ഞാൻ : അതേത് ഭാഷയാണ് അമ്മ?
അമ്മ : അത് കൊങ്കണിയാണ് മോനെ
ഞാൻ : ഓ… വെറുതെയല്ല ഒന്നും മനസിലാകാത്തത്
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : നിനക്ക് ബാക്കിയുള്ള ഭാഷയൊക്കെ അറിയോ?
ഞാൻ : അങ്ങനെയില്ല, ചേച്ചിക്ക് അറിയോ ഈ ഭാഷ
ഹേമ : കേട്ടാൽ മനസിലാവും
ഞാൻ : എന്നാ ആള് എന്താ ഇപ്പൊ പറയുന്നത്?
അവന്റെ സംസാരം ശ്രെദ്ധിച്ച്
ഹേമ : അമ്മയോട് വേഗം വരാൻ പറയുവാണ്, അവന് ജോലിക്ക് പോവാൻ സമയം ആവുന്നെന്ന്
ഞാൻ : ഓ പിന്നെ ചുമ്മാ അങ്ങ് വെച്ച് കീറുവാണ്
ഹേമ : സംശയമുണ്ടെങ്കിൽ നീ ചോദിച്ചു നോക്ക്
ഞാൻ : പിന്നെ എനിക്ക് വേറെ പണിയില്ല
ഹേമ : ഹമ്…
ഞാൻ : അമ്മ ഹേമ ചേച്ചിയുടെ കൂടെ പൊക്കോട്ടാ
അമ്മ : ആ…
ഞാൻ : പിന്നെ രാവിലെ നേരത്തെ വന്നോണം, എനിക്ക് ക്ലാസ്സിൽ പോവാനുള്ളതാ
അമ്മ : ആ വരാം
ഞാൻ : പിന്നെ എന്റെ ഡ്രസ്സ് ബാഗിലാക്കി കൊണ്ടു വരണം
അമ്മ : ആ ശരി
ഹേമ : നീ ഇവിടെന്ന പോവുന്നേ?
ഞാൻ : ആ അല്ലാതെ പിന്നെ, വീട്ടിൽ പോയേച്ചും വരുമ്പോൾ വൈകൂലെ
ഹേമ : കുളിക്കോന്നും വേണ്ടേ ചെക്കാ നിനക്ക്
ഞാൻ : ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ ചെന്ന് കുളിച്ചാൽ പോരേ
ഹേമ : അയ്യേ…
ഞാൻ : എന്തേയ്…
ഹേമ : ഒന്നുല്ലേ…
ഞാൻ : ചേച്ചി അമ്മയുടെ കൂടെ രാത്രി നിൽക്കൂലേ
ഹേമ : അത് നീ പറഞ്ഞിട്ട് വേണോ
ഞാൻ : അല്ല ഞാൻ ചോദിച്ചുന്നുള്ളു
ഹേമ : ഹമ്…
അഞ്ചു മണിയോടെ ഫ്ലാസ്ക്കും എടുത്ത് താഴെ കാന്റീനിൽ ചെന്ന് ചായയും രണ്ടു മൂന്ന് പേപ്പർ ഗ്ലാസും വാങ്ങി വാർഡിലേക്ക് വരുമ്പോൾ കിളവന്റെ അടുത്തുള്ള കസേരയിൽ ഇരിക്കുന്ന സ്ത്രീയോട് അമ്മയും ഹേമയും സംസാരിച്ചിരിക്കുന്നത് കണ്ട് അവരുടെ അടുത്തേക്ക് ചെന്ന്
ഞാൻ : ഇന്നാ അമ്മാ..
ഞാൻ നീട്ടിയ ഫ്ലാസ്ക്കും പേപ്പർ ഗ്ലാസും വാങ്ങി
അമ്മ : ഇതെന്റെ മോനാണ് അർജുൻ
എന്നെയൊന്ന് പുഞ്ചിരിച്ചു കാണിച്ച സ്ത്രീയെ നോക്കി
അമ്മ : മോനെ ഇത് ആ പയ്യന്റെ അമ്മയാണ്
എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും കൊണ്ടുവന്ന സ്റ്റീൽ ഗ്ലാസിൽ ചായ ഒഴിച്ച് അച്ഛന് കൊടുത്ത്
അമ്മ : മോന് വേണോ
ഞാൻ : ഞാൻ പിന്നെ കുടിച്ചോളാം
അത് കേട്ട് പേപ്പർ ഗ്ലാസ് എടുത്ത് ചായ ഒഴിച്ച് ഹേമക്ക് കൊടുത്ത് ആ സ്ത്രീക്ക് നേരെ നീട്ടിയ നേരം പുഞ്ചിരിച്ചു കൊണ്ട് ചായ കുടിക്കാറില്ലെന്ന് പറഞ്ഞ് അവര് വേണ്ടെന്ന് പറഞ്ഞു
” അപ്പൊ നേരത്തെ ഹേമ ചേച്ചി പറഞ്ഞത് ശരിയാണല്ലേ, അവൻ ജോലിക്ക് പോയ്‌ക്കാണും ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കസേരയിൽ ഇരുന്ന് അമ്മയോട് സംസാരിക്കുന്ന അവരെ ഞാൻ വിശാലമായി നോക്കി, നാല്പത്തിനടുത്ത് പ്രായം കാണും അധികം പൊക്കമൊന്നുമില്ല ഒരു അഞ്ചടിയോളം കാണും, നല്ല നീളമുള്ള ചെമ്പൻ കളറ് ചേർന്ന കറുത്ത തലമുടികൾ വാരിക്കോരി കൂടപോലെ പുറകിൽ കെട്ടിവെച്ചിരിക്കുന്നു, ആവിശ്യത്തിന് വണ്ണമുള്ള ശരീരം നല്ല നെയ്യ് പുരട്ടിയ അലുവപോലെ വെളുത്ത് തുടുത്ത് ചുവന്നിരിക്കുന്നുണ്ട്, മേക്കപ്പൊന്നുമില്ലാത്ത റൗണ്ട് മുഖത്തിൽ ഒരു കുഞ്ഞു മൂക്കുത്തിയും ചെറിയ കമ്മലും കഴുത്തിൽ നേർത്ത ചെറിയൊരു ഗോൾഡ് മാലയും കൈയിൽ പല നിറത്തിലുള്ള കുപ്പിവളകളും കാലിലെ വിരലിൽ വെള്ളിയുടെ മിഞ്ചിയും അണിഞ്ഞട്ടുണ്ട്, യെല്ലോ ഗോൾഡ് നിറമുള്ള കോട്ടൺ ബ്ലൗസ്സും വയറിലെ മടക്കുകൾ കാണിച്ച് ഗ്രീൻ കളറിലുള്ള കോട്ടണിന്റെ പ്ലെയിൻ സാരിയും ഒരു പ്രതേക രീതിയിലാണ് അവരുടുത്തിരിക്കുന്നത്, സാധാരണ ഹിന്ദി സിനിമയിലൊക്കെയാണ് ഇതുപോലെ വേഷം കാണുന്നത്, ഒറ്റ നോട്ടത്തിൽ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് അവർക്കുണ്ട്, ബാക്കിയെല്ലാം മൂടി പുതച്ച് വെച്ചിരിക്കുന്നത് കൊണ്ട് അധികം ഒന്നും കാണാനും കഴിഞ്ഞില്ല, എന്റെ നോട്ടം ശ്രെദ്ധിച്ച് ചായ കുടിച്ചു കൊണ്ട് അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി, പുഞ്ചിരിച്ചു കൊണ്ട്
ഹേമ : അധികം നോക്കാൻ നിക്കണ്ട മോനെ, അത് അങ്ങേരുടെ ഭാര്യയാണ്
അത് കേട്ടതും വിശ്വസിക്കാനാവാതെ, ശബ്ദം താഴ്ത്തി
ഞാൻ : ഭാര്യയോ…പിന്നേ…
ഹേമ : അതേടാ
ഹേമയെ വിളിച്ചു കൊണ്ട് അവിടെ നിന്നും അൽപ്പം മാറി നിന്ന്
ഞാൻ : കണ്ടാൽ പറയില്ലല്ലോ, ഇങ്ങേര് ഇതെങ്ങനെ ഒപ്പിച്ചു
ചിരിച്ചു കൊണ്ട്
ഹേമ : അയ്യാളുടെ മൂന്നാമത്തെ ഭാര്യയാണ്
ഞാൻ : എടോ… കിളവാ താൻ ആള് കൊള്ളാലോ, അപ്പൊ ബാക്കിയുള്ളവരെക്കയോ
ഹേമ : ആവോ അറിയില്ല
ഞാൻ : ചോദിച്ചില്ലേ
ഹേമ : പിന്നെ ഇതൊക്കെയല്ലേ ഇപ്പൊ ചോദിക്കുന്നത്
ഞാൻ : ഹമ് എന്നാലും സമ്മതിക്കണം കിളവനെ, അവരുടെ പേര് എന്താ?
ഹേമ : ഭാഗ്യലക്ഷ്മി
ഞാൻ : കൊള്ളാല്ലോ പേര് ഭാഗ്യലക്ഷ്മി, കിട്ടിയാൽ ഭാഗ്യം…
ഹേമ : എന്താ..?
ഞാൻ : ഏയ് ഒന്നുല്ല
ആ സമയം കാർന്നോര് ഇടതു കൈ പതിയെ പൊക്കി എന്തൊക്കയോ കാണിച്ചു കൊണ്ട് സംസാരിക്കാൻ ശ്രെമിച്ചു, മുഖം കോച്ചി വലിഞ്ഞിരിക്കുന്നതിനാൽ പറയുന്നത് എന്താണെന്ന് ആർക്കും ഒന്നും മനസിലാവുന്നില്ലായിരുന്നു, അത് കണ്ട് ഭാഗ്യലക്ഷ്മി സിസ്റ്ററിനെ വിളിച്ചു, സിസ്റ്റർ വന്നു നോക്കി ബെഡിന് താഴെ തൂങ്ങി കിടക്കുന്ന യൂറിൻ കിറ്റ് ചെയ്ഞ്ച് ചെയ്യാൻ അവരോട് പറഞ്ഞു, ആ നേരം
അമ്മ : എന്നാ ഞങ്ങൾ ഇറങ്ങുവാണ് നാളെ കാണാട്ടോ
എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന്
അമ്മ : എന്നാ പോയാലോ ഹേമേ…
ചായ കുടിച്ചു തീർത്ത്
ഹേമ : ആ പോവാം ചേച്ചി
അമ്മ : മോനെ സിസ്റ്ററ് പറഞ്ഞു അച്ഛന് ഏഴ് മണിയാവുമ്പോ കഞ്ഞി കൊടുക്കണമെന്ന്, അത് കഴിഞ്ഞ് മരുന്ന് കൊടുക്കാനുള്ളതാ
ഞാൻ : ആ..
അച്ഛനോട് രാവിലെ വരാമെന്ന് പറഞ്ഞു കൊണ്ട് അമ്മ ഹേമയേയും കൂട്ടി വീട്ടിലേക്ക് ഇറങ്ങി, അവരുടെ കൂടെ താഴേക്ക് ചെന്ന് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞു വിട്ട് കാന്റീനിൽ ചെന്ന് ചായയും രണ്ട് കടിയും കഴിച്ച് മുകളിലെ വാർഡിലേക്ക് വരുമ്പോൾ ഭാഗ്യലക്ഷ്മി കെട്ടിയോന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട്, അവരെ നോക്കി പുഞ്ചിരിച്ചു കാണിച്ച് അച്ഛൻ കിടക്കുന്ന ബെഡിന്റെ മറുവശത്തുള്ള ഒഴിഞ്ഞ ബെഡിൽ കയറി കിടന്ന് ഞാൻ മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു, ഇടക്കിടക്ക് മൊബൈലിൽ നിന്ന് നോട്ടം മാറ്റി അവരെ ശ്രെദ്ധിച്ചെങ്കിലും ആരെയും മൈൻഡ് ചെയ്യാതെ പ്രതിമ പോലെ ആ കസേരയിൽ ഇരുന്ന് കെട്ടിയോനേയും നോക്കിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്, ഏഴ് മണിയോടെ കാന്റീനിൽ ചെന്ന് അച്ഛനുള്ള കഞ്ഞി വാങ്ങി കൊടുക്കും നേരം വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം എടുത്ത് കെട്ടിയോന് കൊടുക്കുന്നത് കണ്ട്, എന്തെങ്കിലും മിണ്ടണമെന്നു കരുതി
ഞാൻ : ചേച്ചി ഫുഡ് കഴിച്ചോ?
എന്നെ നോക്കി
ഭാഗ്യലക്ഷ്‌മി : ഇല്ല
” അപ്പൊ മിണ്ടാനൊന്നും കുഴപ്പമില്ല ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : പുറത്തു നിന്നാണോ കഴിക്കുന്നത്?
ഭാഗ്യലക്ഷ്‌മി : അല്ല, കൊണ്ടുവന്നട്ടുണ്ട്
ഞാൻ : മം…
എന്നോട് തിരിച്ചൊന്നും ചോദിക്കാത്തത് കൊണ്ട് പിന്നെ ഞാൻ അധികമൊന്നും മിണ്ടാൻ നിന്നില്ല, എന്നെ ദേഷ്യത്തിൽ നോക്കി ഭാര്യ വാരിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന കിളവനെ കണ്ട് ” ഇങ്ങേരെന്താ ഇങ്ങനെ നോക്കുന്നത് ” എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പതിയെ നടന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞ അച്ഛന് വേദനക്കുള്ള മരുന്നും ഉറങ്ങാനുള്ള മരുന്നും കൊടുത്ത് ഞാൻ താഴേക്ക് പോവുമ്പോൾ ഭാഗ്യലക്ഷ്‌മി ബെഡിന് താഴെയിരുന്ന് ഫുഡ് കഴിക്കുന്നുണ്ടായിരുന്നു, ഒൻപതു മണിക്ക് വാർഡിലേക്കുള്ള ഗേറ്റ് അടക്കുമെന്നു പറഞ്ഞതിനാൽ കുറച്ചു നേരം പുറത്തൊക്കെ കറങ്ങി നടന്ന് ഹോട്ടലിൽ കയറി ഒരു ബിരിയാണിയൊക്കെ കഴിച്ച് ഹോസ്പിറ്റലിലേക്ക് വരുന്നനേരം റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : എന്താ ചേച്ചി ഇവിടെ നിൽക്കുന്നേ?
കൈയിലുള്ള പ്രിസ്ക്രിപ്‌ഷൻ കാണിച്ച്
ഭാഗ്യലക്ഷ്‌മി : ഈ മരുന്ന് മേടിക്കാനുണ്ടായിരുന്നു
ഞാൻ : അകത്ത് സ്റ്റോറുണ്ടല്ലോ
ഭാഗ്യലക്ഷ്‌മി : അത് നേരത്തെ പൂട്ടി
ഞാൻ : ആണോ.. എന്നാ താ ഞാൻ മേടിച്ചു തരാം
ഭാഗ്യലക്ഷ്‌മി : ഏയ് അത് വേണ്ട, ഞാൻ മേടിച്ചോളാം
ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ നിന്നും ചീട്ട് പിടിച്ചു വാങ്ങി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ചേച്ചി ഇവിടെ നിൽക്ക് ഞാൻ വാങ്ങിയേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്ന എന്നോട്
ഭാഗ്യലക്ഷ്‌മി : പൈസ വേണ്ടേ?
തിരിഞ്ഞു നോക്കി
ഞാൻ : ഞാൻ മേടിച്ചോളാം
എന്ന് പറഞ്ഞു കൊണ്ട് റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പിൽ ചെന്ന് മരുന്ന് വാങ്ങി തിരിച്ചു വന്ന് ഭാഗ്യലക്ഷ്‌മിയുടെ കൈയിൽ കൊടുത്ത്
ഞാൻ : ഇൻജെക്ഷനുള്ള മരുന്നാണല്ലേ
ഭാഗ്യലക്ഷ്‌മി : ആ… എത്രയായി?
ഹോസ്പിറ്റലിലേക്ക് നടന്ന്
ഞാൻ : ചേച്ചി വാ ഗേറ്റ് ഇപ്പൊ അടക്കും
എന്റെ പുറകേ നടന്ന്
ഭാഗ്യലക്ഷ്‌മി : പൈസ പറഞ്ഞില്ല
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പിന്നെ തന്നാൽ മതി
ഒന്നും മിണ്ടാതെ പുറകേ വരുന്ന ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന്
ഞാൻ : അവരെന്താ ഈ നേരത്ത് മേടിക്കാൻ പറഞ്ഞേ, കുറച്ചു നേരത്തെ പറഞ്ഞൂടെ
ഭാഗ്യലക്ഷ്മി : മകനോട് പറഞ്ഞിരുന്നതാണ്, മേടിക്കാൻ മറന്നു കാണും
ഞാൻ : ഓ…
ഭാഗ്യലക്ഷ്മി : മോന്റെ പേരെന്താ?
ഞാൻ : അമ്മ പറഞ്ഞിരുന്നല്ലോ, മറന്നോ?
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം..
ഞാൻ : അർജുൻ, ഇഷ്ട്ടമുള്ളവര് അജുന്ന് വിളിക്കും, ചേച്ചിയും അങ്ങനെ വിളിച്ചോ
ഭാഗ്യലക്ഷ്മി : മം
പിന്നെ ഒന്നും മിണ്ടാതെ ഹോസ്പിറ്റലിൽ എത്തി വാർഡിലേക്ക് കയറുന്നേരം സ്റ്റെപ്പിൽ നിന്ന്
ഭാഗ്യലക്ഷ്‌മി : ആൾടെ മുന്നിൽ വെച്ച് ഒന്നും സംസാരിക്കേണ്ട
ഞാൻ : അതെന്താ വഴക്ക് പറയോ…?
ഭാഗ്യലക്ഷ്മി : ഏയ് എന്നോട് ആരും മിണ്ടുന്നത് ആൾക്കത്ര ഇഷ്ട്ടമല്ല
” ചുമ്മാതല്ല കിളവൻ കലിപ്പിച്ച് നോക്കുന്നുണ്ടായിരുന്നത് ” എന്ന് മനസ്സിൽ ഓർത്ത്, ചിരിച്ചു കൊണ്ട്
ഞാൻ : ആണുങ്ങളോട് മിണ്ടുന്നതായിരിക്കും പ്രശ്നം
ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു നിന്ന ഭാഗ്യലക്ഷ്മിയെ നോക്കി
ഞാൻ : അല്ലാതെ പേടിയൊന്നുമില്ലാഞ്ഞിട്ടല്ല
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഞാൻ എന്നാ ആദ്യം ചെല്ലട്ടെ
ഞാൻ : ആ ചേച്ചി പൊക്കോ ഞാൻ പതുക്കെ വന്നോളാം
എന്ന് പറഞ്ഞു കൊണ്ട് മുകളിലെത്തി ഭാഗ്യലക്ഷ്മി പോവുന്നതും നോക്കി ഞാൻ അവിടെയുള്ള ചെയറിൽ ഇരുന്നു, കുറച്ചു നേരം അവിടെയിരുന്ന് നേഷ്‌സ്മാരെയൊക്കെ വായ് നോക്കി ഞാൻ വാർഡിലേക്ക് ചെന്നു, ബെഡിന് താഴെ ഷീറ്റ് വിരിച്ച് നിലത്ത് കിടന്നുറങ്ങുന്ന ഭാഗ്യലക്ഷ്‌മിയെ നോക്കി ഞാൻ നേരെ ആളൊഴിഞ്ഞ ബെഡിൽ കയറി ആറര മണിക്കുള്ള അലാറം മൊബൈലിൽ സെറ്റ് ചെയ്ത് വെച്ച് കിടന്നു, നല്ല കൊതുകിന്റെ ശല്യം ഉണ്ടായിരുന്നതിനാൽ ഒരു കൈകൊട്ടി കളിയൊക്കെ കഴിഞ്ഞ് എപ്പഴോ ഞാൻ ഉറങ്ങിപ്പോയ്, രാവിലെ അലാറം കേട്ട് എഴുന്നേറ്റ് കണ്ണ് തിരുമ്മി ചുറ്റും നോക്കിയപ്പോൾ, അച്ഛൻ നല്ല ഉറക്കമാണ് അടുത്ത ബെഡിൽ ഉറങ്ങുന്ന കാർന്നോരുടെ അടുത്ത് ഇന്നലെ കണ്ട പോലെ പ്രതിമയുടെ കൂട്ട് ഭാഗ്യലക്ഷ്‌മി കസേരയിൽ ഇരിപ്പുണ്ട്, കട്ടിലിൽ നിന്നും ഇറങ്ങി മുഖമൊക്കെ കഴുകി വന്ന്
ഞാൻ : ചേച്ചി നേരത്തെ എഴുന്നേറ്റോ?
എന്റെ ശബ്ദം കേട്ട്, തിരിഞ്ഞു നോക്കി
ഭാഗ്യലക്ഷ്‌മി : ആ…
ഞാൻ : ചായ കുടിക്കാൻ വരുന്നോ?
ഭാഗ്യലക്ഷ്‌മി : ഏയ്..ഇല്ല
കിളവനെ നോക്കി
ഞാൻ : ആള് നല്ല ഉറക്കമല്ലേ, വേഗം കുടിച്ചിട്ട് വരാം
ഭാഗ്യലക്ഷ്‌മി : അതല്ല ഞാൻ ചായയും കാപ്പിയുമൊന്നും അങ്ങനെ കുടിക്കാറില്ല
ഞാൻ : ഓ… അപ്പൊ പാലാവും
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം…
ഞാൻ : എന്നാ വാന്നേ…
ഭാഗ്യലക്ഷ്‌മി : വേണ്ട അജു, എന്നെ കണ്ടില്ലെങ്കിൽ പ്രശ്നമാവും
” പിന്നെ ഈ തളർന്ന് കിടക്കുന്നവൻ എന്ത് പ്രശ്നമുണ്ടാക്കാനാ ” എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : എന്നാ ശരി ഞാൻ കുടിച്ചേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് കാന്റീനിൽ ചെന്ന് ഫ്ലാസ്കിൽ ചായയും ഒരു ഗ്ലാസ്സിൽ പാലും മേടിച്ച് വാർഡിലേക്ക് വന്ന് ഗ്ലാസിലേക്ക് ചായ ഒഴിച്ചെടുത്ത് ഭാഗ്യലക്ഷ്‌മിയുടെ അടുത്ത് ചെന്ന് പാൽ ഗ്ലാസ് നീട്ടി
ഞാൻ : ഇന്നാ ചേച്ചി
ഗ്ലാസ് മേടിക്കാതെ എന്നെ നോക്കിയിരുന്ന ഭാഗ്യലക്ഷ്‌മിയെ ചിരിച്ചു കാണിച്ച്
ഞാൻ : നോക്കണ്ട പാലാണ്…
കസേരയിൽ നിന്നും എഴുന്നേറ്റ് ഗ്ലാസ് വാങ്ങി, ചെറിയ പേടിയിൽ
ഭാഗ്യലക്ഷ്‌മി : അങ്ങോട്ട് മാറി നിൽക്കാം
ഞാൻ : ഓ ആയിക്കോട്ടെ, ഇനി ഇത് കണ്ട് ആൾക്ക് പ്രഷറ് കൂടേണ്ടാ
പുഞ്ചിരിച്ചു കൊണ്ട് വാർഡിന്റെ വരാന്തയിലേക്ക് നടന്ന ഭാഗ്യലക്ഷ്‌മിയുടെ പുറകേ നടന്ന്
ഞാൻ : എന്തിനാ ഇങ്ങനെ പേടിക്കുന്നെ?
കിളവന്റെ നോട്ടം എത്താത്ത മൂലയിലേക്ക് മാറി നിന്ന്, പാല് കുടിച്ച് കൊണ്ട്
ഭാഗ്യലക്ഷ്‌മി : പേടിയൊന്നുമില്ല
ചിരിച്ചു കൊണ്ട്
ഞാൻ : ബഹുമാനമാവും
ഭാഗ്യലക്ഷ്‌മി : മം.. എന്താ ഇത്ര നേരത്തെ എഴുന്നേറ്റത്?
ചായ കുടിച്ചു കൊണ്ട്
ഞാൻ : ക്ലാസ്സുണ്ട്
ഭാഗ്യലക്ഷ്‌മി : പഠിക്കുവാണോ?
ഞാൻ : ആ ബി.കോമിന്
ഭാഗ്യലക്ഷ്‌മി : മം അപ്പൊ അമ്മ വരോ?
ഞാൻ : വരാന്ന് പറഞ്ഞട്ടുണ്ട്
ഭാഗ്യലക്ഷ്‌മി : എപ്പഴാ ക്ലാസ്സ്?
ഞാൻ : ഏഴരക്ക് തുടങ്ങും
ഭാഗ്യലക്ഷ്‌മി : അതെന്താ അത്ര നേരത്തെ?
ഞാൻ : പ്രൈവറ്റായിട്ട പഠിക്കുന്നെ, ഒന്നര മണിക്കൂർ ക്ലാസ്സുള്ളൂ
ഭാഗ്യലക്ഷ്‌മി : ഓ…അത് കഴിഞ്ഞ് ജോലിക്ക് പോവുന്നുണ്ടോ?
ഞാൻ : ഇപ്പൊ ജോലിയൊന്നുമില്ല, അടുത്ത് തന്നെ ഒരണ്ണം റെഡിയാവും
ഭാഗ്യലക്ഷ്‌മി : എവിടെയാ?
ഞാൻ : ഇവിടെ അടുത്ത് തന്നെയാ, ഒരു ബ്യൂട്ടിപാർലറിൽ
ഭാഗ്യലക്ഷ്‌മി : മം.. അജുന്റെ വീട്ടിൽ വേറെയാരൊക്കെയുണ്ട്?
ഞാൻ : ഞങ്ങള് മൂന്നു പേരും മാത്രമുള്ളു, ചേച്ചിയുടെയോ?
ഭാഗ്യലക്ഷ്‌മി : ഞങ്ങള് മൂന്ന് പേര്
ഞാൻ : മം..മോന് എന്ത് ജോലിയാ?
ഭാഗ്യലക്ഷ്‌മി : കോൾ സെന്ററിലാണ്
ഞാൻ : എന്തിന്റെ?
ഭാഗ്യലക്ഷ്‌മി : ടെലികോം
ഞാൻ : ഓ… നൈറ്റ് ഡ്യൂട്ടിയാണല്ലേ?
ഭാഗ്യലക്ഷ്‌മി : ആ അത് രണ്ടാഴ്ച തോറും മാറിക്കൊണ്ടിരിക്കും
ഞാൻ : മം…ഇനി എപ്പൊ വരും?
ഭാഗ്യലക്ഷ്‌മി : ആര് മോനോ? പത്ത് പതിനൊന്നു മണിയൊക്കെയാവും
ഞാൻ : അപ്പൊ ഭക്ഷണമൊക്കെ
ഭാഗ്യലക്ഷ്‌മി : വീട്ടിൽ ചെന്നട്ട്
ഞാൻ : അത് വരെ ചേച്ചി ഒന്നും കഴിക്കാതെ ഇവിടെ നിൽക്കോ?
ഭാഗ്യലക്ഷ്‌മി : അല്ലാതെ പിന്നെ വേറെ എന്ത് ചെയ്യാനാ?
ഞാൻ : മോനോട് നേരത്തെ വരാൻ പറഞ്ഞൂടെ
ഭാഗ്യലക്ഷ്‌മി : അവൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോ നാല് മണിയൊക്കെ ആവും പിന്നെ ഒരു ഉറക്കമൊക്കെ കഴിഞ്ഞ വരുന്നേ
ഞാൻ : എന്നാ ചേച്ചിക്ക് പുറത്തു നിന്നും എന്തെങ്കിലും കഴിച്ചൂടെ
ഭാഗ്യലക്ഷ്‌മി : പുറത്ത് നിന്നും അങ്ങനെ ഒറ്റക്ക് കഴിച്ച് ശീലമില്ല, അതാണ്
ഞാൻ : കൊള്ളാം…എന്നാ ഞാൻ കമ്പിനി തരാം
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്‌മി : കുറച്ചു നാളായില്ലേ ഇങ്ങനെ, ഇപ്പൊ ശീലമായി
ഞാൻ : ഹമ്… ആളെ ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും ചേച്ചിയെ അഡ്മിറ്റ് ചെയ്യേണ്ടി വരോല്ല
ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്‌മി : നല്ല രസികനാണല്ലോ
ഞാൻ : എന്താ?
ഭാഗ്യലക്ഷ്‌മി : അല്ല നല്ല തമാശക്കാരനാണല്ലോന്ന്
ഞാൻ : അതിന് ഞാൻ തമാശയൊന്നും പറഞ്ഞില്ലല്ലോ, കാര്യമല്ലേ പറഞ്ഞേ
ഭാഗ്യലക്ഷ്‌മി : മം…പോയിട്ടിനി എപ്പൊ വരും?
ഞാൻ : ക്ലാസ്സ് കഴിഞ്ഞ് നേരെ വീട്ടിൽ പോവും പിന്നെ കുറച്ചു നേരം കിടന്ന് ഉറങ്ങണം, അത് കഴിഞ്ഞ് വരും
ഭാഗ്യലക്ഷ്‌മി : ഇനിയും ഉറങ്ങാൻ പോവാ
ഞാൻ : അല്ലാതെ പിന്നെ ഇന്നലെ രാത്രി ഇവിടത്തെ കൊതുകുകളുമായി നല്ല പോട്ടിയായിരുന്നു, ഉറക്കം വന്നിട്ട് വയ്യ
ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്‌മി : ഹമ്… ഇനിയിപ്പോ ശീലമായിക്കോളും
ഞാൻ : ചേച്ചി എങ്ങനെ കിടന്നുറങ്ങുന്നു ഇവിടെ?
ഭാഗ്യലക്ഷ്‌മി : കിടക്കാതെ പറ്റില്ലല്ലോ
ഞാൻ : ആ അതും ശരിയാ
എന്ന് പറഞ്ഞു കൊണ്ട് മൊബൈലിൽ സമയം നോക്കി
ഞാൻ : അമ്മയെന്താ വരാത്തെ, മണി ഏഴാവാറായല്ലോ
ഭാഗ്യലക്ഷ്‌മി : വിളിച്ചു നോക്കു
ഞാൻ : ഏയ് സാരമില്ല
ഭാഗ്യലക്ഷ്‌മി : ക്ലാസ്സിൽ എത്താൻ വൈകില്ലേ?
ഞാൻ : അത് വൈകും
ഭാഗ്യലക്ഷ്‌മി : എന്നാ പിന്നെ അമ്മയെ ഒന്ന് വിളിച്ചു നോക്കിക്കൂടെ
ഞാൻ : കുഴപ്പമില്ലന്നേ അതുവരെ ചേച്ചിയുമായി സംസാരിച്ച് നിൽക്കാല്ലോ
ഭാഗ്യലക്ഷ്‌മി : എങ്ങനെ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഇങ്ങനെ…
അപ്പോഴേക്കും അമ്മ സ്റ്റെപ്പ് കയറി വരുന്നത് കണ്ട്
ഭാഗ്യലക്ഷ്മി : ആ ഇതല്ലേ അജുവിന്റെ അമ്മ
അമ്മയെ നോക്കി
ഞാൻ : ആ എത്തിയോ, എന്നാ പിന്നെ കാണാം ചേച്ചി
എന്ന് പറഞ്ഞു കൊണ്ട് വേഗം അമ്മയുടെ അടുത്ത് ചെന്ന് ബാഗ് വാങ്ങി
ഞാൻ : അമ്മ എന്താ വൈകിയത്?
അച്ഛനടുത്തേക്ക് നടന്ന്
അമ്മ : രാവിലെ കഴിക്കാനുള്ളത് വെക്കണ്ടേ മോനെ
ഞാൻ : അതിവിടെ കാന്റീനീന്ന് വാങ്ങിയാൽ പോരായിരുന്നോ
അമ്മ : ആ നാളെ ഇനി അങ്ങനെ ചെയ്യാം
ഞാൻ : മം…ഞാനെന്ന പോണ്
അമ്മ : ആ…വൈകിയല്ലേ പിന്നെ ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഹേമയോട് പറഞ്ഞട്ടുണ്ട്, മോൻ വരുമ്പോ അതൂടെ മേടിച്ചോണ്ട് പോര്
ഞാൻ : ആ…
എന്ന് പറഞ്ഞു കൊണ്ട് വേഗം കുളിമുറിയിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി ഞാൻ ക്ലാസിലേക്ക് പോയി, ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽലെത്തി ഒരു കുളി പാസ്സാക്കി ബെർമൂഡയും വലിച്ചു കേറ്റി ഉറങ്ങാൻ കിടക്കും നേരം, രതീഷിന്റെ വിളി വന്നു, കോൾ എടുത്ത്
ഞാൻ : ആ പറയടാ
രതീഷ് : നീ എന്താടാ കോപ്പേ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് അറിയക്കാതിരുന്നേ?
ഞാൻ : നിന്നോടിതിപ്പോ ആര് പറഞ്ഞു?
രതീഷ് : ആശാന്റെ കെട്ടിയോള്
ഞാൻ : ഓ.. ബീനാന്റി പറഞ്ഞതാവും
രതീഷ് : എന്ത് പറ്റിയതാടാ?
ഞാൻ : ഷുഗറൊന്ന് ഡൗൺ ആയതാടാ വേറെ കുഴപ്പമൊന്നുമില്ല, അല്ല നീയിപ്പോ എവിടാ?
രതീഷ് : ചെറിയൊരു വർക്കുണ്ട്, നീ വീട്ടിലാണോ?
ഞാൻ : ആ
രതീഷ് : എപ്പഴാ ഇനി ഹോസ്പിറ്റലിൽ പോവുന്നത്?
ഞാൻ : ഉച്ചക്ക്
രതീഷ് : എന്നാ ഞാൻ ഈ ജോലിയൊന്നു തീർത്തിട്ട് വീട്ടിലേക്ക് വരാം, ഒരുമിച്ച് പോവാം
ഞാൻ : ആ ശരിയെന്ന, വരുമ്പോ വിളിക്ക്
രതീഷ് : ആ…
കോള് കട്ടാക്കി ഞാൻ ഉറങ്ങാൻ കിടന്നു, കുറേക്കഴിഞ്ഞ് അടുക്കള വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്, നല്ലൊരു ഉറക്കം കിട്ടിയ ആശ്വാസത്തിൽ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നതും, റെഡ് നൈറ്റിയുമിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാനുള്ള ഭക്ഷണമൊക്കെ കവറിലാക്കി കൊണ്ടു വന്ന് നിൽക്കുന്ന
ഹേമ : നീ ഉറങ്ങുവായിരുന്നോ?
ഞാൻ : ആ..ഇതെന്താ?
ഹേമ : ഭക്ഷണം കൊടുക്കാൻ പോണില്ലേ നീ, സമയം പന്ത്രണ്ട് കഴിഞ്ഞു
ഞാൻ : ആ പോണം
ഹേമ : ഹമ് അങ്ങോട്ട് മാറ് ചെക്കാ
എന്ന് പറഞ്ഞു കൊണ്ട് എന്നെ തള്ളി മാറ്റി അകത്തേക്ക് കയറി ഡൈനിങ് ടേബിളിൽ കവറ് വെച്ച്
ഹേമ : നീ എപ്പഴാ പോവുന്നേ?
ഞാൻ : ഇപ്പൊ പോവും, കൂട്ടുകാരൻ വരാന്ന് പറഞ്ഞട്ടുണ്ട്
ഹേമ : മം… രാവിലെ എന്ത് കഴിച്ചു?
ഞാൻ : രാവിലെ…അയ്യോ ഒന്നും കഴിച്ചില്ല
ഹേമ : കഴിച്ചില്ലേ…
എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ചെന്ന് പാത്രം തുറന്നു നോക്കി
ഹേമ : ആ ഇവിടെയുണ്ട്, ചായയൊക്കെ തണുത്ത് പോയ്
അടുക്കളയിൽ ചെന്ന്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നല്ല ഉറക്ക ക്ഷീണമായിരുന്നു, മറന്നു പോയ്
ഹേമ : ഹമ് കഴിക്കാനും മറക്കുന്നവരെ ആദ്യമായിട്ടാ കാണുന്നെ
എന്ന് പറഞ്ഞു കൊണ്ട് അപ്പവും മുട്ടക്കറിയും എടുത്ത് ടേബിളിൽ കൊണ്ടുവന്ന് വെച്ച്
ഹേമ : പോയ് കൈയ്യും മുഖം കഴുകിയിട്ട് വാടാ
ഞാൻ : ആ…
എന്ന് പറഞ്ഞു കൊണ്ട് പുറത്തു പോയി കൈയ്യൊക്കെ കഴുകി ടേബിളിനടുത്തു വന്നിരുന്ന് ഭക്ഷണം കഴിക്കും നേരം, ചായ ചൂടാക്കി കൊണ്ടു വന്ന് എന്റെ വലതു വശമിരുന്ന