ഹമ് …..
മോളെയോ …..
ഞാൻ മോളെന്നുതന്നെയാ വിളിക്കാറ് …
അവളുടെ പേര് എന്നാണെന്ന് ഞാൻ പലപ്പോഴും മറക്കും അവളെ ഞാൻ പേര് വിളിക്കാറില്ല
നല്ല പേര ശ്രാവന്തി…..ഇതാരിട്ടതാ
സന്ധ്യ …..
ഹമ് ….എന്തായിരുന്നു സന്ധ്യക്ക് …
അറിയില്ല …..പേരിനൊരു പനി …
വേറെ വിവാഹം കഴിക്കാൻ നിർബന്ധം ഒന്നുമില്ലേ …
പിന്നില്ലേ ….അതുതന്നെ ഉള്ളു ….നിനക്കോ ?
ഇപ്പൊ കുറച്ചു കുറഞ്ഞു ….
ഹമ് …എങ്ങനുണ്ട് നിന്റെ ജോലി ….
ഹമ് …തരക്കേടില്ല …
എന്താ നിന്റെ പോസ്റ്റ് ..
ഓഫീസില …..ഇപ്പൊ സീനിയർ അകൗണ്ടൻറ് ..
സാലറി ഉണ്ടോ ആവശ്യത്തിന് …..
ഹമ് ….കഴിഞ്ഞു കൂടാം ….
സത്യത്തിൽ നിന്നെ കണ്ട് ഞാൻ ഞെട്ടി പോയി
അതെന്താടാ ഞാൻ അത്രയ്ക്ക് പേടിപ്പെടുത്തുന്ന രൂപമാണോ
അതല്ലെടി ….ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല നിന്നെ
ആണോ …
നിനക്ക് പക്ഷെ അങ്ങനൊന്നും ഉണ്ടായില്ലല്ലോ
അതിനെനിക്ക് അറിയാമായിരുന്നു
എങ്ങനെ
മോൾടെ ബാഗിൽ നിന്റെ ഫോട്ടോ ഉണ്ടായിരുന്നു ….അവൾ എന്നെ കാണിച്ചിരുന്നു
അത് ശരി ….ഞാനും കരുതി …
എന്ത് കരുതി ….
ഏയ് ഒന്നുല്ല ….
പറയടാ …
അത് വിട് ….എങ്ങനായിരുന്നു ഫാമിലി ലൈഫ് സുഗായിരുന്നോ
ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് അത് …
സോറി ….എന്ന പറയണ്ട …
ഏയ് അങ്ങനൊന്നുല്ല ….ഓർക്കാൻ സുഖകരമായിട്ടുള്ള ഒന്നും ഇല്ല
എന്തായിരുന്നു ഹസ്ബന്റിന്റെ പേര്
പ്രശാന്ത് …
പുള്ളിയും അകൗണ്ടൻറ് ആയിരുന്നോ ….
ഏയ് പുള്ളി ടെക്നിക്കൽ വിങ്ങിലായിരുന്നു …..
ഹമ് …പിള്ളേരെന്തെടുക്കാണോ ……മോളെ …..
എന്താ അച്ഛാ ….
എവിടെയാ നിങ്ങൾ ….
റൂമിലുണ്ട് …..എന്തെ
വെള്ളം കുടിച്ചോ …
കുടിച്ചു ….
അപ്പൂന് കൊടുത്തോ ….
കൊടുത്തച്ഛാ ….
ഹമ് …..വഴക്കുണ്ടാക്കരുത് കേട്ടോ
ആ ……
നിന്റെ നമ്പർ എത്രയാ ……
ഞാൻ നിന്റെ ഫോണിലേക്കു വിളിക്കാം എനിക്ക് കാണാതെ അറിയില്ല പുതിയതാ ….
പഴയതിനു എന്ത് പറ്റി
ഒന്നും പറയണ്ട …ആരൊക്കെയോ വിളിക്കുന്നു ഭയങ്കര ശല്യം ….ഞാൻ അതങ്ങു ഒഴിവാക്കി
ഞെരമ്പു രോഗികൾ ആയിരിക്കും …..
അതെ ….
എന്തായാലും നന്നായി നമ്പർ മാറ്റിയത് ….നിനക്കി വീട് ഇഷ്ടായോ
ഹമ് ഇഷ്ടായി ….നല്ല ഒതുക്കമുള്ള വീട് …ഭക്ഷണം ആരുണ്ടാകും
ഞാൻ തന്നെ …
നിനക്ക് കുക്കിങ് അറിയോ
പിന്നില്ലേ …..ഞാൻ ഭയങ്കര കുക്കാ
ആഹാ ….മോൾടെ ഭാഗ്യം ….
നീ കഴിച്ചിട്ട് പറ ……
ഇല്ലെടാ ഞാൻ ഇപ്പോ ഇറങ്ങും ….
അതൊന്നും പറ്റില്ല …പിന്നെ ഇതൊക്കെ ആർക്കു വേണ്ടി ഉണ്ടാക്കിയതാ ….
ഓക്കേ നീ കഷ്ട്ടപെട്ടു ഉണ്ടാക്കിയതല്ല …കഴിച്ചോളാമേ ..
പൊടി കളിയാക്കാതെ ….നിനക്കെങ്ങനെ പഴയപോലെ വെജിറ്റേറിയൻ തന്നാണോ
നോൺ കഴിക്കും ……വെജ്ജാ താല്പര്യം ….’അമ്മ വെജ്ജ് മാത്രേ കഴിക്കു
നീ എങ്ങനെ നോൺ ആയി
അപ്പൂന് നോൺ ഭയങ്കര ഇഷ്ടമാണ് …..പ്രശാന്തേട്ടനും നോൺ ഇല്ലാതെ പറ്റില്ലായിരുന്നു
അങ്ങനെ ….നീയും നോൺ ആയി …..ബീഫൊക്കെ കഴിക്കോ
ഏയ് ചിക്കൻ മാത്രം ….
നിന്നോട് ഒരു കാര്യം പറഞ്ഞാൽ ദേഷ്യമാവുമോ
കാര്യം കേട്ടിട്ട് പറയാം
എന്ന വേണ്ട
പറയടാ
നിനക്ക് ഫ്രീ ഉള്ള ഏതേലും സമയത്തു നമുക്കു തനിച്ചു കുറച്ചു സമയം സംസാരിച്ചിരിക്കാൻ
പറ്റുമോ
ഇതാണോ ദേഷ്യപ്പെടേണ്ട കാര്യം …..അതിനെന്താ സംസാരിക്കാലോ
സന്ധ്യ പോയതില്പിന്നെ ഞാൻ ആരോടും അതികം സംസാരിച്ചിട്ടില്ല
അതെന്തേ …
അറിയില്ല ….ആരോടും ഒന്നും പറയാൻ തോന്നിട്ടില്ല
അമ്മയും അച്ഛനും എവിടെയാ
അവര് നാട്ടിലുണ്ട് …………….
തനിച്ചാണോ
അനിയത്തി ഇടക്ക് വന്നു നില്കും
നീ പോവാറില്ലേ
പോകാറുണ്ട് ……ലീവ് ഉള്ളപ്പോ
ഹമ് ……