എനിക്ക് അവളെ ഒരുപാട് ഇഷ്ടാ 4

Posted on

I am sorry… Really sorry… കഥ എഴുതി വെച്ച ലാപ് അടിച് പൊവുക, ലാപ് ശെരിയാക്കിയപ്പൊ അസുഖം പിടിച്ച് കിടപ്പിലാവുക… Ok ആയപ്പോ ചേച്ചിയുടെ മരണം. പിന്നെ അതിന്‍റ്റെ കര്‍മ്മങ്ങള്‍. അതെല്ലാം കഴിഞ്ഞപ്പൊ അനിയത്തിയുടെ വിസ. കുറേ നാളായി ദിശയില്ലാ പ്രേതത്തേ പൊലേ അലയുന്നു… ഇപ്പൊഴാ ഒന്ന് സ്വസ്ത്തമായിട്ട് ഒന്ന് ഇരുന്നെ… ഒരോരോ അവസ്ത്തകളെ… എത്രയും പെട്ടെന്ന് തന്നെ ബാക്കി ഭാഗങ്ങള്‍ അപ്ലോട് ചെയ്യാന്‍ ശ്രമിക്കാം

കഥയിലെക്ക് പൊകുന്നതിനു മുന്‍പ്, കമെന്‍റ്റ്സില്‍ ഇംഗ്ലീഷ് എഴുതിയതിനെ പറ്റി പലവരും അനിഷ്ടം പ്രകടിപിച്ചു. യു എസില്‍ നടക്കുന്ന കഥ ആയതുകൊണ്ടാണു ഞാന്‍ അത് ചെയ്തത്. ഇംഗ്ലീഷ് പരമാവിധി കുറെക്കാന്‍ നൊക്കാം.

സപ്പോര്‍ട്ട് ഇനിയും പ്രതീക്ഷിക്കുന്നു… എന്ന് സ്വന്തം Trickster Tom

ഇനി തിരിച്ച് കഥയിലെക്ക്..

വെള്ളിയാഴ്ച ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഇറങ്ങുമ്പൊ റോയിയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു. അവന്‍ ഒരു ഓള്‍ ദി ബെസ്റ്റും പറഞ്ഞു. നേരത്തെ ഇറങ്ങിയത് വേറേ ഒന്നും അല്ലാ, പാലട പായസം ഫ്രെഷ് ആയിട്ട് ഉണ്ടാക്കണം. അഞ്ജലിയേ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ഫ്രിട്ജില്‍ വെച്ചത് എടുത്താല്‍ ശെരിയാവില്ലലോ…. ഏത്???

ഒരു നാലു മണി ആയപ്പൊഴേക്കും ഉണ്ടാക്കി തുടങ്ങി. പായസം മെല്ലെ കുറുകി എടുത്തു. ചൂട് പോകാതെ ഇരിക്കാന്‍ ഞാന്‍ ഒരു തെര്‍മല്‍ പാത്രത്തിലേക്ക് ഒഴിച്ചു. അപ്പൊഴെക്കും ആറു മണി കഴിഞ്ഞു. ഒരു പാലട ഉണ്ടാക്കാൻ രണ്ട് മണിക്കൂര്‍ വെണ്ട എന്ന് എനിക്കറിയാം പക്ഷെ സ്ലോ കുക്കിങ്ങ് ചെയ്യ്താല്‍ കുറേക്കൂടി ടേസ്റ്റ് ഉണ്ടാകും. ദാറ്റ്സ് ഓള്‍.

കുളിച്ച് റെടിയായി ഒരു ഏഴു മണി ആയപ്പോ ഇറങ്ങി. റെട് ഷര്‍ട്ടും, ഓഫ് വൈറ്റ് സ്യൂട്ടും ആണ്, എന്‍റ്റെ വേഷം. പൊകുന്ന വഴിക്ക് ഒരു ഫ്ലവര്‍ ബൊക്കെയും വാങ്ങി 7:50 ആയപ്പോ അഞ്ജലിയുടെ അപ്പാര്‍ട്ട്മന്‍റ്റില്‍ എത്തി. താഴെ നിന്നും ബസ്സ് ചെയ്യ്തപ്പൊ അഞ്ജലി തന്നെ ഇന്‍റ്റര്‍ക്കോം വഴി ടോര്‍ തുറന്നു. എട്ടാം നിലയില്‍ ഉള്ള അവളുടെ ഫ്ലാറ്റിലേക്ക് ലിഫ്റ്റില്‍ കയറിയ ഞാന്‍ ലിഫ്റ്റിന്‍റ്റെ കണ്ണാടിയില്‍ ഒന്ന് നോക്കി. “കൊള്ളാം. ടെൻഷൻ വേണ്ടാ. നിനക്ക് പറ്റും.” എന്ന് എന്നോട് തന്നെ പറഞ്ഞു. പാമിനെ ഊക്കിയ എനിക്ക് ടെൻഷനൊ? എന്നല്ലേ? എന്തോ, അഞ്ജലിയെ കാണുമ്പോ ഒരു ടെൻഷൻ.

ഡോർ ബെൽ അടിച്ചു. വാതിൽ തുറന്ന് വന്ന അഞ്ജലിയെ കണ്ട ഞാൻ ഒന്ന് വായ് പൊളിച്ച് നിന്ന്. ഒരു ഗ്രീൻ ഗൗൺ ആയിരുന്നു വേഷം.

“ഹലോ മാഷേ… ഇവിടെ എങ്ങും അല്ലേ?” അഞ്ജലിയുടെ ചോദ്യമാണ് എന്നെ സ്വഭോതത്തിലേക്ക് കൊണ്ടുവന്നത്. “ഹ… ഹായ്..” ഞാൻ ഒന്ന് വിക്കി. “സോറി പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.” “അതെന്താ? ഇത് കൊള്ളില്ലെ?”

“അയ്യോ അങ്ങനെ അല്ലാ. സൂപ്പർ ആയിട്ട് ഉണ്ട് വേഷം. ഞാൻ ഇത്രെയും പ്രതീക്ഷിച്ചില്ല. അതൊണ്ട…”

“ഹാ ഹാ… താങ്ക്യൂ താങ്ക്യൂ.. കേറി വാ രവി. വന്ന കാലിൽ നിൽക്കാതെ”

“Oh yes! ദീസ് ആർ ഫോർ യൂ.” ഞാൻ ബൊക്കെ നീട്ടിക്കൊണ്ട് പറഞ്ഞു.

“Hey! കൊള്ളാലോ… ബ്യൂട്ടിഫുൾ ബൊക്കെ. എൻ്റെ ഫേവററ്റ് ലില്ലി ആണെന്ന് ഇങ്ങനെ മനസ്സിലായി?”

“അത്… ഒരു ഊഹത്തിൽ മെടിച്ചതാ”

“നൈസ്.. രവി ഒന്ന് ഇരിക്കുട്ടോ.. ഞാൻ ഈ ബോകെ ഒന്ന് വെള്ളത്തിൽ വെക്കട്ടെ… തനിക്ക് കുടിക്കാൻ എന്തെങ്കിലും?”

“ഏയ്, ഇപ്പൊ ഒന്നും വേണ്ട. വെള്ളം മതി.”

“ശെരി ഡാ. ഇപ്പൊ വരാം”

ഞാൻ അവിടെ ഉള്ള കൗവച്ലോട്ട് ഇരുന്നു. അത്യാവശം നല്ല ഫ്ലാറ്റ്. 1bhk ആണെന്ന് തോന്നുന്നു. ഭിത്തിയിൽ പട്ടികളുടെ ഫോട്ടോകൾ, ഗാങ്ങിൻ്റെ ഫോട്ടോസ്, പിന്നെ ഏതോ വിദ്വാൻ്റെ “ലൈഫ് ഈസ് ഷോർട്ട്, ബട്ട് ഇറ്റീസ് വൈഡ്” ക്വോട്ട്. എൻ്റമ്മോ ഫിലോസഫി.

“രവി, ഇന്നാ”

പുറകിൽ നിന്ന് അഞ്ജലിയുടെ ശബ്ദം. ഞാൻ തിരിഞ്ഞ് ഗ്ലാസ് വാങ്ങി. മെല്ലെ കുടിച്ചു.

“എങ്ങനെ ഉണ്ട് സെറ്റപ്പ്? ഇഷ്ടായോ?”

“കൊള്ളാം, നല്ല ഫ്ലാറ്റ്. ഇതു 1bhk ആണോ?”

“അക്ച്വലി ഇത് 2bhk ആണ് പക്ഷെ എന്തോ ഫോൾട്ടി ലൈൻ കാരണം രണ്ടാമത്തെ റൂം ഉപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ റെൻ്റ് കുറച്ച് കിട്ടി.”

“ങാ… അങ്ങനെ പറ. ഞാനും ഓർത്തു ഇങ്ങനെ ഒരു അപർട്മെൻ്റ് താങ്ങുവോ എന്ന്.. ഇവിടെ എല്ലാം പ്രൈസി അല്ലേ?”

“അതെ അതെ. റെൻ്റ് ഒന്നും താങ്ങില്ല. പിന്നെ ഇത് ഇങ്ങനെ ഒരു അവസ്ഥയിൽ സെറ്റ് ആക്കിയത. രവിടെ ഫ്ലാറ്റ്?”

“അതൊരു സ്റ്റുഡിയോ അപാർട്മെൻ്റ് ആണ്. 1rk.”

“ആഹ. കൊള്ളാം. ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.”

“പിന്നെന്താ? എപ്പൊ വേണേലും അഞ്ജലിക്ക് വരാം. വിളിച്ചിട്ടേ വരാവു എന്ന് മാത്രം.” “അതെന്താ? സര്‍പ്രയിസ് വിസിറ്റിങ്ങ് ഇഷ്ടം അല്ലേ?” “എയ്, അതൊണ്ട് അല്ലാ… വിരുന്നുകാര്‍ വരുമ്പൊ ഇച്ഛിരി വ്രിത്തിക്ക് വെക്കണല്ലൊ. അതോണ്ട് പറഞ്ഞതാ.” “ഹ ഹ… പാമിന്‍റ്റെ അനുഭവം കെട്ടാപ്പൊ ഞാന്‍ വിചാരിച്ചു രവി ശെരിക്കും ഫ്ലെര്‍ട്ടി ആവും എന്ന്. പക്ഷെ താന്‍ ശെരിക്കും ഒരു പാവം ആണല്ലൊ.” “ഹെഹെ… അന്ന് ഫ്ലെര്‍ട്ടി ആയിരുന്നു. പാമിന്‍റ്റെ ഉദ്ദേശം എന്താണെന്ന് അറിയാവുന്നത്ക്കൊണ്ട് ബില്‍ടപ്പിന്‍റ്റെ ആവശ്യം ഒന്നും വന്നില്ലാ.” “അത് കൊള്ളാലോ. അപ്പൊ ഇവിടെ ഉദ്ദേശം ഒന്നും ഇല്ലെ?” “അത്… അങ്ങനെ ചോദിച്ചാ…” “ഹ ഹ ഹ… ഞാന്‍ ഒന്ന് ഉസ്തിയതാടോ… കണ്ടൊ.. രവി ശെരിക്കും പാവാ”

ഞാന്‍ ജാള്യതയോടെ ഒന്ന് പുഞ്ചിരിച്ചു. ശെരിയാ, അമ്മ വളര്‍ത്തിയതിന്‍റ്റെ ആവാം, അല്ലെല്‍ അച്ഛന്‍ ഇല്ലാതെ വളര്‍നതിന്‍റ്റെ ആവാം ഞാന്‍ അങ്ങനെ കള്ളത്തരങ്ങള്‍ ഒപ്പിച്ചിട്ടില്ലാ. “താന്‍ ഒരു പാവമാ” എന്ന് കുറേ കെട്ടിരിക്കുന്നു.

“രവി വാ. നമ്മുക്ക് കഴിക്കാം.” അഞ്ജലിയുടെ വാക്കുകള്‍ എന്നെ തിരിച്ച് സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

ഞാന്‍ അഞ്ജലിയെ ഫൊളോ ചെയ്തു കിച്ചണിലേക്ക്.

അവിടെ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒട്ടും ഒവര്‍ ആവില്ലാ. കാരണം അത്രെക്ക് വിഭവങ്ങള്‍ ഉണ്ടായിരുന്നു.

“ഇത് ഒരു സദ്യ തന്നെ ഉണ്ടല്ലൊ. എല്ലാം ഒറ്റെക്ക് അഞ്ജലി എങ്ങനെ മാനേജ് ചെയ്യ്തു?” മെശപുറത്തിരിക്കുന്ന വിഭവങ്ങള്‍ കണ്ടിട്ട് ഞാന്‍ പറഞ്ഞു.

“നാട് നന്നായിട്ട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞതല്ലെ. ഒട്ടും കുറെക്കണ്ടാ എന്ന് വിചാരിച്ചു.”

“കൊള്ളാം. ഐ ആം ഇമ്പ്റെസ്സ്ട്.”

“അത് കഴിച്ച് കഴിഞ്ഞിട്ട് പറ.”

“ഓകെ. അപ്പൊ അപ്നാ അപ്നാ വിളമ്പുവല്ലെ?”

“എയ്. രവി ഇരിക്ക്. ഞാന്‍ വിളമ്പാം.”

“അയ്യൊ അത് വേണ്ടാ. നമ്മള്‍ രണ്ട് പേര്‍ അല്ലെ ഒള്ളു? ഒരുമിച്ച് കഴിക്കാം?”

“സാരമിലാ രവി. ഇയാള്‍ ഇരിക്ക് ഞാന്‍ വിളമ്പാം.”

“അത് വേണ്ട. അങ്ങനെ ഒരു ശീലമില്ലാ. സൊ, പ്ലീസ് അഞ്ജലിയും വാ.”

“ശെരി ശെരി. ഞാനും ഇരിക്കാം. ഇങ്ങനെയും ഉണ്ടൊ മലയാളികള്‍?”

“ങേ? അതെന്താ അങ്ങനെ ഒരു ടോക്ക്?”

“എന്‍റ്റെ രവി. യുഎസില്‍ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ ഇവിടെ ഞാന്‍ പരിചയപെട്ടിട്ട് ഉള്ള മലയാളികള്‍ എല്ലാം റ്റിപ്പിക്കല്‍ മലയാളീസാ. പെണ്ണുങ്ങള്‍ ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യരുത്. ആണുങ്ങള്‍ ഇങ്ങനെ വേണം അങ്ങനെ വേണം. സൊ സില്ലി ട്രടിഷണ്‍സ്.”

“ഓഹ് ആണൊ? ഇവിടെ അങ്ങനെ കാണും എന്ന് ഞാന്‍ വിചാരിച്ചില്ലാ. അഞ്ജലിയുടെ പാരന്‍റ്റ്സും?”

“അമ്മെക്ക് അങ്ങനെ റൂള്‍സ് ഒന്നും ഇല്ലാ. പക്ഷെ അച്ഛനും ചെട്ടനും. ട്രടീഷണല്‍ മലയാളികളാ. ശെരിക്കും കുറച്ച് ഷോവിനിസം കൂടുതല്‍ ഉണ്ട്.”

“ഓ, ഒകേ. അപ്പൊ അഞ്ജലിയും ബാകി ഉള്ളവരും ആയിട്ട് ക്ലാഷ് ആവാറുണ്ടൊ?”

“കുറച്ചൊക്കെ. ട്രടീഷണല്‍ ആണെങ്കിലും സ്റ്റ്രിക്റ്റും ഓര്‍ത്തടോക്സ് അല്ലാ. എനിക്ക് എന്‍റ്റെതായ ഫ്രീടം തന്നിട്ട് ഉണ്ട്. പക്ഷെ നമ്മടെ ഗാങ്ങിന്‍റ്റെ പരിപാടികള്‍ ഒന്നും അവിടെ ചെല്ലില്ലാട്ടോ.” അഞ്ജലി കണ്ണൊന്ന് ഇറുക്കിക്കൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിക്കുമ്പോ എനിക്ക് മനസ്സിലായി വാ തൊരാതെ സമ്സാരിക്കാന്‍ അഞ്ജലിക്ക് ഒരുപാട് ഇഷ്ട്ടമാണെന്ന്. ഫുട് ശെരിക്കും സൂപ്പെര്‍ ആയിരുന്നു. എല്ലാ കൂട്ടാനും കറികളും നന്നായിട്ട് അഞ്ജലി പാചകം ചെയ്യ്തു. സത്യം പറഞ്ഞാല്‍ ഇത്രേയും നന്നായിട്ട് കുക്ക് ചെയ്യുന്ന ആള്‍ക്കാണു ഞാന്‍ എന്‍റ്റെ പായസം കൊടുക്കുന്നത് എന്ന് ഒര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ ഉണ്ടായി. ഇമ്പ്റെസ്സ് ചെയ്യാന്‍ വെച്ചത് പണിയാവുമോ എന്ന് ഒരു ടൌട്ട്. “ഹാ ഇനി വരുന്നിടത്ത് വെച്ച് കാണാം”

കഴിച്ച് കഴിഞ്ഞിട്ട് ഞങ്ങള്‍ ഒരുമിച്ച് പാത്രങ്ങള്‍ എല്ലാം എടുത്ത് കഴുകി തിരിച്ച് വെച്ചു. അതെല്ലാം അഞ്ജലിക്ക് നന്നായിട്ട് ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി. ഇനി, മോമന്‍റ്റ് ഒഫ് ട്രൂത്ത്. അഞ്ജലി പായസത്തിനു രണ്ട് ബൌള്‍ എടുത്ത് തന്നു. ഞാന്‍ എന്‍റ്റെ കാസറോള്‍ മെലെ തുറന്നു രണ്ട് ബൌളിലേക്ക് ഒഴിച്ചു. ഒരെണ്ണം അഞ്ജല്ലിക്ക് നീട്ടി. അഞ്ജലിയുടെ എക്സ്പ്രെഷന്‍ അറിയാന്‍ ഞാന്‍ അവളെ തന്നെ നൊക്കി നിന്നു. അഞ്ജലി അദ്യത്തെ സ്പൂണ്‍ വായില്‍ വെച്ചു. അവളുടെ കണ്ണുകള്‍ വലുതായി. എനിക്ക് ടെന്‍ഷനായി.

“ഓഹ് മൈ ഗോട് രവി…” അഞ്ജലി ഒന്ന് ഉറക്കെ പറഞ്ഞു. “അയ്യോ എന്താ? എന്ത് പറ്റി?” ഞാന്‍ ടെന്‍ഷനോടെ ചോദിച്ചു. അവള്‍ ഓടി വന്ന് എന്നെ കെട്ടി പിടിച്ച് ചുണ്ടില്‍ അമര്‍ത്തി ചുമ്പിച്ചു. എല്ലാം വളരെ പെട്ടെന്നായതുക്കൊണ്ട് ഞാന്‍ ഒന്ന് പകച്ച് നിന്നു. എന്‍റ്റെ പ്രതികരണം മനസ്സിലാക്കിയ അഞ്ജലി എന്‍റ്റെ ചുണ്ടി്‌ല്‍ നിന്ന് വിട്ടുമാറി. “അയ്യോ സോറി. രവി പേടിച്ചോ?”

“എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ? അല്ലാ… എന്തിനാ സോറി?”

“എടോ തന്‍റ്റെ പായസം. ഇറ്റ് ഈസ് പെര്‍ഫെക്ക്റ്റ്. എന്‍റ്റെ അമ്മമ്മ ഉണ്ടാക്കിയിരുന്ന അതേ ടേസ്റ്റ്. സത്യം പറ. താന്‍ കൊല്ലംകാരന്‍ ആണോ?”

“ങേ? അല്ലാ ത്രിപ്പൂണിതറയിലാ ഞങ്ങള്‍ താമസിക്കുന്നെ.”

“അത് താമസിക്കുന്നത്. നിങ്ങള്‍ടെ ശെരിക്കും നാട് എവിടാ?”

“അങ്ങനെ ചോദിചാ… അമ്മയുടെ ഫാമിലി കൊല്ലത്താ അച്ഛന്‍റ്റെത് കോട്ടയത്തും. ഞാന്‍ പറഞ്ഞില്ലെ. ലൌ മാര്യെജ് ആയിരുന്നു. കോളേജ്ജില്‍ വെച്ച് പരിചയപെട്ടതാ.”

“എനിക്ക് തോന്നി. ഈ സ്റ്റയില്‍ പായസം കൊല്ലത്തുള്ള ഒരു പിള്ള ഫാമിലിയുടെ സ്റ്റയിലാ. എന്‍റ്റെ അമ്മമ്മയുടെ കുടുമ്പം. ദൈവമായിട്ടാ രവിയെ ഇവിടെ എത്തിച്ചെ. സത്യം പറ. രവി ആ പിള്ള ഫാമിലിയിലെത് അല്ലെ?”

“അഞ്ജലി എന്തൊക്കെയാ പറയുന്നെ? ഐ ടൊണ്ട് നോ. എന്‍റ്റെ പെരു റവി ശങ്കര്‍ പ്രമോദ്. പിള്ള ആണോ എന്ന് അറിയില്ലാ. അമ്മ ഒരിക്കലും അങ്ങനെ പറഞ്ഞ് കേട്ടിട്ട് ഇല്ലാ.”

“എടോ. ഐ ആം ഷുവര്‍. ദേറീസ് നോ വെ. ഇത് വേറെ ഒരു വഴിയും കിട്ടില്ലാ. തന്‍റ്റെ അമ്മയുടെ പെര്‍ എന്താ? തന്‍റ്റെ അമ്മയുടെ പേരെന്താ?”

“നമിത പ്രമൊദ്”

“ങേ? നമിത പ്രമൊദോ?”

“അമ്മെടെ പേര്, നമിത പ്രമൊദ് എന്നാ.”

“അത് കല്യാണ ശേഷം. അതിനു മുന്നേ?”

“അയ്യൊ. അത് അറിയില്ലാ. അമ്മ കല്യാണ ശേഷം പേര്, ലീഗലീ മാറ്റി. എല്ലായിടത്തും നമിത പ്രമൊദ് എന്നാ. സോ കല്യാണത്തിനു മുന്‍പ് എന്തായിരുന്നു എന്ന് അറിയില്ലാ”

“ശ്യൊ. കഷ്ട്ടായിപ്പോയി.”

അഞ്ജലി എന്തൊക്കെയൊ മനസ്സില്‍ കൂട്ടുന്നു എന്ന് മനസ്സിലായി.

“ദൈവമേ ഇവള്‍ക്ക് ഭ്രാന്തായൊ? ഒരു സ്പൂണ്‍ പയസത്തില്‍ ഇങ്ങനെ..”

“എനിവേസ്. ഇത് കൊള്ളാം. എനിക്ക് ഇഷ്ട്ടായി.” ഇത്രയും പറഞ്ഞിട്ട് അഞ്ജലി തിരിച്ച് പായസ്ത്തിലേക്ക് മടങ്ങി. അവള്‍ പിന്നേയും പിന്നേയും അത് കഴിച്ചു.

ഇതിനിടയില്‍ ഞങ്ങള്‍ പലതും സംസാരിച്ചു. അഞ്ജലിയുടെ നാട്, വീട്ടുക്കാര്‍, അമ്മമ്മ. ഞങ്ങള്‍ സംസാരിച്ച് സംസാരിച്ച് അഞ്ജലിയുടെ ബാല്‍ക്കണിയില്‍ എപ്പഴോ ചെന്നു. അഞ്ജലിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി. അവള്‍ ബാല്‍ക്കണിയുടെ റെയില്സില്‍ മുന്നോട്ട് ചാരി നിന്ന് നക്ഷത്രങ്ങളേ നോക്കി നിന്നു. എങ്ങും നിശ്ശബ്തതാ. ഞാന്‍ അഞ്ജലിയെ തന്നെ നോക്കിക്കൊണ്ട് നിന്നു. നിലാവെളിച്ചത്തില്‍ അഞ്ജലിയുടെ മുഖത്ത് വര്‍ണ്ണിക്കാന്‍ ആവാത്ത ഒരു സൌന്ദര്യം ഞാന്‍ കണ്ടു. അവളെ എന്‍റ്റെതാക്കണം എന്ന് മനസ്സില്‍ മന്ത്രിച്ചു. കുറച്ച് നേരത്തെ മൌനത്തിനു ശേഷം ഞാന്‍ അഞ്ജലിയുടെ പുറകിലൂടെ ചെന്ന് വയറിലൂടെ കെട്ടിപിടിച്ച് അവളുടെ കഴുത്തില്‍ മെല്ലെ ചുമ്പിച്ചു.

“മ്മ്… രവി..” അഞ്ജലി ഒന്ന് കുറുകി. അവള്‍ കൈ എന്‍റ്റെ പിന്‍ കഴുത്തിലൂടെ കൊണ്ട് വന്നു എന്‍റ്റെ കവിളില്‍ ചുമ്പിച്ചു. ഞാന്‍ അവളെ എന്‍റ്റെ നേര്‍ക്ക് തിരിച്ചു എന്നിട്ട് അവളുടെ കണ്ണുകളില്‍ ആഴത്തില്‍ നോക്കി നിന്നു. അഞ്ജലി എന്‍റ്റെ കണ്ണിലേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി. അവള്‍ മെല്ലെ എന്‍റ്റെ മുഖത്തിനോട് ചെര്‍ന്ന് വന്നു. ഞാനും അങ്ങനെ തന്നെ ചെയ്തു. അവള്‍ എന്‍റ്റെ കീഴ്ച്ചുണ്ടില്‍ ഒന്ന് ഉമ്മ വെച്ചു. ഞാന്‍ അവളുടെ മുഖത്തെ എന്‍റ്റെ കയ്യില്‍ കോരി എടുത്തു എന്നിട്ട് ആഴത്തില്‍ അവളേ ചുമ്പിച്ചു. അവള്‍ തിരിച്ചും. ഞങ്ങള്‍ കീഴ്ച്ചുണ്ടും മേല്ച്ചുണ്ടും മാറി മാറി ചുമ്പിച്ചു. അഞ്ജലിയുടെ കൈ എന്‍റ്റെ പുറകില്‍ പരതി നടന്നു. ഞാന്‍ അവളേ എന്നിലോട്ട് ചേര്‍ത്ത് പിടിച്ചു. ഞങ്ങളുടെ തീവ്രമായ ചുമ്പനം എതര്‍ നേരം പോയി എന്ന് അറിയില്ലാ. ചുമ്പനത്തിനിടയില്‍ ശ്വാസം കിട്ടാതെ ആയപൊഴാ ചുണ്ടുകള്‍ വേര്‍ പിരിഞ്ഞത്.

ചുണ്ട് അടര്‍ന്നു മാറിയിട്ടും ഞങ്ങള്‍ അടര്‍ന്നു മാറിയില്ലാ. പായസത്തിന്‍റ്റെ മത്തും നാടന്‍ ഊണിന്‍റ്റെ ഹെവിനസ്സും കാരണം വേറേ ഒന്നിനും ഞങ്ങള്‍ മുതിര്‍ന്നില്ലാ.

പെട്ടെന്ന് എന്‍റ്റെ ഫോണ്‍ അടിച്ചു. നോക്കിയപ്പൊ ഓഫീസില്‍ നിന്നാ. ഞാന്‍ ആ കോള്‍ അറ്റന്‍റ്റ് ചെയ്തു. എന്തൊ അത്യവശകാരണംക്കൊണ്ട് നാളെ ചെല്ലെണം എന്ന്. ഞാന്‍ ഒകെ പറഞ്ഞ് കട്ട് ചെയ്തു.

“എനിക്ക് പൊകണടൊ. നാളെ ഓഫീസില്‍ ചെല്ലണം എന്ന്.”

അഞ്ജലിയുടെ മുഖം ഒന്ന് വാടി. “കുറചൂടെ കഴിഞ്ഞിട്ട് പോരെ?” അഞ്ജലി ഒന്ന് നാണിച്ചു. ഞാന്‍ ഒന്നുടെ അവളെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് ഒന്നുടെ അവളെ ചുമ്പിച്ചു. കുറച്ച് കഴിഞ്ഞ് ഞാന്‍ ഇറങ്ങാന്‍ തയ്യാറായി

“താങ്ക്യു ഫൊര്‍ റ്റുടെ.”

“യൂ റ്റൂ”

“രവി, പൊകുന്നതിന്നു മുന്നേ, ഒരു കാര്യം ചൊദിച്ചോട്ടെ?”

“എന്താ?”

“അമ്മെടെയോ അച്ഛന്‍റ്റെയൊ ഫാമിലിയേ കാണണം എന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെ?”

“ചിലപ്പോഴൊക്കെ തൊന്നും. പക്ഷെ അവരാരും ഇന്നേവരേ അന്വേഷിച്ച് വന്നിട്ടും ഇല്ലാ തിരക്കിയിട്ടും ഇല്ലാ. സോ…… മാത്രമല്ലാ, അച്ഛന്‍റ്റെ വീട്ടില്‍ ആരും ഇല്ലാ. അച്ഛന്‍ ഒറ്റമോന്‍ ആയിരുന്നു. അച്ഛമ്മയും അച്ഛച്ചനും മരിച്ചു.”

“മ്മ്…. ഓകെ.”

“ശെരി എന്നാ… See you soon?”

“Definitely.”

രാത്രി വീട്ടില്‍ എത്തി കിടന്നപ്പൊ അമ്മയുടെ ഫോട്ടോ നൊക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു, “അമ്മ… അഞ്ജലിയെ ഞാന്‍ കൂട്ടിക്കോട്ടെ? എനിക്ക് അവളെ ഒരുപാട് ഇഷ്ടാ… അമ്മെക്കും ഇഷ്ടപെട്ടെനെം ഇവിടെ ഉണ്ടായിരുന്നു എങ്കില്‍…” കണ്ണില്‍ നിന്നും എങ്ങു നിന്നോ കണ്ണുന്നീര്‍ ഒഴുകി. ഫോണും മാറ്റിവെച്ച് ഇന്നത്തെ ഒര്‍മ്മകളില്‍ മെല്ലെ ഞാന്‍ നിദ്രയിലേക്ക് കിടന്നു….

(തുടരും)

150610cookie-checkഎനിക്ക് അവളെ ഒരുപാട് ഇഷ്ടാ 4

Leave a Reply

Your email address will not be published. Required fields are marked *