അവൾ Part 7

Posted on

അയന അവനെ തള്ളിമാറ്റിയിട്ട് പറഞ്ഞു …….. പെട്ടെന്ന് ഇതെല്ലം ശരിയാക്കിയിട്ട് മതി കെട്ടിപിടുത്തമൊക്കെ ….. അശ്വിന് ഇപ്പൊ നടന്നത് സത്യമാണോ അതോ സ്വപ്നമാണോ എന്ന് മനസ്സിലാക്കാൻ പറ്റിയില്ല ……… ഞാൻ കുഞ്ഞുനാളിലെ കൊണ്ടുനടന്ന ഒരു മോഹമാണ് …… ഇപ്പൊ നിമിഷങ്ങൾക്ക് മുൻപേ നടന്നത് ……… അവൻ അവളെ അവന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു …….. അയന അവന്റെ മാറിൽ തലചാഴ്ച്ചുകൊണ്ടു പറഞ്ഞു നമുക്കെ നമ്മളെ മനസ്സിലാക്കാൻ പറ്റു ………. വേറെ ആർക്കും അതിന് കഴിയില്ല ……… ചേട്ടന് എന്നെ എന്തിഷ്ടമാണോ അതിന്റെ ആയിരംമടങ്ങു ഞാൻ ചേട്ടനെ സ്നേഹിക്കുന്നുണ്ട് …….
അശ്വിൻ അവളുടെ നെറുകയിൽ ഒരു ഉമ്മ വച്ചു …….. വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി …… വിശ്വസിക്കാൻ പറ്റുന്നില്ലെടി …….

അയന അശ്വിന്റെ നെഞ്ചിൽ പതുക്കെ കൈമുറുക്കി ഇടിച്ചു ……. എന്നിട്ട് പറഞ്ഞു ……. വെറുതെ ഒരുകിലോമീറ്റർ ഓടാൻ തോന്നുന്നുണ്ടോ ………

അശ്വിൻ …….. നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല ….. ഇല്ലെങ്കിൽ ഒരു കിലോമീറ്റർ ഞാൻ ഓടിയേനെ ………

അയന ……. ഞാൻ വെറുതെ പറഞ്ഞതാ ……ചേട്ടൻ ഓടുകയൊന്നും വേണ്ടാ ……..

അവർ വീട്ടിലേക്ക് തിരിച്ചുപോയി …….

വൈകുന്നേരം ജോസേപ്പിനെ അശ്വിൻ കണ്ടു …….. സാർ ഞാനിനി വീട്ടിലേക്ക് പൊയ്ക്കോട്ടേ ……. ഇവിടിപ്പോ എന്റെ ആവശ്യമൊന്നും ഇല്ലല്ലോ ????

ജോസഫ് ……. എന്താടാ നിനക്കിവിടെ നില്ക്കാൻ എന്തെങ്കിലും പ്രേശ്നമുണ്ടോ ……….

അശ്വിൻ ……. അല്ല സാർ ഒരുപാട് നാളായില്ലേ ഇവിടെ തിന്നും കുടിച്ചും കിടക്കാൻ തുടങ്ങിയിട്ട് ……..

അപ്പോയെക്കും ഗീതമ്മയും അമീലിയും അവിടേക്ക് വന്നു ………

അമീലി …….. ഡാ ചെക്കാ മര്യാദക്ക് ഇവിടെ അടങ്ങി ഒതുങ്ങി നില്ക്കാൻ നോക്ക് ……… നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും ..

അശ്വിൻ …….. ഇല്ല ചേച്ചി എന്റെ വീട്ടുപണി തുടങ്ങണം ……. അതാ

ജോസഫ് …….. പണിയൊക്കെ തുടങ്ങിക്കോ ……… എന്താ കാശ് വല്ലതും വേണോ ?

അശ്വിൻ …… കുറച്ച് വേണം സാർ ……. ജോഷിച്ചേട്ടനോട് ഞാൻ ചോദിക്കാം …….. അതാവുമ്പോൾ ശമ്പളത്തിൽ നിന്നും പിടിക്കാമല്ലോ

ജോസഫ് …….. ഞാൻ അവനോട് പറയാം ………

അമീലി ……. എന്തെടാ ……. വീടുപണിയൊക്കെ തീർത്തിട്ട് പെണ്ണുകെട്ടാൻ പോണോ ???/// അവൾ സമ്മതിച്ചാ …..

അശ്വിൻ .അമീലിയുടെ മുഖത്തുനോക്കി ചിരിച്ചു ………

അശ്വിന്റെ വീടുപണി ആരംഭിച്ചു …….. വർക്കപണിയെല്ലാം വളരെ വേഗത്തിൽ നടന്നു ………. ഇനി കുറച്ചു പണിയെ ഉള്ളു ……….

ഒരു ദിവസം ……. അമീലി ഗീതാമ്മയോട് അശ്വിന്റെയും അയനയുടെയും പ്രേമത്തെക്കുറിച്ച് പറഞ്ഞു ……..

ഗീതാമ്മ …… എനിക്കിത് നേരത്തെ അറിയാമായിരുന്നു ………. നീയും ജോബിയും കൂടി അശ്വിന്റെ കൂടെ വണ്ടിയിൽ കൊണ്ടാക്കാൻ പറഞ്ഞപ്പോയെ എനിക്ക് കാര്യം മനസ്സിലായി ………. ഞാൻ ഒരു പോലീസുകാരന്റെ ഭാര്യയാടി …….. നീയൊക്കെ എന്ത് വിചാരിച്ചു …. നീയും ജോബിയും അന്ന് അവിടെനിന്ന് തകർത്ത് അഭിനയിച്ചപ്പോൾ ഞാൻ അങ്ങ് മണ്ടിയായി തന്നതാ ……….
അമീലി ………… അവർ രണ്ടുപേരും നല്ല ചേർച്ചയാ ,………. അകെ ആശ്വാസം രണ്ടുപേർക്കും എടുത്തുചാട്ടമില്ല ……. പിന്നെ റിച്ചാർഡ് സമ്മതിക്കുമോന്നാണ് …….. അശ്വിൻ ഹിന്ദുവും അവൾ ക്രിസ്ത്യൻ ആയല്ലേ വളർന്നത് …….. റിച്ചാർഡ് എതിർത്താൽ പെണ്ണിറങ്ങിപോകും ……… ആ ചെക്കന്റെ ഭാഗ്യമാ ഇവളെ കിട്ടാൻ ……… അവനും നല്ല സ്നേഹമുള്ളവനാ …….. ജോബി സുഖമില്ലാതെ കിടന്നപ്പോൾ പൊന്നുപോലല്ലേ അവനെ നോക്കിയത് ………..

അപ്പോയെക്കും ജോബി അവിടേക്ക് വന്നു ………

അമീലി ………. എടാ ജോബി ……. ശരിക്കും സിദ്ധുവും അയനയുമായി പ്രേമത്തിലായിരുന്നോ …….. എനിക്കിപ്പോ ഒരു സംശയം …………..

ജോബി ……. അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ ……….. അവനങ്ങനെ ഉണ്ടോന്നറിയില്ല …….. അല്ല ചേട്ടത്തി ….. ഇന്നലെ വരെ ഇല്ലാതിരുന്ന ഈ സംശയം എന്താ പെട്ടന്ന് ………..

അമീലി ……. ഇല്ലെടാ ഇല്ലെടാ ………. യെവളും ലെവനും പ്രേമത്തിലായിരുന്നു …….. അവൻ ഇവളെ തേച്ചതാ ……….

ജോബി …… പോ ചേട്ടത്തി ……. എനിക്ക് 100 % വിശ്വാസമുണ്ട് ……. അങ്ങനെയൊന്നും ഇല്ല ……..

അമീലി ……….. പിന്നെന്തിനാ അവൻ ഇവളെ അടിച്ചത് ………… അവിടെ വേറെയും പെൺപിള്ളേർ ഉണ്ടല്ലോ ….

ജോബി ……… ആദ്യം അവൻ ഇവളെ എന്തോ ചൊരിഞ്ഞു …….. അവളത്തിനു നല്ല മറുപടികൊടുത്തു ………. അത്രേതന്നെ ……. അല്ലാതെ പ്രേമമൊന്നും അല്ല ……….. അവളെ ശരിക്കും ഇഷ്ടം എനിക്കാ …….. അതവക്കുപോലും അറിയില്ല …… അവളെ ഞാൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് ………

അമീലി ……. നീ ചതിക്കല്ലേ

ജോബി ……. ഇല്ല ചേട്ടത്തി …… ഞാൻ നിങ്ങളെ ആരെയും ചതിക്കില്ല ……. എന്റെ ഇഷ്ടം പറഞ്ഞെന്നേയുള്ളൂ ……

ദിവസങ്ങളും മാസങ്ങളും പിന്നെയും കടന്നുപോയ്‌കൊണ്ടിരുന്നു ………. അശ്വിന്റെ വീടുപണിയെല്ലാം പൂർത്തിയായി …….. ജോബി അവന്റെ ആരോഗ്യസ്ഥിതിയെല്ലാം പൂർണമായി വീണ്ടെടുത്തു ……….

അയന ശർമ്മാജിയുടെ കമ്പനിയിൽ അവളുടെ ഒരു വർഷം പൂർത്തിയാക്കി ………. അമീലി മൂന്നാമതും ഗർഭിണിയാണ് ……. ഒരു ആൺ കുഞ്ഞിനുവേണ്ടിയുള്ള പരീക്ഷണം ………..
അങ്ങനെ ജോസഫ് അയനയുടെയും അശ്വിന്റെയും പ്രേമത്തെകുറിച്ചറിയുന്നു ……….. അയനയെ ജോസഫ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ പറഞ്ഞു …….. അപ്പൊ തന്നെ അയന വീട്ടിലെത്തി ……..

ജോസഫ് …….. അയന എല്ലാം ആലോചിച്ചിട്ട് തന്നെയാണോ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത് ………

അയന ……. സാർ …… നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് …….. ഇതിലിനി പിന്നോട്ടില്ല …….

ജോസഫ് ……. എനിക്കൊന്നും പറയാനില്ല …….നീ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് ……. എന്താ ഭാവി തീരുമാനം ……….

അയന ……. സാറൊന്ന് അച്ഛനോട് സംസാരിക്കണം ……… അത് മാത്രം മതി ………..

ജോസഫ് …….. സംസാരിക്കാം ………. ഞാൻ അശ്വിനോട്കൂടി ഒന്ന് സംസാരിക്കട്ടെ…….

………………………………………………………………..

ദിവസങ്ങൾ കടന്നുപോകുന്നതനുസരിച്ച് നമ്മുടെ സിയയുടെ വയർ ഉയർന്നു വരാൻ തുടങ്ങി ………. റിച്ചാർഡിന്റെ മുഖത്ത് സങ്കടമുള്ളതായി എല്ലാവർക്കും തോന്നി ………. ഒരു ദിവസം റിച്ചാർഡ് ഒരു കവർ ജോസെപ്പിനു കൈമാറി ………. തന്റെ സകല സ്വത്തുക്കളും അവർ താമസിക്കുന്ന വീടും വർക്ഷോപ്പും …….. അയനക്കായ് അയാൾ എഴുതിവച്ചു …….. അയാളുടെ അക്കൗണ്ടിലുള്ള ക്യാഷ് മുഴുവൻ അവളുടെ അക്കൗണ്ടിലേക്ക് മാറ്റി ……….. ഇങ്ങനെ ഇപ്പൊ ചെയ്യുന്നത് എന്തിനാണെന്ന് ജോസഫ് തിരക്കിയെങ്കിലും അതിനായാൽ മറുപടി പറഞ്ഞില്ല ……… ഞാൻ ചെയ്യുന്ന തെറ്റുകൾ എന്നോടൊപ്പം തീരട്ടെയെന്നുമാത്രം മറുപടി പറഞ്ഞു ……….

എന്നും റിച്ചാർഡ് നല്ല ഫിറ്റായി ആണ് വരുന്നത് ……… രാവിലെ എഴുന്നേറ്റ് ഒരു ഏഴു മണിയോടെ വർക്ഷോപ്പിലേക്ക് പോകും ……….. അങ്ങനെ ഒരു ദിവസം റിച്ചാർഡ് 8 മണിയായിട്ടും എഴുന്നേക്കാത്തതുകൊണ്ട് സിയാ റൂമിലേക്ക് കയറി ………. റിച്ചാർഡ് കമിഴ്ന്നു കിടക്കുകയാണ് സിയാ റിച്ചാർഡിനെ വിളിച്ചുണർത്താൻ ശ്രെമിച്ചു ………… പിന്നെ ഒരു നിലവിളി ശബ്ദമാണ് അവിടെ കേട്ടത് ……. കോളേജിൽ പോകാനിറങ്ങിയ അയനയും അടുക്കളയിൽ ജോലിചേയ്തുകൊണ്ടിരുന്ന അമീലിയും അവിടേക്ക് ഓടി വന്നു ………. റിച്ചാർഡ് ഈ ലോകത്തെ വിട്ടുപോയി ………. ക്രിത്യൻ ആചാരപ്രേകരം അന്ത്യക്രീയകൾ നടത്തി ………… ജോസഫ് റിച്ചാർഡ് നൽകിയ ഡോക്യൂമെന്റസ്‌സിന്റെ . ഫോട്ടോകോപ്പി അയനക്കും സിയാകും കൊടുത്തു ………. കല്യാണത്തിന് കൊടുത്തതല്ലാതെ ഒരു നയാ പൈസപോലും സിയയുടെ പേരിൽ ഇല്ലായിരുന്നു ………… കോടിക്കണക്കിനുള്ള സ്വത്തുക്കൾ എല്ലാം അയനക്കായിരുന്നു കൊടുത്തതെന്ന് അറിഞ്ഞപ്പോൾ സിയ്ക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും അവളത് പുറമെ കാണിച്ചില്ല ……….
ശ്രീദേവിക്ക് അയനയോടും അശ്വിനോടും നല്ല അസൂയ ഉണ്ടായിരുന്നു ……. അത് അവരുടെ ഇടയ്ക്കിടെയുള്ള സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നു ……….

ഒരു ദിവസം ശ്രീദേവി അശ്വിനെകണ്ടപ്പോൾ ചോദിച്ചു

ശ്രീദേവി …….. അതെന്താ കോടികൾ ആസ്തിയുള്ള ഒരു വർക്ക് ഷോപ്പും ബാക്കി വൻ സെറ്റപ്പും ഉണ്ടായിട്ടും അവള് പിന്നെയും ആ ശർമ്മാജിടെ കൂടെ ജോലിക്ക് പോകുന്നത് ………

അശ്വിൻ …….. അവൾക്ക് വർക്ക് ഷോപ് കാര്യത്തിലൊന്നും താല്പര്യമില്ല അതാ ………. അവളത് ജോസെപ് സാറിനോട് പറഞ്ഞിരുന്നു …….. അവൾക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെന്ന് സാറും പറഞ്ഞു ………. ഇപ്പൊ MBA ചെയ്യുന്നുണ്ട് ……..

ശ്രീദേവി ………. ഓഹ് …… ഇനി അതിന്റെ കുറവേയുള്ളു ……….

രാജാ …….. അപ്പൊ നീ മുതലാളി ആയല്ലേ ………. പിന്നെ നീ എന്തിനാ ഈ ബൈക്കും കൊണ്ട് നടക്കുന്നത് ……

അശ്വിൻ …….. പഴയതൊന്നും മറക്കാൻ പറ്റില്ലല്ലോ സാർ ………..

രാജ …….. റിച്ചാർഡിന്റെ പഴയ ഭാര്യയാണോ …….. കാര്യങ്ങൾ നോക്കി നടത്തുന്നത് ………..

അശ്വിൻ …….. അവർക്കല്ലേ സാർ ഇംഗ്ലീഷ് നന്നായി അറിയാവുന്നത് .

രാജാ …… എപ്പഴാ കല്യാണം …………

അശ്വിൻ …….. ഉടനെയുണ്ടാകും …….

അശ്വിൻ അവിടെ നിന്നും ഇറങ്ങി ……… അയനയെ വിളിക്കാൻ സമയമായിരുന്നു ……….. അയനയെയും കൊണ്ട് അവൻ ജോസേപ്പിന്റെ വീട്ടിലാക്കി നേരെ വർക്ക്ഷോപ്പിലേക്ക് പോയി ………..

ജോസഫ് അവരുടെ കല്യാണം നടത്താനുള്ള തീരുമാനത്തിലായി …….. അയാൾ അത് ജോഷിയുമായും ജോബിയുമായും സിയയുമായും സംസാരിച്ചു …………. ജോബിയുടെ കല്യാണം കഴിഞ്ഞാലുടൻ അയനയുടെ കാര്യം തീരുമാനിക്കാമെന്ന് പറഞ്ഞു ………..

രാജേന്ദ്രൻ മുതലാളിയും രാമലിംഗംഗം മുതലാളിയും ഒരു ദിവസം ജോസേപ്പിനെ കാണാൻ വീട്ടിലെത്തി ………. തങ്ങളുടെ കുഞ്ഞിനെ കുറിച്ച് തങ്ങൾക്ക് അറിയാവുന്ന അടയാളങ്ങൾ അവർ ജോസേപ്പിന് കൈമാറി ………. അതിലൊന്ന് ആ കുട്ടിക്ക് രണ്ട് കൈകളിലും ആറ് വിരലുകൾ ഉണ്ടെന്നതായിരുന്നു ……….. അതുകേട്ട ജോസഫ് ഒന്ന് ഞെട്ടി ……….. ആ കുഞ്ഞിന്റെ വലതു കാലിൽ നാല് വിരലുകൾ മാത്രമേ ഉള്ളു ………… അതിന്റെ കൈവെള്ളയിൽ ഒരു കറുത്ത മറുകുണ്ട് ……. ജോസഫ് ഒന്ന് അമ്പരന്നെങ്കിലും ……….. അത് പുറത്ത് കാണിക്കാതെ അയാൾ അവരോട് സംസാരിച്ചു ……….
പിറ്റേന്ന് ജോസഫ് അയനയെ കാണാൻ ശർമ്മാജിയുടെ ഓഫീസിലെത്തി ………. ഒരു ചെയർ വലിച്ചിട്ടിരുന്നു ……. എന്തോ ഗൗരവമായ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി …….. അയാൾ അയനയുടെ മുന്നിൽ അവർ കൊടുത്ത ആ തെളിവ് കാണിച്ചു ……. അയനയുടെ വലതു കാൽ അവൾ ജോസഫിന് കാണിച്ചുകൊടുത്തു …………. യെസ് …… വലത് കാലിൽ നാല് വിരലുകളെ ഉണ്ടായിരുന്നുന്നുള്ളു ………….

ജോസഫ് …….. ഞാൻ എന്ത് പറയണം ………..

അയന ……… ഇപ്പൊ ഒന്നും പറയേണ്ട …………

ജോസഫ് …….. വൈ?…….. നിനക്കറിയാമായിരുന്നോ ???

അയന ……. അതെ …….

ജോസഫ് ……… എങ്ങനെ ???

അയന ……… എന്റെ അച്ഛന്റെ വലതു കാലിലും നാല് വിരലുകളെ ഉള്ളു …………

ജോസഫ് ……… നീ അത് എപ്പോ കണ്ടു ………….?

അയന …….. ഞാൻ സിദ്ധുവിന്റെ കൂടെ അവരുടെ എസ്റ്റേറ്റിൽ പോയപ്പോൾ …………

ജോസഫ് ……… നീ യെന്ത ആരോടും അത് പറയാതിരുന്നത് ………

അയന ……… എനിക്ക് പറയാൻ തോന്നിയില്ല …………

ജോസഫ് ………. നിനക്ക് അറിയാമായിരുന്നോ …… അത് …. (ജോസഫ് പറഞ്ഞു നിർത്തി )

അയന …….. അതെ ……. അറിയാമായിരുന്നു ……….

ജോസഫ് …….. പിന്നെന്താ ……….

അയന ……… സാർ ……. ഇത് പോലീസ് സ്റ്റേഷൻ അല്ല ……… സാറിന് മുതലാളിമാർ തരുന്ന കാശ് കിട്ടുമെങ്കിൽ സാർ അത് വാങ്ങിക്ക് …………. എന്റെ മരണം ഞാൻ കാത്തിരിക്കുകയാണ് …… സാറിന് അവിടെന്നെന്നെ രക്ഷിക്കാൻ പറ്റില്ല …….. സാറിനെന്നല്ല ആർക്കും

ജോസഫ് ……… പിന്നെ നീ എന്തിനാ അശ്വിനെ ????

അയന …….. മരിക്കുന്നതിന് മുൻപ് ഒരു തുണ വേണമെന്ന് തോന്നി

ജോസഫ് ……… അവനും ഒരു മനുഷ്യനല്ലേ ? അവനും ആഗ്രഹങ്ങൾ കാണില്ലേ ????

അയനയുടെ കണ്ണുകൾ നിറഞ്ഞോഴുകി ………. സാർ എന്നെ അവർക്ക് കാട്ടിക്കൊടുക്കരുത് ഒരിക്കലും ……. ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചോളാം ……… എനിക്ക് പേടിയുണ്ട് സാർ ……….
ഒന്ന് മൂളികേട്ടിട്ട് ജോസഫ് അവിടെനിന്നും ഇറങ്ങി ……..

രാജേന്ദ്രൻ മുതലാളിയുടെ വീട് ………..

രാജേന്ദ്രൻ മുതലാളി ……… എന്താ വന്ന കാര്യം ………

ജോസഫ് ……… വന്ന കാര്യം ……. കുറച്ചു നല്ലതാണ് ………. BUT ………. ഇത്തിരി വിഷമവും ഉണ്ടാക്കുന്നതാണ് ……..

രാജേന്ദ്രൻ മുതലാളി ………തൻ ആദ്യം കര്യം പറയ് ………

ജോസഫ് …….. സാറിന്റെ ചെറുമകളെ ഞാൻ കണ്ടെത്തി ……….

എല്ലാവരും ഒന്ന് ഞെട്ടി ………. രാജാ സന്തോഷത്തോടെ ജോസെഫിനടുത്തേക്ക് വന്നു ……….

രാജ ……… സാർ ……. സത്യമാണോ ഞാൻ ഈ കേൾക്കുന്നത് ……… പറയു സാർ

ജോസഫ് ……… സാർ തന്ന തെളിവുകളുടെ സഹായത്തിൽ ഞാൻ ആ കുട്ടിയുടെ അടുത്തെത്തി …….. അവളോട് സംസാരിച്ചു …….. പക്ഷെ അവൾക്ക് അവളുടെ മാതാപിതാക്കളെ വിട്ടുവരാൻ മനസ്സില്ല …….. അവളെ വളർത്തി വലുതാക്കിയത് അവരല്ലേ ??? അവളുടെ കല്യാണം വരെ ഉറപ്പിച്ചിരിക്കുകയാണ് ………. SO ….. നിങ്ങൾക്ക് അവളെ കിട്ടില്ലാ …….. അവൾക്ക് നിങ്ങളുടെ സ്വത്തിലും പണത്തിലും തീരെ താല്പര്യം ഇല്ല ……. അവൾ നിങ്ങളെ റിജെക്റ്റ് ചെയ്തു ……… എന്നെങ്കിലും അവൾ സമ്മതിച്ചാൽ ഞാൻ നിങ്ങളെ അറിയിക്കാം ………

രാജേന്ദ്രൻ മുതലാളി വളരെ വിഷമത്തോടെ ജോസഫിനെ നോക്കി ……….

ജോസഫ് …….. എനിക്ക് മനസ്സിലാകും സാർ നിങ്ങളുടെ വികാരം ……… പക്ഷെ അവളെന്നോട് സത്യം ചെയ്ത് വാങ്ങി ……… അവളെ കാട്ടിക്കൊടുക്കരുതെന്ന് ……… അവൾ അവളുടെ സ്വന്തം അച്ഛനെയും അമ്മയെയും ആഗ്രഹിക്കുന്നില്ല ………. അതാണ് സത്യം …….. അവൾ നിങ്ങളുടെ കണ്മുന്നിൽ തന്നെയുണ്ട് …… പറ്റുമെങ്കിൽ കണ്ടുപിടിക്ക് ……… കണ്ടുപിടിച്ചാലും അവളെ നിങ്ങൾ ഒന്നും ചെയ്യരുത് …….. ജോസഫ് അവിടെനിന്നും ഇറങ്ങി നടന്നു ……….

രാജേന്ദ്രൻ മുതലാളി ജോസേപ്പിന്റെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു ………. മരിക്കുന്നതിന് മുൻപ് ഒരു തവണ ഒന്ന് കാണാനെങ്കിലും??? ഒരു യാചനയുടെ മുഖമായിരുന്നു രാജക്കും ശ്രീദേവിക്കും ………

ജോസഫ് കൈ വിടുവിച്ച് മറുപടി പറയാതെ നടന്നകന്നു …………
………………………………………………………………………………………………………………………………………………………………….

ഒരു ദിവസം അശ്വിനും ചിരിച്ചുകളിച്ചുകൊണ്ട് ബൈക്കിൽ വരുന്ന സമയം രാജയുടെ കാർ അവരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെപോയി ….. കാറിൽ സിദ്ധുവും ശ്രീദേവിയുമായിരുന്നു …….

നാട്ടുകാർ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി ……… സംഭവം അറിഞ്ഞ ജോസേപ്പും വീട്ടുകാരും ഹോസ്പിറ്റലിലേക്ക് ഓടിയെത്തി ……… രണ്ടുപേരുടെയും നില വളരെ ഗുരുതരമായിരുന്നു ……….. ജോസഫ് രാജയെ വിളിച്ചു ………. എന്തിനാടാ ഇത്രെയും ക്രൂരത അവരോട് കാണിച്ചത് ……….. കുറച്ചെങ്കിലും ദയ ഞാൻ നിങ്ങളിൽ നിന്നും പ്രേതീക്ഷിച്ചു ………. അതിന് മറുപടി പറയാതെ രാജാ ഫോൺ കട്ട് ചെയ്തു ………

രാജ ശ്രീദേവിയോട് ചോദിച്ചു …….. എന്തിനാടി ആ പാവങ്ങളോട് നീ ഇങ്ങനെ ????

ശ്രീദേവി ……… എനിക്ക് അവളുടെ ചിരി ഇഷ്ടമല്ല ……… ഞാൻ അവളെ വെറുക്കുന്നിടത്തോളം കാലം അവളുടെ മുഖത്ത് ഒരിക്കലും ചിരിയോ സന്തോഷമോ കാണുന്നതെനിക്ക് ഇഷ്ടമല്ല ……… അറിഞ്ഞുകൊണ്ട് തന്നെയാണ് അവളെ ഞാൻ വണ്ടികൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രെമിച്ചത് ………. യെന്ത ഇനി എന്തെങ്കിലും അറിയാനുണ്ടോ ???? ബാക്കി വക്കിൽ നോക്കിക്കൊള്ളും …….. ആക്സിഡന്റ് അല്ലെ …..തൂക്കിക്കൊല്ലാൻ ഒന്നും വിധിക്കില്ലല്ലോ ……….

രാജാ ……. എന്നാലും അത് വേണ്ടായിരുന്നു ………..

അയനയും അശ്വിനും മരണത്തോട് മല്ലിടുകയായിരുന്നു …….. ഒരു 50:50 ചാൻസ് പോലും ഇല്ല ………. ……..

ജോസഫ് രാജേന്ദ്രൻ മുതലാളിയെ ഹോസ്പിറ്റലിലേക്ക് വിളിച്ചുവരുത്തി ……….. മരിക്കാനായി കിടക്കുന്ന അയനയുടെ അടുത്തെത്തി ……. അവളുടെ ശരീരത്തിൽ മൂടിയിരുന്ന തുണി മാറ്റി ……….. രാജേന്ദ്രൻ മുതലാളിയോടായി പറഞ്ഞു ………

ജോസഫ് ………. സാർ …….. എന്നോട് ക്ഷമിക്കണം ………. സാറിന്റെ പേരകുഞ്ഞിനെ ഞാൻ കണ്ടെത്തി …… അതും സാർ പറഞ്ഞ അടയാളങ്ങൾ സഹിതം ……… പക്ഷെ അവൾ വിട്ട് പോയേക്കാം ……… അതും സാറിന്റെ മകൾ കാരണം ……… എത്രെയൊക്കെ ദേഷ്യവും വാശിയും ഉണ്ടെങ്കിലും അവളുടെ ജീവനെങ്കിലും ബാക്കി വയ്ക്കാമായിരുന്നു …….. അവളെ സ്നേഹിച്ചെന്നുള്ള ഒറ്റകരണംകൊണ്ട് ……. അശ്വിന് നൽകേണ്ടി വന്നത് അവന്റെ ജീവനായിരുന്നു ……… എന്തിന് വേണ്ടി …….. അവളെ വെറുക്കാനായിട്ടെങ്കിലും അവളെ വെറുതെ വിട്ടുകൂടായിരുന്നോ ………. രാജക്കും ശ്രീദേവിക്കും ഈ ശരീരം പോലും കാണാൻ ഞാൻ അനുവദിക്കുകയില്ല ……. അത്രത്തോളം വലിയ പാപമാണവർ ചെയ്തത് ………… അവർ ദയ അർഹിക്കുന്നില്ല ………. ഒരു ബന്ധത്തിന്റ പേരിലും ഞാൻ ഇവളെ അവർക്ക് വിട്ടുകൊടുക്കില്ല …….. ജീവിതകാലം മുഴുവൻ ചെയ്ത തെറ്റ് ഓർത്തവർ ദുഖിക്കണം .
രാജേന്ദ്രൻ മുതലാളിക്ക് അയനയുടെ കൈകളും കാലും ജോസഫ് കാണിച്ചുകൊടുത്തു …….. ഇത് ഞാൻ കാണിച്ചത് ഇനിയും മൊതലാളി പേരക്കുട്ടിയെ അന്വഷിച്ച് നടക്കാതിരിക്കാനാണ് ………

രാജേന്ദ്രൻ മുതലാളി എന്ത് പറയണമെന്നറിയാതെ മതിലിൽ ചാരി നിന്നു ………. കൈയെത്തും ദൂരത്ത് ഉണ്ടായിരുന്നെങ്കിലും തന്റെ രക്തത്തെ തിരിച്ചറിയാൻ കഴിയാതെ പോയതിലുള്ള ദുഃഖം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു …………

ജനിച്ചത് മുതൽ ആരിൽ നിന്നും ഒരു ദയയും ലഭിക്കാതെ ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുത്തി തന്റെ ശരീരം ഉപേക്ഷിച്ച് മറ്റൊരു ലോകത്തേക്ക് പോകാൻ വെമ്പി നിൽക്കുന്ന ജീവന്റെ അവസാനത്തെ തുടിപ്പ് ………..

ഡോക്ടറോട് രാജേന്ദ്രൻ മുതലാളി സംസാരിച്ചു ………….. ദൈവത്തോട് പ്രാർത്ഥിക്കാൻ ഡോക്ടർ പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് പോയി

വിവരമറിഞ്ഞ് രാജയും ശ്രീദേവിയും സിദ്ധുവും ഹോസ്പിറ്റലിലേക്ക് ഓടിയെത്തി …….അപ്പോഴുള്ള ദേഷ്യത്തിൽ ചെയ്തുപോയ തെറ്റിന് അവർ സ്വയം പരിതപിച്ചു ………. ഞാൻ എന്തിനു വേണ്ടി എന്റെ മോളെ ബലികൊടുത്തു ??? എന്താണ് അവൾ എനിക്ക് ചെയ്ത ദ്രോഹം ……… എല്ലാം സിദ്ധുവിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ……… അവനൊരു നല്ല ഭാവി ഉണ്ടാകാൻ വേണ്ടി ………

രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി ……… എല്ലാവരും പോയി ……… എങ്ങോട്ടാണെന്ന് ആരോടും ജോസഫ് പറഞ്ഞതുമില്ല …………

അന്ന് വൈകുന്നേരം അയന ഉപയോഗിച്ച സാധനങ്ങളുമായി ജോബി രാജേന്ദ്രൻ മുതലാളിയുടെ വീട്ടിലെത്തി ……. സിദ്ദു ഒരു ബഗ്ഗുമായി പുറത്തേക്ക് നടന്നു വരുന്നത് ജോബി കണ്ടു ………

ജോബി ……. എങ്ങോട്ടാ ………

സിദ്ധു …….. അറിയില്ലാ …….

അപ്പോൾ രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും പുറത്തേക്ക് വന്നു ……….

ജോബി ……. ഇതെല്ലം ഇവിടെ ഏൽപ്പിക്കാൻ അച്ഛൻ പറഞ്ഞു ………. അയനയുടെ സാധനങ്ങൾ ആണ് ……..

ഓടിവന്ന് നിറകണ്ണുകളോടെ ശ്രീദേവി ജോബിയുടെ കൈയ്യിൽ നിന്നും ആ സാധനങ്ങൾ വാങ്ങി മാറോടണച്ചു ……..

ജോബി തിരിഞ്ഞു നോക്കി …… സിദ്ധു ഗേറ്റ് കടന്ന് പുറത്തേക്ക് പോയ്കൊണ്ടിരിക്കുന്നു ……….

ജോബി …….. ഇത് വേണ്ടിയിരുന്നില്ല ………..

അതിന് മറുപടി പറയാതെ അവർ മൂന്ന് പേരും വീട്ടിനുള്ളിലേക്ക് കയറി കതകടച്ചു …………
ജോസെപ്പ് താത്കാലികമായി ലീവിലേക്ക് പോയി ………. മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് എല്ലാവരും തിരിച്ചെത്തി …… അയനയുടെ എല്ലാ സ്ഥാപനങ്ങളുടെയും ചുമതല ജോസേപ്പും കുടുംബവും ഏറ്റെടുത്തുനടത്തി ……….. സഹായിക്കാൻ കൃഷ്ണയും സിയായും ………..

AFTER FIVE YEARS

രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും ഒരു ദിവസം ജോസേപ്പിനെ കാണാൻ ഒരു ദിവസം രാവിലെ അയനയുടെ ഓഫിസിലേക്കെത്തി …………

രാജേന്ദ്രൻ മുതലാളി ……… അവളുടെ ഒരു സ്വത്തും ഞങ്ങൾക്ക് വേണ്ട …….. ക്ഷമ യാചിക്കാൻ അവളുടെ കുഴിമാടമെങ്കിലും ഞങ്ങൾക്ക് കാണിച്ചു തരണം …….. ഒരു വയസ്സന്റെ അപേക്ഷയാണ് ……… സാധിച്ചു തരണം …..ഇത്രയും ക്രൂരത ഞങ്ങളോട് അരുത് ……….. ജോസഫ് പറയുന്നതെന്തും ചെയ്യാം ……..

ജോസഫ് …….. ഒന്ന് പുറത്തേക്കിരിക്കണം …….. ഒന്ന് രണ്ട് ക്ലൈന്റ്‌സ് മീറ്റിംഗ് ഉണ്ട് ………

അവർ പുറത്തേക്കിറങ്ങി ……… താഴെ വെയ്റ്റിങ് ഏരിയയിലേക്ക് പോയി ………….

വൈകുന്നേരം 5.30 ………. ജോസഫ് വീട്ടിലേക്ക് പോകാൻ പുറത്തേക്കിറങ്ങി ……… അപ്പോഴും അവർ ജോസേപ്പിനെ കാത്തിരിക്കുകയായിരുന്നു ……….. ജോസഫ് അവരെ കണ്ടപ്പോൾ അവരുടെ അടുത്തേക്ക് വന്നു ……

രാജേന്ദ്രൻ മുതലാളി …….. സാർ ഞാൻ പറഞ്ഞ കാര്യം ………

ജോസഫ് …….. എന്തിന് ……. അവളെ നിങ്ങൾ തന്നെ കൊന്നിട്ട് …….. എന്നോട് യാചിക്കുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാകുന്നില്ല ……… ഞാൻ ആരാ ദൈവമോ ???

രാജാ …….. ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥകൂടി സാർ മനസ്സിലാക്കണം ………

ജോസഫ് ……… എന്താവസ്ഥ ……… ഇതിനെക്കാളും മോശപ്പെട്ട അവസ്ഥയിലൂടെയാ അവൾ ജീവിച്ചത് ……….

അപ്പോയെക്കും ഗീതാമ്മ അവിടേക്ക് എത്തി …(ഗീതമ്മയും ഇപ്പൊ അയനയുടെ കമ്പനിയിലെ ജീവനക്കാരിയാ)

ഗീതാമ്മ …….. യെന്ത സാർ കാര്യം ??

ജോസഫ് അവരുടെ ആഗ്രഹം ഗീതാമ്മയോട് പറഞ്ഞു …………

ഗീതാമ്മ ……… ഓക്കേ …… ഒരു ദിവസം നമുക്ക് അങ്ങോട്ട് പോകാം ……… ഞങ്ങൾ അറിയിക്കാം …….. പോരേ ??

രാജേന്ദ്രൻ മുതലാളി …….. മതി …… മതി ……

രാജാ …….. സാർ …… അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ …….. ഞങ്ങൾ ആണ് അച്ഛനും അമ്മയും എന്ന് അവൾക്ക് അറിയാമായിരുന്നോ ???
ജോസഫ് ………. മും ………

രാജ ……. എപ്പോൾ ??/

ജോസഫ് ………. അവളുടെ അച്ഛന്റെ കാലിലും നാല് വിരലുകളെ ഉള്ളെന്ന് അവൾ മനസ്സിലാലാക്കിയപ്പോൾ …… സിദ്ധുവിനോടൊപ്പം അവൾ എസ്റ്റേറ്റിൽ വന്നപ്പോൾ ……… അന്ന് നീയും ശ്രീദേവിയുമവളെ കണ്ടിരുന്നില്ലേ ???

രാജ …….. കണ്ടിരുന്നു സാർ …….കണ്ടിരുന്നു ……..

രാജാ ……. സാർ ….. എവിടെയാ അവളെ അടക്കം ചെയ്തിരിക്കുന്നത്

ഗീതാമ്മ … ഗോവയിൽ … അവളുടെ അപ്പൂപ്പൻ സൂക്കിയുടെ വീട്ടിൽ

ജോസഫ് ………. എനിക്കിത്തിരി ധൃതിയുണ്ട് ഞാൻ അറിയിക്കാം …..

ജോസപ്പും ഗീതമ്മയും കാറിനടുത്തേക്ക് നടന്നു ………….

കുറച്ച് നാളുകൾക്ക് ശേഷം ജോസഫ് നൽകിയ അഡ്രസ് തപ്പിപ്പിടിച്ച് രാജേന്ദ്രൻ മുതലാളിയും രാജയും ശ്രീദേവിയും ഗോവയിലെ ഒരു കടൽ തീരത്ത് ഒരു കൊട്ടാരസമാനമായ വീട്ടിന് മുന്നിലെത്തി ………… ആ വീടിനുമുന്നിലെ നെയിം ബോർഡ് അവർ വായിച്ചു ……….

……സൂക്കി പാലസ്……..

സെക്യൂരിറ്റി അവരെ വീട്ടിനുള്ളിലേക്ക് കടത്തി വിട്ടു ……..

വണ്ടി നിർത്തി കടലിലേക്ക് നോക്കി വലിയ രണ്ട് ആൾക്കാരോടൊപ്പം നാല് ചെറിയ കുട്ടികൾ വീടിനടുത്തേക്ക് നടന്നു വരുന്നതാവർ കണ്ടു ………. അവർ പെട്ടന്നവരെ തിരിച്ചറിഞ്ഞു ……….. ജോഷിയും ജോബിയുമായിരുന്നു

അത് …….. അവർ വീട്ടിനകത്തേക്ക് കയറിപ്പോയി …….. ജോസഫ് പുറത്തേക്കിറങ്ങി വന്നു …….. അവരെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി ……… വീടിനകം മുഴുവൻ അലങ്കരിച്ചിരുന്നു ……. ……..ഹാപ്പി ബിർത്തഡേ ഷാൻ റിച്ചാർഡ് സൂക്കി….. എന്ന് എഴുതിയിട്ടുണ്ടായിരുന്നു ……….

മേശപ്പുറത്ത് വലിയൊരു കേക്കും അതി മൂന്ന് മെഴുക്തിരികൾ ……… എല്ലാവരും അവിടെയുണ്ട് ജോസഫ് ഗീതാമ്മ ജോഷി അമീലി സിയാ കൃഷ്ണാ പിന്നെ ജോബിയുടെ ഭാര്യ ജൂലി …… അവളുടെ കയ്യിൽ ഒരു കൈക്കുഞ്ഞും …. അമീലിയുടെ രണ്ട് പെൺകുട്ടികളും ഒരുമോനും ……… അടുത്തായി ഒരു ആൺ കുട്ടി നിൽപ്പുണ്ട് ….. അത് അവർക്ക് മനസ്സിലായില്ല ………

ശ്രീദേവി ………. ബാക്കി എല്ലാവരെയും മനസ്സിലായി ……. ഇതാരുടെ കുഞ്ഞാണ് ???

അമീലി …….. ശ്രീദേവി മാഡം ……. സൂക്കി ഫൗണ്ടേഷന്റെ ഒരേ ഒരു അവകാശി …….. സൂക്കി സായിപ്പിന്റെ പേരക്കുട്ടി ……… ഷാൻ റിച്ചാർഡ് സൂക്കി ……..
ശ്രീദേവി എല്ലാവരെയും നോക്കി അവർക്ക് ഒന്നും മനസ്സിലായില്ല ……

ജോസഫ് …….. ഓഹ് ….. അത് മറന്നുപോയി …….. നിങ്ങൾക്ക് അയനയെ അടക്കിയിരിക്കുന്ന സ്ഥലം കാണണ്ടേ ??? അതിനല്ലേ ഇത്രെയും ദൂരം നിങ്ങൾ വന്നത് ………. വരൂ കാണിച്ചു തരാം …… ജോസഫ് അവരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ……… കട്ടിലിൽ ആരോ കിടക്കുന്നതാവർ കണ്ടു ………. ആ മുഖം പെട്ടന്നവർ തിരിച്ചറിഞ്ഞു …….. അയന …….. അവർ തിരിഞ്ഞു വാതിലിലേക്ക് നോക്കി അശ്വിൻ ……….

അവരെ കണ്ട് അയന എഴുന്നേറ്റിരുന്നു ……….. എല്ലാവരും ഒന്ന് അമ്പരന്നു ……… അയന ജീവനോടെ ????

തല കറങ്ങുന്നതുപോലെ ശ്രീദേവിക്ക് തോന്നി ……… അയന എണീറ്റ് ജോസേപ്പിന്റെ കൈ പിടിച്ച് ഹാളിലേക്ക് നടന്നു ……… ശ്രീദേവി അവളെ പിടിക്കാൻ പോയപ്പോൾ അവൾ തടഞ്ഞു ……

അയന …….. ആരോ എന്നെ ഒരു കാർ കൊണ്ടിടിച്ച് നിർത്താതെ പൊയ്ക്കളഞ്ഞു …….. അങ്ങിനെ പറ്റിയതാ …… ജോസഫ് സാറിനും അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ……. അതാ ഈ മുടന്തുന്നത് …… എന്റെ കാലിലെ നാലാമത്തെ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇന്ന് രണ്ട് ആഴ്‌ചയെ ആയുള്ളൂ ……. ജോസഫ് സാർ പറഞ്ഞിരുന്നു നിങ്ങൾ എല്ലാവരും കൂടി എന്റെ കുഴിമാടം കാണാൻ വരുന്നുണ്ടെന്ന് ……….

അയനയെ ഹാളിൽ ഒരു കസേരയിൽ ജോസഫ് ഇരുത്തി ……… അയന അവരെ നോക്കി തുടർന്നു ……… എന്റെ കുഴിമാടം ???

ഗീതമ്മ …….. അവന്റെ അപ്പുപ്പനെയും അമ്മുമ്മയെയും മുത്തച്ഛനേയും ഷാനിന് ഒന്ന് പരിചയപ്പെടുത്തിക്കൊടുക്ക് മോളെ

അയന …….. അവന് ഒരു അപ്പുപ്പനെയുള്ളൂ അത് റിച്ചാർഡ് സൂകിയാണ് ഒരു മുത്തച്ഛനേയുള്ളു അത് സൂക്കി സായിപ്പാണ് ……… പിന്നെയുള്ളത് അച്ഛനും അമ്മയും രണ്ട് അമ്മുമ്മമാരും ………. പിന്നെ റിച്ചാർഡ് സൂക്കിക്ക് ഒരു മകളെ ഉള്ളു ……… അയന റിച്ചാർഡ് സൂക്കി ……… പിന്നെ നിങ്ങൾ ഇത്രെയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ ??? എന്റെയും അശ്വിൻ ചേട്ടന്റെയും മോൻ ഷാൻ റിച്ചാർഡ് സൂക്കിയുടെ ബർത്ത് ഡേ ആണ് …….. ആഹാരം കഴിച്ചിട്ടേ പോകാവൂ ………. എന്നോടിനി ഒന്നും സംസാരിക്കാൻ നിൽക്കരുത് …….. ഞാൻ നിങ്ങളോടെല്ലാം ക്ഷമിച്ചിരിക്കുന്നു ……. ഇത് കേൾക്കാനല്ലേ ഇങ്ങോട്ട് വന്നത് ……… അയന അമീലിയുടെ മുഖത്തേക്ക് നോക്കി ….. അമീലി അയനയുടെ കുഞ്ഞിനെ എടുത്ത് കയ്യിൽ വച്ചു ……….
ബർത്ത് ഡേ ഫങ്ക്ഷന് ആരംഭിച്ചു ……. ജോഷി ഷാനിനെ എടുത്ത് കേക്ക് കട്ട് ചെയ്തു ആദ്യ പീസ് അശ്വിനും പിന്നെ അയനക്കും ജോസേപ്പിനും ഗീതാമ്മക്കും പിന്നെ അടുത്ത നിന്നവർക്കും നൽകി ……… അപ്പോഴേക്കും ഫുഡ് റെഡി ആയിരുന്നു ……… അയനയെ ഒന്ന് തൊടാൻ പോലും ശ്രീദേവിക്ക് ആയില്ല ……….

അയന …….. നിങ്ങൾക്ക് ഒരു മകനുണ്ടായിരുന്നല്ലോ …… സിദ്ധു ??? …

ജോബി ……. അവനെ ഇവർ ഇറക്കി വിട്ടു ……..

അയന …….. ഞാൻ അന്നവനോട് കോളേജിൽ വച്ച് പറഞ്ഞിരുന്നു ……. ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ………

ഞാൻ കുറച്ചുനേരം കിടക്കട്ടെ നല്ല ക്ഷീണം ……… എന്റെ ആയുസ്സിനെ കുറിച്ച് രാജാസാറിനും ശ്രീദേവി മാഡത്തിനും ഇപ്പോഴും സംശയം ഉണ്ടല്ലേ ??? എനിക്ക് നിങ്ങൾ ഒന്നും നിങ്ങൾ ചിന്തിക്കുന്ന തരത്തിൽ കാണാൻ കഴിയില്ല ……… ഒന്നും എന്നിൽ നിന്നും പ്രേതീക്ഷിക്കരുത് ……… തിരിച്ചു കിട്ടില്ല …….. ഞാൻ ഒരാളെയേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളു ……… എന്റെ അച്ഛൻ റിച്ചാർഡ് സൂക്കിയെ ……….. അപ്പോൾ കണ്ടവനെ അച്ഛാ എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല ……… ഞാൻ അയന റിച്ചാർഡ് സൂക്കി ……..

126460cookie-checkഅവൾ Part 7

Leave a Reply

Your email address will not be published. Required fields are marked *