നീ വാ ഫുഡ് കഴിക്കാം ….
ഹമ് കഴിക്കാം …..
ഞാൻ മക്കളെ വിളിക്കട്ടെ
നീ ചെല്ല് ഞാൻ ഫുഡ് ഓക്കേ ആക്കാം …
അവൾ മക്കളെ വിളിക്കാൻ അകത്തേക്ക് പോയി .ഞാൻ ഫുഡ് റെഡി ആക്കാൻ അടുക്കളയിലേക്കും
.അവർക്കായി ഉണ്ടാക്കിയ ഭക്ഷണം ഞാൻ ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു എല്ലാം റെഡി
ആകിയപ്പോഴേക്കും അവൾ മക്കളെയും കൂട്ടി അങ്ങോട്ട് വന്നു .ഞങ്ങൾ എല്ലാവരും ഒരുമിച്ചു
ഭക്ഷണം കഴിച്ചു .കുറച്ചു സമയം കൂടി അവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു പോകാൻ നേരം
അവളുടെ ഫോണിൽ നിന്നും എന്റെ ഫോണിലേക്ക് മിസ് കാൾ അടിച്ചു അവളുടെ നമ്പർ ഞാൻ സേവ്
ചെയ്തു ..
വൈകിട്ട് ഞാനും മോളും കൂടി ചെറിയൊരു കറക്കം നടത്തി .പേരൂർക്കടയിൽ ആണ് ഞങ്ങളുടെ
താമസം വൈകിട്ട് ഞങ്ങൾ മ്യുസിയത്തിൽ പോയി കുറെ നേരം അവിടെ ഇരുന്നു .സായാനത്തിൽ
മ്യുസിയത്തിൽ നിറയെ ആളുകൾ ഉണ്ടാവും ..നടക്കാനും വെറുതെ വർത്തമാനം പറഞ്ഞിരിക്കാനും
പിന്നെ കുറെ കമിതാക്കളും …ഞാനും മോളും കുറെ നേരം അവിടെ ചിലവഴിച്ചു ..അതികം സമയവും
അവൾ വൈഷ്ണവിനെ കുറിച്ചാണ് പറഞ്ഞത് .അവന്റെ കൂട്ട് അവൾക്ക് അത്രകണ്ട് ഇഷ്ടമായി
അമ്മയുടെ വേർപാട് അവൾ കുറെ ഒക്കെ മറന്ന പോലുണ്ട് ..അമ്മയെ കുറിച്ച് അവൾ കാര്യമായി
ഇപ്പോൾ ഒന്നും പറയാറില്ല .അമൃതാമ്മയെ കുറിച്ച് അവൾ നേരെത്തേതിലും കൂടുതൽ ഇപ്പോൾ
പറയുന്നു അവൾക്കും അമൃതയെ ഒരുപാടിഷ്ടമായപോലെ വൈകിട്ട് ഭക്ഷണം കഴിഞ്ഞു കുളിയും
പല്ലുതേപ്പും കഴിഞ്ഞു ഞങ്ങൾ ഉറങ്ങാൻ കിടന്നു ,എന്റെ നെഞ്ചിലെ ചൂട് പറ്റി മോളുറങ്ങി
…അവളെ ബെഡിന്റെ അരികിലേക്ക് നീക്കി കിടത്തി ഞാനും ഉറങ്ങാൻ കിടന്നു …എങ്ങനെ
കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല .ഞാൻ നെറ്റ് ഓൺ ആക്കി വാട്സ് ആപ്പ് നോക്കി
ഓരോ മെസ്സേജ് നോക്കി ഞാൻ അമൃതയുടെ വാട്സാപ്പ് നോക്കി ഓൺലൈനിൽ അവളുണ്ട് വെറുതെ ഞാൻ
ഒരു ഹായ് അയച്ചു .അല്പം നേരം കൊണ്ട് മറുപടി ലഭിച്ചു …
നീ ഉറങ്ങിയില്ലേ ….
ഇല്ലെടി ഉറങ്ങാൻ കിടന്നതാ ….
പിന്നെന്തുപറ്റി
അറിയില്ല ഉറക്കം വന്നില്ല
അതെന്തേ
ആ …..നീ കിടന്നോ
ഇപ്പോ കിടന്നതേ ഉള്ളു
അമ്മയും അപ്പുവും …ഉറങ്ങിയോ
അപ്പു അമ്മയുടെ കൂടെ കിടന്നു
നീയോ
കുറച്ചു ജോലികൾ ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞു ഇപ്പൊ കിടന്നതേയുള്ളു
ഉറക്കം വരുന്നുണ്ടോ
ഇല്ലടാ …..നിനക്കെന്താ പറയാൻ ഉണ്ടെന്നു പറഞ്ഞെ
അങ്ങനെ പ്രതേകിച് ഒന്നുല്ല ….വെറുതെ എന്തേലും പറയാൻ
ഹമ് …
എന്തെ …..
ഒന്നുല്ല …
ഹമ് ..
മോളുറങ്ങിയോ …
ഹമ് ….അവളുറങ്ങി
ഫുഡ് കൊള്ളായിരുന്നു …..താങ്ക്സ്
നിനക്കിഷ്ടയോ …..
ഇഷ്ടായി …
മോനെന്തു പറഞ്ഞു …
അവന് മോളെ കുറിച്ച് പറയാനേ നേരമുള്ളൂ ….
ആണോ …ഇവിടെയും അതുതന്നെ അവസ്ഥ …
ആണോ …
ഹമ് ….നാളെ നീ ഫ്രീ ആണോ ….
ഓഫീസിൽ പോണം ….എന്തെ
ഒന്നുല്ല ….ഫ്രീ ആണേൽ നിന്നെ കാണാൻ പറ്റുമോ എന്നറിയാനാ
ഉച്ചക്കിറങ്ങാം …..
പറ്റുമോ
ഹമ്
എന്ന ഞാൻ ഉച്ചക്കിറങ്ങാം ..നീ എവിടെ കാണും …
ഗാന്ധി പാർക്കിൽ വരാം
ഓക്കേ ….എപ്പോ വരും
ഒരു 2 മണിയാവുമ്പോ ….
ഓക്കേ ….ഞാൻ 2 മണിക്ക് വരാം ..
എന്തിനാടാ ….
ചുമ്മാ …
ഹമ് ….
എന്ന നീ ഉറങ്ങിക്കോ രാവിലെ നേരത്തെ എഴുനെൽക്കണ്ടതല്ലേ
ഹമ് …ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് …