എപ്പോഴും എന്റേത് 1

Posted on

ഹായ് ഫ്രണ്ട്സ് ഒരുപാട് കഥകൾ ഇവിടെ നിന്ന് വായിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായാണ് എന്തെങ്കിലും എഴുതാൻ ശ്രമിക്കുന്നത്. എഴുത്തിൽ ഞാൻ തികച്ചും ഒരു പുതുമുഖമാണ്. വെറുതെ തോന്നിയ ഒരു കഥ നിങ്ങളുമായി പങ്കുവെക്കാം എന്ന എപ്പോഴത്തെയോ ഒരു ഭ്രാന്തിന്റെ പുറത്ത് എഴുതിത്തുടങ്ങുകയാണ്. തെറ്റുകൾ പറഞ്ഞുതരാൻ നിങ്ങൾ മാത്രമേ ഉള്ളൂ. അഭിപ്രായങ്ങൾ എഴുതാൻ മറക്കല്ലേ

അപ്പോ പറഞ്ഞപോലെ വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ വായിച്ച് തുടങ്ങിക്കോളൂ ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

എന്നും എന്റേത് മാത്രം

പൂർണമായും തരിശല്ലെങ്കിലും അവിടവിടെയായി നട്ട പച്ചക്കറികൾക്കിടയിലൂടെ കളിച്ച് നടക്കുകയാണ് ഒരുകൂട്ടം കുട്ടികൾ. കുറച്ച് മാറിയുള്ള തരിശായ വയലിൽ മറ്റൊരു പിള്ളേര് സെറ്റിന്റെ ഫുഡ്ബോൾ ആവേശം ഓരോ നിമിഷവും മുറുകിക്കൊണ്ടിരിക്കുകയാണ്. “ഡാ വിക്കീ അവനെ ബ്ളോക്ക് ചെയ്യഡാ” ??? കൂട്ടത്തിൽ ഒരുത്തൻ പോസ്റ്റിലേക്ക് ബോളുമായി പാഞ്ഞടുക്കുന്ന പയ്യനേ നോക്കി നിലവിളിച്ചു. നേരം നട്ടുച്ചയാണെങ്കിലും അതൊന്നും അവർക്ക് വിഷയമല്ലെന്ന രീതിയിൽ കളികൾ തകൃതിയായി മുന്നോട്ട് പോവുകയാണ്. പെട്ടന്നാണ് വയലിന്റെ ഓരത്തായുള്ള കുളത്തിന്റെ കരയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു പെൺകുട്ടി കാൽ തെറ്റി ്് കുളത്തിലേക്ക് വീണത്. ഒരു നിമിഷം , എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന കുട്ടികൾ ബഹളം വച്ച് കരയാൻ തുടങ്ങി. “കിച്ചെ കിച്ചേട്ടാ…” വെള്ളത്തിൽ കയ്യും കാലുമിട്ടടിച്ച് അവൾ നിലവിളിക്കുന്നത് കേട്ടാണ് ഗോളടിക്കാൻ ആഞ്ഞ അവൻ അങ്ങോട്ട് ഓടുന്നത്. പിള്ളേരെ തള്ളിമാറ്റി പടവിൽ എത്തിയതും കണ്ടത് വെള്ളത്തിലേക്ക് മുങ്ങിത്താഴുന്ന അവളെയാണ്. ???? “ശ്രീക്കുട്ടീ!?” തൊട്ടടുത്ത നിമിഷം അവളെ ലക്ഷ്യമാക്കി കുളത്തിലേക്ക് അവൻ എടുത്ത് ചാടി.

റ്റ്രിങ്ങ് റ്റ്രിങ്ങ് റ്റ്രിങ്ങ് ⏰⏰⏰ അലാം അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടുന്നത്. സമയം ഏഴര ആയിരിക്കുന്നു. അത് ഓഫ് ചെയ്ത് എഴുന്നേറ്റിരുന്നു. അപ്പോഴും കണ്ട സ്വപ്നത്തിന്റെ വിറയൽ വിട്ടുമാറിയിരുന്നില്ല. എന്താണ് ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം? മറക്കാൻ ശ്രമിക്കും തോറും പഴയതെല്ലാം എന്നെ വിടാതെ വേട്ടയാടുകയാണ്. ഏത് തിരക്കുകളിലേക്ക് പറിച്ച് ്് നട്ടിട്ടും മനസ്സ് പലപ്പോഴും ഓർമകളെ തേടിപ്പോകുന്നു. കുത്തി നോവിക്കുന്ന ഭൂതകാലം വീണ്ടും എന്നെ തോൽപ്പിക്കുകയാണോ?. ചിന്തകൾ കാട് കയറാൻ തുടങ്ങിയതും ്് തലയൊന്ന് കുടഞ്ഞ് ഞാൻ ഫ്രഷ് ആകാൻ തുടങ്ങി.
കുളി കഴിഞ്ഞ് ഒരു ബ്ളാക്ക് ജീന്സും ചുവപ്പ് ടീഷർട്ടും ഇട്ട് കാറിന്റെ കീയുമെടുത്ത് ഇറങ്ങി. ഓഫീസ് അഞ്ച് കിലോമീറ്റർ ദൂരെയാണ്. പക്ഷേ മുംബൈ നഗരമല്ലേ , ട്രാഫിക്കിൽ പെട്ടാൽ പെട്ടതാ. നേരെ അടുത്തുള്ള കേരള റെസ്റ്റോറന്റിലേക്ക് വച്ച് പിടിച്ചു. അവിടെ ഇരുന്ന് ഒരു സെറ്റ് ഇഡ്ഡലിക്ക് ഓഡർ കൊടുത്തപ്പോഴാണ് ഓർത്തത് , ഇതൊക്കെ പറയുന്ന എന്നെ നിങ്ങൾക്ക് അറിയില്ലല്ലോ? പറയാൻ മാത്രം പ്രത്യേകിച്ച് ഒന്നുമില്ല എന്നെ കുറിച്ച്. ഞാൻ നവനീത് കൃഷ്ണ. പാലക്കാടാണ് സ്വദേശം. ഇപ്പോ ഇവിടെ A V K Designsൽ ഡിസൈനർ ആണ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും ഓഫീസിലേക്കുള്ള യാത്ര തുടർന്നു. ഇഷ്ടമുള്ള പ്രൊഫഷൻ ആണെങ്കിലും ഈ സ്ഥിരം രീതികൾ എനിക്ക് മടുക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കാറുമായി മുന്നോട്ട് പോയ ഞാൻ ഒരു വളവ് തിരിഞ്ഞ് ചെന്ന് കയറിയത് നീണ്ടുകിടക്കുന്ന വലിയൊരു വാഹന നിരയുടെ ഏറ്റവും പുറകിലേക്കാണ്. അതെ ബ്ളോക്ക് തന്നെ , മുംബൈയിലെ പതിവ് കാഴ്ചകളിൽ ഒന്ന്. എന്റെ പുറകിലും വലുതും ചെറുതുമായ വേറെയും കുറെ വണ്ടികൾ വന്ന് നിൽക്കുന്നുണ്ട്. ??? അഗർ തും മിൽ ജാവോ ??? അപ്പോഴാണ് ഫോൺ റിങ്ങ് ചെയ്യുന്നത്. നോക്കുമ്പോൾ റിയയാണ്. “Hey man where are you? ഇന്നത്തെ മീറ്റിങ്ങ് മറന്നോ ഡാ ???” ശബ്ദം കേട്ടപ്പോഴെ മനസ്സിലായി , ആള് നല്ല കലിപ്പിലാണ്. “ഏയ് ഇല്ലെഡീ ഞാൻ ട്രാഫിക് ജാമിലാ” അതെങ്കിലും പറഞ്ഞില്ലെങ്കിൽ അവള് റേഡിയോ പോലെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. “ഡാ ബോസ് വന്നിട്ടുണ്ട്. നിന്നെ അന്വേഷിച്ചു. വല്ല ഓട്ടോയും പിടിച്ച് വാ വേകം” ദേഷ്യം അൽപം കുറയുന്നുണ്ട്. “ഹാ ബെസ്റ്റ് , എന്റെ ചുറ്റും വണ്ടിയാ. ഡോർ തുറക്കാൻ ഗ്യാപ്പ് കിട്ടിയാൽ ഭാഗ്യം. തൽക്കാലം പുള്ളിയെ നീ ഡീൽ ചെയ്യ്. ഞാൻ എത്തിക്കോളാം” അതും പറഞ്ഞ് ്് അവളെന്തെങ്കിലും പറയുന്നതിന് മുന്പ് ഞാൻ കാൾ കട്ട് ചെയ്തു. കുറച്ച് മിനുട്ടുകൾക്ക് ശേഷം വാഹനങ്ങൾ പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ഞങ്ങളുടെ ഓഫീസിൽ ഞാനടക്കം മൂന്ന് പേരാണ് സൗത്ത് ഇന്ത്യൻസായി ഉള്ളത്. ഞാനും , റിയയും പിന്നെ ഐശ്വര്യയും. റിയയെ കുറിച്ച് പറയുകയാണെങ്കിൽ ്് അവളാണെന്റെ ചങ്ക്. ഒരു തനി കോട്ടയം അച്ചായത്തി കൊച്ച്. എന്നെപ്പോലെ ഫാഷൻ ഡിസൈനിങ്ങ് തലക്ക് പിടിച്ച ഒരാളാണ് അവളും. പിന്നെ ആളത്ര കുറഞ്ഞ ്് പുള്ളിയൊന്നുമല്ല. ഞങ്ങളുടെ കമ്പനിയുടെ ഹെഡ് അക്കൗണ്ടന്റായ രാഹുൽ ശർമയെ ജോലിക്ക് കയറി ആറ് മാസത്തിനകം വളച്ചൊടിച്ച് കുപ്പിയിലാക്കിയ റെക്കോർഡും അവളുടെ പേരിലാണുള്ളത്. സാമാന്യം കനത്തിൽ തേപ്പ് കിട്ടി , ഇനിയൊരു പെണ്ണ് ലൈഫിൽ വേണ്ടെന്ന് തീരുമാനിച്ചിരുന്ന രാഹുൽ ജി ഇവളുടെ ദിവ്യപ്രേമത്തിൽ മുട്ടും മടക്കി കമിഴ്ന്നടിച്ച് വീഴുകയായിരുന്നു. ഐശ്വര്യ ഞമ്മടെ കോയിക്കോട്ട് കാരിയാണ്. ്് ഓഫീസിൽ ഇവരാണ് എന്റെ ചങ്ങായീസ്. ????? പിന്നെ ബോസിന്റെ കാര്യം , ഞങ്ങളുടെ ഇപ്പോഴത്തെ ബോസ് മിസ്റ്റർ ഹരിലാൽ കപൂർ ആത്മാർഥമായി ഒരു കോഴിയാണ്. എല്ലാ പെണ്ണുങ്ങളെയും വായനോക്കി നടക്കുന്ന അങ്ങേർക്ക് റിയയോട് മാത്രം പ്രത്യേക ഒലിപ്പീര് കൂടിയുണ്ട്. അതാണ് അയാളുടെ കാര്യത്തിൽ അവളെന്നെ തടയാക്കുന്നത്. അതിൽ കാര്യവുമുണ്ട്. ഇന്ന് ്് നടക്കാൻ പോവുന്ന കോൺഫറൻസിൽ പ്രസന്റ് ചെയ്യേണ്ട ഡിസൈൻ ഞാനും റിയയും കൂടി വരച്ചതാണ്. അപ്പോ അവൾക്കും ബോസിനും ഇടയിൽ ഞാൻ വേണം , അല്ലെങ്കിൽ ചിലപ്പോൾ ്് ക്ളൈന്റസിന്റെ മുന്നിൽവച്ച് ബോസ് ഇടി കൊള്ളും ?. കുറച്ച് നേരത്തേ കഷ്ടപ്പാടിനൊടുവിൽ ഒരുവിധത്തിൽ കാറുമായി ഞാൻ ഓഫീസിന്റെ പാർക്കിങ്ങിൽ എത്തി.
ചെന്ന് ഇറങ്ങുമ്പോഴേ കണ്ടു കുറച്ചധികം ലക്ഷ്വറി കാറുകൾ പാർക്കിങ്ങിൽ പ്രത്യേകമായി നിർത്തിയിട്ടിരിക്കുന്നത്. “ഓഹ് , ്് ക്ളൈന്റസ് എത്തിക്കാണും”. അകത്തേക്ക് കയറുമ്പോഴേക്കും റിയ പ്രസന്റേഷന് ആവശ്യമായ സാധനങ്ങൾ റെഡിയാക്കിയിരുന്നു. “പോയി ഡ്രസ് മാറിവാ” അടുത്ത് എത്തിയ എന്നെ നോക്കി സ്റ്റാഫ് ഏരിയ ചൂണ്ടി അവൾ പറഞ്ഞു. ഞാൻ വല്ലതും പറയുന്നതിന് മുന്പ് അവളെന്നെ അങ്ങോട്ടേക്ക് തള്ളിവിട്ടു. ????? “ഐശു , ഇവക്ക് ഇതെന്ത് പറ്റി?” അവിടെ എത്തും മുമ്പ് എനിക്കിടാനുള്ള കോട്ടുമായി വന്ന ഐശ്വര്യയോട് ഞാൻ ചോദിച്ചു. എവിടെ , നോ ്് റെസ്പോൺസ്. മറുപടി എന്നോണം എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി. ????? ഒന്നും മനസ്സിലായില്ലെങ്കിലും അതും ഇട്ട് ്് കോൺഫറൻസ് ഹാളിലേക്ക് നടന്നു. അവിടെ മീറ്റിങ്ങ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബോസ്??️?‍♂?‍♀ പിന്നെ കുറച്ച് നേരത്തേക്ക് കമ്പനിയുടെ ചരിത്രത്തെയും ഭൂതകാലത്തെയും കുറിച്ച് ബോസ് വാചാലനായി. പ്രസന്റേഷൻ ഉള്ളത് പോലും മറന്ന് എനിക്ക് ഉറക്കം വരാൻ തുടങ്ങി. റിയയെ നോക്കിയപ്പോൾ അവിടെയും അതേ അവസ്ഥ. പിന്നീട് അദ്ദേഹം ഡിസൈനിങ്ങിനെ കുറിച്ച് സംസാരിച്ച് തുടങ്ങി. ആരോ എഴുതിക്കൊടുത്ത കാര്യങ്ങൾ പുള്ളി പൊടിപ്പും തൊങ്ങലും കൂട്ടി തള്ളിമറിക്കുകയാണ്. സ്റ്റാഫുകളുടെ മുഖത്ത് നോക്കിയ ഞങ്ങൾ ഒരുവിധത്തിലാണ് ചിരി കടിച്ചുപിടിച്ചത്. വാചകമടി ഓവറായാൽ ്് ക്ളൈന്റസിൽ ആരെങ്കിലും മൂപ്പരെ എടുത്ത് തറയിലടിക്കുമോ എന്ന് പോലും പേടിച്ചു. അതിന് ശേഷം പ്രസന്റേഷൻ ഭംഗിയായി നടന്നു. ഡിസൈൻ ്് അംഗീകരിച്ചതിന്റെ പേരിൽ ബോസ് വൈകുന്നേരം ഒരു പാർട്ടിയും വച്ചിരുന്നു.

പതിവ് പാർട്ടികളിൽ എന്നപോലെ ഇവിടെയും വെള്ളമടിയും , പുളുവടിയും , ്് ഡാന്സുമെല്ലാം കൊഴുക്കുകയാണ്. ആട്ടവും പാട്ടുമായി ആഘോഷിക്കുകയാണ് എല്ലാവരും. എന്നാൽ ഇതിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു നവനീത്. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മതിയാക്കി അവൻ എഴുന്നേറ്റ് പോയി. കുറച്ച് മാറിനിന്ന് റിയ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ????? എന്നത്തേയും പോലെ ആയിരുന്നില്ല എനിക്ക് ഈ ദിവസം. ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വരുന്നു. ഇത്രയുംകാലം ഇല്ലാതിരുന്ന പലതും തിരിച്ചുവരുന്നപോലെ. മനസ്സ് ഒട്ടും സ്വസ്ഥമല്ലെന്ന് തോന്നിയപ്പോൾ പതിയെ പുറത്തേക്ക് നടന്നു. പുറത്ത് ഓഫീസിലെ സെക്യൂരിറ്റിയായ ചേട്ടൻ അങ്ങേരുടെ പല സാഹസീക സ്ത്രീ അനുഭവങ്ങളും പറഞ്ഞ് ചിരിക്കുകയാണ്. ഒരുമാതിരി ്് അലമ്പൻമാരെല്ലാം പുള്ളിയുടെ ചുറ്റും ഇരിപ്പുണ്ട്. ഞാൻ നടന്ന് ഗാർഡന്റെ ്് അറ്റത്തായുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു. സൂര്യാസ്തമയം കഴിഞ്ഞ ചുവന്ന് തുടുത്ത ആകാശത്തിന് താഴെ കടൽ നീണ്ട് നിവർന്ന് കിടക്കുന്നു. ഇടക്കിടെ വന്നുപോകുന്ന തിരമാലകൾ പോലെ ചിന്തകളും പലത് വന്നുപോയിക്കൊണ്ടിരുന്നു. ഉണ്ടക്കണ്ണുകളും നുണക്കുഴിയുമുള്ള ഒരു പട്ടുപാവാടക്കാരി നേർത്ത ഒരു കാറ്റ് പോലെ മനസിന്റെ ഏതോ കോണിൽ നിന്ന് എത്തിനോക്കി. അവളുടെ പുഞ്ചിരിയിൽ എല്ലാം മറന്നവനെ പോലെ ഞാൻ ഇരുന്നു. “നവീ നീ ഇവിടെ ്് എന്തെടുക്കുവാ?” റിയയുടെ ശബ്ദമാണ് എന്നെ തിരികെ കൊണ്ടുവന്നത്. നോക്കുമ്പോൾ ഇരുട്ട് ആകെ പടർന്നിരുന്നു. “ഏയ് , ഞാൻ ചുമ്മാ ??? ബാക്കിയുള്ളവരൊക്കെ പോയോ?” തന്റെ മുഖത്തെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന റിയയുടെ നോട്ടം നേരിടാനാകാതെ അവളിൽ നിന്നും മുഖം മാറ്റിയാണ് അവൻ അത് ചോദിച്ചത്. “നീ ഐശുവിനെ ഒന്ന് ഡ്രോപ്പ് ചെയ്യോ?” ഗൗരവം ഒട്ടും വിടാതെയാണ് അവളത് ചോദിച്ചത്. “നീ എങ്ങോട്ട് പോവ്വാ , നിനക്ക് ഇറക്കിയാൽ പോരെ നിങ്ങൾ ഒരേ റൂട്ടിലല്ലെ താമസം!?” ഒരുപാട് ദൂരം ്് ഓടേണ്ടതിന്റെ ഓർമയിൽ ഞാൻ ചോദിച്ചു. “ഡാ രാഹുൽ വിളിച്ചിരുന്നു. ഒരു സിനിമ പിന്നെ ഇച്ചിരി കറക്കം. അവള്ടെ വണ്ടി ്് കേടായത് കൊണ്ടല്ലേ , ഒന്ന് ഡ്രോപ്പ് ചെയ്യ്യ് ചങ്ങായീ” എന്റെ ്് വയറിനിട്ട് ചെറിയൊരു ഇടികൂടി ്് തന്നുകൊണ്ടാണ് അവൾ അവസാന ഡയലോഗിന് ഫുൾസ്റ്റോപ്പ് ഇട്ടത്. “ശരി , നീ പറഞ്ഞാ അപ്പീലില്ലല്ലോ. അവളെവിടെ? ചിരിച്ചുകൊണ്ട് തന്നെ അവൾ പുറകിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ എന്റെ കാറും ചാരി ഞങ്ങളേയും നോക്കി ഐശ്വര്യ നിൽപ്പുണ്ടായിരുന്നു. ഇടക്കിടെ ദേഹത്ത് വീഴുന്ന ലൈറ്റ്ഹൗസിൽനിന്നുള്ള വെളിച്ചത്തിൽ അവളുടെ സൗന്ദര്യം എടുത്തറിയാമായിരുന്നു. ഞാൻ അവളെ നോക്കുന്നത് കണ്ട് റിയ ആക്കിയൊന്ന് ചുമച്ചു. അതിന് വല്യ മൈന്റ് കൊടുക്കാതെ ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. ലോക്ക് മാറ്റി ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി. കോഡ്രൈവർ സീറ്റിലേക്ക് ്് കേറുന്നതിനിടയിൽ അവര് രണ്ടും എന്തൊക്കെയോ പറഞ്ഞ് പരസ്പരം കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നെ റിയ കൈവീശി കാണിച്ചപ്പോൾ ഞാൻ കാർ പതിയെ മുന്നോട്ട് എടുത്തു. ഇവിടെ നിന്ന് ഏതാണ്ട് ഒരു മണിക്കൂറിൽ കൂടുതൽ ഡ്രൈവ് ചെയ്യണം ഐശ്വര്യയുടെ ഫ്ളാറ്റിൽ എത്താൻ. റോഡിൽ അത്യാവശ്യത്തിന് വണ്ടികളുണ്ട്. റിയയുടെ കൂടെ ഉള്ളത് പോലെയല്ല ഐശ്വര്യ എന്റെ കൂടെ. ഉള്ളപ്പോൾ. ഡ്രൈവിങ്ങിനിടയിൽ ്് ഞങ്ങളൊന്നും മിണ്ടിയില്ല. വിരസമായ ഡ്രൈവ് എനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ചും രാത്രിയിൽ. എന്റെ കൈകൾ സ്റ്റീരിയോയിലേക്ക് നീണ്ടു. സാജനിലെ മനോഹര പ്രണയഗാനത്തിൽ മുഴുകി ഞാൻ കാർ മുന്നോട്ട് പായിച്ചു. ഇടക്ക് ഐശ്വര്യയെ നോക്കി ആള് പാട്ടിൽ ലയിച്ച് വേറേതോ ലോകത്തിൽ എന്നപോലെ ഇരിക്കുകയാണ്.
അൽക്കാ ്് ജീയുടെ ശബ്ദം വേറെ ഏതോ ലോകത്തിലേക്ക് കൊണ്ട് പോവുന്നപോലെ. ????? ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിൽ പെട്ടന്നാണ് ഗിയറിന്റെ മുകളിൽ വച്ചിരുന്ന എന്റെ ഇടത്തെ കൈയ്യുടെ മുകളിൽ ഐശ്വര്യ ്് അവളുടെ വലത് കൈ വച്ചത്.

്് മൃതുലമായ അവളുടെ സ്പർശനത്തിൽ ഒരുനിമിഷം ഞാൻ സ്തബ്ധനായി. വണ്ടി കൈയ്യിൽ നിന്ന് പാളാതിരിക്കാൻ കുറച്ച് പണിപ്പെടേണ്ടിവന്നു. “ന്താ ഐശു?” ഞെട്ടൽ പുറത്ത് കാട്ടാതെ ഞാൻ ചോദിച്ചു. ????? അവളിപ്പോഴും എന്നെമാത്രം നോക്കിക്കൊണ്ട് അതേ ഇരിപ്പാണ്. “കാറൊന്ന് ഒതുക്കുമോ? എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്” വളരെ പതിയെയാണ് അവളത് പറഞ്ഞത്. ഞാൻ കുറച്ച് മാറി റോഡ് സൈഡിൽ തന്നെയുള്ള പാർക്കിലേക്ക് കാർ കയറ്റി. വണ്ടി നിന്നതും ഡോർ തുറന്ന് അവൾ ആദ്യമിറങ്ങി. പാർക്കിൽ വലിയ തിരക്കൊന്നുമില്ല. ഉള്ളവരിൽ കൂടുതലും കമിതാക്കളാണ്. അവർ മരത്തിന്റെ പിന്നിലും , ഷോളിന്റെ മറവിലുമൊക്കെയായി അവരുടെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ?. അറ്റത്തായുള്ള ബെഞ്ചുകളിലൊന്നിൽ എനിക്ക് പുറംതിരിഞ്ഞ് ഇരിക്കുകയാണ് ഐശ്വര്യ. “എന്താ ഡോ പതിവില്ലാത്ത ഒരു ഗൗരവം, എന്ത് പറ്റി?” അവളുടെ അടുത്തായി ഞാനും ഇരുന്നു. ആളെന്തോ സീരിയസ് ആയി ചിന്തിക്കുകയാണ്. “ഡാ , ്് നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലമായില്ലേ?” പിന്നെയും കുറച്ച് നേരം നീണ്ടുനിന്ന മൗനത്തിനൊടുവിൽ അങ്ങനെ ഒന്നാണ് അവൾ ചോദിച്ചത്. “ഉം” അതെ എന്നരീതിയിൽ ഞാൻ തലയാട്ടി. “എന്നെപ്പറ്റി എല്ലാം നിനക്ക് അറിഞ്ഞൂടെ?” പിന്നെയും അവിടേം ഇവിടേം തൊടാത്ത രീതിയിൽ അവൾ ചോദിച്ചു ?. “ഹും” അതിനും ഞാൻ തലകുലുക്കാതിരുന്നില്ല. “മുമ്പും പല ആമ്പിള്ളേരെയും കണ്ടിട്ടുണ്ട്. പക്ഷേ അവരോടാരോടും തോന്നാത്ത എന്തോ എനിക്ക് നിന്നോട് തോന്നുന്നു. അത് എങ്ങനെ പറയണമെന്ന് really I don’t know. But ഞാൻ ശരിക്കും കാര്യമായി പറഞ്ഞതാ. Really , really I love you” മുഖത്ത് ഒരേസമയം നാണവും ഗൗരവവും ഇടകലർത്തി അവൾ പറഞ്ഞത് കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ????? അങ്ങനെ ഒന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുറച്ച് നേരത്തിന് ശേഷവും ഒരു പ്രതികരണവും കാണാതെയാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്. “കുറേയായി പറയാൻ ശ്രമിക്കുന്നു , പക്ഷെ എന്തോ പറ്റീല. ഇന്ന് ഇത് പറയാൻ കൂടി വേണ്ടിയാ റിയ നിന്റെ കൂടെ വിട്ടത്” അൽപം ചമ്മലോടെ അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു. ….. “ഐശു” ഏറെനേരത്തെ മൗനത്തിന് ഒടുവിൽ അവൻ സംസാരിച്ച് തുടങ്ങി. “നീയും റിയയുമൊക്കെയല്ലെ എന്റെ ബെസ്റ്റീസ്? നിങ്ങളുടെ എല്ലാം മുന്നിൽ കളിച്ച് ചിരിച്ച് നടക്കുന്ന നവിയെ അല്ലെ നിനക്കറിയൂ , പക്ഷെ അത് മാത്രമല്ല ഞാൻ” അവൻ പറയുന്നത് ആകാംഷയോടെ കേൾക്കുകയാണ് ഐശ്വര്യ. “നീ ഇപ്പൊ പറഞ്ഞ കാര്യമില്ലേ , അത് ഒരുകാലത്ത് കേൾക്കാൻ ഒത്തിരി കൊതിച്ച ഒന്നാ , പക്ഷെ അത് നിന്നിൽ നിന്നല്ല” അത് കേട്ട് അത്രയും നേരം തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം വാടി. “നീ കേൾക്കണം , എന്നെ ഇപ്പോഴത്തെ ഈ നവിയാക്കിയ എന്റെ കഥ. എന്നെ ആർക്കും വേണ്ടാത്തവനാക്കിയ എന്റെ പൂർവകാലം: ***** തുടരും
തുടരണോ?
ബാക്കി നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം.
പിന്നെ , ഈ പാർട്ടിൽ കമ്പി തീരെ ഇല്ല. അതൊക്കെ അതിന്റേതായ ്് സിറ്റുവേഷനിൽ ്് തന്നോളാം.
അത്യാവശ്യം തിരക്കുകൾക്കിടയിലാണ് എഴുതുന്നത്. നിങ്ങളുടെ സപ്പോർട്ട് എനിക്ക് വളരെ വലുതാണ്.
അതുകൊണ്ട് അഭിപ്രായം അറിയിക്കാതിരിക്കരുത്.
❤️❤️❤️❤️❤️

108710cookie-checkഎപ്പോഴും എന്റേത് 1

Leave a Reply

Your email address will not be published. Required fields are marked *