ഹാപ്പി ബർത്ത് ഡെ…5

Posted on

ഞാൻ : ബൂസ്റ്റ് ഗ്ലാസിൽ ആക്കി നടന്ന് ഹോളിലേക്ക് പോയി….

ജെസ്സി : ഹേയ്

ഞാൻ: എന്താ മമ്മി ആയിട്ട് ഒരു വഴക്ക് ..

ജെസ്സി : ഏയ്

ഞാൻ : ശെരി …ഇന്നാ കുടിക്ക്….

ജെസ്സി : അതല്ല …

ഞാൻ : പറ

ജെസ്സി : അത് മമ്മി വിളിച്ചതാ…

ഞാൻ : അത് മനസ്സിലായി ഗോ ഫോർവേഡ്

ജെസ്സി : മമ്മി പറയാ ഈ കോവിഡ് ഒക്കെ അല്ലേ അപ്പോ വീട്ടിൽ തന്നെ എല്ലാരും ഒണ്ടല്ലോ

ഞാൻ : അതെ

ജെസ്സി : അപ്പോ വീട്ടിൽ പപ്പയും മമ്മിയും ഒക്കെ കൂടെ ഇരുന്ന് ജർമനിയിൽ ഒക്കെ ഉള്ള എൻ്റെ അച്ഛൻ്റെ ബ്രദറും ഒക്കെ ആയിട്ട് സംസാരിച്ചപ്പോ….

ഞാൻ : ഹേ ഹേയ് ✋… സബ്ജക്റ്റ് മതി നോ കുടുംബചിത്രം

ജെസ്സി : ഓക്കേ…അതായത് കാര്യം ഇത്രേ ഉള്ളു …. മമ്മിയും പപ്പയും കൂടെ എനിക്ക് ഒരു കല്യാണം നോക്കി ….

ഞാൻ : ? …

ജെസ്സി : കേട്ടോ

ഞാൻ : ഹാ ഹാ. കേട്ടു… കൺഗ്രത്സ്….

ജെസ്സി : താങ്ക്സ് …

ഞാൻ : ഫിക്സ് ആയോ

ജെസ്സി : ഏകദേശം … എനിക്ക് താൽപ്പര്യം ഒട്ടും ഇല്ല പക്ഷെ എന്ത് ചെയ്യാൻ കാനഡക്ക് പോയിട്ട് വന്നിട്ട് മതി എന്നൊക്കെ പറഞ്ഞതാ

ഞാൻ: ?

ജെസ്സി : സൂര്യ കേക്കുന്നുണ്ടോ

ഞാൻ : പറ പറ … എവടെ ഉള്ളതാ ആള്

ജെസ്സി : പുള്ളി കാനടയിൽ സെറ്റിൽടാ…

ഞാൻ : അപ്പോ അടിപൊളി ആയല്ലോ സൗകര്യം ആയല്ലോ…

ജെസ്സി : യാ… എനിക്ക് തീരെ താൽപ്പര്യം ഇല്ല എന്ത് ചെയ്യും വേറെ വഴി ഇല്ല മമ്മി ഒറപ്പിച്ച മട്ടാ…

ഞാൻ മൊഖം ബനിയനിൽ തൊടച്ചിട്ട് എണീറ്റു….

ഞാൻ : പൊളിക്ക് ഞാൻ പോയി രാത്രി കഴിക്കാൻ ഉള്ള ഫൂഡ് ഉണ്ടാകട്ടെ…

⏩ രണ്ട് ദിവസം കഴിഞ്ഞതും ഒരു 11 മണിക്ക് ജെസ്സി എൻ്റെ അടുത്തേക്ക് വന്നു …

ജെസ്സി : സൂര്യ

ഞാൻ : ഹാ… ആ എന്താ ….

ജെസ്സി : അതെ എൻ്റെ ലാപ്ടോപ്പിൽ ക്യാമറ എറർ ആണ്… നിൻ്റെ മാക്ക് തരോ ഒന്ന്

ഞാൻ : എന്താ കാര്യം മമ്മി വിളിക്കൊ?

ജെസ്സി : അല്ല കാനഡയിൽ നിന്ന് ജോൺ വിളിക്കും

ഞാൻ : ആരാ അത്

ജെസ്സി : അത് തന്നെ എനിക്ക് കല്യാണം ആലോചിച്ച പൈയ്യൻ…

ഞാൻ : ? …

ജെസ്സി : ഹലോ സൂര്യ. …

ഞാൻ : എടുത്തോ എടുത്തോ ….

ജെസ്സി : താങ്ക്സ് … ? ഇപ്പൊ കൊണ്ട് വരാമേ….

ഞാൻ : ശെരി ?

ജെസ്സി വെളിയിലേക്ക് എറങ്ങി പോയി…

ഞാൻ : ചേ…

ജെസ്സി : സൂര്യ പാസ്സ്‌വേർഡ്

ഞാൻ : sj ദെൻ 1 to 6 sj സ്മോൾ….

ജെസ്സി : പെർഫെക്റ്റ്….ഇപ്പൊ വരാം …

ഞാൻ : യാ…

⏩ ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും ജെസ്സി തിരിച്ച് വന്നു…

ഞാൻ കണ്ണിൽ കൈ തണ്ട കേറ്റി വച്ച് മലർന്ന് കെടക്കുക ആയിരുന്നു …

ജെസ്സി : സൂര്യ

ഞാൻ ഒന്ന് മൂളി….

ഞാൻ : ഓൾ ഡൺ…

ജെസ്സി : യാ..ഡൺ

ഞാൻ : എന്തായിരുന്നു പെട്ടെന്ന് ഒരു ഇത്

ജെസ്സി : സത്യം പറഞ്ഞാ ഇത് ഒരു പെണ്ണ് കാണൽ ആയിരുന്നു ….

ഞാൻ : ? ഓ ഗ്രേറ്റ്….

ജെസ്സി : ഉം….

ഞാൻ : എങ്ങനെ ഒണ്ട് ജോൺ …

ജെസ്സി : കൊള്ളാം പക്ഷെ എനിക്ക് അങ്ങോട്ട്….

ഞാൻ : എന്നാ പറഞ്ഞൂടെ വീട്ടില് … ഞാൻ പറയണോ

ജെസ്സി : നോ നോ …വേറെ വഴി ഇല്ല മമ്മി സീൻ ആണ് …

ഞാൻ : നമ്മക്ക് ഇഷ്ട്ടം ഇല്ലാത്ത ഒരു ജീവിതം സ്മൂത്ത് ആവില്ല….ഞാൻ ആണെങ്കിൽ നോ പറയും …ശെരി നിൻ്റെ ഇഷ്ട്ടം പോലെ ….

ജെസ്സി : എനിക്ക് ഇഷ്ട്ടം ഇല്ലാതെ ഒന്നും ഇല്ല പക്ഷെ എന്തോ ഒരു ഇത് പോലെ അത്ര മാത്രം … ചെലപ്പോ ജോൺ ആയിരിക്കും എൻ്റെ …

ഞാൻ : ശെരി ശെരി …

ജെസ്സി : ഞാൻ പോട്ടെ ഡ്രസ്സ് വാഷ് ചെയ്യാൻ ഒണ്ട് ….താങ്ക്സ് ഫോർ ദ മാക്ക്….

⏩ ഇത് ഒരു പതിവായി … ഒന്നിടവിട്ട ദിവസങ്ങളിൽ ജെസ്സി എൻ്റെ ലാപ്പും കൊണ്ട് പോവാൻ തൊടങ്ങി …

⏩ ഒരു രാത്രി …

ജെസ്സി : സൂര്യ ലാപ്

ഞാൻ : അവടെ ഒണ്ട് എടുത്തോ

ജെസ്സി : ബുദ്ധിമുട്ട് ആയോ

ഞാൻ : ആയി …

ജെസ്സി : സഹിച്ചോ ?

ഞാൻ : എടുത്തിട്ട് പോ …

ജെസ്സി : എന്താ പേപ്പട്ടി കടിച്ചോ….

ഞാൻ : അല്ല നിൻ്റെ അച്ഛൻ കടിച്ചു ഒന്ന് പോ … ? ജെസ്സി : ഐ ഹാവ് ടോൾഡ് യൂ… മെനി ടൈംസ്

ഞാൻ : ച്ചും…. സോറി ലാപ്ടോപ് അല്ലേ എടുത്തിട്ട് പോ പ്ളീസ് ?

ജെസ്സി : മച്ച് ബെറ്റർ….

⏩ പത്ത് മിനിറ്റ് കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു….

ഞാൻ : ഹലോ …

ആൻ്റി : എന്താ കുട്ടാ ….

ഞാൻ : എന്താ …

ആൻ്റി : അവള് പറഞ്ഞു നിനക്ക് നല്ല ദേഷ്യം അടി പിടി എന്നൊക്കെ

ഞാൻ : ഇല്ല ആൻ്റി

ആൻ്റി : ഇല്ലല്ലോ എന്തോ ഒണ്ട് പറ

ഞാൻ : ഇല്ലെന്ന് വെളിയിൽ ഒന്നും പോവാൻ പറ്റുന്നില്ലല്ലോ അതിൻ്റെ ഒരു ഇതാ …

ആൻ്റി : അത്രേ ഉള്ളോ ശെരിയാ വീട്ടിൽ ഇങ്ങനെ ഇരുന്ന പ്രശ്നം തന്നെ ആണ് ….

ഞാൻ : അതെ അതെ …

ആൻ്റി : കൂട്ടാ ഞങ്ങള് ഈ ജെസിക്കൊച്ചിൻ്റെ കല്യാണം ഒറപ്പിക്കാൻ പോവാ ….

ഞാൻ :

ആൻ്റി : ഹലോ

ഞാൻ : ആണോ ആണോ കേക്കാം ആൻ്റി

ആൻ്റി : ചെക്കൻ കാനഡയിൽ ആണ് ഒരു സെക്കൻ്റ് മോനെ ( അതെ ദേ അനില് കെടന്ന് വിളിച്ചോണ്ട് ഇരിക്കാ നിങ്ങള് ഇത് എവടെ ആണ് അച്ചായാ ) ഹാ മോനെ … ഇന്ന പോലെ കല്യാണം നിശ്ചയിക്കാൻ ആണ് പ്ളാൻ

ഞാൻ : ഇപ്പൊ എങ്ങനെ ആണ് ആൻ്റി അതിന് തിയതി ജാതകം അതില്ലല്ലോ മറ്റെ അല്ല നിങ്ങള് പള്ളിയില് അല്ലേ ഇതൊക്കെ നടത്തുന്നത്.

ആൻ്റി : അത് ഉള്ളതാ ഇപ്പൊ വാക്കാൽ ഒറപ്പിക്കൽ അത് തന്നെ നിശ്ചയം അല്ലേ… പിന്നെ ചടങ്ങ് ഈ നശിച്ച സാധനം തീർന്നിട്ട്….

ഞാൻ : അല്ല ഇത് തീരാൻ അഞ്ച് കൊല്ലം വരെ ആവും എന്നാ പറയുന്നത്…

ആൻ്റി : ഏയ് ഇല്ല കുട്ടാ

ഞാൻ : ഇല്ല ആവും ആൻ്റി …

ആൻ്റി : എന്തോ വരുന്ന പോലെ …

ഞാൻ : എന്നാ ഒറപ്പിക്കൽ

ആൻ്റി : ഞങ്ങള് ആലോചിക്കാ പിന്നെ കുടുംബക്കാരോടും കൂടെ ആലോചിച്ച് നോക്കാം …

ഞാൻ : ശെരി ശെരി …

ആൻ്റി : അതെ മോനെ മോൻ ഒരു സഹായം ആൻ്റിക്ക് ചെയ്യണം

ഞാൻ : എന്താ ആൻ്റി

ആൻ്റി : അതായത് അവള് ഇപ്പഴും സമ്മതിച്ചിട്ടില്ല മോൻ ഒന്ന് സംസാരിക്ക് നിങ്ങള് കൂട്ടുകാർ ഒരുമിച്ച് ജോലി ചെയ്യുന്നു ഒരേ പ്രായം …

ഞാൻ : ആൻ്റി അത്

ആൻ്റി : എന്താ കുഞ്ഞേ

ഞാൻ : അത് ഞങ്ങള് ഫ്രണ്ട്സ്സ് ആയിരുന്നു പക്ഷേ ഒരു അടി നടന്ന് ഇപ്പൊ വലിയ

ആൻ്റി : അറിയാ കുഞ്ഞേ എന്നാലും ഇപ്പൊ നിങ്ങള് രണ്ട് മാസം ആയില്ലേ ഒരുമിച്ച് താമസിക്കുന്നു അപ്പോ വഴക്ക് ഒക്കെ മാറി കാണില്ലേ …

ഞാൻ : അല്ല ആൻ്റി ഞങ്ങള് അത്ര നല്ല ടേംസ്സിൽ അല്ല

ആൻ്റി : അതൊന്നും സാരം ഇല്ല അവൾക്ക് മോനെ നല്ല ഇഷ്ട്ടം ആണ് മോൻ പറഞ്ഞാ അവള് കേക്കും.. അതെ ഈ ആലീസ് ഒരു ടീച്ചർ ആണ് എന്ന മോൻ അറിയാലോ എനിക്ക് കുട്ടികൾടെ മനസ്സ് അറിയാം …

ഞാൻ : എന്നാലും ഇത് അവൾടെ തീരുമാനം അല്ലേ ….ഞാൻ എങ്ങനെ

ആൻ്റി : അയ്യോ മോനേ മോൻ അവളെ കെട്ടിക്കാൻ ഒന്നും നിക്കണ്ട അവളോട് സംസാരിക്കാ അവൾ എന്താ ഇതിന് സമ്മതിക്കാത്തത് എന്ന് അറിയാ കൂട്ടത്തിൽ അവൾക്ക് ആരോടെങ്കിലും ഇഷ്ട്ടം ഒണ്ടോ എന്നും കൂടെ ….കെട്ടിച്ചു കൊടുക്കും അവൾടെ ഇഷ്ട്ടം അല്ലേ മോനെ ഞങ്ങൾക്ക് വലുത് ….അവൻ്റെ ജാതി മതം ഒന്നും ഒരു വിഷയം ആവരുത് നല്ല സ്വഭാവം ആയിരിക്കണം അത്ര മാത്രം ….

ഞാൻ : ?

ആൻ്റി : എന്താ ടാ ഒരു ചിരി…

ഞാൻ : അല്ല ഇത് പോലെ ഒരു അമ്മ ആണ് എല്ലാരുടെയും സ്വപ്നം …

ആൻ്റി : നിൻ്റെ അമ്മച്ചി എങ്ങനെ ആണ്

ഞാൻ: എൻ്റെ അമ്മ പാവം ….

ആൻ്റി : നീ ചെയ്യോ ഞാൻ പറഞ്ഞത് ….

ഞാൻ : ശെരി …

ആൻ്റി : ശെരി .. ?

ഞാൻ : അപ്പോ മനസ്സിൽ ഉള്ളത് അറിയണം ….

ഞാൻ റൂമിൻ്റെ ഡോർ തൊറന്ന് തല വെളിയിലേക്ക് ഇട്ട് നോക്കി …. ടീ വി ഓടുന്നുണ്ട് …ഞാൻ വെളിയിലേക്ക് പോയി ….

രണ്ട് റൗണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരെ തിരിഞ്ഞ് സോഫയിൽ പോയിരുന്നു….

ഞാൻ : ജ.. ജെ………. …. ….. . . . ഞാൻ : അസി

ജെസ്സി : അസിയോ

ഞാൻ : അല്ല ജെസി

ജെസ്സി : എന്താ

ഞാൻ : എനിക്ക് ആരോടെങ്കിലും ഇഷ്ട്ടം ഒണ്ടോ എന്ന് നിനക്ക് അറിയണം

ജെസ്സി : ?

ഞാൻ : അല്ല നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന് എനിക്ക് അറിയണം …

ജെസ്സി : എന്നാത്തിന്നാ

ഞാൻ : പറ കളിക്കാതെ …

ജെസ്സി : ഇല്ല

ഞാൻ : ഒറപ്പാണോ

ജെസ്സി : അതെ എന്താ നിനക്ക് വളക്കാൻ ആണോ

ഞാൻ : ഏയ്

ജെസ്സി : പിന്നെ

ഞാൻ : പിന്നെന്താ നീ മറ്റെ നാറിയൂ … ഓറിയോ വാങ്ങിയോ എന്തോ ഓറിയോ ഒണ്ടോ….

ജെസ്സി : നിനക്ക് വട്ടായോ ടാ….

ഞാൻ : അല്ല നീ എന്താ പിന്നെ ജോയ് ആയിട്ട് ഉള്ള കല്യാണത്തിന് സമ്മതിക്കാത്തത്

ജെസ്സി : ജോൺ

ഞാൻ : യാ ജെസ്സി : അങ്ങനെ ഒന്നും ഇല്ല ഒടനെ കേറി സമ്മതിച്ചാ നാണം കെടും അതാ ഞാൻ ….?

ഞാൻ : ?

ജെസ്സി : എന്താ ഇപ്പോ നീ ഇത് ചോദിക്കാൻ

ഞാൻ : നിൻ്റെ മമ്മി എന്നോട് പറഞ്ഞു എന്താ. നിൻ്റെ മനസ്സിൽ ഉള്ളത് എന്ന് അറിയാൻ…

ജെസ്സി : അത്രേ ഉള്ളോ

ഞാൻ : അതെ

ജെസ്സി : ഓക്കേ

ഞാൻ ?: ഹലോ ആൻ്റി… അവൾക്ക് ഒരു കൊഴപ്പവും ഇല്ല…. സംഭവം ഇത്രേ ഉള്ളൂ ഒടനെ കേറി സമ്മതിച്ചാ നാണം കെടും എന്നുള്ള കൊണ്ട് …

ജെസ്സി : സൂര്യ നോ ശൂ…?

ആൻ്റി : നീ അവളോട് ചോദിച്ചോ ആരെ എങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന്

ഞാൻ : ഇല്ലെന്ന് ….

ആൻ്റി : അവള് അങ്ങനെ പറഞ്ഞോ

ഞാൻ : അതെ …

ആൻ്റി : ശെരി … ആയ്ക്കോട്ടെ ….

ഞാൻ : ശെരി ?….

ഞാൻ അവളെ ഒന്ന് നോക്കി …

അവൾടെ മൊഖം ചട്ടി പോലെ ഒണ്ട് …

ഞാൻ : എന്താ

ജെസ്സി : നിന്നോട് ആര് പറഞ്ഞ് ഇങ്ങനെ പറയാൻ

ഞാൻ : നിൻ്റെ മമ്മി ഒരു ഹെൽപ് ചോദിച്ചു ഞാൻ ചെയ്തു സിംപിൾ…

ജെസ്സി : താങ്ക്സ് … ?

ഞാൻ : വെൽക്കം…

ഞാൻ എണീറ്റ് മുറിയിലേക്ക് പോയി…

രാത്രി ജെസ്സി വീണ്ടും വന്നു

ഞാൻ കൈ കൊണ്ട് പറയണ്ട എന്ന് കാണിച്ച് കൈ ടേബിളിലേക്ക് ചൂണ്ടി….

അവള് എന്നെ തന്നെ നോക്കിക്കൊണ്ട് ടേബിളിൻ്റെ അടുത്തേക്ക് നടന്നു മാക്ക് എടുത്തിട്ട് തിരിച്ച് നടന്ന് കതക് വലിച്ചടച്ചു…

⏩ 2:34… എനിക്ക് ഒറക്കം വരുന്നില്ല … എന്തോ ഒരു ചെറിയ നെഞ്ച് വേദന പോലെ … പരവേശം ഇരിക്കാൻ പറ്റുന്നില്ല നിക്കാൻ പറ്റുന്നില്ല …. എന്താ ഗാസ് ആയോ ഒരു കൊളുത്തി പിടിത്തം….

⏩ കാലത്ത് 11 മണി ആയിട്ടും എന്നെ കാണാത്ത കൊണ്ട് ജെസ്സി മുറിയിലേക്ക് വന്നു …. ബെഡ്ഡിൽ ഇല്ല നോക്കിയപ്പോ ബാൽക്കണിയിൽ തറയിൽ കെടക്കുന്ന ഞാൻ അടുത്ത് ഒരു കാലി കുപ്പി …

ജെസ്സി : സൂര്യ … എണീക്ക് …നാശം പിടിക്കാൻ ആയിട്ട് ….

കൊറേ നേരത്തെ വിളിക്ക് ശേഷം അവള് വെള്ളം ബാത്ത്റൂമിൽ പോയി എടുത്തിട്ട് വന്നിട്ട് എൻ്റെ മൊഖത്ത് സകല ദേഷ്യവും മനസ്സിൽ വച്ച് വീശി ഒഴിച്ചു….

ഞാൻ ചാടി എണീറ്റു….

വീണ്ടും അടുത്ത കപ്പ് വെള്ളം വന്ന് എൻ്റെ മേലെ വീണു…

ജെസ്സി നിർത്താതെ ഒഴിച്ച് കൊണ്ടേ ഇരുന്നു ….

ഞാൻ മൊഖം പൊത്തി നിർത്താൻ പറഞ്ഞു….

എവടെ അവള് മത്സരം പോലെ ആണ് കാണുന്നത്

അവസാനം പിന്നിലേക്ക് തിരിഞ്ഞ് ഞാൻ എണീറ്റു….

ജെസ്സി : വന്നോ ബോധം വന്നോ…

ഞാൻ : നീ എന്തിനാ ഇപ്പൊ വെള്ളം ഒഴിച്ചത്….

ജെസ്സി : ബോധം വേണം സമയം ഉച്ച ആയി…

ഞാൻ : എനിക്ക് ജോലി ഒന്നും ഇല്ലല്ലോ പിന്നെന്താ…

ജെസ്സി : ആര് പറഞ്ഞു എല്ലാം കഴിഞ്ഞു ഇനി നിൻ്റെ ടേൺ ആണ് ഇന്ന്

ഞാൻ : ഇന്ന് മണ്ടെ ആണോ….

ജെസ്സി : അതെ ഇവടെ ഒന്നും അല്ലേ. . ഞാൻ : ശെരി ശെരി ….ഞാൻ ചെയ്തോളാം

ജെസ്സി : ശെരി ….

ഞാൻ ഫ്രഷ് ആയി അടുക്കളയിൽ പോയി ഓറഞ്ചും മിൻ്റും കൂടെ ഇട്ട് ജ്യൂസ് ഒണ്ടാക്കി കുപ്പി എടുത്ത് അതിലേക്ക് കമത്തി ആര ഭാഗം അതിലേക്ക് ഒഴിച്ച് പഞ്ചസാര വാരി ഇട്ടു…

ഞാൻ : ടാ മണ്ട നാരങ്ങ വെള്ളം അല്ല ഒണ്ടാക്കുന്നത് ഞാൻ സ്വയം കുറ്റപ്പെടുത്തി…..സാരം ഇല്ല അത് കൊറച്ച് എടുത്ത് കുടിച്ച് നോക്കി ഇല്ല പഞ്ചസാര അറിയുന്നില്ല ….എന്തിന് റിസ്ക് ഫുൾ ഒഴിച്ചേക്കാം ഞാൻ ബാക്കി ഉള്ള വോഡ്ക കൂടെ അതിലേക്ക് ഒഴിച്ച് എളക്കി അതിൽ കൊറച്ച് ബോട്ടിലിൽ ആക്കി ബാക്കി ഫ്രിഡ്ജിൽ ആക്കി അടച്ച് വച്ചു….

അപ്പഴാ ജാഫർ വിളിച്ചത് …

ഞാൻ : അണ്ണാ

ജാഫർ: ടാ കുപ്പി വേണം പറഞ്ഞില്ലേ എടുക്കട്ടെ

ഞാൻ : വേണം അളിയാ സാനം തീർന്നു….

ജാഫർ : വോഡ്ക മതിയോ

ഞാൻ : മതി എത്ര ഒണ്ട്

ജാഫർ : പത്ത് ഒണ്ട് ആറ് ബുക്ക് ആയി നിനക്ക് എത്ര വേണം

ഞാൻ : പത്തും എടുത്തോ

ജാഫർ : കുടിച്ച് ചാവാതെ മൈരേ രണ്ട് മതിയോ

ഞാൻ : നാല് പ്ളീസ്

ജാഫർ : വന്ന് കൊണ്ട് പോ ….

ഞാൻ : പത്ത് മിനിറ്റ് ദേ എത്തി….

ഞാൻ വേഗം ഡ്രസ്സ് മാറി ഒരു സെഞ്ചിയും കൊണ്ട് വെളിയിലേക്ക് പോയി …അവളോട് പറയാൻ ഒന്നും ഞാൻ നിന്നില്ല ….

അര മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നു അപ്പഴും ജെസ്സി ഹാളിൽ തന്നെ ഒണ്ട് …

ഞാൻ കുപ്പി കൂട്ടി മുട്ടി ഒച്ച വരാത്ത രീതിക്ക് സഞ്ചി ചേർത്ത് പിടിച്ച് നടന്ന് ഉള്ളിലേക്ക് പോയി….

എല്ലാം അലമാറയിൽ അടുക്കി വച്ച് വെളിയിലേക്ക് പോയി…

ജെസ്സി : എങ്ങോട്ട് പോയതാ….

ഞാൻ : സാധനങ്ങൾ വാങ്ങാൻ …

ജെസ്സി : സാധനങ്ങൾ വാങ്ങാൻ ആണോ അതോ സാധനം വാങ്ങാനോ….

ഞാൻ : രണ്ടിനും….

ജെസ്സി : ശെരി ശെരി …

ഞാൻ : പിന്നെ ഫ്രിഡ്ജിൽ ഒരു ബൗൾ അടച്ച് വച്ചിട്ടുണ്ട് അത് എടുക്കരുത് പറഞ്ഞേക്കാം

ജെസ്സി : ഞാൻ എടുക്കും …

ഞാൻ : വേണ്ടെന്ന്

ജെസ്സി : എന്താ ഞാൻ അറിയാൻ പാടാത്തത്… ഹേ

ഞാൻ : അത് ഫൂഡ് ആണ്

ജെസ്സി : അപ്പോ സീൻ ഇല്ല

ഞാൻ : എടി അത് നിനക്ക് ഇഷ്ട്ടം ആവില്ല …

ജെസ്സി : ഞാൻ കഴിക്കാത്ത ഫൂഡ്….

ഞാൻ : അതൊക്കെ ഒണ്ട് …

ജെസ്സി : പറ അല്ലെങ്കിൽ ഇപ്പൊ ഞാൻ പോയി നോക്കും

ഞാൻ : എടി ഞാൻ എങ്ങനെ അത് പറയും

ജെസ്സി : വിത്ത് യോർ മൗത്ത്

ഞാൻ : ?

ജെസ്സി : പറ പറ

ഞാൻ : മട്ടൻ

ജെസ്സി : ഇതാണോ

ഞാൻ : മെയിൻ മട്ടൻ

ജെസ്സി : മട്ടൻ എന്നെ ഉള്ളൂ മെയിൽ ഫീ മെയിൽ എന്നൊന്നും ഇല്ല

ഞാൻ : എന്നാ മെയില് മട്ടന് മാത്രം ഉള്ള ഒരു സാധനം

ജെസ്സി : എന്താ അത് …? – ? -?-? അയ്യേ

ഞാൻ : കാണണോ

ജെസ്സി : ? വേണ്ട ഇതൊക്കെ എന്തിനാ വാങ്ങുന്നത് …

ഞാൻ : ഞാൻ അങ്ങനെ പലതും വാങ്ങും വേണേ കഴിച്ചാ മതി …ഞാൻ സ്‌ട്രോ വലിച്ച് ജ്യൂസ് കുടിച്ച കൊണ്ട് റൂമിലേക്ക് പോയി…

⏩ ഇത് ഞാൻ വൈക്കുനേരം വരെ തുടർന്നു ജ്യൂസ് റീഫിൽ ചെയ്യും കുടിക്കും വീണ്ടും റീഫിൽ ചെയ്യും കുടിക്കും ….

വൈകുന്നേരം ആയപ്പോ ജെസ്സി റൂമിലേക്ക് വന്നു

ജെസ്സി : അതെ ഒന്ന് വന്നെ എൻ്റെ പ്രോഗ്രാം റൺ ആവുന്നില്ല….

ഞാൻ : ഇത് വലിയ ശല്യം ആയല്ലോ നടക്ക്….

ഞാൻ അവളുടെ പിന്നാലെ നടന്നു….

കൊറേ നേരം ഞാൻ അവളുടെ ലാപ്ട്ടോപ്പിൽ നോണ്ടി

ജെസ്സി ടേബിളിൽ ഉള്ള എൻ്റെ കുപ്പി എടുക്കാൻ നോക്കി

ഞാൻ അത് പെട്ടെന്ന് എടുത്ത് പിടിച്ചു

ജെസ്സി : ഗിവ് മീ സം ടാ…

ഞാൻ : നിനക്ക് വേണേ ഫിൽറ്ററിൽ പോയി എടുത്ത് കുടിക്ക്…

ജെസ്സി : അവടെ വരെ പോണ്ടേ നീ ഇപ്പൊ താ….

ഞാൻ : എൻ്റെ കുപ്പി എൻ്റെ വെള്ളം പിന്നെ എനിക്ക് ഈ എച്ചി ആക്കുന്നത് ഇഷ്ട്ടം അല്ല….

ജെസ്സി : എനിക്ക് ദേഷ്യം വരുന്നുണ്ട് …

ഞാൻ : അയിന്

ജെസ്സി : മര്യാദക്ക് വെള്ളം തന്നോ

ഞാൻ : എനിക്ക് സൗകര്യം ഇല്ല എൻ്റെ ബോട്ടിൽ എങ്ങാനും എടുത്താ നോക്കിക്കോ ഞാൻ സ്ട്രോയിൽ നിന്ന് ജ്യൂസ് കുടിച്ച് കൊണ്ട് പറഞ്ഞു…

ജെസ്സി : സ്റ്റുപ്പിഡ്…. ?

ഞാൻ : ഇന്നാ നിൻ്റെ ലാപ്ട്ടോപ്പ് ശെരി ആയി…

ജെസ്സി : പോടാ …നീ ഇത്ര മനസാക്ഷി ഇല്ലാത്ത ചെറ്റ ആണ് എന്ന് ഞാൻ വിചാരിച്ചില്ല…

ഞാൻ : പിന്നെ എങ്ങനെ ആണ് വിചാരിച്ചത്…

ജെസ്സി : ഒന്ന് പൊയ്ക്കെ നീ ….

⏩ ഞാൻ ജുസ് കുടിച്ച് കുടിച്ച് ഡോസ് ആയി ഒറങ്ങി പോയി….

വൈകീട്ടും ഇതേ തന്നെ ജ്യൂസ് കുപ്പിയിൽ നെറച്ച് അത് മാത്രം കഴിച്ചോണ്ട് ഇരുന്നു …

ജെസ്സി : ഇവൻ എന്താ ഈ ഫ്രിഡ്ജിൻ്റെ ഉള്ളിൽ തല ഇട്ട് കാണിക്കുന്നത് ….

ഞാൻ ജ്യൂസ് എടുത്ത് പോവുന്ന പോക്കിൽ അവളെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു…

അവളും ആക്കിയ ഒരു ചിരി ചിരിച്ചു …

ഞാൻ റൂമിൽ കേറിയത്തിന് പിന്നാലെ അവൾ അടുക്കളയിൽ പോയി ഫ്രിഡ്ജ് പരിശോധിച്ച് നോക്കി …അവൾക്ക് ബൗളിൽ ഉള്ള ജ്യൂസ് കാണാൻ പറ്റി….

ജെസ്സി : എടാ തെണ്ടി അപ്പോ ഇതാണ് നിൻ്റെ ആണ് മട്ടൻ്റെ അ…. ഡ്രിങ്ക്സ് മിക്സ് ചെയ്ത് വച്ച് അടി ആണ് അപ്പോ ….ശെരി ആക്കി തരാ …

ജെസ്സി : സൂര്യ ആടി ആടി കൊണ്ട് ജെസ്സി മുറിയുടെ ഉള്ളിലേക്ക് കേറി പോയി

ഞാൻ: എന്ത് ഡീ… ലാപ്ടോപ് വേണോ എടുത്തോ

ജെസ്സി : ഫ്രിഡ്ജിൽ ഉള്ള ജ്യൂസ് ഞാൻ എടുത്ത് കുടിച്ച് സൂര്യ ?‍? നല്ല ടേസ്റ്റ്

ഞാൻ : ശെരി…. ?കൊറച്ച് കട്ട ആണ്..eനാശം പിടിക്കാൻ ആയിട്ട് നിന്നോട് ആര് ഡീ പറഞ്ഞത് അത് എടുത്ത് കുടിക്കാൻ പിശാശ് ഈശ്വരാ തട്ടി പോവോ…നീ ഇങ്ങോട്ട് ഇരിക്ക് …

ജെസ്സി ബാലൻസ് തെറ്റി എൻ്റെ മേലേക്ക് വീണു …

അര മിഴിയുമായി അവളെന്നെ നോക്കി …

ജെസ്സി : സൂ… തൂ… സൂര്യ എന്തിനാ ടാ നീ ഇങ്ങനെ വെള്ളം അടിക്കുന്നത് നിനക്ക് എന്തിൻ്റെ കഴപ്പാ നാറി… അവളെൻ്റെ കവിളിൽ പിടിച്ച് അമർത്തിക്കൊണ്ട് പറഞ്ഞു …

ഞാൻ : അതെ ഒന്ന് മാറ് ഞാൻ പോട്ടെ

ജെസ്സി : എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് നീ അത് കേട്ടിട്ട് ഞാൻ പോയാമതി

ഞാൻ : പറഞ്ഞ് തൊലക്ക് ….

ജെസ്സി : ഞാൻ എന്നാത്തിനാ ഇങ്ങോട്ട് വന്നെ

ഞാൻ: ലാപ്ടോപ് എടുക്കാൻ ആയിരിക്കും

ജെസ്സി : ഈ മരപ്പൊട്ടൻ

ഞാൻ : ?

ജെസ്സി : ഞാൻ ഈ വീട്ടിലേക്ക് വന്നത് എന്തിനാന്ന്

ഞാൻ : അത് പ്രൊജക്റ്റ് ചെയ്യാൻ

ജെസ്സി : കോപ്പ്

ഞാൻ : ആദ്യം ഒന്ന് താഴെ എറങ്ങ് ഞാൻ പോട്ടേ നീ. ഫിറ്റ് ആണ് ….

ജെസ്സി : നിക്ക് പറയട്ടെ …

ഞാൻ : പറ

ജെസ്സി : നാളെ എൻ്റെ കല്യാണം കഴിഞ്ഞ ഞാൻ ആരെ മിസ്സ് ചെയ്തില്ലെങ്കിലും നിന്നെ മിസ്സ് ചെയ്യും ഹ ഹഹ … എന്താ അറിയോ

ഞാൻ : ?

ജെസ്സി : എന്താ വച്ചാ… എനിക്ക് ഇത്ര ജോളി ആയി എൻ്റെ രീതിക്ക് പെരുമാറാൻ ആരും ഒണ്ടായിട്ടില്ല ഇത് വരെ …

അത് പറഞ്ഞ് അവളെന്നെ നോക്കി ഒരു പൊട്ടൻ ചിരി ചിരിച്ച് എൻ്റെ കവിള് പിടിച്ച് തിരിച്ച് ഉമ്മ വച്ചു…

ഞാൻ : ഹേ വിട് ഡീ….

ഞാൻ അവളെ ബലം ആയി തളളി അപ്പുറത്തേക്ക് ഇട്ടു…

അവള് കണ്ണും അടച്ച് കെടക്കുന്നു….

ഞാൻ അവളെ ഒന്ന് നോക്കി വെളിയിലേക്ക് പോയി ….

സമയം പോയ്ക്കൊണ്ടെ ഇരുന്നു …

ഞാൻ ഉമ്മറത്ത് ഉള്ള സോഫയിൽ കേറി കെടന്നു …

Sabari calling….

ഞാൻ: ഹലോ

ശബരി : എന്താ മോനെ ഒരു അന്വേഷണം ഇല്ലാത്തത് …

ഞാൻ : എന്ത് പറയാൻ ഒരു ഉഷാറില്ല

ശബരി : കാണില്ല അവള് കെട്ടി പോവാൻ പോവുക അല്ലേ

ഞാൻ ഒന്നും മിണ്ടിയില്ല

ശബരി : എന്തോ ബ്രോ സങ്കടം ആണോ…

ഞാൻ : എന്തിന് ….

ശബരി : പിന്നെ …

ഞാൻ : എന്തോ ഇവൾടെ മോന്ത കാണുമ്പോ ദേഷ്യം വരുന്നു ശല്യം…

ശബരി : അളിയാ നിർത്ത് നിൻ്റെ ഈ ഈഗോ വിട്ട് പോയി കാര്യം പറ അല്ലെങ്കിൽ കൈ വിട്ട് പോവും പറഞ്ഞേക്കാം

ഞാൻ : എന്ത് പറയാൻ …

ശബരി : ഇഷ്ട്ടം

ഞാൻ : ഒന്ന് പോ ബാഴെ

ശബരി : ഞാൻ പറയണോ

ഞാൻ : ചുമ്മാ ഇരി …

ശബരി : പിന്നെ …ടാ കൈ വിട്ട് പോയാ ജീവിത കാലം സമാധാനം കാണില്ല …

ഞാൻ : ഒന്ന് പോടാ

ശബരി : നീ പറയില്ല ഞാൻ അവളെ വിളിച്ച് കാര്യം പറയാം….

ഞാൻ : വേണ്ട ചുമ്മാ ഇരി നീ അത് വലിയ കൊഴപ്പം ആവും

ശബരി : അപ്പോ നീ തന്നെ സംസാരിക്ക്….

ഞാൻ : നീ വച്ചോ പിന്നെ ദയവ് ചെയ്തത് ആവശ്യം ഇല്ലാത്ത കാര്യം ചെയ്യരുത് അവൻ്റെ ഒരു പ്രേമം പോലും …

ശബരി : നട്ടെല്ല് വേണം മൈരേ ?

അവൻ്റെ ഫോൺ എന്നെ വല്ലാതെ അസ്വസ്ഥനാക്കി …

” എന്ത്; ഇഷ്ട്ടം ആണ് അതെ ഒരുപാട് പക്ഷേ വേണ്ട അവളോട് പറഞ്ഞാ എന്നെ ചെരുപ്പൂരി അടിക്കും ….ഇപ്പൊ കണ്ട ചിരിക്കുന്നെങ്കിലും ഒണ്ട് … അവൾക്ക് എന്നെ ഇഷ്ട്ടം അല്ല ആവുകയും ഇല്ല വിട്ടേക്ക് “

ഞാൻ പലതും ആലോചിച്ച് സോഫയിൽ കെടന്ന് ഒറങ്ങി പോയി…

⏩ ഞാൻ അവളിൽ നിന്ന് നല്ല പോലെ ഒഴിഞ്ഞ് മാറി…

രണ്ട് ദിവസം കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു ….

ഞാൻ : ഹലോ

ആൻ്റി : കൊച്ചെ …എന്താ സുഖം അല്ലേ…

ഞാൻ : എന്താണ് അല്ലെങ്കിൽ ഡെയിലി ഒരേ വിളി ആയിരിക്കും അല്ലോ ഇപ്പൊ പണ്ടത്തെ പോലെ ഒന്നും ഇല്ലല്ലോ …

ആൻ്റി : അത് പറയാൻ ആണ് വിളിച്ചത് …

ഞാൻ : എന്താ

ആൻ്റി : എന്നാ വച്ചാലേ …ഞങ്ങള് അത് ഒറപ്പിക്കാൻ പോവാ …..

ഞാൻ : എന്ത് ….

ആൻ്റി : ജെസ്സൂ ൻ്റെ കല്യാണം. …

ഞാൻ : ?

ആൻ്റി : ഹലോ

ഞാൻ : കേക്കാ ആൻ്റി ….

ആൻ്റി : വെളളി ആഴ്ച പറയാം എന്നാ … അവരെ വിളിച്ച് പറയാം എന്നാ വിചാരിക്കുന്നത് …

ഞാൻ : ആണോ നല്ല കാര്യം …

ആൻ്റി : അവള് സമ്മതിച്ചത് നീ പറഞ്ഞ കാരണം ആണ് താങ്ക്സ് മോനെ …

ഞാൻ : ഇതൊക്കെ എന്ത്….

ആൻ്റി : വക്കുവാ മോനെ ശെരി …

ഞാൻ : ശെരി ആൻ്റി ?

അങ്ങനെ അതിനും ഒരു തീരുമാനം ആയി ?…

ഞാൻ തല കുത്തി നിന്നിട്ടും എനിക്ക് ജോലിയില് ശ്രദ്ധിക്കാൻ പറ്റുന്നില്ല ….

ഞാൻ ലാപ്ടോപ് അടച്ച് വച്ച്

രണ്ട് പെഗ്ഗ് അടിച്ച് കെടന്നു…. കെടക്കാൻ പറ്റുന്നില്ല …

എൻറെ തല പെരുത്ത് തൊടങ്ങി ഞാൻ ലാപ്ടോപ് ഓപ്പൺ ആക്കി ഫോൾഡറിൽ എടുത്ത് വച്ച അവൾടെ ഫോട്ടോ എല്ലാം സ്ലൈഡ് ഷോ ഇട്ട് കാണാൻ തൊടങ്ങി …. നെഞ്ചത്ത് ഒരു ഭാരം …

ഞാൻ എല്ലാ ഫോട്ടോയും ഡിലീറ്റ് ആക്കി…. അത് ഓരോന്നായി ഡിലീറ്റ് ആയി പോവുന്നത് നോക്കി ഇരുന്നു

ഞാൻ : പോ എല്ലാം പോ ….

സമയം പൊക്കൊണ്ടെ ഇരുന്നു … ഞാൻ കെടന്നും ഇരുന്നും സമയം കളഞ്ഞു…

അത്ര വലിയ റൂമിൽ പോലും എനിക്ക് ശ്വാസം കിട്ടാത്ത പോലെ ആയി ….

ഞാൻ : വെള്ളിയാഴ്ച അതായത് മറ്റന്ന …. കല്യാണ നിശ്ചയം…..

നീ ഒരു കാര്യം ചെയ്യ് അവള് കളിയാക്കിയതും അഹങ്കാരം കാണിച്ചതും ഒക്കെ ഒന്ന് ഇരുത്തി ഓർക്ക് …

ഞാൻ : പറ്റില്ല …. എന്ത് ചെയ്യും അപവാദം പറഞ്ഞ് പരത്തിയാലോ …. ചെ തന്ത ഇല്ലായ്മ….അല്ലെങ്കിൽ അവനെ വിളിച്ച് ഭീഷണി പെടുത്തിയാലോ … ഏയ് വേണ്ട അത് അതിലും വലിയ സീൻ ആവും …

ഞാൻ : നാശം പിടിക്കാൻ നിന്നോട് ഞാൻ അന്നെ പറഞ്ഞതല്ലെ നായിൻ്റെ മോനേ എല്ലാം സോൾവാക്കി അവളെ സെറ്റാക്കാൻ നാളെ നാളെ എന്നും പറഞ്ഞ് ഇപ്പൊ ഊമ്പില്ലെ ഇരുന്നോ മൈരേ ….എന്ത് നോക്കുന്നത് നായിൻ്റെ മോനേ ആലോചിക്ക് വല്ലതും … ഞാൻ കണ്ണാടി നോക്കി പറഞ്ഞു …

ടേബിളിൽ ഇരുന്ന കുപ്പി എടുത്ത് ഞാൻ വായിലേക്ക് കമത്തി…

വാതിൽ തൊറന്ന് വന്ന ജെസ്സി ഇത് കണ്ട് ഓടി വന്ന് എൻ്റെ കൈയ്യിൽ ഉള്ള കുപ്പി പിടിച്ച് വാങ്ങി …

ജെസ്സി : ആർ യൂ മാഡ് സൂര്യ …

ഞാൻ : ജെസ്സി ഗിവ് മീ ദ ബോട്ടിൽ

ജെസ്സി : നോ .. യൂ ബീൻ ഡൂയിങ് ദിസ് ഫോർ പാസ്റ്റ് ഫ്യൂ ഡേയ്സ് ക്യാം ഹുവാ …കുച്ച് ഹേ…( നീ കൊറച്ച് ദീസം ആയി ഇത് തൊടങ്ങിയിട്ട്..എന്താ എന്താ സീൻ )

ഞാൻ : എൻ്റെ കാര്യം ഒന്നും നീ നോക്കണ്ട നീ

വന്നത് എന്തിനാ നിൻ്റെ മറ്റവനെ വിളിക്കാൻ ലാപ്ടോപ് എടുക്കാൻ അല്ലേ എടുത്തിട്ട് ജസ്റ്റ് ലീവ്….

ജെസ്സി : നോ മതി കുടിച്ചത് …

ഞാൻ : കളിക്കാതെ ജെസ്സി നിനക്ക് വേണ്ടത് എടുത്തിട്ട് പോ

ജെസ്സി : ഞാൻ പറഞ്ഞാ നീ കേക്കില്ലെ ….

ഞാൻ : എന്തിന് …

ജെസ്സി : ജസ്റ്റ് ലിസൺ ടാ …സ്റ്റോപ് ദിസ് ഐ വാണ്ട് ടു. ടോക്ക്…

ഞാൻ : എനിക്ക് കേക്കണ്ട നീ പോ ..കുപ്പി ഇങ്ങ് താ

ജെസ്സി : എന്നാലെ തരില്ല …നീ എന്താ വച്ചാ ചെയ്യ്….

ഞാൻ : കളിക്കാതെ താ ജെസ്സി എനിക്ക് ദേഷ്യം വരുന്നുണ്ട് …

ജെസ്സി : ഇല്ല തരില്ല … മതി കുടിച്ചത് …

ഞാൻ അവളുടെ കൈ പിടിച്ച് കുപ്പി വാങ്ങാൻ നോക്കി …

അവള് കുപ്പി ശക്തിയിൽ പിടിച്ചു…

ഞങ്ങടെ പിടി വലിയിൽ അത് ഗ്രാനൈറ്റിൽ വീണ് പൊട്ടി….

ഞാൻ : നീ അത് പൊട്ടിച്ചല്ലെ ഡീ… ??

ജെസി: സോ

ഞാൻ : പോടി … എറങ്ങി പോടി… നിന്നെ കാരണം എൻ്റെ സമാധാനം പോയി…നാശം പിടിക്കാൻ …. എന്ന് കേറി വന്നോ അതോടെ എൻ്റെ വീട്ടിൽ തന്നെ ഞാൻ ഒരു അതിക പറ്റായി… എറങ്ങി പോടി ..ഞാനും പോട്ടെ ഫ്രണ്ട് അല്ലേ കോപ്പല്ലേ മൈരല്ലെ പറഞ്ഞ് ഞാനും ക്ഷമിച്ചപ്പോ നീ എൻ്റെ തലയിൽ കേറാൻ വരുന്നോ ആദ്യം ലാപ്ടോപ് എടുത്തോണ്ട് പോയി അവൾടെ അമ്മൂമ്മേടെ ഒരു ജോൺ മൈരൻ ജെസ്സി ദയവ് ചെയ്ത് ഒന്ന് പോ ഈ മുറിയിലേക്ക് വരല്ലേ ഞാൻ കുടിക്കെ ചാവേ എന്തെങ്കിലും ചെയ്തൊളാം നീ അത് അന്വേഷിക്കണ്ട….

ജെസ്സി ?

ജെസ്സി എന്നെ തന്നെ നോക്കി നിന്നു….

പെട്ടെന്ന് എനിക്ക് റിഗ്രെട്ട് അടിച്ചു…

ഞാൻ: അത് അത് വി

ജെസ്സി : ✋

ജെസ്സി എനിക്ക് നേരെ കൈ കാണിച്ച് എന്നോട് നിർത്താൻ പറഞ്ഞ് മുറിയിൽ നിന്ന് എറങ്ങി പോയി….

ഞാൻ ബെഡ്ഡിൽ തലക്ക് കൈ കൊടുത്ത് ഇരുന്നു….

ഞാൻ : ചെ പറയണ്ടായിരുന്നു…. ഇനി അവള് പോവോ…

പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ വെളിയിൽ എറങ്ങി നോക്കി ഒച്ച ഒന്നും ഇല്ല …ഞാൻ അടുക്കളയിൽ പോയി നോക്കി … ഇല്ല ആളില്ല …

മുറിക്ക് മുന്നിൽ പോയി നിന്നപ്പഴാണ് ഹോളിലെ ഡോറിൽ ഒരു പേപ്പർ തൂങ്ങുന്നത് കണ്ടത്…

ഞാൻ നേരെ അങ്ങോട്ട് പോയി അത് പറിച്ചെടുത്ത് നോക്കി…

ലെറ്റർ

Dear Surya,

I am leaving … I came to your place not to inspect you or not in a thought that you are not accurate in your work …my motto was to sort out things between us and expr

But today i came to the conclusion that all my feelings were absolutely wrong and there is no piont in disturbing you any more ….so iam leaving …

With love Jessi …. ❤️

ഞാൻ നേരെ കതക് തൊറന്ന് വെളിയിലേക്ക് ഓടി….

നേരെ സ്റ്റെപ് എറങ്ങി താഴേക്ക് പോയി ആരേം കാണാൻ ഇല്ല മെയിൻ ഗേറ്റ് തൊറന്നും കെടപ്പുണ്ട്

ഞാൻ : നാശം എങ്ങോട്ട് പോയോ എന്തോ …. ഞാൻ തിരിച്ച് മേലേക്ക് കേറി ബൈക്കിൻ്റെ ചാവി എടുത്ത് വെളിയിൽ എറങ്ങി ഫ്ളാറ്റ് പൂട്ടി…. നേരെ പാർക്കിംഗ്ല് പോയി ബൈക്ക് എടുത്ത് മെയിൻ റോഡിൽ എറങ്ങി…

ഇല്ലാ കാണാനില്ല ഞാൻ തിരിച്ച് വന്ന് അടുത്ത സൈഡിലേക്ക് പോയി നോക്കി… ഇല്ല കാണാൻ ഇല്ല….

ഞാൻ വണ്ടി വെയിറ്റിങ് ഷെഡിന്റെ അടുത്ത് വണ്ടി നിർത്തി എറങ്ങി ഒരു ഈച്ച പോലും ഇല്ല… ഫക്ക് ആരെങ്കിലും പിടിച്ചോണ്ട് പോയി കാണോ…

വിളിച്ചു നോക്കാം….

ഫോൺ തപ്പിയപ്പഴാ ഞാൻ ഫോൺ ഫ്ലാറ്റിൽ മറന്ന് വച്ച കാര്യം ഓർത്തത്…

പറന്ന് കെട്ടി അപ്പാർട്മെന്റിന്റെ മുന്നിൽ വണ്ടി നിർത്തി…. ഞാൻ നേരെ ലിഫ്റ്റിന്റെ മുന്നിൽ പോയി നിന്നു… എവടെ പാവി പോയെടം പാതാളം…. ചത്ത് കുത്തി പണ്ട്രണ്ട് നെല കേറിയതും ശ്വാസം മുട്ടുന്ന പോലെ തോന്നി

കെതച്ച് ശ്വാസം മുട്ടി ഡോർ തൊറന്ന് ഫോൺ തപ്പി റൂമിലേക്ക് പോയി…

അവടെ ഒന്നും ഇല്ല കുനിഞ് അടിയിൽ നോക്കി അവടേം ഇല്ല അടുക്കള ഹോൾ ഫ്രിഡ്ജിന്റെ മോൾ ഭാഗം ഒക്കെ നോക്കി…

“ഫോൺ തപ്പാ”

ഞാൻ : ആ കണ്ടോ

ജെസ്സി : ഇല്ല

ഞാൻ : നാശം എവടെ ആൺ ?

ജെസ്സി : ?

ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി….

ജെസ്സി : എന്ത് ടാ ബഫൂണെ… ??

ഞാൻ ആദ്യം ഒന്ന് ശ്വാസം ഇഴ്ത്ത് വിട്ടു…

ജെസ്സി : പേടിച്ചോ

ഞാൻ കൈ ഓങ്ങിയിട്ട് വേണ്ടെന്ന് വച്ചു….

ജെസ്സി : ?

ഞാൻ : നീയേ നീയേ…. മൂദേവി മൂദേവി… നിനക്ക് വല്ലതും സംഭവിച്ചാ ആര് ആന്റിയോട് സമാദാനം പറയും ഡി മൈരേ…. ഹാ…. എല്ലാം കൂടെ എന്നെ കൊന്ന് കാട്ടി കളയും…

ജെസ്സി : എന്നോട് കളിച്ചാ ഇങ്ങനെ ഇരിക്കും…? ഇത് വെറും സാമ്പിൾ….

ഞാൻ : ഞാൻ പറഞ്ഞത് ഇഷ്ട്ടം ആയില്ലേ ഒന്ന് മോന്ത അടിച്ച് തന്നോ ദയവ് ചെയ്ത് ഈ ഒളിഞ്ഞ് കളിച്ച് എന്റെ ജീവൻ എടുക്കല്ലേ…. പ്ലീസ് ?

ഞാൻ റൂമിപ്പോയി പെട്ടെന്ന് വന്ന് മെയിൻ ഡോറിന്റെ ചാവി എടുത്ത് ലോക്ക് ചെയ്ത് അതും കൂടെ കൊണ്ട് പോയി….

ജെസ്സി : അതെ എനിക്ക് എല്ലാം മനസ്സിലായി…

ജെസ്സി ഡോറിൽ തട്ടിക്കൊണ്ട് പറഞ്ഞു

ഞാൻ : ഗെറ്റ് ഔട്ട്‌ ?…

> കാലത്ത് എണീറ്റപ്പൊ ഒരുപാട് വൈകി….

വെളിയിൽ ജെസ്സി ആകെ ടെൻഷൻ അടിച്ച് നടപ്പാ…

ഞാൻ ഫ്രഷ് ആയി വെളിയിലേക്ക് പോയി അവളെ കണ്ടപ്പഴാ ഇന്ന് അവൾടെ എങ്കേജ്മന്റ് ആണെന്ന കാര്യം എന്റെ തലയിൽ വന്നത്….

ഗുഡ് മോണിംഗ് അവളെന്നെ നോക്കി പറഞ്ഞു

ഞാൻ ഒന്ന് ചിരിച്ചിട്ട് കിച്ചണിൽ കേറി പോയി…

ഒരോ നിമിഷം കഴിയും തോറും എനിക്ക് അവടെ നിക്കാൻ തന്നെ താൽപ്പര്യം ഇല്ലാതെ ആയി…

ഞാൻ ബൂസ്റ്റ്‌ ഒണ്ടാക്കി കുടിച്ചിട്ട് കടക്കെന്ന് പറഞ്ഞ് എറങ്ങി…

ജെസ്സി : എങ്ങോട്ടാ

ഞാൻ : ഹേ തിങ്സ് വാങ്ങാൻ… ? മാക്ക് ചാർജ് ഇട്ട് വച്ചിട്ടുണ്ട്…

ജെസ്സി : താങ്ക്സ് ?

ഞാൻ : എപ്പഴാ പരിപാടി

ജെസ്സി : അത് അത് കൊറച്ച് കഴിഞ്ഞാ ആവും…

ഞാൻ : ശെരി…? ഗുഡ്….

കാർഡ് ഒണ്ട് ഫോൺ എടുത്തു ഒരു ഫുൾ അടിച്ചാ വൈകീട്ട് വീടെത്തും വിട്ടാലൊ…

കാർ ഓടിക്കുന്നതിന്റെ എടക്ക് ഞാൻ ഓർത്തു….

ഞാൻ : ഹേ സിരി സെറ്റ് ദ മാപ്പ് ടു കൊച്ചി….

കൊറേ നേരം ആയിട്ടും പോയവനെ കാണാതെ ആയപ്പോ… ജെസ്സി ഫോൺ എടുത്ത് സൂര്യേ വിളിച്ച് നോക്കി…

എത്ര വിളിച്ചിട്ടും എടുക്കുന്നില്ല….

ഉച്ച കഴിഞ്ഞ് ഒരു കോളിങ് ബെൽ കേട്ടാണ് മയങ്ങി പോയ ജെസ്സി എണീറ്റത്

ജെസ്സി ഓടി പോയി ഡോർ തൊറന്നതും സൂര്യ മുന്നിൽ നിക്കുന്നു…

ജെസ്സി : എവടെ പോയടാ നീ ?… ഞാൻ എത്ര വട്ടം വിളിച്ചു…

ഞാൻ തല താത്തി ഉള്ളിലോടട്ട് നടന്നു…

ജെസ്സി : ചോദിച്ചത് കേട്ടില്ലേ

ഞാൻ : നിന്റെ കാര്യങ്ങൾ എന്തായി

ജെസ്സി : മൂന്ന് മണിക്ക് വിളിക്കും…

ഞാൻ : ശെരി നീ ഒരു കാര്യം ചെയ്തോ എന്റെ ലാപ് വച്ചോ ഞാൻ നാട്ടി പോവാ… ?

ജെസ്സി : എന്ത്

ഞാൻ : ഹാ എനിക്ക് ഇവടെ ഒരേ ബോർ ഞാൻ പോയി ചെക്ക് പോസ്റ്റില് പെർമിഷൻ എടുത്തു… ഇനി ബാഗ് പാക്ക് ചെയ്ത് പോയാ മാത്രം മതി.. ഇത്ര നേരം ഹോസ്പിറ്റലിൽ ആയിരുന്നു കോവിഡ് ടെസ്റ്റ്‌ ചെയ്യാൻ നിന്നത് നീ പറഞ്ഞത് ശെരിയാ ഇടിച്ച് തലച്ചോർ വരെ എത്തിച്ചു…. അമ്പോ ?

ഞാൻ ചിരിച്ചോണ്ട് റൂമിലേക്ക് കേറി പോയി….

ആ നിമിഷം എനിക്ക് ഒരുപാട് സന്തോഷം തോന്നി… ആ ഫ്ലാറ്റ് വിട്ട് വെളിയിൽ എറങ്ങിയാ തന്നെ എന്റെ പ്രശ്നം തീരും…

ഞാൻ കുളിക്കാൻ കേറി….

കുളിച്ച് കിട്ടിയത് വാരി പെറുക്കി…. റൂം ലോക്ക് ചെയ്ത് മാക്കും ചാർജ്‌റും അവക്ക് കൊടുത്തു…

ജെസ്സി : ഈ നിക്കർ ഇട്ടോണ്ടാ പോണത്

ഞാൻ : ആ പിന്നെ ജെസ്സു കാർ നീ വച്ചോ പിന്നെ കത്തിൽ എഴുതിയത് സത്യാണെ എന്നോട് ആ പഴയ ഇഷ്ട്ടം ഒണ്ടേ ഈ പ്രശ്നം തീരും വരെ ഇവടെ സ്റ്റെ ചെയ്യണം പ്ലീസ്…

ജെസ്സി : ?

ഞാൻ : i am so happy കത്ത് വായിച്ചപ്പോ…

ജെസ്സി : എന്തിനാ പോണത്

ഞാൻ : പോണ്ടേ വീട്ടി പോയിട്ട് പത്ത് മാസം ആയി കാണും…

ജെസ്സി : എന്നോട് എന്തെങ്കിലും പറയാൻ ഒണ്ടോ

ഞാൻ : ആ മറന്നു… ഇന്നത്തെ കാര്യം അടിപൊളി ആയി നടക്കട്ടെ… Wish you all the very best…

ഞാൻ അവക്ക് കൈ നീട്ടി…

ജെസ്സി എന്നെ പുച്ഛിച്ച് തള്ളിക്കൊണ്ട് എനിക്ക് കൈ തന്നു…

ഞാൻ : അപ്പൊ ബൈ… പേടി ഒണ്ടോ ഒറ്റക്ക് ഒണ്ടേ നിഷേ പിക്ക് ചെയ്തോ പോയിട്ട്… പെട്രോൾ അടിക്കണ്ട…വണ്ടിക്ക് എയർ ഒക്കെ അടിച്ച് വച്ചിട്ടൊണ്ട് ?…പിന്നെ അടിപൊളി… എനിക്ക് എന്തോ പെട്ടെന്ന് സന്തോഷം… വർക്ക് ലോഡ് ചെയ്താ മതി എന്തെങ്കിലും ഒണ്ടേ വിളിക്ക്…. പിന്നെ സെക്യുരിറ്റിക്ക് നമ്പർ കൊടുക്കാ മറ്റേ മാക്കിൽ റെസിഡൻസ്കാർടെ നമ്പർ ഒണ്ട് മൈ ഫയൽസ്സില് അതിന്റെ പാസ്സ്‌വേർഡ്‌ സെയിം തന്നെ…. അപ്പൊ പോട്ടെ…. ഇരിക്കോല്ലോ ല്ലേ… ?

ജെസ്സി : ?

ഞാൻ : ശെരി…

ജെസ്സി : സൂ

പെട്ടെന്ന് അവൾടെ ഫോൺ റിങ് ആയി…

ആ മമ്മ അവള് ഫോൺ എടുത്ത് സംസാരിച്ചു….

ഞാൻ : ടൈം ആയി കാണും ഓക്കേ ബൈ…

ഞാൻ ബാഗ് എടുത്തിട്ട് താഴോട്ട് നടന്നു…

കാറിൽ കേറി ഇരുന്ന് ഞാൻ സ്റ്റീറിങ്ല് തല വച്ച് ഒന്ന് ചിരിച്ചു…

ഞാൻ കാർ എടുത്ത് നേരെ വെളിയിലേക്ക് പോയി…

ജെസ്സി സോഫയിൽ ചമ്മണം പടിഞ്ഞ് ഇരുന്നു….

ഇത്ര വൃത്തിക്കെട്ട ഒരുത്തനെ സ്നേഹിച്ച അവൾക്ക് സ്വയം പുച്ഛം തോന്നി…

Nisha calling…

ജെസ്സി ഫോണിലേക്ക് ഒന്ന് നോക്കി…

ജെസ്സി : ഹലോ

നിഷ : എന്തായി തെണ്ടി വന്നോ…

ജെസ്സി : വന്നു

നിഷ : എന്നിട്ട്

ജെസ്സി : നിഷ് അവൻ നാട്ടിലോട്ട് പോയി…

നിഷ : എന്ത്

ജെസ്സി : അതെടാ അവന് ഇവടെ ബോർ ആയി പോലും…

നിഷ : എടി അതിന്റെ മനസ്സ് ഒടഞ്ഞ് കാണും…നിനക്ക് കാര്യം പറയായിരുന്നില്ലേ

ജെസ്സി : വേണ്ട നിഷ… ഇത്ര വലിയ ജാഡ ആണേ എനിക്ക് വേണ്ട അവനെ നിനക്കറിയോ അവന്റെ ലാപ്പില് ഒരു പത്തഞ്ഞൂറ് ഫോട്ടോ ഒണ്ട് എന്റെ ഒരോ ദിവസം ഞാൻ വരുമ്പോ എടുത്തത് ബ്ലഡി ബാസ്റ്റഡ്… ?

നിഷ : ശബരി വരുന്നു നിക്ക്

നിഷ : ഹലോ ടാ.

ശബരി : എന്താ ജെസ്സി എന്താ കാര്യം

നിഷ : അവൻ വീട് വിട്ട് പോയി പോലും…

ശബരി : അമ്മച്ചി ആണേ അവന് നിന്നെ ഇഷ്ട്ടാ ഇപ്പൊ ഈ കാര്യം അറിഞ്ഞ് ചങ്ക് പൊട്ടി പോയതാവും അവൻ….

ജെസ്സി : എനിക്ക് അറിയാ ശബരി എല്ലാം അവന് അറിയാ പോലീസ് കാരനോട് ഞാൻ കന്നട പറഞ്ഞപ്പോ അവൻ മിണ്ടാതെ എന്റെ നാടകം കണ്ട് ഇരുന്നതും എല്ലാം എനിക്ക് അറിയാ വിട്ടേക്ക് … നിങ്ങള് വച്ചോ ഞാൻ ഒന്ന് ഒറ്റക്ക് ഇരിക്കട്ടെ…

ജെസ്സി ഫോൺ കട്ടാക്കി സോഫയിൽ ആഞ്ഞ് തല്ലി…

> 20:23

കോളിങ്ങ് ബെല്ലിന്റെ ഒച്ച കേട്ട് ജെസ്സി ബെഡിൽ നിന്ന് എണീറ്റു…

സൂര്യ… അവൾടെ മനസ്സിൽ ഒറ്റ പേര് ഒറ്റ മുഖം…

ജെസ്സി ഓടി പോയി ഡോർ തൊറന്നു….

ഒരു കൊച്ച് ചിരിച്ചോണ്ട് നിക്കുന്നു….

Is this Soorya’s residence… ആ കുട്ടി ജെസ്സിയെ നോക്കി ചോദിച്ചു

ജെസ്സി : ആ

കുട്ടി : is you Jessi…

ജെസ്സി : യെസ്….

കുട്ടി : ഓ…? ഉം

ആ കുട്ടി അവക്ക് ഒരു പൊതി കൊടുത്തു…

കുട്ടി : ബൈ…

കൊച്ച് ഓടി പോയി…

ജെസ്സി ഡോർ അടച്ചിട്ട് ഉള്ളിലേക്ക് പോയി…

സോഫയിൽ ഇരുന്ന് ബോക്സ്‌ ഓപ്പൺ ആക്കി…

ഒരു ലെറ്റർ അവളത് മാറ്റി വച്ചിട്ട് ഗിഫ്റ്റ് എടുത്ത് നോക്കി….

നല്ല വെയിറ്റ്…

അതൊരു സീൽട് ബോക്സ്‌ ആയിരുന്നു handle with care glass inside എന്ന് എഴുതിയും വച്ചിട്ടുണ്ട്….

അവളത് പതുക്കെ പൊട്ടിച്ചു…

സൂര്യടെ റൂമിൽ ഒണ്ടായിരുന്ന ഫിഷ് ബൗൾ ആയിരുന്നു അത്….അന്ന് സൂര്യ പറഞ്ഞ രണ്ട് മീനുകൾ

പെട്ടെന്നാ അവളത് കണ്ടത് അവർക്ക് നടവിൽ ഒണ്ടായിയുന്ന ഡിവൈഡർ ഇപ്പൊ ഇല്ല….

ജെസ്സി അത് പതുകെ ടേബിളിൽ വച്ചിട്ട് പേപ്പർ എടുത്ത് വായിച്ചു….

ലെറ്റർ

ഗിഫ്റ്റ് കിട്ടി കാണും എന്ന് വിചാരിക്കുന്നു… സൂക്ഷിച്ച് നോക്കിയാൽ എന്തിനാ ഇതെന്ന കാര്യം മനസിലാവും… മനസ്സിലായ വന്ന് ഡോർ തൊറക്കാം….

നിനക്ക് വേണ്ടി അതിലും വലിയ ഒന്ന് വെളിയിൽ വെയിറ്റിങ് ആണ്…

ജെസ്സി മെല്ലെ എണീറ്റ് ഫ്രണ്ട് ഡോറിന്റെ അടുത്ത് പോയി…..

ഡോർ തൊറന്നതും അവൾടെ മുന്നിൽ തലയിൽ പൊറന്നാൾ തൊപ്പി ഇട്ട് കൈയ്യിൽ ഒരു കേക്ക് പിടിച്ച് നിക്കുന്ന മരപ്പാഴ്….

ഞാൻ : ഹാപ്പി ബർത്ത് ഡെ…?

ജെസ്സി എന്നെ തുറിച്ച് നോക്കി…

ഞാൻ അവളെ കടന്ന് ഉള്ളിലേക്ക് കേറി…

ഡോർ ലോക്ക് ചെയ്ത് ഒറ്റ അടി മോന്ത അടച്ച്….

ഞാൻ കേക്ക് വീഴാതെ പിടിച്ചു….

ഞാൻ 😕 പറ്റില്ല… ഇനി നടക്കൂല്ലാ…കണ്ടവൻ കൊണ്ട് പോവുന്നതിലും നിന്നെ ഞാൻ എടുത്തോളാ… പ്ലീസ് നോ പറയല്ലേ….

. . . .

155530cookie-checkഹാപ്പി ബർത്ത് ഡെ…5

Leave a Reply

Your email address will not be published. Required fields are marked *