വില്ലൻ – Part 15

Posted on

അവർ അത് കേട്ടിരുന്നു……………

കുറച്ചുകഴിഞ്ഞു അവർ ഓഫീസിലേക്ക് പോയി ഇരുന്നു…………

ഒരു ബോയ് അവർക്ക് എല്ലാവർക്കും ചായ കൊണ്ടുവന്ന് കൊടുത്തു……………..

അവരിൽ എല്ലാം പേടിയുടെ അംശങ്ങൾ ഉണ്ടായിരുന്നു…………..

ഒരു മഹാവിപത്തിനെ നേരിൽ കണ്ട അവസ്ഥ…………….

“ഗുരുക്കൾ, സമർ അലി ഖുറേഷി എന്ന പേര് കേട്ടിട്ടുണ്ടോ………….”…………നിരഞ്ജന ഗുരുക്കളോട്
ചോദിച്ചു…………….

ഗുരുക്കൾ ചിന്തയിലാണ്ടു…………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി……………..

“സമർ അലി ഖുറേഷി എന്ന പേര് എനിക്ക് പരിചിതമല്ല………….. പക്ഷെ ഖുറേഷി എന്ന വാക്ക്
എനിക്ക് പരിചിതമാണ്…………..”……………ഗുരുക്കൾ പറഞ്ഞു……………..

“ഖുറേഷി എന്ന വാക്ക് പരിചിതമാണെന്ന് പറഞ്ഞല്ലോ…………ആരാണ് ഖുറേഷി…………….”………..നിരഞ്ജന
ചോദിച്ചു……………

“രാജപരമ്പര……………..മിഥിലാപുരിയിലെ
രാജാക്കന്മാർ…………….ഖുറേഷികൾ…………വീരന്മാർ…………….”………..ഗുരുക്കൾ പറഞ്ഞു……………..

നിരഞ്ജന മൂളി……………

“അബൂബക്കർ ഖുറേഷിയെ അറിയാമോ……………”………….നിരഞ്ജന ചോദിച്ചു……………..

“അറിയാം…………..”………….ഗുരുക്കൾ പറഞ്ഞു……………

നിരഞ്ജന ഗുരുക്കളെ നോക്കി……………

“ഇപ്പോഴത്തെ മിഥിലാപുരിയുടെ സുൽത്താൻ………….കോപക്കാരൻ…………. അതിനേക്കാൾ ഉപരി
വീരൻ…………..മഹാവീരൻ…………….”…………..ഗുരുക്കൾ പറഞ്ഞു……………..

അവർ അത് കേട്ടു………….. നിരഞ്ജന തലയാട്ടി………………

“നിങ്ങൾ പറഞ്ഞ അബൂബക്കർ ഖുറേഷിയുടെ ഇളയമകനാണ് സമർ അലി ഖുറേഷി………………”……………….നിരഞ്ജന
ഗുരുക്കളോട് പറഞ്ഞു……………….

“ഓഹോ…………അതാണല്ലേ അവന്റെ യഥാർത്ഥ നാമം…………….പക്ഷെ അവൻ ഞങ്ങൾക്കിടയിൽ പ്രശസ്തൻ വേറെ
ഒരു പേരിലാണ്………………”……………..ഗുരുക്കൾ പറഞ്ഞു……………….

“ഏത് പേരിൽ……………….”…………….നിരഞ്ജന ചോദിച്ചു……………..

“ചെകുത്താന്റെ സന്തതി……………”………….ഗുരുക്കൾ പറഞ്ഞു………….അത് പറയുമ്പോൾ ഗുരുക്കളിൽ
ചെറിയ ഒരു ഭയവും കടന്നുവന്നു……………..

നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും അവസ്ഥ പിന്നെ പറയണ്ടല്ലോ………………

“അവനെ കുറിച്ച് അറിയാമോ…………..”……………..നിരഞ്ജന ചോദിച്ചു………………

“കേട്ടിട്ടുണ്ട്……………..പോർവീരൻ…………….അവന്റെ ഉപ്പാനെ പോലെ

തന്നെ……………അവന്റെ വീരത്തെ കുറിച്ചുള്ള കഥകൾ അനവധിയാണ്………….അവനെ കുറിച്ചുള്ള
വായ്‌താരികൾ അനവധിയാണ്…………….ഓരോ മധുരക്കാരനും വീരത്തെ കുറിച്ച് പറയുമ്പോൾ ഇവനെ
കുറിച്ച് പരാമർശിക്കാതെ പോവില്ല…………….അത്രയ്ക്കും വല്ല്യ വീരൻ……………പക്ഷെ അവനെ
കുറിച്ച് കഴിഞ്ഞ എട്ടൊമ്പത് കൊല്ലമായി ഒരറിവും ഇല്ല…………….ഒരുപക്ഷെ മിഥിലാപുരി
ഒരാൾക്ക് വേണ്ടി ഇന്നും കാത്തിരിക്കുന്നുണ്ടെങ്കിൽ അത് അവന്
വേണ്ടിയായിരിക്കും…………………”……………ഗുരുക്കൾ പറഞ്ഞു നിർത്തി…………….

നിരഞ്ജനയും കൂട്ടരും ഭയത്തോടെ അത് കേട്ട് നിന്നിരുന്നു……………..

ഒരുപക്ഷെ ഇത്തവണ ഭയത്തിനൊപ്പം ലേശം ബഹുമാനവും അവരുടെ ഉള്ളിലേക്ക് കടന്നുവന്നു…………….

അവരുടെ ചോദ്യങ്ങൾ അവസാനിച്ചു………………

ഗുരുക്കളും രാമൻ പിള്ളയും പോകാനൊരുങ്ങി……………

അവർ ഡോക്ടറോടും എല്ലാവരോടും യാത്ര ചോദിച്ചു വാതിൽക്കലേക്ക് നടന്നു…………….

പെട്ടെന്ന് ഗുരുക്കൾ നിരഞ്ജനയ്ക്ക് നേർ തിരിഞ്ഞു………………

“സമർ അലി ഖുറേഷിയാണ് ഈ കൊലപാതകങ്ങളുടെയൊക്കെ പിന്നിൽ എന്ന് നിങ്ങൾ
വിശ്വസിക്കുന്നുണ്ടെങ്കിൽ അവനെ അവന്റെ വഴിക്ക് വിട്ടേക്ക്………………അതാകും നിങ്ങളുടെ
ജീവന് നല്ലത്…………..അല്ലെങ്കിൽ നിങ്ങളെയും അതുപോലെ ഐസിയു വിൽ കിടക്കുന്നത് കാണേണ്ടി
വരും…………….”………….ഗുരുക്കൾ പറഞ്ഞു……………

അതുകേട്ട് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പേടിച്ചു വിറച്ചു…………….

ഗുരുക്കളെ അടുത്ത വാക്കുകൾ താങ്ങാനാവാതെ എന്നാൽ അതിലേക്ക് തന്നെ ശ്രദ്ധ കൊടുത്ത്
അവർ നിന്നു……………..

“അവൻ ഈ പ്രശസ്തിയും പേരും ഉണ്ടാക്കിയെടുത്തത് മറ്റു വീരന്മാരെ പോലെ അമ്പതും അറുപതും
വയസ്സായിട്ടല്ല………..വെറും പതിനാറോ പതിനേഴോ വയസ്സുകൊണ്ടാണ്……………………അവനെ വെറുതെയല്ല
ചെകുത്താന്റെ സന്തതിയെന്ന് വിളിക്കുന്നത്………….ഓർത്താൽ നന്ന്…………..”……………….അതും
പറഞ്ഞിട്ട് ഗുരുക്കളും ആശ്രിതനും ആ വാതിൽ കടന്ന് പോയി…………….

അവർ മൂവരും ഭയത്തിൽ തൊണ്ടയിലെ വെള്ളം വറ്റി നിന്നു…………..

അവരുടെ ശുഭമല്ലാത്ത ഭാവി അവരുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു………….അത് അവരെ വല്ലാതെ
ഭയപ്പെടുത്തി…………..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വൈകുന്നേരം സമർ മുത്തിനെയും കൂട്ടി പുറത്തേക്കിറങ്ങി……………..

അടുക്കളയിൽ പണി ഉണ്ടായിരുന്നത് കൊണ്ട് ഷാഹിക്ക് അവരുടെ കൂടെ പോകാൻ
സാധിച്ചില്ല……………..

കുളി പുഴയിൽ നിന്നാകാം എന്ന പ്ലാനിൽ മുത്ത് തോർത്ത് മുണ്ടൊക്കെ കയ്യിൽ
കരുതിയിരുന്നു…………….

അവർ ആദ്യം കളിസ്ഥലത്തേക്ക് നടന്നു……………

സമർ ജീപ്പ് തൽക്കാലം ഒഴിവാക്കി…………..ആ നാടിന്റെ ഭംഗി നടന്നറിയാം എന്ന് കരുതി…………….

അവർ കളിസ്ഥലത്തേക്ക് നടന്നു……………

മുത്ത് സമറിനോട് ഓരോന്ന് സംസാരിച്ചുകൊണ്ട് അവന് വഴി കാട്ടി…………….

സമർ ചുറ്റുമുള്ള മരങ്ങളുടെയും പച്ചപ്പിന്റെയും ഭംഗി ആസ്വദിച്ചു നടന്നു…………….

ഗ്രാമം എന്ന് പറഞ്ഞാൽ തന്നെ വേറെ ഒരു ഫീലാണ്…………..ഒരു റീഫ്രഷ്‌മെന്റ് ആണ്
ഗ്രാമങ്ങൾ…………..

പ്രകൃതിയോട് നമ്മൾ കൂടുതൽ അടുക്കുന്നത് പോലെ തോന്നും…………..ഈ പ്രകൃതിയിൽ തനിക്കുമൊരു
സ്ഥാനമുണ്ടെന്ന് തോന്നിപ്പോകും……………..

അവർ നടന്നുകൊണ്ടിരുന്നു…………

വഴിയിൽ വെച്ച് കാണുന്ന ആളുകളെല്ലാം സമറിനെ തന്നെ
നോക്കുന്നുണ്ടായിരുന്നു………….പ്രത്യേകിച്ച് പെണ്ണുങ്ങൾ………….അവർ സമറിന്റെ ഭംഗിയെ
ശരിക്കും കണ്ണുകളാൽ ആസ്വദിച്ചു…………….

അവർ കളിസ്ഥലത്ത് നടന്നെത്തി……………

മരങ്ങളുടെ നടുവിലാണ് ആ കളി സ്ഥലം…………. കൂടുതലും തേക്ക് ആണ്…………. നെഞ്ചും വിരിച്ച്
തലയുയർത്തി നിൽക്കുന്ന മരങ്ങൾ…………..

അവയ്ക്കിടയിലൂടെ സമറും മുത്തും കളിസ്ഥലത്തേക്ക് നടന്നു……………

ഫുട്ബോൾ കളിയ്ക്കാൻ വേണ്ടി ചിലർ അവിടെ ബൂട്ട് കെട്ടുന്നുണ്ടായിരുന്നു………… ബൂട്ട്
കെട്ടിയവർ പന്ത് തട്ടി കളിക്കുന്നുണ്ടായിരുന്നു………………

വയസ്സായ ചിലർ അവിടെ ചില കല്ലുകൾ കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിൽ നേരത്തെ സ്ഥാനം
പിടിച്ചിരുന്നു………………

പുതുതായത് കൊണ്ട് തന്നെ എല്ലാവരും സമറിനെ നോക്കി………….

മുത്ത് കുറച്ചുപേർക്ക് സമറിനെ പരിചയപ്പെടുത്തി കൊടുത്തു…………ബാക്കിയുള്ളവർ സമറിനോട്
വന്ന് സംസാരിച്ചു പരിചയപ്പെട്ടു…………….

രാവിലത്തെ പ്രകടനം കാരണം സമർ അവിടെ കുറച്ച് പ്രശസ്തനായിരുന്നു……………….അതുകൊണ്ട്
തന്നെ കുറേ പേർക്ക് സമറിനെ അറിയാമായിരുന്നു……………..

ഷാഹിയുടെ ഒപ്പം പഠിച്ച ചില സുഹൃത്തുക്കളും അതിൽ ഉണ്ടായിരുന്നു…………..അവരിൽ
വിനീത്,നാസിം എന്നിവരോട് സമർ പെട്ടെന്ന് കമ്പനി ആയി…………..സമർ അവരോട് കുറേ നേരം
സംസാരിച്ചു…………….

അതിനു ശേഷം അവർ കളിയ്ക്കാൻ ഇറങ്ങി…………കുറച്ചുനേരം പന്തുതട്ടി കളിച്ചതിന് ശേഷം അവർ
ശരിക്കും കളി തുടങ്ങി…………..

സമറിനും കുറച്ചുപേർക്കും ബൂട്ട് ഇല്ലാത്തവരായി ഉണ്ടായിരുന്നു…………..

കളി തുടങ്ങി…….എല്ലാവരും നല്ല ഉഷാറായി കളിച്ചു…………..

മുത്ത് നല്ലപോലെ കളിക്കുന്നത് സമർ ശ്രദ്ധിച്ചു………….

വിനീതിന്റെയും നാസിമിന്റെയും ടീമിൽ ആയിരുന്നു സമർ………….

സമറും കുഴപ്പമില്ലാതെ കളിച്ചു…………നല്ലപോലെ ഓടി…………..വിയർത്തൊലിച്ചു………………

നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവർ കളി നിർത്തി…………….

സമറും മുത്തും എല്ലാവരും വിയർപ്പിൽ കുളിച്ചിരുന്നു…………..

പിന്നെ കാണാം എന്ന് പറഞ്ഞ് സമറും മുത്തും പുഴയിലേക്ക് നടന്നു……………

ഫുട്ബോൾ കളിച്ചവരിൽ ചിലരും പുഴയിൽ കുളിക്കാൻ വന്നിരുന്നു……………

കളിസ്ഥലത്ത് നിന്ന് കുറച്ചു ദൂരമേ പുഴയിലേക്കുള്ളൂ…………..

നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു അത്………….

അസ്തമയ സൂര്യന്റെ ചുവപ്പ് ആകാശത്ത് പടർന്നു……….അത് ഭൂമിയിലേക്കുമിറങ്ങി വന്നു…………….

ഒരു ചുവന്ന അന്തരീക്ഷം………….

പുഴയിലാണെങ്കിൽ നല്ല തെളിവെള്ളം……………

പുഴയുടെ ഇക്കരയിൽ നിന്ന് നോക്കിയാൽ അക്കരെ കാണാം………..അക്കരയിൽ നിറയെ മരങ്ങൾ നിറഞ്ഞു
നിൽക്കുന്നത് സമർ കണ്ടു………….

അത് കാണാൻ തന്നെ വേറെ ഒരു തരം ഭംഗിയായിരുന്നു…………….അത് ഒരു കാട് ആണെന്ന് മുത്ത്
സമറിനോട് പറഞ്ഞു………………

ഇടയ്ക്ക് വെള്ളം കുടിക്കാൻ ഒക്കെ ആന കൂട്ടമായി അക്കരയിൽ വരാറുണ്ട് എന്ന്
പറഞ്ഞു……………

സമർ നിന്നതിന്റെ തൊട്ടു വലതു ഭാഗത്ത് തന്നെ പാറ ഉള്ള ഭാഗമാണ്…………..അവിടെ കൊറേ
പെണ്ണുങ്ങൾ അലക്കാൻ വന്നിട്ടുണ്ട്…………….

അവിടെയുള്ള കുറേ പെണ്ണുങ്ങൾ സമറിനെ നോക്കി പരസ്പരം ഓരോന്ന്
പറഞ്ഞുകൊണ്ടിരുന്നു……………….

മുത്ത് വെള്ളത്തിലേക്ക് എടുത്ത് ചാടി……………

“ഇക്കാ……….ചാട്…………..”……………മുത്ത് വെള്ളത്തിൽ കിടന്നുകൊണ്ട്

പറഞ്ഞു…………….

സമർ ടീഷർട്ട് തലവഴി ഊരി………… നിലത്തിട്ടു……………

സമറിന്റെ ശരീരം കണ്ട് മുത്ത് അത്ഭുതപ്പെട്ട് നിന്നു……………അതിനേക്കാൾ കഷ്ടമായിരുന്നു
അപ്പുറത്തെ പെണ്ണുങ്ങളുടെ അവസ്ഥ…………..അവന്റെ കരുത്തുറ്റ ശരീരത്തിൽ നോക്കി അവർ
വെള്ളമിറക്കി………………

ഒരു വെളുത്ത ഉരുക്ക് പാറ പോലെയായിരുന്നു സമറിന്റെ ശരീരം…………നെഞ്ചിലും വയറിലുമൊക്കെ
നിറയെ രോമമുണ്ടായിരുന്നു………………

പക്ഷെ അവന്റെ ശരീരത്തിന്റെ ഷെയ്‌പ്പ് ഒക്കെ പെണ്ണുങ്ങളുടെ വായിൽ
കപ്പലോടിപ്പിക്കാനുള്ള വെള്ളം ഉണ്ടാക്കി………………

സമർ ട്രൗസർ മാത്രമിട്ട് പുഴയിലേക്ക് എടുത്ത് ചാടി……………..

വെള്ളത്തിന് നല്ല തണുപ്പ് ഉണ്ടായിരുന്നു…………..സമറിന് കുളിര് കോറി…………. പക്ഷെ
പെട്ടെന്ന് തന്നെ അതുമായി സമർ പൊരുത്തപ്പെട്ടു………….

സമർ മുത്തിനെ നോക്കി………….

മുത്ത് അപ്പോഴും സമറിന്റെ കരുത്തുറ്റ ശരീരം കണ്ടതിന്റെ ഷോക്കിൽ നിന്ന്
വിട്ടുമാറിയിട്ടില്ലായിരുന്നു……………..

സമർ വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു……………മുത്ത് ചിരിച്ചു……………

അവർ രണ്ടുപേരും നീന്താൻ തുടങ്ങി…………..

സമർ മുങ്ങാംകുഴിയിട്ട് നീന്തി………….വെള്ളത്തിന്റെ അടിയിലേക്ക് നീന്തി ചെന്നപ്പോൾ
പലതരത്തിലുള്ള നിറങ്ങളുള്ള കല്ലുകളുടെ തിളക്കവും ഭംഗിയും സമറിനെ
ആനന്ദിപ്പിച്ചു…………….

കുറേ നേരം നീന്തിയതിന് ശേഷം അവർ കുളിക്കാൻ തുടങ്ങി……………

“മുത്തേ……നിങ്ങൾക്ക് ആ വയലിന്റെ അടുത്ത് സ്ഥലം വല്ലതുമുണ്ടോ……………”…………….സമർ അവരുടെ
കുശലവർത്തമാനങ്ങൾക്കിടയിൽ മുത്തിനോട് ചോദിച്ചു……………….

“ആ…………ചെറിയൊരു സ്ഥലം പണ്ട് ഉപ്പ വാങ്ങി ഇട്ടതുണ്ട്…………….”……………മുത്ത് മറുപടി
കൊടുത്തു…………….

“നല്ല നൈസ് സ്ഥലമാണ് ല്ലേ…………….”…………സമർ ചോദിച്ചു……………

“ശരിയാ………….രാവിലെ സൂര്യനുദിക്കുന്ന സമയത്ത് പോവണം……………നല്ല
ചൊറുക്കാണ്…………..”…………..മുത്ത് പറഞ്ഞു……………..

“അല്ലാ…………. ആ സ്ഥലത്തിന്റെ പേരിൽ വല്ല പ്രശ്നവുമുണ്ടോ…………..”……………സമർ
ചോദിച്ചു…………….

“ഉണ്ടെന്ന് തോന്നുന്നു ഇക്ക……………ചെട്ടിയാരുമായിട്ടാണെന്ന്
തോന്നുന്നു……………”…………മുത്ത് പറഞ്ഞു……………

ചെട്ടിയാർ………….പെട്ടെന്ന് ആ വാക്ക് സമറിലേക്ക് തറഞ്ഞുകയറി…………….

“ചെട്ടിയാരോ………….ആരാ അത്…………..”…………സമർ ചോദിച്ചു…………….

“വരദരാജ ചെട്ടിയാർ എന്നോ മറ്റുമാണ് അയാളുടെ മുഴുവൻ പേര്………………ഇവിടുത്തെ വല്ല്യ
പ്രമാണിയാണ്………….ഇവിടെ ഉള്ള മിക്കവാറും സ്ഥലങ്ങൾ മൂപ്പരുടെയാണ്……………”…………..മുത്ത്
പറഞ്ഞു…………….

“ഓഹോ………….”…………സമർ പറഞ്ഞു…………….

സമർ സംസാരവിഷയം മാറ്റി…………….സമറിന് വേണ്ടത് കിട്ടി……………

അവർ കുളി കഴിഞ്ഞു വീട്ടിലേക്ക് നടന്നു…………..

ഒരു പേര് സമറിന്റെ ഉള്ളിൽ അപ്പോഴും കളിക്കുന്നുണ്ടായിരുന്നു………………

വരദരാജ ചെട്ടിയാർ…………….

??????????????????

BMW കാർ ഹോട്ടലിന് മുൻപിലേക്ക് വന്നു നിന്നു……………….

“ശരി……….ശിവറാം……………ഐ വിൽ ബി ബാക്ക്…………..”…………ആത്രേയാ ശിവറാമിനെ
കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു………………

ആത്രേയാ പിന്നിലേക്ക് മാറി………….മറ്റുള്ളവരെ ഒന്ന് കണ്ണ് കാണിച്ച ശേഷം ആത്രേയാ
പുറത്തേക്ക് നടന്നു…………….ഒരു പരിവാരവും ഇല്ലാതെ…………………..

ആത്രേയാ തന്റെ BMW കാറിന് അടുത്തേക്ക് നടന്നു……………

ആത്രേയാ കാറിന്റെ പിൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറി…………..

ആത്രേയാ പിൻസീറ്റിൽ നിവർന്നിരുന്നു……….

ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞു ആത്രേയയെ നോക്കി……………….

“മാരാ………… പോകാം………….”…………ആത്രേയ പറഞ്ഞു………….

ഡ്രൈവർ മുന്നിലേക്ക് തിരിഞ്ഞു…………..

വണ്ടിയെടുത്തു……………

ആ വണ്ടി നഗരവീഥികളിലൂടെ നീങ്ങി……………

“അയ്യാ………..മയങ്ങിക്കോളൂ…………..ഞാൻ വിളിക്കാം…………..”……….മാരൻ ആത്രേയയോട്
പറഞ്ഞു…………….

“ഹ്മ്……………..”………..ആത്രേയാ അതിന് മൂളി…………….

ആത്രേയാ തല പിന്നിലേയ്ക്ക് ചായ്ച്ചു……………….

കണ്ണുകൾ അടച്ചു………….

ആത്രേയയുടെ കണ്ണിൽ ഇരുട്ട് നിറഞ്ഞു……………

ആത്രേയാ വണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു………………

ഇരുട്ടിലൂടെ ആത്രേയാ വണ്ടിയുടെ ചലനം അറിഞ്ഞു……………

പെട്ടെന്ന് ആ ചലനം ആത്രേയാ അറിയാതെ ആയി……………

പക്ഷെ ഇരുട്ടിന് മാത്രം ഒരു മാറ്റവുമില്ല………….

ഇരുട്ട്……………

കറുപ്പ്…………..

കട്ടക്കറുപ്പ്……………

പെട്ടെന്ന് ആത്രേയയുടെ കാഴ്ച ചലിക്കാൻ തുടങ്ങി………….വളരെ പെട്ടെന്ന്……………

ആ കറുപ്പിലൂടെ ആത്രേയയുടെ കണ്ണുകൾ അതിവേഗത്തിൽ പാഞ്ഞു…………….

പെട്ടെന്ന്…………..

ആത്രേയയുടെ കാഴ്ച ഒരു കറുത്ത ഭിത്തിയിൽ ചെന്ന് ഇടിച്ചു……………

അവന്റെ കാഴ്ച പൊട്ടിത്തെറിച്ചു……………..

പെട്ടെന്ന് കറുപ്പ് മാറി…………

കാപ്പിയായി നിറം…………..ചേറിന്റെ നിറമുള്ള കാപ്പി നിറം………………

പെട്ടെന്ന് തന്റെ കാഴ്ച ആ കാപ്പി നിറത്തിൽ നിന്ന് തന്നെ പിന്നോട്ട്
അടുപ്പിക്കുന്നത് പോലെ ആത്രേയയ്ക്ക് തോന്നി………………

പെട്ടെന്ന് ആ കാപ്പി നിറത്തിന് ഇരുവശങ്ങളിലായി ഒരു പച്ച നിറം ആത്രേയാ കണ്ടു…………..

പച്ചനിറമല്ല…………….. പച്ചപുല്ലുകൾ…………….

വൈകാതെ അതൊരു പാടവരമ്പ് ആണെന്ന് ആത്രേയയ്ക്ക് മനസ്സിലായി……………….

ആ പടവരമ്പിലൂടെ ആത്രേയയുടെ കാഴ്ച മുന്നോട്ട് പോയിക്കൊണ്ടിരുന്നു……………..

പെട്ടെന്ന് ഒരു വെളുത്ത ചെറിയ കാൽ ആ പാടവരമ്പിലേക്ക് ചവിട്ടി……………

ആരുടെ കാൽ ആണത്…………..

ആ കാലുകൾ ആ പാടവരമ്പിലൂടെ നടക്കാൻ തുടങ്ങി……………..

തന്റെ കാലുകളല്ലേ അത്……………..താനല്ലേ ആ പാടവരമ്പിലൂടെ നടക്കുന്നത്…………….

അതെ……….ഞാൻ തന്നെ……………..

ആത്രേയാ കണ്ണുകൾ മുകളിലേക്ക് ഉയർത്തി…………….

നീണ്ടുകിടക്കുന്ന പാടങ്ങൾ ആത്രേയയ്ക്ക് മുന്നിൽ വെളിവായി……………അവിടവിടങ്ങളിലായി
തെങ്ങുകൾ പാടവരമ്പുകൾ കൂടിച്ചേരുന്നിടത്ത് നിൽക്കുന്നതും ആത്രേയയുടെ കണ്ണിൽ
വെളിവായി…………….

പെട്ടെന്ന് പിന്നിൽ നിന്ന് ചെറിയ ചെറുക്കന്മാർ സംസാരിക്കുന്ന ശബ്ദം ആത്രേയാ
കേട്ടു…………..

ആത്രേയാ തിരിഞ്ഞുനോക്കി………….

ഒരു നാലഞ്ച് ചെറുക്കന്മാരുണ്ട്…………… അവർ പരസ്പരം ഓരോന്ന് പറഞ്ഞു വരുന്നു…………..

അവരുടെ മുഖങ്ങൾ…………അതെനിക്ക് പരിചിതമാണല്ലോ……………..

ആത്രേയാ മുന്നിലേക്ക് തിരിഞ്ഞു………ആ പാടവരമ്പത്തിലൂടെ നടന്നു…………….

തന്റെ നഗ്നപാദങ്ങൾ ചേറിൽ പതിയുന്ന സുഖം ആത്രേയാ ആസ്വദിച്ചു………….അതോടൊപ്പം ചെളി
തന്റെ കാൽവിരലുകൾക്കിടയിലൂടെ കയറിവരുമ്പോളുള്ള കിരുകിരുപ്പും ആത്രേയാ
ആസ്വദിച്ചു…………..

കാലുകളിൽ നനവ് പടർന്ന് ചെളിയിൽ കുതിരുന്നതും ഒക്കെ ആസ്വദിച്ച് ആ വഴുവഴുപ്പാർന്ന
പാടവരമ്പിലൂടെ ആത്രേയാ നടന്നുകൊണ്ടിരുന്നു………………..

“ആത്രേയാ……………..”…………..പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളി ആത്രേയാ കേട്ടു…………..

ആത്രേയാ തിരിഞ്ഞുനോക്കി…………….

തനിക്ക് പരിചിതമായ ഒരു മുഖം എന്നെ തന്നെ നോക്കുന്നു……………..

പെട്ടെന്ന് അവൻ ഒരിടത്തേക്ക് എന്നെ നോക്കിക്കൊണ്ട് എനിക്ക് കൈചൂണ്ടി കാണിച്ചു
തന്നു………………

ഞാൻ അങ്ങോട്ടേക്ക് നോക്കി………………

കുറച്ചുദൂരെ ഒരു വയൽകണ്ടം………………

അവിടെ കുറച്ചു ആളുകൾ…………..

അവിടെ കുറച്ചു ആളുകൾ ജെല്ലിക്കെട്ട് കാളയെ പരിശീലിപ്പിക്കുന്നു……………….

കാള ചെറുതായി കുതറുന്നുണ്ട്…………….അവർക്ക് കാളയെ അത്ര സുഗമമായി കൈകാര്യം ചെയ്യാൻ
സാധിക്കുന്നില്ല…………….

പക്ഷെ ഈ കാഴ്ച ഞാൻ ഒരുപാട് തവണ കണ്ടതാണല്ലോ…………അസാധാരണമായി ഒന്നുമില്ലല്ലോ…………….

ഞാൻ എനിക്ക് കൈചൂണ്ടി കാണിച്ചു തന്നവനെ നോക്കി……………

എനിക്ക് മനസ്സിലായില്ല എന്ന് അവന് മനസ്സിലായി………….

അവൻ ഒരിക്കൽ കൂടി കൈചൂണ്ടി…………….

ഞാൻ വീണ്ടും ആ ദിശയിൽ കണ്ണ് തിരിച്ചു…………….

ആ വയൽകണ്ടം തന്നെ……………..

പക്ഷെ കണ്ടത്തിലേക്കല്ല……….. അതിന്റെ വരമ്പത്തേക്കാണ് അവൻ കൈചൂണ്ടിയത്………….

ഞാൻ ആ വരമ്പത്തേക്ക് നോക്കി………….

ഒരു ചെറിയ പയ്യൻ…………..

അവൻ കാളയെ പരിശീലിപ്പിക്കുന്നതും നോക്കി നിൽക്കുന്നു…………….

കാളയുടെ അടുത്തേക്കാണ് അവന്റെ കണ്ണ്…………..

അവൻ കാളയുടെ ഓരോ ചലനവും നോക്കി നിൽക്കുന്നു………………

പെട്ടെന്ന് കൈചൂണ്ടിയവൻ എന്റെ അടുത്തേക്ക് വന്നു……………

“അതാണവൻ…………….”………………അവൻ എന്നോട് പറഞ്ഞു……………

“ആര്…………..”……….ഞാൻ തിരികെ ചോദിച്ചു………………

“അബൂബക്കറിന്റെ ഇളയ സന്തതി……………..”…………അവൻ പറഞ്ഞു……………

പൊടുന്നനെ എന്നിലേക്ക് ഒരു മിന്നൽപിണർപ്പ് കയറിവന്നു………………

“ചെകുത്താന്റെ സന്തതി…………..”…………..അവൻ എന്നോട് പറഞ്ഞു…………..

എന്നുള്ളിലേക്ക് ഒരു ചൂട് കയറിവന്നു…………

ശരീരത്തിൽ എന്തൊക്കെയോ സംഭവിക്കുന്ന പോലെ…………….

ഞങ്ങൾ അവനെ തന്നെ നോക്കി…………….

അവനപ്പോഴും ആ ജെല്ലിക്കെട്ട് കാളയിൽ ആയിരുന്നു ശ്രദ്ധ……………

അവന്റെ നോട്ടത്തിൽ പോലും എന്തോ പ്രത്യേകതയുള്ള പോലെ………………

മറ്റുള്ളവർ അവനെ ഒരു ആരാധനപോലെ നോക്കിനിന്നു………………

അവന്റെ ഇരുത്തവും ആ നോട്ടവും എന്നിൽ എന്തൊക്കെയോ ശൂന്യത നിറച്ചു………………

അവന്റെ കണ്ണുകൾ പോലും അനങ്ങുന്നില്ല…………….

അവൻ ഇനി ചെകുത്താൻ തന്നെയാണോ………………

പെട്ടെന്ന് ആ ജെല്ലിക്കെട്ട് കാള അവരുടെ പിടുത്തം ഭേദിച്ചു…………………കാളയെ
പിടിച്ചുകൊണ്ട് നിന്നവരെ കാള ദൂരത്തേക്ക് പറത്തിക്കളഞ്ഞു…………………….

കാള തുടൽ പൊട്ടിച്ചു………………കാളയുടെ മേലുണ്ടായിരുന്ന കയറുകൾ അഴിഞ്ഞു………………

കാള സ്വതന്ത്രനായി……………….

കാള കാലുകൾ നിലത്തിട്ട് ഉരച്ചു……………അതിന്റെ മുഖം കുടഞ്ഞു…………

കാളയുടെ മേലിൽ നിന്ന് പൊടി പറന്നു…………..

പെട്ടെന്ന് വരമ്പത്തിരിക്കുന്നവനിൽ ആ കാളയുടെ ശ്രദ്ധ പതിഞ്ഞു…………………

കാള കാലുകൾ മണ്ണിൽ ഇട്ട് വലിച്ചു………….പിന്നിലേക്ക് മണ്ണ് തെറിപ്പിച്ചു…………….

പെട്ടെന്ന് കാള മുന്നിലേക്ക് കുതിച്ചു……………ആ വരമ്പത്തിരിക്കുന്ന പയ്യന് നേരെ…………………

പക്ഷെ ആ പയ്യൻ ഒന്ന് അനങ്ങിയത് പോലുമില്ല……………..

അവൻ കാള വരുന്നതും നോക്കി അവിടെ ഇരുന്നു……………..

അവൻ പേടിച്ചു ചത്തോ…………..എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുത്തൻ ചോദിച്ചു…………….

കാള അവന് നേരെ പാഞ്ഞടുത്തു……………..

അവന് മുന്നിലെത്താനായതും ആ പയ്യൻ വരമ്പത്ത് നിന്നെഴുന്നേറ്റ്
കണ്ടത്തിലേക്കിറങ്ങി…………….കാളയുടെ മുന്നിലേക്ക്……………..

അവൻ എന്താ ചെയ്യുന്നത് എന്നോർത്ത് ഞങ്ങൾ അമ്പരന്നു…………………..

കാള അവന്റെ തൊട്ടുമുന്നിലെത്തി…………………….

പെട്ടെന്നവൻ മുന്നിലേക്ക് കുനിഞ്ഞ് തല കാളയെ പോലെ കുലുക്കിയിട്ട് അവന്റെ
രണ്ടുകാലുകൾ മണ്ണിൽ പിന്നിലേക്ക് വലിച്ചു…………….കാള ചെയ്യുന്നത് പോലെ………………..

അതുകണ്ട് കാള പെട്ടെന്ന് നിന്നു…………….

അവനെ നോക്കി…………….

അവനും തിരിച്ചു അതേപോലെ കാളയെ നോക്കി……………

കാള അവനെ നോക്കി മുക്രയിട്ടു…………….

അവനും വിട്ടില്ല………….അവനും ശബ്ദമുണ്ടാക്കി……………

പക്ഷെ അത് ഒരു കാളയെ പോലെ തോന്നിയില്ല…………..

ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ തോന്നി അത്…………………

കാള ഒന്ന് പരുങ്ങി………..പക്ഷെ വിടാൻ ഒരുക്കമല്ലായിരുന്നു……………

കാള പിന്നെയും കാലുകൾ മണ്ണിൽ ഇട്ട് ഉരച്ച് അവനോട് കൊമ്പുകോർക്കാൻ ഒരുക്കം
കൂട്ടി…………..

അവനിൽ അതൊന്നും ഒരു തെല്ല് പോലും ഭയം ഉണ്ടാക്കിയില്ല………………..

അവനും അതേ പോലെ തന്നെ ചെയ്തു…………

ആ കാളയുടെ പകുതി പോലും ശരീരം ആ പയ്യനില്ലായിരുന്നു എന്നത് കൂടെ ഓർക്കണം………………

കാള പിന്നെയും കുതിച്ചു അവന് നേരെ………….അവൻ കാളയെ തന്നെ നോക്കിനിന്നു…………….

ഒരടിപോലും പിന്നിലോട്ട് വെച്ചില്ല അവൻ…………..

പെട്ടെന്ന് കാള അടിച്ചുപറത്തിയവർ കാളയുടെ മേൽ വീണു……………

അവർ കാളയെയും കൊണ്ട് നിലത്ത് വീണു…………..

കാള വീണ്ടും കുതറാൻ വേണ്ടി ശ്രമിച്ചു………….പക്ഷെ ഇത്തവണ സാധിച്ചില്ല…………….

കാള പതിയെ അവർക്ക് കീഴടങ്ങി……………..

അവർ കാളയുടെ മേൽ കയർ കെട്ടി ബന്ധിച്ചു……………..

ഇതെല്ലം ഒരടി പോലും പിന്നിലേക്ക് വെക്കാതെ അവൻ നോക്കിനിന്നു……………

അവർ കാളയെ ബന്ധിച്ച് എണീറ്റു……………..

അവർ അവനെ നോക്കി……………

അവനിൽ ഒരു തുള്ളി ഭയമോ എന്തിന് അവന്റെ ഒരു നൊടി ശ്വാസം പോലും
അധികരിച്ചിട്ടില്ലായിരുന്നു……………….

ആ നിമിഷം ആ ജെല്ലിക്കെട്ട് കാളയേക്കാൾ ഭയം അവനോട് അവർക്ക് തോന്നി………………

അവൻ തിരിഞ്ഞു വരമ്പത്തിലൂടെ നടന്ന് പോയി……………..

അസ്തമയ സൂര്യൻ അവന്റെ ചുവന്ന പ്രഭ അവിടെ വീശിവിതറിയിരുന്നു………………പക്ഷെ ആ
സൂര്യനെക്കാൾ ജ്വലിച്ചു നിന്നത് അവനായിരുന്നു……………

ചെകുത്താന്റെ സന്തതി………………

അവർ അതിശയത്തോടെ അവനെ നോക്കിനിന്നു……………

“പേടിച്ചു ചാവാൻ അവൻ ഞാനോ നീയോ അല്ല……….ചെകുത്താനാണ്……………”…………..നേരത്തെ ചോദിച്ചവന്
ഇപ്പോഴാ മറുപടി കൊടുത്തത്……………..

അത് പറയുമ്പോൾ അവന്റെ രോമം പോലും എണീറ്റ് നിന്ന് അവന് സല്യൂട്ട്
അടിച്ചിരുന്നു……………..

“അയ്യാ…………..”………….പെട്ടെന്ന് മാരന്റെ വിളി ആത്രേയയെ ഉറക്കത്തിൽ നിന്നുണർത്തി…………..

ആത്രേയാ വിയർത്തിരുന്നു………….

അവൻ കുപ്പിയിലെ വെള്ളം എടുത്ത് കുടിച്ചു………………

ഭക്ഷണം കഴിക്കാൻ വേണ്ടി ആത്രേയയെ വിളിച്ചതായിരുന്നു മാരൻ…………….

പക്ഷെ ആ സ്വപ്നം ആത്രേയയെ ഒന്ന് ആശങ്കാകുലനാക്കി………………

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ ഷാഹി സമറിനെയും കൂട്ടി പിന്നിൽ അവർ കൃഷി ചെയ്യുന്ന ഭാഗത്തേക്ക് ഇറങ്ങി…………….

ഇന്നലെ കളിസ്ഥലത്ത് നിന്ന് പോന്ന ശേഷം രാത്രി ഭക്ഷണശേഷം മാത്രമേ ഷാഹിക്ക് സമറിനെ
ഒഴിഞ്ഞു കിട്ടിയതൊള്ളൂ…………അപ്പോഴും മുത്ത് അവന്റെ ഒപ്പം ഉണ്ടായിരുന്നു……………

ഷാഹി അവന് മുമ്പിലായി കൃഷി ഭാഗങ്ങളിലൂടെ നടന്നു……………….

വാഴയും കവുങ്ങും പയറും ഒക്കെ അവിടെ കൃഷി ചെയ്തിരുന്നു…………..

വാഴത്തോട്ടത്തിലേക്കാണ് അവർ നേരെ ഇറങ്ങിയത്…………..

വശത്ത് നെൽപാടം വിരിഞ്ഞു നിൽക്കുന്നത് സമർ കണ്ടു…………..

അവളുടെ പിന്നാലെ നടക്കുമ്പോൾ വാഴയിലകൾ അവനെ പോവല്ലേ പോവല്ലേ എന്ന രീതിയിൽ തട്ടി
വിളിക്കുന്നുണ്ടായിരുന്നു……………പക്ഷെ അവനൊരിക്കലും പോകാതിരിക്കാൻ ആവില്ല എന്ന് ആ
പാവം വാഴകൾക്ക് അറിയില്ലല്ലോ……………

അവൻ അവളുടെ പിന്നാലെ നടന്നു…………

അവൾ ഓരോന്ന് ചോദിക്കുകയും പറയുന്നുമുണ്ടായിരുന്നു…………….

വാഴത്തോട്ടത്തിൽ നടന്ന് വഴി കഴിഞ്ഞപ്പോൾ അപ്പുറത്തെ നിരയിലേക്ക് ചാടി ചാടി പോകേണ്ടി
വന്നു…………..

ഷാഹിയുടെ ഓരോ ചാട്ടവും കണ്ട് സമർ ചിരിച്ചു……………..

സമർ ചിരിക്കുന്നത് ഷാഹിക്ക് മനസ്സിലായി……………….

“ദേ………. കളിയാക്കാൻ നിക്കല്ലേ……………ഇങ്ങനെ ചാടിയില്ലെങ്കി വെള്ളം നനയും
അതോണ്ടാണ്……………..”………….ഷാഹി പറഞ്ഞു……………..

സമർ അതിന് ചിരിച്ചു………..

“ഓക്കേ ഓക്കേ…………….”…………..സമർ പറഞ്ഞു…………..

“ഷാഹി……….”…………സമർ വിളിച്ചു…………….

“ഹ്മ്………..എന്താ…………..”……………ഷാഹി ചോദിച്ചു………….

“പക്ഷെ ഈ ചാട്ടം കാണാൻ നല്ല രസമുണ്ട് ട്ടോ…………..”………….സമർ ചിരിച്ചുകൊണ്ട്
പറഞ്ഞു………………

“വൃത്തികെട്ടവൻ……………പടച്ചോനെ ഇതിനെയും കൊണ്ടാണല്ലോ ഞാൻ ഇങ്ങോട്ടേക്ക്
വന്നത്……”…………അവൾ മുകളിലേക്ക് നോക്കി പറഞ്ഞു……………

“വൃത്തികേട് കാണിച്ചു മുന്നിൽ നടന്നിട്ട് ഇപ്പൊ അതുകണ്ടപ്പോൾ പറഞ്ഞ ഞാനായോ
വൃത്തികെട്ടവൻ……………”……………സമർ തിരിച്ചടിച്ചു…………….

ഷാഹി ചുണ്ടുകൂർപ്പിച്ചുകൊണ്ട് സമറിനെ നോക്കി……………..

“എന്നാ ഇയാൾ മുന്നിൽ പൊയ്‌ക്കെ……………”…………ഷാഹി സമറിനോട് പറഞ്ഞു……………

“ആകെ രണ്ട് ചാട്ടം കൂടിയേ ബാക്കി ഒള്ളൂ……….. പോയി ചാട്…………”…………സമർ ഷാഹിയെ
ഉന്തിവിട്ടു………………..

രണ്ട് ചാട്ടവും കഴിഞ്ഞു അവർ നെൽപാടത്തിലേക്ക് പ്രവേശിച്ചു………………

അവർ പാടവരമ്പിലൂടെ നടന്നു………………

സമർ ആ നീണ്ടുകിടക്കുന്ന നെൽപാടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടന്നു………………

ഇടയ്ക്ക് ഇടയ്ക്ക് വീശുന്ന കാറ്റ് ആ നെൽകതിരുകളെ തഴുകുന്നത് കാണാൻ തന്നെ ഒരു
സുഖമാണ്……………ആ നെൽ കതിരുകൾ ആ കാറ്റിന്റെ തലോടൽ ആസ്വദിക്കുന്നുണ്ട് എന്ന് സമറിന്
തോന്നി……………….

60770cookie-checkവില്ലൻ – Part 15

Leave a Reply

Your email address will not be published. Required fields are marked *