ആദി …. ആഹ്ഹ … ഞാൻ നാളെ അവരോട് വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് …… ഞാൻ ചിലപ്പോൾ അവരോടൊപ്പം പോകും ….. ലക്കിയെക്കൂടി ഞാൻ കൊണ്ടുപോകുന്നു ……
ജയ ….. ലയ ഇപ്പോൾ കിട്ടുന്നത് നല്ലൊരു ചാൻസ് ആണ് …. പോയി അടിച്ചു പൊളിക്ക് ….. കുറച്ചുകൂടി കഴിഞ്ഞാൽ പിന്നെ ഒരിടത്തും പോകാൻ കഴിയില്ല …… കണ്ടല്ലോ എന്റെ അവസ്ഥ ……
പിറ്റേന്ന് രാവിലെ രണ്ടുപേർ ആദിയുടെ വീട്ടിലെത്തി …… ഗോപിസാറും വിനോദും അവരെ അകത്തേക്ക് ക്ഷണിച്ചു ……. അവർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആദിയും ലയയും അമ്പലത്തിൽ പോയിട്ട് വന്നു …. ആദിയെക്കണ്ടതും അവർ എഴുന്നേറ്റു ….. അവർ ലയയുടെ താലിയിലേക്ക് നോക്കി ….. ആദിയും ലയയും അകത്തേക്ക്പോയി ഡ്രസ്സ് മാറി വന്നു …… എല്ലാവരും കുറച്ചുനേരം സംസാരിച്ചിരുന്നു ……. അവർ ആദിയേയും ലയയും കൊണ്ട് പോകാനിറങ്ങി ……. ഗോപിസാറും അവരോടൊപ്പം ഇറങ്ങി ….. ലയ അത്യാവശ്യം വേണ്ട ആദിയുടെ സാധനങ്ങളുമായി ഒരു കാറിലേക്ക് കയറി ….. പുറകെ ഗോപിസാറും ആദിയും …… ആ കാറിൽ ഇവർ മൂന്ന് പേരല്ലാതെ ഒരു ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു ……. മുന്നിലും പിന്നിലും രണ്ട് കാറുകളുടെ അകമ്പടിയോടെ കാറുകൾ കുതിച്ചുപാഞ്ഞു ……. ഒരു എട്ട് മണിക്കൂർ കഴിഞ്ഞ് ഇവരുടെ ഡ്രൈവറെ മാറ്റി ……. മൂവരും ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവർ ഒരു കടൽ പ്രദേശത്ത് എത്തിയിരുന്നു ……. അവർ വലിയൊരു കോട്ടക്കുള്ളിലേക്ക് പ്രവേശിച്ചു ……. ഗോപിസാറിന്റെ കൈയ്യിൽ ഒരു ഏലസ്സ് കെട്ടി കുറിതൊട്ടു ….. ഒരു പ്രത്യക വസ്ത്രങ്ങൾ അവർക്ക് നൽകി …… അവരെയും കൊണ്ട് ആ വാഹനം മുന്നോട്ടുപോയി …..
ഒരു തരി സ്ഥലം വിടാതെ മുഴുവൻ കൃഷി ചെയ്തിരിക്കുന്നു …. നെൽവയൽ തടങ്ങളിലൂടെ വലിയൊരു വീടിന് മുന്നിൽ വണ്ടി നിന്നു …… ഇവരെ സ്വീകരിക്കാൻ കുറെ ആൾക്കാർ ആ കൊട്ടാരതുല്യമായ വീടിൽ നിന്നും പുറത്തേക്ക് വന്നു ……. അവരെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി …… അവർക്ക് ഓരോ മുറികളും നൽകി …….
അവർ വിശ്രമിച്ച ശേഷം ഉച്ചയോടെ പുറത്തേക്കിറങ്ങി …… ലയയും ആദിയും ബൽഗണിയിൽ നിന്നും ചുറ്റും നോക്കി …… നല്ല തണുത്ത കടൽ കാറ്റ് ….. അപ്പോഴാണ് ആദിക്ക് മനസിലായത് അവർ താമസിക്കുന്നതിന് നാല് ചുറ്റും കടലാണെന്ന് …….
അൽപ്പസമയത്തിനകം ഒരാൾ വന്ന് അവരെ ഭക്ഷണം കഴിക്കാനായി വിളിച്ചു …… അവർ താഴേക്ക് ഇറങ്ങുമ്പോൾ താഴെയുള്ള എല്ലാ വാതിലിലും സ്ത്രീകൾ അവരെ നോക്കികൊണ്ട് നിൽക്കുന്നതുകണ്ടു …. നല്ല സുന്ദരികളായ പെൺകുട്ടികളും ഉണ്ടായിരുന്നു …… ലയയ്ക്ക് അത് അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല ….. ഇവളുമാരൊന്നും ആൺ പിള്ളേരെ കണ്ടിട്ടില്ലേ …… വെറും മുണ്ടുമാത്രം ഉടുത്ത ആൾക്കാരോടൊപ്പമിരുന്ന് മൂവരും ആഹാരം കഴിച്ചു …..
ആരും പരസ്പ്പരം ഒന്നും സംസാരിക്കുന്നില്ല …… ആഹാരം കഴിഞ്ഞ് മൂവരും പുറത്തേക്കിറങ്ങി ….. അവിടെയും എല്ലാവരും ഒരു അത്ഭുതത്തോടെ അവരെ നോക്കുകയാണ് ….. അതിനിടയിൽ ലയ ഒരുകാര്യം ശ്രദ്ധിച്ചു …… അവരെല്ലാം നോക്കുന്നത് ആദിയെയാണ് ,,,,,,, ചിലർ തൊഴുകൈയ്യോടെ നിൽക്കുന്നു ….. ചിലരുടെ മുഖത്ത് അത്ഭുതം …… എല്ലാവരുടെയും മുഖത്ത് സന്തോഷം …….
ലയ …… അച്ഛാ ഇവരെല്ലാം യെന്ത നമ്മളെ ഇങ്ങനെ നോക്കുന്നത് ….. എനിക്ക് ചെറുതായി പേടി തോന്നുന്നുണ്ട് …..
ആദി …… ലക്കി .. ഞാൻ ഫ്രാൻസിലെ വലിയ ആർക്കിടെക്ട് ആണെന്ന് വിചാരിച്ചുള്ള ആശ്ചര്യം ആയിരിക്കും …
ലയ ….. ഇല്ല ആദി … വേറെന്തോ പ്രശ്‌നം ഉണ്ട് ….. ആദിയെ നോക്കി ചിലർ തൊഴുത് നിൽക്കുന്നത് ഞാൻ കണ്ടു ….
ആദി …. ലക്കി നീ മിണ്ടാതെ ഒന്ന് വന്നേ ? തൊഴാൻ ഞാൻ ദൈവമല്ലേ ….? നിനക്ക് എന്തുപറ്റി ?
ലയ ….. ആദി എനിക്ക് നല്ല പേടിയാകുന്നുണ്ട് ….. എന്തോ സംഭവിക്കാൻ പോകുന്നതുപോലെ തോന്നുന്നു …
ഗോപിസാർ ….. മോളെ പേടിക്കണ്ട ഇവിടുള്ളവർ സമാധാനപ്രീയരാണ് …. നമ്മളെ ആരും ഉപദ്രവിക്കില്ല …. പുറത്തുന്നു വന്നതുകൊണ്ടാവും ….. വേറെ ആരും നമ്മളെപ്പോലെ ഇവിടെ വരാറില്ലെന്ന് ഞാൻ പറഞ്ഞില്ലേ ….
അപ്പോയെക്കും അവരോടൊപ്പം ഒരാൾ കൂടിയെത്തി ……. അയാൾ അവരെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നയാൾ ആയിരുന്നു ….. ഹരി പുത്രൻ എന്നായിരുന്നു അയാളുടെ പേര്
ലയ ….. അങ്കിൾ ഇവിടെ ഹോട്ടൽ വല്ലതും കിട്ടുമോ ….. വർക്ക് കഴിഞ്ഞു പോകുന്നതുവരെ താമസിക്കാൻ …..
ഹരി പുത്രൻ …… എന്താ മോളെ ഇവിടെ എന്തെങ്കിലും കുറവുകൾ ഉണ്ടോ …. എന്തുണ്ടെങ്കിലും പറയു … നമുക്ക് പരിഹരിക്കാം ……
ലയ …. എന്തോ ഒരു ബുദ്ധിമുട്ട് പോലെ …..
ഹരി പുത്രൻ ….. ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം …..
ലയ ….. ഇല്ല എല്ലാവരും നമ്മളെ നോക്കുന്നതുപോലെ എനിക്ക് തോന്നുന്നു ……
ഹരി പുത്രൻ …… മോളെ അത് പേടിക്കണ്ട …. ഇനി ആരും നിങ്ങളെ നോക്കില്ല …..
ലയ ….. ആ പ്ലാൻ വരക്കേണ്ട സ്ഥാനം ഒന്ന് കാണിച്ചു തരാമോ …… അത് കണ്ടിട്ട് ഞങ്ങൾ വീട്ടിൽ പോയി വരച്ച് അയച്ചു തരാം …. അല്ലാതെ എനിക്ക് ഇവിടെ നില്ക്കാൻ പേടിയാകുന്നു ….
ആദി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ തട്ടി …..
ഹരി പുത്രൻ ….. സാർ ….. അമ്മയും സാറും നിങ്ങളെ കാത്തിരിക്കുകയാണ് ….. ഒന്ന് വന്നിരുന്നെങ്കിൽ …..
ലയ …. സാർ …. എന്തിനാ ഞങ്ങളെ ഇത്രയും റെസ്‌പെക്ട് ചെയ്യുന്നത് ….. ആഹാരം കഴിക്കാനിരുന്നപ്പോഴും ഞാൻ മാത്രമേ അവിടെ സ്ത്രീയായിട്ട് ഉണ്ടായിരുന്നുള്ളു ……
ആദി …. ലക്കി ചുമ്മ വാ ….. അനാവശ്യമായി വെറുതെ ചിന്തിച്ച് കൂട്ടാതെ ….
ഹരി പുത്രൻ …… അങ്ങോട്ടേക്ക് പോകാം …….
ആദി അയാളോടൊപ്പം മുന്നോട്ട് നടന്നു ….. സ്യൂട്ടും കോട്ടുമിട്ട കുറെ ആൾക്കാരുടെ അടുത്തേക്ക് അയാൾ ആധിയെ കൊണ്ടുപോയി …… രാജ സന്നിധിപോലുള്ള വലിയൊരു ഹാൾ ആയിരുന്നു അത് …. എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു …….. ആദി എല്ലാവരെയും പരിചയപ്പെട്ടു …..
ആദി ….. സാർ …. എന്താണ് പ്ലാൻ ….. ബഡ്ജറ്റ് യെത്രയുണ്ട് …. ഏരിയ എത്ര വേണം ….. ചെയ്യേണ്ട സ്ഥലം എവിടെയാണ് …….
അപ്പോയെക്കും ഒരു വൃദ്ധയായ സ്ത്രീയെ വീൽ ചെയറിൽ ഇരുത്തി അവിടേക്ക് കൊണ്ടുവന്നു ……. ആദ്യം ഇരിക്കുന്ന ആളുടെ അരുകിൽ അവരെ കൊണ്ടു വന്നിരുത്തി ….. അയാൾ അയാളെയും ആ സ്ത്രീയെയും പരിചയപ്പെടുത്തി ….
ഞാൻ മഹേന്ദ്ര പുത്രൻ ….. ഇത് എന്റെ സഹോദരി ഉമാ രാജ …… ഞങ്ങളുടെ ചെറുമകന് വേണ്ടിയാണ് ഈ വീട് അല്ല കൊട്ടാരം പണിയേണ്ടത് …… ഇവിടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും വലുതുമായിരിക്കണം ചെയ്യേണ്ടത് ….. ഈ നാട് മുഴുവൻ അവനുള്ളതാണ് …… അതാണ് ഞങ്ങളുടെ ബഡ്‌ജറ്റ് ……
ആദി ….. പുള്ളിക്കാരൻ ഒന്ന് കണ്ടിരുന്നെങ്കിൽ പുള്ളിയുടെ കോൺസെപ്റ്റിൽ അത് ചെയ്യാമായിരുന്നു ……
പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി ….. ഹരി പുത്രൻ ആദിയുടെ ചെവിയിൽ പറഞ്ഞു …… പുള്ളിക്കാരൻ എന്നൊന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാൻ പാടില്ല …… ഈ നാടിൻറെ ദൈവമാണ് ….. എല്ലാവരെയും ബഹുമാനിച്ചു സംസാരിക്കാൻ കഴിയണം ……
മഹേന്ദ്ര പുത്രൻ …… ഞങ്ങളുടെ മഹാ ക്ഷേത്രത്തിന് അഭിമുഖമായി വേണം അത് പണിയുവാൻ ….. ഞങ്ങളുടെ ഭഗവാനെ അദ്ദേഹം കണികണ്ടുണരണം ……. ഇതാണ് ഞങ്ങളുടെ കൺസപ്റ്റ് …… നിങ്ങൾ സ്ഥലം കണ്ടുവരു …. ദേവ പ്രതിഷ്ഠയുടെ ദർശനങ്ങൾ ഏത് ദിക്കിലാണെന്ന് മനസിലാക്കിവേണം പ്ലാൻ തയ്യാറാക്കേണ്ടത് …… എല്ലാം മംഗളമായി കലാശിക്കുകയാണെങ്കിൽ വൈകുന്നേരം നമുക്ക് എല്ലാവർക്കും കൂടി ഒന്നുകൂടി ഒത്തുചേരാം ……
ആദി നടന്നു നീങ്ങുമ്പോൾ ആ ‘അമ്മ ആദിയുടെ ദേഹത്ത് തൊടുന്നത് ലയയും ഗോപിസാറും കണ്ടു ….. അവരുടെ മുഖത്തെ അപ്പോഴത്തെ സന്തോഷം ലയയ്ക്ക് കൂടുതൽ പേടിയായി …..
ആദി ….. ലക്കി നീ റൂമിലിരിക്ക് … ഞാൻ പോയി നോക്കിയിട്ട് വരാം ……
ലയ ….. ഇല്ല ഞാനും വരുന്നു …… എനിക്ക് പേടിയാണ് ഇവിടെ ഒറ്റക്കിരിക്കാൻ …… ഇവിടെ നിൽക്കുവാൻതന്നെ എനിക്ക് പേടിയാണ് …….
നാല് മണിയോടെ മൂവരും അവർ നൽകിയ പ്രത്യേക ഡ്രസ്സുകളുമിട്ട് വെളിയിലേക്ക് ഇറങ്ങി …. അവരുടെ മുന്നിൽ ഒരു കാർ വന്നുനിന്നു ….. മൂവരും അതിലേക്ക് കയറി ….. കുറെ നേരത്തെ യാത്രക്കൊടുവിൽ വലിയൊരു അമ്പലത്തിനു മുന്നിൽ ആ കാർ നിന്നു ….. ആദി പുറകിലേക്ക് നോക്കി ….. ഞങ്ങൾക്ക് പിന്നിലായി ഒരു പത്തിരുപത് കാറുകൾ …. ആദി അത് ഹരിയോട് ചോദിച്ചു ….
ആദി …. യെന്ത ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? ഇത്രയും കാറുകൾ ….
അതിനു മറുപടി പറയാതെ ഹരി മുന്നോട്ട് നടന്നു ……. സാർ എനിക്ക് ഇവിടെവരെയെ പ്രവേശനം ഉള്ളു ……. സാർ പോയി യെന്താണെന്നുവച്ചാൽ നോക്കിയിട്ടുവരു ….. ആദ്യ വാതിലിന്റെ സൈഡിലായി അതിന്റെ താക്കോൽ സൂക്ഷിച്ചിട്ടുണ്ട് ……
ലയയും ഗോപിസാറും കൂടെപ്പോകാൻ നോക്കിയെങ്കിലും ഹരിപുത്രൻ അവരെ തടഞ്ഞു …… ആദി മുന്നോട്ട് നടന്നു നീങ്ങുന്നത് ലയയും ഗോപിസാറും നോക്കി നിന്നു … ലയ ചുറ്റും നോക്കി കുറെ ആൾക്കാർ ക്ഷേത്രമതിലിൽ വിളക്ക് തെളിയിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് ….. കുറച്ചുപേർ മറ്റെന്തോ ചെയ്തുകൊണ്ടിരിക്കുന്നു …… വളരെയധികം ചെണ്ട മേളത്തിനുള്ള ഉപകരണങ്ങളും അവൾ ശ്രദ്ധിച്ചു …… ക്ഷേത്രത്തിനു പിന്നിലും ഒരുപാട് പേർ തടിച്ചു കൂടിയിട്ടുണ്ട് ….. അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കയറിക്കൂടി ………
ക്ഷേത്രത്തിനു കുറുകെയായി കെട്ടിയിട്ടുണ്ടായിരുന്ന പോസ്റ്റിന്റെ ആണി വളരെ ബുദ്ധിമുട്ടി ആദി ഊരി മാറ്റി ……. ആ വലിയ താക്കോൽ കൊണ്ട് മുഖ്യ വാതിൽ തുറന്ന് അകത്തേക്ക് കയറുന്നതിന് മുൻപ്പ് അവിടെയുണ്ടായിരുന്ന എന്തോ കുറച്ചു സഞ്ചികൾ കയ്യിലെടുത്തു …… എല്ലാവരും അപ്പോൾ സൂര്യനെ നോക്കി തൊഴുതു …. ലയ ആശ്ചര്യത്തോടെ എല്ലാവരെയും നോക്കി …. അവളുടെ പേടി വീണ്ടും വർധിച്ചു ….. ആദി അമ്പലത്തിന്റെ മുറ്റത്തേക്ക് നടന്നു …… നിറയെ പാമ്പുകളാണ് …… ആദി അകത്തേക്ക് നടന്നു …….
ഗോപിസാർ ഹരിയോട് ചോദിച്ചു …… ഈ അമ്പലം യെന്ത ആരും തുറക്കാറില്ലേ ….. ഇത്രയുമൊക്കെ കാശുണ്ടായിട്ടും മൊത്തത്തിൽ വല പിടിച്ചു കിടക്കുകയാണല്ലോ ….?
ഹരി ….. ഈ അമ്പലം തുറന്നിട്ട് ഇരുപത്തി ഒൻപത് വർഷമായി ….. ഈ വരുന്ന ഇവിടെത്തെ അടുത്ത അവകാശിക്ക് മാത്രമേ അമ്പലത്തളത്തിലേക്ക് പ്രവേശിക്കുവാൻ പറ്റു …..
ഗോപി സാർ ….. അതെന്തുപറ്റി ?…..
ഹരി …. സാർ … അതൊരു കഥയാണ് ….. അവിടുണ്ടായിരുന്ന മഹേന്ദ്ര പുത്രന് ഒരു മകനും ഉമാ രാജക്ക് ഒരു മകളും ഉണ്ടായിരുന്നു …… രണ്ടുപേരും വാൾ പയറ്റിലും കുതിര ഓട്ടമത്സരങ്ങളിലും മുൻപന്തിയിൽ ആയിരുന്നു …. അവർക്ക് അറിഞ്ഞ്‌കൂടാത്ത ഭാഷകളില്ല അവർ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല ……. കളരി പോലെ അവർ മറ്റ് ആയോധന വിദ്യകളും ജ്യോതിഷവും വസ്തുവും പൂജകളും അഭ്യസിച്ചു …… ക്ഷമയുടെ പര്യായമായിരുന്നു രണ്ടുപേരും …….. രണ്ടുപേരും വിദേശത്തുപോയി പഠനവും കഴിഞ്ഞു തിരിച്ചുവന്നു ….. അദ്ദേഹത്തിന് നല്ല ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്നു ….. ചെറുപ്പം മുതലേ അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു …… അപ്പോഴത്തെ മാനസിക അവസ്ഥയും എന്തോ ജാതകപ്രശ്നം കാരണം ചേട്ടനും അനുജത്തിയും അവരുടെ ഇഷ്ടത്തെ എതിർത്തു ….. അവർ എവിടെവച്ചോ പരസ്പ്പരം ശാരീരികമായി ബന്ധപ്പെട്ടു ….. ഇതറിഞ്ഞ മഹേന്ദ്രപുത്രനും ഉമാ രാജയും അവരുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിന്റെ പേരിൽ കണ്ടുപിടിച്ചു കൊന്നുകളയാൻ കൽപ്പിച്ചു ….. അവരെ നശിപ്പിക്കുവാനായി നാട്ടുകാരും അവരോടൊപ്പം ഇറങ്ങി ….. അവർ ഈ കടൽ നീന്തിക്കടന്ന് എവിടെയോ പോയി ഒളിച്ചു …… ഇപ്പോൾ കാണുന്നതിലും പ്രതാപികൾ ആയിരുന്നു അന്ന് ഇവർ ….. ചിലർ പറയുന്നു അവർ കടലിൽ മുങ്ങി മരിച്ചെന്ന് …. ചിലർ പറയുന്നു അവർ എവിടോയോ ജീവിച്ചിരിപ്പുണ്ടെന്ന് ആർക്കും ഒന്നും അറിയില്ല എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് എല്ലാവരും അവർക്കായി കാത്തിരിക്കുന്നു …… അറുപത് കഴിഞ്ഞാൽ സാമ്പ മൃത്യുവിന് പൂജകൾ ചെയ്യാനുള്ള അധികാരം ഇല്ലാതാകും …… സാമ്പ മൃത്യു വരാതെ ഈ അമ്പലത്തിൽ പൂജകൾ നടത്താൻ പറ്റുന്നില്ല …. പൂജ നടന്നില്ലെങ്കിൽ പൂജ നടത്തേണ്ട ആളും കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ ഭാര്യയും മരിക്കും ….. ദയനീയമായിരിക്കും അവരുടെ അന്ത്യം ….. അത് ആരെക്കൊണ്ടും തടുക്കാൻ കഴിയില്ല ….. ഒരുപാട് കഥകൾ ഞാൻ കേട്ടുവളർന്നിട്ടുണ്ട് …… ഈ പൂജ ചെയ്യേണ്ട ആളിനെ സാമ്പ മൃത്യു എന്നാണ് അറിയപ്പെടുന്നത് …… അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ കാണുന്ന വലിയ മണി മൂന്ന് പ്രാവശ്യം സ്വയം അടിക്കും …….. കൃഷിയൊക്കെ നഷ്ടത്തിലായിക്കൊണ്ടിരിക്കുന്നു ……. പഴതുപോലെ ഇവിടുന്ന് ഡൈമൻഡും കിട്ടുന്നില്ല …… ജനങ്ങൾ കഷ്ടപ്പെടുന്നുണ്ട് …… എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുന്നു ….. ഒരു സ്നേഹബന്ധം കാരണം ആ രണ്ടുപേർക്കും നഷ്ടമായത് അവരുടെ ജീവനും ജീവിതവുമായിരുന്നു ….. സ്നേഹം അതിന്റെ ശക്തി നമ്മൾ കാണുന്നതിലും വിചാരിക്കുന്നതിലും വലുതാണ് ……. പിന്നീട് ഇവിടെ ഇഷ്ടപ്പെടുന്നവർതമ്മിൽ അകന്നിട്ടില്ല …. അകലാൻ ഇവിടുള്ളവർ സമ്മതിച്ചിട്ടുമില്ല …… ആ മണി ഇപ്പോൾ കഴിഞ്ഞ മൂന്ന് വര്ഷാമായി അടിക്കുന്നുണ്ട് ….. പൂജ ചെയ്യേണ്ട ആൾ അഥവാ സാമ്പ മൃത്യു ജീവിച്ചിരിപ്പുണ്ട് …… സാമ്പ മൃത്യുക്കൾ ഗിനി നാഥന്റെയും ഗിനിനാഥയുടെയും മക്കൾ ആയിരിക്കും …. ഈ ഗിനി നാഥനും അറുപത് വയസ്സ് കഴിഞ്ഞിട്ടില്ലെങ്കിൾ പൂജകൾ നടത്താം …… പക്ഷെ ഗിനി നാഥൻ സാമ്പ മൃത്യു ആയിരിക്കണം …… ഇവിടെത്തെ അവസാനത്തെ സാമ്പ മൃത്യു മഹേന്ദ്ര പുത്രൻ സാറിന്റെ മകനായിരുന്നു …… സാമ്പ മൃതു എന്നാൽ കുലശ്രേഷ്ഠൻ ആണ് കുലകുലശ്രേഷ്ഠനു മാത്രമേ ഇരുപത്തി അഞ്ച് വർഷത്തിലൊരിക്കൽ പൂജ ചെയ്യാനുള്ള അവകാശമുള്ളൂ ….. അതിനായി കഴിഞ്ഞ മൂന്ന് വര്ഷം മുതൽ ഒരുപാട് കാശ് മുടക്കിയാണ് മഹേദ്ര സാർ പലരെക്കൊണ്ടും അന്വേഷിപ്പിക്കുന്നത് …… അയാൾക്ക് അല്ലാതെ വേറെ ആർക്കും ആ വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ പിന്നെ പുറത്തേക്ക് വരാൻ കഴിയില്ല ……
ഗോപി സാർ …… നിങ്ങൾ എല്ലാം ഒരു രക്തമല്ലേ പിന്നെ നിങ്ങൾക്ക് അർക്കറെങ്കിലും ചെയ്തുകൂടെ ….. നിങ്ങളുടെ പേരും ഹരി പുത്രൻ എന്നല്ലേ ?
ഹരി ….. സാർ ഒരു രാജാവിന്റെ രക്തവും പ്രജകളുടെ രക്തവും തമ്മിൽ വിത്യാസം കാണില്ലേ …. പിന്നെ ഹരി പുത്രൻ എന്ന എന്റെ പേര് ….. അതൊരു പദവിയാണ് ….. കൊട്ടാരത്തിനകത്തെ മുഖ്യ ജോലികൾ ചെയ്യുന്നവർക്കും ഈ പദവി ഇവിടെ നൽകുന്നുണ്ട് ……. അത് ഇവിടെ എല്ലാവർക്കും അറിയാം …… അകത്ത് കയറിയാൽ തിരിച്ചു വരില്ലെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ആരും അതിന് മുതിരാറില്ല …..
ഗോപി സാർ ….. കത്ത് കയറുന്ന ആൾക്ക് പൂജയും മന്ത്രങ്ങളും അറിയില്ലെങ്കിലോ ?
ഹരി ….. എല്ലാം അറിയാമായിരിക്കും സാർ ……. സാമ്പകൾ അവരുടെ മക്കളെ ആദ്യം പഠിപ്പിക്കുന്നത് അതാണ് …. പത്തു വർഷം നീണ്ടുനിൽക്കുന്ന ആയോധന വിദ്യകളും ….. വേദം, മന്ത്രം ജ്യോതിഷം ഭാഷകൾ ….. മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള വിദ്യകൾ …. എല്ലാം …. അവരുടെ ശരീരം നല്ല പുഷ്ടിയുള്ളതായിരിക്കും ….. ഒരു സമ്പമൃത്യുവിനെ കാണുമ്പൊൾ തന്നെ നമുക്ക് മനസ്സിലാകും ….. ഭയങ്കര ബുദ്ധിയാണവർക്ക് …..
ലയ …. അപ്പോൾ ആദി അറിയാതെ അതിനകത്ത് കയറിപ്പോയല്ലോ …. ഇനി എന്ത് ചെയ്യും …..
ഹരി …. അറിയാതെ ആരും ഒന്നും ചെയ്യില്ല സാർ ….. ഒരു സാമ്പ മൃതുവിന് നന്നായി അറിയാം ഇല്ലെങ്കിൽ അയാൾ പൂജക്കുള്ള ആ സഞ്ചികൾ അവിടെനിന്നും എടുക്കില്ലായിരുന്നു …..
ലയ ….. അപ്പോൾ എന്റെ ആദി ഇനി തിരിച്ചു വരില്ലേ ?
ഹരി അതിന് മറുപടി നൽകിയില്ല …. അവൻ തലകുനിച്ചു നിന്നു ……
ഗോപി സാർ ….. എന്താ ഇവരുടെ മരിച്ചുപോയ മക്കളുടെ പേര് ?
ഹരി …… രാഘവേന്ദ്ര പുത്രനും സൗമിനി രാജയും …….
ലയക്ക് തലകറങ്ങുന്നതുപോലെ തോന്നി …… അവൻ സാറിന്റെ കയ്യിൽ മുറുകെ പിടിച്ചു ……… അവളുടെ കണ്ണ് നിറഞ്ഞൊഴുകി …….
ഹരി …… ഈ കഥ കേട്ട് കണ്ണ് നിറഞ്ഞെങ്കിൽ ഞങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിയേ ….. `നമുക്ക് അൽപ്പ സമയക്കൂടി കാത്തു നിൽക്കാം ……. മഹേന്ദ്ര പുത്രൻ സാറും ഉമയമ്മയും വീട്ടിൽ നിന്നും ഇങ്ങോട്ടേക്ക് തിരിച്ചു കഴിഞ്ഞു …… രണ്ടു നാഴികക്കകം ആ മാണി നാദം കേട്ടില്ലെങ്കിൽ ചെറിയൊരു പൂജയോടെ ആ വാതിൽ അടക്കും ചെണ്ടമേളത്തോടെ ….. അതോടെ ഇ നാടും നശിക്കും ….. ഇനി ആർക്കും നമ്മളെ രക്ഷിക്കാൻ കഴിയില്ല ….. അറിഞ്ഞോ അറിയാതെയോ ഞങ്ങൾ ചെയ്ത തെറ്റിന് മാപ്പ് തരണം ……
അപ്പോയെക്കും കരഞ്ഞു തളർന്ന് ലയയുടെ ബോധം മറഞ്ഞിരുന്നു ………
മുഖത്ത് വെള്ളം വീണപ്പോൾ അവൾക്ക് ബോധം തെളിഞ്ഞിരുന്നു ….. ഇരു കയ്യും കൂപ്പി നിൽക്കുന്ന മഹേന്ദ്ര പുത്രനും ഉമാ രാജെയ്ക്കും പിന്നിലായി ആയിരങ്ങൾ ഉണ്ടായിരുന്നു …..
അവൾ കലിതുള്ളി നിൽക്കുകയായിരുന്നു …….
മഹേന്ദ്ര പുത്രൻ …… മകളെ ഞങ്ങളോട് ക്ഷമിക്കണം ……..
ലയ ….. നിങ്ങളോട് ദൈവം പോലും പൊറുക്കില്ല … ഈ നാട്ടുകാരോടും …… എന്റെ ആദി തിരിച്ചുവരും …. ആദിയല്ല …… ആദിത്യ രാഘവേന്ദ്ര പുത്രൻ …… ആദി തിരിച്ചു വന്നാലും നിങ്ങൾക്കും നിങ്ങളുടെ ആൾക്കാർക്കും ഒരിക്കലും ഞാൻ എന്റെ ആദിയെ വിട്ടുതരില്ല ……. അത്രെയും ക്രൂരരാണ് നിങ്ങളും നിങളുടെ പ്രജകളും …… ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റാണ് നിങ്ങളെല്ലാവരും ചേർന്ന് ചെയ്തു കൂട്ടിയിരിക്കുന്നത് …… പരസ്പരം സ്നേഹിച്ചെന്നുള്ള തെറ്റ് മാത്രമേ അവർ ചെയ്തുള്ളു …… അതിന് അവർക്ക് ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം അവർക്ക് നൽകേണ്ടി വന്നത് അവരുടെ ജീവനും ജീവിതവുമായിരുന്നു …….. അവിടെയാണ് നിങ്ങൾക്ക് തെറ്റിയത് …… എന്താണ് അവർ ചെയ്ത തെറ്റ് ….. പരസ്പരം സ്നേഹിച്ചതോ …… സ്വയം മരിക്കുമെന്നറിഞ്ഞിട്ടും അവർ വേർപിരിയാൻ തയ്യാറായില്ല …. കൊട്ടാരത്തിൽ ജീവിക്കേണ്ടവർ തേങ്ങവെട്ടുകാരനായി ജീവിക്കേണ്ടിവന്നു …… സ്നേഹബന്ധത്തിന്റെ വില നിനക്കൊന്നും അറിയില്ല …… അവർ മരിച്ച ശേഷം എന്റെ ആദി വളർന്നതെങ്ങിനെയെന്ന് നിനക്കൊക്കെ അറിയാമോ …… വെറും പട്ടിയെപ്പോലെ …. ഒരു അടിമയെപ്പോലെ ……. നാട്ടുകാരും കൂടെ പഠിച്ച കൂട്ടുകാർ പോലും അവനെ അകറ്റി നിർത്തി ……. ഇത്രയും വലിയ വിദ്യാഭ്യാസം ഉണ്ടായിട്ടും ഓരോ വീടിന്റെയും അടുക്കളപ്പുറത്തിരുത്തി ആ കുടുമ്പത്തിന് ആഹാരം കൊടുക്കുമ്പോഴും ഒരു അഭിമാനക്കുറവും ഇല്ലാതെ അവർ അത് കഴിച്ചു …. ജീവിക്കാൻ വേണ്ടി മാത്രം ……. നിങ്ങളുടെ ഗർവിന് അവർ അനുഭവിക്കേണ്ടി വന്ന ദുരിതം …… ആ നിങ്ങളെ , ആദി എന്തിന് ഇനിയും സഹായിക്കണം ….. എന്റെ ആദിയുടെ ജീവിതമോർത്ത് ഞാൻ കരയാത്ത ദിവസങ്ങളില്ല ….. നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ല …. ഗുണം പിടിക്കാൻ പാടില്ല ….. ആ അമ്മയുടെ മുഖം ഇപ്പോഴും എനിക്ക് മുന്നിൽ നിൽക്കുന്നതുപോലെ തോന്നുന്നു …… ഒരിക്കൽപോലും ഒരു രാജകുമാരിയായി അവർ ജീവിച്ചിട്ടില്ല ….. ഇത്രയും നല്ല ചുറ്റുപാടുണ്ടായിട്ടും തേങ്ങ പെറുക്കിയും മാടുകളെ മേച്ചും ആണവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് ……. അപ്പോഴും അഭിമാനവും കെട്ടിപ്പിടിച്ച് നിങ്ങളിവിടെ സുഖിച്ചു ജീവിക്കുകയായിരുന്നു …….. എന്റെ ആദി നിങ്ങളെ പുറം കാലുകൊണ്ട് തട്ടിമാറ്റും …… ഒരു വീട്ടിൽ വളർത്തുന്ന പട്ടിയുടെ അത്രയും വിലപോലും ഇല്ലാതെയാണ് അവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് …. ആ ആദി നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ …..
വാതിലടക്കാനുള്ള പൂജ ആരംഭിച്ചു ……..
ലയക്ക് നെഞ്ച് പിളരും പോലെ തോന്നി …. അവൾ അവളുടെ വയറ്റിൽ പിടിച്ചു …… അവളുട കണ്ണുനീർ ഭൂമിയിലേക്ക് വീഴാതെ ഉമയമ്മ അത് തുടച്ചുമാറ്റി…. ലയ ….. ഭൂമി പിളർന്ന് താഴേക്ക് പോകുന്നതുപോലെ അവൾക്ക് തോന്നി ….. ഉച്ചത്തിൽ അലറാൻ തോന്നിയെങ്കിലും അതിന് സാധിച്ചില്ല ….. അവൾ ആ ക്ഷേത്രത്തിന് മുകളിലേക്ക് നോക്കി ….. പുക ചുരുളുകൾ മുകളിലേക്ക് ഉയരുന്നത് അവൾ കണ്ടു ……
അൽപ്പസമയം കഴിഞ്ഞ് പുറകിൽ നിന്നും ആർപുവിളി ശബ്ദം ഉയർന്നു ….. ക്ഷേത്രത്തിനകത്തുനിന്നും ആകാശത്തേക്ക് പുകച്ചുരുളുകൾ ഉയരാൻ തുടങ്ങി …… ആളുകൾ ആർപ്പ് വിളിക്കാൻ തുടങ്ങി ….. ലയ പുച്ഛത്തോടെ അവരെയെല്ലാം നോക്കി ….. സൂര്യാസ്തമയം അടുത്തു തുടങ്ങി ….. പെട്ടെന്ന് അവിടെമാകെ വിളക്കുകൾ തെളിഞ്ഞു ……. ജനങ്ങൾ ആഹ്ലാദത്തിമിപ്പിൽ ആയിരുന്നു …… ക്ഷേത്രത്തിനു ചുറ്റും നിമിഷനേരംകൊണ്ട് ദീപങ്ങൾ തെളിഞ്ഞു …… അവസാനം ആ മണിനാദം എല്ലാവരുടെയും കതിൽ മുഴങ്ങി ……. എല്ലാവരും തൊഴുകൈയ്യോടെ ആ വാതിലിൽ നിന്നും പുറത്തേക്ക് വരുന്ന ആദിത്യൻ രാഘവേന്ദ്ര പുത്രന്റെ വരവിനായി കാത്തുനിന്നു …… അൽപ്പ സമയത്തിനകം കയ്യിൽ ദീപവുമായി ആദി പുറത്തേക്ക് വന്നു ….. ലയ അത് കണ്ണുനീരോടെ നോക്കി നിന്നു ….. ഗോപിസാർ അവളെ ചേർത്തു പിടിച്ചു …… അവൻ നേരെ ലയയുടെ അടുത്തേക്ക് വന്നു പറഞ്ഞു …… ഇതെന്റെ കടമയാണ് …. ചെയ്തു തീർത്തേപറ്റൂ ….. അവൻ ആ ദീപം മഹേന്ദ്ര പുത്രന് കൈമാറി ….. അദ്ദേഹം ലായയേയും കൂട്ടി ആ ക്ഷേത്രവാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചു ……
എല്ലാവരും ആദിയിൽ നിന്നും അകലം പാലിച്ചുനിന്നു ….. ആദി വീണ്ടും വലിയ ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിട്ട് പൂജകൾ നടത്തുന്നു …… ഒരുപാട് ക്ഷേത്ര പൂജാരികൾക്ക് മുന്നിൽ മന്ത്രങ്ങൾ അവർക്കായി ചൊല്ലിക്കൊടുക്കുന്നു …. അവർ അത് എറ്റു ചൊല്ലുന്നു …… ലയ ആശ്ചര്യത്തോടെ അത് നോക്കി നിന്നു ……
അല്പസമയത്തിനകം കുറച്ചു സ്ത്രീകൾ ലയയെ കൂട്ടികൊണ്ടുപോയി തലയിൽ വെള്ളമൊഴിച്ച് വസ്ത്രം മാറ്റി … ആദിയുടെ അരുകിൽ ഇരുത്തി …. വീണ്ടും രണ്ടുപേർക്കും അഭിക്ഷേകം നടത്തി അവർക്ക് ഓരോ വളകളും മാലകളും അണിയിച്ചു …… അവർ ഗിനിനാഥനും ഗിനിനാഥയുമായി മാറി ….. എല്ലാം ഒരു സ്വപ്നംപോലെ അവൾക്ക് തോന്നി …… അവർ രണ്ടുപേരും ചേർന്ന് അവിടെത്തെ കെടാവിളക്കിൽ തിരി കൊളുത്തി …… എല്ലാവരും അവരെ തൊഴുതുകൊണ്ട് നിന്നു ……
നാട് മുഴുവൻ കൊണ്ടാടുകയാണ് ….. ആദിക്ക് ചുറ്റും ആളുകൾ തടിച്ചു കൂടി …… അതുകണ്ട ലയക്കും സന്തോഷമായി …….
വാൻ ജനാവലിയോടെ അവർ വീട്ടിലെത്തി ……. കുടുംബക്കാർ താലവുമായി …. അവരെ വരവേറ്റു ….. …..
ലയയ്ക്ക് ഒരു കാര്യം അപ്പോൾ മനസ്സിലായിരുന്നു …… എന്തിനാണ് എല്ലാവരും അവരെ ശ്രദ്ധിച്ചതെന്ന് …… ആദി ആരാണെന്ന് അവർക്കെല്ലാം അറിയാമായിരുന്നു …….
പുറത്ത് മഹേദ്ര പുത്രനും ഉമരാജയും അവരെ കാത്തുനിൽക്കുകയായിരുന്നു …… ആദിയും ലയയും അവരിൽ നിന്നും കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി ……
ആദി ….. നാളെ സൂര്യാസ്തമയത്തോട് കൂടി ഞാൻ എന്റെ അച്ഛനും അമ്മക്കും കൊടുത്ത വാക്ക് പാലിച്ചു കഴിയും … എന്നെ പോകാൻ അനുവദിക്കണം …… ഞങ്ങളുടെ ജീവിതം വളരെ ദുഖവും ദുരിതവും നിറഞ്ഞതായിരുന്നു …. അതൊക്കെ ഓർക്കുമ്പോൾ എനിക്കിവിടെ നില്ക്കാൻ കഴിയില്ല ….. എല്ലാം വിധിയായിരുന്നു ….. ഇനിയുള്ള ഇരുപത്തി അഞ്ച് കൊല്ലം ഈ നാടിൻറെ വിളക്ക് അണയാതെ നോക്കണം ……. ആ ഉത്തരവാദിത്വം ഞാൻ ഈ നാടിനെ ഏൽപ്പിക്കുന്നു ……. കുറച്ചു കാലം അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ നിന്ന ശേഷം ഫ്രാൻസിലേക്ക് തിരികെ പോകുന്നു …… ഇവിടെ നിൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല …….. മാപ്പാക്കണം ….. ഗിനിക്കുട്ടത്തിൽ നിന്നും ആഗ്രഹിക്കുന്നവരെയെല്ലാം ഇവിടെ നിന്നും പോകാൻ അനുവദിക്കണം …… അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം അവർക്ക് ലഭിക്കണം …… ലോകത്തിന്റെ മുക്കിലും മൂലയിലും ഇനി ഗിനികൾ ഉണ്ടാവണം …… ഗിനികൾക്ക് ലോകത്തിന് വേണ്ടി എന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിയട്ടെ ….. തിരികെ പോകുമ്പോൾ ഒരു വാഹന വ്യൂഹവും എന്റെ മുന്നിലോ പിന്നിലോ ഉണ്ടാകരുത് ….. ഞങ്ങൾക്ക് ഒന്നും സംഭവിക്കുകയില്ല …. ഗിനികൾക്ക് ലോകത്ത് ശത്രുക്കളായി ആരുമില്ല ……
മഹേന്ദ്ര പുത്രൻ ….. ആദിത്യൻ …. ഈ നാടും നാട്ടുകാരും …. ഈ കാണുന്നതൊക്കെയും ഇനി മുതൽ നിന്റേതു മാത്രമാണ് ….. നീ പിന്നെ എന്തിനാണ് ഞങ്ങളെ വിട്ടുപോകുന്നത് …..
ആദി ….. എന്റെ അച്ഛനും അമ്മയ്ക്കും അറിയാവുന്നതെല്ലാം എന്നെ പഠിപ്പിച്ചിട്ടുണ്ട് ….. അതും വെറും നാല് ചുവരുകൾക്കുള്ളിൽ നിന്ന്കൊണ്ട് …… അതെനിക്ക് ലോകത്തിന് മുന്നിൽ ലോക നന്മക്കായി പകർന്നുകൊടുക്കണം എല്ലാ ദുരിതത്തിലും അത് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചിരുന്നു …… വെറുമൊരു സാമ്പ മൃത്യുവായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ….. ഇനിയും ഒരുപാട് സാമ്പ മൃത്യുക്കാൻ ഉണ്ടാകാൻ അനുഗ്രഹിക്കുക ……..
മഹേന്ദ്ര പുത്രൻ ….. ഗിനികൾ ആരെയും ഒന്നിനും നിർബന്ധിക്കില്ല ….. ആഗ്രഹം പോലെ നടക്കട്ടെ …. ഞങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാകും …… നാളെ പൂജ കഴിഞ്ഞാൽ പോകാനുള്ള വാഹനം തയ്യാറാക്കാം ……. എല്ലാത്തിനും ഞാൻ ആദിത്യനോട് ക്ഷമ ചോദിക്കുന്നു ….. നല്ലതു വരട്ടെ ……
പിറ്റേന്ന് പൂജകൾ കഴിഞ്ഞു ….. അവർക്ക് പോകാനുള്ള വാഹനം മുറ്റത്ത് തയ്യാറാക്കി നിർത്തി …… ഗോപി സാർ മുന്നിലും ആദിയും ലയയും കാറിന്റെ പിന്നിലും കയറി ….. ആദിയുടെ തോളിൽ ചാരി ലയ ഇരുന്നു ……
ആ കോട്ട വാതിൽ കടക്കുംവരെ ജനങ്ങൾ അവരെ അനുഗമിച്ചു ….. പിറ്റേന്ന് ഉച്ചയോടെ അവർ വീട്ടിലെത്തി ……
അവിടെ നടന്ന സംഭവങ്ങൾ എല്ലാം ജയയോടും വിനോദിനോടും പറഞ്ഞു ……. ജയാ ഒരുപാട് കരഞ്ഞു ……
രാത്രി കിടക്കാൻ നേരം …..
ലയ ….. എന്നോട് പോലും ഒരുവാക്ക് പറഞ്ഞില്ലല്ലോ ?
ലയ ചോദിച്ച ഒരു ചോദ്യങ്ങൾക്കും ആദി മറുപടി നൽകിയില്ല …….
രണ്ടു മാസങ്ങൾക്ക് ശേഷം ….. ലയ ഗർഭിണിയാണെന്ന് ഗോപി സാർ മഹേന്ദ്ര പുത്രനെ അറിയിച്ചു ,,,,,, നാടും പരിവാരവുമായി മഹാരാജപുരത്തുനിന്നും അവരെത്തി ….. ഒരു ബോക്സ് അവർ ലയക്ക് സമ്മാനമായി നൽകി ….. ആദിയും മഹാരാജപുരവുമായുള്ള ബന്ധം നാട്ടുകാർ അറിഞ്ഞു തുടങ്ങി ……
അവർ ലയയെ മഹാരാജപുരത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചെങ്കിലും ആദി അത് നിരസിച്ചു …… സൗമിനിയുടെ താലി അവർ അമ്പലത്തിൽ സൂക്ഷിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും അതും ആദി വിസമ്മതിച്ചു …… പെട്ടെന്ന് ഒരു ദിവസം ആദി , ലയയെയും കൂട്ടി ഫ്രാൻസിലേക്ക് തിരികെ പോയി …… അതിനൊരു കാരണം ഉണ്ടാകുമെന്ന് ഗോപിസാറിനും തോന്നി …… ഒരു നാടിനെത്തന്നെ ഉപേക്ഷിച്ചു വന്ന ആദി ഒന്നും കാണാതെ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു ……. ജയക്കും വിനോദിനും ഒരു പെൺകുട്ടി ജനിച്ചു ….. ഗോപിസാറിന്റെ നഷ്ടപ്പെട്ട സ്വത്തുവകകൾ ഇരട്ടിയായി മഹേന്ദ്ര പുത്രന്റെ സാഹത്തോടെ തിരിച്ചു പിടിക്കാൻ തുടങ്ങി ….. വർഷങ്ങൾ കൊണ്ട് പഴയ പ്രതാപം അയാൾ വീണ്ടെടുത്തു …… വിനോദ് ആദ്യം ഷാജിയെ അവിടെനിന്നും ഒട്ടിച്ചു വിട്ടു ….. ബിസ്സ്നെസ്സ് എല്ലാം മതിയാക്കി ഗോപിസാറിനെ സഹായിച്ച് വിനോദ് അയാളോടൊപ്പം കൂടി ….. ലയയെയും ആദിയെയും കുറിച്ച് പിന്നീടുള്ള ഒരു കാര്യവും ഗോപി സാറിനുപോലും അറിയാൻ പറ്റാതായി …… അതിൽ ഒരു വിഷമവും ഗോപിസാറിന് തോന്നിയില്ല …… അവർക്ക് കുട്ടികൾ ജനിച്ച കാര്യങ്ങൾ പോലും ആരെയും അറിയിച്ചില്ല ….. ലയക്കും അവിടെ ജോലി കിട്ടി …..
AFTER 20 YEARS
ഒരു ടാക്സി മഹാരാജപുരം കോട്ടയിൽ തടയപ്പെട്ടു …… തടഞ്ഞവരെ തൂക്കിപറക്കിയിട്ട് ഇടിച്ചു മസാലയാക്കി ആ വണ്ടി മുന്നോട്ട് പോയി ….. അവർ മഹേന്ദ്ര പുത്രന്റെ വീടിനുമുന്നിൽ വണ്ടി നിർത്തി നാട്ടുകാർ ഇവരുടെ പുറകിൽ ഉണ്ടായിരുന്നു …… അവർ കാർ തുറന്ന് പുറത്തേക്കിറങ്ങി … വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങി വന്നു …. എല്ലാവരും ഞെട്ടിപ്പോയി …. ആരാണ് ഇവന്മാർ …. അതിനിടയിൽ ഒരുത്തൻ ഒരു സിഗരറ്റിന്റെ തീയും കൊളുത്തി ….. അവർ വീട് ലക്ഷ്യമാക്കി നടന്നു …..