പോട്ടെടാ പപ്പാ അതൊക്കെ യെപ്പോലെ മറന്നു

Posted on

ഞാനിതിനുനുമുൻപെഴുതിയ ജോൺ എന്ന കഥയ്ക്കും മറ്റു രണ്ട് കഥയ്ക്കും നിങ്ങൾ തന്ന സപ്പോർട്ട് ചെറുതൊന്നുമല്ല, ആ സപ്പോർട്ട് ഈ ഒരു ചെറിയ കഥയ്ക്കും കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇതൊരു സങ്കല്പിക കഥയാണ് പലവട്ടം ആലോചിച്ചിട്ട് ആണ് ഇതെഴുതാണ് തുടങ്ങുന്നത് തന്നെ . ഇവിടുത്തെ എഴുത്തുകാരെ പോലെ കഥയിലെ ഓരോ എഴുതും മറ്റുള്ളവർക്ക് ഇഷ്ടമാകുംപോലെ എഴുതാനൊന്നും എനിക്കറിയില്ല , എന്റേതായ ശൈലിയിൽ , എഴുത്തിൽ ഞാൻ ഇതെഴുതുന്നു.

“ആർതർ….., ആർതർ….., എഴുന്നേൽക്ക് സ്കൂളിൽ പോകാൻ സമയമായി പെട്ടന്ന് റെഡി ആക് ” . തലവഴി പുതച്ചുമൂടികിടന്ന ആർതറിനെ ബെഞ്ചമിൻ തട്ടിവിളിച്ചു.

“രണ്ട് മിനിറ്റും കൂടെ ഉറങ്ങാൻ സമ്മതിക്ക് പപ്പാ ”

അലസമായി വീണുകിടന്ന അവന്റെ നീളൻ മുടിയിഴകളെ മുകളിലേക്ക് കോതിവച്ചുകൊണ്ട്

അവന്റെ വീണ്ടും ബെഡിലേക്ക് വീണു.

“രണ്ടുമില്ല നാലുമില്ല എനിക്ക് പോകാൻ സമയമായി നീ വേഗം ഒരുങ്ങി താഴേക്ക് വാ, മോളി നിനക്കുവേണ്ടി ബ്രേക്ഫാസ്റ് ഉണ്ടാക്കി വച്ചിട്ട് കുറെ നേരമായി “. തന്റെ കറുത്ത കോട്ട് നേരെ ആക്കി കണ്ണാടിയിൽ നോക്കി തന്റെ താടിയൊതുക്കിക്കൊണ്ട് ബെഞ്ചമിൻ പറഞ്ഞു.

മനസ്സിലാമനസ്സോടെ എഴുന്നേറ്റ ആർതർ നേരെ ബാത്‌റൂമിലേക്ക് പോയി,

കാഴ്ചയിൽ കൊട്ടാരം പോലെ തോന്നിക്കുന്ന ആ വലിയ വീട്ടിൽ ആർതറും അവന്റെ പപ്പ ബെഞ്ചമിനും വേലക്കാരുമാണ് താമസിക്കുന്നത്, ബെഞ്ചമിൻ ആബർടെയ്ൽ എന്ന ആ ഗ്രാമത്തിലെ ധനികനും കച്ചവടക്കാരനുമായിരിന്നു. മരംവെട്ടുകാരനിൽ നിന്നും ആബർഡയിലിലെ കച്ചവടക്കാരനായുള്ള തന്റെ അച്ഛനായ വില്യംസൺ തുടങ്ങിവച്ച കച്ചവടമിപ്പോൾ ഒറ്റമകനായ ബെന്നിൽ എത്തിപ്പെട്ടിരിക്കുന്നു. ബെഞ്ചമിൻ വില്യം എന്നാൽ ആബെർഡെയിലിൽ മാത്രമല്ല ആ ഗ്രാമത്തിനുപുറത്തും പ്രശസ്തമാണ് വൈൻ കമ്പനി മുതൽ യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ വരെ നീണ്ടുനിൽക്കുന്നു അവ.

ബെഞ്ചമിനെ കുറിച്ച് പറയുവാണേൽ ഓവൽ ഷേപ്പ് മുഖം വീട്ടിയൊതുക്കിയ നീളമുള്ള ബ്രൗൺ മുടി , കുറ്റിതാടിയും മീശയും, പലപ്പോഴും കോട്ടും പാന്റ്റുമാണ് ബെന്നിന്റെ വേഷം ഒപ്പം ഒരു കറുത്ത പരന്ന തൊപ്പിയുമാണ് ബെന്നിന് ഏറെ ഇഷ്ടമുള്ള വേഷം , ബ്രൗൺ കണ്ണുകളും ആരെയും ആകർഷിക്കുംവിധമുള്ള സൗന്ദര്യവും ഇവയെല്ലാം കാരണം ഒരു ഏറ്റുവായസ്സുകാരന്റെ പിതാവാണെന്നുപോലും മുപ്പത്തിമൂന്നുകാരനായ ബെന്നിനെ കണ്ടാൽ ആരും പറയില്ല, ഇനി ആർതറിനെ കുറിച്ചാണെങ്കിൽ

മാലാഖകുഞ്ഞുങ്ങളെ പോലെയുള്ള ഓമനത്തമുള്ള മുഖം തിളങ്ങുന്ന പൂച്ചക്കണ്ണുകളും നിഷ്കളങ്കമായ ചിരിയും , അതുപോരാഞ് ആ കുഞ്ഞുവായിലെ രണ്ട് വാമ്പയറുകളെപോലത്തെ കുഞ്ഞു കൊമ്പല്ലുകളും അവൻ വളരുംതോറും ആ പല്ലുകളും ചെറുതായിട്ട് വളർന്നുതുടങ്ങി,ആ പല്ലുകൾ കാരണം അവനു സ്കൂളിലെ ചില വികൃതി കുട്ടികളുടെ കളിയാക്കളും പരിഹാസങ്ങളും കേൾക്കാറുണ്ട്.

പല്ലുതേച്ചു കുളിച്ചു വൃത്തിയായ ആർതർ പടവുകളിറങ്ങി താഴേക്ക് ചെന്നു, വിശാലമായ ആ ഡെയിനിങ് ടേബിളിന്റെ ഒരറ്റത്തു അവനുവേണ്ടി ചെയ്ത കസേരയിൽ കയറി ഇരുന്നു.

“ഗുഡ് മോർണിംഗ് മിസ്സ്‌ മോളി ”

അവൻ അവിടത്തെ മെയ്ഡും അവന്റെ കെയർടേക്കറുമായ മോളിയെ വിഷ് ചെയ്തു, ആർതറിനെ കുഞ്ഞുനാൾമുതൽ ഒരമ്മയുടെ സ്നേഹവും പരിപാളനവും നൽകിവന്നിരുന്ന മോളി ആർതറിനു അവന്റെ പപ്പയും മമ്മയും കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു ഇരുനിരമാണ് മോളിക്ക് മധ്യവയസ്കയായ അവരാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ബെഞ്ചമിൻ പോലും അവരെ വീട്ടിലെ ഒരംഗത്തെ പോലെയാണ് കാണുന്നത്.

“ഗുഡ് മോർണിംഗ് ആർതർ ”

നെറ്റിയിലൊരു സ്നേഹചുംബനം നൽകി അവർ അവനു ഭക്ഷണം വിളമ്പി. അന്നേരം തന്നെ ബെന്നും ഭക്ഷണം കഴിക്കാനായി വന്നിരുന്നു, ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം ആർതർ ബാഗെടുക്കാനായി മുകളിലേക്കു പോയി ബാഗുമെടുത്തു ആർതർ പുറത്തേക്കുനടന്നു,ബെഞ്ചമിൻ കഴിച്ചുകഴിഞ്ഞേഴുന്നേറ്റ് കൈകഴുക്കി തന്റെ ഫാക്ക്ട്ടറിയിലേക്ക് പോകാനായിറങ്ങി.

ബെൻ : അപ്പോൾ ശെരി മിസ്സ്‌ മോളി ഞങ്ങളിറങ്ങുവാണെ.

മോളി : ശെരി മോനെ സൂക്ഷിച്ചുപോകണേ

(ഒരു നിശ്വാസമെടുത്താശേഷം )

ബെൻ..

ബെൻ : എന്താ മിസ്സ്‌ മോളി, എന്തേലും

പറയാനുണ്ടോ??

അൽപനേരം മൗനമായി നിന്നശേഷം മോളി പറഞ്ഞുതുടങ്ങി.

മോളി : ആർതറിന്റെ അമ്മ പോയിട്ട്

ഇന്നേക്ക് എട്ടുവർഷം തികയുന്നു ,

അമാവാസി നാളെത്താൻ ഇനി

അധികം ദിവസമില്ല മോനെ.

അൽപനേരം മിണ്ടാതെ മൗനം പാലിച്ചുനിന്ന ബെഞ്ചമിൻ.

ബെൻ : അറിയാം മിസ്സ് മോളി,

ഞാനൊന്നും തന്നെ മറന്നിട്ടില്ല,

ഞാൻ… ഞാനെങ്ങനാ എന്റെ

ലില്ലിയെ മറക്കുക അവളെ…

അതുപറയുമ്പോൾ ബെഞ്ചമിൻ വിതുമ്പിയിരുന്നു.

മോളി : വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല

മോനെ, നിനക് തെഫാൻ തന്ന

വാക്കുപാലിക്കുമോ? അവനെ

ആശ്വസിപ്പിച്ചുകൊണ്ടവർ ചോദിച്ചു.

ബെൻ : പാലിക്കും അവനെന്റെ മകന്റെ മേൽ സത്യം ചെയ്തുകൊണ്ടാ പറഞ്ഞിരിക്കുന്നെ.

ആർതർ :പപ്പാ വേഗം വാ സമയം വൈകി.

വികാരദീനനായി നിന്ന ബെൻ മകൻ വിളിച്ചപ്പോളാണ് തിരികെ ബോധത്തിലേക്ക് വന്നത്, ഉടൻ തന്നെ അവനെക്കാണാതെ കണ്ണുംതുടച്ചുകൊണ്ട് ബെഞ്ചമിൻ പുറത്തേക്ക് നടന്നു , അവിടെ അവർക്ക് പോകാൻവേണ്ടിയുള്ള കുതിരവണ്ടി അവരുടെ കോച്ച്മാൻ സൈറസ് തയാറാകികൊണ്ടിരുന്നു.

ബെൻ : ഗുഡ് മോർണിംഗ് സൈറസ്. ബെഞ്ചമിൻ സൈറസിനെ നോക്കി തൊപ്പിയുയർത്തി അഭിവാദ്യം ചെയ്തു.

സൈറസ് : ഗുഡ് മോർണിംഗ് സർ , സൈറസ് തിരിച്ചും.

ആർതർ : ഗുഡ് മോർണിംഗ് മിസ്റ്റർ സൈറസ്.

സൈറസ് : ഗുഡ് മോർണിംഗ് ആർതർ മോനെ.

ബെന്നും ആർതറും കോച്ചിൽ കയറി ഇരുന്നു

സൈറസ് പതിയെ വണ്ടി ചലിപ്പിച്ചുതുടങ്ങി.

ആർതർ പുറത്തേക്കാഴ്ചകളിൽ മുഴുകിയിരുന്നപ്പോൾ ബെഞ്ചമിന്റെ മനസ്സ് ഓർമകളുടെ ഒരു മഹാസാഗരം ഏറുകയായിരുന്നു. മനസ്സുനിറയെ ലില്ലിയായിരുന്നു അവന്റെ സാഹധർമ്മിണി. പഴയ കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരുന്ന അവൻ സ്കൂളെത്തിയത്

അറിഞ്ഞില്ലാ.

പപ്പാ… പപ്പാ..

ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്ന് ബെഞ്ചമിൻ ആർതറിനെ നോക്കി.

ആർതർ :സ്കൂളെത്തി പപ്പാ വാതില് തുറക്ക്.

ബെൻ വാതിൽ തുറന്നു ആർതർ പുറത്തേക്കിറങ്ങി.

ബെൻ :സൂക്ഷിച്ചുപോനെ ആർതർ പിന്നെ, വികൃതിപിള്ളേരുമായിട്ട് അടികൂടാൻ പോകണ്ട കേട്ടോ.

ആർതർ :ശെരി പപ്പാ, ഉമ്മാ…

ബെഞ്ചമിന്റെ കവിളിൽ ചുംബിച്ചുകൊണ്ടവൻ സ്കൂളിന്റെ പ്രധാന കെട്ടിടത്തിലേക്ക് ഓടിപ്പോയി.

ബെഞ്ചമിൻ അവിടുന്ന് നേരെ അവന്റെ ഫാക്ക്ട്ടറിയിലേക്കും………….

രാവിലെമുതൽ ഫാക്റട്ടറിയിലെ ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തന്റെ ഓഫീസിലെ തിരക്കുകളിലേർപ്പെട്ടിരിക്കുകയായിരുന്നു ബെഞ്ചമിൻ

അപ്പോളാണ് ബെഞ്ചമിന്റെ സുഹൃത്തും മേൽനോട്ടക്കാരനുമായ ബ്രോക്ക് അവിടേക്ക് വരുന്നത്.

ബ്രോക്ക് : എടാ ബെന്നെ ആർതർ പഠിക്കുന്ന സ്കൂളിൽ നിന്ന് പ്യൂൺ വന്നുനിൽക്കുന്നുണ്ട് പുറത്ത്.

ബെൻ : എന്താടാ, എന്തേലും പ്രശനം , ബെഞ്ചമിൻ വേവലാതിയോടെ ചോദിച്ചു.

ബ്രോക്ക് :അതൊന്നുമറിയില്ല നീ ഏതായാലും അയാളോടൊപ്പം സ്കൂളിലേക്ക് ചെല്ല്, ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.

ബെഞ്ചമിൻ തന്റെ വണ്ടിയിൽ പ്യൂണിനെയും കൊണ്ട് നേരെ സ്കൂളിലേക്ക് പോയി,

“ആർതറിന്റെ പപ്പയല്ലേ??”

അതുവഴി പോയ ഒരു ടീച്ചർ ബെഞ്ചമിനോട് ചോദിച്ചു.

“അതെ , എന്റെ മോന് എന്താ പറ്റിയെ?”

വേവലാതിയോടെ ബെഞ്ചമിൻ ചോദിച്ചു.

“ഏയ്‌ അവനു കുഴപ്പമൊന്നുമില്ല താങ്കൾ ഓഫീസ് റൂമിലേക്ക് ചെല്ലൂ “.

അതും പറഞ്ഞവർ നടന്നകന്നു. ബെഞ്ചമിൻ ഓഫീസ് റൂമിലേക്ക് നടന്നടുത്തു, റൂമിനുള്ളിൽ ഒരു സ്ത്രീയുടെ

ശബ്ദം ഉറച്ചുകേൾക്കാം, ബെഞ്ചമിൻ ഓഫീസ് വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു.

“എനിക്ക് അകത്തേക്ക് വരാമോ മിസ്റ്റർ ഹിഡ്ഡിൽസൺ?”

അവൻ പ്രിൻസിപ്പലിനോട് ചോദിച്ചു.

“അതെ അകത്തേക്ക് വരൂ മിസ്റ്റർ വില്യംസൺ ”

ബെഞ്ചമിൻ ഉള്ളിലേക്ക് കയറി, അവുടെ നോക്കിയപ്പോൾ ആർതർ ഹിഡ്ഡിൽസണ്ണിന്റെ മുന്പിലത്തെ കസേരയിൽ തലതാഴ്ത്തി ഇരിക്കുന്നുണ്ട്, അവന്റെ തൊട്ടുപുറകിലായി അവനെക്കാൾ ഉയരവും അല്പം തടിയുമുള്ള ചെറുക്കനും , അവന്റെ മൂക്കിന്റെ ഒരുവശത്തെ തുളയിൽ പഞ്ഞിവചടച്ചിരുന്നു അതിനിടയിൽക്കൂടി ചെറുതായി ചോരയും വരുന്നുണ്ട്. അവന്റെ പിന്നിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവും നിൽക്കുന്നുണ്ട്.

“ഓഹ് ഇതാണല്ലേ ഈ കുട്ടിപിശാച്ചിന്റെ തന്ത, എടൊ എന്റെ മോനെന്ത് ചെയ്‌തെന്ന ഈയിരിക്കുന്ന അസത്ത് എന്റെ മോന്റെ മൂക്കിന്റെ പാലമിടിച്ചു പൊളിച്ചത് ” ആ സ്ത്രീ ബെഞ്ചമിനെ നോക്കി ആക്രോഷിച്ചു.

“നിങ്ങളൊന്നു പുറത്തേക്ക് നിൽക്കണം ” പ്രിൻസിപ്പൽ

അവരോടായി പറഞ്ഞു.

ബെഞ്ചമിനെ നോക്കി മുറുമുറുത്ത ശേഷം ആ സ്ത്രീയും അവളുടെ ഭർത്താവും കുട്ടിയും പുറത്തേക്ക് പോയി.

“മിസ്റ്റർ ഹിഡ്ഡിൽസൺ എന്താണ് പ്രശ്നം എനിക്ക്..

എനിക്കൊന്നും മനസ്സിലായില്ല “.

“മിസ്റ്റർ വില്യംസൺ, നിങ്ങളുടെ മകനെ സ്ഥിരമായി ശല്യം ചെയ്യുന്ന കൂട്ടത്തിലെ കുട്ടിയാണവൻ ഹെൻറി ഇന്നും എന്തോ കാര്യത്തിന് ഇവന്റെ മെക്കിട്ടു കേറാൻ നോക്കി,ആർതർ ആ പൈയ്യന്റെ മൂക്കിന്റെ പാലമിടിച്ചുപൊളിച്ചു.” ഗൗരവത്തോടെ പ്രിൻസിപ്പൽ പറഞ്ഞു.

ഇതെല്ലാം കേട്ട ബെഞ്ചമിൻ ആർതറിനെ അടുത്തേക്ക് വിളിച്ചു.

ബെഞ്ചമിൻ :”മോനെ, എന്താണിത് എന്താണ് പറ്റിയെ നീ പറ.”

ആർതർ : പപ്പാ, ഞാനൊന്നിനും പോയിട്ടില്ല. ക്ലാസ്സിലേക്ക് പോകുന്നവഴി ആ ഹെൻറി എന്നെ കാലുകൊണ്ട് തട്ടിയിട്ടു, എന്നിട്ടും ഞാൻ ഒന്നും ചെയ്യാതെ തിരിച്ചുനടന്നപ്പോ അവനെന്റെ ബാഗ് വലിച്ചൂരി ദൂരേക്കേറിഞ്ഞു. അപ്പഴാ, ആ ദേഷ്യത്തിലാ ഞാൻ അവനെ ഇടിച്ചേ.

ഇതെല്ലാം കേട്ടുകഴിഞ്ഞശേഷം പ്രിൻസിപ്പൽ ഹെൻറിയുടെ മാതാപിതാക്കളെ വിളിച്ചു അവൻ ചെയ്ത കാര്യത്തിന് അവനെ ശകാരിച്ചു , ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ നോക്കാൻ താക്കീതും ചെയ്തു.

സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങിയ ബെഞ്ചമിനും ആർതറും തിരികെ വണ്ടിയിലേക്ക് കയറാൻ പോയപ്പോളാണ് അവരെയും കാത്തു ഹെൻറിയുടെ അച്ഛനും അമ്മയുമവിടെ നിന്നത് തന്റെ മകനെ ഒരു പീക്കിരി ചെറുക്കൻ അടിച്ചത് ഒരാപമാനമായാണ് അവർക്ക് തോന്നിയത്.പുറകിൽ നിന്നും ഒരു കൈ മേലേക്ക് പതിഞ്ഞതറിഞ്ഞ ബെഞ്ചമിൻ തിരിഞ്ഞുനോക്കി.അപ്പോഴേക്കും അവിടേക്ക് സ്കൂൾകുട്ടികളും ടീച്ചർമാരടക്കം ആളുകൾ ചുറ്റും കൂടി.

“ഒന്നു നിന്നെ നീയൊക്കെ അങ്ങനെയങ്ങു പോയാലോ, എന്റെ മോന്റെ മൂക്കും ഇടിച്ചുപൊളിച്ചിട്ട് എല്ലാ കുറ്റവും അവന്റെ തലയിലിട്ടിട്ട് അങ്ങനെ ഞെളിഞ്ഞു പോകണ്ട നീയൊക്കെ കാശിന്റെ കഴപ്പ് വച് എന്റെ കൊച്ചിന്റെ മേത്തു നെഗളിപ്പ് കാണിക്കാൻ വന്നാലുണ്ടല്ലോ “.അയാൾ ബെഞ്ചമിന്റെ കോളറിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഇതൊന്നും വലിയ കാര്യമാക്കാതെ സമാധാനത്തോടെ ബെഞ്ചമിൻ പറഞ്ഞു.

” ഞങ്ങൾ ഒരു പ്രേശ്നത്തിന് തയ്യാറാല്ല, എന്റെ

മകന്റെ ഭാഗത്തല്ല തെറ്റ്, എന്നിരുന്നാലും ഞാൻ ക്ഷമ

ചോദിക്കുന്നു ദേഹത്തൂന്ന് കൈയ്യെടുക്ക് “.

കോളറിൽ നിന്ന് കൈ വിടുവിച്ചുകൊണ്ട് ഇത്രേം

പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു, നടന്നതെല്ലാം

ഭയപ്പാടോടെ നോക്കിനിന്ന ആർതർ ചോദിച്ചു.

“പപ്പാ കുഴപ്പമൊന്നുമില്ലല്ലോ “.

“ഒന്നുമില്ല മോനെ മോൻ വണ്ടിയിൽ കയറ്.

വണ്ടിയിലേക്ക് കയറാൻ പോയ ബെഞ്ചമിനെ നോക്കി

അയാളുടെ ഭാര്യ പറഞ്ഞു

“നിങ്ങളൊക്കെ ഒരാണാണോ നോക്കിനിക്കാതെ

അവന്റെ മുഖം നോക്കി ഒന്ന് കൊടുക്ക് എന്നാലേ

എനിക്ക് സമാധാനമാകൂ “.

അത് കേട്ടയുടനെ ബെഞ്ചമിന്റെ നേർക്ക് അടുത്ത

അയാൾ പറഞ്ഞു.

“ഏതോ ഒരുത്തിക്ക് പിഴച്ചുപ്പെറ്റുണ്ടായ

ഇവനെങ്ങനാടാ നിന്റെ കൊച്ചാവുന്നേ ”

അത് പറയേണ്ട താമസമെ ഉണ്ടായിരുന്നുള്ളൂ,

പൊടുന്നനെ അയാളുടെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി

ബെഞ്ചമിൻ ആഞ്ഞോരിടി കൊടുത്തു, ആ ഇടിയുടെ

ശക്തിയിൽ വായിൽ നിന്നും ചോരത്തെറിച്ച അയാൾ

ബോധം കെട്ടു നിലത്തുവീണു, ഇതെല്ലാം

കണ്ടുകൊണ്ടിരുന്ന അയാളുടെ ഭാര്യ നിലവിളിയോടെ

അയാൾക്കരികിലേക്കടുത്തു. കണ്ടുനിന്നവർ പോലും

പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു അത്. ബെഞ്ചമിൻ

കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൻ

അയാളുടെ ഭാര്യയെ നോക്കികൊണ്ട് പറഞ്ഞു.

“ഇനി, ഇനിമേലാൽ നിന്റെ മകൻ എന്റെ മകനെ

ശല്യംചെയ്‌തെന്നുവല്ലതും അറിഞ്ഞാൽ നീയൊക്കെ

നേരത്തെ പറഞ്ഞില്ലേ, കാശിന്റെ കഴപ്പാണെന്ന് അതേ

കഴപ്പ് വച് നിന്റെയും നിന്റെ കുടുംബത്തെയും ഞാൻ

തീർത്തുകളയും “.അതുപറയുമ്പോൾ അവന്റെ കണ്ണുകൾ ചോരപോലെ ചുവന്നിരുന്നു.

അത്രയും പറഞ്ഞു അവൻ വണ്ടിയിലേക്ക് കയറി ,

തന്റെ പപ്പയുടെ ഈ ഒരുപെരുമാറ്റം കണ്ട ആർതർ

ഭയത്തോടെ ബെന്നിനെ നോക്കി, ബെൻ ഒന്നും

നടന്നിട്ടില്ലാത്ത മട്ടിൽ വണ്ടിയിൽ കേറി മുന്നോട്ട്

കുതിച്ചു.

രാത്രി അത്താഴം കഴിഞ്ഞ കിടക്കാൻ നേരം മുറിയിലേക്ക് പോയ ബെഞ്ചമിൻ ആ മുറിയിലെങ്ങും ആർതറിനെ കണ്ടില്ല. പരിഭ്രാന്തനായ

അവൻ വീടാകെ അവനെ തിരക്കി , അപ്പോളാണ് പുറത്തെ മുറ്റത്തെ മരത്തണലിലെ വെള്ളാരങ്കല്ലുകളാൽ നിർമിച്ച തിട്ടയിലിരുന്ന് മാനത്തു നോക്കുന്ന ആർതറിനെ കണ്ടത് ബെഞ്ചമിൻ ഉടൻ തന്നെ താഴെക്കിറങ്ങി ആർതരിന്റെ അടുത്തേക്ക് നടന്നു.

“ആർതർ ” ബെൻ പതിയെ അവനെ വിളിച്ചു.

മാനത്തുനിന്നും കണ്ണെടുത്ത അവന്റെ പൂച്ചക്കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നകണ്ട ബെഞ്ചമിൻ ആവലാതിയോടെ ചോദിച്ചു.

“മോനെ എന്തുപറ്റി എന്തിനാ നീ കരയുന്നെ ”

ആർതർ വിതുമ്പിക്കൊണ്ട്: “ഞാൻ കാ കാരണമല്ലേ പപ്പാ ഇന്ന് സ്കൂൾ ളിൽ പ്രേശ്നമുണ്ടായേ, ഞാൻ കാരണം.. അയാൾ മമ്മയെ പറ്റി.. പറഞ്ഞെ, അതോണ്ടല്ലേ പപ്പ അയാളെ അടിച്ചേ ഞാൻ…..ഞാൻ……. സോറി പപ്പാ…..

തീറ്റടുത്തിരുന്ന ബെഞ്ചമിന്റെ വയറിൽ ചുറ്റിപ്പിടിച്ചുകൊണ്ട് ആർതർ എങ്ങി കരഞ്ഞു. ബെഞ്ചമിൻ വാത്സല്യപൂർവം അവന്റെ മുടിയിൽ തലോടി.

“പോട്ടെടാ പപ്പാ അതൊക്കെ യെപ്പോലെ മറന്നു ”

അവന്റെ കുഞ്ഞു നെറുകയിൽ ചുംബിച്ചുകൊണ്ടവൻ പറഞ്ഞു.അപ്പോളും. വിഷമിച്ചിരുന്ന ആർതറിനെ ബെൻ പതിയെ ഇക്കിളികൂട്ടാൻ തുടങ്ങി, അപ്പോൾ ആർതർ കുണുങ്ങി കുണുങ്ങി ചിരിച്ചു.

അൽപനേരം മൗനമ്പാലിച്ചുനിന്ന ആർതർ മിണ്ടിതുടങ്ങി.

“പപ്പാ ”

“മ്മ് ”

“പപ്പാ ”

“പറയെടാ ”

അവനെ മടിയിൽ കിടത്തിക്കൊണ്ട് ബെഞ്ചമിൻ കെട്ടു.

“ഞാനൊരു കാര്യം പറഞ്ഞാൽ വിഷ്മാവോ “.

അവന്റെ ആ നിഷ്കളങ്കമായ മട്ടിലുള്ള ചോദ്യത്തിൽ

ബെൻ ഒരു നേർത്ത പുഞ്ചിരി വിതച്ചു.

“ഇല്ലടാ നീ പറ ”

“അത്, അത് പിന്നെ, മമ്മ എവിടെയാ പപ്പാ “.

ആ ചോദ്യത്തിനുമുന്നിൽ ബെഞ്ചമിൻ

കുഴങ്ങിയെങ്കിലും മിണ്ടാതെ നിക്കുന്ന കണ്ട ആർതർ

വിഷമിച്ചുകൊണ്ട് പറഞ്ഞു.

“അപ്പൊ, മമ്മ അവിടെയാണോ പപ്പാ?”.

“എവിടെ?”.

“ദാ അവിടെ ” ഇരുണ്ടുമൂടിയ ആകാശത്തിൽ

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“ഏയ്‌ ഏയ്‌, ഇല്ലമോനെ മോന്റെ., മോന്റെ മമ്മ അവിടെയല്ല “.

“പിന്നെവിടാ “.

“ഇവിടെത്തന്നെയുണ്ട് മോനെ “.

“ഇവിടെ എവുടെയാ പപ്പാ, എന്ന ഇത്രേം കാലമായിട്ടും

ആർതറിനേം ആർതരിന്റെ പപ്പയേം കാണാൻ മമ്മ

വന്നില്ലല്ലോ “.

“മമ്മ വരും മോനെ, നാളെ മോന്റെ മമ്മ വരും പപ്പയും ആർതറും കൂടെ മമ്മാനെ നാളെ നമ്മുടെ വീട്ടിൽ കൊണ്ടുവരും “.

അതുകേട്ട ആർതർ ബെഞ്ചമിനെ നോക്കി കണ്ണുമിഴിച്ചു.

“സത്യം, സത്യായിട്ടും “.

“മ്മ് അതേ, ഇനി അധികനേരമിവിടെ നിന്ന് മഞ്ഞുകൊള്ളേണ്ടാ വാ വീട്ടിലേക് പോകാം “.

ആർതറിനെയും താങ്ങിയെടുത്തുകൊണ്ട് ബെഞ്ചമിൻ

വീട്ടിലേക്ക് നടന്നു.

റൂമിലേക്കെത്തിയ ബെഞ്ചമിൻ ആർതറിനെ മെത്തയിൽ കിടത്തി.

“ഗുഡ് നൈറ്റ്‌ ആർതർ “. അവന്റെ കുഞ്ഞുകവിളിൽ ചുംബിച്ചുകൊണ്ട് ബെൻ പറഞ്ഞു

“ഗൂഡ്‌ നൈറ്റ്‌ പപ്പാ “. അവനും തിരിച്ചു ചുംബിച്ചുകൊണ്ട് കിടന്നു, ബെന്നും അവനുനേരെ കിടന്നു……..

കഥയിൽ ഒരുപാട് പോരായ്മകളുണ്ട് അറിയാം, അത്

തിരുത്താനൊന്നും ഞാൻ നിൽക്കുന്നില്ല, വായിച്ചിട്ട് അഭിപ്രായം പറയുക അടുത്ത പാർട്ട്‌ വരാൻ കുറച്ചു വൈകും …..

92391cookie-checkപോട്ടെടാ പപ്പാ അതൊക്കെ യെപ്പോലെ മറന്നു

Leave a Reply

Your email address will not be published. Required fields are marked *