മണാലി. സൂര്യന്‍റെ ചുംബനം കാത്ത് കിടക്കുന്ന മഞ്ഞുമൂടിയ താഴ്വാരമാണ് മണാലി. ആകാശത്തിന്റെ അതിരിന് പ്രണയത്തിന്‍റെ പച്ച നിറം കൊടുത്തുകൊണ്ട് കൊടുമുടികള്‍ നിറയെ പോപ്ലാര്‍ മരങ്ങളും ബിര്‍ച്ചുകളും സാല്‍ മരങ്ങളും. അനന്തതയുടെ രാജഗോപുരങ്ങള്‍

ബസ്സ്‌ നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി. അവരുടെ മുഖം മ്ലാനമാണ്. അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്. “നല്ല ആളാ!” ജോയല്‍ അവളോട്‌ പറഞ്ഞു. “ഞാന്‍

“ഗായത്രി,” ബസ്സ്‌ നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ജോയല്‍ ചോദിച്ചു. “ഏതെങ്കിലും പെണ്ണ് നമ്മളെ തന്നെ കണ്ണ് മാറ്റാതെ നോക്കുന്നുണ്ടോ?” ഗായത്രി അവന്‍റെ ചോദ്യം കേട്ട് പുഞ്ചിരിച്ചു. “ഒന്ന് നോക്ക് പ്ലീസ്,” അവള്‍

പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു. കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്. ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന

പ്രിയപ്പെട്ട കൂട്ടുകാരെ… പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍

“നീ എന്താടീ ഇപ്പോഴും മൂഡിനൊരു മാറ്റോം ഇല്ലാതെ?” പോലീസ് വാനിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുമായി കാട്ടുവഴിയിലൂടെ സഖാക്കക്കളോടൊപ്പം സഞ്ചരിക്കവേ റിയ ഷബ്‌നത്തിനോട് ചോദിച്ചു. ഷബ്നം കണ്ണുകൾ തുടച്ചു. “മരിക്കാത്തതുകൊണ്ട് മാത്രം ജീവിക്കുന്നവരല്ലേ

“ഹ ഹ ഹ…” സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു. ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന്

“ക്യാപ്റ്റൻ,” റെജി ജോസ് വീണ്ടും വിളിച്ചു. “ങ്ഹേ?” ഞെട്ടിയുണർന്ന് പരിസരത്തേക്ക് വന്ന് പിമ്പിൽ നിന്ന കൂട്ടുകാരെ നോക്കി രാകേഷ് ചോദിച്ചു. “എന്താ ഇത്? അവരെന്ത് കരുതും? ആ കുട്ടിയെ ഇങ്ങനെ തുറിച്ച്

തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ അറിയുന്നുണ്ടായിരുന്നില്ല. പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം

സുഹൃത്തും എഴുത്തുകാരനുമായ ഫഹദ് സലാമിന് സമർപ്പിക്കുന്നു. പുഴയുടെ അപ്പുറത്ത് നീല നിറത്തിലുള്ള മലനിരകൾ ഉയർന്നുയർന്നു പോകുന്നത് നോക്കി നിൽക്കവേ ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ഒരു നിമിഷം താനൊരു പട്ടാളക്കാരനാണ് എന്ന് മറന്നുപോയി.