അടുത്ത ദിവസം എല്ലാവരും പോകാനായി തയ്യാറെടുക്കുകയാണ് …… തോമസ് അനീറ്റയെ തങ്ങളോടൊപ്പം അയക്കാൻ പറഞ്ഞെങ്കിലും ശങ്കർ അതിന് തയ്യാറായില്ല ……
തോമസ് ….. അങ്കിൾ ഞങ്ങൾ എന്തായാലും അങ്ങോട്ടേക്കല്ലേ …. അവളെ ഹോസ്റ്റലിൽ ഞങ്ങൾ കൊണ്ടാകാം …..
ശങ്കർ ….. അത് വേണ്ട മോനെ ഞങ്ങൾ അവളുടെ കോളേജ് ഇതുവരെ കണ്ടിട്ടില്ലല്ലോ ? ഞാനും അമ്മയും വെറുതെ ഇവിടിരിക്കുകയല്ലേ … ഞങ്ങൾ കൊണ്ടാകാം …. കോളേജും ഹോസ്റ്റലും എല്ലാം ഒന്ന് കേറി കാണുകയും ചെയ്യാമല്ലോ ….. പിന്നെ അവളുടെ പ്രൊഫസർമാരെയും ഒന്ന് കണ്ട് സംസാരിക്കാമല്ലോ ?
തോമസിന് നല്ല ദേഷ്യം വന്നു …. ജിജി അവനെ കണ്ണ് കാണിച്ചു …. തോമസ് പുറത്തേക്കിറങ്ങി …. കൂടെ ജിജിയും ,,,,
ജിജി …. തോമസ് നീ വെറുതെ ടെൻഷൻ അടിക്കേണ്ട …. ഇപ്പോൾ അനീറ്റ അവരുടെ സ്വന്തം മകളാണ് …. ഒരു അന്യന്റെ കൂടെ അവളെ പറഞ്ഞു വിടാൻ ആ അച്ഛനും അമ്മയും തയ്യാറല്ല ….. അവർ അവളെ സ്വന്തം മകളായി കണ്ടു തുടങ്ങിയിരിക്കുന്നു …… അവൾ സേഫ് ആയി ഇരിക്കുവാനല്ലേ നീയും ആഗ്രഹിക്കേണ്ടത് ….. സെന്റിമെന്റ്സ് കളയൂ തോമസ് …. അവൾ ഇനി ജീവിതകാലം മുഴുവൻ ഇവിടെ സേഫ് ആയിരിക്കും ….. നമ്മൾ കാരണം കിരണിന് ആശയെ നഷ്ടപ്പെട്ടു ….. ഇനി ഇവളെകൂടി വേണോ ? നീ ഇവളെ എങ്ങിനെ നോക്കും …. എവിടേക്ക് കൊണ്ടുപോകും … ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും കരുതൽ വേണ്ടത് …… അവൾ ഒരു സാധാരണ പെൺകുട്ടിയാണ് …. നമ്മളെപോലെയൊന്നുമല്ല ….. അതുകൊണ്ട് ഇവിടെമാണ് അവൾക്ക് സേഫ് …. ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾ അർഹിക്കുന്നുണ്ട് ….. ചിലപ്പോൾ ആഗ്രഹിക്കുന്നുമുണ്ടാകും ……
പിറ്റേന്ന് എല്ലാവരും പോയി …. അനീറ്റയെയും കൊണ്ട് അടുത്തദിവസം ശങ്കറും മോളിയും കോളേജിലേക്ക് തിരിച്ചു ……
വർഷങ്ങൾ കടന്നുപോയി …. അനീറ്റയുടെ കോഴ്സ് കഴിഞ്ഞ് അവൾ കിരണിന്റെ വീട്ടിലെത്തി ….. കിരൺ ഇപ്പോൾ ബാംഗ്ലൂരിലാണ് …. അവിടെ ഒരു കമ്പനിയിൽ ജോലി നോക്കുന്നു …. അനീറ്റ M .TECH ന് ചേരാനായി അതെ കോളേജിൽ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു ….. ആശക്ക് പിന്നെ കല്യാണ ആലോചനകൾ വരുന്നത് മുടങ്ങിക്കൊണ്ടേയിരിക്കുന്നു …… തോമസും ജിജിയും കല്യാണം കഴിഞ്ഞു ….. അവർക്ക് ഒരു മകൻ ജനിച്ചു ….
ഒരു ദിവസം അവർക്ക് ഒരു പോസ്റ്റ് വന്നു …. ഒരു കുഞ്ഞിന്റെ ഫോട്ടോ ….. ജിജി ആ ഫോട്ടോ തിരിച്ചു നോക്കി …. ‘”വിത്ത് ലവ് ആശ ” അത് ആശയുടെ കുട്ടിയുടെ ഫോട്ടോയാണെന്ന് അവക്ക് മനസ്സിലായി …. ആ ഫോട്ടോ അവർ കിരണിന് അയച്ചുകൊടുത്തു ….. നല്ല സങ്കടം തോന്നിയെങ്കിലും അവനത് ഉള്ളിലൊതുക്കി ……
കിരൺ നാട്ടിലെത്തി … അനീറ്റയും അപ്പോൾ അവിടെ ഉണ്ടായിരുന്നു …… എല്ലാവരും ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു …… വീട്ടിൽ കല്യാണം കഴിക്കാൻ അച്ഛനും അമ്മയും അവനെ നിർബദ്ധിച്ചുകൊണ്ടേയിരുന്നു ……
അങ്ങിനെ അവർ ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടു ….. ഒരു റിസോർട്ട് ആയിരുന്നു അവർ ബുക്ക് ചെയ്തിരുന്നത് …. നല്ല അടിപൊളി കാലാവസ്ഥ ….. അപ്പോൾ എന്തോ കിരണിന്റെ മനസ്സിൽ നിന്നും പഴയതെല്ലാം അവൻ ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു …… അനീറ്റ അതിനൊരു പോംവഴിയായി ….. അവളുടെ ബഹളവും ചിരിയും വാശിയുമെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടായിരുന്നു …. അവർ ഊട്ടിയിൽ എത്തി … അനീറ്റയും ആശയും കിരണും ആദ്യം റൂമിൽ കയറി ….. അവർക്ക് ഇഷ്ടമുള്ള മുറികൾ സെലക്ട് ചെയ്തു ….. ആശയുടെ കൈ പിടിച്ചാണ് അവൾ എപ്പോയും നടക്കുന്നത് …… അവർ എല്ലാവരും പുറത്തുള്ള ഒരു ബഞ്ചിൽ ഇരുന്നു ……
അനീറ്റ …. ചേട്ടന് എത്ര ദിവസത്തെ ലീവ് ഉണ്ട് ….
കിരൺ …. പതിനാല് ദിവസം …..
അനീറ്റ ….. ജോലിയൊക്കെ എങ്ങിനെയുണ്ട് …. നല്ല ചേച്ചിമാരൊക്കെ ഉണ്ടോ ?
കിരൺ ….. നിന്റത്ര സുന്ദരിമാരൊന്നും അവിടില്ല ….
അനീറ്റ …. ഞാനും ചേച്ചിയും കുറച്ചു ദിവസം അവിടെ വന്ന് നിൽക്കട്ടെ ….. എന്റെ അഡ്മിഷന് മുൻപ്പ് …
കിരൺ ….. വന്നോ ? അവിടെ നിങ്ങൾക്ക് താമസിക്കാൻ എല്ലാ സൗകര്യവുമുണ്ട് ……
അനീറ്റ ….. അപ്പോൾ നമ്മൾ എല്ലാവരും കൂടി വരട്ടേ ?
കിരൺ …. ധൈര്യമായി വന്നോളൂ …. നമുക്ക് ബാംഗ്ലൂർ പൊളിക്കാം …..
അനീറ്റ …. അച്ഛാ … നമുക്ക് ഇവിടെനിന്നും നേരെ ബാംഗ്ലൂരിൽ പോകാം ….. ചേട്ടൻ ലീവ് ഉണ്ട് … ഇപ്പോള്കുമ്പോൾ പൊളിക്കാം ……
ജാനകി ….. നല്ല ദൂരമില്ല ഇവിടെ നിന്നും ….
കിരൺ ….. ഒരു 275 മൂതൽ മാക്സിമം പോയാൽ 300 KM
അനീറ്റ …. ചേട്ടൻ വണ്ടി ഓടിച്ചുകൊള്ളും ….. നമ്മൾ വെറുതെ ഇരുന്നാൽ പോരെ …. രണ്ടു ദിവസം ഇവിടെ …പിന്നെ നമ്മൾ ബാംഗ്ലൂരിലേക്ക് ….. ബാക്കി ചേട്ടന് 12 ദിവസത്തെ ലീവ് ബാക്കി ….. 2 ദിവസം പോയാലും 10 ദിവസം കിട്ടും ……. ബാക്കി ദിവസം ചേട്ടനോടൊപ്പം നമുക്ക് അവിടെ നിൽക്കാം …… അപ്പോയെക്കും എന്റെ അഡ്മിഷൻ ആകും …
ജാനകി ….. അയ്യോ നീ പോകുന്ന കാര്യം പറയല്ലേ മോളേ ….. ആശ പിന്നെ ഒറ്റക്കായിപ്പോകും …..
മോളി …. അത് ശരിയാ …..
അനീറ്റ ….. നമുക്ക് ചേച്ചിയെ പെട്ടെന്ന് കെട്ടിച്ചു വിടാം …. അല്ലെങ്കിൽ ഒരു ജോലി എവിടെങ്കിലും ശരിയാക്കാം … അപ്പോൾ ചേച്ചിടെ ബോറടിയും വിഷമങ്ങളും എല്ലാം മാറും …..
ജാനകി ….. പറഞ്ഞപ്പോൾ തീർന്നു …..
അനീറ്റ … നമുക്ക് നോക്കാം ….
രാത്രി …..
കിരണും അനീറ്റയും ആശയും ഒരിടത്ത് ഇരിക്കുമ്പോൾ …..
കിരൺ … ആനി … നീ പോയി അവരുടെ കയ്യിൽ നിന്നും ഒരു കുപ്പി അടിച്ചുമാറ്റികൊണ്ട് വാ …. നമുക്ക് അടിക്കാം …..
അനീറ്റ …. അതിന് … ചേച്ചി അടിക്കുമോ ?
കിരൺ …. ചേച്ചിയൊക്കെ അടിക്കും നീ പോയി എടുത്തിട്ട് വാ …. വേഗം …..
അനീറ്റ പതിയെ ഒരു കുപ്പി അടിച്ചുമാറ്റി വന്നു …..
കിരൺ …. ഇനി സോഡയും ഗ്ലാസും ആരെടുക്കും …..
അനീറ്റ … നിൽക്ക് ഞാൻ പോയി എടുത്തിട്ട് വരാം ……
കിരൺ ആശയോട് …. ഇവള് ആള് പുലിയാണ് ….. തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരും ….. പിന്നെ ജോലി നോക്കുന്നില്ലേ ?
ആശ …. ശ്രമിക്കുന്നുണ്ട് ……
അപ്പോയെക്കും ആനി ഗ്ലാസും ഐസ് ക്യൂബുമായി വന്നു …..
കിരൺ …. ആശ വേണ്ടെന്ന് പറയരുത് …. കുറച്ച് ……
ആശ …. വേണ്ട ശീലമില്ല ……
ആനി ….. വേണ്ടെങ്കിൽ വേണ്ട ചേട്ടായി എനിക്ക് ഇത്തിരി ഒഴിച്ചേ …. എനിക്കും ശീലമില്ല …. എന്നാലും ഒന്ന് നോക്കണമല്ലോ ?
കിരൺ ഒരു ഗ്ലാസ് മാറ്റിവച്ചു …. ആനിയ്ക്ക് കുറച്ച് ഒഴിച്ചു … സോഡയും വെള്ളവും ചേർത്ത് അവൾക്ക് കൊടുത്ത് …. ഒരെണ്ണം കിരണും കഴിച്ചു ….. അങ്ങിനെ ആ ദിവസം അവസാനിച്ചു ….. പിറ്റേന്ന് അവിടെ കിരൺ ആനിയുമായി നടക്കാനിറങ്ങിയപ്പോൾ ആശയും കൂടെ ചെന്നു ….. കിരണിന്റെ കയ്യും പിടിച്ച് ആനി അവനോടൊപ്പം വളരെ സന്തോഷത്തിൽ നടന്നു ……
ആനി …. ചേട്ടാ … ഇ ചേച്ചിയേ നമുക്ക് പെട്ടെന്ന് കെട്ടിച്ചു വിടണ്ടേ ?
കിരൺ …. അത് അവരുടെ വീട്ടുകാർ നോക്കിക്കൊള്ളും … നീ ചെറിയ വായിൽ വലിയ സംസാരം സംസാരിക്കേണ്ട … മനസ്സിലായോ ?
ആനി …. ഞാൻ പോയാൽ ചേച്ചി ഒറ്റക്കായിപോകും ആ ഒരു വിഷമംകൊണ്ട് ചോദിച്ചതാ ….
കിരൺ അവിടെ നിന്നു …. ഞാൻ പോകുന്നു … നിങ്ങൾ കുറച്ച് നടന്നിട്ട് വരൂ ….
ആനി …. ഇന്നലത്തേതിന്റെ ബാക്കി അടിക്കാനല്ലേ കള്ളാ പോകുന്നത് ……
അപ്പോൾ ആശക്ക് ഒരു കാര്യം വ്യക്തമായി അവളുടെ സാമിപ്യം കിരണിന് ഇഷ്ടമാകുന്നില്ലെന്ന് …. ഒന്നും മിണ്ടാതെ അവൾ ആനിയെയും കൂട്ടി മുന്നോട്ട് നടന്നു …..
വൈകുന്നേരം ആശ റൂമിൽ ഒരു ബുക്കും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആനി അവളെ പുറത്തേക്ക് വിളിച്ചു … ആശ പോകാൻ താല്പര്യം കാണിച്ചില്ല ….. ആനിയും കിരണും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ആശ റൂമിലിരുന്ന് കേട്ടു …. ഇപ്പോൾ ആനിക്കും മനസ്സിലായി ആശചേച്ചിയോട് കിരണേട്ടന് ഇഷ്ടമൊന്നുമില്ല … കിരൺ ചേട്ടൻ ഞാൻ ഉള്ളപ്പോൾ മാത്രമേ സംസാരിക്കുന്നുള്ളു ….. ആശചേച്ചി ഉള്ളപ്പോൾ മിക്കപ്പോഴും വെറുതെ സംസാരിക്കാതെ ഇരിക്കും ……
പിറ്റേന്ന് ബാംഗ്ലൂരിലേക്ക് പോകാൻ ആശക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു …. അവൾ അത് അവളുടെ അച്ഛനോടും അമ്മയോടും പറയുകയും ചെയ്തു … എന്നാലും അവർ അവളെ നിർബന്ധിച്ച് ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി ……
ബാംഗ്ലൂരിൽ അവർ കിരണിന്റെ ഫ്ലാറ്റിൽ എത്തി … കിരൺ എല്ലാം നന്നായി അടുക്കി വച്ചിട്ടുണ്ട് ….. നല്ല വൃത്തിയുള്ള 3 ബെഡ് റൂം ഫ്ലാറ്റ് …. വന്ന ക്ഷീണത്തിൽ എല്ലാവരും കിടന്ന് ഉറങ്ങി … ആശ ബാല്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നത് കിരൺ കണ്ടു ….. അവനും അവളുടെ അടുത്തേക്കായി പോയി നിന്നുകൊണ്ട് ചോദിച്ചു …… ഇഷ്ടമായോ ഇവിടെ …
ആശ …. മും …..
കിരൺ … വൈകുന്നേരമാകുമ്പോൾ ഇവിടെ ഭയങ്കര തിരക്കായിരിക്കും ….. നടന്നു പോകാൻ പോലും പറ്റില്ല …..
വെകുന്നേരം നമുക്ക് വെറുതെ ഇറങ്ങാം ……
വൈകുന്നേരം കിരണും ആശയും ആനിയുമായി വെറുതെ നടക്കാനിറങ്ങി … വഴിയിൽ നിന്നും കടലയും കപ്പലണ്ടിയും വാങ്ങിക്കൊടു ത്ത് വളരെ സന്തോഷത്തോടെ അവർ അവിടെ കുറെ സമയം കറങ്ങി നടന്നു …… കുര്ച്ചു സമയം കഴിഞ്ഞപ്പോൾ ആനിക്ക് വിശക്കാന് തുടങ്ങി …. കിരൺ നല്ലൊരു ഹോട്ടലിൽ കയറ്റി അവർക്ക് നല്ല ഫുഡ് വാങ്ങി കൊടുത്തു ……. ആശക്കും ആനിക്കും സന്തോഷമായി ……
ആനി …. ചേച്ചി … ഇവിടൊരു ജോലി നോക്ക് ….. എപ്പോയും ഹാപ്പിയായിരിക്കാം … ഒരു ടെൻഷനും കാണില്ല ….
കിരൺ … ഇവിടെയൊക്കെ ജോലികിട്ടാൻ വലിയ ബുദ്ധിമുട്ടായിരിക്കും …. IT വല്ലതുമായിരുന്നെങ്കിൽ നോക്കാമായിരുന്നു ……..
ആനി …. നമുക്ക് നോക്കാം ചേട്ടാ …..
കിരൺ …. നോക്ക് …..
പിറ്റേന്ന് ആനി പഴയ പത്രം മൊത്തം തപ്പി …. അതിൽ ഒന്ന് മൂന്ന് വേക്കൻസി തപ്പിയെടുത്തു ….. അത് ശങ്കറിനോടും സുരേഷിനോടും പറഞ്ഞു …… വെറുതെ പോയി നോക്കാൻ അവരും പറഞ്ഞു ….. ആശയേയും കൊണ്ട് ഇന്റർവ്യൂന് പോകൻ ശങ്കർ കിരണിനോട് പറഞ്ഞു ….. ആദ്യം പോയ സ്കൂളിൽ അവർ വേറെ ടീച്ചറെ എടുത്തു എന്ന് പറഞ്ഞു … രണ്ടാമത് പോയ സ്കൂളിൽ അവർക്ക് ഹിന്ദി ടീച്ചറെ ആണ് ആവശ്യം ….. ആശ വീട്ടിൽ പോകാമെന്ന് പറഞ്ഞ് വണ്ടിയിലെ കയറി …. ആനിയുടെ നിർബന്ധപ്രകാരം അവർ അവസാനത്തെ സ്കൂളിൽ പോയി ….. ഇന്റർവ്യൂ കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞതുകൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി …. കിരൺ ഉള്ളതുകൊണ്ട് അവരെ കാറിൽ ബീച്ചിലും പാർക്കിലുമൊക്കെ കൊണ്ടുപോകും ….. അവിടെ കറങ്ങി നടക്കാൻ ആശക്കും ആനിക്കും നല്ല ഇഷ്ടമായിരുന്നു ….. വൈകുന്നേരം അവർ വീട്ടിലേക്ക് മടങ്ങാൻ നേരം …..
ആനി …. ചേച്ചിക്ക് ഇവിടം ഇഷ്ടമായോ ?
ആശ … മും …..
ആനി …. ചേട്ടനോ ?
കിരൺ …. ഞാൻ രാവിലെ പോയാൽ രാത്രിലാണ് വരുന്നത് … നിങ്ങൾ ഉള്ളതുകൊണ്ടാണ് ഞാൻ ഇറങ്ങിയതുതന്നെ ….. അല്ലാതെ ഞാൻ ഒരിടത്തും പോകില്ല …..
അവർ വീട്ടിലെത്തി ….
ശങ്കർ …. എടാ … നിന്നെ ഈ ഫ്ളാറ്റിലെ കെയർ ടേക്കർ വന്ന് തിരക്കിയിട്ട് പോയി ….. എന്തിനാ …?
കിരൺ …. ഈ ഫ്ളാറ്റിലെ ഓണർ ഇവിടേക്ക് താമസിക്കാനായി വരുന്നു …. എന്നോട് ഉടനെ മാറിക്കൊടുക്കണമെന്ന് പറഞ്ഞു ….. ഞാൻ വേറെ നോക്കുന്നുണ്ട് ….
ശങ്കർ ….. നിനക്ക് ഒരു ചെറിയ ഫ്ലാറ്റ് പോരെ എന്തിനാ ഇത്രയും വലുത് ?
കിരൺ …. വേറെ കിട്ടിയില്ല അപ്പോൾ ഇതാ ഒഴിവുണ്ടായിരുന്നത് …. ഞാൻ ഇപ്പോൾ ചെറിയൊരു ഫ്ലാറ്റാണ് നോക്കുന്നത് …. അതാകുമ്പോൾ ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല …..
ശങ്കർ ….. നീ വന്നാൽ താഴേക്ക് ചെല്ലാൻ പറഞ്ഞു …. ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് പറഞ്ഞു …….
കിരൺ താഴേക്ക് പോകാൻ നേരം ആനിയും കൂടെ കൂടി …. ആശയേയും കൂട്ടി പോകാൻ ശങ്കർ പറഞ്ഞു …..
കെയർ ടേക്കർ അവരെ താഴെ കാത്തു നിൽപ്പുണ്ടായിരുന്നു …… അയാൾ അവരെയും കൂട്ടി അടുത്തുള്ള ഫ്ലാറ്റിലേക്ക് പോയി …. അവിടെ നല്ലൊരു ഒൺ ബെഡ് റൂം ഫ്ലാറ്റ് കാണിച്ചുകൊടുത്തു …. കിരണിന് അത് ഇഷ്ടമായി …… അപ്പോൾ തന്നെ അതിന് കിരൺ ഓക്കേ പറഞ്ഞു …… അവർ റൂമിലെത്തി …..
ദിവസങ്ങൾ കടന്നുപോയി …… എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിലാണ് …… കിരൺ പുതിയ ഫ്ലാറ്റിലേക്ക് സാധനങ്ങൾ മാറ്റി ….. ഒരു ബെഡ് റൂം / ഹാൾ / ബാത്ത് റൂം / കിച്ചൻ പിന്നെ ഒരു ബാൽക്കണി …. ഇത്രയേ ഉള്ളു ആ ഫ്ലാറ്റിൽ …..
ശങ്കർ …. നീ വരുന്നില്ലല്ലോ ?
കിരൺ …… ഇല്ല …. നാളെ ജോയിന്റ് ചെയ്യണം ….. ഞാൻ വേണമെങ്കിൽ ഒരു ഡ്രൈവറെ ഇവിടുന്ന് ശരിയാക്കാം …
ശങ്കർ …. വേണ്ട .. ഞങ്ങൾ രണ്ടുപേരില്ലെ ? ഞങ്ങൾ പൊയ്ക്കോളാം ….. പിന്നെ …. ആഹാരം ശ്രദ്ധിക്കണം …..
എല്ലാവരും യാത്രപറഞ്ഞിറങ്ങി …… ആനി … കുറേനേരം കിരണിനെ കെട്ടിപ്പിടിച്ചു നിന്നു ……
പിറ്റേന്ന് മുതൽ കിരൺ ജോലിക്ക് പോയി തുടങ്ങി ….. തോമസും ജിജിയും ഇപ്പോൾ ഓസ്‌ട്രേലിയയിൽ ഒരു പ്രോജെക്ടിന് പോയതായി അറിഞ്ഞു ……
ദിവസങ്ങൾ കടന്നുപോയി… ആനിക്ക് അഡ്മിഷൻ കിട്ടി … ആ പഴയ കോളേജിൽ തന്നെ ….. കിരൺ അവളെ വിളിച്ചു ……
കിരൺ …. നീ ഹാപ്പിയല്ലേ …. നിനക്ക് ബാംഗ്ലൂരിൽ വല്ലതും നോക്കാമായിരുന്നില്ലേ ?
ആനി … ഞാൻ ഒരു കാര്യത്തിന് വേണ്ടിയാണ് ഇവിടെ തന്നെ ജോയിന്റ് ചെയ്തത് ……
കിരൺ …… എന്തിന് …..
ആനി …. ചേട്ടന്റെ ആശ .. ഇതുവരെ ഇവിടെ നിന്നും സർട്ടിഫിക്കറ്റ് ഒന്നും വാങ്ങിയിട്ടില്ല ….
കിരൺ …. അതിന് നിനക്കെന്താണ് ……
ആനി …. ഒന്നുമില്ല ചേട്ടാ …. ആ ചേച്ചിയെ എനിക്ക് ഒന്നു കാണണം ….. എനിക്കറിയാം ബാക്കിയെല്ലാം …. ഞാൻ ചേട്ടന്റെ കുഞ്ഞി പെങ്ങളല്ലേ ?
കിരൺ … നീ അനാവശ്യമായി ഒന്നിലും തലയിടരുത് …. വെറുതെ ….
ആനി …. ഓക്കേ ചേട്ടാ …. ഞാൻ പിന്നെ വിളിക്കാം ….
കിരൺ ഫോൺ വച്ചു …… അപ്പോയെക്കും തോമസ്സിന്റെ വിളി …..
തോമസ് ….. അളിയാ നിനക്ക് ചെറിയ വിഷമമുള്ള കാര്യമാണ് ….
കിരൺ … പറ മയിരേ … ഇതിൽ കൂടുത്താൽ ഞാൻ എന്ത് വിഷമിക്കാൻ …..
തോമസ് …. ഞങ്ങൾ ആശയെ കണ്ടു ….. ഞങ്ങൾ വിളിച്ചിട്ടും മൈൻഡ് ചെയ്യാതെ പോയി …… കൂടെ കെട്ടിയോനും കുഞ്ഞും ഉണ്ട് ….. നല്ലൊരു അടിപൊളി സുന്ദരൻ ജിമ്മൻ ….. അവൻ ഉള്ളതുകൊണ്ട് പിന്നെ വിളിക്കാൻ പോയില്ല …. അവൾ ഹാപ്പിയാണ് ….. അവൾ ഒന്ന് നിന്നിരുന്നെങ്കിൽ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയേനെ ….. അവൾക്ക് നമ്മളോട് നല്ല ദേഷ്യം ഉണ്ട് …. അവളുടെ മുഖ ഭാവം കണ്ടാൽ അറിയാം …… പോകാൻ പറയെടാ മയിരിനെ ….. ഞാൻ രാത്രി വിളിക്കാം ഇത്തിരി തിരക്കിലാണ് …….
തോമസ് ഫോൺ കട്ട് ചെയ്തു ….. കിരണിന് നന്നായി വിഷമം തോന്നി ….. കണ്ണുകൾ അടച്ച് കുറച്ചുനേരം അവൻ സെറ്റിയിൽ ഇരുന്നു ……
ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു …… ഒരു ദിവസം വീട്ടിലേക്ക് ചെല്ലാൻ ശങ്കർ പറഞ്ഞു ….. വലിയ തിരക്കൊന്നും ഇല്ലാത്തതുകൊണ്ട് കുറച്ചു ദിവസം അവിടെപ്പോയി നിൽക്കാമെന്ന് വിചാരിച്ചു ……
വൈകുന്നേരത്തെ ബസ്സിൽ നാട്ടിലേക്ക് വിട്ടു … പോകാൻ നേരം ആനിയെ വിളിച്ചു …. അവൾ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു … രരണ്ട് ദിവസത്തിനകം അവൾക്ക് തിരികെ കോളേജിൽ പോകണം …..
ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി …. അപ്പോയെക്കും രാത്രി ആയിരുന്നു …. വീട്ടിൽ ആശ ഇരിപ്പുണ്ടായിരുന്നു …… അച്ഛനും സുരേഷ് അങ്കിലും അടിച്ചുകൊണ്ടിരുന്നു …… കിരൺ വീട്ടിലേക്ക്കയറി ….. എല്ലാവരുമുണ്ട് ….
കിരൺ …. എന്താ വിശേഷം ….
ആനി …. ഓഹ് … ചേച്ചിക്ക് ജോലി കിട്ടി …..
കിരൺ ആശയെ നോക്കി … കോൺഗ്രാജുലേഷൻ …..
അവൻ മുറിയിലേക്ക് കയറി ….. കഴിക്കാനൊന്നും നിന്നില്ല ….. പെട്ടെന്ന് തന്നെ ഉറങ്ങി …..
പിറ്റേന്ന് എഴുന്നേറ്റപ്പോൾ ആശയും ആനിയും എവിടെയോ പോയിട്ട് വരുന്നു …. മിക്കവാറും അമ്പലത്തിൽ പോയതായിരിക്കും …… അവൻ അവരെ നോക്കി നിന്നു ,,,, ആനി അവന്റെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടു …. ആശ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി …. ശങ്കർ കിരണിനെ വിളിച്ചു ….. കൂടെ സുരേഷും ജാനകി ആന്റിയും അമ്മയും ആനിയും ഉണ്ടായിരുന്നു …..
ശങ്കർ ….. ഡാ … ആശക്ക് ജോലി കിട്ടിയത് ബാംഗ്ലൂരാണ് …. അവളെ കൂടി നീ പോകുമ്പോൾ കൊണ്ട് പോകണം … അടുത്ത ആഴ്ച അവൾക്ക് ജോയിന്റ് ചെയ്യണം ….. തത്കാലം അവൾ നിന്റൊപ്പം നിൽക്കട്ടെ ….
കിരൺ …. അവിടെ ഞാൻ ഏതെങ്കിലും ഹോസ്റ്റൽ നോക്കാം …..
ശങ്കർ ….. നോകാം … അവൾക്ക് അവിടെത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല ഈ നാട്ടിൽ നിന്നും ആദ്യമായാണ് അവൾ പുറത്തേക്ക് പോകുന്നത് …. നീ പോകുമ്പോൾ ജസ്റ്റ് അവളുടെ സ്കൂളിന്റെ അടുത്ത് ഇറക്കി കൊടുത്താൽ മതി ….. കുറച്ചു ദിവസം കഴിഞ്ഞ് ഹോസ്റ്റൽ നോക്കിയാൽ മതി …. നീ ഓഫീസിൽ പോകുന്ന വഴിക്കാണ് അവളുടെ സ്കൂൾ എന്ന് ആനി പറഞ്ഞു …..
കിരൺ … ആ ഒരു മുറിയിൽ എങ്ങിനെ നമ്മൾ രണ്ടാളും താമസിക്കും … അവിടാണെങ്കിൽ ഫ്ലാറ്റും വാടകയ്ക്ക് കിട്ടാനില്ല …..
ആനി …. അത് കുഴപ്പമൊന്നും ഇല്ല ചേട്ടാ …. ചേച്ചി അഡ്ജസ്റ്റ് ചെയ്തോളും …. ചേട്ടൻ കുറച്ചു ദിവസം ഹാളിൽ കിടക്ക് …. ഇവിടയെ മിണ്ടാനും പറയാനും ആരും ഇല്ല …. വെറുതെ ഇവിടെ നിർത്തിയാൽ ചേച്ചിക്കുള്ള മാനസിക രോഗി എന്നുള്ള പേര് ശരിയാണെന്ന് എല്ലാവരും വിചാരിക്കും …… ചേട്ടൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ….
കിരൺ ….. ഞാൻ നോക്കാം …..
ശങ്കർ …. എന്തായാലും നിങ്ങൾ ഒരുമിച്ച് താമസിക്കാൻ ഉള്ളതെല്ലേ …. അവൾക്ക് എന്തെങ്കിലും കൊണ്ടുപോകൻ വേണമെങ്കിൽ നീ കൂടി പോയാണ് വാങ്ങിക്കാൻ …. നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല …… അങ്ങിനെ അകൽച്ചയൊന്നും ഇടേണ്ട ആവശ്യമില്ല ….. ഞാനും സുരേഷും തമ്മിലുള്ള ബന്ധം ഞാൻ നിനക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ ….. അവിടെ ഒന്ന് സ്ഥലങ്ങൾ മനസ്സിലാക്കിയിട്ട് മതി ഹോസ്റ്റൽ നോക്കാൻ …. എടുത്ത് ചാടി ഒന്നും ചെയ്യണ്ട …… ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ …..
കിരൺ …. മനസ്സിലായി …..
ശങ്കർ …. മനസ്സിലായാൽ കൊള്ളാം ….
കിരൺ കുളിച്ച് ആഹാരം കഴിച്ച് പുറത്തേക്കിറങ്ങി …. കിരണിനെ കാത്തു ആനിയും ആശയും പുറത്തു നിൽപ്പുണ്ടായിരുന്നു ….. കിരൺ കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി ….. ആനി ആശയെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തി …. അപ്പോയെക്കും അവൾക്ക് ഒരു കാൾ വന്നു അത് എടുത്ത് അവൾ പുറത്തേക്കിറങ്ങി …..അൽപ്പസമയം കഴിഞ്ഞ് ….
ആനി …. ചേട്ടായി പൊയ്ക്കോ എനിക്ക് ഇത്തിരി യെഴുതാനുണ്ട് …..
കിരൺ …. ഞാൻ വെയിറ്റ് ചെയ്യാം ….
ആനി …. വേണ്ട പൊയ്ക്കോ താമസിക്കും …..
കിരൺ ആശയുമായി സിറ്റിയിലേക്ക് പോയി ….. അവിടെ നിന്നും അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങി …. ഒരു ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറി …..
കിരൺ …. ആശ … എന്തുവേണം കഴിക്കാൻ …..
ആശ …. എന്തെങ്കിലും മതി …..
കിരൺ …. ഊണ് പറയട്ടെ ?
ആശ …. അഹ് … മതി …..
രണ്ടുപേരും ആഹാരം കഴിച്ച് അവിടെ നിന്നും ഇറങ്ങി …… വൈകുന്നേരത്തോടെ വീട്ടിലെത്തി …… ആശ അവളുടെ വീട്ടിലേക്ക് പോയി …..
വൈകുന്നേരം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആനി ഒരു സംശയം പറഞ്ഞു …..
ആനി … അത് അവിടെ വല്ല പ്രശ്നവും ഉണ്ടാകുമോ ?
മോളി …. എന്ത് പ്രശനം ?
ആനി …. ആശ ചേച്ചി വീടിനടുത്തുള്ള അച്ഛന്റെ കൂട്ടുകാരന്റെ മകളാണെന്നുവല്ലതും പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ ?
കിരൺ …. അതിനെന്താ കുഴപ്പം ?
ആനി …. ഒന്നാമത് അവിടെ ഒരു മുറിയെ ഉള്ളു ….. അച്ഛന്റെ കൂട്ടുകാരന്റെ മകളെ ആ മുറിയിൽ താമസിപ്പിക്കുന്നത് ശരിയാണോ ?
കിരൺ … അതാ പറഞ്ഞത് … ഹോസ്റ്റലിൽ ആക്കാമെന്ന് …..
ആനി …. ചേട്ടന്റെ ഭാര്യ ആണെന്ന് പറഞ്ഞാൽ പോരേ ? … പിന്നെ ആരും രണ്ടാമതൊന്ന് ചോദിക്കില്ലല്ലോ ? ഒരു താലി കഴുത്തിൽ ഉണ്ടായിരുന്നാൽ പോരേ ?
കിരൺ ….. എന്തിന് ?
ആനി …. പിന്നാരും ഒന്നും ചോദിക്കാനും വരില്ല നിങ്ങൾക്ക് മറുപടി പറയേണ്ടിയും വരില്ല ……
ശങ്കർ …. അവിടെ അങ്ങിനെ വല്ല പ്രശ്നവും ഉണ്ടോടാ ?
കിരൺ …. നോർത്ത് ഇന്ത്യൻസ് വന്നന്ന് ഒരു മുറിയിൽ കുറെ ആളുകൾ താമസിക്കുന്നതുകൊണ്ട് ചിലപ്പോൾ ഫ്ലാറ്റുകാർ തന്നെ ചെക്കിങ്ങിനു വരും ….. അവിടെ വാടക അത്രക്ക് കൂടുതലല്ലേ ? മിക്കപ്പോഴും രാത്രിലാണ് വരുന്നത് …..
മോളി … ഓഹ് … അത്രയേ ഉള്ളോ ? ഞാൻ ജാനകിയോട് പറയാം … നാളെ പോയി ഒരു താലി വാങ്ങി അവളുടെ കഴുത്തിൽ കെട്ടികൊടുക്കാൻ ….. അവളുടെ കഴുത്തിൽ ഒരു താലി കിടന്നെന്ന് വച്ച് ഈ ലോകം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ലല്ലോ … ഒന്നുമല്ലെങ്കിലും ഇവനോടൊപ്പമല്ലേ ?
ശങ്കർ ….. പിന്നെ നിന്റെ ഭാര്യയാണെന്ന് പറഞ്ഞാൽ ആരും സംശയിക്കില്ല …… ആശ വായ് തുറന്നൊന്ന് സംസാരിച്ചാൽ മതിയായിരുന്നു ….
മോളി ….. അതിന് ആശ ഈ ഇട്ടാവട്ടത്ത് കിടന്ന് വളർന്നതല്ലേ ? ആർക്കായിരുന്നാലും പേടി കാണും …. പിന്നെ നമ്മളെ വിശ്വാസമുള്ളതുകൊണ്ടല്ലേ അവനോടൊപ്പം നിർത്തിയാൽ മതിയെന്ന് സുരേഷും ജാനകിയും പറഞ്ഞത് ….. ഡാ .. അവളെ നോക്കിക്കോണേ ….. അവൾക്കായി പറയാൻ ഒരു പരാതിയും ഉണ്ടാവരുത് ….. നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ അവളെ നോക്കിക്കോണം ……
ആനി …. ചേട്ടാ ആ ചേച്ചി അധികം സംസാരിക്കാത്തൊന്നും ഇല്ല …. എന്നും പറഞ്ഞ് ചേട്ടൻ മാറരുത് …. ഒരു പാവമാണ് ….. നല്ല സ്വഭാവമാണ് …..
പിറ്റേന്ന് സുരേഷ് ഒരു താലി വാങ്ങി ആശയെ ഏൽപ്പിച്ചു …. പോകാൻ നേരം കെട്ടിക്കൊണ്ടു പോകാൻ പറഞ്ഞു …. ഇനി അതിനെപ്പറ്റി ഒരു പ്രശ്നം വേണ്ട ….. ഒന്നാമത്തെ മനുഷ്യൻ വട്ടായാണ് നിൽക്കുന്നത് …..
പിറ്റേന്ന് പോകാൻ നേരം ആനി ആ താലി ആശയുടെ കഴുത്തിൽ കെട്ടി നെറ്റിയിൽ ഒരു സിന്ദൂരവും തൊട്ടു …..
എല്ലാവരും പുറത്തിറങ്ങി വണ്ടിയിൽ കയറി …. അവരെ ബസ്സ് സ്റ്റാൻഡിൽ ആക്കി …. അവർ കൈവീശി കാണിച്ചുകൊണ്ട് ബസ്സിൽ കയറാൻ നേരം രണ്ടുപേരെയും നിർത്തി ആനി ഒരു ഫോട്ടോ എടുത്തു …..
അവരെ നോക്കി ശങ്കർ സുരേഷിനോദ് പറഞ്ഞു ….. രണ്ടുപേരെയും എന്നും ഇതുപോലെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു ….. മോളിയും ജാനകിയും അവരെ നോക്കി ചിരിച്ചു …..
മോളി ….. ഇങ്ങനെ ഒരു തുടക്കം ഉണ്ടാകുമെന്ന് ഞാനും വിചാരിച്ചില്ല …… കുറച്ചു നാൾ ഒരുമിച്ച് ജീവിക്കുമ്പോൾ പിന്നെ അവർ അങ്ങ് ഇഷ്ടത്തിലായിക്കോളും ….. ഞാനും ചേട്ടനും അത് മനസ്സിൽ കണ്ടിട്ടാണ് ഇങ്ങനെ ഒരു പ്ലാൻ ചെയ്തത് ….. ആ താലി മലയുടെ കാര്യം ഞാൻ തന്നെയാ ആനിയെ കൊണ്ട് പറയിപ്പിച്ചത് …. ദൈവം എല്ലാം മംഗളമായി അവസാനിപ്പിച്ചുതന്നാൽ മതിയായിരുന്നു ….. നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു …..
അവർ ബസ്സിൽ ബാംഗ്ലൂരിലേക്ക് യാത്രയായി ….
വണ്ടിയിൽ ഇരുന്ന് ആനി പറഞ്ഞു ….. അച്ഛാ … നമുക്ക് ഇവരെ പിടിച്ച് കെട്ടിച്ചാലെന്താ ?
ശങ്കർ ….. അവർ സമ്മതിച്ചാൽ നമ്മൾ രണ്ട് വീട്ടുകാരും ഓക്കേ ആണ് ….. പിന്നെ രണ്ട് പേരും രണ്ട് സ്വഭാവക്കാരാണ് …. അതുകൊണ്ടാണൊരു പേടി ……
ആനി അപ്പോൾ ആശക്ക് ഫോൺ ചെയ്തു …. ചേച്ചി അവിടെ എത്തുമ്പോൾ കിരൺ ചേട്ടനെ ചേച്ചി ചേട്ടന്നെ വിളിക്കാവു ….. ഇല്ലെങ്കിൽ നാടകം പൊളിയും ……
അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു …..
മോളി … നീ എന്തിനാടി ചുമ്മാ ഓരോന്നും വിളിച്ചു പറയുന്നത് അത് അവൾക്ക് അറിയില്ലേ …
ആനി … ഞാൻ ചുമ്മാ ഒന്ന് ഓര്മിപ്പിച്ചതാണ് …. നാടകം പൊളിയാതിരിക്കാൻ …..
പിറ്റേന്ന് അതിരാവിലെ അവർ ബാംഗ്ലൂരിൽ എത്തി ….. അവിടെ നിന്നും ഒരു ഓട്ടോയിൽ അവർ ഫ്ലാറ്റിൽ എത്തി …. ഒരു ബെഡ്ഡ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത് ….. കിരൺ അവളോട് ഫ്രഷ് ആയിട്ട് കുറച്ചുനേരം ഉറങ്ങിക്കോളാൻ പറഞ്ഞു ….. അവൾ കുളിച്ച് ഡ്രസ്സ് മാറി ബെഡ് റൂമിൽ വന്നിരുന്നു … കിരണും കുളി കഴിഞ്ഞെത്തി ….. അപ്പോയെക്കും ആശ ഉറക്കമായിരുന്നു …. കിരൺ സെറ്റിയിൽ കിടന്നു ….. ഉച്ചയായപ്പോൾ രണ്ടുപേരും എഴുന്നേറ്റ് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി …… നെറ്റിയിൽ സിന്ദൂരം തൊടാൻ ആശ മറന്നില്ല …. അവൻ ആശയുടെ മുഖത്തേക്ക് നോക്കി …. സുന്ദരിയായിട്ടുണ്ട് ….. പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങളും വാങ്ങി അവർ തിരിച്ചെത്തി …..
പിറ്റേന്ന് അതി രാവിലെ ആശ എഴുന്നേറ്റ് രണ്ടുപേർക്കും കൊണ്ടുപോകാനുള്ള ഭക്ഷണം ഉണ്ടാക്കി ആദ്യമായി സ്കൂളിലേക്ക് പോകാനൊരുങ്ങി … അപ്പോയെക്കും കിരൺ റെഡിയായിരുന്നു ….. കിരണിനും ഭക്ഷണം കൊടുത്ത് അവനോടൊപ്പമിരുന്ന് അവളും കഴിച്ച് ഓടി താഴേക്ക് ഇറങ്ങി ….. അവൾക്ക് തിരിച്ചു വരാനുള്ള വഴിയും പറഞ്ഞു കൊടുത്ത് ഓട്ടോക്ക് ആയി കുറച്ചു കാശും അവളുടെ കയ്യിൽ ഏൽപ്പിച്ചു ….. അവളോടൊപ്പം സ്കൂളിൽ കയറി അവളെ ജോയിന്റ് ചെയ്യുന്നതുവരെ അവിടെ നിന്ന് ടെൻഷൻ ഇല്ലാതെ ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു ….. അവൾ ചിരിച്ചുകൊണ്ട് അവനെ കൈ വീശി കാണിച്ചു ….
അവൾ പ്രിൻസിപ്പലിന്റെ റൂമിലെത്തി ….. ഒരു സുന്ദരിയായ ലേഡി ആയിരുന്നു അത് …..
പ്രിൻസി …… ഏതൊക്കെ വിഷയം പഠിപ്പിക്കും ….
ആശ …. ഫിസിക്സ് – കെമിസ്ട്രി – മാത്‍സ് – ഇംഗ്ലീഷ് ….. പിന്നെ ഡാൻസും …..
പ്രിൻസി ….. ഓക്കേ …. ഞാൻ കൂടി ക്‌ളാസിൽ വരാം ….. പിന്നെ ഹസ്ബൻഡ് എവിടെ വർക്ക് ചെയ്യുന്നു ….
ആശാ …. ഒരു IT കമ്പനിയിൽ ആണ് …..
പ്രിൻസി ….. ആളെ ഞാൻ രാവിലെ കണ്ടിരുന്നു ….. വെരി ഹാൻസം ….. ലവ് മാരേജ് ആണോ ?
ആശ …. അല്ല …. അച്ഛന്റെ കൂട്ടുകാരന്റെ മകനാണ് …… തൊട്ട് അടുത്ത വീട്ടിൽ താമസിക്കുന്നു …..
പ്രിൻസി അവളെയും കൂട്ടി ക്ലസ്സിലേക്ക് പോകുന്നവഴിയിൽ ….
പ്രിൻസി ….. പിന്നെ ഇവിടൊരു ഡ്രസ്സ് കോഡ് ഉണ്ട് …. നാട്ടിലെപോലെ ഇവിടെ സാരിയും ചുരിദാറും ഒന്നും ഉപയോഗിക്കാറില്ല …… ബ്ലാക്ക് പാന്റ്സും വൈറ്റ് ഷർട്ടും ബ്ലാക്ക് കോട്ടും ആണ് ഇവിടെത്തെ ഡ്രസ്സ് കോഡ് ….. പിന്നെ ബുധനാഴ്ച വേണമെങ്കിൽ ചുരിദാറോ സാരിയോ ഉപയോഗിക്കാം ….. പിന്നെ ഡ്രസ്സ് നമ്മുടെ സ്കൂൾ സ്റ്റോറിൽ കിട്ടും അപ്പോൾ നാളെ മുതൽ അത് ഇട്ടുകൊണ്ട് വേണം വരാൻ ….. ഇത് ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് ….. നല്ല റിസൾട്ടും നമുക്ക് ഉണ്ട് ….. പ്രീ കെ ജി മുതൽ പ്ലസ് ടു വരെ ഉണ്ട് …… എല്ലാ സ്റ്റാഫിനും നല്ല സാലറിയും ഇവിടെ കൊടുക്കുന്നുണ്ട് ……. അതുകൊണ്ട് ഡിസിപ്ലീനിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല …..
ആശ …. ഞാൻ അതൊന്നും ഇട്ട് ശീലിച്ചിട്ടില്ല …..
പ്രിൻസി ….. ഇങ്ങനെയൊക്കെത്തന്നെയാണ് ഓരോന്നും ശീലിക്കുന്നത് …..
പ്രിൻസി ആശയെയും കൊണ്ട് ക്ലസ്സിലേക്ക് പോയി ……
ഉച്ചക്ക് കിരൺ ആശയെ വിളിച്ചിരുന്നു …..
ആശ പ്രിൻസി പറഞ്ഞതെല്ലാം കിരണിനോട് പറഞ്ഞു …… കിരൺ വൈകുന്നേരം നേരത്തെ ഇറങ്ങാമെന്ന പറഞ്ഞു ….
വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ കിരൺ സ്കൂളിൽ എത്തി …. സ്റ്റോറിൽ പോയി ആശയുടെ അളവ് നോക്കി മൂന്ന് ജോഡി ഡ്രസ്സ് വാങ്ങി …. അവർ വീട്ടിലെത്തി ….
കിരൺ ബാൽക്കണിയിൽ സിഗരറ്റ് വലിച്ചു കൊണ്ട് നിൽക്കുമ്പോൾ ആശ ഡ്രസ്സ് ഇട്ട് കിരണിനെ കാണിച്ചു ….. അവൾക്ക് നന്നായി ചേരുന്നുണ്ട് … ആ ചെറുതായി ഉന്തിയ ചന്തിയും മുലകളും എടുത്ത് കാണിക്കുന്നുണ്ട് ….
കിരൺ ….. കൊള്ളാമല്ലോ …. നീ ഇനിമുതൽ ജീൻസും ഷിർട്ടുമൊക്കെ ഇട്ട് ശീലിക്ക് …. നിനക്ക് നന്നായി ചേരും ….
ആശ സന്തോഷത്തോടെ അകത്തേക്ക് പോയി …..
അങ്ങിനെ ദിവസങ്ങൾ കടന്നുപോയി …… ആശ ചെറുതായി വണ്ണം വച്ചിട്ടുണ്ട് …. അവളുടെ കാവിൽ കണ്ടാൽ അറിയാൻ പറ്റും ….. മൊത്തത്തിൽ ഒരു മാറ്റം ….. ആശ ജീൻസും ഷർട്ടുമൊക്കെ ഇട്ട് ശീലിക്കാൻ തുടങ്ങി …. അപ്പോയെക്കും ആദ്യ അവധിക്ക് കിരണും ആശയും നാട്ടിലേക്ക് പോയി …. ആശ ഒരു ജീൻസും ടി ഷർട്ടുമായിരുന്നു വേഷം … ഇതുകണ്ട വീട്ടുകാർ ഞെട്ടിപ്പോയി ….. അവൾ അകെ മാറിയിരിക്കുന്നു …. വീട്ടിൽ എത്തിയ ഉടനെ ആശ ആനിയെയാണ് തിരക്കിയത് ….. അവൾ വന്നിട്ടില്ലെന്നറിഞ്ഞപ്പോൾ ആശക്ക് അകെ വിഷമം തോന്നി …..
കിരൺ …. ‘അമ്മ ഞാൻ മൂന്ന് നാല് ദിവസമേ കാണുള്ളൂ …. ആശ കുറച്ചു ദിവസം കാണും …. കിരൺ പോയി
ജാനകി ….. എങ്ങിനെ ഉണ്ട് ആശ ബാംഗ്ലൂർ …..
ആശ …. അടിപൊളിയല്ലേ ? കണ്ണടച്ച് തുറക്കും മുൻപ്പ് സമയം ഇതാന്ന് പറഞ്ഞു പോകും …..
മോളി ….. ഒറ്റക്ക് സ്കൂളിൽ പോകാനൊക്കെ പഠിച്ചോ …..
ജാനകി ….. ഇല്ല രാവിലെ ചേട്ടൻ പോകുമ്പോൾ സ്കൂളിൽ വിടും …. വൈകുന്നേരം ഞാൻ സ്കൂൾ ബസ്സിൽ വരും …. പിന്നെ എനിക്കും ചേട്ടനും ശനിയാഴ്ച അവധിയാണ് ….. അന്ന് ഉച്ചവരെ രണ്ടും കിടന്നുറങ്ങും ….. പിന്നെ പുറത്ത്പോയി ഭക്ഷണമൊക്കെ കഴിച്ച് രാത്രി ആകും തിരിച്ചു വരുമ്പോൾ ….. ഞായറാഴ്ചയും ഇതുപോലൊക്കെ തന്നെയാണ് ……
ജാനകി ….. അപ്പോൾ നീ തുണിയൊക്കെ എപ്പോൾ കഴുകിയിടും …..
ആശ …. ചേട്ടൻ വരുമ്പോൾ ആറു മണിയൊക്കെ ആകും … ഞാൻ ഓർ നാല് മണി ആകുമ്പോൾ എത്തും….. പിന്നെ ഞാൻ തുണിയും കഴുകി പിറ്റേന്നെത്തേക്ക് കൊണ്ടുപോകാനുള്ള ഫുഡും റെഡിയാക്കി വയ്ക്കുമ്പോൾ ചേട്ടൻ എത്തും ….. …..
ജാനകി ….. ഈ ചേട്ടൻ വിളി അവിടെ നന്നായിട്ടുണ്ടെന്ന് തോന്നുന്നു …..
ആശ …. അവിടെ വിളിച്ചു ശീലിച്ചുപോയതാണ് ….. കിരണിന്റെ കാര്യം സ്കൂളിൽ ദിവസവും പത്തു തവണയെങ്കിലും പറയേണ്ടി വരും …… പിന്നെ ഫ്ലാറ്റിൽ വന്നാലും ….. ഇപ്പോൾ ആൾക്കാർ വിശേഷമുണ്ടോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു …… ഇപ്പോൾ ഫ്ളാറ്റിലെ എല്ലാവരുമായി ഞാൻ നല്ല കൂട്ടാണ് …..
ജാനകി ….. അപ്പോൾ സാധനങ്ങൾ കിരൺ വാങ്ങികൊണ്ടുവരുമോ ?
ആശ …. ചേട്ടൻ പൊട്ടനാണ് …. ഒന്നും അറിയില്ല …. വൈകുന്നേരം വന്നിട്ട് വെറുതെ നടക്കാൻ പോകും …. അപ്പോൾ ഞാൻ ഒരു സഞ്ചികൂടി കൈയിൽ കരുതും ….. അല്ലാതെ ചേട്ടന് സാധനം വാങ്ങാനൊന്നും അറിയില്ല …..