നവീൻ ഇരുന്ന ശേഷം അവന്റെ അരികിൽ ബെഞ്ചിന് അറ്റത്തായി അവളെയും പിടിച്ചിരുത്തി.
ആ ഡെസ്കിനു ഇരുവശത്തും ഉണ്ടായിരുന്ന എല്ലാപേരും പല്ലവിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പല്ലവിക്കണേൽ ഒരു ജാള്യതയും.
അത് മനസിലാക്കിയിട്ടെന്നവണ്ണം നവീൻ എല്ലാപേരോടും ആയി പറഞ്ഞു.
“പല്ലവി എന്നോട് ഒരു പരാതി പറഞ്ഞു.. നിങ്ങളെല്ലാപേരും കൂട്ടത്തിൽ കൂട്ടാതെ അവളെ ഒറ്റപ്പെടുത്തുന്നു എന്ന്. അത് ഉള്ളതാണോ?”
പല്ലവി പെട്ടെന്ന് ഞെട്ടി നവീന്റെ മുഖത്തേക്ക് നോക്കി.
ഒരു നിമിഷം അവിടെ നിശബ്ദത നിറഞ്ഞു, പിന്നെ അശ്വതി നിശ്ശബ്ദതക്ക് വിരാമം ഇട്ട് കൊണ്ട് പറഞ്ഞു.
“ഞങ്ങൾ ആണോ അവളോട് മിണ്ടാത്തത്. ആരോടും മിണ്ടാതെ ഇവളല്ലേ ഒറ്റക്ക് എപ്പോഴും മാറി ഇരുന്നിരുന്നത്.”
അത് ശരിയാണെന്ന രീതിയിൽ ബാക്കി ഉള്ളവരും തലയാട്ടി.
പല്ലവി മുഖം താഴ്ത്തി ഇരുന്നു.
നവീൻ പെട്ടെന്ന് പറഞ്ഞു.
“+2 ഞങ്ങൾ ഒരുമിച്ച് പഠിക്കുന്ന സമയം തൊട്ടേ ഇവൾ അങ്ങനെ ആയിരുന്നു. എന്നിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഞാനും പല്ലവിയും കൂട്ടാകുന്നത് തന്നെ. അപ്പോഴാണ് ഇവൾ പറയുന്നത് നിങ്ങൾ എല്ലാരോടും നല്ല കൂട്ടാകണമെന്നൊക്കെ ഇവൾക്ക് മനസുകൊണ്ട് ആഗ്രഹം ഉണ്ട് പക്ഷെ പണ്ട് തൊട്ടേ ഒറ്റക്ക് ഇരുന്ന് ശീലിച്ചത് കൊണ്ട് സംസാരിക്കാൻ ഉള്ളിൽ ഉള്ള ഭയം കാരണം അതിനു കഴിയുന്നില്ലെന്ന്.”
എല്ലാപേരും പല്ലവിയെ തന്നെ നോക്കി. അവൾ അപ്പോഴും തലകുനിച്ച് ഇരിക്കയായിരുന്നു.
അവരുടെ കൂട്ടത്തിൽ ഇതെല്ലം കേട്ടുകൊണ്ടിരുന്ന ആകാശ് പറഞ്ഞു.
“പല്ലവി.. ഈ ഒരു പേടി ചിലർക്കൊക്കെ ഉള്ളതാണ്. എനിക്കും ഉണ്ടായിരുന്നു… നമ്മൾ തന്നെ ശ്രമിക്കാതെ ആ ഭയം മാറുകയില്ല. അതിനു ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം ആണ്. എല്ലാരുമായും എപ്പോഴും അടുത്ത് ഇടപഴകുക. ഒന്നിനെയും ഭയക്കാതെ സംസാരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ എന്നും നമ്മൾ മറ്റുള്ളവരിൽ നിന്നും ഒതുങ്ങി പോകും.”
കൂട്ടത്തിൽ എല്ലാപേരും പല്ലവിയുടെ അവസ്ഥ മനസിലാക്കി അവളെ സമാധാനിപ്പിച്ചു സംസാരിച്ചു. പല്ലവിയും പതുക്കെ അവരോടു സംസാരിച്ചു തുടങ്ങി.
നവീൻ പല്ലവിയുടെ കറികൾ എല്ലാപേർക്കും ആയി പകുത്ത് നൽകി. എല്ലാർക്കും കറികളുടെ ടേസ്റ്റിനെ കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു. അത് പല്ലവിക്കും സന്തോഷം നൽകി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവിൽ വളരെ പെട്ടെന്നാണ് മാറ്റങ്ങൾ ഉണ്ടായത്. ക്ലാസ്സിലെ ഒരു ബെഞ്ചിൽ ഒതുങ്ങി കൂടിയിരുന്ന പെൺകുട്ടിയിൽ നിന്നും കോളേജ് മുഴുവൻ പാറി പറക്കുന്ന ഒരു പൂമ്പാറ്റയായി അവൾ മാറി. അവളുടെ മനസ് ആഗ്രഹിച്ചിരുന്ന പോലെ എല്ലാരുമായും കൂട്ടായി. ആരോട് സംസാരിക്കുന്നതിനും ഭയമില്ലാതായി. എന്തുണ്ടായാലും നവീൻ കൂടെ ഉണ്ടാകും എന്നൊരു ധൈര്യം ആയിരുന്നു അവൾക്ക്.
കോളജിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നതിടയിൽ അവൾ നവീൻ വരാറുള്ള ദിശയിലേക്ക് നോക്കി സ്വയം പറഞ്ഞു.
“ഇവൻ ഇത് എവിടെ പോയി കിടക്കയാണ്. ബസ് വരാനും സമയമായി.”
നവീനെ വിളിക്കാനായി ഫോൺ ബാഗിൽ നിന്നും എടുത്ത് നിവർന്ന് നോക്കുമ്പോഴാണ് അവൻ വേഗതയിൽ നടന്നു വരുന്നത് കണ്ടത്. അവർക്ക് പോകാനുള്ള ബസും അവന്റെ തൊട്ടു പിന്നാലെ ഉണ്ട്.
ബസ് അവന്റെ അടുത്ത് എത്തിയപ്പോൾ മുന്നിൽ പോകുന്ന കാർ കാരണം ബസ് ഒന്ന് വേഗത കുറച്ചു. ഈ സമയം കൊണ്ട് നവീൻ ബസിൽ ചാടി കയറുകയും ചെയ്തു.
അവൻ ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്ക് ഇരുന്നപ്പോഴേക്കും ബസ് സ്റ്റോപ്പിൽ നിർത്തി.
ബസിലേക്ക് കയറിയ പല്ലവി ദേഷ്യം നിറഞ്ഞ മുഖത്തോടെ നവീന്റെ അടുത്ത് വന്നിരുന്നു.
അവളുടെ മുഖഭാവം കണ്ട നവീൻ എന്ത് പറ്റി എന്ന് മുഖം കൊണ്ട് ആഗ്യത്തിൽ ചോദിച്ചു. നവീന്റെ തുടയിൽ ഇറുക്കി ഒരു നുള്ളായിരുന്നു അവളുടെ മറുപടി.
നവീൻ പെട്ടെന്ന് അവളുടെ കൈ തട്ടി മാറ്റി തുടയിൽ തടവിക്കൊണ്ട് ചോദിച്ചു.
“നിനക്കെന്താടി?”
എടുത്തടിച്ചപോലെ അവൾ പറഞ്ഞു.
“കുന്തം.”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
“നിനക്ക് ഓടിക്കൊണ്ടൊരിക്കുന്ന ബസിൽ തന്നെ ചാടി കയറണം അല്ലെ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“ഓഹ്, അതാണോ കാര്യം.. അതിനു ഇപ്പോൾ ഒന്നും പറ്റിയില്ലല്ലോ.”
അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.
“നീ ഇങ്ങനെ നോക്കി കൊല്ലാതെ. ഞാൻ ഇനി ഇങ്ങനെ ചെയ്യൂല്ല. പോരെ?”
അവൾ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാൻ ഒരു കാര്യം പറയട്ടെ?”
അവൾ അവന്റെ മുഖത്തേക്ക് എന്താ എന്ന ഭാവത്തിൽ നോക്കി.
“നിനക്ക് ദേഷ്യം വരുമ്പോൾ സൗന്ദര്യം കൂടും. മുഖമൊക്കെ ചുവന്ന് തുടുത്ത്എന്ത് ഭംഗിയാണെന്നോ കാണാൻ.”
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ ഗൗരവ ഭാവം ഒരു പുഞ്ചിരിയിലേക്ക് വഴിമാറി. മുഖത്ത് ഒരു നാണ ഭാവവും നിറഞ്ഞു.
“അയ്യടി. അത് പറഞ്ഞപ്പോൾ അവളുടെ നാണം കണ്ടില്ലേ.”
“പോടാ പട്ടി..”
അത് കേട്ട് അവന്റെ മുഖത്തു ഒരു ചിരി തെളിഞ്ഞു.
അപ്പോഴേക്കും അടുത്ത സ്റ്റോപ്പിൽ എത്തിയിരുന്നു. അവിടെ നിന്നും കയറിയ അവരുടെ കോളേജിൽ പഠിക്കുന്ന രണ്ടു പെൺപിള്ളേർ പല്ലവിയുടെ അടുത്ത് വന്ന് നിന്ന് അവളോട് എന്തൊക്കെയോ സംസാരിച്ചു. പല്ലവിയും അവരോടു എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. തിരക്ക് കൂടിയപ്പോൾ അവർ രണ്ടുപേരും മുന്നോട്ട് നീങ്ങി നിന്നു.
“കൂട്ടുകാരുടെ എണ്ണം അങ്ങ് കൂടിവരുകയാണല്ലോ..”
അതിനു മറുപടിയായി പല്ലവി പുഞ്ചിരിച്ചു.
തമാശയായി അവൻ വീണ്ടും ചോദിച്ചു.
“ഒരുപാട് കൂട്ടുകാരൊക്കെ ആകുമ്പോൾ എന്നെ മറക്കുമോ നീ?”
ഒരു നിമിഷം പല്ലവി അവന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി. ശേഷം കൈയിൽ ഇരുന്ന മൊബൈൽ മടിയിലേക്ക് വച്ച ശേഷം അവന്റെ വലതു കരം ഇരു കൈകൾക്കുള്ളിലേക്കും അമർത്തികൊണ്ടു അവൾ പറഞ്ഞു.
“ആരൊക്കെ എന്റെ ലൈഫിൽ വന്നാലും നീ കഴിഞ്ഞേ എനിക്ക് മറ്റാരും ഉള്ളു.”
അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ആത്മാർത്ഥത നവീന് ശരിക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
“ഡി, നീ ഇങ്ങനെ സീരിയസ് ആകാതെ. ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ.”
അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തലചായ്ച്ചു ഇരുന്നു.
അവളുടെ ആ പ്രവർത്തി നവീനെ ഒന്ന് ഞെട്ടിക്കാതിരുന്നില്ല. ഇത്രയും നാളും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവൾ ഇങ്ങനെ തോളിൽ തല ചായ്ച്ചു ഇരുന്നിട്ടില്ല. കൂടെ യാത്ര ചെയ്യുന്നവർ അവരെ ശ്രദ്ധിക്കും എന്ന കാര്യം അവളെ അലട്ടിയതും ഇല്ല.
അവൾ അങ്ങനെ തോളിൽ തലചായ്ച്ചു ഇരിക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി അവന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്. നവീൻ പതുക്കെ അവളുടെ മടിയിൽ നിന്നും മൊബൈൽ കൈയിൽ എടുത്തു. എന്നിട്ട് പറഞ്ഞു.
“നിന്നെ കോളേജിലെ കുറെ വാട്സ്ആപ് ഗ്രൂപുകളിൽ ആഡ് ചെയ്തേക്കുന്ന കണ്ടല്ലോ.”
അവളെന്റെ തോളിൽ നിന്നും തല ഉയർത്താതെ തന്നെ അവൾ പറഞ്ഞു.
“ഓഹ്.. നീ പണ്ടേ ആ ഗ്രൂപുകളിൽ ഒക്കെ ഉണ്ടല്ലോ.”
ഒന്ന് പുഞ്ചിരിച്ചു ശേഷം അവൻ പറഞ്ഞു.
“ഈ ഗ്രൂപുകളിൽ ഉള്ള എല്ലാരും അത്ര ശരിയായിരിക്കണം എന്നൊന്നും ഇല്ല. പേർസണൽ മെസ്സേജ് വരുമ്പോൾ ശ്രദ്ധിച്ചു റിപ്ലൈ കൊടുക്കണം. കോഴികൾ ഒരുപാട് ഉണ്ടാകും.”
“ഞാൻ നേരിട്ട് പരിചയം ഉള്ളവരോട് മാത്രം ആണ് ചാറ്റ് ചെയ്യാറുള്ളത്. അവർ ഇനി എന്ത് ഉദ്ദേശത്തിൽ ആണ് ചാറ്റ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.”
പല്ലവി അവന്റെ കൈ വിരൽ പിടിച്ച് മൊബൈൽ സ്ക്രീനിൽ കുറച്ച് അക്കങ്ങളിൽ ടച്ച് ചെയ്യിച്ചു. അപ്പോൾ മൊബൈലിലെ ലോക്ക് ഓപ്പൺ ആയി.
“ഇതാണ് എന്റെ പാസ്സ്വേർഡ്.. നീ ടൈം കിട്ടുമ്പോഴൊക്കെ എടുത്തു വച്ച് ചാറ്റോക്കെ വായിച്ചു നോക്കിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടേൽ പറഞ്ഞാൽ മതി.
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
അവന്റെ നോട്ടം കണ്ട പല്ലവി ചോദിച്ചു.
“എന്താടാ?”
“ഞാൻ നിന്റെ ഫോൺ പരിശോധിക്കുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ലേ?”
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“നിന്നോട് ഷെയർ പറ്റാതായി എനിക്ക് ഒന്നും തന്നെ ഇല്ല.”
“അത്രക്ക് വിശ്വാസം ആണോ എന്നെ?”
“എന്റെ അമ്മ കഴിഞ്ഞാൽ പിന്നെ ഞാൻ എന്റെ ജീവിതത്തിൽ വിശ്വസിച്ചിട്ടുള്ളത് നിന്നെ മാത്രം ആണ്.”
അവളുടെ ആ മറുപടി നവീന്റെ മനസ്സിൽ ശരിക്കും കൊണ്ടു.
അന്നത്തെ പകലും കടന്നു പോയി.
രാത്രി ചോറ് കഴിച്ച് റൂമിലെത്തിയ പല്ലവി ആദ്യം തന്നെ ബെഡിൽ കിടന്ന മൊബൈൽ എടുത്തു നോക്കി.
നവീൻ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തോ എന്നാണ് അവൾ നോക്കിയത്.
ക്ലാസ് ഗ്രൂപ്പിൽ എന്തൊക്കെയോ മെസ്സേജുകൾ വന്നിട്ടുണ്ട്. പിന്നെ ക്ലാസിലെ രണ്ടു മൂന്നു കൂട്ടുകാരികളും മെസ്സേജ് അയച്ചിട്ടുണ്ട്. ഫ്രണ്ട്സുമായി കുറച്ചു നേരം ചാറ്റ് ചെയ്തിരിക്കുക ഇപ്പോൾ പല്ലവിയ്ക്ക് പതിവാണ്. പക്ഷെ ഇപ്പോൾ അവർക്കൊന്നും റിപ്ലൈ കൊടുക്കുവാൻ അവൾക്ക് തോന്നിയില്ല. നവീന്റെ മെസ്സേജ് ഒന്നും കാണാത്തതിനെ നിരാശയിൽ ആയിരുന്നു അവളുടെ മനസ്സപ്പോൾ. എന്നും രാത്രി അവനുമായി ചാറ്റ് ചെയ്യുകയോ ഫോൺ വിളിച്ചു സംസാരിക്കുകയോ പതിവാണ് ഇപ്പോൾ. എന്തെങ്കിലും കാരണത്താൽ അതിനു കഴിഞ്ഞില്ലേൽ അന്ന് രാത്രി മൊത്തം അവൾ മൂഡോഫ് ആയിരിക്കും.
തന്റെ ലോകം നവീനെ ചുറ്റിപ്പറ്റി ആണ് ഇപ്പോൾ എന്ന് ഇടയ്ക്കിടയ്ക്ക് അവൾക്ക് തന്നെ തോന്നാറുണ്ട്. എന്നാൽ അവൾ അതിൽ സന്തുഷ്ടയും ആയിരുന്നു. കാരണം ജീവിതത്തിൽ അവൾ ആനന്ദം കണ്ടെത്തി തുടങ്ങിയതും സ്വപ്നം കണ്ടിരുന്ന ഒരു കല്ലജ് ലൈഫ് കിട്ടിയതും നവീന്റെ കടന്നു വരവോടു കൂടിയാണ്.
പല്ലവി ഒരിക്കൽ കൂടെ നവീന്റെ വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തു നോക്കി. ഒരു മണിക്കൂർ മുൻപാണ് അവൻ ഓൺലൈൻ വന്നിരിക്കുന്നത്. അവൾ ഫോൺ ബെഡിലേക്കിട്ടു. എന്നിട്ട് ധരിച്ചിരുന്ന ചുരിദാറും അടി വസ്ത്രങ്ങളും ഊരി മാറ്റി അലമാരയിൽ നിന്നും ഒരു ഷോർട്സും സ്ലീവ്ലെസ് ടീഷർട്ടും എടുത്തു ധരിച്ചു.
രാത്രി അടിവസ്ത്രങ്ങൾ ഉപേക്ഷിച്ചു ലോലമായ എന്തെങ്കിലും വസ്ത്രം ധരിച്ചു കിടക്കാനാണ് പല്ലവിക്ക് ഇഷ്ട്ടം.
വസ്ത്രം മാറി അവൾ ബെഡിലേക്ക് കിടന്നതും ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് തന്നെ ഫോൺ കൈയിൽ എടുത്ത അവൾ ഞെട്ടി. സാധാ കാളിന് പകരം ഇന്ന് വീഡിയോ കാൾ ആണ് നവീൻ വിളിക്കുന്നത്. അവൾക്ക് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാൻ കഴിയാതായി. കുറച്ചു മുൻപ് ആണ് വിളിച്ചിരുന്നതെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഈ വസ്ത്രം ധരിച്ചു കൊണ്ടു കാൾ എടുക്കണോ വേണ്ടയോ എന്ന് അവൾ ആശയക്കുഴപ്പത്തിൽ ആയി.
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അവൾ ബെഡ്ഷീറ്റ് എടുത്ത് ശരീരം മൊത്തം പുതച്ചുകൊണ്ടു കിടന്നു. എന്നിട്ട് കാൾ അറ്റൻഡ് ചെയ്തു.
നവീൻ ഒരു കസേരയിൽ ചാരി ഇരിക്കുന്നതാണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
പല്ലവിയുടെ മുഖാമണേൽ ജാള്യത കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
സ്ക്രീനിൽ പല്ലവിയെ കണ്ട നവീൻ ചോദിച്ചു.
“നിനക്ക് എന്താ ഇത്രക്ക് തണുപ്പോഡി, മൊത്തം മൂടി പുതച്ചു കിടക്കുന്നു.
എന്ത് പറയണം എന്നറിയാതെ അവൾ ഒന്ന് കുഴങ്ങി. എന്നിട്ട് പറഞ്ഞു.
“അഹ്.. ചെറുതായി തണുക്കുന്നുണ്ട്.”
“എനിക്കിവിടെ ചൂടാണ്.”
പല്ലവി ഒന്ന് മൂളുക മാത്രം ചെയ്തു. നവീൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.
“എന്ത് പറ്റി നിനക്ക്. മുഖം മൊത്തം ചുവന്നിരിക്കുന്നല്ലോ.”
ജാള്യത കാരണം ആയിരുന്നു അവളുടെ മുഖം ചുവന്നിരുന്നത്.
എന്ത് പറയണം എന്ന് അവൾ ഒന്ന് ആലോചിച്ചു. അപ്പോഴാണ് അവളുടെ മനസ്സിൽ എങ്ങനെ ഒരു ചിന്ത
കടന്നു വന്നത്.
‘ സത്യം തുറന്നു പറഞ്ഞാൽ ഇപ്പോൾ എന്താണ്. നവീനോടല്ലേ പറയുന്നേ. വേറെ ആരോടും അല്ലല്ലോ.’
“ഡാ ചെറുക്കാ, ഞാൻ ഒരു സ്ലീവ്ലെസ് ബനിയനും ഷോർട്സും ആണ് ഇട്ടേക്കുന്നത്. ഇന്നേഴ്സ് ഒന്നും ഇട്ടിട്ടില്ല. അതാ മൂടിപ്പുതച്ചു കിടക്കുന്നെ. അതിന്റെ ഒരു നാണം കാരണം മുഖം ചുവന്നതാകാം.
അവളുടെ മറുപടി കേട്ട നവീന്റെ ഉള്ളിൽ ചെറിയൊരു കുളിരു കോരി.
ആ പുതപ്പിനുള്ളിലെ അവളുടെ രൂപം അവനൊന്നു ആലോചിച്ചു. എപ്പോഴും മാന്യമായ വസ്ത്രം ധരിച്ചു മാത്രം ആണ് പല്ലവിയെ കണ്ടിട്ടുള്ളത്. അനാവശ്യമായി ശരീരത്തിലെ ഒരു ഭാഗം പോലും പുറത്തു കാണിക്കാറില്ല. അങ്ങനെ ഉള്ള പല്ലവിയാണ് തന്റെ മുന്നിൽ ഒരു പുതപ്പിന്റെ മറവിൽ കിടക്കുന്നത്. അവൾ നഗ്ന അല്ലെങ്കിൽ പോലും ആ പുതപ്പ് ഒന്ന് മാറിയാൽ മറ്റാരും കാണാത്ത പല്ലവിയെ തനിക്ക് കാണാനാകും.
“എന്താടാ ആലോചിക്കുന്നേ?”
പല്ലവിയുടെ ചോദ്യം കേട്ട് ചിന്തയിൽ നിന്നും ഉണർന്ന നവീൻ തമാശയായി പറഞ്ഞു.
“പുതപ്പിനുള്ളിലെ നിന്റെ രൂപം ഒന്ന് ആലോചിച്ചതാണ്.”
അവൻ കളിയാക്കിയതാണെന്ന് പല്ലവിക്ക് മനസിലായി.
“പോടാ പട്ടി… മോനേ കൂടുതൽ ഒന്നും ആലോചിക്കേണ്ട.”
“ഓഹ്.. ഞാൻ ഒന്നും ആലോചിക്കുന്നില്ലേ…”
അവന്റെ സരസമായ സംസാരം കേട്ട് അവളുടെ ഉള്ളിലെ നാണത്തിന്റെ മഞ്ഞു പതുക്കെ ഉരുകി തുടങ്ങി.
“ഇനി ഒരാഴ്ചത്തേക്ക് ക്ലാസ് ഇല്ലല്ലോ, എന്താ നിന്റെ പരിപാടി.”
അവളുടെ ചോദ്യത്തിന് മറുപടിയായി നവീൻ പറഞ്ഞു.
“ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. വീട്ടിൽ ഇരുന്ന് ബോറടിക്കാൻ വയ്യ, എവിടേലും പോകണം നാളെ.”
നിരാശ നിറഞ്ഞ മുഖത്തോടെ പല്ലവി പറഞ്ഞു.
“ഓഹ്.. നിനക്കൊക്കെ എവിടെ വേണമെങ്കിലും കറങ്ങാൻ പോകാല്ലോ.. ഞാൻ ഒരാഴ്ച വീട്ടിൽ ബോറടിച്ചിരുന്നു ചാകും.”
അവളുടെ മുഖത്ത് നിറഞ്ഞ നിരാശ കണ്ട് വിഷയം മാറ്റുവാനായി നവീൻ പറഞ്ഞു.
“നിന്റെ റൂം ഒക്കെ ഒന്ന് കാണിച്ചേ.. ഞാൻ ഒന്ന് കാണട്ടെ.”
അവൾ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു.
“ഇപ്പോഴോ?”
“അഹ്.. എന്തെ?”
അവൾ ഒന്നും മിണ്ടാതെ ബെഡിൽ കിടന്നുകൊണ്ട് തന്നെ മൊബൈൽ ഒന്ന് ഉയർത്തി കറക്കി.
“ഒന്നും വ്യക്തമാകുന്നില്ല. നീ ഒന്ന് എഴുന്നേറ്റ് നല്ലപോലെ കാണിക്ക്.”
അവൾ കോട്ടുവാ ഇട്ടുകൊണ്ട് ക്ഷീണം നിറഞ്ഞപോലെ പറഞ്ഞു.
“എനിക്കൊന്നും വയ്യ ഈ ബെഡ്ഷീറ്റും പുതച്ചുകൊണ്ടു എഴുന്നേൽക്കാൻ.”
നവീൻ കുസൃതി നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ആ ബെഡ്ഷീറ് അങ്ങ് മാറ്റിയാൽ പോരെ?”
പല്ലവി പുച്ഛഭാവം നിറഞ്ഞ മുഖത്തോടെ ക്യാമറയിലേക്ക് നോക്കി പറഞ്ഞു.
“ചുളുവിൽ സീൻ പിടിക്കാൻ മോന്റെ ഐഡിയ കൊള്ളാല്ലോ.”
നവീനും മുഖത്ത് പുച്ഛം നിറച്ചു കൊണ്ട് പറഞ്ഞു.
“സീൻ പിടിക്കാൻ പറ്റിയ ഒരു മുതല്.”
പിരികം മുകളിലേക്ക് ഉയർത്തികൊണ്ട് പല്ലവി ചോദിച്ചു.
“എന്താടാ എനിക്ക് ഒരു കുറവ്?”
“കുറച്ച് തൊലിവെളുപ്പ് ഉണ്ട്. ബാക്കിയൊക്കെ കണ്ടാൽ അല്ലെ എനിക്ക് അറിയാൻ പറ്റു.”
അവന്റെ മറുപടി കേട്ട് പല്ലവിയയുടെ മുഖത്ത് ചിരി നിറഞ്ഞു.
“എല്ലാ പെൺപിള്ളേരോടും നീ ഇങ്ങനെ കോഴിത്തരം പറയുമോടാ?”
ചിരിയോടെ നവീൻ പറഞ്ഞു.
“വേറെ ആരോടും ഇല്ല, നിന്നോട് മാത്രേ ഇങ്ങനെ പറയു.?
പല്ലവിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
“അതെന്താടാ എന്നോട് മാത്രം.?”
“എനിക്ക് എന്തും പറയാൻ ഉള്ള സ്വാതന്ത്രം നിന്നോട് ഉള്ളോണ്ട്.”
“നീ എന്ത് പറഞ്ഞാലും ഞാൻ പിണങ്ങുല്ലെന്ന് അത്രക്ക് ഉറപ്പാണോ?’
“അതെ.. ഉറപ്പാണ്..”
പല്ലവിയുടെ മുഖത്ത് സന്തോഷം നിറഞ്ഞ ചിരി വിടർന്നു.
“നീ പറഞ്ഞത് സത്യം ആണ്. നിന്നോട് എനിക്ക് പിണങ്ങാനെ പറ്റില്ല.. അധവാ പിണങ്ങിയാലും ഒരു ദിവസത്തിൽ കൂടുതൽ മിണ്ടാതിരിക്കാൻ പറ്റുമെന്നും തോന്നുന്നില്ല.”
നവീൻ ചുണ്ടുകൾ കൊണ്ട് അവൾക്ക് ഉമ്മ കൊടുക്കുന്ന പോലെ ആഗ്യം കാണിച്ചു.
അത് കണ്ട അവളുടെ മുഖത്ത് ചെറുതായി നാണം നിറഞ്ഞു.
അത് മറയ്ക്കാനായി അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“റൂം നിനക്ക് നാളെ രാത്രി വിളിക്കുമ്പോൾ കാണിച്ചു തരാം. ഇന്നിനി എനിക്ക് വയ്യ.”
“നാളെ രാത്രിവരെ ഞാൻ അതിനു കാത്തിരിക്കണ്ടേ?”
ഒരു നിമിഷം ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“എന്നാൽ നാളെ നീ എന്റെ വീട്ടിൽ വാ. ഇതുവരെ നീ വന്നിട്ടില്ലല്ലോ. എല്ലാം നേരിട്ട് തന്നെ കാണാം.”
അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു.
“ഇപ്പോൾ ഇട്ടേക്കുന്ന വേഷത്തിൽ ആയിരിക്കുമോ നാളെ ഞാൻ വരുമ്പോൾ നീ ഉണ്ടാകുക?”
അവളും അതെ സ്വരത്തിൽ മറുപടി നൽകി.
“ഞാൻ ഒന്ന് ആലോചിക്കട്ടെ?”
“എന്നാ ഓക്കേ, ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്.”
. . . .
പല്ലവി മുറ്റത്ത് നിന്നും കയറി വരുന്നത് കണ്ട് സുലജ ചിരിയോടെ ചോദിച്ചു.
“നീ ഇത് എത്രാമത്തെ പ്രാവിശ്യം ആണ് അവൻ എത്തിയോ ഇന്ന് പോയി നോക്കുന്നെ.?”
പല്ലവിയുടെ മുഖത്ത് ചമ്മൽ നിറഞ്ഞു.
“ആദ്യായിട്ടല്ലേ അമ്മ എന്റെ ഒരു ഫ്രണ്ട് വീട്ടിൽ വരുന്നേ. അതിന്റെ ഒരു എസൈഡ്മെന്റ് .”
കസേരയിലേക്ക് ഇരിക്കുന്നതിനിടെ സുലജ ചെറിയ ഒരു ജിജ്ഞാസ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“സത്യം പറ.. നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണോ?”
ഒരു പൊട്ടിച്ചിരിയായിരുന്നു പല്ലവിയുടെ മറുപടി.
അവൾ അമ്മയുടെ അടുത്തുചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“ആ ഒരു കാര്യത്തിൽ മാത്രം അമ്മ പേടിക്കേണ്ട. അവൻ എനിക്ക് ആദ്യം തന്ന പ്രോമിസ് തന്നെ എന്നെ പ്രൊപ്പോസ് ചെയ്യില്ല എന്നാണ്.”
ചെറു ചിരിയോടെ സുലജ പറഞ്ഞു.
“എന്തായാലും അവൻ വന്നതിനു ശേഷം നിനക്ക് നല്ല മാറ്റം ഉണ്ട്. നിന്നെ ഇത്ര ഹാപ്പി ആയി ഞാൻ കണ്ടിട്ടേ ഇല്ല.”
“അവൻ എന്റെ ബെസ്റ് ഫ്രണ്ട് ആണ് അമ്മ. വേറെ ഒന്നും അമ്മ ഇപ്പോൾ ആലോചിച്ച് കൂട്ടണ്ട.”
ചെറു ചിരിയോടെ സുലജ പല്ലവിയുടെ തലയിൽ തലോടി.
അപ്പോഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന ശബ്ദം അവൾ കേട്ടത്. പെട്ടെന്ന് തന്നെ അവൾ വെളിയിലേക്ക് നടന്നു. പിറകെ സുലജയും.
വെളിയിലേക്ക് ചെന്ന അവൾ കണ്ടത് ഒരു ബൈക്കിൽ നിന്നും ഇറങ്ങുന്ന നവീനെ ആണ്.
“ഇതാരുടെ ബൈക്ക് ആണെടാ?”
ചോദ്യം കേട്ട് നേരെ നോക്കിയാ നവീൻ കണ്ടത് പടികളിൽ തന്നെയും നോക്കി നിൽക്കുന്ന പല്ലവിയെ ആണ്. ഒരു കടും പച്ച കളർ ടോപ്പും ചന്ദന കളർ ലോങ്ങ് പാവാടയും ആണ് അവളുടെ വേഷം. മുടി പിരിത്തു ഇട്ടേക്കുന്നു. കാണാൻ തന്നെ പ്രത്യേക ഒരു അശ്വര്യം.
അവളുടെ പിന്നിൽ നടന്ന് വരുന്ന അമ്മയെ കണ്ട് അവൻ പെട്ടെന്ന് പറഞ്ഞു.
“അച്ഛന്റെ ബൈക്ക് ആണ്. ഇന്ന് ഓഫീസിൽ പോയില്ല അച്ഛൻ.”
അവൻ അവളുടെ അടുത്തേക്ക് നടന്നു.
“രാവിലെ തൊട്ട് ഇവൾ മുറ്റത്തും അകത്തും ആയി ചാടി ചാടി നിൽക്കായ മോൻ വരുന്നതും നോക്കി.”
സുലജ പറഞ്ഞത് കേട്ട് അവൻ ചെറു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
പല്ലവി ചുണ്ടിൽ ഒരു പുഛ ഭാവം വരുത്തി അമ്മയുടെ മുഖത്ത് നോക്കിയാ ശേഷം അവന്റെ കൈയും പിടിച്ച് അകത്തേക്ക് നടന്നു.
“നിങ്ങൾ ഇവിടെ സംസാരിച്ച് ഇരിക്ക്, ഞാൻ ചായ എടുത്തിട്ട് വരാം.”
നവീനെ കസേരയിൽ ഇരുത്തി പല്ലവി അടുക്കളയിലേക്ക് പോയി.
അവൻ അവിടെ ഇരുന്നു ഹാൾ മൊത്തം വീക്ഷിച്ചു. എല്ലാം നല്ല അടുക്കും ചിട്ടയോടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
സുലജ അവിടെ വന്നിരുന്നു അവനോടു ഓരോ വിശേഷങ്ങൾ തിരക്കി. അവനും നല്ല സംസാരിക്കാൻ താല്പര്യം ഉള്ള ഒരാളായതിനാൽ അമ്മയോട് പെട്ടെന്ന് തന്നെ മടുപ്പ് ഒന്നും ഇല്ലാതെ സംസാരിച്ചു തുടങ്ങി.
അപ്പോഴേക്കും പല്ലവി ചായയുമായി അവിടേക്ക് വന്നു.
അവളുടെന്നു ചായ വാങ്ങി ഒരു കവിൾ കുടിച്ച ശേഷം അവൻ ചോദിച്ചു.
“നീ ഇട്ട ചായ ആണല്ലേ?”
“അതെ, എന്തെ?”
“കുടിച്ചപ്പോൾ തന്നെ മനസിലായി.”
അത് കേട്ടതും സുലജ പൊട്ടി ചിരിച്ചു.
പല്ലവി മുഖത്ത് കൃത്രിമമായി ദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു.
“നീ ഇവിടെ വരുമ്പോൾ ചായ ഇട്ട് തരുമെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് കൊല്ലമെങ്കിലും കൊള്ളില്ലെങ്കിലും നീ ഇത് മൊത്തം കുടിക്കും.”
“കുടിച്ചല്ലേ പറ്റു. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ.”
ഇതൊക്കെ കണ്ട് കൊണ്ടിരുന്ന സുലജ പറഞ്ഞു.
“എന്തായാലും മോന് വേണ്ടി ചായ ഇടനെങ്കിലും എന്റെ മോള് അടുക്കളയിൽ കയറി. അതിൽ എനിക്ക് സന്തോഷം ഉണ്ട്.”
പല്ലവി പുച്ഛത്തോടെ പറഞ്ഞു.
“ഒരു അവസരം കിട്ടി എന്നും പറഞ്ഞു കൂടുതൽ അങ്ങ് ആക്കല്ലേ.”
അവർ പിന്നും കുറച്ചു തമാശകളൊക്കെ പറഞ്ഞു അവിടെ ഇരുന്നു. സുലജയ്ക്കും നവീനെ പെട്ടെന്ന് തന്നെ ഇഷ്ട്ടപെട്ടു.
പല്ലവി അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് എന്റെ റൂം കാണണ്ടേ. വാ..”
സുലജയും പറഞ്ഞു.
“എന്നാൽ നിങ്ങൾ അങ്ങോട്ട് ചെല്ല്, എനിക്ക് അടുക്കളയിൽ കുറച്ച് പണി ബാക്കി ഉണ്ട്.”
നവീൻ പല്ലവിക്കൊപ്പം പടികൾ കയറി അവളുടെ റൂമിലേക്ക് നടന്നു.
പടികൾ കയറി ചെന്നതും രണ്ടു ഡോറുകൾ കണ്ടു. അതിൽ ഒരു ഡോർ തുറന്നു കൊണ്ട് പല്ലവി പറഞ്ഞു.
“ഇതാണ് എന്റെ റൂം.”
നവീൻ അവൾക്കൊപ്പം റൂമിലേക്ക് കയറി.
അത്യാവിശം വലിയ ഒരു റൂം തന്നെ ആയിരുന്നു അത്. ഒരു ഡബിൾ ബെഡ് , ടേബിൾ, കസേര, അലമാര ഒക്കെ ആയിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്.
“അപ്പോൾ ഇതാണ് പല്ലവിയുടെ മുറി.”
അവൾ ചിരിയോടെ പറഞ്ഞു.
“യെസ്..”
നവീൻ ബെഡിലേക്ക് ഇരുന്നു.
“ഇന്ന് പാവടയൊക്കെ ഇട്ടു ട്രഡീഷണൽ ലുക്കിൽ സുന്ദരി ആയിട്ടുണ്ടല്ലോ.”
അവളും ബെഡിലേക്ക് ഇരുന്നു.
“നീ വരുന്നോണ്ട് ഒന്ന് ഒരുങ്ങി നിന്നതാ, കൊള്ളാമോ?”
“എന്നെയും കാത്തു ഒരുങ്ങി നിൽക്കാൻ ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതൊന്നും അല്ല.”
ചുണ്ടു കൊണ്ട് ഗോഷ്ഠി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഓഹ്.. കോമഡി.”
“എന്തായാലും കാണാൻ സുന്ദരി ആയിട്ടുണ്ട്.”
പല്ലവിയുടെ മുഖത്തു പുഞ്ചിരി വിടർന്നു.
“താങ്ക്സ്.”
കുറച്ച് നേരം കൂടി സംസാരിച്ച് ഇരിക്കുമ്പോഴാണ് നവീൻ റൂമിലേക്ക് കയറിയ ഡോർ അല്ലാതെ വേറെ രണ്ടു ഡോറുകൾ ബെഡിന്റെ എതിർ ഭിത്തിയിൽ കണ്ടത്.
“അതെന്താ രണ്ടു ഡോറുകൾ.”
പല്ലവി ടൂറുകളിലേക്ക് നോക്കി പറഞ്ഞു.
“ഒന്ന് ബാത്റൂമിലേക്ക് ഉള്ളതും മറ്റേത് വെളിയിൽ ടെറസിലേക്ക് ഇറങ്ങാനുള്ളതും.”
പല്ലവി അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു.
“മുകളിൽ എന്റെ ഈ ഒരു റൂം മാത്രം ആണ് ഉള്ളത്. ബാക്കി ഭാഗം ടെറസാണ്.”
അവൾ ഒരു ഡോർ തുറന്നു ടെറസിലേക്ക് ഇറങ്ങി.
“ഞാൻ വൈകുന്നേരങ്ങളിൽ ഇവിടെ ഒരു കസേര ഇട്ട് ഇരിക്കും. റോഡിൽ കൂടി വണ്ടികൾ പോകുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്.”
“ഓ.. വായി നോട്ടം.”
ചിരിയോടെ അവൾ പറഞ്ഞു.
“യെസ്.. യെസ്..”
“ആരാ മോളെ അത്?”
പെട്ടെന്ന് ഉള്ള ശബ്ദം കേട്ട് നവീൻ താഴേക്ക് നോക്കി. ഒരു സ്ത്രീ തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്തു നിൽക്കുന്നു.
“ആന്റി.. ഇത് എന്റെ ഫ്രണ്ട് നവീൻ. കോളേജിൽ ഒരുമിച്ച് പഠിക്കുന്നുന്നതാണ്.”
“അഹ്.. ഇതാണല്ലേ നവീൻ. സുലജ പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങൾ ഭയങ്കര കൂട്ടാണെന്ന്.”
അത് കേട്ട് പല്ലവി ഒരു ചിരിയോടെ നവീനോട് പറഞ്ഞു.
“ഇതാണ് അജിത ആന്റി.. ഞങ്ങളുടെ അയൽക്കാർ.”
നവീൻ അജിതയെ നോക്കി ചിരിച്ചു. അജിത തിരിച്ചും.
“ഞാൻ അടുക്കളയിൽ പോട്ടെ മോളെ. കറി അടുപ്പത്തിരിക്കയാ.”
അജിത അകത്തേക്ക് കയറി പോയി.
“ഞങ്ങൾക്ക് എപ്പോഴും സഹായത്തിനു ഉണ്ടായിരുന്നത് അജിത ആന്റിയും ഹസ്ബൻഡ് തമ്പി അങ്കിളും ആയിരുന്നു.”
അവർ പിന്നും ഒരുപാട് സമയം അവിടെ ഓരോന്ന് സംസാരിച്ച് കൊണ്ട് നിന്നു.
സുജലമ്മയുടെ വിളി വന്നപ്പോൾ ആണ് അവർ ഊണ് കഴിക്കാനായി താഴേക്ക് പോയത്.
നവീനും പല്ലവിയും ഒരുമിച്ച് കഴിക്കാനിരുന്നു.
ആഹാരം കഴിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
“അമ്മയുടെ കറികൾക്ക് ക്ലാസ്സിൽ കുറച്ചു ഫാൻസ് തന്നെ ഉണ്ട്.”
അത് കേട്ടപ്പോൾ സുലജമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
“ഇവൾ പറഞ്ഞിട്ടുണ്ട് എന്നോട്.”
“ഇവളെയും കുക്കിംഗ് ഒക്കെ പഠിപ്പിച്ചുടെ?”
“ഇനി ഓരോന്നായി പഠിപ്പിച്ച് എടുക്കണം. കെട്ടിച്ച് വിടേണ്ടതല്ലേ ഒരു വീട്ടിലേക്ക്.”
അത് കേട്ടതും പല്ലവി പറഞ്ഞു.
“എന്നെ ഇനി പെട്ടെന്ന് കെട്ടിച്ചു വിടത്തേണ്ട കുറവേ ഇവിടെ ഇപ്പോൾ ഉള്ളു.”
ചിരിയോടെ സുലജമ്മ ചോദിച്ചു.
“പിന്നെ എന്നാ നിനക്ക് കെട്ടേണ്ടത്.”
അവൾ ഒന്ന് ആലോചിക്ക കൂടെ ചെയ്യാതെ പറഞ്ഞു.
“ഡിഗ്രി കഴിഞ്ഞു എംബിഎ പഠിക്കണം. അത് കഴിഞ്ഞു കുറച്ച് വർഷം ഫ്രീ ആയി നിന്നിട്ട് മതി കല്യാണം.”
സുലജമ്മ അത് കേട്ട് ശരിയെന്ന അർഥത്തിൽ ചിരിയോടെ മൂളുക മാത്രം ചെയ്തു.
“നീ വരില്ലെടാ എന്റെ കൂടെ എംബിഎ പഠിക്കാൻ.”
ചോറ് കഴിച്ചു കൊണ്ട് നവീൻ പറഞ്ഞു.
“പിന്നെന്താ വരാല്ലോ.”
“എംബിഎ സീറ്റ് കിട്ടാൻ ഇപ്പോഴത്തെ പോലെ നീ ഉഴപ്പി പഠിച്ചാൽ പോരാ. അത് കൊണ്ട് നിനക്ക് ഞാൻ ഇനി മുതൽ ക്ലാസ് എടുക്കുന്നുണ്ട്.”
നവീൻ പെട്ടെന്ന് ചോറിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.
“നോക്കണ്ട.. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ.”
അവൻ ഒരു ചിരിയോടെ വീണ്ടും ചോറ് കഴിച്ച് തുടങ്ങി.
ചോറൊക്കെ കഴിച്ച് കഴിഞ്ഞു ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ നവീൻ പല്ലവിയോട് ചോദിച്ചു.
“എന്താ ഇനി നിന്റെ പരിപാടി?”
“പ്രതേകിച്ച് ഒന്നും ഇല്ല.”
“എന്നാ നീ എന്റെ വീട്ടിൽ വരുന്നോ?”
അവൾ അതിശയത്തോടെ ചോദിച്ചു.
“ഇപ്പോഴോ?”
“അതെ.. ബൈക്ക് പോകാം എന്നിട്ട് ഇങ്ങു തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം.”
പല്ലവി പെട്ടെന്ന് തന്നെ അടുത്ത് നിന്ന അമ്മയുടെ മുഖത്തേക്ക് നോക്കി.
പല്ലവിയുടെ മുഖത്ത് നിന്നു തന്നെ അവൾക്ക് അവന്റെ വീട്ടിൽ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടെന്ന് സുലജമ്മയ്ക്ക് മനസിലായി.
“നിനക്ക് പോകാൻ ആഗ്രഹം ഉണ്ടേൽ പോയിട്ട് വാ.”
അമ്മയുടെ സമ്മതം കിട്ടിയതും പല്ലവി പടികൾ കയറി റൂമിലേക്ക് ഓടിക്കൊണ്ടു പറഞ്ഞു.
“ഞാൻ എന്റെ മൊബൈൽ എടുത്ത് ദാ വരുന്നെടാ.”
അവളുടെ ഓട്ടം കണ്ടു ചിരിച്ചു കൊണ്ട് സുലജമ്മ നവീനോട് പറഞ്ഞു.
“മോനെ അവൾ ആദ്യായിട്ട ബൈക്കിൽ കയറുന്നേ.”
“ഞാൻ സൂക്ഷിച്ചു കൊണ്ട് പൊയ്ക്കൊള്ളാം അമ്മെ.”
അപ്പോഴേക്കും പല്ലവി പടികൾ ഇറങ്ങി വന്നു.
അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി.
നവീൻ ബൈക്ക് സ്റ്റാർട്ട് ആക്കിയ ശേഷം അവളോട് കയറിക്കൊള്ളാൻ പറഞ്ഞു.
പല്ലവി തെല്ലൊരു പേടിയോടെ അവന്റെ തോളിൽ കൈ താങ്ങി ബൈക്കിലേക്ക് കയറി ഇരുന്നു. പാവാട ആയതിനാൽ ഒരു സൈഡിലേക്ക് കാലുകൾ ഇട്ടാണ് അവൾ ഇരുന്നത്.
ബൈക്ക് മുന്നോട്ട് എടുത്തതും അവളുടെ വിരലുകൾ ശക്തിയായി അവന്റെ തോളിൽ അമർന്നു.
പതുക്കെ ബൈക്ക് ഓടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“നീ പേടിക്കയൊന്നും വേണ്ട. ഇതേപോലെ തന്നെ ഇരുന്നാൽ മതി.”
ജാള്യതയോടെ അവൾ പറഞ്ഞു.
“ആദ്യായി ബൈക്കിൽ കയറുന്നെന്റെ ഒരു പേടി. അതാണ്.”
നവീന്റെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ആ സമയത്.
പല്ലവിയുമായി അടുത്ത കാലം മുതൽ അവളോട് ഒരു ഇഷ്ട്ടം ഉള്ളിന്റെ ഉള്ളിൽ അവനുണ്ട്. പ്കഷെ അവൾക്ക് കൊടുത്ത പ്രോമിസ് പ്രകാരം ഒരിക്കലും അവൻ അത് പ്രകടിപ്പിക്കില്ല എന്ന് തീരുമാനിച്ചതും ആണ്. എന്ത് തന്നെ ആയാലും ഇഷ്ട്ടം തോന്നിയ പെണ്ണിനെ ആദ്യമായി ബൈക്കിൽ പിന്നിലിരുത്തി കൊണ്ട് പോകാൻ കഴിഞ്ഞതിന്റെ സന്തോഷം അവന്റെ ഉള്ളിൽ നിറഞ്ഞു.
നവീൻ വീട്ട് മുറ്റത്തു ബൈക്ക് നിർത്തുമ്പോൾ അമ്മ കമല പുറത്ത് തന്നെ ഉണ്ടായിരുന്നു.
നവീന്റെ കൂടെ ഒരു പെണ്ണിനെ കണ്ട അമ്മ ആകാംഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
അമ്മയുടെ നോട്ടം കണ്ട നവീൻ ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ചിരിയോടെ പറഞ്ഞു.
“സൂക്ഷിച്ച് നോക്കണ്ട.. ഞാൻ ആരെയും വിളിച്ച് കൊണ്ട് വന്നതൊന്നും അല്ല. ഇത് പല്ലവിയാണ്.”
നവീൻ പറഞ്ഞത് കേട്ട പല്ലവി ബൈക്കിൽ നിന്നും ഇറങ്ങുന്നതിനിടയിൽ അവന്റെ തോളിൽ നുള്ളി.
പല്ലവിയെ നോക്കി ചിരിച്ച് കൊണ്ട് അമ്മ പറഞ്ഞു.
“മോളെക്കുറിച്ച് ഇവൻ പറയാറുണ്ടെങ്കിലും ആദ്യമായ കാണുന്നത്.”
അപ്പോഴേക്കും അച്ഛനും പുറത്തേക്ക് വന്നു. നവീൻ പല്ലവിയെ അച്ഛനും പരിചയപ്പെടുത്തി കൊടുത്തു.
കുറച്ച് നേരത്തെ കുശല സംസാരങ്ങൾക്ക് ശേഷം അവൻ പല്ലവിയോട് ചോദിച്ചു.
“നിനക്ക് എപ്പോഴാ തിരിച്ച് വീട്ടിൽ പോകേണ്ടത്?”
“ഒരു ആറ് മണി ആകുമ്പോഴേക്കും എത്തിയാൽ മതി.”
“എന്നാൽ നമുക്ക് താഴെ വയലിലേക്ക് പോയാലോ. നീയല്ലേ എപ്പോഴും പറയാറുള്ളത് വയലും തോടും ഒക്കെ കാണണമെന്ന്.”
അത് കേട്ടതും പല്ലവിയുടെ മുഖം തെളിഞ്ഞു. അവൾക്ക് ജീവിതത്തിൽ ഇതുവരെയും വയലിലും തോട്ടിലും ഒന്നും പോകാനുള്ള അവസരം ലഭിച്ചിട്ടില്ലായിരുന്നു.
അവളുടെ മുഖത്ത് നിന്ന് തന്നെ പോകാനുള്ള ആഗ്രഹം വായിച്ചെടുക്കുവാൻ അവനു കഴിഞ്ഞു.
അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് നവീൻ അവളുടെ കൈയും പിടിച്ച് വീടിന്റെ പിന്നിലേക്ക് നടന്നു.
അവന്റെ വീടിന്റെ പിന്നിലെ ഇടവഴിയിലൂടെ അര കിലോമീറ്റെർ നടന്നാൽ വയൽ എത്തും.
ഇടവഴിയിലൂടെ നടക്കുന്നതിനിടെ നവീൻ ചോദിച്ചു.
“നിനക്ക് നീന്തൽ അറിയാമോ?”
“ഇല്ല.. എന്തെ?”
“ശോ.. നീന്തൽ അറിഞ്ഞിടാതെ എങ്ങനെ തോട്ടിൽ ഇറങ്ങും.”
അവന്റെ തോളിൽ വേദനിപ്പിക്കാതെ അടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്നെ കളിയാക്കുവൊന്നും വേണ്ട. തോട്ടിൽ മുട്ടിനൊപ്പമേ വെള്ളം കാണുള്ളൂ എന്നൊക്കെ എനിക്ക് അറിയാം.”
ചിരിയോടെ അവൻ ചോദിച്ചു.
“ഇന്ന് ആദ്യായിട്ടാണല്ലേ നീ ബൈക്കിൽ കയറുന്നെ?”
നടക്കുന്ന അവന്റെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്റെ ആദ്യ ബെസ്റ് ഫ്രണ്ട് നീയാണ്, എന്നെ ആദ്യമായി വീഡിയോ കാൾ വിളിക്കുന്ന കൂട്ടുകാരൻ നീയാണ്, എന്റെ വീട്ടിൽ ആദ്യമായി വരുന്ന കൂട്ടുകാരൻ നീ ആണ്, എന്നെ ബൈക്ക് ആദ്യമായി കൊണ്ട് പോയത് നീയാണ്, ഞാൻ ആദ്യമായി പോയ ഫ്രണ്ടിന്റെ വീട് നിന്റെ ആണ്, എന്നെ ആദ്യമായി ഇങ്ങനെ കാഴ്ചകൾ കാണാൻ കൊണ്ട് പോകുന്നതും നീയാണ്.”
“അപ്പോൾ നിന്റെ ലൈഫ് ഒരുപാട് കാര്യങ്ങളിൽ ആദ്യത്തെ ആള് ഞാൻ ആണല്ലേ?”
“അതേല്ലോ.. ഇനി അങ്ങോട്ടും എന്റെ ഒരുപാട് കാര്യങ്ങളിൽ നീ ആയിരിക്കും ആദ്യം.”
“അതേതു കാര്യങ്ങളിൽ..”
“അത് ഇപ്പോഴേ പറയാൻ പറ്റില്ലല്ലോ. ജീവിതം ഇങ്ങനെ ഒരുപാട് മുന്നോട്ട് കിടക്കയല്ലേ.”
തമാശ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.
“അപ്പോൾ അടുത്തൊന്നും എന്നെ വിട്ട് പോകാൻ ഒരു ഉദ്ദേശവും ഇല്ലല്ലേ?”
“ഏയ്.. ഒരു ഉദ്ദേശവും ഇല്ല.. എന്നെ ഒരുത്തൻ കെട്ടി കൊണ്ട് പോകുന്നവരെയും നിന്റെ കൂടെ തന്നെ കാണും ഞാൻ.”
അവൾ ആ പറഞ്ഞത് അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കി, എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു.
“ദാ ഈ വളവും കൂടി കഴിഞ്ഞാൽ നമുക്ക് മുന്നിൽ വയലാണ്.”
അത് കേട്ടതും അവൾ നടത്തത്തിന്റെ വേഗത കൂട്ടി.
വളവു തിരിഞ്ഞതും നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയൽ അവൾക്ക് മുന്നിൽ ദൃശ്യമായി. നെല്ലുകൾ കൊയ്യാൻ പരുവമായി നിൽക്കെയാണ്. ചില കണ്ടങ്ങളിൽ കൊയ്ത്തും കഴിഞ്ഞു. കുറച്ച് നേരം അവൾ ആ പച്ചപ്പ് നോക്കി നിന്ന ശേഷം ചോദിച്ചു.
“നമുക്ക് ഇതിന്റെ ഉള്ളിലൂടെ നടന്നല്ലോ.”
“വരമ്പ് കോരിയിട്ടുണ്ട്, അതിൽ കൂടെ വേണം നടക്കാൻ.. ചില സ്ഥലങ്ങളിൽ കാലു പുതയും. ചെരിപ്പിട്ട് നടക്കാൻ പറ്റില്ല.”
ഒരു തെങ്ങു ചൂണ്ടി കാണിച്ച് അവൻ പറഞ്ഞു.
“അവിടെ ചെരുപ്പ് ഊരിയിട്ട് നമുക്ക് പോകാം.”
നവീനും പല്ലവിയും ചെരുപ്പ് ഊരിയിട്ട് വയലിന് നടുവിലെ വരമ്പിലൂടെ നടന്ന് തുടങ്ങി.
നവീൻ ആണ് ആദ്യം നടന്നത് തൊട്ട് പിന്നിൽ അവളും. പാവാട ഇരുകൈകൾ കൊണ്ട് ചെറുതായി പൊക്കിപ്പിടിച്ചാണ് അവൾ നടക്കുന്നത്. ഉച്ച കഴിഞ്ഞ സമയം ആയതിനാൽ ചെറിയ വെയിലും ഉണ്ട്.
പക്ഷെ ആ വെയിൽ ഒന്നും അവളെ ക്ഷീണിപ്പിച്ചതേ ഇല്ല. അഥീവ സന്തോഷത്തിൽ ആയിരുന്നു അവൾ. കുഞ്ഞു കുഞ്ഞു കുസൃതികൾ നിറഞ്ഞ സംസാരത്തോടെ അവൾ അവന്റെ പിന്നാലെ നടന്നോണ്ട്
ഇരുന്നു.
പെട്ടെന്നാണ് ഒരു തവള അവളുടെ മുന്നിലേക്ക് എടുത്ത് ചാടിയത്. അവൾ പേടിച്ച് പിന്നിലേക്ക് ആഞ്ഞതും ബാലൻസ് പോയി വയലിലേക്ക് വീണതും ഒരുമിച്ചായിരുന്നു.
നവീൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് വയലിൽ കൈ ഊന്നി ചരിഞ്ഞ് കിടക്കുന്ന പല്ലവിയെ ആണ്. അവളുടെ കിടത്ത കണ്ട് അവൻ അറിയാതെ ചിരിച്ച് പോയി.
“ചിരിക്കാതെ എന്നെ പിടിച്ച് എഴുന്നേല്പിക്കടാ പട്ടി..”
അവൻ ചിരിയോടെ തന്നെ വയലിലേക്ക് ഇറങ്ങി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് പറഞ്ഞു.
“ഫോൺ ആദ്യമേ എന്റെയിൽ തന്നത് കാര്യമായി, അല്ലേൽ അതിപ്പോൾ ചെളിയിൽ കിടന്ന് തപ്പാമായിരുന്നു.”
ജാള്യതയോടെ അവൾ പറഞ്ഞു.
“ഞാൻ ഇവിടെ വീണു കിടക്കുമ്പോൾ കിടന്ന് ചിരിക്കുവാണ് നാറി, സ്നേഹമില്ലാത്ത ജന്തു.”
അവൾ തന്റെ ദേഹം മൊത്തം ഒന്ന് നോക്കി.
“അയ്യേ.. കൈയിലും കാലിലും ഡ്രെസ്സിലും എല്ലാം ചെളിയായി.”
“വയൽ കാണണമെന്ന ആഗ്രഹം ഇപ്പോൾ തീർന്നോ?”
“പോടാ പട്ടി.”
കുറച്ച് അപ്പുറത്തേക്ക് ചൂണ്ടി കാണിച്ച്കൊണ്ടു അവൻ പറഞ്ഞു.
“അവിടെ തോടാണ്.. ചെളി ഡ്രെസ്സിൽ ഉണങ്ങി പിടിക്കുന്നതിനു മുൻപ് നമുക്ക് പോയി കഴുകി കളയാം.”
അവൾ അവന്റെ ഒപ്പം തോട്ടിലേക്ക് നടന്നു.
ഒരാൾ പൊക്കത്തിൽ ഒരു തിട്ട കെട്ടി ഇട്ടിട്ടുണ്ട്, അതിന്റെ താഴെക്കൂടെയാണ് തോടിലെ വെള്ളം ഒഴുകുന്നത്.
തോടിന്റെ കരയിൽ എത്തിയ നവീൻ തിട്ടയിൽ കൈ ഊന്നി തോട്ടിലേക്ക് എടുത്ത് ചാടി. എന്നിട്ട് കാലിലെ ചെളിയെല്ലാം കഴുകി കളഞ്ഞു.
എന്നിട്ട് നിവർന്ന് നോക്കുമ്പോൾ പല്ലവി അവനെയും നോക്കികൊണ്ട് കരയിൽ തന്നെ നിൽക്കെയാണ്.
“നീ ഇറങ്ങി കഴുകുന്നില്ലേ?”
അവനെ രൂക്ഷമായി നോക്കികൊണ്ട് അവൾ ചോദിച്ചു.
“ഇത്രേം പൊക്കത്തിൽ നിന്നും ഞാൻ എങ്ങനെ ഇറങ്ങാനാണ്.”
ചിരിയോടെ അവൻ ചോദിച്ചു.
“മതിൽ ഒന്നും ചാടി എക്സ്പിരിയൻസ് ഇല്ലല്ലേ?”
“പോടാ നാറി.”
നവീൻ തിട്ടയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു.
“നീ കാലു പുറത്തേക്ക് ഇട്ട് ഇവിടെ ഇരിക്ക്, എന്നിട്ട് എന്റെ തോളിൽ കൈ താങ്ങ്.”
അവൻ പറഞ്ഞത് പോലെ അവൾ ചെയ്തു. അങ്ങനെ ഇരുന്ന് അവൾ അവന്റെ തോളിൽ കൈ വിരലുകൾ അമർത്തി.
നവീൻ ഈ സമയം തന്നെ അവളുടെ ഇടുപ്പുകളിൽ പിടിച്ച് ഉയർത്തി അവളെ തോട്ടിലേക്ക് നിർത്തി. അവൾ തോളിൽ കൈ താങ്ങിയതിനാൽ അവനു വലിയ ഭാരവും തോന്നില്ല.
അവളുടെ സമ്മതം ചോദിക്കാതെ ഇടുപ്പിൽ പിടിച്ച് ഉയർത്തിയാൽ അവൾക്ക് എന്തെങ്കിലും അനിഷ്ടം തോന്നുമോ എന്നൊരു പേടി അവനു ഉണ്ടായിരുന്നു.
എന്നാൽ അവൾ ഒരു ചിരിയോടെ ഇങ്ങനെ പറയുകയാണുണ്ടായത്.
“കുട്ടിക്കാലം മാറിയതിൽ പിന്നെ എന്നെ ആദ്യമായി എടുത്തു പൊക്കുന്ന ആളും നീയാണ്.”
അതോടു കൂടി അവൾ തനിക്ക് എന്തിനും ഉള്ള സ്വാതന്ത്രം തരുന്നുണ്ട് എന്ന് അവൻ ഉറപ്പിച്ചു.
അവൾ കുനിഞ്ഞ് നിന്ന് കൈകൾ കഴുകി തുടങ്ങി. പെട്ടെന്നാണ് ആ കാഴ്ച അവന്റെ കണ്ണുകളിൽ