ലക്ഷ്യം

Posted on

പതിയെ നിഷിദ്ധം വരാൻ ചാൻസുള്ള കഥയാണ്…

താല്‌പര്യമില്ലാത്തവർ വായിക്കാതിരിക്കുക…

” ഇന്നെങ്കിലും സ്കൂട്ടി കൊണ്ടുവന്നു വെച്ചില്ലെങ്കിൽ സല്ലൂ, നീ പെട്ടിയും കിടക്കയുമെടുത്ത് ഇങ്ങോട്ട് പോരെട്ടോ… “

സുഹാനയുടെ വാക്കുകളുടെ മൂർച്ച സംസാരത്തിൽ ഉണ്ടായിരുന്നില്ല……

കാരണം അവളുടെ ശബ്ദം അങ്ങനെയാണ്…

കിളി കൂജനം എന്ന് കേട്ടു മാത്രം പരിചയച്ചവർക്ക് അനുഭവേദ്യമാകുന്ന സ്വരം………!

“” അതുമ്മാ ഞാൻ…….. “

മറുവശത്തു നിന്ന് സൽമാൻ വിക്കി…

“” ഇയ്യ് ഇങ്ങോട്ടൊന്നും പറയണ്ട… അന്റെ പന്തുകളിക്കും കൂട്ടുകാരുടെ കൂടെ കറങ്ങാനുമാണ് വണ്ടി തരാത്തതെന്ന് എനിക്കറിയാം… “

സുഹാന കൂട്ടിച്ചേർത്തു…

സത്യമതാണ്……….

സുഹാനയുടെ ഒലിപ്പുഴയിലെ വീട്ടിലാണ് കുറച്ചു കാലങ്ങളായി സൽമാൻ..

പ്ലസ് ടു കഴിഞ്ഞ് മറ്റു കോഴ്സുകൾക്കൊന്നും പോകാതെ ഫുട്ബോൾ മാത്രം ജീവിതം എന്ന് കരുതി നടക്കുന്ന ഒരു പതിനെട്ടുകാരൻ പയ്യൻ…

അല്ലെങ്കിലും മലപ്പുറംകാർക്ക് ഫുട്ബോൾ എന്നത് , റമദാൻ വ്രതം പോലെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത സംഗതിയാണ്……

എല്ലാ വീട്ടിലും ഓരോ ഗൾഫുകാർ ഉണ്ടാകും……

അതു പോലെ തന്നെ ഒരു ഫോർവേഡോ , മിഡ്ഫീൽഡറോ , ബാക്കോ ഇല്ലാത്ത വീടുകളും ഉണ്ടാകില്ല…

വള്ളുവനാട്ടിലെ കൊയ്ത്തൊഴിഞ്ഞ വയലുകളിൽ വൈകുന്നേരങ്ങളെ കൊല്ലുന്നത് ഫുട്ബോളാണ്…

അതിൽ ആബാലവൃദ്ധം ജനങ്ങളും പങ്കാളികളുമായിരിക്കും……

“” അല്ലെങ്കിലും അന്നെ പറഞ്ഞിട്ട് കാര്യമില്ല..ഒക്കെ മൂസാനെ പറഞ്ഞാൽ മതിയല്ലോ…””

മൂസ എന്നത് മുഹ്സിൻ ആണ്…

സുഹാനയുടെ സഹോദരൻ…

സൽമാന്റെ കോച്ചും അമ്മാവനും ഒരാൾ തന്നെയാണ്……

മൂസയുടെ കല്യാണവും മൊഴി ചൊല്ലലും എല്ലാം അടുത്തടുത്തായിരുന്നു…

പണിക്കു പോകുന്ന കാര്യത്തിൽ മൂസയോളം മടിയുള്ള ആൾ മേലാറ്റൂർ പരിസരത്ത് ഉണ്ടാകാൻ വഴിയില്ല..

ഫുട്ബോളുമായി ഉറക്കം എന്നു പറഞ്ഞാൽ അതാണ് കക്ഷി… !

ദാമ്പത്യ പരാജയമൊന്നും മൂസയുടെ ഫുട്ബോളിന്റെ ആവേശത്തെ തണുപ്പിച്ചില്ല…

മൂസ വയലുകളിൽ അനവധി ഗോളുകൾ അടിച്ചു കൂട്ടി…

മൂസയുടെ ഉമ്മയും വാപ്പയും സൽമാനുമാണ് തറവാട്ടിൽ ഉള്ളത്..

സുഹാനയ്ക്ക് മറ്റു രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട്…

ഏറ്റവും മൂത്തയാൾ സുൾഫിക്കർ……

സുഹാന , മൂസ, ഇളയ ആൾ സുനൈന…

സുൾഫിക്കർ വർഷങ്ങളായി ഗൾഫിലാണ്…

അത്യാവശ്യം സമ്പാദ്യവും സാമ്പത്തിക നിലയും ഭദ്രം …

സുൾഫിക്കർ വീട്ടു ചിലവിനായി ഉമ്മയ്ക്കും ബാപ്പയ്ക്കും ഒരു വിഹിതം കൊടുക്കുന്നുണ്ട്…

അതാണ് ഗോളടിക്കാനുള്ള മൂസയുടെ ഊർജ്ജവും…

സുനൈനയെ കെട്ടിച്ചിരിക്കുന്നത് കണ്ണൂരിലേക്കാണ്…

സുൾഫിക്കർ വഴി ഗൾഫിൽ നിന്നും ഉണ്ടായ ഒരു ആലോചനയായിരുന്നു വിവാഹത്തിൽ കലാശിച്ചത്…

“” ആരാ മോളെ സല്ലുവാണോ… ?”

പിന്നിൽ ബാപ്പയുടെ സ്വരം കേട്ടതും സുഹാന തിരിഞ്ഞു…

അബ്ദുറഹ്മാൻ…

“ അതേ വാപ്പാ… …. “

“” ഓന് ടർഫു കളിക്കാനും പോകാനും വണ്ടി വേണ്ടി വരൂല്ലോ… അതാണ് തരാത്തത്… “

“” ഒക്കെത്തിനും മൂസാനെ പറഞ്ഞാൽ മതിയല്ലോ… “

സുഹാന ഫോൺ കട്ടാക്കി… ….

“പണിക്കു പോകാത്ത ഓനെവിടുന്നാ കായ് ഇതിനൊക്കെ……. “”

പിറുപിറുത്തു കൊണ്ട് അബ്ദുറഹ്മാൻ സിറ്റൗട്ടിലേക്ക് കടന്നു…

മഞ്ചേരിയിൽ ഷെരീഫിന്റെ സുഹൃത്തായ നിസാമും ഭാര്യ റംലയും ഒരു കിഡ്‌സ് ഷോപ്പ് തുടങ്ങിയിട്ടുണ്ട്……

ഷെരീഫിനും അതിൽ കുറച്ചു കാശ് മുടക്കുണ്ട്…

അങ്ങനെയാണ് വീട്ടിൽ വെറുതെയിരിക്കുന്ന സുഹാന ഷോപ്പിലിരിക്കാൻ തുടങ്ങിയത്…

ഒരു കോംപ്ലക്സിലാണ് ഷോപ്പ്…

റംല എല്ലാ ദിവസവും വരാറില്ല…

പ്രത്യേകിച്ച് ജോലി ഇല്ലാത്തതിനാൽ സുഹാന തന്നെയാണ് ഷോപ്പിലിരിക്കുക……

മൊബെൽ ഷോപ്പുകളും തുണിക്കടകളും മെഡിക്കൽ ഷോപ്പുകളും ഒരു ജ്വല്ലറിയും ഒരു എ ടിം . എം കൗണ്ടറും അവളുടെ ഷോപ്പിരിക്കുന്ന കോംപൗണ്ടിൽ ഉണ്ട്…

അതുകൊണ്ടു തന്നെ ഒന്നോ രണ്ടോ സെക്യൂരിറ്റി എല്ലാ ദിവസങ്ങളിലും ഉണ്ടാകാറുണ്ട്……

ഒരാളെ സുഹാനയ്ക്ക് നല്ല പരിചയമാണ്…… കാരണം അവൾ ചെറുപ്പം മുതലേ അറിയുന്ന ആളാണ്……

ശിവരാമൻ ചേട്ടൻ… ….

രണ്ടാമത്തെ സെക്യൂരിറ്റി എന്നത് ഒരിക്കലും സ്ഥിരമല്ലാത്ത ആളാണ്…

ഷോപ്പ് തുടങ്ങി ഒരു വർഷത്തിനിടയിൽ ആറോ, ഏഴോ പേർ വന്നു പോയിട്ടുണ്ട്…

സുഹാന……….!

ഭർത്താവ് ഷെരീഫ്…

രണ്ടു മക്കൾ……….

മൂത്തയാൾ സഫ്ന ഫാത്തിമ, ഭർത്താവിന്റെ കൂടെ ഖത്തറിൽ…

രണ്ടാമത്തെയാൾ സൽമാൻ എന്ന സൽമാൻ ഫാരിസ്…

പതിനാറാം വയസ്സിലായിരുന്നു സുഹാനയുടെ കല്യാണം…

മൂത്ത പെൺകുട്ടി എന്നതും , ഇളയ ആൾക്ക് കല്യാണപ്രായം ആകുമ്പേഴേക്കും ആദ്യ കല്യാണത്തിന്റെ ബാദ്ധ്യതകൾ തീർക്കാമെന്നും കരുതി സുൾഫിക്കർ ആണ് അവന്റെ പ്രവാസ ജീവിതം തുടങ്ങിയ നാളിൽ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചത്…

ആ കാലഘട്ടത്തിൽ നിയമങ്ങൾ അത്രയൊന്നും കർക്കശമല്ലായിരുന്നു താനും…

പതിനേഴാം വയസ്സിൽ ആദ്യപ്രസവം……

പതിനെട്ടര വയസ്സിൽ രണ്ടാമത്തേത്… ….

കഷ്ടി അഞ്ചടിക്കു മുകളിൽ ഉയരമുള്ള മെലിഞ്ഞവളാണ് സുഹാന……

പാവാടയും ബ്ലൗസും ധരിച്ചാൽ പഴയ പതിനേഴുകാരി… ….

സഫ്നയും സുഹാനയും ഒരുമിച്ചു പോകുന്നതു കണ്ടാൽ സഫ്ന മൂത്തതും സുഹാന ഇളയവളെന്നും പറയും…

സൽമാനും സുഹാനയുമാണ് പോകുന്നതെങ്കിലും അതു തന്നെ അവസ്ഥ..

ആറടിയോളം ഉയരമുള്ള ആജാനബാഹുവായ ഷെരീഫിന്റെ ശരീരപ്രകൃതമാണ് മക്കൾ ഇരുവർക്കും കിട്ടിയിരിക്കുന്നത്…

ഷെരീഫും പ്രവാസി തന്നെ…

അയാൾ നാട്ടിൽ വന്നാലും അധികമങ്ങനെ നിൽക്കാറില്ല……

മേലാക്കത്തെ വീട്ടിൽ നിന്ന് മഞ്ചേരിയിലെ ഷോപ്പിലേക്ക് പോകാൻ സുഹാനയ്ക്ക് ഉണ്ടായിരുന്ന സ്കൂട്ടി സൽമാൻ ഒലിപ്പുഴയ്ക്ക് കൊണ്ടുപോയതായിരുന്നു…

കുറച്ചു ദിവസങ്ങളായി ബസ്സിലാണ് അവൾ പോയി വരുന്നത്……

അബ്ദു റഹ്മാനും ഭാര്യ ഫാത്തിമയ്ക്കുമൊപ്പമാണ് ഇരുനില വീട്ടിൽ സുഹാനയുടെ ജീവിതം…..

ബസ് സ്റ്റോപ്പിലേക്ക് കുറച്ചു നടക്കാനുണ്ട്…

ചുരിദാർ ആയിരുന്നു അവളുടെ വേഷം..

പരിചയക്കാർ സുഹാനയെ നോക്കി ചിരിച്ചു…

അവളും പുഞ്ചിരി മടക്കി കൊടുത്തു..

അന്ന് സ്കൂൾ ഇല്ലാത്തതിനാൽ ബസ് സ്റ്റോപ്പിൽ അധികം ആളില്ലായിരുന്നു…

സ്റ്റോപ്പിനു മുന്നിൽ ഒരു കാർ നിർത്തിയിട്ടിരുന്നതിനാൽ, കാറിനെ ഓവർ ടേക്ക് ചെയ്താണ് അവൾ കൈ കാണിച്ച ബസ് നിർത്തിയത്……

സുഹാന പിൻവശത്തെ വാതിലിലൂടെ അകത്തേക്ക് കയറി…

ബസ്സിനുള്ളിൽ അധികം ആളുണ്ടായിരുന്നില്ല..

സ്ത്രീകളുടെ സീറ്റിനടുത്തേക്ക് അവൾ കമ്പിയിൽ പിടിച്ച് നടന്നു…

വലതു വശത്ത് രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ ഇരുപത് വയസ്സിനു മുകളിലുള്ള ഒരു യുവതി ഒറ്റക്കിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു……

സുഹാന അവിടേക്ക് നീങ്ങി…

ആ യുവതിയുടെ കയ്യിലിരിക്കുന്ന മൊബെൽ അവൾ മറച്ചെന്ന പോലെ പിടിച്ചിരിക്കുന്നതു കണ്ട്, ഒരു കേവല ജിജ്ഞാസയോടെ ഒന്നെത്തിനോക്കി സുഹാന , സീറ്റിലേക്കിരുന്നു..

ഡിസ്പ്ലേ യിൽ തെളിഞ്ഞ വലിയ അക്ഷരങ്ങൾ സുഹാന വായിച്ചു.

അടുത്ത് ആളിരുന്നതും വിളറിയ ഒരു ചിരിയോടെ യുവതി , ധൃതിയിൽ സെന്റർ ടച്ച് മാർക്ക് തൊട്ട് ഫയൽ ക്ലോസാക്കുന്നത് സുഹാന ശ്രദ്ധിച്ചു…

അവളും ഒരു പുഞ്ചിരി യുവതിക്കു സമ്മാനിച്ചു…

മറച്ചു വെച്ച് വായിക്കുന്ന സ്റ്റോറികൾ ഏതാണെന്ന് ഒരു നിമിഷം സുഹാന ആലോചിച്ചു…

പിന്നീടവൾ ആ ചിന്ത തിരുത്തുകയും ചെയ്തു.

ഒരു യുവതിയാണ്……….!

പൊതു സ്ഥലമാണ്… ….!

പക്ഷേ മലയാളികളുടെ കപട സദാചാര മൂല്യങ്ങളുടെ ആഴവും വ്യാപ്തിയും അവൾ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ…

ഷോപ്പിനു മുന്നിൽ അവൾ പതിവു പോലെ ബസ്സിറങ്ങി… ….

ചന്ദനക്കുറിയണിഞ്ഞ ശിവരാമൻ ചേട്ടന്റെ പതിവു മുഖം ദർശിച്ച്, അയാൾക്കൊരു പുഞ്ചിരിയും സമ്മാനിച്ച് അവൾ ഹാന്റ് ബാഗിൽ നിന്ന് കടയുടെ ചാവിയെടുത്തു…

വായിച്ചു കൊണ്ടിരുന്ന പത്രം രണ്ടാക്കി മടക്കി ശിവരാമൻ ചേട്ടൻ അവൾക്കരുകിലേക്ക് വന്നു…

ലോക്ക് തുറന്ന് അവൾ നിവർന്നതും അയാൾ ഷട്ടർ ഉയർത്തിക്കൊടുത്തു…

“” കടയിപ്പോൾ മോളുടെ സ്വന്തമായോ..? അവരെയാരെയും ഇങ്ങോട്ടു കാണാറില്ല……””

അയാൾ കുശലം ചോദിച്ചു…

“” ഒരു പണിയുമില്ലാത്തത് എനിക്കല്ലേ… അവർക്കൊക്കെ ഓരോ തിരക്കല്ലേ… “

അവൾ കടയ്ക്ക് ഉള്ളിലേക്ക് കയറി…

പത്തര വരെ കടയിൽ ആരും വന്നില്ല…

യു ട്യൂബിലും വാട്സാപ്പിലും നോക്കി അവൾ സമയം കളഞ്ഞു..

പുതിയ സെക്യൂരിറ്റി ഒന്നു രണ്ടു തവണ വാഹനങ്ങൾ തള്ളിമാറ്റി സൗകര്യം ചെയ്യുന്നത് ഇതിനിടയിൽ അവൾ ഗ്ലാസ് ഡോറിലൂടെ കണ്ടു…

അയാളുടെ ഒരു കാലിന് ശകലം മുടന്തുള്ളതു പോലെ അവൾക്കു തോന്നി…

മദ്ധ്യവയസ്കനാണ്…

ആദ്യം ഉണ്ടായിരുന്ന ഒരു സെക്യൂരിറ്റിയെ ബാത്റൂമിൽ ഒളിഞ്ഞു നോക്കിയതിന് തല്ലിയോടിച്ച കാര്യം അവൾക്ക് ഓർമ്മ വന്നു…

ഇയാളും അത്തരക്കാരനാകുമോ ആവോ… ?

സുഹാന വീണ്ടും യു ട്യൂബിലേക്ക് കയറി…

ഇടയ്ക്ക് രണ്ട് കസ്റ്റമർ വന്നു പോയി…

മൂത്രശങ്ക തോന്നിയ സുഹാന ഗ്ലാസ്ഡോർ ചാരി ബിൽസിംഗിനു ഇടതു വശത്തുള്ള കോമൺ ബാത്റൂമിനു നേർക്ക് നടന്നു.

വലിയ വൃത്തിയുള്ള ബാത് റൂം അല്ല അത്…

സുഹാനയാണെങ്കിൽ വൃത്തിക്കാരിയും…

നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ മാത്രമേ അവൾ അവിടേക്ക് പോകാറുള്ളൂ…

മൂത്രമൊഴിച്ച് അവൾ തിരിച്ചിറങ്ങി.. അഴിച പാന്റിന്റെ വള്ളി അവൾ തിരികെ കെട്ടിയത് ബാത്റൂമിന്റെ സ്റ്റെപ്പിൽ നിന്നു കൊണ്ടായിരുന്നു…

ടോപ്പിന്റെ അടിഭാഗം അവൾ കടിച്ചു പിടിച്ചിരുന്നു…

പാന്റ് കെട്ടിയ ശേഷം മുഖമുയർത്തിയ അവൾ പുതിയ സെക്യൂരിറ്റിയെ തൊട്ടു മുന്നിൽ കണ്ടു ഞെട്ടി…

അയാളും ഒന്ന് പകച്ചതു പോലെ തോന്നി…

അയാളും ബാത്റൂമിലേക്കായിരുന്നോ എന്നവൾ ഒരു നിമിഷം സംശയിച്ചു……

അടുത്ത നിമിഷം അയാളുടെ കയ്യിൽ ഫോൺ കണ്ടതും സുഹാന സംശയാലുവായി…

താൻ വാതിലടച്ചിരുന്നോ……?

അവൾ ഒന്ന് പിൻ തിരിഞ്ഞു നോക്കി……

വെന്റിലേഷനുണ്ട്…

അയാൾ പൊക്കമുള്ളയാളാണ്……

കയ്യുയർത്തി ഫോൺ പിടിച്ചാൽ ബാത്‌റൂമിനകത്തെ കാഴ്ച അയാൾക് പിടിച്ചെടുക്കാൻ പറ്റാവുന്നതാണ്…

സുഹാനയെ അപകടം ഗ്രസിച്ചു തുടങ്ങി…

“”നിങ്ങളെന്താ ചെയ്തു കൊണ്ടിരുന്നേ… ?””

അവൾ ഭയത്തോടെ ചോദിച്ചു…

“ ഞാൻ ബാത് റൂമിലേക്ക്…….””

അയാൾ പരിഭ്രമം കൂടാതെ പറഞ്ഞു…

സുഹാനയ്ക്ക് അത് വിശ്വസനീയമായി തോന്നിയില്ല…

“”നിങ്ങളാ ഫോണിങ്ങു താ… നോക്കട്ടെ…””

അവൾ കൈ നീട്ടി…

“” ഞാൻ പറഞ്ഞത് സത്യമാണ് മാഡം… “

അയാൾ പറഞ്ഞു…

“” നിങ്ങൾ തരുന്നുണ്ടോ ഇല്ലയോ… ? അതോ ഞാൻ ഒച്ച വെച്ച് ആളെക്കൂട്ടണോ… ?””

അവൾ ദേഷ്യത്തോടെ പറഞ്ഞു…

അയാൾ ഒന്ന് സംശയിച്ച ശേഷം ഫോൺ അവളുടെ നേരെ നീട്ടി..

അവളത് ചാടിപ്പിടിക്കുന്നതു പോലെ വാങ്ങി…

“” ലോക്ക് പറ… ….””

അവൾ അയാളെ നോക്കി……

സെക്യൂരിറ്റി ഫോൺ തിരികെ വാങ്ങി…

“”നിങ്ങളതൊന്നും ഡിലീറ്റ് ചെയ്യാൻ ശ്രമിക്കണ്ട… “”

അവൾ ഓർമ്മിപ്പിച്ചു…

അയാൾ ലോക്ക് തുറന്ന ശേഷം ഫോൺ അവളുടെ നേരെ നീട്ടി…

അയാളുടെ മുഖത്തേക്ക് നോക്കിയാണ് സുഹാന ഫോൺ വാങ്ങിയത്..

അവളുടെ മിഴികൾ അക്ഷരങ്ങൾ വായിച്ചെടുത്തു… ….

തന്റെ ശരീരം വല്ലാതെ ഉഷ്ണമെടുക്കുന്നതു പോലെ അവൾക്കു തോന്നി…

അർത്ഥം അഭിരാമം – 12

കബനീനാഥ്

താഴേക്കു സ്ക്രോൾ ചെയ്ത

അവൾ വേഗം ഫോൺ അയാളുടെ നേരെ നീട്ടി…

സെക്യൂരിറ്റി ഫോൺ വാങ്ങിയതും ഒരു ഓട്ടത്തിന് അവൾ ഷോപ്പിലേക്ക് കയറി…

11:57

തന്റെ ഫോണിലെ ലോക്ക് തുറന്നതും അവൾ സമയം കണ്ടു…

കിതപ്പോടെ അവൾ കസേരയിലേക്കിരുന്നു…

ശ്വാസം സാധാരണ ഗതിയിലായതും അവൾ ടൈപ്പ് ചെയ്തു…

കട്ടു തിന്നാൻ പതുങ്ങുന്ന കുട്ടിയുടെ മനസ്സായിരുന്നു അവൾക്ക്…

നേരത്തെ കണ്ട കഥയുടെ ഭാഗങ്ങൾ ഒറ്റയടിക്ക് അവൾ തിരഞ്ഞെടുത്തു.

ജീവിതത്തിൽ ആദ്യമായി അവൾ അശ്ലീല കഥ വായിക്കുകയായിരുന്നു…

ഒരു കസ്റ്റമർ വന്നതും സാധനം ഇല്ല എന്ന് അവൾ പറഞ്ഞു വിട്ടു…

വാട്ടർ ബോട്ടിലിലെ വെള്ളം തീർന്നു……

ഉച്ച ഭക്ഷണത്തിന്റെ കാര്യം അവൾ മറന്നു പോയിരുന്നു…

പന്ത്രണ്ടു ഭാഗങ്ങളും വായിച്ച് സുഹാന കസേരയിൽ അന്യഗ്രഹത്തിൽ പെട്ടതു പോലെയിരുന്നു……

“”ന്റെ റബ്ബേ……….”.

അവളുടെ നെഞ്ചിടിപ്പ് മാറിയിരുന്നില്ല…

അടുത്ത നിമിഷം അവളുടെ ഉള്ളിൽ ഒരു കൊളുത്തു വീണു…

സെക്യൂരിറ്റിയുടെ കയ്യിൽ നിന്നും കണ്ട കഥയുടെ പാർട്ട് അവൾ നൊടിയിടയിൽ തപ്പിയെടുത്തു…

കമന്റുകളിലേക്ക് അവളുടെ കണ്ണുകൾ ഓടിച്ചെന്നു….

11:53 ഉം , 11:57 നും അയാൾ കമന്റിട്ടിട്ടുണ്ട്…….

അതിനിടയിലെ നാലു മിനിറ്റ്……..!

സുഹാനയ്ക്ക് തല കറങ്ങിത്തുടങ്ങി…

കുപ്പിയിൽ അവശേഷിച്ചിരുന്ന വെള്ളം വായിലേക്ക് കമിഴ്ത്തി, ഷാളു കൊണ്ട് മുഖം തുടച്ച് അവൾ പുറത്തേക്കിറങ്ങി……

ശിവരാമൻ ചേട്ടൻ അപ്പുറത്ത് നിൽക്കുന്നത് അവൾ കണ്ടു…

അവൾ കയ്യാട്ടി അയാളെ വിളിച്ചു…

ശിവരാമൻ അവളുടെ അടുത്തേക്ക് ചെന്നു…

“” എന്താ മോളെ……….?””

“” പുതിയ സെക്യൂരിറ്റി… ….?””

തന്റെ നെഞ്ചിടിപ്പ് അയാൾ അറിയാതിരിക്കാൻ വളരെ പണിപ്പെട്ടാണ് അവൾ സംസാരിച്ചത്…

“” അയാള് പോയല്ലോ മോളേ… …. “

“” പോയോ…………?””

അവൾ നടുക്കത്തോടെ ചോദിച്ചു…

“” അയാൾക്ക് നാട്ടിൽ എന്തോ അത്യാവശ്യമുണ്ടെന്ന് ഫോൺ വന്നു. അയാളിപ്പോഴങ്ങ് പോയതേയുള്ളൂ… …. “

സുഹാന മിഴിച്ചു നിന്നു…

“ എന്താ മോളെ… പ്രശ്നം വല്ലതും…… ?””

അയാൾ ചോദിച്ചു…

സുഹാന ഒന്നുമില്ലെന്ന് തലയാട്ടി……….

സ്വപ്നാടനത്തിലെന്നവണ്ണമാണ് സുഹാന തിരികെ ഷോപ്പിനടുത്തേക്ക് നടന്നത്.

അയാൾ പോയിരിക്കുന്നു… ….!

ഒന്നുകൂടി സുഹാന അയാളുടെ മുഖം ഓർമ്മയിൽ പരതി..

നെറ്റി കയറിയ ആളാണെന്ന് ചെറിയ ഓർമ്മ അവൾക്കു വന്നു.

കാലിൽ മുടന്തുള്ളയാൾ…….!

വല്ലാത്ത പരവേശം തോന്നിയ അവൾ പരിചയമുള്ള അടുത്ത കൂൾബാറിൽ നിന്ന് ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി……

കടയിലെ പയ്യനോട് പണം തരാമെന്നു പറഞ്ഞ് അവൾ തിരികെ തന്റെ ഷോപ്പിലേക്ക് കയറി……

അവളുടെ കയ്യും കാലും മാത്രമല്ല, ശരീരമാകപ്പാടെ എന്ന പോലെ മനസ്സും വിറയ്ക്കുന്നുണ്ടായിരുന്നു …

കുപ്പിവെള്ളം പകുതിയോളം മടുമടാ കുടിച്ചിട്ട് അവൾ വീണ്ടും കസേരയിലേക്കിരുന്നു……

വേണ്ട എന്ന് മനസ്സ് പല തവണ വിലക്കിയെങ്കിലും അവൾ വീണ്ടും അതു തന്നെ പത്തു മിനിറ്റിനകം തുറന്നു…

11:53 AM… ….

അയാൾ കഥ വിട്ടിട്ടുണ്ട് എന്നു Armpit Lover നു കമന്റ് ചെയ്തിട്ടുണ്ട്… ….

11:57 AM… ….

Sherlock homes നാണ് മറുപടി കൊടുത്തിരിക്കുന്നത്..

ആ സമയം തന്നെയാണ്‌ താനിവിടെ വന്നു കയറിയത്……

അയാൾ ഫോണിലെന്തോ ടൈപ്പ് ചെയ്ത് വെച്ചിരിക്കുന്നത് അപ്പോൾ താൻ കണ്ടതുമാണ്……

താനവിടെ നിന്ന് പോന്ന ശേഷം അയാൾ എഴുതി വെച്ച കമന്റ് വിട്ടു..

ആ വൃത്തികെട്ട കഥ എഴുതിയ ആൾ തന്നെയാണ് സംസാരങ്ങളുമായി നാലു മിനിറ്റ് തന്റെ മുൻപിൽ ഉണ്ടായിരുന്നത് എന്ന തിരിച്ചറിവിൽ അവൾ മുഖത്തെ വിയർപ്പ് ഷാളെടുത്ത് ഒപ്പി..

രക്ഷപ്പെട്ടത് ഭാഗ്യം…….!

ഒന്നാമത് ആ ഭാഗത്തേക്ക് അങ്ങനെ ആരും വരാറില്ല……

രണ്ടാമത് അമ്മയെയും മകനെയും അങ്ങനെയൊക്കെ എഴുതിക്കൂട്ടി വിട്ട അയാൾ ഏതു തരക്കാരനാണെന്ന് മനസ്സിലാക്കാൻ അവൾക്ക് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല……

വൃത്തികെട്ടവൻ……….!

താൻ പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ഒരു കാരണം ഉണ്ടാക്കി മുങ്ങിയതാണ്…

ബാത്റൂമിൽ ഒളിഞ്ഞു നോക്കുന്നവനും ഇമ്മാതിരി കഥ എഴുതുന്നവനും ആണല്ലോ ഇവിടേക്ക് കെട്ടിയെടുക്കുന്നത് എന്നോർത്ത് അവൾ ആവലാതി കൊണ്ടു….

ശിവരാമൻ ചേട്ടനോട് പറയാം……

ഇനി ഇത്തരത്തിലുള്ള ഒരാളു പോലും ഇവിടെ ജോലിക്ക് വരേണ്ടന്ന്…

അല്ലെങ്കിൽ ഈ കെട്ടിടത്തിൽ നിന്ന് കട മാറ്റണം…

അടുത്ത നിമിഷം അവളെ മറ്റൊരു ചിന്ത പിടികൂടി…

ശിവരാമൻ ചേട്ടനോട് ഇതെങ്ങനെ പറയും…… ?

ശിവരാമൻ ചേട്ടനോടെന്നല്ല, ഒരാളോടും പറയാൻ കൊള്ളുന്ന കാര്യമല്ല ഇത്……

ഇയ്യെങ്ങനെ അത് കണ്ടു………?

അനക്കെങ്ങനെ മനസ്സിലായി…… ?

സുഹാന ആകെ വെട്ടിലായി…

ഇനി പറഞ്ഞാൽ തന്നെ ആര് വിശ്വസിക്കാൻ… ?

അതൊന്നുമായിരിക്കില്ല അയാളുടെ പേര്……

അവൾ വീണ്ടും താഴേക്ക് കമന്റുകൾ നോക്കി…

കാലൻ, അളിയൻബ്രോ, രാമു, പിന്നെ കണ്ട ഒരു ഇംഗ്ലീഷ് പേര് ഒറ്റയടിക്ക് വായിക്കാൻ പറ്റാത്തതിനാൽ അവളാ ശ്രമം ഉപേക്ഷിച്ചു…

ഒരു ചെറിയ ചിരി സുഹാനയുടെ ചുണ്ടിൽ വിരിഞ്ഞു..

രസമുള്ള പേരുകൾ…….

കാലനൊക്കെ കമ്പിക്കഥ കുത്തിയിരുന്നു വായിക്കുന്ന കാര്യമോർത്തപ്പോൾ അവൾക്ക് ശരിക്കും ചിരി വന്നു……

“”ന്താ മോളെ ഒറ്റക്കിരുന്ന് ചിരിക്കുന്നേ… ….?””

പുറത്ത് ശബ്ദം കേട്ടതും അവൾ ഫോണിൽ നിന്ന് മുഖമുയർത്തി..

ശിവരാമൻ ചേട്ടൻ തന്നെ…

“” അത്.. ഫോണിലോരോ………. “

അവൾ ഫോൺ എടുക്കാതെ തന്നെ എഴുന്നേറ്റ് അയാൾക്കടുത്തേക്ക് ചെന്നു……

“” അനക്ക് സമയം പോകാഞ്ഞിട്ട്… നമ്മക്കൊക്കെ സമയം തെകയാഞ്ഞിട്ട്… “

“ അയിന് എല്ലാർക്കും ഇരുപത്തിനാല് മണിക്കൂർ തന്നല്ലേ ഉള്ളൂ…””

അവൾ ചിരിയോടെ പറഞ്ഞു.

മറ്റൊരാളുടെ സാനിദ്ധ്യത്തിൽ അവളുടെ മനസ്സ് അയഞ്ഞു തുടങ്ങി..

“” അനക്ക് തമാശ… ഈ കുത്തിയിരിപ്പും കഴിഞ്ഞ് പൊരേൽ ചെന്ന് ഒന്ന് കിടന്നാൽ പിന്നേം ഇങ്ങോട്ടു വരാൻ സമയമായി…… ഇനീപ്പോ രാത്രീലും നിക്കേണ്ടി വരൂന്നാ തോന്നുന്നേ… “

“ അതെന്താ……….?”

“” അയാളു പോയില്ലേ… ….?””

“” അതിനയാൾ തിരിച്ചു വരില്ലേ… ?”.

“ പിന്നേ …. ഇവിടെനിന്ന് പോയവർ ആരെങ്കിലും തിരിച്ചു വന്നത് മോള് കണ്ടീനോ… ?””

സുഹാന മിണ്ടിയില്ല..

“ എന്താപ്പോ ഇത്ര അർജന്റ് എന്ന് ചോദിച്ചിട്ട് അയാളൊന്നും പറഞ്ഞില്ല…..””

അയാൾ പോകാനുള്ള കാരണം തനിക്കറിയാമെന്ന് സുഹാന മനസ്സിൽ പറഞ്ഞു……

“” എന്താ അയാളുടെ പേര്… ?””

അവൾ വെറുതെ ചോദിച്ചു…

ശിവരാമൻ അയാളുടെ പേര് പറഞ്ഞു…

കഥയെഴുതിയ പേരുമായി അയാളുടെ പേരിന് ഒരു സാമ്യവും ഇല്ലെന്ന് അവൾക്ക് മനസ്സിലായി……

തന്റെ ആരോപണങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ലാതായിത്തീരും…

അയാൾ തിരിച്ചു വരുമ്പോൾ ഫോൺ അടക്കം പിടികൂടണമെന്ന് സുഹാന മനസ്സിലുറപ്പിച്ചു…

അങ്ങനെ അയാൾ ഇങ്ങനത്തെ കഥകൾ എഴുതണ്ട…

നല്ല കഥകൾ എഴുതിക്കോട്ടെ…

എത്ര ആളുകളായിരിക്കാം വഴി തെറ്റുന്നത്… ?

വഴി തെറ്റുമോ…….?

അത് വായിച്ചിട്ട് താൻ സല്ലുവിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല…

അല്ലെങ്കിലും തന്നെ അതിനൊന്നും കിട്ടില്ല, കബനിനാഥേ………..

അവൾ മനസ്സിൽ പറഞ്ഞു…

തന്നെയെന്നല്ല, ഒരമ്മമാരെയും നിന്റെ ഒണക്ക കഥ വെച്ച് വീഴ്ത്താമെന്ന് കരുതണ്ട..

നീ എഴുതിക്കോ…

വായിക്കുന്നവർ വായിക്കട്ടെ…

കമന്റിടുന്നവർ ഇടട്ടെ…

ലാഘവത്വം വന്ന മനസ്സുമായാണ് ഷോപ്പടച്ച് സുഹാന ബസ്സിൽ കയറിയത്..

ബസ്സിൽ തിരക്കുണ്ടായിരുന്നു…

അപ്രതീക്ഷിതമായി രാവിലെ കണ്ട യുവതിയെ ബസ്സിൽ സുഹാന കണ്ടു……

പാവത്തിന് സീറ്റില്ല… ….

അതായിരിക്കും കഥ വായിക്കാൻ മെനക്കെടാത്തത് എന്ന് മനസ്സിലോർത്ത് അവൾ ചിരിച്ചു…

വീട്ടിലെത്തിയതും പോർച്ചിൽ സ്കൂട്ടി കാണാതിരുന്നപ്പോൾ അവൾക്ക് ദേഷ്യം വന്നു…

അവൻ പിന്നെയും പറ്റിച്ചു… !

ഫോണെടുത്ത് സല്ലുവിനെ വിളിച്ചെങ്കിലും അവൻ കോൾ എടുത്തില്ല…

കളിയിലായിരിക്കും……….!

പതിവു പോലെ വീട്ടുകാര്യങ്ങളും അവളുടെ കാര്യങ്ങളും നടന്നു …

മഹല്ല് കമ്മറ്റിയും സ്വല്പമല്ല, കുറച്ചധികം രാഷ്ട്രീയ പ്രവർത്തനവുമായി നടക്കുന്ന അബ്ദുറഹ്മാൻ എട്ടു മണിയായപ്പോൾ വന്നു……

ഭക്ഷണം കഴിഞ്ഞു…..

ബാപ്പ ഇനി ചാനൽ ചർച്ചകളുടെ മുന്നിലായിരിക്കും……

സുഹാന മുകളിലുള്ള തന്റെ മുറിയിലേക്ക് പോയി…

സല്ലുവിനെ വിളിച്ചു…

അവൻ എടുത്തതേയില്ല… ….

മകൾക്കും ഭർത്താവിനും വാട്സാപ്പിൽ ഓരോ വോയ്സിട്ട് അവൾ , ഷെരീഫ് കൊണ്ടുവന്ന ക്രീമെടുത്ത് കാൽ മുട്ടിനും കൈമുട്ടിനും കഴുത്തിലും തടവി…

പകൽ നടന്ന കാര്യങ്ങൾ അവൾക്ക് ഓർമ്മ വന്നു…

അയാളുടെ കഥ വന്നിട്ടുണ്ടോന്ന് അവൾ നോക്കി… ….

വന്നിട്ടില്ല…….

അഡ്മിനെ ചീത്ത പറഞ്ഞു ഒരാൾ കമന്റിട്ടത് അവൾ കണ്ടു…

ആരാണാവോ ഇത്ര ശ്വാസം മുട്ടി ഇരിക്കുന്നവൻ… ?

വന്ന വോയ്സിനു മറുപടി കൊടുത്ത് ഗുഡ്നൈറ്റ് പറഞ്ഞ് അവൾ കിടന്നു……

പിറ്റേന്ന് നാലരയായി അവൾ എഴുന്നേറ്റപ്പോൾ…

അത് അവളെ സംബന്ധിച്ച് നേരത്തെ തന്നെയായിരുന്നു……

വെറുതെ കിടന്ന് അവൾ ഫോണെടുത്തു നോക്കി…

കഥ വന്നിട്ടുണ്ട്…

കാമമെന്ന വികാരം തൊട്ടു തീണ്ടാതെ , ജിജ്ഞാസ മാത്രം കൊണ്ടാണ് അവൾ വായിച്ചു തുടങ്ങിയത്…….

പേജുകൾ മുന്നേറുന്തോറും അവൾ തളർന്നു തുടങ്ങി…

താൻ പറയാൻ പറ്റാത്ത ഒരവസ്ഥയിലേക്ക് പറിച്ചെറിയപ്പെടുന്നുണ്ട് എന്ന് സുഹാനക്ക് തോന്നി തുടങ്ങിയിരുന്നു…

പാടില്ല…

ആ പുലരിയിൽ തന്നെ അവൾ ദൃഡപ്രതിജ്ഞയെടുത്തു…

വായിച്ച ശേഷം സേർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്ത് അവൾ എഴുന്നേൽക്കാനാഞ്ഞതും ഫോൺ ബല്ലടിച്ചു…

ബാപ്പ……….!

താഴെ നിന്ന് വിളിക്കേണ്ട കാര്യം ….?

ഒരാപത്ശങ്ക അവൾക്ക് തോന്നി…

ഫോണെടുക്കാതെ അവൾ വാതിൽ തുറന്ന് പടികൾ വേഗത്തിലിറങ്ങി……

ഹാളിൽ തന്നെ വസ്ത്രം മാറി ബാപ്പ നിൽക്കുന്നുണ്ടായിരുന്നു…

അടുത്തായി ഉമ്മയും… ….

“” എന്താ ബാപ്പാ……….””

സുഹാന പരിഭ്രമത്തോടെ ചോദിച്ചു……

“ ഞാന് ഒലിപ്പുഴ വരെ പോകുവാ… കാര്യങ്ങളൊക്കെ ഉമ്മ പറയും… ….””

ബാപ്പയുടെ സ്വരത്തിലെ മാറ്റം സുഹാന ശ്രദ്ധിച്ചു…

അയാൾ വാതിൽക്കലേക്ക് നീങ്ങി…

ബാപ്പയ്ക്ക് പറയാൻ പറ്റാത്ത കാര്യം… ?

ഉമ്മ പറയുമെന്ന്…

സുഹാന ഫാത്തിമയെ ആന്തലോടെ നോക്കി……….

പതിനൊന്നര കഴിഞ്ഞിരുന്നു സൽമാൻ ടർഫിലെ കളി കഴിഞ്ഞ് ഇറങ്ങുമ്പോൾ..

സ്കൂട്ടിയുമായി പുറത്തു കടന്ന് തട്ടുകടയിൽ നിന്ന് ഗ്രീൻപീസും കട്ടൻ കാപ്പിയും കുടിച്ചു…

അവൻ ഫോണെടുത്തു നോക്കി…

ഉമ്മയുടെ മിസ്ഡ് കോൾ ഉണ്ട്…

വണ്ടി തിരിച്ചെത്തിക്കാനാണ് എന്ന കാര്യത്തിൽ അവന് സംശയമില്ലായിരുന്നു..

സമയം അത്രയും ആയതു കൊണ്ടല്ല, ആ കാരണം കൊണ്ട് അവനുമ്മയെ തിരിച്ചു വിളിച്ചില്ല..

അപ്പോൾ മൂസയുടെ കോൾ വന്നു…

“ ജ്ജ് ബെടാ… ….?””

പതിയെ ആയിരുന്നു മൂസയുടെ സംസാരം..

“ കളി കഴിഞ്ഞിക്ക് മാമാ… ഇങ്ങള് വിളിച്ചാൽ മതീന്ന്… “

“” ഒന്ന് കഴിഞ്ഞിന്… …. അതല്ലടാ സല്ലു , ഓള് പറയാ, അന്നെ ഒന്ന് കാണണോന്ന്… “”

“ ങ്ങള് പുളുവടിക്കാതെ മാമാ… വണ്ടി ഞാൻ ഉമ്മക്ക് കൊടുക്കാതിരിക്കാൻ വേണ്ടി എന്തൊരു ബിടലാണിത്………. “

“ അല്ലാന്ന്… ന്നെക്കാളും മൊഞ്ച് അനക്കാണെന്ന്… “

“”ങ്ങള് വെറുതെ അശോക് രാജിന്റെ സിനിമേലെ മുകേഷാകല്ലേ… “

“” ഇയ്യ് വരണുണ്ടേ വാ… എത്താറാകുമ്പോ വിളിച്ചാൽ മതി.. ഓള് വാതില് തുറന്നിടാന്ന്… “

പറഞ്ഞിട്ട് മൂസ ഫോൺ കട്ടാക്കി…

സല്ലു വണ്ടിയിൽ കുറച്ചു നേരം ചാരിയിരുന്നു…

സീനത്ത്…… !

മാമന്റെ മാറക്കാന…… !

ഒന്നു രണ്ടു തവണ ബഞ്ചിലിരുന്ന് കളി കണ്ടതല്ലാതെ സല്ലുവിനെ കളത്തിലേക്ക് മൂസ ഇറക്കിയിട്ടില്ലായിരുന്നു……

ആ മാറക്കാന സ്റ്റേഡിയം ഓർത്ത് സല്ലുവും ഗോളുകൾ അടിച്ചിരുന്നു…

അല്ലെങ്കിലും ഒരു പതിനെട്ടുകാരന്റെ സകല കുസൃതിത്തരങ്ങളും ഉള്ള , ആളാണ് സൽമാൻ…

കാശുണ്ട്……

ചോദ്യം ചെയാൻ ആരുമില്ല…

പറ്റിയ മാമനും… ….

സല്ലു ഫോണെടുത്ത് മാമനെ തിരിച്ചു വിളിച്ചു…

“” എത്തിയോ… ?””

മൂസയുടെ സ്വരം അവൻ കേട്ടു…

“ ഇല്ലാന്ന്…… “

“” പിന്നെ……….?””

“ ഓല് പറഞ്ഞിട്ടാന്ന് ഉറപ്പാണോ… ?””

അറച്ചറച്ച് അവൻ ചോദിച്ചു …

മൂസയുടെ ചിരി അവൻ കേട്ടു…

“ ആടാ……. “

“”ങ്ങളുള്ളപ്പോൾ നിക്ക് പറ്റില്ലാ……………”

“” ഞാൻ മാറിത്തരാന്ന്… “

“” ഇന്ന് വേണ്ട… നാളെയാവട്ടെ…: “

ഇന്ന് കളിച്ചാൽ എന്തായാലും ഗ്രൗണ്ടിൽ തെന്നിവീണു പരിക്കു പറ്റാനാണ് ചാൻസ് എന്ന് അത്യാവശ്യം നല്ല കമ്പി പരിജ്ഞാനം കരസ്ഥമാക്കിയ സല്ലുവിന് മനസ്സിലായി…

“” അന്നോട് വരാൻ ഓള് നിർബന്ധിക്കുന്ന്..””

മൂസ ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു……

സല്ലുവിന് വലിയ താല്പര്യം തോന്നിയില്ല….

അല്ലെങ്കിലും ഇൻജുറി ടൈമിൽ ആദ്യ കളിക്കിറങ്ങാൻ താല്പര്യമില്ല.

“ ഓള് കാത്തിരിക്കുന്നു… ഇയ്യ് വാ………. “

പറഞ്ഞതും മൂസ ഫോൺ കട്ടാക്കി…

ഏതായാലും മാമനെ കൂട്ടാൻ പോകണം..

സല്ലു പതിയെ സ്കൂട്ടി എടുത്തു…

ഭാര്യ പിരിഞ്ഞു പോയിട്ടും മാമൻ പിടിച്ചു നിൽക്കുന്നത് സീനത്തെന്ന പച്ചപ്പുൽ വിരിച്ച മൈതാനം ഒന്നു കൊണ്ട് മാത്രമാണ്..

തറവാട്ടിൽ നിന്ന് രണ്ടു രണ്ടരക്കിലോമീറ്റർ അകലെയാണ് സീനത്തിന്റെ വീട്…

അവരുടെ ഭർത്താവ് ഗൾഫിലാണോ ഇനി മരിച്ചു പോയതാണോ എന്നൊന്നും സൽമാനറിയില്ല……

പക്ഷേ രണ്ട് ചെറിയ കുട്ടികളുണ്ട്…….

ആള് മൊഞ്ചത്തിയാണ്… !

മാമൻ സ്ഥിരമായി പോകാറുണ്ട്…

ഇപ്പോൾ ദേ, തന്നെയും വിളിച്ചിട്ടുണ്ട്……

കാര്യം താൽപ്പര്യമുണ്ടായിരുന്നെങ്കിലും മാമന്റെ ആളാണെന്ന് കരുതി മൈൻഡ് ചെയ്യാതിരുന്നതാ… ….

കാര്യം പത്തു മുപ്പത്തഞ്ചു വയസ്റ്റായെങ്കിലും ഒരു സൈക്കിൾ പോലും മാമനില്ല……

താൻ ഉമ്മയുടെ സ്കൂട്ടി എടുത്തു കൊണ്ട് വരുന്നതിനു മുൻപ് ആള് സ്ഥിരമായി നടന്നു പോകാറായിരുന്നു പതിവ്…

രാവിലെ മുതൽ ഫുട്ബോൾ കളി…

ഭക്ഷണം………

വൈകുന്നേരവും ഫുട്ബോൾ……

രണ്ടര പ്ലസ് രണ്ടര സമം അഞ്ച് കിലോമീറ്റർ നടപ്പും അതിനിടയിലെ അദ്ധ്വാനവും…

ശരിക്കും പുതിയ തലമുറ മാതൃകയാക്കേണ്ട ആൾ തന്നെയാണ് തന്റെ മാമനെന്ന് സല്ലു ഓർത്തു…

തികഞ്ഞ അദ്‌ധ്വാനശീലൻ…… !

വണ്ടി കൊണ്ടു കൊടുക്കാതിരിക്കാൻ മാമൻ പറഞ്ഞിട്ട് തൊടാനോ പിടിക്കാനോ തരുമായിരിക്കും…

അതിലൊന്നും വലിയ ഗുമ്മില്ല… ….

ആദ്യമിറങ്ങുന്ന കളി തന്നെ ഫുൾ ടൈം കളിച്ച് മാൻ ഓഫ് ദ മാച്ചാകുന്നതാണ് സല്ലുവിന്റെ സ്വപ്നം…

വയലിൽ നട്ടു പോയ വാഴകൾക്കരികിലൂടെയായിരുന്നു സീനത്തിന്റെ വീട്ടിലേക്കുള്ള വഴി..

സ്ഥിരമായി വണ്ടി വെക്കുന്നിടത്ത് വണ്ടി വെച്ച് ശ്രദ്ധയോടെ സല്ലു ഫോണെടുത്ത് മാമനെ വിളിച്ചു..

“” ഇയ്യെത്തിയോ… …. ? “”

“” വഴിയിലുണ്ട്…… “

“” എന്നാൽ ആരും കാണാതെ വാ…… “

“” വരണോ… ?””

“ ബാടാ……. അന്റെ മാമനല്ലേ വിളിക്കുന്നേ… “

അതിനപ്പുറം ഒന്നുമില്ല… ….

അച്ഛനോളം സ്ഥാനം , ചിലപ്പോൾ അതിലേറെ സ്ഥാനം മാതുലന് കൽപ്പിച്ചു പോരുന്നതാണ് നമ്മുടെ മഹത്തായ സംസ്കാരം…

“” നോക്കീം കണ്ടും വരണം… “

മൂസയുടെ മുന്നറിയിപ്പ്……

അതെ…….!

അനന്തിരവനെ വഴി തെറ്റിക്കാൻ ഒരമ്മാവനും സാധിക്കില്ല…

കുറച്ചകലെ ലൈഫിന്റെ വീട്ടിൽ വെളിച്ചം കണ്ടു..

സല്ലു നടന്നു തുടങ്ങി…

വാഴത്തോട്ടത്തിൽ നിന്ന് കടവാവൽ ഒരെണ്ണം അവന്റെ തലക്കു മുകളിലുടെ പോയി..

അവൻ ഉള്ളു കൊണ്ട് ഒന്നാളി..

വാഴത്തോട്ടത്തിൽ ആരോ ഒളിച്ചിരിപ്പുണ്ടോ എന്നൊരു സംശയം വാഴയിലകൾ കാറ്റിലിളകിയപ്പോൾ അവനു തോന്നി……

പിന്നെ മമ്പുറം തങ്ങളെ മനസ്സിൽ കണ്ട് ഒറ്റ വിടലായിരുന്നു…

സീനത്തിന്റെ വീടിന്റെ പിന്നാമ്പുറത്ത് വന്ന് നിന്ന് അവൻ കിതച്ചു…

രണ്ടു നിമിഷത്തിനകം വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ മുഖമുയർത്തി……

അവൾ കൈയ്യിൽ ഫോൺ തെളിച്ചു പിടിച്ചിരുന്നു…

സീനത്ത്…….!

ചുവന്ന നൈറ്റിയാണ് വേഷം……

മുൻവശത്തെ സിബ്ബ് വിടർന്നു കിടക്കുന്നു…

ഒരുൾക്കിടിലവും കുളിരും അവനു തോന്നി…

അവൾ ഒരു കാൽ മാത്രം പുറത്തേക്ക് വെച്ച് അവനെ വലിച്ച് വീടിനകത്താക്കി വാതിലടച്ചു……

സല്ലു നിന്ന് വിറച്ചു തുടങ്ങി…

അവൻ മുറിക്കകത്തേക്ക് തിരിയാൻ ഭാവിച്ചതും അവൾ അവനെ വലിച്ച് നെഞ്ചിലേക്കിട്ടു…

“” മാമൻ ബാത്റൂമിലാടാ… …. “

അവളുടെ മുലകളിലാണ് തന്റെ നെഞ്ചു തട്ടിയത് എന്ന് അവനറിഞ്ഞു……

ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ കളി മറന്നതു പോലെ സല്ലു നിന്നു…

ഹോം മാച്ചാണെങ്കിലും എവേ മാച്ചിന്റെ അവസ്ഥ…

അവൾ കുനിഞ്ഞ് ,ആ കൗമാരക്കാരന്റെ ചുണ്ട് ഒന്ന് കടിച്ചു വിട്ടു…

അവൻ തുള്ളിപ്പോയി……….

“ അനക്ക് എന്നോട് പൂതിയുള്ള കാര്യം മാമൻ പറഞ്ഞു…””

അവളൊരു ശൃംഗാരച്ചിരി ചിരിച്ചു.

“ അത്… …..””

അവൻ വിക്കി…

“” നേരിട്ട് പറഞ്ഞൂടായിരുന്നോ… ?””

അവന്റെ വിറയൽ പൂർത്തിയായി…

“” നോക്കി വെള്ളമിറക്കായിരുന്നു അല്ലേ…….?””

പറഞ്ഞതും അവൾ തുറന്ന സിബ്ബ് ഒരു വശത്തേക്കാക്കി , അവന്റെ മുഖം മാറിലൊളിപ്പിച്ചു…

പച്ചമുലയിൽ മുഖം തൊട്ടതും സല്ലു കറന്റടിച്ച പോലെ വിറച്ചു……

ബാത് റൂമിന്റെ ഡോർ തുറന്നതും അവൾ അവനെ തള്ളി മാറ്റി……

ചുവപ്പു കാർഡുമായി മൂസ വരുന്നത് സല്ലു കണ്ടു…

“” ഇയ്യ് മുറിയിലേക്ക് പൊയ്ക്കോ…… “”

സീനത്ത് അടുക്കള തട്ടിലിരുന്ന ഫോണുമെടുത്ത് മൂസ ഇറങ്ങിയ ബാത് റൂമിലേക്ക് കയറി…

“” എന്താടാ വൈകിയേ………?””

സല്ലു മിണ്ടിയില്ല…

എതിർ വശത്തെ മുറി പൂട്ടിക്കിടന്നിരുന്നു..

അതിലാവും കുട്ടികൾ..

“” ഞാൻ ഹാളിലുണ്ടാവും……’…”

“” മാമാ… “

മൂസ തിരിഞ്ഞതും സല്ലു വിളിച്ചു…

“ എന്താടാ… ….?””

“” നമ്ക്ക് പോവാന്ന്…….”

“” അനക്ക് മാണ്ടേ…: ?””

“” മ്ചും… “

“” പിന്നെന്തിനാ പോത്തേ ഇയ്യ് പോന്നേ… ?””

മൂസ കണ്ണുരുട്ടി…..

വാതിൽ തുറന്ന് സീനത്ത് ഇറങ്ങി……

അവൾ സല്ലുവിന് അടുത്തേക്ക് വന്നതും പുറത്തു നിന്ന് പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു……

ഉത്സവങ്ങളൊക്കെ ഏതാണ്ട് കഴിഞ്ഞതാണല്ലോ എന്നോർത്ത് മൂസ തിരിഞ്ഞതും മുൻ വശത്തെ പ്ലൈവുഡ് ഡോർ ഇളകി തുടങ്ങി……

“” സീനത്തേ …… വാതിലു തൊറ… “

പുറത്തു നിന്ന് പുരുഷ സ്വരം കേട്ടു …

മൂന്നു പേരും മുഖത്തോടു മുഖം നോക്കി…

പെനാൽട്ടി……….!

സീനത്ത് പെട്ടെന്ന് ഇരുവരെയും തള്ളി കുട്ടികൾ കിടക്കുന്ന മുറിയിലാക്കി..

അവൾ ചെന്ന് വാതിൽ തുറന്നു..

സദാചാരപ്പോലീസായിരുന്നു…

“ അന്റടുത്ത് വന്നോരെവിടെ………? “

ചോദിച്ചു കൊണ്ട് രണ്ടു പേർ അകത്തേക്ക് കയറി……

“” ഈടെയാരും വന്നില്ല… “

കോട്ടു വായിട്ട് സീനത്ത് പറഞ്ഞു……

“” ഇയ്യ് ചുമ്മാ കളിയെറക്കല്ലേ… …. കുടുംബമായിട്ട് എല്ലാരും കഴിയണ സ്ഥലാ ഇത്…….?:

“” എന്നാ നീ കണ്ടുപിടിക്ക്… …. “

അവൾ ദേഷ്യപ്പെട്ടു……

ഒരാൾ കുട്ടികൾ കിടക്കുന്ന മുറിയുടെ വാതിൽക്കലേക്ക് പോയി…

“” അതില് മക്കളാ…: “

അവൾ വിളിച്ചു പറഞ്ഞു…

“ തൊറന്ന് നോക്ക് തമിയേ…”

മറ്റവൻ വിളിച്ചു പറഞ്ഞു……

ആദ്യം പോയവൻ വാതിൽ തുറന്നതും രണ്ടാമത്തെയാൾ അകത്തേക്ക് കയറി…

ആദ്യം മൂസ ഇറങ്ങി…….

പിന്നാലെ സല്ലുവും…

“” അന്റെ പാതിരാത്രിക്കച്ചോടം ഞാൻ പൂട്ടിച്ചു തരാടീ പുലയാട്ച്യേ……….””

തമി സീനത്തിനു നേരെ തിരിഞ്ഞു..

രണ്ടു പേരുടെയും കഴുത്തിന് തള്ളി വന്നവർ പുറത്തേക്ക് കൊണ്ടുപോയി……

“” എന്നും വയലില് വണ്ടി കിടക്കണത് ആരും കാണില്ലാന്ന് കരുതിയോ…? “”

മൂന്നുപേർ കൂടി പുറത്തുണ്ടായിരുന്നു…

മുറ്റത്തെത്തിയതും സല്ലു ഇരുട്ടിലേക്ക് ഒരോട്ടം വെച്ചു കൊടുത്തു…

“” പിടിയടാ അവനെ… ….”

സല്ലുവിന്റെ പിന്നാലെ രണ്ടു പേർ ഓടി…

പിന്നാലെ ഓടാൻ തുനിഞ്ഞ മൂസയെ രണ്ടു വശത്തു നിന്ന് രണ്ടു പേർ കൂടി പിടിച്ചു വെച്ചു…

“ അങ്ങനങ്ങ്‌ പോകാൻ വരട്ടെ…”

വാഴത്തോട്ടത്തിലെത്തിയപ്പോൾ സല്ലുവിനെ പിടിച്ചു വെച്ച് പിന്നാലെ ഓടിയവർ നിന്നിരുന്നു…

“” പറ്റിയ മാമനും മൈമോനും..””

തമി മൂസയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു…

മൂസ അവന്റെ കൈ തട്ടിയെറിഞ്ഞ് ഒരെണ്ണം കൊടുത്തു…

“ സാധനം പൊങ്ങുന്നവൻ പണിക്കിറങ്ങുമെടാ…… “

നിമിഷം കൊണ്ട് അത് കൂട്ടയടിയായി…

നാലഞ്ചെണ്ണം സല്ലുവിനും കിട്ടി…

“ കോടതി ഉത്തരവുണ്ടെടാ പട്ടീ… “

തല്ല് വാങ്ങുന്നതിനിടയിൽ മൂസ പറയുന്നുണ്ടായിരുന്നു……

“” അതന്റെ നാട്ടിൽ മതിയെടാ പുല്ലേ… “

അടിയിൽ നിന്ന് മാറി ഒരുത്തൻ ഫോണെടുത്ത് , സീനത്ത് കൊടുക്കാത്ത സകല കഴുവേറികളെയും വിളിക്കുന്നത് മൂസ കാണുന്നുണ്ടായിരുന്നു…

എല്ലാം പാളി……….

അവരെ തല്ലി രക്ഷപ്പെടാമെന്നുള്ള മൂസയുടെ അത്യാഗ്രഹം അസ്തമിച്ചു…

സല്ലുവിനെ ഓർത്തായിരുന്നു അവന്റെ പേടി……

ഇടയ്ക്ക് സല്ലുവിന്റെ കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു……

ആളുകൾ കൂടിത്തുടങ്ങി …

മോഷണമാണെന്ന് കരുതി അതിനിടയിൽ ആരോ പൊലീസിനെക്കൂടി വിളിച്ചതോടെ സംഗതി കളറായി…

നേരം വെളുത്തു തുടങ്ങി…

“” എന്താടാ പ്രശ്നം……?””

എസ്. ഐ വിഷ്ണുനാഥ് അവർക്കടുത്തേക്ക് വന്ന് ഒച്ചയെടുത്തു……

“” ഇവര് മാമനും മരുമോനുമാ…………’…”

തമി പറഞ്ഞു…

“” അതാണോടാ പ്രശ്നം…… ?”

ചോരയൊലിപ്പിച്ചു നിൽക്കുന്ന മൂസയേയും സല്ലുവിനേയും എസ്.ഐ നോക്കി…

“” ആരാടാ നിങ്ങളെ തല്ലിയത്……….?””

മൂസ തന്റെ മുന്നിൽ , വായുവിലൊരു “”റ””

വരച്ച് എല്ലാവരുമാണെന്ന് പറഞ്ഞു…

അപ്പോഴേക്കും കുറച്ചാളുകൾ പിന്തിരിയാൻ തുടങ്ങി……

“” നീയാണോടാ ഗുണ്ട…? “”

എസ്. ഐ തമിക്കു നേരെ തിരിഞ്ഞു…

“ ഞാനല്ല സാറേ… …. “

“ അവൻ തന്നെയാ സാറേ ഗുണ്ട…””

മൂസ വിളിച്ചു പറഞ്ഞു……

“ ചുമ്മാതാ സാറേ… “

“” അല്ല സാറേ… …. കഴിഞ്ഞ ടൂർണ്ണമെന്റിൽ അവന്റെ ടീമിനെ രണ്ടു ഗോളിന് തോപ്പിച്ചപ്പ തൊട്ട് എന്നോടു കലിപ്പാ സാറേ… …. “

ചന്നം പിന്നം “” സാർ”” വിളി കേട്ടതും രണ്ടു പേരും കൂടി തനിക്കിട്ട് പണിയുകയാണോന്ന് ചിന്തിച്ച് എസ്. ഐ തിരിഞ്ഞു…

ആ നിമിഷം അബ്ദുറഹ്മാൻ സ്ഥലത്തെത്തി…

അയാളെ കണ്ടതും മൂസയുടെ മുഖമൊന്നു തെളിഞ്ഞു……

തന്റെ പൗത്രന്റെ മുഖം കണ്ടതും അബ്ദുറഹ്മാന്റെ മനസ്സൊന്നിടിഞ്ഞു……

അയാൾ എസ്. ഐ വിഷ്ണുനാഥിനരികിലേക്ക് വന്നു…

ഖദറും വെള്ളമുണ്ടും കണ്ടതും എസ്.ഐ ജാഗരൂകനായി……

“” ഈ നിൽക്കുന്ന കോലത്തിൽ തന്നെ എനിക്കെന്റെ കൊച്ചു മകനെ വേണം…… അതിന് സാറിനെന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി……””

ശബ്ദമടക്കി അബ്ദുറഹ്മാൻ പറഞ്ഞു……

“” സംഗതി മറ്റേക്കേസാ… എനിക്കു വന്ന കോളിൽ, പിടിച്ചു കെട്ടിക്കാനാ പറഞ്ഞത്.. കാലം കൊറേയായി തുടങ്ങിയിട്ടെന്ന്…….”

എസ്. ഐ പറഞ്ഞത് മൂസ കേട്ടു..

“” എനിക്ക് വാക്ക് ഒന്നേയുള്ളൂ… ഞാനതാ , ആ കാറിൽ കാണും… “

പറഞ്ഞിട്ട് അബ്ദുറഹ്മാൻ തിരിഞ്ഞു..

എസ്. ഐ ആലോചനയോടെ ജനക്കൂട്ടത്തെ നോക്കി…

“” സല്ലൂ……..””

എസ്.ഐ യുടെ ശ്രദ്ധ തിരിഞ്ഞതും മൂസ അനന്തിരവനെ വിളിച്ചു……

സല്ലു പതിയെ മുഖമുയർത്തി…

“” ഇനി ഓള് നിന്റെ അമ്മായിയാ ട്ടോ… “

അപകടം മണത്ത മൂസ ദീനതയോടെ പറഞ്ഞു…

“ ആരാടാ ഈ ചെക്കന്റെ മേൽ കൈ വെച്ചത്………? “”

എസ്. ഐ യുടെ സ്വരം കേട്ട് എല്ലാവരും ഒന്ന് നടുങ്ങി…

“ പറഞ്ഞോണം… അല്ലെങ്കിൽ എല്ലാത്തിന്റെയും പേരിൽ ഞാൻ കേസെടുക്കും…… പ്രായപൂർത്തിയാകാത്ത ചെക്കനാ… “

അതു കേട്ടതും സല്ലു മുഖമുയർത്തി എസ്. ഐ യെ നോക്കി…

മൂസ വാ പൊളിച്ചു…

എസ്. ഐ മറ്റാരും കാണാതെ സല്ലുവിനെ നോക്കി കണ്ണിറുക്കി…

ജനങ്ങൾ പതിയെ വലിഞ്ഞു തുടങ്ങി..

തമിയും മറ്റുള്ളവരും മാത്രമായി എസ്. ഐ യുടെ മുൻപിൽ ..

എസ്. ഐ കോൺസ്റ്റബിളിനെ കയ്യാട്ടി വിളിച്ചു……

“” എഴുതിയെടുക്കടോ എല്ലാത്തിന്റെയും പേരും അഡ്രസ്സും… “

എല്ലാവരും നിന്ന് പരുങ്ങി…

“” ആരെങ്കിലും ഓയിൽ ചേഞ്ചിനിറങ്ങിയാൽ അപ്പോഴിറങ്ങിക്കോളും കുറേ സദാചാരക്കാര്… പിന്നെ ഞങ്ങളൊക്കെ എന്നാത്തിനാടോ………?””

“” അതെന്നാ സാറ് ഓയിൽ മാറ്റി തരുമോ………. ? “”

തമി മനസ്സിലാണത് ചോദിച്ചത്…

പത്തു മിനിറ്റു കൊണ്ട് സംഭവം ക്ലിയറായി…

“” ചെക്കനെ ഒന്ന് ചെക്കപ്പ് നടത്തട്ടെ.. എന്നിട്ടു ഞാൻ എല്ലാത്തിനേയും വിളിക്കാം… “

എസ്. ഐ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു…

“” ഫോൺ നമ്പർ ഇല്ലേ എല്ലാവന്റെയും……….?””

എസ്. ഐ കോൺസ്റ്റബിളിനെ നോക്കി……

കോൺസ്റ്റബിൾ തലയാട്ടി……

ഗവൺമെന്റ് ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് അബ്ദുറഹ്മാൻ സല്ലുവിനെയും കൂട്ടി മൂസയെ ശ്രദ്ധിക്കാതെ കാറിൽ കയറി…

മൂസ പൊലീസ് ജീപ്പിനു മുന്നിൽ നിന്ന് പരുങ്ങി…

“ എന്നാടാ…….?”

“”ങ്ങൂഹും…”

“” കാര്യം പറയെടാ… ….? ”

“ വണ്ടിക്കാശില്ല… …. “

“” പിന്നെ അപ്പം തിന്നാൻ നീ എന്നാകൊണ്ടാ പോയത്…….?””

മൂസ മിണ്ടിയില്ല…

“” സെറ്റപ്പാണല്ലേ……..?””

പറഞ്ഞിട്ട് എസ്. ഐ പഴ്സ് തുറന്ന് നൂറിന്റെ ഒരു നോട്ടെടുത്ത് അവനു നേരെ നീട്ടി…

മൂസ അത് വാങ്ങി, അയാളുടെ നെഞ്ചിലെ നെയിം പ്ലേറ്റിലേക്ക് നോക്കി… ….

ഭാഗ്യം…….!

ഭരത് ചന്ദ്രനെന്നല്ല……..!

ചെവി കൊട്ടിയടച്ച പോലെ സുഹാന ഫാത്തിമക്ക് മുൻപിൽ നിന്നു…

സല്ലു… ….!

തന്റെ മകൻ…… !

“” വളർത്തു ദോഷം… അല്ലാതെന്താ… ?””

ഫാത്തിമ ആരോടെന്നില്ലാതെ പറഞ്ഞു……

പറഞ്ഞത് തന്നോടാണെന്ന് സുഹാനക്കറിയാമായിരുന്നു..

പക്ഷേ കേട്ടത് വിശ്വസിക്കാനാവാതെ നിന്ന അവൾക്ക് മറുപടി പറയുക എന്നത് ചിന്തയിൽ പോലും വന്നില്ല…

“”ന്റെ മക്കൾ ഇതുവരെ ഒന്നും പെഴച്ചിട്ടില്ല… അങ്ങനുള്ള അമ്മോൻമാര് തറവാട്ടിലുമില്ലായിരുന്നു………….””

കുത്ത് തുടങ്ങിയിരിക്കുന്നു…

മൂസയെ കയ്യിൽ കിട്ടിയാൽ അടിച്ചു കരണം പുകയ്ക്കാൻ സുഹാനയുടെ കൈ തരിച്ചു…

ഓൻ ബന്ധമൊഴിഞ്ഞു നടക്കുമ്പോൾ ഇമ്മാതിരി കാര്യങ്ങളിലൊന്നും താല്പര്യമില്ലാന്ന് കരുതി…

ഇതിപ്പോ… ?

ചെലവിന് കൊടുക്കാതെ കാര്യം നടത്താൻ ഓൻ കണ്ടെത്തിയ വഴിയായിരിക്കും……

അതിന് അവന് പോയാൽപ്പോരേ…

തന്റെ മോനേയും കൂട്ടി… ….

ഫാത്തിമയോട് മറുപടി പറയാതെ സുഹാന മുകളിലേക്ക് കയറി..

തലക്ക് പിരാന്ത് പിടിക്കുന്നു…

ജനലരികിൽ ചെന്ന് സുഹാന പുറത്തേക്ക് എത്തി നോക്കിക്കൊണ്ടിരുന്നു..

സല്ലുവിന്റെ ചെയ്തികൾ ഓരോന്നും അവൾ പിന്നിലേക്ക് ഓടിച്ചു നോക്കി…

ഇല്ല… !

അങ്ങനെയൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല…

പെൺകുട്ടികൾ അങ്ങനെയൊന്നും വഴി പിഴക്കില്ല……

പക്ഷേ ആൺകുട്ടികൾ………..?

മുറിക്കുള്ളിൽ സുഹാന എരിപൊരി സഞ്ചാരം കൊണ്ടു..

നാണക്കേട്…… !

അപമാനം…… !

ഇനിയെങ്ങനെ പുറത്തിറങ്ങി നടക്കുമെന്ന് സുഹാന മനസ്സിലോർത്തു……

ഫോൺ ബല്ലടിച്ചതും സുഹാന ഒന്നു നടുങ്ങി……….

ഇക്ക……..!

വിറച്ചു കൊണ്ട് അവൾ ഫോണെടുത്തു……

“ ഓനവിടെ എത്തിയോ………?””

ഷെരീഫിന്റെ സ്വരം അവൾ കേട്ടു…

“ ഇല്ല……..””

“” ആ ദജ്ജാറിനെ പൊരയ്ക്കകത്ത് കേറ്റരുത്… തറവാട് മുടിക്കാൻ… …. “

സുഹാന ഒന്നും മിണ്ടിയില്ല…

“” ഞാൻ വരുന്നുണ്ട്………. “

അത്രയും പറഞ്ഞിട്ട് ഷെരീഫ് ഫോൺ കട്ടാക്കി…

ഇക്ക സല്ലുവിനെ കൊല്ലാനും മടിക്കില്ലെന്ന് അവൾക്ക് തോന്നി……

അടുത്ത കോൾ സുൾഫിക്കറിന്റെയായിരുന്നു…

വിഷയം അതു തന്നെ..!

സംസാരത്തിൽ ശകലം മയമുണ്ടായിരുന്നു എന്ന് മാത്രം…

“” അനക്ക് ഭ്രാന്തായിരുന്നോ മൂസേടടുത്തേക്ക് ഓനെ പറഞ്ഞു വിടാൻ… ?””

“” അതിക്കാ… ….””

അവൾ നിന്നു വിക്കി… ….

“” ഓനോ വെളിവില്ല… അനക്കും ഇല്ലാണ്ടായോ………?””

സുഹാന നിശബ്ദം നിന്നു…

“” ഞാൻ വരുന്നുണ്ട്… …. “

സുൾഫിക്കറും ഫോൺ കട്ടാക്കി… ….

എല്ലാം കൂടി വന്ന് ഒരു ലഹളയ്ക്കുള്ള പുറപ്പാടാണെന്ന് സുഹാനയുടെ മനസ്സ് പറഞ്ഞു..

തെറ്റ് ചെയ്തത് സല്ലുവാണ്…….

പക്ഷേ എല്ലാത്തിനും ഉത്തരം നൽകേണ്ടത് താനാണ്……….

കാരണം താനവന്റെ ഉമ്മയാണ്…

മക്കൾ വലിയ നിലയിലെത്തിയാൽ ബാപ്പയുടെ പേരോ, തറവാട്ടു മഹിമയോ പറഞ്ഞ് നിർവൃതിയടയുന്നവർ ഉമ്മയുടെ കഷ്ടപ്പാട് സാധാരണ കാണാറില്ല…

മക്കൾ നശിച്ചാലോ… ….?

അതിനുത്തരവാദി ഉമ്മ മാത്രമാണ്…

ഇവിടെയും അതിനു മാറ്റമില്ല… ….

പ്രഭാത കൃത്യങ്ങൾ ചെയ്യാൻ വരെ മറന്ന് ജനാലയ്ക്കൽ പുറത്തേക്ക് നോക്കി സുഹാന നിന്നു…

കടയിൽ പോകുന്നില്ല…

മകനെ വേശ്യയുടെ വീട്ടിൽ നിന്ന് പിടികൂടിയ കാര്യം മഞ്ചേരി മൊത്തം അറിഞ്ഞു കാണും…

ബാപ്പ രാഷ്ട്രീയവുമായി നടക്കുന്നതിനാൽ എങ്ങനെയൊക്കെ ഒതുക്കിത്തീർത്താലും എതിർ പാർട്ടിക്കാർ മണത്തറിഞ്ഞ് കുത്തിപ്പൊക്കുമെന്നുറപ്പ്…

മൂസയെക്കൊണ്ട് ഒന്നിനും കൊള്ളില്ല……

ബാപ്പയ്ക്കും ഉമ്മയ്ക്കും ഒരു സഹായമാകട്ടെ എന്ന് കരുതി നിർത്തിയതാണ്…

പക്ഷേ അതിങ്ങനെ കറങ്ങി തിരിഞ്ഞു വരുമെന്ന് കിനാവിൽ പോലും കരുതിയില്ല……

അല്ലെങ്കിലും മൂസ……..?

ന്റെ റബ്ബേ……………….!

സുഹാന ഉള്ളു കൊണ്ട് കരഞ്ഞു തുടങ്ങിയിരുന്നു…

അടുത്ത നിമിഷം ഗേയ്റ്റ് കടന്നു വരുന്ന കാർ അവൾ കണ്ടു..

സമയം പാഴാക്കാതെ അവൾ പടികൾ ഓടിയിറങ്ങി ……….

മെയിൻ ഡോർ അവൾ വലിച്ചു തുറന്ന് സിറ്റൗട്ടിലേക്ക് വന്നു…

ആദ്യമിറങ്ങിയത് അബ്ദുറഹ്മാനാണ്…

അയാൾ ഇടതു ചെവിയോട് ചേർത്ത് ഫോൺ വെച്ചിരുന്നു……

കാറിനു മുന്നിലൂടെ വന്ന് അയാൾ മറുവശത്തെ ഡോർ തുറന്നു…

സല്ലുവിനെ ബാപ്പ പിടിച്ചിറക്കിയത് സുഹാന കണ്ടു…

അവൾ മുറ്റത്തേക്ക് എത്തിയതും ഫാത്തിമ സിറ്റൗട്ടിലെത്തിയിരുന്നു……

ഒരൊറ്റ ഓട്ടത്തിന് സുഹാന സല്ലുവിന്റെ മുന്നിലെത്തി.

കാറിൽ നിന്ന് പുറത്തിറങ്ങിയ സല്ലുവിന്റെ ഇടതു കവിളടച്ച് ഒരടി വീണു…

“” ഹറാം പിറന്നോനേ…… “

സുഹാന ഗർജ്ജിച്ചു……

അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുലച്ച് അവൾ ഒരടി കൂടി കൊടുത്തു…

മരവിച്ച മുഖവുമായി സല്ലു ഇത്തവണ മുഖമുയർത്തി……

സുഹാന അന്ധാളിച്ചു പോയി…

മുഖത്ത് മുറിപ്പാടുകൾ…

കവിളിലും പുരികങ്ങളിലും രക്തവും ഓയിൽമെന്റും കൂടിക്കുഴഞ്ഞ് നീരൊഴുകിയ പാട്…….

“” നാട്ടുകാര് അത്യാവശ്യത്തിന് കൊടുത്തിട്ടുണ്ട്……ഇനി നീ കൂടി തല്ലണ്ട… “

അബ്ദുറഹ്മാൻ അവളുടെ കൈയ്യിൽ പിടിച്ച് പിന്നോട്ടു വലിച്ചു…

അവനെ തല്ലിപ്പോയല്ലോ എന്നൊരു ചിന്ത സുഹാനയിലുണ്ടായി…

ദൈന്യവും അപമാനവും സങ്കടവും സല്ലുവിന്റെ മുഖത്തു കണ്ട് അവളുടെ മനസ്സൊന്നിടിഞ്ഞു…

ഇരുവരെയും ശ്രദ്ധിക്കാതെ അബ്ദുറഹ്മാൻ അകത്തേക്ക് കയറിപ്പോയി…

“ സല്ലൂ………..”

സുഹാന പൊട്ടിയടർന്ന് വിളിച്ചു…

സൽമാൻ പതിയെ കുനിഞ്ഞു പോയ മുഖമുയർത്തി…

“” നീയിത്ര അധ:പ്പതിച്ചു പോയല്ലോടാ… …. “

ഉമ്മയുടെ വാക്കുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ അവൻ ചൂളിപ്പിടിച്ചു നിന്നു…

പിന്നെ ഒരു നിമിഷം പാഴാക്കാതെ അവളെ മറികടന്ന് അവൻ വേഗത്തിൽ വീടിനു നേർക്ക് നടന്നു.

ഫാത്തിമ അവനെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു..

സുഹാന പതിയെ വീടിനകത്തേക്ക് കയറി..

ഫാത്തിമയും അബ്ദുറഹ്മാനും ചർച്ചയിലായിരുന്നു……

സല്ലു മുകളിലെ മുറിയിലേക്ക് പോയിക്കാണുമെന്ന് സുഹാന ഊഹിച്ചു……

അവളും മുകളിലേക്ക് കയറാൻ തുനിഞ്ഞതും അബ്ദുറഹ്മാൻ വിളിച്ചു……

“” മോള് നില്ക്ക്……..””

സുഹാന ഹാൻഡ് റെയിലിൽ പിടിച്ച് തിരിഞ്ഞു നിന്നു…

“” അവനോട് ഇപ്പോഴൊന്നും ചോദിക്കണ്ട… വല്യ കാര്യമാക്കണ്ട… “

“” ഇത് വല്യ കാര്യമല്ലേ… ….?””

ചോദിച്ചത് ഫാത്തിമയാണ്…

“” ഇയ്യ് വായടക്ക്… ….””

അബ്ദുറഹ്മാൻ ഭാര്യയ്ക്ക് താക്കീതു നൽകി…

“” ഞാനെന്തിനാ നാവടക്കണേ……. മക്കളെ ഗൊണദോഷിച്ചു വളർത്തണം… ഓന്റെ കളി പിരാന്ത് മാറാൻ കടയിട്ടു കൊടുത്തതല്ലേ… അത് പറ്റാഞ്ഞിട്ട് പോയതല്ലേ… “

സംഗതി ശരിയാണ്…

സല്ലുവിന്റെ കളിഭ്രാന്തിന് ശമനം കിട്ടാനാണ് ഷെരീഫ് കട തുടങ്ങിയത്……

അവസാനം അത് സുഹാനയിൽ എത്തിച്ചേരുകയായിരുന്നു……

ഫാത്തിമയുടെ വാക്കുകളിൽ സുഹാനയ്ക്ക് അത്ഭുതമൊന്നും തോന്നിയില്ല…

ഉമ്മ ദീനിയാണ്…

യാഥാസ്ഥിതികയാണ്…

മുഖം മറയ്ക്കാതെ പുറത്തിറങ്ങിയാൽ തന്നെ സിറാത്ത് പാലം കടക്കേണ്ടി വരുമെന്ന് കരുതി ജീവിക്കുന്നവരാണ്……

“ ഒരമ്മോനും മര്യോനും… ….””

പറഞ്ഞിട്ട് ഫാത്തിമ അടുക്കളയിലേക്ക് പോയി …

“” ഇയ്യത് കാര്യാക്കണ്ട… …. “

അബ്ദുറഹ്മാൻ കസേരയിൽ നിന്ന് എഴുന്നേറ്റു…

“” നമ്മള് വിചാരിച്ച പോലെയൊന്നുമില്ല… മൂസ അവിടെ പോകാറുണ്ടായിരുന്നു… സല്ലു ഓനെ കൂട്ടാൻ പോയതാ… …. “”

സുഹാന ഒരു നിശ്വാസം പൊഴിച്ചു…

“ മൂസാനെ ഒന്ന് കയ്യിൽ കിട്ടണം…… പൊറത്തായതു കൊണ്ടാ ഞാൻ വെറുതെ വിട്ടത്……””

ബാപ്പ അവന് നാലെണ്ണം കൊടുക്കുന്നതിൽ സുഹാനയ്ക്കും എതിർപ്പില്ലായിരുന്നു…

“” സല്ലുവിനെ ഒന്ന് ശ്രദ്ധിച്ചാൽ മതി… ഓൻ വല്ല കുരുത്തക്കേടും കാണിക്കാതെ… “

ബാപ്പ പറഞ്ഞതു കേട്ട് സുഹാനയിൽ ഒരുൾക്കിടിലമുണ്ടായി…….

“” ഷെരീഫ് നാളെ എത്തുമായിരിക്കും…… ഓൻ വന്നിട്ടാകട്ടെ ബാക്കി… പ്രശ്നങ്ങളൊന്നും വരാതെ ഞാൻ ചെയ്തിട്ടുണ്ട്… …. “

ബാപ്പയെ ഒന്നു കൂടി നോക്കിയ ശേഷം സുഹാന പടികൾ കയറി…

മുകൾ നിലയിൽ കോറിഡോറിന് അഭിമുഖമായിട്ടായിരുന്നു ഇരുവരുടെയും മുറി…

മുറികളും ബാത്റൂമും കഴിഞ്ഞുള്ള സ്ഥലത്ത് ചതുര പൈപ്പുകളിൽ ഷീറ്റിട്ടിരിക്കുകയാണ്……

മഴക്കാലത്ത് തുണികൾ ഉണങ്ങാനാണ് അവിടം ഉപയോഗിക്കുന്നത്…

സല്ലുവിന്റെ മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു…

കിടക്കയിൽ മുഖം ഭിത്തിക്കഭിമുഖമായി വെച്ച് സല്ലു കിടക്കുന്നത് അവൾ കണ്ടു…

മകനെ തല്ലിയതിൽ മനസ്താപം തോന്നിയെങ്കിലും അവനോട് ക്ഷമിക്കാൻ അവളുടെ മനസ്സ് പാകപ്പെട്ടിരുന്നില്ല…

മൂസ അവനെ വിളിച്ചത് തെറ്റ്…….

സല്ലുവിന് ഒഴിഞ്ഞു മാറാമായിരുന്നു…

താൻ വിളിച്ചതുമായിരുന്നു…

കൗമാര സഹജമായ കാര്യം തന്നെയാണത്..

അത് സംഭവിച്ചുകൂടാത്തതാണെങ്കിൽ കൂടിയും…

വഴി പിഴയ്ക്കുന്ന സമയം കൂടിയാണ്…

ആ സമയം അവളുടെ ഉള്ളിൽ നെറ്റി കയറിയ , ചട്ടുകാലുള്ള ആൾ ഒന്നു മിന്നി…

നായിന്റെ മോൻ… !

നാറിയ കഥകളെഴുതി പിള്ളേരെ വഴി തെറ്റിക്കാൻ നടക്കുന്നു…

സല്ലുവിനും ഫോണുണ്ടല്ലോ…

അവനും വായിക്കുന്നുണ്ടാകും…

അതൊക്കെ വായിച്ചാകും ഇമ്മാതിരി വൃത്തികെട്ട പണിക്കിറങ്ങിയത്……

ഇനി സല്ലുവും തന്നെ ആ രീതിയിൽ കാണുന്നുണ്ടോ എന്നൊരു സംശയവും ഭീതിയും ഒരേ സമയം അവളിലുണ്ടായി……

എങ്കിൽ അവനെ കൊന്നിട്ട് ജയിലിൽ പോകുമെന്ന് അവൾ മനസ്സിൽ ഊട്ടിയുറപ്പിക്കുകയും ചെയ്തു…

ഉച്ചയ്ക്ക് അവൾ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും സല്ലു എഴുന്നേറ്റതേയില്ല..

ചായയും കുടിച്ചില്ല …

സുഹാന നിർബന്ധിക്കാനും പോയില്ല…

മണിക്കൂറുകൾ പോകെ, തനിക്കിനി മകനെ പഴയ സല്ലുവായി കാണാൻ കഴിയില്ലെന്ന് അവളറിഞ്ഞു തുടങ്ങി…

ഒരു സംശയത്തോടെ മാത്രമേ അവനെ ഇനി കാണാനാകൂ…

പഴയ സല്ലുവിനെ തിരികെ കിട്ടില്ല…

സൽമാൻ ഒരേ കിടപ്പു തന്നെയായിരുന്നു……

അബ്ദുറഹ്മാൻ വീണ്ടും പുറത്തേക്ക് പോയി..

അതിനാൽത്തന്നെ ഫാത്തിമയെ നേരിടാനുള്ള മടി കൊണ്ട് സുഹാനയും താഴേക്കിറങ്ങിയില്ല…

കാൽമുട്ടിന് നീരും വേദനയും ഉള്ളതിനാൽ ഫാത്തിമ പടികൾ കയറാറില്ല…

ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല……

നാണക്കേടും അകം പൊടിയുന്ന നൊമ്പരവുമായി സുഹാന മുറിയിൽ തന്നെ കഴിച്ചു കൂട്ടി……

ഇടയ്ക്കവൾ സല്ലുവിന്റെ മുറിയുടെ വാതിൽക്കൽ പോയി നോക്കിയിരുന്നു..

അവനതേ കിടപ്പു തന്നെ…

ഫാത്തിമ രണ്ടുമൂന്നു തവണ സ്റ്റെയർകേസിന്റെ ചുവട്ടിൽ വന്ന് സുഹാനയെ പേരെടുത്ത് ഇതിനിടയിൽ വിളിച്ചിരുന്നു……

അവളത് കേട്ട ഭാവം നടിച്ചില്ല…

കുടുംബത്ത് ഒരു പ്രശ്‌നം വന്നപ്പോൾ ഇടയുകയും കയ്യൊഴിയുകയും ചെയ്ത ഫാത്തിമയെ അവൾ വെറുത്തു തുടങ്ങിയിരുന്നു……

മകൻ ചെയ്ത തെറ്റിനെ വെറുക്കുകയും അതേ സമയം അവന്റെ അവസ്ഥയിൽ സഹതപിക്കുന്ന, ഉരുകുന്ന ഒരുമ്മയായും ഒരേ സമയം സുഹാന മാറിക്കൊണ്ടിരുന്നു…

ആറു മണിയായപ്പോഴാണ് സുഹാന താഴേക്കിറങ്ങിച്ചെന്നത്..

തലവേദന തോന്നിയതിനാൽ അവൾ കടുപ്പത്തിൽ കട്ടൻചായയിട്ടു കുടിച്ചു..

കട്ടൻ ചായ അവൾക്ക് പതിവില്ലാത്തതാണ് .

പക്ഷേ, വിശപ്പില്ല…….!

ഒന്നും കഴിക്കാനും തോന്നുന്നില്ല…

പുറത്തെയും അകത്തേയും ലൈറ്റുകൾ തെളിഞ്ഞതൊഴിച്ചാൽ ഒരു മാറ്റവും പകലത്തേതിൽ ഉണ്ടായില്ല……

ചായ കുടി കഴിഞ്ഞ് സുഹാന കുളിച്ചു……

വസ്ത്രം മാറി അവൾ ചെല്ലുമ്പോഴും സല്ലു ഒരേ കിടപ്പു തന്നെ…

“” ടാ………. “

അവൾ കിടക്കയ്ക്കടുത്ത് ചെന്ന് വിളിച്ചു..

സല്ലു അനങ്ങിയതു കൂടെയില്ല…

“” ആരേക്കാണിക്കാനാ അന്റെയീ കിടപ്പ്… ?””

അവൾ ദേഷ്യപ്പെട്ടു……

“” ഓരോന്ന് ഒപ്പിച്ചിട്ട് വന്നു കിടന്നാൽ മതിയല്ലോ… …. “

സല്ലുവിൽ ഒരിളക്കമുണ്ടായി…

“” ഉമ്മാ………….””

അവൾ തിരിഞ്ഞതും അവന്റെ പതറിയ ശബ്ദം പിന്നാലെ വന്നു..

സുഹാന തിരിഞ്ഞു നിന്നു…

“” ഇങ്ങളെങ്കിലും ന്നെ വിശ്വസിക്കുമ്മാ… “

സുഹാന അവന്റെ കുറ്റബോധം നിറഞ്ഞ മുഖത്തേക്ക് നോക്കി…

“” ഞാനതിന് പോയതല്ലുമ്മാ… ….”

കിടന്ന കിടപ്പിൽ തന്നെ അവൻ പറഞ്ഞു……

സുഹാനയിൽ ഒരു തരിപ്പുണ്ടായി… ….

അതിന് പോയതല്ലെന്ന്… ….

ഏതിന്… ?

പറഞ്ഞു കഴിഞ്ഞാണ് സല്ലുവിനും അബദ്ധം മനസ്സിലായത്…

അവൻ വീണ്ടും കിടക്കയിലേക്ക് മുഖം താഴ്ത്തി…

**** ***** ***** ***** *****

മൂഢനേപ്പോലെ മൂസ ബസ് സ്റ്റാൻഡിൽ നിന്നു .

കീശയിൽ കിടന്ന ഗാന്ധിയുടെ മുഖം അവൻ ഒന്നു കൂടി എടുത്തു നോക്കി…

നൂറു രൂപ… !

“” അന്ന് ഞാൻ എസ്. ഐ…… ഓൺ പ്രൊബേഷൻ… …. “

ഇനി കാണുന്ന കാലത്ത് അയാളെങ്ങാനും ഈ ഡയലോഗും പറഞ്ഞു വരുമോ എന്നൊരു ചിന്ത മൂസയിലുണ്ടായി..

എവിടേക്ക് പോകും…….?

നോ ഐഡിയ……….

ഗോളടിക്കാൻ വഴി തേടുന്ന ഫോർവേഡിനേപ്പോലെ മൂസ ബസുകൾക്കിടയിലൂടെ നടന്നു……

വീട്ടിലേക്ക് പോയാൽ വാപ്പ വെട്ടിക്കൊല്ലും……….

സുൾഫിയുടെ മുഖം ഓർമ്മയിൽ വന്നതും എതിർകളിക്കാരൻ പന്തു റാഞ്ചിയതു പോലെ മൂസ തകർന്നു നിന്നു…

ഇക്കാ പച്ചയ്ക്ക് കത്തിക്കാനേ വഴിയുള്ളൂ…

പല തവണ ഗൾഫിലേക്ക് ക്ഷണിച്ചതാണ്……

വിസയും പേപ്പറും ടിക്കറ്റും റെഡിയാക്കി വെച്ചിട്ട് പോകാതെ സീനത്തിന്റെ കട്ടിലിനടിയിൽ ( എങ്ങനെയും വായിക്കാം..?) ഒളിച്ചിരുന്നത് മൂസ ഓർത്തു……

വിസിലടി കേട്ടതും മൂസ കളിയിലേക്ക് വന്നു…

പന്തെവിടെ… ….?

പിന്നിൽ കിടക്കുന്ന ബസിലെ റഫറി വിസിലടിച്ച് തെറി പറഞ്ഞതും മൂസ ഒതുങ്ങി നിന്നു…

സുൾഫിക്കാ വരുന്നതിനു മുൻപ് ഗ്രൗണ്ട് വിട്ടേ മതിയാകൂ… ….

അതെവിടേക്ക് ……………..?

വേൾഡ് കപ്പും കോപ്പയും ഒരേ ദിവസം തോറ്റ ബ്രസീൽ ആരാധകനേപ്പോലെ മൂസ സർവ്വതും തകർന്ന് നിന്നു…..

**** ***** ***** ***** ******

ഷെരീഫ് വന്നു…….

സല്ലുവിനെ തല്ലാനൊന്നും നിന്നില്ല……

വിസയുടെ കാര്യങ്ങളുമായിട്ടായിരുന്നു വരവ്…

നിസാമുമായിട്ടുള്ള ഷോപ്പിന്റെ ഷെയർ ഒഴിവായി……

സുഹാന പ്രതീക്ഷിച്ചതു പോലെ അബ്ദുറഹ്മാന്റെ എതിർ പാർട്ടിക്കാർ സംഭവം കുത്തിപ്പൊക്കുകയുണ്ടായില്ല..

അതിനു മാത്രം എസ്.ഐ വിഷ്ണുനാഥിനെ അബ്ദുറഹ്മാൻ സ്വാധീനിച്ചിരുന്നു……

സല്ലുവിന്റെ മെഡിക്കൽ ടെസ്റ്റൊക്കെ വേഗത്തിൽ നടന്നു …

പിന്നാലെ സുൾഫിക്കർ എത്തി…

മൂസയെ തിരഞ്ഞുപിടിച്ച് രണ്ടെണ്ണം കൊടുത്തതു കൂടാതെ കടൽ കടത്താനുള്ള ഏർപ്പാടുകളും ശരിയാക്കി…

ബാപ്പയേയും ഉമ്മയേയും സ്വന്തം വീട്ടിലാക്കി, സുൾഫി തറവാട് അടുത്തറിയുന്ന ഒരു വീട്ടുകാർക്ക് വാടകയ്ക്ക് കൊടുത്തു.

ഇത്തവണ ഒളിച്ചിരിക്കാൻ സീനത്തിന്റെ കട്ടിലില്ല…

പോകുന്നതിന്റെ തലേ ദിവസം മൂസ അപാര ഫോമിലായിരുന്നു……

ഹാട്രിക്… ….!

പിറ്റേന്ന് തമിയുടെ ടീമിനെതിരെയുളള സെമിയിൽ മൂസ ഉണ്ടാവില്ല…….

സുൾഫി, ഡ്രസ്സെടുക്കാൻ കൊടുത്ത പണത്തിൽ നിന്ന് മിച്ചം വന്നതു കൊണ്ട് , മൂസ ലഡ്ഡു വാങ്ങി വിതരണം ചെയ്ത് തന്റെ അവസാന “ വയലോര”” മത്സരം അവിസ്മരണീയമാക്കി…

സുഹൃത്തുക്കൾ സംഘടിപ്പിച്ച വിടവാങ്ങൽ ചടങ്ങിൽ മൂസ വിങ്ങിപ്പൊട്ടി…

“കായിക മലപ്പുറത്തിനെന്നല്ല, കേരളത്തിനും രാജ്യത്തിനും നികത്താനാവാത്ത വിടവാണ് മൂസയുടെ അസാന്നിദ്ധ്യം…… ഖത്തറിലേക്ക് പോകുന്ന മൂസ അടുത്ത വേൾഡ് കപ്പിൽ ഖത്തറിനു വേണ്ടി കളിച്ചാലും അത്ഭുതപ്പെടാനില്ല… …. “

മൈക്ക് കിട്ടിയപ്പോൾ തമി ശത്രുതയെല്ലാം മറന്ന് പറഞ്ഞു…

കണ്ണു നിറഞ്ഞ് മൂസ അവനെ കെട്ടിപ്പിടിച്ചു..

പിറ്റേന്ന്, ഒരൊറ്റ ഫൗളിൽ വേൾഡ് കപ്പ് നഷ്ടപ്പെടുത്തിയ സിനദയ്ൻ സിദാനെപ്പോലെ മൂസ ഫ്ലൈറ്റ് കയറി…

സുൾഫി കയറി വന്നതും ഷെരീഫ് എഴുന്നേറ്റ് സിറ്റൗട്ടിലേക്ക് വന്നു…

“” കേറി വാ അളിയാ………. “

ഇരുവരും കൂടി ഹാളിലേക്ക് വന്നു….

“” മൂസയെ കയറ്റി വിട്ടു അല്ലേ…… ?””

“” ഓനെ പറഞ്ഞുവിട്ടില്ലായിരുന്നെങ്കിൽ ആ ഹറാം പിറന്നോളും മക്കളും വീട്ടിൽക്കയറിക്കൂടിയേനേ……. “

സുൾഫിക്കർ കസേരയിലേക്കിരുന്നു……

ഷെരീഫ് മനസ്സിലാവാതെ അളിയനെ നോക്കി..

സുഹാന ചായയുമായി വന്നു…

അവളുടെ പിന്നാലെ ഫാത്തിമയും …

“” ആ പെണ്ണ് കളിച്ച കളിയാ… മൂസക്കവളെ അറിയില്ലാന്നല്ല…… പിടിച്ചു കെട്ടിക്കാൻ വേണ്ടി , അവൾ തന്നെ ഫോൺ വിളിച്ച് ഒരുത്തനെ ഏർപ്പാടാക്കിയതാന്ന്…””

സുഹാന അവിശ്വസനീയതയോടെ ജ്യേഷ്ഠനെ നോക്കി…

സല്ലു തെറ്റുകാരനല്ലേ……..?

ഓൻ പറഞ്ഞത് സുഹാന ഓർത്തു..

“” അതിലൊരുത്തനാണ് കൂട്ടുകാരെ വിളിച്ച്‌ ഏർപ്പാടാക്കിയത്…… “

സുൾഫി ചായക്കപ്പ് എടുത്തു…

“” അളിയനെങ്ങനെ അറിഞ്ഞു…… ? “”

ഷെരീഫ് ചോദിച്ചു…

“” അന്ന് രാത്രി ഓലെ പിടിക്കാൻ വന്ന ഒരുത്തനുണ്ട്… തമീം…, അവന്റെ ചേട്ടനും ഞാനും ഒരുമിച്ച് പഠിച്ചതാ… അവൻ അനിയനോട് ചോദിച്ചറിഞ്ഞതാ… “

ഷെരീഫും ചായ കുടിച്ചു തുടങ്ങി…

“” ഓളോട് ഞാനൊരാളെ പറഞ്ഞു വിട്ടു ചോദിപ്പിച്ചു…… ആദ്യമൊന്നും സമ്മതിച്ചില്ല…… പിന്നെ സല്ലുവിന്റെ കാര്യം……….”,

പറഞ്ഞിട്ട് സുൾഫി ഒന്ന് നിർത്തി…

അയാൾ എഴുന്നേറ്റതും ഷെരീഫും പിന്നാലെ സിറ്റൗട്ടിലേക്ക് ചെന്നു……

“” സല്ലുവിന് പതിനെട്ടായില്ല , പോക്സോയാ എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പോൾ സംഗതി പുറത്തു വന്നു…… “

സുൾഫി പറഞ്ഞു..

“” ഒന്നുകിൽ കെട്ടണം… അല്ലെങ്കിൽ കാശായിരുന്നു ഡിമാന്റ്………. “

“” ഒരു കണക്കിന് അങ്ങനെ തീർന്നതു നന്നായി… …. “

ഷെരീഫ് നെടുവീർപ്പിട്ടു…

“” ഏതായാലും മൂസയെ പിടികിട്ടി.. ഇനി കുറച്ചു കാലം കഴിഞ്ഞേ ഞാൻ അവനെ വിടൂ… ന്റെ കായ് കൊറച്ചൊന്നുമല്ല അവൻ തീർത്തത്…… അത് വസൂലാക്കണ്ടേ… ?”

സുൾഫി ചിരിച്ചു…

വ്യാഴാഴ്ചയായിരുന്നു ടിക്കറ്റ്… ….

മുറിയിൽ നിന്ന് വസ്ത്രം മാറി ഇറങ്ങിയ സല്ലുവിനെ കാത്ത് സുഹാന നിൽപ്പുണ്ടായിരുന്നു…

“” സംഭവ””ത്തിനു ശേഷം ആരോടും വലിയ അടുപ്പത്തിലല്ലായിരുന്നു സല്ലു…

അവൻ ബാഗുമായി അവളെ മറികടന്ന് പോകാനിറങ്ങിയതും അവൾ വിളിച്ചു…

“” സല്ലൂ………. “

ഉമ്മയുടെ സ്വരത്തിലെ മാർദ്ദവം അറിഞ്ഞെങ്കിലും അവൻ മുഖം തിരിക്കാതെ നിന്നു… ….

“ ന്നോടും പറയാതെ പോകാ നീയ്… ….?””

സുഹാനയുടെ വാക്കുകളിൽ നൊമ്പരം വിങ്ങി… ….

“” എല്ലാ ഉമ്മമാരും മക്കള് നന്നാവാനല്ലേ പറയാ… …. ഇയ് നന്നാവാനല്ലേ കുരിപ്പേ ഞാൻ തച്ചത്… ….?””

അവളുടെ സ്വരം ഇടറിയിരുന്നു…

അത് ശ്രദ്ധിക്കാതെ സൽമാൻ പടികളിറങ്ങി……..

166520cookie-checkലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *