ചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 5

Posted on

സാക്ഷി ആനന്ദ്

പ്രിയരേ ….കാലം, ഡിസംബർ കഴിഞ്ഞു വീണ്ടും ഒരു ജനുവരിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു
.എല്ലാവർക്കും ആദ്യം സ്നേഹം നിറഞ്ഞ ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് ” രണ്ടുവാക്ക് ”.
കഴിഞ്ഞ ജനുവരിയിൽ ആദ്യഭാഗം എഴുതി മടങ്ങിയതാണ് . അടുത്ത ജനുവരി വേണ്ടിവന്നു
”തുടർഭാഗം ” എഴുതി അയക്കാൻ !. ഒരു നീണ്ട വർഷത്തെ നീണ്ട ഇടവേള !. ” മനഃപൂർവ്വമല്ല
”….ഒരു വ്യക്തിയുടെ ”സ്വകാര്യജീവിത”വുമായി ബന്ധപ്പെട്ട ”നൂറ് ”കാരണങ്ങൾ
!….തടസ്സമായി മുന്നിൽ… എന്നുമാത്രം ചുരുക്കി പറഞ്ഞുകൊള്ളട്ടെ. ” മാപ്പ്
”അർഹിക്കാത്ത
അക്ഷന്ത്യമായ ഈ അപരാധത്തിന് എങ്കിലും…. ”പ്രചോദന ശക്തി സ്ത്രോതിണി ”യായ .” സിമോണ”
എന്ന വലിയ എഴുത്തുകാരി മുതൽ നല്ലവരായ എല്ലാ വായനക്കാരോടും ഹൃദയം തുറന്ന് ഞാൻ ക്ഷമ
യാചിക്കുന്നു .പൊറുക്കാവുന്നവർ പൊറുക്കുക !.ഒരു കാര്യത്തിനും കൂടി ഒപ്പം ക്ഷമ നൽകണം
.”പീസ് ”കളുടെ ”ഈ ”ലോകത്തു…. ”ഒരു ”നൂൽ കമ്പി” എഴുതി തിരുകാൻ പോലും പഴുതു
കിട്ടിയില്ല . അടുത്ത ഭാഗത്തോ കഥയിലോ ”പരിഗണിക്കാം ” എന്നൊരു ഉറപ്പ് മാത്രം
തൽക്കാലം .ഒന്നൂടി , ഈ ഭാഗത്തു ”ഈ മാരണം ” നിർത്താൻ കഴിഞ്ഞില്ല .അത് ”കഥാപൂർണ്ണത
”കൈവരുന്നത് വരെ തുടർന്നേക്കും.ആര് വായിക്കും ,ലൈക്ക് അടിക്കും ,കമൻറ് ഇടും …ഒന്നും
എനിക്ക് വിഷയമല്ല !. ഇഷ്‌ടമുള്ളവർക്ക് ഇഷ്‌ടമുള്ളപോലെ….ചെയ്‌താൽ സന്തോഷം !…ഇല്ലേലും
ഒന്നുമില്ല. കഥ വൈകിയതിനും….”പീസ് ഇല്ലായ്മ”ക്കും ഒന്നു കൂടി ക്ഷമ ചോദിച്ചു,
ഏല്ലാവർക്കും നന്മയും നല്ല വർഷവും നേർന്ന് , കഥയിലേക്ക് …..
സാക്ഷി

” ആരാമത്തി”ന്റെ പടിക്കെട്ടുകൾ ചവുട്ടിക്കയറി…പൂട്ടാതെ ചാരക്കിടന്ന വാതിൽപ്പാളികൾ
മെല്ലെ തള്ളിയകറ്റി ,വീടിനുള്ളിൽ പ്രവേശിച്ച ശ്രീക്കുട്ടി പൊടുന്നനെ ഒരുനിമിഷം
നിന്നു !.പൂട്ടാത്ത നിലയിൽ കണ്ട വാതിലും ,തെല്ലും ആളനക്കമില്ലാത്ത അകവും….അവളെ
ശരിക്കൊന്ന് അമ്പരപ്പിച്ചു .നന്നായി തിരിഞ്ഞും മറിഞ്ഞും ….വീടാകെ ഒന്നു
ശ്രദ്ധിച്ചു, ഒട്ടൊരു പരിഭ്രമത്തോടെ ആരെയോ അന്വേഷിച്ചെന്നവണ്ണം ഹാളിൽ നിന്നും
അടുക്കളയിലേക്ക് കാലെടുത്തുവച്ചു “ശ്രീ ”അല്‌പം ഉറക്കെത്തന്നെ ചോദിച്ചു ….

”അമ്മായി…..ഇതെന്താ ഇവിടാരുമില്ലേ ?….പൂമുഖത്തെ കതക് എല്ലാം തുറന്ന് മലർത്തിയിട്ട്
, ഇതെല്ലാവരും എവിടെപ്പോയി?. പെട്ടെന്ന് , അരിയടുപ്പിൽ നിന്ന് തലയുയർത്തി….മുഖത്തെ
കരി നേര്യതുമുണ്ടിൻറെ കോന്തലകൊണ്ട് തുടച്ചു ,ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ
അമ്മിണിയമ്മ കാണുന്നത് കാലത്തെ നല്ല തിളങ്ങുന്ന ശുഭ്രവേഷത്തിൽ തൻറെ സമീപത്തേക്ക്
നടന്നുവരുന്ന ‘ശ്രീ ‘മോളെയാണ് . ” എത്ര സുന്ദരിയായിരിക്കുന്നു !….നല്ല കസവ്
സെറ്റുമുണ്ടിൽ…കാതിൽ തോടയും, കഴുത്തിൽ പവിഴ മുത്തുമാലയും, കൈത്തണ്ടയിൽ ഇരു
സ്വർണ്ണവളകളും അണിഞ്ഞു…നെറ്റിയിൽ ചന്ദനവും ,സിന്ദൂരവും കരിപ്പൊട്ടും ഒക്കെ ചാർത്തി
,എന്നും കണികാണാൻ ആഗ്രഹിക്കുന്നൊരു ദിവ്യരൂപം !. ക്ഷേത്രത്തിൽ പോയി തൊഴുത്
പ്രാർഥിച്ചു നേരിട്ടുള്ള വരവാണ് !…അവിടുത്തെ ദേവി, പ്രതിഷ്‌ഠ ഇറങ്ങി വന്ന
കൂട്ടുണ്ട്…”.!.

അവരുടെ ചിന്തകളെ മടക്കികൊണ്ട്…’ശ്രീ ”യുടെ ശബ്ദമുയർന്നു ” ങാഹാ….അമ്മായി ഇവിടെ
ഉണ്ടായിരുന്നോ ?.പുറത്തു ആരെയും കാണാഞ്ഞു ഞാനങ്ങു പേടിച്ചുപോയി!. കാലത്തു ഒരു
ഒച്ചയും അനക്കവും ഒന്നുമില്ലാതെ !.സാധാരണ അമ്മാവനെങ്കിലും കാണുന്നതാ ഇവിടൊക്കെ . ഈ
രാവിലെ ഈ അമ്മാവൻ ഇതെവിടെപ്പോയി ?”.

” ങാ , ആരിതു ശ്രീമോൾ ആയിരുന്നോ ?….കാലത്തെ അമ്പലത്തിൽ പോയുള്ള വരവാ ?
സുന്ദരിക്കുട്ടി ” . ചോദ്യത്തോടൊപ്പം അമ്പേ ക്ഷീണിച്ച മുഖഭാവം !….അന്തർലീനമാർന്ന
കൊടിയ ദുഃഖത്തിൽ നിന്ന് പ്രസന്നതയിലേക്ക് വഴുതിമാറാൻ ശ്രമിക്കുന്ന അമ്മായീടെ
വൃഥാശ്രമം !. ഒക്കെക്കണ്ട് , വല്ലാതെ വിഷാദം വഴിമുട്ടി…. എന്തുപറയണം എന്നറിയാൻ
കഴിയാതെ ,” ശ്രീ ” ഉഴറുമ്പോൾ…” ഓ ഒച്ചയും ബഹളവും !…..എല്ലാം കഴിഞ്ഞില്ലേ മോളെ , ഒരു
മരണവീട് പോലെ ആയില്ലേ ഇപ്പോൾ ഇവിടം !. ഇവിടിരുന്നു ഒക്കെ കേൾക്കെയും കാണുകേം
ചെയ്യാനാവാതെ , ഗത്യന്തരം കെട്ടു അമ്മാവൻ പുറത്തേക്കെങ്ങാനും ഇറങ്ങിയതാവും . റോഡിലോ
കവലയിലോ മറ്റോ ഉണ്ടാവും’’ .

ആ അറുപതുകാരിയിൽ ഇടമുറിഞ്ഞ വ്യസനം നെടുവീർപ്പുകളായി പുറത്തുവന്നു . ” ശ്രീ ” എന്ന
ഓമനപ്പേരിൽ അറിയപ്പെടുന്ന ശ്രീക്കുട്ടി ,” അഭി ” എന്ന അഭിജിത്തിൻറെ നേർ മുറപ്പെണ്ണ്
!…കോളേജിൽ ഡിഗ്രിക്ക് ഇപ്പോൾ ചേർന്നിട്ടേയുള്ളു . സ്വന്തം അമ്മാവൻ പ്രഭാകരൻനായരെയും
ഭാര്യ അമ്മിണിയമ്മയെയും ജീവനാണ് !….തിരിച്ചു അവർക്കും . എന്നാൽ അതിലും ഇഷ്‌ടമാണ്‌
അവളുടെ കളിക്കൂട്ടുകാരൻ മുറച്ചെറുക്കൻ അഭിച്ചേട്ടനെ അവൾക്ക് . ജീവൻറെ ജീവൻ എന്നപോൽ
പ്രിയം , സ്നേഹം , അഭിനിവേശം….പിന്നെ ഉള്ളിൻറെ ഉളിൽ അതിരഹസ്യമായ പ്രേമം !. എന്നാൽ
….ഒരു കുഞ്ഞുപെങ്ങൾ ഇല്ലാത്ത അഭിക്ക് മുറപ്പെണ്ണിനും ബാല്യകാല സ്നേഹിതക്കും അപ്പുറം
” ശ്രീ ” താനെപ്പോഴും കൊഞ്ചിക്കുകയും ലാളിക്കുകയും എടുത്തുനടക്കയും തല്ലുകൂടുകയും
ഒക്കെ ചെയ്യുന്ന കൊച്ചു അനുജത്തി ആയിരുന്നു. ശ്രീക്കുട്ടിയിൽ നിന്നും തിരിച്ചു ഒരു
” പ്രണയിനിയുടെ പാരവശ്യം” പലപ്പോഴും അവന് ദർശിക്കാൻ സാധിച്ചിരുന്നു. എങ്കിലും
അനിയത്തി വിട്ട് , മറ്റൊരു സ്‌ഥാനത്തു അഭിക്കവളെ പ്രതിഷ്‌ഠിക്കുന്ന കാര്യം ഓർക്കാനേ
കഴിയുമായിരുന്നില്ല . ശ്രീക്കുട്ടി ആവട്ടെ , എന്നെങ്കിലും ഒരുനാൾ ഏട്ടൻ തന്റെ ”
മനസ്സും പ്രണയവും ” തിരിച്ചറിയും എന്നുള്ള ശുഭപ്രതീക്ഷയിൽ അയാൾക്ക് വേണ്ടിയുള്ള
പ്രാർഥനകളുമായി ജീവിക്കുക ആയിരുന്നു . എന്നാൽ ഒരുനാൾ അലീനച്ചേച്ചിയും ഏട്ടനും
ആയുള്ള ‘ ഗാഢപ്രണയം ‘ മനസ്സിലാക്കിയ ശ്രീ പിന്നീട് അവരുടെ നന്മയ്ക്കും
ഒരുമിക്കലിനു0 ആത്മാർഥമായി ആഗ്രഹിച്ചു …പൂജകളും വഴിപാടുമായി മനസ്സുനൊന്തു
പ്രാർഥിച്ചു ഒപ്പം നിന്നു .

ദുഃഖം ചിറകെട്ടിയ അമ്മായീടെ ഇരുളാർന്ന മുഖത്തു കൂടുതൽ നോക്കിനിൽക്കാനോ… അധികം
സംസാരിക്കാനോ ‘ശ്രീ’ തീർത്തും അശക്തയായിരുന്നു . അത് ഒരുപക്ഷെ തന്നെയുംകൂടി തകർത്തു
കളഞ്ഞേക്കുമോ എന്നുള്ള സംഭ്രമത്താൽ…പെട്ടെന്ന് ഇവിടുന്ന് എങ്ങോട്ടെങ്കിലും
ഓടിയൊളിച്ചാലോ എന്നുപോലും അവൾക്ക് ഒരുനിമിഷം തോന്നിപ്പോയി . അമ്മായിയുടെ ആ വലിയ
ദുഃഖത്തിൻറെ കാരണം , അത് വരുത്തിവച്ച ഇന്നത്തെ ദിവസത്തിൻറെ പ്രത്യേകത….ഒക്കെ
അവൾക്ക് നല്ല ബോധ്യം ഉള്ളതായിരുന്നു . എങ്കിലും , അഭിയെക്കുറിച്ചു അധികം ചോദിക്കാൻ
ആവാതെ….”’അഭിയേട്ടൻ? ”’….എന്ന ചെറുചോദ്യ മുഖവുരയിൽ ‘ശ്രീ ‘എല്ലാം അവസാനിപ്പിച്ചു .

ശോകം ഘനീഭവിച്ച മുഖത്ത് വീണ്ടും അർത്ഥരഹിതമായൊരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട്
അമ്മായി…..” അവൻ അവൻറെ മുറിയിൽ കാണും മോളേ ….” നിസ്സഹായത തുടരാനാവാതെ
വീർപ്പുമുട്ടിച്ചപ്പോൾ….അവരോട് ” ങ്ഹേ , എണീറ്റില്ലേ തമ്പുരാൻകുട്ടി ഇതുവരെ !….ശരി
ഞാനൊന്ന് പോയി നോക്കീട്ടുവരട്ടെ….”

മേലേക്ക് പടി കയറാൻ തുടങ്ങിയ ശ്രീമോൾ കയ്യിൽ മടക്കി ചുരുട്ടിപിടിച്ചിരുന്ന ഇലക്കീറു
തുറന്ന് , അല്പം കളഭം എടുത്തവരുടെ നെറ്റിയിൽ ഒരു കുറി ചാർത്തികൊടുത്തു പറഞ്ഞു . ”
ഇത് ഏട്ടന്റെ നാളും പേരും പറഞ്ഞു കഴിപ്പിച്ച രക്തപുഷ്പ്പാഞ്ജലി. ഏട്ടന് ഈയിടെയായി
ശത്രുദോഷത്തിൻറെ അപഹാരം കലശലായുണ്ട് .അതുകൊണ്ട് ഒരു ശത്രുസംഹാരപൂജ കൂടി കഴിപ്പിച്ചു
. ഈ പ്രസാദമൊക്കെ ഒന്നിട്ടുകൊടുത്തു ആളിനേയും കൊണ്ട് ഞാൻ ദേ വരാം…..അത്ര
കൊള്ളില്ലല്ലോ ഈ പള്ളിയുറക്കം !. ”.

വീടിൻറെ രണ്ടാമത്തെ നിലയിൽ അഭിയുടെ റൂമിലേക്കുള്ള ഹാളിലെ പടികൾ പൊടുന്നനെ
കയറുന്നതിനിടയിൽ, പിറകോട്ടു തിരിഞ്ഞുനോക്കിയ ശ്രീക്കുട്ടി കേൾക്കുന്നത്…” അതിന്
മോളേ അവൻ ഇന്നത്തെദിവസം…..” അർദ്ധോക്തിയിൽ നിർത്തി, അമ്മാവി മേലേക്കവളെ
ഉറ്റുനോക്കുമ്പോൾ…

.ശ്രീക്കുട്ടി….” അലീനച്ചേച്ചീടെ കല്യാണം ഇന്നാണ് !. അതല്ലേ ?. അഭീടെ അമ്മയുടെ
ഇടർച്ച…തുറന്ന് ചോദിച്ചവൾ തുടർന്നു ” ഇന്ന് അമ്പലനടയിൽ വച്ചുകണ്ട സുജൻചേട്ടനും
എന്നെ ഓർമ്മിപ്പിച്ചിരുന്നു….ചേച്ചീടെ മിന്നുകെട്ടാണ് ഇന്നെന്ന് . ഞാൻ പിന്നൊരു
പുഷ്പ്പാഞ്ജലിയും അർച്ചനയും കഴിപ്പിച്ചു തിടുക്കത്തിൽ ഇങ്ങു പോരുവാരുന്നു .
എന്നിട്ട് , ഏട്ടനെങ്ങനെ അമ്മായീ…ഭയങ്കര വിഷമത്തിൽ ആവും അല്ലേ ?”

. ” ആണോന്നോ?….രണ്ട് മൂന്ന് ദിവസമായി ഇവുടുന്നു ജലപാനം കഴിച്ചിട്ട് !. ഞങ്ങളോടൊക്കെ
ഒന്ന് മിണ്ടുന്നപോയിട്ടു…മുഖത്തു നോക്കീട്ട് ദിവസം എത്രയായെന്ന് അറിയാമോ ?. ഇത്രയും
കാലം കള്ളിന്റെ മണം എന്താണെന്ന് അറിയാത്തവൻ ആയിരുന്നു എന്റെകുട്ടി . മിനഞ്ഞാന്നു
മുതൽ അവൻ അതും തുടങ്ങി . ഇന്നലെ പാതിരാത്രിവരെ മൂക്കറ്റം കുടിച്ചു എവിടെയോ കിടന്ന
അവനെ , സുജനാ എപ്പോഴോ ഇവിടെ കൊണ്ടുവന്ന് എത്തിച്ചത് . ”

ആ പാവം അമ്മയുടെ നീണ്ട ഗദ്ഗദം അവസാനിപ്പിക്കാൻ എന്നോണം ശ്രീ തുടർന്നു…..”ഇത്രയും
നാളിനകം അഭിയേട്ടൻ കള്ളു കൈകൊണ്ട് തൊടുന്നതോ…ഏതേലും കള്ള്കമ്പനിയിൽ ഉൾപ്പെടുന്നതോ
എനിക്ക് ഇതുവരെ ആയിട്ടും അറിയാൻ കഴിഞ്ഞിട്ടില്ല . അത് ചിലപ്പോൾ ബിയർ വല്ലതുമാകും
അമ്മായി . അതത്ര ദോഷം ഉള്ളതൊന്നുമല്ല .ഒന്ന് രണ്ട് ബിയറൊക്കെ വല്ലപ്പോഴും
കുടിക്കാത്തത് ആരാ ഉള്ളതിപ്പോൾ ?. ഇന്നലെ ചിലപ്പോൾ രണ്ടെണ്ണം കൂടുതൽ കുടിച്ചുകാണും
. ”

” എന്തായാലും നല്ല പൂസ് ആയിരുന്നു .അല്ലേൽ മോൾ പോയി നോക്കിക്കേ . പൂസായി
കിടക്കുന്നവരെ കാണുമ്പോൾ അറിയാല്ലോ ? ”

”അത് ഇപ്പോൾ ചേട്ടന് കുറച്ചു ബിയർ പോലും താങ്ങാനുള്ള ശേഷി ഉണ്ടാവില്ല….മൊത്തത്തിൽ
ദുഖിതനും ഷീണിതനും ഒക്കെയല്ലേ ആൾ . അല്ലാതെ ഒരു മുഴുക്കുടിയൻ എന്നൊന്നും കരുതല്ലേ
പാവം ഏട്ടനെക്കുറിച്ചു. ഉം എന്തായാലും ഞാൻ പോയി നോക്കട്ടെ .ഈ ഉറക്കം അത്ര
ശരിയല്ലല്ലോ ? . ” തിരിഞ്ഞുനോക്കി സംസാരിച്ചുനിന്ന ശ്രീമോൾ അതവസാനിപ്പിച്ചു
കൈവരിയിൽ പിടിച്ചു മെല്ലെ സ്റ്റെപ്പ് കയറി മുകളിലേക്ക് നീങ്ങി .

അമ്മിണിയമ്മ അവളെ വീണ്ടും ശ്രദ്ധിച്ചു . സ്വന്തം ഉടപ്പിറന്നോൻറെ മകളാണ് . സ്വഭാവ
മഹിമകൊണ്ടും സൗന്ദര്യംകൊണ്ടും കുടുംബത്തിനും മകനും ഒത്തിണങ്ങിയവൾ !. ഇനിയെങ്കിലും ഈ
വീട്ടിലൊരു മരുമകളായി കടന്നുവരാനുള്ള ”യോഗം ”ഉണ്ടാകുമോ ?ഇവൾക്ക്. കാണാൻ അത്ര
വെളുപ്പില്ല …കുറച്ചു മെലിഞ്ഞിട്ടുമാണ് . അതൊഴിച്ചാൽ , എന്തുകൊണ്ടും ശാലീനത നിറഞ്ഞ
കൊച്ചുസുന്ദരി തന്നെ ഇവൾ . പേര് അന്വർത്ഥമാക്കുന്ന പോലെ, മുഖത്താകെ ” ശ്രീത്വം ”
നിറഞ്ഞു തുളുമ്പി നിൽക്കെയാണ് . നല്ല ചുരുണ്ട കഴുത്തറ്റം കൊറുങ്ക തലമുടിയും,
തുടുത്ത കവിളിണകളും ,നീണ്ട നാസികയും കരിനീലക്കണ്ണുകളും ഒക്കെച്ചേർന്ന നാടൻ പെൺകൊടി
. മുല്ലമൊട്ടിനെ ഓർമ്മിപ്പിക്കുന്ന നല്ല നീണ്ട ദന്തനിരയും കൊച്ചു നുണക്കുഴിയും അവൾ
ചിരിക്കുമ്പോൾ .പ്രത്യേക അഴക് എടുത്തുകാണിക്കും . ഏതൊരു സൗന്ദര്യവതിയേയും
പിന്നിലാക്കുന്ന…. ശംഖു തോൽക്കുന്ന കഴുത്തിടവും നീണ്ട് ആകൃതിയൊത്ത ഉടലും
ശരീരവും….അത് സമതുലീകരിച്ചു അടക്കവും ഒതുക്കവും നിറഞ്ഞ നടത്തയും അരയന്നപ്പിടയുടെ
രൂപലാവണ്യത്തെ വിളിച്ചറിയിക്കുന്നു . തന്നെപോലെ മക്കൾടെ അച്ഛനും, മകൾ അഭിരാമിക്കും
ഏറ്റവും പ്രിയങ്കരി തന്നെ ഇവൾ !. പുറമെ കാണിച്ചില്ലേലും അഭിമോനും വളരെ
പ്രിയപ്പെട്ടവൾ തന്നെ ശ്രീമോൾ .

അഭിടെ അമ്മയുടെ ചിന്ത കാടുകയറുമ്പോൾ ശ്രീക്കുട്ടി ആദ്യം കണ്ട അഭീടെ മുറിവാതിൽ
ഹാൻഡിൽ തിരിച്ചുതുറന്ന് ഉള്ളിൽ പ്രവേശിച്ചു .റൂമിനുള്ളിൽ കയറിക്കണ്ട ശ്രീക്ക്
അമ്മായി പറഞ്ഞത് മുഴുവൻ പൂർണ്ണസത്യം എന്ന് ബോധ്യപ്പെടുന്നതായിരുന്നു….അകത്തു
കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ !. കള്ളിൻറെയും സിഗററ്റിൻറെയും അതിരൂക്ഷമായ ദുർഗന്ധം
മുറി ആകെ നിറഞ്ഞുനിൽക്കുന്നു . അതിന് ന്യായീകരണം എന്നമട്ടിൽ മുറിയിലാകെ
ചിതറിക്കിടക്കുന്ന ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകളും, അതിൻറെ കുറ്റികളും കാലി ബിയർ
ബോട്ടിലുകളും കടലാസുകളും. ശ്രീ അസഹ്യതയോടെ മുറിയിലാകെ കണ്ണോടിച്ചു മൂക്കുപൊത്തി .
ഇതൊന്നും അറിയാതെ , ഒരുവശം ചരിഞ്ഞുകിടക്കുന്ന അഭിയേട്ടൻ….സുന്ദരമായ നിദ്രയിൽ ആണ് !.
ശ്രീ അവൻറെ അടുത്തുചെന്ന് പതിയെ , ” അഭിയേട്ടാ…അഭിയേട്ടാ ” എന്ന് പലതവണ വിളിച്ചു .
ഒടുക്കം , അവൻറെ ദേഹത്തുതട്ടി കുലുക്കി വിളിക്കേണ്ടിവന്നു അവൾക്ക് അവൻ ഒന്നുണർന്ന്
അവളെ കണി കാണാൻ . മദ്യലഹരിയിൽ നിന്ന് മെല്ലെ തെളിഞ്ഞുണർന്ന് …ബോധത്തിൽ മുന്നിൽകണ്ട
ശ്രീമോളെ അവൻ വല്ലാതെ പകച്ചുനോക്കി !. മുഷിഞ്ഞ വെള്ളമുണ്ടും ജുബ്ബയുമാണ് വേഷം .
ഇട്ടുവന്ന ഡ്രസ്സ് മാറാതെ കിടത്ത അതേ കോലത്തിൽ. ചുവന്ന് കലങ്ങിയ കണ്ണുകൾ,
എണ്ണകാണാതെ , പാറിപ്പറന്നു കിടക്കുന്ന നീണ്ട മുടിയിഴകൾ….വെട്ടിയൊതുക്കാതെ
ആകൃതിതെറ്റി തെല്ലും വെടിപ്പില്ലാത്ത കട്ടിദീക്ഷ !. ആകപ്പാടെ കാഴ്ചയിൽ ഒരു
”കൊടുംഭീകര ” ലുക്ക് !

. എല്ലാംകൂടി അറിഞ്ഞും കണ്ടും…ശ്രീക്കുട്ടിക്ക് സഹിക്കാൻ ആവാത്ത ദുഃഖം
അനുഭവപ്പെട്ടു . എന്തുപറഞ്ഞു ഏട്ടനെ സമാധാനിപ്പിക്കണം എന്നറിയാൻ കഴിയാതെ കുഴങ്ങി .
കിടക്കയിൽ എഴുന്നേറ്റിരുന്ന് ഒരക്ഷരം ഉരിയാടാതെ , തൻറെ നേർക്ക് ദഹിപ്പിക്കുന്ന
നോട്ടമെറിയുന്ന ഏട്ടന്റെ നോട്ടത്തിൻറെ രൂക്ഷത , വെറും അഭിനയം മാത്രമാണെന്ന
വസ്‌തുത….നോവോടെ ആണെങ്കിലും അവൾ തിരിച്ചറിഞ്ഞു. പിന്നെ ആ കൺപീലിത്തുമ്പിൽ എവിടെയോ
പ്രത്യക്ഷപ്പെട്ട രണ്ടുമൂന്ന് തുള്ളി കണ്ണീരിൽ നിന്നും അവൾ വായിച്ചറിഞ്ഞത് മുഴുവൻ
…..ആ മിഴിയിണ കോണിൽ നിന്ന് ബഹിർഗമിക്കുന്നതു ദാഹിക്കുന്ന സ്നേഹത്തിൻറെ, ദീനതയുടെ
നീർക്കുമിളകൾ മാത്രമാണെന്ന യാഥാർഥ്യം ആയിരുന്നു. സഹാനുഭ്രൂതിയിൽ അറിയാതെ അവളുടെ
മിഴിയോരങ്ങളിൽ നിന്നൂറിവന്ന അനുകമ്പയുടെ അശ്രുകണങ്ങൾ….അഭി അറിയാതവൾ പുറംകൈയ്യാൽ
മെല്ലെ തുടച്ചു മാറ്റി , ഉത്സാഹവതിയുടെ ”പുറംമേനി ”യോടെ തുടർന്നു …

.” എന്താ സാറേ….നോക്കി ഭസ്മമാക്കുമോ ഈ പാവത്തിനെ?. മണി പത്തു കഴിഞ്ഞിട്ടും ഇനിയും
ഇങ്ങനെ കിടന്ന് ഉറങ്ങാനാണോ പരിപാടി ?.അമ്മായി അവിടെ കാപ്പിയൊക്കെ റെഡിയാക്കിവച്ചു
കാത്തിരിക്കാൻ തുടങ്ങീട്ട് നേരം എത്രയായെന്ന് അറിയോ ?.വേഗം പല്ലൊക്കെ തേച്ചു താഴെ
പോയേ …വേഗം !. ”

. വിഷാദകയങ്ങളിൽ തലകുമ്പിട്ട് …..ചിന്തയുടെ ഏതോ അഞ്ജാതതീരങ്ങളിൽ അലഞ്ഞുതിരിയലിൽ
വ്യാപൃതൻ ആയിരുന്ന അഭിജിത് ശ്രീയുടെ വാക്കുകൾ ശരിക്ക് കാതോർക്കാൻ കഴിയുന്ന മാനസിക
അവസ്‌ഥയിൽ ആയിരുന്നില്ല . എങ്കിലും അവളുടെ ”മുറുമുറുക്കലുകൾ” അയാളെ വല്ലാതെ
അസ്വസ്‌ഥനാക്കി . ഒടുവിൽ , കിടക്ക വിട്ടെഴുന്നേറ്റ് തീർത്തും മൗനിയായി അതേ
ഭാവഹാദികളോടെ തൊട്ടടുത്ത് ബാത്തുറൂമിലേക്ക് അദൃശ്യനായി . കുറെയധികം നേരത്തെ,
പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിൽ….അഭി വീണ്ടും വളരെ വൈകുന്നതറിഞ്ഞു ക്ഷമയില്ലാതെ
ശ്രീ പടിയിറങ്ങി താഴേക്ക് പോന്നു .

അൽപ സമയത്തെ ഇടവേളയ്ക്കു ശേഷം …ഹാളിൽ സംസാരത്തിൽ നിന്നിരുന്ന ശ്രീയും അമ്മായിയും
ആരോ പടിയിറങ്ങി വരുന്ന പാദപതനശബ്‌ദം കേട്ട് തിരിഞ്ഞു നോക്കി . അതാ അഭി
….കുളിമുറിക്കുള്ളിലെ വിചാര ലോകത്തെ ഏകാന്ത തടവറയിൽ മനോവ്യാപാരങ്ങിൽ
മുഴുകി….നിലകിട്ടാതെ ,കൈകാലിട്ടടിച്ചു….മുങ്ങിനിവർന്നു അവസാനം, ആ വീടും ലോകവും
വിട്ടു പുറത്തേക്ക് . അങ്ങനൊരു ദൃഢനിശ്ചയത്തിൽ കുളിച്ചൊരുങ്ങി വേഷം മാറി
താഴേക്കിറങ്ങി വന്നു . പുതിയൊരു മുണ്ടും ജുബ്ബയും എന്നതൊഴിച്ചാൽ മറ്റൊന്നിനും ഒരു
മാറ്റവുമില്ല. അതേ അലസശോക ഭാവം !. കണ്ടമാത്രയിൽ ശ്രദ്ധതിരിച്ചു അവൻ്റെ ‘അമ്മ അവനെ
നോക്കി .

” മോനേ അഭി അങ്ങോട്ടിരിക്കെടാ ….’അമ്മ മോന് കാപ്പി എടുക്കാം”. വെപ്രാളപ്പെട്ട്
പറയാൻ തുടങ്ങിയ അവരുടെ വാക്കുകളെ അല്പംപോലും മുഖവിലക്കെടുക്കാതെ , ഹാളിലെത്തിയ അയാൾ
ആരോടും ഒന്നും പറയാതെ , ഒരു നോട്ടം പോലും എങ്ങും എറിയാതെ….അവരെ പിന്നിട്ട് എന്തോ
തീരുമാനിച്ചു ഉറപ്പിച്ചപോലെ പുറത്തേക്കിറങ്ങി .വീടിനുള്ളിൽ അമ്മയും മുറപ്പെണ്ണും
….പുറത്തു സിറ്റൗട്ടിൽ അച്ഛനും, കാത്തിരുന്നു മുഷിഞ്ഞു. ഒടുവിൽ ആനന്ദത്തോടെ അവനെ
കണ്ടുമുട്ടുമ്പോൾ…ആരോടും ഒരു പ്രതിപത്തിയും പുലർത്താതെ ഒരുവാക്ക് ഉരുവിടാതെ ,
വീടുവിട്ട് പുറത്തേക്ക് പോകുന്ന ദയനീയദൃശ്യം കണ്ട് എല്ലാവരും അസ്തപ്രജ്ഞരായി
നിന്നുപോയി!. പിന്നെ , ആരെയും കൂസാതെ…ഷെഡ്‌ഡിൽ നിന്നും ബൈക്ക് സ്റ്റാർട്ട് ചെയ്തയാൾ
റോഡിലേക്ക് ശീഖ്ര0 ഓടിച്ചുനീങ്ങി. പിറകിൽ നിന്നും അപ്പോൾ ” മോനേ അഭീ….എന്തെങ്കിലും
ഒന്ന് കഴിച്ചിട്ട് പോ മോനേ ”എന്നൊരു അമ്മയുടെ കേഴൽ മാത്രം!!….അശരീരി ആയവിടെ
പ്രതിധ്വനിച്ചു മുഴങ്ങുന്നുണ്ടായിരുന്നു .ഒപ്പം…മൂകസാക്ഷിയായി ,മൂന്ന് വൃണിത
ഹൃദയങ്ങളും!…..നിർനിമേഷരായി നോക്കിനിന്ന ഇരുജോഡി കൺകളിൽ നിന്ന് തൂവിതുളുമ്പിയ
കണ്ണീർരത്നങ്ങളും ! ! !.

ഇതേസമയം…….നഗരത്തിലെ പഴക്കമേറിയതും, തിരക്കാർന്നതുമായ ”കരമന”യിലെ ” ഗാലക്‌സി ബാർ ”
.അവധി ദിനമായതിനാലും മറ്റും അന്നേ ദിവസം….അവിടം നല്ല തിരക്കിനാൽ മുഖരിതമായിരുന്നു .
തിരുമല മാർത്തോമാ സെന്റ് ജോർജ്ജ് വലിയപള്ളിയിൽ വച്ചുനടന്ന അലീന-ഡാനിയൽ വിവാഹ
കർമ്മത്തിൽ പങ്കെടുക്കാൻ എത്തിയ അലീനയുടെ കോളേജ് ഫ്രണ്ട്സിൽ പലരും സമുചിതം
വിവാഹചടങ്ങിൽ പങ്കെടുത്തു….വധുവരന്മാർക്ക് ആശംസകൾ നേർന്ന് ഉച്ചക്ക് മുൻപേ പലവഴിക്ക്
പിരിഞ്ഞു . വിവാഹം വളരെ മംഗളമായിട്ടു തന്നെ നടന്നു .വിവാഹത്തിനും അതുകഴിഞ്ഞു നടന്ന
ഫോട്ടോസെക്ഷനിലും എല്ലാം സന്തോഷപൂർവ്വം പങ്കെടുത്തു അലീനയോട് യാത്ര പറഞ്ഞിറങ്ങിയ
അവളുടെ ഡിഗ്രിമേറ്റ്സ് ആയ എഡ്വേർഡ് , ഹരിഗോന്ദൻ ,ഷമീർ എന്നിവർ ഒരുമിച്ചുകൂടി .
കോളേജ് ഡെയ്‌സിനു ശേഷമുള്ള അവരുടെ ഒത്തുകൂടൽ എന്തുകൊണ്ടും തിളക്കമാർന്നതായിരുന്നു .
അതിനാൽ …അതിൻറെ ” ത്രിൽ ” ഒരുമിച്ചൊന്ന് അനുഭവിച്ചറിയാൻ….ഏകാഭിപ്രായത്തോടെ അവർ
ട്ടൗണിലേക്കു വിട്ടു .

ആദ്യംകണ്ട മുന്തിയ ബാറിലേക്കുതന്നെ മൂവരും കയറി . ബാറിന്റെ തിക്കിത്തിരക്കിൽ
നിന്നൊഴിയാൻ എക്‌സിക്യൂട്ടീവ് റൂം തന്നെ തിരഞ്ഞെടുത്തു . അങ്ങോട്ടേക്ക് കടക്കാൻ
മൂന്നുപേരും തിരിയുമ്പോൾ ആണ് അവരെ ഞെട്ടിച്ചുകൊണ്ട് തികച്ചും യാദൃശ്ചികമായി….അവരുടെ
മറ്റൊരു ഡിഗ്രി സഹപാഠി അഭിജിത്ത് നെ അവർ കാണുന്നത് .അഭിയും കൂടെ സുഹൃത്ത് സുജനും
.എക്‌സിക്യൂട്ടീവിൽ കയറാൻ വന്ന ഇരുകൂട്ടരും അതിൻറെ കോറിഡോറിൽ കണ്ടുമുട്ടി .ഷേക്ക്
ഹാൻഡ് കൊടുത്തു ഇരുകൂട്ടരും പരസ്‌പര അഭിവാദനങ്ങൾ കൈമാറി . അഭി ഒഴിച്ച്
മറ്റെല്ലാവരിലും ആ കണ്ടുമുട്ടൽ വല്ലാത്ത ആനന്ദം നൽകി .

തൽക്ഷണം പുഞ്ചിരിയോടെ എഡ്‌വേഡ് ” എടാ അളിയാ അഭീ നീ ഇവിടുണ്ടായിരുന്നോ ?.നിന്നെ
അന്വേഷിച്ചു കുറച്ചു ദിവസമായി ഞങ്ങൾ എത്ര അലച്ചിലായിരുന്നു എന്നറിയോ ?.നീ അപ്പോൾ
ഇവിടെ ഈ ബാറിൽ സ്‌ഥിരതാമസം ആയിരുന്നോ ?. ആ കൊള്ളാം …എന്തായാലും വാ ….”
ചിരിച്ചുകൊണ്ട് അടുത്തുകണ്ട വലിയ റൂമിലേക്ക് അഭിയെ അവർ ക്ഷണിച്ചു

. ” നല്ലൊരു ചരക്കിനെ കയ്യിൽ കിട്ടിയിട്ട്….തുലച്ചു കളഞ്ഞല്ലോടാ പൊന്നുമോനെ…..ഞങ്ങൾ
പള്ളീന്ന് അവളുടെ കല്യാണം കഴിഞ്ഞുള്ള വരവാ….ആ അങ്ങോട്ടിരി ….” പിറകെവന്ന മറ്റാരോ
ചെയർ ചൂണ്ടി അഭിയോട് പറഞ്ഞു .

വിലപിടിപ്പാർന്ന മുറിയിലെ വലിയ റൗണ്ട് റ്റേബിളിനു ചുറ്റും…കൂടിയ കുഷ്യൻ കസേരകളിൽ
എല്ലാവരും അണിനിരന്നു .അവിചാരിത കണ്ടുമുട്ടലിൻറെ അതിശയത്തിൽ….സൗഹൃദവും ആഹ്ളാദവും
പുതുക്കി അവർ ശബ്ദമുയർത്തി ബഹളം തുടരുമ്പോൾ , അധികം സംസാരിക്കാതെ അത്യാവശ്യത്തിനു
മാത്രം മറുപടി നൽകി …ചെറുവാക്കുകളിൽ അഭി സന്തോഷം ഒതുക്കി

.അധികം വൈകാതെ റൂമിലെത്തിയ ബയറർക്ക് അഭി ഓർഡർ കൊടുത്തു . ” എനിക്ക് മൂന്ന് കെ. എഫ്
, ഫുൾ സെറ്റ് സലാഡ് ,അപ്പം ,ചില്ലീചിക്കൻ…പിന്നെ ഇവരുടെ അടുത്ത് എന്താണെന്നു വച്ചാൽ
ഓർഡർ എടുത്തോ ”.

എഡ്വേർഡ് ചാടിക്കേറി….” അളിയാ അഭീ നീ ഇതെന്താ ഇപ്പോഴും ഹൈസ്‌കൂളിൽ പഠിക്കുവാണോ ….ഈ
കെ .എഫ് ഒക്കെ ഓർഡർ ചെയ്യാൻ ?….ഹോട്ട് തന്നെ ആവട്ട് അളിയാ…നമ്മൾ ഇത് ആദ്യം
കൂടുവല്ലേ?…അപ്പോൾ ഇന്നത്തെ ചെലവ് മുഴുവൻ എൻറെ വക !. ആർക്കെങ്കിലും എതിർ
അഭിപ്രായമുണ്ടോ ?,ഇല്ലേൽ ഓരോരുത്തരും അവർ അവരുടെ ഓർഡർ പറ . ” അഭിയുടെ അഭിപ്രായം
വരുന്നതിനു മുൻപേതന്നെ മറ്റുള്ളവർ അഭിക്കൂടെ ചേർത്ത് , ഹോട്ട് ഡ്രിങ്ക്സിനും
ഭക്ഷണത്തിനും എല്ലാം ഇഷ്‌ടാനുസരണം കല്പന നൽകി.

അല്പ സമയത്തിനുള്ളിൽ ഐശ്വര്യമാർന്ന മേശപ്പുറം വിശിഷ്‌ട പാനീയങ്ങളാലും സ്വാദിഷ്‌ട
ഭക്ഷണങ്ങളാലും നിറഞ്ഞു . പ്രീമിയം ഹോട്ട് ഡ്രിങ്ക്സിനൊപ്പം സിഗരറ്റ് , സോഡാ ,വെള്ളം
, ഐസ് ,ആഹാരം…മറ്റ് അനുസരണികളും വന്നു മറിഞ്ഞു . ഭീമൻ കുപ്പികളിൽ നിന്നും വലിയ
ചില്ലു ഗ്ളാസ്സുകളിലേക്ക്…സ്വർണ്ണവർണ്ണ തുള്ളികൾ പുതുമഴപോലെ പെയ്‌തിറങ്ങി . അതിനോട്
മാറി മാറി ചേർന്ന സോഡയും വെള്ളവും ഐസ് ക്യൂബുകളും അതിനുള്ളിൽ തുള്ളിച്ചാടി കളിച്ചു
.നിറഞ്ഞു പൊന്തിയ ചഷകങ്ങളിൽ വെൺനുരകൾ പതഞ്ഞുപൊങ്ങി . അഞ്ചു കൈകൾ അതിനെ
നീട്ടിയുയർത്തി ,ഗ്ളാസ്സുകളിൽ പരസ്പരം മുട്ടിച്ചു ”ചിയേഴ്സ് ”പറഞ്ഞു ….മെല്ലെ
ചുണ്ടുകളോടടുപ്പിച്ചു .

ഒരു കവിൾ അകത്താക്കി , ഗ്ളാസ്സ് താഴെവച്ചു ചിറി നീട്ടി തുടച്ചു…എഡ്വേർഡ്
സംസാരത്തിന് തുടക്കമിട്ടു . ” അഭി അളിയാ ഞങ്ങളെല്ലാം പരസ്‌പരം പലവട്ടം
കൂടിയിട്ടുള്ളവരാ…പക്ഷെ നീയുമായി ഇത് ആദ്യമാ .എന്നിട്ടും അളിയൻ മിണ്ടാതിരിക്കുന്നത്
ഞങ്ങൾക്ക് മനസ്സിലാവും . അതിൽ ഞാൻ അളിയനെ ഒരുതരത്തിലും കുറ്റം പറയുന്നുമില്ല .
എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ…..അവൾ !…ആ ഒരുമ്പെട്ടോൾ ഇന്നവിടെ മിന്നുകെട്ടി ,
സുഖിച്ചു ഉല്ലസിച്ചു….ആ കിഴങ്ങേശ്വരനുമായി അങ്ങ് പൊറുക്കട്ടളിയാ . നമ്മൾ അതൊന്നും
കാര്യമാക്കണ്ടാ .നീ എല്ലാം അങ്ങ് വിട്….അതെല്ലാമങ്ങു മറന്നുകള അളിയാ ….’

‘ ഹരി അവനെ പിന്താങ്ങി ” ജീവിതത്തിൽ നിനക്കിനി സുഖിക്കാനും അനുഭവിക്കാനും
എന്തെല്ലാം കിടക്കുന്നു , ഇങ്ങനത്തെ ”ചതിച്ചി അലവലാതി”കളെ ഓർത്തോർത്തു ഇരിക്കാതെ ,
അളിയൻ ” ചിയർ -അപ്പ് ” ആയി അതങ്ങ് പിടിപ്പിക്കളിയാ ”.

ബിയർ എന്ന ലഘു മദ്യത്തിൻറെ ലഹരി മാത്രം അതുവരെ അനുഭവിച്ചു അറിഞ്ഞിരുന്ന അഭി…അത്
മറവിക്ക് നല്ലൊരു ഉപാധി എന്നു കണ്ട് മാത്രം ആയിരുന്നു സേവിച്ചു പോന്നിരുന്നത് .
അതൊഴിച്ചു …ഹോട്ട് ഡ്രിങ്ക്സ് കഴിക്കണം എന്ന ഒരു ചിന്ത പോലും അവനിൽ ഒരിക്കലും
ഏശിയിരുന്നില്ല . എന്നാൽ ഇവിടെ !….ചിരകാല സുഹൃത്തുക്കളും ആയുള്ള ആദ്യ കൂടിച്ചേരൽ ,
അതിനെക്കാളിലും ഏറെ മുകളിൽ തലയുയർത്തി നിൽക്കുന്ന- ഒറ്റപ്പെടലും ചതിയും അപമാനവും
കൊണ്ട്- തനിക്ക് സംഭവിച്ച ആഴമേറിയ മുറിവിൻറെ നോവുകൾ …..എല്ലാം, എല്ലാംകൂടി
സ്നേഹിതന്മാരുടെ പ്രേരണയിൽ കുടുങ്ങി അവർക്കൊപ്പം അവർ പറയുന്നപോലെ
കഴിക്കാൻ…കുടിക്കാൻ അവനെ നിർബന്ധിതനാക്കി .

പിന്നീട് ആ സംസാരം ഷമീർ ഏറ്റെടുത്തു . ” അതുതന്നെ….അവളവിടെ മിന്നുകെട്ടി
ആദ്യരാത്രി, പൊളിച്ചു സുഖിക്കുമ്പോൾ …നമ്മളിവിടെ അടിച്ചു സുഖിച്ചു മരിക്കും
അത്രതന്നെ !……അവളുമാരോട് പോകാൻ പറ .”

തൊട്ടുപിറകെ വന്നു ഹരിയുടെ രോഷം ….” ശരിയാ ഷമീർ…അല്ലെങ്കിലും ഇവളുമാർ
ഒറ്റയെണ്ണത്തിനെ കുടിച്ച വെള്ളത്തിൽ നമ്പാൻ കൊള്ളില്ല. അപ്പ കാണുന്നവനെ അപ്പാ എന്ന്
വിളിക്കുന്നതാ ഈ കൂത്തിച്ചികളുടെ ഒരു സ്വഭാവം !. കൂടുതൽ പണം ഉള്ളവനെ കണ്ടാൽ അപ്പോൾ
പഴയതെല്ലാം മറന്ന് , അങ്ങോട്ട് ചായും .ഇത്രനാളും വല്യ ഫ്രണ്ട് ,ലവർ എന്നൊക്കെ
പറഞ്ഞു കൂടെ കൊണ്ടുനടന്നു…എല്ലാ കാര്യങ്ങളും നടത്തി എടുത്തിട്ട് ഒടുക്കം ഈ
പാവത്തിൻറെ അണ്ണാക്കിൽ തന്നെ കൊടുത്തില്ലേ ?അവള് ദുഷ്‌ട ”.

അങ്ങനെ….പെഗ്ഗുകൾ ഒന്നിന് പിറകെ മറ്റൊന്നായി തൊണ്ടകളിലൂടെ തുളച്ചിറങ്ങി .ലഹരി
കടുത്തത് സിരകളിലൂടെ പടർന്നൊഴുകുമ്പോൾ അസംതൃപ്ത മനസ്സുകൾ അനുതാപത്തിലൂടെ
പ്രതിഷേധത്തിൻറെ കനൽകാറ്റിൽ പല കൺഠങ്ങളിലൂടെ അവിടെ വെറുപ്പിൻറെയും കോപത്തിൻറെയും
അഗ്നി ആളിക്കത്തിച്ചു. അഭി മാത്രം ദുഃഖം ഉൾക്കൊണ്ട് നിസ്സഹായതകളിൽ കുടുങ്ങി ഒന്നും
പറയാൻ കഴിയാതെ , എല്ലാം കണ്ടും കേട്ടും തകർന്ന ഹൃദയവുമായി ലഹരിയിൽ മുഴുകി ഇരുന്നു .

ഹരിയുടെ വാക്കുകൾക്ക് എഡ്വേർഡിൻറെ ആശ്വാസമെത്തി…..” അളിയനെ ചതിച്ച ആ ലീന പന്നച്ചി
മോൾക്ക് കർത്താവ് തന്നെ നേരിട്ട് നല്ല പണി കൊടുത്തുകൊള്ളും. അവളുടെ മണവാളൻ ഉണ്ടല്ലോ
….ആ പുതുപ്പണക്കാരൻ പുണ്യാളൻ….ആള് തനി പിഴയാ . കള്ളും പെണ്ണും കഞ്ചാവും എല്ലാ
കന്നംതിരുവുകളുടേയും ഉസ്താദാന്നാ കേട്ടെ.അവനു വലിയ ആയുസ്സെന്നും ദൈവം
കൊടുക്കില്ല…ഒന്നുകിൽ സ്വയം മരുന്നടിച്ചു ചാകും….അല്ലേൽ വല്ല ജയിലിലും കിടന്ന്
ഒടുങ്ങാനാവും ആ നാറീടെ വിധി !.” ഹരി അതിനോട് യോജിച്ചു കൂട്ടിച്ചേർത്തു . ” വല്ല
സിഗരറ്റോ ലിക്ക്വറോ മറ്റോ ആണെങ്കിൽ സഹിക്കാമായിരുന്നു. ഇത് നല്ല തനി ചരസ്സ് !…കൂടെ
ഗുളിക, ഇഞ്ചക്ഷൻ രൂപത്തിലുള്ള എല്ലാ സ്റ്റഫ്‌സും ഉണ്ടെന്നാ അറിവ് . അവൻറെ ഒരു ഊശാൻ
താടിയും ,.മരുന്നടിച്ചു ഉണങ്ങിയ ശരീരവും , ഫ്രീക്കൻസ്റ്റയിലും ഒക്കെ കണ്ടാൽ
അറിയാം…തനി പോക്ക് ആണെന്ന് . വലിയ ‘’വാൻഗോഗ്’’ ആണെന്നാ വിചഹാരം !. അവൾക്ക്
കിട്ടിയത് എട്ടിൻറെ പണി തന്നെയാ….”

ഷമീറും കൂട്ടിനെത്തി…..” അവളത് ചോദിച്ചു വാങ്ങിയതല്ലേ അളിയാ . വേണം അവൾക്കത് ….ഇവന്
എന്തായിരുന്നു കുഴപ്പം ?. ആ തെണ്ടിയോളം പണമില്ല എന്നൊരു ഒറ്റ കുറവല്ലേ
ഉണ്ടായിരുന്നുള്ളൂ . “

ഗ്ളാസ്സുകൾ നിറയുകയും ഒഴിയുകയും ചെയ്യുന്ന അനുസ്യൂയതക്ക് ഒത്തെന്നോണം….സംസാരം
ചുട്ടുപഴുത്ത കുന്തമുന ആയും ചാട്ടവാറുകളായും അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി .അതിനു
കൊഴുപ്പേകി എഡ്വേർഡ് തുടർന്നു…” അതൊക്കെ പോട്ടെ , നിങ്ങൾ ഒരു ‘അമ്മ പെറ്റ ‘സഹോദരീ
സഹോദരർ, ബാല്യകാല സുഹൃത്തുക്കൾ ,’’തിക്ക് ഫാമിലിഫ്രെണ്ട്സ്’’ എന്നൊക്കെ…ചർവ്വിത
ചർവ്വണം പോലെ നീട്ടിയും പരത്തിയും പറഞ്ഞു …തേനും പാലും ഒലിപ്പിച്ചു നടന്നിരുന്ന
ഒരാൾ ഉണ്ടായിരുന്നല്ലോ?…ഇവിടെ . ”നമ്മുടെ യാങ്കി ഇ0ഗ്ളീഷ് ലെക്ച്ചറർ ”സ്മിതാ ആന്റി
കൊച്ചമ്മ !. ഇവനെ കുളിപ്പിച്ച് കിടത്തിയിട്ട്…എവിടെ പോയി അവർ ?. ഈ കൊടുംചതിയിൽ
അവർക്ക് എന്തായിരുന്നു റോൾ ?. ഈ കൂട്ടുകച്ചവടത്തിൽ അവർക്ക് എന്ത് കിട്ടി വിഹിതം…?.
“.

എഡ്വേർഡ് അത് പറയുമ്പോൾ , അതുവരെ പൂർണ്ണമൗനത്തിൽ എല്ലാംകേട്ട് …കൂട്ടുകാർ
നിറക്കുന്ന പാനപാത്രം നുകർന്നു0 കുടിച്ചും പാനീയ സേവയിൽ മുഴുകി , ലഹരിയുടെ
വിസ്മയലോകത്തു അഭിരമിക്കാൻ തുടങ്ങിയ അഭി…അപ്രതീക്ഷിതമായി എഡ്വേർഡിൻറെ സ്മിതമാമിനെ
കുറ്റപ്പെടുത്തിയുള്ള ”അനാവശ്യ വാക്കുകൾ ” കേട്ട് ഞെട്ടി !. ഒരുപോലെ അസഹനീയവും
അവാസ്തവവുമായ ആ പ്രസ്താവനകൾ കേട്ടിരിക്കാൻ കഴിയാതെ , ഇടക്കുകയറി ഇടപെട്ടു . കുഴഞ്ഞ
നാവിലെങ്കിലും അതിശക്തമായ ഭാഷയിൽ എതിർപ്പ് പ്രകടമാക്കി അവൻ പറഞ്ഞു . ” ഫ്രണ്ട്സ്
!…നോ , അങ്ങനെ പറയരുത് ഒരിക്കലും…ദയവായി . ടീച്ചർക്ക് ഈ കാര്യത്തിലെങ്ങും ഒരു
ബന്ധവും പങ്കുമില്ല .നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ പ്ലീസ് അവരെ ഒട്ടും
കുറ്റപ്പെടുത്തി സംസാരിക്കരുത് . അവർ പഞ്ചപാവമാണ് .ഞങ്ങളെ രണ്ടുപേരെയും അകമഴിഞ്ഞു
സ്നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ അവർ ചെയ്തിട്ടുള്ളൂ . ”

അഭിയുടെ വാക്കുകൾക്ക് മറുപടി എന്നോണം ഹരി ഇടക്കുകയറി…” നിന്നെ നല്ലപോലെ അറിയുകയും
ഇഷ്‌ടപ്പെടുകയും ചെയ്യുന്ന ഒരാൾ…അവരുടെ ”നീസ് ”നെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചാൽ ,
നിനക്കൊപ്പം നിൽക്കാതെ അവളെ പണക്കാരനായ ”ഒരു അലവലാതി വേസ്റ്റിനു” കല്യാണം
കഴിപ്പിക്കാൻ കൂട്ടുനിന്ന് ഒറ്റിയ അവരല്ലേ അളിയാ ശരിക്കും വഞ്ചകി ?.അവരുടെ
സ്നേഹത്തിനും വാഴ്ത്തലിനും ഒക്കെ എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നോ?. നീ അതിനു
മറുപടി പറ…. “.

” എന്നിട്ട് പള്ളിയിൽ മിന്നുകെട്ടിനു കാണുമ്പോൾ എന്തായിരുന്നു ഭാവം ?. ഞാൻ
എല്ലാവരെയും അങ്ങ് ഉണ്ടാക്കിയല്ലോ എന്നൊരു പുച്ഛിച്ചു തൊലിഞ്ഞ ചിരിയും !. “….ഷമീറും
കലിപ്പ് പുറത്തുകാട്ടി .

സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ആ കണക്കുകൂട്ടലുകളും വാക്കുകളും !. അതുകൂടി
കേട്ട് , എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് അഭി പൊട്ടിത്തെറിച്ചു . ലീനയോട്
ചെറുപ്രായം മുതൽ താൻ കരുതി ,രഹസ്യമായി ഒളിപ്പിച്ചുവച്ച വിശുദ്ധപ്രേമം ,ഡിഗ്രിയുടെ
അവസാനനാൾ ….കോളേജ്റ്റൂർ പോകുന്നവരെ തുറന്നു പറയാൻ കഴിയാതെ അനുഭവിച്ച
വീർപ്പുമുട്ടലുകൾ , സ്മിതട്ടീച്ചർ എത്തിച്ചേരാതെ റ്റൂർ ദിവസങ്ങളിൽ തമ്മിലടുക്കാൻ
കഴിഞ്ഞ സ്വപ്നതുല്യ ദിവസങ്ങൾ, അവയിലെ അവസാന ദിവസങ്ങളിൽ ഇഷ്‌ടം പരസ്‌പരം
തുറന്നുപറയാൻ…പ്രണയം തമ്മിൽ കൈമാറാൻ കഴിഞ്ഞ അസുലഭ സൗഭാഗ്യങ്ങൾ…അതിൽനിന്നു ലഭിച്ച
സ്വർഗ്ഗീയാനന്ദങ്ങൾ !. ടീച്ചറിൻറെ നിരപരാധിത്വം തെളിയിക്കാൻ അഭിക്ക് അവൻറെ”
പ്രണയത്തിൻറെ ഉത്തരക്കടലാസുകൾ മുഴുവൻ” പഴയ സതീർഥ്യരുടെ തിരുമുൻപിൽ ഒന്നൊഴിയാതെ
നിരയായ്‌ സമർപ്പിക്കേണ്ടി വന്നു . പ്രണയം പൂത്തുവിടർന്ന് പരിലസിച്ച ഏതോ ഹർഷോന്മാദ
നിമിഷത്തിൽ മറ്റെല്ലാം മറന്ന് , തങ്ങളൊന്നായി ശാരീരിക ബന്ധത്തിൽ കടന്ന ആ
ഊട്ടിഅധ്യായം ഒന്ന് ഒഴിച്ച്…..

വളരെ രോഷത്തിൽ സംസാരിച്ചു തുടങ്ങി എങ്കിലും ഇഷ്‌ടം , സ്നേഹം , വിശ്വാസം ,വാത്സല്യം
ഉല്ലാസഭരിതമായ പ്രേമം , വർണ്ണങ്ങൾ കൂടിയ പ്രണയം തുടങ്ങിയവയിലൂടെ കടന്നുപോയപ്പോൾ
അവൻറെ മനസ്സ് ആർദ്രവും പുളകിതവുമായി . ഒടുവിൽ ഉപസംഹരിക്കുമ്പോൾ വേദനയിലും ശാന്തമായി
…” എന്താണ് ലീന ആരോടും ഒന്നും തുറന്നു പറയാതെ വീട്ടുകാരുടെ ഭീഷണിക്കുമുന്പിൽ
കീഴടങ്ങി, കഴുത്തുനീട്ടി കൊടുത്തത്ത് ? . എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ഇത്
മാത്രമാണ് . ഉറപ്പുള്ളത് സ്മിതാമാം ഒന്നും അറിഞ്ഞിട്ടില്ലെന്നും , ഒരു തെറ്റിനും
കൂട്ടുനിൽക്കയില്ല എന്നുള്ളതിലും ആണ് .

ടീച്ചർ വിഷയത്തിൽ തിരശീല വീണെങ്കിലും….സദസ്സ് പിന്നെയും പടിപടിയായി കൊഴുത്തു
മുന്നേറി . നിറഞ്ഞൊഴിയുന്ന ചഷകങ്ങൾക്ക് വേഗതയേറി….സംസാരിക്കുന്ന വിഷയങ്ങൾക്ക്
വീര്യവും. പുതിയ പുതിയ വിഭവങ്ങൾക്കൊത്തു ക്ഷോഭവും അനുതാപവും ഇടകലർന്ന് ഒരുപോലെ
സൽക്കാരം തീർത്തു വന്നുപോയി . മൗനത്തിൽ നിന്നുണർന്ന അഭിയുടെ പ്രതിരോധം ചടുലവും
തീവ്രവും ആയിരുന്നെങ്കിലും അടുത്ത നിമിഷം അവൻ ഐസുപോൽ തണുത്തുറഞ്ഞു പോയി .മുഖത്തെ
ശാന്തത , ദയനീയ….വിഷാരാർദ്ര ഭാവം അവൻറെ സ്‌ഥായീ തളർച്ചയെ ഒന്നുകൂടി വിളിച്ചോതി .
അത് കണ്ടറിഞ്ഞാവണം അനുരഞ്ജന ഭാഷയിൽ എഡ്വേർഡ് സാന്ത്വനവുമായി വീണ്ടും
കടന്നുവന്നു…..” അളിയാ അഭീ കുറേശ്ശെ കഴി അളിയാ….കാതു കുത്തിയവൾ
പോയാൽ….കടുക്കനിട്ടവൾ വരും !….അളിയൻ സമാധാനിക്ക് . പോയവൾ പോട്ടേ …നമുക്കെല്ലാം
ശരിയാക്കാമളിയാ.” .

31150cookie-checkചുമ്മാതാ ആന്റീ ,അങ്ങനൊന്നുമില്ല ! 5

Leave a Reply

Your email address will not be published. Required fields are marked *