കൊച്ചു പേടിക്കണ്ടട്ട

Posted on

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ (തൃശിവപേരൂർ അങ്ങിനെ പറയാനാണ് എനിക്ക്
ഇഷ്ട്ടം.) തിരക്കിൽ നിന്നു മാറി ഗ്രാമീണ ബാംഗിയും പ്രകൃതി സൗന്ദര്യവും വേണ്ടുവോളം
ഉള്ള പുള്ളിലേക്കുള്ള വഴിയേ വണ്ടി ഓടിച്ചു കൊണ്ടു ഞാൻ കുറച്ചു മുൻപ് നടന്ന
കാര്യത്തെ കുറിച്ചു വീണ്ടും ആലോചിച്ചു.
“അതേ സച്ചേട്ട, ഞാൻ വളച്ചുകെട്ടിലത്തെ കാര്യം പറയാം, എനിക്ക് ചേട്ടനെ ഇഷ്ട്ടാ…
ഇഷ്ട്ടന്നു പറഞ്ഞ നിങ്ങടെ ഭാര്യയായി, രണ്ടുമൂന്നു ജൂനിയർ സെഞ്ചൂസിനെ ഒക്കെ പെട്ടു
വളർത്തി നിങ്ങടെ ഒപ്പം ജീവിക്കാൻ…. എന്താ ചേട്ടന്റെ അഭിപ്രായം…”
എന്റെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്ന ഈ വാക്കുകൾ…ഉള്ളിൽ സന്തോഷം
ഉണ്ടെങ്കിലും, കേൾക്കാൻ ഒരുപാട് കൊതിച്ച ഒന്നായിരുന്നെങ്കിലും പെട്ടന്ന് ഒരു മറുപടി
പറയാൻ എനിക്കവില്ലായിരുന്നു….

*************************************************************************************
ഞാൻ സച്ചു എന്ന സത്യജിത്.24 വയസു. ഒരു തടിയൻ.വലിയ ബാംഗിയും കോപ്പുമൊന്നും ഇല്ല
കാണാൻ. ‘അമ്മ ലത, അനുജത്തി അപർണ (അപ്പു) പിന്നെ ഞാനും അടങ്ങുന്ന ഒരു കൊച്ചു
കുടുംബം. നന്നേ ചെറുപ്പത്തിലേ ഗൾഫിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന അച്ഛൻ മരിച്ചു.
ആതിനു ശേഷം ഞങ്ങളുടെ കുടുഭത്തിനു താങ്ങായി നിന്നതു അമ്മയുടെ രണ്ടു സഹോദരങ്ങളും ഒരു
ചേച്ചിയും(അമ്മക്ക് മൊത്തം നാലു ചേട്ടന്മാരും രണ്ടു ചേച്ചി മാരും ആണ് ഉള്ളത്). ആ
വേർപാടിൽ നിന്നും വളരെ കഷ്ടപ്പെട്ടു കരകയറി അമ്മ ഉള്ള ചെറിയ സമ്പാദ്യം കൊണ്ടു എന്നെ
നല്ലരീതിയിൽ പഠിപ്പിച്ചു ഒരു മെക്കാനിക്കൽ എന്ജിനീറിങ് ബിരുദ്ധദരിയാക്കി.
അനുജത്തിയും ഇപ്പോൾ എന്ജിനീറിങ്ങിന് പഠിക്കുന്നു.

എന്ജിനീറിങ് പഠനം കഴിഞ്ഞു രണ്ട് വർഷമായിട്ടും ഒരു നല്ല ജോലി സമ്പാദിക്കാൻ
കസിഞ്ഞിട്ടില്ല എനിക്ക്. ഉള്ളത് തൃശ്ശൂരിലെ ഒരു കാർ ഡീലേർഷിപ്പിൽ സർവിസ് and
ബിസിനസ്‌ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ആയിട്ട്. മുന്നിലുള്ളതു അനുജത്തിയുടെ കല്യാണം
ഒരു കുറവും ഇല്ലാതെ നടത്തുക എന്ന ദവ്ത്യം.

ഇപ്പോൾ നിങ്ങൾക്ക് എൻ്റെ ഒരു അവസ്ഥ മനസിലായിട്ടുണ്ടാകുമല്ലോ… അപ്പോളാണ് നമ്മുടെ
നായികയും മുറപ്പെണ്ണുമായ അക്കു എന്ന അഖിലയുടെ രംഗപ്രവേശം.
അഖില, 20 വയസു. Bcom ഡിഗ്രി കസിഞ്ഞു CA കോച്ചിങ്ങിന് പോകുന്നു. സുന്ദരി,അമ്മയുടെ
മൂന്നാമത്തെ സഹോദരന്റെ മകൾ. അവൾക്കു ഒരു അനുജനും കൂടി ഉണ്ട്. എന്റെ അനുജത്തിയുടെ
അതേ പ്രായം. അവളുടെ അച്ഛൻ സന്ധോഷ് മാമനും ‘അമ്മ സജിത അമ്മായിയും എല്ലാ
കലാപരുപഠിക്കും കൂട്ടുനിൽക്കുന്ന ഒരു അടിച്ചുപോളി ടീമിസ്.

അക്കു:സചേട്ടൻ എന്താ ഒന്നും മിണ്ടാതെ, ഞാൻ പറഞ്ഞത് ഇഷ്ട്ടയില്ലേ…?
ഒരുപാട് നേരത്തെ നിശ്ശബ്ദതക്കു വിരാമമിട്ടുകൊണ്ട് അവൾ തന്നെ പറഞ്ഞു തുടങ്ങി…
അക്കു: ഞാൻ ഒരുപാട് ചിന്ദിചു. എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ട്ടാ..എനിക്ക് അറിയാം
ചേട്ടനും എന്നെ ഇഷ്ട്ടനൊക്കെ…

ഒരു കള്ളാച്ചിരിയോടെ അവൾ അത് പറഞ്ഞു നിർത്തി നിഷ്കളങ്കതയുടെ എന്റെ മുഖത്തേക്ക്
നോക്കി…
അപ്പോളേക്കും വണ്ടി പുള്ളു പാടത്തിന്റെ നടുവിൽ ഉള്ള പാലത്തിൽ എത്തിയിരുന്നു. വണ്ടി
ഞാൻ പാലത്തിനു മൂന്നായി റോഡ്‌സൈഡിൽ പാർക്ചെയ്തു പുറത്തിറങ്ങി പാലത്തിന്റെ
മുകളിലേക്കു നടന്നു…
ആകാംഷയോടെ എന്റെ അടുത്തേക്ക് നടന്നു വന്ന അവളോട്‌ ഞാൻ പറഞ്ഞു തുടങ്ങി…
അക്കു, നിന്നെ എനിക്ക് ഇഷ്ട്ടമല്ല എന്നു പറഞ്ഞാൽ അത് ഞാൻ എന്റെ മനസാക്ഷിയെ
വഞ്ചിച്ചത് പോലാകും. എനിക്ക് നിന്നെ ഇഷ്ട്ടമാണ്..ഒരുപാട് ഇഷ്ട്ടമാണ്… പണ്ട് ഒരുപാട്
തവണ ഞാൻ ഈ ഒരു വാക്ക് നിന്നില്നിന്ന് കേൾക്കാൻ കൊതിച്ചിരുന്നു. ഒരുപാട് തവണ എന്റെ
ഉള്ളിലെ ഇഷ്ട്ടം തുറന്നു പറയാൻ ഞാൻ തുനിഞ്ഞതും ആണ്. പക്ഷെ എന്ടെ ഒരുതരം അപകർഷതാ
ബോധം, ഞാൻ അരുമല്ലന്ന തോന്നൽ, അതാണ് എല്ലത്തിൽനിന്നും എന്നെ പിന്തിരിപ്പിച്ചത്.
പക്ഷേ ഇപ്പൊൾ എനിക്ക് നിന്നെ എന്റെ ജീവിതത്ിലേക്ക് കൈ പിടിച്ചു കയറ്റാൻ കഴിയുമെന്ന്
തോന്നുന്നില്ല….

വീണ്ടും ഞങ്ങൾക്കിടയിൽ ഒരു നീണ്ട മൗനം… പെട്ടന്ന് അവൾ ന്റെ അടുത്തേക്ക് നീങ്ങി
എന്റെ ഷോൾഡറിൽ തലച്ചാരി നിന്നുകൊണ്ട് പതുക്കെ എന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു, “
ഏതൊരു സ്ത്രീയും അവളുടെ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹവും സംരക്ഷണവും അന്.
അതു ഞാൻ വേണ്ടുവോളം ഈ ദുഷ്ട്ടനിൽ നിന്നും അറിഞ്ഞിട്ടുണ്ട്… അതുമതി എനിക്ക്…

അക്കു , നീ ഈ പറയുന്നത് നിന്റെ പ്രായത്തിന്റെ പക്കഥയില്ലയ്മ… നീ ചിന്തിക്കൂ..
നിനക്ക് എന്നെ പോലുള്ള ഒരുത്തനെ അല്ല, പകരം നല്ല ചുള്ളനയ ഒരുത്തനെ കിട്ടും

അൽപം വേദനയോടെ ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ അവൾ‌ അൽപം കോപത്തോടെ എന്റെ
നെങ്ങിനിട്ട് ഒരു ഇടി തന്നിട്ട് നിന്ന് ചുണുങ്ങി…
വീണ്ടും ഞാൻ അകലേക്ക് നോക്കിനിന്നു പറഞ്ഞു തുടങ്ങി, “ഞാൻ ഇപ്പൊൾ ജീവിക്കുന്നത്
തെറ്റുകളുടെ ലോകത്താണ്, നിങ്ങളുടെ മുന്നിൽ ഇപ്പോളും ചിരിച്ചും കളുചും നിക്കുന്ന
നിൽക്കുന്ന ആ പഴയ ആളല്ല ഞാനിപ്പോൾ. ഇനി പണ്ടത്തെ നിലയിലേക്ക് ഒരു
മടങ്ങിപോക്കില്ല…അതുകൊണ്ടാണ് ഞാൻ പറയുന്നത് നീ ഒന്ന് മനസിലാകൂ..”

“എനിക്ക് ഒന്നും അറിയേണ്ട, മനസിലാക്കേം വെണ്ട, എന്റെ വാക്കു ഇനി മാറാനും പോണില്ല..
എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു, ഇനി ആ തീരുമാനം മാറ്റണമെങ്കിൽ ഞാൻ
ഇല്ലാതാക്കണം…നേരം വൈകുന്നു, എന്നെ ബസ്ബ്‌സ്റ്റോപിൽ കൊണ്ടാക്ക്, എനിക്ക് പോണം,”
ഇത്രയും പറഞ്ഞു അൽപം നിരാശയോടെ നിറകണ്ണുമായി അവൽ വണ്ടികരികിലേക്ക് നടന്നു.
ഞാൻ എന്റെ ഫോണിൽ ഓഫീസിലേക്ക് വിളിച്ചു, ഒരു കസ്റ്റമർ മീറ്റിന് പോകാന്, അയാൾക്ക്
പുതിയ വണ്ടി എടുക്കാനും താൽപര്യം ഉണ്ട്, അതുകൊണ്ട് എന്‍റെൽ ഉള്ള ഡെമോ വണ്ടി ഞാൻ
ഇന്ന് കൊണ്ടുപോകുവാന്ന് പറഞ്ഞു ഫോൺ വെച്ചു.

തിരിഞ്ഞ് വണ്ടിയിൽ കയറി ഞാൻ വണ്ടി സ്റ്റാട്ടാക്കി മുന്നോട്ടെടുത്തു. പെട്ടന്ന്
തന്നെ ഞങ്ങളുടെ വണ്ടിയുടെ മുന്നിലേക്ക് ഒരു 96 മോഡൽ ബുള്ളറ്റ് വന്നുനിന്നു.
അതിൽനിന്ന് പിന്നിലിരുന്നു ഒരു എല്ലൻ, (കണ്ടാൽ ഒരു ഞാഞ്ഞൂലു പോലെ ഇരിക്കും, നമ്മുടെ
സിനിമാ നടൻ വിനായകന്റെ പണ്ടത്തെ കോലം) ഇറങ്ങി വന്നു എന്റെ അടുത്തേക്ക് വന്നുപറഞ്ഞു
“ ഗഡ്ഡീ ഞാൻ കഞാണി ഷിബു, മുള്ളാണി എന്ന് പറയും, ഡാവു ഒന്ന് പുറത്തേക്ക് ഇറങ്ങിയേ,
ഇത്തിരി സംസാരിക്കണം…”

“കൊച്ചു പേടിക്കണ്ടട്ട, ഇവനെ ഇത്തിരി നേരം ഞാനും ഒന്ന് സ്നേഹിക്കട്ടെ”
വണ്ടിയിൽനിന്ന് ഇറങ്ങിയ എന്നെ ചേർത്തുപിടിച്ചു അവൻ വണ്ടിയുടെ ഉള്ളിലേക്ക് നോക്കി
ചിരിച്ചുകൊണ്ട് പറഞ്ഞു.

ഭയത്തോടെ ഇതെല്ലാം നോക്കിയിരിക്കുന്ന അക്കു ഒരുനിമിഷം കണ്ണ് ചിമ്മി തുറന്നപ്പോൾ
കാണുന്നത് എന്റെ ഷിബു താഴെ കിടന്നു പിടയുന്നതും അവന്റെ കൂടെ ഉള്ളവൻ ഒരു കത്തിയും
ആയി എന്നെ ആക്രമിക്കാൻ വരുന്നതും അണ്.
ഞൊടിയടയിൽ ആ ആക്രമണത്തിൽ നുന്നും ഒഴിഞ്ഞുമാറി നിലത്തെട്ടിയ അവന്റെ മുതുകത്ത്
ആഞ്ഞൊരു ചവിട്ടും കൊടുത്ത് തിരിഞ്ഞ് നിന്ന എന്നെ വീണ്ടും ആക്രമിക്കാൻ വന്ന
മുള്ളാണ്ണിയെ അവന്റെ കഴുത്തിലും ഇടുപ്പിലും ആയി മർമ്മസ്ഥാനത്ത് ഒരു ചെറിയ പഞ്ചും
കൊടുത്ത് ഞാൻ തിരിഞ്ഞ് നടന്നു…

ആശുപത്രിയിലേക്ക് ഒന്നും കൊണ്ടുപോകാൻ നിക്കണ്ട. അവിടെ ചികിത്സ ഇല്ല. നേരെ ചേർപ്പ്
ഭഗവതി ക്ഷേത്രത്തിന് പുറകുവശത്തെ കീഴാട്ട് ഗുരുക്കലെ കണ്ടാമതി. വലതുവശത്തെക്ക്
ചരിഞ് ഒരു കൈ അനക്കാൻ പറ്റാതെ കിടന്നു കരയുന്ന അവനെ തങ്ങിയെടുക്കൻ ശ്രമിക്കുന്ന
കൂടെയുണ്ടായിരുന്നവനോട് അത്രയും പറഞ്ഞു വണ്ടി തിരിച്ചു മുന്നോട്ട് എടുക്കുമ്പോൾ
ജീവിതത്തിൽ ആദ്യമായി ഒരു സംഘടനം നേരിൽ കണ്ടതിന്റെയും ഒട്ടും പ്രതീക്ഷിക്കാത്ത എന്റെ
പ്രത്യാക്രമണവും ഉണ്ടാക്കിയ നടുക്കത്തിൽ ഇരുന്നു വിറക്കുന്ന അവളെ അണ് ഞാൻ കണ്ടത്.

പേടിച്ചോ എന്റെ പെണ്ണ്…
ഞാൻ ഒരു ചിരിയോടെ അവളെ നോക്കി ചോദിച്ചു..

അക്കു ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി അതെ ഇരിപ്പ് തുടർന്നു…
വണ്ടി അപ്പോളേക്കും വാടാനപ്പള്ളി തൃപ്രയാർ റൂട്ടിൽ കയറിയിരുന്നു.
ബസ് സ്റ്റോപ് എത്തിയപ്പോൾ നിർത്താൻ പറഞ്ഞ അവളോട് ഞാൻ വീടിലാക്കം എന്നുപറഞ്ഞപ്പോലും
ഒരു മൂളൽ മാത്രമായിരുന്നു മറുപടി.

പെട്ടന്ന് റോഡരികിൽ കണ്ട ഒരു കൊച്ചു ചയകടയുടെ മുന്നിലേക്ക് വണ്ടിനീലി നിർത്തി
കടക്കാരനോട് രണ്ടു ചായയും പരിപ്പുവടയും പറഞ്ഞു തിരിഞ്ഞ ഞാൻ കാണുന്നത് ഒരു കൊച്ചു
ടിഷ്യൂവിൽ മുഗംപോത്തി കരയുന്ന അക്കുവിനെ ആണ്.
ഡീ പൊതെ കരയാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല, നീ ഒന്ന് ചുമ്മാ ഇരുന്നെ, ആൾക്കാർ
ശ്രദ്ധിക്കും.
അത്രയും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കിയിൽ മെല്ലെ തലോടി..

പെട്ടന്ന് എന്തോ ഓർമ്മ വന്നതുപോലെ അക്കു എനിക്ക് നേരെ തിരിഞ്ഞ് പറഞ്ഞു “ആരാ അവർ,
എന്തിനാ ചേട്ടനെ തല്ലാൻ വന്നെ, ചേട്ടന് എന്തേലും പറ്റിയോ, നോക്കട്ടെ ഞാൻ,
പുറത്തേക്ക് ഇറങ്ങിക്കെ, ഞാൻ ഒന്ന് ശെരിക്ക് നോക്കട്ടെ,”

വണ്ടിക്ക് പുറത്ത് ഇറങ്ങിയ എന്നെ മൊത്തത്തിൽ പരിശോധിച്ച് തൃപ്തിപ്പെടുത്തി അവ്ൾ
വേണ്ടും എന്റെ അടുത്ത് ആ അക്രമകാരികളെ കുറിച്ചും അവിടെ എന്താ ഉണ്ടായെന്നും ചോദിച്ചു

ചായയും ആയി വന്ന കടക്കരനെ കണ്ടപ്പോൾ സംസാരം നിർത്തി ചയ വാങ്ങി വണ്ടിയിലോട്ട്
ഇരിക്കാൻ പറഞ്ഞു ഞാനും എന്റെ സീറ്റിലോട്ട്‌ വന്നു ഇരുന്നു ഞാൻ അവളോട് പറഞ്ഞു
തുടങ്ങി.

49620cookie-checkകൊച്ചു പേടിക്കണ്ടട്ട

Leave a Reply

Your email address will not be published. Required fields are marked *