വൈകീട്ട് ജോലികഴിഞ്ഞുവന്നപ്പോൾ പ്രീത ആകെ മൂഡൗട്ടായി ഇരിക്കുന്നതാണ് കണ്ടത്. “എന്തുപറ്റി മോളേ?”
അജയ് അവളെ പുണർന്നുകൊണ്ട് ചോദിച്ചു. “.മിണ്ടണ്ട.”അവൾ അവനുനേരെ മുഖം തിരിച്ചു.അവൻ അവളുടെ മുഖം തന്റെ നേർക്ക് തിരിക്കുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
“ണ്ടും എന്താ കാര്യം എന്ന് പറ” “അതിപ്പോൾ…”അതുപറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു.അവൻ ആകെ വല്ലാതായി. “ടെൻഷനടിപ്പിക്കാതെ കാര്യം പറമോളേ”
“നാട്ടീന്ന് സുമയാന്റി വിളിച്ചിരുന്നു.”
“എന്റെ അമ്മക്ക് എന്തേലും.അസുഖം?” “അമ്മക്ക് തലക്ക് സുഖമില്ല. അതെന്ന്.’അവൾ പൊട്ടിത്തെറിക്കുന്നപോലെ ആണത് പറഞ്ഞത്. “നീ എന്താ പറയുന്നേ?”
“ഞാനെങ്ങനാ ചേട്ടനോട് പറയുക.എന്റെ തൊലി ഉരിയുന്നു.”
“നീ പറ.”
‘.അമ്മക്ക് കല്യാണം കഴിക്കണത്രേ’ ‘ഹോ അതാണോ കാര്യം.നല്ലതല്ലേ. ആരുപറഞ്ഞു. അമ്മ പറങ്കോ ?” “ഹും. ഒരു നല്ല കാര്യം അജയേട്ടനെന്തും തമാശയാ.” “ഞാൻ സീരിയസ്സായിട്ടാ പറയുന്നത് അതൊരു നല്ല കാര്യം തന്നെയാ…’
“സുമാന്റി പറഞ്ഞപ്പോൾ എനിക്ക് തൊലിയുരിഞ്ഞുപോയി.”
“സുമയാന്റിയെങ്ങനെ അറിഞ്ഞു.” “അമ്മ വീട്ടിൽ ഒരു ചെറുക്കനെ പണിക്ക് നിർത്തുവാൻ ആലോചിച്ചപ്പോൾ സുമാന്റിയും അങ്കിളും വേണ്ടാന്ന് പറഞ്ഞിരുന്നു.പിന്നെ രണ്ടുദിവസം മുമ്പ് അമ്മക്ക് ഒറ്റക്ക് ബോറടിക്കുന്നൂന്ന് ആന്റിയോട് പറഞ്ഞുശ്രേ.” “എന്നിട്ട് “അപ്പോൾ ആന്റി ചോദിച്ചു അമ്മക്ക് ഒരു വിവാഹത്തെ കുറിച്ച് ആലോചിച്ചുകൂടേന്ന്.അപ്പോൾ പറയാ പ്രീതമോളോട് ചോദിക്ക്. അവൾക്ക് സമ്മതമാണേൽ ആകാന്ന്…എന്താ ഇതിന്റെ അർത്ഥം?” “എന്തർത്ഥം.ടി നിന്റമ്മക്ക് അധികം പ്രായം ഒന്നും ആയിട്ടില്ല. ചുമ്മ എന്തിനാ അവരുടെ ജീവിതം പാഴാക്കുന്നേ..? നീ സമാധാനമായി ഒന്ന് ചിന്തിക്ക് എന്നിട്ട് വിവരം പറ.ഇപ്പോൾ നീ ഒരു ചായ ഉണ്ടാക്കിത്താ…’ അജയൻ അതും പറഞ്ഞ് ബൈഡ്രമിലേക്ക് പോയി. പ്രീത അടുക്കളയിൽ പോയി ചായയിട്ടു വരുമ്പോഴേക്കും അവൾ ഒന്ന് ഫ്രഷായിരുന്നു.
അവൾ ചായയുമായി വന്നു.അപ്പോളും അവളുടെ മുഖം പ്രസന്നമായിരുന്നില്ല. ‘ഉം നല്ല ചായ’അവൾ ചായ്വലിച്ചുകുടിക്കുന്നതിനിടയിൽ അവളെ ഒന്നു പുകഴ്ത്തൻ ശ്രമിച്ചു. “അല്ലെങ്കിലും എന്നാ എന്റെ ചായ മോശമായിട്ടുള്ളത്.” “നീ ഇവിടെ ഇരിക്ക്.’അവൾ അവളെ കിടക്കയിൽ പിടിച്ച് ഇരുത്തി.
“എനികൊന്നും കേൾക്കണ്ട..”
‘കേൾക്കണം.ടി നമ്മൾ ഈ നഗരത്തിൽ സുഖമായി കഴിയുന്നു.നിന്റെ അമ്മ അവിടെ ഒറ്റക്ക് ആർക്കായാലും ഒരു ബോറടിയുണ്ടാകും.”
അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. അവൻ അവൾ പറയുന്നത് അലസമായി ശ്രദ്ധിച്ചുകൊണ്ടിരിന്നു.
“ഞാൻ പറയുന്നത് അവൾക്ക് ആ വലിയ വീട്ടിൽ ഒറ്റക്ക് ജീവിക്കുവാൻ പ്രയാസം ഉണ്ടാകും.പതിനേഴുവയസ്സിലാ അവൾ നിന്നെ പ്രസവിച്ചത്. നീ ഉണ്ടായി നാലഞ്ചുമാസം കഴിഞ്ഞപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയെങ്കിലും ജോലിയുണ്ടായിരുന്നതുകൊണ്ട് നിന്നെ നല്ലനില്ക്ക് വളർത്തി.നീ കോളേജിൽ പഠിക്കുമ്പോളേ നമ്മൾ തമ്മിൽ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ യാതൊരു എതിർപ്പും ഇല്ലാതെ തന്നെ വിവാഹം കഴിച്ചുതന്നു. എന്താ ശരിയല്ലെ?”
“അതുശരിയാണ് എന്നുകരുതി ആരെങ്കിലും കേട്ടാൽ എന്തുകരുതും?” ‘എന്തുകരുതുവാൻ ഇത് സാധാരണ സംഭവം അല്ലെ? അവർക്കിപ്പോൾ വയസ്സ് മുപ്പത്തിയാറേ ആയിട്ടുള്ളൂ. ആരെങ്കിലും അല്ല നമ്മളാണ് നമ്മുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവൾ ഒന്ന് അയഞ്ഞിട്ടുണ്ടെന്ന് അജയനു മനസ്സിലായി.
“ഒറ്റമോളേ ഉള്ളൂ ആർക്കുവേണ്ടിയാ അവൾ ആ കണ്ട സ്വത്തൊക്കെ നോക്കിക്കൊണ്ട് നടക്കുന്നേ? നിനക്കു വേണ്ടി അല്ല?’
‘ഉം എന്നാലും ഞാനും അമ്മയും മാത്രമുള്ള ഒരു ലോകത്തെക്ക് മറ്റൊരാൾ അതുശാരിയാകില്ല.അമ്മയോടു ഇഷ്ടമുള്ളതുകൊണ്ടല്ലേ ഇതുവരെ ഞാൻ അജയേട്ടന്റെ അടുത്തുനിൽക്കാൻ പോലും വരാതിരുന്നേ.
അമ്മയെന്ന് നിർബന്ധിച്ച് അയച്ചപ്പോളല്ലേ ഞാൻ ഇങ്ങോട്ട് വന്നത്
“അതേ നീ എന്റെ കൂടെ നിൽക്കണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ട്. അതുപോലെ ഇനി അവൾക്കും. ഒരു കൂട്ടുണ്ടാകുന്നതിൽ എന്താണ് തെറ്റ്?”
“പറ്റില്ല അമ്മയ്ക്കും എനിക്കും ഇടയിൽ ഒരാൾ വന്നാൽ ശരിയാകില്ല. എത്രയും വേഗം ഞാൻ തിരിച്ചുപോകു ‘
“ദേ നിന്റെ അമ്മ കല്യാണം കഴിക്കുന്നതിൽ മരുമകനായ എനിക്ക് കുഴപ്പം ഇല്ല പിന്നെ നിനക്ക് എന്താ കുഴപ്പം?അവരുടെ യവ്വനം പാഴാക്കിക്കളയണം എന്നാണോ നീ പറായുന്നത്?’