രേണൂ…രേണൂ,.. തൊണ്ട പൊട്ടുമാറുച്ചത്തിൽ ഫോൺ താത്തുവെച്ചിട്ടു അമ്മ വിളിച്ചു കൂവി. ചില നേരത്തു എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്കു വെപ്രാളത്തിന്റെ സൂക്കേട് ഉണ്ടന്ന് ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും അമ്മ ഒത്തിരി ഉത്‌കണ്ഠ പെടുന്നത് കാണാം അതു കൊണ്ടു വല്യ വേവലാതി പെടാതെ ” എന്താ അമ്മാ” ഞാൻ വിളികേട്ടു. “അവര് വിളിച്ചു; അവരു വരുന്നെന്നു! ” വെപ്രാളവും സന്തോഷവുംഅടക്കാനാവാതെ അമ്മ വിറച്ചു.
മുഖത്ത് നിറയെ ഷേവിങ് ക്രീമുമായു അച്ചൻ ഓടിവന്നു ഇനി ആംബുലൻസ് എങ്ങാനും വിളിക്കണോ അമ്മ ബോധം കേട്ടാൽ എന്ന് നോക്കാൻ.” ആ കല്യാണ ബ്രോക്കറാണ് വിളിച്ചെ ആ എംസിഎ കാരൻ പയ്യൻ, യുഎസ് സെറ്റിൽഡ്.. അവർക്കു ഇവളുടെ പ്രൊഫൈൽ പിടിച്ചു എന്ന് നാളെ അവർ ഇവളെ നേരിട്ട് കാണാൻ വരുന്നെന്നു ” ഒറ്റ ശ്വാസത്തിൽ അമ്മ ഇത്രയും പറഞ്ഞു നിർത്തി.
ഓ ദൈവമേ വീണ്ടും.. വേണ്ടായിരുന്നു എനിക്കിതു മതിയായി ഒരു മിഡിൽ ക്‌ളാസ് ഫാമിലി ആയതു കൊണ്ടാവാം ഒരു ധനിക കുടുംബത്തു നിന്നും കല്യാണാലോചന വന്നപ്പോൾ അമ്മ ഇത്രെം ആവേശ ഭരിതയായതു. അല്ലേലും വിവാഹ കമ്പോളത്തിൽ യുഎസ് കാരനും എഞ്ചിനീയർക്കും ഡോക്ടർക്കും ഒക്കെ ഭയങ്കര ഡിമാന്റ് ആണല്ലോ.
എന്തൊക്കെ പറഞ്ഞാലും അവരുടെ വരവ് പ്രമാണിച്ചു അടുക്കി പെറുക്കും വൃത്തിയാക്കലും അമ്മ തുടങ്ങി കഴിഞ്ഞു പപ്പയോ തോളത്തു കിടന്ന തോർത്തിൽ മുഖത്തെ ഷേവിങ്ങ് ക്രീം തുടച്ചു കളഞ്ഞിട്ടു നാളെ അമേരിക്കക്കാരെ സല്കരിക്കാൻ വേണ്ട വിഭവങ്ങൾക്കുള്ള സാധനങ്ങൾടെ ലിസ്റ്റ് ചോദിച്ചു അമ്മയുടെ പുറകെ കൂടി.
പപ്പയുടെ മുഖത്തെ അല്പം നീണ്ട രോമങ്ങളുടെ ആയുസൽപം കൂടെ അമേരിക്കക്കാരൻ കൂട്ടികൊടുത്തു. അവർക്കുണ്ടായ അത്രേം ആവേശമൊന്നും എനിക്ക് ഈ ആലോചനയിൽ ഉണ്ടായില്ല ശരിക്കും പറഞ്ഞാൽ ഒരു യോ-യോ പയ്യന്റെ കൂടെ അമേരിക്കയിൽ പോണം എന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നില്ല. അവിടെ ഇവിടെ കീറലുകളുള്ള പാന്റും ജാക്കറ്റും പിന്നെ പോക്കെറ്റിൽ കുത്തി തിരുകിയിരിക്കുന്ന ഐഫോണും ഐപാഡും, ഇട്ടിരിക്കുന്ന അണ്ടർവെറിന്റെ ബ്രാൻഡ് നാട്ടുകാരെ കാണിക്കുന്ന അല്പത്തരവും ഒന്നും എനിക്ക് ഇഷ്ടമായിരുന്നില്ല.
ഞാൻ ഒരു അന്തർമുഖിയും നാണം കുണുങ്ങിയുമായ ഒരു പെൺ കുട്ടിയാണ് ജോലിചെയ്തു കിട്ടുന്ന പണം വീട്ടിൽ പപ്പയെ സഹായിക്കാൻ കൊടുക്കുന്ന മാസത്തെ അധികച്ചിലവുകളുടെ ബില്ല് റ്റാലി ആക്കാൻ അമ്മയെ സഹായിക്കുന്ന കണ്ണീർ സീരിയൽ കാണുന്ന ഒരു സാദാ നാട്ടിൻ പുറത്തുകാരി പെണ്ണ്
എന്റെ അത്ഭുതം എന്തറിഞ്ഞിട്ടാണ് പെണ്ണു കാണാൻ വരുന്നത് എന്നതായിരുന്നു. തീർച്ചയായും അതെന്റെ ഫോട്ടോ കാരണം ആകും. 5″7 ഉയരം ഉള്ള എനിക്ക് നല്ല നിറവും മിനുസവും മൃദുവുമായ ചർമ്മവും അമ്മയുടെ പാരമ്പര്യമായി കിട്ടി.
ചെറുപ്പം മുതലുള്ള ഡാൻസ് എന്റെ ശരീരവടിവുകൾ അഴകുള്ളതാക്കി.എന്റെ ശരീര വടിവുകൾ സഭ്യമായ രീതിയിൽ കാണിക്കുന്ന ഒരു ഫോട്ടോ ആണ് ബ്രോക്കർക്കു കൊടുത്തിരുന്നത് അതിന്റെ ആളും അമ്മ തന്നെയാണ് .
ബ്രോക്കറുടെ ഫോൺ വന്നതിനു ശേഷം അമ്മ പെരക്കകം മുഴുവൻ ഓടി നടക്കുന്നത് ഞാൻ ടീവിയുടെ മുന്നിലിരുന്നു കാണുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു വെളിപാടുണ്ടായ പോലെ എന്റെ മുൻപിൽ വന്നു എന്റെ മുഖത്തേക്ക് അമ്മ സൂക്ഷിച്ചു നോക്കി.
ഭഗവാനെ ഇനിയിപ്പോ എന്താണോ ഞാൻ അമ്മയുടെ വായിൽ നിന്നും എന്താണ് പുറത്തേക്ക് വരുന്നത് എന്ന് ആകാംഷയോടു നോക്കി
” അവളുടെ മുഖത്തേക്ക് നോക്ക് നിനക്ക് പുറത്തു പോകുമ്പോ വല്ല ക്രീമും പുരട്ടി കൂടെ വെയിലു കൊണ്ടു മൊത്തം കരുവാളിച്ചു” അമ്മ അലമുറയിട്ടു. കഴിഞ്ഞ മാസം ഞാൻ ലോറിയൽ പാരീസിന്റെ ഒരു ക്രീം മേടിച്ചു കൊണ്ട് വന്നപ്പോൾ അതിന്റെ വില നോക്കി ബോധം കെട്ടു വീഴാൻ തുടങ്ങിയ അമ്മയുടെ മുഖം എനിക്ക് പെട്ടന്ന് ഓർമ്മ വന്നു.