എന്റേത് മാത്രം 9

Posted on

“നിനക്ക് എന്താടി?”
മുഖം വീർപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു.
“കുന്തം.. നീ ഇങ്ങോട്ട് ഡ്രസ്സ് മാറി വന്നേ.”
പല്ലവി വാശിയിൽ തന്നെയാണെന്ന് അവനു മനസിലായി. എങ്കിലും അവൻ പറഞ്ഞു.
“പല്ലവി.. ആന്റി വല്ലോം ഇത് അറിഞ്ഞാൽ നമുക്ക് തന്നേക്കുന്ന സകല ഫ്രീഡവും ഇല്ലാതാകും.”
അവൾ നിസാര മട്ടിൽ പറഞ്ഞു.
“അമ്മ ഉറക്കം എഴുന്നേൽക്കാൻ അഞ്ച് മണി കഴിയും.. അതിന് മുൻപ് എഴുന്നേറ്റാൽ തന്നെ ഞാൻ ഉറക്കം എഴുന്നേൽക്കാൻ ഏഴു മണി ആകുമെന്ന് അറിയാവുന്നൊണ്ട് എന്നെ തിരിഞ്ഞ് പോലും നോക്കില്ല.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“ഇപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞ്.. നീ എന്നെ തിരിച്ച് നാല് മണിക്കുള്ളിൽ വീട്ടിൽ എത്തിച്ചാൽ മതി.”
പല്ലവി എല്ലാം പ്ലാൻ ചെയ്താണ് വന്നേക്കുന്നതെന്ന് അവന് മനസിലായി.
പിന്നെ അവൻ കൂടുതൽ ഒന്നും തർക്കിക്കാൻ നിൽക്കാതെ ബാത്റൂമിൽ പോയി മുഖം കഴുകി ഡ്രെസ്സും മാറി പുറത്തിറങ്ങി. പല്ലവി അത്രേം നേരം അവനെയും കാത്ത് പുറത്ത് തന്നെ നിൽക്കുവായിരുന്നു.
ഡോർ ലോക്ക് ചെയ്യുന്നതിനിടയിൽ അവൻ ചോദിച്ചു.
“നീ എങ്ങനാ ഇവിടെ വന്നേ. ടെറസ്സ് ചാടിയോ?”
“പിന്നേ എനിക്ക് വട്ടല്ലേ അവിടന്ന് എടുത്ത് ചാടുന്നതിനിടയിൽ താഴെ വല്ലോം വീണ് കാലൊടിയാണ്. ഞാൻ നല്ല അന്തസായി ഫ്രണ്ട് ഡോറും തുറന്ന് നടന്നിങ്ങു വന്നു.”
അവളുടെ പറച്ചിൽ കേട്ട് അവൻ ചിരിച്ച് പോയി.
“ഗുഡ് ഗേൾ.”
അവർ ശബ്ദം ഉണ്ടാക്കാതെ സാവധാനം പടികൾ ഇറങ്ങി. താഴെ എത്തിയപ്പോൾ അവൻ അജിതയുടെ റൂമിലേക്ക് നോക്കി. ഭാഗ്യം ലൈറ്റ് ഒന്നും കിടപ്പില്ല. ഉറക്കമാണ്.
രണ്ടു പേരും ഒന്നും മിണ്ടാതെ പല്ലവിയുടെ വീട്ടു മുറ്റത്തേക്ക് നടന്നു. നവീൻ അവിടെയാണ് ബുള്ളെറ്റ് വെച്ചേക്കുന്നെ.
ശബ്ദം ഒന്നും ഉണ്ടാകാതെ സാവധാനം ഗേറ്റ് തുറന്നിട്ട അവർ ബുള്ളെറ്റ് തള്ളി വെളിയിൽ ഇറക്കി. എന്നിട്ട് പല്ലവി ഗേറ്റ് അടച്ചിട്ട് വീണ്ടും കുറച്ച് ദൂരം റോഡിൽ കൂടി തള്ളിക്കൊണ്ട് പോയ ശേഷം ആണ് സ്റ്റാർട്ട് ആക്കിയത്.
പല്ലവി പിന്നിൽ കയറി ഇരുന്നപ്പോൾ നവീൻ ചോദിച്ചു.
“എവിടെക്കാ പോകേണ്ടത്?”
“അങ്ങനെ ഒന്നും ഇല്ല. എന്തായാലും കൊല്ലം ഭാഗത്തേക്ക് പോകണ്ട. നമ്മൾ എന്നും പോകുന്ന വഴി അല്ലെ അത്.”

“എന്ന നമുക്ക് ആറ്റിങ്ങൽ വരെ പോയിട്ട് തിരിച്ച് വരം.”
“ഹാ.. ഓക്കേ.”
ചെറിയ തണുപ്പ് ഉള്ളതുകൊണ്ട് നവീൻ സാവധാനം ആണ് ബുള്ളെറ്റ് ഓടിച്ചത്. പല്ലവി അവനെ ഇറുകെ കെട്ടിപ്പിടിച്ച് ഇരുന്നു.
“തണുക്കുന്നുണ്ടോടി നിനക്ക്?”
“ചെറിയ തണുപ്പുണ്ട്. പക്ഷെ നല്ല രസമുണ്ട് ഈ തണുപ്പത്ത് ഇങ്ങനെ പോകാൻ.”
ചെറു ചിരിയോടെ അവൻ പറഞ്ഞു.
“ഓരോരോ വട്ടുകൾ.”
അവന്റെ തോളിൽ നഖം കൊണ്ട് കോറി വരച്ച് കൊണ്ട് അവൾ പറഞ്ഞു.
“തോന്നുമ്പോൾ തോന്നുമ്പോൾ എവിടേക്കും പോകാൻ പറ്റുന്ന നിനക്ക് ഇതിന്റെ ഫീലിംഗ് പറഞ്ഞാൽ മനസിലാകില്ല.”
“എനിക്കും ചില ഫീലിംഗ് ഒക്കെ ഇപ്പോൾ തോന്നുന്നുണ്ട്.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“കണ്ടോ നീയും ഇപ്പോൾ എൻജോയ് ചെയ്തു തുടങ്ങിയത്.”
“നീ ഉദ്ദേശിക്കുന്ന ഫീലിംഗ് അല്ല ഇത്..”
അവൾ ആകാംഷയോടെ ചോദിച്ചു.
“പിന്നേ?”
തമാശ നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.
“സോഫ്റ്റ് ആയ എന്തോ രണ്ടു സാധനങ്ങൾ എന്റെ മുതുകിൽ അമർന്നിരിക്കുന്നെന്റ ഫീലിംഗ്.”
അവന്റെ തോളിൽ നുള്ളികൊണ്ട് പല്ലവി അവനിൽ നിന്നും അകന്ന് മാറി.
“നീയങ്ങനെ ഇപ്പോൾ ആ ഫീലിംഗ് അനുഭവിക്കേണ്ട.”
“ശോ.. ചേർന്നിരിക്കടി, നീ ചേർന്നിരിക്കുമ്പോൾ എനിക്ക് തണുപ്പ് അറിയില്ല.”
അവൾ പാറി പറക്കുന്ന മുടി ഒതുക്കികൊണ്ട് പറഞ്ഞു.
“ഇത്തിരി തണുപ്പിന്റെ ഫീലിംഗ് നീ അനുഭവിക്ക്.”
അവൻ ഈണത്തിൽ നീട്ടി വിളിച്ചു.
“പല്ലവി….”
അവന്റെ ആ വിളി കേട്ടപ്പോൾ അവൾ ചിരിച്ച് കൊണ്ട് അവനെ വീണ്ടും കെട്ടിപ്പിടിച്ചു.
രാത്രി ആയതിനാൽ വണ്ടികൾ നന്നേ കുറവായിരുന്നു. അത് കൊണ്ട് തന്നെ പതുക്കെ ബൈക്ക് ഓടിച്ച് പോകുവാൻ നവീനും നല്ല രസം തോന്നി. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലാക്കി അവർ പതുക്കെ പോകുമ്പോൾ പല്ലവി രാത്രിയുടെ തണുപ്പും നിലാവും എല്ലാം ആസ്വദിക്കുകയായിരുന്നു.

“നിന്നെ കിട്ടിയില്ലായിരുന്നേൽ ഞാൻ എന്തൊക്കെ കാര്യങ്ങൾ ലൈഫിൽ മിസ് ചെയ്തേനെ അല്ലെ?”
അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അവന്റെ ചെവിയിൽ ചുണ്ടു ചേർത്ത് അവൾ ചോദിച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രേ പറയാവു.”
“എന്താ നീ ചോദിക്ക്.”
“ഞാൻ ഇങ്ങനെ എപ്പോഴും നിന്റെ കൂടെ നടക്കുന്നതും എന്റെ പൊസ്സസ്സീവിനെസ്സും കാരണം നിനക്ക് ആരെയും പ്രേമിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എപ്പോഴെങ്കിലും ഫീൽ ചെയ്തിട്ടുണ്ടോ?”
“എന്തെ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം?”
“എന്തോ.. പെട്ടെന്ന് ചോദിക്കണമെന്ന് തോന്നി.”
“എനിക്ക് അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. ചിലപ്പോൾ നീ എനിക്ക് നൽകുന്ന സ്നേഹവും കെയറിങ്ങും നിന്റെ കാര്യത്തിൽ എനിക്ക് നൽകുന്ന സ്വതന്ത്രവും ഒക്കെ കാരണം ആകാം.”
ഒന്ന് നിർത്തിയ ശേഷം അവൻ പറഞ്ഞു.
“പിന്നേ നീ ഇങ്ങനെ കൂടെ നടക്കുന്നത് വേറെ ഒരു രീതിയിൽ ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.”
“എന്ത് രീതിയിൽ?”
“അത് പറഞ്ഞാൽ നീ ചിലപ്പോൾ അങ്ങ് പൊങ്ങി പോകും. അതോണ്ട് പറയുന്നല്ല.”
അത് കേട്ടപ്പോൾ അവളിൽ ആകാംഷ ഉണർന്നു.
“എങ്കിൽ എനിക്ക് അറിഞ്ഞേ പറ്റു. പറയടാ.”
ചിരിയോടെ നവീൻ പറഞ്ഞു.
“ഇല്ല, പറയില്ല.”
“നിന്റെ തോളിൽ കടി കിട്ടണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ.”
അവൾ കടിക്കുമെന്ന് പറഞ്ഞാൽ കടിച്ചിരിക്കും എന്ന് അവന് അറിയാം.
“ഓക്കേ ഓക്കേ. ഞാൻ പറയാം.”
അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചിരി വിടർന്നു.
“നീ സുന്ദരി ആണെന്നൊക്കെ ഞാൻ ഇടയ്ക്ക് പറയാറില്ലേ?”
“അഹ്, അതിന്?”
“അത് ഞാൻ ചുമ്മാ പറയുന്നതൊന്നും അല്ല. നമ്മുടെ കോളേജിൽ തന്നെ ഏറ്റവും സുന്ദരി നീ തന്നാണ്.”
അത് കേട്ടപ്പോൾ അവളുടെ കവിളുകൾ ചുവന്നു.
“അപ്പോൾ ഇത്രേം സുന്ദരിയായ ഒരു പെണ്ണ് എപ്പോഴും എന്റെ കൂടെ നടക്കുന്നത് പലരിലും അസൂയ ഉണ്ടാക്കുന്നുണ്ട്. ആ അസൂയ ആണ് ഞാൻ എൻജോയ് ചെയ്യുന്നത്.”
“കൊള്ളാല്ലോടാ നീ..”

“സന്ദീപിനാണ് ഏറ്റവും കൂടുതൽ അസൂയ എന്നാണ് എനിക്ക് തോന്നിട്ടുള്ളത്. എപ്പോഴും നീ പറയുന്നത് കേട്ട് നടക്കുന്ന ഒരുത്തനാണ് ഞാൻ എന്നും പറഞ്ഞ് അവൻ എന്നെ ചൊറിയാറുണ്ട്.”
“ഓഹോ. എങ്കിൽ അവന്റെ അസൂയ ഞാൻ ഇനി കൂട്ടും. നോക്കിക്കോ.”
അത് കേട്ട് അവൻ ചിരിച്ചു.
പിന്നും അവർ ഓരോന്ന് സംസാരിച്ച് സംസാരിച്ച് ആറ്റിങ്ങൽ എത്തിയപ്പോൾ നവീൻ ചോദിച്ചു.
“നമുക്ക് ഓരോ കട്ടൻ കുടിച്ചാലോ?”
ഈ തണുപ്പത് അത് നല്ലൊരു ആശയം ആണെന്ന് അവൾക്കും തോന്നി.
പല്ലവിയുടെ സമ്മതം കിട്ടിയപ്പോൾ നവീൻ ഒരു ചായക്കടയിലേക്ക് ബൈക്ക് ഒതുക്കി.
കുറച്ച് പ്രായം ആയ ഒരു ഒരാളായിരുന്നു അവിടെ ചായ ഒഴിക്കാൻ നിന്നിരുന്നേ. നവീൻ അയാളോട് രണ്ടു കട്ടൻ എടുക്കാൻ പറഞ്ഞിട്ട് ഒഴിഞ്ഞ് കിടന്ന ബെഞ്ചിലേക്ക് ഇരുന്നു. പല്ലവിയും അവന്റെ അടുത്തായി വന്ന് ഇരുന്നു.
വേറെ ആരും തന്നെ ചായ കുടിക്കാനായി അവിടെ ഉണ്ടായിരുന്നില്ല.
“നിനക്ക് കഴിക്കാൻ എന്തേലും വേണോ?”
അവന്റെ ചോദ്യം കേട്ട് അവൾ പറഞ്ഞു.
“വേണ്ടടാ.. കല്യാണ വീട്ടീന്ന് കഴിച്ചത് തന്നെ ഇതുവരെ ദഹിച്ചിട്ടില്ല.”
“അഹ്.. എന്നാ വേണ്ട.”
“ദാ, കട്ടൻ..”
കടക്കാരൻ പറഞ്ഞത് കേട്ട് നവീൻ എഴുന്നേറ്റ് ചെന്ന് രണ്ടു കട്ടനും എടുത്ത് തിരികെ വന്നു. ഒരു കട്ടൻ അവളുടെ കൈയിൽ കൊടുത്ത് അവളുടെ അരികിലായി തന്നെ ഇരുന്നു.
നല്ല ചൂട് കട്ടൻ ആയതിനാൽ പല്ലവി ഊതി ഊതി കുടിച്ച് തുടങ്ങി. കട്ടൻ ഉള്ളിൽ എത്തിയപ്പോൾ രണ്ടു പേർക്കും തണുപ്പിൽ നിന്നും ഒരു ആശ്വാസം കിട്ടി തുടങ്ങി.
കട്ടൻ കുടിച്ച് കഴിഞ്ഞ നവീൻ പൈസ കൊടുത്ത് കഴിഞ്ഞ് പല്ലവിയോട് ചോദിച്ചു.
“ഇനി തിരിച്ച് വീട്ടിൽ പോകയല്ലേ?”
ചെറു ചിരിയോടെ അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി.
രണ്ടു പേരും നടന്ന് ബുള്ളെറ്റിനരികിൽ എത്തിയപ്പോൾ നവീൻ പല്ലവിയുടെ നേരെ ചാവി നീട്ടി.
അവൾ എന്താ എന്നർത്ഥത്തിൽ അവനെ നോക്കി.
“നീയാ ഇവിടന്ന് ഓടിക്കാൻ പോണെ.”
“പോടാ.. ഈ രാത്രി ഇനി എവിടേലും പോയി വീഴാത്തെന്റെ കുറവ് ഉള്ളു.”
“രാത്രി ഓടിക്കനാടി സുഖം. നോക്ക് വണ്ടികൾ ഒന്നും ഇല്ല റോഡിൽ.”

എന്നാലും വേണ്ട എന്നർത്ഥത്തിൽ അവൾ നവീനെ നോക്കി.
“നീ ഇതിനു മുൻപ് ഇത് നല്ലപോലെ ഓടിച്ചിട്ടുള്ളതല്ലേ, പിന്നെന്താ?”
“എന്നാലും ഒരു പേടിയാടാ ഇത് ഓടിക്കുമ്പോൾ മനസ്സിൽ.”
നവീൻ അവളുടെ കൈ വെള്ളയിൽ ചാവി വച്ച് കൊടുത്തുകൊണ്ട് പറഞ്ഞു.
“ഓടിച്ച് വരുമ്പോഴേ മനസിലെ ആ പേടി മാറു. ഞാൻ കൂടെ തന്നെ ഇല്ലേ.”
അവൾ പിന്നെ എതിർത്ത് ഒന്നും പറയാൻ പോയില്ല. ചുരിദാർ ടോപ് ഒതുക്കി ബുള്ളറ്റിൽ കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്തപ്പോൾ നവീൻ അവളുടെ പിന്നിലായി കയറി.
“പേടിക്കാതെ പതുക്കെ ഓടിച്ചാൽ മതി.”
അവന്റെ വാക്ക് കേട്ട് തല കുലുക്കി അവൾ ഗിയര് മാറി പതുക്കെ ഓടിച്ചു തുടങ്ങി.
അവൻ കൂടുതൽ ഓരോന്ന് പറഞ്ഞ് അവളെ ടെൻഷൻ ആക്കാതെ അവളുടെ തോളിൽ കൈ വച്ച് മിണ്ടാതെ തന്നെ പിറകിൽ ഇരുന്നു.
ആദ്യം വളരെ സാവധാനം ഓടിച്ച് കൊണ്ടിരുന്ന അവൾ പതുക്കെ സ്പീഡ് കൂട്ടി തുടങ്ങിയപ്പോൾ നവീന് മനസിലായി അവളുടെ മനസിലെ ഭയം വിട്ടു മാറി തുടങ്ങിയെന്ന്.
പതുക്കെ അവളുടെ വയറിൽ ചുറ്റി പിടിച്ച് അവളുടെ തോളിൽ മുഖമവർത്തി വച്ച് അവൻ ചോദിച്ചു.
“ഇപ്പോൾ പേടി മാറിയോ?”
ചെറു ചിരിയോടെ അവൾ പറഞ്ഞു.
“ഏകദേശം..”
“എങ്കിൽ മൊത്തം പേടിയും മാറിട്ട് നമുക്ക് വീട്ടിൽ കയറിയാൽ മതി.”
ഒരു ചിരി മാത്രം ആയിരുന്നു അവളുടെ മറുപടി.
ചെറുകാറ്റിൽ അവളുടെ മുടി പാറി അവന്റെ മുഖത്ത് വീഴുന്നുണ്ടായിരുന്നു. മുഖത്ത് തലോടി പോകുന്ന മുടിയുടെ ഇക്കിളിപെടുത്താൽ അവന് ഒരു രസമായി തോന്നി.
“ഈ മുടി എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ടാണോ വേറെ ഒന്നും ചെയ്യാതെ തുഞ്ച് മാത്രം വെട്ടി ഇട്ടു നടക്കുന്നത്.”
“വേണമെങ്കിൽ അങ്ങനെയും പറയാം… നീ വേറെ ഒന്നും മുടിയിൽ ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ട് ഞാൻ മുടിയിൽ എന്തെങ്കിലും ചെയ്യുന്നതിനെ പറ്റി പിന്നെ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.”
ഒന്ന് ചിരിച്ച ശേഷം അവൻ ചോദിച്ചു.
“ഈ നൈറ്റ് റൈഡ് പോലെ വേറെ എന്തെങ്കിലും വട്ടുകൾ ഇനി ഉണ്ടോ?”
“തല്ക്കാലം ഇല്ല. പക്ഷെ എന്തെങ്കിലും ഉണ്ടായിക്കൂടെന്നും ഇല്ല… അങ്ങനെ എന്തെങ്കിലും ആഗ്രഹം ഉണ്ടായാൽ സാധിച്ച് തരാനല്ലേ നീ എന്റെ കൂടെ ഉള്ളത്.”
അവൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
“തന്ന തന്ന..”
“എന്താടാ സ്വരത്തിൽ ഒരു കളിയാക്കൽ. നീ എനിക്ക് എന്റെ ആഗ്രഹങ്ങൾ സാധിച്ച് തരില്ലേ?”
“തന്നൊള്ളാമേ..”

ഒരു ചെറു ചിരിയോടെ അവൾ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി. അവൻ അവളുടെ വയറിൽ മേലുള്ള ചുറ്റിപ്പിടുത്തം ഒന്നുകൂടി മുറുക്കി ചേർന്നിരുന്നു.
വീടിന് കുറച്ച് മുൻപായി ബുള്ളെറ്റ് നിർത്തി അവർ തള്ളിക്കൊണ്ട് മുറ്റത്തേക്ക് കൊണ്ട് വച്ചു.
പല്ലവിയുടേന്ന് ചാവി വാങ്ങി കൊണ്ട് അവൻ പറഞ്ഞു.
“ശബ്ദം ഒന്നും ഉണ്ടാക്കാതെ റൂമിൽ പോയി കയറണം.”
പല്ലവി അവന്റെ മുഖത്തേക്ക് തന്നെ നോക്കി. എന്തോ വലിയൊരു കാര്യം സാധിച്ച സന്തോഷം ആയിരുന്നു അവളുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നത്.
വീട്ടിലേക്ക് നടക്കാൻ തുനിഞ്ഞ ശേഷം പെട്ടെന്ന് തിരിഞ്ഞ് നവീനെ ഇറുക്കെ കെട്ടിപ്പിടിച്ച് കൊണ്ട് അവന്റെ ചെവിയിൽ അവൾ പറഞ്ഞു.
“താങ്ക്സ്..”
നവീനിൽ നിന്നും സാവധാനം അകന്ന അവൾ അവന് ഒരു പുഞ്ചിരി സമ്മാനിച്ച് വീടിനകത്തേക്ക് നടന്നു.
.
.
രാവിലെ കല്യാണത്തിന് പോകാനായി റെഡി ആയി പല്ലവിയുടെ വീട്ടിൽ എത്തിയ നവീൻ നേരെ അടുക്കളയിലേക്കാണ് പോയത്.
“ആന്റി.. എന്താ ഇന്ന് കാപ്പി?”
പാത്രം കഴുകുവായിരുന്ന സുലജ പറഞ്ഞു.
“ദോശയും ചമ്മന്തിയും.”
“അവൾ ഒരുങ്ങിയോ?”
“എവിടെ… കുളിക്കുന്നെ ഉള്ളെന്ന തോന്നുന്നേ.”
കഴുകിയ പാത്രം വെള്ളം കുടഞ്ഞ് വെച്ചുകൊണ്ട് സുലജ കൂടെ തന്നെ പറഞ്ഞു.
“ഇന്ന് അവൾ എഴുന്നേൽക്കാനും ലേറ്റ് ആയി. എട്ടു മണി ആയപോഴാ എഴുന്നേറ്റ് താഴേക്ക് വന്നത്.”
നവീൻ ശബ്ദം താഴ്ത്തി പിറുപിറുത്തു.
“രാത്രി എന്റെ ഉറക്കം കളഞ്ഞിട്ട് അലവലാതി വന്ന് പോത്തുപോലെ കിടന്നുറങ്ങി.”
നവീൻ പറഞ്ഞത് വ്യക്തമാകാഞ്ഞതിനാൽ സുലജ ചോദിച്ചു.
“എന്താടാ പറഞ്ഞെ?”
“ഒന്നുമില്ല ആന്റി. ഞാൻ പോയി അവൾ റെഡി ആയോ എന്നൊന്ന് നോക്കട്ടെ.”
നവീൻ പല്ലവിയുടെ റൂമിലേക്ക് നടന്നു.
അവൻ ചെല്ലുമ്പോൾ അവളുടെ റൂമിന്റെ ഡോർ അടച്ചിട്ടിരിക്കുവാണ്. എപ്പോൾ വേണമെങ്കിലും അനുവാദം കൂടാതെ അവളുടെ റൂമിലേക്ക് കയറാനുള്ള അവകാശം നവീന് പല്ലവി നല്കിയിട്ടുള്ളതിനാൽ അവൻ ഡോർ തള്ളി നോക്കി. ലോക്ക് ഇട്ടിട്ടില്ലാത്തതിനാൽ ഡോർ തുറന്നു.

അവൻ അകത്തേക്ക് കയറി നോക്കുമ്പോൾ പല്ലവിയെ കാണാൻ ഇല്ല. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നതും ഇല്ല.
“പല്ലവി..”
അവന്റെ ആ വിളിയുടെ മറുപടി ബാത്റൂമിൽ നിന്നാണ് കിട്ടിയത്.
“ഞാൻ തല തോർത്തുവാ. ഇപ്പോൾ ഇറങ്ങും.. നീ അവിടെ ഇരിക്ക്.”
നവീൻ ഡോർ ചാരി ബെഡിലേക്ക് പോയി ഇരുന്നു.
ബെഡിൽ അവളുടെ മൊബൈൽ കിടക്കുന്നത് കണ്ട് ഇന്നലെ കണ്ട ഫോട്ടോ ഓർത്ത് അവന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.
അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് പല്ലവി പുറത്തേക്ക് ഇറങ്ങി. തലയിൽ ഒരു തോർത്ത് ചുറ്റി കെട്ടിയിട്ടുണ്ട്. പിന്നെ അവളുടെ ശരീരത്ത് അവശേഷിക്കുന്നത് ഒരു ടവൽ ആയിരുന്നു. മുലകൾ മുതൽ തുടയുടെ പകുതിവരെ ആ ടവൽ അവളുടെ ശരീരം മറച്ചിട്ടുണ്ട്.
അവളെ ആ ഒരു വേഷത്തിൽ അവൻ ആദ്യമായി കാണുവായിരുന്നു.
മുല വിടവുപോലും കാണാൻ കഴിയാത്ത രീതിയിൽ പൂർണമായും മറിച്ചായിരുന്നു അവൾ ആ ടവൽ ഉടുത്തിരുന്നത്.
“ഈ കോലത്തിൽ ഒക്കെ ആണ് കുളിച്ചിട്ട് ഇറങ്ങി വരുന്നതെങ്കിൽ നിനക്ക് ആ ഡോർ ലോക്ക് ചെയ്തിട്ട് കുളിക്കാൻ കയറിക്കൂടെടി.”
അവൾ നടന്ന് ചെന്ന് ഡോർ ലോക്ക് ചെയ്തുകൊണ്ട് നിസാര മട്ടിൽ പറഞ്ഞു.
“എന്റെ റൂമിൽ ഇപ്പോൾ ആരാ കയറി വരാൻ ഉള്ളത് നീയും അമ്മയും അല്ലാതെ.. പിന്നെ നീ എന്നെ തിരക്കി വരുമെന്ന് എനിക്ക് തോന്നിയിരുന്നു. അതാ ഞാൻ ലോക്ക് ചെയ്യാഞ്ഞെ.”
“അപ്പോൾ ഞാൻ വന്നു ഇങ്ങനെ കണ്ടാൽ കുഴപ്പമില്ലല്ലേ?”
അവന്റെ സ്വരത്തിലെ കുസൃതി മനസിലാക്കി അവൾ പറഞ്ഞു.
“ഇനി എന്താ നീ കാണാൻ ബാക്കി ഉള്ളത്.”
പല്ലവിയുടെ നോട്ടം തന്നിലാണെന്ന് മനസിലാക്കി അവളെ കളിയാക്കാനായി അവളെ അടിമുടി നോക്കികൊണ്ട് അവൻ പറഞ്ഞു.
“കാണാൻ ഇനിയും കുറെയൊക്കെ ബാക്കി ഉണ്ടല്ലോ.”
അവന് നേരെ ഇടിക്കുന്നപോലെ ആഗ്യം കാണിച്ചിട്ട് അലമാരയുടെ നേരെ നടന്ന് കൊണ്ട് അവൾ പറഞ്ഞു.
“മോൻ ഇതുവരെ കണ്ടിടത്തോളം മതി. ഇതിൽ കൂടുതൽ കാണാൻ അനുവാദം ഇല്ല.”
അവൻ അതിനു മറുപടി പറയാതെ ഒരു ചിരിയോടു കൂടിത്തന്നെ ബെഡിൽ ഇരുന്നപ്പോൾ പല്ലവി അലമാരയിൽ നിന്നും ബ്രായും പാന്റിയും എടുത്ത് കൊണ്ട് വന്ന് ബെഡിലേക്ക് ഇട്ടിട്ട് പറഞ്ഞു.
“മോൻ കണ്ണടച്ച് അങ്ങോട്ട് കിടന്നേ.”
നവീൻ മറുത്തൊന്നും പറയാതെ ബെഡിലേക്ക് കണ്ണടച്ച് കിടന്നു.
പല്ലവി ഡ്രസ്സ് മാറുമ്പോൾ നവീൻ റൂമിൽ ഉണ്ടെങ്കിൽ ഇതാണ് പതിവ്. അവൻ കണ്ണടച്ച് ബെഡിൽ കിടക്കും. അവൾ പറയുമ്പോൾ മാത്രം ആണ് അവൻ പിന്നെ കണ്ണ് തുറക്കുന്നത്. പല്ലവി യാതൊരു പേടിയും കൂടാതെ ഈ സമയം വസ്ത്രം മാറുകയും ചെയ്യും. അവൾക്ക് അവനെ അത്രത്തോളം വിശ്വാസം ആയിരുന്നു.
പല്ലവി ടവൽ താഴേക്ക് നീക്കി ഉടുത്ത് ബ്രാ ധരിച്ച് തുടങ്ങി.

“നീ വന്ന് കിടന്ന് സുഗമായി കിടന്ന് ഉറങ്ങി അല്ലെ. ഞാൻ മണ്ടൻ രാവിലെ തന്നെ കുളിച്ച് റെഡി ആയി വന്നു.”
“ആ നീ മണ്ടൻ തന്നാ.. കല്യാണം പതിനൊന്ന് മണിക്കാണ്. അതിന് ഇപ്പോഴേ അവിടെ പോകേണ്ട കാര്യം ഇല്ലല്ലോ. നമ്മൾ ഒരു പത്തരയ്ക്ക് അവിടെ എത്തിയാൽ മതി.”
പുച്ഛത്തോടെ അവൻ പറഞ്ഞു.
“ഓഹ്.. നീ ഒരു ബുദ്ധിമതി”
അപ്പോഴേക്കും പല്ലവി ടവൽ ഊരി മാറ്റി പാന്റി ധരിച്ചിരുന്നു. ടവൽ എടുത്ത് ദേഹത്ത് വീണ്ടും ചുറ്റികൊണ്ട് അവൾ പറഞ്ഞു.
“ഇനി കണ്ണ് തുറന്നോ..”
നവീൻ എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ മേശയുടെ അടുത്തേക്ക് നടക്കുന്ന പല്ലവിയെ ആണ് കാണുന്നത്. മഞ്ഞ ബ്രായുടെ വള്ളി തോളിൽ കിടക്കുന്നത് കാണാം.
അവൾ മേശപ്പുറത്ത് ഇരുന്ന ലോഷൻ എടുത്ത് കൈയിൽ തേച്ച് തുടങ്ങി.
“നിന്റെ ഒരുക്കം ഇത്തിരി അപാരം ആണ് കേട്ടോ.. സമയം എത്ര എടുക്കുന്നുണ്ട് എന്ന് അറിയാമോ?.. ലോഷൻ, പൌഡർ, കമ്മൽ, കണ്മഷി.. ചപ്പു ചവറുകൾ.”
പല്ലവിയുടെ ചുണ്ടിൽ ഒരു പുച്ഛ ഭാവം തെളിഞ്ഞു.
“സുന്ദരി ആയി നടക്കണമെങ്കിൽ ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. ഞാൻ കൂടെ നടക്കുന്നതിൽ നീ അഹങ്കരിക്കുന്നുണ്ടെന്ന് ഇന്നലെ കൂടി പറഞ്ഞത് ഓര്മ ഉണ്ടല്ലോ.”
നവീൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
“ഈശ്വര.. ഇന്നലെ കഷ്ടകാലത്തിന് അത് പറഞ്ഞും പോയി ഇനി അതിന്റെ പൊങ്ങൽ എത്ര നാൾ സഹിക്കേണ്ടി വരുമോ എന്തോ.”
ഒന്ന് ചിരിച്ച ശേഷം അവൾ പറഞ്ഞു.
“മോൻ എന്റെ സീനും പിടിച്ച് ഇരിക്കാതെ എനിക്കിടാനുള്ള ഡ്രസ്സ് എടുത്ത് വച്ചേ.”
നവീൻ ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“എല്ലാം മറച്ച് വച്ചിട്ട് എന്ത് സീൻ പിടിക്കാനാണ്.”
“പോടാ പട്ടി തെണ്ടി നാറി..”
അവളുടെ ചീത്തയും കേട്ട് ഒരു ചിരിയോടെ അവൻ കബോർഡ് പോയി തുറന്നു.
അവൻ അതിൽ മൊത്തത്തിൽ കണ്ണോടിച്ച് തലേന്ന് പറഞ്ഞിരുന്ന വൈറ്റ് ടോപ്പും, റോസ് കളർ പാവാടയും കണ്ടു പിടിച്ച് അത് കൈയിൽ എടുത്തു. എന്നിട്ട് മറ്റൊരു കബോർഡ് തുറന്ന് അതിൽ നിന്നും ഒരു ഷിമ്മി കൂടി എടുത്തു കൊണ്ട് പോയി ബെഡിൽ വച്ചു.
“നീ റെഡി ആയി താഴേക്ക് വാ. ഞാൻ അടുക്കളയിൽ ഉണ്ടാകും.”

പല്ലവി ശരിയെന്ന അർഥത്തിൽ തലയാട്ടി.
നവീൻ അടുക്കളയിൽ എത്തിയപ്പോൾ സുലജ ചോദിച്ചു.
“അവൾ റെഡി ആയോ?”
“കുളിച്ച് ഇറങ്ങിയതേ ഉള്ളു. ഡ്രസ്സ് മാറാൻ പോകുന്നു.”
നവീനോട് സംസാരിച്ച് സുലജ ജോലികൾ ചെയ്തോണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ പല്ലവി ഡ്രസ്സ് ധരിച്ച് ഒരുങ്ങി അവിടേക്ക് വന്നു.
“അമ്മ ഞാൻ സുന്ദരിയായോ?”
പല്ലവിയുടെ ചിരിച്ച് കൊണ്ടുള്ള ചോദ്യം കേട്ട് അവളെ ഒന്ന് അടിമുടി നോക്കിട്ട് സുലജ പറഞ്ഞു.
“അത്രക്ക് അങ്ങ് പോരാ അല്ലെ മോനെ.”
അവൾ ചിണുങ്ങിക്കൊണ്ട് നവീനോട് ചോദിച്ചു.
“ആണോടാ?”
അവളുടെ ചോദ്യം കേട്ട് സുലജ ചിരിച്ചപ്പോൾ നവീൻ അതെ ചിരിയോടെ അവളുടെ തോളിൽ പിടിച്ച് തള്ളിക്കൊണ്ട് പറഞ്ഞു.
“വാ.. നമുക്ക് കഴിക്കാം.”
“ഞാൻ സുന്ദരി അല്ലെ എന്ന് പറ ആദ്യം.”
“ഓഹ്, സുന്ദരി ആയിട്ടുണ്ട്.”
അവന്റെ മറുപടി കേട്ട അവൾ സുലജയെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് കഴിക്കാനായി പോയിരുന്നു.
നവീനും അവളുടെ അടുത്ത കസേരയിൽ വന്നിരുന്നപ്പോൾ അവൾ അമ്മയോട് ഉറക്കെ വിളിച്ച് പറഞ്ഞു.
“അമ്മ എനിക്ക് ഒരു ദോശ മതി. അത് ഇവന്റെ പ്ലേറ്റിൽ വെച്ചേക്ക്.”
സുലജയുടെ ചോദ്യം തിരികെ എത്തി.
“അതെന്താ ഒരു ദോശ.”
“എന്തായാലും ഉച്ചക്ക് മുൻപ് സദ്യ കഴിക്കേണ്ടി വരും.. അപ്പോൾ പിന്നെ എല്ലാം വയർ നിറച്ച് പോകണ്ടല്ലോ.”
“ആന്റി എനിക്കും രണ്ടു ദോശ മതി.”
നവീനും വിളിച്ച് പറഞ്ഞു.
സുലജ ഒരു പ്ലേറ്റിൽ ദോശയും മറ്റൊരു പാത്രത്തിൽ ചമ്മന്തിയും അവരുടെ മുന്നിൽ കൊണ്ട് വച്ചു.
എന്നിട്ട് അവളോട് ചോദിച്ചു.
“നിനക്ക് വേറെ ഒരു പ്ലേറ്റിൽ കഴിച്ചാൽ പോരെ. ഇവനെ കൂട്ടി ശല്യം ചെയ്യാനായി.”
അത് കേട്ട് ചിരിയോടെ അവൾ പറഞ്ഞു.
“കോളേജിൽ ഒരു പാത്രത്തിന് എത്രപേര് കൈ ഇട്ട് വാരുന്നതെന്ന് അറിയാഞ്ഞിട്ട അമ്മ ഇത് പറയുന്നെ.”
സുലജ പിന്നെ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
നവീൻ ചമ്മന്തി ദോശയിൽ ഒഴിച്ച് കഴിച്ച് തുടങ്ങി. എന്നിട്ടും പല്ലവി കഴിച്ച് തുടങ്ങാത്തത് കണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.

“നീ കഴിക്കുന്നില്ലേ?”
അവൾ അവന് നേരെ വാ തുറന്ന് കാണിച്ചു. നവീൻ ചെറു ചിരിയോടെ അവളുടെ വായിലേക്ക് ദോശ പിച്ചി വച്ചു കൊടുത്തു.
പല്ലവി മിക്കപ്പോഴും കൊച്ചു കുട്ടി എന്നപോലെ ആണ് നവീന്റെ അടുത്ത് പെരുമാറിയിരുന്നത്. അവൻ അവളുടെ അത്തരം ചേഷ്ടകൾ ആസ്വദിക്കുകയും ചെയ്തിരുന്നു.
ദോശ കഴിച്ച് കഴിഞ്ഞ അവർ കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.
അവർ അവിടെ എത്തുമ്പോഴേക്കും അവരുടെ ക്ലാസ്സ്മേറ്റ്സ് ഒരുവിധം എല്ലാരും അവിടെ എത്തിയിട്ടുണ്ടായിരുന്നു.
സ്വീകരണം കഴിഞ്ഞ ശേഷം ആണ് ഓഡിറ്റോറിയത്തിലേക്ക് കയറിയത്. അവർ കൂട്ടുകാർ എല്ലാരും കൂടി മുകളിലത്തെ നിലയിലാണ് പോയിരുന്നത്. അവിടെ ഇരിക്കുമ്പോൾ മണ്ഡപം നല്ലപോലെ കാണുകയും ചെയ്യാം കുറച്ച് പിള്ളേർ സെറ്റ് മാത്രം ആണ് അവിടെ ഉണ്ടായിരുന്നതും.
പല്ലവി നവീന്റെ അടുത്ത് തന്നെ ആണ് ഇരുന്നത്. എല്ലാരും ഒത്തുചേർന്ന് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും തമാശകൾ പറഞ്ഞും ഇരുന്നതിനാൽ ആർക്കും ബോറടിച്ചില്ല.
അപ്പോഴാണ് പല്ലവിയുടെ ശ്രദ്ധ അറിയാതെ സന്ദീപിൽ പതിച്ചത്. അവൻ പല്ലവിയുടെ തുടയിൽ ഇരിക്കുന്ന നവീന്റെ കൈയിലേക്കാണ് നോക്കുന്നത്. അവളുടെ മനസ്സിൽ ഇന്നലെ നവീൻ സന്ദീപിനെ കുറിച്ച് പറഞ്ഞ കാര്യം ഓടിയെത്തി.
നവീൻ മറ്റുള്ളവരോട് സംസാരിക്കുന്ന കൂട്ടത്തിൽ അറിയാതെ അവളുടെ തുടയിൽ കൈ വച്ചിരുന്നത് ആണ്. അവളും അത് കാര്യമാക്കിയിരുന്നില്ല.
പല്ലവി പതുക്കെ നവീന്റെ കൈ തുടയുടെ കുറച്ചും കൂടി മുകളിലേക്ക് നീക്കി വച്ച ശേഷം അവന്റെ തോളിലേക്ക് തല ചേർത്ത് ചരിഞ്ഞ് ഇരുന്ന് സന്ദീപിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
സന്ദീപ് പെട്ടെന്ന് തന്നെ നോട്ടം മാറ്റി അടുത്തിരുന്ന അമലിനോട് സംസാരിച്ച് തുടങ്ങി. അത് കണ്ട് പല്ലവിയുടെ ചുണ്ടിൽ ചിരി നിറഞ്ഞു.
ഇതൊന്നും അറിയാതെ ഇരുന്ന നവീൻ പല്ലവിയോട് പറഞ്ഞു.
“ഡി, എനിക്ക് താഴേന്ന് ഒരു ഗ്ലാസ് ജ്യൂസ് എടുത്തോണ്ട് തരുമോ?”
“അയ്യടാ.. മോൻ തന്നെ നടന്ന് പോയി അങ്ങ് എടുത്ത് കുടിച്ചാൽ മതി.”
അവളുടെ കവിളിൽ പിച്ചികൊണ്ട് നവീൻ പറഞ്ഞു.
“എന്റെ ചക്കര അല്ലെ. പ്ളീസ്.”
അവന്റെ ആ സോപ്പിടലിൽ അവൾ വീണു.
ചിണുങ്ങി കൊണ്ട് അവൾ എഴുന്നേറ്റു.
“ഈ ചെറുക്കന്റെ കാര്യം.”
അവൾ നടന്ന് തുടങ്ങിയപ്പോൾ ആതിര എഴുന്നേറ്റു.
“ഞാനും വരുന്നു, എനിക്കും വെള്ളം വേണം.”
പല്ലവിയും ആതിരയും കൂടി പടികൾ ഇറങ്ങി നടന്ന് തുടങ്ങി. കോളേജിൽ പെൺപിള്ളേരിൽ പല്ലവി ഏറ്റവും കൂട്ട് ആതിരയോടാണ്.

“നീ ബുള്ളെറ്റ് ഓടിക്കും അല്ലെ?”
നടക്കുന്നതിനിടയിൽ ആതിരയുടെ ചോദ്യം കേട്ട് പല്ലവി അവളുടെ മുഖത്തേക്ക് നോക്കി.
ഒരു ചിരിയോടെ ആതിര പറഞ്ഞു.
“ഇന്നലെ രാത്രി നീ ബുള്ളെറ്റ് ഓടിച്ച് പോകുന്നത് ഞാൻ കണ്ടിരുന്നു.”
പല്ലവി അതിശയത്തോടെ ചോദിച്ചു.
“എവിടെ വച്ച്?”
“ഞങ്ങൾ ചേട്ടനെ വിളിക്കാൻ എയർപോർട്ടിലേക്ക് പോകുവായിരുന്നു. അപ്പോൾ നിന്നെയും നവീനയെയും കല്ലമ്പലത്ത് വച്ച് കണ്ടു.”
“ഞങ്ങൾ ചുമ്മാ ഒന്ന് നൈറ്റ് റൈഡിനു ഇറങ്ങിയതാ.”
ആതിര നെറ്റി ചുളിച്ച് ചോദിച്ചു.
“നിന്റെ അമ്മ ഒന്നും പറയില്ലേ അവന്റെ കൂടെ രാത്രി ഇങ്ങനെ പോകുന്നതിന്.”
ഒരു കള്ളച്ചിരിയോടെ പല്ലവി പറഞ്ഞു.
“അതിന് അമ്മ അറിയാതെ അല്ലെ ഞങ്ങൾ പോകുന്നെ.”
“അഹ്, ബെസ്റ്റ്.”
ജ്യൂസ് വച്ചിരിക്കുന്നിടത്ത് എത്തിയ ആതിര ഒരു ഗ്ലാസ് കൈയിലേക്ക് എടുത്ത് കൊണ്ട് ചോദിച്ചു.
“സത്യത്തിൽ നിങ്ങൾ തന്നിൽ എന്താ റിലേഷൻ. ലൈൻ ആണോ നിങ്ങൾ തമ്മിൽ.”
പല്ലവി അത് കേട്ട് ചിരിക്ക മാത്രം ചെയ്തപ്പോൾ ആതിര പറഞ്ഞു.
“ഞാൻ ഉൾപ്പെടെ എല്ലാരും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. എപ്പോഴും നിങ്ങൾ ഒരുമിച്ചാണ്. ബൈക്കിൽ പോകുമ്പോൾ അവനെ കെട്ടിപ്പിടിച്ചാണ് നീ ഇരിക്കുന്നത്. ഇന്നലെ രാത്രി കണ്ടപ്പോൾ അവൻ നിന്നെ കെട്ടിപ്പിടിച്ച് ബൈക്കിൽ ഇരിക്കുന്നു. പിന്നെ എപ്പോഴും വളരെ അടുത്താണ് നിങ്ങൾ ഇടപഴകുന്നത്.”
ഒരു ജ്യൂസ് കൈയിൽ എടുത്ത് കൊണ്ട് പല്ലവി പറഞ്ഞു.
“നീ വെള്ളം കുടിക്ക്.”
ആതിര ജ്യൂസ് കുടിച്ച് തുടങ്ങിയപ്പോൾ പല്ലവി പറഞ്ഞു.
“സാധാരണ ഞങ്ങൾ തമ്മിലുള്ള റിലേഷൻ എന്താണ് ആര് ചോദിച്ചാലും ഞാൻ ചിരിച്ചു കളയുകയാണ് പതിവ്. നീ ആയോണ്ട് ഞാൻ മറുപടി തരാം.”
ആതിര അവളുടെ മുഖത്തേക്ക് നോക്കി.
“അവൻ എന്റെ നല്ല ബെസ്റ് ഫ്രണ്ട് ആണ്. അല്ലാതെ ഞങ്ങൾക്ക് ഇടയിൽ ലൈൻ ഒന്നും ഇല്ല.. കോളേജിലെ ആദ്യത്തെ എന്നെ നിനക്ക് ഓർമ്മ ഇല്ലേ. ആരോടും മിണ്ടാതെ ഒരു മൂലക്ക് ഇതുങ്ങി കൂടിയിരുന്ന ഒരു മിണ്ടാപ്പൂച്ച.
ആ എന്നെ ഇങ്ങനെ മാറ്റി എടുത്തത് അവന്റെ ഫ്രണ്ട്ഷിപ് ആണ്. അതുകൊണ്ടു എനിക്ക് മനസ് കൊണ്ട് എനിക്ക് അവനോട് ഒരുപാട് സ്നേഹം ഉണ്ട്. ആ സ്നേഹം കൊണ്ടാകാം എന്നിൽ ഒരുപാട് സ്വാതന്ത്രം ഞാൻ അവന് കൊടുക്കുന്നുണ്ട്. അത് എല്ലാരിലും തെറ്റ് ധാരണ ഉണ്ടാക്കുണ്ട് എന്ന് എനിക്ക് തന്നെ അറിയാം. പക്ഷെ എനിക്ക് അവനോട് അങ്ങനെ പെരുമാറാനെ പറ്റു.”
ആതിര ജ്യൂസ് കുടിച്ച് കഴിഞ്ഞപ്പോൾ അവർ അകത്തേക്ക് നടന്നു.

പടികൾ കയറുന്നതിനിടയിൽ ആതിര പറഞ്ഞു.
“നീ മനസിലാക്കാത്ത ഒരു സത്യം ഞാൻ പറഞ്ഞു തരട്ടെ?”
പല്ലവി ആതിരയുടെ മുഖത്തേക്ക് നോക്കി.
“എന്താ?”
“ഞാൻ നിങ്ങളെ നിരീക്ഷിച്ചതിൽ നിന്നും എനിക്ക് മനസിലായത് നിങ്ങൾക്ക് ഇടയിൽ ഉള്ളത് പ്രേമം ആണ്. അത് നിങ്ങൾ രണ്ടും മനസിലാക്കിയിട്ടില്ല എന്നതാണ് സത്യം.”
പല്ലവി ഒരു ചെറു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു.
തിരികെ ജ്യൂസുമായി എത്തിയ പല്ലവി നവീന്റെ കൈയിൽ ഗ്ലാസ് കൊടുത്ത് അവന്റെ അടുത്തായി ഇരുന്നു.
പതുക്കെ സമയം മുന്നോട്ട് പോയി. പതിനൊന്ന് മണി കഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞെങ്കിലും അവർ ആരും വിശപ്പ് ഇല്ലാത്തതിനാൽ കഴിക്കാൻ പോയില്ല. ഒന്ന് രണ്ടു പന്തി കഴിഞ്ഞിട്ട് ഇരുന്നാൽ മതി എന്നായിരുന്നു എല്ലാരുടെയും തീരുമാനം.
ബോറടിച്ച് തുടങ്ങിയ പല്ലവി നവീന്റെ തോളിൽ തല ചായ്ച്ച് കൊണ്ട് പറഞ്ഞു.
“ഉറക്കം വരുന്നെടാ.”
“ഇന്നലെ രാത്രി നല്ലപോലെ ഉറങ്ങിയില്ലല്ലോ. അത് കൊണ്ടാണ്.”
അവൾ അതെ എന്ന അർഥത്തിൽ മൂളി.
“സദ്യ ഒക്കെ കഴിച്ചിട്ട് വീട്ടിൽ പോയി കിടന്ന് സുഗമായി ഒരു ഉറക്കം ഉറങ്ങിയാൽ മതി.”
പെട്ടെന്നാണ് നവീന്റെ തോളിൽ പിന്നിൽ നിന്നും ഒരു അടി വീണത്.
അവൻ ഞെട്ടി തിരഞ്ഞ് നോക്കി. പല്ലവിയും തിരിഞ്ഞ് നോക്കി.
“അറിയുമോടാ എന്ന?”
നവീൻ അതിശയത്തോടെ ചോദിച്ചു.
“ഗായു.. നീ എന്താ ഇവിടെ?”
നവീന്റെ കൂടെ പ്ലസ് ടു പഠിച്ചതാണ് ഗായത്രി.
“എന്റെ മുത്തേമ്മയുടെ മോന്റെ കല്യാണം ആണെടാ.”
“ആണോ.. എന്റെ കൂട്ടുകാരന്റെ സിസ്റ്റർ ആണ് പെണ്ണ്.”
പല്ലവിയുടെ നേരെ നോക്കി കൊണ്ട് ഗായത്രി ചോദിച്ചു.
“ഇത് പല്ലവി തന്നല്ലേ?”
പല്ലവി ചെറു ചിരിയോടെ പറഞ്ഞു.
“അതേല്ലോ..”
“നിനക്ക് മൊത്തത്തിൽ ഒരു മാറ്റം.”
പുഞ്ചിരിയോടെ പല്ലവി ചോദിച്ചു.
“നിനക്ക് സുഖമല്ലേ?”
“അതെ.. നീ എന്ത് പഠിക്കുന്നു.”
“ഞാൻ ഇവന്റെ കൂടെ തന്നെ ഡിഗ്രി ചെയ്യുവാ.. നീയോ?”
“ഞാൻ ഒപ്താൽമോളജി ചെയ്യുന്നു.”
കുറച്ച് നേരം അവർ സംസാരിച്ചിരുന്നിട്ട് ഗായത്രി നവീനോട് പറഞ്ഞു.
“ഡാ ഇങ്ങു വന്നേ. എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.”
നവീൻ പല്ലവിയെ ഒന്ന് നോക്കിയാ ശേഷം ഗായത്രിയുടെ ഒപ്പം നടന്നു.
കുറച്ച് അപ്പുറത്തേക്ക് മാറി നിന്ന് ഗായത്രി അവനോട് ചോദിച്ചു.
“നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണോ? ഞാൻ കുറച്ച് നേരമായി നിങ്ങളെ നോക്കുന്നുണ്ടായിരുന്നു.”
ചിരിയോടു കൂടി അവൻ പറഞ്ഞു.
“അല്ലെടി.. അവൾ എന്റെ ബെസ്റ് ഫ്രണ്ട് ആണ്.”
ഒരു ദീർഘ നിശ്വാസം വിട്ട് ഗായത്രി പറഞ്ഞു.

“എന്നാൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
അവനിൽ ആകാംഷ നിറഞ്ഞു.
“എന്റെ ചേട്ടൻ ഇവിടെ വച്ചു പല്ലവിയെ കണ്ടപ്പോൾ തന്നെ വീണുപോയി. ഇപ്പോൾ അവൾക്ക് ലൈൻ ഉണ്ടോ എന്നൊക്കെ തിരിക്കാനായി എന്നെ പറഞ്ഞു വിട്ടതാ.”
അവരെ തന്നെ നോക്കി കുറച്ച് അപ്പുറത് ഇരിക്കുന്ന പല്ലവിയെ ഒന്ന് നോക്കിയാ ശേഷം നവീൻ പറഞ്ഞു.
“അവൾക്ക് ലൈൻ ഒന്നും ഇല്ലടി. പക്ഷെ അവൾക്ക് പ്രേമം എന്ന് പറയുന്നതേ ഇഷ്ട്ടമല്ല. കോളേജിൽ ഒക്കെ ആവിശ്യം പോലെ പ്രൊപോസൽ വന്നതാ.. ഒന്നും അവൾ അസെപ്റ് ചെയ്തിട്ടില്ല. പിന്നെ ഒരു അഞ്ച് ആറ് വർഷം കഴിയാതെ ആലോചനകളും കല്യാണവും നോക്കേണ്ട എന്നാ അവൾ വീട്ടിൽ പറഞ്ഞേക്കുന്നെ.”
കുറച്ച് നേരം മിണ്ടാതെ നിന്ന് അവൾ പറഞ്ഞു.
“ചേട്ടനോട് ഞാൻ എന്തായാലും ഇത് പറഞ്ഞേക്കാം. പുള്ളിക്കാരനും ഹൌസ് സർജൻസി ചെയ്യുന്നേ ഉള്ളു. കല്യാണത്തിന് ടൈം ഉണ്ടല്ലോ.”
ഗായത്രി പല്ലവിയെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം അവിടെ നിന്നും നടന്ന് പോയി.
നവീൻ തിരികെ അടുത്ത് എത്തിയപ്പോൾ പല്ലവി ചോദിച്ചു.
“എന്താടാ ഇത്ര സീക്രെട്?”
“സീക്രെട് എങ്ങനാ നിന്നോട് പറയുന്നെ.”
“അയ്യടാ. മര്യാദക്ക് പറയടാ.”
അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് നവീൻ കാര്യം അവളോട് പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ അവൾ പ്രതേകിച്ച് ഒന്നും പറയാതെ ചെറു ചിരിയോടെ അവന്റെ തോളിൽ തല ചായ്ച്ചിരുന്നു.
ഈ സമയം അങ്ങ് അകലെ നിന്ന് ഗായത്രിയുടെ ചേട്ടന്റെ കണ്ണുകൾ പല്ലവിയെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.
തുടരും..

( ഒട്ടും വയ്യാഞ്ഞിട്ടും അടുത്ത പാർട്ട് എവിടെ എന്ന നിങ്ങളുടെ ചോദ്യം കാരണം തട്ടി കൂട്ടി എഴുതിയ പാർട്ട് ആണ് ഇത്. അക്ഷരത്തെറ്റുകൾക്ക് ക്ഷമിക്കുക.)

153170cookie-checkഎന്റേത് മാത്രം 9

1 comment

Leave a Reply

Your email address will not be published. Required fields are marked *