ഭാര്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുക

Posted on

തൃശ്ശൂര്‍ക്കാരി സുജയും ആലുവക്കാരന്‍ രമേശനും ഭാര്യഭര്‍ത്താക്കന്‍മാരായി വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി…രമേശന് സ്വന്തമായി ബിസിനസ്സ് ആണ് കൊച്ചിയില്‍..സുജ ഒരു നാട്ടിന്‍പുറത്ത്കാരി പെണ്‍കുട്ടിയാണ്…….
”ചേട്ടാ അനുപമ നാളെ വരുന്നുണ്ട്ട്ടാാ….അവള്‍ എന്റെ അടുത്തേക്കാണ് വരുന്നത്…”
” അതെ ഹാ…ഹാ…….നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അനുപമ……എന്തായാലും കല്ല്യാണം കഴിഞ്ഞ് ഈ ഒരു കൊല്ലമായി കേള്‍ക്കുന്നു അനുപമ…. അനുപമാന്ന്………നാളെ നേരിട്ട് കാണാലൊ നിന്റെ കൂട്ടുകാരിയെ….”
”അതല്ല ചേട്ടാ അവള്‍ ദുബായില്‍ നിന്ന് ഒറ്റക്കാണ് വരുന്നത്.അവള്‍ ഭര്‍ത്താവുമായി പിണങ്ങി ആണ് വരുന്നത്.. അവള്‍ വീട്ടിലേക്ക് പോണില്ലാന്ന് കുറച്ച് ദിവസം നമ്മടെ കൂടെ നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു……ഞാന്‍ വരാന്‍ പറഞ്ഞു….കുഴപ്പം ഇല്ലല്ലൊ ചേട്ടാ…”
രമേശന് എന്താ പറയേണ്ടത് എന്നായി…അനുപമയുടെ ഫോട്ടോസ് കണ്ടിട്ടുണ്ട്…എന്താ ഒരു ലുക്ക് ഒരു അടാറ് എെറ്റം….. ഇവിടെ ഈ ഫ്ലാറ്റില് ഞങ്ങളുടെ കൂടെ…അതും കെട്ടിയോനെ ആയി തെറ്റി…….ആരോ ഉള്ളില്‍ പെരുമ്പറ മുഴക്കി…..സന്തോഷവും പിന്നെ എന്തൊക്കെയോ മിക്സ് ആയ ഒരു പ്രത്യേക ഫീല്‍..ഉള്ളില്‍ നിറഞ്ഞാടുന്ന ഫീല്‍ പുറത്ത് ചാടാതിരിക്കാന്‍ രമേശന്‍ കുറച്ച് പണിപെട്ടു……മുഖത്ത് ഗൗരവം ഫിറ്റ് ചെയ്തു….
” സുജ……. അത് ശരിയാവൊ നമ്മുടെ കൂടെ എനിക്ക് എന്തോ ഒരു സുഖം തോനുന്നില്ല..നമ്മുടെ പ്രൈവസി നഷ്ടപ്പെടില്ലെ..കല്ല്യാണം കഴിഞ്ഞ് കൊച്ചിയിലേക്ക് മാറിതാമസിച്ചപ്പോളാണ് നമ്മളൊന്ന് സന്തോഷം ആയി വരുന്നത്…………പോട്ടെ…എന്തായാലും എന്റെ മോളുടെ കൂട്ടുകാരി അല്ലെ വരട്ടെ….”
”ഓ…സമാധാനായി..ചേട്ടന് ഇഷ്ടാവോന്ന് ഭയം ഉണ്ടായിരുന്നു….എനിക്ക് അവളും അവള്‍ക്ക് ഞാനും എന്നും ഉണ്ടാകും…എന്ത് പ്രശ്നം ഉണ്ടായാലും എന്റെ അരികിലാണ് അവള്‍ ഓടി വരുന്നത്…..താങ്ക്സ് ചേട്ടാ….”

”അയ്യേ താങ്ക്സ് ഒന്നും വേണ്..എന്റെ മുത്തിന്റെ സന്തോഷം ആണ് എന്റെയും സന്തോഷം…”
രമേശന്‍ രാവിലെ നേരത്തെ എഴുന്നേറ്റ് ഷേവ് ഒക്കെ ചെയ്ത് കുളിച്ചു കുട്ടപ്പനായി…..
” ഇന്ന് എന്ത് പറ്റി രമേശ് ചേട്ടാ പതിവില്ലാതെ നേരത്തെ റെഡിയായിട്ടുണ്ടല്ലൊ….ഇന്ന് കാക്ക മലര്‍ന്ന് പറക്കും….”
”നിന്റെ കരളിന്റെ കരളായ തോഴി വരല്ലെ ഞാന്‍ കാരണം കൂട്ടുകാരി ബുദ്ധിമുട്ടണ്ട…..”
”അവള്‍ ഫ്ലൈറ്റ് ലാന്റ് ചെയ്യുമ്പോള്‍ എന്നെ വിളിക്കും…ഇവിടന്ന് അര മണിക്കൂര്‍ മതിയല്ലൊ അവിടേക്ക്.അവള്‍ പുറത്ത് ഇറങ്ങുമ്പോഴേക്കും നമുക്ക് അവിടെ എത്താം….”
”രണ്ടാളും ഭയങ്കര പ്ലാനിംങ് ഒക്കെ ആണല്ലൊ…..തൃശ്ശൂര്‍ത്തെ പഴയ ഗഡികളല്ലെ….”
”ഒന്നു പോ രമേശേട്ടാ….”
ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ ഒരു ഒന്നൊന്നര ലുക്ക്…..പോരാത്തിന് ആള് സുജയെ പോലെ അല്ല വസ്ത്രധാരണം മോഡേര്‍ണ്‍ ആണ്…..നല്ല ഫിറ്റ് ടീഷര്‍ട്ടും ജീന്‍സും ധരിച്ച് മുന്നില്‍ നില്‍ക്കുന്ന അനുപമയെ കണ്ട് രമേശിന്റെ നെഞ്ച് കിലുങ്ങി.
”സുജ നിന്റെ രമേശേട്ടന്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ ചുള്ളനാണല്ലൊ…….”
അനുപമയുടെ വാക്കുകള്‍ രമേശന് പ്രതീക്ഷയുടെ പൊന്‍കിരണം നല്‍കി….
രാത്രി ഏറെ നേരം അവര്‍ സംസാരിച്ചിരുന്നു…..അനുപമ ദുബായില്‍ ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ നാലു ചുമരുകള്‍ക്കിടയില്‍ തനിച്ചാവുമ്പോള്‍ ഉള്ള വിരസത ഒഴിവാക്കാന്‍ ഒരു ജോലിക്ക് പോകാന്‍ ആഗ്രഹിച്ചു പക്ഷെ ഭര്‍ത്താവ് സമ്മതിച്ചില്ല…..പോരാത്തതിന് കുട്ടികള്‍ ആവാത്തതിന്റെ വിഷമം വേറെയും….എല്ലാം ഒഴിവാക്കി നാട്ടിലേക്ക് പോയി നല്ല ഒരു ഡോക്ടറെ കണ്ട് രണ്ട് കുട്ടികളില്ലാത്തതിന് നല്ല ചികിത്സ ചെയ്യാം എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന് വലുത് ജോലിയാണ്…….ഒന്നും രണ്ടും പറഞ്ഞ് വഴക്കായി അവസാനം അനുപമ നാട്ടിലേക്ക് കയറി.കൊച്ചിയില്‍ ഒരു ജോലി നോക്കാനാണ് അവളുടെ പരിപാടി..
സംസാരത്തിന് ഇടക്ക് അനുപമ രമേശിനെ നോക്കുമ്പോള്‍ നെഞ്ചില്‍ കൊള്ളുന്ന പോലെ തോന്നി രമേശന്.

”സുജ നീ ഭാഗ്യവതിയാ നിന്നെ മനസ്സിലാക്കുന്ന നല്ല ഒരു ഭര്‍ത്താവിനെ കിട്ടിയില്ലെ…”
അനുപമ അത് പറഞ്ഞപ്പോള്‍ സുജ രമേശന്റെ തോളില്‍ തല ചായ്ചു…..
രമേശന് കിടന്നിട്ട് ഉറക്കം വരുന്നില്ല….അവന്റെ മനസ്സില്‍ അനുപമ കയറി കൂടി…….അവള്‍ക്ക് എന്തോ ഒരു ഇത് തന്നോട് ഉള്ള പോലെ അവന് തോന്നി….
രണ്ട് ദിവസങ്ങള്‍ അങ്ങിനെ കഴിഞ്ഞ് പോയി..അനുപമ അടുത്ത് ഇഴുകി ചേര്‍ന്ന് പെരുമാറുന്ന പ്രകൃതമാണ്…..ഇടക്ക് അവള്‍ രമേശിനെ സ്പര്‍ശിക്കുമ്പോള്‍ കഥകള്‍.കോം രമേശന് ഷോക്ക് അടിക്കുന്ന പോലെ……വീട്ടില്‍ ത്രീഫോര്‍ത്തും ബനിയനും ഇട്ട് വിലസുന്ന അനുപമ രമേശിന്റെ അസ്വസ്ഥത കൂടുതലാക്കി……
ഓഫീസില്‍ ഇരുന്ന് മനോരാജ്യം കാണുന്നതിന് ഇടക്കാണ്….സുജയുടെ വിളി….
”രമേശട്ടാ അമ്മ കുളിമുറിയില് കാല് തെറ്റി വീണു..കാലിന് ഒടിവ് ഉണ്ട്….ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു…….അവിടെ അച്ചന്‍ മാത്രല്ലെ ഉള്ളു എന്നെ അവിടെ ആക്കി താ….വേഗം വാ…അനുപമ ഒരു ഇന്റര്‍വ്യൂന് പോയേക്കേണ് ഞാന്‍ അവളോട് വിവരം പറഞ്ഞിട്ടുണ്ട്…”
അവര്‍ ഹോസ്പിറ്റലില്‍ എത്തി അമ്മക്ക് കുഴപ്പം ഒന്നുമില്ല.രണ്ട് ദിവസം കഴിഞ്ഞ് വീട്ടില്‍ പോയി റെസ്റ്റ് എടുത്താല്‍ മതി…
”രമേശേട്ടന്‍ പൊയ്കോളു ….അവിടെ അനുപമ ഉള്ളതല്ലെ…ഞാന്‍ അമ്മയെ വീട്ടിലേക്ക് ആക്കിയിട്ട് വരാം രണ്ട് ദിവസത്തെ കാര്യമല്ലെ…”
രമേശന്റെ നെഞ്ചിനുള്ളില്‍ തകില്മേളം ടും…ഡും….ടുഡു…ടും……..സൗന്ദര്യ മഹിളാ രത്നം…..സ്വപ്ന സുന്ദരി…..അഴകിന്‍ അപ്സരസ്….ഇന്ന് രമേശന്റെ കൂടെ……തനിച്ച് ഒരു കുടക്കീഴില്‍……രമേശന്‍ നൂറെ നൂറ്റിപത്തില്‍ കാറ് പറത്തി……….അവളെ ഫോണ്‍ ചെയ്തു…..
”അനുപമ ഇന്റര്‍വ്യൂ കഴിഞ്ഞോ ?എങ്ങിനെ ഉണ്ടായി…?
” ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളു……അവര് വിളിക്കാം എന്ന് പറഞ്ഞു…….അമ്മക്ക് എങ്ങിനെ ഉണ്ട്…?
”അമ്മക്ക് കുഴപ്പം ഇല്ല.സുജ അവിടെ അമ്മയുടെ കൂടെ നിന്നു…..രണ്ട് ദിവസം കഴിഞ്ഞ് വരും….ഫ്ലാറ്റിന്റെ കീ ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുണ്ട് ……ഞാന്‍ വൈകീട്ട് എത്തും…”
”ശരി രമേശേട്ടാാ”
രമേശേട്ടാ എന്ന ആ വിളിയില്‍ എന്തോ ഒരു ഇത് ഒളിച്ച് വെച്ച പോലെ രമേശന് തോന്നി……രമേശന് ഓഫീസില്‍ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല….കൂട്ടിലിട്ട വെരുകിന്റെ അവസ്ഥ ആയി…….വേഗം അനുപമയുടെ അരികിലേക്ക് എത്തിയാല്‍ മതി…….
രമേശന്‍ എത്തിയപ്പോള്‍ അവള്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു….
”എന്റെ പാചകം രമേശേട്ടന് പിടിക്കാവൊ……സുജ വരുന്നത് വരെ എന്നെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കെട്ടൊ…..”
രമേശന്‍ ഷവറിന്റെ അടിയില്‍ നിന്ന് ചിന്തിച്ചു…..അനുപമ പറയുന്നത് അര്‍ത്ഥം വെച്ച് അല്ലെ..രമേശന് ആകെ എരിപൊരി….അവന്‍ ഒരുപാട് മനക്കോട്ട കെട്ടി….

കുളികഴിഞ്ഞ് വന്നപ്പോള്‍ ടേബിളില്‍ ഭക്ഷണം നിരത്തി വെച്ചിരുന്നു….കറുപ്പ് നിറത്തിലുള്ള നൈറ്റ് ഗൗണ്‍ ആണ് അവള്‍ അണിഞ്ഞിരുന്നത്.അത് അവളെ കൂടുതല്‍ ആകര്‍ഷണമുള്ളവളാക്കി….അവള്‍ രമേശന് ഭക്ഷണം വിളമ്പി കൊടുത്തു….അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു…..ഒരുപാട് നേരം സംസാരിച്ച് ഇരുന്നു….
കുട്ടിക്കാലത്തെ കുസൃതികളും….ആദ്യ പ്രണയവും എല്ലാം അനുപമ രമേശനോട് പറഞ്ഞു….ഭര്‍ത്താവിന്റെ ദുസ്സ്വഭാവങ്ങളും….കിടപ്പറയിലെ അയാളുടെ പേകൂത്തുകളും കാടത്ത സമീപനങ്ങളും എല്ലാം അവള്‍ അവനോട് പങ്ക് വെച്ചു…..രമേശന്‍ അവളെ സമാധാനിപ്പിച്ചു ആശ്വസിപ്പിച്ചു…..സമയം പോയതറിഞ്ഞില്ല….പാതിരാത്രി ആയി……അവള്‍ ഉറങ്ങാന്‍ മുറിയിലേക്ക് നടന്നു…
രമേശന്‍ സ്വന്തം റൂമിലേക്ക് വന്നു…..കിടക്കാന്‍ കഴിയുന്നില്ല….ഒരു ചുമരിന് അപ്പുറം സ്നേഹം കൊതിക്കുന്ന ഒരു അസ്സല് പെണ്ണ്.. അവള്‍ തന്നെ ആഗ്രഹിക്കുന്നു………അവളെ തനിക്ക് സ്വന്തമാക്കാം…..നുകരാം…അവള്‍ അത് ആഗ്രഹിക്കുന്നു രമേശന്‍ മനസ്സില്‍ ഉറപ്പിച്ചു…….
രമേശന് അവളുടെ മുറിയിലേക്ക് കടന്ന് ചെല്ലണം എന്നുണ്ട് ….ഒരു ധൈര്യക്കുറവ്……ഫോണ്‍ വിളിച്ചാലോ…..അത് വേണ്ട ഒരു മെസ്സേജ് തൊടുത്ത് വിടാം…..ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ രമേശന്റെ കണ്ണ് വിടര്‍ന്നു…..സ്ക്രീനില്‍ അനുപമയുടെ സന്ദേശം വന്ന് കിടക്കുന്നു…..അമ്പടീ…..തന്റെ ഊഹം തെറ്റിയില്ല…. അപ്പുറത്ത് നിന്ന് മെസ്സേജ് അയച്ചേക്കുന്നു..നേരിട്ട് ……മ്…മ്..നാണം വരുന്നുണ്ടാകും…രമേശന്‍ വേഗം സന്ദേശം തുറന്നു….
”രമേശേട്ടാ ഞാന്‍ ഇന്ന് സന്തോഷവതിയാണ്….ഇന്ന് ചേട്ടന്റെ കൂടെ ഇരുന്ന് സംസാരിച്ചപ്പോള്‍ എന്റെ സങ്കടങ്ങള്‍ എല്ലാം ഞാന്‍ മറന്നു….എന്റെ സുജക്ക് നല്ല ഒരു ഭര്‍ത്താവിനെ കിട്ടി ഒപ്പം എനിക്ക് കൂടെ പിറക്കാതെ പോയ ചേട്ടനെയും…..നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് എനിക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല…..നേരിട്ട് പറയാന്‍ കഴിയില്ല ഞാന്‍ കരഞ്ഞ് കുളമാക്കും അത് കൊണ്ടാ മെസ്സേജ് വിടുന്നത്…..ഗുഡ് നൈറ്റ്……..”
രമേശന്റെ നെഞ്ച് കാറ്റ് അഴിച്ച് വിട്ട ബലൂണ്‍ പോലെ ആയി….മെസ്സേജ് അയക്കാന്‍ തോന്നിയത് ഭാഗ്യമായി…അവിടെ അവളുടെ മുറിയിലേക്ക് എങ്ങാനും കയറി പോയിരുന്നെങ്കില്‍ ……ഈശ്വരാ…..രമേശന്‍ തലയില്‍ കൈ വെച്ചു…….തന്റെ വീട്ടിലേക്ക് അതിഥി ആയി വന്ന അവളെ തെറ്റായ രീതിയില്‍ കണ്ടതിന് അവനോട് തന്നെ വെറുപ്പ് തോന്നി……

സുജ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തി….വന്നപാട് അവള്‍ രമേശനെ കെട്ടിപിടിച്ച്‌ കണ്ണുകള്‍ നിറഞ്ഞിരുന്നു…..
”രണ്ട് ദിവസം രമേശേട്ടന്‍ അടുത്തില്ലാതെ എനിക്ക് ഒരു സുഖവും ഇല്ലായിരുന്നു…..”
അവള്‍ അവന്റെ കൈകള്‍ അവളുടെ ഉദരത്തില്‍ വെച്ചു……രമേശേട്ടാ…….ഇവിടെ ഒരാള് വരാന്‍ പോകേണ് കെട്ടൊ…”
”സത്യം……”
”മ്…….മ്……”
സന്തോഷം കൊണ്ട് രമേശന്‍ സുജയെ എടുത്തു പൊക്കി…..രമേശന് ആ സന്തോഷത്തിനൊപ്പം സുജയെ മറന്ന് അവളുടെ കൂട്ടുകാരിയെ മോശമായി കണ്ടതില്‍ കുറ്റബോധവും തോന്നി….
ജോലിക്ക് പോയ് തുടങ്ങിയ അനുപമ ഒരു ഹോസ്റ്റലിലേക്ക് മാറി……..
അനുപമ ഒഴിവ് ദിനങ്ങള്‍ ചിലവഴിക്കാന്‍ രമേശന്റെയും സുജയുടെയും അരികിലേക്ക് വരും……രമേശന്‍ അനുപയുടെ എല്ലാ കാര്യങ്ങളും ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് നടത്തി കൊടുക്കും…….അങ്ങിനെ നമ്മുടെ രമേശന്‍ ശരിക്ക് നല്ല ഒരു ഭര്‍ത്താവും ഉള്ളിലെ കാപട്യം എല്ലാം മാറ്റി നല്ല മനുഷ്യനുമായി മാറും…എന്ന് നമുക്ക് പ്രതീക്ഷിക്കാം അല്ലെ…?
[ഭാര്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുക…..മറ്റു സ്ത്രീകളെ ഉപഭോഗവസ്തു ആയി കാണാതെ…..അവളില്‍ അമ്മയെയും സഹോദരിയേയും കാണുക….അടുത്ത് ഇടപഴകി പെരുമാറുന്ന സ്ത്രീകളെ തെറ്റിദ്ധരിക്കാതിരിക്കുക…………ഒരുപാട് പേര്‍ എഴുതിയതും വായിക്കപ്പെട്ടതും ആയ വിഷയം ആണ് എങ്കിലും ഒരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍…..]

9581cookie-checkഭാര്യയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുക

Leave a Reply

Your email address will not be published. Required fields are marked *