അടുത്ത മാസം ശമ്പളം കിട്ടുമ്പോള്‍ അക്കയുടെ വീട്ടില്‍ പോകണമെന്ന് കരുതി
ഇരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ച കഴിഞ്ഞു കമ്പനിയില്‍ അക്കാ എന്നെ കാണാന്‍
എത്തുന്നത് .. കയ്യില്‍ ഒന്നര വയസോളം ഉള്ള ഒരു വെളുത്തു തുടുത്ത കുഞ്ഞും ..
എന്‍റെ വിശേഷങ്ങള്‍ ചോദിച്ചതല്ലാതെ അക്ക അവരുടെ കാര്യങ്ങളൊന്നും പറഞ്ഞില്ല ,
മുഖത്ത് ആകെ ഒരു നിരാശാ ഭാവം കണ്ടാണ് ഞാന്‍ കാര്യങ്ങള്‍ അന്വേഷച്ചത് … അമ്മയും
മരിച്ചു , കെട്ടിയവന്‍ ഉപേക്ഷിച്ചു പോയി , കുറച്ചു നാള്‍ അമ്മയുടെ വീട്ടില്‍
നിന്നു. … കുഞ്ഞ് പട്ടിണി കിടക്കുമെന്ന അവസ്ഥ വന്നപ്പോള്‍ അവിടെ നിന്ന് ഇറങ്ങിയതാണ്
…
കമ്പനി ടൈം കഴിഞ്ഞ് ഞാന്‍ എന്‍റെ തകര കൊട്ടാരത്തിലേക്ക് അക്കയെയും കുഞ്ഞിനേയും
കൂട്ടി … വൈകിട്ട് വയറു നിറച്ചു ആഹാരം കഴിക്കുമ്പോള്‍ അക്കയുടെ കണ്ണ് നിറഞ്ഞത്
ഞാനാദ്യമായി കണ്ടു …. പാലിന് കരഞ്ഞ കുഞ്ഞിനു ബ്ലൌസ് പൊക്കി മുലയെടുത്തു
കൊടുക്കുമ്പോള്‍ ഞാന്‍ കാണുന്നെന്ന വിചാരമോ മടിയോ ആ കണ്ണുകളില്‍ ഞാന്‍ കണ്ടില്ല …
വൈകുന്നേരം കണ്ട ദൈന്യതയും അവിടെ ഇല്ലായിരുന്നു പകരം സുരക്ഷിതമായൊരു സ്ഥലത്ത്
എത്തിയതിന്റെ ധൈര്യം
” തമ്പി …… ഒരു ടീക്കട ഏതാവത് പോടണം..” കുഞ്ഞിനെ എന്‍റെ കൈലി മുണ്ട് കൊണ്ട്
തോട്ടില്‍ കെട്ടി യുറക്കിയിട്ട് , പുറത്തു റോഡിലേക്ക് നോക്കി നിന്ന എന്റെയടുത്ത്
വന്നു താഴെ റോഡിലൂടെ ചീറി പായുന്ന വണ്ടികളെ നോക്കി അക്ക പറഞ്ഞു … ഞാനും അതിനെ പറ്റി
ചിന്തിക്കാതിരുന്നില്ല …
” ഇത് പുടി തമ്പി … എന്‍ കയ്യിലെ ഇത് മട്ടും താനിരുക്ക് … അഡ്വാന്‍സ് കൊടുക്കലാം”
ഒരു നേരിയ മാല കഴുത്തില്‍ കിടന്നത് ഊരി തന്നിട്ട് അക്ക ചിരിച്ചു … കല്യാണത്തിന്
കാണുമ്പോള്‍ ഉണ്ടായിരുന്ന വളയോ മാലയോ ഒന്നും ആ ദേഹത്തില്ല…. എന്തിനു … അക്കയുടെ
ഐശ്വര്യം ആയിരുന്ന ആ മൂക്കുത്തി പോലും …
‘ ഇപ്പൊ വാണാ അക്കാ … തെവയാനാ നാന്‍ കേക്കരെന്‍ …” മാല തിരിച്ചു കൊടുത്തെങ്കിലും
അക്കയത് വാങ്ങിയില്ല … തകര മറച്ച മുറിയില്‍ കാര്‍ട്ടന്‍ നിരത്തിയിട്ട് കൊടുത്തതില്‍
കിടന്നു അക്കയന്നു സുഖമായി ഉറങ്ങി
” റൊമ്പ നാളുക്കപ്പുറം നല്ലാ തൂങ്കിട്ടെ …” അടുത്തുള്ള ടീക്കടയില്‍ നിന്ന് വാങ്ങി
കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് അക്ക പറഞ്ഞപ്പോള്‍ എന്‍റെ മനസും കുളിര്‍ന്നു …
അക്കയെ മുകളില്‍ നിര്‍ത്തിയിട്ട് ഞാന്‍ ജോലി ചെയ്തു … കമ്പനി മുതലാളി .. ഒരു പാവം
അണ്ണാച്ചി .. അയാള്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു … അയാളാണ് അവരുടെ ഒരു പഴയ
കെട്ടിടത്തെ പറ്റി പറഞ്ഞത് … അന്നുച്ചക്ക് ആ കെട്ടിടം പോയി നോക്കി .. താഴെ ഒരു പലക
തട്ടികള്‍ കൊണ്ട് മറച്ചിരിക്കുന്ന കടമുറിയും, അതിനു പിന്നില്‍ അത്യാവശ്യം
സാധനങ്ങള്‍ വെക്കാവുന്ന ഒരു മുറിയും ചെറിയ ഇടനാഴിയിലൂടെ ചെന്നാല്‍ രണ്ടു മുറിയുള്ള
വീടും … അവിടെ ആളില്ലെങ്കിലും കട ഇപ്പോള്‍ ഒരാള്‍ നടത്തുന്നുണ്ട് … അവരെ മാറ്റി
തരാമെന്ന് പറഞ്ഞാണ് എന്നെ പറഞ്ഞു വിട്ടത് .. മുകളിലെ നിലയില്‍ മൂന്നു മുറികള്‍
ഉണ്ട് … എല്ലാം ഫുള്‍ ആണ് …
വൈകിട്ട് അക്കയെ കൊണ്ട് പോയി കാണിച്ചു … ഇത് ധാരാളം മതിയെന്ന് അക്ക പറഞ്ഞതോടെ
അണ്ണാച്ചിയെ കാര്യങ്ങള്‍ ധരിപ്പിച്ചു … അന്ന് വൈകിട്ട് മാല പണയം വെച്ചതും , എന്‍റെ
ഒരു മാസത്തെ ശമ്പളം അഡ്വാൻസ് ആയി എഴുതിയെടുത്തതും ആയി കുറച്ചു പൈസ കൊണ്ട്
അണ്ണാച്ചിയെ പോയി കണ്ടു … അക്കയുടെ ഒപ്പ് പത്രത്തില്‍ വാങ്ങി , അടുത്ത ആഴ്ച മുതല്‍
താമസവും കച്ചവടവും ചെയ്തോളാന്‍ സമ്മതവും വാങ്ങിയിറങ്ങി …കൊടുത്ത പൈസ അക്കയുടെ
കയ്യില്‍ കൊടുത്തു അണ്ണാച്ചി ” നീ ബിസിനെസ് പണ്ണുങ്കമ്മാ…കൊഞ്ചം കൊഞ്ചമാ തിരുപ്പി
തന്നാല്‍ പോതും അമ്മാ ” എന്ന് പറഞ്ഞപ്പോള്‍ അക്കയുടെ കണ്ണുകള്‍ നിറഞ്ഞില്ല … എന്‍റെ
കണ്ണുകള്‍ നിറഞ്ഞു …
ആ ഞായറാഴ്ച ആയപ്പോള്‍ ഞാനും അക്കയും കൂടി പോയി കടയും വീടും വൃത്തിയാക്കി … ഉച്ച
കഴിഞ്ഞു ചെറുതായി ഒന്ന് പെയിന്റടിക്കുക കൂടി ചെയ്തപ്പോള്‍ എല്ലാം ഭംഗിയായി …
പുറത്തു നിന്നാരെയും വിളിച്ചില്ല … പക്ഷെ , ഉച്ച കഴിഞ്ഞു എന്നെ അന്വേഷിച്ചു റൂമില്‍
വന്ന കാളി വിവരം അറിഞ്ഞു ഞങ്ങളുടെ കൂടെ കൂടി …
തിങ്കളാഴ്ച ഉച്ച വരെ കമ്പനിയില്‍ നിന്ന് ലീവെടുത്തു, കാളിയുടെ മസ്ദയില്‍
മാര്‍ക്കറ്റില്‍ ഒക്കെ പോയി അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ മേടിച്ചു …
പിറ്റേ ദിവസത്തേക്കുള്ള മാവും ഒക്കെ ..
അന്നുച്ച കഴിഞ്ഞു അക്ക കച്ചവടം തുടങ്ങി … പിറ്റേന്ന് മുതല്‍ രാവിലെ ഇഡ്ഡലിയും
ദോശയും , വൈകിട്ട് ബജി പോലെ ചെറിയ പലഹാരങ്ങളും ..പിന്നെ കടയില്‍ അല്ലറ ചില്ലറ
സാധനങ്ങള്‍ ഒക്കെ ആയി തുടക്കം കുറിച്ചു.രാവിലെ ഇഡ്ഡലി , ദോശ കാണും .. അല്‍പസ്വല്‍പം
മുറുക്കാന്‍ സാധനങ്ങളും …അത്രക്കുമേ പൈസ തികഞ്ഞിരുന്നുള്ളൂ .. ഇനി കിട്ടുന്ന
മുറക്ക് സാധനങ്ങള്‍ എടുത്താല്‍ മതിയല്ലോ … ചെറിയ റാക്കുകള്‍ പഴയ ആള്‍ക്കാര്‍
ഇട്ടിട്ടു പോയതുണ്ട് .. പോളിഞ്ഞതെങ്കിലും തത്കാലം ഉപയോഗിക്കാം .
മൂന്നാല് മാസങ്ങള്‍ കഴിഞ്ഞു പോയി .. അണ്ണാച്ചി വിളിച്ചൊരു ദിവസം അക്ക താമസിക്കുന്ന
ബില്‍ഡിങ്ങ് വില്‍ക്കുന്ന കാര്യം പറഞ്ഞു … കേസില്‍ പെട്ടു കിടക്കുകയായിരുന്ന ആ
കെട്ടിടം ഇപ്പോള്‍ കേസ് ജയിച്ചപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചു … അകെ അടിയായി
പോയത്.. പെട്ടന്നൊരു വീടും കടയും കണ്ടെത്താന്‍ പറ്റുമോ ?
ആ സമയം കമ്പനി അല്‍പം വര്‍ക്ക് കിട്ടിയ സമയമാണ് …ഇപ്പോള്‍ കുറച്ചു മെഷിനറി കൂടി
വാങ്ങിയാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാം .. അല്ലെങ്കിലും അവരുടെ കെട്ടിടം
വില്‍ക്കുന്നതിനെ എതിര്‍ക്കാന്‍ പറ്റിലല്ലോ
പിറ്റേന്ന് റോജി വിളിച്ചിട്ടുണ്ടായിരുന്നു .. ഞാനക്കയുടെ കാര്യമെല്ലാം അവനോടു
പറഞ്ഞു .. എന്ത് കൊണ്ടോ അക്ക വന്നതില്‍ പിന്നെ റോജിയുടെ കാര്യമൊന്നും എന്നോട്
ചോദിച്ചിരുന്നില്ല. റോജി വിളിച്ചപ്പോള്‍ ഞാന്‍ പറയാനും വിട്ടു പോയിരുന്നു .
ഇപ്പോള്‍ അവന്‍ സരോനെ നീ പോയി കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആണ് അവനോടു കാര്യങ്ങള്‍
എല്ലാം പറഞ്ഞത്
” ഡാ ബാസെ .. നീ സരോനെ ഇങ്ങോട്ടും വിടരുത് … പാവമാ അവള്‍ ..പാവം നീയെന്താ അവള്‍
വന്ന കാര്യത്തിന് വിളിക്കാതിരുന്നെ? ” അവന്‍റെ കണ്ഠം ഇടറിയോ എന്നൊരു സംശയം
” ഇല്ലടാ … പക്ഷെ ഉടനെ മറ്റൊരു സ്ഥലം നോക്കണം …”
” നീ .. നീ വിചാരിച്ചാല്‍ ആ വില്‍പന കുറച്ചു മാറ്റി വെക്കാന്‍ പറ്റില്ലേ ?
എത്രയാവൂടാ ആ കെട്ടിടത്തിന്?”
വാ പൊളിച്ചു പോയി .. അവനാ കെട്ടിടം എന്തിന് ? അക്കയെ അന്ന് ബന്ധപ്പെട്ടത് കൊണ്ടോ ?
എന്തായാലും അവന്‍റെ ആവശ്യപ്രകാരം അണ്ണാച്ചിയെ കണ്ടു വിവരങ്ങള്‍ ചോദിച്ചു …അത്
റോജിയെ അറിയിക്കുകയും ചെയ്തു .
രണ്ടു മാസം പിന്നെയും കടന്നു പോയി , അക്ക അല്ലാതെ ആ ബില്‍ഡിങ്ങില്‍ ഉള്ളവര്‍
എല്ലാരും തന്നെ ഒഴിഞ്ഞു പോയിരുന്നു റോജി. പറഞ്ഞത് കൊണ്ടാണോ എന്താണെന്നറിയില്ല …
രണ്ടാഴ്ചക്കുള്ളില്‍ മാറണം എന്ന് പറഞ്ഞ അണ്ണാച്ചി പിന്നീടു എന്നോട് ഒന്നും
മാറുന്നതിനെ പറ്റി പറഞ്ഞില്ല .. അവന്‍ അയാളെ വിളിച്ചെന്നു ഇടക്കൊരിക്കല്‍
പറഞ്ഞിരുന്നു ..
ഒരു ദിവസം രാവിലെ റോജിയുടെ ഫോണ്‍, കമ്പനിയിലേക്ക് …
” ഡാ …ബാസെ … ഞാന്‍ ഇവിടെ വന്നിട്ടുണ്ട് … നീ എങ്ങനെയേലും സരോയെ കൂട്ടി
അണ്ണാച്ചിയുടെ കൂടെ വരണം … ഒരു കാരണവശാലും ഞാന്‍ വന്നിട്ടുണ്ടെന്ന് സരോ അറിയരുത് “
കാര്യം എന്തെന്ന് മനസിലായില്ലെങ്കിലും അക്കയെ കൂട്ടി ഞാന്‍ അണ്ണാച്ചിയുടെ
കോണ്ടസയില്‍ കയറി .
റെജിസ്റാര്‍ ഓഫീസില്‍ റോജിയുണ്ടായിരുന്നു …. അവന്‍ അക്കയെ മാറ്റി നിര്‍ത്തി
ഏതാണ്ടൊക്കെ പറയുന്നുണ്ടായിരുന്നു … അതിനെതിര്‍ത്തു അക്കയും … അക്ക ദേഷ്യത്തില്‍
ആണെന്നെനിക്ക് തോന്നി …
അണ്ണാച്ചിയുടെ കയ്യില്‍ നിന്ന് ആ കെട്ടിടം അക്കയുടെ പേരില്‍ വാങ്ങിയ മുദ്രപേപ്പര്‍
അക്ക കൈ കൊണ്ട് വാങ്ങിയില്ല … എന്നോടാണ് വാങ്ങാന്‍ പറഞ്ഞത് … മൂന്നു മണി ആയപ്പോള്‍
എല്ലാം കഴിഞ്ഞു ഞങ്ങള്‍ അക്കയുടെ കടയിലെത്തി .. റോജി ആരെയോ കാണാന്‍ ഉണ്ടെന്നും ,
അത് വഴി നാട്ടിലേക്ക് പോകുമെന്നും പറഞ്ഞു അവിടെ നിന്നെ പോയിരുന്നു ,.
അക്കയുടെ നിര്‍ബന്ധപ്രകാരം ഞാനന്ന് തന്നെ തകരകൊട്ടാരത്തില്‍ പോയി ട്രങ്ക് പെട്ടിയും
സഞ്ചിയും എടുത്തു അക്കയുടെ കടയുടെ നേരെ മുകളില്‍ റോഡിനു അഭിമുഖമായുള്ള മുറിയില്‍
കുടിയേറി ….. ആറു മണി ആയതേ ഉള്ളൂ … പലതും ആലോചിച്ചു പുതിയ താമസ സ്ഥലത്ത് കിടന്നു
..നേരത്തെയുണ്ടായിരുന്നവര്‍ ഉപേക്ഷിച്ചിട്ട് പോയ ഒരു മടക്കുന്ന , കയറു പാകിയ
കട്ടിലും , ഇരുമ്പിന്‍റെ ഡ്രോ ഇല്ലാത്ത അരക്കൊപ്പം പൊക്കമുള്ള ഇരുമ്പ് അലമാരിയും
ഉണ്ടായിരുന്നവിടെ
എന്ത് കൊണ്ടാണ് റോജി ഈ പഴയ കെട്ടിടം വാങ്ങിയത് ? ദുബായില്‍ ബിസിനെസ് തുടങ്ങിയ അവന്‍
വളരുന്ന സിറ്റിയില്‍ ഒരു നിക്ഷേപം എന്ന നിലയിലാണോ ? ആണെങ്കില്‍ അക്കയുടെ പേരില്‍
എന്തിനാണു വാങ്ങിയത് ? ചോദ്യങ്ങള്‍ ഒരു പാട് ……
കൊതുകിന്‍റെ മൂളല്‍ സഹിക്കാന്‍ പറ്റാതായപ്പോള്‍ ആണ് എഴുന്നേറ്റത് ,ഒരു ഫാന്‍
വാങ്ങണം … കണക്കുകള്‍ നോക്കുന്ന ഒരു കടയുണ്ട് .. മാസാവസാനം പണം കൊടുത്താല്‍ മതി .
സ്റെയര്‍ ഇറങ്ങുമ്പോള്‍ അക്കയുടെ മുറിയില്‍ നിന്ന് ഒരു ശബ്ദം
” വാണാ … വിടുങ്കെ… വാണാന്നു സോല്ലെലെ ” തുടര്‍ന്ന് പിടിവലിയുടെ ശബ്ദവും
കേട്ടപ്പോള്‍ വാതില്‍ തുറന്നു അകത്തു കയറി .ഭിത്തിയില്‍ ചാരി നില്‍ക്കുന്ന അക്കയുടെ
രണ്ടു കയ്യും റോജി ഒരു കൈ കൊണ്ട് പൊക്കി കൂട്ടി പിടിച്ചിരിക്കുന്നു , അക്കയുടെ
സാരിതുമ്പ് തോളില്‍ നിന്നൂര്‍ന്നു താഴെ വീണു കിടപ്പുണ്ട്
” റോജി … എന്തായിത് കാണിക്കുന്നേ …. കാര്യം നീ അക്കാക്ക് ഈ കെട്ടിടം വാങ്ങി
കൊടുത്തു … അതും പറഞ്ഞ്..”
അക്കയെ വിട്ടു റോജി എന്‍റെ നേരെ തിരിഞ്ഞു … അവന്‍റെ ചുണ്ടിന്‍റെ ഇടക്ക്ഒരു ചുവന്ന
കല്ലുള്ള മൂക്കുത്തി ഇരിപ്പുണ്ടായിരുന്നു
” എന്നടാ … ഇത് വെറും സൌന്ദര്യ പ്രശ്നം … ഇത് കാര്യമാക്കണ്ട …”
അക്കാ ഒന്നും പറയാതെ സാരിത്തുമ്പ് എടുത്തിട്ടു കടയിലേക്ക് പോയി , കടയുടെ പുറകിലെ
മുറിയില്‍ ഒരു തൊട്ടിലില്‍ ആണ് കുഞ്ഞിനെ ഉറക്കാന്‍ കിടത്താറു, വൈകിട്ട് കട
അടക്കുമ്പോള്‍ കുഞ്ഞിനേയും കൊണ്ട് പോരും ,
” നീ മുകളിലേക്ക് ആയി അല്ലെ … ഞാന്‍ പറയാനിരിക്കുവായിരുന്നു… സരോനെ നീ
നോക്കികൊള്ളും എന്നെനിക്കറിയാം “
ഞാനൊന്നും മിണ്ടിയില്ല …അവനെന്‍റെ കയ്യിലെക്കാ മൂക്കുത്തി തന്നു
” ലാസ്റ്റ് ഫീസ് കൊടുക്കാന്‍ ഇല്ലാതെ വന്നപ്പോ ഊരി പോയെന്നു പറഞ്ഞു അവളൂരി
തന്നതാടാ ഈ മൂക്കുത്തി … ഇതാവുമ്പോ അപ്പാവും അമ്മാവും ഒത്തിരി വഴക്കു പറയുവേലല്ലോ…
അന്ന് തന്ന മൂക്കുത്തിയുടെ വില ഇതിനുണ്ടോ എന്നറിയില്ല … നീ ഇതവള്‍ക്ക് കൊടുക്കണം …
നീ സരോടെ കാര്യം പറഞ്ഞെ പിന്നെ ശെരിക്കൊന്നുറങ്ങിയിട്ടില്ലടാ …”
അവന്‍റെ മനസൊന്നു ശാന്തമാക്കാന്‍ വേണ്ടി ഞാന്‍ അവനെ വിളിച്ചു പുറത്തിറങ്ങി ..
അവന്‍ റോഡിലെക്കിറങ്ങിയപ്പോള്‍ ഞാന്‍ അവന്‍ തന്ന മൂക്കുത്തി അക്കയുടെ കയ്യില്‍
കൊടുത്തു
” വാണാ തമ്പി “
” അക്ക ഇത് പോട് …അവന്‍ അഴുതിട്ടെയിരുക്കെ “
” നാന്‍ ഒന്നുമേ സോല്ലല തമ്പി .. നാന്‍ അവരുക്ക് എന്ന സെയ്തെ … അവര് ഇവ്വളവു
സെഞ്ചിട്ടും… ഇതവുത് ഞാന്‍ അവരുക്ക് ഗിഫ്ടാ …” അക്ക മൂക്ക് പിഴിയാന്‍ തുടങ്ങി ..
” കരയാതെടി പുണ്ടച്ചി മോളെ … നീയെനിക് ഒന്നും തന്നില്ലേ … ഇതെന്‍റെ അല്ലേടി … നീ
പറഞ്ഞില്ലേലും ഇവള്‍ടെ മുഖത്ത് നോക്കിയാ നാട്ടുകാര് മൊത്തം പറയൂല്ലോടി ഇതെന്‍റെ
കുഞ്ഞാന്നു … നീ …നീ പറയടാ ബാസ്റിന്‍ ..ങേ … ഇതെന്‍റെ കുഞ്ഞല്ലേ ?’ പറ ..”
റോജി എപ്പോള്‍ അങ്ങോട്ട് വന്നെന്നു എനിക്കറിയില്ല … അക്കയുടെ ഒക്കത്തുഇരുന്ന
കുഞ്ഞിനെ വാരിയെടുതുമ്മ വെച്ച് റോജി മുരണ്ടു … അക്ക ഭയത്തോടെ പിന്നോക്കം മാറി
പാതി തമിഴിലും മലയാളത്തിലും അക്കയോട് വര്‍ത്തമാനം പറഞ്ഞിരുന്ന അവന്‍ ദേഷ്യം
വന്നപ്പോള്‍ മലയാളത്തില്‍ ഉള്ള തെറിയൊക്കെ അവരെ പറഞ്ഞു … മൂക്കിലെ തുള അടച്ചു
വെച്ചിരുന്ന ഈര്‍ക്കിലി ഊരിയിട്ട് മൂക്കുത്തി അവിടെ സ്ഥാനം പിടിച്ചത് ഒരു നിമിഷം
കൊണ്ടായിരുന്നു … അത് കണ്ടെനിക്ക് മാത്രമല്ല തിളച്ചു നിന്നിരുന്ന റോജിക്ക് വരെ
ചിരി പൊട്ടി . അക്കയുടെ മൂക്കുത്തിയില്‍ വിരലോടിച്ചു , അവരുടെ ചുണ്ടില്‍ പിടച്ചു
വലിച്ചിട്ടു അവന്‍ കവിളില്‍ ഉമ്മ വെച്ചപ്പോള്‍ അക്ക റോഡിലേക്ക് നോക്കി ആരെങ്കിലും
കണ്ടോയെന്ന്. റോജി കുഞ്ഞിനെ അവരുടെ കയ്യിലേക്ക് നീട്ടിയിട്ട് നെഞ്ചു നിവര്‍ത്തി
എന്‍റെ കൂടെ നടന്നു ..
ഞങ്ങള്‍ നേരെ പോയത് ടി നഗറിലെക്കാണ്. കമ്പനിയുടെ അടുത്ത് പോയി കാളിയെ
നോക്കിയെങ്കിലും അവനവിടെ ഇല്ലാത്തതിനാല്‍ അടുത്തുള്ള കടയില്‍ പറഞ്ഞേല്‍പ്പിച്ചു ടി
നഗറിലേക്കുള്ള ബസ് പിടിച്ചു . മാര്‍ക്കറ്റിലെ സ്റ്റീല്‍ പാത്രക്കടയില്‍ കയറി , ഒരു
ടി ഷോപ്പിനാവശ്യമുള്ള പാത്രങ്ങളും ഒക്കെ മേടിച്ചപ്പോഴേക്കും കാളിയും എത്തി
” നെറയ വാട്ടി സോല്ലിയിരുക്ക് സാര്‍ ഉങ്കളെ പറ്റി … ” കാളി സാധനങ്ങളൊക്കെ
വണ്ടിയില്‍ കയറ്റിയിട്ട് റോജിയെ നോക്കി ചിരിച്ചു
” ബാസ്റിന്‍ സോല്ലിയിരുക്ക് കാളി ഉന്നെ പറ്റി … എപ്പടി ? നലമാ?”
” നല്ലാരുക്കെ സാര്‍ ” പാന്‍പരാഗ് ചവച്ചതു തുപ്പിയിട്ട് കാളി വണ്ടിയെടുത്തു
” കാളി , സരോജാ കട ഫര്‍ണിഷ് പണ്ണണം … ഉനക്ക് തെരിഞ്ചവര്‍ യാരാവത് ഇറുക്കാ?”
” ആമാ ..സാര്‍ … “
” ടൈം ഇല്ല കാളി … നാളേക്ക് കാലയിലെ സ്റ്റാര്‍ട്ട് പണ്ണണം … രണ്ടു നാളുക്കുള്ളെ
എല്ലാമേ മുടിച്ച്‌കട ഓപ്പന്‍ പണ്ണണം “
കാളിക്ക് മനസിലായില്ല റോജി സരോജ അക്കയുടെ കടക്ക് വേണ്ടി എന്തിനാണ് ഇത്രയും
ചെയ്യുന്നതെന്ന് … പക്ഷെ അവന്‍ ചോദിച്ചുമില്ല
ഞാന്‍ കാളിയോട് കണക്കു നോക്കുന്ന കടയിലേക്ക് വിടാന്‍ പറഞ്ഞു … ഒരു ഫാന്‍
വാങ്ങുകയായിരുന്നു ലക്ഷ്യം.
അവിടെ ചെന്നപ്പോള്‍ റോജി പിന്നെയും അമ്പരപ്പിച്ചു .. അക്കാലത്ത് അല്‍പം ചിലവുള്ള
ഫ്രിഡ്ജ് കൂടി അവന്‍ അക്കയുടെ കടയിലേക്ക് ഓര്‍ഡര്‍ ചെയ്തു , കൂടെ എനിക്കൊരു ഫാനും …
” ബാസെ … കാളിയുമായി ആദ്യം കൂടുന്നതല്ലേ … നമുക്കൊരു ഷെയര്‍ അടിക്കാം .. ഒത്തിരി
നാളായി “
കാളി നേരെ സന്തോമിലെക്കാണ് വണ്ടി വിട്ടത് .. ലൈറ്റ് ഹൌസിന്റെ പുറകിലൂടെ മീന്‍
മാര്‍ക്കറ്റിന്റെ അതിലെ അവന്‍ വണ്ടിയോടിച്ചു .. മീന്‍ മണക്കുന്ന വഴിയും പിന്നിട്ടു
മസ്ദ, ബീച്ചിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ കുറെ ദൂരം മുന്നോട്ടു പോയി .
” സാര്‍ .. ഫൈവ് മിനുട്ട് …ഇതോ വരേ ” കാളി റോഡിനപ്പുറത്തുള്ള ഹൌസിംഗ് കോളനിയിലേക്ക്
കയറി .. ഇടയ്ക്കു സര്‍ക്കാര്‍ വക വലിയ കെട്ടിടവും , അതിനു കീഴെ ഓലമേഞ്ഞ കുടിലുകളും
…
” അവന്‍ എങ്ങോട്ട് പോയതാടാ ബാസെ?”
” വീട്ടിലെക്കണന്നു തോന്നുന്നു .. ഈ ഭാഗത്തെങ്ങാണ്ടാ അവന്‍റെ വീടെന്നു ഇടക്ക്
പറഞ്ഞതായി ഓര്‍ക്കുന്നു “
” പാവം ..സരോ … ” റോജി വിഷമിക്കുന്ന മൂടിലാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വാതില്‍
തുറന്ന് പുറത്തിറങ്ങി … മൂന്നാല് കെട്ടിടം കഴിഞ്ഞു വൈന്‍ ഷോപ്പ് എന്നെഴുതിയത്
കണ്ടപ്പോള്‍ ഞാനവനെ കുട്ടി അങ്ങോട്ട് നടന്നു .. അവനു കുറ്റബോധം ഉണ്ടെന്നു
തോന്നുന്നു …അവിടെ ഇരുന്നാല്‍ അവന്‍ ചിലപ്പോള്‍ സെന്റി ആയേക്കും …. ഒന്നാമതെ നൂറു
കൂട്ടം പ്രശ്നങ്ങള്‍ ഉണ്ട് … വെറുതെ ഇതും കൂടി തലയിലേക്ക് ….
ആ ഭാഗത്ത് ഒരു കടയെ ഉള്ളെന്നു തോന്നുന്നു , പിന്നെ കോളനി ഏരിയയും .. നിറയെ ആളുകള്‍
ഉണ്ടവിടെ …ആദ്യമായാണ് ഈ വൈന്‍ ഷോപ്പില്‍ വരുന്നത് …ഒരു അര ലിറ്റര്‍ വോഡ്ക വാങ്ങി
കോളയും മൂന്നു ഡിസ്പോസിബിള്‍ ഗ്ലാസും വാങ്ങി അകത്തേക്ക് നടന്നു … ഭിത്തിയിലെ
സ്ലാബില്‍ നിറച്ച് കുപ്പയിലെ സീല്‍ പറിച്ചൊട്ടിച്ചിരിക്കുന്നതില്‍ ട്യൂബ്
ലൈറ്റിന്റെ വെളിച്ചം തട്ടി കണ്ണു മഞ്ഞളിക്കുന്നു … ഒരു ഗ്യാപ് നോക്കി … അവസാനം
മടുത്ത്, നടുക്ക് തന്നെ നിന്ന് റോജിയുടെ കയ്യില്‍ രണ്ടു ഗ്ലാസും കൊടുത്തു , കുപ്പി
പൊട്ടിച്ച്, ഓരോ പെഗ് ഊറ്റിയപ്പോഴേക്കും കാളി വന്നു
” തെരിയും ..നീങ്ക ഇങ്ക താന്‍ “
” ഡേ …കാളി ….’
കാളി വണ്ടിയില്‍ ഞങ്ങളെ കാണാത്തത് കൊണ്ട് നേരെ ഇങ്ങോട്ടാണ് വന്നത് … അതിനിടക്ക്
അവന്‍ വേറെയാരോ തോളില്‍ കയ്യിട്ടപ്പോള്‍ അവരുടെ കൂടെ പോയി .. പെട്ടന്ന് തന്നെ
തിരികെ വരുകയും ചെയ്തു
” സാര്‍ …നീങ്ക ഇങ്കെ ഇറുക്കവാണാ …മോശമാന ഏരിയ …വാങ്കെ ..വെളിയില്‍ പോലാം … സാര്‍
ഇത് വന്ത് സെന്തില്‍ … നാന്‍ സോല്ലലെ … എല്ലാ വേലയും തെരിയും … അക്കാ കട ഫര്‍ണിഷ്
പണ്ണി നാളന്നെക്ക് മുടിച്ചു കൊടുക്കറെന്‍…” മെലിഞ്ഞ ഒരു പയ്യനും , അവന്‍റെ കൂടെ
ഗുണ്ടയെ പോലെ തടിയുള്ള ഒരാളും …
കാളി റോജിയുടെ കയ്യില്‍ നിന്ന് കുപ്പിയും വാങ്ങി നടന്നു , ഞങ്ങള്‍ അവന്‍റെ പുറകെയും
, മുന്നിലെ കൌണ്ടറില്‍ നിന്ന് വാങ്ങിയ അതേ ബ്രാന്‍ഡ് രണ്ട്അരലിറ്റര്‍ വോഡ്കയും
കോളയും വാങ്ങി കവറിലാക്കി കാളി വണ്ടിയുടെ അടുത്തേക്ക് നടന്നു … വണ്ടിയുടെ ഡോര്‍
തുറന്നിട്ട് ഫുട്പ്പാത്തില്‍ എനിക്കും റോജിക്കും കാളി വണ്ടിയിലെ മാറ്റ്
എടുത്തിട്ടു തന്നു ഇരിക്കാന്‍ , അവന്‍ മുകളിലെ സ്റെപ്പില്‍ ഇരുന്ന് ഗ്ലാസും
കുപ്പിയും താഴത്തെ സ്റെപ്പിലും വെച്ചു … തൊട്ടപ്പുറത്ത് കടലിന്‍റെ ഹുങ്കാരം …
തണുത്ത കാറ്റും …
” കൊഞ്ചം പോനാല്‍ അങ്കെ അടി സ്റ്റാര്‍ട്ടായിടും സാര്‍ … ” ഓരോന്ന് ഒഴിച്ച് , സമോസ
മുളക് ചമ്മന്തിയില്‍ മുക്കി തന്നവന്‍ പറഞ്ഞു … ഒരെണ്ണം ഒറ്റയടിക്ക് കഴിച്ചിട്ട്
കാളി കുപ്പിക്ക് മേലെ കൂടി ചാടി ,
” സാര്‍ ടൂ മിനിട്സ് “
” ബാസെ … ബാവ കൂടി ഉണ്ടായിരുന്നേല്‍ ….ആട്ടെ നിന്‍റെ പരിപാടി എന്താടാ? കുറച്ചു കൂടി
കഴിയട്ടെ … ദുബായ് കൊണ്ടു പോകാമോന്നു നോക്കാം …. വെട്ടി പിടിക്കണോന്നുള്ള വെറിയാ
….. കാശുണ്ടാക്കണം … അത് മാത്രമാ ഇപ്പൊ ചിന്ത … അത് കൊണ്ട് മൂന്നാല് സംരംഭങ്ങള്‍
ഒന്നിച്ചാ തുടങ്ങിയെക്കുന്നെ … ഇപ്പൊ നിന്നെ കൊണ്ടുപോകാന്‍ പേടിയാ … പൊട്ടിയാല്‍
..ഭൂം …. ഇതാവുമ്പോ ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ …. ഞാനങ്ങു തീര്‍ന്നാല്‍ വേറെ
ആരെയും ബോധിപ്പിക്കണ്ടല്ലോ …. സരോ … അവളായിരുന്നു അന്നെരോം മനസില്‍ … ഇപ്പൊ
സമാധാനമുണ്ട് …. അവള്‍ക്കൊരു കിടപ്പാടം ആയല്ലോ ..”
തറവാട്ടില്‍ പൂത്ത പൈസയുള്ള ഇവനും കാശിനു ആക്രാന്തം … അപ്പോ നമ്മുടെ കാര്യമോ ?’
” നീ വീട്ടില്‍ പോണില്ലേ ?”
റോജി ഗ്ലാസില്‍ അടുത്ത പെഗ് ഒഴിച്ചു
” ഏതു വീട് ?”
” അല്ല …നാട്ടില്‍ … അപ്പനേം അമ്മേനേം “
” ഭൂ ….നാട് … അതിലൊരു അപ്പനും അമ്മേം … ആ നാറി … അങ്ങേരൊരു കുണ്ണയാടാ …കെട്ട
കുണ്ണ”
റോജി ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി … അച്ചാറുപാക്കറ്റ് കടിച്ചു പൊട്ടിച്ചു ഊമ്പി
വലിച്ചു
” നീയെന്നാ ഈ പറയുന്നേ റോജി … സ്വന്തം അപ്പനെ …”
” നിന്നോടാ ഞാന്‍ പറയുന്നേ …ആദ്യം … ബാവ പോലും അറിഞ്ഞിട്ടില്ല ….. അവള്‍ക്കറിയാം
…സരോക്ക് …. അപ്പന്‍ എന്‍റെ തന്നെയാടാ ….. അമ്മ …അമ്മ മരിച്ചപ്പോ അപ്പന്‍ രണ്ടാമത്
കെട്ടി …. അവള് ഭൂലോക രംഭ …. അവളപ്പന്റെ സ്വത്തെല്ലാം എഴുതി മേടിച്ചു ….. അപ്പനു
കുഴപ്പമില്ല …. കാരണം ..FD കിടപ്പുണ്ട് …അതുകൊണ്ടവര് മാസാമാസം പലിശ കിട്ടുന്നത് വരെ
അയാളെ നോക്കികൊള്ളും …. നിനക്കറിയോ …. വകേലൊരു അമ്മാമയാ …നീ വല്ലോം പഠിക്കെന്നു
പറഞ്ഞു പൈസയും തന്നു ഇങ്ങോട്ട് വിട്ടേ …. ഇടക്ക് പൈസ അയച്ചു തരികേം ചെയ്തു …
അവസാനത്തെ ഫീസിനു അല്‍പം കുറവുണ്ടായിരുന്നു …. അമ്മാമ നാട്ടില്‍ ഇല്ലാത്തതു കൊണ്ട്
ഞാന്‍ വീട്ടിലേക്ക് എഴുതി …. പോയി കൂട്ടി കൊടുക്കടാ നാറി എന്നും പറഞ്ഞു വന്ന
എഴുത്ത് എന്‍റെ കയ്യിലിപ്പോഴും ഉണ്ടെടാ …. കരഞ്ഞോണ്ടിരുന്ന എനിക്ക് സരോ അവളുടെ
ഉണ്ടി പൊട്ടിച്ചു ഉള്ള പൈസേം …തികയാത്തെനു ആ മൂക്കുത്തീം കൂടെ ഊരി …..ബാസെ … ബാസെ
..’ റോജി കരച്ചില്‍ വന്നപ്പോള്‍ മദ്യം ശിരസ്സില്‍ കയറി …വിക്കി ഓക്കാനിച്ചു ,
ഞാനവന്റെ പുറം തിരുമ്മി …രണ്ടു കവിള്‍ ശര്ദ്ധിച്ചിട്ട് അവന്‍ കോള എടുത്തു മുഖം
കഴുകി …
” എന്നാ സാര്‍ വാന്തിയാ ? ഇത് സാപ്പിട്’
കാളി റോജി ശര്ദ്ധിക്കുന്നത് കണ്ടാണ് വന്നത് … അവന്‍ കയ്യിലിരുന്ന സ്റ്റീല്‍ പാത്രം
വാനിന്‍റെ സ്റെപ്പില്‍ വെച്ചിട്ട് , തൊട്ടപ്പുറത്തുള്ള പെട്ടിക്കടയില്‍ പോയി
വാട്ടര്‍ പാക്കറ്റ് മൂന്നാലെണ്ണം വാങ്ങികൊണ്ട് വന്നു , റോജി മുഖം കഴുകിയിട്ട് ഒരു
പാക്കറ്റ് വെള്ളം വായിലേക്കൊഴിച്ചു … എന്നിട്ടവന്‍ വീണ്ടും ഗ്ലാസ്സിലേക്ക് വോഡ്ക
ഒഴിക്കുന്നത് കണ്ടുഞാന്‍ വിലക്കി
” ഡാ …ഇനി നീ കുടിക്കണ്ട …”
” പോടാ ..ഇന്ന് സന്തോഷത്തിന്‍റെ ദിവസമാ …ഇന്ന് കുടിച്ചില്ലേല്‍ പിന്നെന്നാ
കുടിക്കുന്നെ ,…ങേ ?”
” വാന്തിയെടുത്താ സാപ്പിടണം സാര്‍ ..നീങ്ക സാപ്പിടുങ്കെ …” കാളി ഗ്ലാസ്സിലേക്ക്
കോള ഒഴിച്ചു… അവന്‍റെ പ്ലേറ്റില്‍ മട്ടന്‍ ലിവര്‍ വരട്ടിയതും ചപ്പാത്തിയുമായിരുന്നു
… റോജി ഒരു കവിള്‍ ഇറക്കിയിട്ട് ചപ്പാത്തിക്കകത്ത് ലിവര്‍ വെച്ച് ചുരുട്ടി കടിച്ചു
തിന്നാന്‍ തുടങ്ങി
” കാളിണ്ണ …നീങ്ക ഒന്നുമേ സോല്ലല്ല …. എങ്കെ വര്‍ക്ക് … എന്നേക്കു സ്റ്റാര്‍ട്ട്
പണ്ണലാം?” വാന്‍ കണ്ടു കൊണ്ട് അതിലെ വന്ന സെന്തില്‍ ചോദിച്ചു ..
” നമ്മ റോയപ്പേട്ട ഹൈറോഡിലെ ഫസ്റ്റ് സന്തിലെ കൊഞ്ചം പോനാല്‍ പോതും … അങ്കെ ഒരു കട
ഇരുക്കത് തെരിയുമാ? സരോജാ അക്കാ …”
” ആഹാ .. നമ്മ അക്കവാ ” സെന്തിലിന്റെ കൂടെയുണ്ടായിരുന്ന ഗുണ്ടയെ പോലെ തോന്നിച്ചവന്‍
ചാടി പറഞ്ഞപ്പോള്‍ റോജി തിരിഞ്ഞു നോക്കി …
” അമാണ്ണേ…. കൊഞ്ചം ഗുണ്ടാന അക്ക … അവര്‍ കൊളന്ത വന്ത് രാസാത്തി മാതിരിയെ ഇരുക്ക് …
യരോട കൊളന്തയോ ..നമ്മ കളരാനാലും അക്കാവും സൂപ്പര്‍ … പോന മാസം നമ്മ കുമാറ്
അവര്‍ക്കിട്ടെ എന്ന റേറ്റ് ….. “
” എന്‍റെ കൊളന്തയാടാ നായിന്‍റെ മോനെ … എന്‍റെ ഭാര്യയാടാ അത് കഴുവേര്ട മോനെ…
നിനക്കവളുടെ റേറ്റ് അറിയണം അല്ലേടാ .. തായോളി..” മുഴുമിക്കാന്‍ സമ്മതിക്കാതെ റോജി
കയ്യിലിരുന്ന പ്ലേറ്റ് ലിവര്‍ സഹിതം കരിങ്കല്‍ കൂട്ടത്തിലെക്കെറിഞ്ഞു ചാടി എണീറ്റു
” ഹേ …”
” എന്നടാ ” സെന്തിലിന്റെ കൂടെയുള്ളവന്‍ മുരണ്ടു കൊണ്ട് അടുത്തെങ്കിലും കാളിയുടെ
നോട്ടത്തിനു മുന്നില്‍ പിന്മാറി
” വിടുങ്ക സാര്‍ … അവന്‍ എന്നമോ ..തണ്ണി പൊട്ടു …നീങ്ക ഉക്കാരു സാര്‍ ” കാളി റോജിയെ
ബലമായി നടപ്പാതയുടെ അപ്പുറത്തുള്ള കരിങ്കല്‍ക്കൂട്ടത്തിലെ വലിയൊരു പാറയില്‍ ഇരുത്തി
…എന്നിട്ട് വന്നു ഒരു പെഗ് ഊറ്റി എനിക്കും അവനും തന്നിട്ട് , താഴെ കിടന്ന പ്ലേറ്റ്
തപ്പാന്‍ തുടങ്ങി … കാണാതെ വന്നപ്പോള്‍ അവന്‍ ശ്രമം ഉപേക്ഷിച്ചിട്ട് വീട്ടിലേക്കു
നടന്നു
” റോജി … എന്താടാ ഇത് ..ങേ ?”
” അല്ലടാ ബാസെ … സരോ … അവളെ പറയുന്നത് എനിക്ക് സഹിക്കില്ല … നീ …നീയിനി വരണ്ട …
നിനക്കിവിടെ എന്തേലും ബിസിനെസ് ചെയ്യമോയെന്നു നോക്ക് … ഇപ്പോളില്ലങ്കിലും ഞാന്‍
കുറച്ചു പൈസ തരാം … നിന്നെ അല്ലാതെ ഞാന്‍ അവ;ളെ ആരെ ഏല്‍പ്പിച്ചാ പോകുന്നെ ? നീ
കേട്ടില്ലേ അവര് പറയുന്നെ “
അത് കേട്ടുകൊണ്ടാണ് കാളി വന്നത് .. വീണ്ടും ലിവര്‍ നിറച്ച മറ്റൊരു പ്ലേറ്റ്
റോജിക്ക് കൊടുത്തിട്ടവന്‍ പറഞ്ഞു
” നാന്‍ ഇറുക്ക് സാര്‍ … കവലയെ വാണാ … യാരും ഒന്നുമേ പണ്ണമാട്ടാ…” കാളി വാനില്‍
നിന്നൊരു ഗ്ലാസില്‍ ഊറ്റി കൊണ്ട് വന്നു ഞങ്ങളുടെ കൂടെ കഴിക്കാന്‍ തുടങ്ങി ..