ഉറങ്ങിപ്പോവും മുന്നേ മോളുടെ കൂടെ പോയി കിടന്നേക്കണേ….3

Posted on

“എന്നാടി മുഖം ഒരുമാതിരി….”

ജോലിക്ക് പോവാൻ ശ്രീജയുടെ വീടിനു മുന്നിൽ നിന്ന സുജയുടെ മുഖം കയ്യിൽ വച്ച് ശ്രീജ ചോദിച്ചപ്പോൾ ഒരു മങ്ങിയ പുഞ്ചിരി ആയിരുന്നു സുജയുടെ ഉത്തരം.

“ക്ഷെമിക്ക് മോളെ…വെറുതെ എന്റെ കൊച്ചിന് ഞാൻ ആശ തന്ന പോലെ ആയല്ലേ… അവൻ ഇല്ലെങ്കിൽ വേണ്ട മോളെ… നീ വിഷമിക്കരുത്….”

“ഏയ്…എനിക്ക് വിഷമം ഒന്നൂല്ല ചേച്ചി…. ഇതുവരെ ഞാനും മോളും മാത്രം ആയിരുന്നില്ലേ ഇനിയും അങ്ങനെ തന്നെ മതി…പിന്നെ ചേച്ചിയൊക്കെ ഉണ്ടല്ലോ കൂടെ…എനിക്കതുമതി..”

അവളുടെ ഉള്ള് കണ്ട ശ്രീജയ്ക്ക് അവളുടെ നോവും മനസ്സിലായിരുന്നു.

വീട് വിട്ടു പുറത്തേക്ക് നടന്ന സുജ വിങ്ങുന്നതെന്തിനെന്നറിയാത്ത ഹൃദയവുമായി വെറുതെ ഒന്ന് കൂടെ വഴിയിലേക്ക് തിരിഞ്ഞു നോക്കി.

വഴിയുടെ അറ്റത്തവൾ ആഹ് രൂപം കണ്ടതും കണ്ണീർ പിടിവിട്ടൊഴുകിയിറങ്ങി…

തിടുക്കത്തിൽ തങ്ങളുടെ നേരെ നടന്നു വരുന്ന ശിവനെ കണ്ട സുജ വേലികൊണ്ടുള്ള ചെറു ഗേറ്റ് അടക്കുകയായിരുന്ന ശ്രീജയെ പിടിച്ചു. തന്റെ കയ്യിൽ പെട്ടെന്ന് ചുറ്റിപ്പിടിച്ച സുജയെ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളുമായി അവളെ നോക്കുന്ന സുജയെ അവൾ കണ്ടു, ഒപ്പം സുജയുടെ കണ്ണ് നീളുന്നിടത്തു വഴിയിൽ നടന്നു വരുന്ന ശിവനെയും കണ്ടു.

അടക്കാൻ ഒരുങ്ങിയ ഗേറ്റ് തുറന്നു വെക്കുമ്പോഴേക്കും ശിവൻ അവർക്കരികിൽ എത്തിയിരുന്നു. തിടുക്കത്തിൽ നടന്നു വന്നിരുന്നത് കൊണ്ടവൻ കിതക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണ് തന്നിലേക്ക് നീളുന്നതറിഞ്ഞ സുജ ഏതോ തോന്നലിൽ ശ്രീജയുടെ മറപറ്റി ചേർന്നു നിന്നു.

“ഒന്ന് നേരത്തെ വരണ്ടേ ശിവാ… നീ ഇനി വരില്ലെന്ന് കരുതി, ഞങ്ങൾ ഇറങ്ങാൻ തുടങ്ങുവായിരുന്നു…..”

ശ്രീജ അവനോടു പറഞ്ഞു.

“ഇറങ്ങാൻ നേരം വീരാൻ കുട്ടി വന്നിരുന്നു അതാ ഞാൻ…”

പകുതി പറയാതെ അവൻ നിർത്തി.

“എന്നിട്ടെന്തു തീരുമാനിച്ചു…”

ചോദ്യം കേട്ടപ്പോൾ സുജയും ശിവനും ഒരുപോലെ ഞെട്ടി. ഉത്തരം കേൾക്കാനുള്ള പിരിമുറുക്കം സുജ തീർത്തത് ശ്രീജയുടെ കൈ മുറുക്കിയായിരുന്നു.

“ഞാൻ കാരണം ഇവരിനി വിഷമിക്കരുത്…എനിക്ക് സമ്മതമാണ് ചേച്ചി…”

ശിവൻ ശ്രീജയുടെ മുഖത്തുനോക്കി പറഞ്ഞത് കേട്ട സുജ ശ്രീജയുടെ തോളിലേക്കു തല വച്ച് നിന്നു.

“സുജ….അല്ല ഇയാൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ സാരമില്ല….”

അവളുടെ നിൽപ്പ് കണ്ട ശിവന് പെട്ടെന്ന് എന്തോ പോലെ ആയി.

“അവൾക് ഇഷ്ടമല്ലെന്നു ആരെങ്കിലും പറഞ്ഞോ…. ശിവൻ അകത്തേക്ക് വാ… ഇനി കാര്യങ്ങൾ അധികം നീട്ടിക്കൊണ്ട് പോവണ്ടല്ലോ…”

ശിവനെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് ശ്രീജ നടന്നു ശ്രീജയുടെ സാരിത്തുമ്പിൽ പിടിച്ചു മയക്കത്തിലായ കുട്ടിയെപ്പോലെ സുജ അവളെ അനുഗമിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ വന്ന കുടുംബം എന്ന ചിന്ത പരത്തിയ പരിഭ്രമം ഉള്ളിൽ ഒതുക്കി, ശിവൻ അവർക്ക് പിന്നാലെ നടന്നു.

“കയറി ഇരിക്ക് ശിവ…”

ശിവനെ വീട്ടിലേക്ക് ക്ഷണിച്ചു അകത്തേക്ക് കയറിയ ശ്രീജ അവനിരിക്കാനായി ഒരു കസേര എടുത്തിട്ട് കൊടുത്തു. അപ്പോഴും കയ്യിലെ പിടി വിടാതെ സുജ അവൾക്ക് അടുത്ത് തന്നെ ഉണ്ടായിരുന്നു,

“ശിവൻ ഇരിക്ക് ഞാൻ ഇപ്പോൾ വരാം…”

അവനെ നടുമുറിയിൽ ഇരുത്തി അകത്തേക്ക് നടന്ന ശ്രീജയുടെ ഒരു ബാക്കി പോലെ സുജയും അവളുടെ പിന്നാലെ കൂടി. ഒരു വെരുകിനെപോലെ കസേരയിൽ ഉറച്ചിരിക്കാൻ ആവാതെ വിങ്ങിയ ശിവൻ കണ്ണ് ചുറ്റും ഓടിച്ചു മനസ്സിനെ വരുതിയിലാക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു,

“എന്നാടി കൊച്ചെ…എന്റെ വാലേതൂങ്ങി,…. അവിടെ നിന്നാൽ ഇപ്പോൾ എന്താ….”

അടുക്കളയിലെത്തിയ ശ്രീജ സുജയെ നോക്കി ചൊടിച്ചു,

“ചേച്ചി…..വേണ്ട ചേച്ചി….ഒന്നും വേണ്ട,….എനിക്ക് എന്തോ പോലെ ആവുന്നു,… ഇതുവരെ കഴിഞ്ഞപോലെ ഇനിയും ഞാനും മോളും എങ്ങനെ എങ്കിലും കഴിഞ്ഞോളാം…”

ശ്രീജയുടെ കൈപിടിച്ച്, സുജ കരഞ്ഞു പറഞ്ഞു.

“എന്നാടി കൊച്ചെ…ആരാ വന്നേ…”

അടുക്കള വാതിൽ തുറന്നു അപ്പോഴേക്കും ശ്രീജയുടെ അമ്മായിയമ്മ അകത്തു വന്നു,

നരകയറി തിളങ്ങുന്ന മുടിയും, ഉരുണ്ട മുഖവും ആയി തടിച്ച ഒരു നാടൻ സ്ത്രീ.

“ശിവൻ വന്നിട്ടുണ്ട് അമ്മെ….”

ശ്രീജ മറുപടി കൊടുത്തത് കണ്ട ശ്രീജയുടെ അമ്മായിയമ്മ സുധ കെറുവിച്ചുകൊണ്ട് അവരെ നോക്കി.

“എന്നിട്ടവനെ അവിടെ ഇരുത്തിയിട്ടു നിങ്ങൾ എന്നതാ പിള്ളേരെ ഇവിടെ കിടന്നു താളം ചവിട്ടുന്നെ…

അങ്ങോട്ട് ചെല്ല്…”

“എന്റെ അമ്മെ ഞാൻ ഒരു ചായ ഇടാൻ വേണ്ടി വന്നതാ, അവൻ വന്നിട്ട്, ഒരു ചായ കൊടുക്കാതെ എങ്ങനാ,… അപ്പോൾ ദേ എന്റെ പിറകെ ഇവളും പോന്നു… എന്നിട്ട് ഇപ്പോൾ അവള് കരഞ്ഞും പിടിച്ചും ഇത് വേണ്ടാന്നും പറഞ്ഞു വന്നേക്കുവാ….”

ശ്രീജ അല്പം കടുപ്പിച്ചു സുജയെ പറഞ്ഞ ശേഷം അടുപ്പ് കൂട്ടി ചായക്ക് വെള്ളം വെക്കാൻ പാത്രം എടുത്തു.

“സുജ കൊച്ചെ… ഇവൾ എല്ലാം എന്നോട് പറഞ്ഞു…. നിനക്ക് ഒരാണിന്റെ തുണ വേണോടി… മോള് വളർന്നു വരുവാ ചോദിക്കാനും പറയാനും ഒരാളില്ലേൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ ഒക്കില്ല, അതുകൊണ്ട് മോള് കൂടുതലൊന്നും ചിന്തിച്ചു വെയ്ക്കണ്ട….,

ശ്രീജേ…. ചായ ഞാനിട്ടോളം, നീ ഇവളേം കൂട്ടി അങ്ങ് ചെല്ല്…എന്നിട്ട് കാര്യങ്ങൾ സംസാരിക്ക്…”

അടുപ്പിലേക്ക് വിറകു കൂട്ടി സുധാമ്മ പറഞ്ഞത് കേട്ട ശ്രീജ സാരി ഒന്ന് നേരെയാക്കി സുജയുടെ കയ്യും വലിച്ചുകൊണ്ട് അടുക്കളയിൽ നിന്നും നടുമുറിയിലേക്ക് നടന്നു. ഒരു പാവയെപോലെ സുജ അവളുടെ പിറകെയും.

പാതി ചന്തി കസേരയിൽ ഉറപ്പിക്കാതെ ഭിത്തിയിലും പുറത്തും കണ്ണോടിച്ചുകൊണ്ടു അവിടെ ഇരുന്ന ശിവനെക്കണ്ട് ചിരി കടിച്ചു പിടിച്ചു ശ്രീജ അവിടേയ്ക്ക് ചെന്നു.

“ശിവൻ ആലോചിച്ചോ….”

ശിവന്റെ മുന്നിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് ശ്രീജ ചോദിച്ചു. ശ്രീജയുടെ ചോദ്യത്തിന് തലയാട്ടി ശിവൻ സമ്മതം അറിയിച്ചു.

“ചുമ്മാ തലയാട്ടിയാൽ പോരാ… ഞാൻ പറഞ്ഞല്ലോ, സഹതാപത്തിന്റെ പേരിലോ പ്രശ്നം പരിഹരിക്കാനോ വേണ്ടി ഇവളെ കെട്ടണ്ട, അറിയാലോ, ഒരുപാട് അനുഭവിച്ചവളാ ഇവള്, വളർന്നു വരുന്ന ഒരു പെൺകൊച്ചു കൂടി ഉണ്ട്, അവൾക്കും സുജയ്ക്കും ഒരു തുണയായി, ഒരു താങ്ങായി നില്ക്കാൻ ശിവന് കഴിയുമോ… എല്ലാം അറിഞ്ഞോണ്ട് കൂടെ നില്ക്കാൻ കഴിയുമെങ്കിൽ മാത്രം ശിവൻ ഇതിനു സമ്മതിച്ചാൽ മതി.”

ശ്രീജ പറഞ്ഞു നിർത്തുമ്പോൾ ശിവൻ ആകെയൊരു വീർപ്പ് മുട്ടലിൽ ആയിരുന്നു.

എല്ലാം കേട്ടുകൊണ്ട് നിന്ന സുജ വാതിലിനു പുറത്തേക്ക് കണ്ണ് നട്ടുകൊണ്ട് എന്തോ ആലോചനയിൽ മുഴുകി നിന്നു.

“ഞാൻ കെട്ടിക്കോളാം ചേച്ചി… എല്ലാം എനിക്കറിയാം, എനിക്ക് ജീവനുള്ളിടത്തോളം കാലം അവരെ രണ്ടു പേരെയും ഞാൻ നോക്കിക്കോളാം… ഒരു കുറവും വരുത്തുകേല… ആഹ് ഒറപ്പ് ഞാൻ തരുന്നു..”

ശിവന്റെ ശബ്ദത്തിലെ ദ്ര്‌ഡതയറിഞ്ഞ ശ്രീജയ്ക്ക് പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല…. സുജ അപ്പോഴും നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിയാത്ത വണ്ണം സുജ കുഴങ്ങിയിരുന്നു.. അവളെ ഏറ്റവും കൂടുതൽ അലട്ടിയത് മോളെ കുറിച്ചുള്ള ചിന്ത ആയിരുന്നു. അതുകൊണ്ടു തന്നെ ഒന്നും മിണ്ടാതെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.

“ദേ മക്കളെ ചായ എടുക്ക്…”

ഗ്ലാസ്സുകളിൽ നിറച്ച കടുംചായയുമായി സുധമ്മ അപ്പോഴേക്കും അവർക്കരികിൽ എത്തിയിരുന്നു.

“മോന് ചായ എടുക്ക്….”

ശിവന് നേരെ ചായ നീട്ടി സുധാമ്മ പറഞ്ഞു.

“എന്തായാലും കാര്യങ്ങൾ തീരുമാനമായ സ്ഥിതിക്ക് ഇനി അധികം നീട്ടിക്കൊണ്ട് പോവണ്ട എത്രയും പെട്ടെന്ന് ഇത് നമുക്ക് നടത്തണം അല്ലെ മോളെ…”

സുധ ശ്രീജയോട് ചോദിച്ചു,

“അതെ, അധികം വൈകിക്കണ്ട, എന്തായാലും ഒരു തിയതി കൂടി ഇന്ന് തീരുമാനിക്കാം എന്ന എനിക്ക് തോന്നുന്നേ…”

ശ്രീജ പറഞ്ഞിട്ട് ശിവനെ നോക്കി. അവൻ അപ്പോൾ എന്തോ ആലോചിച്ചു ഇതുവരെ ഒരക്ഷരം പോലും മിണ്ടാതെ നിന്നിരുന്ന സുജയെ തന്നെ നോക്കി നിൽക്കുകയായിരുന്നു, അവളുടെ കണ്ണുകൾ അപ്പോഴും ദൂരെ എന്തിലോ ഉറപ്പിച്ചു വച്ച നിലയിൽ ഗഗനമായ ആലോചനയിൽ മുഴുകിയിരുന്നു.

ആഹ് നിൽപ്പിൽ പന്തികേട് തോന്നിയ ശിവനും വല്ലാതെ ആയി. ചായ കുടിച്ച ശേഷം എഴുന്നേറ്റ ശിവൻ സുജയെ ഒന്ന് നോക്കി.

“അതൊക്കെ തീരുമാനിക്കാം ചേച്ചി… സമയം ഉണ്ടല്ലോ…. സുജയ്ക്ക് ഒക്കുന്ന ഒരു തിയതി അത് എന്നാണേലും എനിക്ക് കുഴപ്പമില്ല…. ഞാൻ എന്നാൽ ഇറങ്ങുവാ…”

ശിവൻ എല്ലാവരെയും നോക്കി പുറത്തേക്കിറങ്ങി, ഒന്നു തിരിഞ്ഞു സുജയെ നോക്കിയശേഷം തിടുക്കത്തിൽ വഴിയിലേക്കിറങ്ങി നടന്നു പോയി.

“എന്നതാ കൊച്ചെ ഇത്…

എല്ലാം നമ്മൾ സംസാരിച്ചു വച്ചിരുന്നതല്ലേ… പിന്നെന്താ ഇപ്പൊ… നിന്റെ ഈ ചത്ത മാതിരി ഉള്ള നിപ്പ് കണ്ടോണ്ടാ അവൻ പോയെ…”

ശിവനെ യാത്രയാക്കി അകത്തേക്ക് കയറിയ ശ്രീജ സുജയുടെ നേരെ ചാടി.

അതുകണ്ടതും തളർന്നു തുടങ്ങിയ കാലുകൾക്ക് ഒരു താങ്ങിനെന്നോണം സുജ തിണ്ണയിലേക്ക് ഇരുന്നു.

“എനിക്കറിയത്തില്ല ചേച്ചി…എനിക്കൊന്നും അറിയില്ല… ചേച്ചി പറഞ്ഞത് മുഴുവൻ എനിക്ക് മനസ്സിലായി, പക്ഷെ എന്റെ മോള്, അവള്, അവളിതിന് സമ്മതിക്കുവോ… എനിക്ക് പേടിയാ ചേച്ചീ….”

ഏങ്ങിക്കരഞ്ഞു മുട്ടിലേക്ക് മുഖം ചേർത്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞു കരയുന്ന സുജയെ ശ്രീജ വാരിപ്പിടിച്ചു മാറിലേക്ക് ചേർത്തു.

“അനുമോളെ പറഞ്ഞു മനസിലാക്കാം എന്ന് ഞാൻ ഉറപ്പ് തന്നതല്ലേ… അവള് സമ്മതിക്കും… എനിക്ക് ഉറപ്പുണ്ട് നിന്നേം എന്നേം ഒക്കെ മനസ്സിൽ ആക്കാൻ അനുമോൾക്കും കുട്ടൂനും കഴിയും കൊച്ചെ…”

നിറഞ്ഞു തുളുമ്പിയ കണ്ണുമായി ഇടറുന്ന സ്വരത്തിൽ ശ്രീജ സുജയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്നത് കണ്ട സുധാമ്മയ്ക്ക് ചിരിയാണ് വന്നത്.

“രണ്ടിന്റേം ചന്തിക്ക് നാല് പിട കിട്ടാത്തതിന്റെയാ, ചേച്ചീം അനിയത്തീം ഇങ്ങോട്ടെഴുന്നേറ്റെ, എന്നിട്ട് പണിക്ക് പോവാൻ നോക്ക്… തന്നോളം പോന്ന പിള്ളേരുടെ തള്ളമാര എന്നിട്ടും കൊച്ചു പിള്ളേരെ പോലെ ഇരുന്നു മോങ്ങുന്നു.

ദേ സുജ കൊച്ചെ, അനുക്കുട്ടിയെ ഇന്ന് വൈകിട്ട് വരുമ്പോൾ ഞാനും ദേ ഈ പൊട്ടിക്കൊച്ചും പറഞ്ഞു മനസ്സിലാക്കിക്കോളം, ഇപ്പോൾ രണ്ടും കണ്ണ് തുടച്ചെഴുന്നേറ്റെ അല്ല പിന്നെ…”

സുധാമ്മയുടെ ചാട്ടത്തിൽ ചൂളിപോയ സുജയും ശ്രീജയും ചമ്മിയ മുഖവുമായി എഴുന്നേറ്റു.

“ഔ….യ്യോ എന്നാമ്മേ….”

നുള്ള് കിട്ടിയ ചന്തിക്ക് തിരുമ്മിക്കൊണ്ട് ഒന്ന് തുള്ളിപ്പോയ ശ്രീജ ഞെട്ടി സുധാമ്മയെ നോക്കി പരിഭവിച്ചു.”

“ഒരു വലിയ ചേച്ചി വന്നേക്കുന്നു, കൂടെ കൂടി ഇരുന്നു കരഞ്ഞാണോടി പോത്തേ ആശ്വസിപ്പിക്കുന്നത്.”

ശ്രീജ ചന്തീം തിരുമ്മി നിൽക്കുന്നത് കണ്ട സുജയും പിരിമുറുക്കം വിട്ടൊന്നു പുഞ്ചിരിച്ചു.

രണ്ടുപേരും നടന്നു പോവുന്നതുകണ്ട സുധാമ്മ പടിക്കൽ നിന്ന് നെടുവീർപ്പിട്ടു.

************************************

സ്കൂളിൽ നിന്ന് വന്ന അനു പതിവിലും നേരത്തെ വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ കണ്ടു പാൽപുഞ്ചിരിയോടെ സുജയെ കെട്ടിപ്പിടിച്ചു, ആഹ് ചൂടിൽ പറ്റിച്ചേർന്നു നിന്നു.

“അമ്മാ ഇന്നെന്താ നേരത്തെ…”

സുജയുടെ വയറിൽ നിന്നും മുഖമെടുക്കാതെ ഒന്നുകൂടി മുഖമുരുമ്മി നിന്ന് അനു കൊഞ്ചി.

“അമ്മയ്ക്കിന്ന് നേരത്തെ കഴിഞ്ഞു, അനൂട്ടി വാ മേല്കഴുകി ഉടുപ്പ് മാറണ്ടേ…”

തന്റെ ചൂട് പറ്റി നിന്ന അനുവിന്റെ മുടിയിലൂടെ കയ്യോടിച്ചു സുജ അവളെയും കൂട്ടിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി. ——————————————

“അമ്മാ എന്റെ ഈ പാവടെയുടേം അടി കീറിട്ടൊ… പുറത്തുപോവുമ്പോ ഇടാൻ എനിക്കിനി ആകെ ഒന്നേ നല്ലതുള്ളു… എനിക്കൊരു പാവാട കൂടി വാങ്ങിതരോ…. അധികം വിലയുള്ളതൊന്നും വേണ്ട,…”

കണ്ണില് കരിയെഴുതിക്കൊടുക്കുമ്പോൾ, സ്വരം താഴ്ത്തി അനു ഒരപേക്ഷയുടെ നിലയിൽ പറയുന്നത് കേട്ട സുജ, ഉള്ളിൽ കരഞ്ഞു.

“വാങ്ങാട്ടോ,… രാധമണിയേച്ചിടെ കടേല് അമ്മ നോക്കട്ടെ.”

വിടർന്നു തിളങ്ങുന്ന കണ്ണുകളിൽ സന്തോഷം നിറഞ്ഞ അനു എത്തിപ്പിടിച്ചു സുജയുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുക്കുമ്പോളാണ്, താഴെ ശ്രീജയുടെ വിളി കേട്ടത്.

“ശ്രീജാമ്മ എന്നെ വിളിക്കണുണ്ടല്ലോ,…. ഞാൻ പോയി കണ്ടെച്ചും ഓടി വരാട്ടോ,..”

ശ്രീജയുടെ വിളി കേട്ട് തന്നിൽ നിന്നും ഓടിയകലാൻ തുടങ്ങിയ അനുവിനെ വലിച്ചു കെട്ടിപ്പിടിച്ചു സുജ അവളുടെ മുഖം മുഴുവൻ ഉമ്മ വച്ചു.

“ശ്രീജമ്മയുടെ അടുത്ത് പോയിട്ട്, എന്റെ മോള് പെട്ടെന്ന് വാട്ടോ… അമ്മ കാത്തിരിക്കും.”

കണ്ണീരിൽ കുതിർന്ന ആഹ് ചുംബനങ്ങളുടെ അർഥം മനസ്സിലാവാതെ ആഹ് കൗമാരക്കാരി കുഴങ്ങി, എങ്കിലും കവിളിലേക്ക് ചാലിട്ട തന്റെ അമ്മയുടെ കണ്ണീർ കൈകൊണ്ട് തുടച്ചു അവിടെ തന്റെ മുഴുവൻ സ്നേഹവും ചാലിച്ചൊരു മുത്തം കൂടി കൊടുത്തിട്ട് അനു വീടിന്റെ പടി കടന്നു പോവുന്നത് കണ്ട

സുജയുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി തുടങ്ങി. ശ്രീജ പറയാൻ പോവുന്ന കാര്യങ്ങൾ എങ്ങനെ തന്റെ മോൾ മനസ്സിലാക്കും എന്ന ചിന്ത ഉള്ളുലയ്ക്കാൻ തുടങ്ങിയതും, കണ്ണീരൊഴുക്കി ദേവിയെ മനസ്സിൽ നിറച്ചു അവൾ വാതിൽപ്പടിയിൽ ചാരി അനുവിനായി കാത്തിരുന്നു. ——————————————-

“ശ്രീജാമ്മെ……”

കൂവി വിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറിയ അനുവിനെ ശ്രീജ കെട്ടിപ്പിടിച്ചു.

“കുളിച്ചു സുന്ദരി ആയല്ലോ അമ്മേടെ മോള്….”

“കുട്ടു എവിടാ ശ്രീജാമ്മെ…”

കവിളിൽ തലോടി ശ്രീജയുടെ വാക്കുകളാൽ ഒന്ന് കോരിതരിച്ച അനു ഒന്ന് കുതിർന്നു കൊണ്ട് ചിരിച്ച ശേഷം തന്റെ കൂട്ടുകാരനെ തിരക്കി.

“അവൻ അമ്മേടെ ഒപ്പം കുഴമ്പു വാങ്ങാൻ കൂട്ട് പോയതാ… അനുകുട്ടി,…നമ്മുക്ക് തൊടിയിൽ ഒന്ന് പോയിട്ട് കുറച്ചു സാധനങ്ങൾ പറിക്കാം.”

“ആഹ് ഞാൻ വരാലോ.”

തന്നെ നോക്കി തലയാട്ടിയ കുഞ്ഞു രാജകുമാരിയുടെ കയ്യും പിടിച്ചുകൊണ്ട് ശ്രീജ പിന്നിലെ തൊടിയിലേക്കിറങ്ങി.

“എന്റെ കൊച്ചു കയ്യിൽ മണ്ണാക്കണ്ട… കുളിച്ചതല്ലേ…. അനുട്ടി ദേ ആഹ് കല്ലുംപുറത്തിരുന്നോട്ടോ.”

നീട്ടിചുണ്ടിയ കൈക്കുമുന്നിൽ കണ്ട ഉരുണ്ട പറപ്പുറത്തു അനു ഇരുന്നു, അനുവിന് മുന്നിലെ ഇഞ്ചി ചെടികൾ പിഴുത് മണ്ണ് നീക്കി ഇഞ്ചി ഇളക്കിയെടുത്തുകൊണ്ട് ശ്രീജ, അനുവിനെ നോക്കിക്കൊണ്ടിരുന്നു.

“എന്നാ ശ്രീജാമ്മെ…”

“ഏയ്,…..എന്റെ കൊച്ചിനെ കാണാൻ അവളുടെ അമ്മെനെ പോലെ തന്നെയല്ലേ എന്ന് നോക്കുവാരുന്നു…,”

“എന്നിട്ട് എന്നെ കാണാൻ അമ്മയെ പോലുണ്ടോ….”

നാണച്ചിരി ചുണ്ടിലും കവിളിലും പടർത്തി അനു ശ്രീജയെ ആകാംഷയോടെ ബാക്കി കേൾക്കാനായി നോക്കി.

“പിന്നല്ലാതെ,… സുജയെ പറിച്ചു വച്ച പോലെ ഉണ്ട്, എന്റെ അനുകുട്ടി.”

ശ്രീജയുടെ വാക്കുകളിൽ അനു ഒരു കണിക്കൊന്ന പോലെ പൂത്തു നിന്നു.

“മോൾക്ക് അച്ഛനെക്കുറിച്ചു എന്തെങ്കിലും ഓർമ ഉണ്ടോ…”

അനു ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശ്രീജയുടെ ചോദ്യം.

നിറഞ്ഞു നിന്ന അനുവിന്റെ മുഖത്ത് പൊടുന്നനെ ആണ് കാർമേഘം ഇരുണ്ടു കൂടിയത്.

“ആവോ….കറുത്ത ഒരു മീശയും, കയ്യിൽ തൂങ്ങി നടന്നതും, ഇടയ്ക്ക് കാണുന്ന ഒരു ചിരിയുമൊക്കെ എവിടെയോ പോലെ ഓർമ ഉണ്ട് വേറൊന്നും ഓർമ ഇല്ല…”

തല കുമ്പിട്ട് അനു പറയുന്നത് കേട്ട ശ്രീജയും വല്ലാതെ ആയി, എങ്കിലും പറയാനുള്ളതിന്റെ ആഴം മനസ്സിലാക്കിയ ശ്രീജ, ഒന്നൂടെ മനസ്സിരുത്തി അനുവിനെ അലിവോടെ നോക്കി.

“അനൂട്ടിക്ക്, എപ്പോഴേലും അച്ഛനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നീട്ടുണ്ടോ…”

വല്ലാതെ ആയ അനു ശ്രീജയെ നോക്കി ചിണുങ്ങി.

“എന്താ ശ്രീജാമ്മെ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നെ… അച്ഛനില്ലെങ്കിലും എനിക്കെന്റെ അമ്മയില്ലേ… എന്തോരം കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്റെ അമ്മ എന്നെ നോക്കണില്ലേ…”

“അതെനിക്കറിയാം മോളെ…. നിനക്ക് വേണ്ടിയാ വീണു പോയിട്ടും എന്റെ കൊച്ചു ജീവിച്ചത്, ഇപ്പോഴും ഓരോ നിമിഷോം ജീവിക്കുന്നതും നിനക്ക് വേണ്ടിയാ, എന്റെ അനുകുട്ടി ഒരിക്കലും അമ്മയെ വിഷമിപ്പിക്കരുതട്ടൊ,…. ദൈവം പൊറുക്കൂല, അവളുടെ മനസ്സ് വേദനിച്ചാൽ…”

“എന്താ ശ്രീജാമ്മെ….എന്റെ അമ്മെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല…എനിക്കെന്റെ അമ്മ മാത്രല്ലേ ഉള്ളൂ…”

കണ്ണ് നിറഞ്ഞു തുടങ്ങിയ അനുവിന്റെ മുഖം കണ്ട ശ്രീജ പെട്ടെന്ന് വിഷയം മാറ്റി.

“അതൊക്കെ പോട്ടെ ന്റെ അനുകുട്ടി…. ഇപ്പോൾ ഇത് പറ, എപ്പോഴേലും അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അനുകുട്ടിക്ക് തോന്നിയിട്ടുണ്ടോ…”

“അങ്ങനെ ചോദിച്ചാ, സ്കൂളിൽ രാവിലെ സുഹ്റയെ അവളുടെ ഉപ്പ കൊണ്ട് വന്നു വിടുമ്പോൾ അത് കണ്ടോണ്ടു നിക്കുമ്പോ എനിക്കും തോന്നാറുണ്ട്, പിന്നെ കവലയിലൂടെ കയ്യും പിടിച്ചു നടന്നു പീടികയിലെ മിഠായി വാങ്ങിത്തരാൻ ഇപ്പോഴും അച്ഛൻ ഉണ്ടായെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട്… പിന്നെ.. പിന്നെ…. ”

“പിന്നെ എന്താടി അനുകുട്ടി…”

അനു ഇരുന്നു വിക്കുന്നത് കണ്ട ശ്രീജ അവളെ തന്നെ നോക്കി ചോദിച്ചു.

“എന്റെ അച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടേണ്ടല്ലോ എന്ന് ഞാൻ ഓർക്കും. എല്ലാരുടേം മുന്നിൽ തലയും കുനിച്ചു എന്റെ അമ്മ നടക്കണ്ടല്ലോ, പിന്നെ രാത്രി ആരും വന്നു ഞങ്ങളുടെ വീടിന്റെ കതകിൽ തട്ടി ഒച്ച വാക്കില്ലല്ലോ… ഇതൊക്കെ ഓർക്കും പക്ഷെ എനിക്ക് അച്ഛനില്ലല്ലോ….”

അവസാനം എത്തുമ്പോളേക്കും അടക്കിപ്പിടിച്ചതെല്ലാം അനുവിന്റെ പിടി വിട്ടു പുറത്തേക്ക് ചാടിയിരുന്നു.

“അയ്യേ….എന്റെ മോള് കരയുവാ.. ശ്രീജാമ്മേടെ അനുകുട്ടി ധൈര്യം ഉള്ള കൊച്ചല്ലേ….”

അനുവിന്റെ കരച്ചിൽ കണ്ട ശ്രീജ അവളെ വാരിപ്പിടിച്ചു തട്ടി കൊടുത്തു.

“എന്നാലേ….എന്റെ അനുകുട്ടിക്ക് അങ്ങനെ ഒരച്ഛൻ വന്നാലോ…”

ഏങ്ങലടിച്ചു കരയുന്ന അനു ഒന്ന് പതുങ്ങി, കണ്ണീരൊഴുക്കിയ മുഖം ഉയർത്തി വിശ്വാസം വരാത്തപോലെ ശ്രീജയിലേക്ക് ഉറ്റു നോക്കി കൊണ്ട് ഇരുന്നു.

“മോളെ,…ശ്രീജാമ്മ പറയുന്നത് എന്റെ കൊച്ചിന് എത്രത്തോളം മനസ്സിലാവും എന്ന് അറിയില്ല…. പക്ഷെ, മോള് കേട്ട് കഴിയുമ്പോൾ അതിനു സമ്മതിക്കണം…”

ശ്രീജയുടെ വാക്കുകളിൽ ഒരു തരിമ്പു പോലും അനുവിന് മനസ്സിലായില്ല, എങ്കിലും തന്റെ ഉള്ളു തണുക്കുന്നതറിഞ്ഞ അനു ശ്രീജയെ തന്നെ നോക്കി നിന്നു.

“മോളുടെ അമ്മ നാട്ടുകാര് പറയുന്നത് പോലെ ഒരു ചീത്ത പെണ്ണാണ് എന്ന് മോള് വിശ്വസിക്കുന്നുണ്ടോ….?”

ചോദിക്കുമ്പോൾ അനുവിന്റെ ഉത്തരം എന്തായിരിക്കും എന്ന് അറിയമായിരുന്നെങ്കിലും ശ്രീജയുടെ ഉള്ളിൽ അത് അവളുടെ നാവിൽ നിന്ന് കേൾക്കും വരെ പറഞ്ഞറിയിക്കാൻ കഴിയാത്ത പേടി ഉയർന്നു വന്നു.

“എന്റെ അമ്മയെ എനിക്കറിയാം…എന്റമ്മ ഒരിക്കലും ചീത്തയാവില്ല….”

പറയുമ്പോൾ അനുവിന്റെ കണ്ണ് നിറഞ്ഞു വന്നു.

“എന്റെ പൊന്നുമോളാ നീ… നിന്റെ അമ്മ നിനക്ക് വേണ്ടിയാ ഇതുവരെ ജീവിച്ചേ, അവൾക്ക് വേണ്ടി ഒരു നിമിഷം പോലും ജീവിച്ചിട്ടില്ല. പക്ഷെ…..ഇപ്പൊ, അറിയാത്ത കാര്യത്തിന്റെ പേരിൽ അവള് ഇരുന്ന് ഉരുകുവാ…,

…..അവൾക്ക് വേണ്ടി, മോൾക്ക് വേണ്ടി, മോളുടെ അമ്മ ഒരു കല്യാണം കഴിക്കാൻ മോള് സമ്മതിക്കണം.”

ശ്രീജ അനുവിന്റെ മുഖം കോരിയെടുത്തുകൊണ്ടത് പറഞ്ഞപ്പോൾ, കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടവണ്ണം അനു ഒന്ന് പിടച്ചു, കരിനീല കണ്ണുകൾ വിടർന്നു ചുരുങ്ങി.

അനുവിന്റെ കണ്ണിലെ ദയനീയത കണ്ട ശ്രീജയുടെ ഉള്ളും വിങ്ങുകയായിരുന്നു.

“മോളെ,….നീ പറഞ്ഞില്ലേ കയ്യിൽ തൂങ്ങി നടക്കാനും വീട്ടിൽ ആരെയും പേടിക്കാതെ കിടന്നുറങ്ങാനും, അമ്മയ്ക്ക് അധികം കഷ്ടപ്പെടാതെ നിന്നെ പോറ്റാനും അച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന്.

അങ്ങനെ ഒരാൾ, അമ്മയുടെ കൂടെ ഉണ്ടാവുന്നത് നല്ലതല്ലേ.”

അവളുടെ മറുപടിക്കായി ശ്രീജ കാതോർത്തു അനുവിനെ തന്നെ നോക്കി നിന്നു.

“ശ്രീജാമ്മെ….ഞാൻ,…… ……..എനിക്ക്.. ….ന്റെ അമ്മ….”

ഇടറുന്ന രീതിയിൽ മുക്കിയും മൂളിയും പറയാൻ അറിയാതെ അനു ഇരുന്ന് വിങ്ങി.

“എന്നും നിന്റെ അമ്മ കവലയിലൂടെ പോവുമ്പോഴും, ഫാക്ടറിയിൽ ജോലി ചെയ്യുമ്പോഴും, ഓരോരുത്തരു പറയുന്നത് കേട്ട് തലയും കുമ്പിട്ട് ഇരിക്കും, അവള് പോലും അറിയാത്ത തെറ്റാ, എന്നിട്ടും ആരോടും ഒന്നും തിരിച്ചു പറയാൻ കഴിയാതെ ഒന്നും മിണ്ടാതെ നടന്നു പോരും ഇല്ലെങ്കിൽ മാറിയിരുന്നു കരയും,

കണ്ടു സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാനാ അവളോട് അവന്മാർക്ക് നല്ല വായിൽ തിരിച്ചു പറയാൻ പറഞ്ഞെ…. അതിനുപോലും പേടിക്കുന്ന ഒരു പൊട്ടിയാ നിൻറെ അമ്മ…. അവള് സ്വയം അങ്ങനെ ആയതാ… ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നൽ കൊണ്ട്…. …..എനിക്കവളെ വേണം അനുകുട്ടി, അനുകുട്ടിയുടെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ, എന്ത് ചുണയും ഞൊടിയും ഉള്ള പെണ്ണായിരുന്നെന്നോ…. എനിക്കതുപോലെ മതി ഇനി അവളെ, വെറും ഒരു ചുമടുതാങ്ങി നടക്കുന്ന കഴുതയെപോലെ നടക്കുന്ന അവളെ കണ്ടു എനിക്ക് മതിയായി എന്റെ മോളെ…..”

അനുവിനെ മാറിലേക്കിട്ടു പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്രീജ പറഞ്ഞത്. ശ്രീജയുടെ മേൽമുണ്ടിനെ നനച്ചുകൊണ്ട് അനുവിന്റെ കണ്ണുകളും പെയ്തിറങ്ങി.

“എനിക്ക് സമ്മതാ….ശ്രീജാമ്മെ…. എന്റെ അമ്മ, സന്തോഷം ആയിട്ട് ഇരിക്കുമെങ്കിൽ, എന്റെ അമ്മേടെ കഷ്ടപ്പാടൊക്കെ തീരുമെങ്കിൽ, എനിക്ക് നൂറു വട്ടം സമ്മതാ…”

കരി കണ്ണീരിനാൽ ഒഴുകി പടർന്ന കവിൾ തടത്തിൽ, കുഞ്ഞു നുണക്കുഴി വിരിയിച്ചു ഈറൻ പൊടിഞ്ഞ കുഞ്ഞു നക്ഷത്ര കണ്ണുമായി അനു ശ്രീജയെ നോക്കി ചിരിച്ചു.

“ഹോ….

ന്റെ ദേവീ…. എന്റെ മോള് പറയുന്നതാ എന്റെ ജീവിതം അതിനപ്പുറം ഒന്നും വേണ്ടാന്നു പറഞ്ഞു, ഉരുകി തീർന്നു ഒരു പൊട്ടി അവിടെ വീട്ടിൽ ഉണ്ടാവും, നിന്റെ സമ്മതം ചോദിക്കാൻ ഞാൻ വിളിച്ചപ്പോൾ മുതൽ തീ തിന്നു കാത്തു നിൽപ്പുണ്ടാവും,

ഇനിയും ഇരുത്തി വിഷമിപ്പിക്കണ്ട, എന്റെ മോള് തന്നെ ചെന്ന് പറഞ്ഞോളൂ… അച്ഛന് വേണ്ടി,….. അമ്മേടെ കുറുമ്പിയും കാത്തിരിക്കുവാണെന്നു….”

അനുവിന്റെ മുടി കോതിയൊതുക്കി നെറ്റിയിൽ അമർത്തി ചുംബിച്ചു ശ്രീജ അവളെ സ്നേഹം കൊണ്ട് മൂടി.

ശ്രീജയുടെ കവിളിൽ തിരികെയും അവളുടെ സ്നേഹം പകർന്നു പാവാട കയ്യിൽ പൊക്കി പിടിച്ചുകൊണ്ട് ആഹ് കുസൃതി ഓടി. ഓടി പകുതി എത്തിയപ്പോൾ എന്തോ ഓർത്തിട്ടെന്ന പോലെ അവൾ നിന്നു, പിന്നെ തിരിഞ്ഞു ശ്രീജയെ നോക്കി. അവിടെ അവളെ തന്നെ നോക്കി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണും മുഖവും തുടച്ചു, നനവൊളിപ്പിച്ച പുഞ്ചിരിയുമായി ശ്രീജ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു.

“ആരാ ശ്രീജാമ്മെ…എനിക്ക് അച്ഛനായിട്ടു വരുന്നേ…”

കുട്ടി കുറുമ്പിയുടെ കണ്ണുകളിൽ വിടർന്ന കൗതുകം ഒപ്പം ആകാംക്ഷയും.

“ശിവൻ….”

ശ്രീജയുടെ നാവിൽ നിന്നും പേര് കേട്ട അവളുടെ കണ്ണൊന്നു ചുളുങ്ങി… ചിരി മാഞ്ഞു… പക്ഷെ ശ്രീജ കാണും മുൻപ് അതൊളിപ്പിച് അവൾ തൊടി കടന്നു തന്റെ വീട്ടിലേക്ക് ഓടി.

വീട്ടിലേക്ക് പായുമ്പോളും,….. ശ്രീജ പറഞ്ഞ കാര്യങ്ങൾ അവളുടെ ഉള്ളിൽ കുഴഞ്ഞു മറിഞ്ഞു, പക്ഷെ തന്റെ അമ്മയ്ക്ക് വേണ്ടി ശ്രീജ പറഞ്ഞ കാര്യങ്ങൾ എല്ലാം അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നു, തന്റെ അമ്മയ്ക്ക് ഭർത്താവായും, തനിക്ക് അച്ഛനായും ഒരാൾ വരുന്നതിനു അവളെ മനസ്സുകൊണ്ട് ശ്രീജ ആഹ് സമയം കൊണ്ട് തയ്യാറാക്കിയിരുന്നു….എങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടക്കേട് ശിവനോട് അനുവിന് തോന്നിയിരുന്നു. ശിവൻ എന്ന പേര് കേട്ടപ്പോൾ സ്കൂളിൽ നിന്ന് ജീപ്പിൽ വന്ന ആഹ് ദിവസമാണ് അനുവിന്റെ ഉള്ളിൽ തികട്ടി വന്നത്.

പക്ഷെ അമ്മയുടെ സന്തോഷത്തിന് വേണ്ടി തന്റെ ഉള്ളിലെ അനിഷ്ടം പുറത്തു കാണിക്കാതെ ഇരിക്കാൻ അവൾ തീരുമാനിച്ചിരുന്നു. ——————————————-

അനു പോയാപ്പോൾ ഉള്ള അതെ അവസ്ഥയിൽ വാതിലിൽ ചാരി പടിയിൽ സുജ ഇരിപ്പുണ്ടായിരുന്നു.

പുറകിലൂടെ വന്ന അനു പതിയെ സുജയ്ക്ക് അരികിൽ എത്തി.

പിന്നിൽ അനക്കം അറിഞ്ഞ സുജ തിരിഞ്ഞപ്പോൾ തന്നെ നോക്കി നിൽക്കുന്ന അനുവിനെയാണ് കണ്ടത്. അവളുടെ കണ്ണുകളിൽ എന്താണ് എന്ന് മനസ്സിലാക്കാൻ സുജയ്ക്ക് കഴിഞ്ഞില്ല.

സജലങ്ങളായ മിഴികളോടെ തന്നെ തിരിഞ്ഞു നോക്കിയ അവളുടെ അമ്മയുടെ മുഖം കണ്ട നിമിഷം തന്നെ അനുവിന്റെ കുഞ്ഞു മനസ്സ് പിടഞ്ഞു. ഇത്രയും നേരം തന്റെ തീരുമാനം എന്തായിരിക്കും എന്നറിയാതെ വിങ്ങിയ സുജയുടെ മനസ്സ് ഒറ്റ നിമിഷം കൊണ്ട് അനു കണ്ടു.

പിടിച്ചു കെട്ടിയ വെള്ളം പോലെ നിന്നിരുന്ന അനു, അമ്മയുടെ കണ്ണീരൊഴുകിയ മുഖം കണ്ട് ഓടി വന്നു സുജയെ കെട്ടിപ്പിടിച്ചു.

“ന്തിനാ അമ്മ കരയണേ….”

കവിളിൽ ചാലു തീർത്തു വിറക്കുന്ന ചുണ്ടിലേക്ക് പടരാൻ കൊതിച്ച നീർത്തുള്ളികളെ തുടച്ചു മാറ്റി അനു ചോദിച്ചു.

“മോളെ…അമ്മയ്ക്ക് നീ മാത്രേ ഉള്ളൂ… നിനക്ക് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ, ഇനിയും എനിക്ക് ജീവിക്കാൻ നീ മാത്രം മതി. മോൾക്ക് സമ്മതം അല്ലാത്ത ഒന്നും അമ്മേടെ ജീവിതത്തിൽ വേണ്ടാ… മോള്ടെ ഇഷ്ടം മാത്രമേ അമ്മയ്ക്ക് വേണ്ടൂ….”

പൊട്ടിപ്പെറുക്കി, ഉയർന്നു താഴുന്ന തൊണ്ടക്കുഴിയുടെ ഭിക്ഷപോലെ കരഞ്ഞു കൊണ്ട് സുജ അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

അന്നാദ്യമായി അനു മനസ്സുകൊണ്ട് അമ്മയായി മാറി, മുട്ടുമ്മേലെ തൊലിമാറി ചോര പൊടിഞ്ഞു താൻ ഏങ്ങി കരഞ്ഞോടി വരുമ്പോൾ തന്നെ മാറോടു ചേർത്ത് അശ്വസിപ്പിക്കാറുള്ള തന്റെ അമ്മ ഇന്ന് താൻ കരഞ്ഞിട്ടുള്ളതിനെക്കാളും നെഞ്ച് പൊട്ടി നിന്ന് ഏങ്ങുന്നത് കണ്ടപ്പോൾ, അനു സുജയെ മാറോടു ചേർത്ത് അവൾക്ക് തന്റെ അമ്മ ഇതുവരെ പകർന്നു തന്ന സാന്ത്വനം മുഴുവൻ തിരികെ നൽകി.

“എനിക്ക് സമ്മതല്ലാന്ന് ആരാ പറഞ്ഞെ…. എനിക്കിഷ്ടാ…”

തന്റെ മേലെ ചാരി കൊച്ചുകുട്ടിയെപോലെ ഏങ്ങലടിക്കുന്ന സുജയുടെ മുഖം കോരിയെടുത്തു അനു പറഞ്ഞു.

“എന്റെ ആഗ്രഹാ…ശ്രീജാമ്മ എന്നോട് സമ്മതിക്കാൻ പറഞ്ഞെ… എനിക്കൊരു അച്ഛൻ വരുമ്പോൾ ഞാൻ എന്തിനാ അമ്മോട് ദേഷ്യം പിടിക്കണേ…. അമ്മേടെ അനൂട്ടിക്ക് നൂറു വട്ടം സമ്മതാ…”

സുജയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു തന്റെ സമ്മതം അറിയിക്കുമ്പോൾ… ശിവനോടുള്ള അനുവിന്റെ ഇഷ്ടക്കേട് അവൾ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചിട്ടിരുന്നു.

*************************************

“ഈ കോലത്തിലാണോ കൊച്ചെ നീ വരുന്നേ…”

രജിസ്റ്റർ മാരിയേജിന് വേണ്ടി, ഒരു സാരിയും ചുറ്റി പുറത്തേക്ക് വന്ന സുജയേക്കണ്ട് താടിക്ക് കൈ വച്ച് പോയി.

അനുവിന്റെ സമ്മതം കിട്ടിയതോടെ ശ്രീജ പിന്നെ എല്ലാം പെട്ടെന്ന് തന്നെ നീക്കി. ശ്രീജയെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് നാട്ടുകാരുടെ വയടപ്പിക്കുന്നതിനൊപ്പം, സുജയുടെ ജീവിതത്തിൽ ഒരു തുണ വേണം എന്നുള്ള ചിന്ത ആയിരുന്നു ശ്രീജയെ നയിച്ചത്. അതിന്റെ പടി എന്നോണം കല്യാണം രെജിസ്റ്റർ ചെയ്യാൻ വേഗം തീരുമാനിച്ചതും ശ്രീജ ആയിരുന്നു. ഇന്ന് രജിസ്റ്റർ ചെയ്യാനും പിന്നെ നല്ലൊരു ദിവസം നോക്കി കാവിൽ വച്ച് കല്യാണം നടത്താനും എല്ലാം ശ്രീജ തീരുമാനിച്ചിരുന്നു. എല്ലാം അറിഞ്ഞുകൊണ്ട് എല്ലാ സഹായവും അവർക്ക് നീട്ടി പിന്നിൽ ശ്രീജയോടൊപ്പം സണ്ണിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് രജിസ്റ്റർ ചെയ്യാൻ അവരെ കൊണ്ട് പോകാൻ കുഞ്ഞൂട്ടിയെ ജീപ്പുമായി ശ്രീജയുടെ നിർദ്ദേശ പ്രകാരം സണ്ണി അയച്ചത്.

——————————–

“ഓഹ്….ഇത് മതിയേച്ചി… ഒപ്പിടാൻ അല്ലെ…”

സാരി ഒന്നൂടെ ചുറ്റിയുടുത്തുകൊണ്ട് സുജ ഇറങ്ങി.

“നിന്നോട് പറഞ്ഞിട്ടും കാര്യമില്ല… എന്തേലും ആവട്ടെ പെട്ടെന്നിറങ്, അവൻ ജീപ്പിലിരുന്നു കയറു പൊട്ടിക്കുന്നുണ്ട്.”

സുജയുടെ സാരി ഒന്ന് നേരെ പിടിച്ചിട്ടുകൊടുത്തുകൊണ്ട് ശ്രീജ അവളുടെ കയ്യും പിടിച്ചു വീട്ടിൽ നിന്നിറങ്ങി.

കൽപ്പടികൾക്ക് താഴെ മുരണ്ടു കൊണ്ടിരുന്ന ജീപ്പിൽ കുഞ്ഞൂട്ടിയും മുന്നിലെ സീറ്റിൽ ശിവനും ഉണ്ടായിരുന്നു.

ഇറങ്ങി വന്ന സുജ മുന്നിലിരുന്ന ശിവനെ കണ്ടതും കവിളുകൾ അറിയാതെ ചുവക്കുന്നതും ഉള്ളിൽ നാണം പൊടിയുന്നതും മറക്കാനായി ശ്രീജയുടെ പിന്നിൽ പറ്റിക്കൂടി.

ശിവന്റെ ചുണ്ടിലും അതിനു മറുപടി എന്നോണം ഒരു പുഞ്ചിരി നിറഞ്ഞു വന്നു.

“ഓഹ് മതി പെണ്ണെ നിന്ന് ചൂളിയത് പെട്ടെന്ന് ഇങ്ങു കേറ്…”

അവരുടെ മൗന സല്ലാപം അതികം നീട്ടാൻ നിൽക്കാതെ ശ്രീജ അവളെയും

വലിച്ചുകൊണ്ട് ജീപ്പിന്റെ പിന്നിലേക്ക് കയറി.

“എടാ ചെറുക്കാ,….ഓഫീസിൽ നിന്റെ ചേട്ടായി എല്ലാം പറഞ്ഞിട്ടില്ലേ….”

“അവിടെ എല്ലാം ശെരിയാണ് ചേട്ടത്തി… ചെന്ന് ഒപ്പിട്ടു കൊടുത്താൽ മതിയെന്ന ഇച്ഛായൻ പറഞ്ഞത്.”

ചെമ്മണ്ണു വീണ്ടും ഭൂമിയിലേക്ക് അമർത്തിക്കൊണ്ട് വണ്ടി ഇരപ്പിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി… ——————————————

“ശിവാ…ഇന്നിനി മുഴുവൻ തന്നാലും നിങ്ങള് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി…. ചമ്മി നിന്നും, തല കുനിച്ചും സമയം കളയും എന്നല്ലാതെ ഒന്നും നടക്കാൻ പോണില്ല… അതോണ്ട് നമുക്ക് പോയേക്കാം, എന്നിട്ട് കാവിൽ വെച്ച് താലികെട്ടും കഴിഞ്ഞു സ്ഥിരമായിട്ടു, ഈ പൊട്ടിയേ അങ്ങ് തന്നേക്കാം പോരെ…”

ഓഫീസിലെ ഒപ്പിടൽ കഴിഞ്ഞു അവരെ തനിച്ചു കുറച്ചുനേരം വിട്ടേക്കാം എന്ന തീരുമാന പ്രകാരം ഓഫീസിന്റെ വശത്തുള്ള, വളഞ്ഞു ചാഞ്ഞു നിന്ന മാവിൻ ചോട്ടിലേക്ക് സംസാരിക്കാൻ വിട്ടതായിരുന്നു ശ്രീജ. എന്നാൽ ഓഫീസിലെ ക്രമമെല്ലാം കഴിഞ്ഞു അവരെ തേടി വന്ന ശ്രീജ കാണുന്നത്, തമ്മിൽ കയ്യകലത്തിനും അകലെ.. നേരെയൊന്നു നോക്കാൻ പോലും നാണിച്ചു, മാവിലും മണ്ണിലും കണ്ണ് പരതി, ആദ്യമായി കാണുന്ന കമിതാക്കളെ പോലെ വിയർക്കുന്ന ശിവനെയും സുജയേയും ആയിരുന്നു.

“അവരെ കൂടുതൽ നിന്ന് ചമ്മിപ്പിക്കാതെ വിളിച്ചോ ചേട്ടത്തി… നമുക്ക് പോയേക്കാം.”

കുഞ്ഞൂട്ടി പറഞ്ഞത് കണ്ട ശ്രീജ ചിരിയോടെ അവരുടെ അടുത്തേക്ക് നീങ്ങി. വന്നപാടെ ശ്രീജ കൊടുത്ത കൊട്ടിൽ സുജയും ശിവനും പിന്നെയും ചളിഞ്ഞതെ ഉള്ളു.

ജീപ്പിലിരിക്കുമ്പോഴും ശ്രീജയും കുഞ്ഞൂട്ടിയും ഒത്തിരി സംസാരിച്ചപ്പോഴും സുജയും ശിവനും നിശ്ശബ്ദരായിരുന്നു. ശ്രീജയുടെ ചോദ്യങ്ങൾക്ക് രണ്ടു പേരും പതിയെ ഉള്ള മൂളലുകളിലും, താഴ്ന്ന സ്വരത്തിൽ ഉള്ള മറുപടികളിലുമായി ഒതുങ്ങി. കവല കഴിഞ്ഞുള്ള സ്ഥലത്ത് ശിവൻ ഇറങ്ങുമ്പോഴും തന്റെ നാണം ഒതുക്കാനുള്ള പ്രതിരോധമെന്ന നിലയിൽ സുജ തല കുമ്പിട്ട് ഇരുന്നതെ ഉള്ളൂ, എങ്കിലും ജീപ്പ് മുന്നോട്ടു നീങ്ങിയപ്പോൾ സ്വയം അറിയാതെ എന്നോണം അവളുടെ മിഴികൾ ഉയർന്നു പുറകിലൂടെ വഴിയരികിൽ നിന്ന ശിവനെ തേടിയിരുന്നു. അത് പ്രതീക്ഷിച്ചെന്ന പോലെ വഴിവിട്ടകലാതെ അവനും. *************************************

“അമ്മ ന്താ സ്വപ്നം കാണാണോ…”

സ്കൂളിൽ നിന്നും വന്നു കുളി കഴിഞ്ഞിറങ്ങിയ അനു, കിണറ്റിൻ കരയിൽ വെള്ളം കോരാൻ പോയ സുജ എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടാണ് ചോദിച്ചത്.

അനുവിന്റെ ചോദ്യത്തിൽ ഒന്ന് പതറിയ സുജ കവിളിൽ പടർന്ന അരുണാഭ കഷ്ടപ്പെട്ട് മറച്ചു, വെള്ളവുമെടുത്തുകൊണ്ട് മറപ്പുരയിലേക്ക് നീങ്ങി.

“എന്താലോചിക്കാൻ ഒന്ന് പോയെ അനൂട്ടി….”

സ്വയം രക്ഷപെടാൻ അനുവിന് നേരെ ഒന്ന് ചൊടിച്ചുകൊണ്ട് പോവുന്ന സുജയെ നോക്കി, അനുവും ചിരിയോടെ മൂളി.

കുറച്ചു ദിവസമായി അമ്മയിൽ വന്ന മാറ്റങ്ങൾ കണ്ടു ഉള്ളു തുടിക്കുകയായിരുന്നു അനുവിന്റെ, എന്നും വിഷാദവും പരിഭ്രമവും നിറഞ്ഞിരുന്ന അമ്മയുടെ മുഖത്ത് പ്രസരിപ്പ് തുടിച്ചു തുടങ്ങുന്നതും, ചുണ്ടിൽ പലപ്പോഴും കുഞ്ഞു പുഞ്ചിരി മിന്നിമായുന്നതുമെല്ലാം, വളരെ സന്തോഷത്തോടെ ആണ് ആഹ് കൗമാരക്കാരി നോക്കി കണ്ടത്. *************************************

ശിവന്റെ ഉള്ളും തുടിക്കുകയായിരുന്നു, ഉറങ്ങാൻ കിടന്നിട്ട് ഉറക്കം തന്നെ തൊടാതിരിക്കുന്നതും അവൻ അറിഞ്ഞു. കണ്ണടച്ചാൽ ചിന്തകൾ അവനെ മൂടുന്നു. സുജയും മോളും ഇപ്പോൾ എന്ത് ചെയ്യുവായിരിക്കും. ഞാൻ ഇപ്പോൾ അവരെ ഓർക്കുന്നത് പോലെ അവൾ എന്നെ ഓർക്കുന്നുണ്ടാവുമോ.. പിന്നെയും അവരെ കുറിച്ചുള്ള ചിന്തകൾ അവനെ തൊട്ടു കൊണ്ടിരുന്നു. ഒന്നിച്ചാവും മുൻപ് തന്നെ താൻ ഒരു കുടുംബത്തിന്റെ സുഖം അനുഭവിക്കുന്നത് ശിവൻ അറിഞ്ഞു. അവിടെ സുജയും തന്റെ മോളും താനും മാത്രം നിറയുന്നതും അവനിൽ കുളിര് നിറച്ചു. ഭൂമിയിൽ ആദ്യമായി താൻ തനിച്ചല്ല എന്ന തോന്നലിനെ പുല്കിക്കൊണ്ട് അവൻ നിദ്ര പൂണ്ടു.

കണ്ണ് തുറക്കുമ്പോൾ താൻ ആഹ് മാവിൻ ചുവട്ടിൽ ആണെന്ന് ശിവൻ കണ്ടു. തന്റെ മേലെ ചൂട് നിറഞ്ഞ ഒരു മേഘം അമർന്നിരിക്കുന്നതായി അവനു തോന്നി. കണ്ണ് താഴുമ്പോൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കൊണ്ട് സുജ നിൽക്കുന്നു. നെഞ്ചിനെ കുത്തിതുളയ്ക്കുന്ന അവളുടെ കരിമിഴികൾ ആണ് ആദ്യം തന്റെ കണ്ണ് തേടിയത്. ആഹ് കണ്ണുകളിൽ തന്നോടുള്ള പ്രണയം കടൽ പോലെ ഇരമ്പുന്നത് ശിവൻ കണ്ടു അപ്സരസിനെ പോലെ തന്നെ തന്നെ ഉറ്റുനോക്കി തന്നെ പുണർന്നു നിൽക്കുന്ന സുജ, നെറ്റിയിലേക്ക് വീണു കിടക്കുന്ന എണ്ണ തിളക്കമുള്ള ഒരു മുടിച്ചുരുൾ.

ചുവപ്പ് തിങ്ങിയ കവിൾതടങ്ങൾ, വിയർപ്പ് തുള്ളികൾ വരികൾ തീർത്ത മേൽചുണ്ടും ചുവപ്പ് തൊട്ടെടുക്കാവുന്ന നിലയിൽ ഉള്ള മലർന്ന കീഴ്ചുണ്ടും. തന്റെ നെഞ്ചിൽ അമർന്നു ചതഞ്ഞ നിലയിൽ സുജയുടെ മാർക്കുടങ്ങൾ. അവളുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം, അതിനുത്തരം തന്റെ കയ്യിൽ ഉണ്ട് പക്ഷെ അതവൾക്ക് ഇഷ്ടമാവുമോ…. അവന്റെ മനസ്സ് വായിച്ചെന്നോണം കണ്ണുകൾ കൂമ്പി സുജ തന്റെ മുഖമുയർത്തി തുടിക്കുന്ന ചുണ്ടുകൾ തന്റെ നേരെ കൊണ്ടുവരുന്നതായി ശിവൻ കണ്ടു. മന്ത്രികമായ നിമിഷം ഉൾക്കൊണ്ട ശിവൻ സുജയെ മടുപ്പിക്കാൻ നിന്നില്ല. വെണ്ണ പോലുള്ള അരക്കെട്ടിൽ കൈ ചുറ്റി തന്നിലേക്കുയർത്തിയ സുജയുടെ ചുണ്ടിനെ ശിവൻ തന്റെ ചുണ്ടിനാൽ കോർത്തെടുത്തു. സുജയുടെ കൈകൾ തന്റെ കഴുത്തിനെ ചുറ്റിപ്പുണരുന്നത് ശിവൻ അറിഞ്ഞു, ഒപ്പം തന്നെ തന്റെ ചുണ്ടുകൾ അവൾ സ്വാദോടെ നുണയുന്നതും,

“അച്ഛാ….”

മുഴങ്ങി കേട്ട ഒരു വിളിയിൽ സുജയിൽ നിന്ന് പിടഞ്ഞു മാറുമ്പോൾ, അങ്ങ് ദൂരെ നിന്നും കൊഞ്ചി ചിരിയോടെ തങ്ങൾക്ക് നേരെ ഓടി വരുന്ന, തങ്ങളുടെ മാലാഖ കുട്ടിയേയും കണ്ടു.

അനുവിനെ കയ്യിൽ എടുത്തുയർത്തി നെറ്റിയിൽ വത്സല്യപൂർവ്വം തന്റെ സമ്മാനം പകരുമ്പോൾ തന്നെയും മോളെയും അടക്കി പുണരുന്ന സുജയുടെ കൈകളുടെ ചൂടും. അവന്റെ മനം മയക്കുന്ന സ്വപ്നത്തിൽ ശിവൻ കണ്ടു.

************************************

പിറ്റേന്ന് ഉണർന്നതുമുതൽ ശിവനെ പൊതിഞ്ഞു സന്തോഷം നിറഞ്ഞിരുന്നു. കിട്ടിയ ജോലി മുഴുവൻ ആവേശത്തോടെ ചെയ്ത തീർക്കുമ്പോൾ അവന്റെ ഉള്ളം തുള്ളുകയായിരുന്നു, താൻ അധ്വാനിച്ചു നേടുന്ന ഓരോ രൂപയ്ക്കും ഇനി മുതൽ രണ്ടു പേർക്ക് കൂടെ അവകാശവും അധികാരവും ഉണ്ടെന്നുള്ള തോന്നലിൽ ക്ഷീണം അവനെ തൊട്ടില്ല. തന്നെ തൊട്ടൊഴുകുന്ന വിയർപ്പിനെ കാണുമ്പോഴെല്ലാം അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു, ഉള്ളിൽ സുജയുടെയും മോളുടെയും മുഖവും.

“എന്താടാ ശിവാ… ചിരിക്കുന്നെ….”

ചായക്കടയുടെ പിന്നിൽ ശിവൻ വിറകു കീറുന്ന ഭാഗത്തേക്ക് അവനെ നോക്കി വന്ന ചായക്കടക്കാരൻ വറീത്, കോടലിയും കുത്തി അതിൽ പിടിച്ചു നിന്ന് ചിരിക്കുന്ന ശിവനെ നോക്കി അത്ഭുതത്തോടെ ചോദിച്ചു.

“അതെന്തേ വറീതേട്ട എനിക്ക് ചിരിച്ചൂടെ…”

ചുണ്ടിലെ ചിരി മാറ്റാതെ വറീതിനോടവൻ ചോദിച്ചു.

“ഏയ്…നിന്റെ ചിരി വല്ല കാലത്തും കിട്ടുന്ന ഒരു കാര്യമല്ലേ അതുകൊണ്ട് ചോദിച്ചതാ…”

“ജീവിക്കാൻ ആരേലും കൂടെ ഉള്ളത് ഒരു സുഗമാ…അല്ലെ വറീതേട്ട…”

“പിന്നെ…., ഇപ്പെന്താടാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ…”

വറീതേട്ടന്റെ നോട്ടം ഒരു കള്ള ചിരിയോടെ അവനു നേരെ നീണ്ടു.

“ഒന്നുല്ലേ…… ഇത് തീർന്നു വിറക് ഇനി ഉണ്ടേൽ കൊണ്ട് വാ…”

ശിവൻ അധികം ചുറ്റിക്കാതെ സംസാരം അവിടെ തീർക്കാൻ നോക്കി.

“ഓഹ് അത്രേ ഉള്ളൂ…ഇനി വന്നിട്ട് വേണം… നീ കൈ കഴുകി മുന്നോട്ടു പോര് ചായ എടുത്തു വച്ചിട്ടുണ്ട്.”

ശിവനെ നോക്കി ഒന്നാക്കിയ ശേഷം വറീത് അകത്തേക്ക് കയറി.

“ഹോ എന്നാടി….ഇത് നിനക്കെന്നാ ഇപ്പൊ ഇവിടെ കാര്യം…”

ശിവന്റെ ഉറപ്പുള്ള ശരീരം നോക്കി കൊതിപിടിച്ചു ചായക്കടയുടെ പിന്നാമ്പുറ വാതിലിൽ പതുങ്ങി നിന്നിരുന്ന വറീതിന്റെ പെങ്ങൾ ശോശന്നയുടെ മേലേക്കാണ് വറീത്, ഇടിച്ചു നിന്നത്. ഇറുകിതെറിച്ച ബ്ലൗസിൽ ഉയർന്നു താഴുന്ന മുലകളും. വിയർപ്പ് പൊടിഞ്ഞിരിക്കുന്ന മൂക്കും ചുണ്ടുകളും മുഖത്തെ പരിഭ്രമത്തിലും, വശപ്പിശക് മണത്ത വറീത്. അവളെ കനപ്പിച്ചൊന്നു നോക്കി.

“ദേ,….. എന്തേലും ഒപ്പിച്ചു മാനക്കേടൊണ്ടാക്കി വച്ചാൽ കൊന്നു കളയും… അകത്തു കയറി പോടീ….”

പതുക്കെ ആണെങ്കിലും കനപ്പിച്ചാണ് വറീത് കാര്യം പറഞ്ഞത്. തെക്കോട്ടും വടക്കോട്ടും തെറിച്ചാടുന്ന ചന്തിയും ഇളക്കി എണ്ണി പെറുക്കിക്കൊണ്ട് ശോശന്ന അകത്തേക്ക് പോയി.

കയ്യും കാലും കഴുകുന്ന ശിവനെ ഒന്നൂടെ നോക്കിക്കൊണ്ട് വറീത് കടയിലേക്കും.

*************************************

ചിങ്ങത്തിലെ തിങ്കൾ.

പുലർച്ചെ, മറപ്പുരയിൽ അനുവിനെ കുളിപ്പിച്ച ശേഷം കുളിക്കുകയാണ് സുജ, പാവാട എടുത്തു നെഞ്ചിനുമേലെ കെട്ടി വെള്ളം കോരിയൊഴിച്ചു ഇടയ്ക്ക് വിറക്കുമ്പോഴും അവളുടെ ചുണ്ടിൽ നാണം പൊതിഞ്ഞൊരു ചിരി പടരുന്നുണ്ടായിരുന്നു. ഈറൻ തുള്ളികൾ അവളുടെ തളിർ മേനിയിൽ ഒഴുകിയിറങ്ങി. പതിവില്ലാത്ത വിധം തന്റെ ശരീരം തുടിക്കുന്നത് അവളും

അറിയുന്നുണ്ടായിരുന്നു.

“കഴിഞ്ഞില്ലേടി കൊച്ചെ…നിന്റെ നീരാട്ട്…”

ശ്രീജ അപ്പോഴേക്കും അവളെ തേടി എത്തിയിരുന്നു.

“ആഹ് ചേച്ചി…ദേ കഴിഞ്ഞു.”

സുജ വിളിച്ചു പറഞ്ഞു.

“ഒന്ന് വേഗം വാ പെണ്ണെ…മുഹൂർത്തോം കൊട്ടും കുരവയും ഒന്നും ഇല്ലേലും നേരത്തിനു കാവിൽ എത്തണ്ടേ…”

ഇന്നാണ് ശിവന്റെയും സുജയുടെയും കല്യാണം. പെണ്ണിനെ ഒരുക്കാൻ രാവിലെ എത്തിയ ശ്രീജ, കുളിച്ചിറങ്ങിയ അനുവിനെ കണ്ട് സുജയെ തേടിയിറങ്ങിയപ്പോൾ കുളിച്ചുകൊണ്ടിരുന്ന സുജയെ നോക്കി കാറി.

ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്ന സുജ ശ്രീജയുടെ വിളി കേട്ടതും നാക്ക് കടിച്ചു കൊണ്ട് വേഗം കുളി പൂർത്തിയാക്കാൻ തുടങ്ങി. ——————————————-

“ഈശ്വരാ…..ചേച്ചി ഇതൊക്കെ…??”

കുളി കഴിഞ്ഞു ഈറനായി വീട്ടിലേക്ക് കയറിയ സുജ ആദ്യം അനുവിനെ കണ്ടാണ് അമ്പരന്നത്… പുതിയ പട്ടു പാവാടയും ബ്ലൗസും ഇട്ടു കൊണ്ട് തന്നെ നോക്കി പുഞ്ചിരിക്കുന്ന അനു, അവളുടെ മുടി ചീകി വിടർത്തി കെട്ടിക്കൊടുക്കുന്ന ശ്രീജയും.

“ഈ ഉടുപ്പ് എവിടുന്നാ…”

സുജയുടെ ഉള്ളിൽ തിങ്ങി നിറഞ്ഞ അത്ഭുതം.

“പിന്നെ ഇന്ന് നീ മാത്രം തിളങ്ങിയാൽ മതിയോ…എന്റെ കൊച്ചും ഒന്ന് തിളങ്ങട്ടെ,…അല്ലെ അനുകുട്ടി…”

ശ്രീജ അനുവിനെ നോക്കി ചിരിച്ചു, തിരിച്ചു അനുവും ശ്രീജയെ നോക്കി കണ്ണടച്ച് ചിരിച്ചു.

“നിന്ന് തിരിഞ്ഞു കളിക്കാതെ ചെന്ന് പുടവ ഉടുക്ക് പെണ്ണെ…. എല്ലാം കട്ടിൽമേൽ വച്ചിട്ടുണ്ട്…”

കട്ടിലിൽ വച്ചിരുന്ന സാരിയും ചൂടാനുള്ള മുല്ലപ്പൂവും ഒക്കെ കണ്ട സുജയുടെ കണ്ണിൽ വീണ്ടും അത്ഭുതം.

“ഇതൊക്കെ എങ്ങനെയാ ചേച്ചീ…. പറ…എവിടുന്നാ…”

“ശിവൻ എന്നെ കണ്ടിരുന്നു പുടവയും അനുകുട്ടിക്ക് ഉടുപ്പും എടുക്കുന്ന കാര്യമൊക്കെ എന്നോട് ചോദിച്ചിരുന്നു, പക്ഷെ, അതൊക്കെ നാളെ മുതൽ മതീന്നു ഞാൻ അങ്ങ് തീരുമാനിച്ചു.

ഞാൻ നിന്റെ ചേച്ചി അല്ലെ… അപ്പോൾ ഇതെന്റെ ഒരാശയാ… അതുകൊണ്ട് നിനക്കും അനുക്കുട്ടിക്കും ഇന്നത്തെക്കുള്ള ഉടുപ്പൊക്കെ എന്റെ വക…. ….എന്റെ ഇച്ഛായന്റേം….”

അവസാനം സ്വരം താഴ്ത്തി സുജയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ശ്രീജ പറഞ്ഞപ്പോൾ സുജയുടെ കണ്ണുകളിൽ നീർത്തിളക്കം.

“ഉടുക്ക് പെണ്ണെ വൈകണ്ട….”

സുജയുടെ കവിളിൽ തട്ടി ശ്രീജ അവളെ ഉണർത്തി. ഈറൻ മാറ്റി മുടി ഉണക്കി ബ്ലൗസും പാവാടയും ഉടുത്ത സുജയെ ഒരുക്കാൻ അപ്പോഴേക്കും ശ്രീജയും കൂടി, പുത്തൻ സാരി ഞൊറിവോടെ ഉടുപ്പിച്ചു ശ്രീജ ഒന്ന് മാറി നിന്ന് നോക്കി, ശെരിക്കും തെറ്റില്ലാതെ നിർമിച്ച അഴകുകൾ ഒത്തുചേർന്ന സുര സുന്ദരിയായി സുജ മാറിയിരുന്നു. സാരിയിൽ ഉയർന്നു നിന്ന നെഞ്ചിലെ മാംസമുഴുപ്പും, അതിനു താഴേക്ക് പുഴയൊഴുകും പോലെ അണിവയറിനോട് ഒട്ടിചേർന്ന് സാരിയും.

“എന്നാ ശ്രീജേച്ചി, ങ്ങനെ നോക്കണേ…..”

“എന്റെ പെണ്ണെ….ഇത്ര വൈകിയല്ലോടി എന്നോർത്ത് പോയതാ….”

“ഈ ചേച്ചി….ഒന്ന് പോയെ… ഇപ്പോഴും ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെ തോന്നുന്നുണ്ട്.”

“എന്ത്…??”

“ഒരു പേടി…. ഇത് ശെരിയാണോ….പെട്ടെന്ന് ഒട്ടും വിചാരിക്കാത്ത കാര്യമല്ലേ ചേച്ചി….. പിന്നെ അനു,…. അവളെക്കുറിച്ചോർക്കുമ്പോൾ, ഇപ്പോഴും….”

“ഡി, നീ കല്യാണ ദിവസോയിട്ടു എന്റെ കയ്യീന്നു വാങ്ങിക്കല്ലേ…. …..പതിനേഴാം വയസ്സിൽ ഒളിച്ചോടി കുന്നു കയറിയ പെണ്ണാ നീ… ആഹ് ധൈര്യം ഒക്കെ എവിടെയാടി പെണ്ണെ….”

ശ്രീജയുടെ ചോദ്യത്തിൽ സുജ ഒന്ന് കുലുങ്ങി.

“അറിയില്ല ചേച്ചി…… അന്നത്തെ പെണ്ണൊന്നുമല്ലല്ലോ ഞാൻ… ചിലപ്പോൾ ആഹ് പേടി ഉള്ളിൽ കിടക്കുന്നത് കൊണ്ടും ആവാം….”

“ഒന്നുമില്ല….വിധിച്ചതെ നടക്കൂ എന്ന് കേട്ടിട്ടില്ല്യോ നീ… എന്റെ കൊച്ച്‌ ഇപ്പോൾ ഇനി കൂടുതലൊന്നും ആലോചിക്കണ്ട…. വേഗം ഒരുങ്ങിയിറങ്ങാൻ നോക്ക്.”

അവളെ തിരിച്ചു നിർത്തി നിതംബം മൂടുന്ന കനത്ത മുടി വാരി വിടർത്തി അതിൽ മുല്ലപ്പൂ ചേർത്ത് ശ്രീജ കെട്ടി.

കരിയെഴുതി അവളുടെ മിഴികൾ കറുപ്പിച്ചു. നെറ്റിയിൽ കുംകുമം ചുമപ്പിച്ച ഒരു കുഞ്ഞു പൊട്ടും ചാർത്തി സുജയുടെ മുഖത്തെ സൗന്ദര്യത്തിനൊപ്പം വശ്യതയും ശ്രീജ കൂട്ടി.

ശ്രീജയുടെ കൈ പിടിച്ചു സുജയും അനുവും വീടിന്റെ പടിയിറങ്ങുമ്പോൾ സുജയുടെ ഉള്ളിൽ പ്രാർത്ഥനയും പരിഭ്രമവും, സന്തോഷവും കൂടിക്കലർന്നു നിർവ്വചിക്കാനാവാത്ത അവസ്ഥയിൽ ആയിരുന്നു.

കരുവാക്കാവ്…

വഴിയിലൂടെ നീങ്ങുന്ന സുജയെ അത്യധികം അത്ഭുതത്തോടെയാണ് കരുവാക്കുന്നിലെ ആളുകൾ നോക്കി നിന്നത്… ഞൊറിഞ്ഞുടുത്ത ചുവന്ന സാരിയിൽ കത്തിജ്വലിക്കുന്ന സർപ്പസൗന്ദര്യത്തോടേ ഒഴുകി നീങ്ങുന്ന സുജയെ നോക്കിയ പുരുഷന്മാരുടെ കണ്ണുകളിൽ കൊതി ആയിരുന്നെങ്കിൽ സ്ത്രീകളുടെ കണ്ണുകളിൽ അസൂയ ആയിരുന്നു. ആരെയും നോക്കാതെ തല കുനിച്ചു പോവുന്ന സുജയോട് പലർക്കും പലതും ചോദിക്കാനുണ്ടെങ്കിലും, അടുത്ത് അവളെ ചേർന്ന് നടക്കുന്ന ശ്രീജയെ ഓർത്തു ആരും ഒന്നും ചോദിച്ചില്ല. എങ്കിലും അവർക്ക് കേൾക്കാൻ ഭാഗത്തിൽ കവലയിലെ മൂലകളിൽ നിന്നും ഉള്ളിൽ തെളിയുന്ന വിഷം പിറു പിറുക്കലും മറ്റുമായി അവരിലേക്ക് കരുവാക്കുന്നുകാർ എറിഞ്ഞു കൊണ്ടിരുന്നു.

കാവ് വരെ തന്നിലേക്ക് നീണ്ട നോട്ടങ്ങൾ കാവിലേക്കെത്തുമ്പോഴേക്കും ഇല്ലാതായിരുന്നു. ശ്രീജയുടെ കയ്യിൽ തൂങ്ങി അനുവും കാവിലേക്ക് നടന്നു.

കരിയില നിറഞ്ഞ ഒറ്റപ്പാതയാണ് കരുവാക്കാവിലേക്കുള്ളത്, കാടിനോട് ചേർന്ന് കിടക്കുന്ന ഒരു അരയാൽ ചുവട്ടിൽ കാളിരൂപം വിട്ടൊഴിഞ്ഞ ദേവിയെ കുടിയിരുത്തിയിരുന്നു, നിത്യ പൂജ ഇല്ലെങ്കിലും, ആദിവാസികളും നാട്ടിലുള്ളവരും എന്നും വിളക്ക് വെച്ച് ആരാധിക്കുന്ന കരുവാക്കുന്നിലമ്മ. ചെമ്പട്ടുകൾ വേരുകൾക്കൊപ്പം അരയാലിൽ നിന്നും തൂങ്ങി കിടന്നിരുന്നു, ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് ദേവിക്ക് ഭക്തർ നൽകുന്ന കാണിക്ക.. കാട് കവർന്ന നാടിന്റെ ഒരു ഭാഗം എന്ന പോലെ മരങ്ങൾ തീർത്ത ചുറ്റുമതിലിന് കാട്ടിലേക്കുള്ള ഒരു അതിർത്തി എന്ന പോലെ ദേവിയുടെ അരയാൽ നിന്നിരുന്നു. എണ്ണയിൽ കത്തിതെളിയുന്ന നെയ് ദീപങ്ങളുടെ മണമാണ് കാവിലെപ്പോഴും, ഒപ്പം കാട്ടിൽ നിന്നും കാറ്റെടുത്തുകൊണ്ടു ദേവിക്ക് നേദിക്കുന്ന വനപുഷ്പങ്ങളുടെ അഭൗമ സൗരഭ്യവും കാവിൽ വശ്യത പടർത്തും.

കാവിലെത്തിയ സുജയുടെ മനം ശാന്തമായിരുന്നു, അവൾ അനുവിനെയും കൂട്ടി ദേവിക്ക് മുന്നിൽ നിന്ന് ഉള്ളു നിറഞ്ഞു മനസ്സിലുള്ള എല്ലാ പരിഭ്രമങ്ങളും ദേവിക്ക് മുന്നിൽ വച്ച് പ്രാർത്ഥിച്ചു.

“കൊച്ചെ ദേ ശിവൻ വരുന്നു…”

ശ്രീജയുടെ വിളി കേട്ട് തിരിഞ്ഞ സുജ ഒരു നിമിഷം അത്ഭുതപ്പെട്ടു പോയിരുന്നു.

വെള്ള ഷർട്ടും ചുവന്ന കരയുള്ള മുണ്ടും ധരിച്ചു, മുടിയും താടിയും ഒന്ന് മിനുക്കി ഇതുവരെ കണ്ട പരുക്കൻ ശിവനിൽ നിന്നും ഒരു സാത്വികനിലേക്ക് പരകായ പ്രവേശം ചെയ്ത ശിവനെക്കണ്ട് ശ്രീജയിലും അമ്പരപ്പ് നിറഞ്ഞു.

മുഖത്തേക്ക് എപ്പോഴും വീണു കിടന്നിരുന്ന മുടിയൊതുക്കിയപ്പോൾ തന്നെ അവന്റെ മുഖത്തിന് ഇതുവരെ കാണാത്ത ചൈതന്യം നിറഞ്ഞിരുന്നു, വെളുത്ത മുഖത്തിൽ കട്ടിയുള്ള കറുത്ത മീശയും ഇന്നലെയോ ഇന്നോ വെട്ടിയൊതുക്കിയ താടിയും ഒക്കെ കൂടി ഒത്ത ഒരു കൊമ്പൻ കാടിറങ്ങി വരുമ്പോലെ ആണ് തോന്നിയത്.

“എന്റെ ദേവി…ഇതെന്ത് മാറ്റം ശിവാ…. നിനക്ക് ഇങ്ങനൊരു കോലം ഒക്കെ ഉണ്ടായിരുന്നോ…”

ശ്രീജ അമ്പരപ്പ് മാറാതെ ചോദിച്ചു.

അപ്പോഴും തിരിച്ചൊരു കുഞ്ഞു പുഞ്ചിരി ആയിരുന്നു ശിവന്റെ മറുപടി. എന്നാൽ ശിവനെ തന്നെ നോക്കി വായ് കുറച്ചു തുറന്നു അമ്പരപ്പ് വിട്ടു മാറാതെ നിൽക്കുന്ന സുജയെകണ്ട ശിവന്റെ മുഖം ഒന്ന് ചൂളി അത് കണ്ട ശ്രീജ സുജയുടെ കയ്യിൽ ഒന്ന് തട്ടിയതോടെ സ്വബോധം കിട്ടിയ സുജ നാണം മുഖത്തേക്കിരച്ചു വന്നത് താങ്ങാൻ ആവാതെ തല കുനിച്ചു പോയി.

“ശിവാ അധികം വൈകികണ്ട, ചടങ്ങായിട്ട് അധികം ഒന്നുമില്ല താലികെട്ട് മാത്രം മതി. .. …”

ഒന്ന് നിർത്തിയിട്ട് ശ്രീജ തുടർന്നു

“അറിയാല്ലോ…. ഇവർക്കിനി താങ്ങും തണലുമായിട്ട് നീ വേണം എന്നും കൂടെ ഉണ്ടാവണം, ഒരുപാട് അനുഭവിച്ചതാ ഇവര്… വീണ്ടും വീണ്ടും പറയുന്നത് വേറൊന്നും അല്ല, ഇതൊക്കെ പറയാൻ ഇവർക്ക് ഞാൻ മാത്രേ ഉള്ളൂ…. കൈ വിടരുത്…..”

ശ്രീജ സുജയേയും അനുവിനെയും കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്തുണ്ടായാലും ഇവരെ ഞാൻ കൈ വിടില്ല ചേച്ചി…. എന്റെ മരണം വരെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം…”

“മതി….അത് മതി…. താലി താ ശിവാ….”

ശ്രീജ കൈ നീട്ടിയപ്പോൾ പോക്കറ്റിൽ അവന്റെ നെഞ്ചോരം ഒട്ടിക്കിടന്ന മഞ്ഞച്ചരടിൽ കോർത്ത ആലിലതാലി അവൻ ശ്രീജയുടെ കയ്യിൽ കൊടുത്തു.

താലിയുമായി ശ്രീജ അരയാൽ ചുവട്ടിലെ ദേവീ സ്വരൂപതിനു മുന്നിൽ എത്തി,

താലിയിൽ ദേവിയുടെ മുന്നിലുള്ള കുങ്കുമം വിരലിലെടുത്തു താലിയിൽ തൊടുവിച്ചു ദേവിക്ക് മുന്നിൽ വച്ച് ശ്രീജ പ്രാർത്ഥിക്കുമ്പോൾ. ശിവനെ ഒന്ന് നേരെ നോക്കാൻ നാണിച്ചു തല താഴ്ത്തി നിൽക്കുന്ന സുജയുടെ അരയിൽ ചുറ്റി പിടിച്ചുകൊണ്ട് ശിവനെ തന്നെ ഉറ്റുനോക്കുകയായിരുന്നു അനു. അവളുടെ ഉള്ളിൽ അമ്മയുടെ സന്തോഷം മാത്രം കണ്ടുകൊണ്ട് സമ്മതിച്ചതാണെങ്കിലും ഉള്ളിൽ അനുവിന് ശിവനിപ്പോഴും മറ്റൊരാൾ ആയിരുന്നു. അതവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു.

ശിവന്റെ കണ്ണുകൾ ഒരിടതുറപ്പിക്കാൻ കഴിയാതെ കാവിലും തൂങ്ങിയാടുന്ന ചെമ്പട്ടിലും ഒഴുകി നടന്നു, ശിവന്റെയും സുജയുടെയും മനസ്സ് അപ്പോഴും ആദ്യമായി പ്രണയിക്കുന്ന രണ്ടു പേർ തമ്മിൽ കാണും പോലെയായിരുന്നു.

“ഇതുങ്ങളെക്കൊണ്ട്…..എന്റെ ദേവീ…. തമ്മിലൊന്നു നോക്കിയാൽ നിങ്ങളെ ആരും പിടിച്ചു തല്ലത്തൊന്നും ഇല്ല….”

ശ്രീജ അങ്ങോട്ട് വന്നു പറഞ്ഞതും രണ്ടുപേരും അവളെ നോക്കി ചിരിച്ചു.

“രണ്ടു പേരും വാ…”

ശ്രീജ അവരെ വിളിച്ചു അമ്മയുടെ സാരിയിൽ തൂങ്ങി അനുകുട്ടിയും ചെന്നു.

“രണ്ടു പേരും ഇങ്ങോട്ടു നിക്ക്. സുജേ കണ്ണടച്ച് പ്രാർത്ഥിച്ചോ… ശിവാ…താലിയെടുത്തു തരാനും ഇവളെ കൈ പിടിച്ചു തരാനും ഞാൻ മാത്രേ ഉള്ളൂ…. അതോണ്ട് ദേവിയോട് കേണുകൊണ്ട് ഈ താലി ഇവളുടെ കഴുത്തിൽ കെട്ടിക്കോ….”

ശ്രീജയുടെ കയ്യിൽ നിന്നു താലി വാങ്ങുമ്പോൾ കണ്ണടച്ചു കൈകൂപ്പി അവനു മുന്നിൽ അവൾ തല കുനിച്ചു കൊടുത്തു.

ദേവിയെ നോക്കി ഒന്നു കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം സുജയുടെ കഴുത്തിൽ ശിവൻ താലിചാർത്തി, താലിച്ചരട് കഴുത്തിൽ ഉരയുമ്പോൾ സുജയുടെ ഉള്ളിൽ അവൾ പോലും അറിയാതെ ആദ്യം വന്ന പ്രാർത്ഥന ശിവന്റെ ദീർഘായുസ്സിനു വേണ്ടി ആയിരുന്നു,

“ശിവാ ഇനി ഇതവളുടെ നിറുകിൽ ഇട്ടുകൊടുക്ക്….”

ഒരു നുള്ള് കുങ്കുമം എടുത്തവന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ശ്രീജ പറഞ്ഞു.

തന്റെ നെറുകിൽ കുങ്കുമം ചാർത്തിക്കഴിയും വരെ സുജ കണ്ണുകൾ അടച്ചു നിന്നു, അത് കഴിഞ്ഞതും ഈറൻ മിഴികളോടെ അവൾ ശിവനെ നോക്കി.

അവന്റെ ഉള്ളിൽ കൊളുത്തി വലിക്കും പോലെ.

“ഹാ ഇതെന്നാടി പെണ്ണെ… ഇനിയെന്തിനാ കരയുന്നെ….കൂടെ ആണൊരുത്തൻ ഇല്ലേ…”

അവളെ തട്ടി ശ്രീജ പറഞ്ഞപ്പോൾ ഈറൻ മിഴിയിലും അവളുടെ കവിൾ ചുവന്നു.

കവലയിലൂടെ ശിവന്റെ ഒപ്പം അവന്റെ വശം ചേർന്ന് അന്നനട നടന്നു വരുന്ന സുജയെ കണ്ട് കവലയിലെ പലരുടെയും വാ തുറന്നും അടഞ്ഞും പോയി. പെണ്ണുങ്ങളുടെ കണ്ണിൽ അസൂയ നിറഞ്ഞപ്പോൾ ആണുങ്ങളുടെ മുഖത്ത് നിരാശ പടർന്നിരുന്നു… ശിവൻ കൊത്തിക്കൊണ്ടുപോയ മാമ്പഴത്തിന്റെ കൊതിയും പറഞ്ഞു അവർ പരസ്പരം സമാധാനിച്ചു. ചായക്കട നടത്തിയിരുന്ന വറീതിന്റെ കണ്ണുകളിൽ ആശ്വാസം ആയിരുന്നു. അയാളുടെ നോട്ടം, ഇപ്പോഴും കാണുന്നത് വിശ്വസിക്കാൻ കഴിയാതെ കണ്ണും മിഴിച്ചു നിന്നിരുന്ന ശോശന്നായിലേക്ക് നീണ്ടു.

എന്നാൽ ഇവയൊന്നും കൂസാതെ തല ഉയർത്തി ശിവനും നാണത്തിൽ മുങ്ങി അവനോടു ചേർന്ന് സുജയും പിറകിൽ ഇതെല്ലാം കണ്ടുകൊണ്ട് ചിരിയടക്കി, അനുവിനെയും കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജയും നടന്നു.

“അമ്മാ….ഞങ്ങൾ എത്തി….”

വീടിനു പുറത്തു തങ്ങൾ എത്തിയത് അറിയിക്കാനായി ശ്രീജ വിളിച്ചു പറഞ്ഞു.

സുജയുടെ വീടിന്റെ മുന്നിൽ നിന്ന് ശ്രീജയുടെ കൂവൽ കേട്ട സുധാമ്മ കുട്ടുവിനെയും കൂട്ടി വിളക്കുമായി വാതിൽ തുറന്നു, ചിരിയോടെ മുന്നിൽ നിന്നവരെ നോക്കിയ ശേഷം സുജയുടെ കയ്യിലേക്ക് ദീപം തിളങ്ങുന്ന വിളക്ക് കൊടുത്തു അകത്തേക്ക് കയറ്റി. ശിവൻ ആദ്യമായി സുജയ്ക്കുശേഷം ആഹ് വീടിന്റെ അകത്തു കയറി, ഭിത്തിയോട് ചേർത്ത് വച്ചിരുന്ന ബെഞ്ചിൽ അവരെ ഇരുത്തിയ സുധാമ്മ ഒരു കുഞ്ഞു സ്റ്റീൽ ഗ്ലാസിൽ പാല് അനുവിന് കൊടുത്തു.

“മോള് അമ്മയ്ക്കും അച്ഛനും ഇതിൽ നിന്ന് കോരി കൊടുത്തെ….”

സുധാമ്മയുടെ വാക്ക് കേട്ട അനു പെട്ടെന്നൊന്നു പരുങ്ങി, അതിലും നാണം വന്നത് സുജയിലും ശിവനിലും ആയിരുന്നു.

ശ്രീജയും നിർബന്ധം പിടിച്ചതോടെ പരുങ്ങിയും നാണിച്ചും അനു അവളുടെ അമ്മയ്ക്കും പുതിയ അച്ഛനും മധുരം നൽകി.

“ശിവാ…. വലിയ ചടങ്ങായിട്ടൊന്നും അല്ലെങ്കിലും ഇന്ന് ഒരു മംഗളം നടന്നതല്ലേ…. ഒരു ചെറിയ സദ്യ ഞങ്ങൾ കൂട്ടുന്നുണ്ട്, ശിവൻ പോയി പുഴക്കരയിലെ കുടിയിൽ നിന്ന് എടുക്കാനുള്ളതെല്ലാം എടുത്തുകൊണ്ട് പോര്,…. ഇനി ഈ വീട് ശിവന്റെ കൂടിയാ…

ഇവിടുത്തെ കുടുംബനാഥൻ… അതുകൊണ്ട് വൈകണ്ട… പോയിട്ട് വാ…”

സുധാമ്മ പറഞ്ഞത് കേട്ട് ശിവൻ അവിടെ നിന്ന് ഇറങ്ങി,

കല്യാണ വേഷത്തിൽ അവൻ നാട്ടുവഴിയിലൂടെ പുഴക്കരയിലേക്ക് നടന്നു.

നാട് വിളിച്ചറിഞ്ഞു നടത്തുന്ന കല്യാണത്തിലും വേഗത്തിലാണ് ശിവന്റെയും സുജയുടെയും കല്യാണ വാർത്ത കരുവാക്കുന്നിൽ പടർന്നത്.

പുഴക്കരയിലേക്കുള്ള വഴിയിൽ അവനെ നോക്കി പലരും ചൂഴ്ന്നു നോക്കി ചിരിച്ചു, ചിലർ ആക്കിയ ചോദ്യങ്ങൾ ചോദിച്ചു. എല്ലാവര്ക്കും അവരുടെ ഇഷ്ടത്തിന് ചിന്തിക്കാൻ വിട്ട് ആരെയും കൂസാതെ ശിവൻ തന്റെ കുടിയിലേക്ക് നടന്നു കയറി. അഴയിൽ കിടന്നിരുന്ന ഒന്ന് രണ്ടു ഷർട്ടും മൂലയിൽ ചുരുട്ടി വച്ചിരുന്ന തഴ പായയും കമ്പിളിയും, തന്റെ ട്രങ്ക് പെട്ടിയും മാത്രം ആയിരുന്നു അവന്റെ സ്വത്ത്. ഷർട്ട് മടക്കി പെട്ടിയിലാക്കി പായയും കയ്യിൽ പിടിച്ചു കുടിയിൽ നിന്നിറങ്ങുമ്പോൾ കുന്നിൽ വന്ന കാലം മുതൽ തനിക്ക് അഭയമായിരുന്ന കുടിയോട് മൗനപൂർവ്വം അവൻ യാത്ര പറഞ്ഞിറങ്ങി.

തിരിച്ചെത്തിയ ശിവനെ കാത്ത് സദ്യയൊരുക്കി അവന്റെ പുതിയ കുടുംബം കാത്തിരിപ്പുണ്ടായിരുന്നു.

സാമ്പാറും തോരനും ഇഞ്ചിക്കറിയും അച്ചാറും കൂട്ടിയുള്ള കുഞ്ഞു കല്യാണ സദ്യ അവർ ഒന്നിച്ചുണ്ടു, മധുരം പകർത്താൻ അവസാനം കുറച്ചു പരിപ്പ് പായസം കൂടെ വിളമ്പികൊടുത്തിട്ട്, അവരെ വീടിനോടു ചേരാൻ വിട്ട് ശ്രീജയും സുധയും കുട്ടുവും വീട്ടിലേക്ക് തിരിച്ചു പോയി.

തികച്ചും മൂകതയിലേക്കാണ് അവരുടെ വീട് ചെന്ന് വീണത്, പുതിയതായി വീട്ടിൽ എത്തിയ ശിവനെ എങ്ങനെ സ്വീകരിക്കണം എന്നറിയാതെ സുജ അനുവിനെ ചേർത്തുപിടിച്ചു നിന്ന് പരുങ്ങി. അതെ അവസ്ഥയിൽ ആയിരുന്നു ശിവനും, പുതിയ ഒരു ലോകത്തു എത്തിയ വീർപ്പുമുട്ടൽ അവനെ ചുറ്റി, എന്ത് എങ്ങനെ തുടങ്ങണം എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ ശിവനും പരുങ്ങി.

നടുമുറിയുടെ ഒരു വശത്ത് നിന്ന് പരുങ്ങുന്ന അമ്മയെയും മറുവശത്തു നിന്ന് പരുങ്ങുന്ന ശിവനെയും കണ്ട് ഇതുവരെ താൻ കാണാത്ത അറിയാത്ത വീടിന്റെ മൗനത്തിൽ കുഴങ്ങി നിൽക്കുകയായിരുന്നു അനുവും.

തന്റെ ദേഹത്ത് അമർന്നു വിറക്കുന്ന സുജയുടെ കൈകളിൽ നിന്നും തന്റെ അമ്മ അനുഭവിക്കുന്ന പിരിമുറുക്കം അനുവിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

തമ്മിൽ കാണുമ്പോൾ വെട്ടിക്കുന്ന സുജയുടെയും ശിവന്റെയും കണ്ണുകളും, രണ്ടു പേരുടെയും പരിഭ്രമവുമെല്ലാം അനുവിന് ഉള്ളിൽ കൗതുകം ഉണർത്തുന്നതായിരുന്നു.. എങ്കിലും ശിവന്റെ സാന്നിധ്യം അനുവിനെയും അസ്വസ്ഥമാക്കുന്നതായിരുന്നു,

“ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം..”

വീർപ്പുമുട്ടലും സുജയുടെ ഇടയ്ക്കുള്ള നോട്ടവും താങ്ങാൻ കഴിയാതെ മറുപടിക്ക് കാത്തു നിൽക്കാതെ ശിവൻ വെളിയിലേക്കിറങ്ങി, ഒന്നാഞ്ഞു ശ്വാസമെടുത്തിട്ട് വീണ്ടും പുഴക്കരയിലേക്ക് നടന്നു.

മനസ്സ് ശാന്തമാവും വരെ കാറ്റേറ്റ് അവിടെ ഇരുന്നു, ചെമ്മാനത്തിന് ഇരുൾച്ചായ പടർന്നു തുടങ്ങിയപ്പോഴാണ് സമയത്തെക്കുറിച്ചുപോലും അവൻ ബോധവാനായത്.

വീട്ടിൽ തന്നെ കാത്ത് രണ്ടുപേരുണ്ടാവും എന്ന തോന്നൽ അവന്റെ ഉള്ളിൽ ഒരു സന്തോഷം നുരപൊങ്ങി, കാലുകൾക്ക് വേഗതയേറി, വീടിന്റെ താഴെ എത്തുമ്പോൾ വാതിൽപ്പടിയിൽ സുജയേക്കണ്ടു ഒപ്പം ശ്രീജയും, അതോടെ ശിവൻ വേഗം മുകളിലേക്ക് കയറി ചെന്നു.

“ഇതേവിടെപോയിരുന്നെടാ….. ഇവിടെ ഒരു പെണ്ണും കൊച്ചും ഉള്ളത, … ഇനീ പഴയകൂട്ട് തോന്നും പോലെ നടക്കാൻ ഒന്നും ഒക്കില്ല, ഇവിടെ വേണം നീ, കേട്ടല്ലോ….”

“ഹ്മ്മ്…”

“ശെരി….ഡി കൊച്ചെ…നീ ചെന്ന് അടുക്കളയിലുള്ളതൊക്കെ ഒന്ന് ചൂടാക്ക്, ശിവാ…പോയി ഉടുപ്പ് മാറ് രാവിലെ മുതൽ ഈ കോലത്തിലല്ലേ, ചെല്ല്…”

ശ്രീജ രണ്ടുപേരെയും നോക്കി തിരികെ വീട്ടിലേക്ക് നടന്നു.

ഇരുട്ട് ചാഞ്ഞു തുടങ്ങിയിരുന്നു, മഞ്ഞിന്റെ കനം കൂടി വരുന്നതും ശിവനറിഞ്ഞു. അകത്തേക്ക് സുജയുടെ പിന്നാലെ കയറുമ്പോൾ പുസ്തകം തുറന്നു വെച്ച് റാന്തലിന്റെ വെളിച്ചത്തിൽ എന്തോ എഴുതുന്ന അനു അവിടെ ഉണ്ടായിരുന്നു, അവന്റെ സാമിപ്യം അറിഞ്ഞെന്നോണം തല ഉയർത്തിയ അനുവിനെ നോക്കി ശിവൻ ഒന്ന് പുഞ്ചിരിച്ചു, എന്നാൽ ഒന്ന് നോക്കിയ അതെ വേഗതയിൽ വീണ്ടും തല കുനിച്ച അനുവിനെ കണ്ട ശിവന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞെങ്കിലും അത് ഉള്ളിലൊതുക്കി ശിവൻ ചുറ്റുമൊന്നു നോക്കി. അൽപം വലിയ നടുമുറി, ഭിത്തിയിൽ നിറം മങ്ങി മഞ്ഞപ്പ് പടർന്നിട്ടുണ്ട്, നടുമുറിയിൽ നിന്നും അടുക്കളയിലേക്കും അടുത്തുള്ള മറ്റൊരു മുറിയിലേക്കും വാതിലുണ്ട്,… അടുക്കളയിൽ നിന്നും തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ട്.

സുജ അത്താഴത്തിനുള്ള വക കൂട്ടുന്ന തിരക്കിൽ ആണെന്ന് മനസ്സിലായി. വേഷം മാറണം… ശിവൻ ആലോചിച്ചുകൊണ്ട് ചുറ്റും നോക്കി.. തന്റെ പെട്ടി ആണവൻ നോക്കിയത്.

“അതാ മുറിയിലുണ്ട്…”

പതിഞ്ഞു താണൊരു ശബ്ദം,… അടുക്കളയിൽ നിന്നും തല പുറത്തേക്കിട്ട് സുജ പറഞ്ഞു. അവൾ ആദ്യമായി അവനോടു സംസാരിച്ചു…

“ഹ്മ്മ്…”

അവളെ നോക്കി ഒന്ന് മൂളി… പക്ഷെ അവന്റെ ചുണ്ടിൽ ഒരാശ്വാസത്തിന്റെ ചിരി വിരിഞ്ഞത് അവൾ കണ്ടിരുന്നില്ല.

മുറിയിൽ ഒരു കുഞ്ഞു കട്ടിൽ, പായയും അതിനുമേലെ പുതപ്പും കമ്പിളിയും കൊണ്ട് ഒരു മെത്ത പോലെ ആക്കിയിട്ടുണ്ട്, ചെറിയ മുറിയുടെ മുക്കാലും ആഹ് കട്ടിൽ കയ്യേറിയിട്ടുണ്ട്, അതിന്റെ ബാക്കി നിന്ന ഭാഗത്തിൽ തന്റെ പെട്ടി, അവൻ കണ്ടു അതിനോട് ചേർന്ന് തന്റെ പായും. പെട്ടി തുറന്നു ഒരു മുണ്ടും ഷർട്ടും തോർത്തും എടുത്തു പുറത്തിറങ്ങി.

അടുക്കള വഴി പുറത്തേക്ക് കടക്കുമ്പോൾ അവൻ സുജയെ കണ്ടു , എന്തോ ആലോചനയിൽ ആയിരുന്നു അവൾ.

പുറത്തെ മുറ്റത്ത് കിണറും, അതിനപ്പുറത്തായി ഒരു മറപ്പുരയും അവൻ കണ്ടു, എടുത്തു മാറാനുള്ള ഉടുപ്പെല്ലാം കിണറ്റിൻ കരയിൽ വച്ച ശേഷം ഷർട്ടൂരി മുണ്ടു മടക്കികുത്തി ശിവൻ തൊട്ടി കിണറ്റിലേക്കിട്ടു,…

“ഞാൻ വെള്ളം കോരി വച്ചിട്ടുണ്ട്….”

തൊട്ടി കിണറ്റിൽ അലച്ചു തല്ലി വീണ സ്വരം കേട്ട് സുജ പിന്നിലേക്ക് വന്നു അവനോടു പറഞ്ഞു.

“ഞാൻ,…നോക്കിയില്ല…, ……..”

പെട്ടെന്നവളുടെ വാക്കുകൾ കേട്ട ശിവന് എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി. അതെ സമയം അർധനഗ്നനായി നിന്ന ശിവനെ കണ്ട് സുജയും പെട്ടെന്നൊന്നു പകച്ചു, അവന്റെ രോമം അല്പം മാത്രം പടർന്ന വിരിഞ്ഞ നെഞ്ചും, പേശികൾ ഉറച്ച ശരീരവും കണ്ട സുജ വല്ലാതെ ആയി. അവളുടെ മുഖം ചുവക്കുന്നത് കണ്ടാണ് ശിവനും തന്റെ വേഷത്തെക്കുറിച്ചു ആലോചിച്ചത്, പെട്ടെന്ന് ചമ്മിയ ചിരിയോടെ മറപ്പുരയിലേക്ക് നടന്ന ശിവനെ അല്പം

അഭിമാനത്തോടും, ഉള്ളിൽകുളിരുന്ന നാണത്തോടും കൂടെ സുജ അടുക്കളവാതിലിന്റെ മറവിലൂടെ നോക്കി നിന്നു.

——————————————-

“മതിയോ….”

“ഹ്മ്മ്…”

“അനു നിനക്കോ…”

“ആഹ് അമ്മ…”

രാത്രി നടുമുറിയിലിരുന്നു അത്താഴം കഴിക്കുമ്പോൾ പോലും അവനു അപരിചിതത്വം വിട്ടു മാറാത്തിനാൽ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല… അനു മനഃപൂർവ്വം അവനെ അവഗണിക്കാൻ തുടങ്ങിയതോടെ അവൾക്ക് അങ്ങനെയൊരാൾ വീട്ടിൽ ഉണ്ടെന്ന തോന്നൽ പോലും ഇല്ലായിരുന്നു.

കഴിച്ചുകഴിഞ്ഞു അതിലും വലിയ പരിഭ്രമത്തിലാണ് ഇരുവരും വന്നു ചേർന്നത്, അത്താഴം കഴിഞ്ഞ അനു കട്ടിലിൽ സ്ഥാനം പിടിച്ചു. കൂട്ടത്തിൽ അത്ര പഴയതല്ലാത്ത ഒരു ബ്ലൗസും മുണ്ടും ചുറ്റി മേൽമുണ്ടിന്റെ കോന്തലയിൽ കൈകുരുത്തുകൊണ്ട് മുറിയുടെ വാതിലിൽ ചാരി പരിഭ്രമിക്കുന്ന സുജയെ കണ്ട ശിവന് അവളുടെ ഉള്ളു കാണാൻ കഴിഞ്ഞു.

“എന്റെ പായ എടുത്തു തരുവോ… ആഹ് മുറിയിലുണ്ട്…”

കേൾക്കാൻ കാത്തു നിന്നിരുന്ന പോലെ സുജ പായും കമ്പിളിയുമെടുത്തവന് കൊടുത്തു, ശിവൻ പായ നടുമുറിയിലെ നിലത്തുവിരിക്കുന്നതും കമ്പിളി കുടയുന്നതുമെല്ലാം സുജ നോക്കി നിന്നു, ഇന്ന് മുതൽ ഇവിടെ ശിവനോടൊപ്പം അന്തിയുറങ്ങേണ്ടി വരുമോ എന്നവൾ ചിന്തിച്ചിരുന്നെങ്കിലും, മനസ്സ് അതിനോട് ഐക്യപ്പെട്ടിരുന്നില്ല…

“മോളവിടെ ഒറ്റയ്ക്കല്ലേ…മോളെ തനിച്ചു കിടത്തേണ്ട താൻ, കൂടെ കിടന്നോളൂ…”

അതുവരെ സുജയോട് സംസാരിക്കാൻ മടിച്ചിരുന്ന ശിവൻ, അത്രയും എങ്ങനെയോ പറഞ്ഞു.

കേട്ടത് പെട്ടെന്ന് ഉൾകൊള്ളാൻ കഴിയാതെ സുജ വീണ്ടും ശിവനെ നോക്കി അവിടെ തന്നെ നിന്നു,…

“സാരമില്ല…മോളോടൊപ്പം പോയി കിടന്നോളൂ…”

അവളുടെ അവസ്ഥ മനസ്സിലാക്കി ശിവൻ പറഞ്ഞു.

അവളുടെ കണ്ണിൽ അവനോടുള്ള നന്ദി നിറഞ്ഞു, അവളിലെ പെണ്ണിനേയും അമ്മയെയും മനസിലാക്കിയതിന്. ശിവനെ ഒന്ന് കൂടെ നോക്കി അനുവാദം ചോദിച്ച ശേഷം സുജ മുറിയിലേക്ക് കയറി, അവിടെ കട്ടിലിനു വശം ചേർന്ന്, അനു കിടപ്പുണ്ടായിരുന്നു. അവളോട് ചേർന്ന് സുജ കിടന്നപ്പോൾ ആഹ് ചൂട് അറിഞ്ഞെന്നോണം അനു അവളിലേക്ക് പറ്റിച്ചേർന്നു. ഒരു സ്വപ്നം എന്നോണം അരങ്ങേറിയ ദിവസത്തിന്റെ ക്ഷീണം കുടിയേറിയ അവളുടെ കണ്ണുകൾ എന്നത്തെക്കാളും മുന്നേ താലി കെട്ടിയവന്റെ സുരക്ഷയുടെ കരുതൽ പറ്റി വേഗം മയങ്ങി.

*************************************

73770cookie-checkഉറങ്ങിപ്പോവും മുന്നേ മോളുടെ കൂടെ പോയി കിടന്നേക്കണേ….3

1 comment

Leave a Reply

Your email address will not be published. Required fields are marked *