അപ്പൊ ഇനി നില്‍ക്കുന്നില്ല 1

Posted on

കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്
…………………………………………………………..
” ഷാമോനെ ….എന്‍റെ കയ്യില് ആകെ ഈ ഒന്നര പവനാ ഉള്ളെ ..നീയിതു കൂടി കൊണ്ടോയി വിക്ക്‌”
” ഇത് കൊണ്ടെന്നാ ആവാനാ ഉമ്മാ …ആകെയുള്ള പൊന്നല്ലേ ..ഇത് ഉമ്മാടെ കഴുത്തില്‍ കിടക്കട്ടെ ”
കട്ടന്‍ ചായ ഊതി കുടിച്ചു കൊണ്ട് ഷാമോന്‍ ജമീലയെ നോക്കി പറഞ്ഞു .
” ഇനീം ചോദിക്കാന്‍ ആരൂല്ല … നിന്‍റെ മൂത്താപ്പാടെ അടുത്ത് ഇന്നലെ പോയിരുന്നു”
‘ ഉമ്മാ എന്തിനാ അവിടെയൊക്കെ പോണത് ..ഞാന്‍ പറഞ്ഞിട്ടില്ലേ എവിടേം പോണ്ടാന്നു …മാമാടെ അടുത്ത് പോയി ഇരന്നിട്ടു വല്ലോം കിട്ടിയോ ? രണ്ടായിരം രൂപാ ….ഇനി മേലാല്‍ എന്നോട് പറയാണ്ടെ ഇങ്ങോട്ടും പോകണ്ട ”
” നീ എങ്ങനാ മോനെ ഇത്രേം പൈസ ഉണ്ടാക്കണേ ” ജമീല വിങ്ങിപൊട്ടി
‘ ഉമ്മ ഇനി ഓരോന്നും പറഞ്ഞു കരയണ്ട ..ഈ ഷാമോന്‍ ഉണ്ടേല്‍ ഡിസംബര്‍ മുപ്പത്തിയോന്നിനു ബാപ്പ ഇവിടെ എത്തും ”
ഷാമോന്‍ ഗ്ലാസ് വെച്ചിട്ട് അരയില്‍ ഒരു ചുമന്ന തോര്‍ത്തും കെട്ടി ഇറങ്ങി നടന്നു .
സമയം ആറര ആയതേ ഉള്ളൂ …ഷാമോന്‍ ചന്തയിലേക്ക് പോയ ഉടനെ ജമീല മകള്‍ ഷഹാനക്കുള്ള പൊതി കെട്ടി വെച്ചു
‘ മോളെ ഷാനു…എണീറ്റെ …ഉമ്മ പോകുവാ …പൊതി കെട്ടി വെച്ചിട്ടുണ്ട് ”
” ഇക്കാക്ക പോയോ ഉമ്മാ ? ഷഹാന കണ്ണും തിരുമ്മിയെണീറ്റു ബാത്രൂമിലെക്ക് നടന്നു .
” പോയി …നീ പോണേനു മുന്നേ ആടിനെ ഒന്ന് മാറ്റി കെട്ടിയേക്കണേ മോളെ ”
” ഉമ്മാ …ഇക്കാക്ക വല്ലോം തന്നിട്ടുണ്ടോ …എനിക്ക് കുറച്ചു ബുക്സ് വങ്ങാനുണ്ടായിരുന്നു”
” നിന്‍റെ ബാഗില് വെച്ചിട്ടുണ്ട് മോളെ ..ഞാന്‍ പോകുവാണെ”
ജമീല പോയി കഴിഞ്ഞപ്പോള്‍ ഷാനു പറമ്പിലേക്ക് നടന്നു ..പറമ്പെന്നു പറഞ്ഞാല്‍ അവരുടെ അല്ല കേട്ടോ… മാളിയേക്കല്‍ റാവുത്തരുടെ തോട്ടം . ആ തോട്ടത്തിന്‍റെ ഒരറ്റത്ത് ഒരു രണ്ടു മുറി ഓടിട്ട വീടാണ് ജമീലയുടെ . അതും റാവുത്തര്‍ ചെറിയ ലീസിനു കൊടുത്തത്. ജമീല റാവുത്തരുടെ വീട്ടിലെ ജോലിക്കാരിയാണ് .
ഏഴു മണിക്ക് മുന്നേ സ്വന്തം വീട്ടിലെ പണികള്‍ തീര്‍ത്തിട്ട് ജമീല റാവുത്തരുടെ വീട്ടിലേക്ക് പോകും . റാവുത്തര്‍ക്ക് ഇല്ലാത്ത പണിയൊന്നുമില്ല . സീരിയല്‍ നിര്‍മാണം , പലിശക്ക് കൊടുക്കല്‍ , വാഹന സിസി. വസ്തു കച്ചവടം അങ്ങനെ അനവധി .. ഇട്ടു മൂടാനുള്ള സ്വത്തുണ്ട് അയാള്‍ക്ക് ..അതെ പോലെ അറുപിശുക്കനും ആണയാള്‍. ജമീലക്ക് ആ വീട് ലീസിനു കൊടുത്തത് തന്നെ അയാളുടെ സ്വഭാവം പിടിക്കാതെ ജോലിക്കാര്‍ അവിടെ നില്‍ക്കാത്തത് കൊണ്ടാണ് …പക്ഷെ …പെണ്ണ് വിഷയത്തില്‍ പുള്ളി ഒരു സാധുവാണ്‌ … കണ്ണ് കൊണ്ട് പോലും ജമീലയെ അയാള്‍ ഭോഗിച്ചിട്ടില്ല. അത് കൊണ്ട് തന്നെ എല്ല് മുറിയുന്ന പണി ഉണ്ടെങ്കിലും .സ്ത്രീ വിഷയത്തില്‍ റാവുത്തര്‍ ഒരു സാധുവാണെന്ന് അറിയാവുന്ന . ഷാമോന്‍ അവിടെ ജോലിക്ക് പോകുന്നതില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല
ജമീലക്ക് രണ്ടു മക്കള്‍ . ഷാമോനും ഷഹാനയും..ഷാമോന്‍ ഡിഗ്രി കഴിഞ്ഞ് കിട്ടുന്ന ജോലിക്കൊക്കെ പോകുന്നു .ഷഹാന ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്നു . ഷാമോന്‍ പഠിത്തം നിര്‍ത്തിയെന്ന് വെച്ച് അവനൊരു മണ്ടനൊന്നുമല്ല . എല്ലാത്തിനും A+ വാങ്ങിയാണ് അവന്‍ പ്ലസ്‌ടൂ പൂര്‍ത്തിയാക്കിയത് .ഡിഗ്രിക്കും നല്ല മാര്‍ക്കുണ്ടായിരുന്നു .പിന്നെന്താണ് തുടര്‍ന്ന്‍ പഠിക്കാത്തത് എന്നല്ലേ ..പറയാം
ജമീലയുടെ കെട്ടിയോന്‍ അസ്സിസ് നല്ല ഒന്നാംതരം പാചകക്കാരനായിരുന്നു .അയാള്‍ . നാട്ടില്‍ അല്‍പം കടം ഒക്കെയായപ്പോള്‍ അസ്സിസ് ഗള്‍ഫിലേക്ക് പോയി .സ്വന്തമായൊരു വീട് ..മകളുടെ കല്യാണം . മകന്‍റെ തുടര്‍ പഠനം ..അങ്ങനെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ . അല്ലലില്ലാതെ ഉള്ളത് കൊണ്ട് ജീവിച്ചിരുന്ന .. പരസ്പരം സ്നേഹിക്കുന്ന ഒരു കൊച്ചു കുടുംബം ആയിരുന്നു അയാളുടേത് . ചെന്നു ആദ്യത്തെ മൂന്നാല് മാസം കുഴപ്പമില്ലായിരുന്നു . ജീവിതം പച്ച പിടിക്കുന്ന ഒരു തോന്നല്‍ ഉണ്ടായപ്പോളാണ് ആ ദുരന്തം .
അസ്സിസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രണ്ടു പേര്‍ തമ്മിലുള്ള കലഹത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . അസ്സിസും ജയിലിലായി . ഒരു വര്‍ഷത്തോളം ജയിലില്‍ . ഒരു മാസം മുന്‍പാണ് ജമീലയുടെ പേരില്‍ ഒരു പേപ്പര്‍ വന്നത് . പതിനഞ്ചു ലക്ഷം കെട്ടി വെച്ചാല്‍ കൊല്ലപ്പെട്ട ആളുടെ കുടുംബം മാപ്പ് കൊടുക്കും ..അസ്സിസ് രക്ഷപെടും . ജമീലയും ഷാമോനും അതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ .. പോരാത്തേന് അസിസ് പോകാന്‍ വേണ്ടി പണയം വെച്ച പണ്ടങ്ങള്‍ എല്ലാം ലേലം ചെയ്യാന്‍ പോകുന്നു എന്ന നോട്ടീസും വന്നിരിക്കുന്നു
ഷാനു ആടിനെയും കെട്ടി വീട്ടില്‍ വന്നു കുളിച്ചൊരുങ്ങി . കോളെജിലേക്ക് പോയി . ഇരു വശവും മോസാന്ത പൂത്തു നില്‍ക്കുന്ന കോളേജിലെ വഴിയിലൂടെ അല്‍പം മുന്നോട്ടു കടന്നപ്പോള്‍ ഒരു ബുള്ളറ്റ് അവളുടെ മുന്നില്‍ വിളങ്ങി നിന്നു
” ഷാനു …ഞാന്‍ പറഞ്ഞ കാര്യമെന്തായി ?”
ഷാനുവിന് ദേഷ്യം വന്നു .
” അജയ് ..മുന്നീന്ന് മാറ് …എനിക്ക് പോണം ” ഷാനു കടന്നു പോകാന്‍ തുനിഞ്ഞതും അജയ് അവളുടെ കയ്യില്‍ പിടിച്ചു
” ഷാനു …ഐ ലവ് യൂ …ഞാന്‍ സീരിയസ് ആയിട്ടാണ് ” പറഞ്ഞു തീര്‍ന്നതും ഷാനുവിന്റെ കൈ അജയുടെ കരണത്തില്‍ പതിഞ്ഞു . അവന്‍ ഞെട്ടിത്തരിച്ചു നില്‍ക്കെ ഷാനു കോളേജിന്റെ ഉള്ളിലേക്ക് ഓടി .
ക്ലാസില്‍ ചെന്നു വിമ്മി കരയുകയായിരുന്നു അവള്‍
” ഷാനു ..എന്നാ പറ്റിയെടി മോളെ ..നീ എന്തിനാ കരയുന്നെ ?” ദേവിക അവളുടെ മുഖം പിടിച്ചുയര്‍ത്തി. നേര്‍സറി മുതലേ കൂട്ടുകാരണവര്‍
‘ അജയ് …അവന്‍ …അജയ് …” കരഞ്ഞു കൊണ്ട് ഷാനു ദേവികയോട് നടന്നത് പറഞ്ഞു
” എന്‍റെ ഷാനു….നീ അവനെ അടിച്ചത് മോശമായി പോയി …. അറിഞ്ഞിടത്തോളം അവന്‍ വലിയ അലമ്പുള്ള ചെറുക്കന്‍ ഒന്നുമല്ല …”
” നീയെന്താ ഈ പറയണേ ദേവി ?”

” ഞാനെങ്ങാനും ആയിരുന്നേല്‍ അവനെ പ്രേമിച്ചേനെ…ഒന്നുമല്ലേലും റീചാര്‍ജ് എങ്കിലും ചെയ്യിപ്പിക്കാലോ …പിന്നെ അവന്‍ സുന്ദരനല്ലേ ….വലിയ സ്വത്തുള്ള വീട്ടിലെ പയ്യനും ”
‘ അതെ …അവനൊക്കെ പണത്തിന്റെ ഹുങ്കാ…. കാണാന്‍ മൊഞ്ചുള്ള പിള്ളേരെ കാണുമ്പോ അവനൊക്കെ ഇളക്കം തോന്നും … എനിക്കൊന്നും വേണ്ട അവനെ ” ഷാനു മുഖം തുടച്ചു .
കാര്യം ആ സമയത്ത് പെട്ടന്ന്‍ അടിച്ചതാണെങ്കിലും ഷാനുവിന് പശ്ചാത്താപം തോന്നിയിരുന്നു . കാരണം അജയ് നല്ല സുന്ദരന്‍ പയ്യനാണ് ..ഇതു പെണ്ണും ഇഷ്ടപെടുന്ന രൂപം .. വേറെ ഒരു പെണ്ണിന്‍റെയും പുറകെ നടക്കുന്നത് കണ്ടിട്ടുമില്ല ..പക്ഷെ അവന്‍റെ ജാതി , സ്വത്ത്‌ ….വെറുതെ ഒരു കോളേജ് പ്രേമത്തോട് അവള്‍ക്ക് താത്പര്യമില്ല. അജയുടെ പപ്പക്ക് ടൌണില്‍ ജൂവലറിയും ടെക്സ്റ്റയില്‍സും മറ്റനവധി ബിസിനെസ് സ്ഥാപനങ്ങളുമുണ്ട്
ഷാനുവിന് അവനോട് ഉള്ളില്‍ സ്നേഹമുണ്ട് . അവന്‍റെ മീശയും കുറ്റിത്താടിയും ആ ചിരിയും …ഇനി കാണുമ്പോ ഒരു സോറി പറയണം …അടിക്കണ്ടായിരുന്നു ..പക്ഷെ അത്രേം പിള്ളേരുടെ മുന്നില്‍ വെച്ചവന്‍ കയ്യില്‍ പിടിച്ചിട്ടല്ലേ
” ഷാനു ..വാടി ….ഒന്ന് ടോയ്ലെറ്റില്‍ പോകാം ” ദേവിക പറഞ്ഞപ്പോള്‍ മുഖവും കഴുകാമെന്ന് കരുതി ഷാനുവും ഇറങ്ങി . അവസാന വര്‍ഷ ബികോം ക്ലാസിന്റെ മുന്നിലൂടെ പോകുമ്പോള്‍ ഷാനു അജയ് ഇരിക്കുന്ന സ്ഥലത്തേക്ക് പാളി നോക്കി . അവനെ അവിടെ കാണാത്തതും അവള്‍ക്ക് വേവലാതിയായി
””””””””””””””””””””””””””””””””””””””””””’

22581cookie-checkഅപ്പൊ ഇനി നില്‍ക്കുന്നില്ല 1

Leave a Reply

Your email address will not be published. Required fields are marked *