ഞാൻ എന്ത് പറയാൻ ….ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും യോഗ്യത ഇല്ലാത്ത കാര്യമാണ് സാർ ഇപ്പോൾ
പറഞ്ഞത് …..
അവന് അവളെ ഇഷ്ടമാണ് …..അവന്റെ ഇഷ്ടങ്ങളാണ് ഞങ്ങൾക്ക് വലുത് ….
ഒന്നും തിരിച്ചു പറയാൻ കഴിയാതെ അയാൾ തരിച്ചു നിന്നു ……
അളിയാ പോലീസ് എത്തീട്ടുണ്ട് …..മണ്ഡപത്തിന്റെ മുഴുവൻ ഡോറും അടക്കാൻ പറ ….ഒരെണ്ണവും മിസ്സകരുത്
വർഗീസ് ലിന്റോയുടെ അടുത്തേക്ക് ചെന്നു ….
എന്താ ഡാഡി …
മോനെ പോലീസ് എത്തീട്ടുണ്ട് ….ഇതിന്റെ മുഴുവൻ ഡോറും ലോക്ക് ചെയ്യ് …അവരുടെ കൂടെ വന്ന പെണ്ണുങ്ങൾ ഡ്രസിങ് റൂമിലുണ്ടെങ്കിൽ എല്ലാത്തിനേം ഹാളിലേക്ക് കൊണ്ട് വാ ഒരെണ്ണവും ഇവിടുന്നു പോകരുത് …..
ഓക്കേ ഡാഡി ….വാടാ ലിന്റോ കൂട്ടുകാരെയും കൂട്ടി ഡ്രസിങ് റൂമിലേക്കെത്തി ….
മമ്മി നമ്മുടെ കൂടെ ഉള്ളവർ മാത്രം ഇവടെ നിക്കട്ടെ ….പിന്നെ വിദ്യയോട് കാര്യങ്ങൾ പറ അവൾക്കു സമ്മതമാണോ എന്നും ചോദിക്ക് ..ചെറുക്കന്റെ കൂടെ ആരെങ്കിലും വന്നിട്ടിട്ടുണ്ടോ ഇവിടെ ….
രണ്ടു തടിച്ച പെണ്ണുങ്ങൾ ….ചെറുക്കന്റെ പെങ്ങന്മാർ ആണെന്ന് പറഞ്ഞവർ അവിടെ ഉണ്ടായിരുന്നു ….കുറച്ചു നേരമായി അവർ ബഹളം വച്ചോണ്ടിരിക്കയിരുന്നു
അതുങ്ങളെ ഇങ്ങു വിളിച്ചേ ……
റോസിലി ചെറുക്കന്റെ പെങ്ങന്മാരെന്നു പറഞ്ഞവരെ കൂട്ടി പുറത്തേക്കു വന്നു …
മോനെ ഇവര …
ചേച്ചിമാര് രണ്ടാളും എന്റെ കൂടെ വന്നേ …..ലിന്റോ അവരെയും കൂട്ടി ഹാളിലേക്ക് പോയി ….
ഹാളിന്റെ ഡോർ അകത്തുനിന്നും കുറ്റി ഇട്ടു കല്യാണത്തിന് വന്നവരെ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു മെയിൻ ഡോറിലൂടെ si യും പോലീസ് കാരും അകത്തേക്ക് പ്രവേശിച്ചു .കുറച്ചു പോലീസ് കാരെ പുറത്തും നിർത്തി …തങ്കച്ചൻ അകത്തേക്ക് കയറി …
ശ്രീകുമാറെ ….ഒന്നിങ്ങു വന്നേ …
മണ്ഡപത്തിൽ ഇരുന്ന ശ്രീകുമാർ പതുക്കെ എണീറ്റിരുന്നു ..രക്ഷപെടാൻ എന്തെങ്കിലും പഴുതുണ്ടോ എന്ന് അയാൾ നോക്കി ..എല്ലാ ഡോറും അടച്ചിരുന്നു .മുൻവശത്താണെങ്കിൽ പോലീസും ആളുകളും ….അയാൾ പതുക്കെ തങ്കച്ചന്റെ അടുത്തേക്ക് നടന്നു ….
മണ്ഡപത്തിൽ കല്യാണം കൂടാൻ വന്നവർക്കൊന്നും കാര്യം മനസ്സിലായില്ല ..ഓരോ മുഖത്തും ആശ്ചര്യഭാവം പതിയെ ഉള്ള കുശുകുശുക്കലും അടക്കത്തിലുള്ള സംസാരവും ഒഴിച്ചാൽ കല്യാണ മണ്ഡപം തികച്ചും നിശബ്ദം ….
ശ്രീകുമാർ പതിയെ തങ്കച്ചന്റെ അടുത്തെത്തി ……
ആഹ് ശ്രീകുമാരേ കൂടെ വന്നവരെ കൂട്ടി അങ്ങോട്ട് മാറി നിന്നെ …..
ശ്രീകുമാർ അനങ്ങാതെ അവിടത്തന്നെ നിന്നു …..
പെണ്ണിന്റെ കൂടെ വന്നവർ എല്ലാവരും ഇടത്തോട്ടു നിക്കണം ..ചെറുക്കന്റെ കൂടെ വന്നവർ വലത്തോട്ടും si ഹാളിന്റെ മുൻവശത്തു മധ്യ ഭാഗത്തായി നിന്നുകൊണ്ട് ആജ്ഞപിച്ചു …പെൺവീട്ടുകാർ അപ്പോൾ തന്നെ ഇടത്തോട്ട് മാറാൻ തുടങ്ങി …വലതുവശത് 10 പേരോളം ഉണ്ടായിരുന്നു …
si അവർക്കരുകിലേക്കു നടന്നു …..
നിങ്ങളൊക്കെ പയ്യന്റെ ആരാ …
ഞങ്ങൾ ആരുമല്ല സാറെ ….അയല്പക്കത്തുള്ളവരാ …കല്യാണം ക്ഷണിച്ചതോണ്ട് വന്നതാ ….
ഹമ് …..നിങ്ങൾ ഇത്ര പേരെ വന്നിട്ടുള്ളോ ചെറുക്കൻ ഭാഗത്തുനിന്നും ….
അല്ല സാറെ ….വേറെയും ആളുകളുണ്ട് …..
എനിക്ക് പണി ഉണ്ടാക്കാതെ മര്യാദക്ക് ഇങ്ങോട്ടു മാറി നിന്നോ ….si തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങി …
തങ്കച്ചൻ …വൈശാഖിനെയും അച്ഛനെയും അടുത്തേക്ക് വിളിച്ചു ….നിങ്ങള് ക്ഷണിക്കാതെ വന്ന ആരെങ്കിലുമുണ്ടൊന്നു നോക്കിക്കേ …..
അപ്പോളേക്കും രണ്ടു ചെറുപ്പക്കാർ മുന്പോട്ടു വന്നു …..
നീയൊക്കെ ഇവന്റെ ആരാടാ ……
സാറെ ഞങൾ ആരുടേയും ആളുകളല്ല …..ഭക്ഷണം കഴിക്കാൻ കയറിയതാ ….
വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ നടക്കുന്നവർ ….അങ്ങോട്ട് മാറി നിക്കട …രണ്ടിനെയും si മാറ്റിനിർത്തി
വൈശാഖും അച്ഛനും ആളുകൾക്കിടയിൽ തിരച്ചിൽ നടത്തി ….12 ആളുകൾ അവർ ക്ഷണിക്കാത്തവരായി ഉണ്ടായിരുന്നു ….അവരെ si വലത്തോട്ട് മാറ്റി നിർത്തി …മണ്ഡപത്തിൽ സ്റ്റേജിലുണ്ടായിരുന്ന ശ്രീകുമാറിന്റെ അച്ഛനും അമ്മയും കൂട്ടുകാരനും അവന്റെ പെങ്ങന്മാരെയും അയല്പക്കത്തുള്ളവരെയും വലത്തേ സൈഡിലേക്ക് മാറ്റി നിർത്തി …..
തങ്കച്ചൻ ശ്രീകുമാറിന്റെ അടുത്തേക്ക് വന്നു ….
ശ്രീകുമാർ …..ഇത് നിന്റെ എത്രാമത്തെ കല്യാണമാട …..നിന്റെ കല്യാണ പരുപാടി ഞാൻ തീർത്തു തരാം …
നീയെന്താടാ ….ശ്രീകുമാറിന്റെ അച്ഛന്റെ അടുത്തേക്ക് നീങ്ങി തങ്കച്ചൻ …..
നീയോ ….അമ്മയോടും ചോദിച്ചു ….
മറുപടി ആരിൽ നിന്നും കിട്ടിയില്ല ……
ആ സുരേഷേ ഇവൻ മാരെ സ്റ്റേഷനിലേക്ക് കൊണ്ടൊക്കോ ….ഒരു സ്റ്റെമെന്റ്റ് എഴുതിവാങ്ങി ഡീറ്റെയിൽസ് എടുത്തിട്ട് അയല്പക്കകാരെ വിട്ടേക്ക് ….
ഓക്കേ സർ …
സർ ഇവന്മാരോ …..കല്യാണം വിളിക്കാതെ വന്നവരെ ചൂണ്ടി si …
അവന്മാരുടെ അഡ്രെസ്സ് എഴുതി വാങ്ങിയെരെ ……അവര് കല്യാണം കൂടി ഭക്ഷണം കഴിച്ചേ പോകുന്നുള്ളൂ ….
ഇതിലും വലിയൊരു നാറ്റം അവന്മാർക്ക് കിട്ടാനില്ല ….
കല്യാണ ചെറുക്കനെയും ബന്ധുക്കളെയും si സ്റ്റേഷനിലേക്ക് കൊണ്ട് പോയി …മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നിരുന്നാലും രണ്ടു പൊലീസുകാരെ അവിടെ നിർത്തുകയും ചെയ്തു ….
വർഗ്ഗീസച്ചായൻ സ്റ്റേജിലേക്ക് കയറി …കൂടെ വൈശാഖിന്റെ അച്ഛനും ഉണ്ടായിരുന്നു ….
കല്യാണത്തിന് ക്ഷണം സ്വീകരിച്ചു വന്ന എല്ലാവര്ക്കും അസൗകര്യം നേരിടേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു ..കല്യാണം മുടങ്ങിയിട്ടൊന്നുമില്ല …എന്റെ മകൻ ലിന്റോ ഈ നിൽക്കുന്ന വേലായുധൻ ചേട്ടന്റെ മകൾ വിദ്യയെ വിവാഹം ചെയ്യും …അല്പം നേരം ക്ഷമയോടെ ഇരുന്നു ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണം …..
ആളുകൾക്കിടയിൽ പല തരം സംസാരം ഉയർന്നു .നിശബ്തമായിരുന്ന മണ്ഡപം വീണ്ടും ശബ്ദമുഖരിതമായി …
നാട്ടിലെ പ്രമാണി എന്ന് തോന്നിക്കുന്ന ഒരാൾ വർഗീസച്ചായന്റെ അടുക്കൽ വന്നു ….
നിങ്ങള് വേറെ ജാതിയല്ലേ …..
അതിനെന്താ …..
നിങ്ങള്ക്കിതു വേണോ ……
ചേട്ടാ എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ജാതിയെ ഉള്ളു ….ആണും പെണ്ണും …സ്വജാതിയിൽനിന്നും കല്യാണം കഴിക്കുന്നത് പ്രകൃതി വിരുദ്ധമായാണ് ഞാൻ കാണുന്നത് …എന്റെ മകന്റെ ജാതി ആണും അവരുടെ മകളുടെ ജാതി പെണ്ണുമാണ് ….ആണും പെണ്ണും കല്യാണം കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത് …..ഞാനൊരു കൊമ്മ്യൂണിസ്റ് കാരണാണ് എന്റെ ഭാര്യയും ഞങ്ങൾക്ക് ജാതിയും മതവുമില്ല …….
അയാൾ പിന്നെ ഒന്നും പറയാൻ നിന്നില്ല ….
ഡ്രസിങ് റൂമിലേക്ക് ലിന്റോ കയറി ചെന്നു വാതിലിൽ മുട്ടി ..റോസിലി വാതിൽ തുറന്നു
എന്തായി മോനെ ….
അവരെ പോലീസ് കൊണ്ടോയി ….വിദ്യ എന്ത് പറഞ്ഞു ….
അവൾക്കു നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞു ….
സംസാരിക്കാം ……അവളെ മമ്മി ഒന്ന് വിളിച്ചേ …..
റോസിലി വിദ്യയെ കൂട്ടി പുറത്തേക്കു വന്നു ……
മറ്റൊരു മുറി തുറന്നു ലിന്റോ വിദ്യയേയും കൂട്ടി അകത്തേക്ക് കയറി …..അവിടെ ഉണ്ടായിരുന്ന കസേരയിൽ അവർ ഇരുന്നു …
വിദ്യക്കെന്താ പറയാനുളേ …..
അവൾ ഒന്നും മിണ്ടിയില്ല …
ഞാൻ നിന്നെ വിവാഹം കഴിക്കുന്നതിൽ നിനക്ക് എതിർപ്പുണ്ടോ …
അവൾ അവന്റെ മുഖത്തേക്ക് നോക്കി ….ഇല്ലെന്നുള്ള അർത്ഥത്തിൽ തലയാട്ടി …
പിന്നെന്താ …..ഞാൻ സഹതാപം കാരണം വിവാഹം കഴിക്കാൻ സമ്മതിച്ചതാണെന്നു നിനക്ക് തോന്നിയോ
അവളുടെ കണ്ണുകൾ നിറഞ്ഞു ……
എനിക്ക് നിന്നെ ആദ്യം തൊട്ടേ ഇഷ്ടമായിരുന്നു …..വൈശാഖിന്റെ പെങ്ങൾ ആയതു കൊണ്ട് മാത്രമാണ് ഞാൻ നിന്നോടിത് പറയാതിരുന്നത് ..ഒരുപാടു നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഇഷ്ടമാണ് നിനക്ക് മറ്റു എതിർപ്പുകൾ ഒന്നും ഇല്ലെങ്കിൽ നമുക്ക് ഒന്നിച്ചു കൂടെ ….
ചേട്ടാ ….എനിക്കും ഇഷ്ടമായിരുന്നു …ഇന്നമ്പലത്തിൽ വച്ച് ഞാൻ പ്രാത്ഥിച്ചതും എനിക്ക് ചേട്ടനെ കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു ..ചേട്ടനെ ഞാനും മറ്റെന്തിനേക്കാളും ഇഷ്ടപെടുന്നു …പക്ഷെ ചേട്ടൻ ഒരിക്കൽ പോലും എന്നോട് അങ്ങനെ ഇടപഴകിയിട്ടില്ല അതാ ഞാനും എന്റെ ഇഷ്ടം മറച്ചുവച്ചത് ..ഒരിക്കലെങ്കിലും ചേട്ടൻ എന്നെ ഇഷ്ടമാണെന്നു പറയുന്നത് കേൾക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട് .പിന്നെ ഓർക്കും എനിക്ക് സ്വപ്നം കാണാൻ പോലും യോഗ്യതയിലെന്ന് …
ഇത്രയും മതി …..ഇനി അതികം സമയമില്ല മറ്റു കാര്യങ്ങൾ ശരിയാക്കട്ടെ ബാക്കിയൊക്കെ നമുക്കു കെട്ട് കഴിഞ്ഞിട്ട് സംസാരിക്കാം …അവൻ അവളെയും കൂട്ടി മുറിക്കു പുറത്തേക്കു വന്നു …അക്ഷമയോടെ റോസിലിയും മറ്റുള്ളവരും അവരെ കാത്തു നിക്കുന്നുണ്ടായിരുന്നു ….
എന്ത് പറഞ്ഞു മോനെ ……
എന്ത് പറയാൻ ….അവക്കിഷ്ടാ ….
എന്ന വേഗം മറ്റു കാര്യങ്ങൾ നോക്ക് …..
ഓക്കേ മമ്മി ….
ലിന്റോ വേഗം മണ്ഡപത്തിലേക്ക് വന്നു ജംഷിയെ വിളിച്ചു ….
എന്താടാ ….
ട പോയൊരു മിന്നുമാല മേടിച്ചോണ്ടു വാടാ ..
ഓക്കേ അളിയാ …ദേ എത്തി …അളിയാ ഡ്രസ്സ് …
അത് ഇതുതന്നെ മതി …..
ഡാ കാശുണ്ടോ …
ഉണ്ടെടാ ……
ഡാ അവളോടൊന്നു ചോദിച്ചേക്ക് എങ്ങനത്തെ വേണമെന്ന് ….
ഓക്കേ അളിയാ നീ ഒന്ന് ഒരുങ് അപ്പോഴേക്കും മിന്ന് റെഡി …..
ബേസിലെ മിന്നെടുക്കാൻ അറിയാലോ ….
അറിയാടാ …..
ഓക്കേ ….വേഗം ചെല്ല് …..
ബേസിലും ജംഷിയും മിന്നുമാല വാങ്ങിക്കാൻ പോയി ..വൈശാഖ് ലിന്റോക്കൊപ്പം നിന്നു .അവനെ ഒരുക്കാൻ തുടങ്ങി …അലസമായി കിടന്ന മുടി അവൻ ചീകി ഒതുക്കി ..ഷർട്ടിലും പാന്റിലും ഉണ്ടായിരുന്ന അഴുക്കുകൾ തുടച്ചു …അവനാൽ കഴിയുന്ന വിധം ലിന്റോയെ ഒരുക്കി …
മുഹൂർത്തം കഴിഞ്ഞില്ലേ ….ഇനിയിപ്പോ എങ്ങനാ ….വൈശാഖിന്റെ ‘അമ്മ റോസിലിയോട് തന്റെ സംശയം പ്രകടിപ്പിച്ചു ….
ഇനിയല്ലേ നല്ല മുഹൂർത്തം …ചീത്ത സമയം കഴിഞ്ഞില്ലേ ചേച്ചി ….
ശരിയാ കല്യാണം എങ്ങാനും കഴിഞ്ഞിരുന്നേലോ .എന്റെ മോള് ഭാഗ്യമുള്ളവളാ …..
ബേസിലും ജംഷിയും മിന്നുമാലയുമായി പെട്ടന്നുതന്നെ എത്തി .വിദ്യയുടെ താല്പര്യപ്രകാരം ഇറക്കം കുറഞ്ഞ വണ്ണമുള്ള നൂലുമാലയാണ് അവർ വാങ്ങിയത് അതിനനുസരിച്ചുള്ള ചെറിയ മിന്നും .അവർ വന്നപ്പോൾ ലിന്റോക്കുള്ള ഷർട്ടും പാന്റും കൂടി വാങ്ങിച്ചിരുന്നു .ലിന്റോ പെട്ടന്ന് തന്നെ ഡ്രസ്സ് മാറി .വർഗീസും വേലായുധനും തങ്കച്ചനും സുബൈർ ഡോക്ടറും രക്ഷാധികാരികളായി ലിന്റോകോപം സ്റ്റേജിൽ നിന്നു .ബേസിലും വൈശാഖും ജംഷിയും ലിന്റോക്കൊപ്പം അടുത്തുതന്നെ എല്ലാവിധ സപ്പോർട്ടുകളും നൽകി കൂടെ കൂടി .സ്റ്റേജിൽ ഒരുക്കിയ കസേരയിൽ അവൻ ഇരുന്നു .സ്ത്രീ രത്നങ്ങൾ സർവ്വാഭരണ വിഭൂഷിതയായ വിദ്യയെ അങ്ങോട്ട് ആനയിച്ചു .അവളെയും കസേരയിൽ അവർ ഉപവിഷ്ടയാക്കി .ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി മാതാപിതാക്കളുടെയും ബന്ധുമിത്രാതികളുടെയും ആശിർവാതത്തിൽ ലിന്റോ വിദ്യയുടെ കഴുത്തിൽ മിന്നു ചാർത്തി .ശേഷം മണ്ഡപത്തിൽ ഒരുക്കിയ ഭക്ഷണം വിളമ്പി .കോഴി ബിരിയാണിയും
ഐസ് ക്രീമും കഴിച്ചു .ഓരോരുത്തരായി യാത്ര പറഞ്ഞിറങ്ങി .റോസിലിയും വർഗ്ഗീസച്ചായനും നേരത്തെ ഇറങ്ങി വീട്ടിൽ അവർക്കുള്ള സ്വീകരണം നൽകാനും ലിന്റോയുടെ മുറി ഒരുക്കാനും അങ്ങനെ പിടിപ്പതു പണിയുണ്ട് അവർക്കവിടെ അവർക്കു കൂട്ടായി ബേസിലും അവർക്കൊപ്പം പോയി
.മണ്ഡപത്തിൽ നിന്നും ഇറങ്ങി വധുവരന്മാർ വൈശാഖിന്റെ വീട്ടിലേക്ക് പോയി .നിലവിളക്കും താലവുമായി ‘അമ്മ അവരെ അകത്തേക്ക് വരവേറ്റു എല്ലാത്തിനും കൂട്ടായി ജംഷിയും ലിന്റോക്കൊപ്പം ഉണ്ടായിരുന്നു .വിശ്രമ ശേഷം ലിന്റോയും വിദ്യയും അവിടെ നിന്നും ഇറങ്ങി .ജംഷിയാണ് കാർ ഓടിച്ചത് .വിദ്യക് കൂട്ടിന് കാറിൽ അവരോടൊപ്പം സിസിലിയും ഉണ്ട് .സുബൈർ ഡോക്ടറും സൽമയും എലിസബത്തും ഒരുമിച്ചു അവരുടെ കാറിൽ വധുവരന്മാരെ അനുഗമിച്ചു .നിറകണ്ണുകളോടെ ‘അമ്മ അവരെ യാത്രയാക്കി .അച്ഛന്റെ കാലിൽ തൊട്ടു വന്ദിച്ചു അവർ അനുഗ്രഹം വാങ്ങി .ലിന്റോയെ വൈശാക് കെട്ടിപ്പുണർന്നു .ഇതിലും വലിയൊരു സൗഹൃദം തനിക്ക് ജീവിതത്തിൽ ലഭിക്കില്ലെന്ന് വൈശാഖിന് തോന്നി .അവർക്കൊപ്പം പോകണമെന്ന് ഉണ്ടായിരുന്നു അവന് കല്യാണത്തിന്റെ ബാക്കി കാര്യങ്ങൾ തീർക്കാനുള്ളത് കൊണ്ട് അവൻ അവിടെത്തന്നെ നിൽക്കേണ്ടി വന്നു ..
ലിന്റോയുടെ സ്വിഫ്റ്റ് കാറിൽ സിസിലിക്കൊപ്പം ലിന്റോയും വിദ്യയും വീട്ടിലേക്കു യാത്രയായി കല്യാണത്തിന്റെ ക്ഷീണവും പിരിമുറുക്കവും വിദ്യയെ തളർത്തി .ലിന്റോയുടെ മാറിൽ കിടന്നു അവൾ ഉറങ്ങി .അതുവരെ ലഭിക്കാതിരുന്ന കരുതലും സുരക്ഷയും അവൾക്ക് അവന്റെ മാറിൽ അനുഭവപെട്ടു വളരെ പെട്ടന്ന് തന്നെ അവൾ ഉറക്കത്തിലേക്കു വീണു …
ബേസിലിനോടൊപ്പം റോസിലിയും വർഗ്ഗീസും വീട്ടിലെത്തി .സമയം അല്പം പോലും കളയാൻ ഇല്ലാതിരുന്നതിനാൽ വന്നപ്പോൾ തന്നെ ക്ഷീണം മറന്ന് അവർ പണികൾ ആരംഭിച്ചു .അടുക്കും ചിട്ടയും വേണ്ടുവോളമുള്ള ലിന്റോയുടെ മുറി വൃത്തിയാക്കാൻ അവർക്ക് അതികം പണിപ്പെടേണ്ടി വന്നില്ല മണിയറ ഒരുക്കാൻ അവർ ആരംഭിച്ചു ..തൃപ്പൂണിത്തുറയിൽ ചെന്ന് ബേസിൽ മുല്ലപ്പൂവും റോസാപൂവും വാങ്ങി വന്നു .ബെഡിലെ ഷീറ്റും പില്ലോ കവരും റോസിലി മാറ്റി വിരിച്ചു .വീട് മുഴുവൻ തൂത്തു തുടച്ചു എല്ലാം അടുക്കി വച്ചു .മറ്റുമുറികളിലെ ബെഡ് ഷീറ്റുകളും അവർ മാറ്റി .ബേസിൽ വാങ്ങിക്കൊണ്ടു വന്ന മുല്ലപ്പൂക്കൾ അവർ ബെഡിൽ വിതറി .വീട്ടിലെ ജോലികൾ ഒരുവിധം അവർ മൂവരും ചേർന്ന് ബാംഗിയാക്കി
ലിന്റോയുടെ വിവാഹം കഴിഞ്ഞ വിവരം ബന്ധുക്കളോടും അയല്പക്കത്തുള്ളവരോടും പറഞ്ഞിരുന്നു ..അടുത്തുള്ളവർ വധുവരന്മാരെ കാണാൻ അവരുടെ വീട്ടിലേക്കെത്തി .7 മണിയോടെ ലിന്റോയും വിദ്യയും വീട്ടിലെത്തി .നന്നായൊന്നുറങ്ങിയ വിദ്യക്ക് ക്ഷീണം അല്പം കുറഞ്ഞ പോലെ തോന്നി ..കാറിന്റെ ഡോർ തുറന്നു വിദ്യ പുറത്തിറങ്ങി കൂടെ ലിന്റോയും .ഇതിനുമുൻപ് അവിടെ അവൾ വന്നിട്ടുണ്ടെങ്കിലും വീട്ടിലെ അംഗമായി ആദ്യത്തെ വരവാണ് ..റോസിലി അവളെ കുരിശുവരച്ചു അകത്തേക്ക് കൂട്ടികൊണ്ടുപോയി ..
കല്യാണത്തിന്റെ അധ്വാനത്തിൽ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു .ജംഷി ഉപ്പക്കും ഉമ്മക്കും ഒത്തു വീട്ടിലേക്ക് പോയി .ലിന്റോയുടെ കാറിൽ ബേസിൽ അമ്മയെയും കൂട്ടി വീട്ടിലേക്കു യാത്രയായി .പോകാൻ നേരം ജംഷിയും ബേസിലും ലിന്റോയെ കെട്ടിപ്പുണർന്നു .അവനു ഫസ്റ്റ് നൈറ്റ് ആശംശകൾ നേർന്നാണ് അവർ യാത്രയായത് .അവിടെ തങ്ങാൻ ലിന്റോ അവരെ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല .ക്ഷീണമകറ്റാൻ നല്ലൊരു ഉറക്കം അനിവാര്യമാണെന്നതിനപ്പുറം അവർക്കു പ്രൈവസി നൽകുക എന്നതിനായിരുന്നു അവർ മുൻതൂക്കം നൽകിയത്
സിസിലി അന്നവിടെ തന്നെ തങ്ങി .കുറച്ചു അയല്പക്കകാരും ഒന്ന് രണ്ടു ബന്ധുക്കളും വർഗീസിന്റെ കുറച്ചു സുഹൃത്തുക്കളും പെണ്ണിനെ കാണാൻ എത്തിയിരുന്നു .എല്ലാവരും പിരിഞ്ഞപ്പോൾ സമയം 9 കഴിഞ്ഞു ..
മോനെ …..റോസിലി ലിന്റോയെ അടുത്തേക്ക് വിളിച്ചു ..
എന്താ മമ്മി ….
ഒന്നിങ്ങു വന്നെടാ ……
ലിന്റോ പടികളിറങ്ങി താഴേക്കു വന്നു ….
മോനെ നിങ്ങള് രണ്ടാളും ഫ്രഷ് ആയി താഴേക്ക് വാ …ഫുഡ് പുറത്തുപോയി കഴിക്കാം …
ഓക്കേ മമ്മി ….
പെട്ടന്ന് തന്നെ ലിന്റോയും വിദ്യയും കുളിച്ചു വസ്ത്രങ്ങൾ മാറ്റി താഴേക്ക് എത്തി ..വിദ്യക്ക് ഉടുക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ വാങ്ങിയത് അവർ കൊണ്ടുവന്നിരുന്നു .സാരി മാറ്റി മിഡിയും ടോപ്പും അണിഞ്ഞപ്പോൾ അവൾ ചെറിയൊരു കുട്ടിയെപ്പോലെ തോന്നിച്ചു .അവളുടെ മുഖത്തെ നിഷ്കളങ്കതയും മനസ്സിന്റെ നന്മയും വിളിച്ചോതുന്ന വസ്ത്രമായിരുന്നു അത് ..ചുവന്ന മിഡിയും കറുത്ത ടോപ്പും അവളുടെ അഴക് വർധിപ്പിച്ചു …അവർക്കായി റോസിലിയും വർഗീസും,സിസിലിയും കാത്തുനിൽക്കുകയായിരുന്നു ..