വിനോദ് ….. നിന്റെ സംസാരം അതിരു കടക്കുന്നു ….. കൂടുതൽ സംസാരിച്ചാൽ അടിച്ചു നിന്റെ ……..
ലയ ….. ഒന്ന് തൊട്ട് നോക്കടോ ,…. അന്ന് നീ അറിയും ആൺ പിള്ളേരുടെ കയ്യുടെ ചൂട് ….. ഓടി വാ വന്ന് അടിക്ക് …. വിനോദേട്ട ആലോചിക്ക് എന്ത് വേണമെന്ന് ….. ഞാൻ പെറ്റീഷൻ മൂവ് ചെയ്തു കഴിഞ്ഞാൽ പിന്നെ പി ൻവലിക്കില്ല ….. രണ്ടു വഞ്ചന കുറ്റത്തിനും … കൊലപാതക ശ്രമത്തിനും അകത്തു കിടക്കേണ്ടി വരും …. പിന്നയും ഉണ്ട് കേട്ടോ കുറെ വകുപ്പുകൾ ……
ജയാ ….. ലയ ഇപ്പോൾ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കരുത് …… ഇപ്പോൾ നിന്നെക്കാളും വലുത് എനിക്ക് എന്റെ ഭർത്താവാണ് …….
ലയ ….. എന്നാണ് നീ ബാത്ത് റൂമിൽ കാൽ തെന്നി വീണു മരിക്കുന്നതെന്ന് എനിക്ക് അറിയില്ല …. ആ ഒരു വാർത്ത കേൾക്കാനായി ഞാൻ കാത്തിരിക്കുന്നു ……. അത് ഉടനെയുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു ……. അതുകൊണ്ട് ഇനി ഒരു തരി മണ്ണ് ഞാൻ വിൽക്കാനും സമ്മതിക്കില്ല …. ആർക്കും പെണ്ണുപിടിക്കാനും കള്ള് കുടിക്കാൻ കൊടുക്കാനും ഞാൻ സമ്മതിക്കില്ല ഇവിടിരുന്ന മുഴുവൻ അധരങ്ങളും എന്റെ ബാങ്ക് ലോക്കറിൽ ഭദ്രമാണ് …. പിന്നെ ജയ ഈ ഉണ്ണാക്കന്മാരെക്കൊണ്ട് ഒന്നിനും കൊള്ളില്ല ഇവനൊന്നും ബിസ്സ്നെസ്സ് ചെയ്യാനും അറിയില്ല ….. ഈ കമ്പനിയും പൂട്ടും വീണ്ടും നമ്മുടെ അച്ഛനും മുത്തച്ഛന്മാരും കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ ഇവന്മാർ നശിപ്പിച്ചുകൊണ്ടിരിക്കും …… അതുകൊണ്ട് ഞാൻ കോടതിയെ സമീപിക്കാൻ പോകുകയാണ് …….. നീ നിന്റെ ഭാവിയെ കുറിച്ചുമാത്രം ചിന്തിച്ചാൽ മതി …… എന്നോടൊപ്പം നിൽക്കണമെന്നില്ല …… നിനക്ക് ഇപ്പോൾ ഒരു ഭർത്താവെങ്കിലും ഉണ്ട് ഒന്നുമില്ലെന്നറിഞ്ഞാൽ ആ ഷാജിയെപ്പോലെ ഇവനും നിന്നെ കളഞ്ഞിട്ട് പോകും …… അപ്പോൾ ഞാൻ പറയുന്ന വാക്കുകൾ നിനക്ക് മനസിലാകും …….
വിനോദ് ….. ഡി കൂത്തിച്ചി നിനക്ക് എന്നെ അറിയില്ല …….
ലയ ….. അറിയാമെടാ ….. ഞാൻ ഒരു കേസ് കൊടുത്താൽ എന്നോടൊപ്പം വാദിച്ചു നില്ക്കാൻ കാശ് വേണമെങ്കിൽ അതും ഇവിടുന്ന് തന്നെ വേണ്ടേ / ? ഇനി അനിയനും ചേട്ടനും അത് കിട്ടില്ല ….. നയാ പൈസ ഈ വീട്ടിൽ ഇല്ല …. നീ അച്ഛനോട് ചോദിച്ച് നോക്ക് ? ….. നീ ഇപ്പോൾ തിന്നുന്ന ആഹാരം പോലും ഞങ്ങൾ വളർത്തിയ പട്ടി തരുന്നതാണ് ….. നീയൊക്കെ ഒന്ന് ചലിച്ചാൽ അവൻ രണ്ടിനെയും കടിച്ചു കീറും ….. നിനക്ക് ധൈര്യമുണ്ടെങ്കിൽ നീ എന്നോട് കളിച്ചു നോക്ക് …… എന്റെ ചേച്ചിക്ക് നല്ല തന്തക്ക് പിറന്ന വേറെ ആൺകുട്ടികളെ ഞാൻ കണ്ടുപിടിച്ചു കൊടുക്കും ……. നീ ആണാണെങ്കിൽ വാ …. ഞാൻ നിന്നെ വെല്ലു വിളിക്കുകയാണ് ……
ജയ …. ലയ …. നിനക്കുള്ളതുപോലെ എല്ലാ അവകാശങ്ങളും എനിക്കും ഈ വീടിലുണ്ട് …. നീ സൂക്ഷിച്ചു സംസാരിക്കണം ……
ലയ …. നിനക്ക് ഈ വീടിൽ ഒരു അവകാശവും ഇല്ല ….. ഷാജി നിന്റെ ഭർത്താവി നെ പറ്റിച്ച് അവൻ രക്ഷപെട്ടു …. കാരണം അവൻ പത്തു പൈസപോലും അവന്റെ അക്കൗണ്ട് വഴി വാങ്ങിയിട്ടില്ല …. എല്ലാ നിന്റെ ചേട്ടന്റെ തലയിൽ വച്ചുകൊടുത്തു …. അവനോട് പോയി സംസാരിക്കാൻ പറയ് …. അവൻ വേറെ നല്ലൊരു ബിസ്സ്നെസും സ്റ്റാർട്ട് ചെയ്തു അത് ഇയാൾക്ക് അറിയാമോ …. നീ പോയി നിന്റെ അ നിയനോട് ചോദിച്ചു നോക്ക് ……..
വിനോദ് ….. എവിടെ ?
ലയ ….. നീ അ നിയനോട് ചോദിക്ക് …….. പിന്നെ നാളെ വൈകുന്നേരം എനിക്ക് മറുപടി തരണം ….. ഇല്ലെങ്കിൽ ഇനി ഒരു സംസാരം ഉണ്ടാവില്ല ……. ഞാൻ പോകുന്നു …….
ഗോപി സാർ ….. മോളെ .. എവിടെ പോകുന്നു ….?
ലയ …. എനിക്ക് ഇവിടെ നില്ക്കാൻ പേടിയാണ് ….. അച്ഛൻ കൂടി വരുന്നെങ്കിൽവാ ….. ആദി വരാൻ സമയമായി …
ലയ അവിടെന്ന് ആദിയുടെ വീട്ടിലെത്തി ….. പുറകെ ജയയും അച്ഛനും വന്നു …….
ജയാ …. എന്തിനാടി നീ ചേട്ടനോട് അങ്ങിനെയൊക്കെ സംസാരിച്ചത് ….ഷാജി ചേട്ടൻ വേറേ ഓഫീസ് തുടങ്ങിയോ?
ലയ …. മുമ് … ഞാൻ ഇപ്പോൾ സംസാരിച്ചില്ലെങ്കിൽ പിന്നെ സംസാരിച്ചിട്ട് കാര്യമുണ്ടാവില്ല …….. അതാ
ലയ അച്ഛന് ആഹാരം വിളമ്പി മേശപ്പുറത്ത് വച്ചു ……
വിനോദ് അപ്പോൾ തന്നെ ഓടി ഷാജിയുടെ അടുത്തെത്തി …… ഉണ്ടായ കാര്യങ്ങൾ പറഞ്ഞു ….
വിനോദ് …… ഷാജി … ലയ പറയുന്നത് വച്ചു നോക്കുമ്പോൾ ഇനി അവിടെന്ന് പത്തു പൈസ കിട്ടില്ല …. ഇപ്പോൾ നമുക്ക് ഒരുപാട് ബാധ്യതകൾ ഉണ്ട് …….
ഷാജി ….. എനിക്ക് ഒരു ബാധ്യതയും ഇല്ല …… അതിന് നമ്മൾ പാർട്നെർസ് ഒന്നും അല്ലല്ലോ ചേട്ടൻ സഹായിക്കാൻ വിളിച്ചു ഞാൻ വന്നു …… കമ്പനിയിൽ എവിടെയെങ്കിലും എന്റെ പേര് ഉണ്ടോ ? പിന്നെ ഈ സ്ഥലത്തിന്റെ ക്യാഷ് അവര് ചോദിക്കട്ടെ ഞാൻ കൊടുക്കാം ….. എനിക്ക് ആ വീടുമായി ഒരു ബന്ധവും ഇല്ല ചേട്ടന്റെ ഭാര്യവീട് ….. ഞാൻ നിയമപരമായി അവളെ കെട്ടിയിട്ടില്ല ….. ഉണ്ടെങ്കിൽ അവൾ തെളിയിക്കട്ടെ …. കൂടെ താമസിച്ചതിന് എത്രയെന്ന് പറയാൻ പറയ് …. ഞാൻ കൊടുക്കാം …….
വിനോദ് …… ഇത്രയും നാൾ എന്നോടൊപ്പം നിന്നിട്ട് ഇപ്പോൾ എല്ലാ കടങ്ങളും എന്റെ തലയിൽ വച്ച് ഒഴിഞ്ഞു അല്ലേ ?
ഷാജി …… ചേട്ടൻ എന്തൊക്കെയാ ഈ പറയുന്നത് ….. ചേട്ടന് ഒരു ബിസ്സ്നെസും ചെയ്യാൻ അറിയില്ല … അതിന് ഞാൻ എന്ത് പിഴച്ചു ….. എനിക്ക് ഇനി ഒറ്റക്കാലിൽ നിൽക്കണമെന്ന് തോന്നി എന്റെ ഭാര്യവീട്ടുകാർ സഹായിച്ചു ഞാൻ പുതിയ ബിസ്സ്നെസ്സ് തുടങ്ങി …… ആ വീടുമായി എനിക്ക് ഒരു ബന്ധവും ഇല്ല ….. ചേട്ടന്റെ കടമെല്ലാം ചേട്ടൻ തീർത്തുകൊള്ളണം …. എന്നെ ഇനി അതിലൊന്നും വലിച്ചിഴക്കരുത് …..
വിനോദ് ….. നീ കൂടെ നിന്ന് ചതിക്കുകയായിരുന്നു അല്ലേ ?
ഷാജി ….. ചേട്ടനായിപ്പോയി … ഇല്ലെങ്കിൽ ഞാൻകഴുത്തിന് പിടിച്ചു പുറത്താക്കിയേനേ ….. പിന്നെ അനിയന്റെ പണം കണ്ട് ചേട്ടൻ ഇനി ഒരു ബിസ്സ്നെസും ചെയ്യരുത് …. ഇറങ്ങി പോകാൻ നോക്ക് …..
വിനോദ് വളരെ വിഷമത്തോടെ ആ വീട്ടിൽ നിന്നും ഇറങ്ങി ….. ജയാ തിരികെ എത്തുമ്പോൾ വിനോദ് മലർന്നു കിടക്കുകയാണ് ….. ഷാജിയുമായി സംസാരിച്ച കാര്യങ്ങൾ അവൻ ജയയോട് പറഞ്ഞു …. ജയ അവനെ സമാധാനിപ്പിച്ച് അവന്റെ തല നെഞ്ചോട് ചേർത്തു കിടന്നു …… രാവിലെ ഗോപി സാർ ആദിയുടെ വീടിന്റെ മുന്നിലുണ്ടായിരുന്ന മരക്കൊമ്പുകൾ മാറ്റിയിട്ട് കത്തിക്കുകയായിരുന്നു ഇത് കണ്ട വിനോദ് ജയക്ക് ആ കാഴ്ച കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു ….. കോടിശ്വരനായിരുന്ന നിന്റെ അച്ഛൻ ഒരു വളർത്തു പട്ടിയുടെ കൂട് വൃത്തിയാക്കുന്നു ?
ജയ ….. ആ വളർത്തു പട്ടിയുടെ വീട്ടിൽ നിന്നും എടുത്തുകൊണ്ടു വന്ന പാലിലാണ് രാവിലെ ചായ കുടിക്കാൻ പറ്റിയത് ….. ഇനിയും വല്ലതും ഉണ്ടാക്കി കഴിക്കണമെങ്കിലും അവിടെന്ന് കിട്ടണം …. ഇനി അച്ഛന്റെ കയ്യി ൽ ആകപ്പാടെ മുപ്പതിനായിരം രൂപയെ ഉള്ളു …. അച്ഛൻ ചെക്ക് സൈൻ ചെയ്തു തന്നു അത് ഞാൻ മേശക്ക് അകത്ത് വച്ചിട്ടുണ്ട് ……..
വിനോദ് അവളെ ദയനീയമായി നോക്കി …….
ജയ …. ഇനി അവനെ വിട്ടേക്ക് നമ്മൾ കൂട്ടിയാൽ കൂടുന്നതല്ല ഇപ്പോൾ അവന്റെ ആസ്തി ….. പറ്റിയത് പറ്റി നമുക്ക് അറിയാവുന്ന എന്തെങ്കിലും ചെറിയ ബിസ്സ്നെസ്സ് ചെയ്യാം ….. ഇതുവരെ ഉണടായതെല്ലാം നമുക്ക് മറക്കാം ….. കടം എത്ര ഉണ്ടെന്ന് നോക്ക് നമുക്ക് അത് വീടാം …. എന്റെ കയ്യിൽ കുറച്ചു സ്വർണമുണ്ട് ലയയുടെയും ഞാൻ വാങ്ങി തരാം …. ഞാൻ ചോദിച്ചാൽ അവൾ തരും ….
വിനോദ് അവളെ കെട്ടിപ്പിടിച്ചു രണ്ടുപേരുടെയും കണ്ണ് നിറഞ്ഞു ……
ജയാ ആദിയുടെ വീട്ടിലെത്തി ……
ജയാ …. അച്ഛൻ ഇന്നലെ ഇവിടെ ഉണ്ടായിരുന്നോ ….
ലയ …. ഇല്ലല്ലോ …. ആദി പോയതിന് ശേഷം ഇവിടെ വന്നു ….
ജയാ ….. നീ എന്തിനാ ഇവിടെ നിൽക്കുന്നത് ….. ? നമുക്ക് ഒരു അഭിമാനമൊക്കെ ഇല്ലേ / ? ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല …..
ലയ ജയയെ ഒന്ന് നോക്കി …… ചിരിച്ചുകൊണ്ട് പറഞ്ഞു ….. എനിക്ക് ഇപ്പോൾ ചെറിയ ഓർമ്മ പിശകുണ്ട് ? അന്ന് ചിലപ്പോൾ തലയിൽ കിട്ടിയ ആ അടി ആയിരിക്കാം ….. പിന്നെ നാളെ ബാക്കിയുള്ള സ്വത്തെല്ലാം ഞാൻ എന്റെ പേരിലേക്ക് മാറ്റാൻ പോകുകയാണ് ….. അച്ഛനെ പറഞ്ഞ് തിരിപ്പിക്കരുത് …. എന്നാൽ ഉള്ള സ്നേഹം കൂടി പോകും …. ഞാൻ പിന്നെ തിരിഞ്ഞു നോക്കില്ല …..
ജയാ …. ഞാൻ എതിർക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ / എനിക്ക് അറിയാം അത് എനിക്കും കൂടി വേണ്ടിയാണെന്ന് ….. നീ എന്നെ വഞ്ചിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട് …. അത് വിട്ടേക്ക് ഇവിടുള്ള ആ താമസം എനിക്ക് ദഹിക്കുന്നില്ല ….. അങ്ങിനെ ഒരു പരാതി അടിയന് ഉണർത്തിക്കാൻ ഉണ്ട് ….. അവൻ നാളെയങ്ങ് പോകും പേര് ദോഷം മാത്രം നിനക്കായിരിക്കും ……
ലയ …. അയ്യോ ആണോ … അത് ഞാൻ അങ്ങ് ക്ഷമിച്ചു …… നിന്റെയും അച്ഛന്റെയും മനസിലെ കറ ഇതുവരെ കഴുകി കളഞ്ഞില്ല അല്ലെ ….. പിന്നെ ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും ഇനി അതിലൊന്നും ഇടപെടാൻ വരണ്ട കേട്ടോ ചേച്ചി ….. ഓടിക്കോ ….
ജയാ …. ഞാൻ ഓടിക്കോളാം മറ്റുള്ളവരെകൂടി കുറിച്ച് ഓർത്താൽ നന്ന് …..
ലയ ….. കൂടുതൽ സംസാരിക്കാതെ ആ തേങ്ങാ തിരുമി വയ്ക്ക് ….. അച്ഛന് വല്ലതും തിന്നാൻ കൊടുക്കണം ……
വൈകുന്നേരം ……. വിനോദ് വീട്ടിലെത്തി … ഭയങ്കര സന്തോഷത്തിൽ ആയിരുന്നു …..
ജയാ …. എന്താ ഭയങ്കര സന്തോഷത്തിൽ ആണല്ലോ ?
വിനോദ് ….. സന്തോഷിക്കാതിരിക്കാൻ പറ്റുമോ ? …. വിചാരിച്ചതുപോലെ വലിയ ബാധ്യത ഒന്നും ഇപ്പോൾ കമ്പനിക്ക് ഇല്ല …. പിന്നെ നാളെ മുതൽ നീ കൂടി എന്നോടൊപ്പം വരണം ….. നമുക്കിനി ഒരുമിച്ച് ആ ബിസ്സ്നെസ്സ് മുന്നോട്ട് കൊണ്ടുപോകാം ….
ജയാ …. ശമ്പളം തരേണ്ടി വരും …..
വിനോദ് …. തരുമല്ലോ …..
ജയാ …. എത്ര …..
വിനോദ് …. നീ വിചാരിക്കുന്നതിലും കൂടുതൽ ……
വൈകുന്നേരം ഏഴു മണി …… ആദി പതിവിലും താമസിക്കുന്നതുകണ്ട് ലയ വിളിച്ചു …..
ലയ ….. ആദി യെന്ത താമസിക്കുന്നത് ……
ആദി ….. ഇത്തിരി വർക്ക് ഉണ്ടായിരുന്നു ….. ഇപ്പോൾ ഇറങ്ങും ……
ലയ ….. ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ ……
ആദി ….. എനിക്ക് വേണ്ടി കാത്തിരിക്കുന്ന ആരും ഇല്ലെന്ന് തോന്നി …… ഞാൻ തിരിച്ചു പോകുകയാണ് ….. ഒരു ഒറ്റപ്പെട്ട ഫീലിങ്ങ്സ് …. സഹിക്കുന്നതിലും അപ്പുറം ….. തിരിച്ചു വരണ്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു …… അവരുടെ കൂടെ ദൈവം എന്നെയും കൊണ്ടുപോയാൽ മതിയായിരുന്നു ….. ഈ ഒറ്റപ്പെട്ട ജീവിതം മടുത്തു …… ഒരു കൂടെപ്പിറപ്പെങ്കിലും വേണമായിരുന്നു ……
ലയ അതിനൊന്നും മറുപടി പറഞ്ഞില്ല …. അവൾ കേട്ടുകൊണ്ടിരുന്നു ….. ആദി ഫോൺ വച്ചു ….. ലയ പുറത്തേക്കിറങ്ങി കഴുകി വിരിച്ച തുണികൾ എടുത്തു …. ഷാജിയും ഭാര്യയും അതെല്ലാം കണ്ട് ചിരിച്ചുകൊണ്ടിരുന്നു ….. ലയ അവരെ നോക്കിയെങ്കിലും ഒരു പുച്ഛമനോഭാവമായിരുന്നു അവരുടെ മുഖത്ത് ….അപ്പോയെക്കും ജയ വന്നു ….. രണ്ടുപേരും വീടിന്റെ ഉള്ളിലേക്ക് പോയി ……
ആദി പറഞ്ഞതെല്ലാം ലയ ജയയോട് പറഞ്ഞു …….
അൽപ്പസമയം കഴിഞ്ഞ് ആദി എത്തി …… ലയ മൈൻഡ് ചെയ്യാതെ TV യുടെ മുന്നിൽ നിന്ന് എഴുന്നറ്റ് അടുക്കളയിലേക്ക് പോയി ……
ജയാ അവിടെത്തന്നെ ഇരുന്നു …….
ജയ ….. ആശാനേ ഒറ്റപ്പെടൽ ഫീൽ ചെയ്യുകയാണെങ്കിൽ നമുക്ക് ഒരു കല്യാണം കഴിക്കാം ….. ആ പഴയ സുന്ദരിക്കുട്ടി ഇപ്പോഴും കെട്ടിയിട്ടില്ല …… നമുക്ക് ഏതെങ്ങ് ആലോചിക്കാം …..
ആദി ലയയുടെ മുഖത്തെക്ക് നോക്കി …..
ജയ ….. എടാ ആദി ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ് ……നല്ലൊരു കുട്ടിയാണ് ഞാൻ വേണമെങ്കിൽ അച്ഛനെക്കൊണ്ട് ദൂരക്കുട്ടി ഒന്ന് സംസാരിച്ചുനോക്കാം …… നീ ഒന്ന് മൂളിയാൽ മതി ഉടനെ നിന്നെ ഞങ്ങൾ കെട്ടിക്കും ….. ഇവളെ ഇനി ആരും കെട്ടത്തൊന്നും ഇല്ല …. നീ അതും നോക്കി ഇരിക്കുകയൊന്നും വേണ്ടാ ….. ഞങ്ങൾക്കറിയാം നിനക്ക് ഞങ്ങളെ വലിയ ഇഷ്ടമാണെന്ന് …. എന്നും പറഞ്ഞ് നീ നിന്റെ ജീവിതമൊന്നും നശിപ്പിക്കണ്ട ….. അതെല്ലാം ഒരു വഴിക്ക് അങ്ങ് പോകും …… ഇല്ലെങ്കിൽ നീ വല്ല മദാമ്മയേയും നോക്ക് ഞങ്ങൾക്ക് അതും സമ്മതമാണ് ……
ആദി റൂമിലേക്ക് കയറി ….. അൽപ്പ സമയം കഴിഞ്ഞ് ലയ അവനെ വിളിച്ചു …….
ലയ …. ആദി ചായ തണുക്കും ……
ആദി പുറത്തേക്ക് വന്ന് ചായ കപ്പ് കയ്യിലെടുത്ത് പുറത്തേക്കിറങ്ങി ….ഷാജിയുടെ ടെറസിലേക്ക് നോക്കി … ഷാജിയും ഭാര്യയും പുറത്ത് നിൽപ്പുണ്ട് …. ആദിയോടൊപ്പം ലയയും പുറത്തേക്ക് വന്നു ….. ആദിയുടെ കയ്യിൽ പിടിച്ച് അവൾ ലാൻഡ് സ്‌കേപ്പിലേക്ക് ഇറങ്ങി …. മാക്സിമയം ആദിയോട് ചേർന്നവൾ നടന്നു …. ഷാജി അവിടെ നിന്നും തംസ്അപ്പ് കാണിച്ചു …. ആദി തിരിച്ചും ……
ചായ കുടിച്ച് രണ്ടുപേരും അകത്തേക്ക് കയറി …… ഷാജി പരിഹസിച്ചതാണെന്ന് രണ്ടുപേർക്കും മനസ്സിലായി ….
ആദി …. എന്തിനാ മറ്റുള്ളവരെക്കൊണ്ട് പരിഹസിക്കുവാൻ നിന്നുകൊടുക്കുന്നത് …….?
ലയ ….. ഒരിക്കൽ അവന്റെ ഭാര്യയായിരുന്നു ….. ഇപ്പോൾ അവനെക്കാളും സുന്ദരനും നെഞ്ചുറപ്പും ഉള്ളവനോടൊപ്പം നിൽക്കുമ്പോൾ അവനാണ് പരിഹസിക്കപ്പെടുന്നത് …… അത് കാണുമ്പൊൾ അവന്റെ ഉള്ളിൽ ഒരു തേങ്ങൽ ഉണ്ടാകും ……
ആദി …. എന്നിട്ടും എന്തിനാ എന്നെ ഇങ്ങനെ അകറ്റി നിർത്തുന്നത് …. എന്തിനും ഞാൻ കൂടെ നിൽക്കില്ലെന്ന് തോന്നുന്നുണ്ടോ ? ഒരു അമ്മയുടെ സ്നേഹം പോലും ഞാൻ ആഗ്രഹിക്കാൻ പാടില്ലെന്നുണ്ടോ ?
ലയ അവന്റെ മുഖത്തേക്ക് നോക്കി റൂമിലേക്ക് കയറി …..
രാത്രി …. ആധി നല്ല ഉറക്കമാണ് … ലയ അവന്റെ റൂമിലേക്ക് കയറി …. അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ കണ്ണു നിറഞ്ഞു ….. തലയിൽ തലോടി ഒരു ഉമ്മയും നൽകി അവൾ വാതിലടച്ച് പുറത്തേക്കിറങ്ങി …. അപ്പോയെക്കും ആദി ഉണർന്നിരുന്നു …..
പിറ്റേന്ന് രാവിലെ …..
ലയ …. ആദി ഇന്ന് ലീവ് എടുക്കാൻ പറ്റുമോ ?
ആദി അവളുടെ മുഖത്തേക്ക് നോക്കി …..
ലയ …. എനിക്ക് ഒന്ന് അമ്പലത്തിൽ പോകണം … കടയിൽ പോകണം …. നിനക്ക് കുറച്ചു തുണികൾ വാങ്ങണം ….. നമുക്ക് പുറത്തുനിന്ന് വല്ലതും കഴിക്കാം …. ചിലപ്പോൾ വരുമ്പോൾ ലേറ്റ് ആകും …… എന്തേ ?
ആദി …. പോകാം …..
ആദി കുളി കഴിഞ്ഞിറങ്ങി ….. അവന് ഉടുക്കാനായി ഒരു ജീൻസും ടി ഷർട്ടും ആണ് ലയ അവനവിടെ വച്ചിരുന്നത് …… അവൻ അത് ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങി ….. വാതിൽക്കലേക്ക് നോക്കി ആദിഞെട്ടിപ്പോയി …. ഒരു ജീൻസും ടോപ്പുമിട്ട് മുലകൾ കൂർത്തുപിടിച്ച് ലയ പടിയിറങ്ങി വരുന്നു …. അവളുടെ കയ്യിൽ ഒരു ഷാൾ ഉണ്ടായിരുന്നു …. ആദിയുടെ അടുത്തെത്തിയതും അവൾ ഷാൾ ഇട്ട് നെഞ്ച് മറച്ചു …….. ആധിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു …. കാര്യം അവൾക്ക് മനസ്സിലായി …..
ആദി …. കഴുത്തിൽ ഏതാ താലിയൊക്കെ ?
ലയ ….. അത് താലിയൊന്നും അല്ല മഞ്ഞ ചരടിൽ താലി മാത്രമല്ല കെട്ടുന്നത് …..
ആദി … ഞാൻ താലി മാത്രമേ മഞ്ഞ ചരടിൽ കെട്ടുന്നത് കണ്ടിട്ടുള്ളു …….
ലയ ….. അത് ഒരാൾ മറ്റുള്ളവരെ കാണുന്നതുപോലിരിക്കും …….
അവർ അമ്പലത്തിൽ എത്തി ….. തൊഴുത് പുറത്തേക്കിറങ്ങി …… ആദിയുടെ നെറ്റിയിൽ ലയ കുറിതൊട്ട്കൊടുത്തു …. അപ്പോയെക്കും അവിടെ വച്ച് പൂർണിമയെ കണ്ടു …… ലയ പെട്ടെന്ന് പോകാൻ നോക്കിയെങ്കിലും ആദി അവൾ അടുത്ത് വരുന്നതുവരെ കാത്ത് നിന്നു ….. ആദി കാറിനടുത്തേക്ക് നടന്നു കൂടെ പൂർണിമയും …. അവർ കുറെ വിശേഷങ്ങൾ പറഞ്ഞു …… അര മണിക്കൂറോളം ചിലവിട്ടു ….. രണ്ടുപേരും ലയയുടെ അടുത്തെത്തി ……
പൂർണിമ …… ചേച്ചി … ഷാജിച്ചേട്ടനുമായുള്ള പ്രശ്നങ്ങൾ അറിഞ്ഞു …… വിഷമം ഉണ്ട് ….. ഈ ആൺതരിയുടെ കൂടെ അങ്ങ് ഫ്രാൻസിലേക്ക് വിട്ടോ ….. രണ്ടുപേരും നല്ല ചേർച്ചയാണ് …… നിങ്ങളെ കണ്ടപ്പോയെ എന്റെ മനസ്സ് അത് പറഞ്ഞതാണ് …… ഞാൻ വെറുതെ പറയുന്നതല്ലകെട്ടോ …….. ചേച്ചിക്ക് ആദി ചേരും ….. യെന്ത ചേട്ടനൊരു കുറവ് ….. ചേച്ചിയും സൂപ്പറാണ് ….. ഈ പ്രായത്തിൽ ഇതുപോലെ അടിച്ചുപൊളിക്കണം …..
ആദി ….. എന്തക്കെയാണ് കൊച്ചേ പറയുന്നത് …..
പൂർണിമ …… ആദി … ചേച്ചിടെ മനസ്സിൽ ചേട്ടൻ ഉണ്ട് ….. അത് ചേച്ചിടെ മുഖം കണ്ടാൽ അറിയാം …… ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ സോറി …… മാപ്പ് ….. രണ്ടുപേരോടും ഞാൻ പറയുകയാണ് ….. തുറന്ന് സംസാരിച്ചില്ലെങ്കിൽ നിങ്ങൾക്ക് രണ്ടുപേർക്കും മാത്രമായിരിക്കും നഷ്ടം ……. ആദിചേട്ടാ സുമംഗലിയാക്കി പൊക്കി വീട്ടിൽ കൊണ്ടുപോയ്ക്കോ വേറെ ഒന്നും നോക്കണ്ട ….
പൂർണിമ ചിരിച്ചുകൊണ്ട് നടന്നകന്നു ….. ആദി വണ്ടിയിൽ കയറി … ലയയുടെ മുഖത്തേക്ക് നോക്കി … ചെറിയൊരു പുഞ്ചിരി ആ മുഖത്ത് ഉണ്ട് ……
ആദി ….. യെന്ത അടുത്ത പരിപാടി ?
ലയ …. സിറ്റിയിലേക്ക് വിട്ടോ ….. അവിടെ എത്തിയിട്ട് നമുക്ക് ആലോചിക്കാം …..
ആദി ….. ഏതായാലും സിറ്റിയിലെ ആരും നമ്മളെ അറിയാൻ പോകുന്നില്ല …… അവൾ പറഞ്ഞതുപോലെ നെറ്റിയിൽ സിന്ദൂരം കൂടി ഇട്ടോ ….. ഒരു സുമംഗലിയായി കാണാനുള്ള ആഗ്രഹം കൊണ്ടാണ് …..
ലയ …. ഒരു പെണ്ണ് കെട്ടിയിട്ട് അവളെ സുമംഗലിയായി കണ്ടാൽ മതി …… എന്നെ ഇപ്പോൾ അങ്ങിനെ കാണണ്ട …
ആദി …. കാറിന്റെ മുന്നിലിരുന്ന സിന്ദൂരമെടുത്ത് അവളുടെ സമ്മതത്തിനായി കാത്ത് നിൽക്കാതെ അവളുടെ നെറുകയിൽ ഇട്ടു …. അവൾ എതിർക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല …..
ആദി ….. ഇപ്പോഴാണ് സുന്ദരിയായത് ……. ഇനി ഇപ്പോൾ ആരും നോക്കുമെന്ന് വിചാരിക്കണ്ട ….. കല്യാണം കഴിഞ്ഞ പെൺപിള്ളേർക്കൊന്നും പയ്യന്മാരുടെ ഇടയിൽ വലിയ മാർക്കറ്റ് ഇല്ല ….
അവർ സിറ്റിയിലെത്തി …..
ആദി ……. എനിക്ക് വിശക്കുന്നു എന്തെങ്കിലും ചെറുതായി കഴിച്ചാലോ ?
ലയ ….. ഇന്നെനിക്ക് നല്ല ഹോട്ടലിൽ നിന്ന് ഫുഡ് വാങ്ങി തരണം ……
ആദി ….. ഇന്നല്ല എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ എന്നും നല്ല ഹോട്ടലിൽ നിന്നേ ഫുഡ് വാങ്ങി തരു ….
അതിന് മറ്റൊരര്ഥം ഉണ്ടായിരുന്നോ ? അവൾ അധികം അതിനെക്കുറിച്ച് ആലോചിക്കാനൊന്നും പോയില്ല … എന്നാലും അത് മനസ്സിൽ എവിടെയോ ഒന്ന് തട്ടി …..
ആദി …. പിന്നെ എന്നോട് മാക്സിമം ചേർന്ന് നടന്നോണം ….. ഇല്ലെങ്കിൽ വഴക്ക് കൂടിപോകുന്ന ഭാര്യയും ഭർത്താവും ആയിരിക്കുമെന്ന് മറ്റുള്ളവർ വിചാരിക്കും …….
അവൻ ലയയുടെ കയ്യിൽ പതിയെ പിടിച്ചു … അവൾ ആധിയുടെ മുഖത്തെക്ക് ചെറു പുഞ്ചിരിയോടെ നോക്കി ….. അവൾ എതിർക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല മുന്നോട്ടുള്ള നടത്തത്തിൽ അവൾ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു …….
ആദി ….. ഈ ഡ്രസ്സ് നന്നയി ചേരുന്നുണ്ട് കേട്ടോ …….. എനിക്ക് ഇഷ്ടമായി ….. ഇങ്ങനെയൊന്നും ഞാൻ ഇതുവരെ ഇട്ടുകണ്ടിട്ടില്ലല്ലോ ……
ലയ ….. ഇതുപോലെ ഒരുപാടെണ്ണമുണ്ട് …… ആദിക്ക് ജീൻസും ടി ഷർട്ടും യെടുത്തതുകൊണ്ട് ഞാൻ ഇത് ഇട്ടന്നേ ഉള്ളു ……
ആദി ….. നല്ല സുന്ദരിക്കുട്ടിയെപോലുണ്ട് ……
ലയ പുഞ്ചിരിച്ചുകൊണ്ട് ആദിയുടെ മുഖത്തേക്ക് നോക്കി ….. അവൾ നല്ല ഹാപ്പിയാണെന്ന് അവന് തോന്നി ……
അവർ ഭക്ഷണം കഴിഞ്ഞ് ഹോട്ടലിൽ നിന്നും ഇറങ്ങി ……
ആദി ….. ഫുഡ് എങ്ങിനെ ഉണ്ടായിരുന്നു ?
ലയ …. കൊള്ളാം സൂപ്പറായിരുന്നു ….. ഇങ്ങനെയൊക്കെ ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത് ….. ന്യൂ എക്‌സ്‌പീരിയൻസ് ….. ആദിക്കോ ……
ആദി ….. നന്നായിരുന്നു …. എന്നെ സ്നേഹിക്കുന്നവരുടെ കൈകൊണ്ട് ഉണ്ടാക്കി തരുമ്പോഴാണ് എനിക്കത് കൂടുതൽ രുചി തോന്നുന്നത് …..
ലയ അവന്റെ കണ്ണുകളിലേക്ക് നോക്കി ……
അവർ യാത്ര തുടർന്നു …..
ആദി …. നെക്സ്റ്റ് … യെന്ത പരിപാടി ?
ലയ …… ആദിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം ……. പിന്നെ സാധനങ്ങൾ വാങ്ങണം …… പിന്നെ സമയം പോലെ ചെയ്യാം ….
അവളുടെ സംസാരം മൃദുലമായി തുടങ്ങിയിരുന്നു …… ആജ്ഞാപിക്കലിൽ നിന്നും അപേക്ഷയിലേക്ക് അത് താഴാൻ തുടങ്ങി ……
ലയയുടെ മനസ്സിലും ഇതേ അവസ്ഥ ആയിരുന്നു …… എന്തിനും അവളുടെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുന്ന ആദിയിൽ ഇതുവരെ അവൾക്ക് കിട്ടാത്ത ഒരു സ്നേഹം അവൾ അറിയാൻ തുടങ്ങി ……. മനസ്സിൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ആ സന്തോഷം …… അവൾ തുണിവാങ്ങാൻ നിൽക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിലേക്ക് അവൾ നോക്കി …… അവളുടെ നെറുകയിലെ സിന്ദൂ രം….. മനസ്സിൽ പറഞ്ഞറിയിക്കാൻ സാധിക്കാതത്രെ സന്തോഷവും അഭിമാനവും …… അവൾ ആദിയെ നോക്കി ….. ആദി സൂപ്പർ ആണെന്ന് കൈകൊണ്ട് കാണിച്ചു …. ആദ്യമായി അവളുടെ ചുണ്ടിൽ നാണം വിടരുന്നത് അവൻ കണ്ടു ……
വീട്ടിലേക്ക് അവർ യാത്ര തിരിച്ചു …….
ലയ ……. ആ പൂർണിമ വന്നപ്പോൾ ആദിക്ക് ഒന്നും തോന്നിയില്ലേ ?
ആദി ….. എന്ത് തോന്നാൻ ?
ലയ ….. ഇഷ്ടമായിരുന്നില്ലേ ?
ആദി ….. ഉണ്ടായിരുന്നു …. അതിന് വേറേ അർഥങ്ങൾ ഒന്നും ഇല്ല ….. കൂടെ ജൂനിയർ ആയി പഠിച്ച കുട്ടി …..
ലയ …. ആദി അതിനെ സ്നേഹിച്ചിരുന്നില്ലേ ? മീൻസ് ലവ് ……
ആദി …… സ്നേഹിക്കാനോ ? ഇവിടുന്ന് പറഞ്ഞാൽ ഞാൻ സ്നേഹിച്ച് പ്രേമിച്ച് കൊല്ലും അവളെ …… എനിക്ക് സ്നേഹിക്കാൻ നിങ്ങൾ മൂന്ന് പേരും ഉള്ളപ്പോൾ ഞാൻ എന്തിനാ അവളുടെ പുറകെ പോകുന്നത് …… എന്റെ രണ്ട് പെൺപിള്ളേരും ഗോപിസാറും മതിയെനിക്ക് ….. വേറെ ആരും അതിന് പകരമാവില്ല ? എനിക്ക് അറിയാം നിങ്ങൾക്ക് എന്നോടുള്ള സ്നേഹം ……. വേറൊരു പെണ്ണിനും ഈ മനസ്സിൽ സ്നേഹമുണ്ടാവില്ല ഈ പറഞ്ഞ ലൗവും …….
ലയ ……. എപ്പോയെങ്കിലും തോന്നിയാൽ ?
ആദി ….. ഇനി അതിനെ എന്നെങ്കിലും കാണുമോന്ന് പോലും അറിയില്ല …. എന്ന് ഞാൻ തിരിച്ചു വരുമെന്നും ….. ഇനി ഉടനെയൊന്നും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല…. ഇനിയും ഒരു പത്ത് കൊല്ലം കഴിഞ്ഞു കാണാം …… ഞാൻ ഇവിടെ ഹാപ്പിയല്ല …. ബോറടിച്ചു തുടങ്ങിയിരിക്കുന്നു ….. അവിടെയാകുമ്പോൾ എപ്പോയും തിരക്കായിരിക്കും …. ഫ്രീ ആകുമ്പോൾ രണ്ടെണ്ണം അടിച്ചു സുഖമായി ഉറങ്ങാം ….. ആരുടെയും സങ്കടപ്പെടുത്തുന്ന മുഖം കാണാതെ ….
ലയ ….. ഇവിടെ വന്നിട്ട് ഇതുവരെ കഴിച്ചില്ലല്ലോ ?
ആദി …. കഴിക്കാനും വേണം ഒരു സന്തോഷം ……….
ലയ ….. ഇന്നൊരെണ്ണം വാങ്ങിയാലോ …. ?
ആദി ….. യെന്ത സന്തോഷം തോന്നുന്നുണ്ടോ ?
ലയ ….. മുമ് …. മുൻപെങ്ങും ഇല്ലാത്ത സന്തോഷം ……
ആദി …. എന്നാൽ വാങ്ങാം …….
എല്ലാം വാങ്ങിക്കൊണ്ടവർ വീട്ടിലെത്തി …… ജയാ അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു ….. ജയാ വണ്ടിയുടെ അടുത്തേക്ക് വന്നു …. ലയയെ കണ്ട ജയാ ഞെട്ടിപ്പോയി …. നെറുകയിൽ സിന്ദൂരമണിഞ്ഞ് ലയ ദേ എന്റെ മുന്നിൽ …..
ലയ ….. എന്താടി ഇങ്ങനെ നോക്കുന്നത് ?
ജയാ ….. എന്താടി നിന്റെ കല്യാണം കഴിഞ്ഞോ ? നീ സിന്ദൂരമൊക്കെ ഇട്ട് നിൽക്കുന്നു ….
ലയ …. ആഹ്ഹ അതോ ….. ആദിയുടെകൂടെ അമ്പലത്തിൽ പോയപ്പോൾ ഇട്ടതാണ് …. ആദിയൊന്ന് സന്തോഷിക്കട്ടെയെന്ന് കരുതി …….
അവർ സാധനങ്ങളുമായി അകത്തേക്ക് കയറി ……
ജയാ ….. ലയ … ഇന്ന് ഭയങ്കര ഹാപ്പിയാണല്ലോ … എന്താണെന്ന് എന്നോടുകൂടി പറയ് ….
ലയ …… ഒന്നുമില്ലെടി ……. ആദിയുടെ കൂടെ അടിച്ചു പൊളിച്ചതിന്റെ സന്തോഷമാണ് …. നല്ലൊരു ട്രിപ്പായിരുന്നു ….. പിന്നെ നല്ലൊരു കുപ്പി വാങ്ങിയിട്ടുണ്ട് വേണമെങ്കിൽ ഒന്ന് അടിച്ചിട്ട് പൊയ്ക്കോ ….
ജയാ …. എനിക്ക് വേണ്ട ….. നീ അടിച്ചിട്ട് കിടന്ന് ഉറങ്ങ് ….. അച്ഛൻ ഫുഡ് കഴിച്ചു ….. നിങ്ങളും പോയി വല്ലതും കഴിക്ക് ….. പിന്നെ ശ്രെദ്ധിക്ക് …
ലയ …. ആദിയെ ആണോ ശ്രദ്ധിക്കാൻ ……
ജയാ …. എല്ലാം കൊണ്ടും ഞാൻ പറഞ്ഞെന്നേയുള്ളൂ ……..
ലയ …… എന്താടി അവൻ കേറി എന്നെ പണിയുമെന്നാണോ ?
ജയാ …. അങ്ങിനെയും ഉണ്ട് …. അവൻ പണിഞ്ഞു കഴിഞ്ഞാൽ നിന്റെ നാളത്തെ സ്ഥിതി ആലോചിച്ചും ഉണ്ട് ….. അവൻ നല്ലൊരു ആണ്കുട്ടിയാമോളെ …. നിന്നെ തുലക്കും ….. പാണ്ടി ലോറി കയറിയ തവളയുടെ അവസ്ഥയാകും നിന്റേത് …. നമ്മുടെ വീട്ടിലെ കോന്തൻ ആണുങ്ങളെപോലെയല്ല …. ഇത്തിരി ചോരത്തിളപ്പൊക്കെ ഉണ്ട് …… നിന്നെ ദൈവം രക്ഷിക്കട്ടെ …..
ലയ …. അപ്പോൾ നിനക്ക് സമ്മതമാണ് ആദി എന്നെ തൊടുന്നതിൽ ….
ജയാ ….. നിനക്ക് അവനെ ഇഷ്ടമാണോ ? നീ എന്തിനാ ഷാജിച്ചേട്ടന്റെ വീട് മറഞ്ഞു നിന്ന ചെടിയെല്ലാം വെട്ടിച്ചത് …..
ലയ …… ഒരു മധുരപ്രതികാരം …… ഞാൻ അത്രയേ വിചാരിച്ചിട്ടുള്ളു ……
ജയാ …… നീ എന്തെന്ന് വച്ചാൽ ചെയ്ത തുലക്ക് … ഞാൻ പോകുന്നു … രാവിലെ ഞാൻ വരുമ്പോൾ അടിക്കാൻ എനിക്കും വച്ചിരിക്കണം …. രണ്ടുംകൂടി തീർക്കരുത് …..
അപ്പോയെക്കും ആദി അവിടേക്ക് വന്നു ……
ജയാ …. ആദി ….. ഇച്ചിരി എനിക്ക് വച്ചേക്കണം …….
ജയാ പുറത്തേക്കിറങ്ങി …….. ലയ ഡ്രസ്സ് മാറി ഹാളിലേക്ക് വന്നു ……..
ആദി ….. എന്തുപറ്റി … ഇന്ന് മുഖത്തൊരു തെളിച്ചം ഉണ്ട് …. ഇല്ലെങ്കിൽ വന്നുകേറുമ്പോൾ മുഖവും വീർപ്പിച്ചൊരു നിൽപ്പാണ് ….
ലയ …. അത് എന്നോടും സംസാരിക്കണം …
ലയ ….. ഇന്ന് അപര്ണയെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടല്ലോ ? എന്തൊരു ഒലിപ്പിരായിരുന്നു …. ആദി അവളെ സ്നേഹിക്കുന്നില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല ….. പക്ഷെ എന്നോട് സമ്മതിക്കാൻ ഒരു മടി … അതാണ് പ്രശ്നം ……
ആദി …. ഞാൻ ഒരാൾക്ക് വാക്കുകൊടുത്തിട്ടുണ്ടായിരുന്നു ….. എന്റെ ജീവൻ വേണമെങ്കിലും കൊടുക്കുമെന്ന് ….. ഇപ്പോൾ ചോദിച്ചാലും ഞാൻ ജീവൻ കൊടുക്കും …. അത് ഞാൻ കൊടുത്ത വാക്കാണ് …… തേങ്ങ വെട്ടുകാരൻ രാഘവൻ മകൻ ആദിത്യൻ …… അതിന് വേണ്ടിയാണ് ഞാൻ പുറകെ നടന്നത് ……
ലയ ….. ആദി … സത്യം …
ആദി …. ആഹ്ഹ്ഹ് സത്യം …. ഇതൊക്കെ ആരോട് പറയാൻ …… കെട്ടി കൂടെ താമസിപ്പിക്കണമെന്നൊന്നും ഇല്ലായിരുന്നു ഇത് വരെ …… അതിന് കഴുത്തനീട്ടി തരില്ലെന്നും എനിക്ക് അറിയാം അരുതാത്തതൊന്നും ഇതുവരെ ആഗ്രഹിച്ചിട്ടുമില്ല …….
ലയ ……. ഇപ്പോൾ എന്നെ ആഗ്രഹിക്കുന്നുണ്ടോ ? ഞാൻ കഴുത്ത് നീട്ടി തന്നാൽ ……
ആദി …. മുമ് ….. ഇനി അതും പറഞ്ഞ് എന്നോട് അടിക്ക് വരരുത് …… മനസ്സിനകത്ത് എപ്പോയോ കേറിക്കൂടി …..
ലയ അവന്റെ അടുത്തേക്ക് വന്നു ….. അവനെ കെട്ടിപിടിച്ച് കുറച്ചുനേരം നിന്നു ….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ……
ലയ …. നമുക്ക് അടിച്ചാലോ ?
ആദി …. ഒഴിക്ക് …… കട്ടക്ക് രണ്ടെണ്ണം അടിച്ചിട്ട് കിടന്നുറങ്ങാൻ നോക്കട്ടെ …..
ലയ അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അടുക്കളയിലേക്ക് പോയി ……. അവിടെ നിന്നുകൊണ്ട് ആദിയെ വിളിച്ചു …… ആദി അവിടേക്ക് ചെന്നു ….. ലയ …. ഗ്ലാസ് കഴുകികൊണ്ടിരിക്കുകയായിരുന്നു ….
ലയ …. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ /
ആദി …. പറയ് ,,,,,
ലയ ….. എനിക്ക് ആ സിന്ദൂരം ഇട്ടു തന്നപ്പോൾ എന്തായിരുന്നു മനസ്സിൽ …… ഞാൻ സമ്മതിക്കുമെന്ന് കരുതിയോ ? അതോ തുടച്ചു കളയും എന്ന് കരുതിയോ ….
ആദി ….. ഞാൻ എന്റെ പൂർണ മനസ്സോടെ ഇട്ടുതന്നതാണ് …. ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാമായിരുന്നു …. ആ മനസ്സിലെ സ്നേഹവും …. എന്നിലുള്ള പ്രതീക്ഷയുമാണ് ഈ വീടെന്നും ഞാൻ മനസ്സിലാക്കിയിരുന്നു ….. ഒരിക്കലും ഞാൻ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത എന്റെ ഒരു ആഗ്രഹവും പ്രതീക്ഷയും …..
ലയ ആവ്ന്റെ അടുത്തേക്ക് കൂടുതൽ അടുത്തു നിന്നു ……
ലയ ….. അതാണോ …. പൂർണിമയെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തത് ……..
ആദി …. മുമ് …..
ലയ …… എന്റെ സ്ഥാനത് ഇനി മറ്റൊരാൾ വരുമോ ?
ആദി …. എന്റെ ജീവൻ ചോദിച്ചാലും ഞാൻ തരുമെന്ന് പറഞ്ഞിട്ടുണ്ട് ……
ലയ ….. എന്നാൽ ഞാൻ മരിക്കുന്നതുവരെ എന്റെ കൂടെ ഉണ്ടാകുമോ ? ഒരു ഭാര്യയായിട്ടും അമ്മയായിട്ടും സഹോദരിയായിട്ടും കൂട്ടുകാരിയായിട്ടും ഞാൻ ആദിയോടൊപ്പം ഉണ്ടാകും ….. ഒരിക്കലും ഞാൻ തള്ളിപ്പറയില്ല …. എന്റെ ജീവനുള്ളിടത്തോളം ….. ആദിയേയും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നു …… എനിക്ക് അത് ആരോടും പറയാൻ പറ്റിയിരുന്നില്ല ആ കുട്ടി ഇന്ന് അങ്ങിനെ പറഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം തോന്നി ….. ആദി ആ സിന്ദൂരം എന്റെ നെറുകയിൽ ഇട്ടുതന്നപ്പോൾ അത് സത്യമായിരിക്കണേ ദൈവമേ എന്നാണ് ഞാൻ പ്രാർഥിച്ചത് ….ഒരു അസൂയ കൊണ്ടാണ് ആ കുട്ടിയെ കുറിച്ച് ഞാൻ അങ്ങിനെ ചോദിച്ചത് …. ആദിയുടെ ഉള്ളിൽ ഇത്രയും സ്നേഹം എനോട് ഉണ്ടായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു ….. ഇനി എന്റെ ആദിയെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല …..