ഇതു തന്നെ അവസരം… 2

Posted on

കാസറഗോഡ് ഒരു സ്വാമി ഉണ്ടത്രേ. സന്താനലബ്ധിക്കുള്ള തടസ്സങ്ങൾ മാറ്റാൻ പ്രത്യേക
സിദ്ധിയുള്ള ആളാണ്.മാത്രമല്ല കുടുംബപരമായ ദോഷങ്ങളൊക്കെ പരിഹാരക്രിയകളിലൂടെ
മാറ്റുമത്രേ…

ചേച്ചി ഇക്കാര്യം വീട്ടിൽ വന്നപ്പോൾ അവതരിപ്പിച്ചു.

” ഇപ്പം എവിടെല്ലാം പോയി മോളേ…” അമ്മ പറഞ്ഞു.

” നമുക്കൊന്നു നോക്കാമമ്മേ… കുടുംബമായി ജാതകങ്ങളുമായി ചെല്ലണം. കാസറഗോഡു വരെ പോയാൽ
മതിയല്ലോ…” ചേച്ചി.

” ആ… പോയി നോക്കാം. അതിന്റെ കുറവു വേണ്ട…”
അമ്മയുടെ വാക്കുകളിൽ ശുഭാപ്തി വിശ്വാസം കുറവായിരുന്നു.

ചേച്ചി അപ്പോൾ തന്നെ സ്വാമിജിയുടെ ആശ്രമത്തിൽ വിളിച്ചപ്പോൾ അടുത്ത വെള്ളിയാഴ്ച
ചെല്ലാൻ പറഞ്ഞു.

വെള്ളിയാഴ്ച ദിവസം ഞങ്ങൾ ആശ്രമത്തിലെത്തി. എന്നു വച്ചാൽ ഞാൻ, അഛൻ, അമ്മ, ചേച്ചി,
അളിയൻ, അളിയന്റെ അമ്മ ഭാമിനി ആന്റി, പെങ്ങൾ സിജിച്ചേച്ചി.

അന്ന് പൂജയൊന്നും ഇല്ലായിരുന്നു. നേരത്തെ പറഞ്ഞിരുന്നതു കൊണ്ട് സ്വാമിയുടെ അനുയായി
നേരേ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.

സ്വാമിജി ഒരു പീഠത്തിലിരിക്കുകയാണ്. ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാട്ടി. ഞങ്ങൾ
വിരിച്ചിട്ട പുൽപ്പായിൽ ഇരുന്നു. അനുയായി ഞങ്ങളുടെ ജാതകങ്ങൾ എല്ലാം വാങ്ങി
സ്വാമിജിയുടെ കയ്യിലേല്പിച്ചു. സ്വാമിജി അതെല്ലാം വാങ്ങി ഓരോന്നും വായിച്ചു നോക്കി.
പിന്നെ കവിടി നിരത്തി കുറേ കണക്കു കൂട്ടലുകൾ നടത്തി. പിന്നെ പത്തു മിനിട്ടോളം
കണ്ണടച്ചു ധ്യാനനിരതനായി. പിന്നെ കണ്ണു തുറന്ന് പല പ്രാവശ്യം കവിടി നോക്കി. വീണ്ടും
പത്തു മിനിട്ടു ധ്യാനം. പിന്നീട് കണ്ണു തുറന്ന് ഞങ്ങളെ എല്ലാവരേയും നോക്കി…

” നോം നിരീച്ചതു തന്നെ…”

ആരും ഒന്നും മിണ്ടിയില്ല.

സ്വാമിജി തുടർന്നു,

“ജാതകങ്ങളിലെല്ലാം ദോഷം കാണുന്നു… മുജ്ജന്മദോഷം… ശുദ്ധജാതകങ്ങളൊന്നുമില്ല…”

” സ്വാമിൻ പരിഹാരം എന്തെങ്കിലും…”
അഛൻ ചോദിച്ചു.

” പറയാം… മാതാപിതാക്കൾ മൂന്നു പേരുടേയും ജാതകങ്ങളിൽ കടുത്ത മുജ്ജന്മദോഷം… മൂന്നു
ജന്മങ്ങളിലെ ദോഷം… മക്കളേയും അതുപിടി കൂടിയിരിക്കുന്നു. മാത്രമല്ല മക്കൾക്ക്
ഓരോരുത്തർക്കും പരിഹാരം ചെയ്യാതെ പോയ മുജ്ജന്മദോഷവും. സത്യത്തിൽ ഈ വിവാഹം
നടക്കരുതാത്തതായിരുന്നു. ജന്മദോഷങ്ങൾ വിവാഹബന്ധത്തിലൂടെ പതിന്മടങ്ങു
ദോഷകരമായിത്തീർന്നിരിക്കുന്നു…”

ചേച്ചിയുടെ മുഖം വിളറി. അളിയനും അമ്മയും തഥൈവ…

സ്വാമി വീണ്ടും പറഞ്ഞു ,

” സംഭവിക്കരുതാത്തത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. വംശം…ഇരു വംശങ്ങളും മുച്ചൂടും
മുടിഞ്ഞ് വംശനാശം ഫലം…”

എല്ലാവരും തീർത്തും അസ്വസ്ഥരായി.

” പരിഹാരക്രിയകൾ ഒന്നുമില്ല… എന്നാൽ ഇല്ലേ എന്നു ചോദിച്ചാൽ ഉണ്ട്…”

സ്വാമിജി ഞങ്ങളെ മൊത്തം നോക്കി.

” സ്വാമിജി പറയണം… എന്താണെങ്കിലും ചെയ്യാം… എത്ര പണം വേണമെങ്കിലും മുടക്കാം…”
അഛൻ പറഞ്ഞു.

” പണത്തിലല്ല കാര്യം. മനസ്സാണ്…”

” സ്വാമിൻ പറഞ്ഞാലും. എന്താണെങ്കിലും ചെയ്യാം…”

” ഒരു ഒറ്റ പരിഹാരക്രിയ മാത്രമേയുള്ളൂ. അത് എല്ലാവരെക്കൊണ്ടും കഴിയില്ല…”

” ഞങ്ങളൊരുക്കമാണ് സ്വാമിൻ…”

” ശരി… മാർഗ്ഗം നോം നിർദ്ദേശിക്കാം. ബാക്കിയെല്ലാം നിങ്ങളുടെ മനസ്സൊരുക്കം പോലെ
ഭവിക്കും…”

” പറയൂ സ്വാമിജീ ”

56542cookie-checkഇതു തന്നെ അവസരം… 2

2 comments

Leave a Reply

Your email address will not be published. Required fields are marked *