അധികം ബലം പിടിക്കണ്ട..സ്റ്റിച്ച് പൊട്ടും!

Posted on

സുനാപ്ലിമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിവാസം നയിക്കുന്ന സ്വാമി ലിംഗരഹിതാനന്ദ പാദാതികേശവരെ സന്ദർശിക്കാൻ അസോസിയേഷൻ മെമ്പറായ ഫാദർ റോബിൻ വടക്കുംചേരി ആശുപത്രിയിലെത്തിയ ഹൃദയസ്പൃക്കായ ആ രംഗം..

ബോഡിയുടെ ഭൂമധ്യ രേഖാപ്രദേശത്ത് അന്തരീക്ഷത്തിൽ കൊതുകുവലയിട്ട് പരിക്ഷീണനായി കിടക്കുന്ന ഗംഗേശൻ തിരുവടികൾ..!
വാർഡിനു പുറത്ത് ആരോ വന്ന ശബ്ദം..

തിരുവടികൾ : ” ആരാദ്..? “

” ഹല്ലേലൂയ്യ…ഗ്ലോറി ഗ്ലോറി..!!”

” ആഹ്..വന്നു അല്ലേ..?
തെമ്മാടി..!”

“ഉവ്വ് ? “

” ഇങ്ങോട്ട് കേറി വരിക..
തന്നെയൊന്ന് കാണട്ടെ..
ഇവിടുത്തെ വിശേഷൊക്കെ അറിഞ്ഞില്ലേ..?
കുഞ്ചാമണി പോയെടോ..!”

” ഉവ്വ് ..അറിഞ്ഞു..
വയ്യ… അവിടെ വന്ന് ആ കിടപ്പ് കാണാൻ വയ്യ..
മനസിൽ തുണ്ട് സീഡികളിലെ ആഫ്രിക്കക്കാരായ നായകന്മാർക്കൊപ്പം കൊണ്ടുനടക്കുന്ന ഒരു രൂപമുണ്ടടോ..
അതങ്ങനെ തന്നെ നിന്നോട്ടെ..
മൂടോടെ ചെത്തിപ്പോയെന്ന് ഞാൻ വിശ്വസിക്കില്ലടോ ഗംഗേശാ “

” വടക്കുംചേരീ “

” തനിക്ക് തരാൻ, തന്നോട് പറയാൻ എന്റെ കയ്യിൽ ഒന്നുമില്ലടോ ഗംഗേശാ..
വരണ വഴിക്ക് തമ്പാനൂർ ബസ് സ്റ്റാൻഡീന്ന് വാങ്ങിയ കഴിഞ്ഞ ആഴ്ചത്തെ ഫയറുണ്ട്..
തനിക്കിനീ അത് കിട്ടീട്ടും കാര്യമൊന്നുമില്ലല്ലോ..”

” ശവത്തിൽ കുത്താതെടോ വടക്കുംചേരീ..
താനാ ഇടയ്ക്കയെടുത്ത് ഒന്ന് കൊട്ടടോ..”

” ഏത് ഇടക്ക..?
എവിടുന്ന് എടുക്കാൻ..?
കഴിഞ്ഞ പീഡനക്കേസിൽ പൊക്കിയപ്പൊ നാട്ടുകാരും പോലീസും ചേർന്ന് എന്റെ ഇടക്ക വരെ ചവിട്ടിപ്പൊട്ടിച്ചടോ ഗംഗേശാ..
ഇപ്പൊ ദാ തന്റെ ഇടക്കേം പോയി..
നമ്മളെ പോലുള്ള ദൈവദാസന്മാർക്ക് ജീവിക്കാനുള്ള ചുറ്റുപാട് അല്ലടോ ഇപ്പൊ ഇവിടെ..”

” സത്യമാടോ..
പഴഞ്ചൊല്ല് പോലും നമ്പാൻ പറ്റാത്ത കാലമാ..
അമ്മ വേലി ചാടിയാൽ മകൾ മതിലുചാടും എന്ന തത്വത്തിൽ വിശ്വസിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്..
അമ്മയ്ക്ക് പൂജയിലും വഴിപാടിലുമൊക്കെ ഉള്ള വിശ്വാസവും താല്പര്യവും മകൾക്കുണ്ടായില്ല്യ..?
ഫലം ന്തായി..? പൂജാ സാമഗ്രി അങ്ങട് പോയി..
കലികാലം കലികാലം..!!”

” എന്ത് പറഞ്ഞാടോ ഞാൻ തന്നെ ആശ്വസിപ്പിക്കുക..?
കുമ്മനാഞ്ചേരീലെ അമ്മാവന്റെ പ്രസ്ഥാവന വന്നില്ലേ..?
കുഞ്ചാമണി കട്ട് ചെയ്ത ഫാസിസ്റ്റ് രീതി വേദനയുളവാക്കി എന്ന്..
നടിയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്തപ്പൊ പറഞ്ഞ പോലെ..”

” താനെവിടുത്തെ കത്തനാരാടോ..?
ഇനി പ്രസ്ഥാവനേടെ ഒരു കൊറവേ ഉള്ളോ ഇവിടെ..?
അല്ലെങ്കിലും എന്റെ കുഞ്ചാമണി മുറിച്ചാൽ അയാൾക്കാണോ വേദനയുണ്ടാകുന്നത്..?
എനിക്കല്ലേ വേദന..”

” നല്ല വേദനയുണ്ടല്ലേടോ..? “

“അല്ല നല്ല സുഖമുണ്ട്..
ബലാൽസംഗത്തിനിടെ സുനാപ്ലി മുറിക്കുന്നവളോട് മരപ്പിക്കാനുള്ള ഇഞ്ചക്ഷൻ എടുത്തിട്ട് മുറിക്കാൻ പറയാമ്പറ്റ്വോടോ..? :-/
വല്ലാത്ത വേദനയാടോ “

” അതും ശരിയാ..
തനിക്ക് അതൊന്ന് ഇൻഷൂർ ചെയ്തൂടാരുന്നോടോ..?”

” ങേ..! “

” റൊണാൾഡോ പണ്ട് അയാളുടെ കാൽ 100 കോടി രൂപയ്ക്കാണ് ഇൻഷൂർ ചെയ്തത്..
കാലാണല്ലോ അയാളുടെ ആയുധം..
അതുപോലെ ഇതാണല്ലോ നമ്മുടെ ആയുധം..
മനസിലായവർക്കായി…ഹല്ലേൽ…ആ അല്ലേൽ വേണ്ട “

” പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടില്ലല്ലോ..
മടുത്തടോ വടക്കുംചേരീ..
ഞാനീ ഫീൽഡ് വിടുവാ..”

” അല്ലേലും താനിനി ഈ ഫീൽഡിൽ നിന്ന് മഞ്ഞ് കൊണ്ടിട്ടെന്താ കാര്യം..
യുദ്ധകാഹളം മുഴക്കിയപ്പോളേ ആയുധം മുറിഞ്ഞ് പോയ യോദ്ധാവല്ലേടോ താൻ..?

” ഹും ..താൻ വന്നപ്പൊ ആ മദ്രസ പീഡനക്കേസിലെ ഉസ്താദിനെ കൂടെ കൂട്ടാരുന്നില്ലേ..?
ഒന്നിച്ചൊരു സെൽഫിയെടുത്ത് “മതേതരത്വം അറ്റ് ഇറ്റ്സ് പീക്ക് ” എന്നൊരു ക്യാപ്ഷനുമിട്ട് ഫെയ്സ് ബുക്കിൽ ഇട്ടിരുന്നേൽ ലൈക്ക് ചറപറാന്ന് വന്നേനേം..”

” അടുത്ത വരവിനു കൂട്ടാം..
ഞാനിറങ്ങട്ടേടോ ഗംഗേശാ..
താൻ പഴയ പീഡനങ്ങളൊക്കെ ആലോചിച്ച് കിടക്ക്..
അധികം ബലം പിടിക്കണ്ട..
സ്റ്റിച്ച് പൊട്ടും “

” എടോ വടക്കുംചേരീ “..

” എന്താടോ ഗംഗേശാ..?”

” എനിക്കൊന്ന് കാണണമെടോ..”

” ങേ എന്ത് കാണണമെന്ന്..”

” എടോ എനിക്ക് അവസാനമായി ഒന്നൂടി കാണണമെടോ..?”

” ഓ അതാരുന്നോ..?
അതിനി കാണാനൊന്നും പറ്റില്ല..
ഓപ്പറേഷൻ കഴിഞ്ഞപാടെ അറ്റൻഡർ അതെടുത്ത് കളഞ്ഞു..
അപ്പോൾ തന്നെ അതൊരു കില്ലപ്പട്ടി കടിച്ചോണ്ടും പോയി”.

” ഈശ്വരാ…ദിത് ദെന്തൊരു പരീക്ഷണം..!!”

പൊട്ടിക്കരയുന്ന ഗംഗേശ തിരുവടികളെ നോക്കി ആ സതീർഥ്യൻ മതത്തിന്റെ വേലിക്കെട്ടുകളിൽ ചാരിനിന്ന് സങ്കടം കടിച്ചമർത്തി

9490cookie-checkഅധികം ബലം പിടിക്കണ്ട..സ്റ്റിച്ച് പൊട്ടും!

Leave a Reply

Your email address will not be published. Required fields are marked *