പുറമേ കണ്ടാൽ കുടിലാണെങ്കിലും അകത്ത് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു.
വിരിച്ചൊരുക്കിയ കിടക്കകളും അറ്റാച്ഡ് ബാത്റൂമും ഒക്കെ…
ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും മുഴുവൻ കറുപ്പു വസ്ത്രം ധരിച്ച ഒരു
സ്വാമിനിയെത്തി. കയ്യിലെ ട്രേയിൽ ഗ്ലാസ്സുകളിൽ പാല്. പക്ഷേ പാലിനു നേരിയ പച്ച നിറം.
എന്തൊക്കെയോ പച്ചമരുന്നുകൾ ചേർത്തതു പോലെ. പക്ഷേ നല്ല മധുരവും രുചിയും.
അത് കുടിച്ചു കഴിഞ്ഞ് വിശ്രമം…
ഉച്ചഭക്ഷണം സ്വാമിനി തന്നെയാണ് കൊണ്ടു വന്നത്. ഏകദേശം മുപ്പത്തഞ്ചു വയസ്സു
തോന്നിക്കും സ്വാമിനിക്ക്. അത്യാവശ്യം നന്നായി മലയാളം അറിയാം. ദുർഗ്ഗനന്ദ എന്നാണ്
പേര് എന്നും തമിഴ്നാട്ടുകാരി ആണെന്നും അറിഞ്ഞു..
ഉച്ച ഭക്ഷണം പച്ചരിച്ചോറ്, ചപ്പാത്തി, രണ്ടു തരം കറികൾ കൂടാതെ മട്ടൺ കറിയും. അത്
അത്ഭുതപ്പെടുത്തി…
മുറിക്കകത്ത് ഫാനുണ്ടെങ്കിലും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. നല്ല തണുത്ത കാറ്റ്
വീശുന്നുണ്ടായിരുന്നു. മുറ്റത്തു നിന്നാൽ അകലെയായി അന്നപൂർണ ഗിരിനിരകൾ കാണാം.
സൂര്യപ്രകാശത്തിൽ ധവളവർണ്ണത്തിൽ വെട്ടിത്തിളങ്ങുന്ന പർവ്വതനിരകളുടെ
മനോജ്ഞകമായ ദൃശ്യചാരുത
തന്നെ കണ്ണിനു കുളിർമ്മ പകരും…
” മൂടൽമഞ്ഞു മുലക്കച്ച കെട്ടിയ
മുത്തണി കുന്നിൽ താഴ് വരയിൽ ”
എന്ന ഗാനം ഓർമ്മ വന്നു.
ഫിലിമുകളിലല്ലാതെ ആദ്യമായാണ് ഒരു പർവ്വതം നേരിട്ടു കാണുന്നത്. അതും ഹിമവൽ
സാനുക്കളെ…
മനോഹാരിതയും പ്രൗഢ്വിയും സമന്വയിപ്പിച്ച് ഹൃദയാവർജ്ജകമായി നില കൊള്ളുന്നെങ്കിലും
പർവ്വതത്തിന്റെ ഭീമാകാരത്വം അമ്പരപ്പുളവാക്കും…
തെളിനീലാകാശത്തിൽ കുഞ്ഞുകുഞ്ഞു വർണ്ണപ്പൊട്ടുകൾ. ചെറിയ പൂത്തുമ്പികളെപ്പോലെ
ഒഴുകുന്നു…
പാരാഗ്ലൈഡേഴ്സ് ആണ്…
പാരാഗ്ലൈഡിംഗിനു പ്രസിദ്ധമായ സ്ഥലമാണ് സാരംഗ്കോട്.
നാലുമണി ആയപ്പോഴേക്കും ചായയുമായി സ്വാമിനി എത്തി.
മസാല ചേർത്ത പാൽ ചായ. പിന്നെ കടിയും.സേൽ രോട്ടി എന്നാണതിന്റെ പേര്. നമ്മുടെ ഉഴുന്നു
വട കനം കുറഞ്ഞ് ഒരു വള പോലെ ആയാൽ എങ്ങനെയുണ്ടാകും. അതു പോലെ. പക്ഷേ നല്ല മധുരം…
വൈകിട്ടു പൂജയുണ്ട്. വിളിക്കും. കുളിച്ചൊരുങ്ങിയിരിക്കണമെന്നും പറഞ്ഞ് സ്വാമിനി
പോയി. ദുർഗ്ഗനന്ദ സ്വാമിനിയല്ലാതെ മറ്റാരും മതിൽകെട്ടിനുള്ളിലില്ല എന്നു തോന്നി…
അദ്ധ്യായം രണ്ട്.
** **
ആറുമണി ആയപ്പോൾ എല്ലാവരോടും പൂജയ്ക്കായി എത്താൻ സ്വാമിനി വന്നറിയിച്ചു.
പത്തു മിനിട്ടു നേരം മാത്രം നീണ്ട പൂജ. ഓഫീസിൽ നേരത്തെ കണ്ട സ്വാമിയായിരുന്നു
പൂജാരി. ആ സ്വാമിയും വിനായക സ്വാമിയും ദുർഗ്ഗനന്ദ സ്വാമിനിയും ഒഴികെ മറ്റാരും
അവിടെയില്ല എന്നു തോന്നി…
പൂജയ്ക്കൊടുവിൽ നേരത്തെ തന്നതു പോലെയുള്ള വലിയ ഗ്ലാസ്സുകളിൽ പാല് തന്നു.പച്ച
നിറത്തിൽ എന്തോ അരച്ചു ചേർത്തിരിക്കുന്നു. കുടിച്ചപ്പോൾ നെയ്യിന്റെയും
ഏലക്കായുടേയും രുചി.
പിന്നീട് കൽമണ്ഡപത്തിൽ പോയി ഇരിക്കാൻ പറഞ്ഞു. പോയി കൽമണ്ഡപത്തിൽ വിരിച്ചിട്ട
പായകളിൽ ഇരുന്നു.
അപ്പോൾ വീണ്ടും സ്വാമിനിയെത്തി.
സ്വാമിനിയുടെ പുറകെ കടന്നു വന്ന ആൾക്കാരെ കണ്ടു ഞെട്ടി.
ജലജ ടീച്ചറും കുടുംബവും…!
ജലജടീച്ചറാണ് ചേച്ചിയോട് കാസറഗോഡുള്ള സ്വാമിയുടെ കാര്യം പറഞ്ഞത്…
ടീച്ചറും കുടുംബവും എങ്ങനെ ഇവിടെയെത്തി…
ജലജ ടീച്ചർ, ഭർത്താവ് ഹരി സാർ, മകൾ ഹിമ, മകൻ ജിതിൻ.
ടീച്ചർ എന്നെയും ചേച്ചിയേയും പ്ലസ്ടൂവിൽ പഠിപ്പിച്ചതാണ്. ഹരി സാർ ഞാൻ ഡിഗ്രിക്ക്
പഠിക്കുന്ന കോളേജിലെ സാർ ആണ്. സാറ് മാത്സ് ആയതു കൊണ്ട് എന്നെ പഠിപ്പിച്ചിട്ടില്ല.
ജിതിൻ എന്റെ ജൂനിയറായിരുന്നു. മകൾ ഹിമ പ്ലസ് ടൂവിൽ ഇപ്പോൾ.
ടീച്ചർ ചിരിച്ചു കൊണ്ട് അടുത്തു വന്നു.
” ഞെട്ടി അല്ലേ ” ടീച്ചർ.
അപ്പോഴും അമ്പരപ്പു മാറാതെ തലയാട്ടി.
” ഞങ്ങൾ സ്വാമി പറഞ്ഞിട്ടു വന്നതാ. നിങ്ങളെ ഇങ്ങോട്ടയച്ചതു ഞങ്ങളായതിനാൽ ഞങ്ങളും
വന്നാൽ നന്നായിരിക്കുമെന്ന് ഇവിടുന്ന് അറിച്ചിരുന്നു. പിന്നെ ഞങ്ങളും വന്നാൽ
നിങ്ങൾക്ക് ഒരു ഉറപ്പും ആകുമല്ലോ. അല്ലെങ്കിൽ ഇതൊക്കെ ഒരു തട്ടിപ്പാണെന്നുള്ള
വിചാരം മനസ്സിൽ കിടക്കും…”
അപ്പോൾ ഹരി സാർ പറഞ്ഞു,
” തന്നെയുമല്ല ഈ പൂജ ചെയ്യാൻ മിനിമം പത്തു പേരെങ്കിലും വേണം. അപ്പോഴേ ഫലം
പൂർണ്ണമായി കിട്ടൂ…”
അപ്പോൾ ചേച്ചിക്ക് ഒരു സംശയം…
” ടീച്ചറേ അപ്പോൾ ടീച്ചറൊക്കെ വന്നപ്പോഴോ… പത്തു പേരെങ്ങനെ…”
” ഞങ്ങളു നാലുമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടു ഫലം പൂർണ്ണമാകില്ല. അടുത്ത
ബന്ധുക്കളോ സുഹൃത്തുകളോ അടങ്ങുന്ന ഒരു കുടുംബത്തിനോടൊപ്പം ബാക്കി കർമ്മങ്ങൾ കൂടി
ചെയ്താൽ നിവൃത്തിയാകുമത്രേ. അങ്ങനെ ഇവിടുന്ന് പറഞ്ഞപ്പോഴാണ് നിങ്ങളുടെ ഒപ്പം
ആകാമെന്നു തീരുമാനിച്ചത്. പക്ഷേ നിങ്ങളോടതു പറയുന്നതിനു മുമ്പേ നിങ്ങളിങ്ങോട്ടു
പുറപ്പെട്ടു…” ടീച്ചർ.
ഏതായാലും ടീച്ചറിന്റേയും കുടുംബത്തിന്റേയും സാന്നിദ്ധ്യം കുറച്ചൊന്നുമല്ല ആശ്വാസം
പകർന്നത്.
പിന്നീട് ടീച്ചറും സാറും കൂടി കാര്യങ്ങൾ വിശദീകരിച്ചു…
” രഘുവിനറിയാമല്ലോ മോൻ ഭയങ്കര നാണം കുണുങ്ങിയായിരുന്നു എന്ന്…” ടീച്ചർ പറഞ്ഞു.
Next part vegam venam
ബ്രോ കൊടുത്ത ads name onnu parayamo