രണ്ടു മുഖങ്ങൾ – Part 2

Posted on

അന്ന് ആ വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം ആര്യയുടെയും ഭദ്രന്റെയും ജീവിതത്തിൽ നിന്ന് മാറി കൊടുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും എല്ലാം ഒരുമിച്ചു കാണാന്‍ പറ്റുന്ന നാട് ”മലേവയല്‍”. മലകളില്‍ നിന്നും ഒഴുകി വരുന്ന ചെറിയ ചാലുകളാണ് ഈ നാടിന്‍റെ ജീവ നാടി. പണ്ട് തെങ്ങ് നിന്നിരുന്ന പുരയിടങ്ങള്‍ ഇന്ന് എണ്ണപ്പനകള്‍ക്കും റബ്ബറിനും വഴിമാറി. കൊടും കാടിന്‍റെ ഭീഗരതയും പരന്നുകിടക്കുന്ന വയലെലകളുടെ വശ്യതയും എന്‍റെ ഈ നാടിനു സ്വൊന്തം.
ആ രാത്രിയില്‍ തന്നെ ഞാൻ നാട്ടിൽ എത്തിയിരുന്നു. ഇങ്ങു നാട്ടിൽ വന്നിറങ്ങി ആദ്യം പോയത് മംഗലത്ത് വീട്ടിൽ ആയിരുന്നു. അതേ എന്‍റെ ചെറുപ്പത്തില്‍ അച്ചന്‍റെയും ചേട്ടന്‍റെയും മരണത്തോടെ ഞങ്ങള്‍ ഉപേക്ഷിച്ചു പോയ എന്റെ സ്വന്തം തറവാട്ടിൽ. ഞാനും അമ്മയും അമ്മാവന്റെ കൂടെ ആര്യേച്ചിടെ വീട്ടില്‍ ആയിരുന്നു പിന്നീടുള്ള കാലം. അമ്മ പറഞ്ഞുള്ള അറിവുകളാണ് എന്നെ ഈ പൊട്ടി പൊളിഞ്ഞ എട്ടു കെട്ടുമായി കെട്ടിയിടാന്‍ കാരണം. നന്നേ ചെറുപ്പത്തിൽ ആര്യേച്ചിയുമായി വഴക്കിടുമ്പോള്‍ അല്ല എന്നെ കരയിക്കുമ്പോഴൊക്കെ അവൾ പറയും

“”ഇതെന്റെ വീടാ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും, എന്നെ ഇഷ്ടമല്ലേ നീ നിന്റെ വീട്ടിൽ പൊക്കോ””എന്നൊക്കെ.

സ്വന്തമായി വീടില്ലാത്ത വന്റെ വിഷമം ഞാൻ അവളിൽ നിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ അമ്മ ഞാന്‍ ഇങ്ങനെ വല്ലാതെ വിഷമിക്കുന്ന കണ്ടിട്ട് എനിക്ക് പറഞ്ഞുതന്നു, വീടില്ലാത്ത എനിക്കും സ്വന്തമായി ഒരു വീടുണ്ട് ഒരു അസ്സൽ എട്ടുകെട്ട്, അച്ഛനും അച്ഛന്റെ മുന്‍ തലമുറക്കാരും കൂട്ടുകുടുംബമയി കഴിഞ്ഞ വീട്. അത് എന്‍റെ ഉള്ളിലെ അഭയര്‍ത്തിയില്‍ നിന്നും ഞാന്‍ ആകേണ്ട പ്രമാണിയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. മോൻ വലുതാകുമ്പോൾ അച്ചുനേം അമ്മയെയും ഒക്കെ കൂട്ടി അവിടെ ആവും താമസിക്കുന്നത്. അമ്മ അച്ചു എന്ന് വിളിക്കുന്നത് ആര്യേച്ചിയെ ആയിരുന്നു. എന്റെ കുഞ്ഞു മനസ്സിൽ അമ്മ ഇട്ടുതന്ന രണ്ടു മോഹങ്ങൾ. പക്ഷേ അന്ന് ഞാൻ ആര്യേച്ചിയെ ഒരുപാട് പേടിച്ചിരുന്നു അതുകൊണ്ട് തന്നെ എന്റെ മറുപടി എപ്പോഴും. ഞാനും എന്റെ അമ്മയും നമ്മുടെ മണിക്കുട്ടിയും (അമ്മാവന്റെ പുള്ളി പശു ) മാത്രം മതി എന്നായിരുന്നു. എങ്കിലും അമ്മ അവളെ എന്റെ തലയിൽ കുത്തിവെക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാരുന്നു. എന്നാൽ ഇന്ന് എന്റെ ആ രണ്ടു സ്വപ്നങ്ങളും ഭദ്രൻ തട്ടിഎടുത്തിരിക്കുന്നു.

ആ പഴയ മതിൽ ചാടി കടന്ന് ഞാന്‍ അകത്തു കയറി. പകുതിയിൽ അധികം കത്തി അമർന്ന ഒരു എട്ടുകെട്ട്, ഒട്ടുമിക്ക മുറികളുടെയും മെൽകൂര പൊളിഞ്ഞു നിലം പൊത്തിയിരിക്കുന്നു എല്ലാം പത്തിരുപത്തഞ്ചു വർഷം മുന്പ് ഉണ്ടായ അപകടത്തിന്‍റെ ബാക്കി പത്രമാകാം. എന്നെങ്കിലും കയ്യിൽ പൈസ ആകുമ്പോൾ ബാങ്കിൽ നിന്ന് തറവാട് തിരിച്ചെടുത്തു പുതുക്കി പണിയണം എന്നായിരുന്നു മനസ്സിൽ.

“”ഭദ്രനില്‍ നിന്നു നിന്നെ ഒരിക്കല്‍ പൊന്നുംവില കൊടുത്തു വിലക്ക് വങ്ങും ഞാന്‍ “”

ആരോടെന്നില്ലാതെ ഞാന്‍ പറഞ്ഞു. ഞാൻ അന്ന് ആ വരാന്തയിൽ കിടന്നു ഉറങ്ങി. എന്തോ ഇവിടെ വരുമ്പോൾ അച്ഛനും ചേട്ടനും എന്റെ കൂടെ തന്നെ ഉണ്ടെന്നൊരു തോന്നൽ. അവരെയും ഇവിടെ ആണ് അടക്കം ചെയ്ത്.

രാവിലത്തെ സുര്യകിരണങ്ങള്‍ കണ്ണിലടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. വെളുത് വരുന്നേതേയുള്ളു കിഴക്കോട്ടു മുഖം വെച്ച് കിടന്നതിനാല്‍ സൂര്യന്‍

വിളിച്ചെഴുന്നെല്‍പ്പിച്ചു എന്നുമാത്രം. എന്റെ ഈ തറവാട് ഒരു വയലിന്റെ കാരായിലാണ് പഠിപ്പുരയിൽ നിന്ന് നോക്കിയാൽ കണ്ണെത്താത്ത ഇടത്തോളം വയലുകളാണ്, അതിനും അപ്പുറം മല, വീടിനു പുറകു വശവും മല തന്നെ. പച്ച വിരിച്ചു കാറ്റിൽ ആടുന്ന നെൽ കതിർ കാണാൻ തന്നെ ഒരു മനസുഖം. ഒരു കാലത്തു ഇതൊക്കെ ഞങ്ങളുടെയായിരുന്നു, കൂട്ടുകുടുബം ഇല്ലാതെ ആയകാലത്തു പലർക്കും ഓഹരി കൊടുത്തു, അവർ വിറ്റ് പെറുക്കി പോയിട്ട് ശേഷിച്ചതില്‍ വളരെ കുറച്ച് മാത്രമേ എന്റെ അച്ഛനു കിട്ടിട്ടുള്ളു. അത് തന്നെ ഏക്കറുകളോളം വരും. അമ്മാവന്റെ ഭാഷയില്‍ എത്രയോ പറ കണ്ടം. എന്നാ ഇപ്പോ എല്ലാം പാട്ടത്തിന് കൊടുത്താണ് ബാങ്കിലെ ലോൺ അടച്ചു പോരുന്നത്. പണ്ട് ഇവിടുത്തെ കൃഷി അമ്മാവന്‍ ആയിരുന്നു നോക്കിയിരുന്നത്, അദ്ദേഹത്തിന് വയ്യാണ്ടായപ്പോള്‍ ആര്‍ക്കോ പാട്ടത്തിനു കൊടുത്തത്. ആ സമയത്തൊക്കെ ഞാന്‍ ഇവടെ വന്നിട്ടുണ്ട് മിക്കവാറും ആര്യേചിയുംകാണും കൂടെ .

വീടിന്റെ കിഴക്ക് വശത്തെ പടിപ്പുരയുടെ പടവുകൾ ഇറങ്ങി ചെല്ലുന്നത് വയൽ വരമ്പിലേക്കാണ്. അവിടുന്ന് ഇടത്തോട്ട് ഒരു നടവഴിയുണ്ട് അതുവഴി ചെന്നാൽ കുളിക്കാൻ ഒരു കുളമുണ്ട്. അന്നത്തെ കാലത്തു നാലുചുറ്റും ചെത്തി നിരപ്പാക്കിയ കാട്ടുകല്ലുകള്‍ വെച്ച് കെട്ടി വെള്ളം കയറാനും ഇറങ്ങാനും ഒക്കെ ഉള്ള എന്തക്കയോ സെറ്റപ്പ് ഉള്ള ഞങ്ങളുടെ സ്വന്തം കടവ്. ഇപ്പോഴതും അഴുക്കും പുല്ലും കേറി മൂടിട്ടുണ്ടാവണം. പണ്ട് അമ്മാവനുമൊത്തുവരുമ്പോള്‍ വല്ലപ്പോഴും ആര്യേച്ചി എന്നെയും കൊണ്ട് ആ കടവില്‍ കുളിക്കാന്‍ പോയിട്ടുണ്ട്. എന്നെ കുളുപ്പിച്ചു കയറ്റിട്ട് പുറത്തു കാവല്‍ നിര്‍ത്തും. അന്ന് എപ്പഴോ അവള്‍ കുളിച്ചോണ്ട് ഇരുന്നപ്പോള്‍ ഞാന്‍ നോക്കി എന്ന് പറഞ്ഞു എന്നെ വെള്ളത്തില്‍ മുക്കി കൊല്ലാറാക്കിയിട്ടുണ്ട്. പക്ഷെ അന്ന് അവളുടെ കുളികണ്ടാല്‍ എന്താ പ്രശ്നമെനന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തോ ഒരു ഐത്തം ആണും പെണ്ണും തമ്മില്‍ ഉണ്ടെന്നു തോന്നെട്ടുണ്ട് അത്ര തന്നെ. അല്ലേലും അതില്‍ കാണാന്‍ വേണ്ടി ഒന്നും ഇല്ലാരുന്നു കപ്പങ്ങകള്‍ മൊട്ടിട്ടു തുടഞ്ഞിയിട്ടു പോലുമുണ്ടായിരുന്നില്ല. അസ്ഥികൂടത്തില്‍ തോള്‍ ചുറ്റിയ ഒരു സാദനം. അന്ന് അവള്‍ക്കും അതെപറ്റിയൊക്കെ വലിയ ഐഡിയ ഉണ്ടാരിക്കാന്‍ തരമില്ല. അതൊക്കെ ഇപ്പൊ ആര്യേച്ചിക്ക് ഓര്‍മ ഉണ്ടാകുമോ എന്തോ? എങ്കിലും അവളന്ന് കാറിയത് ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല.

“”ഞാന്‍ കുളിക്കണ നീ ഒളിഞ്ഞു നോക്കിങ്കി എന്നെ നീ തന്നെ കെട്ടും“”

അന്നത്തെ നീണ്ട ശകാരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്നത് ഇത്രമാത്രമേ ഉള്ളു. അവളുടെ ആ ഭീഷണികള്‍ക്ക് മുന്നില്‍ എപ്പോഴത്തെയും പോലെ കരഞ്ഞു കാലു പിടിച്ചിട്ടുണ്ടാവണം . പിന്നെ എപ്പോഴോ മനസ്സില്‍ പതിഞ്ഞുപോയ ബാല്യത്തിന്റെ ചില സുഖമുള്ള ഓര്‍മ്മകള്‍.

ഏതായാലും ഒന്ന് പോയി കുളിക്കാം . ബാഗില്‍നിന്നു ഒരു തോര്‍ത്തെടുത്തു ഒരു ജോടി തുണിയും എടുത്തു .അത് എടുത്ത വഴിക്ക് ബാഗില്‍ പെട്ടുപോയ ഒരു ഡയറി താഴെ വീണു. ഇതു ഇന്നലെ അമ്മ തന്നതാണല്ലോ ഇതെങ്ങനെ എന്‍റെ

ബാഗില്‍വന്നു. ഞാന്‍ അതെടുത്തു ആദ്യ പെജോക്കെ ഒന്ന് മറിച്ചു നോക്കി. എന്‍റെ പേര്തന്നെ ആദ്യം, ഡയറി എന്നൊന്നും പറയാനേ പറ്റില്ല, എന്‍റെ അസുകങ്ങള്‍ ഒക്കെ പറയുന്ന എന്തോ മെഡിക്കല്‍ റെക്കോട് ഒക്കെ ആയിരുന്നു. വായിക്കണേല്‍ അടുത്ത മെഡിക്കല്‍ഷോപ്പില്‍ കാണിക്കണം. ‘എന്‍റെ ഡോക്ടറൂട്ടി’ ടെ ഒരു എഴുത്തേ എത്രനാള് നോക്കി ഇരിക്കണമെന്നാ അടുത്തത് വായിക്കാന്‍ .

“”വായിക്കണമാതിരി എഴുതിയാല്‍ എന്താ ഇവറ്റകള്‍ക്ക് …., അല്ലെ ഇതിപ്പോ എന്താ ഇത്ര രഹസ്യമായിഎഴുതി വെക്കാന്‍ ഉള്ളത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭ്രാന്ത്. അതന്നെ””

പലപ്പോഴും സംശയം ഉണ്ടെങ്കിലും ഒരിക്കലും കേള്‍ക്കാനോ അറിയാനോ ആഗ്രഹിക്കാത്ത കാര്യം. അതന്നെ ആകും എന്തിനാ ഇപ്പൊ മനസ് വിഷമിപ്പിക്കുന്നത് എന്നുകരുതി അത് താഴേക്കിട്ടു.

തത്ക്കാലം ഒന്ന് കുളിക്കാം എന്നിട്ടാവാം ബാക്കി , ഇത്രയും നാളും സിറ്റിലെ ക്ലോറിൻ വെള്ളം ആരുന്നല്ലോ ഇവിടെ കുളത്തില്‍ ആണേല്‍ നല്ല ഒന്നാന്തരം തണുത്ത വെള്ളം. പണ്ട് അൽപ്പം പായലൊക്കെ ഉണ്ടായിരുന്നു, എങ്കിലും ഒന്ന് നീന്തി കുളിച്ചിട്ടു തന്നെ കാര്യം എന്ന് കരുതി. ഞാൻ അവിടെ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനു വിപരീതമായി കടവ് അവര് വൃത്തിയാക്കി തന്നെ വെച്ചിരിക്കുന്നു. ഏതായാലും ഒരു നീണ്ട നീരാട്ട് അങ്ങ് പാസ്സാക്കി. കുറച്ച് കഴിഞ്ഞു ഒരു വയസൻ കാർന്നൊരു അവിടേക്ക് വന്നു.

“”ആരാ ഭദ്രൻ കുഞ്ഞാണോ?…. കുഞ്ഞു അന്ന് പോയതിൽ പിന്നെ ഇവിടെ ആരും ചപ്പ് ഇട്ടില്ലേ വൃത്തിയായി തന്നെ ആണെ സൂക്ഷിക്കുന്നെ, ഇനി അതുപറഞ്ഞു വഴക്ക് പറയല്ലേ“”

ഞാൻ എന്താ സംഭവം എന്ന് അറിയാതെ നിന്നു.

“”കുഞ്ഞ് വീട് പണി തുടങ്ങണില്ലേ, അന്ന് വന്ന് വൃത്തിയാക്കി പോയിട്ട് പിന്നെ കണ്ടില്ല“”

ഞാൻ അപ്പൊഴാണ് ഭദ്രൻ തറവാട് വാങ്ങി എന്നത് തന്നെ ഓർത്തെ. അവൻ ഇവിടെ വന്ന് അപ്പൊ അധികാരവും സ്ഥാപിച്ചുല്ലേ…!. കാർന്നോർ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാർന്നൊരും കുളിക്കാൻ ഉള്ള പ്ലാനിങ് ആണ്. അതുകൊണ്ട് തന്നെ ഞാൻ കുളി മതിയാക്കി കയറാൻ തീരുമാനിച്ചു .

“”അല്ല മോനേ ആ പത്തായപ്പുരയിൽ ഒളിച്ചു തമാസിച്ച പയ്യനെ പറ്റി വിവരം വല്ലതും ഉണ്ടോ?””

കാർന്നൊരു കത്തിവെക്കാന ഉള്ള മൂടിലാ. എങ്കിലും

“”ആര്? ആര് ഒളിച്ചു താമസിച്ചു എന്ന്?””ഞാൻ അറിയാതെ ചോദിച്ചുപോയി

“”ഹാ.. കഴിഞ്ഞവെട്ടം വന്നപ്പോൾ കുഞ്ഞ് തന്നെ അല്ലേ പറഞ്ഞേ, പത്തായപ്പുരയിൽ ആരോ ഉണ്ടാരുന്നന്നൊ, ശ്രീഹരി എന്നോ മറ്റോ ആണ് പേരെന്നോ ഒക്കെ. ഏതായാലും ഞങ്ങൾ അങ്ങനെ ആരേം അവിടെങ്ങും കണ്ടിട്ടില്ല ട്ടോ. രണ്ടു ദുർമരണം നടന്ന വീടല്ലേ അത് അങ്ങനെ പലതും ഉണ്ടാകും. ഒന്നിനും പുറകിൽ പോകാതെ ഇരിക്കുന്നതാ ബുദ്ധി.””

കാർന്നൊർ എന്നെ ഭദ്രൻ ആക്കി വെച്ചേക്കുവാ, ഞാൻ തിരുത്താൻ പോയില്ല. പക്ഷേ ഇയാൾ എന്തൊക്ക ആണ് ഈ പറയുന്നേ ഞാൻ എപ്പോ അവിടെ താമസിച്ചുന്നു? അച്ഛന്റെയും ഏട്ടന്റെയും മരണമാ അയാള്‍ പറയുന്നത് എന്ന് മനസിലായപ്പോള്‍.

“”അല്ല അമ്മാവാ ശെരിക്കും അവിടെ എന്താ നടന്നത്?“”

ഞാൻ എത്ര ചോദിച്ചിട്ടും ആരും എന്നോട് പറയാതെ ഒഴുഞ്ഞു മാറിയ കാര്യമാണത് അത്. അതുകൊണ്ട് തന്നെ അറിയുകാ എന്നുള്ളത് എന്റെ ആഗ്രഹം അല്ല അവകാശം ആയിരുന്നു.

“”കുഞ്ഞേ അത് വലിയ കഥയാ , ഭൂമി മേടിക്കുന്നതിന് മുൻപ് അന്വേഷിക്കേണ്ടാരുന്നോ ഇതൊക്കെ ഇനി അറിഞ്ഞിട്ടെന്തിനാ””

“”അല്ല അമ്മാവാ ഞാൻ…..എനിക്ക്….. അത് കണ്ടപ്പോള്‍ വാങ്ങാൻ…. “”

ഞാൻ വെറുതെ തപ്പികളിച്ചു

“” അവിടെ രണ്ടു ദുർമരണങ്ങള്‍ നടന്നിട്ടുണ്ട്, ആത്മഹത്യാ എന്നാ പോലീസ് പറഞ്ഞേ പക്ഷേങ്കിൽ ഞങ്ങൾക്കറിയാം അത് ആത്മഹത്യാ അല്ല കൊലപാതകം ആണെന്ന്, അല്ലേ ഭാര്യ അവരുടെ സ്വൊന്തം വീട്ടിൽ പറഞ്ഞു വിട്ടിട്ട് മക്കളെ പത്തായപ്പുരയില്‍ പൂട്ടി ഇട്ടിട്ടു അദ്ദേഹം‍ ആത്മഹത്യ ചെയ്യോ? തന്ത നിന്നു കത്തുന്നത് മക്കള്‍ രണ്ടും കണ്ടെന്ന പറയുന്നേ. മൂത്തവന്‍ തീ കണ്ടു അച്ഛന്‍റെ അടുത്തേക്ക് ചെന്നു അച്ഛനെ കെട്ടിപിടിച്ചു അങ്ങനെ അവനും പോയിന്നാ….!“”

ഞാൻ ഞെട്ടി എന്താ ഈ കേക്കുന്നെ, അച്ഛനും ഏട്ടനും എന്‍റെ മുന്‍പില്‍ വെച്ചാണോ ? ദൈവമേ… ഞാന്‍ വാ പൊത്തിനിന്നു.

“”അതേ മോനേ ആ രാവുണ്ണിയാ അവൻ ആ നാറി ആണെന്ന നാട്ടിൽ പറയുന്നെ.””

“”ആരാ രാവുണ്ണി ?“”

“”ഇവിടെ പണ്ട് അറിയപ്പെടുന്ന മില്ല് മൊതലാളി ആരുന്നു, ആ വീട്ടിലേ രാമചന്ദ്രൻ അങ്ങുന്നിന്റെ മില്ലില്‍ വന്നു കൂടിയതാ, അന്നവര് നല്ല കൂട്ടായിരുന്നു. ലോറികണക്കിന് നെല്ല് കൊണ്ട് വന്ന് കുത്തി അരി ആക്കുന്ന മില്ല്. എത്ര ലോറി അന്നവർക്കുണ്ടായിരുന്നത്. ഈ പാടങ്ങളിലെ എല്ലാ നെല്ലും അവിടാ കൊടുത്തിരുന്നത്. ഞങ്ങള്‍ക്കെല്ലാം ദിവസവും പണിയും കിട്ടുമായിരുന്നു, പഷ്ണി ഇല്ലാതെ പോയിരുന്നു. രവുണ്ണിടെ പണക്കൊത്തി അവനെ കൊണ്ട് പലതും ചെയ്യിച്ചു. രാമചന്ദ്രൻ അങ്ങുന്നു ഒരു പാവം ആയിരുന്നു രാവുണ്ണിയെ കണ്ണടച്ചു വ്ശ്വസിച്ചു അതാണ് അങ്ങുന്നു ചെയ്ത് അബദ്ധം. മില്ലും ലോറിയും എല്ലാം രാവുണ്ണി പറ്റിച്ചെടുത്തു. അന്ന് വർഷങ്ങൾക്ക് മുൻപ് ഇത്പോലെ ഒരു ദിവസം അവർ തങ്ങളില്‍ വഴക്കിടുന്നത് ഞാൻ എന്റെ ഈ കണ്ണുകൊണ്ടു കണ്ടതാ. അന്ന് രാത്രി,… അന്ന് രാത്രിയാ ആ വീടിനു തീ കൊളുത്തിയത്. പോലീസ്കാര് പറഞ്ഞു ആത്മഹത്യാ ആണെന്ന് എനിക്ക് അറിയാം അത് രവുണ്ണി ചെയ്തതാണെന്ന്. അയാൾ മില്ല് കയ്യിലാക്കി പിന്നെ അത് വിറ്റു അതിനു ശേഷം ആ പൈസ കൊണ്ട് ഇവിടെ ഒരു ബാങ്ക് തുഗങ്ങി, ധനശ്രീ ബാങ്ക് ഞങ്ങളുടെ അന്നം ആരുന്ന ഈ വയലുകൾ ബാങ്ക് വഴി അവൻ തന്നെ ഞങ്ങളുടെ കയ്യിന്നു പിടിച്ചെടുത്തു. “”

എല്ലാം കേട്ട ഞാൻ ഒന്നിനും ആകെ തളർന്നുപോയി, എന്റെ അച്ഛനേം ചേട്ടനേം കൊന്നവന് തന്നെ ആണല്ലോ ഞങ്ങളും ഇത്രയും നാൾ പലിശ കൊടുത്തു മുടിഞ്ഞത്. കാര്‍ന്നോര്‍ എന്നെ തട്ടി വിളിച്ചിട്ട് തുടര്‍ന്നു . ശബ്ദം താഴ്ത്തി അടക്കം പറയും പോലെ ആണ് പിന്നെ പറഞ്ഞത് .

“”കുഞ്ഞേ പറ്റിച്ചതും വെട്ടിച്ചതും വാഴില്ല എന്ന് പറഞ്ഞ പോലെ, ഒരു മൂനു വർഷം മുൻപ് രവുണ്ണി മലകയറി. കാട്ടിൽ കള്ളത്തടി വെട്ടാനാ കേറിയത്‌ . അവിടെ വെച്ച് അയാളുടെ മകനെ ഏതോ കാട്ടു കൊമ്പൻ കുത്തികൊന്നു, ആ സൊത്തോക്കെ അനുഭവിക്കാൻ ഉണ്ടായിരുന്ന ഏക ആണ്തരി. പിന്നെ ഉള്ളത് മോളാ അത് അതിനു മുന്നേ സമനില തെറ്റി നടപ്പാ. മകനെ രേക്ഷിക്കാന്‍ ചെന്നതാകും അതേ കൊമ്പന്റെ അടി കൊണ്ട് രവുണ്ണിയും തളർന്നു കിടക്കുന്നു . കൊമ്പന്‍ ആണോ നായാടികള്‍ ആണോ ആര്‍ക്കറിയാം “”

“”ഈശ്വരൻ പ്രതികാരം ചെയ്തു .“”

ഞാന്‍ എന്തോ പറഞ്ഞൊപ്പിച്ചു. അതേ അടിച്ചു നിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഈശ്വരനെയുള്ളു തുണ.

“”ആല്ല കുഞ്ഞേ ഇപ്പൊ ആ നാറിക്ക് ചെറിയ പുരോഗതി ഉണ്ടെന്ന പറയുന്നേ, ശല്യം അവസാനിച്ചു എന്ന് കരുതിയതാ, ആഹ് അനുഭവിക്കാൻ ആളില്ലേ പണത്തിനൊക്കെ എന്താ അര്‍ത്ഥം.”” അയാള്‍ ഒന്ന് നിര്‍ത്തി പിന്നെ തുടര്‍ന്നു “”ഹാ ദൈവം എല്ലാം കാണുന്നുണ്ട് കുഞ്ഞേ എല്ലാം അവന്‍ നോക്കിക്കോളും.””

എന്തെന്നില്ലാത്ത ദേഷ്യത്തോടെ ഞാൻ തിരിച്ചു വീട്ടിലേക്കു വന്നു.

പടിപ്പുര കയറുമ്പോഴാണ് വീടിനു വലതു വശത്തെ പത്തായപ്പുര കാണുന്നത്. ഞാന്‍ ഒളിച്ചു താമസിച്ചു എന്ന് ഭദ്രന്‍ പറഞ്ഞു നടക്കുന്ന സ്ഥലം. എനിക്ക് അങ്ങനെ ഒരു ഓര്‍മയേ ഇല്ല. വാതില്‍ പൂട്ടിയിരിക്കുന്നു ഞാന്‍ അവിടെ ഉണ്ടായിരുന്ന ഒരി കമ്പി കഷണം എടുത്തു ആ പൂട്ട്‌ കുത്തി തുറന്നു. അകത്തു മാറാല മൂടിയ കൊറേ പാത്രങ്ങളും വിറകു കഷ്ണങ്ങളും മാത്രമായിരുന്നു. ഓട് അടര്‍ന്നു പോയ വഴിയിലൂടെ രാവിലത്തെ വെയില്‍ ഉള്ളിലേക്ക് അടിക്കുന്നുണ്ട്. കഴുക്കോലും ഉത്തരവും ഒക്കെ പോയി അതും തകര്‍ച്ചയുടെ വക്കില്‍ നിന്നഉള്ള ഒരു കെട്ടിടം. ആരും അവിടെ താമസിക്കാ പോട്ട് കയറിട്ട് തന്നെ വര്‍ഷങ്ങളായി. ചുമ്മാ ഓരോ തള്ള് അല്ലാതെന്ത!.

ഞാന്‍ തിരിഞ്ഞു പുറത്തേക്ക് നടന്നു, പക്ഷേ എന്നെ അകത്തിട്ട് ആരോ വാതില്‍ പൂട്ടി യിരിക്കുന്നുനു. ആരാ ഇപ്പൊ എന്നെ ഇതില്‍ പൂട്ടി ഇടാന്‍.

“”ആരാ ആരാ അത്””

പെട്ടെന്ന് മുറികള്‍ ഇരുട്ടാവാന്‍ തുടങ്ങി , ഞാന്‍ പുറത്തോട്ടുള്ള വാതിലുകള്‍ അന്വേഷിച്ചു , ഉള്ളിളി ഭയം ഇരച്ചു കയറി . എനിക്ക് ചുറ്റും ഭൂമി കറങ്ങും പോലെ. എനിക്ക് കാലുകള്‍ നിലത്തു ഉറക്കുന്നില്ല , ഞാന്‍ ഓടി നടക്കാന്‍ തുടങ്ങി അവിടെ അടുക്കി വെച്ചേക്കുന്ന പാത്രങ്ങള്‍ എല്ലാം തട്ടി തെറിപ്പിച്ചു. അത് തെറിച്ചു വീഴുന്ന ശബ്ദം കാതില്‍മുഴങ്ങി, ഒരു മൂലയില്‍ ഉണ്ടായിരുന്ന ചാക്ക് കെട്ടുകളില്‍ പോയി ഞാന്‍ ഇടിച്ചു . അതും തെള്ളി മറിച്ചു മുന്നോട്ട് വീണു, ചാക്ക് കെട്ടിരുന്ന സ്ഥലത്ത് ഒരു ജനല്‍. അതില്‍ ചെറിയ ഒരു കുട്ടിക്ക് കഷ്ടിച്ച് ഇറങ്ങാന്‍ പറ്റുന്ന ഗാപ്പില്‍ കുത്തനെ കമ്പികള്‍. ഞാന്‍ ആ ജനല്‍ പടിയില്‍ പിടിച്ചു എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചു. അച്ഛാ എന്ന് വിളിച്ചു കൊണ്ട് ആ ജനല്‍ വഴി ഊര്‍ന്നിറങ്ങാന്‍ നോക്കുന്ന വിഷ്ണു ഏട്ടനെ ഞാന്‍ കണ്ടു.

അതേ അത് ഈ മുറി തന്നെ. അച്ഛന്‍ ഞങ്ങളെ അന്ന് പൂട്ടി ഇട്ടിരുന്നത് ഇവിടെ ആയിരുന്നു. ഞാന്‍ കണ്ടു, ഞാന്‍ കണ്ടു….. മംഗലത്ത് വീടിനു, എന്‍റെ സ്വൊന്തം തറവാടിനു… തീ പിടിച്ചിരിക്കുന്നു. വീടില്‍ ജനല്‍ പാളികള്‍ക്കുള്ളിലൂടെ അകത്തു തീ പടരുന്നത് കാണാം .പ്രധാന വാതില്‍ വഴി ഒരു തീഗോളം പുറത്തേക്കു വരുന്നു, വരന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആളി കത്തി
ഓടുന്നു. അതെ തീ ഗോളം!

“”അച്ഛാ ….”” വിഷ്ണു വെട്ടാന്‍ നിലവിളിക്കുന്നു.

പുറത്തു ചാടാന്‍ പറ്റാതെ ആ മുറിയില്‍ ചുറ്റും ഓടി നടക്കുന്ന ഞാനും ജനല്‍ വഴി ഇറങ്ങാന്‍ ശ്രെമിക്കുന്ന വിഷ്ണു ഏട്ടനും. ഞാന്‍ അവനിലും ചെറുതയിരുന്നു അവന്‍ ആ ജനല്‍ വഴിയെ ഇറങ്ങുമ്പോള്‍ ആ ജനല്‍ പടിവരെ കഷ്ടിച്ച് നീളമുള്ള ഞാന്‍ അച്ഛാ അച്ഛാന്ന് വിളിച്ചു കരയുകയായിരുന്നു.

അച്ഛനെ ഓടി ചെന്നു കെട്ടി പിടിക്കുന്ന വിഷുന്‍വെട്ടാന്‍.പിന്നെ ഞാന്‍ കണ്ടത് എന്‍റെ കണ്‍ മുന്നില്‍ രണ്ടു തീ ഗോളങ്ങള്‍…. എനിക്ക് ഈ ലോകത്തിലെ എന്തിനേക്കാളും പ്രിയപ്പെട്ട രണ്ടു പേര്‍ എന്‍റെ മുന്നില്‍ വെച്ച് കത്തി അമരുന്ന കാണുമ്പൊള്‍ ഒന്നും ചെയ്യാനാകാതെ നിന്നു കരയുന്ന ഞാന്‍. ഭൂതവും വാര്‍ത്തമാനവും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.

തല പൊട്ടി പൊളിയുന്ന പോലെ, കണ്ണ് നിറഞ്ഞൊഴുകി, ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു, ഞാന്‍ എന്‍റെ അച്ഛനെ മറന്നു വിഷു ഏട്ടനെ മറന്നു…. ഞാന്‍ അപ്പൊഴേക്കും ആദ്യമായി ബോധം കേട്ടിരിന്നിരിക്കണം. ഞാന്‍ വാവിട്ടു കരഞ്ഞു അന്ന് കരഞ്ഞതിന്റെ ബാക്കി പോലെ.

എന്‍റെ കണ്മുന്നില്‍ ഇപ്പോഴും അവര്‍ നിന്നു കത്തുന്നു. ഞാന്‍ ആ ജനല്‍ പാളികളില്‍ പിടിച്ചു ശക്തമായി കുലുക്കി. ആരോ ഒരു ജീപ്പ് ഇരപ്പിക്കുന്ന ശബ്ദം , കുഞ്ഞു ഞാന്‍ അങ്ങോട്ട്‌ നോക്കി. ഗേറ്റിന്റെ പുറത്തു ഒരാള്‍, ആ തീ യുടെ വെളിച്ചത്തില്‍ എനിക്ക് അയാളെ വെക്തമായി കാണാം, മുറുക്കി ചുമപ്പിച്ച വായുമായി നെറ്റിയില്‍ വെട്ടു കൊണ്ട തഴമ്പുള്ള ഒരു മനുഷന്‍ അല്ല രാക്ഷസന്‍, അയാള്‍ ആരെയൊക്കെയോ വണ്ടിയില്‍ വിളിച്ചു കയറ്റുന്നു.

””രാവുണ്ണി!…. “”, ഞാന്‍ അറിയാതെ പറഞ്ഞു .

“”അതേ രാവുണ്ണി””

അവന്‍ അവന്റെ ഗുണ്ടകളുമായി ജീപ്പില്‍ പോകുന്നു.രാവുണ്ണി തന്നെ അച്ചന്‍റെ ഉറ്റ കൂട്ടുകാരന്‍. അവന്‍ കുറച്ച്‌ മുന്‍പും വന്നിരുന്നു അച്ഛനുമായി വഴക്കുണ്ടാക്കിയിരുന്നു. അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, അച്ഛന്‍ അവനെ തല്ലിഓടിച്ചു. അച്ഛന് അവന്‍ വീണ്ടും ആളുകളുമായി വരുമെന്ന് തോന്നിയിരിക്കണം. അതുകൊണ്ടല്ലേ അച്ഛന്‍ എന്നെയും ഏട്ടനേയും ആ പത്തായപ്പുരയില്‍ പൂട്ടി ഇട്ടതു. അതേ എല്ലാം എനിക്കിപ്പോ വെക്തമായി അറിയാം. ഞാന്‍ എന്‍റെ പൊട്ടാന്‍പോകുന്നം തലയ്ക്കു രണ്ടു കയ്യും ചുറ്റി പിടിച്ചു കണ്ണും പൂട്ടി അലറി.

“”ആ……….””

ഞാന്‍ തലയില്‍ നിന്ന് കയ്യെടുത്തു ,പതിയെ കണ്ണു തുറന്നു. അപ്പോഴും ഇരുട്ട് തന്നെ. എനിക്ക് ആ ഓര്‍മകള്‍ സഹിക്കാന്‍ പറ്റുന്നത്തിലും അപ്പുറം ആയിരുന്നു. ഞാന്‍ വീണ്ടും ചുറ്റും നോക്കി ശെരിയാണ്‌ ആ പത്തായപ്പുരയില്‍ ഞാന്‍ താമസിച്ചിട്ടുണ്ട് ഈ കാഴ്ച് ഇതുപോലെ തന്നെ ഒരുപാടു വെട്ടം കണ്ടിട്ടുണ്ട്.

“”പക്ഷെ അത് അത് ഞാന്‍ അല്ല. വേറെ ആരോ.!””

മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വരും പോലെ. ഞാന്‍ എന്തോ വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തോണ്ടുകളും ഒക്കെ തെപ്പി മാറ്റി. അവിടെ ഒരു ചറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി താഴെക്കുണ്ട്.

“”നിലവറ…”” ഞാന്‍ പറഞ്ഞു.

ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു, പണ്ട് നെല്ലും മറ്റും സൂക്ഷിക്കാന്‍ പണിതതാകണം. ഈ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ

“”അല്ല അത് ഞാന്‍ അല്ല.””

ഞാന്‍ എന്‍റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രെമിച്ചു. പക്ഷെ എനിക്ക് നല്ല ഓര്‍മ്മയുണ്ട് ഈ ആയുധങ്ങള്‍ , ഞാന്‍ ചെത്തി മിനുക്കിയ മരകുറ്റികള്‍, ഒറ്റ കോൽ പോലെ ഏതോ ചോര പുരണ്ട മരകഷ്ണം,.(ഒറ്റ കോൽ:- കളരിപ്പയറ്റിന്റെ വടക്കൻ സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന മാരകമായ തടി ആയുധമാണ് ഒറ്റ കോൾ. രണ്ടടി നീളമുള്ള ഈ വടിക്ക് ആനയുടെ കൊമ്പിന്റെ ആകൃതിയാണ്. പുളിമരത്തിന്റെ ഏറ്റവും കടുപ്പമേറിയ ഭാഗത്തുനിന്നാണ് ഒറ്റ ഉണ്ടാക്കുന്നത്)

ചോര എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട്‌ ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.

“”എന്‍റെ തന്നെ ചോരയ്യാണോ?“”

അന്ന് മുറിവ് കണ്ടേടുത്തു ഞാനിപ്പോ തടവി നോക്കി . അതേ എന്‍റെ തന്നെ, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.

ഓര്‍മകളുടെ കുത്തൊഴുക്ക് എന്‍റെ ശിരസിലേക്ക് ഇരച്ചു കേറി വരുന്നു. ഞാന്‍ മറന്നുപോയ എല്ലാ മുഖങ്ങളും എന്‍റെ മുന്നില്‍ തെളിഞ്ഞു. എന്‍റെ പകയും പ്രതികാരവും തോല്‍വിയും എല്ലാം. ഞാന്‍ ഇതൊക്കെ എങ്ങനെ മറന്നു

രാവുണ്ണിയെ എങ്ങനെ ഞാന്‍ മറന്നു, അവന്റെ രണ്ടു മക്കളെയും ഞാന്‍ മറന്നു.

“”അരുണിമ….”’’

ആരയോ തിരയുന്ന പോലെ കോണി പടികള്‍ ഞാന്‍ ഇറങ്ങിയതിന്റെ ഇരട്ടി വേഗത്തില്‍ ഓടി മുകളില്‍ കയറി. എന്നാല്‍ എനിക്ക് ആ വേഗത്തില്‍ മുന്നോട്ട് പോകാന്‍ എനിക്ക് ആയില്ല . ശ്വാസം മുട്ടുന്നപോലെ ഹൃദയത്തിന്റെ മിടുപ്പ്കള്‍ എനിക്കിപ്പോ അറിയാം.

ഞാന്‍ മുകളിലെ മുറിയിലെ ആ ഭിത്തിയില്‍ കൈ കുത്തി തല ഭിത്തിയില്‍ മുട്ടിച്ചു നിന്നു. പതിയെ എനിക്ക് ചുറ്റും ഉള്ള ഭൂമിയുടെ ആട്ടം നിലച്ചു. എവിടുന്നോ ആ മുറിയിലെക്കു വെട്ടം പരന്നു. വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഞാന്‍ ഭിത്തിയില്‍ തപ്പി തപ്പി പുറത്തേക്കു ഇറങ്ങി. എനിക്ക് ഇത്രയും നേരം തോന്നിയ ശ്വാസംമുട്ടല്‍ അല്പം കുറഞ്ഞിരിക്കുന്നു.

ഞാന്‍ പത്തായപുരയില്‍ നിന്ന് നേരേ വന്നത് അച്ഛന്റെയും ചേട്ടന്റെയും അസ്ഥിതറയിൽ ആയിരുന്നു. ഞാന്‍ നന്നായി ഭയന്നിരുന്നു അതാകാം അവരുടെ അടുത്ത് തന്നെ അഭയം പ്രാപിച്ചത്. ആരോ അവിടെല്ലാം വൃത്തി ആകിയിട്ടിട്ടുണ്ട് എന്നാലും പുതിയ നാമ്പുകൾ മുളക്കുന്നു. എന്നെ ഏറെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് വീണ്ടും കണ്ടത്. T രാമചന്ത്രന്റെ അസ്ഥിതറക്ക് അടുത്തുള്ള ആ ചെറിയ തറയിലെ പേര് ‘’വിഷ്ണു ഭദ്രൻ” എന്ന് എഴുതിയിരിക്കുന്നു.

“”ഭദ്രന്‍ …””

വീണ്ടും തല കറങ്ങുന്നപോലെ തോന്നി ഞാൻ അവിടെ നിലത്ത് ഇരുന്നു . എവിടുന്നോ വന്ന മഴ മേത്തു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്. എന്നാലും ഏറെകുറെ മരവിച്ചുപോയ അവസ്ഥയാണ്. ഇരുണ്ട ആകാശം മഴ ഇരച്ചു വരുന്നു.

“”ഭദ്രൻ…. ഏട്ടൻ…വിഷ്ണുവേട്ടൻ….””ഞാന്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു

ഞാൻ ആ മഴയിൽ അച്ഛന് മടിയിൽ ചാരി ഇരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട് എനിക്ക് മരവിപ്പ് കൂടി കൂടി വന്നു. ഞാൻ എഴുന്നേറ്റു കോലായിലേക്ക് പോയി ഷര്‍ട്ട് ഊരി ഒരു മൂലക്കിട്ടു. കൈ വെച്ച് മുടിയും മുഖവും ഒന്ന് വടിച്ചു വെള്ളം കളഞ്ഞു എന്നിട്ടാ കൈ കുടഞ്ഞു . ആ കുഴിമാടത്തിലേക്ക് തന്നെ നോക്കി കോലായിലെ അര ഭിത്തിയിലെ തൂണില്‍ ചാരി ഇരുന്നു. നന്നായി പേടിച്ചിരിക്കുന്നു ക്ഷീണവും തോന്നുന്നു അപ്പൊ ഭദ്രൻ ഏട്ടൻ ആണോ? എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ ? അത് ഏട്ടന്‍ ആയിരുന്നെങ്കില്‍ ഞാന്‍ മനസാലെ ആഗ്രഹിച്ചു.

ഒരു ദീര്‍ഖ നിശ്വാസം, എന്റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്‍റെ ബോദമനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.

“”ഏട്ടന്‍….””

ചില തിരിച്ചറുവുകള്‍ അങ്ങനെയാ പഴയതെല്ലാം ഓര്‍മിപ്പിചോണ്ടിരിക്കും. എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍

അഹങ്കരവുമായിരുന്ന കാലം.

അവനെ പറ്റി പറഞ്ഞാല്‍ അന്ന് ഞാന്‍ സൈക്കിള്‍ ഒക്കെ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയത്ത് ആള് പുറകില്‍ പിടിച്ചോണ്ട് നടക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പിറകില്‍ കാണില്ല. ഞാന്‍ അതോടെ താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു പൊക്കി എടുക്കും, മുറിവൊ മറ്റോ ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയ. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ ഒരു ടയലോഗാ

“”ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞു വാരി എന്ന്, അല്ലാ ഇത്രയും ദൂരം ഒറ്റക്ക് ചിട്ടിയോ നീ , ഞ കരുതിയത്‌ കയ്യെടുക്കുമ്പോതന്നെ വീഴുന്നാ, ആഹ സൈക്കിള്‍ പടിച്ചല്ലോട . ഇനി ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളാ യി“”

വീണതിനെ ഓര്‍ത്തു കരയണോ അവനെ ഇരുത്തി ചവിട്ടാന്‍ പോണ ഓര്‍ത്തു സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥ. കൂടെ നടന്നാല്‍ എപ്പോവേണേലും പണി കിട്ടും പക്ഷെ വീണാല്‍ താങ്ങാന്‍ അവന്‍ ഉണ്ടാകും എന്നെനിക്കറിയാം. ഒരിക്കല്‍ ഞാന്‍ മരത്തില്‍ നിന്ന് വീണപ്പോ എന്നെ എടുത്തോണ്ട് വീട്ടിലേക്ക് ഓടിട്ടുണ്ട് അവന്‍ . അവന്റെ തോളില്‍ കിടന്നു ഞാന്‍ എന്‍റെ വേദനയെ പറ്റി അല്ല ചിന്തിച്ചേ, പകരം അവനെ പറ്റിയാ. എനിക്ക് വേണമെങ്കില്‍ വിശ്വസിച്ചു എന്‍റെ ജിവന്‍ അവന്‍റെ കയ്യില്‍ കൊടുത്തിട്ട് സുഖമായി ഉറങ്ങാം. പൊന്നുപോലെ നോക്കും അവന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ. ഞാന്‍ അന്ന് അവനെ ഏട്ടാ എന്നൊന്നും വിളിക്കില്ലയിരുന്നു അവനും അത് നിര്‍ബന്തം ഇല്ലാരുന്നു. അവനെ ഞാന്‍ എന്‍റെ ആറു വയസുവരെ കണ്ടിട്ടുള്ളു എങ്കിലും നൂറു നൂറു ഓര്‍മ്മകള്‍ എന്‍റെ ഉള്ളില്‍ കുമിഞ്ഞു കൂടുന്നുണ്ട്.

ഞങ്ങളുടെ വീടിനു ഒരു മൂന്ന് നാലു കിലോമീറ്റര്‍ അപ്പുറത്തായിരുന്നു ആര്യേച്ചിയുടെ വീട്. അവന്റെ ഹെര്‍കുലീസില്‍ എന്നെയും കൊണ്ട് സ്കൂള്‍ ഇല്ലാത്തപ്പോള്‍ മിക്കപ്പോഴും അവിടെ പോകുമായിരുന്നു. അവര്‍ തമ്മില്‍ ആയിരുന്നുന്നു ചെങ്ങാത്തം, ആര്യേചിയും അവനും . അവിടെ ചെന്നാല്‍ അവനു പിന്നെ എന്നെ വേണ്ട അവള്‍ക്കും അത് തന്നെ. അവര് രണ്ടാളും ചെസ്സ് കളി കാരംസ് ഒക്കെ ആയിട്ട് നിക്കും കാരംസ്ആണേല്‍ ഞാനും അമ്മായും കൂടും. എനിക്ക മൂദേവിയെ കാണുമ്പോഴേ ദേഷ്യം വരും, ആര്യയെ. അവടെ ഒരു അഹങ്കാരം , എന്‍റെ ഏട്ടനെ എടാ പോടാ വിളി എനിക്ക് അതൊന്നും ഒട്ടും ഇഷ്ടം അല്ല. ഞാന്‍ ചെന്നു അമ്മായിയോട് പറഞ്ഞു കൊടുക്കും. അമ്മായിടെ വയിന്നു നല്ലത് അവള്‍ മേടിക്കും.

അവിടെ ചെന്നാല്‍ അമ്മായി ഇടക്കു എന്നെ കൂട്ടി മണികുട്ടിയെ തീറ്റിക്കാന്‍ പാടത്തേക്കു പോകും. അവിടിരുന്നു അറു ബോര്‍ ചെസ്സ്കളി കാണുന്നതിലും നല്ലതല്ലേ മണിക്കുട്ടിയടെ കൂടെ പറമ്പില്‍ പോകുന്നത്. മണിക്കുട്ടിക്കു ഇടക്കൊരു കുട്ടി ഉണ്ടായിരുന്നു ആണ്‍ ആയോണ്ട് അതിനെ വിറ്റ് കളഞ്ഞു. എന്താ

ആണ്‍കുട്ടികളെ ആര്‍ക്കും വേണ്ടേ? ഞാന്‍ അമ്മായിയോട് ചോദിച്ചിട്ടുണ്ട്. അമ്മായി അകിട് മുഖ്യം ബിഗിലേന്നു പറഞ്ഞിട്ടുണ്ടാവണം.

കണ്ടത്തില്‍ പോകുന്നത് എനിക്ക് ഇഷ്ടം ആണ് . അവിടെ ആകുമ്പോള്‍ ഗോപനും ഒത്ത് തകര്‍ക്കാം . വെള്ളത്തില്‍ കുത്തി മറിയാം. എന്നെ അവനേം ഒറ്റയ്ക്ക് കുളത്തില്‍ വിടാനുള്ള ദൈര്യം ഒന്നും ഇല്ല അമ്മായിക്കും. അമ്മായി സത്യത്തില്‍ പശുനെ കൊണ്ട് പോകുന്നതെ സുഷമ ചേച്ചിടെ വീട്ടില്‍ പോയിരുന്നു കാര്യം പറയാനാ. സുഷമ ചേച്ചിയും അമ്മായും ഒരേ നാട്ടുകാര്‍ ആയിരുന്നു ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍, ഏതോ ഒരു ഭാഗ്യത്തിന് രണ്ടാളും കല്യാണം കഴിഞ്ഞു വന്നതും ഒരേ നാട്ടിലേക്കു.

ആന്റി ക്കൊരു മോനും മോളും ആണ്. ഗോപകുമാര്‍ ആണ് മൂത്തത്, ഞോണ്ടി ഗോപന്‍ എന്നാ അവനെ എല്ലാരും വിളിക്കുക, അവനതൊരു സീനേ അല്ല. എന്തോ ഞാന്‍ അത് വിളിക്കില്ല. അതൊക്കെ കൊണ്ടാവും അത്രയും പിള്ളേര്‍ അവിടെ അവന്റെ കൂടെ ഉണ്ടായിരുന്നിട്ടും എന്നെ അവന്‍ ബെസ്റ്റ് ഫ്രണ്ട് ആക്കിയത്. അവന്റെ കൂടെ ആണ് പിന്നെ എന്‍റെ അന്നത്തെ ദിവസം, ഫുട്ബാള്‍ തന്നെയാണ് മിക്കവാറും. ഉണങ്ങിയ കണ്ടത്തില്‍ കളി. അത്കഴിഞ്ഞു നീരാട്ട്. കഷ്ടിച്ച് ഒരടി താഴ്ച്ച ഉള്ള കൈ ചാലുകളില്‍ ഇറങ്ങാന്‍ ഉള്ള അനുവതമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളു. അതും ആരുടെ എങ്കില്ലും മേല്‍നോട്ടത്തില്‍. തോര്‍ത്ത്‌ വെച്ച് പരല്‍ മീനിനെ പിടിച്ചു നടക്കുക ആയിരുന്നു ഞാങ്ങള്‍ക്ക് ഹോബി.

അന്ന് അമ്മായും ഞാനും പശുവിനെ കൊണ്ട് തിരിച്ചു വീട്ടില്‍ ചെന്നിട്ടും അവര്‍ കളി നിര്‍ത്തിയിട്ടില്ല. ചെസ്സ് കളിച്ചു ചേച്ചിയെ ഇതുവരെ അവന്‍ തോല്‍പ്പിച്ചിട്ടില്ല എന്നാലും കളിക്കും. ജയിക്കണം എന്നാ വാശി ആകും. എങ്ങനെഎങ്കില്ലും എല്ലാ കളിയിലും ആര്യേച്ചി ജയിക്കും . പിന്നെ അവനെ കളിയാക്കല്‍ ആണ് പുള്ളികാരിയുടെ തൊഴില്‍. അവനെ വാശി കയറ്റിയാല്‍ അവന്‍ പിന്നെയും കളിയ്ക്കാന്‍ ഇരിക്കും. വീണ്ടും പൊട്ടും. ആര്യെച്ചിക്ക് എതിരെ കളിക്കുന്ന ആളിന്റെ മനസ് വായിച്ചു കളിക്കാന്‍ അറിയാം എന്നാ അവന്‍ പറയുന്നേ.

അന്ന് വീട്ടില്‍ വന്നു, വന്നപാടെ അവന്‍ അച്ഛനെകൊണ്ട് ഒരു ചെസ്സ് ബോര്‍ഡ് വാങ്ങി.

“”എടാ ശ്രീ “” വിളി വന്നു

അവന്‍ എന്നെ ബലമായി ഇരുത്തി ചെസ്സ് കളിപ്പിച്ചു . ആ ആഴ്ച അവന്‍റെ സ്ഥിരം ഇരയായി മാറി ഞാന്‍ തൊറ്റു കൊണ്ടേ ഇരുന്നു. ഓരോ വെട്ടം തോക്കുമ്പോഴും ആ തെറ്റ് വീണ്ടും ഞാന്‍ കാണിച്ചില്ല . അടുത്ത ദിവസം എന്നെ തോപ്പിച്ച ആത്മ വിശ്വാസത്തില്‍ അവിടെ ചെന്നു കളി തുടങ്ങി.

“”ഒരു പിഞ്ചു കുഞ്ഞിനെ തോപ്പിച്ചിട്ട് ഇങ്ങനെ ഇരുന്നു ചിരിക്കാന്‍ നാണം ഇല്ലേടാ ഏട്ടാ“””

“””വല്യ കൊച്ചിനെ തോപ്പിക്കുന്ന കണ്ടോ നീ ,എവിടെ അവള്‍ അച്ചൂ ഡി അച്ചൂ…”” അവന്‍ നീട്ടി വിളിച്ചു

“”വാനരന്മാര്‍ രണ്ടും വന്നല്ലോ , വന്നോടനെ തോക്കാണോ അടുക്കളയില്‍ മോരുണ്ട്‌ പോയി കുടിച്ചു വാ “” ആര്യേച്ചി അടുക്കളയില്‍ നിന്നു വന്നിരിന്നിട്ടു പറഞ്ഞു .

ഞാന്‍ കേട്ട പാടെ അങ്ങോട്ട്‌ വിട്ട് അമ്മായി എനിക്ക് ഉടച്ച് വെണ്ണ എടുത്ത മോര് തന്നു, ഇതാരിക്കും ആ ചുള്ളി കമ്പിന്റെ ബുദ്ധിടെ രേഹസ്യം.

“”അമ്മായി ഒരു ഗ്ലാസ് കൂടെ “”

“”ഇനിയും ദാഹം ഉണ്ടോടാ””

“”എനിക്കല്ല ഏട്ടനു ബുദ്ധി വെക്കാനാ””

അമ്മായി ചിരിച്ചോണ്ട് എന്നെക്കാള്‍ വലിയ ഗ്ലാസില്‍ മോര് തന്നു വിട്ടു. ബുദ്ധിയുടെ മാജിക്കല്‍ കൂട്ട് ഞാന്‍ എട്ടന് കൊടുത്തിട്ട് കളി കണ്ടോണ്ടു നിന്നു .

അന്ന് അമ്മായി വിളിച്ചിട്ടും ഞാന്‍ പോയില്ല .അവിടെ ഇരുന്നു അവരുടെ കളി കാണുവായിരുന്നു അവളുടെ അഹങ്കാരം തീര്‍ക്കണം അതായിരുന്നു ഞങളുടെ മനസ്സില്‍. പക്ഷെ ഒരിക്കല്‍ പോലും അവന്‍ ജയിച്ചില്ല. കടുത്ത നിരാശ.

അന്നും വീട്ടില്‍ വന്നു എന്നെ വിളിച്ചു വാശി കളി തീ പാറി, എന്‍റെ കുതിരയുടെ ചവിട്ടില്‍ അവന്‍റെമന്ത്രി നാല് കാരണം മറിഞ്ഞു ഇപ്രാവിശം അവനു എന്നെ തോപ്പിക്കാന്‍ സാധിക്കില്ല എന്നുറപ്പായി. ഞാന്‍ അന്ന് അവിടെ ഇരുന്നു ആര്യെച്ചിയുടെ എല്ലാ ട്രിക്കുകളും പഠിച്ചിരുന്നു. ഞാന്‍ ജയിക്കുമെന്ന് ആയപ്പോള്‍ അവന്‍ ബോര്‍ഡ് തട്ടി തെറുപ്പിച്ച് എഴുന്നേറ്റു പോയി. ഞാന്‍ കുറച്ച്‌ കഴിഞ്ഞു അവനോടു ചെന്നു ഞാന്‍ പഠിച്ചെടുത്ത ട്രിക്കുകള്‍ പറഞ്ഞു കൊടുത്തു. ഒരാഴ്ച മൊത്തം രാവും പകലും സ്കൂളില്‍ നിന്നു വന്നാന്‍ ഞങ്ങള്‍ പൊരിഞ്ഞ യുദ്ധം . ഞാന്‍ അര്യെച്ചിയുടെ രീതിയില്‍ കളിച്ചു. അവളുടെ ഒപെണിങ്ങും മൂവ്സും ഒക്കെ എപ്പോഴും ഒരേ പോലെ ആയിരുന്നു.

അവന്‍ വീണ്ടും ജയിച്ചു തുടങ്ങി. അടുത്ത ശേനിയഴ്ച് ഞങ്ങള്‍ വീണ്ടും പട പുറപ്പെട്ടു. ഇന്ന് അമ്മുനെ തോപ്പിച്ചിട്ടു തന്നെ കാര്യം എന്ന് ഞങ്ങള്‍ ചേട്ടനും അനിയനും തീരുമാനമെടുത്തിരുന്നു. ആദ്യ മൂവ്കളിയില്‍ തന്നെ ചേച്ചി പണി മേടിക്കുന്ന താണ് ഞാന്‍ കണ്ടത്. ആ കളി തീരും മുന്നേ തന്നെ എന്നെ വലിചിഴച്ചു കൊണ്ട് അമ്മായി പോയി. ഗോപനുമായി ഞാന്‍ അന്നേ ദിവസം കണ്ടത്തിലെ കളികളില്‍ മുഴുകി.

അന്ന് ഞാനും ഏട്ടനും തിരിച്ചു വീട്ടില്‍ വരുമ്പോള്‍ പുള്ളി ഭയങ്കര സന്തോഷത്തിലായിരുന്നു, അവളെ തോപ്പിച്ചു കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.

“”എന്താടാ ചിരിക്കുന്നെ “” ഞാന്‍ ചോദിച്ചു

“”ഒന്നും ഇല്ലടാ ശ്രീ കുട്ടാ “”

“”ജയ്ച്ചോ അതോ തോറ്റോ””

“”ഞാന്‍ തോക്കോ. അവളെ തോപ്പിച്ചു എന്‍റെ ആഗ്രഹവും സാദിച്ചു. “”

“”ആഗ്രഹമോ “” ഞാന്‍ അത്ഭുതപ്പെട്ടു

അപ്പൊ ആണ് അവനു അമളി പിടി കിട്ടിയത് എന്തോ എന്നോട് പറയാന്‍ പാടില്ലഞ്ഞത് പറഞ്ഞു . അവന്‍ വല്ലാണ്ടു കിടന്നു ഉരുണ്ടു. അവസാനം അവന്‍ നിവര്‍ത്തി ഇല്ലാതെ പറഞ്ഞു.

“”എന്നെ ഇഷ്ടം ആന്നു പറഞ്ഞു””

“” ആരു ആര്യേ ച്ചിയോ””

അവന്‍ വീണ്ടും ഉരുണ്ടു കളിച്ചു പിന്നെ അവസാനം “”ആ…”” ന്ന് പറഞ്ഞു

“”ഉമ്മ വെച്ചോ”” ഞാന്‍ ചോദിച്ചു

ഇഷ്ടം പറഞ്ഞാല്‍ അപ്പൊ ഉമ്മ വെക്കും എന്നയിരുന്നു എന്‍റെ മനസ്സില്‍ ഏതോ സിനിമയില്‍ നിന്നു എന്‍റെ കുഞ്ഞു മനസ്സില്‍ കേറിയതാ.അവന്‍ വെച്ചു എന്ന് സമ്മതിച്ചു.

എന്‍റെ മനസിന്‍റെ ഏതോ കോണില്‍ കുശുമ്പ് തല പൊക്കി. ഒരു ഗെയിം തോപ്പിച്ചപ്പോഴെ ഇഷ്ടം ആണെന്ന് പറഞ്ഞോ അവള്‍. എനിക്ക് കിട്ടണ്ട ഉമ്മ മേടിച്ചിട്ട് നിക്കുന്നു അവന്‍.

ഞാന്‍ അന്ന് തീരുമാനം എടുത്തു അവന്റെ പോലെ എനിക്കും ഒരു മുറപ്പെണ്ണ്‍ വേണം പിറ്റേന്ന് ഞാന്‍ കാര്യം നേരെ അമ്മായിയോട് പറഞ്ഞു

“”എനിക്കും ഒരു മുറപ്പെണ്ണ്‍നെ വേണം””

“”എന്തിനാ ടാ ശ്രീ നിനക്ക് ഇപ്പൊ മുറപ്പെണ്ണ്‍””

“”ഉമ്മ വെക്കാന””

“”ഉമ്മ വെക്കാനോ””

“”ആ ആര്യേച്ചി വിഷ്ണു വെട്ടനെ ഉമ്മ വെച്ച പോലെ എനിക്കും വെക്കാന “”

ഉണ്ണി മനസ്സില്‍ കള്ളം ഇല്ലല്ലോ, അന്ന് ആര്യേച്ചിക്കു കിട്ടിയ അടിക്ക് കണക്കില്ലരുന്നു.

അവര്‍ രണ്ടു പേരും എന്നോട് മിണ്ടാതെ ആയി. അന്ന് തിരിച്ചു വീട് വരെ ഞാന്‍ നടന്നു. അല്ല അവന്‍ എന്നെ നടത്തി.വീട്ടില്‍ വന്നപ്പോള്‍ എല്ലാം ഞാന്‍ അച്ഛനോട് പറഞ്ഞു കൊടുത്തു അച്ഛന്‍ ചിരിച്ചേ ഉള്ളു. പക്ഷേ അമ്മ എന്നെ നടത്തിയതിനുല്പാടെ അവനെ വഴക്ക് പറഞ്ഞു.

രണ്ടു ദിവസം കഴിഞ്ഞു അവന്‍ മിണ്ടി തുടങ്ങി. ഞങള്‍ അത് മറന്നു എങ്കിലും അന്ന് മുതല്‍ ആര്യേച്ചി എന്നോട് തീര്‍ത്തും മിണ്ടാതെ ആയി. ഞാനും മിണ്ടാന്‍ പോയില്ല. ഞാന്‍ പിന്നെ അങ്ങോട്ടുള്ള പോക്കേ കുറച്ചു. പോയാല്‍ തന്നെ അവളുടെ മുന്നില്‍ പെടാതെ ഒഴിഞ്ഞു മാറി നടക്കും എന്തിനാ വെറുതെ അവടെ വായില്ലും കയ്യിലും ഇരിക്കുന്ന മേടിക്കുന്നത്.

അങ്ങനെ ഇരിക്കെ എന്റെ അമ്മേടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവത്തിന് കോടി യേറി 4 ദിവസത്തെ പരുപാടി ആണ്. അമ്മ കോടിയേറ്റിന്റെ അന്ന് അമ്മയുടെ വീട്ടിൽ പോയി നിക്കും. അമ്പലം എന്ന് പറഞ്ഞാൽ അത്ര വലുതൊന്നു അല്ല. എങ്കിലും ആ അമ്പതിലെ ഉല്സവ ത്തിന്റെ അന്ന് ആദ്യ കറ്റാ സമർപ്പിക്കും അത് കഴിഞ്ഞു പിറ്റേന്ന് തൊട്ട് ഞങ്ങളുടെ നാട്ടിൽ കൊയ്ത്തു
തുടങ്ങും . അതുകൊണ്ട് തന്നെ അമ്പലത്തിൽ വാരുന്ന ഒരുപാട് പേര് അമ്മേടെ വീട്ടിലും വരും. അവിടെ അമ്മായിയെ സഹായിക്കാൻ പോകുന്ന താണ്. അന്ന് എന്റെ വീട്ടിൽ ഊണ് ഒന്നും കാണില്ല ഞാൻ രാവിലെ തന്നെ അച്ഛന്റെ കൂടെ അമ്മേടെ വീട്ടിൽ എത്തി. അച്ചനും അമ്മാവനും തുടങ്ങാന്‍ ഇരിക്കുന്ന കൊയ്‌ത്തിന്റെ കാര്യത്തിൽ എന്തോ സംസാരം ആയിരുന്നു. അച്ചന്റെ മില്ലില്‍ നെല്ലെടുക്കില്ലന്നോ മറ്റോ ആരോ പറഞ്ഞുന്നോ അങ്ങനെ എന്തൊക്കെയോ ആയിരുന്നു.നമുക്ക് അവിടെ എന്ത് കാര്യം. ഞാൻ പാതിയെ അമ്മായിടെ അടുത്തേക്ക് വലിഞ്ഞു.

ഞാന്‍ നേരെ ചെന്നു ആര്യേച്ചിടെ വായില്‍ കേറി കൊടുത്തു. കണ്ട പാടെ ഞാന്‍ വലിയാന്‍ നോക്കി.

“”നിക്കട അവിടെ“” അവള്‍ കണ്ണുരുട്ടി

“”ഇല്ല ഞാന്‍ നിക്കില””

എന്‍റെ സകല ജീവനും കൊണ്ടോടി, ആര്യേച്ചി പിടിച്ചു നിര്‍ത്തി ഉപദ്രവിക്കുമോ എന്ന് പേടി.

“”നിക്കട കൊച്ചുണ്ടാപ്രി അവിടെ “” ആര്യേച്ചി അലറി പിന്നാലെ വന്നു.

ഞാന്‍ ഓടി ഒരു മുറിയില്‍ കയറി, എന്‍റെ കഷ്ടകാലത്തിനു അത് ആര്യേച്ചിയുടെ മുറി തന്നെ ആയിരുന്നു.

“”അല്ല ഇനി നീ എങ്ങോട്ട് ഓടും”” ആര്യേച്ചി വാതില്‍ അടച്ചു. ഞാന്‍ ചാടിയാല്‍ പോലും കുറ്റിവരെ എത്തില്ലായിരുന്നു.

“”എന്നെ ഒന്നും ചെയ്യരുത്, ഞാന്‍ അടി അടി…അടികിട്ടും….” ഞാന്‍ പറയാന്‍ വന്നത് പൂര്‍ത്തി ആക്കാതെ കരയാന്‍ തുടങ്ങി.

“”നീ ഇപ്പൊ എന്തിനാ നമ്പര്‍ ഇറക്കുന്നെ ഞാന്‍ വല്ലോം പറഞ്ഞോ?””

“”അമ്മായി അടിക്കൂന്നു ഞാന്‍ ഞാന്‍ കരുതിയില്ല”” ഞാന്‍ പറഞ്ഞു

“”പിന്നെ, നീ എന്തോ കരുതി, എന്നെ നിനക്ക് കെട്ടിച്ചു തരൂന്നോ “”

ഞാന്‍ ഏങ്ങല്‍ അടിച്ചു അടുത്ത റൗണ്ട്നുള്ള കരച്ചില്‍ സ്റ്റാര്‍ട്ട്‌ ആക്കി.

“”പിന്നെ നീ എന്തിനാട പോയി കള്ളം പറഞ്ഞെ”” എന്‍റെ കരച്ചില്‍ കണ്ടിട്ടാവാം ചേച്ചി ഒന്ന് മയപ്പെട്ടു.

“”കള്ളോ “” ഇടയ്ക്കു കരച്ചില്‍ നിര്‍ത്തി ചോദിച്ചു

“”ഹം കള്ളം , നീ കണ്ടോ ഞാന്‍ വിഷ്എണു ട്ടന് ഉമ്മ കൊടുക്കുന്നത്.””

“”മ്ച്ച്, അവന്‍ അവന്‍ പറഞ്ഞതാ””

“”ആ അതിനുള്ളത് ഞാന്‍ അവനു കൊടുത്തോളം, വൈകിട്ട് വരൂല്ലോ “”

“” ഞന്‍ എനിക്ക് ഒരു മുറപ്പെണ്ണ് വേണോന്ന പറഞ്ഞെ വേറെ ഒന്നും പറഞ്ഞില്ല””

“”നീ പറഞ്ഞില്ലേ! അമ്മ പറഞ്ഞല്ലോ”” ആര്യേച്ചിക്കു കലി കയറി.

“”അമ്മായി എന്ത് പറഞ്ഞു?””

“”നിനക്ക് ഉമ്മ വെക്കാന്‍ ആരാണ്ടേ വേണോന്നു പറഞ്ഞില്ലേടാ, കള്ളം പറയുന്നോ”” അവള്‍ കലിപ്പില്‍ തന്നെ

“”എനിക്ക് കൂട്ടിനു വേണോന്ന പറഞ്ഞെ””

“”നിനക്ക് കൂട്ടിനല്ലേ ഞങ്ങള്‍ ഒക്കെ പിന്നെ എന്താ?””

“”അല്ല വിഷ്ണു ഏട്ടന് ലൈന്‍… ചേച്ചിയെ പോലെ എനിക്കും””

“”ലൈനോ! ഫ കുരുത്തം കേട്ടവനെ എന്ത് തോന്നിവസോം പറയാം എന്നയോ നീ.””

ആര്യേച്ചി ശെരിക്കും ഭദ്രകളിയായി മാറി. മുടിയൊക്കെ പറപ്പിച്ചു മുഖം

ചുവപ്പിച്ചു കണ്ടാലെ പേടി തോന്നും.ഞാന്‍ എന്‍റെ അവസാന അടവ് പുറത്തെടുത്തു കരഞ്ഞു കാലില്‍ ചുറ്റി പിടിക്കുക. ചേച്ചി അതില്‍ വീണു.

“”ടാ ഇവിടെ നോക്കടാ, നീയും ഏട്ടനും ഒക്കെ എനിക്ക് ഒരുപോലെയാ, എന്‍റെ ലക്ഷ്മി അമ്മായിടെ മക്കള്‍, അല്ലാതെ… അവന്‍ മുട്ടേന്നു വിരിഞ്ഞില്ല. അതിനു മുന്നേ ലൈന്‍ പോലും.””

“” ടാ എന്‍റെ കൂടെ പഠിക്കുന്ന അരുണിമ എന്ന കൊച്ചിന് അവനെ ഇഷ്ടം ആണെന്ന ഞാന്‍ പറഞ്ഞെ അല്ലാതെ എനിക്ക് ഇഷ്ടം ആണെന്നല്ല. കേട്ടോട കൊച്ചുണ്ടാപ്രി,വിടെന്നെ “” അവള്‍ കടുപ്പിച്ചു പറഞ്ഞു.

ഞാന്‍ വിടാന്‍ ഉള്ള ഉദ്ദേശം ഇല്ലാന്ന് അവള്‍ മനസിലാക്കി എന്നെ വിടിവിക്കണ ഒരു ശ്രെമം നടത്തി. നമ്മള്‍ ഉണ്ട് വിടുന്നു. ഞാന്‍ ആ കാലില്‍ കെട്ടിപിടിച്ചിരുന്നു.

“”എനിക്ക് നിന്നോട് പിണക്കം ഇല്ല നീ വിട്ടേ”” അല്പം കഴിഞ്ഞു

“”പിണക്കം ഇല്ലെന്നു, മാറാട “” അതോടെ ഞാന്‍ വിട്ടുമാറി അവിടെ തല കുനിച്ചു ഇരുന്നു.

കുറച്ച്‌ കഴിഞ്ഞവള്‍

“”നീ പിണങ്ങിയോ? ടാ പിണങ്ങിയോന്നു “”

“” ഹ്മ്മ “”ഞാന്‍ മൂളി

“” ഒരുമ്മ കിട്ടിയ എന്നോടുള്ള നിന്‍റെ പിണക്കം തീരുമോ?”” അവള്‍ മയത്തില്‍ ചോദിച്ചു

“”ഹ്മ്മം “”

“”എന്ത് ഹ്മ്മം””

“”ഇങ്ങെഴീച്ചു ബാ, എടാ വരന്‍””

അവള്‍ എന്നെ കെട്ടി പിടിച്ചു എന്‍റെ കവിളില്‍ ഒരുമ്മ തന്നു അതിനു മുന്‍പ് ഒന്ന് കടിച്ചുവോ ? ഏതായാലും അവളുടെ ചുണ്ടുകള്‍ എന്നെ സ്പര്‍ശിക്കുന്ന ത്തിനു മുന്‍പ് എനിക്ക് ചെറുതായ് ഒന്ന് വേദനിച്ചു, അവളുടെ ഉമിനീര്‍ എന്‍റെ കവിളില്‍ പറ്റി. എന്‍റെ ആത്മാവിലൂടെ ഒരു മിന്നല്‍ പാഞ്ഞു. പിന്നെ അന്നോളം അനുഭവിച്ചതില്‍ വെച്ചും പറയാന്‍ പറ്റാത്ത ഒരു സുഖം ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.

എന്‍റെ പെണ്ണ് ആദ്യമായി എനിക്ക് ഒരു ഉമ്മ തന്നപ്പോള്‍ എനിക്ക് പ്രേമമോ കാമമോ എന്താന്നു പോലും അറിയില്ലായിരുന്നു. എങ്കിലും എന്‍റെ മനസില്‍ അതുവരെ

അവളോട്‌ ഉള്ള എല്ലാ പേടിയും, പിണക്കവും, വഴക്കും എല്ലാം ശുദ്ധമായ ഏതോ വികാരതിലേക്കു വഴിമാറി. അത് പ്രേമാമോ സ്നേഹമോ എന്നൊന്നും അറിയില്ല. ഞാന്‍ ഇവള്ക്കായും അവള്‍ എനിക്കായും ആണ് ജനിച്ചത്‌ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവള്‍ എന്‍റെ മനസ്സില്‍ എന്‍റെ പെണ്ണായി എന്‍റെ മാത്രം പെണ്ണ്. ലോകത്ത് ഇനി ഒന്നിനും ഞാന്‍ ഇവളെ വിട്ട് കൊടുക്കില്ല എന്ന് ആരോ ഉള്ളില്‍ നിന്നു പറയുന്നുണ്ടായിരുന്നു.

അവള്‍ എന്നിട്ടു വാതില്‍ തുറന്നു തന്നു . ഞാനും അവളും അടുക്കളയില്‍ ചെന്നു.

“”അമ്മേ…അമ്മേടെ പോന്നുമോനും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട് പോരെ“”

അവള്‍ അമ്മയിയോടെ പറഞ്ഞു. അമ്മായിടെ കയ്യിന്നു മേടിക്കാതിരിക്കാന്‍ പുറത്തോട്ടു പാഞ്ഞു. ഇനി അമ്മായി റെക്കമെന്റെ ചെയ്തിട്ടാണോ അവള്‍ എനിക്ക് ഉമ്മ തന്നെ ?.

“”ടീ… ആണോടാ ശ്രീ”” അമ്മായി തിരിഞ്ഞു എന്നോടായി ചോദിച്ചു.

“”ഹ്മം”” ഞാന്‍ നാണത്തോടെ പറഞ്ഞു.

“”നിന്‍റെ വിഷമം മറിയോടാ ?.”” അമ്മായി വാ പൊത്തി ചിരിച്ചു.

“”ഹ്മം””

“”അമ്മയിക്കിനി വാവ ഉണ്ടാവൂലട ശ്രീ ഇല്ലേ ഞാന്‍ എന്‍റെ പോന്നു മോനായി ഒരു ചുന്തരി കുട്ടിയെ തന്നെ തന്നേനെ അത്രയ്ക്ക് ഇച്ഷ്ടമ എനിക്ക് എന്‍റെ ശ്രീഹരിയെ””

എനിക്ക് കിട്ടി എനിക്ക് കിട്ടി എന്ന് അന്റെ മനസ് ഒരു നൂറു പ്രാവശം പറഞ്ഞു.

അമ്മായി എന്നെ പിടിച്ചു നെറ്റിയില്‍ ഒരുമ്മ തന്നു, അതൊന്നും ഞാന്‍ അറിഞ്ഞ പോലും ഇല്ല. ഞാന്‍ അപ്പോഴേക്കും എന്‍റെ പെണ്ണിന്റെ ചിന്തയില്‍ ആയിരുന്നിരിക്കണം.

ഉച്ചക്ക് അമ്പലത്തില്‍ പായസം കുടിക്കാന്‍ പോയപ്പോള്‍ ഞാന്‍ അവളുടെ കയ്യും പിടിച്ചപോയത്. കല്യാണം കഴിഞ്ഞ വധു വരന്‍റെ കൂടെ ആദ്യമായി അമ്പലത്തില്‍ വരുന്ന ഫീല്‍ ആയിരുന്നു എനിക്ക്.

ഞാന്‍ അമ്മയോട് ഓടി പോയി എന്‍റെ സന്തോഷം പറഞ്ഞു. അമ്മയും ചിരിച്ചു, കൊച്ചു ചെക്കന്റെ പൊട്ടത്തരം എന്ന് കരുതി കാണും. അമ്മ എന്‍റെ മുഖത്ത് കണ്ട അവസാനത്തെ ചിരിയാതയിരുന്നു.

അച്ഛന്‍ തിരിച്ചു പോയപ്പോള്‍ ഞാനും കൂടെ പോയി എനിക്കു ശെരിക്കും ചേച്ചിയുടെ കയ്യിന്നു ഉമ്മ കിട്ടിയ കാര്യം ചേട്ടനോട് പറയാന്‍ ഞാന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. എന്നോട് പോകണ്ട വൈകുന്നേരം അച്ഛനും ചേട്ടനും ഇങ്ങോട്ട് തന്നേ വരൂ എന്ന് അമ്മായി പറഞ്ഞു നോക്കി എവിടെ കേക്കാന്‍ .

വീട്ടില്‍ വന്നപ്പോള്‍ രാവുണ്ണിയുടെ വണ്ടി ഗേറ്റിനു പുറത്തുണ്ട്. രാവുണ്ണിയും മകനും വീട്ടില്‍ നിക്കുന്നു മകള്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയിട്ടില്ല, ഗേറ്റിനു പുറത്തു അച്ഛന്‍ ബൈക്ക് നിര്‍ത്തി അച്ഛന്‍ അവളോട്‌ എന്തോ കുശലം ചോദിച്ചു.

വന്നപാടെ അച്ഛന്‍ എന്നെ പാല് മേടിക്കാന്‍ പറഞ്ഞു വിട്ടു. രാവുണ്ണിയുടെ ഇളയ മകള്‍ ആണ് അരുണിമ. വിഷ്ണുവേട്ടന്‍ ഗേറ്റിന്റെ അടുത്ത് വന്നു ചുറ്റി തിരിഞ്ഞു നിപ്പുണ്ട്. ഞാന്‍ അവനോടു സംസാരിക്കാന്‍ പലവെട്ടം നോക്കി. അവന്‍ അവളുടെ പിറകെ മണപ്പിച്ചു നടക്കുകയായിരുന്നു. അച്ഛന്‍ അവനെയും കൂട്ടി അകത്തേക്ക് പോയി. ഞാന്‍ പാല് വാങ്ങി വന്നപ്പോള്‍ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

പെട്ടെന്ന് എന്നെയും അച്ഛന്‍ എടുത്തുകൊണ്ട് പോയി പത്തായപ്പുരയില്‍ ഇട്ടു, പുറതുന്നു പൂട്ടി. അച്ഛന്‍ നല്ലതുപോലെ പേടിച്ചിട്ടുണ്ട്. അവനും പത്തായപ്പുരയില്‍ തന്നെ ഉണ്ട്.

അവന്‍ എന്നോട് നടന്നതെല്ലാം പറഞ്ഞുതന്നു .

അച്ഛനും രവുണ്ണിയും കൊയ്ത്തിന്റെ കാര്യം പറഞ്ഞു വഴക്കായി എന്നും. രാവുണ്ണി ഈ പ്രവിശം നെല്ലെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു എന്നും ,രാവുണ്ണി അച്ചന്റെ പൈസ മൊത്തത്തില്‍ മറിച്ചു ബാങ്കിന്നു ഷെയര്‍ വങ്ങിയിരുന്നു എന്നും. അച്ഛന്‍ അച്ചന്റെ പൈസ ചോദിച്ചപ്പോള്‍ രാവുണ്ണി :- “”നിനക്ക് അതിനു എവിടെ പൈസ, നീ കഴിഞ്ഞ തവണ വാങ്ങിയ നെല്ല് നഷ്ടകച്ചവം ആയിരുന്നല്ലോ അതില്‍ എനിക്കുണ്ടായ നഷ്ടത്തില്‍ ഞാന്‍ അന്നേ വരവ് വെച്ചു“” എന്നും പറഞ്ഞു

അവന്റെ ചതി മനസിലാക്കി കലി കയറിയ അച്ഛന്‍ അവനെ അവന്റെ മകന്റെ മുന്നില്‍വെച്ച് തല്ലി.

“”നീ എന്നെ എന്‍റെ മക്കടെ മുന്നില്‍ വെച്ച് തല്ലി ഇല്ലേ. എനിക്ക് ജീവന്‍ ഉണ്ടങ്കില്‍ നീയും നിന്‍റെ മക്കളും ഇന്ന് ഇരുട്ടി വെളുപ്പിക്കില്ല“” രാവുണ്ണി അച്ഛനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.

“”കേറിനടാ”” അവന്‍ മക്കളേം വിളിച്ചു കൊണ്ട് പോയി. എന്നുമൊക്കെ പെട്ടന് പറഞ്ഞു .

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ രവുന്നിയോടു ഉള്ള ദേഷ്യം അവന്റെ മുഖത്ത് കാണാമായിരുന്നു. ഞാന്‍ അതൊന്നും മൈന്റ്ചെയ്തില്ല . രാവുണ്ണി ഇടയ്ക്കു അച്ഛനുമായി വഴയ്ക്ക് ഉണ്ടാക്കുമെങ്കിലും പെട്ടെന്ന് അവര്‍ മിണ്ടുമായിരുന്നു. അതുപോലെ എന്തോ ആകും എന്നാ ഞാന്‍ കരുതിയിരുന്നത്.

ഞാന്‍ എന്‍റെയും ആര്യേചിയുടെയും കാര്യം അവനോടു പറഞ്ഞു.

അവന് ഒരു സന്തോഷവും ഇല്ലായിരുന്നു രാവുണ്ണിയോടു ഉള്ള ദേഷ്യം ആയിരിക്കണം. കൂടാതെ ഞാന്‍ അവന്റെ മുറപ്പെണ്ണിനെ ഉമ്മ വെച്ച ദേഷ്യവും അവന്റെ മുഖതുണ്ടായിരുന്നു. എന്നോട് കുറച്ച്‌ നേരം അവന്‍പിന്നെ ഒന്നും മിണ്ടിയില്ല.

“”ടാ നിനക്ക് പിന്നെ അരുണിമ ചേച്ചിയെ ഇഷ്ടം ആണെന്ന് അറിഞ്ഞു. ഗേറ്റില്‍ എന്തായിരുന്നു നേരത്തെ പരുപാടി“” ഞാന്‍ അവനോടു ചുമ്മാ ചോദിച്ചു, സത്യത്തി എനിക്കറിയില്ലായിരുന്നു അവിടെ നടന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടു ആകെ വിഷമിച്ചു നിക്കുവയിരുന്നു എന്ന്.

“”അരുണിമ.. നാശം അവള്‍ അവളെ ആര്‍ക്കു വേണം, അവള്‍ ആ രാവുണ്ണിയുടെ മകള്‍ അല്ലെ? എനിക്ക് വേണ്ട അവളെ. അവള്‍ എന്‍റെ പിറകെ നടക്കുകെയുള്ളു “”

അപ്പൊ നിനക്ക് അവളെ ഇഷ്ടം ആല്ലേ
“”അല്ല എനിക്ക് ആരെയും… അല്ല എനിക്ക് ആമ്മുനെയാ ഇഷ്ടം””

അവന്‍ പറഞ്ഞൊപ്പിച്ചു. അതില്‍ ആര്യെചിയോടു ഉള്ള ഇഷ്ടത്തിനും അപ്പുറം അരുണിമയോട് ഉള്ള വെറുപ്പാണ് എനിക്ക് കാണാന്‍ പറ്റിയത്. എങ്കിലും എനിക്ക് ഒരുപാടു വിഷമം വന്നു.

“”ആര്യേച്ചി എന്റെയാ എന്‍റെ മാത്രം”” ഞാന്‍ പറഞ്ഞു

“”ഹേ നിന്റതോ! നിന്നെകള്‍ മൂത്തതല്ലേ അവള്‍, നിന്നെക്കാള്‍ വലുതും, ഭ്രാന്തുണ്ടോ നിനക്ക്””

“”എനിക്കറിയില്ല, ആരേച്ചി എന്‍റെയാ, നിനക്കവളെ തരില്ല’’

“”എടാ നിന്നെ ഞാന്‍ എന്‍റെ….”” എന്‍റെ നേരെ കയ്യോങ്ങി അവന്‍ ആദ്യമായി ആയിരുന്നു എന്നെ തല്ലാന്‍ കയ്യോങ്ങുന്നത്.

പിന്നെ ഞങ്ങള്‍ മിണ്ടാതെ പിണങ്ങി മാറി ഇരുന്നു. ഞാന്‍ ഒന്ന് മയങ്ങി പ്പോയി.

അവന്‍ അച്ഛാ അച്ഛാന്നു വിളിച്ചു കരയുമ്പോള്‍ ആണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്‌.

എന്‍റെ അച്ഛനെ ഗുണ്ടകള്‍ തല്ലുന്നു. അച്ഛന്‍ തിരിച്ചും. രാവുണ്ണി ഒരു മരക്കട്ട എടുത്തു അച്ചന്റെ തലക്കടിക്കുന്നു, അച്ഛന്‍ നിലത്തു വീഴുന്നു. അവര്‍ അച്ഛനെ എടുത്തു വീട്ടിനകത്ത് ഇടുന്നു. രാവുണ്ണി വണ്ടിയില്‍ നിന്നു പെട്രോള്‍ കാന്‍ എടുത്തുകൊണ്ടു പോകുന്നു. അച്ചന്റെ മേത്ത് പെട്രോള്‍ ഒഴിക്കുന്നു. പിന്നെ ഒരു തീ ഗോളം. ആ ഗുണ്ടകള്‍ ആരയോ തിരയുന്നു.

അപ്പോഴേക്കും വിഷ്ണു ഏട്ടന്‍ ജനല്‍ ചാടി ചെന്നു അച്ഛനെ കെട്ടിപിടിച്ചു. അവന്റെ ദേഹത്തും തീ പിടിക്കുന്നു. ആകെ അലര്‍ച്ച അതില്‍ എന്‍റെ ശബ്ദം ആരും കേട്ടിരുന്നില്ല. അവര്‍ തിരച്ചില്‍ നിര്‍ത്തി ജീപ്പില്‍ കയറിയപ്പോള്‍ , അവര്‍ തിരഞ്ഞത് ഏട്ടനെ തന്നെ ആയിരുന്നെന്നു എനിക്ക് മനസിലായി.

ഞാന്‍ അന്ഇനിവിടെ വടെ ഉണ്ടായിരുന്നു എന്ന് അവര്‍ കണ്ടു കാണില്ല ഇല്ലേ എന്നെയും തീര്‍ത്തേനെ.

ഞാന്‍ എന്‍റെ കണ്ണു തുടച്ചു, എല്ലാം ഇന്നലെ നടന്നപോലെ എനിക്കിപ്പൂര്‍ക്കാന്‍ പറ്റുന്നുണ്ട്. ആ മഴ തോര്ന്നത് പോലെ എന്‍റെ ഓര്‍മകളും പെയ്തു ഒഴിഞ്ഞിരിക്കുന്നു, ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ഞാന്‍ എന്‍റെ കയ്ക്കരികില്‍ ഇരുന്ന ഡയറി എടുത്തു രാവിലെ അവിടെ ഇട്ടതാണ് അതില്‍ നിന്നും ഒരു പേപ്പര്‍ തെള്ളി നിക്കുന്നത് ഞാന്‍ ഇപ്പൊഴാണ് ശ്രെധിക്കുന്നത്. അത് ഞാന്‍ എടുത്തു പൊട്ടിച്ചു വായിച്ചു.

ശ്രീ ഹരി,

ഞാന്‍ ഭദ്രന്‍ , ഹരിക്കെന്നെ ഓര്‍മ കാണില്ല. നിന്‍റെ അറിവിള്‍ ഞാന്‍ വില്ലനോ നയാക്ണോ എനിക്കറിയില്ല. വില്ലന്‍ എന്ന് തന്നെ വെച്ചോ, എന്‍റെ പക എന്‍റെ പ്രതികാരം നിന്നോടല്ല എന്‍റെ വഴിയില്‍ നീ നിക്കരുത്‌. അന്ന് ഇടയില്‍ വന്നു അരുണിമയെ നീ രെക്ഷിച്ചു ഇനി അതുണ്ടാവില്ല. എന്‍റെ മുന്നില്‍ നീയയിരുന്നാലും തീര്‍ക്കേണ്ട കണക്കുകള്‍ ഞാന്‍ തീര്‍ക്കും. എന്നെ തോല്‍പ്പിച്ചു എന്ന് നീ കരുതരുത്. ഞാന്‍ വീണ്ടും വരിക തന്നെ ചെയ്യും .
>ഭദ്രന്‍

അല്ലാ ഭദ്രന്‍ എട്ടനല്ല എന്‍റെ എട്ടന് ആരെയും കൊല്ലാന്‍ കഴിയില്ല , ഈ ഭദ്രന്‍ മറ്റാരോ ആണ് , ഒരിക്കലും അവനു അത് പറ്റില്ല….

അവള്‍ അരുണിമ അവള്‍ എവിടെ അവളെ ഭദ്രന്‍ കണ്ടെത്തുന്നതിനു മുന്നേ ഞാന്‍ അവളെ കണ്ടു പിടിക്കണം. ഭദ്രനെ തടയണം.

തുടരും മൂന്ന് കുത്ത്

79931cookie-checkരണ്ടു മുഖങ്ങൾ – Part 2

Leave a Reply

Your email address will not be published. Required fields are marked *