മരുമകൾ Part 13

Posted on

അമ്മയുടെ ചക്കര വിളി കേട്ട് ശ്രീജ രാജീവിനെ നോക്കി അഭിമാനത്തോടെ ..കേട്ടോ എന്നെ വിളിച്ചത് കേട്ടോ ..എന്ന അർത്ഥത്തിൽ കണ്ണ് കാണിച്ചു

…അമ്മെ ആ വേദന മാറുന്നൊരു മരുന്ന് ഞാൻ കൊണ്ട് വന്നിട്ടുണ്ടല്ലോ.

…എന്തുവാ മരുന്ന് എടി മോളെ ഞാൻ വീഴുമെടി അമ്മേടെ പൊന്നല്ലെ വിട് ഞാനൊന്നിരിക്കട്ടെ

…ആ …അതൊക്കെ ഇരുത്താം …

… എന്നാ ഇരുത്ത് മോളെ അമ്മേടെ പൊന്നല്ലെ ചക്കരയല്ലേ.അല്ല നീ മിനിഞ്ഞാന്നങ്ങോട്ടു പോയതല്ലേ ഉള്ളൂ പിന്നെന്താ പെട്ടന്നിങ്ങ്‌ പൊന്നെ…

…ആ വരേണ്ടി വന്നമ്മേ.അമ്മേടെ എല്ലാ അസുഖത്തിനുമുള്ള മരുന്ന് ഇന്നലെയാ എന്റെ കയ്യിൽ വന്നതു.

…എടി എന്തുവാടി മനുഷ്യനെ പൊട്ടൻ കളിപ്പിക്കുന്നെ .അമ്മച്ചീടെ തങ്കകുടമല്ലെടി നീ കയ്യെടു…

അമ്മയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് ശ്രീജക്കു വല്ലാത്തോരു സ്നേഹവും കരുണയും അമ്മയോട് തോന്നി.ഇതൊക്കെ കേട്ടോ കേട്ടോ എന്ന് അവൾ രാജീവിനെ കണ്ണ് കൊണ്ട് കാണിച്ചു അയാൾക്കും സന്തോഷം അടക്കാനായില്ല.

…അമ്മെ ഞാൻ കയ്യെടുക്കാൻ പോകുവാ ‘അമ്മ കണ്ണ് തുറന്നു നോക്ക് ഞാൻ കൊണ്ട് വന്ന മരുന്ന് എങ്ങനുണ്ടെന്നു …

എന്ന് പറഞ്ഞു കൊണ്ട് അവൾ അമ്മയുടെ കണ്ണിൽ നിന്നും കയ്യെടുത്തു.കൈ മാറ്റിയെങ്കിലും കണ്ണിലെ ഇരുട്ട് മാറി വെളിച്ചാം വന്നു പരിസരമൊക്കെ ഒന്ന് തെളിഞ്ഞു വന്ന സാവിത്രി ശ്രീജയെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളിക്കൊണ്ടു

…കൊച്ചു കള്ളി ഇപ്പഴും കുട്ടിക്കളി മാറീട്ടില്ല.ഞാനങ്ങ് പേടിച്ചു പോയി.

ഇത് കേട്ട് ശ്രീജാ

…ദേ ഇവിടല്ല.. അങ്ങോട്ടു നോക്ക്…

സാവിത്രി അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ ആകെ ഞെട്ടിപ്പോയി.പെട്ടന്ന് വിശ്വസിക്കാൻ പറ്റാത്തത് പോലെ അവർ ശ്രീജയെ നോക്കി.അമ്മയുടെ കണ്ണിലെ അന്താളിപ്പ് കണ്ടു അവൾക്കു ചിരി വന്നു.തന്റെ മകനാണ് മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലായ അവരുടെ കണ്ണ് നിറഞ്ഞൊഴുകി.’അമ്മ വീഴാതിരിക്കാൻ പെട്ടന്ന് ശ്രീജ അമ്മയെ കേറി പിടിച്ചു.അവരുടെ കരച്ചിൽ കണ്ട ശ്രീജയുടെയും കണ്ണ് നിറഞ്ഞൊഴുകി.ആ അമ്മയുടെ ഇപ്പോഴത്തെ സന്തോഷം എന്തായിരിക്കുമെന്ന് അവൾക്കൂഹിക്കാൻ കഴിഞ്ഞു.രാജീവിനെ അവൾ തലയാട്ടി വിളിച്ചു അടുത്ത് വന്നു നിന്ന അയാൾ അമ്മയുടെ കൈ പിടിച്ചു അമ്മയെ വിളിച്ചു

…അമ്മെ

ആ വിളി കേട്ട് അവർ പെട്ടന്ന് കണ്ണുകൾ തുറന്നു എന്നിട്ടു മുഷ്ടി ചുരുട്ടി അവന്റെ തോളിലും നെഞ്ചിലുമൊക്കെ ഇടിച്ചു

…ടാ എവിടാരുന്നെടാ ഇത്രേം നാളും .. എടാ എവിടാരുന്നെടാ നീ. ഞങ്ങളൊയൊക്കെ മറന്നു നീ എവിടാരുന്നെടാ .സ്വന്തം അച്ഛനേം അമ്മേം നിന്നോടെന്തു തെറ്റാ ചെയ്തത് .ഡാ പറയെടാ ഡാ പറയാൻ.

സാവിത്രി അവനെ അറഞ്ചം പുറഞ്ചം അടിക്കുകയും ഇടിക്കുകയും ചെയ്തു.രാജീവിന് വേദനിച്ചെങ്കിലും അമ്മയുടെ ദേഷ്യം തീരുന്നതു വരെ ആ അടിയും ഇടിയും കൊണ്ട് തല കുനിച്ചു നിന്ന്.എല്ലാം കഴിഞ്ഞു സാവിത്രി അവസാനം രാജീവിന്റെ ദേഹത്തേക്ക് കരഞ്ഞു കൊണ്ട് തളർന്നു വീണു.

…അമ്മെ

രാജീവ് അമ്മയെ താങ്ങിപ്പിടിച്ചു

…അമ്മേ എന്നോട് ക്ഷമിക്കമ്മെ

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവർ മകനെ നോക്കിയിട്ടു ഇറുകെ പുണർന്നു.ശ്രീജ ആ അമ്മയുടെയും മകന്റെയും പുനസംഗമത്തിലെ സുന്ദര നിമിഷങ്ങൾ നിറകണ്ണുകളോടെ നോക്കി കണ്ടു .ആ അമ്മയുടെ സ്നേഹം വിരഹം ദുഃഖം എല്ലാം അവൾ കണ്ടറിഞ്ഞു .വലിയൊരു അഭിമാന നിമിഷമായിരുന്നു ശ്രീജക്കതു.അവൾ കണ്ണ് തുടച്ചു കൊണ്ട് നിർവൃതിയോടെ അവരെ നോക്കി.സാവിത്രി രാജീവിന്റെ നെറുകയിലും കവിളിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി.

…എന്തായാലും നീ വന്നല്ലോ എനിക്കതു മതി.എന്റെ മോള് നിന്നെ കൊണ്ട് വരുമെന്ന് പറഞ്ഞിട്ടു കൊണ്ട് വന്നല്ലോ എനിക്കതു മതി…

സാവിത്രി കൈ നീട്ടി ശ്രീജയെയും വിളിച്ചടുപ്പിച്ചു നിറുത്തിയിട്ട് അവളുടെയും നെറുകയിലുമ്മ കൊടുത്തു.

…ഇപ്പൊ എങ്ങനുണ്ടമ്മെ ഞാൻ പറഞ്ഞില്ലേ ഒളിച്ചു നടക്കുന്ന കള്ളനെ ഇവിടെ കൊണ്ട് വരുമെന്ന്…

സാവിത്രി രാജീവിന്റെ കൂടെ അവളെയു ചേർത്ത് പിടിച്ചു.അല്പനേരത്തെ സ്നേഹപ്രകടനങ്ങൾക്കു ശേഷം ശ്രീജ പറഞ്ഞു

…ആ ഇനി ഞാൻ ചെയ്തോളാം ‘അമ്മ അവിടിരുന്നോ .അമ്മെ എന്തൊക്കെയാ കറി വെക്കുന്നെ പറ ഞാനുണ്ടാക്കാം…

…വേണ്ടെടി മോളെ ഞാൻ ചെയ്തോളാം .ഇനി നിന്റെ ഡ്രെസും കൂടി മുഷിക്കേണ്ട…

…മുഷിച്ചിലൊന്നുമില്ലെന്റെ അമ്മെ.പറ ഞാൻ ചെയ്യാം…

ശ്രീജ സാരി എളിയിൽ കുത്തിക്കൊണ്ട് റെഡിയായി.ഇത് കണ്ടു സാവിത്രി സ്നേഹത്തോടെ അവളെ വിലക്കി

…വേണ്ട മോളെ ഞാൻ ചെയ്തോളാം ..എല്ലാർക്കും വെച്ചു വിളമ്പാനാ എനിക്കിഷ്ടം.ഞാൻ ചെയ്തോളാം വേണെങ്കി നീയൊന്നു സഹായിച്ചാൽ മാത്രം മതി….

…അല്ലെങ്കി വേണ്ട വേറെ ഒന്നും ഉണ്ടാക്കേണ്ട അമ്മെ… ‘അമ്മ ഇന്നെന്തൊക്കെയാ ഉണ്ടാക്കാനുദ്ദേശിച്ചതു അത് പറഞ്ഞെ..

…ഇന്നോ ഇന്ന് മോര് കറിയും പിന്നെ പയറു തോരനും പിന്നെ കൊണ്ടാട്ടം മുളകും.. ഞങ്ങക്കതു മതിയല്ലോ എന്താ…

…അമ്മെ നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും അതുമതി അല്ലെ ചേട്ടാ…

…ഊം അതുമതി …

…അയ്യേ അത് മാത്രമോ ഇതെന്തു വർത്തനമാ മോളെ ഈ പറയുന്നേ.മക്കള് വന്നിട്ട് നല്ല പോലെ ആഹാരമുണ്ടാക്കിയില്ലെങ്കിൽ പിന്നെ എന്തുവാ…

…എന്റെ പൊന്നമ്മേ അങ്ങനെ പ്രത്യേകതയൊന്നും വേണ്ട.നിങ്ങൾക്ക് രണ്ട് പേർക്കും എന്താ കഴിക്കാനുണ്ടാക്കിയത് അത് മതി ഞങ്ങൾക്കും….അതല്ലേ അമ്മെ സന്തോഷം എല്ലാവരും ഒരു മനസ്സോടെ ഉള്ളത് സന്തോഷത്തോടെ കഴിക്കുന്നതല്ലേ ഒരു രസം…

…അത് മതിയോ പിന്നെ ‘അമ്മ ഒന്നും വെച്ചു തന്നില്ലെന്നു പരാതി പറയരുത്….

…യ്യോ ഇല്ലെന്റെ സാവിത്രിക്കുട്ടീ . ഇവിടെ ഒരു പരാതിയും ഇല്ല അമ്മേടെ സന്തോഷം കണ്ടോണ്ടിരിക്കാൻ തന്നെ നല്ല രാസമാ…

…ഡീ… നീ എന്നെ പേര് വിളിക്കുന്നോടി കുറുമ്പീ …

സാവിത്രി ശ്രീജയെ പിടിക്കാനായി കയ്യോങ്ങിയപ്പോൾ അവൾ ഓടി മാറി അമ്മയുടെ പുറകിൽ ചെന്നു ഇറുകെ ചുറ്റിപ്പിടിടിച്ചു കൊണ്ട് പറഞ്ഞു

…ആ അങ്ങനൊക്കെ വിളിക്കും സ്നേഹം കൂടുമ്പോ ചെലപ്പോ പേരൊക്കെ വിളിക്കും കേട്ടോടി സാവിത്രി…

…എടി നിന്നെയിന്നു ഞാൻ…ഹൊയ്യോ ഹമ്മേ എന്നെ വിടടി.. എടി..എടി എനിക്ക് ശ്വാസം മുട്ടുന്നെടി എടി മോളെ …വിടു വിടു…

ശ്രീജാ വിട്ടു കൊടുത്തപ്പോൾ അവർ കിതച്ചു കൊണ്ട് കസേരയിലിരുന്നു കൊണ്ട് പറഞ്ഞു

…ആ അപ്പൊ രണ്ട് പേർക്കും ഒന്നും വേണ്ട അല്ലെ….എങ്കി വേണ്ട എനിക്കൊന്നുമില്ല അവസാനം പറയരുത് അമ്മെ കാണാൻ വന്നിട്ട് ഒന്നും ഉണ്ടാക്കി തന്നില്ല എന്ന്….

…അമ്മെ ഒന്നും വേണ്ട കഴിക്കുന്നതിനേക്കാൾ എനിക്ക് അമ്മയുടെ മുന്നിൽ ദേ ഈ മാടനെ കൊണ്ട് വന്നിരുത്തണമെന്നായിരുന്നു.അത് സാധിച്ചു ഇനി ഒന്നും കഴിച്ചില്ലെങ്കിലും വേണ്ട ഒരു പരാതിയുമില്ല….

അത് കേട്ട് സാവിത്രി എഴുന്നേറ്റു ചെന്നു കസേരയിലിരിക്കുന്ന രാജീവിനെ ചേർത്ത് പിടിച്ചു കൊണ്ട് മകന്റെ തല മാറിലേക്ക് ചായ്ച്ചു പിടിച്ചു കൊണ്ട് ഉമ്മ വെച്ചു .

…അമ്മെ എന്നോട് ക്ഷമിക്കമ്മെ അങ്ങനൊക്കെ പറ്റിപ്പോയി.എന്ത് കൊണ്ടാണെന്നു എനിക്കും അറിയില്ല അമ്മെ എന്നോട് ക്ഷമിക്കൂ…

…അമ്മക്കു ക്ഷമിക്കാനല്ലേ അറിയൂ മോനെ നീയൊന്നു വിളിച്ചിട്ടു പോലുമില്ലല്ലോ അതാ എന്റെ വിഷമം..

ഇത് കേട്ട് ശ്രീജ ഇടപെട്ടു

…ആ പോട്ടെ അത് കള അമ്മെ എന്തായാലും ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.ഇനി അമ്മക്ക് …വിഷമിക്കാനുള്ള അവസരങ്ങളൊന്നും വരില്ല.വാ നമുക്ക് അച്ഛനെ പോയെന്നു കാണാം…

ഡീ മോളെ നീ ചെന്നു നോക്കിയേ ആള് കുറഞ്ഞൊ എന്ന്.

ഇത് കേട്ട് ശ്രീജ ഉമ്മറത്തേക്കു ചെന്നിട്ടു തിരിച്ചു വന്നു

…അമ്മേ രണ്ട് മൂന്നു പേരിനിയും ഉണ്ട്.അതും കൂടി കഴിയട്ടെ എന്നിട്ടു അച്ഛനെ കാണാൻ പോകാം.അപ്പോഴേക്കും നമുക്ക് ബാക്കി പരിപാടി എന്താണെന്ന് വെച്ചാൽ നോക്കാം.

രാജീവ് കവറെടുത്ത് ശ്രീജയുടെ നേരെ നീട്ടിയിട്ടു പറഞ്ഞു

…ന്നാ എല്ലാമെടുത്ത് കൊടുക്കു

…എന്തുവാടി മോളെ ഇതൊക്കെ.ഓ ഒന്നുമില്ലമ്മേ അമ്മക്ക് കുറച്ചു സാധനങ്ങളാ .അവൾ കവർ തുറന്നു മൊബയിലും റേഡിയോയും എല്ലാം എടുത്ത് വെച്ചു .രാജീവ് റേഡിയോ എടുത്ത് ഓണാക്കി എഫ്എമ്മിലെ പാട്ടു വെച്ചു .

…ഊം അത് കൊള്ളാമെടി മോളെ വീട്ടിലൊരു ഒച്ചയും ബഹളവുമൊക്കെ ഉണ്ടാവുമല്ലോ…

…ദേ അമ്മെ അമ്മക്കൊരു മൊബയിൽ ഫോൺ…

…ഫോണോ എനിക്കെന്തിനാ ഫോൺ.ഇവിടെ അച്ഛന് ഫോണില്ലേ പിന്നെന്താ…

…അച്ഛനു ഫോണുണ്ടെങ്കിലെന്താ അമ്മക്ക് ഫോൺ പാടില്ലെന്നുണ്ടോ.അച്ചൻ അപ്പുറത്ത് പരിശോധിച്ചോണ്ടിരിക്കുമ്പോ അമ്മക്ക് ഫോൺ ചെയ്യണമെന്ന് തോന്നിയാൽ പിന്നെ എന്ത് ചെയ്യും…

…ഞാൻ ആരെ വിളിക്കാനാ പെണ്ണെ …

…എനിക്ക് വിളിക്കണം എന്റെ അമ്മയെ.പിന്നെ ഫോൺ വരുമ്പോ എടുത്ത് സംസാരിച്ചാൽ മതി കേട്ടോ..

…എന്തോ …ആ അങ്ങനെ ആയിക്കോട്ടെ എന്റെ മക്കള് തരുന്നതല്ലേ…

…ആ പിന്നെ അമ്മക്ക് തേച്ചു കുളിക്കാൻ പല വിധത്തിലുള്ള വാസന സോപ്പ്.ദേഹത്തെ അഴുക്കൊക്കെ നല്ലോണം പോകട്ടെ ഹ അഹ് ഹാ..

…ഡി ഡീ ഞാനെന്താടി ചെളിക്കകത്ത് കെടന്നുരുളുവാണോ ..

…എന്ന് പൊന്നു സാവിത്രി ഞാൻ ഒരു തമാശ പറഞ്ഞതാ…

…അതെന്തുവാടി ആ മാറ്റി വെച്ചിരിക്കുന്നത്…

…അതമ്മേ അച്ഛനുള്ളതാ …ഇടക്കിടക്കൊന്നു ചാര്ജാവാനുള്ള മരുന്നാണ് …

…ആ അത് കൊള്ളാം രണ്ടും കൂടെ അച്ഛനെ മയക്കാനുള്ള പുറപ്പാടാ അല്ലേ …

…എന്താ അമ്മെ അച്ഛൻ കുടിക്കില്ലേ …

…കുടിയ്ക്കും പക്ഷെ അത് അനിയൻ കൊണ്ട് വരുമ്പോൾ മാത്രമേ ഉള്ളൂ അല്ലാതെ കുടിക്കില്ല.ചില കഷായങ്ങൾ ഒക്കെ ചേർത്ത് അരിഷ്ടമുണ്ടാക്കാം അച്ഛന് വേണമെങ്കി അത് കുടിക്കാം പക്ഷെ ചെയ്യില്ല.പിന്നെ ഇവിടെ നേരത്തെ ഒന്ന് രണ്ട് പേര് അരിഷ്ടം ചോദിച്ചോണ്ട് വന്നിട്ടുണ്ട്.അവരെ ഓടിച്ചു വിട്ടു…

സംസാരിച്ചിരുന്നങ്ങനെ അൽപനേരം കൂടി കഴിഞ്ഞപ്പോൾ ശ്രീജ ആളൊഴിഞ്ഞൊ എന്ന് പോയി നോക്കി.എല്ലാവരും പോയെന്നു മനസ്സിലായപ്പോൾ ശ്രീജ ഓടിവന്നു പറഞ്ഞു

…അമ്മേ എല്ലാരും പോയമ്മേ.അച്ഛനിപ്പം വരും.അല്ലെങ്കി വേണ്ട ചേട്ടൻ അങ്ങോട്ടു ചെല്ലു അതാ നല്ലതു…

…ഞാനൊറ്റക്കോ..

…ചേട്ടൻ പേടിക്കേണ്ട ഒരു കുഴപ്പവും ഇല്ല വാ..

ശ്രീജാ രാജീവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി.വാതിലിനടുത്ത് ചെന്നപ്പോൾ ശ്രീജ അവനെ അകത്തേക്ക് തള്ളി വിട്ടു.പുറകെ അവളും കേറി ചെന്നു .അച്ഛൻ അപ്പോൾ അലമാരയിൽ നിന്നും എന്തോ എടുക്കുകയായിരുന്നു.ശ്രീജ രാജീവിന്റെ ചെവിയിൽ പതുക്കെ അച്ഛനെ വിളിക്കാൻ പറഞ്ഞു

… അച്ചാ..

…ആ ..

എന്നു പറഞ്ഞു കൊണ്ട് ഗോവിന്ദൻ തിരിഞ്ഞു നോക്കിയതും പിന്നിൽ നിൽക്കുന്ന ആളിനെ കണ്ടു ആകെ അന്തം വിട്ടു

…അച്ചാ ഞാൻ…

ഒരു നിമിഷം ഗോവിന്ദൻ അവരെ രണ്ട് പേരെയും മാറി മാറി നോക്കി നിന്നിട്ടു കയ്യിലെടുത്ത മരുന്നു മേശപ്പുറത്ത് വെച്ചിട്ടു ഒന്നും മിണ്ടാതെ കസേരയിലേക്കിരുന്നു.അച്ഛന്റെ മൗനം കണ്ടിട്ടു എന്ത് ചെയ്യണമെന്നറിയാതെ രാജീവ് നിന്നപ്പോൾ ശ്രീജ പുറകിൽ നിന്നും തോണ്ടി.

…അച്ചാ ..ഞാൻ…. എന്നോട്‌…

ഗോവിന്ദൻ രാജീവിനെ നോക്കി എന്നിട്ടു ശ്രീജയുടെ നേരെ നോക്കിയിട്ടു ചോദിച്ചു

…അമ്മയെ കണ്ടോ മോളെ …

…ആ കണ്ടു അച്ചാ ഭയങ്കര കരച്ചിലായിരുന്നു പക്ഷെ ഇപ്പൊ കുഴപ്പമില്ല ആള് സന്തോഷവതിയായി…

…മ്മ് അച്ചാ ഞാൻ പിന്നെ..

…അമ്മയെ കണ്ടല്ലോ അതുമതി എന്റെ മുന്നിൽ നീയിങ്ങനെ നിൽക്കേണ്ട ആവശ്യമില്ല.പക്ഷെ നിന്നെ പ്രതീക്ഷിച്ചു കാത്ത് കാത്തിരുന്ന ആളാണ് നിന്റെ ‘അമ്മ…

…എനിക്കെല്ലാമറിയാം അച്ചാ പക്ഷെ ഒന്നും അറിഞ്ഞൊണ്ടായിരുന്നില്ല അങ്ങനൊക്കെ സംഭവിച്ചു…

…ഞാനാരെയും കുറ്റപ്പെടുത്തില്ല.ഇതൊക്കെ ഞങ്ങളനുഭവിക്കേണ്ടതാണെന്നു വിശ്വസിക്കാനാ ഇഷ്ടം.നീ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ വഴക്കു പറയാനും അടിക്കാനുമൊക്കെ.അതിനൊക്കെയുള്ള അവകാശമുള്ള ഒരാളാ നിന്റെ ‘അമ്മ.നീയെത്ര വലുതായാലും അവരുടെ മനസ്സിൽ കൊച്ചു കുഞ്ഞായിരിക്കും…

…അച്ചാ ഇനിയിതാവർത്തിക്കില്ല എന്നോട് ക്ഷമിക്കൂ…

…ഹഹ ഹ ക്ഷമിക്കാനോ ഞാനെന്തിനാടാ ക്ഷമിക്കുന്നെ.ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ഞാനനുഭവിക്കേണ്ടതാണ് അതിനു നിന്നെ കുറ്റപ്പെടുത്തുന്നതെന്തിനാ അത് കൊള്ളാം.എന്റെ ദുരിതത്തിന് ഞാൻ മറ്റൊരാളെ കുറ്റം പറയേണ്ട വല്ല കാര്യവും ഉണ്ടോ.ഇപ്പൊത്തന്നെ ഈ മോളിവിടെ വന്നില്ലായിരുന്നെങ്കിൽ നീ ഇപ്പോഴെങ്ങാനും ഇങ്ങോട്ടു വരുമായിരുന്നോ ഇല്ലല്ലോ.അതുകൊണ്ട് നിന്നോട് ക്ഷമിക്കാനും മാത്രം നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല.നിന്നോട് ക്ഷമിക്കേണ്ടതും പൊറുക്കേണ്ടതും ആയ ആൾ അടുക്കളയിൽ കാണും….

…എന്നാലും അച്ചാ അച്ഛന്റെ ഈ വാക്കുകൾ പോലും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഞാൻ ചെയ്ത തെറ്റെന്താണെന്നു എനിക്ക് മാനസ്സിലായി.ഇനി അങ്ങനെ ഉണ്ടാവില്ല അച്ചാ …

…ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നോട് ദേഷ്യവും പിണക്കവും ഒന്നുമില്ല.ദേ ഈ മോളിവിടെ വന്നില്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്ക് നിന്നോട് ദേഷ്യം ഉണ്ടാകുമായിരുന്നു.പക്ഷെ ഈ മോളിവിടെ വന്നു അവളുടെ പ്രശ്നങ്ങൾ കരഞ്ഞു പറഞ്ഞപ്പോ അവൾ പാവമായതു കൊണ്ടാ എനിക്ക് നിന്നോട് ഒരു ദേഷ്യവും തോന്നാത്തത്.നല്ല സ്നേഹമുള്ളവളാ ഇവൾ അവളുടെ വിഷമം കണ്ടപ്പൊഴാ ഞാൻ സഹായിക്കാമെന്ന് വെച്ചത്.അവളോട് തോന്നിയ ആ സ്നേഹമാണ് നിന്നോട് ക്ഷമിക്കാനെനിക്ക് കഴിഞ്ഞത്.പക്ഷെ എന്നെപ്പോലല്ല നിന്റെ ‘അമ്മ അവൾക്കിതൊന്നും സഹിക്കാൻ കഴിയില്ല.ഇവളോടൊന്നു ചോദിച്ചു നോക്കിയേ ആദ്യം വന്ന ദിവസം നിന്റെ ‘അമ്മ ഈ മോളെ എന്തെല്ലാം പറഞ്ഞു മനസ്സ് നോവിച്ചു വിട്ടിട്ടും അവൾ പിന്മാറാതെ ആ അമ്മയെ സ്നേഹിച്ച് സ്നേഹിച്ചു മാറ്റിയെടുത്തു.ശരിക്കു പറഞ്ഞാൽ ഇവളിവിടെ വരാൻ തുടങ്ങിയതു മുതലാ ഞങ്ങൾക്കും ആരെയെങ്കിലും പ്രതീക്ഷിക്കാനുണ്ടെന്നു മനസ്സിലാക്കിയത്.ഞങ്ങളെ അന്വേഷിച്ച് വരാൻ ഒരു മോളെങ്കിലും ഉണ്ടെന്നു മനസ്സിലാക്കിയത് ….

…അച്ചാ ഞാൻ…അവളെന്നോടെല്ലാം അന്നന്നു പറയാറുണ്ട്.അന്ന് തന്നെ വിചാരിച്ചിരുന്നതാ നാട്ടിൽ വരുമ്പോ അച്ഛന്റേം അമ്മയുടെം അടുത്ത് വരുമെന്നൂം ഒക്കെ …

…ആ അങ്ങനെ വിചാരിച്ചെങ്കിൽ നല്ലതു.’അമ്മ നിന്നോട് ക്ഷമിച്ചങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.വെറുതെ കഴിഞ്ഞതിനെ കുറിച്ചോന്നും സംസാരിച്ചിനിയും എന്തിനാ വിഷമിക്കുന്നെ അല്ലെ മോളെ …

…അതെ അച്ചാ കഴിഞ്ഞത് കഴിഞ്ഞു ഇനി അതൊക്കെ വീണ്ടു പറഞ്ഞു എന്തിനാ മൂഡു കളയുന്നെ….ആ രണ്ട് പേരും ഇരിയ്കു…

ശ്രീജയും രാജീവും കസേര വലിച്ചിട്ടിരുന്നു.ഗോവിന്ദൻ സംസാരിക്കാനായി മുന്നോട്ടാഞ്ഞു മേശയിൽ കൈ കുത്തിയിട്ടു പറഞ്ഞു തുടങ്ങി .

…ആ രണ്ട് പേരെയും ഒന്നിച്ചു കിട്ടിയതിൽ വളരെ സന്തോഷമുണ്ട്.ഡാ നിനക്കറിയാമായിരിക്കുമല്ലോ അല്ലെ കാര്യങ്ങളൊക്കെ..

…ആ അറിയാം അച്ചാ എല്ലാം ഇവൾ അന്നന്ന് പറഞ്ഞു തരാറുണ്ട്…

…ഊം അപ്പൊ കാര്യങ്ങൾ ആദ്യം മുതൽ വിശദീകരിക്കേണ്ട അല്ലെ …

…നീ ലീവിന് വരാൻ ഇനിയും അഞ്ചാറു മാസമുണ്ടെന്നാ മോള് പറഞ്ഞത്.അതിനനുസരിച്ചാണ് നമ്മൾ ചികിത്സ നടത്തിക്കൊണ്ടിരുന്നത്.അതിനാദ്യമായി മോളുടെ ശരീരം പാകപ്പെടുത്തിയെടുത്തു .ഇനി ഉള്ളത് ഭർത്താവിന്റെ സാമീപ്യമാണ്.അതും കഴിഞ്ഞാൽ പിന്നെ നമുക്ക് ബാക്കിയുള്ള പരിപാടിയിലേക്ക് കടക്കാം….

…ഊം അച്ചാ അത് പിന്നെ ഞാൻ നാളെ പോകും..

…പൊക്കോ നീ പോയാലും കുഴപ്പമില്ല ബീജ സങ്കലനം നടന്നു കിട്ടിയാൽ പിന്നെ നിന്റെ ആവശ്യമില്ല അവള് ഗർഭിണി ആയിക്കോളും.ഇതിൽ കൂടുതൽ വ്യക്തമായി പറയാൻ നിങ്ങൾ എന്റെ മക്കളായതു എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ട് ….

…വേണ്ട കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി അച്ചാ.അവൾക്കും അറിയാം ഞങ്ങളതിന് ശ്രമിക്കുന്നുണ്ട്….

…ഊം എന്തായാലും എനിക്ക് വേറൊരു കാര്യം പറയാനുള്ളത് എന്താ ന്നു വെച്ചാൽ നിങ്ങൾ പൂർണമായും ഈ വൈദ്യത്തിൽ തന്നെ വിശ്വസിക്കരുതെന്നാ…

…അയ്യൊ പിന്നെ ഞങ്ങളെന്തു ചെയ്യും അച്ചാ…

ശ്രീജക്കു ടെൻഷനായി

…എടി മോളെ ഞാനങ്ങനല്ല പറഞ്ഞത് ഗർഭിണി ആവുകയാണെങ്കിൽ ആദ്യത്തെ മാസം തന്നെ മാസമുറ നിൽക്കും.അപ്പോഴേ ഒരു സ്ത്രീക്ക് അറിയാൻ കഴിയും പിന്നെ ടെസ്റ്റു ചെയ്യുന്ന സാധനം മേടിച്ചു ടെസ്റ്റു ചെയ്ത ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഏതെങ്കിലും നല്ല ഡോക്ടറെ പോയി കാണണം…. …

…അയ്യോ അതെന്തിനാ അഛാ…

…അതൊക്കെ വേണം മോളെ പണ്ടൊക്കെ ഇതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.ഇന്ന് നമുക്ക് ഒരു പെൺകുട്ടി ഗർഭിണി ആയാൽ പിന്നെ എന്തെല്ലാം ടെസ്റ്റുകളാണ്.പക്ഷെ അത് കൊണ്ട് ഒരു പ്രയോജനമുണ്ട് കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ നമുക്കറിയാൻ പറ്റും .അത് കൊണ്ടാ പറഞ്ഞത് ..ഗർഭിണി ആയെന്നു അറിഞ്ഞാൽ നല്ലൊരു ഡോക്ടറെ പോയി കാണണം.ഞാൻ കുഞ്ഞിനും അമ്മയ്ക്കും വേണ്ട ആയുർവേദ മരുന്നുകൾ തരാം.അതുമതി കാരണം നമ്മളെല്ലാവരും കാത്ത് കാത്തിരിക്കുന്ന ഒരു സംഭവമല്ല അപ്പൊ വെറുതെ ഒരു പരീക്ഷണം വേണ്ട.

ഇത് കേട്ട് രാജീവ്

…അച്ഛൻ പറയുന്നത് ശരിയാണ്.പക്ഷെ പകുതി വരെ അച്ഛൻ നോക്കിയിട്ടു വേറെ പോകുമ്പോ

ഇടയ്ക്ക് ശ്രീജാ കേറി പറഞ്ഞു

…അതാ അച്ചാ ചേട്ടൻ പറഞ്ഞതു ശരിയാ… അച്ഛൻ പകുതിവരെ നോക്കിയൊക്കെ എത്തിച്ചിട്ടു പിന്നെ ഞങ്ങൾ വേറെ പോകുക എന്നൊക്കെ പറഞ്ഞാൽ

…എടി മോളെ വേറെ പോയി ചികില്സിക്കണം എന്നല്ല ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായവും കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു.മാസാമാസം ചെക്കപ്പും സ്കാനിങ്ങും ഒക്കെ നല്ലതല്ലേ.അതാ ഞാൻ പറഞ്ഞത് എന്റെ ചികിത്സ മുടക്കണമെന്നു ഞാൻ പറഞ്ഞില്ല.അതാ മോളെ ഈ മാറ്റത്തിന്റെ കൂടെ അച്ഛന്റെ മരുന്നും കൂടി കഴിക്കണം.ഗർഭിണി ആയിക്കഴിഞ്ഞാൽ പിന്നെ നമ്മൾക്കൊന്നും പ്രത്യേകിച്ചു ചെയ്യാനില്ല.എല്ലാം സ്ത്രീയുടെ ശരീരം ചെയ്തോളും.അതിനു വേണ്ടി നമ്മൾ ചെറുതായൊന്നു സപ്പോർട്ട് ചെയ്തു കൊടുത്താൽ മാത്രം മതി.അമ്മയ്ക്കും കുഞ്ഞിനും നല്ല ഊർജ്ജവും ഓജസ്സും ഉണ്ടാവാനുള്ള നല്ല ആയുർവേദ കഷായങ്ങളുണ്ട്.

…മ്മ് എന്നാലും അച്ഛനിത്രേം ചെയ്തിട്ട് അതിന്റെ ക്രെഡിറ്റ് ഡോക്ടര് കൊണ്ട് പോകില്ലേ

… എടി മോളെ ക്രെഡിറ്റൊന്നും ആരും കൊണ്ട് പോകില്ല ഇതിന്റെ പൂർണ ക്രെഡിറ്റും നിനക്കാണ് പിന്നെ ഇവനും….ഞാനൊക്കെ അതിന്റെ ഒരു ഭാഗഭാക്കാവുന്നു എന്നേയുള്ളു.ഭാര്യയും ഭർത്താവുമില്ലാതെ എന്ത് ചികിത്സയാ മോളെ .നമ്മളൊക്കെ അതിനുള്ള സാഹചര്യം ഒരുക്കുന്നു എന്ന് മാത്രം

…അല്ല അങ്ങനെ നോക്കുമ്പോ അതും ശരിയാ അല്ലെ ചേട്ടാ …

…അതും ശരിയാ എന്നല്ല അതാണ് ശരി.കാരണം ഗർഭിണി ആയെന്നറിയുന്നതു മുതൽ നാട്ടിലെ ആശാ വർക്കർമാർ കൊണ്ടോയി രജിസ്റ്ററും ചെയ്യും അപ്പൊ ആശുപത്രിയിൽ ഡോക്ടറെയും കാണുന്നതാണ് നല്ലതു എന്ന് വെച്ചു എന്റെ മരുന്ന് കഴിക്കരുതെന്നോ എന്റെ ചികിത്സ ഇവിടെ കൊണ്ട് തീർന്നെന്നോ അല്ല.നമ്മൾ ഒരു ഡോക്ടറുടെയും സഹായം തെടുന്നു അത്ര തന്നെ.കാരണം ഇടക്കിടക്കുള്ള ചെക്കപ്പും സ്കാനിങ്ങും ഒരു ഡോക്ടറുണ്ടെങ്കിലേ നടക്കൂ.അത് കൊണ്ടാ…

…ആ അതാലോചിക്കാം എന്നാലും ഞാൻ ഇവിടെ വരും എനിക്കച്ഛന്റെ മരുന്നിലാ വിശ്വാസം …

…എടി മോളെ അതല്ലേ പറഞ്ഞെ എന്റെ ചികിത്സയൊന്നും മുടക്കേണ്ട.നീ വന്നോ നിനക്കിഷ്ടമുള്ളപ്പോഴൊക്കെ വന്നോ പക്ഷെ മരുന്നൊക്കെ കൃത്യമായിട്ടു കഴിച്ചാൽ മതി അല്ലെങ്കി എന്റെ സ്വഭാവം മാറും അത്രേയുള്ളു ….

…യ്യോ ഞാൻ കഴിച്ചോളാം അച്ഛൻ വഴക്കു പറയാതിരുന്നാൽ മതി.അച്ഛന്റെ ദേഷ്യപ്പെട്ടുള്ള മുഖം കാണുന്നതേ എനിക്ക് പേടിയാ…

…ഹഹ ഞാൻ വഴക്കൊന്നും പറയത്തില്ല മരുന്ന് മുടക്കീട്ടു അയ്യോ അങ്ങനല്ല ഇങ്ങനല്ല എന്നൊന്നും പറഞ്ഞിട്ടെന്റെ മുന്നിൽ നിക്കരുത്…

…ഞാൻ സൂക്ഷിച്ചോളാം അച്ചാ …

…തിരിച്ചു പോകുമ്പോഴേക്കും ശരീര പുഷ്ട്ടിക്കു ഞാൻ ഒന്ന് രണ്ട് കഷായം തരാം കൊണ്ട് പോയി കഴിച്ചോണം കേട്ടോ ..

…ആ കഴിച്ചോളാം അപ്പുറത്തെന്തായോ എന്തോ അവളെന്തു പറഞ്ഞു…

…അച്ചാ ‘അമ്മ ആദ്യം കൊറേ കരച്ചിലായിരുന്നു പിന്നെ പിന്നെ സന്തോഷവതിയായി.അവിടെ മോര് കറിയോ മറ്റോ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ.അങ്ങോട്ടൊന്നു പോയി നോക്കണം ..

…എങ്കി വാ മക്കളെ ഭക്ഷണം റെഡിയായി കാണും പോയി കഴിക്കാം…

അടുക്കളയിലെത്തിയ രാജീവ് കുപ്പിയെടുത്ത് അച്ഛന് നേരെ നീട്ടിയിട്ടു പറഞ്ഞു

…ഇതാ ഇത് അച്ഛനുള്ളതാ..

ഗോവിന്ദൻ അത് മേടിച്ചു തിരിച്ചും മറിച്ചും ഒക്കെ നോക്കിയിട്ടു പറഞ്ഞു

… കൊറേ കാലമായി കഴിച്ചിട്ടു എന്തായാലും അതിരിക്കട്ടെ.അല്ല ഇതെന്തുവാ റേഡിയോയോ ..

…ആന്നഛാ ഒരു റേഡിയോയും പിന്നെ അമ്മക്കൊരു ഫോണും…

…ഹ ഹ അത് കൊള്ളാം ഇടക്ക് റേഡിയോ കേട്ട് കൊണ്ടിരിക്കാമല്ലോ.അല്ലെങ്കി തന്നെ ഞങ്ങള് രണ്ടും സംസാരം കുറവാ.രോഗികളൊക്കെ പോയാൽ പിന്നെ ഉച്ചക്ക് ചോറുണ്ടിട്ട് കിടന്നറങ്ങും പിന്നെ എഴുന്നേറ്റ് എന്തെങ്കിലും മരുന്നിന്റെ പണിക്കിറങ്ങും അത് ചിലപ്പോ സന്ധ്യ വരെ നീളും.ചില ദിവസം ചിതറയിലോ കടക്കലോ പോകും മരുന്നിന്റെ സാധനങ്ങള് മേടിക്കാൻ അല്ലാതെ വേറെ ഒന്നുമില്ല.രാത്രി ഉറങ്ങി രാവിലെ എഴുന്നേറ്റു വീണ്ടും ഇത് തന്നെ.റേഡിയോ ഉണ്ടെങ്കൽ ഒരു ഒച്ചയും ബഹളവും കാണുമല്ലോ…

146750cookie-checkമരുമകൾ Part 13

Leave a Reply

Your email address will not be published. Required fields are marked *