ഗോലി സോഡാ Part 6

Posted on

ബാക്കി മറന്നുപ്പോയി. (കുറച്ച് ചെളി കൂടിയാലെ ആള്ക്കാര് ശ്രദ്ധിക്കൂ.) അധികം പ്രതീക്ഷ വക്കാതെ വായിച്ചാൽ നിങ്ങളുടെ മനസ്സ് നിറഞ്ഞ് പോകാം. പ്രതീക്ഷ വച്ച് വായിച്ചാൽ നിങ്ങളുടെ മനസ്സ് നിറഞ്ഞ് എന്നെ പ്രാവാം. പ്രാക്ക് ഒഴുവാക്കൂ…….!!

പിന്നെയെന്റെ ചങ്ങാതി., പ്ലാബിങ് കം ഇലട്രിഷൻ കം……. അങ്ങനെ കൊറേ കം ഉള്ള ഇരിഞ്ഞാലയിൽ കുടക്കാരൻ എന്റെ അളിയൻ.

(Dei ava en friend da darling ?)ഈ പാർട്ട്‌ നിനക്കുള്ളതാ. മ്മ് enjoy enjoy.

പിന്നെ നമ്മള് ചിലരെ friends ആയും brothers ആയുമൊക്കെ കാണും. അത് ഹൃദയം കൊണ്ടാ. എന്നാ അവരും നമ്മളെ അങ്ങനെ തന്നെയാണോ കാണുന്നത് എന്ന് അറിയില്ലല്ലോ…..?? ചിലപ്പോ അവരുടെ മേൽ നമ്മളെടുക്കുന്ന freedom അതൊന്നും അവർക്ക് ഇഷ്ട്ടമായിരിക്കില്ല. ചിലരെയൊക്കെ ഇപ്പോഴാ ശെരിക്കും മനസ്സിലാവണേ, ലോല ഹൃദയനായ എനിക്ക് അതൊക്കെ സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.

അപ്പൊ വായിച്ചിട്ടൊക്കെ വാ. നമ്മളിവിടെയൊക്കെ തന്നെ കാണും……!! എന്നാ ശെരി പോണ്…………

? ……………… ❤️❤️ …………….. ?

ഗോലിസോഡാ…….!!

“””””””””””അയ്യോ എന്റെ മോളെ…..””””””””””””

പ്രാണൻ വെടിഞ്ഞുള്ള ആരുടെയോ നിലവിളി ആണ് എപ്പോഴോ മയങ്ങി പോയ എന്നെ ഉണർത്തുന്നത്. ബെണ്ടിൽ അവളെ കാണാണ്ടായപ്പോ ഒന്ന് സംശയിച്ചു., നിലവിളി ശബ്ദങ്ങൾ ഉയർന്ന് കേട്ടുക്കൊണ്ടേയിരുന്നു. അനാഥമായി കിടക്കുന്ന ആ വീൽചെയറിനെ നോക്കി ഞാനെഴുന്നേറ്റു.

“””””””””””കുട്ടാ…….”””””””””””””

തങ്കിയുടെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഒന്ന് പതറിയെങ്കിലും സമയം കളയാതെ ഞാൻ ഓടുവായിരുന്നു. എല്ലാം മറന്നുള്ള ഒട്ടത്തിനിടക്ക് എവിടോ തട്ടി ഞാൻ വീണു. മരവിച്ച് പോയ രണ്ട് കാലുകൾ എന്റെ കണ്മുന്നിൽ ഞാൻ കണ്ടു. വെച്ച് വെച്ച് എഴുന്നേൽക്കുമ്പോ കാണുന്നത് സത്യമാകരുതേ എന്നതിയായി ഞാനാശിച്ച് പോയി. ശ്വാസം നിലച്ച അവളുടെ ശരീരം., അതിനെ പുൽകി വാവിട്ട് കരയുന്ന മറ്റുള്ളവർ. ഒടുവില് അവൾ യാത്രയായി. അപ്പോഴുമാ അധരങ്ങളിൽ നിറഞ്ഞ് നിന്നത് ചിരിയാണ്. യുദ്ധം വിജയിച്ച യോദ്ധാവിന്റെ ചിരി……..!!

ചില സ്വപ്നങ്ങൾ ചില മാറ്റത്തിനായിയുള്ള തുടക്കങ്ങൾ ആവാം……..!!

3 AM

പുറത്ത് അതിശക്തിയായി തന്നെ ആർത്തലച്ച് പെയ്യുന്നുണ്ട് മഴ. ശരീരം കോച്ചിപ്പിടിക്കുന്ന തണുപ്പ്, മുറിക്കുള്ളിൽ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാൻ. എന്നിട്ടും ഞാനെന്തേ വിയർക്കുന്നു…..??

മനസ്സിനെ അലട്ടിയിരുന്നു ആ ചോദ്യം. ഫോണിലേക്ക് നോക്കുമ്പോ സമയം മൂന്ന് ആകുന്നതേയുള്ളൂ. കണ്ണടക്കുമ്പോ കാണുന്നത് ജീവശവമായി കിടക്കുന്ന അവളെയാണ്., കണ്ട സ്വപ്നം മനസ്സിലേക്ക് വീണ്ടും കടന്ന് വന്നപ്പോ ഒരു ഞെട്ടലോടെ ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു. എന്നാലിതൊന്നും അറിയാതെ കിടുകിടാ വിറച്ച് കിടക്കുന്ന അവളെ കണ്ടപ്പോ ഒരേസമയം ആശ്വാസവും പേടിയും തോന്നി എനിക്ക്.

“””””””””””ഏയ്‌…….””””””””””””

കൂടെ കിടന്ന് കവിളിൽ തട്ടി നോക്കി പല്ല് കൂട്ടിയിടിക്കുന്ന ശബ്ദം നന്നായി തന്നെ കേക്കാം. അതോടൊപ്പം അവളെന്തോ കുശുകുശുക്കുന്നുമുണ്ട്.

“””””””””””പ…..,,പാ..,….,പാപി……..”””””””””””

വിറയലോടെ വ്യക്തതയില്ലാതെ മുറിഞ്ഞുപ്പോയ വാക്കുകൾ കേട്ട് നെഞ്ചോന്ന് പിടഞ്ഞു.

“””””””””””മാളു…….”””””””””””

ഹൃദയം അറ്റ് പോകുന്ന വേദനയോടെ ഞാനവളെ വിളിച്ചു. ആ ഇരുട്ടിലും കവിളിൽ തെളിഞ്ഞ് കണ്ട ചുവന്ന കൈപ്പാട്, അധരങ്ങളിൽ കട്ട പിടിച്ചിരുന്ന രക്തകറ. വേദനയോടെ അവളെ തൊട്ട് തലോടുമ്പോ ചത്ത മനസ്സും ഒഴുകി ഇറങ്ങിയ കണ്ണുനീരും ഉള്ളിന്റുള്ളിൽ എവിടെയോ അടച്ചിട്ട ആ പഴേ ഉണ്ടക്കണ്ണിയോടുള്ള അടങ്ങാത്ത ഇഷ്ട്ടത്തേ ചൂണ്ടി കാട്ടി. ആ സ്വപ്നം എന്നിലെ എന്നെ പൂർണമായും ഇല്ലാതാക്കിയിരുന്നു. ഇല്ല ഇനിയൊന്നും വേണ്ടാ, ഇനിയുമവളെ ദ്രോഹിച്ചാ, ഇല്ലാ., എനിക്ക് കഴിയില്ല. എന്റെയുള്ള് നിറയെ വിഷമായിരുന്നു.

“”””””””””””നീയല്ല പാപി ഞാനാ, ഈ ഞാൻ…….!!”””””””””””””

എഴുന്നേറ്റ് ചെന്ന് അലമാരക്കുള്ളിൽ നിന്നും പഴയൊരു കമ്പിളി പുതപ്പ് കുടഞ്ഞെടുത്തു. പണ്ട് പനിച്ച് കിടക്കുമ്പോ അമ്മ പുതപ്പിക്കാൻ എടുത്തിരുന്നത്. വിറങ്ങലടിച്ച് കിടക്കുന്ന ആ കൊച്ചു കുട്ടനെ അമ്മ നന്നായി പുതപ്പിച്ച്, കൂടെ അമ്മയും കിടന്ന് തന്റെ നെഞ്ചോട് എന്നെ ചേർത്ത് ആ മാതൃഹൃദയത്തിലെ ചൂട് പകരുന്നത് കണ്ണുനീരോടെ ഞാനോർത്തു.

അവളേം നന്നായി പുതപ്പിച്ചു. എന്റെ ചൂടേറ്റ് ഉറങ്ങാൻ അതിയായി ആശിച്ച അവൾക്ക് ഇപ്പൊ പൂർണ മനസ്സോടെ ഞാനെന്റെ ചൂട് നൽകി. അതേ പുതപ്പിനുള്ളിൽ കേറി എന്റെ നെഞ്ചോട് അവളെ ചേർത്ത് നെറ്റിയിലേക്ക് വീണ് കിടന്നാ മുടിയിഴകളെ മടിയൊതുക്കി, നെറ്റിത്തടത്തിൽ ഒരു ചുടുചുംബനവും നൽകി അവളേം ഇറുക്കെ പുണർന്ന് ഞാൻ കിടന്നു. ചെയ്ത് കൂട്ടിയ മഹാപാരാധങ്ങളെ ഓർത്ത് ഒരായിരം വട്ടം മാപ്പിരന്ന് കൊണ്ട്.

മയക്കത്തിലേക്ക് അടുക്കുമ്പോഴും ഉള്ളിലൊരേ പ്രാർത്ഥനയായിരുന്നു, ഇനിയീ മാറ്റവും വെറുമൊരു സ്വപ്നമായി തീരരുതേ എന്ന്……..!!

എപ്പോഴോ കണ്ണ് തുറന്ന ഞാൻ കാണുന്നത് സ്വബോധത്തിൽ അല്ലെങ്കിൽ പോലും കൈകൾ കൂട്ടിയുരുമി വിറച്ച് മാറി കിടക്കുന്ന അവളെയാണ്. മറന്നുപ്പോയാ കാര്യം ഓർത്തെടുത്ത ഞാൻ ഒട്ടും സമയം കളയാതെ തന്നെ ഫാൻ ഓഫ്‌ ചെയ്തു. നേരെ കിടത്തി ഒന്നൂടെ നന്നായി അവളെ പുതപ്പിച്ചു., കിടക്കാൻ തോന്നിയിരുന്നില്ല. കാലല്പം പൊക്കി എന്റെ മടിയിലേക്ക് എടുത്തു വച്ചു. കൈകളാൽ കൂട്ടിതിരുമ്മി അവളുടെ പാദങ്ങൾക്ക് ഞാൻ ചൂടേകി.

“””””””””””കു…..,,,,കുട്ടാ…. കുട്ടാ……,””””””””””””

സ്വപ്നത്തിൽ വിളിക്കുന്നതാവും എന്ന് കരുതി കേട്ടെങ്കിലും ആ വിളിയെ ഞാൻ കേട്ടില്ലെന്ന് നടിച്ചു.

“””””””””””കു…… ട്ടാ……. കുട്ടാ…….”””””””””””

എന്നാൽ നിർത്താതെ അവളെന്റെ പേര് ഉച്ചരിച്ചോണ്ടേയിരുന്നപ്പോ പാദം തിരുമ്മുന്നത് നിർത്താതെ തന്നെ ഞാൻ അവളെ നോക്കി.

കണ്ണ് തുറന്ന് കിടക്കുവായിരുന്നു അവൾ. ആ ഉണ്ടക്കണ്ണുകൾ നിറയെ അത്ഭുതമാണ്. എന്തോ പറയാനായും ശ്രമിക്കുന്നുണ്ട് അവൾ.

“””””””””””പറഞ്ഞോ…….!!””””””””””””

സമ്മതം കൊടുത്തപ്പോൾ വിതുമ്പലോടെ അവളെന്നെ തന്നെ നോക്കുവാണ് കണ്ണിമ തെറ്റാതെ.

“””””””””””കാപ്പി വല്ലതും വേണോ…..??”””””””””

വല്യ ഉത്സാഹത്തോടെയായിരുന്നു അവൾ തലയാട്ടിയത്. ആ പാവം കരുതുന്നുണ്ടാവും ഇതെല്ലാം താൻ കാണുന്ന വെറും സ്വപ്നം മാത്രമായിരിക്കുമെന്ന്……!!

അന്നാദ്യമായി കാപ്പി ഇടാൻ ഞാനടുക്കളേ കേറി. പണ്ട് എത്ര പറഞ്ഞാലും മൂട് അനങ്ങി ഒരു പണി ചെയ്യാത്ത ഞാനാണ്. ഇപ്പൊ വല്ലാതെ മാറിയിരിക്കുന്നു. കഴിഞ്ഞ ആറ് മാസക്കാലം ഒറ്റക്ക് തന്നാ വച്ചതും വിളമ്പിയതും കഴിച്ചതുമെല്ലാം. മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ മനസ്സിലേക്ക് കടന്ന് വരുമെന്ന് തോന്നിയപ്പോ തന്നെ ഞാൻ ബാക്കി കാര്യങ്ങളിലേക്ക് തിരിഞ്ഞു.

രണ്ട് കപ്പിലേക്ക് കാപ്പി പകർന്ന് ചൂടാറ്റി ഞാൻ മുറിയിലേക്ക് കേറി. ടിപ്പോയുടെ പുറത്ത് അത് വച്ച ശേഷം ഞാനവൾക്ക് അരികിലേക്കായി നടന്നു. ഇപ്പോഴും അവൾ നന്നായി കിടുങ്ങുന്നുണ്ട്. തല പതിയെ പൊക്കി, തലയണ എടുത്ത് നീളത്തിൽ വച്ച്, അവളെ പയ്യെ പിടിച്ചിരുത്തി. ടീപ്പൊയിലിരുന്ന കാപ്പിയെടുത്ത് അവളുടെ കൈയിലേക്ക് കൊടുത്ത് ഞാനും കൂടെ കേറിയിരുന്നു. തോളിലൂടെ കൈ ചുറ്റി, അലങ്ങോലമായി കിടന്ന മുടിയെ പിന്നിലേക്ക് വകഞ്ഞ് മാറ്റി അവൾക്ക് വേണ്ടി അവളുടെ നിഴലായി ഞാൻ മാറുവായിരുന്നു അന്നേരമത്രയും.

“””””””””””മതിയോ……??””””””””””

കുടിച്ച് തീർന്ന കപ്പ് വാങ്ങുമ്പോ ഞാൻ ചോദിച്ചു. അതിനവൾ തലയാട്ടി മൂളി. കപ്പ് തിരിച്ച് ടിപ്പോയിലേക്ക് തന്നെയെടുത്ത് വച്ചു. പതിയെ താങ്ങി പിടിച്ചവളെ കിടത്തി. ശിവരാത്രി., മഹാദേവന്റെ അമ്പലങ്ങളിൽ പോകുമ്പോ കിട്ടുന്ന ഭസ്മ തിലകം സഞ്ചിയിൽ കെട്ടി വച്ചിരുന്നു. അതെടുത്ത് അവളുടെ നെറ്റിയിൽ ചാർത്തി, പിന്നെ നന്നായി പുതപ്പിച്ചു.

“”””””””””കുട്ടാ…….””””””””””

ആ വിളി ശ്രദ്ധിക്കാതെ തന്നെ നേരത്തെ ചെയ്ത കൂട്ട് അവളുടെ പാദങ്ങൾ മടിയിലേന്തി ഞാൻ ചൂട് കൊടുത്തു. അപ്പോളവൾ ആഗ്രഹിച്ചത് അത് തന്നെ ആയിരിക്കില്ല., പക്ഷെ സുഖമായി ഉറങ്ങാൻ അതവൾക്ക് ആവശ്യമാണ് എന്നെനിക്ക് തോന്നി. തോന്നലായിരുന്നില്ല. അത് സത്യം തന്നായിരുന്നു, ചെറു ചിരി ചുണ്ടിലൊളിപ്പിച്ച് അവൾ മയക്കത്തെ പുൽകുന്നത് ഞാൻ നോക്കി കണ്ടു.

………. ❤️❤️ ……….

6 MONTHS AGO………!!

“””””””””””അയ്യോ എന്റെ കുട്ടൻ…..””””””””””””

ഞാനാർത്തലച്ച് കരയാൻ തുടങ്ങി. കഴിഞ്ഞ് പോയതൊക്കെയും ഓർക്കുമ്പോ ചങ്ക് പൊട്ടിപ്പോവും പോലെ തോന്നിയെനിക്ക്. ഒന്നും വേണ്ടിയിരുന്നില്ല. ഞാനാ., തെറ്റ് മൊത്തം എന്റെ ഭാഗത്താ. ദേഷ്യം വന്ന് ഞാനെന്തൊക്കെയാ എന്റെ കുട്ടനെ വിളിച്ച് വാരി പറഞ്ഞേ…..?? അവന് വേണ്ടിയായിരുന്നു ഇത്രേം കാലം കാത്തിരുന്നേ, എന്നിട്ടീ ഞാൻ തന്നെ എന്റെ കുട്ടനെ…….

സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവന്റെ ഭാഗത്ത് എന്ത് തെറ്റാ ഉള്ളേ…..?? ഇങ്ങനുള്ള വീഡിയോസ് കാണുന്നത് അവൻ മാത്രാണോ…..?? ഇതീ പ്രായത്തിന്റേത് അല്ലെ…..?? എല്ലാം അറിയാമായിരുന്നിട്ടും ഞാനെന്തേ അപ്പൊ അങ്ങനെയൊക്കെ…..?? ഭഗവതി……..

“””””””””””മോളെ……”””””””””””

മുറിക്കുള്ളിലേക്ക് വന്ന ആ അമ്മയുടെ മുഖം കണ്ടപ്പോ പിടിച്ച് നിർത്താൻ കഴിയാതെ അമ്മേ വലിഞ്ഞ് മുറുക്കി ഞാൻ അലമുറയിട്ട് കരയാൻ തുടങ്ങി.

“””””””””””ഇങ്ങനെ കരയല്ലേ മോളെ….., അവൻ മോളോട് ചെയ്തതിന് അമ്മ ക്ഷെമ ചോദിക്കുവാ. അമ്മേടെ ഉണ്ടക്കണ്ണി എല്ലാം മറന്നേക്ക്……!!”””””””””””

“””””””””””അമ്മേ കുട്ടൻ……”””””””””””

എന്നെ തട്ടി ആശ്വസിപ്പിക്കുമ്പോഴും ഞാൻ തിരക്കിയത് അതാണ്…..!!

“””””””””””വേണ്ട മോളെ അവനെ പറ്റിയിനി ഒരക്ഷരം പോലും മിണ്ടരുത്. അവനെ പെറ്റ് വളർത്തിയതിൽ ഞാനിപ്പോ ദുഖിക്കുവാ. എനിക്കിനി അങ്ങനൊരു മോനില്ലാ. മോൾടെ മനസ്സിന്നും അവനെ എടുത്ത് കളഞ്ഞേക്ക്. അവന്റെ മുഖമോർക്കുമ്പോഴേ എനിക്കിപ്പോ വെറുപ്പാ……!!”””””””””””

എടുത്തടിച്ചത് പോലാമ്മാ വിലപിക്കുമ്പോ അവരുടെ സ്നേഹത്തെ കളങ്കപ്പെടുത്തിയത്, ഞാനാണെന്ന് ഓർത്തപ്പോ നിന്ന നിൽപ്പിൽ അങ്ങ് മരിച്ചിരുന്നേൽ എന്ന് ആശിച്ചുപ്പോയി.

“””””””””””അയ്യോ അമ്മേ അങ്ങനെയൊന്നും പറയാതമ്മേ…., കുട്ടനല്ലാ, എന്റെ കുട്ടനല്ല., ഞാനാ ഈ ഞാനാ തെറ്റുകാരി. ഞാൻ കാരണാ എല്ലാം ഞാൻ കാരണാ….”””””””””””

നടന്നതെല്ലാം തന്നെ വിതുമ്പലോടെ പറഞ്ഞവസാനിപ്പിക്കുമ്പോ മരവിച്ച അവസ്ഥയിലായിരുന്നു അമ്മ.

“””””””””””ടി…….””””””””””””

ഒരലർച്ച കേട്ടു, മുഖമുയർത്തി നോക്കുമ്പോ തന്നെ ഞാൻ കണ്ടു എന്നെയടിക്കാനായി കൈയോങ്ങുന്ന ചേച്ചിയെ. കണ്ണടച്ച് പോയി. എന്നാലടി കിട്ടിയില്ല. അടച്ച കണ്ണ് തുറക്കുമ്പോ കാണുന്നത് എന്നെ വെറുപ്പോടെ നോക്കുന്ന തങ്കിയേച്ചിയെയും അടിക്കാനോങ്ങിയ കൈ പിടിച്ച് വച്ചേക്കുന്ന പിങ്കിയേച്ചിയേമാണ്.

“””””””””””മതിയായല്ലോ നിങ്ങൾക്കെല്ലാവര്ക്കും മതിയായല്ലോ….?? എന്റെ കുട്ടന് പറയാനുള്ളത് ആരേലും കേട്ടോ…..?? എല്ലാരും കൂടെ അവനെ അടിച്ചോടിച്ചില്ലേ…..?? സമാധാനമായില്ലേ അമ്മയ്ക്കും ബാക്കിയുള്ളോർക്കും., എവിടെ പോയോ എന്റെ കുട്ടൻ. എല്ലാരും കണ്ടത് ഇവളുടെ മുഖത്തെ പാടാ. എന്നാ ഞാനേ കണ്ടുള്ളൂ അവന്റെ മുഖം. എന്നിട്ടും അത് പോലും ശ്രദ്ധിക്കാതെ അവനെ വീണ്ടും വീണ്ടും നിങ്ങളെല്ലാരും ചേർന്ന് പൊതിരെ തല്ലി….. കുട്ടാ…….””””””””””””

അലറി കൊണ്ട് നിലത്തേക്ക് വീണ് പൊട്ടി കരയുന്ന തങ്കിയേച്ചിയെ ചേർത്ത് പിടിച്ച് വിതുമ്പുവാണ് പിങ്കിയേച്ചി. എല്ലാരുടേം കണ്ണിലും ചെയ്ത പാപത്തെ കുറിച്ചുള്ള സങ്കടവും കണ്ണുനീരും. ഇതിനെല്ലാത്തിനും കാരണക്കാരി ഈ ഞാനും. ഞാനൊറ്റയൊരുത്തി……!!

എല്ലാരും എന്നെ വെറുത്തു. കുട്ടൻ തിരിച്ച് വരണതും കാത്ത് നാളുകൾ എണ്ണി കാത്തിരുന്നു. എന്നാലവൻ വന്നില്ല. വിച്ചനെ ഒരുപാട് തവണ വിളിച്ച് അന്വേഷിച്ചു. എന്നാ അവിടേം സങ്കടം മാത്രായിരുന്നു ബാക്കി.

മറ്റുള്ളവരുടെ വെറുപ്പും കുട്ടന്റെ അവസ്ഥയും എന്നെ ഓരോ നിമിഷവും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടേയിരുന്നു. ഇങ്ങനെ ജീവിക്കാൻ എനിക്ക് കരുത്തില്ലായിരുന്നു. പക്ഷെ ചാവാൻ ഒരുങ്ങുമ്പോഴൊക്കെ ദൈവം എന്നെ തോൽപിച്ചോണ്ടേയിരുന്നു. അവസാനം തളർത്തി കളഞ്ഞു.

………….. ❤️ ❤️ ……………

കണ്ണ് തുറക്കുമ്പോ ഞാൻ കാണുന്നത് ഏതോ ഒരു റെയിൽവേ സ്റ്റേഷനാണ്. ട്രെയിനിന്റെ ഇരമ്പിയടുക്കുന്ന ശബ്ദം കാതിൽ നിറഞ്ഞു. പാളത്തിൽ നിന്നുമെന്നെ നോക്കി നിക്കുന്ന ഒരു നിഴൽ രൂപത്തെ ഞാൻ കണ്ടു. മുഖം മാത്രം വ്യക്തമല്ല. എന്നാൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അവൻ നടന്ന് വന്നപ്പോ, ആ മുഖം കണ്ട് ഞാനലറി കരഞ്ഞുക്കൊണ്ട് അങ്ങോട്ടേക്ക് ഓടാൻ ശ്രമിച്ചു. എന്നലെനിക്കതിന് കഴിയുമായിരുന്നില്ല. വീൽചെയറിൽ നിന്നും ചാടി ഇറങ്ങുമ്പോ നിലതെറ്റി ഞാൻ താഴെക്ക് വീണിരുന്നു. അപ്പോഴും അവനെന്നെ നോക്കി ചിരിക്കുവാണ്. തോറ്റ് പോയവന്റെ അങ്ങനെ പറയുന്നതിനേക്കാൾ ശെരി തോൽപ്പിച്ച് കളഞ്ഞവന്റെ ചിരി. പ്രാണവേദനയോടെ ഞാൻ വിളിച്ചലറി. ട്രെയിൻ അടുക്കുന്നു. എന്റെ ഭഗവതി. എന്നെ നോക്കി നിൽക്കെ മരണം അവനെ തിന്നിരുന്നു. മുഖം പൊത്തി ഞാനലറി. ഇല്ല ഇതൊക്കെ വെറും സ്വപ്നമാണ്. ഇല്ല ഞാൻ വിശ്വസിക്കില്ല. പൊത്തിപ്പിടിച്ച കൈ മാറ്റി ഞാൻ നോക്കി, എന്റെയടുത്തായി കിടന്ന് പിടക്കുന്നുണ്ട്. എന്നെ കാണിക്കാനെന്ന വണ്ണം ഒറ്റ തവണ മിടിച്ചത് നിലച്ചു. എന്റെ കുട്ടന്റെ ഹൃദയം……!!

“””””””””””””കുട്ടാ………””””””””””””””

……………. ❤️❤️ …………….

നല്ല ഉറക്കത്തിലായിരുന്ന ഞാൻ ആ അലർച്ച കേട്ടാണ് ഇരുന്നിടത്ത് നിന്നും ഞെട്ടിയെഴുന്നേൽക്കുന്നത്. ഇപ്പോഴും എന്റെ മടിയിൽ തന്നാണ് അവളുടെ കാലുകൾ. മടിയിൽ നിന്നുമതിറക്കി വച്ച ശേഷം ഞാൻ അവളുടെ അടുത്തേക്കായി പോയി. കണ്ണുകൾ തുറന്ന് പേടിയോടെ അവൾ ചുറ്റും നോക്കുന്നു. നന്നായി തന്നെ വിയർത്തിട്ടുമുണ്ട്. സ്വപ്നം വല്ലതും കണ്ടതാകും.

“”””””””””കുട്ടാ…….””””””””””””

എന്നെ കണ്ടവൾ പൊട്ടിക്കരയാൻ തുടങ്ങി.

“”””””””””””എന്താ എന്താ പറ്റിയെ…..?? സ്വപ്നം വല്ലതും കണ്ടോ…..??””””””””””

ആദിയോടെ ഞാൻ തിരക്കി. ഒരുനിമിഷം കണ്ണിമാ വെട്ടാതെ എന്നെ നോക്കിയ അവൾ പിന്നീടെന്നെ വാരി പുണർന്നു.

“”””””””””””കുട്ടാ…….”””””””””””””

വിളിക്കുമ്പോഴും അവൾ നന്നേ പേടിച്ചിരുന്നു, വിതുമ്പുന്നുണ്ടായിരുന്നു. ഞാനും ഒന്നും പ്രതികരിച്ചില്ല, അങ്ങനേലും അവൾക്ക് ആശ്വാസം കിട്ടുവാണേ കിട്ടിക്കോട്ടേന്ന് ഞാനും കരുതി.

“”””””””””സ്വപ്നത്തിൽ ആണേലും ഒറ്റക്കല്ല, എന്നേം കൂടെ കൂട്ടിക്കോണം അത് മരിക്കാനായാലും ജീവിക്കാനായാലും…..!!”””””””””””

ഇനിയൊരുപക്ഷെ അവൾ എനിക്കെന്തേലും ആപത്ത് വരുന്നതയാണോ സ്വപ്നം കണ്ടത്……??

അവൾ ഓക്കെയായി എന്ന് തോന്നിയപ്പോ അവളെ വിട്ടകന്ന് ഞാനെഴുന്നേറ്റു. ബാത്‌റൂമിലേക്ക് നടന്നു.

“””””””””സ്വപ്നത്തിൽ ആണേലും എനിക്ക് കാപ്പി ഇട്ട് തന്നല്ലോ, എന്റെ കാല് തടവി തന്നല്ലോ, ന്നേ കെട്ടിപ്പിടിച്ചല്ലോ, എനിക്ക് മുത്തം തന്നല്ലോ……””””””””””””

ബാത്‌റൂമിലേക്ക് കേറും മുന്നേ അവള് ആരോടെന്നില്ലാതെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞാൻ തല തിരിച്ച് നോക്കി. മുഖത്ത് നിറഞ്ഞ് നിന്ന സന്തോഷവും ചുണ്ടിൽ നിറഞ്ഞ് നിന്ന ചിരിയും കണ്ടപ്പോ എനിക്കുള്ളിലും ഒരു ചിരി തന്നായിരുന്നു.

ഒന്ന് ഫ്രഷ് ആയി രാത്രി ഊരി കളഞ്ഞ ബനിയനും എടുത്തിട്ട് ഞാൻ അവളുടെ അരികിലേക്ക് ചെന്നു.

“””””””””””ഈ പെഴച്ചവളെ കൊല്ലാത്തത് എന്താ……??”””””””””””

“””””””””””സമയം ആട്ടെ…..,”””””””””””

അവളുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും., ചിരിയോടെ ഞാൻ പറഞ്ഞു.

“”””””””””””എന്നെ അടിക്കുന്നില്ലേ…..??”””””””””””

“”””””””””””അടിക്കണോ……??”””””””””””

“””””””””””അടിച്ചോ, എത്ര വേണേ അടിച്ചോ. ഞാനത്രക്കല്ലേ ദ്രോഹം ചെയ്തേ. അടിച്ച് കൊന്നോ. സന്തോഷേയുള്ളൂ. വേറാരും അല്ലല്ലോ, എന്റെ കുട്ടൻ തന്നല്ലേ……??””””””””””””

ഞാനൊന്നും മിണ്ടിയിരുന്നില്ല.

“””””””””””കുട്ടാ, എന്നെയൊന്ന് ബാത്‌റൂമിൽ ആക്കി തരോ…..??”””””””””””

എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനൊപ്പം അവൾ ചോദിച്ചു. ശെരിക്കും പറഞ്ഞാൽ അതിനായിരുന്നു ഞാൻ അവൾക്കരികിലേക്ക് പോയത് തന്നെ. മുള്ളുകൾ പോലുള്ള വാക്കുകളാൽ അവളാപ്പോഴൊക്കെ എന്നെ വേദനിപ്പിക്കുവായിരുന്നു.

“””””””””””വാ……””””””””””””

പതിയെ അവളെ പൊക്കിയെടുത്തു, ബാത്‌റൂമിലേക്ക് നടന്നു.

“”””””””””കുട്ടാ…….”””””””””””

യൂറോപ്പ്യൻ ക്ലോസെറ്റിൽ അവളെയിരുത്തി തിരിഞ്ഞ് നടക്കാൻ തുനിയവേ അവളെന്നെ വിളിച്ചു നിർത്തി.

“””””””””””കെട്ട്……”””””””””””

ഇട്ടിരുന്ന ബനിയൻ അല്പം പൊക്കി പാവാടയുടെ വള്ളി കാട്ടി പേടിയോടെയാണ് അവളത് പറഞ്ഞത്. എന്നാൽ അവൾക്കത് ചെയ്യാൻ പറ്റില്ല എന്ന് മനസ്സിലായതും ഞാൻ തന്നെ കെട്ടും മാറ്റി പാവാടയും അല്പം താഴ്ത്തി ഡോർ ചാരി പുറത്തേക്കിറങ്ങി.

മാറ്റങ്ങൾ എല്ലാവർക്കും അനിവാര്യമാണ്. പക്ഷെ എന്റെ കാര്യത്തിൽ ഇത്ര പെട്ടന്ന് ആവൂന്ന് കരുതിയിരുന്നില്ല. ചില സ്വപ്നങ്ങൾ അങ്ങനാണ്. ഭ്രാന്തമായി സ്നേഹിക്കുന്ന ആളെ വെറുക്കാനും, കൊല്ലാൻ ആഗ്രഹിക്കുന്ന ആളെ സ്നേഹിക്കാനും തോന്നിക്കുന്ന ഒരു മായാജാലം. രാത്രികളിൽ ഉറക്കം കളഞ്ഞ ചില ദുസ്വപ്നങ്ങൾ പോലെ അവളെ ദ്രോഹിച്ചതും കൊല്ലാൻ ആഗ്രഹിച്ചതും പെഴച്ചവളെയെന്ന് അഭിസംബോധന ചെയ്തതും എല്ലാം വെറും ദുസ്വപ്നങ്ങളായി കണ്ട് കളയാനാണ് ഞാനുമിപ്പോ ഏറെ ആഗ്രഹിക്കുന്നത്. ഒരു അടി കിട്ടിയാൽ അത് മായാൻ വല്യ പാട് കാണില്ല., എന്നാൽ അറിഞ്ഞോ അറിയാതെയോ വായീന്ന് വീഴുന്ന ഒരു വാക്ക്, അതിന്റെ അർഥം, അത് മറ്റുള്ളവരിൽ ഉണ്ടാക്കുന്ന വേദന അത് മായാൻ പാടാ. അവളെന്നോട് കാണിച്ച തെറ്റ്, ഇന്നവൾ അതേ കുറിച്ചോർത്ത് ഏറെ വേദനിക്കുന്നു., ഇതേ അവസ്ഥ തന്നെയാണ് എനിക്കും. ഇന്നലെ രാത്രി കൂടെ അവളോട് ഞാൻ കാണിച്ച ദ്രോഹം, ഇന്നതോർത്ത് ഞാനും വേദനിക്കുന്നു. അപ്പൊ ഇക്യുലായി.

“””””””””””കുട്ടാ…….””””””””””””

ചിന്തകളിൽ ആണ്ട് പോയ ഞാൻ അവളുടെ വിളി കേട്ടാണ് ഉണരുന്നത്. ചാരിയ വാതിൽ തുറന്ന് ഞാനകത്തേക്ക് കേറി. പാവാട താഴെ ഊർന്ന് കിടക്കുവാണ്. നഗ്നമായ അവളുടെ മേനി കണ്ട് കാമം തോന്നിയിരുന്നില്ല എന്നത് വേറൊരു സത്യം. പാവാട കുറച്ച് മേലെ കേറ്റി ഞാനവളെ എടുത്തു. തിരിച്ച് ബെണ്ടിലേക്ക് കിടത്തിയ ശേഷമാണ് പാതിവരെ കേറ്റിയ പാവാട മുഴുവനായും കേറ്റിയിടുന്നതും.

ഡോറിന്മേലുള്ള നിർത്തതേയുള്ള കൊട്ട് കേട്ടാണ് ഞാൻ തിരിയുന്നത്. പോയി ചെന്ന് വാതില് തുറന്നു. അമ്മയാണ്. മോള് ഉയിരോടെ ഉണ്ടോന്നറിയാൻ അതിരാവിലെ തന്നെ ഓടി പിടച്ച് വന്നതാണ്.

“”””””””””””മോള്……??””””””””””””

ഞാൻ പറഞ്ഞില്ലേ…..?? കാരണം മകനെ നല്ല വിശ്വാസമാണ്. അല്ലാ ഒന്നോർത്താൽ ഞാനവളെ കൊന്ന് കാണുമെന്ന് അമ്മ പേടിച്ചതിൽ തെറ്റ് പറയാനൊക്കില്ല. അത്രക്കുണ്ടായിരുന്നല്ലോ ഇന്നലത്തെ എന്റെ പെർഫോമൻസ്……!!

ചിരിയോടെ ഞാൻ പുറത്തേക്കിറങ്ങി. അമ്മ അകത്തേക്കും.

സോഫാ മേൽ എന്ത് ചെയ്യണമെന്നോർത്ത് ഇരുക്കുമ്പോഴാണ് ആരുടെയോ നിഴലനക്കം കണ്ടേ. തിരിഞ്ഞ് നോക്കുമ്പോ തന്തപ്പടിയാണ്. എന്റെയല്ല അവളുടെ……!!

എന്നെ കൊല്ലുന്നൊരു നോട്ടവും നോക്കി അയാളും കേറിയത് മുറിയിലേക്കാണ്. പിന്നെ എന്റെ പിതാവ് വന്നു, തങ്കി വന്നു, പിങ്കി വന്നു, എല്ലാരും പല ഭാവങ്ങളിലായി എന്നെ നോക്കീട്ടാണ് മുറിയിലേക്ക് കേറിയത്. ഇങ്ങനെ മുറിയിൽ കേറി അവളെ കാണാൻ മാത്രം അവളെന്താ അവിടെ ഇരട്ട പ്രസവിച്ച് കിടക്കുവാണോ…??

അങ്ങനെ കൊറേനേരം അവിടെ തന്നെയിരുന്നു. പിന്നെ റോഡിലോട്ട് ഇറങ്ങി.

“”””””””””ഒരു ലൈറ്റ്സ്…….!!””””””””””

എടുത്ത് ചുണ്ടോട് ചേർത്ത് തീ പകർന്നു.

“””””””””തരമേ……””””””””””

പരിചയക്കാരന്റെ കടയായത് കൊണ്ട് തന്നെ വേറെ ചോദ്യവും പറച്ചിലുമൊന്നും ഇല്ലായിരുന്നു. എരിയുന്ന സിഗരറ്റുമായി ഞാൻ നടന്നു ഒരു ലക്ഷ്യം ഇല്ലാതെ.

………….. ❤️❤️ ……………

പിന്നെ വീട്ടിലോട്ട് കേറുന്നത് തന്നെ ഉച്ചയോട് ആവുമ്പോഴാണ്. അത് വരെ എവിടെയൊക്കെ കറങ്ങി തിരിഞ്ഞൂന്നെനിക്ക് തന്നെയറിയില്ല. ഹാളിലൊന്നും ആരേം കണ്ടില്ല. ഞാൻ നേരെ മുറിയിലേക്ക് കേറി. എപ്പോഴോ മറന്ന് പോയ, ഒളിച്ചു പോയ ചിരി, സന്തോഷം എല്ലാം വീണ്ടും എന്നുള്ളിൽ നിറയുന്നത് ഞാനറിഞ്ഞു. നല്ല ഉറക്കത്തിലായിരുന്നു അവൾ. അത് നോക്കി കണ്ട് കൊറേ നേരം ശില പോലെ ഞാൻ നിന്നുപോയി. പിന്നീട് ആ ഉറക്കത്തെ ശല്യം ചെയ്യാതെ ഞാനും പോയി കിടന്നു.

“””””””””””എവിടാ പോയേ…….??””””””””””””

നടു ഒന്ന് നിവർത്തി ചെരിഞ്ഞു കിടക്കാനായി ആയുമ്പോഴാണ് ആ ചോദ്യം വന്നത്. ചിരിയോടെ ഞാൻ അവൾക്ക് അഭിമുഖമായി കിടന്നു.

“””””””””””മ്മ്…….!!””””””””””

പുരികമുയർത്തി ഞാൻ ഒന്നമർത്തി മൂളി.

“””””””””””ശ്ശോ, മനസ്സിലായി., വലിക്കാൻ പോയതാല്ലേ……??”””””””””””

മുഖം ചുളിച്ച് പറഞ്ഞവൾ കണ്ണ് നിറച്ച് എന്നെ നോക്കി. അതിന്റെ അർഥം മാത്രമെനിക്ക് മനസ്സിലായിരുന്നില്ല.

“”””””””””””അല്ലേലും ഇതൊക്കെ ചോദിക്കാൻ ഞാനാരാ അല്ലേ…?? വെറുമൊരു പെഴച്ചവള്……!! ഈ പെഴച്ചവളുടെ തലേ തൊട്ടല്ലേ സത്യം ചെയ്തേ എല്ലാം നിർത്തൂന്ന്. അല്ലേ തന്നെ ഒരു സത്യത്തിലൊക്കെ എന്തിരിക്കുന്നു….?? ഇനി വല്ലതും ഉണ്ടായാലും ഈ ആർക്കും വേണ്ടാത്തവൾക്കല്ലേ ഉണ്ടാവുള്ളൂ….??””””””””””

എന്തൊക്കെയോ പറഞ്ഞവൾ വിതുമ്പാൻ തുടങ്ങി. ഒന്നും മനസ്സിലായില്ലെങ്കിലും അവളുടെ കണ്ണുനീര് കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത് അത് അമ്പിയിൽ നിന്നും അന്യനിലേക്ക് മാറിയതിന്റെ ലക്ഷണം അല്ലാ കൊറേ നാള് കൂടി അവളുടെ പിണക്കവും പരിഭവവും കാണുന്നതിന്റെ സന്തോഷമായിരുന്നു.

“”””””””””””ഏയ്‌……..””””””””””””

കണ്ണുനീര് തുടക്കലും മൂക്ക് പിഴിയലുമൊക്കെ കഴിഞ്ഞ് മൗനത്തോടെ അവളെന്നേം നോക്കി മിഴിച്ച് കിടന്നപ്പോ, കണ്മുന്നിലായി വിരൽ ഞൊടിച്ച് ഞാനവളെ വിളിച്ചു.

“””””””””””ഇപ്പയെന്തിനായീ സങ്കടം…..?? സത്യം ചെയ്ത് തന്ന സമയത്ത് എല്ലാം ഉപേക്ഷിച്ചതാ ഞാൻ. അന്ന് അത്രത്തോളം സ്നേഹിച്ചതല്ലേ…..?? പിന്നെയാ സ്നേഹം മാറി വെറുപ്പായപ്പോ ഇട്ട സത്യത്തെ പോലും മറന്ന് ഞാൻ വീണ്ടും ആരംഭിച്ചു….!!””””””””””

“”””””””””””ഈ പിഴച്ചവളോട് ഇപ്പഴും വെറുപ്പാല്ലേ…….??””””””””””

“””””””””””ഇതിപ്പോ എത്ര തവണയാ സ്വയം ഇങ്ങനെ വിളിച്ച് വിളിച്ച്……, ഇതൊക്കെ കേക്കുമ്പോ പിന്നെയെങ്ങാനാ വെറുപ്പ് കുറയാ….??”””””””””

“””””””””””എന്റെ കുട്ടനല്ലേ എനിക്കാ പേര് ഇട്ട് തന്നെ…..?? പേര് ഇട്ടത് മാത്രോമല്ല, ഒരുക്ക് പോലുള്ള കൈകൊണ്ട് എന്നെ തല്ലിയതും വേറെ…….!!”””””””””””

“”””””””””””ഞാനങ്ങനെ വിളിച്ചതും തല്ലിയതും ചുമ്മാതാണോ……?? എന്നെ എന്തൊക്കെയാ അന്ന് പറഞ്ഞെന്ന് വല്ലോ ഓർമയുമുണ്ടോ……?? എല്ലാം കേട്ടപ്പോ നിയന്ത്രിക്കാൻ എനിക്ക് പറ്റിയില്ല. അത്രക്ക് വേദനിച്ച് പോയെന്റെ മനസ്സ്……!! പിന്നെ തല്ലിയ കേസ് പറയുവാണേ നീ എന്നെ എത്ര വട്ടാ മാറി മാറിയടിച്ചേ…..?? എനിക്കെന്താ വേദന എടുക്കില്ലേ…..?? എന്റെ ചുണ്ട് പൊട്ടിയപ്പോ വന്നതും ചോര തന്നെയാ. എന്നിട്ടും ഞാൻ ക്ഷെമിച്ചു. പക്ഷെ പറയാൻ പാടില്ലാത്തത് അല്ലേ നീ പറഞ്ഞേ……?? അതാ എനിക്ക് സഹിക്കാത്തേ…….!!”””””””””””

അവസാനം മുറിഞ്ഞ് പോയ വരികൾക്കൊപ്പം ഒരു തുള്ളി കണ്ണുനീരും ബാക്കിയായി.

“”””””””””””നിനക്ക് തോന്നുന്നുണ്ടോ മാളുയേച്ചി എന്റെ കഴപ്പ് തീർക്കാൻ ഞാൻ നിന്നേം പെറ്റമ്മേം കൂടെപ്പിറപ്പുകളേം ഉപയോഗിക്കൂന്ന്……??””””””””””

വേദനയോടെ ഞാനത് ചോദിച്ചു. പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നി. അവളുടെ ഉള്ള് പൊട്ടിയുള്ള കരച്ചിൽ കേട്ട് എന്റെ കണ്ണുകളും നിറഞ്ഞു.

“”””””””””””ഞാൻ വിഷമിപ്പിക്കാനോ നിന്നെ കരേപ്പിച്ച് സന്തോഷിക്കാനോ വേണ്ടിട്ടല്ല ഒന്നും പറഞ്ഞേ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. എല്ലാം മറക്കാൻ ശ്രമിക്കുവാ ഞാനിപ്പോ. നിന്നോട് ചെയ്ത് കൂട്ടിയ മഹാപാരാധങ്ങൾക്കൊക്കെ നിന്റെ കാലേ വീണ് ഞാൻ മാപ്പ് ചോദിക്കുവാ……!!””””””””””

“”””””””””അയ്യോ കുട്ടാ……””””””””””””

എഴുന്നേറ്റ് കാലേ തൊടാൻ ശ്രമിച്ച എന്നെയവൾ എത്തി വലിഞ്ഞെങ്ങനെയൊക്കെയോ തടഞ്ഞു. പിന്നെ ഇറുകെ പുണർന്ന് എന്നെ സമാധാനിപ്പിച്ചു. അപ്പോഴും രണ്ടാളുടെ കണ്ണുകളും നിറഞ്ഞ് ഒഴുകുവായിരുന്നു.

“”””””””””കരയാതെ കുട്ടാ……””””””””””

വിരലുകളാൽ എന്റെ കണ്ണുനീരൊപ്പുമ്പോ അവൾ മറന്നതോ അവഗണിച്ചതോ ആയ കാര്യം അവളുടെ കണ്ണുനീര് തുള്ളികൾ…..!!

“”””””””””എന്നേ സമാധാനിപ്പിക്കുമ്പോഴും കണ്ണുനീരൊപ്പുമ്പോഴും, നീയും കൂടെ കരയുവല്ലേ മാളുയേച്ചി……??”””””””””””

“”””””””””കുട്ടാ……””””””””””

വിളിച്ചു., പക്ഷെ മൗനമായിരുന്നു പിന്നീടുള്ള സമയമത്രയും.

“””””””””””ഞാൻ, എനിക്ക്……..””””””””””””

എന്തോ ഓർത്തെടുത്ത് അവൾ പറയാൻ ശ്രമിച്ചു. പക്ഷെ സമ്മതിച്ചില്ല ഞാൻ. വായ മൂടിയിരുന്നു. ഇനീം പഴയത് ഓരോന്ന് ഓർത്ത് അവളുടെ മനസ്സ് വിഷമിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.

“”””””””””വേണ്ട. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനിയും അതൊന്നും ഓർക്ക കൂടി ചെയ്യണ്ട……””””””””””

ഉള്ളിലുള്ള സങ്കടം, ചെയ്ത് കൂട്ടിയതെല്ലാം ഓർത്തുള്ള കുറ്റബോധം, എല്ലാം അവളെ തളർത്തി കൊണ്ടേയിരുന്നു. എന്നേം അള്ളിപ്പിടിച്ച് എത്രയോ നേരം അവൾ വിതുമ്പുവായിരുന്നു.

“”””””””””കുട്ടാ, ദേഷ്യോം വെറുപ്പും തീരുവോളം എന്നെ ഉപദ്രവിച്ചോട്ടോ, ഞാനത് അർഹിക്കുന്നത് തന്നാ. ഞാൻ കാരണം ഒരുപാട് വിഷമിച്ചത് അല്ലേ എന്റെ കുട്ടന്റെ മനസ്സ്, അപ്പോ ആ മനസ്സ് സന്തോഷിക്കുവോളം എന്നെ എന്താച്ചാ ചെയ്തോ. എത്ര വേദനയായാലും ഞാൻ സഹിച്ചോളാം…….!!””””””””””

“”””””””””ഞാൻ ചെയ്യുമായിരുന്നു., ഇന്നലെ രാത്രി വരെ. പക്ഷെ ഇനി പറ്റില്ലെന്നെ കൊണ്ട്. കാണാൻ പാടില്ലാത്തതാ ഒരു ദുസ്വപ്നം പോലെന്നെ വേട്ടയാടിയത്. വേണ്ട ഇനിയൊന്നും, അനുഭവിക്കേണ്ടതിന്റെ മൊത്തം നീ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു. ഇതെല്ലാം അറിയാമായിരുന്നിട്ടും ഞാനും നിന്നെ ഒരുപാട് കണ്ണുനീര് കുടിപ്പിച്ചു…….!!”””””””””””

ഒരുവേള ഞാൻ നിർത്തി……..!!

“””””””””””ഞാൻ നരകത്തിലെ പോവുള്ളൂ മാളുയേച്ചി. പക്ഷെ അതിന് മുന്നേ ജീവിച്ചിരിക്കുന്ന ഒരു നിമിഷം എങ്കിൽ ഒരു നിമിഷം മാളുയേച്ചിയോടൊപ്പം പഴേ കുട്ടനായി എനിക്ക് സ്വർഗ്ഗത്തിൽ ജീവിക്കണം. ഞാൻ….., ഞാൻ സ്നേഹിച്ചോട്ടെ മാളുയേച്ചി നിന്നെ…….??”””””””””””

“”””””””””കുട്ടാ….”””””‘”””””

അലമുറയിട്ട് കരഞ്ഞുകൊണ്ടവൾ എന്നെ ചുറ്റിപ്പിടിച്ചു. മുഖമൊട്ടാകെ ഭ്രാന്തമായി ചുംബിച്ചു. അറിയുകയായിരുന്നു എപ്പോഴോ ഉപേക്ഷിച്ച ആ സ്നേഹത്തെ. എന്റെ ഉണ്ടക്കണ്ണിയെ..!!

ഏറെ, കുറെയേറെ നേരം കരഞ്ഞും, കെട്ടിപ്പിടിച്ചും, ചുംബനങ്ങളാൽ പൊതിഞ്ഞും അവളെന്നോട് കാട്ടുവായിരുന്നു ആറ് മാസങ്ങളായി കൊണ്ട് നടന്ന വിഷമത്തെ, സ്നേഹത്തെ, വേദനയേ……!!

“”””””””””””മതി മതി, എന്റെ മുഖം എനിക്കിനിയും ആവശ്യമുള്ളതാ, മൊത്തം തുപ്പലാക്കി. മാറിക്കെ……!!””””””””””

അവളിൽ നിന്നും അകന്ന് മാറി ഞാനെഴുന്നേറ്റു. തിരിഞ്ഞ് ബാത്‌റൂമിലേക്ക് കേറാൻ ആയവേ ആ മുഖം ഒന്ന് ശ്രദ്ധിച്ചു പോയി. പിടിച്ച പിടിയാലേ ഞാൻ നിന്നു. വാടിയ മുഖം, വിതുമ്പുന്ന അധരങ്ങൾ, നിറഞ്ഞ് വരുന്ന മിഴികൾ.

“”””””””””ഇതെന്താ പെട്ടന്ന്…..?? എന്താ മാളുയേച്ചി ഞാൻ കളിയാക്കിയത് ആണോ കാര്യം……??”””””””””””

വീണ്ടും അവളോടൊപ്പം കേറി കിടന്ന്, ആ മുടിയിൽ തലോടി ഞാൻ ചോദിച്ചു.

“”””””””””പോട്ടെ, അതിനാണ് ഈ സങ്കടോങ്കി കുട്ടൻ ദേ സോറി ചോദിക്കുവാ. ഒന്ന് കളിയാക്കിയാ വാടി പോണൊരു പെണ്ണ്…..!!””””””””””””

എന്നിട്ടുമൊന്നും മിണ്ടാതെയായപ്പോ ഞാൻ പറഞ്ഞു.

“””””””””””കുട്ടാ……”””””””””””

“”””””””””ഓ……””””””””””

“””””””””””കരുതിയതല്ല ഞാൻ, ഈ ജന്മം പഴേ കൂട്ടെന്നെ സ്നേഹിക്കൂന്ന്……!! ഞാൻ., അതക്കെ ഓർത്തപ്പോ എനിക്ക്….., അറിയില്ല……., അത്……”””””””””””

“”””””””””ഏയ്‌ ഏയ്‌……”””””””””

നിറഞ്ഞ വന്ന സങ്കടമോ സന്തോഷമോ വാക്കുകൾ കിട്ടാതെ അവൾ പതറിയപ്പോൾ ഞാനിടക്ക് കേറി.

“”””””””””””പഴേ കൂട്ടല്ല, അതിനും മേലെ…..!!””””””””””

അതൂടെ ഞാൻ കൂട്ടിച്ചേർത്തു. വീണ്ടും എഴുന്നേൽക്കാനൊരുങ്ങുമ്പോ കണ്ണിലുടക്കിയത് ആ പാടുകളാ. എന്റെ വിരലുകൾ പതിഞ്ഞ ആ കവിളുകൾ ഇന്നവിടേം നീര് വച്ച് കിടക്കുവാണ്.

“”””””””””നന്നായി വേദനിച്ചൂലേ….??””””””””””

കവിൾതടത്തിൽ തലോടി വേദനയോടെ ഞാൻ തിരക്കുമ്പോ അവളും വേദനയോടെ എന്നെ ചിരിച്ച് കാട്ടി. ആ ചിരി മതിയായിരുന്നു ഞാൻ അനുഭവിക്കുന്ന വേദനയെ ഇരട്ടിയാക്കാൻ…….!!

മാപ്പിരക്കാൻ കൂടിയുള്ള അർഹത എനിക്കാവേള ഉണ്ടായിരുന്നില്ല.

“”””””””””മാളുയേച്ചി ഒന്നെന്നെ തല്ലെടി, നീയിപ്പോ കൊണ്ട് നടക്കണയീ വേദന ഞാൻ കൂടൊന്ന് അറിയട്ടെ……!!””””””””””

അവളുടെ കൈയെടുത്ത് ഞാനെന്റെ കവിളിലേക്ക് ചേർത്തു. അവളപ്പൊ തലോടുവാണ് അവിടം. അടികിട്ടുമെന്ന് പ്രതീക്ഷ എനിക്ക് കിട്ടിയത് തണുപ്പേകിയ ചുംബനമാണ്.

എത്രയോ നേരം അധരങ്ങളാൽ എന്റെ കവിൾത്തടം അവൾ മുദ്ര വച്ചിരുന്നു. പിന്നീട് മുഖം മാറ്റിയവൾ പറഞ്ഞു.

“”””””””””ഇനിയൊരു വാക്ക് കൊണ്ട് പോലുമെന്റെ കുട്ടനെ ഞാൻ വേദനിപ്പിക്കില്ല. എനിക്കതിനൊട്ടും കഴിയേമില്ല……!!””””””””””

സ്നേഹം കൊണ്ട് രചിച്ച കഥയാണ്, വെറുപ്പ് കൊണ്ട് തുടരാനാവില്ല, അതിനിനി സ്നേഹം തന്നെ വേണം. ഉള്ള് നിറയെ സ്നേഹവുമായി എന്റെ ഉണ്ടക്കണ്ണിയെ ഞാൻ നോക്കി., പിന്നെ അടർന്ന് വീണ കണ്ണുനീരിനെ തുടച്ച് നീക്കി എഴുന്നേറ്റു.

“”””””””””അതേ, വല്ലാത്ത പൊകച്ചിലാ. മരുന്ന് തന്നിട്ട് പോയാ മതി ഇനി എവിടേക്കാണേലും……!!”””””””””””

പാട് വീണ കവിളിൽ തൊട്ടവൾ പറയുമ്പോ അവളും കൊതിച്ചിരുന്നോ, തന്റെ പ്രാണൻ നൽകുന്ന ഒരു ചുംബനത്തിനായി……?? കൈപ്പാട് വീണ് വിങ്ങിയ കവിളിണയിൽ ഞാനും നൽകി ഒരു ചുംബനം. ചിരി., ചിരിയായിരുന്നു ആ മുഖത്ത്. എന്തൊക്കെയോ നേടിയെടുത്തവളുടെ ചിരി. ആവോളം അതാസ്വദിച്ച ശേഷമാണ് ഞാൻ പിന്നെയെണീക്കുന്നത്.

…………. ❤️ ❤️ …………

“””””””””””കഴിച്ചായിരുന്നോ…..??””””””””””

ബാത്‌റൂമിൽ പോയി, തിരിച്ച് വന്ന് കേറുമ്പോ ഞാൻ ചോദിച്ചു.

“””””””””””ഇല്ലാ, വന്നിട്ടൊരുമിച്ച് കഴിക്കാന്ന് വച്ചു……!!””””””””””

“””””””””””അപ്പൊ രാവിലെയും ഒന്നും കഴിച്ചില്ലേ……??””””””””””

“””””””””””ഇല്ലാ. വരുന്നതും കാത്തിരുന്നു…..!!”””””””””””

“””””””””””എന്തിനാ ഈ വാശിയൊക്കെ കാണിക്കണേ……?? സമയത്തിന് വല്ലതും കഴിച്ചൂടെ……?? ഇങ്ങനെ വിശന്നിരിക്കണത് എന്തിനാ…..?? ഞാനാണേ അത് ചോദിക്കാനും വിട്ടു. കൊണ്ട് ചെന്ന് ആക്കി തരട്ടെ., പോയി വല്ലതും കഴിക്ക്…..!!””””””””””

“””””””””””അപ്പൊ നീയോ…..??””””””””””

“””””””””””എന്നെ വിട്, എനിക്ക് വിശപ്പ് തോന്നുന്നില്ല, ഞാൻ പിന്നെപ്പഴേലും കഴിച്ചോളാം……..!!””””””””””””

“””””””””””എന്നാ എന്നേം വിട്ടേക്ക്, ഞാനും പിന്നെപ്പഴേലും കഴിച്ചോളാം…..!!”””””””””

“”””””””””എത്രയൊക്കെ ആയാലും ഈ വാശിക്ക് മാത്രൊരു കുറവും ഇല്ലല്ലേ….??””””””””””

“””””””””””വാശിയൊന്നുമല്ല., കുട്ടാ, ദേ രാവിലെ മുതല് പട്ടിണിയിലാ, എനിക്ക് നല്ല വിശപ്പുണ്ടേ, വാ ഒരുമിച്ച് പോയി കഴിച്ചിട്ട് വരാം……..!!””””””””””””

വയറും ചുറ്റി പിടിച്ച് അവളത് പറയുമ്പോ അഭിനയം ആണോ, അതോ ശെരിക്കുള്ളത് ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി.

“”””””””””””വരുവോ…..??”””””””””””

വീണ്ടും ദയനീയമായുള്ള ചോദ്യം. അഭിനയം ആണോ…..?? ആണേ നാട്ടു നാട്ടു വിന് അല്ല മാളൂട്ടീടെ വിശപ്പിന്റെ വിളിക്കായിരിക്കും ഓസ്കാർ…….!!

“”””””””””അഭിനയം ആണെന്ന് തോന്നുന്നുണ്ടോ കുട്ടാ……?? എന്നാ വരണ്ട. ഞാൻ വിശന്നിരുന്നോളാം……!!””””””””””

അതൂടെ കേട്ടതും പിന്നെയെനിക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞില്ല.”

“”””””””””വാ ഇങ്ങോട്ട്……”””””””””””

അവളേം വീൽചെയറിൽ എടുത്തിരുത്തി ഞാൻ ഹാളിലേക്ക് ചെന്നു. അവിടെ ഞങ്ങളേം പ്രതീക്ഷിച്ചെന്ന പോലെ എല്ലാരും ഇരുപ്പുണ്ടായിരുന്നു. ആരേം കൂടുതല് ഗൗനിക്കാൻ നിന്നില്ല. അവളേം ഇരുത്തി, തൊട്ടടുത്തായി ഞാനുമിരുന്നു. പ്രാർത്ഥന ഇല്ലാതെ, മിണ്ടാട്ടം ഇല്ലാതെ, കളിചിരി ഇല്ലാതെ അന്നാദ്യമായി എല്ലാരും ഭക്ഷണം കഴിക്കാൻ തുടങ്ങി. പേരിന് വേണ്ടി മാത്രം അല്പം കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. അതും അവൾക്ക് വേണ്ടി. കൈയും വായും കഴുകി പിന്നേം മുറിയിലേക്ക്……..!!

ഇരുന്ന ഇരുപ്പിലെപ്പഴോ കിടന്നു, പിന്നെ മയങ്ങി. ബാങ്ക് വിളിക്കുമ്പോഴാണ് എഴുന്നേൽക്കുന്നത് തന്നെ. ഇത് വരെയും ആള് എത്തീട്ടില്ല. പോയി കുളിച്ചു വന്നു. ചുമ്മാവൊന്ന് ഫോണെടുത്ത് നോക്കി. വിച്ചനൊന്നും ഇപ്പൊ വിളിക്കാറേയില്ല. വിളിക്കണത് പോയിട്ട് ഇന്നവനെ ഒന്ന് കണ്ടത് പോലുമില്ല. അവനുമെന്നോട് വെറുപ്പും ദേഷ്യവുമൊക്കെയാവും. എന്നെ പറഞ്ഞാൽ മതീലോ എല്ലാരേം വെറുപ്പിച്ച് നടക്കുവായിരുന്നില്ലേ ഇത്രേം നാളും.

എന്തോ അനങ്ങുന്ന ശബ്ദം കേട്ടാണ്, ഞാൻ വാതിൽക്കലേക്ക് തിരിയണത്. പിങ്കിയേച്ചിയായിരുന്നു അവളെ റൂമിലേക്ക് കൊണ്ട് വന്നത്. കുളിച്ചിട്ട് ഭസ്മ കുറിയിട്ട് കരിയെഴുതി, പൂക്കളാൽ അലകൃതമായ നൈറ്റി അണിഞ്ഞ് അതീവ സുന്ദരിയായിട്ടുണ്ട് അവൾ., എന്റെ ഉണ്ടക്കണ്ണി…..!! ഏറ്റവും വല്യ ഹൈലൈറ്റ്, പുറത്തേക്ക് ഇട്ടേക്കുന്ന ഞാൻ കെട്ടിയ താലിയും, അതിനെ അടയാളപ്പെടുത്തുന്ന പോൽ നീട്ടി വരച്ച സിന്ദൂരരേഖയിലെ ചുവപ്പുമാണ്…….!! ചിരിയോടെ ഞാൻ നോക്കി നിന്നുപ്പോയി, ഒരു കാമുകനെ പോലെ ആ രാക്ഷസിയേ.

എന്റെടയുത്തായി അവളേം കൊണ്ടിരുത്തി പിങ്കി എന്നെ നോക്കി. അവളുടെ ഉള്ളിലെ ചിരി അതൊളിപ്പിക്കാനാവാതെ മുഖത്ത് തെളിഞ്ഞിരുന്നു. സമാധാനത്തിന്റെ, സന്തോഷത്തിന്റെ, അങ്ങനെ എന്തെല്ലാമോ അർഥങ്ങൾ നിറഞ്ഞ ചിരി. എന്റെ മുടി ഒതുക്കി വച്ച് നെറ്റിയിൽ ഉമ്മയും തന്നവൾ ഒന്നൂടെ എന്നെ നോക്കി പിന്നെ വാതിലും ചാരി പോയി.

അപ്പോഴും എന്റെ ചേച്ചിപ്പെണ്ണിനോട് ഞാനൊന്നും മിണ്ടിയിരുന്നില്ല. എന്നാൽ ഒരായിരം വട്ടം ക്ഷെമ ചോദിച്ചു, മിഴികളാൽ, കണ്ണുനീരിനാൽ……!!

“””””””””””പിങ്കിയേച്ചിയോട് ഇനിയെങ്കിലും ഒന്ന് മിണ്ടിക്കൂടെ……?? പാവല്ലേ ചേച്ചി…..?? ഇതിനെല്ലാത്തിനും കാരണം ഞാനാണെന്ന് ഓർക്കുമ്പോഴാ……!!”””””””””””

അവള് പോയ വഴിയേ നോക്കിയിരുന്ന ഞാൻ ആ ചോദ്യം കേട്ടാണ് ശ്രദ്ധ മാറ്റുന്നത്.

“””””””””””ഏയ്‌ ഞാൻ പലവട്ടം പറഞ്ഞതല്ലേ എല്ലാം മറക്കാൻ…..?? ഒന്നൂടെ പറയാ, എല്ലാം ഒരു ദുസ്വപ്നം മാത്രം. കേട്ടോ…..??”””””””””””

അതിനവൾ മറുപടി തന്നില്ല, നിറഞ്ഞ കണ്ണുനീര് ഒപ്പുവായിരുന്നു. പാവം……!!

“””””””””””ഏയ്‌ പോട്ടെടാ. അറിയോ മാളുയേച്ചി, ഒരാണിന് സ്വാതന്ത്ര്യത്തോടെ തല്ല് കൂടാനും, ഉമ്മ കൊടുക്കാനും, സ്നേഹിക്കാനും, കരയിക്കാനും, ഭൂമിയിലൊരു പെണ്ണുണ്ടെങ്കിൽ അതവന്റെ സ്വന്തം പെങ്ങളാണ്. എന്റെ പെങ്ങളല്ലേ ഒരു സോറി പറഞ്ഞാൽ, അല്ലെങ്കിൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്താൽ തീരുന്നതേയുള്ളൂ എല്ലാം……!! മ്മ് സമയം ആവട്ടെ……”””””””””””

അവളുടെ മനസ്സ് മാറ്റാനും കൂടിയാ അത് പറഞ്ഞേ. അപ്പോഴും ഞാൻ ഓർക്കുവായിരുന്നു ആ ചേച്ചിമാരുടെ കുഞ്ഞനുജനായി കുറുമ്പ് കാട്ടിയിരുന്ന കാലം…….!!

“””””””””””കുട്ടാ…….”””””””””””

“””””””””””മ്മ്…….”””””””””””

“”””””””””എന്നേം ഒരുപാട് സ്നേഹിക്കൂലേ…..??””””””””””

പ്രതീക്ഷ നിറഞ്ഞ ആ ചോദ്യത്തിൽ അസൂയ ഉണ്ടായിരുന്നോ…..?? അതോ അതുമെന്റെ തോന്നലോ……??

“””””””””””എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പമല്ല., പക്ഷെ എനിക്കുറപ്പുണ്ട്, എന്റെ ജീവിതത്തിന് ഒരവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ……!! സ്നേഹിച്ചോളാം, വേദനിപ്പിക്കാതെ സ്നേഹിച്ചോളാം. കുറവുകളെയോർത്ത് നീ വിഷമിക്കുമ്പോ ഞാനുണ്ടാകും കാലായും ജീവനായും…..!!””””””””””””

ഞാനത് പറഞ്ഞ് കഴിയുമ്പോ ആർക്കോ വേണ്ടി കണ്ണുനീരുതിർന്നിരുന്നു. വീൽചെയറും എടുത്തെറിഞ്ഞ് എന്റെ മാറിലേക്ക് വീഴാൻ അവളേറേ ആഗ്രഹിച്ചിരുന്നു ആ സമയം മൊത്തം. അതറിഞ്ഞ നിമിഷം ഒന്നാലോചിക്കാൻ പോലും നിക്കാതെ അവളേം എടുത്തുയർത്തി ഞാൻ ബെണ്ടിലേക്ക് വീണു. അവൾ താഴെയും ഞാൻ മേലെയും. കണ്ണുകൾ തമ്മിൽ പരസ്പരമുടക്കുമ്പോ അറിയാണ്ട് അവൾ ചെയ്ത തെറ്റുകൾക്ക്, അറിഞ്ഞ് ഞാൻ ചെയ്ത തെറ്റുകൾക്ക് ഒരായിരം വട്ടം ക്ഷെമ ചോദിക്കുവായിരുന്നു. പീന്നീട് വിതുമ്പലും എങ്ങലടിയും. ഒടുവിൽ ആകാശം മൂടിയ കാർമേഘങ്ങൾ ഇടിച്ചു കുത്തിപ്പെയ്തിരുന്നു എന്റെ നെഞ്ചിലേക്ക്……!!

കണ്ണുനീരിനിടയിലും അവളെന്റെ അധരങ്ങളെ കവർന്നിരുന്നു. കുറുമ്പോടെ, വാശിയോടെ, സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കുവാൻ പറ്റാതെ വരുമ്പോഴാണ് അത് ചുംബനമായി മാറുന്നത്. പറയാൻ തുടങ്ങുവായിരുന്നു ഞങ്ങൾ സ്നേഹത്തെ കുറിച്ച്. അതിന്റെ അടയാളം തന്നായിരുന്നു, പൊട്ടിയൊഴുകിയ ചുവന്ന നിറം……!!

………… ❤️ ❤️ …………

അവളേം ചേർത്ത് പിടിച്ച് എപ്പോഴോ മയങ്ങി പോയിരുന്നു. കൊറേ നാള് കൂടി സ്വസ്ഥമായൊരുറക്കം. വേട്ടയാടാൻ ദുസ്വപ്നങ്ങൾ എത്തിയില്ല. പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയോടൊപ്പം വിളിക്കാതെ വന്ന അതിഥിയുടെ നെഞ്ചുലച്ച ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേൽക്കുന്നത്. അപ്പോഴും പൂച്ച കുഞ്ഞ് ചൂടേറ്റ് ഉറങ്ങുവാണ്. ഇവളിതൊന്നും അറിയുന്നില്ലേ…..?? അവളെ ഉണർത്താതെ വിട്ടകന്നെഴുന്നേറ്റു. മുറിയിലെ ജനാല തുറന്നിട്ടു, പെരുമഴ തന്നാണ് തകർത്ത് പെയ്യുന്നത്. അതിനോടൊപ്പം ഇടവിട്ടിടവിട്ട് ഇടിമിന്നലും. തണുത്ത ഇളം കാറ്റ് അകത്തേക്ക് കേറിയപ്പോ ശരീരമൊന്ന് വിറച്ചു. കൂടുതല് ആസ്വദിക്കാൻ നിക്കാതെ ജനലും കുറ്റിയിട്ട് തിരിച്ച് കേറി കിടന്നു. കണ്ണ് തുറക്കാതെ ബെഡ് മൊത്തമായി അവൾ കൈയാൽ പരതുവാണ്, അതാവസാനിച്ചത് എന്റെ നെഞ്ചിൽ തല ചായ്ക്കുമ്പോഴാണ്. കോരിച്ചൊരിയുന്ന ആ മഴയിൽ മുറിയിലേക്ക് അരിച്ചിറങ്ങുന്ന ആ തണുപ്പിൽ തമ്മിൽ തമ്മിൽ ചൂടേകി എത്രയോ നേരം കിടന്നു.

ഉച്ചക്ക് എങ്ങനെയായിരുന്നോ അതേപോലെ തന്നായിരുന്നു രാത്രിയിലും അത്താഴം കഴിച്ചത്. എന്തുകൊണ്ടോ പഴേ പോലെ, മറ്റുള്ളവരുടെ പഴേ കുട്ടനാവൻ എനിക്കാവുന്നില്ല. കലങ്ങിയ കണ്ണുകളോടെയാണ് കഞ്ഞി കുടിച്ചത് പോലും. ആരേം ഗൗനിക്കാൻ നിക്കാതെ കഴിച്ച് കഴിഞ്ഞതും ഞാൻ ഒഴിഞ്ഞുമാറി.

ഇത്തവണ മുറിയിലേക്ക് അവളെ കൊണ്ട് വന്നത് തങ്കിയാണ്. അവളേം എന്റടുത്തായി കൊണ്ടിരുത്തി നേരത്തെ ഞാൻ എന്താ ചെയ്തേ അതേപ്പോൽ അവളും എന്നെ ഗൗനിക്കാതെ നടന്നകന്നു. വെറുപ്പിച്ചവരൊക്കെയും വേദനയാ തിരിച്ച് സമ്മാനിക്കണേ……!! എന്നാ വേദനയെ മാറ്റാൻ എന്റെ ജീവന്റെ പാതി അപ്പോ കൂടെയുണ്ടായിരുന്നു. വാതിലും അടച്ച് അവളേം എടുത്ത് കിടത്തി പുതപ്പിച്ച് ഞാനും കിടന്നു.

“”””””””””കുട്ടാ……”””””””””””

“””””””””””മ്മ്……””””””””””””

“”””””””””നാളെ രാവിലെ എല്ലാരും കൃഷ്ണൻ കോവിലിൽ പോണുണ്ട്. പിറ്റേന്നേ വരൂ. എന്നെ തനിച്ചാക്കി എങ്ങും പോയേക്കരുതേ…….!!”””””””””””””

“”””””””””ഈ കൃഷ്ണൻ കോവിലെന്ന് പറയുമ്പോ……??””””””””””””

“””””””””””ഗുരുവായൂർക്ക്……!!”””””””””””

“””””””””””അഹ് കൊള്ളാം. നിന്നെ ഇവിടെ ഒറ്റക്ക് ആക്കിട്ട് എല്ലാരും കൂടെ പോവുവാല്ലേ……??”””””””””””

“””””””””””എന്തോ നേർച്ചയും വഴിപാടുകളും ഒക്കെയുണ്ട്. ചേച്ചിമാര് ഇവിടെ നിക്കാന്ന് പറഞ്ഞതാ, ഞാനാ പറഞ്ഞേ വേണ്ടാന്ന്. പിന്നെ ഞാനിവിടെ ഒറ്റക്ക് ഒന്നും അല്ലല്ലോ എനിക്ക് എന്റെ ഭർത്താവ് ഇല്ലേ കൂട്ടിന്…??”””””””””

അഹങ്കാരത്തോടെ അവൾ ഭർത്താവ് എന്ന് പറയുമ്പോ ഞാനൊന്നൂടവളെ ചേർത്ത് പിടിച്ചു.

“”””””””””””എന്നാലും നിന്നെ കൂടെ കൂട്ടായിരുന്നില്ലേ……?? ടാക്സിയിൽ അല്ലേ പോണേ…..?? അതെന്നാലും മോക്ഷമായി പോയി…….!!”””””””””””

“””””””””””അതില്ലേ കുട്ടാ, എനിക്ക് വയ്യാത്ത കൊണ്ടാ. അവരൊക്കെ ഒരുപാട് വിളിച്ചതാ. ഏഴ് ദിവസത്തേക്ക് എനിക്കിനി അമ്പലങ്ങളിൽ ഒന്നും കേറിക്കൂടാ…..!!”””””””””””

“”””””””””ആണോ., കുഴപ്പം ഇല്ലടി, ഏഴ് ദിവസം കഴിഞ്ഞിട്ട് നമ്മുക്കുമാരേം കൂട്ടാണ്ട് കറങ്ങാൻ പോവാം……!!”””””””””””

“”””””””””””കൊണ്ട് പോവോ…..??””””””””””

“”””””””””പിന്നില്ലേ…..??””””””””””

“””””””””””എവിടേക്കയാ എന്നെ കൊണ്ട് പോവാ…….??”””””””””””

“””””””””””മാളുയേച്ചിക്ക് ഇഷ്ട്ടള്ള ഇടുത്തൊക്കെ നമ്മള് പോവും….!! ഇപ്പൊ ഉറങ്ങിക്കോ……”””””””””””

മഞ്ഞിൽ നനഞ്ഞും മഴയിൽ കുതിർന്നും വെയിലിൽ വാടാതെയും നിന്നെ ഞാനെന്റെ നെഞ്ചോട് ചേർത്ത് വക്കും എന്റെ ജീവനായി. അവളേം കെട്ടിപ്പുണർന്ന് ഞാൻ കിടന്നു. പ്രണയം എത്ര സുന്ദരമാണ്…..?? അതോരോ നിമിഷവും അനുഭവിച്ചറിയാൻ ഉള്ളം തുടിക്കുന്നു. ഇപ്പൊ എന്റെ പെണ്ണിനെ ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാതെയായി. ആളുകളുടെ സ്വഭാവം മെച്ചപ്പെടുത്താൻ പ്രണയത്തിന് ശക്തിയുണ്ട്. അത് അനുഭവിച്ച് അറിഞ്ഞവനാ ഞാൻ. ആർക്കും വിട്ട് കൊടുക്കൂലെടി നിന്നെ. നീ എന്റെയാ എന്റെ മാത്രം ഉണ്ടക്കണ്ണി……!!

…………. ❤️ ❤️ …………

“”””””””””കുട്ടാ…….””””””””””

തോളിൽ കൈ വച്ച് അവളെന്നെ വിളിക്കുമ്പോ, ആ ആദ്യ വിളിയിൽ തന്നെ ഞാൻ ഉണർന്നിരുന്നു. തലയിളക്കി കാര്യം തിരക്കുമ്പോ അവളൊരു വിരൽ പൊക്കി കാണിച്ചെന്നെ ദയനീയമായി നോക്കി. കണ്ണിലൂടെ വീണ് കിടന്ന മുടി മാടിയൊതുക്കി ഞാനെഴുനേറ്റു. പതിയെ അവളെ ബെണ്ടിൽ പിടിച്ചിരുത്തി.

“””””””””””വാടാ……..””””””””””””

താഴേക്ക് ഇറങ്ങിയ ഞാൻ അവളെ കോരിയെടുത്തു. നടക്കാൻ തിരിഞ്ഞതും മുന്നിൽ തലയെടുപ്പോടെ ഇരുത്തിക്കോ എന്ന് പറയുന്ന പോൽ വീൽചെയർ കിടപ്പുണ്ടായിരുന്നു. എന്നാലത് ഗൗനിക്കാതെ എന്റെ പെണ്ണിനെ എനിക്ക് എടുക്കാൻ അറിയാടാ നാറിന്നും പറഞ്ഞ് ആ വീൽചെയറിനെ ഞാൻ കാല് കൊണ്ട് തള്ളി കളഞ്ഞു അല്ല പിന്നെ…….!!

യൂറോപ്പ്യൻ ക്ലോസെറ്റിൽ അവളെയിരുത്തി നൈറ്റിയും പൊക്കി വച്ച് ഞാൻ ഡോർ ചാരി വെളിയിൽ നിന്നു. അവൾ വിളിക്കുന്നതും കാത്ത്…….!!

ഇനി കുറച്ച് കമ്പിയായാലോ…..?? അല്ലെ വേണ്ട. അടുത്ത തവണയാവട്ടെ…..!! പ്രണയത്തിനിടക്ക് കമ്പിക്കും പൈപ്പിനും എന്ത് പ്രാധാന്യം……??

“”””””””””കുട്ടാ……””””””””””

“”””””””””കഴിഞ്ഞോ……??””””””””””

“””””””””””മ്മ്……”””””””””””

അകത്തേക്ക് കേറി അവളെ വീണ്ടും എടുത്തു. എന്റെ കഴുത്തിലൂടെ കൈ ചുറ്റി അള്ളിപ്പിടിച്ച് കിടക്കുവാണ് അവൾ. നൈറ്റി ഇപ്പോഴും മേലെ കേറി കിടക്കുവാണ്. ബെഡിൽ അവളെ കൊണ്ട് കിടത്തിയ ശേഷമാണ് ഞാൻ നൈറ്റി ശെരിക്ക് പിടിച്ച് ഇടുന്നത് തന്നെ.

“”””””””””മാളുയേച്ചി……”””””””””””

“””””””””””ഓഹ്……..””””””””””””

“””””””””””കിടക്ക്, ഞാനൊന്ന് പുറത്ത് പോയിട്ട് വരാം……!!”””””””””””

“”””””””””പുറത്തോ അതുമീ പാതിരാത്രിയിലോ……??””””””””””””

“”””””””””അത് പിന്നെ, ഉറക്കൊക്കെ പോയിരിക്കുവല്ലേ, പുറത്താണേ നല്ല നിലാവുമുണ്ട്……!!”””””””””””

“””””””””””അതിന്…….??”””””””””””

“””””””””””ഒന്ന് സ്‌മോക്ക് ചെയ്യാൻ…..!!”””””””””

“”””””””പൊക്കോ, വലിക്കേ കുടിക്കേ എന്താച്ചാ ആയിക്കോ, ആർക്കാ ദെണ്ണം…, അല്ലേ തന്നെ എന്നോട് എന്തിനാ ചോദിക്കണേ പോയി ഇഷ്ട്ടള്ളത് കാട്ടിക്കോ. സ്നേഹിക്കുന്നവർക്ക് സത്യം ചെയ്താലല്ലേ പാലിക്കേണ്ടൂ. ഞാനാരാ….?? എതിർക്കാനും തടയാനും എനിക്കെന്താ അവകാശം…..?? ഞാനാരുമല്ലല്ലോ….?? വെറുക്കുന്നവരുടെ വാക്ക് കേക്കണ്ട ആവശ്യവുമില്ലല്ലോ…..??””””””””

ഒരു കുന്നോളം കാര്യം പറഞ്ഞ് മുഖവും വീർപ്പിച്ചവൾ കിടന്നു. ഞാനും പിന്നെ സമയം കളയാതെ കൂടെകേറി കിടന്നു.

“””””””””””എന്താ പോവുന്നില്ലേ…..??””””””””””

“””””””””””ഇല്ലാ…….!!”””””””””””

“”””””””””””അതെന്ത് പറ്റി…….??”””””””””””

“””””””””””ഞാനീ നശിച്ച വലി നിർത്തിയാലോ എന്നിങ്ങനെ ആലോചിക്കുവാ…..!!”””””””””””

“”””””””‘ഏഹ് ശെരിക്കും…?? അതോ വീണ്ടും എന്നെ പൊട്ടിയാക്കണതോ….??”””””””””

ആഹാ പെണ്ണിന്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ……!!

“”””””””””എന്റെ മാളുയേച്ചിക്ക് ഇഷ്ടമില്ലാത്തത് ഒന്നും ഇനിയീ കുട്ടൻ ചെയ്യില്ല. വാക്ക് തെറ്റിച്ചാൽ എന്നെ കാലൻ കൊണ്ട് പൊക്കോട്ടെ….”””””””””””

എന്നാലപ്പോ തന്നെ എന്റെ വാ മൂടി അരുതെന്ന് തലയനക്കി അവൾ കാണിച്ചു. ഉടനേ അവളേം കെട്ടിപ്പിടിച്ച് സത്യവും ചെയ്തു കൊടുത്തു.

“””””””””””ഈ സത്യം ഞാൻ വിശ്വസിക്കുവാ കുട്ടാ. എന്റെ കുട്ടൻ എന്നും നല്ല കുട്ടിയായി തന്നെയിരിക്കണം. ഇനിയീ സത്യത്തെ മറന്ന് നീ വീണ്ടും അങ്ങനെ വല്ലതും ചെയ്താൽ, നേരത്തെ പറഞ്ഞ കൂട്ട് കാലൻ കൊണ്ട് പോവും, അത് കുട്ടനെ ആയിരിക്കില്ല എന്നെ ആയിരിക്കും…….!!””””””””””””

കൈ കൊണ്ട് മൂടിയില്ല. പകരം, അധരങ്ങളാൽ പൂട്ടി. പ്രണയത്തിന് ഇത്രമേൽ രുചിയുണ്ടെന്ന് അറിഞ്ഞത് എന്റെ പെണ്ണിനെ പ്രണയിച്ചത് മുതലാണ്, ചുംബനത്തിന് ഇത്രമേൽ മധുരമുണ്ടെന്ന് അറിഞ്ഞത് എന്റെ പെണ്ണിനെ ചുംബിച്ചത് മുതലാണ്. വരണ്ടുണങ്ങിയ അധരങ്ങളിൽ നനവ് പടർന്നു, അത് ഉമിനീരിനാൽ ആണോ അതോ രക്തത്തിനാലാണോ അത് മാത്രം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിച്ചു…..!!

“”””””””””LOVE YOU മാളുയേച്ചി……”””””””””””

“”””””””””””LOVE YOU കുട്ടാ, LOVE YOU SO MUCH……..”””””””””””

144500cookie-checkഗോലി സോഡാ Part 6

Leave a Reply

Your email address will not be published. Required fields are marked *