ജീവിതമാകുന്ന ബോട്ട് – Part 12

Posted on

അർജ്ജുവിൻ്റെ ഫ്ലാറ്റ് :

പതിവിലും വൈകിയാണ് അർജ്ജു എഴുന്നേറ്റത്. കുറച്ചു നേരം കട്ടിലിൽ തന്നെ കിടന്നു.

ജീവിയുടെയും അരുൺ സാറിൻ്റെയും ഒക്കെ അടുത്ത് ഈ പെണ്ണിൻ്റെ കേസ് പറഞ്ഞോണ്ടിനി ചെല്ലില്ല. ഇന്നൊരു ദിവസം കൂടി നോക്കിയിട്ട് നടന്നില്ലെങ്കിൽ വേറെ വഴി നോക്കണം. എങ്ങനെയെങ്കിലും അന്നയെ പറഞ്ഞു വിടണം. നേരിട്ടൊരു ഏറ്റുമുട്ടൽ സാദ്യമല്ല. വെറുപ്പിച്ചിട്ടാണെങ്കിലും പുറത്താക്കണം.

ഫ്രഷ് ആയി റൂമിൽ നിന്ന് വെളിയിലേക്കിറങ്ങി. ഭാഗ്യം അവളെ കാണാനില്ല. ഇനി റൂമിൽ തന്നെ ആയിരിക്കുമോ?

രാഹുൽ കിടക്കുന്ന റൂം അടഞ്ഞാണ് കിടക്കുന്നത്. രാത്രി ജെന്നിയുമായി കഥ സൊല്ലിയിട്ട് എഴുന്നേറ്റ് കാണില്ല.

മണി ചേട്ടൻൻ്റെ അടുത്തു നിന്ന് കാപ്പി വാങ്ങാനായി അടുക്കളയിലേക്ക് നീങ്ങിയപ്പോൾ അന്നയുടെ റൂമിലേക്ക് ഒന്ന് നോക്കി. അവൾ കൈയടക്കിയ റൂം തുറന്നാണ് കിടക്കുന്നത്. റൂമിൽ ഇല്ലെന്ന് തോന്നുന്നു. രാവിലെ തന്നെ എവിടെ പോയി?

“അന്ന മോള് പുറത്തോട്ട് പോകുന്നത് കണ്ടു. പള്ളിയിൽ പോകുന്നു എന്നാണ് പറഞ്ഞത്. “

മണി ചേട്ടൻ കാപ്പി തരുന്നതിന് ഇടയിൽ പറഞ്ഞു

‘അന്ന മോള്’ ഇവൾ മണി ചേട്ടനെയും കൈയിലടുത്തോ?

എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കാപ്പി വാങ്ങി ബാൽക്കണിയിലേക്ക് പോയി.

കാപ്പി കുടിച്ചു തുടങ്ങിയപ്പോളേക്കും കാളിംഗ് ബെൽ മുഴങ്ങി. മഹാറാണി ആയിരിക്കും. ഞാൻ എഴുന്നേൽക്കാൻ പോയില്ല. മണി ചേട്ടൻ പോയി വാതിൽ തുറന്ന ശേഷം എന്നെ നോക്കി.

അന്ന അല്ലെന്ന് തോന്നുന്നു. ഞാൻ വാതിലേക്ക് ചെന്നു.

ഫ്ലാറ്റ് അസോസിയേഷൻ പ്രമുഖർ ആണ്. കുര്യൻ കഴുവേറി, ചൊറിയൻ ചെറിയാൻ, തോമാച്ചൻ, പിന്നെ മൂന്നാല് ആന്റി മാർ. എല്ലാവരും കട്ട കലിപ്പിലാണ്.

വീണ്ടും ലിഫ്റ്റ് തുറന്നു രണ്ട് പേർ കൂടി എത്തി പിന്നിൽ സ്ഥാനം പിടിച്ചു. വേറെ ആരുമല്ല നമ്മുടെ സിങ് ജി യും വേറെ ഒരാളുമാണ്. ജീവിയുടെ ടീം. ലിഫ്റ്റിലെ ക്യാമെറയിൽ പട വരുന്നത് കണ്ട് വന്നതായിരിക്കും.
അകത്തോട്ട് ഇരിക്കണം എന്ന് പറയാൻ പോയില്ല. ചൊറിയൻ തവളകളെ അകത്തു കയറ്റാൻ കൊള്ളില്ലെല്ലോ.

“രാഹുലിനെ പോയി വിളിക്ക് ” ഞാൻ മണി ചേട്ടൻ്റെ അടുത്തു പതുക്കെ പറഞ്ഞു.

: “ഇതൊന്നും ഇവിടെ പറ്റില്ല ?” ചൊറിയാൻ ചെറിയാൻ

ശരിയാണ് ഞങ്ങൾക്കും പറ്റുന്നില്ല. പക്ഷേ അത് അവരുടെ അടുത്തു പറയാൻ പറ്റില്ലല്ലോ. ഞാൻ എല്ലാവരെയും ഒന്ന് നോക്കി. എല്ലാവരും കലിപ്പിലാണ്. ഇന്നലെ അന്നയുടെ വായിൽ നിന്ന് കേട്ടത് കൊണ്ടാണ് എന്ന് തോന്നുന്നു കുര്യൻ ഒന്നും മിണ്ടുന്നില്ല.

“പറയാനുള്ളത് ഒക്കെ ഇന്നലെ തന്നെ പറഞ്ഞില്ലേ. ഞങ്ങളുടെ ഫ്ലാറ്റിനകത്തു നടക്കുന്നത് നിങ്ങളാരും നോക്കാൻ വരേണ്ട. എന്തായാലും ഇവിടെ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള അനാശ്യാസം ഒന്നും നടക്കുന്നില്ല. ഇനി നിങ്ങൾ അങ്ങനെ വിചാരിച്ചാൽ തന്നെ എനിക്കൊന്നുമില്ല. “

“ശരി ഫ്ലാറ്റിനകത്ത്‌ കാര്യങ്ങളിൽ ഞങ്ങൾ ഇപ്പോൾ ഇടപെടുന്നില്ല. പക്ഷേ ഫ്ലാറ്റിനു പുറത്തെ കാര്യങ്ങളോ ?” ചെറിയാൻ

എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.

“ഇന്നലെ ഇവിടെ പൊറുതി തുടങ്ങിയ പെണ്ണ് രാവിലെ തന്നെ ഈ നിൽക്കുന്ന ലിസിയെയും കൂട്ടരെയും ചീത്ത വിളിച്ചു.” ചെറിയാൻ

അപ്പോൾ അതാണ് സംഭവം പരദൂഷണം ടീമിന് അന്നയുടെ കൈയിൽ നിന്ന് കിട്ടിയിട്ടുണ്ട്. അതിൻ്റെ ചൊരുക്കാണ്. ഇതൊക്കെ എപ്പോൾ നടന്നു. ഇതിന് ഇപ്പോൾ എന്തു മറുപടി പറയും.

“ഡാ അർജ്ജു എന്താണ് പ്രശനം ?”

രാഹുൽ എഴുന്നേറ്റ് വന്നിട്ടുണ്ട്. ആൾ ഫുൾ സ്വിങ്ങ് ആയാൽ രാവിലെ തന്നെ പണി പാളും.

“ഇവിടത്തെ പെണ്ണ് രാവിലെ ഞങ്ങളെ ചീത്ത വിളിച്ചു. “

മുൻപിൽ നിൽക്കുന്ന ആന്റി മൊഴിഞ്ഞു.

“ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.” ചെറിയാൻ

അവൻ എന്നെ നോക്കുന്നുണ്ട്. ഞാൻ അവനെയും.

“അവൾ ഇവിടെയില്ല. “

“നുണ പറയാതെ അവളെ ഇങ്ങോട്ട് വിളിക്ക്. കമ്മീഷൻറെ അവൾക്കറിയാമെങ്കിൽ എനിക്ക് അതിനും മുകളിൽ പിടിയുണ്ട്.”

തോമാച്ചൻ വാശിയോടെ ആണ് പറഞ്ഞത്.

“ഉവ്വോ എന്നാൽ നിങ്ങൾ ഒരു പണി ചെയ്യൂ. പോലീസിൽ പോയി ലവൾ ചീത്ത വിളിച്ചു എന്ന് പറഞ്ഞൊരു പരാതി കൊടുക്ക്.”

രാഹുൽ ഫോമിലായി തുടങ്ങി.
അപ്പോഴാണ് ലിഫ്റ്റ് വീണ്ടും തുറന്നത്. അന്ന ആയിരിക്കും എന്ന് വിചാരിച്ചു നോക്കിയ ഞാൻ ഞെട്ടി.

‘ജെന്നി… അടിപൊളി ..കൂടെ സെക്യൂരിറ്റിക്കാരനുമുണ്ട്.

ഞാൻ അവനെ ഒന്ന് നോക്കി. രാഹുലും അന്ധാളിച്ചാണ് നിൽപ്പ്. അവൾ വരുന്നത് ഇവനറിയില്ലേ

എന്തായാലും ബാഗും പെട്ടിയുമൊന്നുമില്ല. പൊറുതി തുടങ്ങാനല്ല.

ആൾ കൂട്ടം കണ്ടു അവളും പകച്ചു നിൽക്കുകയാണ്.

ഇങ്ങു പോരെ

ഞാൻ വിളിച്ചു.

അപ്പോളാണ് ചൊറിക്കൂട്ടം ജെന്നിയെ ശ്രദ്ധിച്ചത്. എല്ലാത്തിൻ്റെയും മുഖം ഒന്ന് കൂടി കനത്തിട്ടുണ്ട്. അന്നയാണ് എന്ന് കരുതി എന്തെങ്കിലും പറഞ്ഞാൽ രാഹുൽ ചിലപ്പോൾ പൊട്ടിത്തെറിക്കാൻ ചാൻസുണ്ട്.

“ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല. ദേ ഇവൻ കെട്ടാൻ പോകുന്ന പെണ്ണാണ്. “

ഞാൻ പറഞ്ഞതോടെ ജെന്നി യുടെ മുഖമൊന്ന് ചുവന്നു തുടുത്തു.

“നിങ്ങൾ ഇവിടെ നിൽക്കണമെന്നില്ല. അന്ന ഇവിടെയില്ല. അവൾ വന്നിട്ട് എന്താണ് സംഭവം എന്നറിയട്ടെ “

അതോടെ ചൊറിയൻ പട അവിടന്ന് പോയി. പിന്നാലെ സിങ് ജിയും കൂട്ടുകാരനും.

നീ എന്തിനാ ഇങ്ങോട്ട് വന്നത്.

രാഹുൽ അവളോട് അൽപ്പം ദേഷ്യത്തിലാണ് ചോദിച്ചത്. എനിക്ക് ചിരിയാണ് വന്നത്.

അത് ഞാൻ അന്നയോട് സംസാരിച്ചു നിങ്ങളെ ഹെല്പ് ചെയ്യാമെന്ന് വിചാരിച്ചാണ്. ഇന്നലെ പറഞ്ഞതല്ലേ ഞാൻ വരുമെന്ന്.

“അല്ലാതെ സംശയ രോഗമൊന്നുമല്ലല്ലോ അല്ലേ… “

എൻ്റെ ചോദ്യം കേട്ട് ജെന്നി ഒന്ന് തുറിച്ചു നോക്കി.

“അല്ല ഒരു പെണ്ണ് കൂടെ താമസിക്കുന്നു എന്ന് കരുതി ഇൻസ്‌പെക്ഷൻ നടത്താൻ വന്നതാണോ.”

“അതിന് അന്ന രാഹുലിൻ്റെ പിന്നാലെയല്ലല്ലോ.”

അതിനർത്ഥം അവൾ എൻ്റെ പിന്നാലെയാണ് എന്ന്.

എൻ്റെ മുഖമൊക്കെ മാറി. രാഹുൽ അത് മനസിലാക്കി കാണണണം.

“ഞാൻ കരുതി നീ വെറുതെ പറഞ്ഞതായിരിക്കുമെന്ന്. നിനക്ക് രാവിലെ ഒന്ന് വിളിച്ചുകൂടായിരുന്നോ. “

“ഞാൻ കുറെ പ്രാവിശ്യം വിളിച്ചതാണ്.”

രാഹുൽ പോയി ഫോൺ എടുത്തു കൊണ്ട് വന്നു.

“ശരിയാ ചാർജ് തീർന്നായിരുന്നു. “

അന്ന എവിടെ ?

ആ എനിക്കറിയില്ല. ഞാൻ വലിയ താത്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.

അന്ന കൊച്ചു പള്ളിയിൽ പോയതാണ്.

കാപ്പിയുമായി വന്ന മണി ചേട്ടനാണ് പറഞ്ഞത്.
“മണിച്ചേട്ടൻ കണ്ടിട്ടില്ലേ വീഡിയോ കാളിൽ. ഇതാണ് ജെന്നി.” (രാഹുൽ)

“breakfast എടുത്തു വെക്കു മണി ചേട്ടാ. “

എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. തലേ ദിവസം കാര്യമായി ഒന്നും കഴിച്ചിട്ടില്ല.

“ഒക്കെ റെഡിയാണ് മോനെ പുട്ടും കടലയുമാണ്. പപ്പടവും ഉണ്ട്. എടുത്തു വെച്ചിട്ടുണ്ട്”

ഞങ്ങൾ മൂവരും ഇരുന്നു. കഴിക്കാനായി പുട്ട് പ്ലേറ്റിലേക്ക് വെച്ചതും കാളിംഗ് ബെൽ മുഴങ്ങി. മണി ചേട്ടൻ പോയി വാതിൽ തുറന്നു.

വേറെ ആരുമല്ല അന്നാ. ഒരു ബേബി പിങ്ക് സൽവാർ ആണ് വേഷം. ജെന്നിയെ കണ്ടതും നേരെ അവളുടെ അടുത്തു ചെന്ന് ഒരു കസേര വലിച്ചിട്ടിരുന്നു. ഞാനും രാഹുലും ഉണ്ടെന്ന ഭാവം പോലുമില്ല.

“What a surprise?

പുറത്തു ഹീൽസ് കണ്ടാപ്പോൾ വേറെ ആരോ ആണെന്നാണ് വിചാരിച്ചത്. “

ജെന്നി വോൾട്ടജ് കുറഞ്ഞ ഒരു ചിരി പാസാക്കി.

രാഹുൽ പപ്പടം പൊടിച്ചു ദേഷ്യം പ്രകടമാക്കിയെങ്കിലും ഒന്നും മിണ്ടിയില്ല. അവൾ മൈൻഡ് ചെയ്തുകൂടിയില്ല

“breakfast കഴിച്ചോ മോളെ ”

“ഇല്ല മണിച്ചേട്ടാ, ഒരു പ്ലേറ്റ് തരുമോ.”

മണി ചേട്ടൻ പ്ലേറ്റ് കൊണ്ടുവന്ന് വെച്ചതും അവൾ പോയി കൈ കഴുകിയിട്ട് വന്നു. പക്ഷേ പ്ലേറ്റും എടുത്ത് ജെന്നിയുടെ ഓപ്പോസിറ്റ് ആയി എൻ്റെ തൊട്ടടുത്തായിട്ടാണ് ഇരുന്നത്.

ഈ തവണ ഞാൻ പപ്പടം ഞെരിച്ചു പൊടിച്ചു.

അന്ന വന്നിരുന്നതോടെ ആദ്യം മന്ദഗതിയിൽ ആയിരുന്നെങ്കിലും പോളിങ് ശക്തി പ്രാപിച്ചു. വേറെ ഒന്നും കൊണ്ടല്ല നല്ല വിശപ്പു അടിപൊളി പുട്ടും കടലയും.

അന്നയും മോശമല്ലാതെ കഴിക്കുന്നുണ്ട്. അകെ കുറഞ്ഞ പോളിംഗ് രേഖ പെടുത്തിയത് ജെന്നിയാണ്.

അന്ന ഓരോന്നൊക്കെ ചോദിക്കുന്നുണ്ട്. പക്ഷേ എന്നെയും രാഹുലിനെയും മൈൻഡ് ഒന്നുമില്ല.

ജെന്നി ഇടയ്ക്കിടെ ഇവിടെ വരാരാറുണ്ടോ എന്ന് അന്ന ചോദിച്ചതും കഴിച്ചു കൊണ്ടിരുന്ന പുട്ട് അവളുടെ ശിരസ്സിൽ കയറി ചുമ തുടങ്ങി. ചമ്മി നാറിയത് പോലെയായി ജെന്നി. പിന്നെ ഉള്ള ഉത്തരങ്ങളൊക്കെ ഒറ്റ വാക്കുകളും മൂളലുമൊക്കെയായി

താഴെ സൊസൈറ്റി ആന്റി മാരുമായി എന്താണ് ഉണ്ടായത് എന്ന് ചോദിക്കണം എന്നുണ്ട്. എങ്കിലും ജെന്നി സംസാരിക്കാൻ വന്ന സ്ഥിതിക്ക് അത് ചോദിച്ചു രംഗം വഷളാക്കേണ്ട എന്നുണ്ട്
ഓരോരുത്തരായി കഴിച്ചു എഴുന്നേറ്റ്.

“ഞാൻ ഈ ഡ്രസ്സ് ഒന്ന് ചേഞ്ച് ചെയ്തിട്ട് ഇപ്പോൾ വരാം. “

അന്ന ഫോണുമെടുത്തു റൂമിലേക്ക് പോയി വാതിലടച്ചു.

“നീ ചെല്ല് ജെന്നി.

എന്താണ് അവൾ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു മനസിലാക്ക്. “

രാഹുൽ മടിച്ചു നിൽക്കുന്ന ജെന്നിയോട് പറഞ്ഞു.

വേണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുകയാണ് ജെന്നി. വന്നപ്പോളുള്ള ആവേശമൊന്നുമില്ല. എങ്കിലും രാഹുൽ വീണ്ടും നിർബന്ധിച്ചപ്പോൾ

“ജെന്നി പതിയെ പോയി വാതിൽ മുട്ടി. അന്ന വാതിൽ തുറന്ന് ജെന്നിയെ അകത്തു കയറിയതും വാതിലടച്ചു.”

“ഡാ നീ എന്താ ആ ചൊറിയന്മാർ വന്ന പറഞ്ഞ കാര്യം ചോദിക്കാത്തത്?” രാഹുൽ

“ഡാ ജെന്നി സംസാരിച്ചു കഴിഞ്ഞിട്ട് വരട്ടെ. ഈ മാരണം ഒഴിയുമോ ഇല്ലയോ എന്ന് നോക്കാം. അതിനു മുൻപ് ഒരു സീൻ വേണ്ട.”

അതേ സമയം റൂമിൽ. അന്ന ജെന്നിയെ സസൂക്ഷ്‌മം നോക്കുകയാണ്

“എന്താ ജെന്നിക്ക് എന്തെങ്കിലും പറയാനുണ്ടോ ?”

“അല്ല അന്ന എന്താണ് ഇവിടെ താമസിക്കുന്നത്? “

“ഇത് ജെന്നിയുടെ ചോദ്യമാണോ അതോ ?

“വർക്കിങ് വിമൻസ് ഹോസ്റ്റലിൽ നിന്ന് പുറത്തായി. പോകാൻ വേറെ സ്ഥലമില്ല. അതു കൊണ്ട് ഇങ്ങോട്ട് പോന്നു.”

“ഇവിടെ താമസിച്ചാൽ ചീത്ത പേര് വരില്ലേ.”

“അത് എങ്ങനെ? “

“ആൺപിള്ളേരുടെ ഒപ്പം താമസിച്ചാൽ ?”

“താമസിച്ചാൽ എന്താ കുഴപ്പം. എന്നെ എനിക്ക് വിശ്വാസമാണ്. കാര്യം ശത്രു പക്ഷത്താണെങ്കിലും പുറത്തു നിൽക്കുന്ന അവന്മാരെയും എനിക്ക് വിശ്വാസമാണ്. പ്രതിപക്ഷ ബഹുമാനം എന്ന് ജെന്നി കേട്ടിട്ടില്ലേ.”

“അതല്ല ഞാൻ ചോദിച്ചെന്നേ ഉള്ളു “

“എൻ്റെ ജെന്നി ഞാൻ ഇവിടെ സ്ഥിര താമസമൊന്നും ആക്കുന്നില്ല. സേഫ് ആയിട്ട് ഒരു താമസ സ്ഥലം ഒത്താൽ ആ നിമിഷം ഇവിടന്ന് മാറും.”

അത് കേട്ടപ്പോൾ ജെന്നിയുടെ മുഖത്തു ഒരു പുഞ്ചിരി വന്നു.

“എന്നാൽ ഞാൻ പുറത്തോട്ട് നിൽക്കാം.”

ജെന്നി റൂമിൻ്റെ വാതിൽ തുറന്നതും അന്ന പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

“അങ്ങനെ ഒരു സ്ഥലം കിട്ടിയില്ലെങ്കിൽ കോഴ്‌സ് കഴിയുന്നത് വരെ ഞാൻ ഇവിടെ തന്നെ കാണും. “
അതും പറഞ്ഞിട്ട് അന്ന വാതിലടച്ചു.

അവസാനം പറഞ്ഞതാണ് അർജ്ജുവും രാഹുലും കേട്ടത്. അതോടെ അർജ്ജുവിൻ്റെ കണ്ട്രോൾ പോയി. നേരെ പോയി വാതിലിൽ തട്ടി.

“അന്ന വാതിൽ തുറക്ക്.”

അന്ന വാതിൽ തുറന്നതും അർജ്ജു അലറി.

“അപ്പോൾ നിനക്ക് പോകാൻ ഉദ്ദേശമില്ല. “

അന്ന തുറിച്ചു നോക്കി. എന്നിട്ട് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി

“പോകില്ല എന്ന് ഞാൻ പറഞ്ഞോ. നിങ്ങൾ പാര വെച്ച് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. നിങ്ങൾ തന്നെ പുതിയ സ്ഥലം ശരിയാക്കി താ.”

“ഡി ചുമ്മാ നുണ പറയാതെ. ഞങ്ങൾ എന്തു കാണിച്ചു എന്നാണ് നീ പറയുന്നത്.”

അന്ന ഒന്ന് ചിരിച്ചതേ ഉള്ളു. എൻ്റെ ദേഷ്യം ഇരട്ടിച്ചു.

“ഓം നമഃ ശിവായ. ഓം നമഃ ശിവായ.

ഇങ്ങനെ ജപിച്ചാൽ മതി അർജ്ജു ദേഷ്യം ഒക്കെ കണ്ട്രോൾ ആയിക്കോളും. “

അതു കേട്ടതും ഞാൻ അന്നയുടെ കവിൾ ലക്ഷ്യമാക്കി കൈ വീശി. പക്ഷേ കൈ മുഖത്തു എത്തിയില്ല. അവൾ തടഞ്ഞിരുന്നു. പണ്ടാരകാലത്തിക്ക് ഒടുക്കത്ത റിഫ്ലക്സ്‌ ആണെല്ലോ.

അന്നയുടെ മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല.

“ശിവാ !!!”

വേണ്ടായിരുന്നു പെണ്ണിന് നേരെ കൈ വീശേണ്ടിയിരുന്നില്ല. ഞാൻ എൻ്റെ റൂമിലേക്ക് പോകാൻ തിരിഞ്ഞതും അവളുടെ അടുത്ത ഡയലോഗ്.

“Mr. അർജ്ജുൻ, ഈ ഒരു തവണ നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ദേഹത്ത് തൊട്ടാൽ തിരിച്ചു കിട്ടിയിരിക്കും. എനിക്ക് കിട്ടിയതിലും ഒരെണ്ണം എങ്കിലും കൂടൂതൽ ഞാൻ തന്നിരിക്കും. അന്നയാണ് പറയുന്നത് ”

അതോടെ സകല കണ്ട്രോളും പോയി. തിരിഞ്ഞു സ്പീഡിൽ തന്നെ ഒരു റൗണ്ട് ഹൗസ് കിക്ക്‌ അവളുടെ മുഖം ലക്ഷ്യമാക്കി കൊടുത്തു.

” തടയുന്നെങ്കിൽ തടയടി”

അവൾ അത് ബ്ലോക്ക് ചെയ്‌തു. എങ്കിലും ബലം അത് പോരായിരുന്നു. എൻ്റെ പാദം അവളുടെ മുഖത്തു പതിഞ്ഞു. അവൾ ബാലൻസ് തെറ്റി നിലത്തേക്ക് വീണു.

ഡാ എന്തു ഭ്രാന്താണ് കാണിക്കുന്നത്. രാഹുൽ ഓടി വന്ന് എന്നെ ചുറ്റി പിടിച്ചു. നിലത്തു കിടക്കുന്ന അന്നയെ ചവിട്ടികൂട്ടുമെന്ന് ആണ് അവൻ വിചാരിച്ചത്.
പക്ഷേ അവൾ നിമിഷ നേരം കൊണ്ട് എഴുന്നേറ്റു.

എൻ്റെ മുഖത്തിനു നേരെ ആയിരുന്നു ആദ്യ പഞ്ച്. രാഹുൽ വട്ടം പിടിച്ചേക്കുന്നത് കൊണ്ട് എനിക്ക് തടയാൻ പറ്റിയില്ല. അത്യാവശ്യം പവർ ഉണ്ട്.

അടുത്തത് സോളാർ പ്ലസ്സ്നു നേരെ. ശ്വാസം നിലച്ച പോലെ തോന്നി. കഴിഞ്ഞില്ല അവൾ പിടിച്ചു തള്ളി. രാഹുൽ പിടിച്ചിരിക്കുന്നത് കൊണ്ട് വീണില്ല.

“ഡാ വിടെടാ എന്നെ.”

“വിടെടാ അവനെ “

അവൾ രാഹുലിനോട് അലറി

അന്ന fighting പോസിൽ നിൽക്കുകയാണ്. കണ്ണ് ചെറുതായി നിറഞ്ഞിട്ടുണ്ട്. മുഖത്തു ദേഷ്യമല്ല. മറിച്ചു ജാഗ്രതയാണ്. എൻ്റെ കിക്ക്‌ തടഞ്ഞപ്പോൾ അവളുടെ തന്നെ കൈ കൊണ്ടതായിരിക്കണം ചുണ്ട് പൊട്ടി ചോര വന്നിട്ടുണ്ട്.

വേണ്ടായിരുന്നു. ആ കിക്ക്‌ ഡയറക്റ്റ് ആയി അവൾക്ക് കിട്ടിയിരുന്നേൽ നല്ല ഇഞ്ചുറി വന്നേനെ.

രാഹുൽ എന്നെ പുച്ഛിച്ചു നോക്കുന്നുണ്ട്.

ജെന്നി ആകട്ടെ കിളി പോയി നിൽക്കുകയാണ്. മണി ചേട്ടൻ്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

വേണ്ടായിരുന്നു. മോശമായി പോയി. സോറി പറയണോ സോറി ഏയ് വേണ്ട. അവൾ തിരിച്ചു തന്നെല്ലോ .

“അന്ന കൂൾ.”

അതോടെ അന്ന ഗാർഡ് ഡൗൺ ചെയ്‌തു. മുഖത്തു ഒരു വിജയ പുഞ്ചിരി ഉണ്ട്

രാഹുൽ പോയി ഒരു ഐസ് പാക്ക് എടുത്തു കൊണ്ട് വന്ന് അന്നക്ക് നേരെ നീട്ടി. അവൾ അതും വാങ്ങി ഒരു കസേരയിലേക്കിരുന്നു. ചുണ്ടിലെ ചോര വിരലിൽ തൊട്ടെടുത്തിട്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് ഐസ് പാക്ക് മുഖത്തോട്ട് പൊത്തി പിടിച്ചു

അവളുടെ ഇടി കൊണ്ട താടി ഭാഗത്തു വേദനയുണ്ട്. ഐസ് വെക്കുന്നതാണ് ബുദ്ധി എന്നാലും അഭിമാനം സമ്മതിക്കുന്നില്ല.

“ഞാൻ ഹോസ്റ്റലിലേക്ക് പൊക്കോട്ടെ ”

ജെന്നിയാണ് പറഞ്ഞത്. നടന്ന സംഭവമൊക്കെ കണ്ട് ജെന്നി അകെ ഒന്ന് ഉലഞ്ഞിട്ടുണ്ട്

രാഹുൽ അവളെയും വലിച്ചു കൊണ്ട് അവൻ്റെ മുറിയിൽ കയറി വാതിലടച്ചു.

മണി ചേട്ടൻ ഒന്നും മിണ്ടാത പുള്ളിയുടെ റൂമിലേക്ക് പോയി.

ഞാൻ പതുക്കെ ബാൽക്കണിയിലേക്ക് പോയി.

കുറച്ചു നേരം ആകെ നിശബ്ദത ആയിരുന്നു. അന്ന അവിടെ ഇരുന്നു എന്നെ നോക്കുന്നുണ്ട് എന്ന് തോന്നുന്നു.
“അർജ്ജു വേദനയുണ്ടെങ്കിൽ ഐസ് പാക്ക് വെക്കൂ”

അവൾ എന്നെ നോക്കിയാണ് പറഞ്ഞത്.

ഒന്നും മിണ്ടാതെ ഞാൻ എൻ്റെ റൂമിൽ കയറി വാതിലടച്ചു.

അകത്തു നേരെ കട്ടിലിലേക്ക് വീണു .

ഇത്രക്ക് വേണ്ടായിരുന്നു. അതും ഒരു പെണ്ണിനോട്. ഇവളുടെ അടുത്ത് മാത്രം ഞാൻ എന്താ ഇത്ര ദേഷ്യത്തിൽ പെരുമാറുന്നത്. നിതിൻ വരെ പിണങ്ങി എന്ന് തോന്നുന്നു.

അതിനിടയിൽ അവൻ എൻ്റെ യഥാർത്ഥ പേരും വിളിച്ചിരിക്കുന്നു. ഇനി ആ ജെന്നിയും അതിൽ കയറി പിടിക്കുമോ?

എല്ലാത്തിനും കാരണം അവളാണ്. അന്നാ അവളെ എങ്ങനെയെങ്കിലും ഇവിടന്ന് ഒഴുവാക്കണം. എന്തൊക്കയോ ആലോചിച്ചു കുറച്ചു നേരം കിടന്നു.

താടിക്ക് ചെറിയ വേദന തോന്നി. കോപ്പ് ഐസ് വെച്ചാൽ മതിയായിരുന്നു.

നേരെ കണ്ണാടിയുടെ മുൻപിൽ പോയി നോക്കി. നീരൊന്നുമില്ല.

ഉച്ച സമയമായിരിക്കുന്നു. മണി ചേട്ടൻ എന്തെങ്കിലും ഉണ്ടക്കിയിട്ടുണ്ടോ ആവൊ. ഇല്ലെങ്കിൽ സ്വിഗ്ഗി ചെയ്യണം.

ഞാൻ പുറത്തോട്ടിറങ്ങി. രാഹുലിൻ്റെ മുറി അടഞ്ഞു തന്നെയാണ് കിടക്കുന്നത്.

ഓപ്പൺ കിച്ചൺ ആണ്. എന്നാലും എൻ്റെ ഡോറിൽ നിന്ന് നേരെ കാണാൻ സാധിക്കില്ല.

കിച്ചണിൽ നിന്ന് മണി ചേട്ടൻ്റെയും അന്നയുടെയും സംസാരം കേൾകാം. സന്തോഷത്തോടെയാണ് സംസാരം. എന്തോ പാചകം പഠിക്കാനുള്ള ശ്രമം ആണെന്ന് തോന്നുന്നു.

എനിക്കെന്തോ അങ്ങോട്ട് പോകാൻ തോന്നിയില്ല. ഞാൻ ചെന്ന് രാഹുലിൻ്റെ റൂം വാതിലിൽ തട്ടി. എന്നെ കണ്ടു കാണണം അന്നയുടെ സംസാരം നിന്നു.

രാഹുൽ വാതിൽ തുറന്നു.

“ജെന്നി ?”

“അവള് പോയിട്ട് കുറച്ചു നേരമായി. “

ഞാൻ അകത്തോട്ട് കയറിയതും വാതിൽ അടച്ചു.

“ഡാ സോറി പെട്ടന്ന് പറ്റി പോയതാണ്. പെട്ടന്ന് ദേഷ്യം വന്നപ്പോൾ കൈ വിട്ടു പോയി.”

“നീ എന്തു കോപ്പാണ് കാണിച്ചത്. അവൾ ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഹെഡ് ഇഞ്ചുറി വന്നേനെ. ഒരു പെണ്ണാണെന്നുള്ള വിചാരം വേണ്ടേ. “

ഞാൻ ഒന്നും മിണ്ടിയില്ല

“നിനെക്കെന്താ അവളെ കാണുമ്പോൾ മാത്രം ഇത്ര ദേഷ്യം. ഞാൻ അറിയുന്ന ശിവ ഇങ്ങനെയല്ല. കൂൾ ആയിരുന്നെല്ലോ. ഇപ്പൊ എന്തു പറ്റി. “
“അവൾ അങ്ങനെ പറഞ്ഞപ്പോൾ.”

“അവൾ അങ്ങനെ പറഞ്ഞപ്പോൾ നീ നിന്നെ തന്നെ കണ്ട്രോൾ ചെയ്യണമായിരുന്നു.

ജെന്നി അകെ പേടിച്ചു പോയി.”

എനിക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല

“ നല്ല ഊക്കൻ പഞ്ച് ആയിരുന്നെല്ലോ. ”

അവൻ എൻ്റെ മുഖത്തു പിടിച്ചാണ് ചോദിച്ചത്.

“നിൻ്റെ താടി കാരണം നീരുണ്ടെങ്കിലും അറിയില്ല. “

“അത്രക്ക് പവറൊന്നുമില്ല”

“എന്നാലും അവൾ പറഞ്ഞത് പോലെ തന്നെ തിരിച്ചു തന്നു”

അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങി. വിഷയം മാറ്റിയില്ലെങ്കിൽ ശരിയാകില്ല.

“ഡാ നീ ശിവാ എന്ന് എന്നെ വിളിച്ചതിനെ പറ്റി ജെന്നി ചോദിച്ചോ ?”

“അങ്ങനെ ഞാൻ വിളിച്ചോ ?”

രണ്ട് നിമിഷം അവൻ ആലോചിച്ചു നിന്നു

“നീ വിളിച്ചു.”

“സോറി ഡാ പെട്ടന്ന് അറിയാതെ. എന്നാലും അവൾ എന്നോടൊന്നും ചോദിച്ചില്ല. ഒരു പക്ഷേ കത്തി കാണില്ല. ആ സമയത്തു അവളുടെ കിളി ഒക്കെ പറന്നു പോയിരുന്നു. എൻ്റെയും.

“മ് മ് എങ്കിൽ കൊള്ളാം:

“കരാട്ടെ ഗേൾ എവിടെ?”

“അടുക്കളയിൽ ഉണ്ട്. മണി ചേട്ടനുമായി ചേർന്ന് എന്തോ കുക്കിംഗ് ആണ്. “

“നിനക്ക് വല്ല വിഷം ചേർത്ത് തരാനായിരിക്കും. വല്ല വിമും കലക്കി തരാണ്ടിരുന്നാൽ മതിയായിരുന്നു. എന്തായാലും എനിക്ക് വിശക്കുന്നുണ്ട്. വിമെങ്കിൽ വിം “

അവൻ അതും പറഞ്ഞു നേരെ ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു. ഒന്നാലോചിച്ചു നിന്ന ശേഷം പിന്നലെ ഞാനും ചെന്ന് രാഹുലിൻ്റെ അടുത്തായി ഇരുന്നു.

മണി ചേട്ടൻ ഫുഡ് ഒക്കെ എടുത്തു വെക്കാൻ തുടങ്ങി. അന്നയും ഹെല്പ് ചെയുന്നുണ്ട്. എന്നെ നോക്കുന്നൊന്നുമില്ല. ഞാനും മൈൻഡാക്കിയില്ല

ചോറ് ചെറുപയറ് തൈര് മൊട്ട.

എൻ്റെ നേരെ എതിർ ഭാഗത്തു തന്നെ അവളും ഇരുന്നു. ഇനി അങ്ങോട്ട് നോക്കാൻ പറ്റില്ല.

ഞാനും രാഹുലും ഭക്ഷണം വിളംബി കഴിപ്പ് തുടങ്ങി.

അപ്പുറത്തു ഇരുന്ന് അന്നയും . ആരുമൊന്നും സംശയിക്കുന്നില്ല.

“അന്ന കുട്ടിയാണ് മൊട്ട പൊരിച്ചത്. “

മണി ചേട്ടൻ്റെ വക ഒരു ഡയലോഗ്. അതോടെ ഞാനും രാഹുലും ഒന്ന് pause അടിച്ചു. രണ്ട് പേരും അവളെ ഒന്ന് നോക്കി.
മുഖത്തു ഒരു ചിരിയുണ്ട്. പക്ഷേ ഞങ്ങളെ നോക്കുന്നൊന്നുമില്ല. രാഹുൽ വീണ്ടും കഴിപ്പ് തുടർന്നു. എനിക്കാണെങ്കിൽ. ഇനി മൊട്ട പൊരിച്ചതിൻ്റെ ബാക്കി കഴിക്കെണോ വേണ്ടയോ എന്ന കൺഫ്യൂഷണിലാണ്. പിന്നെ കഴിക്കാൻ തന്നെ തീരുമാനിച്ചു. എൻ്റെ കൺഫ്യൂഷൻ കണ്ടു കാണണം അവളുടെ ഇളി ഒന്ന് കൂടി കൂടിയിട്ടുണ്ട്.

“ഓ.. ഒരു മൊട്ട പൊരിച്ചതാണോ ഇത്ര വലിയ കാര്യം ”

ഞാൻ മനസ്സിൽപറയണം എന്ന് വിചാരിച്ചതാണ്. പക്ഷേ ഉറക്കെ തന്നെ പറഞ്ഞു.

അടുത്ത നിമിഷം അവളുടെ മുഖത്തെ ചിരി മാഞ്ഞു.

രാഹുൽ അവൻ്റെ ഇടം കൈ കൊണ്ട് എൻ്റെ തുടയിൽ ബലമായി അമർത്തി.

അന്ന എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ വീണ്ടും ഒരു പ്രശനം ഉണ്ടാകാതിരിക്കാൻ ആണ്.

കഴിച്ചു കഴിഞ്ഞു ആദ്യം എഴുന്നേറ്റത് രാഹുൽ ആണ് പിന്നാലെ ഞാനും. അവൾ അവിടെ ഇരുന്ന് വെട്ടി വിഴുങ്ങുന്നുണ്ട്. ആസ്വദിച്ചാണ് കഴിപ്പ്. ഞങ്ങൾ എഴുന്നേറ്റതും മണി ചേട്ടനെ പിടിച്ചു സൈഡിൽ ഇരുത്തി നിർബന്ധിച്ചു ചോറ് വിളമ്പി കൊടുത്തു.

മുൻപ് ഞങ്ങൾ പറഞ്ഞപ്പോളൊന്നും ടേബിളിൽ ഇരുന്ന കഴിക്കാൻ കൂട്ടാക്കാത്ത മനുഷ്യൻ ആണ്.

ഞാനും രാഹുലും എൻ്റെ റൂമിലെ ബാല്കണിയിലേക്കിറങ്ങി നിന്നു.

“ഡാ അവളെ എങ്ങനെയാണ് ഒന്ന് ഇവിടെ നിന്ന് പറഞ്ഞു വിടുക. ഇപ്പോൾ തന്നെ അവളുടെ ഇവിടത്തെ പൊറുതി എല്ലാവരും അറിഞ്ഞു കാണും.”

രാഹുൽ ഒന്നും മിണ്ടിയില്ല.

“ഡാ അർജ്ജു അല്ല ശിവകുട്ടാ അവൾ ഇവിടെ താമസിക്കുന്നു എന്ന് ആരെങ്കിലും അറിഞ്ഞാൽ നിനക്ക് എന്താ ഒന്നാമത് നമ്മൾ ആൾമാറാട്ടം നടത്തിയാണ് ഇവിടെ താമസിക്കുന്നത്. നമ്മുടെ ഈ FAKE IDENTITY മാത്രമേ നാട്ടുകാർക്ക് അറിയൂ. ആ FAKE identity അതായത് അർജ്ജുവിൻ്റെ പേരിൻ്റെ കൂടെ അവളെ വെച് പറഞ്ഞാൽ എന്താ ? നാട്ടുകാരുടെ വാ അടക്കാനൊന്നും പറ്റില്ലല്ലോ.”

“എനിക്കത് ഇഷ്ടമല്ല. അവൾ ഇവിടെ വേണ്ട”

അവൻ പറഞ്ഞത് ശരിയാണ് പണ്ട് മുതൽ ഒരു പെണ്ണിൻ്റെ പേരിനൊപ്പം പേര് കേൾക്കുന്നത് ഇഷ്ടമല്ല. പ്രേമിക്കാൻ പിന്നാലെ വന്നവരെ കണ്ടില്ല എന്ന് നടിച്ചു അകത്തി നിർത്തിയിട്ടേയുള്ളു. അവസാനം ഇവിടെ വന്നപ്പോൾ മുതൽ ഇവൾ ഒഴിയ ബാധ പോലെ കൂടെ ആയെല്ലോ

“ഡാ നീ പറഞ്ഞത് ശരിയാണ് അവളെ നമുക്ക് ഇവിടന്ന് പൊകച്ചു പുറത്തു ചാടിക്കണം. പക്ഷേ അത് നിൻ്റെ ഈ ഇല്ലാത്ത ഇമേജ് പൊക്കി പിടിക്കാനല്ല നമുക്ക് നമ്മുടെ സ്വാതത്ര്യം ആണ് വലുത്. അവൾ ഇവിടെ നിന്നാൽ അതില്ലതാകും. നേരത്തെത്തെ പോലെ കൈക്കരുത്തു കാണിച്ചിട്ടില്ല ബുദ്ധി ഉപയോഗിച്ചിട്ട്. അറിയാമെല്ലോ നമ്മളെ പറ്റിയുള്ള കാര്യങ്ങൾ അവൾക്കറിയാം. അത് പുറത്തായാൽ.

അപ്പൊ ശിവകുട്ടൻ അവളെ ഇവിടെന്ന് കെട്ടു കെട്ടിക്കാൻ കുറച്ചു വഴികൾ ആലോചിക്ക്. ഞാൻ പോയി ഇന്നലെ ബാക്കിയായ ഐസ്ക്രീം എടുത്തിട്ട് വരാം. “

അവൻ കിച്ചണിലേക്ക് പോയിട്ട് വന്ന വേഗതയിൽ തിരിച്ചു വന്നു. കൈയിൽ ഐസ്ക്രീം ഒന്നുമില്ല.

“ഡാ ആ മൂദേവി ബാക്കി ഉള്ള ഐസ്ക്രീം എടുത്തു മിഴുങ്ങുന്നുണ്ട്. കുറച്ചു പോലും ബാക്കി വെച്ചിട്ടില്ല.”

അവൻ്റെ പറച്ചിൽ കേട്ട് ചിരിക്കണോ വേണ്ടയോ എന്നറിയാതെ നിന്ന് പോയി.

അവൻ പോയ സമയത്തു ഞാൻ എൻ്റെ മൊബൈൽ ഫോൺ എടുത്തു നോക്കിയിരുന്നു.

ജേക്കബ് അച്ചായൻ്റെ വക രണ്ട് മിസ്സ് കാൾ ഉണ്ട്.

“രാഹുലെ അച്ചായൻ്റെ മിസ്സ് കാൾ ഉണ്ട്. “

“അവൾക്കുള്ള സ്റ്റേ വല്ലതും പുള്ളി സെറ്റാക്കിയിട്ടുണ്ടാകും, നീ ഫോൺ വിളിച്ചു ലൗഡ്‌സ്‌പീക്കറിൽ ഇട്.”

ഞാൻ തിരിച്ചു വിളിച്ചു.

“ഹലോ അച്ചായാ,”

“നീയൊക്കെ കൂടി അവിടെ എന്തോന്ന് ഉണ്ടാക്കുകയാണ്. ആ കൊച്ചിൻ്റെ നേരെ ആണോ കൈ കരുത്തു കാണിക്കുന്നത്. ഒന്നുമില്ലെങ്കിലും പ്രായത്തിൻ്റെ maturity കാണിക്കേടോ. “

അപ്പോൾ ഇവിടെ നടന്നത് പുള്ളി അറിഞ്ഞിരിക്കുന്നു. അവൾ വിളിച്ചു പറഞ്ഞു കാണും.

“അവളൊന്നുമല്ല പറഞ്ഞത്. ഇനി ഇതും ചോദിച്ചു കൊച്ചിൻ്റെ അടുത്തു വഴക്കുണ്ടാക്കാൻ ഉണ്ടാക്കാൻ പോകേണ്ട. മണി പോകാനായി അനുവാദം ചോദിച്ചു വിളിച്ചിരുന്നു. കാര്യങ്ങൾ ഒക്കെ അങ്ങേര് പറഞ്ഞു.

ഇനി ഈ വക പരിപാടി കാണിച്ചാൽ എൻ്റെ കൈയിൽ നിന്ന് ഇടി വാങ്ങും.”

“ഇല്ല അച്ചായാ ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല. ഇത് തന്നെ അറിയാതെ പറ്റിയതാണ് “

“അവൾക്കുള്ള താമസ സ്ഥലം ഞാൻ അന്വേഷിക്കുന്നുണ്ട്. നീ കുറച്ചു കൂടി ക്ഷമ കാണിക്കണം.”
ജേക്കബ് അച്ചായൻ കൂടുതലൊന്നും പറയാതെ ഫോൺ വെച്ചു.

“പോട്ടെ. ജേക്കബ് അച്ചായൻ അല്ലേ.”

രാഹുൽ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

കുറച്ചു നേരം കൂടി എന്തൊക്കയോ സംസാരിച്ചിരുന്നിട്ട് ഞങ്ങൾ രണ്ടു പേരും അവിടെ കിടന്നുറങ്ങി.

മാർക്കോസിൻ്റെ വീട്ടിൽ :

മാർക്കോസും ഭാര്യാ കത്രീനയും മൂത്ത മകൻ ജോണിയും കൂടി ഉച്ച ഭക്ഷണം കഴിക്കുകയാണ്.

തലേ ദിവസം അന്നയെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിന്ന് ഒഴുവാക്കി എന്ന് റോയ് വിളിച്ചു പറഞ്ഞിരുന്നു. അതിൻ്റെ സന്തോഷത്തിലാണ് കുറച്ചു നേരം കൂടി എന്തൊക്കയോ സംസാരിച്ചിരുന്നിട്ട്. എന്തായാലും ഇപ്പോൾ ലെനയുടെ വീട്ടിൽ എത്തി കാണും. തരം പോലെ കുരിയൻ്റെ അടുത്ത് കല്യാണക്കാര്യം ഒന്നും കൂടി അവതരിപ്പിക്കണം.

“ജോണി മോനെ നീ അന്നയെ ഇന്ന് ഒന്ന് വിളിക്ക് എന്നിട്ട് പറ്റിയാൽ അവളെയും കൊണ്ട് എവിടെയെങ്കിലുമൊക്കെ പോ. ഒന്നുമില്ലെങ്കിലും നീ കെട്ടാൻ പോകുന്ന പെണ്ണല്ലേ. “

അവൻ വിളിക്കുമ്പോൾ അന്ന ഫോൺ എടുക്കാറേയില്ല. പോരാത്തതിന് കോളേജ് ടൂറും നടന്ന സംഭവങ്ങളൊക്കെ അറിഞ്ഞ ശേഷം ജോണിക്ക് അന്നയിൽ വലിയ താല്പര്യമില്ല. എങ്കിലും അവൻ ഒന്നും പറയാൻ പോയില്ല

“ഞാൻ വിളിച്ചോളാം അപ്പാ “

ഊണ് കഴിഞ്ഞതും അവൻ അന്നയെ ഫോൺ വിളിച്ചു.

പതിവ് പോലെ അന്ന ഫോൺ എടുത്തില്ല.

*****

രാഹുൽ കുത്തി വിളിച്ചപ്പോളാണ് ഉണർന്നത്. സമയം 5 കഴിഞ്ഞിരിക്കുന്നു. രാഹുൽ ജെന്നിയുമായി ഫോണിലാണ് എന്ന് മനസ്സിലായി. പുറത്തിറങ്ങിയതും മണി ചേട്ടൻ കാപ്പി എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയി.

മണി ചേട്ടൻ കാപ്പി എടുത്തു വെച്ചപ്പോളേക്കും രാഹുലും എത്തി, മണി കാപ്പി കുടിച്ചു. കാപ്പി കുടിച്ചു കൊണ്ടിരുന്നെപ്പോൾ അന്ന റൂമിൽ നിന്നിറങ്ങി വന്നു എന്നെയും രാഹുലിനെയും നോക്കി ചിരിച്ചു കാണിച്ചു. പക്ഷേ ഞങ്ങൾ ഇരുവരും മൈൻഡാക്കിയില്ല. അന്ന നേരെ ലിവിങ് റൂമിലെ സോഫയിൽ പോയിരുന്നു.

മണി ചേട്ടൻ ഒരു പ്ലേറ്റിൽ നാല് cutlet കൊണ്ട് വന്നു മുൻപിൽ വെച്ച്. ഞാനും രാഹുലും ഓരോ cutlet എടുത്തു കഴിച്ചു തുടങ്ങി.

“മണി ചേട്ടാ അടിപൊളി ബീഫ് cutlet ആദ്യമായിട്ടാണെല്ലോ ആണെല്ലോ ഉണ്ടാക്കുന്നത്.
രാഹുൽ രണ്ടാമത്തെ എടുത്തു വായിൽ തിരുകി കൊണ്ടാണ് പറഞ്ഞത്

ഇത് അന്ന കൊച്ചു പുറത്തുന്നു വരത്തിച്ചതാ

ഒരു നിമിഷത്തേക്ക് കഴിക്കണോ വേണ്ടയോ എന്നായി ഞങ്ങൾ രണ്ട് പേരും. അത് മണിച്ചേട്ടൻ മനസ്സിലാക്കി എന്ന് തോന്നുന്നു

“ഭക്ഷണത്തിനോട് ദേഷ്യം കാണിക്കല്ലേ”

എനിക്കെന്തോ വിശപ്പ് പോയി.

പുള്ളി അത് പറഞ്ഞില്ലെങ്കിലും രാഹുൽ കഴിച്ചേനേ. കാരണം ഞാൻ കഴിക്കാതിരുന്ന cutlet കൂടി അവൻ കഴിച്ചേനെ.

അന്ന ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഹോം തിയേറ്റർ റൂമിലേക്ക് പോയി. ഈ പ്രാവിശ്യം ഞങ്ങളെ നോക്കിയില്ല.

അകെ ശോകമാണെന്നു തോന്നിയ കാരണം ഞാനും രാഹുലും കൂടി താഴേക്കിറങ്ങി. കുറച്ചു നേരമൊന്നു നടക്കാം. താഴെ ഇറങ്ങിയപ്പോളേക്കും ഫോൺ എത്തി. വേറെ ആരുമല്ല സിങ് ജി ആണ്. പുറത്തുപോകുന്നുണ്ടോ എന്നറിയാനാണ് വിളിച്ചത്. പോകുന്നില്ല എന്ന് പറഞ്ഞിട്ടും അങ്ങേര് താഴേക്കെത്തി.

നടക്കാനുള്ള മൂടോന്നുമില്ല നേരെ കായൽ കരയിലുള്ള ബെഞ്ചിലേക്ക് പോയിരുന്നു.

ഞായറാഴ്ച tv യിൽ സിനിമ സമയമായതു കൊണ്ടാണോ എന്നറിയില്ല സൊസൈറ്റി അമ്മച്ചിമാർ ഒന്നുമില്ല. കടന്നൽ കുത്തിയ മുഖങ്ങളുടെ ദർശനം ഇല്ല

അതികം നേരം ഇരിക്കാൻ പറ്റില്ല. കാരണം ഇരുട്ടായി തുടങ്ങിയാൽ കൊതുക് പൊക്കി കൊണ്ട് പോകും. കായൽ ഭംഗി ഒക്കെ അകത്തിരുന്നു ആസ്വദിക്കുന്നതാണ് നല്ലത്.

“രാഹുലെ ബോയ്സ് ഹോസ്റ്റലിൽ എല്ലാവരും അറിഞ്ഞില്ലേ. whatsapp ഗ്രൂപ്പിൽ ഒന്നും കണ്ടില്ലല്ലോ.”

“അറിഞ്ഞാൽ ഇപ്പോൾ എന്താ? ഒരു കോപ്പുമില്ല അവൻ്റെ ഒരു ഇമേജ് നോട്ടം.”

തത്കാലം അരുമറിഞ്ഞിട്ടില്ല. ഇന്നലെ ഇവിടന്ന് ഇറങ്ങിയപ്പോൾ തന്നെ മാത്യു എല്ലാവരെയും പറഞ്ഞു ചട്ടം കെട്ടിയിട്ടുണ്ട്. പറയുന്നവനിട്ട് കൂട്ട ഇടിയാണ് എന്ന് പറഞ്ഞു സെറ്റാക്കിയിട്ടുണ്ട്. പിന്നെ ജെന്നിയും ആരോടും ഒന്നും പറയാൻ പോകുന്നില്ല.

പക്ഷേ നാളെ എല്ലാവരും അറിയാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് അത്രക്ക് സന്തോഷിക്കേണ്ട.”

അപ്പോഴാണ് ജെസ്സി ആന്റി ഞങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്നത്. പുള്ളിക്കാരി ഞാനും രാഹുലുമായിട്ട് അത്യവശ്യം കമ്പനിയാണ്. പൊങ്ങച്ചകാരികളെ പോലെയൊന്നുമല്ല. എപ്പോഴും മുഖത്തു ഒരു ചിരിയുണ്ട്.

ഇടക്ക് ഈവനിംഗ് വാക്ക് സമയം പരിചയപ്പെട്ടതാണ്. പുള്ളിക്കാരിയുടെ husband ഏതോ സായിപ്പായിരുന്നു. ആള് ഡിവോഴ്സ് കൊടുത്തു പോയി. ഒരു മകൻ ഉള്ളത് ഗൾഫിലാണ്. ഫ്ലാറ്റിൽ അവരുടെ അമ്മയും അമ്മയെ നോക്കാനായി ഒരു servant ഉം മാത്രമേ ഉള്ളു. വളരെ വിവേകമുള്ള ഹ്യൂമർ സെൻസ് ഒക്കെ ഉള്ള നല്ലൊരു ആന്റി. പുള്ളിക്കാരിയുടെ അമ്മയും അങ്ങനെ തന്നെ. പക്ഷേ ഇപ്പോൾ വീൽ ചെയറിലാണ്.
ഞങ്ങളെ രണ്ടു പേരെയും പുള്ളിക്കാരിക്ക് ഭയങ്കര കാര്യമാണ്.

അന്നയെ കുറിച്ച് എന്തായാലും അറിഞ്ഞു കാണും. പുള്ളിക്കാരി ചോദിച്ചാൽ എന്തു പറയണം എന്ന ചിന്തയിലായിരുന്നു ഞങ്ങൾ രണ്ടു പേരും.

“ഹലോ രാഹുൽ, ഹലോ അർജ്ജു”

ഹലോ ആന്റി good evening”

എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ?”

ആന്റിയുടെ മുഖത്തു ഒരു കുസൃതി ചിരിയുണ്ട്.

“ഒന്നുമില്ല.” (രാഹുൽ )

“ഒന്നുമില്ലേ?

നിങ്ങളാണെല്ലോ ഇവിടെ whatsapp ഗ്രൂപ്പ് മുഴുവൻ നിറഞ്ഞു നിൽക്കുന്നത് .”

ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല.

“ഏതാടാ ആ പെൺകൊച്ചു രാവിലെ ഞാൻ കണ്ടായിരുന്നു?”

“ക്ലാസ്സിൽ പഠിക്കുന്ന കൊച്ചാണ് ആന്റി. അവളുടെ ഹോസ്റ്റലിൽ ചെറിയ ഒരു പ്രശനം (രാഹുൽ )”

“അപ്പൊ കസിൻ അല്ലാല്ലേ ?”

“ആരുടെ സ്പെഷ്യൽ ഫ്രണ്ട് ആണ് ?”

ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല

“നല്ല ഐശ്വര്യം ഉള്ള കൊച്ചാണെല്ലോ. നല്ല തൻ്റെടവും ഉണ്ട് . രാവിലെ ആ റീത്തയും കൂട്ടരും നടക്കാനിറങ്ങിയ അവളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യലും അധിഷേപവുമൊക്കെ ആയിരുന്നു . അവൾ വയറു നിറച്ചു തിരിച്ചു കൊടുത്തിട്ടുണ്ട്. ഐശ്വര്യമുണ്ടെങ്കിലും ആൾക്ക് തറയാകാനും അറിയാം.

പിന്നെ രാവിലെ കുർബാനക്ക് പള്ളിയിലും കണ്ടിരുന്നു.”

അപ്പോൾ അതാണ് രാവിലത്തെ സംഭവം. ചുമ്മാതല്ല എല്ലാവരും പടയായിട്ട് ഫ്ലാറ്റിലേക്ക് വന്നത്.

“അല്ല അർജ്ജു എന്താണ് ഒന്നും മിണ്ടാത്തത്?”

“ഏയ് ഒന്നുമില്ല… ആന്റിയുടെ പരിചയത്തിൽ വല്ല പേയിങ് ഗസ്റ്റ് girls ഹോസ്റ്റൽ വല്ലതും അറിയാമോ? കാക്കനാട് ഭാഗത്തു. ”

“ഇല്ല അർജ്ജു ഞാൻ കൊച്ചിയിൽക്ക് മാറിയിട്ട് 2 വർഷമേ ആയിട്ടുള്ളു. അങ്ങനെ പരിചയക്കാരൊന്നുമില്ല. പിന്നെ ആ മോൾക്ക് നിങ്ങളുടെ ഒപ്പം താമസിക്കാൻ മടിയാണെങ്കിൽ എൻ്റെ ഫ്ലാറ്റിൽ നിന്നോട്ടെ. എനിക്ക് ഒരു വിരോധവുമില്ല. ”

ഞാനും രാഹുലും പരസ്പരം നോക്കി. നല്ല ഐഡിയ ആണ്. പക്ഷേ അന്നയെ കൊണ്ട് എങ്ങനെ സമ്മതിപ്പിക്കും

“എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഏയ് അവളൊരു പ്രത്യക ടൈപ്പ്‌ ആണ് ആരും പറഞ്ഞാൽ കേൾക്കില്ല” രാഹുൽ.
“അയ്യോ എന്നാൽ പിന്നെ എൻ്റെ അങ്ങോട്ട് വേണ്ട.” പകുതി തമാശയായിട്ടാണ് ആന്റി പറഞ്ഞത്.

ഞാൻ അവനെ ഒന്ന് നോക്കി.

“പിന്നെ നിങ്ങൾക്ക് എതിരെ ഇവിടെ പടയൊരുങ്ങുന്നുണ്ട്. നാളെ വൈകിട്ട് മീറ്റിംഗ് ഒക്കെ വിളിച്ചിട്ടുണ്ട്. ”

ആരാ മെയിൻ പാരകൾ ? (രാഹുൽ )

ആരെയും പേരെടുത്തു പറയുന്നില്ല. ഒരുവിധം എല്ലാവരും ഉണ്ട് എന്ന് കൂട്ടിക്കോ.

അവളുടെ ആരെങ്കിലും ആണോ ഇവിടത്തെ പോലീസ് കമ്മിഷണർ?

“അവളുടെ ആന്റിയാണ് പോലീസ് കമ്മിഷണർ. അവളുടെ അപ്പനാണ് പാലാ MLA കുരിയൻ.” (രാഹുൽ)

ഇവൻ എന്തിനാ എല്ലാം എഴുന്നെള്ളിക്കാൻ നിൽക്കുന്നത്.

“അപ്പൊ പിന്നെ കുഴപ്പമില്ലല്ലോ, നിങ്ങൾക്കും ഉന്നതങ്ങളിൽ പിടി ആയെല്ലോ.”

ജെസ്സി ആന്റി തമാശ ആയിട്ടാണ് പറഞ്ഞത്.

“പിള്ളേരെ ഞാൻ പോട്ടെ. അമ്മ ഒറ്റക്കല്ലേ ഉള്ളു. സമയം കിട്ടുമ്പോൾ നിങ്ങൾ അവളെ കൂട്ടി അങ്ങോട്ട് പോരെ VIP ഗസ്റ്റിനെ പരിചയപ്പെടാമെല്ലോ. “

“ആന്റി MLA യുടെ മോളാണ് എന്നൊന്നും ആരോടും പറയരുത്. മീഡിയ ഒക്കെ അറിഞ്ഞാൽ അകെ പ്രശ്നമാകും.”

ഞാൻ ആന്റിയോട് പറഞ്ഞു.

“ഇല്ലെടാ അർജ്ജു ഞാനായിട്ട് ആരോടും ഒന്നും പറയുന്നില്ല. അറിഞ്ഞതായി കാണിക്കുകയുമില്ല പോരെ.s

അപ്പൊ അങ്ങോട്ടിറങ്ങുട്ടോ”

അതും പറഞ്ഞിട്ട് ജെസ്സി ആന്റി കയറി പോയി.

ഡാ പെട്ടന്ന് അറിയാതെ വായിൽ നിന്ന് വീണു പോയതാണ്

അബദ്ധം പറ്റി എന്ന് രാഹുലിന് മനസ്സിലായി.

“വാ നമുക്ക് ഫ്ലാറ്റിൽ പോകാം അല്ലെങ്കിൽ വല്ല ഡെങ്കി വന്ന് ചാകും”

അതേ സമയം ഫ്ലാറ്റിൽ

ഹോം തിയേറ്റർ റൂമിൽ സിനിമ വെച്ചിട്ടുണ്ടെങ്കിലും അന്നയുടെ മനസ്സ് എവിടെയൊക്കെയോ പാറി പറക്കുകയാണ്.

എന്തോ രാവിലെ നേരത്തെ തന്നെ എഴുനേറ്റു. ശത്രുവിൻ്റെ കൂടാരത്തിൽ ഒരു രാത്രി വിജയകരമായി താമസിച്ചിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ഞാൻ ഇവിടെ എത്തിയത് ഹോസ്റ്റലിൽ അരുമറിഞ്ഞിട്ടില്ലേ? അങ്ങനെ വരാൻ വഴിയില്ലല്ലോ. പക്ഷേ whatsapp ഗ്രൂപ്പിൽ ഒന്നുമില്ല. പിന്നെ ഇതൊക്കെ അറിഞ്ഞാൽ അനുപമ വിളിച്ചേനെ. എന്തായാലും ഇന്ന് തീരുമാനമായിക്കോളും.

നേരത്തെ എഴുനേറ്റ സ്ഥിതിക്ക് രാവിലെ നടക്കാനിറങ്ങിയപ്പോളാണ് ആന്റിമാർ പരിചയപ്പെടാനെന്ന മട്ടിൽ തടഞ്ഞു നിർത്തി വേണ്ടാത്ത വർത്തമാനം പറഞ്ഞത്. മോർണിംഗ് വാകിങ്ന് വന്നവരുടെ മുന്നിൽ അധിഷേപിച്ചപ്പോൾ ഒന്നും നോക്കിയില്ല നല്ല പോലെ അങ്ങ് പറഞ്ഞു. പിന്നെ അവർ ചവിട്ടി തുള്ളി പോയി.
തിരിച്ചു വന്ന് കുളിച്ചു റെഡിയായി നേരെ പള്ളിയിലോട്ട് പോയി. വേറെ ഒന്നും കൊണ്ടല്ല പോകണം എന്ന് തോന്നി. അവിടെ കുറച്ചു നേരമിരുന്നു കഴിഞ്ഞിട്ട് തിരിച്ചു വന്നത്. പുറത്തു ലേഡീസ് സാൻഡൽസ് കണ്ടത്. അകത്തു ജെന്നിയെ കണ്ടത് തികച്ചും ഒരു സർപ്രൈസ് ആയിരുന്നു.

മൂവരും breakfast കഴിക്കാൻ തുടങ്ങുകയായിരുന്നു. കറക്റ്റ് സമയത്തു തന്നെ എത്തി.

എന്നെ കണ്ടതുകൊണ്ടാണോ എന്നറിയില്ല പുരുഷ കേസരികൾ കുറച്ചു ദേഷ്യത്തിലാണ്.

ജെന്നിയുടെ മുഖത്താകട്ടെ പരിഭ്രമവും

Breakfast കഴിക്കുന്നതിനിടയിൽ അവളുടെ അടുത്ത് നല്ല പോലെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഇനി ഇവന്മാർ ഉള്ളത് കൊണ്ടാണോ ?

ഡ്രസ്സ് മാറാനായി റൂമിൽ കയറിയപ്പോൾ ജെന്നി വന്ന് ഉപദേശിക്കാൻ തുടങ്ങി.

അവന്മാരുടെ വക്കാലത്തുമായി വന്നതാണ്. തിരിച്ചു അവൾ റൂമിൽ നിന്നിറങ്ങിയപ്പോൾ അവന്മാരടക്കം കേൾക്കാനായി ഡയലോഗ് ഇറക്കി.

എൻ്റെ സംസാരം ഇഷ്ടപ്പെടാതെ അർജ്ജു സംസാരിക്കാൻ തുടങ്ങിയപ്പോൾ ബ്ലാക്‌മെയ്‌ലിങ് കാർഡ് ഇറക്കിയതാണ്.

പെട്ടന്ന് തന്നെ അവൻ്റെ ദേഷ്യം ഇരട്ടിച്ചു. അവൻ്റെ ഭാഗത്തു നിന്ന് ഒരു പ്രതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് കൊണ്ട് കൈ വീശിയുള്ള അവൻ്റെ അടി ഈസിയായി ബ്ലോക്ക് ചെയ്യാൻ എനിക്ക് സാധിച്ചു.

അവൻ്റെ പ്രവർത്തി കണ്ട് രാഹുൽ അവനെ ‘ശിവാ’ എന്ന് ഉറക്കെ വിളിച്ചിരിക്കുന്നു.

അടിക്കാൻ ശ്രമിച്ചതിൽ ഉള്ള കുറ്റബോധം കൊണ്ടാണോ അതോ ശിവ എന്ന് രാഹുൽ വിളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൻ അപ്പോൾ തന്നെ തിരിഞ്ഞു നിന്നു

അതിൻ്റെ ആത്മവിശ്വാസത്തിൽ വീമ്പടിച്ചതാണ് വിനയായത്. തിരിഞ്ഞു ഒരു കിക്ക്. അത് ഞാൻ ബ്ലോക്ക് ചെയ്‌തെങ്കിലും ബാലൻസ് തെറ്റി താഴെ വീണു പോയി. അത്യാവശ്യം പവർ ഉണ്ടായിരുന്നു.

ചെവിയുടെ ഭാഗത്തു അവൻ്റെ കാല് കൊണ്ട് തല അകെ വേദന തോന്നി. പെട്ടന്ന് താഴെ നിന്ന് ചാടി എഴുന്നേറ്റു അവനിട്ട് ഒരിടിയെങ്കിലും തിരിച്ചു കൊടുക്കണം. ആദ്യത്തെ ഇടി അവൻ്റെ മുഖത്തിന് ലക്ഷ്യമാക്കിയാണ് ചെയ്‌തത്‌. അവൻ്റെ താടിയിൽ കൊണ്ടപ്പോൾ എൻ്റെ കൈ നല്ല പോലെ വേദനിച്ചു. രണ്ടാമത്തെ അവൻ്റെ ബോഡി മാസ്സ്. അതും ലക്‌ഷ്യം കണ്ടു.

തിരിച്ചു എന്നെ ചവിട്ടിക്കൂട്ടും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ രാഹുൽ അവനെ വട്ടം പിടിച്ചിരുന്നു. മാത്രമല്ല സ്വിച്ചിട്ട പോലെ അവൻ്റെ ദേഷ്യവും പോയിരിക്കുന്നു. ഇനി തുടരാൻ താത്പര്യമല്ല എന്ന് അവൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി
എല്ലാവരും അന്ധാളിച്ചു നോക്കുന്നുണ്ട് .

കവിളും ചെവിയുമൊക്കെ നല്ല പോലെ വേദനിക്കുന്നുണ്ട്. അവൻ്റെ താടിക്ക് ഇടിച്ച എൻ്റെ fist ഉം നല്ല പോലെ വേദനിക്കുന്നുണ്ട്. എന്തായാലും അവനും നല്ല വേദന കാണും.

success അന്ന success ഒന്നിന് പകരം രണ്ട്‌ എണ്ണം തിരിച്ചു കൊടുക്കാൻ സാധിച്ചു.

അർജ്ജുവിൻ്റെ മുഖത്തു യാതൊരു വികാരവും ഇല്ല. പതിവിലും വിപിരിതമായി രാഹുലിനു അർജ്ജുവിനോട് ദേഷ്യം ഉണ്ടായിട്ടുണ്ട്. അവൻ ഒരു icepack എടുത്തു തന്നു. നന്നായി അല്ലെങ്കിൽ നീര് വരാൻ ചാൻസ് ഉണ്ട്.

ഞാൻ അവിടെ ഒരു കസേരയിലേക് ഇരുന്നു. എൻ്റെ ചുണ്ട് പൊട്ടിയിട്ടുണ്ട്. അവൻ്റെ കിക്ക്‌ ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ തന്നെ കൈ കൊണ്ടതായിരിക്കണം. എന്നാലും ഇങ്ങനയൊക്കെ കിക്ക് ചെയ്യാൻ പാടുണ്ടോ? അതും ഒരു പെണ്ണിനെ. ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ തീരുമാനം ആയേനെ. അവന് എന്നോട് ഇത്രയും ദേഷ്യമുണ്ടോ? ഓർത്തപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും തോന്നി എന്നാലും ഞാൻ പുറത്തു കാണിച്ചില്ല

ജെന്നി പോണം എന്ന് പറഞ്ഞതും രാഹുൽ അവളെ വിളിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു. മണി ചേട്ടന് നല്ല വിഷമം ആയിട്ടുണ്ട്. അർജ്ജു നേരെ ബാൽക്കണിയിലേക്ക് പോയി. എന്തോ ആലോചിച്ചു കൊണ്ടാണ് നിൽപ്പ്. അവൻ്റെ മുഖത്തു ഇടിച്ച എൻ്റെ കൈക്ക് നല്ല വേദന ഉണ്ട്. അവനും നല്ല വേദന കാണണം.

ഐസ് വെച്ചോളാൻ പറഞ്ഞതും ആള് റൂമിൽ കയറി വാതിലടച്ചു.

ഞാൻ മണി ചേട്ടൻൻ്റെ അടുത്ത് ഒന്ന് സംസാരിച്ചേക്കാം എന്ന് കരുതി ആളുടെ റൂമിലേക്ക് നടന്നു . വർക്ക് ഏരിയ കഴിഞ്ഞുള്ള ചെറിയ ബാൽക്കണിയിൽ നിന്നാണ് ആളുടെ റൂമിലേക്കുള്ള എൻട്രി. പുള്ളിക്കാരൻ അവിടെ നിന്ന് സംസാരിക്കുന്നുണ്ട്. പുള്ളി നാട്ടിൽ പൊക്കണം എന്നൊക്കെ പറയുന്നുണ്ട്. ആൾക്ക് വിഷമം ആയി എന്ന് തോന്നുന്നു. അപ്പുറത്തു ജേക്കബ് അങ്കിളാണെന്നു എനിക്ക് മനസ്സിലായി. ഫോൺ വിളിച്ചു കഴിഞ്ഞതും ഞാൻ ആളോട് സോറി പറഞ്ഞു. അതോടെ ആൾ ഫ്ലാറ്റ്.

പിന്നെ കുറെ നേരം മണി ചേട്ടൻൻ്റെ അടുത്തു സംസാരിച്ചു നിന്നു. ആള് ഒരു സാധു മനുഷ്യൻ ആണ്. പെട്ടന്ന് തന്നെ പുള്ളിയുടെ അടുത്തു കൂട്ടായി.
രാവിലെ ഫ്ലാറ്റ് അസോസിയേഷൻകാർ വന്ന് വഴക്കുണ്ടാക്കിയ കാര്യമൊക്കെ പുള്ളി പറഞ്ഞു.

ചുമ്മാതല്ല വന്നപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു വാട്ടമുണ്ടായിരുന്നത്.

എപ്പോഴോ ജെന്നിയും രാഹുലും മുറിയിൽ നിന്നിറങ്ങി വന്നു. ജെന്നി എൻ്റെ അടുത്തു വന്ന് ഒരു വളിച്ച ചിരി പാസാക്കിയിട്ട് ഹോസ്റ്റലിലേക്ക് തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞിറങ്ങി. രാഹുലും ഒന്നും പറയാതെ കൂടെയിറങ്ങി. ഇനി ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ ഹോസ്റ്റലിൽ പോയി ജെന്നി പറയാതിരുന്നാൽ മതിയായിരുന്നു.

രാഹുൽ പെട്ടന്ന് തന്നെ തിരിച്ചെത്തി വീണ്ടും അവൻ്റെ റൂമിൽ കയറി വാതിലടച്ചു.

മണി ചേട്ടൻ ഉച്ച ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ പുള്ളിയെ സഹായിക്കാണം എന്ന് തോന്നി. പക്ഷേ എന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ല കാര്യം ഉണ്ടാക്കാൻ ഒന്നുമറിയില്ല അടുക്കള വശത്തേക്ക് പോകാറേ ഇല്ല. ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ അമ്മ ഇല്ലാത്ത കൊച്ചാണ് കുക്കിംഗ് പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോളാണ് സമ്മതിച്ചത്.

ഫുഡ് ഒക്കെ മണി ചേട്ടൻ ആണ് ഉണ്ടാക്കിയത്. എൻ്റെ വക ഓംലെറ്റ്. മണി ചേട്ടൻ പറഞ്ഞു തന്ന പോലെ ഉണ്ടാക്കിയത്. കൊള്ളാമെല്ലോ പരിപാടി. കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ട് പേരും റൂമിൽ നിന്നിറങ്ങി വന്നു. അത് അല്ലെങ്കിലും അങ്ങനെയാണെല്ലോ ഫുഡടിക്കാൻ എന്തായാലും എത്തും. അന്ന് ജേക്കബ് അങ്കിളിൻ്റെ അടുത്തും കണ്ടതാണല്ലോ.

വൈകിയത് കൊണ്ടാണോ എന്നറിയില്ല നല്ല ഫാസ്റ്റായി കഴിക്കുന്നുണ്ട്. രണ്ട് പേരും എന്നെ നോക്കുന്നു പോലുമില്ല.

അർജ്ജുവിൻ്റെ മുഖത്തു ഞാൻ നോക്കി. നീരുണ്ടോ എന്നറിയാൻ സാധിക്കില്ല. അതിനുമാത്രം കട്ടിയിലാണ് മുടി .

ഞാനാണ് ഓംലെറ്റ് ഉണ്ടാക്കിത് എന്ന് മണി ചേട്ടൻ വലിയ കാര്യമായി പറഞ്ഞു. വേണ്ടായിരുന്നു എന്നാലും കേൾക്കാൻ ഒരു സുഖമുണ്ട്.

അത് പറഞ്ഞപ്പോൾ രണ്ട് പേരും ഒന്ന് മടിച്ചു. അവരുടെ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അർജ്ജു അത് കണ്ട് കാണണണം അവൻ എന്നെ പുച്ഛിച്ചു.

കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടും കൂടി ബാൽക്കണിയിൽ പോയി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്. എന്നെ പുറത്താക്കാനുള്ള വല്ല പ്ലാനുമായിരിക്കണം.

ഞാൻ മണിച്ചേട്ടനെ നിർബന്ധിച്ചു കൂടെ ഇരുത്തി ഫുഡ് വിളംബി ആദ്യമൊന്നും പുള്ളി സമ്മതിച്ചില്ല. എൻ്റെ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോളാണ് മണി ചേട്ടൻ ഐസ്ക്രീമിൻ്റെ കാര്യം ഓർത്തു പറഞ്ഞത്. എല്ലാവര്ക്കും എടുത്തു കൊടുക്കാവോ എന്ന് ചോദിച്ചു.
ഫ്രിഡ്ജിൽ പോയി നോക്കിയപ്പോൾ അധികമില്ല. അത് മൊത്തം ഒരു വലിയ ബൗളിലാക്കി മണി ചേട്ടൻ്റെ അടുത്ത് പോയിരുന്നു കഴിക്കാൻ തുടങ്ങി.

“അവർക്ക് ?”

“ഇത് എനിക്ക്മാത്രമുള്ളതേ ഉള്ളു മണി ചേട്ടാ”

പുള്ളി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

കറക്റ്റ് ടൈമിൽ രാഹുൽ പോയി ഐസ്ക്രീം തപ്പുന്നുണ്ടായിരുന്നു. വന്നത് പോലെ തന്നെ തിരിച്ചു പോയി.

പിന്നെ രണ്ട് പേരും കൂടി അർജ്ജുവിൻ്റെ റൂമിൽ കയറി വാതിലടച്ചു.

കുറച്ചു നേരം കൂടി മണി ചേട്ടൻ്റെ അടുത്ത് സംസാരിച്ചിരുന്നിട്ട് ഞാൻ കൈയേറിയ മുറിയിലേക്കു പോയി. അല്ലേലും കൈയേറ്റം ഞങ്ങൾ പാലാകാർക്ക് പുത്തിരിയല്ലെല്ലോ.

ബുക്ക് അടക്കം എല്ലാം പെട്ടിയിലും ബാഗിലുമായിട്ടാണ് ഇരിക്കുന്നത്. അൽമാരിയിലേക്ക് എടുത്തു വെക്കേണമോ? നാളെ ഇവിടന്ന് ഇറങ്ങേണ്ടി വന്നാൽ ഇരട്ടി പണിയാകും.

പിന്നെയാണ് assignment ചെയ്യാനുള്ള കാര്യം ഓർത്തത്. നേരെ ലാപ് തുറന്നു വെച്ചു അത് ചെയ്‌തു തീർത്തു. ചെയ്‌തു കഴിഞ്ഞപ്പോളേക്കും സമയം നാല് കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് തോന്നി

പുറത്തേക്കിറങ്ങി നോക്കി അർജ്ജുവിൻ്റെ റൂം അടഞ്ഞിരിക്കുകയാണ്.

അവരുറങ്ങുകയാണ് എന്ന് തോന്നുന്നു. മോൾക്ക് കാപ്പിയോ ചായയോ. കഴിക്കാൻ ബിസ്ക്കറ്റ് ഉള്ളു. ”

ബിസ്ക്കറ്റ് വേണ്ട മണി ചേട്ടാ,ഞാൻ എന്തെങ്കിലും ഓർഡർ ചെയ്യട്ടെ സാധനം എത്തിയിട്ട് കാപ്പി എടുത്താൽ മതി

അപ്പോഴാണ് cutlet കഴിക്കാൻ കൊതി തോന്നി വേഗം തന്നെ ആൾക്ക് രണ്ടെണ്ണം വെച്ച് എട്ടെണ്ണം ഓർഡർ ചെയ്‌തു. സംഭവം വലിയ താമസമില്ലാതെ എത്തി. അടിപൊളി ബീഫ് cutlet. മണി ചേട്ടൻ കാപ്പിയും എടുത്തു. പുള്ളിക്കാരൻ നിർബന്ധിച്ചിട്ടും ഒരെണ്ണമേ കഴിച്ചുള്ളൂ. അതു കൊണ്ട് മൂന്നെണ്ണം ഞാൻ അകത്താക്കി.

കുറച്ചു നേരം കഴിഞ്ഞു രണ്ട് പേരും പള്ളി ഉറക്കം ഒക്കെ കഴിഞ്ഞു വന്നു പതിവ് പോലെ എന്നെ മൈൻഡ് ഇല്ല. ചിരിച്ചു കാണിച്ചത് വെറുതെയായി. രണ്ടും കാപ്പി കുടി തുടങ്ങി. ഞാൻ വാങ്ങിയ cutlet ഉം മിണുങ്ങുന്നുണ്ട്.

എൻ്റെ വകയാണ് cutlet എന്ന് പറഞ്ഞതും അർജ്ജു കഴിപ്പ് നിർത്തി.

എന്തു മൂശാട്ട സ്വാഭാവമാണ്. കഴിക്കേണ്ടെങ്കിൽ കഴിക്കേണ്ട ഈ അന്ന കഴിച്ചോളാം.
പക്ഷേ അതിന് ചാൻസ് കിട്ടിയില്ല അർജ്ജു ബാക്കി വെച്ചത് രാഹുൽ എടുത്തു കഴിച്ചു.

ഫ്ലാറ്റിൽ ഇരുന്ന് ശരിക്കും മടുത്തിരിക്കുന്നു. ആകെ പാടെ ഒരു അവാർഡ് പടം പോലെ ആയെല്ലോ മാതാവേ. താഴെ പോകണം എന്നുണ്ട് പക്ഷേ മൂശാട്ട ആന്റി മാർ കാണും. ഇന്നിനി ഒരു വഴക്കിനും കൂടിയുള്ള ശക്തിയില്ല.

അത് കൊണ്ട് നേരെ ഇവിടെക്ക് വന്നത്. സെറ്റപ്പ് ഒക്കെ കൊള്ളാം പക്ഷേ എൻജോയ്‌ ചെയ്യാനുള്ള മൂഡില്ല.

അർജ്ജുവും രാഹുലും തിരിച്ചെത്തി എന്ന് ശബ്‌ദം കേട്ടപ്പോൾ മനസ്സിലായി. ഞാൻ ചെന്നപ്പോഴേക്കും രണ്ടും കൂടി റൂമിൽ കയറി വാതിലടച്ചിരുന്നു. അവരുടെ പ്രവർത്തിയിൽ എനിക്ക് നല്ല വിഷമം തോന്നി.

മണി ചേട്ടൻ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ്.

രാത്രി ഭക്ഷണം കഴിക്കുന്നില്ല diet ആണ് എന്ന് പറഞ്ഞു ഞാൻ വാതിലടച്ചു കിടന്നു.

**** *

താഴെ നിന്ന് എത്തിയതും രാഹുൽ ജെന്നിയെ ഫോൺ വിളിച്ചു സംസാരം തുടങ്ങി. പ്രത്യകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ ഞാൻ ടെറസിലേക്ക് പോയി. കുറെ നേരം അവിടെ കിടന്നു. ഒമ്പതര ആയപ്പോൾ ആണ് തിരിച്ചു ചെന്നത്. രാഹുൽ അപ്പോഴും റൂമിൽ തന്നയായിരുന്നു. മണി ചേട്ടൻ ഡിന്നർ ഒക്കെ മേശപുറത്തു എടുത്തു വെച്ചിട്ടുണ്ട്.

മോനെ അന്ന കുട്ടി ഒന്നും കഴിച്ചിട്ടില്ല.

മണി ചേട്ടൻ വിഷമത്തോടെയാണ് പറഞ്ഞത്.

അന്ന കുട്ടി എന്നുള്ള വിളി കേട്ടപ്പോൾ എനിക്ക് ദേഷ്യം വരുകയാണ് ചെയ്‌തത്‌. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. രാഹുലിനെ കൊട്ടി വിളിച്ച ഫുഡും കഴിച്ച ശേഷം കിടന്നുറങ്ങി

രജോറി കാശ്മീർ:

സമയം രാത്രി ഒമ്പത് മണി.

ഒറ്റപെട്ടു നിൽക്കുന്ന വീട്ടിലേക്ക് ഒരു കരി നീല ജിപ്‌സി. ഡ്രൈവിംഗ് സീറ്റിൽ ഒരാൾ മാത്രമാണ് ഉള്ളത്. നൈറ്റ് കർഫ്യൂ നിലനിൽക്കുന്ന സമയമാണ് ഏതെങ്കിലും മിലിറ്ററി ചെക്ക് പോസ്റ്റിൽ ഒരു പക്ഷേ വെടി വെച്ചതിനു ശേഷമേ ചോദ്യം ചോദിക്കൽ തന്നെ ഉണ്ടാകു. പക്ഷേ ഇന്ന് അങ്ങനെ ഉണ്ടാകില്ല. കാരണം മിലിറ്ററി ഇന്റലിജൻസ് ഓഫീസർ ദേവക് നാഥ് ആണ് സഞ്ചരിക്കുന്നത്. മുൻകൂട്ടി തന്നെ wireless message പാസ്സായിട്ടുണ്ട്.
താഴ്വരയിലെ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു വീടിൻ്റെ മുൻപിൽ എത്തി. ദേവക് നാഥ് ഒറ്റപെട്ടു നിൽക്കുന്ന വീട് ലക്ഷ്യമാക്കി നടന്നു. വാതിൽ മുട്ടൻ പോയപ്പോളേക്കും വാതിൽ തുറന്നു. ചെറിയ ഒരു വെട്ടം മാത്രം. ഇരുട്ടിൻ്റെ മറവിലാണ് അയാൾ നിന്നിരുന്നത്. പോയ്സൺ…

സാർ ഞാൻ ദേവക് നാഥ്, മിലിറ്ററി ഇന്റലിജൻസ്…

” റിപ്പോർട്ടിങ് ഫോർ ഓപ്പറേഷൻ T 34 go ആണ്. മിഷൻ ബ്രീഫിങ്.”

അയാൾ കയ്യിലിരുന്ന ടാബ് ഓണാക്കി ലോഗിൻ ചെയ്‌തു. ടാബിൻ്റെ നിന്നുള്ള വെളിച്ചത്തിൽ അയാളുടെ മുഖം വെളിപ്പെട്ടു. ദേവക് അയാളെ ഒന്ന് ശ്രദ്ധിച്ചു. താടി വളർത്തിയ ഒരു മുഖം. യാതൊരു പ്രത്യേകതയും ഇല്ല. നാളെ അയാളെ കണ്ടാൽ തനിക്ക് ഒരു പക്ഷേ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. ദേവക് വേഗം മിഷൻ ബ്രീഫ്ങ്ങിലേക്ക് കടന്നു.

സാമ്പ സെക്ടർ 8 ലാണ് militant tunnel identify ചെയ്തിരിക്കുന്നത്. പുതിയ tunnel ആണ്. 350- 400 മീറ്റർ ലെങ്ത് കാണുമായിരിക്കും.

പാക് സൈഡിലെ ranger പോസ്റ്റ് 216 ന് അടുത്തായിട്ടായിരിക്കണം എൻട്രി പോയിറെ.

electronic surveillance. ?

ഇത് വരെ ഇത്തരം rat holes സിൽ കണ്ടിട്ടില്ല. ചിലതിൽ mine ട്രാപ് ഉണ്ടാകാറുണ്ട്.

DRDO വികസിപ്പിച്ചെടുത്ത ഹാൻഡ് ഹെൽഡ് ഡിറ്റക്ടർ ഉണ്ട്

പോസ്റ്റ് 216 ന് 500 മീറ്റർ വടക്ക് മാറി മാറിയുള്ള ഈ മിലിറ്ററി ബറാക്ക് 30 മുതൽ 40 പേർ കാണും. ഈ കാണുന്ന റോഡിലൂടെ സാദാരണ പ്രട്രോളിങ് ഉണ്ട്. ഈ ക്ലൈമറ്റിൽ ഫിക്സഡ് ടൈം പറയാൻ പറ്റില്ല. ചില സമയത്തു പ്രട്രോളിങ് നടത്തുന്നവർ trained dogs ഉപയോഗിക്കാറുണ്ട്. മൊസ്റ്റലി ജർമൻ ഷെപ്പേർഡ്.

ഇവിടന്ന് നാലു കിലോമീറ്റർ കിഴക്കോട്ട് മാറി ഉഹാൻ എന്ന ഗ്രാമത്തിൽ നിന്ന് രാവിലെ ആറു മണിക്ക് Sialkot പോകുന്ന ബസ് ഉണ്ട്. അവിടെ നിന്ന് Rawalpindi എത്തണം.

സിറ്റി ബസ് സ്റ്റേഷനുകളിൽ cctv ക്യാമെറകൾ ഉണ്ട്. Rawalpindi ഈ അഡ്രസ്സിൽ അബു ഹുസ്സൈൻ എന്ന ഒരു tailor ഉണ്ട്. പ്രായമായ ആളാണ്. ഇതാണ് ആളുടെ ഇപ്പോളത്തെ ഫോട്ടോ. പഴയ agent ആണ്. ഇപ്പോൾ ആക്റ്റീവ് അല്ല.
terraian ? ഭൂപ്രകൃതി

പൈൻ ഫോറെസ്റ് ആണ്. ദേവക് ടാബിൽ 3D മാപ്പ് വ്യൂ ആക്കി മാറ്റി. പോയ്സൺ മാപ് മൊത്തം അൽപ്പ നേരം നോക്കി.

ഈ സ്ഥലങ്ങളിൽ mine ഫീൽഡ്സ് ഉണ്ട്. ഈ കാണുന്ന വഴിയിൽ ജീപ്പ് പട്രോളിംഗ് ഉണ്ടാകാറുണ്ട്. ഈ കവർ ഏല്പിക്കാൻ പറഞ്ഞു.

പോയ്സൺ കവർ തുറന്നു നോക്കി. യൂസഫ് ഷാ എന്ന പേരിൽ സ്വല്പം പഴക്കം തോന്നിക്കുന്ന പാക്കിസ്ഥാനി ഡ്രൈവിംഗ് ലൈസൻസ്, കുറച്ചു പാകിസ്താൻ കറൻസി, പിന്നെ ബോർഡർ വില്ലേജിലെ ആളുകൾ നിർബന്ധം കൊണ്ട് നടക്കേണ്ട id കാർഡ്. പോയ്സൺ അത് പോക്കറ്റിലേക്ക് ഇട്ടു. അഡ്രസ്സ് മനഃപാഠം പഠിച്ച ശേഷം ആ പേപ്പർ കത്തിച്ചു കളഞ്ഞു

മാറാനുള്ള ഡ്രസ്സ് ബാഗിൽ ഉണ്ട്. ക്ലീൻ ചെയ്യാനുള്ള wipesum.

വണ്ടിയിൽ എത്തിയ ഉടനെ പോയ്സൺ rucksack ബാഗ് പരിശോദിച്ചു. ഒരു ചെറിയ ടോർച്ച, ചെറിയ നൈറ്റ് വിഷൻ ബൈനോക്കുലർ, കൈയിൽ പിടിക്കുവാൻ പാകത്തിലുള്ള ഒരു ബോംബ് ഡിറ്റക്ടർ. സ്ട്രോയോട് കൂടിയുള്ള ഒരു വാട്ടർ പൗച്ച. അല്പം മുഷിഞ്ഞ ഒരു സൽവർ കമീസ് ഡ്രസ്സ്, പിന്നെ പാകിസ്ഥാനികൾ ധരിക്കുന്ന ഒരു ജോഡി ചെരുപ്പ്. അതും അല്പം പഴക്കം ഉള്ള ടൈപ്പ്.

പോയ്സൺ ഒന്നും സംസാരിച്ചില്ല. നേരെ ജിപ്സിയുടെ പുറകിലേക്ക് കയറി. ദേവക് സാമ്പ സെക്ടർ 8 ലേക്ക് ജിപ്സി പായിച്ചു.

വഴിയിലുള്ള ചെക്ക് pointകളിൽ ഒന്നിൽ പോലും അവരെ തടഞ്ഞില്ല. യാത്രയിൽ ഉട നീളം അവർ തമ്മിൽ യാതൊരു സംസാരവും ഉണ്ടായില്ല ഏകദേശം ഒന്നരയോടെ ഒരു ഇട വഴിയുടെ അവസാനമായി ജിപ്സി നിന്ന്.

ഇരുട്ടിൻ്റെ മറവിൽ ദേവക് നാഥ് മുൻപിൽ നടന്നു പിന്നാലെ പോയ്സണും. ഒരു ചെറിയ കുന്ന് കയറിയതും ദൂരെ ഒരു ആഭരണം പോലെ ഇൻറ്റർനാഷണൽ ബോർഡർ ഇന്ത്യൻ സൈഡ് ഫെൻസിങ്ങും LMG പൊസിഷനുകൾ ഫെൻസ് ലൈറ്റുകളും വ്യക്തമായി. വീണ്ടും അര കിലോമീറ്റർ കൂടി നടന്നപ്പോൾ കാട് നിറഞ്ഞ ഒരു ഭാഗത്തു എത്തി. കുറ്റി ചെടികൾ വകഞ്ഞു മാറ്റി ദേവക് കൈയിലുള്ള ടോർച്ച ഒരു പാറയുടെ മറവിലേക്ക് അവിടെ നുഴഞ്ഞു കയറ്റക്കാർക്കായി ഉണ്ടാക്കിയ ചെറിയ തുരങ്ക കവാടം പ്രത്യക്ഷമായി. കഷ്ടിച്ച് ഒരാൾക്ക് പോകാൻ പാകത്തിനുള്ള ഒരു തുരങ്കം.
പിന്നെ ബാഗിൽ നിന്ന് ടോർച്ച ബാൻഡ് തലയിൽ ധരിച്ചു. ബോംബ് ഡിറ്റക്ടർ എടുത്ത് ദേവകിന് നൽകി. അതിനു ശേഷം ഇട്ടിരുന്ന ജാക്കറ്റുള്ളിൽ നിന്ന് beretta ഗൺഉം സൈലെന്സർ ഊരി സേഫ്റ്റി ചെക്ക് ചെയ്തതിനു ശേഷം rucksack ബാഗിലേക്ക് ഇട്ടു. അരയിൽ നിന്ന് 4 ഇഞ്ച് മാത്രം നീളമുള്ള ഒരു കത്തിയും ബാഗിലേക്കിട്ടു. ഇടതു കാലിൽ ബാഗ് അതിൻ്റെ വള്ളികൾ ഉപയോഗിച്ചു ബന്ധിച്ച ശേഷം ജാക്കറ്റ്‌ ഊരി ദേവകിന് നൽകി. കഠിനമായ തണുപ്പുണ്ട്. എങ്കിലും പോയ്സണിന് അതൊന്നും വക വെക്കാൻ ഉള്ള സന്ദർഭമല്ല. ഒരേ ഒരു ലക്ഷ്യമേ ഉള്ളു IEM നേതൃത്വം.

ബോംബ് ഡിറ്റക്ടർ വാങ്ങിയ ശേഷം തുരങ്കത്തിലേക്ക് ഇഴഞ്ഞു കയറി.

ദേവക് കുറച്ചു നേരം കൂടി പുറത്തു തന്നെ കാത്തു നിന്നു. പിന്നെ അടുത്തുള്ള BSF commanding center ലേക്ക് പോയി.

ഉള്ളിലേക്ക് കയറിയതും പോയ്സൺ ഹെഡ്‍ലാംപ് ഓണാക്കി. പിന്നെ മെറ്റൽ ഡിറ്റക്ടർ വെച്ച മുൻപിൽ പരിശോദിച്ചു മുൻപോട്ട് സാവധാനം ഇഴഞ്ഞു നീങ്ങി.ഓരോ പ്രവിശ്യവും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു പരിശോധിച്ചാണ് നീങ്ങിയത്. ഏകദേശം മൂന്നര മണിക്കൂർ ആയപ്പോൾ തുരങ്കത്തിൻ്റെ അവസാന ഭാഗം എത്താറായി എന്ന് പോയ്‌സൺ മനസ്സിലായി കാരണം ഇരിക്കാനുള്ള സ്പേസ് ഉണ്ട്.

ഹെഡ് ലാംപ് ഓഫ് ചെയ്‌ത് ശേഷം കാലിലെ കെട്ടഴിച്ചു ബാഗ് എടുത്തു. ബാഗിൽ നിന്ന് നൈറ്റ് വിഷിൻ എടുത്തു ധരിച്ചു. പിന്നെ electrolyte അടങ്ങിയ ഡ്രിങ്ക് സിപ്പ് ചെയ്‌തു കുടിച്ചു. പിന്നെ ഇരുന്നു കൊണ്ട് തന്നെ ബോഡി ഒന്ന് സ്ട്രെച്ച് ചെയ്‌തു.

വീണ്ടും മെറ്റൽ ഡിറ്റക്ടർ പിടിച്ചു കൊണ്ട് കുനിഞ്ഞു തന്നെ മുന്നോട്ട് നീങ്ങി. പത്തടി കൂടി മുന്നോട്ട് പോയപ്പോൾ മുകളിലേക്ക് കയറുവാൻ പാകത്തിന് ചെറിയ ഒരു മര എണിയും മുകളിലായി മരത്തിൻ്റെ ഒരു ഡോറും കണ്ടു. പിന്നെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ഏണിയും അത് നിന്നിരുന്ന ഇടവും ശരിക്കും പരിശോദിച്ചു. പിന്നെ കുറച്ചു നേരം നിന്ന് പുറത്തു നിന്ന് ഏതെങ്കിലും ശബ്‌ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. പിന്നെ ബാഗിൽ നിന്ന് റിവോൾവർ എടുത്തു സൈലെൻസർ ഘടിപ്പിച്ചു ശേഷം അരയിൽ തിരുകി.
പിന്നെ മുകളിൽ ഉള്ള ട്രാപ് ഡോറും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു. പിന്നെ പയ്യെ തള്ളി തുറക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്.

ഷോൾഡർ ഉപയോഗിച്ചു തള്ളിയാൽ ഒരുപക്ഷേ തുറക്കാൻ സാധിച്ചേക്കാം. ഒരു പക്ഷേ ഏണിയുടെ പടി ഓടിയാനുള്ള സാദ്യതയും ഉണ്ട്. പിന്നെ ശബ്‌ദം. വാച്ചിലെ സമയം നോക്കി. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ലോക്ക് എവിടെയാണ് എന്ന് identify ചെയ്‌തു. സാദാ ബോൾട്ട ടൈപ്പ് ആണ് വിടവിലൂടെ കാണാം പക്ഷേ bolt കട്ട് ചെയ്യാൻ പറ്റില്ല. കത്തിയെടുത്തു അതിൻ്റെ നേരെ കുത്തി തുടങ്ങി. പലക ശരിക്കു ഉണക്ക് അകത്തത് കൊണ്ട് വലിയ കുഴപ്പമില്ലാതെ കുത്തി കളയാൻ പറ്റുന്നുണ്ട്. ഇരുപതു മിനിറ്റു കൊണ്ട് ബോൾട്ട ഇരിക്കുന്ന ഭാഗമൊഴികെ മുഴുവൻ കുത്തി കളഞ്ഞു. ഇനി ഈസിയായി തുറക്കാം. ഒറ്റ പ്രശ്നമേ ഉള്ളു ആരോ ഇങ്ങോട്ട് വന്നു എന്ന് പാകിസ്ഥാനികൾ മനസ്സിലാക്കും. പക്ഷേ ഒഴുവാക്കാൻ സാധിക്കില്ല.

പോയ്സൺ ഒന്നു കൂടി ശബ്ദങ്ങൾക്കായി കാതോർത്തു. നൈറ്റ് വിഷനിൽ പറ്റി പിടിച്ചിരിക്കുന്ന പൊടിയൊക്കെ തുടച്ചു നീക്കി. പിന്നെ പിസ്റ്റൾ കൈയിലെടുത്തു മറു കൈ കൊണ്ട് ട്രാപ് ഡോർ കുറച്ചു പൊക്കി നിരീക്ഷിച്ചു. മൂന്നു സൈഡ് കാണാം. ആരും തന്നെ ഇല്ല. പാക് ranger പോസ്റ്റ് ഉണ്ട്. പക്ഷേ അൽപം മാറിയാണ് ഉള്ളത്. ആരെങ്കിലും ഇങ്ങോട്ട് നോക്കിയാൽ മാത്രമേ കാണുവാൻ സാധിക്കു.അതും നൈറ്റ് വിഷൻ ഉണ്ടെങ്കിൽ മാത്രം. പത്തടി മാറി കുറച്ചു മരങ്ങൾ ഉണ്ട്. അതിൻൻ്റെ പിന്നിലോട്ട് മാറണം.

പോയ്സൺ പുറത്തേക്കിറങ്ങിയ ശേഷം ട്രാപ് ഡോർ പതുക്കെ അടച്ചു. പിന്നെ മരത്തിൻ്റെ മറവു ലക്ഷ്യമാക്കി നീങ്ങി.

മരങ്ങളുടെ മറവിൽ എത്തിയതും പോയ്‌സൺ ചുറ്റു പാടും നിരീക്ഷിച്ചു. നേരത്തെ കണ്ട 3D മാപ്പിൽ താൻ ഇപ്പോൾ എവിടെയാണ് എന്ന് സ്വയം വിലയിരുത്തി. പിന്നെ ദിശ മനസ്സിലാക്കാൻ വാച്ചിലെ കോംപസ്സ് ഒന്ന് നോക്കി. ഇനി കിലോമീറ്ററുകൾ താണ്ടാനുണ്ട്. പിന്നെ പതുക്കെ നടന്നു തുടങ്ങി. ഇടയ്ക്കിടെ പട്രോളിംഗ് പാർട്ടിയുടെ ടോർച്ച വെളിച്ചമോ ശബ്ദമോ ഉണ്ടോ എന്ന് ശ്രദ്ധിക്കും
മുഴുവൻ പൈൻ കാടുകളാണ്. പുല്ലു പോലുമില്ല. അതി കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. പോരാത്തതിന് മൂടൽമഞ്ഞുമുണ്ട്. ഏകദേശം മൂന്ന് കിലോമീറ്റർ ആയപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഒന്ന് രണ്ട് വീടുകൾ കാണുന്നുണ്ട്. ആദ്യം കത്തി ഉപയോഗിച്ചു ഒരു കുഴി ഉണ്ടാക്കി . പിന്നെ വേഗം തന്നെ ഒരു മറവിൽ നിന്ന് വസ്ത്രങ്ങൾ മാറി. കൈയും മുഖവും ഒക്കെ wipes ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ഇട്ടിരുന്ന വസ്ത്രങ്ങളും ഷൂസും എല്ലാം ഊരി പാകിസ്താനി വസ്ത്രങ്ങൾ ധരിച്ചു. പിന്നെ id കാർഡും ലൈസൻസും പണവും സൽവാറിൻ്റെ പോക്കറ്റിലേക്ക് ഇട്ടു. ബാക്കിയുള്ള ഡ്രിങ്കും കുടിച്ചു. പിന്നെ വസ്ത്രങ്ങളും തോക്കും കത്തിയുമൊക്കെ ബാഗിലാക്കി കുഴിയിൽ ഇട്ട് മൂടി. മാറ്റി വെച്ചിരിക്കുന്ന wipe വെച്ച് കൈ ഒന്ന് കൂടി വൃത്തിയാക്കിയ ശേഷം ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി. ബസ് സ്റ്റോപ്പിൽ അധികം ആളുകൾ ഇല്ല. ബസ് വരുന്നത് വരെ ഒരു കെട്ടിടത്തിൻ്റെ മറവിൽ നിന്നു. ആകാശം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

പോയ്‌സൺ ബസ്‌ സ്റ്റോപ്പിൽ നിൽക്കുന്ന സാദാരണക്കാരെ നിരീക്ഷിക്കുകയായിരുന്നു. അവരുടെ മുഖ ഭാവങ്ങൾ സംസാര രീതി പെരുമാറ്റം എല്ലാം. അൽപ സമയത്തിനുള്ളിൽ ബസ് എത്തി. ഉർദുവിലും ഹിന്ദിയിലും ബോർഡ് ഉണ്ട് . ആളുകൾ കയറി തുടങ്ങിയപ്പോൾ പോയ്‌സണും നടന്നു ചെന്ന് കയറി. വലിയ തിരക്കൊന്നുമില്ല. ഒരു സൈഡ് സീറ്റിലായി ഇരുന്നു.ടിക്കറ്റ് എടുത്തു കഴിഞ്ഞതും കുറച്ചു നേരം പുറത്തേക്ക് നോക്കിയിരുന്ന ശേഷം ഉറക്കം നടിച്ചു.

അര മണിക്കൂർ യാത്ര ചെയ്തപ്പോളേക്കും ലോക്കൽ പോലീസ് ചെക്ക് പോയിന്റ് എത്തി. വാഹനത്തിൽ തോക്ക് ധാരികളായ രണ്ട് പോലീസ്‌കാർ കയറി. ആളുകളുടെ ID കാർഡ് പരിശോധിക്കുവാൻ ആരംഭിച്ചു.

തുടരും…

115260cookie-checkജീവിതമാകുന്ന ബോട്ട് – Part 12

Leave a Reply

Your email address will not be published. Required fields are marked *