നീ എന്നെ ഉറക്കാൻ വേണ്ടിയാണോ ഈ നട്ടപ്പാതിരക്ക് ഫോൺ വിളിച്ചത്

Posted on

എന്നാ ഇക്കാ ഇങ്ങള് വരുന്നത് ”
എന്ന് ചോദിച്ചപ്പോൾ
“ആയിട്ടില്ല പോത്തേ.. നീയൊന്നു സബൂറാക്ക്.. ബാങ്കിലെ കടമെങ്കിലും ഒന്ന് തീർന്നോട്ടെ ”
എന്നായിരുന്നു മൂപ്പരെ മറുപടി..
ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ്…
കഴിഞ്ഞ വരവിനാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്…
വേറെ പോണം എന്ന് അങ്ങോട്ട്‌ ആവശ്യപ്പെട്ടിട്ടൊന്നും ഇല്ല…
ആ വീട്ടിൽ ഞാനും കുട്ടികളും അനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടറിഞ്ഞു മൂപ്പര് തന്നെയാണ് സ്ഥലം വാങ്ങിയതും വീട് വച്ചതും ഒക്കെ…
അതിന്റെ ദേഷ്യം മൂപ്പരെ വീട്ടുകാർക്ക് എന്നോടാണ്..
ഞാൻ ഇക്കാനെ പറഞ്ഞു മയക്കി ചെയ്യിച്ചതാണെന്നാണ് മൂപ്പരെ ഉമ്മയും പെങ്ങമ്മാരും പറഞ്ഞു നടക്കുന്നത്…
വളർന്ന് വരുന്നത് രണ്ടു പെൺകുട്ടികൾ ആണെന്നറിയാവുന്നത് കൊണ്ടാവാം ഇക്കാക്കും പെട്ടെന്ന് ഇങ്ങനൊക്കെ ചെയ്യാൻ തോന്നിയതും…
“”
ഫോൺ കട്ട് ചെയ്തു കുട്ടികൾ കിടക്കുന്ന മുറിയിൽ ചെന്ന് നോക്കിയപ്പോൾ രണ്ടാളും നല്ല ഉറക്കത്തിൽ ആണ്…
കുട്ടികൾ ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കഴുകി വച്ച ശേഷം നല്ലൊരു കുളിയും കഴിഞ്ഞു ചെന്ന് കിടന്നപ്പോൾ വല്ലാത്തൊരു സുഖം തോന്നി…
ഒപ്പം ഇക്ക അടുത്തില്ലാത്തതിന്റെ വിരസതയും…
ആദ്യരാത്രിയും മധുവിധുവും ഒക്കെ മനസ്സിലേക്ക് കടന്നുവന്നപ്പോൾ തലയിണ എടുത്തു കാലുകൾക്കിടയിൽ ഇറുകെ പിടിച്ചു കിടന്നു…
“അല്ലേലും പ്രവാസിയുടെ ഭാര്യമാർക്ക് ഇതൊക്കെത്തന്നെയേ പറഞ്ഞിട്ടുള്ളൂ” എന്ന് ആത്മഗതം ചെയ്തുകൊണ്ട് പതിയെ ഒരു മയക്കത്തിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു….
പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്…
ഇക്ക ആവും എന്ന് കരുതി ഞെട്ടി എണീറ്റു ഫോൺ എടുത്തു നോക്കിയപ്പോൾ തൊട്ടപ്പുറത്തെ വീട്ടിലെ ഷാഫി ആണ്…
എന്തെങ്കിലും സഹായത്തിന് എപ്പോഴും വിളിച്ചാൽ ഓടിയെത്തുന്ന നല്ലൊരു ചെറുപ്പക്കാരൻ എന്ന നിലക്ക് അവനെ ഇഷ്ടമാണ്…
പോരാത്തതിന് നല്ല സ്നേഹമുള്ള കുടുംബം… അവന്റെ വീട്ടിൽ ആണെങ്കിൽ ഉമ്മയും പെങ്ങളും മാത്രേ ഉള്ളൂ…
ബാപ്പ നേരത്തെ മരിച്ചുപോയി…

എല്ലാരും നല്ല പെരുമാറ്റം ആണ്…
ഫോൺ എടുത്ത്
“എന്താടാ ഈ നേരത്ത് ”
എന്ന് ചോദിച്ചപ്പോൾ
“ഇങ്ങള് ഉറങ്ങിയോ ഇത്താത്താ ”
എന്ന് തിരിച്ചു ചോദിക്കുമ്പോൾ അവന്റെ ശബ്ദത്തിന് വല്ലാത്തൊരു വിറയൽ പോലെ…
“നീ എന്നെ ഉറക്കാൻ വേണ്ടിയാണോ ഈ നട്ടപ്പാതിരക്ക് ഫോൺ വിളിച്ചത് ”
എന്ന് തിരിച്ചു ചോദിച്ചു…
“ഞാൻ വെറുതേ വിളിച്ചതാണ്… ഇങ്ങളെ വാട്ട്സാപ്പിൽ ഒരു വീഡിയോ അയച്ചിട്ടുണ്ട് അതൊന്ന് തുറന്നു നോക്കി… ട്ടോ …
എന്നും പറഞ്ഞു അവൻ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു…
ഇതെന്തായിരിക്കുംക’മ്പി’കു’ട്ട’ന്‍’നെ’റ്റ് ഈ നട്ടപ്പാതിരക്ക് ഒരു അർജന്റ് വീഡിയോ എന്നോർത്ത് നെറ്റ് ഓൺ ചെയ്ത ഉടനേ അവന്റെ മെസേജ് നോട്ടിഫിക്കേഷൻ വന്നു…
സാധാരണ ആയി വാട്ട്സാപ്പിൽ അവൻ മെസേജ് ഒന്നും അയക്കാത്തത് കൊണ്ട് തന്നെ എന്തായിരിക്കും എന്നൊരു ആകാംക്ഷ ഉണ്ടായിരുന്നു…
ഒപ്പം ഇനി വല്ല വൃത്തികെട്ട വീഡിയോയും ആയിരിക്കുമോ എന്നുള്ള ചെറിയൊരു ഭയവും…
കറങ്ങിത്തിരിഞ്ഞു ഒരുവിധം വീഡിയോ ഡൗൺലോഡ് ആയിക്കിട്ടാൻ കുറച്ചു സമയമെടുത്തു….
ആ വീഡിയോ കണ്ടതോടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി….
തലയിലൂടെ എന്തോ കൊള്ളിയാൻ മിന്നിയതുപോലെ…
ശരീരം മുഴുവൻ വിയർക്കാൻ തുടങ്ങി…
അപ്പോഴേക്കും വീണ്ടും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി….
വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്തു ഓൺ ചെയ്തു ചെവിയിൽ വച്ചതല്ലാതെ ഒന്നും പറയാൻ നാവിനു ശക്തി ഇല്ലാതായിരുന്നു….
“ഇങ്ങള് അത് കണ്ടു പേടിക്കണ്ട… വേറാരും കണ്ടിട്ടില്ല… നമ്മള് മാത്രം അറിഞ്ഞാൽ മതി… ”
അവനോട് എന്ത് പറയണം എന്നറിയില്ലായിരുന്നു….
അതുകൊണ്ട് മറുപടി ഒന്നും പറയാതെ കൈ കൊണ്ട് ഫോൺ ഒന്നുകൂടെ അമർത്തിപ്പിടിച്ചു…
“പേടിക്കണ്ട .. ഒരൊറ്റ പ്രാവശ്യം.. പിന്നെ ഞാൻ നിങ്ങളെ ശല്യം ചെയ്യാൻ വരൂല… ഇങ്ങളെ മുന്നിൽ വച്ചു ഞാൻ വീഡിയോ ഡിലീറ്റ് ചെയ്യാം… ഉറപ്പാണ് ”
വീണ്ടും അവൻ എന്റെ മറുപടിക്ക് വേണ്ടി കുറച്ചുനേരം കാത്തു നിന്ന ശേഷം..

“ഇപ്പൊ വേണമെന്നില്ല.. ഇത്ത നല്ലോണം ആലോചിക്ക്.. ഞാൻ നാളെ രാത്രി വരെ നല്ലൊരു മറുപടിക്ക് വേണ്ടി കാത്തിരിക്കാം.. ”
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്ത ഉടനെ ആ വീഡിയോ എടുത്ത് ഒരിക്കൽ കൂടി നോക്കി….
ചങ്ക് തകരുന്നതുപോലെ….
ഒരു ആങ്ങളയെപ്പോലെ വിശ്വസിച്ച ഒരുത്തനിൽ നിന്നും ഇതുപോലൊരു പ്രവർത്തി ഒട്ടും പ്രതീക്ഷിച്ചില്ല….
വീട്ടിൽ കല്യാണപ്രായമെത്തിയ ഒരു പെങ്ങളുള്ളത് പോലും ഓർക്കാതെ മറ്റൊരു പെണ്ണ് കുളിക്കുന്നത് ഒളിച്ചിരുന്ന് വീഡിയോ പിടിച്ചു ഭീഷണിപ്പെടുത്താൻ മാത്രം ധൈര്യം അവന് എവിടുന്നു കിട്ടി എന്നുള്ള നടുക്കം മനസ്സിൽ നിന്നും മാറുന്നുമില്ല…
സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വച്ചു തുടങ്ങുമ്പോൾ തന്നെ ഇങ്ങനൊരു പരീക്ഷണം പ്രതീക്ഷിച്ചതല്ല….
ഇത് ഇങ്ങനെ വിട്ടാൽ കൂടുതൽ കുഴപ്പങ്ങളിലേക്കേ ചെന്ന് പെടൂ എന്നുള്ള ഭയം കാരണം ഉടനേ തന്നെ ഫോൺ എടുത്ത് ഇക്കാന്റെ നമ്പർ ഡയൽ ചെയ്തു…
പക്ഷേ… ഇക്ക ഇത് അറിഞ്ഞാൽ പിന്നെ അവിടെ നിൽക്കില്ല…
വന്നു കഴിഞ്ഞാൽ ചിലപ്പോൾ ഇതൊരു വലിയ പ്രശ്നം ആവും..
നാട്ടുകാർ മൊത്തം അറിയും ചിലപ്പോൾ ഇക്ക എന്തെങ്കിലും കൈയബദ്ധം കാണിച്ചാൽ അതോടുകൂടി എല്ലാം തീരും…
പോരാത്തതിന് ഇക്കാന്റെ വീട്ടുകാരുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടും അവരിതൊരു വലിയ പ്രശ്നമാക്കി ഇക്കാനെ എന്നിൽ നിന്നും അകറ്റിയാലോ എന്നുമുള്ള ഭയം കാരണം ഒരു റിസ്ക്‌ എടുക്കാൻ തോന്നിയില്ല…
അതുകൊണ്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു…
തൽക്കാലം ആരും അറിയാതെ ഒന്ന് വഴങ്ങിക്കൊടുത്താലോ എന്ന് ചിന്തിച്ചെങ്കിലും ഉടനേ തന്നെ അത്തരം ഒരു വിഡ്ഢിത്തരം വരുത്തി വച്ചേക്കാവുന്ന ഭവിഷ്യത്തുകൾ മനസ്സിലേക്ക് കടന്നു വന്നു…
ഇന്നിപ്പോൾ കുളിക്കുന്നത് മാത്രേ അവന്റെ കയ്യിൽ ഉള്ളൂ…
പുറത്തറിഞ്ഞാൽ പറഞ്ഞു നിൽക്കാനെങ്കിലും എന്തെങ്കിലും ന്യായമുണ്ട്…
വഴങ്ങിക്കൊടുത്താൽ ചിലപ്പോൾ ഇതിലും വലുത് കാണിച്ചായിരിക്കും അവന്റെ ഭീഷണി…
ആങ്ങളയെ വിളിച്ചു അവനോട് കാര്യം പറഞ്ഞാലോ എന്ന് ഓർത്തെങ്കിലും അവനെങ്ങാനും ഇതറിഞ്ഞാൽ ഇക്കാനോട് പറയുന്നതിലും അപ്പുറമായിരിക്കും എന്നോർത്ത് തൽക്കാലം അതും വേണ്ടെന്ന് വച്ചു…
ആങ്ങള എന്ന് പറയുന്നത് ഒരു പ്രാന്തനാണ്..
പെങ്ങമ്മാർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്നറിഞ്ഞാൽ ഓൻ പിന്നെ മുന്നും പിന്നും നോക്കൂല…
നേരം വെളുത്തിട്ട് എന്തെങ്കിലും ചെയ്യാം എന്ന് കരുതി കിടന്നെങ്കിലും ഉറക്കം വന്നില്ല….
എങ്ങനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു…
*********
പിറ്റേന്ന് ഷാഫിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അവന്റെ കല്യാണപ്രായം എത്തിയ പെങ്ങൾ ജസ്‌ല കിണറ്റിൻകരയിൽ നിന്ന് വെള്ളം കോരുന്നുണ്ടായിരുന്നു…
“ഷാഫി ഇല്ലേ ഇവിടെ ”
എന്ന് ചോദിച്ചപ്പോൾ..
“ഇക്കാക്ക പണിക്കു പോയി… എന്താ ഇത്താ കാര്യം ”
എന്ന് പറഞ്ഞപ്പോൾ..
“ഒന്നുമില്ല വെറുതേ ചോദിച്ചതാണ് ”
എന്നും പറഞ്ഞു ആ വീട്ടിലേക്ക് കയറുമ്പോൾ ഞാൻ ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടിയിരുന്നു…..
************
അന്ന് രാത്രി പതിവുപോലെ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് കിടത്തി ഉറക്കി റൂമിലേക്ക്‌ കയറിയ ഉടനേ പ്രതീക്ഷിച്ചതുപോലെത്തന്നെ ഷാഫിയുടെ കോൾ വന്നു…
“ഇത്താ… കുട്ടികൾ ഉറങ്ങിയോ” എന്നും ചോദിച്ചോണ്ട്..
“ആ ഉറങ്ങി.. എന്തേ ”
എന്ന് ചോദിച്ചപ്പോൾ..
“ന്നാ അടുക്കളഭാഗത്തെ വാതില് തുറന്നു വച്ചോളി ”
എന്നും പറഞ്ഞു ഫോൺ കട്ടാക്കാൻ ഒരുങ്ങിയ അവനോട്
“ഒരു കാര്യം പറയാനുണ്ട് “കമ്പികുട്ടന്‍.നെറ്റ് എന്ന് പറഞ്ഞു ഫോണിൽ തന്നെ നിർത്തി..
“ഞാൻ രാവിലെ നിന്റെ വീട്ടിൽ പോയിരുന്നു… സംശയമുണ്ടെങ്കിൽ ഈ കോൾ കട്ട് ചെയ്തിട്ട് വീട്ടിൽ ചോദിച്ചാൽ മതി അവര് പറഞ്ഞു തരും….
അങ്ങേ തലക്കൽ പറയുന്നത് എന്താണെന്ന് കേൾക്കാൻ
“അങ്ങനെ ഞാൻ അവിടുന്ന് തിരിച്ചു പോരാൻ നേരത്ത് നിന്റെ പുന്നാര പെങ്ങൾ ബാത്റൂമിലേക്ക് കേറുന്ന കാഴ്ച കണ്ടപ്പോൾ ഒരു ചെറിയ കുളിസീൻ പിടിച്ചു നോക്കിയാലൊന്നൊരു പൂതി….
പിന്നൊന്നും നോക്കീല..
ഓള് ആള് തരക്കേടില്ല ട്ടോ.. കാണുന്നതുപോലൊന്നുമല്ല നല്ല മുറ്റൻ ചരക്കാണ്…
നീ എടുത്ത വീഡിയോ ഒന്നും അതിന്റെ മുന്നിൽ ഒന്നുമല്ല.. “

അപ്പോഴേക്കും അപ്പുറത്തു നിന്നും അവന്റെ ഏങ്ങലടി ഉയരാൻ തുടങ്ങിയിരുന്നു….
“ഇയ്യ് പേടിക്കണ്ട മുത്തേ… തൽക്കാലം ഞാനത് നിനക്ക് അയച്ചു തരുന്നില്ല..
വേറൊന്നും കൊണ്ടല്ല… ഉമ്മയും പെങ്ങളും ഉണ്ടെന്നുള്ള വിചാരമില്ലാത്ത അന്നെപ്പോലൊരുത്തന് അത് കണ്ടാൽ ചിലപ്പൊ വേറെന്തെങ്കിലുമൊക്കെ തോന്നിയാലോന്നു പേടിച്ചാണ് ”
അപ്പോഴേക്കും “ഇത്താ പ്ലീസ്… ”
എന്ന് പറഞ്ഞു അവൻ കെഞ്ചാൻ തുടങ്ങിയിരുന്നു..
അത് മൈൻഡ് ചെയ്യാതെ ഞാൻ എനിക്ക് പറയാനുള്ളത് തുടർന്നു..
” നീ ഇന്നലെ അയച്ചു തന്നതുണ്ടല്ലോ അത് നിന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ പോലും പുറത്ത്‌ പോകാതെ നോക്കേണ്ടത് ഇനി നിന്റെ ഉത്തരവാദിത്തമാണ്…
നാറുമ്പോൾ അങ്ങനെ ഞാൻ ഒറ്റയ്ക്ക് നാറണ്ട..നമുക്ക് എല്ലാർക്കുംകൂടി ഒരുമിച്ചു നാറാം.. ”
അപ്പോഴേക്കും
“പുന്നാര താത്താ… ഞാൻ വേണേൽ ഇങ്ങളെ കാല് പിടിക്കാം… ഇങ്ങള് അബദ്ധം ഒന്നും കാണിക്കരുത്.. ഞാനത് ഇപ്പൊ തന്നെ ഡിലീറ്റ് ചെയ്തോളാം… ”
എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള അവന്റെ കരച്ചിലും മാപ്പുപറച്ചിലും അങ്ങേ തലക്കൽ നിന്നും ഉയരാൻ തുടങ്ങിയതോടെ വല്ലാത്തൊരു സമാധാനം.. അതുവരെ ഉണ്ടായിരുന്ന ഭയവും വിഷമവും ഒക്കെ മാഞ്ഞുപോയതോടെ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇല്ലാതായി ….
“ന്നാ പിന്നെ ഷാഫി മോൻ അതൊക്കെ ഡിലീറ്റ് ചെയ്തു നല്ല കുട്ടിയായി ജീവിക്കാൻ നോക്ക് ട്ടോ…
ഇനി മേലാൽ ആരാന്റെ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കുന്നതിനു മുൻപ് സ്വന്തം വീട്ടിൽ കുളിമുറി ഉണ്ടെന്നും അവിടെയുള്ള പെണ്ണുങ്ങളും കുളിക്കാറുണ്ട് എന്നുമൊക്കെ ഇനിയെങ്കിലും ഓർത്താൽ അനക്ക് കൊള്ളാം ”
എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു ഉറങ്ങാൻ കിടന്നപ്പോൾ സത്യം പറഞ്ഞാൽ എന്നെക്കുറിച്ചോർത്ത് എനിക്ക് തന്നെ വല്ലാത്ത അഭിമാനം തോന്നി…
പിന്നൊരു കാര്യം എന്താന്നു വച്ചാൽ… ശരിക്കും ജസ്‌ലയുടെ വീഡിയോ ഒന്നും എന്റെ കയ്യിൽ ഇല്ല ട്ടോ…
പക്ഷേ ഇതുപോലുള്ള ഞരമ്പുരോഗികളെ ഒതുക്കാൻ ചിലപ്പോൾ അതും അതിലപ്പുറവും ചെയ്യേണ്ടി വരും…
സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾക്ക്‌ അനുഭവം വരുമ്പോഴേ ഇവനൊക്കെ പഠിക്കൂ…
Nb:- ഒളിഞ്ഞുനോട്ടക്കാരും വീഡിയോഗ്രാഫർമാരും മാത്രമല്ല ഇത്തരം വീഡിയോകൾ കണ്ടു ധൃതംഗപുളകിതരായി കണ്ടു ആസ്വദിക്കുന്നതും പോരാഞ്ഞു കണ്ടവർക്കൊക്കെ കൈമാറി ഇതൊക്കെ പ്രചരിപ്പിക്കുന്നവരും ഇടക്കൊക്കെ സ്വന്തം വീട്ടിലും കുളിമുറിയും കിടപ്പുമുറിയും ഉണ്ടെന്നും അവിടുത്തെ പെണ്ണുങ്ങളും കുളിക്കാറും വസ്ത്രം മാറാറും ഉണ്ടെന്നും ഓർക്കുന്നത് നല്ലതാണ്…

15381cookie-checkനീ എന്നെ ഉറക്കാൻ വേണ്ടിയാണോ ഈ നട്ടപ്പാതിരക്ക് ഫോൺ വിളിച്ചത്

Leave a Reply

Your email address will not be published. Required fields are marked *