ഞാൻ : അതെ എനിക്ക് ഉള്ള ഫൂഡ് മാത്രമേ ഇതിൽ ഉള്ളൂ വേണേ കുറച്ച് തരാം എന്ന് വച്ച് ചോദിക്കാതെ എടുക്കരുത് അല്ലെങ്കിൽ വേണ്ട എടുത്തോ പക്ഷേ വൃത്തികേടാക്കി ഇടല്ലെ …
ജെസ്സി : ഞാൻ ഇവടെ നിക്കുന്നത് ബുദ്ധിമുട്ട് ആണ് അല്ലേ …
ഞാൻ : അതെ വളരെ ബുദ്ധിമുട്ട് ആണ് പക്ഷെ എന്ത് ചെയ്യാം നോ അദർ ഓപ്ഷൻസ്…
ജെസ്സി : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് …
ഞാൻ : എന്താ
ജെസ്സി : അതെ കിച്ചണിൽ ഉള്ള സാധനം ഞാൻ എടുത്ത് ഒളിപ്പിച്ച് വച്ചതാ ….
ഞാൻ : എടി…
ജെസ്സി : നീ ഒരു തെണ്ടി ആണ് എന്ന് എനിക്ക് അറിയാം ….അത് കൊണ്ട് ഞാൻ മനഃപൂർവം ചെയ്തതാ അത് പറഞ്ഞ് അവളോടി റൂമിൽ കേറി വാതിൽ അടച്ചു ….
ജെസ്സി : അതെ ഞാൻ എൻ്റെ സൗകര്യത്തിന് ഇവടെ നടക്കും കെട്ടോടാ സ്റ്റുപിഡ് റാസ്‌കൽ …
ഞാൻ : കാണിച്ച് തരാടി നിന്നെ
ജെസ്സി : അതെ രാത്രി വരെ ഉള്ള ഫൂഡ് ഞാൻ ഉള്ളിൽ സെറ്റ് ആക്കി നീ പോടാ മണ്ടാ…
ഞാൻ : നീ അതിൻ്റെ ഉള്ളിൽ തന്നെ അട ഇരുന്നോ ഡീ പുല്ലേ…നോക്കിക്കോ ഈ റൂമിന് ഞാൻ തീ ? ഇടും ….
ജെസ്സി : സൂര്യ സൂര്യ
ഞാൻ : സൈലൻ്റ് …
ജെസ്സി : സൂര്യ സാർ
ഞാൻ : വായും മൂടി മിണ്ടാതെ ഇരുന്നോ ശല്യം …
ജെസ്സി : എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട് പറയട്ടെ സാർ
ഞാൻ : പറഞ്ഞ് തൊലക്ക്
ജെസ്സി : ഞാൻ ഇല്ലെ നിന്നെ എൻ്റെ കാവൽക്കാരൻ ആക്കിയത് ആണ് ഇത്ര നേരം
ഞാൻ : എന്ത്
ജെസ്സി : നീ കോളിങ് ബെൽ അടിക്കുന്ന സമയത്ത് ഞാൻ അവടെ തന്നെ ഉണ്ടായിരുന്നു …
ഞാൻ : ?
ജെസ്സി : നിൻ്റെ അടുക്കളയിൽ ആവശ്യത്തിന് സാധനം ഉണ്ട് പിന്നെ അതൊക്കെ മാറ്റി വച്ചത് ഞാൻ ആണ്
ഞാൻ : നീ ഇല്ലെ നീ അതിൻ്റെ ഉളളിൽ തന്നെ പെറ്റ് കെടന്നോ…
⏩ പത്ത് മിനിറ്റ് കഴിഞ്ഞതും അവള് വാതിൽ തുറന്ന് എൻ്റെ മുറിയിലേക്ക് വന്നൂ…
ജെസി : വൈഫൈ പാസ്വേഡ് എന്താ…
ഞാൻ : നിന്നോട് ഞാൻ പറഞ്ഞു എൻ്റെ.മുറിയിൽ കേറാൻ പാടില്ലെന്ന്….
ജെസി : ഓ പിന്നെ നീ ഇത് പറ
ഞാൻ : ഇവടെ അങ്ങനെ ഒന്നും ഇല്ല …
ജെസി : പിന്നെ ഉമ്മറത്ത് തൂങ്ങി കെടക്കുന്നത് കൊല ആണോ …
ഞാൻ : അത് റീചാർജ് ചെയ്തില്ല നീ പോ ഇങ്ങോട്ട് വരല്ലേ പോ പോ
ജെസ്സി : പാസ്‌വേഡ് തന്ന പോവാം…
ഞാൻ ഇത് വലിയ ശല്യം ആയല്ലോ ഫോൺ താ
ജെസ്സി : ? ഇന്നാ
ഞാൻ: ഇന്നാ കൊണ്ട് പോ പിന്നെ ഡോണ്ട് കം ഹിയർ എനി മോർ…
കുറച്ച് കഴിഞ്ഞതും നിഷ ജെസ്സിയെ വിളിച്ചു..
ജെസ്സി : ഹലോ. ഡീയർ
നിഷ : എന്താ എന്തായി
ജെസ്സി : എന്ത് സാനാടി ഇവൻ എന്നെ വീട്ടിൽ ആക്കാൻ ഒക്കെ നോക്കി കാറില് കേറി ഭാഗ്യത്തിന് ഒരു പോലീസ് വന്നു
നിഷ : എന്നിട്ട്
ജെസി : എന്നിട്ട് എന്ത് ഞാൻ അയാളോട് കന്നടയില് ട്രിപ്പ് പോവാ പറഞ്ഞു ഈ മണ്ടന് കന്നടയും അറിയില്ല പിന്നെ അയാള് പിടിച്ച് മെരട്ടി അങ്ങനെ ചെക്കൻ രാത്രി പോവാം എന്നൊക്കെ പറഞ്ഞു
നിഷ : ആഹാ
ജെസ്സി : പിന്നെ ഞാൻ തന്നെ അവനോട് പറഞ്ഞു എനിക്ക് മറ്റെ സംഭവം പഠിപ്പിച്ച് താ ഞാൻ വീട്ടിലേക്ക് പോയേക്കാം എന്ന് അപ്പോ അവൻ പറയാ വേണ്ട ഇനി നിനക്ക് വല്ലതും മീൻസ്സ് കോവിഡ് പോലെ വല്ലതും വന്നാ പ്രൊജക്റ്റ് കൊളം ആവും എന്നൊക്കെ പറഞ്ഞ് ആള് ഇപ്പൊ ഒന്ന് മയപ്പെട്ടിട്ടുണ്ട് …
നിഷ : കോപ്പാ …
ജെസ്സി : എ
നിഷ : എടി ശബരി ഒരു നമ്പർ ഇട്ടു അതായത് നിൻ്റെ ഫ്ലാറ്റിൻ്റെ താഴെ ഒരു ഹിന്ദി പിള്ളേർടെ ഗാങ്ങ് ഉണ്ട് അവന്മാര് വല്ലാത്ത ശല്യം ആണ് ലോക്ക് ഡൗൺ വേറെ വല്ലതും സംഭവിച്ച എന്നൊക്കെ പറഞ്ഞ് അവൻ ഇവനെ ടെൻഷൻ ആക്കി അതാണ് സംഭവം …
ജെസ്സി : ജീസസ്… അപ്പോ അതാണ് കാര്യം … ശെ ഇവൻ ഇത്രക്ക് നല്ലവൻ ആണോ
നിഷ : ഡീ മോളെ അവൻ്റെ ജാതകം വരെ അറിഞ്ഞ് വച്ചിട്ട് ഷോ എറക്കല്ലേ നീ …
ജെസ്സി : അച്ചോടാ പാവം എൻ്റെ ചെക്കൻ …പക്ഷേ ഒന്ന് ഒണ്ട് നിഷ അവനെ ചൊടിപ്പിക്കാൻ നല്ല രസാ…
നിഷ : കൂടുതൽ കളിക്കല്ലെ അവൻ വരഞ്ഞ് കളയും ….
ജെസ്സി : ഇല്ലെടി …
നിഷ : പിന്നെ ലോക്ക് ഡൗൺ ആണ് ഒറ്റക്ക് പിടി വിടാതെ നോക്ക് … കേട്ടോ ഡീ
ജെസ്സി : നോക്കാം ഒറപ്പൊന്നും ഇല്ല …
നിഷ : അയ്യ രണ്ടും കൂടെ കൂടി കുത്തി മറിഞ്ഞ് ഒരു പുതിയ പ്രൊജക്റ്റ് ഒണ്ടാക്കല്ലെ…. പിന്നെ പ്രൊജക്റ്റ് കൊളമാക്കല്ലെ കേട്ടോ നിങ്ങള് രണ്ടിനെയും കണ്ടാ ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളത് ….പറഞ്ഞേക്കാം
ജെസ്സി : ഇല്ലേടി… എനിക്ക് അവനും ആയി പഴയ പോലെ കമ്പനി ആവണം … പറ്റിയ അവനെ കൊണ്ട് തന്നെ പ്രൊപ്പോസ് ചെയ്യിക്കണം അത്ര തന്നെ …
നിഷ : വളരെ ചെറിയ കാര്യം ?
ജെസ്സി: നീ നോക്കിക്കോ മോളെ കാനടക്ക് പോവുന്നതിന് മുന്നേ ഞങ്ങള് സെറ്റാവും….
നിഷ : അങ്ങനെ തന്നേ ആവട്ടെ ..
ജെസ്സി : അതെ സാർ അടുക്കളയിലേക്ക് പോയിട്ടുണ്ട് ശെരി ഞാൻ വക്കുവാ…. ?
ജെസി ഫോൺ കട്ടാക്കി അടുക്കളയിലേക്ക് പോയി …
ഞാൻ വാങ്ങിയ സാധനം മുഴുവൻ അടുക്കി വക്കുക ആയിരുന്നു …
ജെസി: എന്തിയ്യാ
ഞാൻ : അതെ ഈ സിമൻ്റ് ഇല്ലെ അത് എടുക്കാ അതില് കുറച്ച് വെള്ളം ഒഴിക്കാ എന്നിട്ട് നല്ല പോലെ മിക്സ് ചെയ്യണം എന്നിട്ട് അത് നല്ല ഇട്‌ളി ചെമ്പിൽ വെള്ളം ഒഴിച്ച് തെളച്ച് വരുമ്പോ ഈ ഉണ്ട അതിൽ വച്ച് വേവിച്ച് എടുത്ത് മയോണൈസ് മുക്കി അടിക്കണം …
ജെസ്സി : ഉം ….നല്ല ടേസ്റ്റ് ഇണ്ട് ….
ഞാൻ : അതെ ഒന്ന് പോയി തരോ …
ജെസ്സി : ശെരി ഞാൻ പോയേക്കാം എന്നെ കൊണ്ട് വിട്ടേക്ക് ?
ഞാൻ : അത് വേണ്ട പ്രൊജക്റ്റിൻ്റെ കാര്യം ആയി പോയി അല്ലെങ്കിൽ നിന്നെ ഞാൻ. തന്നെ കഴുത്തിന് പിടിച്ച് വെളിയില് കളഞ്ഞേനെ…
ജെസ്സി : എൻ്റെ വല്ല സഹായം
ഞാൻ : വേണം വേണം നീ തന്നെ ഇത് മുഴുവൻ ഉണ്ടാക്കണം അടുക്കള നശിപ്പിക്കരുത് ഇങ്ങനെ ഒന്നും ഞാൻ പറയില്ല നീ സൂജി കുത്താൻ ഇടം തന്നാ അതില് ഒലക്ക കുത്തി കേറ്റുന്ന ടീം ആണ് സോ അത് വേണ്ട ….ബെറ്റർ സ്റ്റേ എവേ…
⏩ ഞാൻ തന്നെ തട്ടി കൂട്ട് ഫുഡും ഉണ്ടാക്കി എനിക്ക് ഉള്ളത് എടുത്ത് നേരെ മുറിയിലേക്ക് കേറി വാതിൽ അടച്ച് സിനിമ കാണാൻ തുടങ്ങി ലേശം ഉപ്പ് കൂടി പോയെങ്കിലും കാര്യം ഇല്ല ആരെ പറയാൻ ….
വൈകുന്നേരം ആറ് മണി ആയപ്പോ ഉറങ്ങി എണീറ്റ് മുഖം ഒക്കെ കഴുകി നേരെ വെളിയിലേക്ക് വന്നു അപ്പോ ഉണ്ട് അവളുടെ വത്താനം കേക്കാം നല്ല ചൂടിൽ ആണ് …
ജെസ്സി ?: മമ്മ എനിക്ക് അറിയാം മമ്മ ഞാൻ കൊച്ച് കുട്ടി ഒന്നും അല്ല പിന്നെ ഇത് നമ്മടെ നാട് പോലെ അല്ലേ ഇവടെ ഇതൊക്കെ നടക്കുന്നതാ ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടല്ലേ ….
ജെസ്സി : വൺ മിനിറ്റ്…
ഞാൻ : നീ സംസാരിച്ചോ എനിക്കെന്താ ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ച് വീണ്ടും തിരിച്ച് വന്നു …
ജെസ്സി ?: മമ്മ ഇല്ല മമ്മ പറ്റില്ല … എൻ്റെ ജോലി പോവും മമ്മ ….എല്ലാരും അത് പോലെ ആണോ മമ്മ… പപ്പയൊട് ഞാൻ പറഞ്ഞു പപ്പ ഓക്കെ ആണ്…
ഞാൻ ഫോൺ പിടിച്ച് വാങ്ങി …
ഞാൻ ? : ഹലോ
ഹലോ ആരാ
ഞാൻ : ആൻ്റി ഞാൻ ആണ് ജെസ്സിടെ കൂടെ ഉള്ള കൊലീഗ്…
ആൻ്റി : അതെ ഇതൊന്നും പറ്റില്ല കൊച്ച് അവളെ കൊണ്ട് വീട്ടിലാക്കണം ജോലി പോയാ പോട്ടെ …സാരം ഇല്ല
ഞാൻ : ആൻ്റി എനിക്ക് നിങൾ എന്താ സംസാരിച്ചത് പോലും അറിയില്ല പിന്നെ അവളുടെ സംസാരം കേട്ട് ഊഹിച്ച് മനസ്സിലാക്കി എന്ന് മാത്രമേ അറിയൂ…
ആൻ്റി : ആയ്‌ക്കോട്ടെ മോൻ അവളെ കൊണ്ടാക്ക് ആണും പെണ്ണും ഒരുമിച്ച് താമസിച്ച് ഉള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് മനസ്സിലാവില്ല കലികാലം ആണ്. ..
ഞാൻ : ഞാൻ ഒന്ന് പറഞ്ഞോട്ടെ ആൻ്റി …
ആൻ്റി : കൊച്ച് പറ
ഞാൻ : ആൻ്റി പറഞത് നൂറ് ശതമാനം ശെരി ആണ് എന്ത് തന്നെ കാലം മാറി എന്ന് പറഞ്ഞാലും ഇതൊന്നും ഉൾക്കൊള്ളാൻ ആളുകൾക്ക് പറ്റില്ല
ആൻ്റി : കൊച്ചെ അതോക്കെ ശെരി എനിക്ക് ആളുകളെ ബോധിപ്പിക്കാൻ ഒന്നും അല്ല എൻ്റെ സമാധാനത്തിനാ ഞാൻ ഈ പറയുന്നത്…
ഞാൻ : ആൻ്റി ഞാൻ ആൻ്റിക്ക് ഒറപ്പ് തരാം തെറ്റായ ഒരു നോട്ടം പോലും എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല ഞാൻ കാരണം ജെസ്സിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല അത് എൻ്റെ ഒറപ്പാ
ആൻ്റി : അതെ നീ ആവശ്യം ഇല്ലാത്ത കാര്യം ഒന്നും പറയണ്ട … ഞാൻ പറഞ്ഞത് കേക്ക്…
ഞാൻ : ആൻ്റി ആൻ്റി ഞാൻ പറയുന്നത് ഒന്ന് കേക്ക് ആൻ്റി ….ഇപ്പൊ ഇവള് സോറി ജെസ്സി ഇവടെ നിന്ന് പോയാ ജോലി പോവും ആൻ്റി
ആൻ്റി : മോനെ അവൾടെ കാര്യം ഓർത്ത് മോൻ പേടിക്കണ്ട അവൾക്ക് ജോലി പോയാലും സാരം ഇല്ല ….
ഞാൻ : അവൾടെ അല്ല ആൻ്റി എൻ്റെയും പിന്നെ ഒരു മൂന് പേരും ഉണ്ട് അവരുടെ കൂടെ ജോലി പോവും….
ആൻ്റി : അയ്യോ അതെങ്ങനെ …
ഞാൻ : ഞങ്ങള് അഞ്ച് പേരും കൂടെ ഒരു ജോലി കമ്പനിക്ക് വേണ്ടി ചെയ്യുന്നുണ്ട് അമ്പത് കോടി ആണ് അതിൻ്റെ വെല ജെസ്സി ഇല്ലെങ്കിൽ അത് നടക്കില്ല അതോടെ ഞങ്ങള് കമ്പനിക്ക് അത് കൊടുക്കണ്ടി വരും …. അത് കൊണ്ടാ ആൻ്റി ഒരു പെൺകുട്ടിയുടെ കൂടെ താമസിക്കുക ആണ് എന്ന് ഞാൻ എൻ്റെ വീട്ടിൽ പോലും പറഞ്ഞിട്ടില്ല എന്നെ കൊന്ന് കളയും അത് നോക്കുമ്പോ ആൻ്റിടെ മോള് സത്യം പറഞ്ഞില്ലേ ആൻ്റി….
ആൻ്റി : എന്നാലും …. ഞാൻ : ആണോ ശെരി ആൻ്റിക്ക് വാട്ട്സ്ആപ് ഉണ്ടോ …
ആൻ്റി : എന്നാത്തിനാ കൊച്ചെ…
ഞാൻ : എൻ്റെ ഡ്രൈവിങ് ലൈസൻസ് എൻ്റെ ഫോട്ടോ എൻ്റെ ആധാർ കാർഡ് ഇതിൻ്റെ ഒക്കെ ഫോട്ടോ അയച്ച് തരാം …
ഞാൻ : ജെസി ആൻ്റിക്ക് വാട്ട്സ്ആപ് നമ്പർ ഉണ്ടോ…
ജെസ്സി : ഒണ്ട്
ഞാൻ : പിന്നെ ആൻ്റി എറണാകുളത്ത് കാക്കനാട് ആണ് എൻ്റെ വീട് അമ്മ അവടെ തന്നെ ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആണ് അല്ല എൻ്റെ ആധാർ കാർഡിൽ അച്ഛൻ്റെ അമ്മടെ എല്ലാം പേര് ഒണ്ട്…. എല്ലാം ഉണ്ട് പിന്നെ ഞാൻ ജെസ്സിക്ക് ഒരു ശല്യം ആവില്ല…ആൻ്റി അടുത്തുള്ള സ്റ്റേഷനിൽ വേണേ ഒന്ന് പറഞ്ഞോ ഇങ്ങനെ ആണ് എന്നൊക്കെ എന്താ ഓക്കേ ആണോ …
ആൻ്റി : അയ്യോ അതൊന്നും വേണ്ട കൊച്ചെ
ഞാൻ : ആൻ്റി സമ്മതിക്കണം പ്ളീസ് വേറെ വഴി ഇല്ല അത് കൊണ്ടാ …എൻ്റെ കൂടെ ഉള്ളവൻ നാട്ടിൽ പെട്ട് കെടക്കാ അല്ലെങ്കിൽ അവൻ ഉണ്ടെങ്കിൽ ജെസ്സിയുടെ ആവശ്യം ഇല്ല ആൻ്റി ഹെല്പ് ചെയ്യണം ….
ആൻ്റി : അത്
ഞാൻ : ശെരി ആൻ്റി ഞാൻ തന്നെ കൊണ്ടാകാം സാരം ഇല്ല ജോലി അല്ലേ അത് ഇനിയും വാങ്ങാലോ ജെസ്സി റെഡി ആയിക്കോ
ജെസ്സി : ?
ആൻ്റി : അല്ല വേ …
ഞാൻ : ഇല്ല ആൻ്റി വീട്ടിലുള്ളവർക്ക് സമാധാനം വേണ്ടേ സാരം ഇല്ല …
ആൻ്റി : വേണ്ട കൊച്ചെ സാരല്ല …ഇനി ഞാൻ കാരണം കൊറച്ച് പിള്ളേരുടെ ജീവിതം ഇല്ലാതെ ആവണ്ട ഈ കാലത്ത് ജോലി കിട്ടാൻ തന്നെ നല്ല പാടാ….
ഞാൻ : ആൻ്റിക്ക് മനസ്സിൽ പേടി ഒന്നും ഇല്ലല്ലോ അങ്ങനെ ആണേ വേണ്ട
ആൻ്റി : പേടി ഒക്കെ ഒണ്ട് പക്ഷേ നിൻ്റെ വർത്താനം കേട്ടിട്ട് കുടുംബത്തിൽ പെറന്നാന്ന് തോന്നുന്നു …
ഞാൻ : ?
ആൻ്റി : പിന്നെ നിൻ്റെ നമ്പർ ഒന്ന് തന്നെ …..പറഞ്ഞതിൽ മാറ്റം ഒന്നും വന്നേക്കരുത് എൻ്റെ മോൾക്ക് നിന്നെ കൊണ്ട് എന്തെങ്കിലും ശല്യം ഉണ്ടായിന്ന് അറിഞ്ഞ എൻ്റെ കെട്ടിയോൻ നിന്നെ ജീവനോടെ കുഴിച്ചിടും….
ഞാൻ : അയ്യോ ഇല്ല ആൻ്റി ജെസ്സി എൻ്റെ കൂട്ടുകാരി അല്ലേ ?
ജെസ്സി : ?
ആൻ്റി : ശെരി ശെരി …പറഞ്ഞത് മറക്കണ്ട പിന്നെ ഞാൻ എടക്കെടക്ക് വിളിച്ചൊണ്ടിരിക്കും
ഞാൻ : അയ്യോ ആൻ്റി രാവിലെ പത്ത് തൊട്ട് ജോലി ഉണ്ട് ആൻ്റി അവള് ഒരു ഉച്ചയ്ക്ക് ശേഷം ഫ്രീ ആയിരിക്കും
ആൻ്റി : അവളെ അല്ല നിന്നെ ….
ഞാൻ : ശെരി ആൻ്റി….?
ആൻ്റി : ഫോൺ അവൾക്ക് കൊടുക്ക് ….
ജെസ്സി : ഹാ മമ്മി ശെരി മമ്മി ഇല്ല മമ്മി അവൻ പാവം ആണ് ശെരി…ഇല്ല … ?
ഞാൻ : കഴിഞ്ഞോ
ജെസ്സി : കഴിഞ്ഞു
ഞാൻ : ഇതിനെ ആണ് വേലിയിൽ കെടക്കുന്ന പാമ്പിനെ പിടിച്ച് കോ…എന്നെ കൊണ്ട് പറയിക്കണ്ട
ജെസ്സി : താങ്ക്സ്
ഞാൻ : എടുത്ത് വച്ചോ നീ പോവുമ്പോ എല്ലാം കൂടെ സെറ്റിൽ ചെയ്താ മതി …. നിൻ്റെ അമ്മച്ചി എന്നോട് ഒരു സി വി അയച്ച് തരാൻ പറഞ്ഞിട്ടുണ്ട് ആദ്യം പോയി അത് ഇണ്ടാക്കട്ടെ …?
ജെസ്സി : ?
⏩ ഏഴ് മണി ആയപ്പോ അവൾടെ അമ്മ എന്നെ വിളിച്ചു…അടിക്കാൻ ഉള്ള സെറ്റപ്പ് തൊടങ്ങി ഇരിക്കുന്ന സമയത്താണ് തള്ളടെ വിളി …
ഞാൻ : ? ഹലോ ആൻ്റി …
ആൻ്റി : എവടെ ആണ് നീ …
ഞാൻ : എൻ്റെ വീട്ടില്
ആൻ്റി : അതെ കൂടുതൽ കാമഡി വേണ്ട
ഞാൻ : സോറി ആൻ്റി …
ആൻ്റി : അതെ ഞാൻ അഞ്ചെണ്ണുമ്പോഴേക്കും ഫോൺ ജെസിക്ക് കൊടുത്തോണം
ഞാൻ : എന്താ
ആൻ്റി : ചെല്ലാൻ വൺ….
ഞാൻ ഓടി റൂം തൊറന്ന് വെളിയിൽ എറങ്ങി അവളുടെ റൂമിൻ്റെ വാതലിൽ പോയി മുട്ടി … ജെസ്സി വാതല് തൊറന്നെ
ജെസ്സി : ഞാൻ കുളിക്കാ
ഞാൻ : ഹലോ ഹലോ ആൻ്റി അവള് വാതൽ ലോക്ക് ചെയ്തിരിക്കാ ആൻ്റി ….കുളിക്കാന്ന്….
ആൻ്റി : പെൺക്കുട്ടികൾ കുളിക്കുന്നിടത് നിനക്ക് എന്നാടാ പണി…?
ഞാൻ : ? തള്ള
ആൻ്റി : ഹലോ ഹലോ
ഞാൻ : കേക്കാ ആൻ്റി
ആൻ്റി : ശെരി ശെരി മോൻ പൊക്കോ ആൻ്റി പിന്നെ വിളിക്കാം ….
ഞാൻ : ? ശെരി ആൻ്റി ??
നാശം പിടിക്കാൻ തള്ള എനിക്കെ ടെസ്റ്റ് വക്കാ അവർക്കറിയില്ല ഞാൻ ആരാന്ന്…
ഞാൻ റൂമിൽ കേറി വാതൽ അടച്ച് ഗ്ളാസ്സ് എടുത്ത് കമത്തി…ഇത്തിരി കട്ട ആണ് സാരം ഇല്ല ….3 ഫ്ളാറ്റ് ഡ്രൈ പെഗ് അടിച്ച് ഞാൻ മണി ഹൈസ്റ്റ് കാണാൻ ഇരുന്നു…ശബരി എന്നെ ഒരുപാട് നിർബന്ധിച്ചിട്ടാണ് ഞാൻ ഇത് കാണാൻ തന്നെ ഇരുന്നത് കണ്ട് തൊടങ്ങിയപ്പോ സമയം പോയത് തന്നെ അറിഞ്ഞില്ല ….
പത്ത് മണിക്ക് ഒരു വീഡിയോ കോൾ വന്നൂ ഫോൺ എടുത്ത് നോക്കിയപ്പോ അവൾടെ അമ്മ ….
ഞാൻ ഇത്തിരി ഡീസൻ്റ് ആയി ഫോൺ എടുത്തു…
എനിക്ക് ഈ പരിചയം ഇല്ലാത്തവരെ വീഡിയോ കോൾ ചെയ്യാൻ ഒരു മടി ഉണ്ട് എടുത്തില്ലെങ്കിൽ തള്ളക്ക് ഡൗട്ടടിക്കും….
ഞാൻ എടുത്തു…. അത്ര പ്രായം ഒന്നും ഇല്ല …
ആൻ്റി : നീ ആണോ സൂര്യ
ഞാൻ : അതെ ആൻ്റി
ആൻ്റി : എന്താ ഇത്ര നേരം എടുക്കാൻ
ഞാൻ : ഞാൻ സിനിമ കാണുവാ ആൻ്റി ….കേട്ടില്ല
ആൻ്റി : ഇപ്പൊ എങ്ങനെ കേട്ടൂ
ഞാൻ : അത് വീട്ടിന്ന് അമ്മ വിളിക്കാൻ ഉള്ള സമയം ആയി അതാ അപ്പോ ആണ് കറക്റ്റ് ആൻ്റി വിളിച്ചത് ?
ആൻ്റി : സത്യം പറയട നീ അവളെ ശല്യം ചെയ്യുവായിരുന്നില്ലെ
ഞാൻ : അയ്യോ പൊന്നാൻ്റി
ആൻ്റി : എന്ത് പൊന്നാനിയോ
ഞാൻ : പൊന്നാൻ്റി എന്ന് ഞാൻ എൻ്റെ മുറിയിൽ ആണ് ജെസ്സി വന്നതിന് ശേഷം ഫൂഡ് ഉണ്ടാക്കാനും പാത്രം കൊണ്ട് വക്കാനും വെള്ളം എടുക്കാനും മാത്രമേ ഞാൻ പൊറത്തേക്ക് പോകാറുള്ളൂ….
ആൻ്റി. : ശെരി ശെരി പിന്നെ പറഞ്ഞത് മറക്കണ്ട…
ഞാൻ : ആൻ്റി ഞ
ആൻ്റി : ചോദിച്ചതിന് മാത്രം ഉത്തരം കേട്ടലോ
ഞാൻ : ശെരി ആൻ്റി … ?
ഞാൻ : നാശം പിടിക്കാൻ എല്ലാ മൈരും നമ്മടെ മണ്ടക്ക് തന്നെ മൈര്…
അടുത്ത ദിവസം ഐശ്വര്യം ആയി ജോലി തൊടങ്ങി അവൾ ഇടക്ക് സംശയം ചോദിക്കാൻ എൻ്റെ കതകിന് തട്ടും
ജെസ്സി : അതെ ഇത് അടക്കാതെ ഇരുന്നാ സൗകര്യം ആയിരുന്നു
ഞാൻ : കാര്യം പറഞ്ഞിട്ട് പോ …പിന്നെ ഒരു കാര്യം നിൻ്റെ അമ്മച്ചി എൻ്റെ ക്ഷമ പരീക്ഷിക്കുക ആണ് എനിക്ക് ഈ കണ്ണിക്കണ്ടവരുണ്ടെ വായിൽ ഉള്ളത് കെക്കണ്ട ആവശ്യം ഒന്നും ഇല്ല നോക്കിക്കോ ഇനി ഞാൻ എടുക്കില്ല …അത് കൂടെ പറയാ….
ജെസ്സി : മമ്മ അങ്ങനെ ആണ് സോറി
ഞാൻ : എന്താ കാര്യം …
അവളെൻ്റെ അടുത്ത് വന്നിരുന്ന് ഓരോരോ സംശയം ചോദിക്കാൻ തൊടങ്ങി അപ്പോ ആണ് അവളെൻ്റെ ഫിഷ് ടാങ്ക് കണ്ടത് …
ജെസ്സി : വാ അടിപൊളി അവളതിൻ്റെ അടുത്തേക്ക് പോയിഇത് നിൻ്റെ ആണോ
ഞാൻ : അല്ല അതുത്ത വീട്ടിലെ ആണ് കൊച്ച് ടീവി കാണാൻ വന്നതാ
ജെസ്സി : ? ഇതെന്താ ഈ മീനുകൾക്ക് ഇടയിൽ ഒരു ഡിവൈഡർ ….
ഞാൻ : അവര് കുറച്ച് കുസൃതി ആണ് അതാ ബൗൾ മറിയാതെ ഇരിക്കാൻ ആണ് ഇതേ ഒന്ന് വരോ എനിക്ക് വേറെ പണി ഇണ്ട്
അപ്പോ തന്നെ അവൾടെ അമ്മ വിളിച്ചു…
ഞാൻ : പോ പോ നിൻ്റെ അമ്മ ആണ്
ജെസ്സി : അത് സാരം ഇല്ല ….
ഫോൺ സ്ലീപ് ആയി വീഴാൻ പോയി കൈ തട്ടി കോൾ അറ്റൻ്റ് ആയി….
ഞാൻ : ഹലോ …
ആൻ്റി : ജെസ്സി എവ
ഞാൻ : ആൻ്റി സത്യം ആയും സംശയം ചോദിക്കാൻ വന്നതാ അത് കഴിഞ്ഞാ ഇപ്പൊ തന്നെ പോവും തെറ്റി ധരിക്കരുത് സത്യം ആണ് അല്ലേ ജെസ്സി
ജെസ്സി : അതെ മമ്മ …
ആൻ്റി : കണ്ടോ ഇതാ ഞാൻ പറഞ്ഞത് ഇതൊന്നും ശെരി ആവില്ല എന്ന്…. ഞാൻ ഒന്നും പറയുന്നില്ല ജോലി നടക്കട്ടെ …. പിന്നെ പറഞ്ഞത് മറക്കണ്ട
ഞാൻ : ഇല്ല ?
ഞാൻ : എന്താ ജെസ്സി ഇത് പ്ളീസ് എന്നോട് നിനക്ക് ദേഷ്യം ഉണ്ട് എനിക്ക് അറിയാം ദയവ് ചെയ്ത് നിൻ്റെ അമ്മച്ചിയോട് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് പറയണം ….
ജെസ്സി : സോറി..ഞാൻ പറഞ്ഞു മമ്മ കേക്കുന്നില്ല
ഞാൻ : എന്ത് കഷ്ട്ടം ആണ് ഇത്
ജെസ്സി : ഇത് ഒന്ന് ചെയ്ത് തന്ന ഞാൻ അങ്ങോട്ട്
ഞാൻ ഇത് ഇങ്ങനെ അത് അങ്ങനെ …
⏩ ഇത് ഒരു തുടർച്ച ആയി പിന്നെ എനിക്ക് അതൊരു ശീലവും ആയി ?
ജോലി സമയം കഴിഞ്ഞാ ഞാൻ അന്യഗ്രഹ ജീവിയെ പോലെ ആണ് ജെസ്സിയെ കാണുന്നത് …
അവളുടേ അമ്മ ഒന്ന് വീതം ഒമ്പത് നേരം എന്നെ വിളിക്കാൻ തൊടങ്ങി….
അങ്ങനെ ഒരാഴ്ച വളരെ മെല്ലെ പെട്ടെന്ന് പോയി …
ഒരു ഉച്ചക്ക് ഞാൻ ഫോണിൽ ടിക്ടോക്കിൽ പെമ്പിള്ളരുടെ ട്രാൻസ്സിഷൻ വീഡിയോ കണ്ട് കൊണ്ട് ബെഡ്ഡിൽ കെടക്കുയാരുന്നു ….
ഞാൻ : ഇത് കൊള്ളാം ഈ പൗഡർ ഇട്ട് ഡ്രസ് മാറുന്നത് ഔ ഫിഗറ് തന്നെ …. പെട്ടെന്ന് അവളുടെ അമ്മ വീഡിയോ കോൾ ചെയ്ത് …. ഞാൻ എടുത്തില്ല അയമ്മ വീണ്ടും വിളിച്ചു ….
ഞാൻ ഒരു ചിരി ഫിറ്റ് ചെയ്ത് ഫോൺ എടുത്തു
ആൻ്റി : ജോലി ഇല്ലെ ഇന്ന് …
ഞാൻ : ഇല്ല അത് എൻ്റെ ജോലി കഴിഞ്ഞു ഇനി ജെസ്സിയുടെ പിന്നെ നിഷ ഇല്ലെ അറിയോ അവളുടെ ഉണ്ട് അതും കഴിഞ്ഞാലേ എൻ്റെ ബാക്കി ചെയ്യാൻ പറ്റൂ…
ആൻ്റി : എൻ്റെ കുഞ്ഞേ നീ ഈ മുറിയിൽ ഇങ്ങനെ അടഞ്ഞ് ഇരിക്കാ എപ്പഴും
ഞാൻ : അത് സാരം ഇല്ല
ആൻ്റി : അവള് വെളിയിൽ ഉള്ളതാലേ കൊച്ചിൻ്റെ പ്രശ്നം….
ഞാൻ :അയ്യോ ആൻ്റി ഞാൻ എപ്പോഴും ഇവടെ തന്നെ ആണ് …പിന്നെ അവള് ഉള്ളത് കൊണ്ട് തീരെ പോവാറില്ല എന്ന് മാത്രം …
ആൻ്റി : മോനെ ഇങ്ങനെ ഇരുന്ന ശെരി ആവില്ല
ഞാൻ : അതല്ല ആൻ്റി ജെസ്സി എൻ്റെ ഗെസ്റ്റ് അല്ലേ അപ്പോ അവൾക്ക് മാക്‌സിമം കംഫർട്ട് കൊടുക്കണ്ടത് ഞാൻ അല്ലേ പിന്നെ ആൻ്റി എന്നെ വിശ്വസിച്ച് അല്ലേ അവളെ ഇവടെ നിക്കാനും ഉള്ള അനുവാദം കൊടുത്തത് അപ്പോ എനിക്ക് ആൻ്റിയോട് ഒരു ഉത്തരവാദിത്വം ഇല്ലെ ആൻ്റി
ആൻ്റി : അങ്ങനെ വേണം ആമ്പിള്ളരായാ സ്ത്രീകളെ ഒറ്റക്ക് കണ്ടാൽ അവസരം ആയി കാണാതെ അവര് സേഫ് ആവണ്ടത് നമ്മടെ ഉത്തരവാദിത്വം ആയി കാണാൻ നോക്കണം ….അങ്ങനെ അല്ലേ ….
ഞാൻ : ?
ആൻ്റി: ശെരി ശെരി നടക്കട്ടെ….
ഞാൻ ഇൻസ്റ്റാഗ്രാം എടുത്ത് നോക്കി ..അത് മടുതപ്പോ യൂട്യൂബ് എടുത്ത് നോക്കി അതില് ഒരു ടിക്ടോക്ക് വീഡിയോ ഒരു പാണ്ടി ചെക്കൻ തലയില് കളറും അടിച്ച് ഡാൻസ് കളിക്കുന്നത്
ഞാൻ : ഇവനിത് എന്താ ഈ കാണിക്കുന്നത് ശേ….വെട്ട് കിളി മൈരൻ…. കമൻ്റ് നോക്കാം.?
ഞാൻ : അന്ധകാര കോളനി.. സത്യം തന്നെ …. ?
ജെസ്സി : സൂര്യ …. അതെ ഒന്ന് ഹെൽപ് ….എന്താ വീഡിയോ കാണാ
ഞാൻ : എന്തിന് നീ ചുമ്മാ ചുമ്മാ കേറി വരുന്നത്
ജെസ്സി : എനിക്ക് ഒന്നും നിൻ്റെ കൂടെ ഇരിക്കാൻ ആഗ്രഹം ഇല്ല … എനിക്ക് ഒരുപാട് പണി ഒണ്ട് ഫൂഡ് ഒന്ന് ഒണ്ടാക്കോ എന്ന് ചോദിക്കാൻ ആണ് ….
ഞാൻ : ശെരി പോ … ഇങ്ങനെ ഉള്ള കാര്യം പറയാൻ ടെക്സ്റ്റ് ഇട്ടാ മതി കേട്ടല്ലോ….
ജെസ്സി : അതെ ഞാൻ ഒന്ന് താണ് തരുന്നത് കൊണ്ട് നീ ഒരുപാട് തലക്ക് കേറാതെ…എൻ്റെ ഗെതികേട്ട് അല്ലെങ്കിൽ നിൻ്റെ ഈ പുച്ഛം കാണണ്ട ഗെതികേട്ട് വരില്ലായിരുന്നു …
ഞാൻ : അതെ ഒന്ന് പോ ഫുഡ് വരും …
ജെസ്സി : വന്നാ മതി …
⏩ വൈകുന്നേരം വയറ്റിൽ മേരി ഗോൾഡ് കോഫീ ബിസ്ക്കറ്റ് നെരത്തി ഇട്ട് അതും തിന്നോണ്ട് ഫോൺ നോക്കി കെടക്കുമ്പോ ജെസ്സി എന്നെ നോക്കി ഡോറിൽ തട്ടി …
ഞാൻ : എന്താ
ജെസ്സി : കഴിഞ്ഞു
ഞാൻ : അയ്ന്
ജെസ്സി : ? ഞാൻ ഇല്ലെ രണ്ട് തെറ്റ് ചെയ്തു… നമ്പർ വൺ: നിന്നോട് ഒന്ന് സ്മൂത്താവാൻ നോക്കി ആൻഡ്…. ടൂ : ഈ വീട്ടിൽ നിക്കുന്നത്…
ഞാൻ : ഞാനും രണ്ട് മിസ്റ്റെക്ക് ചെയ്തു. : വൺ : നിന്നെ ഇവടെ കേറ്റി താമസിപ്പിച്ചു രണ്ട് നീ ഒരു അഹങ്കാരി ആണ് എന്ന് അറിഞ്ഞിട്ടും നിന്നോട് സ്മൂത്തായത് …
ജെസ്സി : അതെ എനിക്ക് ചെറിയ സംശയം ഒന്ന് വന്നെ …
ഞാൻ : ഞാൻ അങ്ങോട്ട് വരില്ല നീ ഇങ്ങ് വാ…
ജെസ്സി : അതെ എനിക്ക് ഒറ്റക്ക് ഒണ്ടാക്കാൻ അല്ല ഇത് ഓരോ വട്ടവും വന്ന് നിൻ്റെ കാല് പിടിക്കാൻ ഒന്നും എനിക്ക് പറ്റില്ല ….
ഞാൻ : വേണ്ട പോ …ആര് പറഞ്ഞ് കാല് പിടിക്കാൻ …
ജെസ്സി : ഗെറ്റ് ലോസ്റ്റ്…?
അവള് എറങ്ങി പോയി ….
ഞാൻ അറിയാതെ ഒറങ്ങിയും പോയി ….
ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ എണീറ്റത്…
ഞാൻ കണ്ണ് തൊറക്കാതെ ഫോൺ എടുത്ത് ചെവിയിൽ വച്ചു….
ഞാൻ : ഹലോ ആരാ …
ഞാൻ ആണ്
ഞാൻ : ഏത് ഞാൻ ….
ആൻ്റി: ജെസ്സിടെ മമ്മി മായ ….
ഞാൻ : ആൻ്റി…. എന്താ ആൻ്റി …
ആൻ്റി : ഇല്ല എന്താ എടുക്കാൻ ഒരു താമസം ….
ഞാൻ : ഒറങ്ങായിരുന്നു ആൻ്റി …
ആൻ്റി : ആണോ… ജെസ്സി പറഞ്ഞു നീ അവളെ ശല്യം ചെയ്യുവായിരുന്നു എന്ന് …
ഞാൻ : അതെ ഇപ്പൊ വന്നെ ഉള്ളൂ തിരിച്ച് ….
ആൻ്റി : ഹ ഹ ഹ …. കൊച്ച് കഴിച്ചോ …
ഞാൻ : ഇല്ല ആൻ്റി ….
ആൻ്റി: പത്ത് മണി ആയല്ലോ …. ചെല്ല് അവള് എന്തോ ഒണ്ടാക്കി വച്ചിട്ടുണ്ട് ചെന്ന് എടുത്ത് കഴിക്ക് …
ഞാൻ : വേണ്ട ആൻ്റി. .. സാരൂല്ലാ…
ആൻ്റി : ചെല്ല് കൊച്ചെ …നിങ്ങള് തമ്മില് അടി ആയി എന്ന് അവള് പറഞ്ഞു…അപ്പോ അവക്ക് കൊച്ചിനെ വിളിക്കാൻ ഒരു ഇത്… അപ്പോ ഞാൻ വിചാരിച്ചു ഞാൻ തന്നെ വിളിക്കാം എന്ന്….കൊച്ച് ചെല്ല് പണി എടുക്കാൻ പറ്റില്ല അല്ലെങ്കിൽ പോണേ…
ഞാൻ : ശെരി ആൻ്റി….
ആൻ്റി : ശെരി … ?
അവര് വിളിച്ച് കഴിഞ്ഞതും നിഷ വിളിച്ചു….
ഞാൻ : പറ ഡീ….
നിഷ : എന്താ മോനെ അടിച്ച് ഓഫാണോ
ഞാൻ : ഏയ് പച്ച …
നിഷ : എട്ടാമത് അൽഭുതം അൽ-ഭുതം എന്ന് പറയുന്നത് ഇതിനെ ആണോ
ഞാൻ : നീ കാര്യം പറ വാഴെ….
നിഷ : നീ എന്താ അവൾക്ക് അവള് വന്ന് ചോദിച്ചത് പറഞ്ഞ് കൊടുക്കാതെ ഇരുന്നത് …
ഞാൻ : അവൾക്ക് സംസാരിക്കാൻ അറിയില്ല ഡീ ….
നിഷ : വേഗം പറഞ്ഞ് കൊടുക്ക് അവൾടെ കഴിഞ്ഞിട്ട് വേണം ഞങ്ങൾക്ക് പണി തൊടങ്ങാൻ അത് കഴിഞ്ഞ് വേണം ശബരിക്ക് …ലാസ്റ്റ് ആണ് ഇത് കഴിഞ്ഞാ നമ്മക്ക് ഗ്രൂപ്പ് വർക്കാ അത് പിന്നെ ഈ 21 ദീസം കഴിഞ്ഞ് നോക്കാം …
ഞാൻ ,: അശ്ശോ…ഞാൻ അത് ഓർത്തില്ല അവള് വന്ന് എന്നെ ചൊറിഞ്ഞ് അപ്പോ ഞാൻ ഗെറ്റൗട്ടടിച്ച് വിട്ട് ശെ… നീ വച്ചോ വച്ചോ നാളെ കാലത്ത് നിനക്ക് സംഭവം കിട്ടും ….
നിഷ : ശെരി … ?
ഞാൻ വേഗം തന്നെ വെളിയിലേക്ക് എറങ്ങി മുറിയിൽ നോക്കി അടഞ്ഞ് കെടക്കുന്നു…. നേരെ അടുക്കളയിൽ പോയി വെള്ളം കുടിച്ച് തിരിച്ച് വന്ന് ഹാളിൽ വന്നതും സോഫയിൽ ഇരിക്കുന്നു….
എന്നെ ഒന്ന് നോക്കി അവള് വീണ്ടും ടീവി നോക്കാൻ തൊടങ്ങി…
ഞാൻ : സോറി …
ജെസ്സി : ?
ഞാൻ : സോറി കേട്ടില്ലേ ..
ജെസ്സി : ശെരി…
ഞാൻ : ജസ്റ്റ് സെൻ്റ് മീ ദ പ്രോഗ്രാം ലിങ്ക് ഓക്കേ….
ജെസ്സി എന്നെ ഒന്ന് നോക്കി
ഞാൻ : വാട്ട്
ജെസ്സി : എനിക്ക് പറഞ്ഞ് തന്ന മതി ഡോണ്ട് ആക്റ്റ് ലൈക്ക് ഗോഡ് ഓഫ് വാർ …
ഞാൻ : ഓക്കേ…. ചിൽ മാമി ചിൽ ….
ജെസ്സി : ?
ഞാൻ : ആദ്യം ഈ വൃത്തിക്കെട്ട പുച്ഛം മാറ്റ് കേട്ടോ ….
ജെസ്സി : ഹെൽ….
ഞാൻ : ശെരി ..ഇപ്പൊ വേണോ അതോ പിന്നെ മതിയോ
ജെസ്സി : ഇനി എപ്പോ … ഇപ്പൊ തന്നെ നീ കാരണം ഐ ലോസ്റ്റ് ദ ഹോൾ ഈവ്….
ഞാൻ : ശെരി …ഗോ ഓൺ
⏩ ഞാൻ അവൾക്ക് ഉള്ള സംശയം ഒക്കെ പറഞ്ഞ് കൊടുത്ത് ക്ളിയറാക്കി….
അവള് ലാപ്ടോപ്പിൽ നോക്കി നോക്കി എൻ്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു …
ഞാൻ : അതെ ഒരുപാട് അങ് ഒട്ടണ്ട…
ജെസ്സി : അയ്യ ഒട്ടാൻ പറ്റിയ ആള്… എനിക്ക് കാണുന്നില്ല ഇങ്ങ് വക്ക് …
ഞാൻ : അതെ അറിഞ്ഞില്ലേ എല്ലാം
ജെസ്സി : ഹാ…
ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് …
ജെസ്സി : അതെ കൂടുതൽ ഷോ എറക്കിയാ ഈ ലാപ്ടോപ് എടുത്ത് നിൻ്റെ തല ഞാൻ തല്ലി പൊളിക്കും ….
അവള് എണീറ്റ് നടന്നു …പെട്ടെന്ന് ഒന്ന് നിന്നിട്ട് തിരിഞ്ഞ് നോക്കി
ഞാൻ : എന്ത്
ജെസ്സി : ഒന്ന് ഹെൽപ് ചെയ്താ രാത്രി ഒരു ടൂ ആവും മുന്നേ തീർക്കാം ….
ഞാൻ : സൗകര്യം ഇല്ല ….
ജെസ്സി : അല്ലെങ്കിലും ഐ ഡോണ്ട് വാണ്ട് യോർ ഹെൽപ്….
ഞാൻ : അതെ ഈ ട്രൗസർ ഒന്നും എവടെ പറ്റില്ല ….
ജെസ്സി : വാട്ട്
ഞാൻ : ഈ ട്രൗസർ ഒന്നും ഇടാൻ പറ്റില്ല …
ജെസ്സി : എന്താ കാര്യം
ഞാൻ : പെണ്ണുങ്ങൾക്ക് പറ്റിയ സാധനം അല്ല ഇത്
ജെസ്സി : ഹലോ ഹലോ … ജസ്റ്റ് ലീവ് ദിസ് ഹിയർ…പെണ്ണുങ്ങൾ ആണുങ്ങൾ എന്നൊക്കെ പറഞ്ഞ് ….
ഞാൻ : എന്ത് സത്യം തന്നെ …
ജെസ്സി : അതൊന്നും അല്ല നീ ഡിസ്ട്രാക്റ്റ് ആവാ അതാണ് മാറ്റർ
വാട്ട് ദ ഹെൽ ഞാൻ സോഫയിൽ നിന്ന് ചാടി എണീറ്റു….
ജെസ്സി : റിലാക്സ് … ചീഫ് … ജസ്റ്റ് അ ജോക്ക്…
⏩ ഞാൻ രാത്രി പടം കണ്ട് കഴിഞ്ഞ് വെള്ളം കുടിക്കാൻ വന്നപ്പോ ലൈറ്റ് കത്തി കെടക്കുന്നു….
⏩ അടുത്ത ദീസം മമ്മിടെ കോൾ വന്നാണ് ജെസ്സി എണീറ്റത് ….
ജെസ്സി ?: ഹലോ മമ്മി ഗുഡ് മോണിങ് ..
ആൻ്റി : എന്ത് ഒറക്കം ആണ് ജെസ്സൂ ഇത് ….
ജെസ്സി: എന്താ…
ആൻ്റി : ആ കൊച്ച് ഇന്നലെ നിന്നെ എത്ര വട്ടം വിളിച്ചു…
ജെസ്സി : ആര് സൂര്യയോ….
ആൻ്റി : അതെ …
ജെസ്സി : എന്തിന്
ആൻ്റി : നീ വർക്ക് ചെയ്യാതെ ഒറങ്ങി എന്ന്….
ജെസ്സി : അത് മമ്മി നല്ല ടയേർഡ് ആയി പോയി മമ്മി …
ഹഹഹ…. ആൻ്റി പൊട്ടി ചിരിക്കാൻ തൊടങ്ങി…
ജെസ്സി : ? എന്താ മമ്മി
ആൻ്റി : എൻ്റെ മോളെ ഇന്നലെ അല്ല ഇന്ന് പൊലർച്ച ഒരു രണ്ട് മണി ആയപ്പോ ഈ കൊച്ച് എന്നെ വിളിച്ചു കേട്ടോ
ജെസ്സി : ? എന്തിന്
ആൻ്റി : ഇത് കേക്ക് നീ …
ജെസ്സി : ഹാ
ആൻ്റി : ഇത് കേക്ക് മോളെ …ഞാൻ ഇവൻ്റെ കോൾ വന്നതും പേടിച്ച് പോയി…എടുത്ത് നോക്കിയാ ഹഹ…
ജെസ്സി : കാര്യം പറ മമ്മി…
ആൻ്റി : ചെക്കൻ എന്നോട് പറയാ ആൻ്റി വീഡിയോ കോൾ ചെയ്തോട്ടെ എന്ന്…
ജെസ്സി : എന്തിന് …
ആൻ്റി : ഞാനും ഇതേ തന്നെ ചോദിച്ചത് അതിന് അവൻ പറഞ്ഞ കാര്യം ഹഹഹ അയ്യോ ???
ജെസ്സി : മമ്മി കാര്യം പറ മമ്മി …
ആൻ്റി : അവൻ പറയാ നിൻ്റെ റൂമിൽ ഒന്ന് പോണം നല്ല ഒറക്കം ഒരു അഞ്ച് മിനിറ്റ് പണി ഒണ്ട് അത് വരെ ഒന്ന് വീഡിയോ കോളിൽ ഇരിക്കാമോ എന്ന്….
ജെസ്സി : അശ്ശോ ? എന്നിട്ട്
ആൻ്റി : എനിക്ക് ഈ കൊച്ചിൻ്റെ കാര്യം ഓർത്ത് ചിരിക്കണോ അതോ ദേഷ്യപെടണോ ഒന്നും അറിയാതെ ആയി …
ജെസ്സി : ശേ എന്താ കാര്യം പറഞ്ഞോ
ആൻ്റി : ഇല്ലെന്ന് ഇങ്ങനെ ഫോണും പിടിച്ച് കതക് തൊറന്ന് ഉള്ളിൽ പോയി ഫോണും പിടിച്ച് ടേബിളിൽ എന്തോ ചെയ്ത് ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് വെളിയിൽ എറങ്ങി …