എന്റേത് മാത്രം 8

Posted on

“പുതുയതായി വന്ന പെൺപിള്ളേരെ ഒന്ന് വിടാതെ എല്ലാത്തിനെയും കറങ്ങി നോക്കുന്നുണ്ടായിരുന്നല്ലോ നീ..”
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പല്ലവിയുടെ ചോദ്യം.
“നിന്റെ ഒരു പൊസ്സസ്സീവിനസ്സ് കാരണം എനിക്ക് പ്രേമിക്കാനോ പറ്റുന്നില്ല. ഞാൻ ഒന്ന് വായിനോട്ടം എങ്കിലും നടത്തിക്കോട്ടെടി.”
നവീന്റെ തോളിൽ മുഖം ചേർത്തുവച്ച് ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ഓക്കേ.. വായിനോക്കാൻ ഞാൻ അനുവാദം തന്നിരിക്കുന്നു.”

അവളുടെ നർമം നിറഞ്ഞ സ്വരത്തിൽ ഉള്ള മറുപടി അവന്റെ മുഖത്തും ചിരി പടർത്തി.
നവീന്റെയും പല്ലവിയുടെയും പഠനം ഇപ്പോൾ ഫൈനൽ ഇയറിലേക്ക് കടന്നിരുന്നു. അവർക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദത്തിന്റെ ബലം ഈ കാലം കൊണ്ട് വർധിക്കുക മാത്രം ആണ് ഉണ്ടായത്. എന്നാൽ കോളേജിൽ അവർ തമ്മിൽ അടുത്ത് ഇടപഴകിയിരുന്നത് പലരിലും അവർ തമ്മിൽ പ്രേമം ആണെന്ന തെറ്റുധാരണ ഉളവാക്കിയിരുന്നു. ആരെങ്കിലും അതേപ്പറ്റി ചോദിച്ചാൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് കരുതിക്കോ എന്നായിരുന്നു പല്ലവിയുടെ മറുപടി.

നവീന്റെ സാമീപ്യം എപ്പോഴും പല്ലവിയ്ക്ക് മാനസികമായി സന്തോഷം നൽകുന്ന ഒരു ഘടകം തന്നെ ആയിരുന്നു. മനസിന്റെ ആ സന്തോഷം അവളുടെ ശരീരത്തിലും പ്രകടമായിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അവൾ പഴയതിലും സുന്ദരിയായി മാറി. ഐശ്വര്യം നിറഞ്ഞ ചെറു പുഞ്ചിരിയോടെ കൂടിയ അവളുടെ മുഖം കാണുന്നത് തന്നെ ആൺപിള്ളേരിൽ അവളോടുള്ള മോഹം വർധിപ്പിക്കാൻ പോകുന്നതായിരുന്നു. എന്നിരുന്നാലും അവർക്കെല്ലാം മുന്നിൽ നവീൻ ഒരു തടസമായി നിന്നു. പല്ലവി നവീനോട് കാണിക്കുന്ന സ്നേഹവും കെയറിങ്ങും അവരിൽ എല്ലാരിലും അസൂയ ജനിപ്പിച്ചിരുന്നു എന്നതാണ് സത്യം.

പാറിപറന്നിരുന്ന മുടി ഒരു കൈ കൊണ്ട് ചെറുതായി ഒതുക്കി അവൾ നവീനോട് ചോദിച്ചു.
“നമുക്ക് എത്ര മണിക്ക് ഇറങ്ങടാ?”
അവരുടെ ക്ലാസ്സിൽ പഠിക്കുന്ന സച്ചിന്റെ സഹോദരിയുടെ കല്യാണമാണ് നാളെ. ഇന്ന് റിസപ്ഷന് പോകുന്ന കാര്യം ആണ് പല്ലവി തിരക്കിയത്.
“അവരെല്ലാം ആറ് മണിക്ക് എത്തുമെന്നാ പറഞ്ഞെ. നമുക്ക് ഒരു അഞ്ചരക്ക് ഇറങ്ങാം. ഒരു ഇരുപത് മിനിറ്റ് മതിയല്ലോ നമുക്ക് അങ്ങ് എത്താൻ.”
“ആഹ്..”

നവീൻ ഒരു ബസിനെ ഓവർടേക്ക് ചെയ്യാൻ സ്പീഡ് കൂട്ടിയാൽ പല്ലവി അവന്റെ വയറ്റിൽ ചുറ്റിപിടിച്ചു.
അവനോട് നന്നേ ചേർന്നാണ് അവൾ ഇരുന്നിരുന്നത്. വയറ്റിൽ ചുറ്റിപ്പിടിക്ക കൂടി ചെയ്തപ്പോൾ അവളുടെ മാറിടങ്ങൾ അവന്റെ പിന്നിൽ നന്നായി അമർന്നു. എന്നാൽ അവന് അതിൽ പ്രതേകിച്ച് ഒന്നും തോന്നിയില്ല. കാരണം അവൾ എല്ലായിപ്പോഴും അവന്റെ പിന്നിൽ അങ്ങനെ തന്നെയാണ് ഇരുന്നിരുന്നത്.

പല്ലവിയെന്ന മാലാഖ കുട്ടിയെ ഒരു സ്വപ്നമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന പലരുടെയും ആഗ്രഹം ആയിരുന്നു അവളുടെ മുലകളിൽ ഒന്ന് സ്പർശിക്കുക എന്നത്. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അവളുടെ മാറിടങ്ങൾ ഒന്ന് കൂടി വളർന്നിരുന്നു. ബ്രാന്റഡ് ബ്രായ്ക്കുളിൽ പൊതിഞ്ഞ് ചുരിദാർ ടോപിനുള്ളിൽ ഉയർന്നു നിൽക്കുന്ന അവളുടെ മുലകൾ സ്പർശിക്കുക എന്നത് അവരുടെ ഒക്കെ ഒരു ആഗ്രഹം ആയി അവശേഷിക്കുമ്പോൾ തന്നെ നവീന്റെ പിന്നിൽ അവ അമർന്നിരുന്ന് പോകുന്നത് കാണുന്നത് അവരുടെ ഉള്ളിൽ നിരാശയുടെ വിത്തുകൾ പാകിക്കൊണ്ടേ ഇരുന്നു.

സത്യത്തിൽ വസ്ത്രത്തിനു മുകളിൽ കൂടിയും അല്ലാതെയുമായി നവീൻ അവളുടെ ശരീരത്ത് സ്പർശിക്കാത്ത ഭാഗങ്ങൾ നന്നേ കുറവാണെന്ന് തന്നെ പറയാം. അതൊന്നും മനഃപൂർവം ഉള്ള സ്പർശനങ്ങൾ അല്ലാത്തതിനാൽ അവളുടെ ഉള്ളിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. അതെ സമയം കോളേജിൽ ആയിരിക്കുമ്പോഴും പുറത്തെവിടെലും ആയിരിക്കുമ്പോഴും മറ്റൊരാൾ തന്റെ ശരീരത്ത് തൊടാതിരിക്കാൻ അവൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
അവരുടെ ഓപ്പോസിറ്റ് ബൈക്കിൽ വന്ന രണ്ടു പയ്യന്മാർ തങ്ങളെ തന്നെ നോക്കി മറികടന്ന് പോയപ്പോൾ പല്ലവി ചോദിച്ചു.
“അവന്മാർ ഇപ്പോൾ എന്താ വിചാരിച്ചതെന്ന് ഞാൻ പറയട്ടെ?”
“എന്താ?”
“ഈ പോങ്ങൻ എങ്ങനാണോ എന്തോ ഇത്ര സുന്ദരി ആയ പെണ്ണിനെ വളച്ചെടുത്തതെന്ന്..”
അത് പറഞ്ഞ് തീരുമ്പോൾ അവളുടെ ചുണ്ടിൽ ചിരി നിറഞ്ഞിരുന്നു.
“അയ്യടി, ഒരു സുന്ദരി വന്നേക്കുന്നു.”
പുച്ഛം നിറഞ്ഞ സ്വരത്തിൽ പല്ലവി പറഞ്ഞു.
“അല്ലേലും നിനക്ക് മാത്രം ആണ് എന്നെ ഒരു വില ഇല്ലാത്തെ.. ബാക്കി എല്ലാർക്കും എന്റെ ഗ്ലാമറിനെ കുറിച്ച് അറിയാം.”
തമാശ നിറഞ്ഞ സ്വരത്തിൽ നവീൻ പറഞ്ഞു.
“അങ്ങനെ പറയല്ലും നീ. ആരും കാണാത്ത കോലങ്ങളിൽ നിന്റെ ഗ്ലാമർ കണ്ടിട്ടുള്ളത് ഞാൻ മാത്രമേ ഉള്ളു. ”
അത് കേട്ടതും പല്ലവി അവന്റെ തോളിൽ കടിച്ചു.
ശരീരം കുടഞ്ഞ് കൊണ്ട് നവീൻ പറഞ്ഞു.
“ഡി പട്ടി, ഇപ്പോൾ ഇതിന്ന് വീണനെ.. നിനക്ക് ഈ ഇടയായി കടി ഇത്തിരി കൂടുന്നുണ്ട്.”
പല്ലവി ചിരിയോടെ അവൾ കടിച്ചിടം തടവിക്കൊണ്ട് പറഞ്ഞു.

“നീ പിന്നെ എന്നെ കടിക്കാത്തോണ്ട് കുഴപ്പമില്ലല്ലോ..”
അത് കേട്ട് നവീന്റെ മുഖത്ത് ചിരി പടർന്നു.
“അത് ഞാൻ സ്നേഹം കൂടുമ്പോൾ കടിക്കുന്നതല്ലേ..”
“സ്നേഹം കൂടി കൂടി എന്റെ നെഞ്ചിലും വയറ്റിലും ഇപ്പോൾ മൊത്തം നിന്റെ പല്ലിന്റെ പാടുകളാണ്.. ആരും കാണാത്തിടം ആയോണ്ട് ഭാഗ്യം.”
നവീൻ ബുള്ളെറ്റ് സ്ലോ ആക്കി വളവു തിരിച്ച് കൊണ്ട് പറഞ്ഞ്.
“ഞാൻ ഒരു കാര്യം ചോദിയ്ക്കാൻ വിട്ടു പോയി. ഞാൻ പാലക്കാട് ആയിരുന്ന ടൈം പാറു നിന്നോട് എന്തേലും ചോദിച്ചോ?”
നവീന്റെ അപ്പയുടെ മകൾ ആണ് പാറു എന്ന് വിളിക്കുന്ന പാറുവതി.. കസിൻസിൽ നവീൻ ഏറ്റവും കൂട്ട് പാറുവും ആയിട്ടാണ്. അവനെക്കാളും രണ്ടു വയസ് ഇളയതാണ് പാറു. നവീൻ പല്ലവിയെ പാറുവിനു പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. അവർ തമ്മിൽ ഫോൺ വിളിക്കാരും ചാറ്റ് ചെയ്യാറും ഉണ്ട്.
“ആഹ്, പെട്ടെന്ന് ഒരു ദിവസം അവൾ എന്നോട് ചോദിച്ചു നിനക്ക് കോളേജിൽ പ്രേമം വല്ലോം ഉണ്ടോന്ന്.”
“എന്നിട്ട് നീ എന്ത് പറഞ്ഞു?”
“ഒന്നും ഇല്ലെന്ന് പറഞ്ഞു.. എന്താടാ കാര്യം?”
“അവൾ ഒരു ദിവസം എന്റെ ഫോൺ ചോദിച്ചു. നിന്റെ ഫോട്ടോസ് കിടക്കുന്നത് കൊണ്ട് ഞാൻ കൊടുത്തില്ല. അപ്പോൾ തൊട്ട് അവൾക്ക് ഡൌട്ട്.. ഞാൻ എന്തോ ഒളിപ്പിക്കുന്നുണ്ട് എനിക്ക് ലൈൻ ഉണ്ടെന്ന്.”
“ഓഹോ, അങ്ങനെ ഒരു സംശയം അവൾക്ക് ഉണ്ടോ?”
“കോമഡി ഇതൊന്നും അല്ല. അവസാനം ആയപ്പോൾ അവളുടെ ഡൌട്ട് നീ ആണോ എന്റെ ലൈൻ എന്നാണ്.”
പിന്നിൽ നിന്നും പല്ലവിയുടെ പൊട്ടിച്ചിരി ആണ് അവൻ കേട്ടത്.
“ഒരു അവസരം വരട്ടെ. അവളുടെ ഡൌട്ട് ഞാൻ തീർത്തു കൊടുത്തോള്ളം”
“ഡി, നീ ചുമ്മാ ഓരോന്ന് പറഞ്ഞ് കൊടുക്കല്ലേ. അത് ഒരു പൊട്ടി പെണ്ണ് ആണ്.”
അവർ ഓരോന്ന് സംസാരിച്ച് വീട്ടിൽ എത്തി.
ക്ലാസ് കഴിഞ്ഞ് വന്നാൽ പല്ലവിയുടെ വീട്ടീന്ന് ചായ കുടിച്ചിട്ട് ആണ് അവൻ റൂമിലേക്ക് പോകാറുള്ളത്. അന്നും പതിവ് തെറ്റിച്ചില്ല.
ചായ കുടിച്ച അവൻ ബാഗും എടുത്ത് റൂമിലേക്ക് നടന്നു. റൂമിലേക്കുള്ള പടികൾ കയറി അവൻ മുകളിൽ എത്തിയപ്പോൾ ആണ് പല്ലവി അവനെയും നോക്കി അവളുടെ വീട്ടിലെ ടെറസിൽ നിൽക്കുന്നു. അവൻ റൂം തുറക്കാതെ അവളുടെ അടുത്തേക്ക് നടന്നു.
“എന്താടി?”
ചിരിയോടെ അവൾ ചോദിച്ചു.
“ഞാൻ റിസപ്ഷന് പോകാൻ ഏത് ഡ്രസ്സ് ഇടണമെടാ?”
നവീന്റെ മുഖത്ത് ചിരി പടർന്നു.

“ഇത് ചോദിക്കാനാണോ വന്ന് നിന്നെ.. നിനക്ക് നല്ലൊരണം എടുത്ത് അങ്ങ് ഇട്ടാൽ പോരെ.”
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“എന്നാലും നീ ഒരെണ്ണം പറ.”
ചിരിയോടെ നവീൻ പറഞ്ഞു.
“ബ്ലൂ കളർ ചുരിദാർ ഇന്ന് ഇട്.. നാളെ കല്യാണത്തിന് വൈറ്റ് ടോപ്പും റോസ് പാവാടയും.”
“ഓക്കേ..”
അവൾ ചിരിയോടെ തിരിച്ച് നടന്നു.
നവീൻ അഞ്ചരക്ക് പല്ലവിയുടെ വീട്ട് മുറ്റത്ത് എത്തുമ്പോൾ അവൻ പറഞ്ഞപോലെ തന്നെ സമയത് പല്ലവി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു.
നവീൻ പറഞ്ഞ നീല കളർ ചുരിദാർ തന്നെയാണ് അവൾ ധരിച്ചിരുന്നെ. എപ്പോഴത്തെയും പോലെത്തന്നെ അധീവ സുന്ദരി തന്നെ ആയിരുന്നു അവളെ അതിൽ കാണുവാൻ.
പല്ലവി പടി ഇറങ്ങി മുറ്റത്ത് നിന്ന് ചെരിപ്പ് ഇടുമ്പോൾ നവീൻ സുലജയോട് പറഞ്ഞു.
“ആന്റി, ഞങ്ങൾ ഒരു എട്ടു മണി ആകും തിരിച്ചെത്താൻ. എന്തേലും കാര്യം ഉണ്ടേൽ ഇവളുടെ ഫോണിൽ വിളിച്ചാൽ മതിയാകും.”
“നിന്റെ ഫോൺ എവിടെ?”
പല്ലവിയുടെ ആയിരുന്നു ചോദ്യം.
“അത് ചാർജ് കുത്തിയിടാൻ മറന്നു പോയി. സ്വിച്ച്ഓഫ് ആയി.”
പല്ലവി അവളുടെ കൈയിൽ ഇരുന്ന മൊബൈൽ അവന്റെ കൈയിൽ കൊടുത്തു.
“നിന്റെ ഫോൺ ഇല്ലല്ലോ.. ഇത് നിന്റെ പോക്കറ്റിൽ ഇട്ടേക്ക്, ഞാൻ ചുമന്നോണ്ട് നടക്കണ്ടല്ലോ.”
നവീൻ അവളുടെ മൊബൈൽ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് സുലജയോട് പറഞ്ഞു.
“ആന്റി, ഞങ്ങൾ ഇറങ്ങുന്നേ.”
“അഹ്, സൂക്ഷിച്ചു പോയിട്ട് വാ. ഒരുപാട് ലേറ്റ് ആകേണ്ട.”
ബൈക്കിന്റെ സ്റ്റാൻഡ് എടുത്ത നവീൻ പല്ലവിയോട് ചോദിച്ചു.
“നീ ഓടിക്കുന്നോ?”
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“എനിക്കൊന്നും വയ്യ പോയി മറിഞ്ഞ് വീഴാൻ.”
നവീൻ ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
പല്ലവി ടു വീലറിന്റെ ലൈസൻസ് എടുത്തിരുന്നു. നവീൻ കുറച്ചൊക്കെ ബുള്ളറ്റ് അവളെ കൊണ്ട് ഓടിപ്പിച്ചിട്ടും ഉണ്ട്. കുഴപ്പമില്ലാതെ ഓടിക്കുമെങ്കിലും അവൾക്ക് എപ്പോഴും പേടി ആണ് മറിഞ്ഞ് വീഴുമൊന്ന്.
ബൈക്ക് ഓടിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
“ഇന്ന് സച്ചിന്റെ വക പാർട്ടി ഉണ്ട്.”
അവന്റെ തോളിലേക്ക് മുഖമവർത്തി ഒരു ഒഴുക്കൻ മട്ടിൽ അവൾ ചോദിച്ചു.
“അതിന്?”

“ബിയർ ഒക്കെ ഉണ്ടെന്നാ പറഞ്ഞെ.”
“അതൊക്കെ ഉണ്ടാകും. പക്ഷെ മോൻ കുടിക്കില്ലല്ലോ.”
“ദുഷ്ട..”
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
“എനിക്ക് ഒട്ടും ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം ആയോണ്ടാല്ലേടാ ചെറുക്കാ ഞാൻ സമ്മതിക്കത്തെ.”
നവീൻ തമാശ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
“എനിക്ക് കുടിക്കണമെന്ന് വലിയ ആഗ്രഹം ഒന്നും ഇല്ല.. പിന്നെ നീ സമ്മതിച്ചാൽ ഒരു ലോട്ടറി ആണല്ലോ എന്ന് വിചാരിച്ച് ചോദിച്ചതാ.”
“എന്നാലേ ഈ ലോട്ടറി ഒരിക്കലും അടിക്കാൻ പോകുന്നില്ല.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“ഇപ്പോൾ നിനക്ക് കുടിക്കാൻ പറ്റാത്ത ബിയറിന് പകരം വേറെ എന്ത് ഫുഡ് വേണമെങ്കിലും പറഞ്ഞോ, ഞാൻ വാങ്ങി തന്നിരിക്കും.”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“അങ്ങനെ ഒക്കെ ഉറപ്പ് പറഞ്ഞാൽ ഞാൻ ഏതേലും സ്റ്റാർ ഹോട്ടലിലും കൊണ്ട് പോകുമേ..”
“ഒഹ്, കൊണ്ട് പൊയ്ക്കോ. ഒരു കുഴപ്പവും ഇല്ല.”
“ഓക്കേ, എന്നാ ഈ ഓഫർ ഞാൻ പരിഗണനയിൽ വച്ചിരിക്കുന്നു.”
പല്ലവി പുഞ്ചിരിയോടെ നവീന്റെ വയറിൽ ചുറ്റിപ്പിടിച്ച് അവനോട് ചേർന്നിരുന്നു.
അവർ കല്യാണവീട്ടിൽ ചെല്ലുമ്പോൾ കൂട്ടുകാർ എല്ലാരും ഒന്നും എത്തിയിട്ടില്ലായിരുന്നു.
വന്നവർ എല്ലാരും കൂടി ചേർന്ന് കഥകളൊക്കെ പറഞ്ഞ് അവിടെ തന്നെ നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ബാക്കി ഉള്ളവരും എത്തി ചേർന്നു.
എല്ലാപേരും ഒത്തു ചേർന്നു കല്യാണപ്പെണ്ണിന്റെ കണ്ട് ഫോട്ടോ ഒക്കെ എടുത്തു കഴിഞ്ഞ് വീണ്ടും പുറത്ത് വന്ന് വട്ടം കൂടിയിരുന്നു സംസാരം തുടങ്ങി. ചിരി തമാശകളായി സമയം പോകുന്നത് അവർ അറിഞ്ഞതേ ഇല്ല.
അപ്പോഴാണ് സച്ചിൻ അവരുടെ അടുത്തെത്തി ശബ്ദം താഴ്ത്തി പറഞ്ഞത്.
“ഡാ, നിങ്ങൾക്കുള്ള സാധനം അപ്പുറത് കൊച്ചച്ചന്റെ വീട്ടിൽ ആണ് സെറ്റ് ആക്കിയിരിക്കുന്നെ. ഇപ്പോൾ അങ്ങോട്ട് പോകുന്നോ?”
എന്നിട്ട് അവൻ പെൺപിള്ളേരെ നോക്കി ചോദിച്ചു.
“നിങ്ങൾക്ക് ബിയർ വല്ലോം വേണോ?”
ആതിര ആണ് അതിനു മറുപടി പറഞ്ഞത്.
“വേണ്ടായേ..”
സച്ചിൻ ചിരിച്ച് കൊണ്ട് സന്ദീപിനെ നോക്കി.
“നിങ്ങൾ ഇപ്പോൾ അങ്ങോട്ട് പോകുന്നോ?”
അപ്പോഴേക്കും നവീൻ പറഞ്ഞു.
“അവിടെ പോയിട്ട് വരുമ്പോഴേക്കും ലേറ്റ് ആകും. പെണ്പിള്ളേര്ക്ക് വീട്ടിൽ പോകേണ്ടത് അല്ലെ. നമുക്ക് എല്ലാർക്കും ഒരുമിച്ച് ഇരുന്നു കഴിച്ചിട്ട് ബാക്കി പരിപാടികൾ നോക്കാം.”

ബാക്കി ഉള്ളവർക്കും അതാണ് നല്ലതെന്ന് തോന്നി.
പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ എല്ലാരും ഒരുമിച്ച് കഴിക്കാൻ ഇരുന്നു. സച്ചിനും അവർക്കൊപ്പം ഇരുന്നു. കഴിക്കുന്നതിനിടയിൽ നാളെ കല്യാണത്തിന് എല്ലാരും വരണം എന്ന് അവൻ എല്ലാരേയും ഓർമിപ്പിക്കുകയും ചെയ്തു.
ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ച് നേരത്തിനു ശേഷം അവന്മാരെല്ലാം പതുക്കെ കുടിക്കാൻ പോകാം എന്നുള്ള ചിന്തയിലെത്തി.
പെൺപിള്ളേർ എല്ലാം കൂട്ടം കൂടി ഇരിക്കുന്നിടത്തെത്തി നവീൻ പല്ലവിയോട് പറഞ്ഞു.
“ഞാൻ അവന്മാരോടൊപ്പം അപ്പുറത് പോകുവാണ്.”
അവൾ നീട്ടി ഒന്ന് മൂളി.
“എന്തേലും കാര്യം ഉണ്ടേൽ ഇവരെന്നാരെന്നെങ്കിലും ഫോൺ വാങ്ങി എന്നെ വിളിച്ചാൽ മതി.”
അവൾ ഒന്ന് കടിപ്പിച്ച് അവനോട് പറഞ്ഞു.
“അവരുടെ കൂടെ പോകുന്നതൊക്കെ കൊള്ളാം.. ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ.”
നവീൻ ഒരു ചിരിയോടെ അവളെ തൊഴുത് കാണിച്ച് കൊണ്ട് തിരിച്ച് നടന്നു.
അവൻ പോകുന്നത് കണ്ട് ചിരിയോടെ രേവതി ചോദിച്ചു.
“കുടിക്കാതിരിക്കാൻ അവനെ ലോക്ക് ഇട്ട് നിർത്തിയേക്കയാണല്ലേ?”
ചിരിയോടെ തന്നെ പല്ലവി മറുപടിയും നൽകി.
“അവൻ വഴി തെറ്റി പോകാതിരിക്കാൻ നോക്കേണ്ടത് എന്റെ കടമയല്ലേ..”
അത് കേട്ട അശ്വതി പറഞ്ഞു.
“പറയുന്ന കേട്ട തോന്നും അവൻ നിന്റെ കാമുകൻ ആണെന്ന്.”
പല്ലവിയുടെ മറുപടി എന്തായിരിക്കും എന്നറിയാൻ എല്ലാരും അവളെ തന്നെ ശ്രദ്ധിച്ചു.
എന്നാൽ ഒരു ചിരിയിൽ അവൾ മറുപടി ഒതുക്കുവാണ് ചെയ്തത്.
എല്ലാപേരും കുടിക്കുമ്പോഴും നവീൻ ഒഴിഞ്ഞ് മാറി ഇരിക്കുന്ന കണ്ട് സന്ദീപ് ഒരു കുപ്പി ബിയറും എടുത്ത് അവന്റെ അടുത്തേക്ക് ചെന്നു.
“ഒരു കുപ്പി കുടിച്ചെന്നും പറഞ്ഞ് ഒരു കുഴപ്പവും ഇല്ല. നീ കുടിക്കടാ.”
“എനിക്ക് ഒരു താല്പര്യം ഇല്ലെടാ. വേണ്ട.”
സന്ദീപ് പുച്ഛത്തോടെ പറഞ്ഞു.
“നിനക്ക് താല്പര്യം ഇല്ലത്തതല്ല. പല്ലവി സമ്മതിക്കാഞ്ഞിട്ടാണെന്ന് പറ.”
നവീൻ ശാന്തനായി തന്നെ പറഞ്ഞു.
“അവൾ സമ്മതിക്കാത്തത് കൊണ്ട് തന്നാണ് എനിക്ക് താല്പര്യം ഇല്ലാത്തത്. അതിനിപ്പോൾ എന്താ?”
അത് കേട്ട് സന്ദീപ് പുച്ഛ ഭാവത്തിൽ നിൽക്കുന്ന കണ്ട് നവീൻ പറഞ്ഞു.
“നിങ്ങൾ ഇപ്പോൾ നൂറ്റമ്പത് രൂപയുടെ രണ്ടു കുപ്പി ബിയർ കുടിക്കും. ഇത് കുടിക്കാതിരുന്നാൽ പല്ലവി എനിക്ക് ഓഫർ ചെയ്തേക്കുന്നത് സ്റ്റാർ ഹോട്ടലിൽ ഞാൻ പറയുന്ന ഫുഡ് ആണ്… അപ്പോൾ ആർക്കാണ് ലാഭം.”

അത് കേട്ട സന്ദീപ് ഒന്നും മിണ്ടാതെ അവൻ ഇരുന്ന കസേരയിൽ തിരിച്ച് പോയിരുന്നു.
സമയം പതുക്കെ നീങ്ങി തുടങ്ങി. നവീൻ പുറത്തേക്ക് നോക്കിയപ്പോൾ നല്ലപോലെ ഇരുട്ടിയിരുന്നു. അവൻ വാച്ചിൽ സമയം നോക്കി. ഏഴര ആകാറായിരിക്കുന്നു. ബാക്കി എല്ലാരും ഇപ്പോഴും കഥയും പറഞ്ഞ് പതുക്കെ കുടിച്ചോണ്ടിരിക്കയാണ്.
ബോറടിച്ച് തുടങ്ങിയ നവീൻ ഫോൺ എടുത്ത് അതിൽ കുത്തി തുടങ്ങി.
ഗാലറി തുറന്ന നവീൻ കുറച്ച് മുൻപ് എടുത്ത സെൽഫികൾ ഓരോന്നായി നോക്കി. ഓരോ ഫോട്ടോകളായി മാറ്റി വന്ന അവൻ പെട്ടെന്ന് ഞെട്ടി പോയി. ഫോൺ സ്ക്രീൻ ലോക്ക് ആക്കി അവൻ ചുറ്റും ഒന്ന് നോക്കി. അടുത്ത ആരും ഇല്ല ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവന്റെ ഉള്ളിൽ ഒരു വടംവലി നടന്നു. അവസാനം താൻ കണ്ട ഫോട്ടോ ഒന്നും കൂടി നോക്കണോ എന്ന മനസ്സിനുള്ളിലെ വടംവലിയിൽ അവന്റെ വികാരം തന്നെ വിജയിച്ചു.
അടുത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവൻ വീണ്ടും ഗാലറി തുറന്ന് ആ ഫോട്ടോയിലേക്ക് നോക്കി.
ഒരു വയലറ്റ് കളർ ബ്രാ ധരിച്ച് നിൽക്കുന്ന പല്ലവിയുടെ സെൽഫി. അരക്ക് മുകൾ ഭാഗം തൊട്ടാണ് ഫോട്ടോയിൽ ഉള്ളത്. ഒരു ചെറു പുഞ്ചിരിയോടെ അവൾ എടുത്തേക്കുന്ന ഫോട്ടോ.
ഒതുങ്ങിയ വയറിനു മുകളിലായി ബ്രായ്ക്കുള്ളിൽ നിറഞ്ഞ് നിൽക്കുന്ന മുലകൾ. പലപ്പോഴായി അവളുടെ ക്ലീവേജും ബ്രായുടെ വെളിയിൽ തിങ്ങി നിൽക്കുന്ന ഭാഗങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ പൂർണമായും കാണുന്നത് ആദ്യമായാണ്. അവളുടെ മുലകൾക്ക് ഇത്രയും വലിപ്പം ഉണ്ടെന്നും അവൻ മനസിലാക്കുന്നത് ഇപ്പോഴാണ്.
ഒരു നിമിഷം അവന്റെ കണ്ണുകൾ പുഞ്ചിരിച്ച് നിൽക്കുന്ന അവളുടെ മുഖത്ത് പതിഞ്ഞു. ചെയ്യുന്നത് തെറ്റാണെന്ന ചിന്ത അടുത്ത നിമിഷം അവന്റെ മനസിലേക്ക് എത്തി. പിന്നെ ഒരു നിമിഷം ആലോചിക്കാതെ തന്നെ അവൻ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു. ആ നിമിഷം തന്നെ ആതിരയുടെ കാളും അതിലേക്ക് വന്നു.
അവൻ ഫോൺ എടുത്ത ഉടനെ പല്ലവിയുടെ സ്വരം അവന്റെ കാതിൽ പതിഞ്ഞു.
“ഡാ അവളുമാരെല്ലാം പോയി, ആതിരയും ഇറങ്ങാൻ പോകുന്നു.”
“ഞാൻ ദാ വരുന്നു.”
അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
കൂട്ടുകാരോട് യാത്ര പറഞ്ഞ് അവൻ അവിടെ നിന്നും ഇറങ്ങി. അവൻ ചെല്ലുമ്പോൾ പല്ലവിയും ആതിരയും മാത്രം അവിടെ ഇരുപ്പുണ്ട്.
നവീൻ കണ്ട ആതിര പറഞ്ഞു.
“നവീൻ വന്നല്ലോ. എന്നാൽ ഞാൻ ഇറങ്ങട്ടെ.”
“ഞങ്ങളും ഇറങ്ങുവാ.. സച്ചിനെ ഒന്ന് കണ്ട് യാത്ര പറയണം.”
നവീന് മറുപടിയായി ആതിര പറഞ്ഞു.

“ഞാൻ കുറച്ചു മുൻപ് കണ്ടപ്പോൾ അവനോട് ഇറങ്ങുവാണെന്ന് പറഞ്ഞിരുന്നു. നീ വരുന്നവരെ ഇവളെ എന്നെ പിടിച്ച് നിർത്തിയെ.. ഞാൻ എന്നാ ഇറങ്ങുന്നു.”
ആതിര അവരോടു യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
ആതിര പോയപ്പോൾ പല്ലവിയ്ക്ക് ഓപ്പോസിറ്റ് ആയി ആതിര ഇരുന്നിരുന്ന കസേരയിൽ നവീൻ ഇരുന്നു.
ചെറു ചിരിയോടെ പല്ലവി ചോദിച്ചു.
“കുടിച്ചോടാ നീ?”
നവീൻ ഇല്ലെന്ന അർഥത്തിൽ തലയാട്ടി. ആ ഒരു നിമിഷത്തിൽ തന്നെ അവന്റെ ശ്രദ്ധ അവളുടെ മാറിടങ്ങളിലേക്കും പതിഞ്ഞു.
ഇറുകി കിടക്കുന്ന ചുരിദാർ ടോപ്പിൽ മുലകളുടെ ഷെയ്പ്പ് നന്നായി മനസിലാകും. കുറച്ച് മുൻപ് കണ്ട ഫോട്ടോയിലെ കാഴ്ച അവന്റെ മനസ്സിൽ വീണ്ടും നിറഞ്ഞു.
ദിവസവും ബൈക്കിൽ അവൾ കെട്ടിപ്പിടിച്ച് ഇരിക്കുമ്പോൾ അവയുടെ മൃദുലത അവൻ അറിയാറുള്ളതാണ്. പലപ്പോഴും മനഃപൂർവമല്ലാത്ത കൈ കൊണ്ട് സ്പർശിച്ചിട്ടും ഉണ്ട്. പക്ഷെ അപ്പോഴൊന്നും ഇല്ലാത്ത ഒരു വികാരം ആ ഫോട്ടോ കണ്ടപ്പോൾ മുതൽ.
നവീൻ തന്റെ നെഞ്ചിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കണ്ട് പല്ലവി അവിടേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“എന്താടാ? കറി വല്ലോം പറ്റി ഇരിക്കുന്നോ?”
നവീൻ പെട്ടെന്ന് തന്നെ അവളുടെ കണ്ണുകളിലേക്ക് മുഖം വെട്ടിച്ച് നോക്കി. താൻ മുലയിലേക്ക് തന്നെ നോക്കി ഇരുന്നിട്ടും അവൾ അതിൽ തെറ്റൊന്നും കണ്ടില്ല.. കുറ്റബോധം അവനെ വേട്ടയാടി.
“ഒന്നുല്ലടി.. ഞാൻ എന്തോ ആലോചിച്ച് ഇരുന്നതാണ്. സച്ചിനെ കണ്ടിട്ട് നമുക്ക് ഇറങ്ങിയാലോ?”
“അഹ്.. ഇറങ്ങാം.”
അവർ സച്ചിനെ കണ്ട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ബൈക്കിൽ തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും നവീൻ അധികമൊന്നും സംസാരിച്ചില്ല. പക്ഷെ പല്ലവി വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ ചോദ്യങ്ങൾക്ക് മൂളലിൽ മറുപടി ഒതുക്കി.
തണുത്ത കാറ്റേറ്റ് അവനോട് ചേർന്ന് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
“ഈ സമയത്ത് ബൈക്കിൽ പോകാൻ ഒരു പ്രത്യേക രസം ആണല്ലേ. തണുപ്പും ലൈറ്റും ഒക്കെ ആയി.”
അവൻ അതെ എന്ന അർഥത്തിൽ മൂളി.
“ഒരുപാട് രാത്രി ആയെന് ശേഷം പോകാൻ ഇതിനും രസമായിരിക്കും അല്ലെ.”
അവൻ വീണ്ടും മൂളി.

“ഒരു ദിവസം രാത്രി നമുക്ക് പോകണം. അമ്മ അറിയണ്ട. ബൈക്ക് തള്ളി പുറത്തിറക്കി നമുക്ക് പോകാം.”
അവൻ വീണ്ടും മൂളിയപ്പോൾ അവൾ കുറച്ച് ദേഷ്യം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“നീ എന്താ വാ തുറന്ന് ഒന്നും പറയില്ലേ. എന്ത് പറഞ്ഞാലും മൂളക്കം.”
“അഹ്.. നമുക്ക് പോകാം.”
കുറച്ച് നേരം മിണ്ടാതിരുന്നിട്ട് അവൾ ചോദിച്ചു.
“നിനക്ക് എന്ത് പറ്റി?”
“ഒന്നൂല്ല..”
“നീ കാര്യം പറയുന്നുണ്ടോ? ഞാൻ കുടിക്കാൻ സമ്മതിക്കാഞ്ഞിട്ടാണോ?”
“അല്ലാടി..”
“അതാണെങ്കിൽ ഇപ്പോൾ പറയണം. ഞാൻ പൈസ തരും. നിനക്ക് വേണുന്നത്ര ബിയർ ഇപ്പോൾ വാങ്ങാം.”
“ഡി. എനിക്ക് ഒരു കുഴപ്പവും ഇല്ല. നിനക്ക് തോന്നുന്നതാണ്.”
പല്ലവി പിന്നെ ഒന്നും മിണ്ടായില്ല. വീട് എത്തുന്നവരെയും അവർക്കിടയിൽ മൗനം നിറഞ്ഞ് നിന്നു.
വീട്ട് മുറ്റത്ത് ബൈക്ക് നിന്നതും അതിൽ നിന്നും ഇറങ്ങി കൊണ്ട് പല്ലവി പറഞ്ഞു.
“എന്നെ റൂമിൽ വന്ന് കണ്ടിട്ടേ നീ പോകാവൂ.”
അപ്പോഴേക്കും സുലജ ബൈക്കിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്നിരുന്നു.
പല്ലവി അകത്തേക്ക് കയറിയതും സുലജ ചോദിച്ചു.
“എങ്ങനെ ഉണ്ടായിരുന്നു പോയിട്ട്.”
ചിരിയോടെ പല്ലവി പറഞ്ഞു.
“എല്ലാരും ഉള്ളോണ്ട് നല്ല രാസമായിരുന്നമ്മ. സൂപ്പർ ഫുഡും.”
നവീനും വീട്ടിലേക്ക് കയറിയപ്പോൾ സുലജ നവീനോട് സംസാരിച്ച് തുടങ്ങി.
അപ്പോഴേക്കും പല്ലവി ഡ്രസ്സ് മാറട്ടെ എന്നും പറഞ്ഞ് അവളുടെ റൂമിലേക്ക് പോയി.
നവീൻ കുറച്ച് നേരം സുലജയോട് സംസാരിച്ച് നിന്ന ശേഷം മൊബൈൽ പല്ലവിയുടെയിൽ കൊടുക്കട്ടെ എന്നും പറഞ്ഞ് അവളുടെ റൂമിലേക്ക് പടികൾ കയറി നടന്നു.
നവീൻ ചെല്ലുമ്പോൾ പല്ലവി ഡ്രസ്സ് ഒന്നും മാറ്റാതെ ബെഡിൽ തന്നെ ഇരിക്കയാണ്.
“നീയാ ഡോർ അടച്ചേ.”
പല്ലവി തന്നെ കൊണ്ട് പറയിക്കാതെ വിടില്ലെന്ന് നവീന് മനസിലായി.
അവൻ ഡോർ അടച്ചതും അവൾ ചോദിച്ചു.
“നിനക്ക് എന്താ പറ്റിയേ?”
അവളുടെ അടുത്തേക്ക് നടന്ന് കൊണ്ട് അവൻ പറഞ്ഞു.
“ഒന്നുല്ലടി.”

“നിന്നെ എനിക്ക് അറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ല. അതുകൊണ്ട് എന്താ കാര്യം എന്ന് പറഞ്ഞോ.”
അവളുടെ മുന്നിൽ നിന്ന നവീൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“അവന്മാരുടെ അടുത്ത് ഇരുന്ന് ബോറടിച്ച ഞാൻ ഇതിലെ ഫോട്ടോസൊക്കെ ഇരുന്ന് നോക്കി.”
“അതിനെന്താ ഇപ്പോൾ.”
അത് ചോദിച്ചു കഴിഞ്ഞ അവൾ ഒരു നിമിഷം എന്തോ ഒന്ന് ആലോചിച്ചു. അതിനു ശേഷം കണ്ണുകൾ അടച്ചു പിന്നിലേക്ക് മലന്ന് അങ്ങ് കിടന്നു.
പല്ലവിയ്ക്ക് കാര്യം വ്യക്തമായെന്ന് അവനു മനസിലായി.
“നീ ആ ഫോട്ടോ കണ്ടോടാ?”
അവളുടെ സ്വരത്തിൽ ജാള്യത നിറഞ്ഞിരുന്നു. അപ്പോഴും അവൾ കണ്ണുകൾ തുറന്നിരുന്നില്ല.
അവൻ പല്ലവിയുടെ അരികിലായി കിടന്നു കൊണ്ട് പറഞ്ഞു.
“മ്മ്.. കണ്ടു.”
അവൾ കുറച്ച് നേരത്തേക്ക് ഒന്നും തന്നെ മിണ്ടിയില്ല.
നവീൻ അവളുടെ അരികിലായി കിടന്നു.
“സോറി ഡി..”
അവൾ തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ തുറന്നു.
“നീ എന്തിനാ സോറി പറയുന്നേ. ആ ഫോട്ടോ അതിൽ ഉള്ള കാര്യം നിനക്ക് അറിയില്ലായിരുന്നല്ലോ.”
“നീ എന്തിനാ അങ്ങനെ ഒരു ഫോട്ടോ എടുത്ത് മൊബൈലിൽ ഇട്ടിരുന്നെ.”
തെല്ലൊരു ജാള്യതയോടെ അവൾ പറഞ്ഞു.
“ഇന്ന് റിസപ്ഷന് പോകാൻ ഒരുങ്ങാൻ നേരത്താണ് പുതിയ ബ്രാ എടുത്തിട്ടത്. അതിട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ നല്ല ഭംഗി തോന്നി. ഒരു രസത്തിന് സെൽഫി എടുത്ത് നോക്കിയതാ..”
ഒന്ന് ദീർഘ നിശ്വാസം വിട്ടിട്ട് അവൾ പറഞ്ഞു.
“നിന്റെ ഭാഗ്യത്തിന് അത് ഡിലീറ്റ് ചെയ്യാൻ ഞാൻ മറന്നു പോയി.”
പല്ലവി പറഞ്ഞത് കേട്ട് നവീൻ അവളുടെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കി.
പല്ലവി അവർക്കിടയിൽ വന്ന മഞ്ഞ് ഉരുക്കി കളയാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു. എന്തായാലും നവീൻ കണ്ടു. അതിൽ ഇനി ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ കണ്ടത് അവൻ മാത്രം അല്ലെ അതിന് ഇപ്പോൾ എന്താ എന്ന ചിന്ത ആണ് ഈ കുറഞ്ഞ സമയം കൊണ്ട് അവളുടെ മനസ്സിൽ ഉൾതിരിഞ്ഞത്.
ആ ഫോട്ടോ നവീൻ കണ്ടതിൽ തനിക്ക് വിഷമം ഉണ്ടെന്ന് കാണിച്ചാൽ അവൻ കൂടുതൽ മൂഡോഫ് ആകുമെന്ന് പല്ലവിയ്ക്ക് അറിയാമായിരുന്നു. സത്യത്തിൽ ആ ഫോട്ടോ അവൻ കണ്ടതിൽ അവൾക്ക് വിഷമം ഒന്നും തോന്നിയിരുന്നില്ല. ആദ്യം ഒരു ജാള്യത മാത്രം ആണ് ഉണ്ടായത്. ഇപ്പോൾ അതും മാറിയിരുന്നു.

നവീന്റെ തുറിച്ച് നോട്ടം കണ്ട് പല്ലവി പറഞ്ഞു.
“പിന്നല്ലാതെ നിന്റെ ഭാഗ്യം അല്ലെ. ഒരു സുന്ദരി പെണ്ണ് ബ്രാ ഇട്ട് സെക്സി ആയി നിൽക്കുന്ന കിടിലം ഫോട്ടോ കാണാൻ പറ്റില്ലേ.”
അത് പറയുമ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ഒളിഞ്ഞിരുന്ന കുസൃതി ചിരി അവന് കാണാമായിരുന്നു.
അവൾ ആ പറഞ്ഞതിൽ നിന്നും ഫോട്ടോ കണ്ടതിൽ പല്ലവിക്ക് പരിഭവം ഒന്നും ഇല്ലെന്ന് അവന് മനസിലായി. അതോട് കൂടി അവന്റെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്ന ഭാരവും ഒഴിഞ്ഞ് മാറി.
“അയ്യടി. ഒരു സെക്സി ഗേൾ വന്നേക്കുന്നു.”
“എന്താടാ.. ഫോട്ടോയിൽ എന്നെ കാണാൻ സെക്സി അല്ലായിരുന്നോ?”
അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാതെ സ്വരം ഒന്ന് കടിപ്പിച്ച് അവൻ ചോദിച്ചു.
“നീ എന്താണാ ഇത്തരം ഫോട്ടോ എടുത്ത് മൊബൈലിൽ എടുത്തിടുന്നെ. ആരെങ്കിലും എടുത്ത് കണ്ടിരുന്നെങ്കിലോ?”
നേർത്ത സ്വരത്തിൽ അവൾ പറഞ്ഞു.
“എന്റെ മൊബൈൽ ഞാനും നീയും അല്ലാതെ വേറെ ആര് ലോക്ക് തുറന്ന് നോക്കാനാ.”
“ഞാൻ അത് തുറന്നു നോക്കുന്ന സമയത്ത് വേറെ ആരെങ്കിലും എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിലോ.. അവർ അത് കണ്ടിരുന്നെങ്കിലോ?”
സ്വരത്തിലും മുഖത്തും കുറച്ച് ദയനീയത നിറച്ച് അവൾ പറഞ്ഞു.
“സോറി സോറി… ഇനി ഇങ്ങനെ ചെയ്യൂല്ല. ഒന്ന് ക്ഷമിക്ക് നീ ഈ പ്രവിശ്യത്തേക്ക്.”
അവളുടെ മുഖഭാവം കണ്ട് അവളെ കൂടുതൽ ഒന്നും പറയാൻ അവന് തോന്നില്ല.
അവൻ പല്ലവിയുടെ നേരെ ചരിഞ്ഞ് കിടന്നു. എന്നിട്ട് അവളുടെ നെറ്റിയിലൂടെ വിരലോടിച്ചോണ്ട് ചോദിച്ചു.
“ഞാൻ ദേഷ്യപ്പെട്ടത് വിഷമമായോ നിനക്ക്.”
അവളും അവന് നേരെ ചരിഞ്ഞ് കിടന്ന് വിഷമം ആയില്ല എന്ന അർഥത്തിൽ കണ്ണുകൾ ചിമ്മി കാണിച്ചു. എന്നിട്ട് പറഞ്ഞു.
“ഞാൻ അബദ്ധം കാണിച്ചിട്ടല്ലേ വഴക്ക് പറഞ്ഞെ.”
ചെറു ചിരിയോടെ അവൻ വലതു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു.
“ഇനി ഇങ്ങനെ ഉള്ള അബദ്ധം കാണിക്കരുത് കേട്ടോ.”
അവൾ കൈ നിരക്കി ബെഡിൽ നിന്നും ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു.
“ഇപ്പോൾ തന്നെ ആ ഫോട്ടോ ഡിലീറ്റ് ചെയ്തേക്കാം.”
“ഞാൻ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു.”

അത് കേട്ട പല്ലവി അവനെ നോക്കി കുസൃതി നിറഞ്ഞ ചിരി സമ്മാനിച്ചു.
“കൂടുതൽ ചിരിക്കയൊന്നും വേണ്ട. ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഞാൻ ആ ഫോട്ടോ സെൻറ് ചെയ്തു എടുത്തു.”
ചുണ്ടിൽ പുച്ഛം നിറച്ച് കൊണ്ട് അവൾ പറഞ്ഞു.
“ഓ, കുഴപ്പമില്ല.”
“ഞാൻ കാര്യായിട്ട് പറഞ്ഞതാ.”
“ഓഹ്, ശരിയെന്നേ.”
അവളെ ചുറ്റിപിടിച്ചിരുന്ന കൈയിലെ വിരലുകൾ അവളുടെ മുതുകിൽ കൂടി ഓടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“വന്ന് വന്ന് പെണ്ണിന് എന്നെ ഒരു പേടിയില്ല.”
പല്ലവിയുടെ പിന്നിലൂടെ ഓടിച്ചിരുന്ന അവന്റെ വിരലുകൾ അവൾ ധരിച്ചിരുന്ന ബ്രായുടെ ഹുക്കിൽ ഉരഞ്ഞു. നവീൻ ഒരു വിരൽ ഹൂക്കിനു അടിയിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ ഇക്കിലായിട്ടെന്നവണ്ണം അവൾ ഒന്ന് ഞെളിഞ്ഞ് കിടന്നു.
അവളുടെ ആ ചലഞ്ഞതിൽ ചരിഞ്ഞ് കിടന്നിരുന്ന അവളുടെ ടോപ്പിന്റെ മുൻഭാഗം നല്ലപോലെ അയഞ്ഞു താഴേക്ക് നീങ്ങി. ബ്രായുടെ കാൽ ഭാഗത്തോളം ടോപിനു വെളിയിലായി. ചരിഞ്ഞ് കൂടി കിടന്നിരുന്നതിൽ ബ്രായ്ക്കുള്ളിൽ മുലകൾ തിങ്ങി നിറഞ്ഞ നിലയിൽ ആയിരുന്നു.
നവീന്റെ നോട്ടം അറിയാതെ തന്നെ അതിലേക്കായി.
വയലറ്റ് കളർ ബ്രാ.. ഫോട്ടോയിൽ കണ്ട അതെ ബ്രാ.. അവന്റെ മനസ് മന്ത്രിച്ചു.
അവന്റെ നോട്ടം കണ്ട് പല്ലവിയിൽ നാണം ഉണ്ടായില്ല എന്ന് മാത്രം അല്ല ചുണ്ടിരിൽ ചിരി വിടരുകയാണ് ഉണ്ടായത്.
“ഫോട്ടോയിൽ മൊത്തം കണ്ടതല്ലേടാ. പിന്നെന്താ ഇപ്പോൾ ഇങ്ങനെ ഒരു നോട്ടം.”
തമാശ നിറഞ്ഞ അവളുടെ ചോദ്യം കേട്ട് അവനിൽ പെട്ടെന്ന് ഒരു ജാള്യത നിറഞ്ഞു. എന്നാൽ പെട്ടെന്ന് തന്നെ ജാള്യതയെ മറികടന്ന് കൊണ്ട് അവൻ പറഞ്ഞു.
“ഇങ്ങനെ കണ്ടപ്പോൾ ഫോട്ടോയിൽ കണ്ടപോലെ നേരിട്ട് കാണാൻ തോന്നുന്നു.”
നെറ്റി ചുളിച്ച് കൊണ്ട് അവൾ പറഞ്ഞു.
“അയ്യടാ, ആഗ്രഹം കൊള്ളാല്ലോ.”
നവീൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
“ഞാൻ തമാശ പറഞ്ഞതല്ല… എന്തോ, മനസ്സിൽ പെട്ടെന്ന് നിന്നെ അങ്ങനെ കാണണം എന്ന് ഒരു തോന്നൽ.”

നവീന്റെ കണ്ണിലേക്കുള്ള നോട്ടവും അവന്റെ ശബ്ദത്തിലെ മാറ്റവും പല്ലവിയുടെ മുഖത്തെ ചിരി മായ്ച്ചു കളഞ്ഞു.
“ഡാ..”
“എനിക്ക് നിന്നോട് എന്തും പറയാനുള്ള സ്വാതന്ത്രം ഉണ്ടല്ലോ. അത് കൊണ്ട് എന്റെ മനസ്സിൽ തോന്നിയ ആഗ്രഹം ഞാൻ നിന്നോട് പറഞ്ഞു.. ഇനി ബാക്കി നിന്റെ ഇഷ്ട്ടം ആണ്.”
അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അവൻ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞതിന്റെ ഞെട്ടലിൽ തന്നെ ആയിരുന്നു അവൾ അപ്പോഴും.
നവീൻ ബെഡിൽ നിന്നും എഴുന്നേറ്റ് സാവധാനം നടന്ന് ചെന്ന് ടെറസിലേക്കുള്ള വാതിലിൽ ചാരി നിന്നു. എന്നിട്ട് അവൾ കാണാതെ ലോക്ക് ഊരി.
“ആ ഫോട്ടോ കണ്ടത് കൊണ്ട് ഉണ്ടായ ആഗ്രഹമായിരിക്കണം. എന്നാലും നിന്നെ അങ്ങനെ കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോയി മനസ്. ഫോട്ടോ എന്തായാലും ഞാൻ കണ്ടു. അപ്പോൾ പിന്നെ നേരിട്ട് കാണുന്നതിന് എന്താ കുഴപ്പം.”
ഒന്ന് നിർത്തിയ ശേഷം അവൻ പല്ലവിയുടെ മുഖത്ത് തന്നെ നോക്കി. അവളുടെ മുഖമാകെ ചോര വറ്റി വരണ്ടപോലെ വിളറിയിരിക്കുകയാണ്. അവന്റെ നേർക്ക് നോക്കുന്നതെ ഇല്ല.
“നീ ആലോചിച്ച് ഒരു തീരുമാനം എടുത്തിട്ട് എന്നോട് പറഞ്ഞാൽ മതി. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആണെന്ന ചിന്ത നിന്റെ മനസ്സിൽ ഉണ്ടാകണം.”
അവൻ അതും പറഞ്ഞ് ഡോർ തുറന്ന് പടികൾ ഇറങ്ങി താഴേക്ക് നടന്നു. സുലജയോട് യാത്ര പറഞ്ഞ് റൂമിലേക്ക് നടക്കുമ്പോൾ നവീന്റെ ചുണ്ടിൽ കുസൃതി കലർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
പല്ലവിയെ ഒന്ന് പറ്റിക്കാനുള്ള ശ്രമം ആയിരുന്നു നവീൻ നടത്തിയത്. എന്നാൽ അധിക നേരം അവളെ വിഷമിപ്പിക്കണം എന്നും അവന് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ റൂമിലെത്തി ഡ്രസ്സ് മാറി ഒരു ബർമുഡയും ബനിയനും ധരിച്ച് നവീൻ റൂമിനു പുറത്തേക്ക് ഇറങ്ങി. ചുറ്റും ഒന്ന് വീക്ഷിച്ച് ആരും അവിടെ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ പല്ലവിയുടെ വീടിന്റെ ടെറസിലേക്ക് ചാടി. എന്നിട്ട് പൂച്ചയെ പോലെ പതുങ്ങി ചെന്ന് നേരത്തെ ലോക്ക് മാറ്റി വച്ചിരുന്ന പല്ലവിയുടെ റൂമിലേക്ക് ഉള്ള ഡോർ ചെറുതായി തുറന്ന് അകത്തേക്ക് വീക്ഷിച്ചു.
പല്ലവി ബെഡിൽ തന്നെ ഇരിക്കയാണ്. വസ്ത്രം മാറിയിട്ടില്ല. ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കാതെ ഗഗനമായ ചിന്തയിൽ ആഴ്ന്നിരിക്കയാണ് അവൾ.
നവീൻ ഡോർ തുറന്ന് ശബ്ദം ഉണ്ടാക്കാതെ അകത്ത് കയറി. അത് പോലും അവൾ അറിഞ്ഞില്ല.
“എന്റെ പല്ലവി കുട്ടി എന്താ ആലോചിക്കുന്നെ?”

പല്ലവി ഒരു ഞെട്ടലോടെ തല ഉയർത്തി നോക്കി.
“ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തിയോ?.. ടോപ് ഞാൻ ഊരാണോ അതോ നീ തന്നെ ഊരുമോ?”
നവീന്റെ മുഖത്ത് നിറഞ്ഞ് നിൽക്കുന്ന കുസൃതി നിറഞ്ഞ ചിരിയിൽ നിന്ന് തന്നെ അവൻ തന്നെ ഇത്രേം നേരം പറ്റിക്കുവായിരുന്നു എന്ന് അവൾക്ക് മനസിലായി.
കപട ദേഷ്യം നിറഞ്ഞ ഒരു നോട്ടം അവന് നേർക്ക് എയ്ത ശേഷം അവൾ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു.
ചെറു പുഞ്ചിരിയോട് കൂടി തന്നെ അവൻ അവൾക്കരികിൽ ബെഡിലേക്ക് പോയിരുന്നു.
കൊഞ്ചുന്ന സ്വരത്തിൽ അവൻ ചോദിച്ചു.
“പല്ലവി എന്നോട് പിണക്കമാണോ?”
അവൾ ഒന്നും തന്നെ മിണ്ടിയില്ല.
ടോപ് മാറിക്കിടക്കുന്നതിനാൽ ലെഗിൻസ് പാന്റിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന അവളുടെ ചന്തി അവന് മുന്നിൽ ദൃശ്യം ആയിരുന്നു. അവൻ പതുക്കെ അവളുടെ ചന്തിയുടെ വിരലോടിച്ചു.
പെട്ടെന്ന് തന്നെ അവന്റെ കൈ തട്ടി മാറ്റി അവൾ പറഞ്ഞു.
“എന്നെ തൊട്ട് പോകരുത്.”
അവളുടെ ആ പറച്ചിൽ അവനിൽ ചിരിയാണ് ഉണർത്തിയത്. എങ്കിലും അത് കടിച്ചമർത്തികൊണ്ട് അവൻ ചോദിച്ചു.
“എനിക്കല്ലാതെ വേറെ ആർക്കാ നിന്നെ തൊടാനുള്ള അവകാശം ഉള്ളത്.”
“എന്നെ ആവിശ്യം ഇല്ലാത്ത രീതിയിൽ കാണാൻ ആഗ്രഹിക്കാത്തവർക്ക്.”
അവളുടെ ആ മറുപടി കേട്ട് നവീൻ ഒന്നും മിണ്ടാതെ ഇരുന്നു.
അവന്റെ മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ പല്ലവി ബെഡിൽ നിന്നും തല ഉയർത്തി നോക്കി. നവീൻ തല ചരിച്ച് വച്ചിരിക്കുന്നതിനാൽ മുഖം കാണാൻ അവൾക്ക് കഴിഞ്ഞില്ല.
പല്ലവി ബെഡിൽ എഴുന്നേറ്റിരുന്നു.
“ഡാ.. ഇങ്ങോട്ട് നോക്കെടാ.. ഞാൻ ചുമ്മാ പറഞ്ഞതാണ്.”
അവൻ മനസ്സിൽ ചിന്തിച്ചു പോയി.
‘ഈശ്വര ഇവൾ ഇത്ര പാവം ആയി പോയല്ലോ. ഒരു നിമിഷം ഞാൻ ഒന്ന് മിണ്ടാതെ ഇരുന്നപ്പോൾ അവൾ പറഞ്ഞ വാക്കുകൾ എന്നെ വിഷമിപ്പിച്ചു എന്നും വിചാരിച്ച് ഞാൻ ഇത്രേം നേരം അവളെ വിഷമിപ്പിച്ചതും മറന്ന് ഓടി വരുന്നു.’
ഒരു ചിരിയോടെ അവൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.

“എന്നെ കൊണ്ട് മിണ്ടിക്കാൻ മനഃപൂർവം മിണ്ടാതിരുന്നതാണല്ലേ. വീണ്ടും എന്നെ പറ്റിച്ചു.”
“അതൊക്കെ ശരി തന്നെ, പക്ഷെ എന്നോട് നിന്നെ തൊട്ടു പോകരുത് എന്ന് പറഞ്ഞില്ലേ. അത് എനിക്ക് വിഷമം ആയി. അതോണ്ട് ഞാൻ ഇനി നിന്നെ തൊടില്ല.”
“നീ എന്നെ തൊടില്ലേടാ?”
“ഇല്ല..”
“എനിക്ക് ഇന്ന് പീരിയഡ്സ് ആകും.. അപ്പോൾ ആരാ എനിക്ക് വയർ തടവി തരുന്നേ.”
തെല്ലൊരു നിമിഷം നവീൻ അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ എന്തോ ആലോചിച്ചിട്ടെന്നവണ്ണം പറഞ്ഞു.
“അയ്യടി.. രണ്ടു ആഴ്ച മുൻപ് നിനക്ക് പീരിയഡ്സ് ആയതേ ഉള്ളു.”
പല്ലവിയുടെ മുഖത്ത് ചിരി പടർന്നു.
“എന്റെ പീരിയഡ്സിന്റെ കാര്യത്തിൽ എന്നെക്കാട്ടിലും കൃത്യാ കണക്ക് കൂട്ടൽ നിനക്കാണല്ലോ.”
അപ്പോഴാണ് അവൾ രണ്ടു ഡോറും അടച്ചിട്ടില്ലെന്ന് ശ്രദ്ധിച്ചത്. അമ്മ വല്ലോം സംസാരം കേട്ട് കാണുമോ എന്ന ചിന്തയിൽ അവൾ പെട്ടെന്ന് പോയി രണ്ടു ഡോറുകളും അടച്ചിട്ടു. എന്നിട്ട് തിരികെ വന്ന് ബെഡിൽ കാലുകൾ വെളിയിലേക്ക് ഇട്ട് ഇരുന്ന നവീന്റെ കാലുകൾ പിടിച്ചകറ്റി കാലുകൾക്ക് ഇടയിലേക്കായി ഇരുന്നു.
അവൾ താഴേക്ക് നിരങ്ങി വീഴാതിരിക്കാൻ സപ്പോർട്ടിനായി അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ച് കൊണ്ട് ചോദിച്ചു.
“ഇത്രേം സ്ഥലം ഈ ബെഡിൽ കിടന്നിട്ട് നിനക്ക് എന്റെ കാലിന്റെ ഇടയിൽ തന്നെ ഇരിക്കണം അല്ലെ?”
“നിന്നെ കൊണ്ട് എന്നെ തൊടിക്കാനുള്ള ഒരു ട്രിക് അല്ലെ ഇത്. ഇപ്പോൾ കണ്ടോ എന്നെയും ചുറ്റിപ്പിടിച്ച് ഇരിക്കുന്നത്.”
അത് കേട്ട് അവൻ ചിരിച്ചപ്പോൾ അവൾ പറഞ്ഞു.
“ഞാൻ എന്തോ ഒന്ന് പറഞ്ഞപ്പോൾ എന്നെ തൊടില്ലെന്നു വാശി. അപ്പോൾ എന്നെ ഇത്രേം നേരം വിഷമിപ്പിച്ചതിനു ഞാൻ എന്തുമാത്രം വാശി കാണിക്കണം.”
അവളുടെ തോളിലേക്ക് താടിയെല്ലമർത്തികൊണ്ട് അവൻ ചോദിച്ചു.
“നീ ഒരു പൊട്ടി ആയിട്ടല്ലേ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചത്.”
“അത് പിന്നെ നിന്റെ അപ്പോഴത്തെ നോട്ടവും ശബ്ദവും ഒക്കെ കേട്ടപ്പോൾ ഞാൻ വിശ്വസിച്ച് പോയി.”
അവളുടെ മറുപടി അവനിൽ ചിരി ഉണർത്തി.
“എന്നിട്ട് അതും വിശ്വസിച്ച് ഭയങ്കര ആലോചനയിൽ ആയിരുന്നല്ലോ. എന്നിട്ട് എന്ത് തീരുമാനം എടുത്തായിരുന്നു.”
“സത്യത്തിൽ ഒരു തീരുമാനവും എടുത്തില്ലായിരുന്നു. മനസ്സിൽ വല്ലാത്ത ഒരു വിഷമം ആയിരുന്നു.”
ആകാംഷ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.

“എന്തിന്?”
“അതിപ്പോ എങ്ങനാ പറഞ്ഞ് തരുക…”
അവൾ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു.
“നമുക്ക് ഇടയിൽ ഉള്ളത് സൗഹൃദത്തേക്കാളും മുകളിൽ ആരെയും പറഞ്ഞു മനസിലാക്കാൻ പറ്റാത്ത ഒരു ബന്ധം ആണ് ഉള്ളതെന്നാണ് ഞാൻ കരുതുന്നത്… ആ ബന്ധത്തിൽ അപൂർവം ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വികാരങ്ങൾ ഒഴിച്ച് എന്റെ ശരീരത്തോട് നിനക്ക് ആഗ്രഹം ഉണ്ടാകില്ല എന്നതാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ഏതു പാതിരാത്രിയും എന്റെ മുറിയിൽ നിന്നെ കയറ്റുന്നതും എന്റെ ശരീരത്ത് തൊടാൻ അനുവദിക്കുന്നതും. പക്ഷെ ഇന്ന് എന്നെ നിനക്ക് അങ്ങനെ കാണണം എന്ന് പറഞ്ഞപ്പോൾ എന്റെ ശരീരത്തോടുള്ള ആഗ്രഹം ആയിട്ടാണ് എനിക്ക് തോന്നിയത്. അപ്പോൾ എന്റെ വിശ്വാസം എല്ലാം തകർന്ന പോലെ ആയി… സത്യം പറയാല്ലോ നീ വന്ന് ഈ ടോപ് കൊള്ളൂല്ല വേറെ ടോപ് ഇട് എന്ന് പറഞ്ഞ് ഞാൻ ഇട്ടേക്കുന്ന ടോപ് ഊരിയെടുത്താൽ പോലും ചിലപ്പോൾ എനിക്ക് ഒന്നും തോന്നില്ലായിരിക്കും. പക്ഷെ എന്റെ മുഖത്ത് നോക്കി എന്നെ അങ്ങനെ കാണണം എന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി.”
അവളുടെ ഉച്ചിയിൽ ഉമ്മ വച്ചുകൊണ്ടു അവൻ പറഞ്ഞു.
“ചുമ്മാ നിന്നെ ഒന്ന് പറ്റിക്കണമെന്ന് വിചാരിച്ചെ ഉള്ളു ഞാൻ. സോറി ഡി.”
“നിന്റെ ഒരു സോറി.. ഇതിനു ഞാൻ എന്നെങ്കിലും പകരം വീട്ടും. നോക്കിക്കോ.”
അത് കേട്ട് ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.
“നീ ഒന്ന് എഴുന്നേറ്റ് നിന്നെ.”
“എന്തിനാ?”
“ഈ ടോപ് ഊരി മാറ്റാൻ, എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല ഈ ടോപ്.”
അവൾ തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
കണ്ണിറുക്കി കാണിച്ച് കൊണ്ട് അവൻ പറഞ്ഞു.
“നീ അല്ലെ കുറച്ച് മുൻപ് പറഞ്ഞെ. ടോപ് ഇഷ്ടപ്പെടാതെ ഊരി മാറ്റിയപ്പോൾ നിനക്ക് വിഷമം ഒന്നും തോന്നില്ലെന്ന്.”
“അയ്യടാ.. അത് ഞാൻ ഒരു ആലങ്കാരികമായി പറഞ്ഞതല്ലേ. എന്നും പറഞ്ഞ് നീ ഇങ്ങ് ടോപ് ഊരാൻ വാ.”
ചിരിയോടെ അവളെയും ചുറ്റിപ്പിടിച്ച് അവൻ പിന്നിലേക്ക് മലർന്നു കിടന്നു. അവൻ കുറച്ച് കൂടി പിന്നിലേക്ക് നീങ്ങി കിടന്നപ്പോൾ അവൾക്ക് സുഗമായി കാലുകൾ നിലത്തൂന്നി അവന്റെ നെഞ്ചിൽ തലവെച്ചു കിടക്കാൻ കഴിഞ്ഞു. അവന്റെ കൈകൾ ഇപ്പോൾ അവളുടെ വയറിൽ നിന്നും മുകളിലേക്ക് നീങ്ങി മുലകൾക്ക് മുകളിലാണ് വിശ്രമിക്കുന്നത്.
പല്ലവിയുടെ മനസ്സിൽ വീണ്ടും കുസൃതി നിറഞ്ഞു.
“നീ ആ ഫോട്ടോ നല്ലപോലെ കണ്ടോടാ?”

“നീ അത് വിട്ടേ..”
“എനിക്ക് ഇല്ലാത്ത നാണം നിനക്കെന്തിനാ.. പറയടാ.”
അവൻ ഒന്ന് മൂളി.
അത് കേട്ട് അവൾ ചോദിച്ചു.
“എന്ത് കും.. വാ തുറന്ന് പറയടാ.”
“പെട്ടെന്ന് ഫോട്ടോ കണ്ടപ്പോൾ ഞാൻ ആദ്യം സ്ക്രീൻ ഓഫ് ചെയ്തു. പിന്നെ അടുത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി വീണ്ടും ഓപ്പൺ ചെയ്തു നോക്കി. പിന്നെ ഡിലീറ്റ് ചെയ്തു.”
“നാറി.. നല്ലപോലെ നോക്കി അപ്പോൾ.”
അവൻ ഒന്നും മിണ്ടാതെ ഇരുന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു.
“കണ്ടിട്ട് എങ്ങനെ ഉണ്ടായിരുന്നു?”
“അങ്ങനെ ചോദിച്ചാൽ.. നിന്റെ വയർ ഫുൾ ഞാൻ കണ്ടിട്ടുള്ളത് തന്നല്ലോ. പിന്നെ ക്ലീവേജ് ഒക്കെ ഞാൻ കണ്ടിട്ടുള്ളതാ.. ഇതിപ്പോൾ ബ്രാ മാത്രം ഇട്ട് കണ്ടു. അത്ര തന്നെ.”
“അത്രേ ഉള്ളോ?”
“പിന്നെ ടോപിനുള്ളിൽ കാണുമ്പോൾ ഇത്രേം വലിപ്പം ഉള്ളതായി തോന്നിട്ടില്ല.”
അവളുടെ മുഖത്ത് ചിരി പടർന്നു.
“എത്രേം?”
അവൾ തന്നെ കളിയാക്കുവാണെന്ന് അവന് മനസിലായി.
അവളുടെ മുലയിൽ ഇരുന്ന കൈകൾ ചെറുതായി അമർത്തി കൊണ്ട് അവൻ പറഞ്ഞു.
“ഇത്രേം..”
“അയ്യേ.. കൈ എടുക്കെടാ നാറി.”
“ഇല്ല, എടുക്കില്ല..”
ചുണ്ടുകൾ കോട്ടികൊണ്ട് അവൾ പറഞ്ഞു.
“ഞാൻ ഒരു പാവം ആയോണ്ട് ഇതൊക്കെ സമ്മതിച്ചു തരുന്നു.”
നവീൻ പല്ലവിയെ നെഞ്ചിൽ നിന്നും ബെഡിലേക്ക് ചരിച്ച് കിടത്തി അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
“നീ കുറെ കുത്തി കുത്തി ചോദിക്കുന്നുണ്ടല്ലോ… എന്താ മോൾക്ക് എന്റെ വായിൽ നിന്നും കേൾക്കേണ്ടത്.”
അവളുടെ മുഖത്ത് കുസൃതി നിറഞ്ഞു.
“ഞാൻ ആ ഫോട്ടോയിൽ സുന്ദരി ആയിരുന്നോന്ന്?”

നവീന്റെ മുഖത്ത് ചിരി പടർന്നു.
“എന്റെ പല്ലവി എപ്പോഴും സുന്ദരി അല്ലെ.. ആ ഫോട്ടോയിൽ പ്രത്യേകിച്ചും.”
നവീന്റെ വായിൽ നിന്നും അവൾ ആഗ്രഹിച്ച വാക്കുകൾ കേട്ടതും അവളുടെ മനം നിറഞ്ഞു.
.
.
ഫോൺ ബെല്ലടിക്കുന്നത് കേട്ട് നവീൻ ഉറക്കപിച്ചിൽ പിറുപിറുത്ത് കൊണ്ട് ബെഡിൽ കിടന്നു കൊണ്ട് തന്നെ ജനൽ പടിയിൽ മൊബൈലിനായി പരതി.
“ഈ പാതിരാത്രി ഉറങ്ങാനും സമ്മതിക്കാതെ ആരാണോ എന്തോ.. ശല്യം.”
മൊബൈൽ കൈയിൽ കിട്ടിയ അവൻ സ്ക്രീനിലേക്ക് നോക്കി.
“പല്ലവി.”
അവൻ മനസ്സിൽ ചിന്തിച്ചു.
‘ഈ പെണ്ണെന്താ ഈ സമയത്ത് വിളിക്കുന്നെ. പത്ത് മണിവരെ അവളുടെ റൂമിൽ തന്നെ ഉണ്ടായിരുന്നതാണ്. ഇന്നിനി ഫോൺ വിളിക്കില്ല ഉറങ്ങാൻ പോകുവാണെന്നും പറഞ്ഞ അവിടെ നിന്നും വന്നത്.’
കാൾ എടുത്ത് കൊണ്ട് അവൻ ചോദിച്ചു.
“എന്താടി?”
“എനിക്ക് ഉറക്കം വരുന്നില്ല.”
“കുഴപ്പമില്ല. കണ്ണും അടച്ചങ്ങു കിടന്നോ.”
“പറ്റൂല്ല. നീ പുറത്തേക്കിറങ്ങി വന്നേ.”
നവീൻ പുതപ്പു വലിച്ച് നല്ലപോലെ മൂടികൊണ്ട് പറഞ്ഞു.
“നിനക്ക് പാതിരാത്രി വട്ടു പിടിച്ചോടി.. ഞാൻ ഉറങ്ങാൻ പോകുന്നു.. ബൈ.”
“കട്ട് ചെയ്യല്ലേ.. ഞാൻ നിന്റെ റൂമിനു മുന്നിൽ ഉണ്ട്. ഡോർ തുറക്ക്.”
നവീൻ ചെറിയൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ച് തുറന്ന് പുതപ്പ് കാലു കൊണ്ട് തോണ്ടി എറിഞ്ഞ് ബെഡിൽ എഴുന്നേറ്റിരുന്നു.
“നീ ചുമ്മാ ഓരോന്ന് പറയല്ലേ.”
“സത്യായിട്ടും ഞാൻ നിന്റെ റൂമിനു മുന്നിൽ ഉണ്ട്.”
നവീൻ ബെഡിൽ നിന്നും എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നു.
ഒരു ചിരിയോടു കൂടി പല്ലവി ഫോണും ചെവിയിൽ വച്ച് നിൽക്കുന്ന കാഴ്ച ആണ് അവൻ കണ്ടത്.ഒരു പിങ്ക് കളർ ചുരിദാർ ആണ് ഇട്ടേക്കുന്നെ. മുടി പിരുത്തുതന്നെ ഇട്ടേക്കുവാണ്.
ചെവിയിൽ ഇരുന്ന ഫോൺ മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“വാ, നമുക്ക് ബുള്ളറ്റിൽ നൈറ്റ് റൈഡിനു പോകാം.”
നവീന്റെ ഉറക്കം അപ്പോഴേക്കും പോയിരുന്നു.

153160cookie-checkഎന്റേത് മാത്രം 8

1 comment

Leave a Reply

Your email address will not be published. Required fields are marked *