“ആ മുഖം ഇപ്പൊ പൊട്ടിപോകും ഇങ്ങനെ വീർപ്പിച്ചിട്ട്….”
കണ്ണുരുട്ടി അവളെ ഒന്ന് നോക്കിയത് അല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല….
“ഇപ്പൊ എന്താ പ്രശ്നം…??
“ഇവരൊക്കെയാണോ നിന്റെ ഫ്രഡ്സ്….??
“ഇനിയും ഉണ്ട്… എന്തേ…??
“ബാക്കി ഉള്ളതും ഇവറ്റങ്ങളെ പോലെയാണോ….??
“അതിന് ഇവർക്ക് എന്താ കുഴപ്പം….??
“കാശില്ലാത്ത വീട്ടിലെ മക്കൾ ഒന്നും അല്ലല്ലോ അവർ… കീറി പറിഞ്ഞ ഡ്രെസ്സ് ഇട്ട്
നടക്കാൻ…”
“അതാണോ പ്രശ്നം. . .. അതൊക്കെ മോഡൽ അല്ലെ കിളവാ….”
“അപ്പൊ നീയും ഇതൊക്കെ ഇട്ടോണ്ട് ആണോ ഇവിടെയും നടത്തം….??
“ആഹ്… എന്തേ…??
“തല ഞാൻ തല്ലി പൊളിക്കും…. “
“ഹെൻറ്റമോ ഇതെന്ത് ദേഷ്യം…. എന്ന ഞാനൊരു കാര്യം പറയട്ടെ….??
“എന്ത് കാര്യം….??
“കുറച്ചു സന്തോഷം തരുന്ന കാര്യമാണ്… “
“ആ പറയ്…”
താൽപ്പര്യം ഇല്ലാത്ത മട്ടിൽ അയാൾ പറഞ്ഞു…
“ഹു…. ജാഡ എന്ന ഞാൻ പറയുന്നില്ല….”
“നീ പറയ്…”
“എന്റെ കാര്യത്തിന് കൂടെ വന്നിട്ട് പതിവ് കാര്യങ്ങൾക്കൊന്നും മുടക്കം വരുത്തണ്ട….”
“എന്ത് കാര്യം…??
“ഹോ… അറിയാത്ത പോലെ… രണ്ടെണ്ണം വീശുന്ന കാര്യം….”
“എന്നിട്ട് വേണം രുഗ്മിണി എന്റെ തല വെട്ടി മാറ്റാൻ….”
എന്തോ ഒരു പ്രകാശം ആ മുഖത്ത് വിരിയുന്നത് അവൾ കണ്ടു.
“വീട്ടിൽ എത്ര എണ്ണമാ അമ്മായിയുടെ കണക്ക്….??
“അവൾ രണ്ടെണ്ണം ഒഴിച്ചങ്ങു തരും പിന്നെ കുപ്പി എവിടെയാന്ന് പോലും അറിയില്ല….”
“അയ്യോ പാവം….”
“കളിയാകണ്ട…. ഇപ്പോൾ അതൊരു ശീലമായി…”
“എന്ന നമുക്ക് ഇന്ന് അതങ്ങു തെറ്റിക്കാം….”
“എന്ത്….???
“രണ്ടെണ്ണം എന്നുള്ളത് മൂന്ന് ആക്കാം എന്തേ….???
“പോടി അവിടുന്ന് വീട്ടിൽ അറിയും….”
ഉള്ളിലെ സന്തോഷം മറച്ചു വെച്ച് അയാൾ പറഞ്ഞു….
“ഞാൻ പറഞ്ഞാൽ അല്ലെ അറിയൂ…. ഒരാളും അറിയില്ല….”
“നീ തല്ല് കൂടിയാൽ പറയും…”
മനസ്സിനക്കരെ എന്ന സിനിമയിലെ ഇന്നസെന്റിനെ ആണ് അവൾക്കപ്പൊ ഓർമ്മ വന്നത്…
“അടി കൂടിയാലും രഹസ്യങ്ങൾ ഒന്നും പുറത്ത് പറയില്ല… അത് വാക്ക്….”
“അങ്ങനെ ആണെങ്കിൽ എനിക്ക് വിശ്വാസ….”
“അയ്യടാ പുലി എലി ആയത് കണ്ടോ….??
“”അപ്പൊ ആക്കിയതാ അല്ലെ….??
“അല്ല വല്യച്ഛ….. ആദ്യം എന്റെ ഇവിടുത്തെ കാര്യം തീർക്കണം എന്നിട്ട്….”
“ഇപ്പൊ തീർക്കാം… ഇവിടെ എത്ര വീടുണ്ട്….??
“കുറെ പേരെ അവിടെ കണ്ടല്ലോ അധികമൊന്നും ഇല്ല മൂന്ന് പേരെ കൂടി കാണാൻ ഉണ്ട്….”
പിന്നെയുള്ള മാധവന്റെ നീക്കങ്ങൾ വേഗത്തിൽ ആയിരുന്നു …. എട്ട് മണിയോടെ അവൾ പറഞ്ഞ
സ്ഥലങ്ങളിൽ അയാൾ എത്തിച്ചു… അവസാന വീട്ടിൽ നിന്ന് ഇറങ്ങുമ്പോ മാധവൻ അനിതയെ ഒന്ന്
നോക്കി… ആ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം… അത് ശ്രദ്ധിക്കാത്ത വണ്ണം അവൾ
പുറത്തേക്ക് നോക്കിയിരുന്നു… തെല്ലൊരു സംശയത്തോടെ അയാൾ ചോദിച്ചു…
“അല്ല അനുമോളെ എന്താ അടുത്ത പ്ലാൻ…??
“പ്ലാൻ… എന്ത്. തീരെ വയ്യ നല്ലൊരു റൂം എടുക്കണം നന്നായി ഒന്നുറങ്ങണം…”
“മറ്റേ കാര്യം…??
“എന്ത്.. ??
“കുരിപ്പേ ആളെ ആക്കിയതാ അല്ലെ…??
“ഹഹഹ്ഹ.. അല്ല വേഗം വിട്ടോ “
അടിക്കാൻ ഓങ്ങിയ കൈ തടഞ്ഞു അവൾ പറഞ്ഞു…
“ഇവിടുന്ന് വാങ്ങിയിട്ട് പോകാം…”
“എവിടുന്ന്… വണ്ടി വിട്ടെ പോകുന്ന ഹോട്ടലിൽ കിട്ടും വേണ്ടത് എന്താന്ന് വെച്ച….”
“എന്ന ഒക്കെ.. .”
അവൾ തന്നെ നല്ലൊരു ബാർ അറ്റാച്ച് ഹോട്ടലിൽ കൊണ്ടെത്തിച്ചു…. റിസപ്ഷനിൽ ചെന്ന് ഐഡി
കാർഡ് കൊടുത്ത് മാധവൻ പറഞ്ഞു…
“രണ്ട് സിംഗിൽ റൂം വേണം…”
“ഒക്കെ സർ എ സി യോ നോൺ എ സിയോ….??
“എ സി …”
“1300 ഒരു റൂമിന്…”
“ഒക്കെ….”
രണ്ട് കീ റൂം ബോയ് വാങ്ങുന്നത് കണ്ടാണ് അനിത അങ്ങോട്ട് ചെന്നത്….
“ഇത് നമുക്ക് ആണോ രണ്ട് റൂം…??
“അതേ…”
“എനിക്ക് പേടിയാ ഒറ്റയ്ക്ക് കിടക്കാൻ… ഒരു ഡബിൾ റൂം മതി….”
അയാളുടെ കയ്യിൽ നിന്ന് കീ വാങ്ങി മേശ പുറത്ത് വെച്ച് അവൾ പറഞ്ഞു..
എന്നിട്ട് ഉണ്ട കണ്ണു കൊണ്ട് മാധവനെ അവൾ ഇരുത്തി നോക്കി….
അവിടെ നിന്ന് വല്ലതും പറഞ്ഞാൽ വഴക്കാകും എന്നോർത്ത് മാധവൻ ഒന്നും മിണ്ടിയില്ല…. അവൾ
പറഞ്ഞത് പോലെ റൂം എടുത്ത് അവർ മുകളിലേക്ക് ചെന്നു വഴികാട്ടിയായി റൂം ബോയ്
മുന്നിലും….. ആ റൂം കണ്ടപ്പോ അനിതക്ക് തോന്നിയത് വീട്ടിലെ ഹാൾ ആണ് അത്രക്ക് വലിപ്പം
ആയിരുന്നു അതിന്….