ആദ്യത്തെ വേട്ട Part 3

Posted on

ജെയിംസ് വീട്ടിലേക്ക് പോകുമ്പോഴാണ് കാൾ വന്നത്..കൃഷ്ണൻ ആയിരുന്നു.

“ഡാ എന്തായി..”

“അവൾ ഇന്ന് തീരും..സോ ആ ചാപ്റ്റർ ക്ലോസ്..”

“ഡാ ജെയിംസെ ഒരു പ്രശ്നം ഉണ്ട്..അന്ന് എന്നെ വേറെ ഒരാൾ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആകുമോ..”

“അത് ഞാൻ മാനേജ് ചെയ്തോളാം..നീ പേടിക്കണ്ട..”

“അതല്ലേടാ..അവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…പക്ഷെ എവിടെയാ എന്ന് അറിയില്ല..അപ്പോൾ എന്നെയും അവനു മനസ്സിലാവില്ലേ..”

“എടാ അത് പീറ്റർ ആയിരിക്കും.

അവളുടെ അനുജൻ…ഒരു ഡ്രഗ് അടിക്ട് ആണ്..വെളിവില്ല.. നീ പേടിക്കണ്ട..”

അതും പറഞ്ഞു അവൻ ഫോൺ വച്ചു..വരാൻ പോകുന്ന പ്രശ്നം അവർ അറിഞ്ഞില്ല..

____________________________________

ആൻ പീറ്റേറിനെയും കൂട്ടി ചെന്നത് അവിടെയുള്ള ക്യാന്റീനിലേക്ക് ആയിരുന്നു..അവൾ രണ്ടുപേർക്കും ഓരോ ചായയും പറഞ്ഞു അവിടെ ഇരുന്നു..

“പീറ്റർ …സോറി…ഇത് നിന്നോട് എനിക്ക് പറയണം എന്ന് കുറെ ആയിട്ട് ഉണ്ടായിരുന്നു..പറ്റിപോയെടാ..ക്ഷമിക്… പ്ലീസ്..”

അവൻ ഒന്നും മിണ്ടിയില്ല..എന്നാൽ അവൻ അവന്റെ വലതുകൈ അവളുടെ കയ്യിൽ കോർത്തു..അവളുടെ കണ്ണിൽ അവന്റെ കണ്ണുകൾ കോർത്തു..

അവൾ അവനെ നിറകണ്ണുകളോടെ നോക്കി..

“എഡോ..ഞാൻ കഴിഞ്ഞ രണ്ടു വർഷം ആയിട്ട് ആകെ ….ഇപ്പൊ ഞാൻ തിരിച്ചു വന്നു..യാഥാർഥ്യത്തിലേക്ക്…ഞാൻ തിരിച്ചു പോയി ആൻ…എനിക്ക് ഇനി ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്..അത് വരെ…”

“പീറ്റർ പ്ലീസ്..പ്രിയ ചേച്ചിക്ക് പറ്റിയത് എനിക്കറിയാം..പക്ഷെ നീ ആ വഴിക്ക് പോകരുത്… പ്ലീസ്..”

“പിന്നെ ഞാൻ എന്ത് ചെയ്യണം ആൻ.. പറ.. എന്റെ ചേച്ചിയെ.. ഒരു മനുഷ്യൻ എന്ന പരിഗണന ആ നായ്ക്കൾ കൊടുത്തോ..”

“അറിയാം പീറ്റർ.. പക്ഷെ പ്രിയ ചേച്ചി ഒന്നു നോർമൽ ആകുന്നതുവരെ..ചേച്ചിക്ക് നിന്റെ സപ്പോർട്ട് വേണം…അതുകൊണ്ടു ചേച്ചി ഒന്നു റിക്കവർ ആകുന്നതുവരെ…”

“ഒക്കെ.. ചേച്ചി റിക്കവർ ആകുന്നതുവരെ ഞാൻ ഇവിടെ ഉണ്ടാകും..പക്ഷെ അത് കഴിഞ്ഞാൽ..”

“അത് കഴിഞ്ഞാൽ അവരെ തീർക്കാൻ ഞാനും കൂടെ ഉണ്ടാകും..”

അവൾ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു…

അവൻ ശാന്തൻ ആകാൻ തുടങ്ങിയിരുന്നു..

____________________________________

അവർ ഐ സി യുവിന്റെ മുന്നിൽ എത്തിയപ്പോൾ കുറച്ചു ആള്കരെ അവിടെ കണ്ടു..അച്ഛനും അവിടെ ഉണ്ടായിരുന്നു..വിൽഫ്രഡ് അവനെ കണ്ടതും അവന്റെ മാറ്റം കണ്ടു ഞെട്ടി..

“അച്ഛാ..എന്ത് പറ്റി.

.”

അവൻ പേടിയോടെ ചോദിച്ചു..

“പൊന്നുവിന് ബോധം വന്നു…പക്ഷെ അത്ര നല്ല കാര്യം അല്ല നടക്കുന്നത്…ഒന്നും മിണ്ടുന്നില്ല..എന്തിന് ഒന്നു നോക്കുക കൂടി ചെയ്യുന്നില്ല…”

അയാൾ അവന്റെ മേലെ കരഞ്ഞുകൊണ്ട് ചാഞ്ഞു..പീറ്റർ അച്ഛനെ ചേർത്തു പിടിച്ചു..

“അച്ഛാ…കരയരുത്… എല്ലാം ശരിയാകും..ഞാൻ ഇവിടെ ഇല്ലേ..”

അത് കേട്ടപ്പോൾ അയാൾ അവനെ നോക്കി..

“ഇപ്പൊ ആരാ അകത്തുള്ളത്..”

“അമ്മയും തോമസും ഉണ്ട്..”

അപ്പോഴാണ് അവരും ഇറങ്ങി വരുന്നത് കണ്ടത്…അവരുടെ മുഖത്തുനിന്നു അത്ര നല്ല കാര്യമല്ല നടന്നത് എന്നു അവനു വ്യക്തമായി..

അവൻ മെല്ലെ ഐ സി യുവിൽ കയറി…അവിടെ അകത്തു അവൻ അവളെ കണ്ടു…തലയിൽ പൂർണമായും ഒരു വലിയ കെട്ടുണ്ട്..അവളുടെ മുഖത്ത് ഓക്സിജൻ മാസ്കും ഉണ്ടായിരുന്നു.

അവൻ അവളുടെ അടുത്തിരുന്നു..അവൾ അവനെ നോക്കുന്നുകൂടി ഉണ്ടായിരുന്നില്ല…അവൻ അവളുടെ വലതു കൈയിൽ അവന്റെ കൈ വച്ചു…

“ചേച്ചി…”

അവൻ അവളെ വിളിച്ചെങ്കിലും അവനെ നോക്കിയില്ല..

“ചേച്ചി ഞാനാ പീറ്റർ..ചേച്ചി..”

അവന്റെ കണ്ണിൽ നിന്നും വെള്ളം അറിയാതെ തന്നെ വന്നിരുന്നു…

“എനിക്ക് അറിയാം ചേച്ചിക്ക് കുറെ കാലം ഒന്നും നമ്മളോട് മിണ്ടാതെ ഇരിക്കാൻ പറ്റില്ല എന്ന്..സാരില്ല…അവരോടു എങ്കിലും സംസാരിക്കണം..അച്ഛനും അമ്മയ്ക്കും അങ്ങനെ മിണ്ടാതെ ഇരുന്നാൽ സഹിക്കാൻ പറ്റില്ല..ഞാൻ കാത്തിരുന്നോളം..”

അതും പറഞ്ഞു അവൻ നടന്നകന്നു..അവൻ അറിയാതെ കരഞ്ഞു പോയി..അവളുടെ കണ്ണിൽ നിന്നും വെള്ളം വന്നു…

____________________________________

ദിവാകരൻ ആകെ ദേഷ്യത്തിൽ ആയിരുന്നു..എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ..അവളെ കൊല്ലാൻ വിട്ട ആൾകാർ പിന്നെ അയാളുടെ അടുത്തേക്ക് വന്നിട്ടും ഇല്ല..അയാളുടെ സെക്രട്ടറി ശ്രീകുമാർ അവിടെ ഉണ്ടായിരുന്നു..

“സർ സർ എന്തിനാ ടെൻഷൻ അടിക്കുന്നത്..അവളുടെ കയ്യിൽ ഇപ്പോൾ തെളിവുകൾ ഇല്ല..അത് തന്നെ വലിയ കാര്യം അല്ലെ..പിന്നെ ഇത് ചെയ്തത് ആ ബോംബെ കാരൻ ആണ്.. അവൾക്ക് വലിയ ബോധം ഇല്ലാത്തതുകൊണ്ട് അവനെ കണ്ടിട്ടും ഇല്ല.

ഇനി ജെയിംസിനെപ്പറ്റി ആണ് പേടി എങ്കിൽ അവനെ അവൾ സംശയിക്കുക കൂടി ഇല്ല..പിന്നെ എന്താ സാറേ..”

“അതല്ല പ്രശ്നം എന്റെ മകൻ ആണ് പ്രശ്നം..അവൻ ആണ് ഇത് തുലച്ചത്..”

ശ്രീകുമാർ അത് കേട്ട് എന്താണ് സംഭാവം എന്നറിയാതെ ദിവാകരനെ നോക്കി..

“എഡോ..അന്ന് വേറെ ഒരു സംഭവവും കൂടി ഉണ്ടായി…മനു അവിടെ പോയിരുന്നു..എന്തായി എന്നു നോക്കാൻ..അവൻ അവിടെ കണ്ടത് ചോരയിൽ ഒലിച്ചു നിൽക്കുന്ന അവളെ ആണ്..അവനും അന്നേരം കാമം മൂത്തു..എഡോ പക്ഷെ അവൻ ചെയ്തപ്പോ അവൾക്ക് ബോധം വന്നിരുന്നു..അവൾ അവനെ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആണ്..”

എല്ലാം കേട്ട ശ്രീകുമാർ അയാളെ നോക്കി..

“സാറേ..അങ്ങനെ ആണെങ്കിൽ നമ്മൾ ഇനി സൂക്ഷിചേ പറ്റു..”

“അതേഡോ…ഇനി സൂക്ഷിക്കണം..മകൻ ഒരു കഴിവെറി ആണെങ്കിലും സ്വന്തം ചോര ആയിപോയില്ലേ..”

“സർ പേടിക്കണ്ട….ഞാൻ നോക്കിക്കോളാം.

അവൾ ഒന്നും മിണ്ടില്ല…അത് ഞാൻ ഏറ്റു..”

ദിവാകരന് അപ്പോഴാണ് ആശ്വാസം വന്നത്…

____________________________________

കുറച്ചു ദിവസം കൂടി കഴിഞ്ഞു…പ്രിയ അവളുടെ അമ്മയോട് മാത്രം ആണ് മിണ്ടിയിരുന്നത്…പീറ്റേറിനോടും തോമസിനോടും അവൾ മിണ്ടാതെ ഇരുന്നത് അവരെ ഞെട്ടിരിച്ചിരുന്നു….പീറ്റർ അവർക്ക് താങ്ങും തണലും ആയി അവിടെ തന്നെ നിന്നു..

തോമസിനും പീറ്റർ അവിടെ നിന്നപ്പോൾ ആണ് ആശ്വാസം ആയത്..തോമസിനും പീറ്റർ അവിടെ ഉണ്ടായപ്പോൾ അവന്റെ സങ്കടം മുഴുവൻ ഇറക്കി വെക്കാൻ ഒരാൾ ആയി മാറിയിരുന്നു…

പ്രിയയെ സ്വന്തമായി ഒരു മുറിയിലേക്ക് മാറ്റി…അവൾക്ക് ഇപ്പോൾ ജീവൻ രക്ഷാ യന്ത്രങ്ങൾ ആവശ്യം ഇല്ലായിരുന്നു..എന്നാൽ അണുബാധയും പിന്നെ അവളുടെ സുരക്ഷയും മുൻകരുതി അവർ ഡിസ്ചാർജ് ചെയ്യാതെ ഇരുന്നു..

അപ്പോഴാണ് തോമസ് അവളുടെ മെഡിക്കൽ റിപ്പോർട്ട് മാറ്റി കളഞ്ഞതും അവളുടെ കേസ് ഇല്ലാതായതും അറിഞ്ഞത്..അവൻ മെഡിക്കൽ ഓഫീസറുടെ മുറിയിലേക്ക് കയറിച്ചെന്നു പ്രശ്നങ്ങൾ ഉണ്ടാക്കി…

വലിയ പ്രശ്നം ആയി മാറിക്കൊണ്ടിരുന്ന സമയത്താണ് പീറ്റർ അവിടേക്ക് കയറിച്ചെന്നത്…അവൻ തോമസിനെ പിടിച്ചു പുറത്തേക്ക് എത്തിച്ചു..ശേഷം അകത്തു കയറി വാതിൽ അടച്ചു..ഇപ്പോൾ അവനും ആ ഓഫീസറും മാത്രം ആയിരുന്നു മുറിയിൽ..

“താങ്ക്സ്.. എനിക്ക് വിലങ്ങു തടി ആയി നിന്നത് ആ കേസ് ആയിരുന്നു..ആര് പറഞ്ഞിട്ടായാലും ശരി…നന്ദി ഉണ്ട്..”

അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി..മെഡിക്കൽ ഓഫീസർ ആകെ തരിച്ചു പോയിരുന്നു..

ഇതേ സമയം ശർമിളയും വിൽഫ്രടും പുറത്തു ഇരിക്കുകയായിരുന്നു…

“അച്ഛാ..ഈ ആൻ ആയിട്ട് പീറ്ററിനു എന്താണ് ബന്ധം..”

അത് കേട്ട വിൽഫ്രഡ് ചിരിച്ചു..

“പ്രിയയുടെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..അഞ്ജലി..അവളുടെ അനുജത്തി ആണ് ആൻ.. ഈ അഞ്ജലിയുടെ അച്ഛനും അമ്മയും ഒക്കെ പണ്ട് മരിച്ചു പോയതാ..അവർ രണ്ടുപേരും പിന്നീട് വളർന്നത് ഒക്കെ നമ്മുടെ കൂടെയാണ്..

“അഞ്ജലി എവിടെ കണ്ടില്ലലോ..”

അത് കേട്ടപ്പോൾ വിൽഫ്രഡ് അവളെ നോക്കി..

“അവൾ ഇന്ന് ജീവനോടെ ഇല്ല..അതായിരുന്നു നമ്മുടെ കുടുംബം മുഴുവൻ തകർത്തത്..”

“എന്താ അച്ഛൻ പറയുന്നത്..”

“നമ്മുക്ക് കുറച്ചു മാറി നിൽക്കാം..”

അതും പറഞ്ഞു അയാൾ ശര്മിളയെയും കൊണ്ടു പുറത്തു വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി…

“പീറ്റർ എന്ജിനീറിങ് കഴിഞ്ഞപ്പോൾ ഒരു ചെറിയ ആവശ്യത്തിനു മുംബൈയിൽ പോയതാണ്…പിന്നീട് കുറെ കാലം വന്നില്ല..പിന്നീട് വന്നു..അവനു അവിടെ ഒരു ജോലി കിട്ടി എന്നാണ് എല്ലാരോടും പറഞ്ഞത്..എന്നാൽ എന്നോട് അവൻ സത്യം പറഞ്ഞിരുന്നു..”

“എന്ത് സത്യം…”

“അവൻ ഒരു അസ്സസിൻ ആയിരുന്നു..ഒരു വേട്ടക്കാരൻ..ആർക്കു വേണ്ടിയാണ് അവൻ ഇത് ചെയ്യുന്നത് എന്ന കാര്യം അവനും പറഞ്ഞിട്ടില്ല.. പക്ഷെ മരിച്ചവർ ആരും ജീവിക്കാൻ അർഹത ഉണ്ടായിരുന്നവർ അല്ല..

എന്നാൽ ഒരു തവണ അത് തെറ്റി..പീറ്ററിന്റെ ഐഡന്റിറ്റി അവൻ കൊന്നു തള്ളിയ ആളുടെ ആൾകാർ അറിഞ്ഞു…അവനെതിരെ പ്രതികാരം ആയി അവർ ചെയ്തത് മുംബൈയിൽ ഒരു ടെക്നോ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ജലിയെ അവർ..”

അത് അറിഞ്ഞ പീറ്റർ അവർ എല്ലാവരെയും കൊന്നു തള്ളി..ക്രൂരമായി..ചിത്രവധം ചെയ്തു…പക്ഷെ നഷ്ടപ്പെട്ടത് തിരിച്ചുവരില്ലലോ..അഞ്ജലി മരിച്ചതിന് കാരണം അവൻ ആണെന്ന് ആൻ വിശ്വാസിച്ചു..അത് അവരെ അകറ്റി..അതോടെ അവൻ പൂർണമായും തകർന്നു..

സത്യങ്ങൾ മനസ്സിലാക്കി ആൻ തിരിച്ചു വന്നെങ്കിലും അവൻ പൂർണമായും പോയിരുന്നു…ഇപ്പോൾ പ്രിയ…”

“പ്രിയക്ക് അറിയില്ലേ അവന്റെ ജോലി..”

“ഇല്ല…അവൾക്ക് അറിയില്ല.. അവന്റെ ആഗ്രഹം ആയിരുന്നു അവൾ ഒരിക്കലും അറിയരുത് എന്ന്.. അവനിൽ ഇപ്പോൾ ഉള്ള പേടി അവന്റെ ഏതെങ്കിലും ശത്രു ആണോ പ്രിയയെ..’

ശര്മിളക്ക് കാര്യങ്ങൾ മനസ്സിലായിരുന്നു…

____________________________________

“പീറ്റർ നീ എന്തിനാ അന്ന് ഹെറോയിൻ യൂസ് ചെയ്തത്”

ആനിന്റെ ചോദ്യം കേട്ട അവൻ അവളെ നോക്കി..

“ഹെറോയിൻ… നോ അത് ഞാൻ ഉപയോഗിക്കാറില്ല..”

“പിന്നെ എങ്ങനെ അത് നിന്റെ ചോരയിൽ വന്നു..”

അത് കേട്ട അവൻ അവളെ നോക്കി..അത് അവൻ അറിയാതെ അവന്റെ ചോരയിൽ വരണമെങ്കിൽ അവർക്ക് മാത്രമേ അതിനു സാധിക്കു…അവന്റെ കൂട്ടുകാർ..

അവനു കാര്യങ്ങൾ മനസ്സിലായി എന്നു അറിഞ്ഞ ആൻ അവന്റെ കയ്യിൽ പിടിച്ചു അവനെ അവന്റെ വാക് ഓർമിപ്പിച്ചു..

അവൻ പ്രിയയുടെ മുറിയിലേക്ക് പോയി…അവിടെ അവൾ ഒറ്റയ്ക്ക് ആയിരുന്നു..അവൻ അവളുടെ അടുത്തു ഇരുന്നു…

“പീറ്റർ എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം..പ്ലീസ് ..”

അത് കേട്ട പീറ്റർ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി…

അവൻ അവിടെ പുറത്തു ഇറങ്ങിയപ്പോൾ അവിടെ ശർമിള ഉണ്ടായിരുന്നു..

“ചേച്ചി ഒന്നു വരുവോ.. എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം…”

അത് കേട്ട ശർമിള അവന്റെ കൂടെ പോയി..അവൻ അവളെയും കൊണ്ടു വണ്ടിയിൽ കയറി ..അവൻ തന്നെ ആണ് വണ്ടി ഓടിച്ചത്..അവൻ ഒരു കായലിന്റെ കരയിൽ ആണ് നിർത്തിയത്..അവൻ അതിൽ നിന്നും ഇറങ്ങി ..ശർമിളയും…

അച്ഛൻ ഞാൻ ആരാണെന്ന കാര്യം പറഞ്ഞിട്ടുണ്ടാകും…പ്രിയക്ക് ആരൊക്കെയ ശത്രുക്കൾ ഉള്ളത്..ഇത് എന്റെ ശത്രു അല്ല..ഇത് ചെയ്തത് അവളുടെ ശത്രു ആണെന്ന കാര്യം എനിക്ക് അറിയാം…

“പ്രിയക്ക് പല ശത്രുക്കളും ഉണ്ട്…പക്ഷെ ഈ അടുത്തു ഉണ്ടായ ശത്രു മന്ത്രി ദിവാകരൻ ആണ്..അയാളുടെ ഒരു അഴിമതി കേസ് പ്രിയ ആണ് പുറത്തേക്ക് കൊണ്ടുവന്നത്…”

“ദിവാകരൻ…അയാളുടെ ഡീറ്റൈൽസ് എനിക്ക് എടുത്തു തരണം… പേടിക്കണ്ട..ഞാൻ പ്രിയ പൂർണമായും ഒകെ ആകാതെ വേട്ടയ്ക്ക് ഇറങ്ങില്ല…”

“ഞാൻ എടുത്തു തരാം…”

“ഇത് നമ്മൾ രണ്ടാൾക്കാരുടെ ഇടയിൽ നിൽക്കണം..മൂന്നാമത് ഒരാൾ വേണ്ട…”

“ഒകെ..”

അവൾ അതിനു സമ്മതിച്ചു..അവന്റെ ആദ്യത്തെ പടി ആയിരുന്നു ശത്രുക്കളെ പറ്റി പഠിച്ചു വക്കുക..അത് അവൻ തുടങ്ങിയിരുന്നു..

____________________________________

രാത്രി അവൻ പ്രിയയുടെ വീട്ടിലേക്ക് പോയി..അവിടെ പോലീസ് ബാരികടുകളോ സ്റ്റിക്കറോ ഒന്നും ഇല്ലായിരുന്നു..ആ വീട് മുഴുവൻ വൃത്തിയാക്കിയിരുന്നു..

അവൻ അവന്റെ മുറിയിലേക്ക് കയറി..അവന്റെ ലാപ്ടോപ്പ് എടുത്തു..അതിൽ അവന്റെ മെയിലിൽ ശർമിള അയച്ച മെസ്സേജുകൾ ഉണ്ടായിരുന്നു..

അവൻ അത് എടുത്തു..അതിൽ ദിവകാരന്റെ എല്ല ഡീറ്റൈലുകളും ഉണ്ടായിരുന്നു….അവൻ എല്ലാം പരിശോദിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആ കാഴ്ച കണ്ടത്…

ദിവകാരന്റെ മകൻ മനുവും അവന്റെ സുഹൃത്തു ചന്ദ്രുവും… അപ്പോഴാണ് അവന്റെ ബ്ലഡിൽ എങ്ങനെ ഡ്രഗ് വന്നു എന്ന കാര്യം അവനു മനസ്സിലായത്…

അവൻ അതിലുള്ള ഓരോ ആള്കാരുടെയും ഡീറ്റൈലുകൾ എഴുതി എടുക്കാൻ തുടങ്ങി…

____________________________________

ജെയിംസ് വീട്ടിൽ എത്തിയപ്പോൾ ആൽവിന അവിടെ അകത്തു ഉണ്ടായിരുന്നു..അവൾ അകത്തേക്ക് കയറിവന്ന ജെയിംസിനെ നോക്കി.

“എന്താടോ ഇങ്ങനെ ഇരിക്കുനേ.”

അവൻ അവളുടെ അടുത്തിരുന്നു..

“പേടിയാകുവാ ഇച്ഛായാ… നമ്മൾ കാരണം അല്ലെ അവൾക്ക് ഇങ്ങനെ സംഭവിച്ചത്…അവർ സത്യങ്ങൾ അറിഞ്ഞാൽ…”

“നീ പേടിക്കല്ല എന്റെ അൽവി… ദിവാകരൻ സർ എല്ലാം നോക്കും..നീ പേടിക്കണ്ട…”

അത് കേട്ടപ്പോൾ ആണ് അവൾക്ക് സമാധാനം ആയത്..അവൻ അവളുടെ ചുണ്ടിൽ ഒരു മുത്തവും നൽകി എഴുന്നേറ്റു..

__________________________________

തോമസും വിൽഫ്രടും പ്രിയയുടെ അലറി ഉള്ള വിളി കേട്ടാണ് മുറിയിലേക്ക് ഓടി ചെന്നത്..അവർ അവിടെ കണ്ടത് പേടിച്ചു വിരണ്ടിരുന്ന പ്രിയയെ ആണ്.. അവൾ നന്നായി ശ്വാസം വലിക്കുന്നുണ്ടായിരുന്നു…ആകെ പേടിച്ചു ഇരുന്നതുപോലെ…

തോമസ് അവളുടെ അടുത്തു ഇരുന്നു അവളുടെ തോളിൽ കൈ വച്ചെങ്കിലും അവൾ അത് തട്ടി തെറിപ്പിച്ചു..അവൾ അവനെയും പേടിയോടെ നോക്കി..

അവൾ വല്ലാതെ പേടിച്ചിരുന്നു…തോമസ് ഒന്നും പറയാതെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി…അവൾക്ക് ബോധം വന്നതുമുതൽ അവൾ ഒരു പുരുഷനെയും അവളെ സ്പർശിക്കാൻ വിടാറില്ലായിരുന്നു… തോമസിനെയും…

പ്രിയയെ പിന്നീട് വന്ന ഒരു നഴ്‌സ് മയക്കി കിടത്തി…അവൾ പോയ ശേഷം ആണ് ഒരു മാസ്‌ക് ഇട്ട ഒരാൾ അകത്തേക്ക് കയറിപോയത്..

തോമസും വിൽഫ്രടും അത് ഡോക്ടർ ആണെന് കരുതി മൈൻഡ് ആക്കിയില്ല..

ആ മാസ്‌ക് ധരിച്ച ആൾ അവളുടെ അടുത്തേക്ക് ചെന്നു.. ശേഷം അവളുടെ ഡോക്ടർ കോട്ടിൽ നിന്നും ഒരു ബ്ലേഡ് എടുത്തു..ശേഷം അവളുടെ കഴുത്തിൽ വരയാൻ നോക്കിയെങ്കിലും ഒരു കൈ അവന്റെ കയ്യിൽ പിടിച്ചിരുന്നു..അവനു കൈ അനക്കാൻ കഴിഞ്ഞില്ല..

അവൻ തിരിഞ്ഞു നോക്കിയതും അവന്റെ മുഖത്തുതന്നെ ഒരു പഞ്ച് കിട്ടി..അവനു സ്പോട്ടിൽ ബോധം പോയി അവളുടെ മുകളിലേക്ക് വീഴാൻ നോക്കിയെങ്കിലും അവൻ പിടിച്ചു അവനെയുംകൊണ്ടു ടോയ്ലറ്റിലേക്ക് കയറി..

പീറ്റർ ആയിരുന്നു അത്..അവൻ ആ മുഖം മൂടി വന്ന ആളുടെ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു..ശേഷം അവന്റെ കഴുത്തിൽ ഒരു മരുന്ന് ഇന്ജെക്ട് ചെയ്‌തു…

അപ്പോഴാണ് ആൻ ഒരു വലിയ മരുന്നുകൾ ഉന്തി കൊണ്ടുപോകുന്ന ട്രോളിയും കൊണ്ടു അകത്തേക്ക് കയറിയത്..

അവൾ അവനെ വിളിച്ചതും അവൻ ആ ബോധം പോയവനെയും കൊണ്ടു അകത്തേക് വന്നു..ആ ട്രോളിയുടെ അടിയിലേക് അവനെ ഇട്ടു..

“താഴെ കാർ ആ മരത്തിന്റെ സൈഡിൽ ആണ് പാർക്ക് ചെയ്തത്.. നീ ഈ ട്രോളി അവിടെ ഇട്ടാൽ മതി..”

അവൾ തലയാട്ടി പുറത്തേക്ക് ഇറങ്ങി…പുറത്തേക്ക് പോകുമ്പോൾ തോമസും വിൽഫ്രടും അവളെ കണ്ടിരുന്നു..എന്നാൽ അവർ അറിഞ്ഞില്ല പ്രിയയെ കൊല്ലാൻ വന്ന ഒരുവൻ അതിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം..

പീറ്റർ പ്രിയയുടെ അടുത്തിരുന്നു..അവളുടെ മടിയിൽ അവൻ തല വച്ചു അവിടെ കിടന്നു…അവനു അറിയാമായിരുന്നു അവൾക്ക് അവൻ അങ്ങനെ കിടന്നത് ഒരിക്കലും അറിയാൻ കഴിയില്ല എന്ന്..

അവളുടെ തളർന്ന കാലുകൾ അവൻ തൊട്ടു..അവന്റെ ഉള്ളിൽ ദേഷ്യം ആണ് നിറഞ്ഞത്..അവരെ എല്ലാവരെയും ഭസ്മം ആക്കാൻ ഉള്ള ദേഷ്യം…

അവൻ പണ്ട് അവളുടെ മടിയിൽ കിടന്നുറങ്ങിയ ദിനങ്ങൾ ഓർത്തു..ആ ദിവസങ്ങൾ …അന്ന് ആ കാലുകൾക്ക് ഉണ്ടായിരുന്ന ചൂട് ഇന്നില്ല..ഒരു തണുപ്പ്‌ മാത്രം…

അവൻ അവളുടെ മടിയിൽ കിടന്നു അറിയാതെ ഉറങ്ങിപ്പോയി…

രാവിലെ പ്രിയ എഴുന്നേറ്റപ്പോൾ അവൾ കണ്ടത് അവളുടെ മടിയിൽ കിടന്നുറങ്ങുന്ന പീറ്ററിനെ ആണ്..അവൾക്ക് എന്നാൽ അത് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല…

അവൾക്ക് മനസ്സിൽ വലിയ സങ്കടം വന്നു..അപകടത്തിന് ശേഷം അവനെ പൂർണമായും അവൾ ഒഴിവാക്കിയിരുന്നു..എന്നാൽ അത് അവനെ ഒരുപാട് മാറ്റി എന്ന കാര്യം അവൾക്ക് മനസ്സിലായി…

അവൾ അവന്റെ തലയിൽ പതിയെ തലോടി…അവൻ ആ ഉറക്കത്തിൽ ആയിരുന്നതുകൊണ്ടു അറിഞ്ഞില്ല..അപ്പോഴാണ് തോമസും വിൽഫ്രടും ഡോക്ടറും അകത്തേക്ക് കയറി വന്നത്..

പ്രിയ അപ്പോൾ ചെയ്യുന്നത് കണ്ട അവർ ഞെട്ടി..തോമസ് വന്ന് വിളിച്ചപ്പോൾ ആണ് പീറ്റർ എഴുന്നേറ്റത്..അപ്പോൾ അവൻ കണ്ടത് ഉണർന്നിരുന്ന പ്രിയയെ ആണ്..

അവൻ പെട്ടെന്ന് തന്നെ എഴുനേറ്റു പുറത്തേക്ക് പോയി..അവനും ഇപ്പോൾ നടന്ന കാര്യം ഒരു ആശ്ചര്യം ആയിരുന്നു..

ഡോക്ടർ പ്രിയയോട് കുറെ കാര്യങ്ങൾ സംസാരിച്ചു.. അവളെ ഇന്നു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിചു..ഇന്ന് അവളുടെ തലയിൽ ആ വലിയ കെട്ടില്ല.. എന്നാൽ അവളുടെ നീണ്ട മുടി മുറിച്ചു ചെറുതാക്കിയിരുന്നു….ചെറിയ ഒരു കെട്ട് ഇപ്പോഴും തലയിൽ ഉണ്ട്..

അവർ അവളെയും കൊണ്ടു വീട്ടിലേക് പോയി..പീറ്റർ അവനെയും കൊണ്ടു നേരത്തെ തന്നെ വീട്ടിലേക് വന്നിരുന്നു…പീറ്റർ അവനെ ആ പുറത്തുള്ള കൃഷ്ണൻ താമസിച്ച ഔട്ട് ഹൗസിൽ ഇട്ടിരുന്നു..

അപ്പോഴാണ് ഒരു ബെൻസ് കാർ വീടിന്റെ മുറ്റത്തേക്ക് കയറി വരുന്നത് കണ്ടത്..അതിൽ നിന്നും ഇറങ്ങിയ തോമസ് വണ്ടിയുടെ ടിക്കിയിൽ നിന്നും ബാഗുകളും എല്ലാം ഇറക്കി…ഒപ്പം ഒരു വീൽ ചയറും …അത് കണ്ട പീറ്റർ താഴേക്ക് ചെന്നു..തോമസ് അവളെ എടുത്തു മുറിയിലേക്ക് കൊണ്ടുപോയി..

വിൽഫ്രഡ് ആ വീഴ്‌ചയറും എടുത്തു അകത്തേക്ക് കയറുമ്പോൾ ആണ് ഇതൊക്കെ കണ്ടു നോക്കി നിൽക്കുന്ന പീറ്ററിനെ കണ്ടത്.

“മാറ്റം വന്നിട്ടുണ്ട്..അവനോടു ഇന്ന് സംസാരിച്ചു.. എല്ലാരോടും..പിന്നെ തൊടാൻ വിടാതെ ഇരുന്ന അവൻ അല്ലെ ഇപ്പൊ അവളെ കൊണ്ടുപോയത്…

പിന്നെ നിന്നെ നോക്കുക കൂടി ചെയ്യാത്ത ആൾ അല്ലെ ഇന്ന് രാവിലെ മിണ്ടാതെ ഇരുന്നത്.. ഡോക്ടർ പറഞ്ഞത് മാറ്റം ഇനിയും വരും എന്നണ്..

അവൻ അതിനു ഒരു ചിരി പാസാക്കി..

അവൻ ബാഗുകൾ എല്ലാം എടുത്തു വച്ചു..

അങ്ങനെ അത്താഴത്തിനുള്ള സമയം ആയി…പീറ്റർ വരുമ്പോൾ പ്രിയ അടക്കം എല്ലാവരും അവിടെ മേശയിൽ ഉണ്ടായിരുന്നു..അവൻ പ്രിയക്ക് നേരെ എതിരായി ഇരുന്നു…

കുറെ വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് പീറ്റർ എല്ലാവരുടെയും കൂടെ ഇരിക്കുന്നത്..അത് അവനു നൽകിയ സന്തോഷം ചെറുതായിരുന്നില്ല…പ്രിയ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു..എന്നാൽ അവനു നോക്കാൻ ചെറിയ മടി പോലെ തോന്നി..

ഹോസ്പിറ്റലിൽ ഉണ്ടായിരുന്നപ്പോൾ അവനെ അവൾ പൂർണമായും അകറ്റി നിർത്തിയതുകൊണ്ടുതന്നെ അവനു അവളെ നോക്കാൻ ഒരു മടി ഉണ്ടായിരുന്നു..അവൾക്കും അത് മനസ്സിലായി..

എല്ലാവരും അന്ന് നല്ല സന്തോഷത്തിൽ ആയിരുന്നു..രണ്ടുപേരൊഴികെ…പ്രിയ ഭക്ഷണം കഴിക്കുന്നതിൽ പൂർണ ശ്രദ്ധ കൊടുത്തിരുന്നില്ല…അതുകൊണ്ടു തന്നെ അവൾ നന്നായി കഴിക്കുന്നുണ്ടായിരുന്നില്ല…പീറ്റർ ആകട്ടെ പൂർണമായും ഭക്ഷണം കഴിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ…

“എടാ എന്തൊരു തീറ്റി ആഹ്‌ടാ..കുറച്ചു മെല്ലെ കഴിക്ക്..പിന്നെ നമ്മൾ ഇവിടെ ഉണ്ടെന്ന കാര്യം കൂടി ഒന്നു ഓർക്..”

തോമസ് പറഞ്ഞതും പ്രിയ ഒഴികെ എല്ലാരും ചിരിച്ചു..പീറ്റർ അവരെ നോക്കി ഒരു ചെറിയ ചിരി ചിരിച്ച ശേഷം ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കൊടുത്തു..

ശേഷം ആരോടും ഒന്നും മിണ്ടാതെ അവൻ മുകളിലെ അവന്റെ മുറിയിൽ കയറി വാതിൽ അടച്ചു…അവൻ ഫോൺ എടുത്തു ആനിനെ വിളിച്ചു…

ഇതേ സമയം അവൾ ഡ്രൈവ് ചെയ്യുകയായിരുന്നു..

“ആഹ് പീറ്റർ..എന്താടാ..”

“നീ പറഞ്ഞ വാക് ഞാൻ പാലിച്ചു..”

“എന്ത്..”

“ചേച്ചി ഇപ്പോൾ ഓകെ ആണ്…ചേച്ചിക്ക് കാവൽ ആയി അച്ഛനും ചേട്ടനും ഉണ്ട്..ഇനി ഞാൻ ഇറങ്ങാൻ പോകുകയാണ്..എന്റെ വേട്ടയ്ക്ക്..”

അവൾ ഒന്നും പറഞ്ഞില്ല.. അവൾക്ക് അറിയാമായിരുന്നു പീറ്ററിനെ പിടിച്ചു വയ്ക്കാൻ കഴിയില്ല എന്ന്…

“നീ ഇറങ്ങു..സൂക്ഷിക്കണം..ഞാൻ ഉണ്ട് കൂടെ..”

“ലൗ യൂ ഡിയർ..”

അതും പറഞ്ഞു അവൻ ഫോൺ വച്ചു…

.പീറ്റർ രാത്രി ആയതും എല്ലാരും ഉറങ്ങി എന്നു ഉറപ്പു വരുത്തി ആ ഔട്ട് ഹൗസിലേക്ക് കയറി..

അവിടെ അകത്തു കയറിയപ്പോൾ കണ്ടത് താഴെ പേടിച്ചു ഇരിക്കുന്ന അവനെയാണ്…

പീറ്റർ അവന്റെ അടുത്തിരുന്നു..

“നിന്റെ റോൾ എനിക്ക് മനസ്സിലായി..നിന്നെ വിട്ടവരുടെയും… അതുകൊണ്ടു ഇനി നിന്റെ ആവശ്യം എനിക്ക് ഇല്ല..”

അതും പറഞ്ഞു അവൻ ഒരു വലിയ കത്തി എടുത്തു….

“എന്റെ ചേച്ചിയെ കൊല്ലാൻ നോക്കിയത്തിന് എന്റെ നിയമ പുസ്തകത്തിൽ ഒരു നിയമം മാത്രമേ ഉള്ളു..മരണം…”

അതും പറഞ്ഞു അവൻ ആ കത്തി അവന്റെ കഴുത്തിൽ കുത്തി ഇറക്കി..

അവന്റെ കരച്ചിൽ വായയിൽ തിരുകിയ തുണിയിൽ ഇല്ലാതായി..അവന്റെ ചലനം ഇല്ലാതാകുന്നത് വരെ അവന്റെ കഴുത്തിൽ ആഞ്ഞു ആഞ്ഞു കുത്തുകൊണ്ടിരുന്നു..നിലത്തു അവൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു..ആ ചോര മുഴുവൻ ആ ഷീറ്റിൽ പരന്നു…

അവന്റെ ചലനം ഇല്ലാതായി എന്നു മനസ്സിലാക്കിയ പീറ്റർ അവന്റെ ബോഡി വലിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കയറ്റി..ശേഷം അവൻ ആരും കാണാതെ അവന്റെ കാറിൽ കയറ്റി…

ശേഷം അവൻ കയ്യും കഴുകി വീട്ടിലേക്ക് കയറി..പീറ്റർ…അവന്റെ വേട്ട തുടങ്ങിയിരുന്നു…

തുടരും…

ഈ പാര്ടിലും പേജുകൾ കുറവാണ് എന്നറിയാം..ഈ ഒരു സ്ഥലത്ത് കഥ നിർത്തണമായിരുന്നു…അതുകൊണ്ടാണ്… അടുത്ത ഭാഗം മുതൽ പേജുകൾ കൂടും…ഒപ്പം കഥയുടെ യഥാർത്ഥ ട്രാക്കിൽ കയറുകയും ചെയ്യും..

പിന്നെ ഒരു സഹായവും കൂടി ചെയ്യണം..ഞാൻ ഇതിൽ കുറച്ചു കഥാപാത്രങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..പലരും കഥകൾ വായിക്കുന്നത് പലരെയും ആ കഥാപാത്രത്തിൽ സങ്കല്പിച്ചിട്ടാണ്..

അപ്പോൾ എനിക്കും എഴുതാൻ ഇഷ്ടവും അങ്ങനെ സങ്കല്പിച്ചിട്ടാണ്..അപ്പോൾ അഭിപ്രായം പറയുമ്പോൾ ഓരോ കഥാ പാത്രത്തിനും പറ്റിയ മലയാള നടന്മാർ നടികൾ…( വേണമെങ്കിൽ തമിഴ് ആക്ടർസ് കൂടി ആകാം..) നിങ്ങൾ ഒന്നു നിർദ്ദേശിചൽ എനിക്ക് എഴുതാൻ എളുപ്പം ആണ്..

നിങ്ങളുടെ സപ്പോര്ട് വേണം..അടുത്ത ഭാഗം പേജുകൾ കൂടുന്നത് കൊണ്ടുതന്നെ കുറച്ചു വൈകുകയും ചെയ്യും…

72120cookie-checkആദ്യത്തെ വേട്ട Part 3

Leave a Reply

Your email address will not be published. Required fields are marked *