” പരിഹാരം ഇവിടല്ല. അങ്ങ് നേപ്പാളിൽ… സാരംഗ്കോട്ടിൽ… വാർത്താളി ദേവിയുടെ
സന്നിധിയിൽ… ദിവസങ്ങൾ കഴിച്ചു കൂട്ടേണ്ടി വരും…”
” ഞങ്ങളൊരുക്കമാണ് സ്വാമിജീ…”
” ശരി. എങ്കിൽ നല്ലത്. ഈ മാസം തന്നെയായാൽ ഏറെ നന്ന്. കുംഭമാസത്തിൽ ദേവിക്ക് ശക്തി
കൂടിയിരിക്കും. ഞാൻ ഒരു സന്ദേശം തന്നു വിടാം. അത് സാരംഗ്ഘോട്ടിലെ ബേഹരിദേവിയുടെ
ക്ഷേത്രത്തിലെ മഹാപൂജാരിയെ ഏല്പിക്കുക. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം അവിടെ
നിന്നു തരും. എല്ലാവരും ഒരുമിച്ചു വേണം പോകാൻ. ആരും വിട്ടു നിൽക്കാൻ പാടില്ല…”
അങ്ങനെയാണ് ഞങ്ങൾ ഇവിടെ സാരംഗ്കോട്ടിലെത്തുന്നത്.
ഹോട്ടലിൽ നേരത്തെ റൂമുകൾ ബുക്ക് ചെയ്തിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല. വൈകിട്ട്
കുളിച്ച് ക്ഷേത്രത്തിലെത്തി തൊഴുതു.
മഹാപൂജാരിയെ കണ്ട് സ്വാമിജി തന്ന കത്തേൽപ്പിച്ചു. വായിച്ചു നോക്കിയിട്ട് പിറ്റേന്ന്
കാലത്തു ചെല്ലാൻ പറഞ്ഞു.
പിറ്റേന്ന് പൂജയ്ക്കു ശേഷം മഹാപൂജാരിയെ കണ്ടു. അദ്ദേഹം അടുത്തു നിന്ന ഒരു ചെറിയ
സ്വാമിയെ ഞങ്ങളുടെ അടുത്താക്കിയിട്ട് പോയി.
” വന്ദനം… എൻ പേര് വിനായകൻ. നിങ്ങളുടെ ഗൈഡ് ആണ്. നാൻ തമിൾ… മലയാളവും അറിയും…”
പിന്നീട് വിനായകസ്വാമിയാണ് കാര്യങ്ങൾ പറഞ്ഞത്…
യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലല്ല ഞങ്ങളുടെ പരിഹാരപൂജ ചെയ്യേണ്ടത്. ഇവിടെ നിന്നും
പത്തു കിലോമീറ്ററകലെ കാടിനുള്ളിൽ ഒരു ക്ഷേത്രമുണ്ട്. ശ്യാമവാർത്താളീ ദേവിയുടെ…
അവിടെയാണ് പൂജ. ഒരാഴ്ച ക്ഷേത്രത്തിൽ താമസിച്ചു പൂജ ചെയ്യണം. വിനായക സ്വാമി ആ
ക്ഷേത്രത്തിലെ അനുയായി ആണ്.
” പിന്നെ ചില കാര്യങ്ങളും നിബന്ധനകളുമുണ്ട്. അതൊക്കെ അവിടെയെത്തിയിട്ട്…”
അപ്പോൾ തന്നെ ഹോട്ടലിൽ നിന്നും വേണ്ട ഡ്രസ്സുകളൊക്കെയെടുത്ത് വിനായകസ്വാമിയുടെ
ഒപ്പം പുറപ്പെട്ടു.
ട്രക്കിലായിരുന്നു യാത്ര. വഴി പകുതിദൂരം പിന്നിട്ടതോടു കൂടി ടാർ ചെയ്ത റോഡു വിട്ടു
ചെറിയ വനത്തിലൂടെ ആയി യാത്ര. പക്ഷേ സ്വാമി പറഞ്ഞതു പോലെ പത്തു കിലോമീറ്ററൊന്നുമല്ല,
ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും വനത്തിലൂടെ സഞ്ചരിച്ചു കാണണം.
ഒടുവിൽ ക്ഷേത്രത്തിലെത്തി. കാടിനു നടുവിൽ ഒരു വലിയ മതിൽക്കെട്ട്. ചെറിയോരു ആശങ്ക
എല്ലാവരിലും ഉണ്ടായി.
അടച്ചിട്ട ക്ഷേത്രമതിലിലെ കവാടത്തിൽ വിനായകസ്വാമി മുട്ടി. വാതിൽ തുറക്കപ്പെട്ടു.
എല്ലാവരും അകത്തു കയറിയപ്പോൾ വാതിലടഞ്ഞു.
ആശങ്ക ചെറിയ ഭയമായി മാറി. പക്ഷേ അതു മനസ്സിലാക്കിയതു പോലെ വിനായകസ്വാമി പറഞ്ഞു,
” പേടിക്കേണ്ടാ. നിങ്ങൾ നടത്താൻ പോകുന്ന പൂജാദികർമ്മങ്ങൾ അതീവരഹസ്യ
സ്വഭാവമുള്ളതാണ്. ഒരു സമയം ഒരു കുടുംബത്തിനു മാത്രമേ പ്രവേശനമുള്ളൂ. മറ്റാരും
വരാതിരിക്കാൻ മതിലടച്ച് ഇടും…”
സാധാരണ നാട്ടുമ്പുറങ്ങളിൽ കാണുന്നതു പോലെ ഒരു ചെറിയ ക്ഷേത്രം. അല്പം മാറി ഒരു
കൽമണ്ഡപം. പിന്നെ ഒരു ഒറ്റമുറി കെട്ടിടം. അവിടെ നിന്നും കുറച്ചകലെയായി ഏതാനം
കുടിലുകൾ. മതിൽകെട്ടിനുള്ളിലും ക്ഷേത്ര പരിസരത്തും നിറയേ വൃക്ഷങ്ങളും
കുറ്റിച്ചെടികളും. പ്രകൃത്യാ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ വിദഗ്ദ്ധമായി
നിർമ്മിച്ചിരിക്കുന്ന ഒരു പാർക്ക് എന്നു തന്നെ പറയാം. വൃക്ഷങ്ങളുടെ ശീതളഛായ
അന്തരീക്ഷത്തിനു കുളിർമ്മ പകരുന്നു…
സ്വാമി ഞങ്ങളെ ഒറ്റമുറികെട്ടിടത്തിലേക്കു കൊണ്ടു പോയി. അവിടെ ഒരു കസേരയും മേശയും
മാത്രം. ഏകദേശം അമ്പതു വയസ്സു തോന്നിക്കുന്ന മറ്റൊരു സ്വാമി അവിടെ ഇരിക്കുന്നു.
ക്ഷേത്രത്തിൽ അടയ്ക്കേണ്ട തുകയെപ്പറ്റി നേരത്തെ ധരിപ്പിച്ചിരുന്നു…
ഒരാൾക്ക് രണ്ടു ലക്ഷം വച്ച് പതിനാറു ലക്ഷം രൂപ!
ഫീസ് അടച്ചു കഴിഞ്ഞപ്പോൾ സ്വാമി ഞങ്ങളെ കൂട്ടിക്കൊണ്ടു കുടിലുകളുടെ അടുത്തേക്കു
പോയി.
” മൂന്നു പാർപ്പിടങ്ങളാണ് നിങ്ങൾക്ക്. ഭക്ഷണം എത്തിക്കാൻ ഉള്ള
ഏർപ്പാടുകളൊക്കെയുണ്ട്. ടിവി, ഫോൺ അതു പോലുള്ളവ ഇല്ല. മറ്റു സൗകര്യങ്ങളെല്ലാമുണ്ട്.
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വെളിയിൽ തൂക്കിയിട്ടിരിക്കുന്ന മണി മുഴക്കിയാൽ മതി.”
വിനായക സ്വാമി പോയി…
ഞാനും അഛനും അമ്മയും ഒരു കുടിലിൽ. അളിയനും ചേച്ചിയും മറ്റൊന്നിൽ. ഭാമിനിയാന്റിയും
സിജിച്ചേച്ചിയും മൂന്നാമത്തേതിൽ.
Next part vegam venam
ബ്രോ കൊടുത്ത ads name onnu parayamo