ആര്യൻ ഉദ്ദേശിച്ചത് പോലെ തന്നെ ലിയ അത് കേട്ട് ചിരിച്ചു. കൂടാതെ അവൻ്റെ തലയിൽ ഒരു കൊട്ടും വെച്ച് കൊടുത്തു. ശേഷം അവിടെ അവൾ വീണ്ടും തഴുകി.
“നിങ്ങളെന്തൊക്കെ കഥകളായിരുന്നു ചേച്ചീ പറയുന്നത്…?” ആര്യൻ അവളോട് ചോദിച്ചു.
“അങ്ങനെ ഇന്നതെന്നൊന്നും ഇല്ലായിരുന്നെടാ…പണ്ട് നടന്ന കാര്യങ്ങളും, അന്നത്തെ ദിവസം നടന്ന കാര്യങ്ങളും, ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും അങ്ങനെ എന്തൊക്കെ മനസ്സിൽ വരുന്നോ അതെല്ലാം…ഞങ്ങൾ പരസ്പരം അറിയാത്തതും പറയാത്തതുമായ ഒരു കാര്യം പോലും ഉണ്ടായിരുന്നില്ല…”
“ഉം…”
“ഇത്രയും നാളും ഞാൻ മോന് ഒരുമ്മ കൊടുത്തിട്ട് അതൊക്കെ ആലോചിച്ച് കുറച്ച് നേരം കിടന്ന് പതിയെ ഉറങ്ങാറായിരുന്നു പതിവ്…ഇന്നെന്തോ ഇവിടെ നിൻ്റെ കൂടെ ആയപ്പോൾ വീണ്ടും രാത്രിയിൽ കഥ പറഞ്ഞിരിക്കാൻ ഒരു മോഹം…അതാ ഞാൻ…” ലിയ പറഞ്ഞു നിർത്തിയതും തൻ്റെ തലയിൽ തഴുകിക്കൊണ്ടിരുന്ന ലിയയുടെ കൈപിടിച്ച് അതിലൊരു ഉമ്മ കൊടുത്ത ശേഷം അതും പിടിച്ച് കണ്ണുകൾ അടച്ച് തന്നെ ആര്യൻ കിടന്നു.
“ഇനി അങ്ങനെ ഒരു മോഹം തോന്നുമ്പോഴൊക്കെ ചേച്ചി ഇവിടെ നിന്നോ…” ആര്യൻ പറഞ്ഞു.
ലിയ അത് കേട്ട് ഉള്ളാൾ പുഞ്ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു.
കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആര്യൻ തല ഉയർത്തി ലിയയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ട ലിയ “എന്താടാ…?” എന്ന് അവനോട് ചോദിച്ചു.
“ഏയ് ഒന്നും മിണ്ടാതായപ്പോൾ ഇനി കരയുവാണോ എന്ന് നോക്കിയതാ…” ആര്യൻ പറഞ്ഞിട്ട് വീണ്ടും മുഖം താഴ്ത്തി കിടന്നു.
“ഇനി ഇതും പറഞ്ഞോണ്ടിരുന്നാൽ ഞാൻ ചിലപ്പോ കരയും…അതുകൊണ്ട് നീ എന്തെങ്കിലും പറ ഇനി…” ലിയ അവനോട് പറഞ്ഞു.
“എനിക്ക് പറയാനല്ല, ഒരു സംശയം ചോദിക്കാനാ ഉള്ളത്…”
“എന്താ ചോദിക്ക്…”
“അതേ ഈ കഥ പറച്ചിലിനിടയിൽ നിങ്ങൾക്കൊരു മോൻ എങ്ങനെ ഉണ്ടായി…?”
ആര്യൻ്റെ ചോദ്യം കേട്ട് ലിയക്ക് ചിരി വന്നെങ്കിലും അവളവൻ്റെ ചെവിയിൽ ഒരു കിഴുക്ക് കൊടുത്തിട്ട് “ഈ ചെക്കൻ…” എന്ന് പറഞ്ഞു. ഉടനെ തന്നെ “അതൊക്കെ അതിൻ്റിടയിൽ അങ്ങനെ നടക്കും കേട്ടോ…നീ കൂടുതൽ തല പുകയ്ക്കണ്ട…” എന്നും ലിയ പറഞ്ഞു.
ആര്യൻ കിഴുക്ക് കിട്ടിയ വേദനയിൽ “ഹൂ…” എന്ന് ശബ്ദം ഉണ്ടാക്കിയ ശേഷം “ഹാ പുകയ്ക്കുന്നില്ല…” എന്നും മറുപടി കൊടുത്തു.
വീണ്ടും കുറച്ച് നേരത്തെ മൗനത്തിനു ശേഷം ആര്യൻ അവളെ വിളിച്ചു.
“ചേച്ചീ…”
“ഉം…എന്താടാ?”
“വെറുതേ പറഞ്ഞതാ കേട്ടോ…”
“എന്ത്…?”
“ആ ചോദ്യം…ചേച്ചീടെ മൂഡ് മാറിക്കോട്ടെ എന്ന് കരുതി ചോദിച്ചതാ…ഞാൻ എല്ലാം കളിയായിട്ടാ ഇതുവരെ കേട്ടോണ്ടിരുന്നത് എന്ന് ചേച്ചി വിചാരിക്കരുത്…” ആര്യൻ മൃദുലമായ സ്വരത്തിൽ പറഞ്ഞു.
“ഏയ് ഇല്ലെടാ…നിന്നെ മനസ്സിലാക്കിയ പോലെ ഞാൻ ഇപ്പോൾ മറ്റാരെയും മനസ്സിലാക്കിയിട്ടില്ല…എനിക്ക് മനസ്സിലാവും നിൻ്റെ ഓരോ വാക്കുകളും പ്രവർത്തികളും…സത്യം പറഞ്ഞാൽ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അങ്ങനെ കരയാതിരുന്നത് ഇടക്കൊക്കെ നീ ചെറിയ തമാശകൾ പറഞ്ഞ് എൻ്റെ മനസ്സിനെ വഴി തിരിച്ച് വിടുന്നതുകൊണ്ടാ…അത് നീ ബോധപൂർവം ചെയ്യുന്നതാണെന്നും എനിക്കറിയാം…” ലിയയുടെ വാക്കുകൾ അവനെ സന്തോഷിപ്പിച്ചു.
യഥാർത്ഥത്തിൽ തന്നെ ഇത്രയൊക്കെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നോ ലിയ എന്ന് ആര്യന് അപ്പോഴാണ് അറിവുണ്ടായത്. അവളോട് അവന് വീണ്ടും കൂടുതൽ സ്നേഹം തോന്നാൻ അതുമൊരു കാരണമായി.
അവൻ അവളുടെ വയറിൽ മുഖം അമർത്തി കിടന്നതിനോടൊപ്പം തന്നെ “ഉമ്മാ…” എന്ന് പറഞ്ഞുകൊണ്ട് ഒരു ചുംബനം കൂടി അവളുടെ വയറിൽ ആ നൈറ്റിക്ക് പുറത്തുകൂടി കൊടുത്തു.
തീർത്തും അപ്രതീക്ഷിതം ആയിരുന്നെങ്കിലും അവനിൽ തന്നോടുള്ള സ്നേഹം ഒരു പരിധി കൂടി കടന്നിരിക്കുന്നു എന്ന തിരിച്ചറിവ് ലിയക്കും ഉണ്ടായി. അവൾ മനസ്സുകൊണ്ട് നിറയെ സന്തോഷിച്ചു. കൂടാതെ അവൾ തല കുനിച്ച് അവൻ്റെ കവിളിലും തിരിച്ച് ഒരുമ്മ കൊടുത്തുകൊണ്ട് ആ സന്തോഷം പ്രകടിപ്പിക്കാനും മടിച്ചില്ല.
“ഉറക്കം വരുന്നെങ്കിൽ ഇനി പോയി കിടന്നോടാ…” ലിയ അവനോട് പറഞ്ഞു.
“കുറച്ച് നേരം കൂടി ഇങ്ങനെ കിടക്കട്ടെ…” ആര്യൻ തല ഒന്ന് ഇളക്കിക്കൊണ്ട് പറഞ്ഞു.
“സുഖം പിടിച്ച് ഇവിടെ കിടന്ന് ഉറങ്ങുമോ…?” ലിയ ചിരിച്ചു.
“ഏയ് ഇല്ല…പക്ഷേ പോകുമ്പോൾ തല വെയ്ക്കാൻ വേണ്ടി ഞാൻ ഈ പഞ്ഞിമെത്ത കൂടി കൊണ്ടുപോകും…” ആര്യൻ ഒരു തമാശ പോലെ അവളുടെ വയറിൽ മുഖം ഉരച്ചുകൊണ്ട് പറഞ്ഞു.
“ഹാ…ഹഹ…ടാ എനിക്ക് ഇക്കിളി ആവുന്നുണ്ട് കേട്ടോ…” ലിയ അവൻ്റെ മുഖത്ത് കൈ വെച്ചു.
“ആണോ…ഇപ്പോഴോ…” എന്ന് പറഞ്ഞിട്ട് ആര്യൻ അവളുടെ ഇടുപ്പിൻ്റെ ഒരു വശത്ത് മെല്ലെ നുള്ളി.
“ഹാ…അടങ്ങി കിടക്കുന്നുണ്ടോ നീ…” ലിയ വീണ്ടും ചിരിച്ചു.
ആര്യൻ അടങ്ങി കിടന്നു. ഉറക്കത്തിലേക്ക് മെല്ലെ വഴുതുകയാണെന്ന് ആര്യന് മനസ്സിലായപ്പോൾ അവൻ അവളുടെ മടിയിൽ നിന്നും മെല്ലെ തല ഉയർത്തി കട്ടിലിൽ എഴുന്നേറ്റിരുന്നു.
“ചേച്ചി കിടന്നോ ഇനി…” ആര്യൻ പറഞ്ഞു.
“ഉം…” ലിയ അവൻ്റെ കണ്ണുകളിലേക്ക് നോക്കി മൂളി.
“ഞാൻ അപ്പുറത്തെ മുറിയുടെ വാതിൽ കുറ്റി ഇടുന്നില്ല…എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി…”
“ശരിയടാ…”
“എങ്കിൽ ശരി ഗുഡ്നൈറ്റ്…”
“മ്മ് ഗുഡ്നൈറ്റ്…”
ആര്യൻ കട്ടിലിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും ലിയ അവനെ ചേർത്ത് പിടിച്ച് അവൻ്റെ കവിളിൽ ഒരുമ്മ കൊടുത്തുകൊണ്ട് “താങ്ക്സ്…” എന്ന് പറഞ്ഞു.
“താങ്ക്സ് ഒന്നും വേണ്ട എൻ്റെ ലിയക്കുട്ടീ…” എന്ന് ഈണത്തിൽ പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ രണ്ടു കവിളിലും തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് പിടിച്ച് “ചിരിച്ചേ…ഈ…” എന്ന് പറഞ്ഞുകൊണ്ട് വലിച്ചു.
“ഹാ…ഈ ചെക്കൻ…” ലിയ കവിളിൽ തിരുമ്മിക്കൊണ്ട് ചിരിച്ചു.
“വേദനിച്ചോ…പോട്ടെ കേട്ടോ…ഉമ്മാ…” ആര്യൻ അവളുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു.
ശേഷം ഉടനെ തന്നെ അവൻ അവളുടെ കവിളിൽ മെല്ലെ ഒരു കടികൂടി വെച്ച് കൊടുത്തു.
“കടിച്ച് കൊല്ലുമോ നീ എന്നെ…” ലിയ ചോദിച്ചു.
“ഏയ് എൻ്റെ ലിയക്കുട്ടിയെ ഞാൻ കൊല്ലുമോ…” ആര്യൻ അവൻ കടിച്ച ഭാഗം തൂത്തുകൊടുത്തുകൊണ്ട് പറഞ്ഞു.
ലിയ ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ്റെ തോളിന് മുകളിൽ കൂടി കൈകൾ കടത്തി അവനെ ചേർത്ത് പിടിച്ചുകൊണ്ട് വാരിപ്പുണർന്നു. ആര്യനും അവളെ ഗാഢമായി തന്നെ കെട്ടിപ്പിടിച്ചു. ബ്രായുടെ തുണിയില്ലാതെ കിടക്കുന്ന ലിയയുടെ ഇരുമുലകളും അവൻ്റെ നെഞ്ചിലേക്ക് തറച്ച് കയറുന്നത് ആര്യൻ അറിഞ്ഞു. ആദ്യമായി ലിയയോട് മറ്റൊരു തരത്തിലുള്ള വികാരങ്ങൾ തൻ്റെയുള്ളിൽ ഉടലെടുക്കുന്നത് ആര്യൻ തിരിച്ചറിഞ്ഞു.
“ഒന്നും ആലോചിച്ച് വിഷമിക്കാതെ വേഗം കിടന്നുറങ്ങിക്കോളണം കേട്ടോ…” ആര്യൻ അവളുടെ ചെവിയിൽ പറഞ്ഞു.
“ഉം…” ലിയ ഒന്ന് മൂളുക മാത്രം ചെയ്തിട്ട് അങ്ങനെ തന്നെ കണ്ണുകളടച്ച് ഇരുന്നു.
ആര്യൻ “ഉം…ഉം…ഉം…” എന്ന് ഈണത്തിൽ മൂളിക്കൊണ്ട് ഇരുവശങ്ങളിലേക്കും അവളെയും ചേർത്ത് ആടിക്കളിച്ചു. അതിഷ്ടപ്പെട്ട ലിയയുടെ ചിരി അവൻ്റെ കാതുകളിൽ കേട്ടു. രണ്ടു മൂന്നു തവണകൾ കൂടി അങ്ങനെ ചെയ്ത ശേഷം “മതി രസിച്ചത്…” എന്ന് പറഞ്ഞ് ആര്യൻ അവളിൽ നിന്നും വിട്ടകന്നു.
“കിടന്നോ…ഞാൻ ലൈറ്റ് ഓഫ് ആക്കിയേക്കാം…” ആര്യൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഉം…” ലിയ തലയാട്ടി.
ആര്യൻ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത ശേഷം വാതിലടച്ച് അപ്പുറത്തെ മുറിയിലേക്ക് നടന്നു.
ഉറങ്ങാനായി കിടക്കുമ്പോൾ അവൻ്റെ മനസ്സിൽ അന്നാദ്യമായി ലിയയുടെ മുഖം കടന്നുവന്നു…അല്ല, ലിയയുടെ മുഖം നിറഞ്ഞുനിന്നു. താൻ ഇവിടെ വന്നതിന് ശേഷം അടുത്തിടപഴകിയിട്ടുള്ള സ്ത്രീകളിൽ തനിക്കാരോടാണോ ഇതുവരെയും മറ്റൊരു തരത്തിലുള്ള വികാരമോ സ്നേഹമോ തോന്നാതിരുന്നത്, ഒടുവിൽ ആ വ്യക്തിയോടും മറ്റൊരു തരത്തിലുള്ള ഇഷ്ടം ഇന്ന് തോന്നിയിരിക്കുന്നു എന്ന് ആര്യൻ മനസ്സിലാക്കി.
******* ******* ******* *******
“ആര്യാ…ആര്യാ…”
ലിയയുടെ വിളി കേട്ടാണ് ആര്യൻ ഉറക്കമുണരുന്നത്. അവൻ വളരെ പ്രയാസപ്പെട്ടുകൊണ്ട് അവൻ്റെ കണ്ണുകൾ തുറന്നു.
“എന്താ ചേച്ചീ എന്ത് പറ്റി…?” ആര്യൻ ചോദിച്ചു.
“എന്ത് പറ്റിയെന്നോ…സമയം ആറായി…ദാ കാപ്പി…” ലിയ അവളുടെ കൈയിലിരുന്ന കാപ്പി അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ദൈവമേ ഇത്ര പെട്ടെന്നോ…ഇപ്പോ അങ്ങോട്ട് കണ്ണടച്ചതല്ലേയുള്ളൂ…!” ആര്യൻ ഉറക്കച്ചടവോടെ മെല്ലെ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു.
“എങ്കിൽ കിടന്നോടാ…ഇന്നലെ ഞാൻ കാരണം താമസിച്ച് കിടന്നതല്ലേ അതാവും ക്ഷീണം…” ലിയ അവനോട് പറഞ്ഞു.
“ഏയ്…ഞാൻ ഈ സമയത്ത് തന്നെയാ എഴുന്നേൽക്കുന്നത്…എന്നാലും പെട്ടെന്ന് നേരം വെളുത്തപോലെ ഒരു തോന്നൽ…അതുകൊണ്ട് ചോദിച്ചതാ…” ആര്യൻ എന്തോ തിരഞ്ഞുകൊണ്ട് പറഞ്ഞു.
“നീ എന്താ ഈ തപ്പുന്നത്…?” ലിയ ചോദിച്ചു.
“അത് പിന്നെ എൻ്റെ ബനിയൻ എന്തിയെന്ന് നോക്കുവായിരുന്നു…” ആര്യൻ തല ചൊറിഞ്ഞുകൊണ്ട് ചുറ്റും കണ്ണോടിച്ചു.
“ദേ ഇതാണോ…?” ലിയ അവിടെ കിടന്ന അവളുടെ സാരിയുടെ മുകളിൽ നിന്നും ബനിയൻ എടുത്ത് ചോദിച്ചു.
“ഹാ അത് തന്നെ…രാത്രിയിൽ ചൂട് കൂടിയപ്പോൾ എപ്പോഴോ ഊരി എറിഞ്ഞതാ…” ആര്യൻ അവളുടെ കൈയിൽ നിന്നും അത് വാങ്ങി ധരിച്ചു.
“ആരേലും ആവശ്യപ്പെട്ടോ ഇവിടെ കിടക്കാൻ, ഇല്ലല്ലോ…?” ലിയ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ചേച്ചി നൈറ്റി ഊരി കിടക്കുന്നതിലും നല്ലതല്ലേ ഞാൻ ബനിയൻ ഊരി കിടക്കുന്നത്…” അതും പറഞ്ഞിട്ട് അവൻ അവളുടെ കൈയിൽ നിന്നും കാപ്പി വാങ്ങി.
“ഹാ അത് ശരിയാ…” ലിയ അവൻ്റെ മറുപടി കേട്ട് ചിരിച്ചു.
“അതുപോട്ടെ…ചേച്ചി എന്താ നേരത്തെ എഴുന്നേറ്റത്…?” ആര്യൻ കാപ്പി ചുണ്ടോടടുപ്പിച്ചു.
“നേരത്തെയോ…ഞാൻ വീട്ടിൽ നിന്ന് പണിയെല്ലാം തീർത്ത്, മോനെയും സ്കൂളിൽ വിടാൻ റെഡി ആക്കി നിർത്തിയിട്ട്, ബസ്സ് കേറി ഇവിടെ ഒമ്പത് മണിക്ക് മുന്നേ വരണമെങ്കിൽ എപ്പോ ഏഴുന്നേൽക്കണമെന്നാ നിൻ്റെ വിചാരം…വീട്ടിൽ ആയിരുന്നേൽ ഞാൻ നാലര കഴിയുമ്പോൾ എഴുന്നേറ്റേനേം…ഇവിടായതുകൊണ്ട് അഞ്ചര കഴിഞ്ഞു എഴുന്നേറ്റപ്പോൾ…” ലിയ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
“ഓ അത് ശരിയാണല്ലോ…ഞാൻ അതോർത്തില്ല…” ആര്യൻ കാപ്പി കുടിച്ചുകൊണ്ട് തന്നെ പറഞ്ഞു.
“കാപ്പി എങ്ങനുണ്ട്…?” ലിയ ചോദിച്ചു.
“ഉം കൊള്ളാം…പക്ഷേ ഇനിയുള്ളതെല്ലാം ഞാൻ ഉണ്ടാക്കിക്കോളാം ചേച്ചി ഒരുപാട് കഷ്ടപ്പെടണ്ട…” ആര്യൻ ഒന്ന് പുഞ്ചിരിച്ചു.
“എനിക്കൊരു കഷ്ടപ്പാടുമില്ല…” ലിയ ഉടൻ മറുപടി നൽകി.
“ഹാ എങ്കിൽ ആയിക്കോ…അവസാനം ഞാൻ ഇവിടുത്തെ പണി എല്ലാം ചെയ്യിപ്പിച്ചു എന്ന് പറയരുത്…” ആര്യൻ ചിരിച്ചു.
“അതോർത്ത് നീ പേടിക്കണ്ട…”
“ഉം…ചേച്ചി കുളിച്ചോ ഇല്ലല്ലോ…?”
“ഇല്ലെടാ…”
“കുളത്തിലേക്ക് വരുന്നുണ്ടോ?”
“നീ കുളത്തിൽ പോയാണോ എന്നും കുളിക്കുന്നത്…?”
“അതേ…രാവിലെ മന്ദാരക്കുളത്തിൽ കുളിക്കുമ്പോ കിട്ടുന്ന ഒരു ഊർജം ചെറുതല്ല…” ആര്യൻ ആവേശത്തോടെ പറഞ്ഞു.
“കാണുമ്പോൾ തന്നെ എന്തൊരു ഉന്മേഷം തോന്നും നമ്മൾക്ക്…പിന്നെ കുളിക്കുമ്പോൾ കിട്ടുന്ന ഊർജത്തിൻ്റെ കാര്യം പറയണോ…?” ലിയ ചോദിച്ചു.
“അതേ…”
“എനിക്ക് അവിടെ പോയി കുളിക്കണം എന്ന് ആഗ്രഹമൊക്കെയുണ്ടടാ പക്ഷേ എനിക്കൊരു ചമ്മലാ…പിന്നെ എനിക്ക് നീന്താനും അറിയില്ല…” ലിയ നിരാശയോടെ പറഞ്ഞു.
“അതിനിപ്പോ നീന്താൻ അറിയണമെന്നൊന്നുമില്ല…പിന്നെ ചമ്മലെന്തിനാ…?” ആര്യൻ കാപ്പി കുടിച്ച ഗ്ലാസ്സ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
“ഒന്നാമത് ഞാനീ നാട്ടുകാരി അല്ലല്ലോടാ…പിന്നെ ഞാൻ അങ്ങനെ കുളത്തിലൊന്നും പോയി കുളിച്ചിട്ടില്ല…അതുകൊണ്ടുള്ള ഒരു ചമ്മൽ…”
“അതിപ്പോ ഞാനും ഈ നാട്ടുകാരൻ അല്ലല്ലോ…?” ആര്യൻ ചിരിച്ചു.
“നിന്നെപ്പോലെയാണോ ഞാൻ…നീ പിന്നെ ഇപ്പൊ ഇവിടുത്തുകാരൻ ആണല്ലോ…!” ലിയ അവനെ ഒന്ന് പൊക്കുന്ന രീതിയിൽ പറഞ്ഞു.
“ഓഹോ…എന്തായാലും അടുത്ത തവണ ഇവിടെ നിൽക്കുമ്പോൾ ഞാൻ കൊണ്ടുപോകാം…ചമ്മൽ വരാതിരിക്കാൻ നമുക്ക് രാത്രിയിൽ പോകാം എന്താ…?” ആര്യൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.
“അതുശരി…ഞാൻ ഇനിയും ഇവിടെ നിൽക്കുമെന്ന് നീ അങ്ങ് തീരുമാനിച്ചോ…?” ലിയ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു.
“പിന്നില്ലാതെ…നമ്മൾക്ക് ഇനിയും രാത്രി കഥകൾ പറയണ്ടേ…എന്താ ഇന്നലെക്കൊണ്ട് ചേച്ചീടെ കഥകൾ പറയാനുള്ള കൊതി തീർന്നോ…?” ആര്യൻ കൈലി മടക്കിക്കുത്തി.
“അതീ ജന്മത്തിൽ തീരുമെന്ന് തോന്നുന്നില്ല…” ലിയ മന്ദഹസിച്ചു.
“ഹാ അതാ പറഞ്ഞത്…എനിക്കിനിയും കേൾക്കണം ഇന്നലത്തെ പോലെ…” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“ഉം…” ലിയ സ്നേഹത്തോടെ അവൻ്റെ കണ്ണിലേക്ക് നോക്കി തലകുലുക്കി.
“പക്ഷേ ഇനി ഇവിടെ നിൽക്കാൻ എന്തെങ്കിലും കാരണം വേണ്ടേ…വീട്ടിൽ ഞാൻ എന്ത് പറയും…?” ഉടൻ തന്നെ ലിയ ചോദിച്ചു.
അതിൽ നിന്നും അവൾക്കും ഇവിടെ ഇനിയും നിൽക്കാൻ താൽപര്യം ഉണ്ടെന്ന് ആര്യന് മനസ്സിലായി.
“അത് പ്രശ്നമില്ല…ബസ്സ് പിന്നെയും ബ്രേക്ക് ഡൗൺ ആയെന്നങ്ങ് പറയണം…ബസ്സല്ലേ, ഒരു തവണയെ കേടാകൂ എന്ന് നിർബന്ധം ഒന്നുമില്ലല്ലോ…” ആര്യൻ ചിരിച്ചു.
“ഉം ഉവ്വാ…” ലിയയും അവൻ്റെയൊപ്പം ചിരിച്ചു.
“അപ്പോ ചേച്ചി വരുന്നില്ലല്ലോ…ഞാൻ പോയിട്ട് വരട്ടേ എങ്കിൽ…?” ആര്യൻ മുറിക്ക് പുറത്തേക്ക് നടന്നു.
“പെട്ടെന്ന് വരുമോ…ഇന്ന് പോണമെന്ന് നിനക്ക് നിർബന്ധമുണ്ടോ…?” ലിയയും അവനൊപ്പം നടന്നുകൊണ്ട് തന്നെ ചോദിച്ചു.
“അങ്ങനെ ചോദിച്ചാൽ…എന്താ ചേച്ചിക്ക് ഒറ്റയ്ക്ക് ഇവിടെ നിൽക്കാൻ പേടിയുണ്ടോ…?”
“പേടി ഉണ്ടായിട്ടില്ല…നീ കൂടെ ഉണ്ടെങ്കിൽ ഒരു രസമാ…പോയിട്ട് വരുന്നത് വരെ ഞാൻ ഇവിടെ ബോറടിച്ച് നിൽക്കണ്ടേ…?” ലിയ പറഞ്ഞു.
“അതേ…ഇവിടെ കുളിച്ചാലും ഞാൻ ഒറ്റയ്ക്കേ കുളിക്കൂ…അല്ലാതെ ചേച്ചിടെ കൂടെ കുളിക്കില്ല…” ആര്യൻ അതും പറഞ്ഞ് ചിരിച്ചു.
“പോടാ അവിടുന്ന്…ഞാൻ അതല്ല പറഞ്ഞത്…” ലിയ അവൻ്റെ തോളിൽ ചെറുതായി അടിച്ചിട്ട് ചിരിയോടെ തന്നെ പറഞ്ഞു.
“ഞാൻ തമാശ പറഞ്ഞതാ…എങ്കിൽ പിന്നെ ഇന്ന് പോണില്ല…ഇനി ഞാൻ ഇല്ലാഞ്ഞിട്ട് ഇവിടെ ഇരുന്ന് ബോറടിക്കണ്ട…” ആര്യൻ പറഞ്ഞു.
“സന്തോഷം…” വീണ്ടും ഒരു പുഞ്ചിരിയോടെ ലിയ പറഞ്ഞു.
“ഞാൻ എങ്കിൽ ശാലിനി ചേച്ചിയോട് പൊയ്ക്കോളാൻ പറഞ്ഞിട്ട് വരാം ചേച്ചീ…ഇല്ലെങ്കിൽ എന്നെയും നോക്കി ഇരിക്കും…”
“ആഹാ നിങ്ങളൊന്നിച്ചാണോ…”
“കുളിക്കുന്നതെന്നാണോ…?” ലിയ പറഞ്ഞുതീരും മുൻപേ ആര്യൻ ഇടയിൽ കയറി ചോദിച്ചു.
“പോടാ ചെക്കാ…നിങ്ങളൊന്നിച്ചാണോ പോകുന്നതെന്ന്…?” ലിയ ചിരി നിയന്ത്രിക്കാൻ പാടുപെടുകായിരുന്നു.
“അതേ…ഞാൻ പോയി പറഞ്ഞിട്ട് ഉടനെ വരാം…” ലിയയോട് പറഞ്ഞിട്ട് ആര്യൻ ശാലിനിയുടെ വീട്ടിലേക്ക് പോയി.
ആര്യൻ വാതിലിൽ മുട്ടി അധികം താമസിക്കാതെ തന്നെ ശാലിനി അവനെ പ്രതീക്ഷിച്ചിരുന്നത് പോലെ വന്ന് വാതിൽ തുറന്നു.
“വന്നോ…എന്തിയേടാ…?” അവനെ കണ്ടതും ശാലിനി പതിഞ്ഞ താളത്തിൽ ചോദിച്ചു.
“എന്ത്…?”
“കുന്തം…എൻ്റെ ഷഡ്ഡി എന്തിയെന്ന്…?” ശാലിനി വ്യക്തമാക്കി.
“ഓ അതോ…അത് ഞാൻ തരാം…” ആര്യൻ പുഞ്ചിരിച്ചു.
“എപ്പോ തരാമെന്ന്?…നീയല്ലേ പറഞ്ഞത് ഇന്ന് തരാമെന്ന്…?” പതിഞ്ഞ ശബ്ദം ആയിരുന്നെങ്കിലും ശാലിനിയുടെ ആ ശബ്ദത്തിനും ഒരു കാഠിന്യം ഉണ്ടായിരുന്നു.
“അതിന് ഇന്നത്തെ ദിവസം കഴിഞ്ഞില്ലല്ലോ ഒന്നടങ്ങ്…ഞാനിപ്പോ വന്നത് വേറൊരു കാര്യം പറയാനാ…” ആര്യൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“എന്ത് കാര്യം…?”
“ഞാൻ ഇന്ന് കുളത്തിലേക്ക് വരുന്നില്ല…ചേച്ചി എന്നെ നോക്കി നിൽക്കണ്ട എന്ന് പറയാൻ വന്നതാ…” ആര്യൻ പറഞ്ഞു.
“ഓ ലിയ ചേച്ചിക്ക് കൂട്ടിരിക്കണമായിരിക്കും…?” ശാലിനി പരിഹാസ്യ രൂപേണ പറഞ്ഞു.
“അത് ശരി ഇന്നലെ വലിയ സ്നേഹ പ്രകടനമൊക്കെ കാണിച്ചിട്ട് ഇന്ന് വീണ്ടും ആ പാവത്തിനെ പുച്ഛിക്കുന്നോ…?” ആര്യൻ അതിശയത്തോടെ ചോദിച്ചു.
“അതിന് ചേച്ചിയെ ആര് പുച്ഛിച്ചു…ഞാൻ നിന്നെയാ പുച്ഛിച്ചത്…” ശാലിനി ചിറി കോട്ടി.
“ഓഹോ…ഹാ എങ്കിൽ ശരി ഞാൻ ഇത് പറയാൻ വന്നന്നേയുള്ളൂ…” ആര്യൻ ഒരു സാ മട്ടിൽ പറഞ്ഞു.
“ഓ പിന്നേ നീ ഇത് വന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ഇന്ന് കുളിക്കില്ലായിരുന്നു…ഒന്ന് പോടാ ചെക്കാ…” ശാലിനി അവനെ കളിയാക്കി.
“രാവിലെ തന്നെ ഫയറിലാണല്ലോ…വെള്ളത്തിൽ പോയി ഒന്ന് മുങ്ങിയിട്ട് വാ എന്തായാലും…ഈ തീ അണയട്ടെ…ഞാൻ പോവാ വൈകിട്ട് കാണാം…” ആര്യൻ പറഞ്ഞിട്ട് തിരികെ പോകാൻ നടന്നു.
“വരുമ്പോ കൊണ്ടുവന്നില്ലെങ്കിലാ…” ശാലിനി വീണ്ടും ശബ്ദം കടുപ്പിച്ച് പതിയെ പറഞ്ഞു.
“ആലോചിക്കാം…” ആര്യൻ തിരിഞ്ഞ് നോക്കാതെ പറഞ്ഞു.
“പിന്നെ ലിയ ചേച്ചിയോട് ഞാൻ തിരക്കി എന്ന് പറഞ്ഞേക്ക്…” അത് മാത്രം ശാലിനി ഒരൽപ്പം ശബ്ദത്തിൽ എന്നാൽ അധികം ആവാത്ത രീതിയിൽ പറഞ്ഞു.
അതിന് മറുപടിയായി ആര്യൻ കൈ ഉയർത്തി കാണിച്ചിട്ട് അങ്ങനെ തന്നെ നടന്നു പോയി.
തിരികെ വീട്ടിലെത്തിയ ആര്യൻ ലിയയോട് ശാലിനി തിരക്കിയ കാര്യം പറഞ്ഞ ശേഷം രണ്ടു പേരും കൂടി അടുക്കളയിലേക്ക് കയറി കലാപരിപാടികൾ തുടങ്ങി.
എല്ലാം അടുപ്പത്തേക്ക് വെച്ച ശേഷം ആദ്യം ആര്യൻ കുളിക്കാനായി കയറി. ഏകദേശം അരമണിക്കൂറിനുള്ളിൽ തന്നെ ആര്യൻ കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ശേഷം ലിയയും കുളിമുറിയിലേക്ക് കയറി. ഈ സമയം അടുക്കളയുടെ മേൽനോട്ടം ആര്യനായിരുന്നു.
“ആര്യാ…” കുളിമുറിക്കുള്ളിൽ നിന്നുമുള്ള ലിയയുടെ വിളി ആര്യൻ്റെ കാതുകളിൽ പതിച്ചു.
“ദാ വരുന്നു…എന്താ ചേച്ചീ…?” ആര്യൻ പുറത്ത് നിന്നുകൊണ്ട് അകത്തേക്ക് വിളിച്ച് ചോദിച്ചു.
“എടാ ഞാൻ ഉണക്കാൻ ഇട്ടിരുന്ന ഇന്നേഴ്സ് എടുക്കാൻ മറന്നു…അതൊന്ന് എടുത്ത് തരുമോ…?” ലിയ ശബ്ദം താഴ്ത്തി പറഞ്ഞു.
“അത് ചേച്ചി മുറിയിൽ ചെന്നിട്ട് അങ്ങ് ഇട്ടാൽ പോരേ?…ഞാൻ അടുക്കളയിൽ തന്നെ നിന്നോളാം…” ആര്യൻ ചോദിച്ചു.
“എടാ അതല്ല…ഈ തോർത്ത് ഭയങ്കര ചെറുതാണ്…എൻ്റെ എല്ലാം വെളിയിലാ ഇതിൽനിന്നും…അടിയിൽ ഒന്നും ഇല്ലാതെ എങ്ങനെയാണെന്ന് വിചാരിച്ചിട്ടാ…” ലിയയുടെ ചിരി ആര്യന് കേൾക്കാമായിരുന്നു അത് പറയുമ്പോൾ.
“ഹഹ…അതിനിവിടെ വേറെ ആരും വന്ന് നോക്കാനൊന്നും ഇല്ല ചേച്ചീ…വാതിലും ജനലും എല്ലാം അടച്ചിരിക്കുവാ…ചേച്ചി ധൈര്യമായിട്ട് ഇറങ്ങിക്കോ…” ആര്യൻ പറഞ്ഞു.
“എങ്കിൽ നീ അത് നിൻ്റെ മുറിയിൽ നിന്നുമെടുത്ത് അപ്പുറത്തെ മുറിയിൽ കൊണ്ടുപോയി ഇട്ടേക്കാമോ…?” ലിയ വീണ്ടും ചോദിച്ചു.
“ഹാ അതിട്ടേക്കാം…ഞാൻ പറഞ്ഞിട്ട് ഇറങ്ങിയാൽ മതി…” ആര്യൻ പറഞ്ഞിട്ട് മുറിയിലേക്ക് പോയി ലിയയുടെ ബ്രായും പാൻ്റിയും എടുത്ത് അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോയി വച്ചു.
ശേഷം ആര്യൻ അടുക്കളയിലേക്ക് പോയിട്ട് അവിടെ നിന്നും ലിയയോട് പുറത്തേക്ക് ഇറങ്ങിക്കോളാൻ വിളിച്ച് പറഞ്ഞു.
ഉടൻ തന്നെ കുളിമുറി വാതിലിൻ്റെ കൊളുത്ത് അഴിയുന്ന ശബ്ദം ആര്യൻ കേട്ടു. “എൻ്റെ എല്ലാം വെളിയിലാ ഇതിൽ നിന്നും” എന്ന ലിയയുടെ വാക്കുകൾ ആര്യൻ്റെ മനസ്സിലൂടെ വീണ്ടും കടന്നു പോയി.
കുളി കഴിഞ്ഞ്, മുടിയിലൂടെയും ശരീരത്തിലൂടെയും ഒഴുകുന്ന ജലകണങ്ങളുമായി, ചെറിയൊരു തോർത്തും കെട്ടി സാമാന്യം വലുപ്പമുള്ള ശരീരാവയവങ്ങൾ എല്ലാം പുറത്തേക്ക് തള്ളിച്ചുകൊണ്ട് കുളിമുറിയുടെ വെളിയിലേക്ക് ഇറങ്ങുന്ന ലിയയുടെ കൊലുസ്സിൻ്റെ കിലുക്കം ആര്യൻ്റെ കാതുകളിൽ പതിയാനും മാത്രം നിശബ്ദത ഉണ്ടായിരുന്നു ആ വീടിനുള്ളിൽ. ലിയയുടെ ഓരോ കാൽപെരുമാറ്റത്തിലും അവളുടെ കൊലുസ്സ് ചിലമ്പുന്നതിനൊപ്പം തന്നെ ആര്യൻ്റെ മനസ്സും മിടിക്കാൻ തുടങ്ങി. ലിയ ഓരോ അടിയും വെയ്ക്കുന്നത് അവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വളരെ പതുക്കെയാണോ ലിയ ഓരോ ചുവടും മുൻപോട്ട് വയ്ക്കുന്നതെന്ന് കൊലുസ്സിൻ്റെ ഒച്ചയ്ക്കിടയിൽ അൽപ്പനിമിഷം നീണ്ടുനിൽക്കുന്ന ആ നിശബ്ദതയുടെ ദൈർഘ്യം ആര്യനിൽ സംശയം ജനിപ്പിച്ചു. എന്നാൽ അധികം താമസിക്കാതെ തന്നെ വാതിൽ കൊട്ടിയടയുന്ന ശബ്ദം ആര്യനെ ഒരു ഞെട്ടലോടെ അവൻ്റെ സംശയങ്ങളിൽ നിന്നും ഉണർത്തി.
ഭക്ഷണം എല്ലാം പാകമായ ശേഷം ആര്യൻ തന്നെ അതെല്ലാം ഇറക്കി വെച്ച ശേഷം അവർക്ക് കഴിക്കാനുള്ളത് അതാത് പാത്രങ്ങളിലേക്ക് മാറ്റി. ആഹാരം ഹാളിലെ മേശയിൽ കൊണ്ടുപോയി വച്ച ശേഷം ആര്യൻ ലിയയെ വിളിച്ചു.
“ചേച്ചീ…ഒരുക്കം കഴിഞ്ഞില്ലേ?…വാ കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്…” ആര്യൻ മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു.
“ദേ ടാ വരുന്നു…നീ കഴിച്ച് തുടങ്ങിക്കോ ഞാൻ ഇപ്പോ വരാം…” ലിയ അവന് മറുപടി കൊടുത്തു.
ആര്യൻ കൈ കഴുകി വന്ന ശേഷം പതിയെ കഴിച്ച് തുടങ്ങി. അധികം താമസിക്കാതെ തന്നെ ലിയ പുറത്തേക്ക് വന്നു.
“അതുശരി…ഇത്രയും സമയം എടുത്തത് കണ്ടപ്പോൾ ഞാൻ കരുതി മുഴുവൻ ഒരുക്കവും കഴിഞ്ഞിട്ടേ ഇറങ്ങൂ എന്ന്…” മുടിയിൽ തോർത്തും കെട്ടിവെച്ച്, സാരി പെട്ടെന്ന് ഒപ്പിച്ചുടത്തുകൊണ്ട് വന്ന ലിയയെ കണ്ട് ആര്യൻ പറഞ്ഞു.
“നീ ഒരു ഷർട്ടും പാൻ്റും വലിച്ച് കയറ്റി ഇടുന്നത് പോലെ അത്ര എളുപ്പമുള്ള പരിപാടി അല്ല മോനേ ഇത്…” ലിയ തിരിച്ചടിച്ചു.
“അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…എന്നാലും…അല്ലാ ഇനി മേക്കപ്പ് എല്ലാം എപ്പോഴാ…?” ആര്യൻ ചോദിച്ചു.
“അതിന് ഞാൻ അതുമായിട്ടല്ലല്ലോ വന്നത്…നിൻ്റെ കൈയിൽ പൗഡർ ഉണ്ടോ…?” ലിയ തിരക്കി.
“ഞാൻ അതൊന്നും ഇടാറില്ല…അതുകൊണ്ട് തന്നെ ഇവിടില്ല…” ആര്യൻ പറഞ്ഞുകൊണ്ട് കഴിപ്പ് തുടർന്നു.
“പൗഡർ ഇല്ലെങ്കിൽ വേണ്ട…ചീപ്പുണ്ടോ…?” ലിയയുടെ അടുത്ത ചോദ്യം.
“ഹാ അത് തരാം…” ആര്യൻ ചിരിച്ചു.
“ഭാഗ്യം അതെങ്കിലും ഉണ്ടല്ലോ…”
“അത് പിന്നെ മുടിയൊക്കെ ചീകി ഒതുക്കി ഒന്ന് മെനയാവണ്ടേ…ഒരുപാട് വീടുകളിൽ പോയി കത്ത് കൊടുക്കാനുള്ളതല്ലേ…?” ആര്യൻ മുടിയിൽ ഒന്ന് തഴുകിക്കൊണ്ട് പറഞ്ഞു.
“പിന്നെന്താ പൗഡർ വേണ്ടാന്ന് വച്ചത്…?” ലിയ വീണ്ടും ചിരിച്ചു.
“നാച്ചുറൽ ആയിട്ട് സൗന്ദര്യം ഉള്ളപ്പോൾ അതിൻ്റെയൊക്കെ ആവശ്യം എനിക്കുണ്ടോ ചേച്ചി പറ…” ആര്യൻ സ്വയം പുകഴ്ത്തി.
“അയ്യടാ…എന്നിട്ടും ഞാൻ ഇടുന്നുണ്ടല്ലോ…” ലിയയും വിട്ടുകൊടുത്തില്ല.
“അത് സൗന്ദര്യം ഇല്ലാഞ്ഞിട്ട്…ഹഹഹ…” ആര്യൻ ലിയയെ കളിയാക്കാൻ ആ അവസരം ഉപയോഗിച്ചു.
“പോടാ അവിടുന്ന്…” ലിയ അവന് നേരെ കൈ വീശിയിട്ട് അവനൊപ്പം ചിരിച്ചു.
ആര്യൻ കഴിച്ച് കഴിഞ്ഞ ശേഷം എഴുന്നേറ്റ് പോയി പാത്രവും കൈയും കഴുകി തിരികെ ലിയയുടെ അടുത്ത് തന്നെ വന്നു.
“നീ റെഡി ആകുന്നില്ലേ…?” ലിയ അവൻ്റെ നിൽപ്പ് കണ്ട് ചോദിച്ചു.
“ഉണ്ട്…”
“പിന്നെന്താ ഇങ്ങനെ നിൽക്കുന്നെ…?”
“എനിക്ക് പിന്നെ എളുപ്പം ആണല്ലോ…ഒരു ഷർട്ടും പാൻ്റും വലിച്ച് കയറ്റിയാൽ മതിയല്ലോ…!” ആര്യൻ കുറച്ച് മുന്നേ ലിയ പറഞ്ഞ അതേ വാക്കുകൾ അതേ ഈണത്തിൽ തന്നെ പറഞ്ഞു.
“ഹഹ…അതുകൊണ്ട്…?”
“അതുകൊണ്ട് വേഗം കഴിച്ചിട്ടാ പാത്രം തന്നിട്ട് ചേച്ചി പോയി റെഡി ആകാൻ നോക്ക്…” ആര്യൻ തുടർന്നു.
“അതൊക്കെ ഞാൻ കഴുകിക്കോളാം നീ പോയി റെഡി ആയിക്കൊ…” എന്ന് പറഞ്ഞുകൊണ്ട് ലിയ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് നടക്കാൻ ആഞ്ഞതും സാരിയുടെ താഴത്തെ തുമ്പിൽ ചവിട്ടി അവൾ മുൻപോട്ട് വീഴാൻ പോയി.
പക്ഷേ തൊട്ടുമുന്നിൽ തന്നെ ആര്യൻ നിന്നിരുന്നതിനാൽ അവൻ അവളുടെ തോളിൽ താങ്ങി പിടിച്ചതുകൊണ്ട് ലിയ വീണില്ല. പക്ഷേ ഒരു അഡ്ജസ്റ്റ്മെൻ്റിൽ ഉടുത്തിരുന്ന ലിയയുടെ സാരിയുടെ ഞൊറി അരയിൽ നിന്നും കുത്തഴിഞ്ഞ് താഴേക്ക് വീഴാൻ തുടങ്ങി.
“എടാ…പിടിച്ചേ പിടിച്ചേ…” ഇടതുകൈയിൽ പാത്രവും, വലതുകൈയിൽ കഴിച്ചതിൻ്റെ അവശിഷ്ടവുമായി നിന്നുകൊണ്ട് ലിയ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
“പിടിച്ചിട്ടുണ്ട് ചേച്ചീ…വീണില്ലല്ലോ…” ലിയയുടെ ശബ്ദം കേട്ട് ഞെട്ടിയ ആര്യൻ ഒന്നുകൂടി മുറുകി അവളുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“എടാ പൊട്ടാ എന്നെ പിടിക്കാനല്ല…സാരി അഴിയുന്നു അതിൽ പിടിക്കാൻ…” ലിയ വീണ്ടും ശബ്ദം ഉയർത്തി ചിരി കടിച്ചുപിടിച്ച് പറഞ്ഞു.
“ഓ അതായിരുന്നോ…സോറി…” ആര്യൻ പെട്ടെന്ന് തന്നെ അവളുടെ അഴിഞ്ഞു വീണ സാരിയുടെ ഞൊറികളിൽ പിടുത്തമിട്ടു.
“കഷ്ടപ്പെട്ട് ഞൊറിഞ്ഞതെല്ലാം പോയെന്ന് തോന്നുന്നു നാശം…” ലിയ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പാത്രം എൻ്റെകൈയിൽ തന്നേക്കാൻ…കേട്ടില്ലല്ലോ…?” ആര്യൻ കണക്കായിപ്പൊയി എന്ന മട്ടിൽ പറഞ്ഞു.
“കേട്ടാൽ മതിയാരുന്നു…” ലിയ ദയനീയമായി പറഞ്ഞു.
“ഹാ ഇനിയെങ്കിലും അതിങ്ങു തന്നിട്ട് ചേച്ചി പോയി ഇത് ശരിയാക്ക്…” ലിയ അവളുടെ പാത്രത്തിലേക്ക് നോക്കി പറഞ്ഞു.
“അതിന് ഈ എച്ചിൽകൈയുമായി ഞാൻ എങ്ങനെ ഇത് ശരിയാക്കാനാ…?” ലിയ വീണ്ടും ശബ്ദമുയർത്തി.
“എങ്കിൽ ആദ്യം പോയി കൈ കഴുക്…ശെടാ…” ആര്യൻ മയത്തിൽ പറഞ്ഞു.
“എടാ ഞാൻ ഇതും ഇങ്ങനെ പിടിച്ചുകൊണ്ട് നടന്നാൽ ബാക്കി കൂടി അഴിഞ്ഞ് മൊത്തം അലങ്കോലമാകും…” ലിയയും സ്വരം മയപ്പെടുത്തി.
“പിന്നിപ്പോ ഞാൻ എന്താ വേണ്ടത്…എടുത്തോണ്ട് പോണോ…?” ആര്യൻ പുഞ്ചിരിച്ചു.
“നീ തൽക്കാലം ആ ഞൊറിയൊന്നെനിക്ക് കുത്തി താ…ഈ ഒരു കൈ കൊണ്ട് എനിക്ക് പറ്റില്ല…കൈ കഴുകിയ ശേഷം പോയി ഒന്നുകൂടി ശരിക്ക് ഉടുക്കാം…അതേ നടക്കൂ…” ലിയ അവൻ്റെ മുഖത്തേക്ക് നോക്കാതെ സാരിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
ആര്യൻ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് അത് കേട്ടപ്പോൾ അവനൊരുൾക്കിടിലം ഉണ്ടായെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല. ലിയയുടെ പഞ്ഞിമെത്ത പോലെയുള്ള ആലില വയറിൽ ഒന്ന് തോടാനുള്ള അവസരമായി അവൻ അതിനെ ആവേശപൂർവം ഉൾക്കൊണ്ടു.
“ഉം ശരി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളെ ഒന്ന് നോക്കി. ലിയ അപ്പോഴും അവൻ്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല.
സാരിത്തലപ്പ് മുൻഭാഗത്ത് കൂടി വിടർത്തി ഇട്ടിരുന്നതിനാൽ ലിയയുടെ വയറ് മുഴുവനായും പ്രത്യക്ഷമായിരുന്നില്ലെങ്കിലും ചെറിയ രീതിയിൽ അതിൻ്റെ ഇടയിലൂടെ വയറിൻ്റെ ഭംഗി ആസ്വദിക്കാൻ ആര്യൻ മറന്നില്ല. എന്നാൽ ഉടനെ തന്നെ അത് വകഞ്ഞു മാറ്റി കൺകുളിർക്കെ കാണാനും തൊടാനുമുള്ള ഭാഗ്യം തനിക്ക് ലഭിക്കുമല്ലോ എന്നോർത്തപ്പോൾ അവന് എന്തെന്നില്ലാത്ത ഒരു സന്തോഷം ഉള്ളിൽ നിറഞ്ഞു.
ആര്യൻ അവൻ്റെ രണ്ട് കൈയും ഉപയോഗിച്ച് സാരിയുടെ ഞൊറികൾ ഓരോ മടക്കുകളായി എടുത്ത് കൂട്ടിച്ചേർത്ത് പിടിച്ച ശേഷം അത് ലിയയുടെ അരയിൽ കുത്താൻ വേണ്ടി ഒരുനിമിഷം ചിന്തിച്ചു നിന്നു.
“ടാ എന്താ ആലോചിക്കുന്നത്…ഇന്നത്തേക്കൊന്ന് കുത്തി തരുമോ അത്…” ലിയയുടെ വാക്കുകൾ ആര്യൻ്റെ കാതുകളിൽ പതിഞ്ഞതും പിന്നെയൊന്നും അവൻ ചിന്തിച്ചു നിന്നില്ല.
ഉടൻ തന്നെ ആര്യൻ അവളുടെ വയറ് മറച്ച് കിടക്കുന്ന സാരിത്തലപ്പ് മെല്ലെ ഉയർത്തി ഒരു വശത്തേക്ക് ചെറുതായി നീക്കിയതും ലിയയുടെ ആലില വയറ് അവൻ്റെ കൺമുന്നിൽ തിരശ്ശീല മാറി വിരിയുന്നത് പോലെ വിരിഞ്ഞു വന്നു. ഗോതമ്പിൻ്റെ നിറമുള്ള ലിയയുടെ മേനി അവനെ അവളിലേക്ക് കൂടുതൽ ആകർഷിച്ചു. മുൻപൊരിക്കൽ അപ്രതീക്ഷിതമായി അവളുടെ വയറ് കണ്ടിട്ടുണ്ടെങ്കിലും ഇത്ര അടുത്ത്, അതും അവളോട് ഇത്രയും ചേർന്ന് നിന്നുകൊണ്ട് അത് കണ്ടപ്പോഴാണ് അതിൻ്റെ അഴക് എത്രത്തോളം ആണെന്ന് അവന് മനസ്സിലാകുന്നത്. അതിന് മാറ്റുകൂട്ടാനെന്ന പോലെ അൽപ്പം തുടുത്ത ഒരു പച്ച ചാമ്പക്കയുടെ ആകൃതിയിലുള്ള അവളുടെ പൊക്കിളും. ആര്യൻ ഒരു നിമിഷം അറിയാതെ വാ പൊളിച്ചു നിന്നുപോയി.
ഉടനെ തന്നെ അവൻ സ്വബോധം വീണ്ടെടുത്ത് അവൻ്റെ നോട്ടം ലിയയുടെ വയറിൽ നിന്നും ഹാളിലെ ഒരു ഭിത്തിയിലേക്ക് മാറ്റിയ ശേഷം അവിടേക്ക് തന്നെ നോക്കിക്കൊണ്ട് അവളുടെ അരയിലേക്ക് ഞൊറികൾ കയറ്റാൻ തുടങ്ങി. പക്ഷേ അവന് ഉദ്ദേശിച്ച പോലെ അത് അവിടേക്ക് കയറ്റാൻ സാധിച്ചില്ല. അവൻ ലിയയുടെ മുഖത്തേക്കൊന്ന് പാളി നോക്കി. ലിയ തല കുമ്പിട്ട് നിന്നുകൊണ്ട് പുഞ്ചിരിക്കുകയായിരുന്നു അവൻ്റെ ഈ പ്രവർത്തികൾ കണ്ട്.
“എടാ അങ്ങനെ ഒരു കൈ കൊണ്ട് മാത്രം നിനക്കത് കയറ്റാൻ പറ്റില്ല…മറ്റേ കൈകൂടി പിടിച്ച് അരയിലെ മുറുക്കം ഒന്നയച്ചിട്ട് കയറ്റി നോക്ക്…” ലിയ അവന് നിർദേശം നൽകി.
ആര്യൻ ലിയ പറഞ്ഞത് പ്രകാരം ഇടതു കൈ ഉപയോഗിച്ച് ലിയയുടെ അരയിൽ പിടിച്ച് പാവാടയുടെയും സാരിയുടെയും മുറുക്കം ഒന്ന് അയച്ച ശേഷം ആ ഞൊറികൾ അവളുടെ അരയിലേക്ക് കുത്തി കയറ്റാൻ തയ്യാറായി.
അവൻ ഒന്നുകൂടി അവളുടെ വയറിലേക്ക് നന്നായി ഒന്ന് നോക്കി നിന്ന ശേഷം മെല്ലെ അവളുടെ പാവാടയുടെ ഉള്ളിലേക്ക് അൽപ്പം ബലം ഉപയോഗിച്ച് അത് കുത്തി ഇറക്കാൻ തുടങ്ങി. അവൻ അത് ചെയ്യുമ്പോൾ ലിയയുടെ മുഖത്തേക്ക് ഒന്ന് നോക്കി. ലിയ അവനെ തന്നെ നോക്കി നിൽക്കുന്ന കാഴ്ചയാണ് അപ്പോൾ അവൻ കണ്ടത്. അവൻ്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കി നിന്നു. അങ്ങനെ തന്നെ നിന്നുകൊണ്ട് ആര്യൻ അവൻ്റെ വലതുകൈ പൂർണമായി അവളുടെ പാവാടയ്ക്കുള്ളിലേക്ക് കയറ്റിക്കൊണ്ട് ഞൊറികൾ അവിടെ കുത്തി ഇറക്കി വച്ചു. അവൻ്റെ വലതുകൈപ്പത്തിയുടെ പുറം ഭാഗം മുഴുവനായും ലിയയുടെ അലുവ പോലുള്ള അടിവയറ്റിലും പാൻ്റിയുടെ ഇലാസ്റിക്കിൻ്റെ ആരംഭ ഭാഗത്തുമായി അമർന്നു. അത്രയും ആഴത്തിലേക്ക് തൻ്റെ കൈകൾ കടന്നുവോ എന്ന് ആര്യൻ പോലും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ലിയയുടെ കണ്ണുകളിൽ ചെറിയൊരു നാണം അവൻ കണ്ടു. ഉടനെ തന്നെ അവൻ കൈ പുറത്തേക്കെടുക്കാനായി പിന്നിലേക്ക് വലിച്ചു. അത് മെല്ലെ അവളുടെ അടിവയറിൽ നിന്നും പൊക്കിൾ വരെ തഴുകിയിഴുകിച്ചേർന്നുകൊണ്ട് പുറത്തേക്ക് വന്നു. മുഴുവനായും പുറത്തേക്ക് വന്ന കൈ ആര്യൻ പുറകിലേക്ക് പെട്ടെന്ന് വലിച്ചപ്പോൾ അവൻ്റെ നീളമുള്ള നടുവിരൽ അറിയാതെ അവളുടെ പൊക്കിൾച്ചുഴിയുടെ ആഴം കൂടി അളന്ന ശേഷമാണ് പുറത്തേക്ക് പോയത്. അത് ലിയക്ക് വൈദ്യുതാഘാതം ഏറ്റപോലെയുള്ള ഒരു വിറയൽ സമ്മാനിച്ചു. അത് ആര്യൻ അറിയുകയും ചെയ്തു. അറിഞ്ഞുകൊണ്ട് അല്ലെങ്കിലും തൻ്റെ ലിയ ചേച്ചിയുടെ പൊക്കിളിൽ സ്പർശിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലും ആവേശത്തിലും ആര്യൻ അവളെ നോക്കി ഒന്ന് ചെറുതായി പുഞ്ചിരിച്ചു. ലിയയും അവനെ നോക്കി തിരിച്ചും പുഞ്ചിരി സമ്മാനിച്ചു. അവർ വളരെ കുറച്ച് നിമിഷങ്ങൾ കൂടി പരസ്പരം കണ്ണുകളിൽ നോക്കി മൗനമായി നിന്നു.
“പാത്രം ഇങ്ങു തന്നേക്ക്…ചേച്ചി പോയി കൈ കഴുകിക്കോ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ കൈയിൽ നിന്നും പാത്രം വാങ്ങി അടുക്കളയിലേക്ക് നടന്നു.
ലിയയും മനസ്സിൽ വീണ്ടും എന്തൊക്കെയോ പ്രതീക്ഷകളും സന്തോഷങ്ങളുമായി കൈ കഴുകിയ ശേഷം മുറിയിലേക്ക് നടന്നു.
ആര്യൻ ഉച്ചക്ക് കഴിക്കാനുള്ള ആഹാരം കൂടി പാത്രത്തിലാക്കി എല്ലാം എടുത്ത് വെച്ച ശേഷം അവൻ്റെ മുറിയിലേക്ക് റെഡി ആകാനായി പോയി. അധികം താമസിക്കാതെ തന്നെ അവൻ റെഡി ആയി പുറത്തേക്ക് വന്നു.
അപ്പോഴും ലിയ പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.
“കഴിഞ്ഞില്ലേ ചേച്ചീ ഇതുവരെ…?” ആര്യൻ വാതിലിൽ ഒന്ന് മുട്ടിയ ശേഷം വിളിച്ച് ചോദിച്ചു.
“നീ വാതില് തുറന്ന് അകത്തേക്ക് കയറിക്കോ…” ലിയ പറഞ്ഞു.
ആര്യൻ വാതിൽ തുറന്ന് വാതിൽക്കൽ തന്നെ നിന്നു.
“സമയം എട്ടര കഴിഞ്ഞു കേട്ടോ…” ആര്യൻ കട്ടളയിൽ ചാരി നിന്നുകൊണ്ട് അവളെ നോക്കി പറഞ്ഞു.
“സമയം ഉണ്ടല്ലോ…നമ്മക്ക് രണ്ട് മിനുട്ട് പോരെ അങ്ങ് ചെല്ലാൻ…നീ ഇങ്ങു വന്ന് ഇതിൻ്റെ താഴെ ഒന്ന് പിടിച്ച് തന്നേ…” ലിയ അവളുടെ ഞൊറിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“ഇത് മുഴുവൻ അഴിച്ച് വീണ്ടും ഉടുക്കുവായിരുന്നോ…?” അവൻ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു.
“മുഴുവൻ അലങ്കോലം ആയിരുന്നെടാ…ഞാൻ പിന്നെ ഒന്നേന്ന് വീണ്ടും തുടങ്ങി…കഴിഞ്ഞു നീ അതൊന്ന് പിടിച്ച് തന്നാൽ മാത്രം മതി…” ലിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആര്യൻ ഒരു പുഞ്ചിരി തിരിച്ചും നൽകിയിട്ട് അവളുടെ മുൻപിൽ ചെന്ന് തറയിലായി കുനിഞ്ഞിരുന്ന് മടക്കുകൾ കൂട്ടി പിടിച്ചുകൊടുത്തു. അധികം താമസിക്കാതെ തന്നെ ലിയ അത് അരയിൽ കുത്തിയ ശേഷം ഒരു പിൻ കൂടി എടുത്ത് കുത്തി വച്ചു. ആ അവസരത്തിലും ആര്യൻ അവളുടെ വയറിൻ്റെ ഭംഗി ആസ്വദിക്കാൻ മറന്നിരുന്നില്ല. ലിയ അവൻ നോക്കുന്നത് കാണുകയും ചെയ്തു.
“ഉം ഇനി എഴുന്നേറ്റോ…എന്നിട്ട് പോയി നീ ചീപ്പ് എടുത്ത് താ എനിക്ക്…” ലിയ അവന് നിർദേശം നൽകി.
“മ്മ് ഇങ്ങനെ പോയാൽ ഇന്ന് ഓഫീസിന് അവധി നൽകേണ്ടി വരും…” ആര്യൻ അതും പറഞ്ഞ് ചിരിച്ചിട്ട് അവൻ്റെ മുറിയിലേക്ക് പോയി ചീപ്പുമായി ഉടനെ തന്നെ തിരികെ വന്നു.
“ഇവിടായോണ്ട് അല്ലേടാ ഞാൻ ഇത്രയും സാവധാനത്തിൽ ഇതൊക്കെ ചെയ്യുന്നത്…വീട്ടിൽ ആയിരുന്നെങ്കിൽ ഇത് വല്ലോം നടക്കുമോ…ഇന്ന് എന്തൊരു ആശ്വാസം ഉണ്ടായിരുന്നു അതുകൊണ്ട്…” ലിയ മുടി ചീകുന്നതിനിടയിൽ തന്നെ പറഞ്ഞു.
“എങ്കിൽ പിന്നെ ഇവിടെ സ്ഥിരമായിട്ട് നിന്നോന്നേ…” ആര്യൻ ചിരിച്ചു.
“ഉം ആലോചിക്കേണ്ടി വരും…” ലിയയും അവൻ്റെയൊപ്പം അതുപറഞ്ഞ് ചിരിച്ചു.
“കുറച്ച് പൗഡർ കൂടി കിട്ടിയിരുന്നെങ്കിൽ…” ലിയ മുടി ചീകി കഴിഞ്ഞ ശേഷം അവനോട് പറഞ്ഞു.
“കുറച്ച് കൺമഷി കൂടി ആയാലോ…?” ആര്യൻ പരിഹാസ രൂപേണ ചോദിച്ചു.
“അയ്യോ വേണ്ടായേ പോയേക്കാം…” ലിയ അവനെ തൊഴുതു.
അവർ രണ്ടുപേരും മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും മുൻവാതിലിൽ മുട്ട് കേട്ടുകൊണ്ട് ആര്യൻ പോയി വാതിൽ തുറന്നു.
“ഹാ ആരിത്…?” ശാലിനിയെ കണ്ട് ആര്യൻ വാ പൊളിച്ച് ചോദിച്ചു.
“മാറിനിക്കെടാ ചെക്കാ അങ്ങോട്ട്…” ശാലിനി അവനെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി.
ആര്യൻ അവളെ നോക്കി മുഖം ചുളിച്ചിട്ട് മാറി നിന്നു. ശാലിനി ഉള്ളിൽ ചിരിച്ചുകൊണ്ട് ലിയയുടെ അരികിലേക്ക് നടന്നു.
“ഹാ വാ…ഞാൻ വിചാരിച്ചു രാവിലെ വരുമായിരിക്കുമെന്ന്…” ലിയ അവളെ കണ്ട സന്തോഷത്തിൽ പറഞ്ഞു.
“കുറച്ച് കൂടി നേരത്തെ ഇറങ്ങണമെന്ന് വിചാരിച്ചതാ ചേച്ചീ…അവിടുത്തെ പണി തീരണ്ടേ…ഞാൻ നിങ്ങള് ഇറങ്ങിക്കാണുമെന്നാ വിചാരിച്ചത്…പിന്നെ ഇവൻ്റെ സൈക്കിൾ കണ്ടപ്പോ പോയിട്ടില്ലെന്ന് മനസ്സിലായി…” ശാലിനി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഞങ്ങള് ദേ ഇറങ്ങാൻ തുടങ്ങുവായിരുന്നു…” ലിയ പറഞ്ഞു.
“ആണോ…ചേച്ചിക്ക് പൗഡറോ, ക്രീമോ എന്തെങ്കിലും വേണമെങ്കിൽ അതുംകൊണ്ടാ ഞാൻ വന്നത്…ഇവൻ്റെ കൈയിൽ ഉണ്ടായിരുന്നോ അത് വല്ലോം…?” ശാലിനി അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ചെറിയ ബാഗ് നീട്ടിക്കൊണ്ട് പറഞ്ഞു.
“ഉം നല്ല സമയത്താ കൊണ്ടുവന്നത്…” പറഞ്ഞത് ആര്യൻ ആയിരുന്നു.
“ഞാൻ ദേ ഇവനോട് ഇപ്പോ കുറച്ച് പൗഡർ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞു നാവ് വായിലേക്ക് ഇട്ടതെയുള്ളു…അതിനെന്നെ അവൻ കളിയാക്കിയിട്ട് നിക്കുമ്പോഴാ ശാലിനിയുടെ വരവ്…” ലിയ ചിരിച്ചു.
“അതുശരി…അവനോട് പോകാൻ പറ…ഞാൻ പറഞ്ഞതല്ലേ ചേച്ചിയോട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് പറയണമെന്ന്…ദാ ചേച്ചിക്ക് ആവശ്യമുള്ളത് എല്ലാം ഇതിലുണ്ട്…റെഡി ആയിട്ട് പോയാൽ മതി ഓഫീസിലേക്ക്…ഇനിയും ഉണ്ട് സമയം…” ശാലിനി പറഞ്ഞു.
“ഹാ എങ്കിൽ പിന്നെ ഇനി ഉച്ചക്കത്തെ ചോറ് കൂടി കഴിച്ചിട്ട് പോയി ഓഫീസ് തുറക്കാം നമുക്ക്…” ആര്യൻ കളിയാക്കി പറഞ്ഞു.
“നീ പോടാ ചെക്കാ…ചേച്ചി പോയി റെഡി ആയിക്കോ അവൻ അങ്ങനെയൊക്കെ പറയും…” ശാലിനി ലിയക്ക് പ്രോത്സാഹനം നൽകി.
ലിയ ശരി എന്ന് പറഞ്ഞിട്ട് മുറിയിലേക്ക് പോയി.
“എന്തൊരു സ്നേഹം ചേച്ചിയോട്…!” ആര്യൻ ശാലിനിയുടെ അരികിലേക്ക് വന്ന് അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു.
“ഹാ അതിന്…?” ശാലിനി തിരിച്ചും പുരികം ഉയർത്തി പതിയെ ചോദിച്ചു.
ആര്യൻ കണ്ണടച്ചുകൊണ്ട് ഒന്നുമില്ലാ എന്ന അർത്ഥത്തിൽ “മ്ചും” എന്ന് ഒച്ചയുണ്ടാക്കി.
“നീ ഒന്നിങ്ങ് വന്നേ…” ശാലിനി പുറത്തേക്ക് നടന്നു.
ആര്യൻ അവളുടെ പിന്നാലെയും.
“എന്തേ…?” ആര്യൻ തിണ്ണയിൽ എത്തിയ ശേഷം ചോദിച്ചു.
“സാധനം എന്തിയേ…?” അതിന് മറുപടിയായി ശാലിനി അവനോട് തിരിച്ച് ചോദിച്ചു.
“സാധനം കൈയിൽ ഇല്ലാ…” ആര്യൻ ഒന്ന് ചിരിച്ച ശേഷം പറഞ്ഞു.
“ദേ ചെക്കാ കളിക്കല്ലേ…” ശാലിനി കൈ ചൂണ്ടി കണ്ണുകളടച്ച് പറഞ്ഞു.
“എങ്കിൽ സാധനം കൈയിൽ ഉണ്ട്…” ആര്യൻ വീണ്ടും ചിരിച്ചു.
“ഉണ്ടെങ്കിൽ താ…” ശാലിനി കൈ നീട്ടി.
“തരാമെന്ന് പറഞ്ഞല്ലോ…”
“എപ്പോ…?”
“വൈകിട്ട്…”
“അതെന്താ ഇപ്പോ തന്നാൽ…”
“എങ്കിൽ ഞാൻ പോയി എടുത്തോണ്ട് വരാം…എന്നിട്ട് ലിയ ചേച്ചി ചോദിക്കുമ്പോൾ ഞാൻ പറയാം ചേച്ചിക്ക് വേണമെങ്കിൽ എടുത്തോളാൻ എന്ന് പറഞ്ഞ് ശാലിനി ചേച്ചി തന്നതാണെന്ന്…അങ്ങനെ പറഞ്ഞാൽ വിശ്വസിക്കുമായിരിക്കും അല്ലേ…?” ആര്യൻ സീരിയസ് ആയി പറയുന്നത് പോലെ അവളെ കളിയാക്കി.
“അയ്യോ വേണ്ടാ…” ശാലിനി പെട്ടെന്ന് ചാടിപ്പറഞ്ഞു.
“ഹാ അതാ പറഞ്ഞത് വൈകിട്ട് തരാമെന്ന്…” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.
“ഉം…” ലിയ തലയാട്ടി.
“രാവിലെ എപ്പോ പോയി കുളത്തിൽ…?” ആര്യൻ ചോദിച്ചു.
“നീ പോയി ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ…ചന്ദ്രിക ചേച്ചി ഇന്നില്ലായിരുന്നു…” ശാലിനി പറഞ്ഞു.
“അതെന്ത് പറ്റി…?”
“ഹാ ഇനിയൊരു നാലഞ്ച് ദിവസത്തേക്ക് കാണില്ല…” അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
“ഓ…മനസ്സിലായി…അപ്പോൾ നാളെ മുതൽ ഒരു നാലഞ്ച് ദിവസത്തേക്ക് നമ്മൾ മാത്രമേ രാവിലെ ഉള്ളൂ അല്ലേ…?” ആര്യൻ അർത്ഥം വച്ചൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതുകൊണ്ട്…?” ശാലിനിയുടെ മുഖത്ത് ചെറിയൊരു നാണം വിരിഞ്ഞു.
“അതുകൊണ്ട് ഒന്നുമില്ല, ഞാൻ ചോദിച്ചെന്നേയുള്ളൂ…” ആര്യൻ അവൻ്റെ ചിരി ഒരു പുഞ്ചിരിയിൽ ഒതുക്കി.
“അങ്ങനിപ്പോ മോൻ ചോദിക്കണ്ട കേട്ടോ…മോൻ്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല…” ശാലിനി ചിരിച്ചു.
“അതിന് ഞാൻ എന്ത് ഉദ്ദേശിച്ചു…?” ആര്യനിലും ഒരു നാണം വന്നു തുടങ്ങി.
“അയ്യോ പാവം ഒന്നും ഉദ്ദേശിച്ചിട്ടില്ല അല്ലേ…?” ശാലിനി ഈണത്തിൽ മൊഴിഞ്ഞു.
“ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല…വേറെ ആരേലും എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോന്നും എനിക്കറിയില്ല…” ആര്യൻ നഖം കടിച്ചുകൊണ്ട് ഉത്തരം നൽകി.
“വേറെ ആര് ഉദ്ദേശിക്കാൻ…?” ശാലിനി പിന്നെയും നാണിച്ചുകൊണ്ട് അവനോട് ചോദിച്ചു.
അപ്പോഴേക്കും ലിയ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് മുറിക്ക് പുറത്തേക്ക് വരുന്നത് ആര്യനും ശാലിനിയും കണ്ടു.
“അതേ…അത് നമ്മൾക്ക് വൈകിട്ട് കണ്ട് പിടിക്കാം ഇനി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശാലിനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശാലിനിയും തറയിലേക്ക് നോക്കി ചിരി തൂകി നിന്നു.
“ഇപ്പോഴെങ്കിലും കഴിഞ്ഞോ എല്ലാം…?” ആര്യൻ ലിയയോട് ചോദിച്ചു.
“പോടാ കളിയാക്കാതെ…ദാ ശാലിനി…താങ്ക്സ് കേട്ടോ…വലിയ ഉപകാരം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ബാഗ് ശാലിനിയുടെ കൈയിൽ കൊടുത്തു.
“എന്തിനാ ചേച്ചീ താങ്ക്സൊക്കെ…” ശാലിനി ചിരിച്ചുകൊണ്ട് ബാഗ് വാങ്ങി.
“എങ്കിൽ പിന്നെ രണ്ട് സ്റ്റാമ്പ് കൊടുത്തേക്ക് ചേച്ചീ…” ആര്യൻ ശാലിനിയെ കളിയാക്കികൊണ്ട് ലിയയോട് പറഞ്ഞു.
“ഹഹ…ഇവൻ്റെയൊരു കാര്യം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ചിരിച്ചു.
ശാലിനി ആര്യനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് “പോടാ പട്ടീ” എന്ന് ചുണ്ടനക്കി. അത് ആര്യന് മനസ്സിലാവുകയും ചെയ്തു.
“എങ്കിൽ പിന്നെ നമ്മൾക്ക് ഇറങ്ങിയാലോ…” ആര്യൻ ലിയയോട് ചോദിച്ചു.
“ആടാ ഇറങ്ങാം…” ലിയ മറുപടി നൽകി.
“എടാ ഒരു മിനുട്ട്…ചേച്ചി നൈറ്റിയും പാവാടയും ഇങ്ങു തന്നേക്ക് ഞാൻ ഇപ്പൊ അങ്ങ് കൊണ്ടുപോയേക്കാം…” ശാലിനി പെട്ടെന്ന് ഓർത്തപോലെ പറഞ്ഞു.
“ഹാ അത് ഞാൻ മറന്നു…ഇപ്പോ കൊണ്ടുവരാം…” എന്ന് പറഞ്ഞിട്ട് ലിയ അകത്തേക്ക് പോയി.
“ഞാൻ കരുതി എന്നെക്കൊണ്ട് അലക്കിപ്പിക്കുമെന്ന്…” ആര്യൻ മെല്ലെ ശാലിനിയോട് പറഞ്ഞു.
“അയ്യോ…എന്നിട്ട് വേണം ഇനി അതിനും ഞാൻ നിൻ്റെ പുറകെ നടക്കാൻ…” ശാലിനി പറഞ്ഞത് കേട്ട് ആര്യൻ ചിരിച്ചുപോയി. അപ്പോഴേക്കും ലിയ തിരികെ വന്നു.
“ഞാൻ കൊണ്ടുപോയി നനച്ചുകൊണ്ട് വന്നേനേം…ശാലിനി വേണ്ടാന്ന് പറഞ്ഞതുകൊണ്ടാ കേട്ടോ…” ലിയ ശാലിനിയോടായി പറഞ്ഞു.
“എൻ്റെ ചേച്ചീ അതൊന്നും വേണ്ടന്ന് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…ഇങ്ങു തന്നേ അത്…” എന്നും പറഞ്ഞ് ശാലിനി തുണി ലിയയുടെ കൈയിൽ നിന്നും വാങ്ങി ചുരുട്ടി പിടിച്ചു.
“മ്മ്…ഇനി അതിന് തർക്കിച്ച് നിൽക്കാനൊന്നും സമയമില്ല…ചേച്ചി ഇറങ്ങിക്കേ ഇങ്ങോട്ട്…” ആര്യൻ ലിയയോട് പറഞ്ഞിട്ട് വാതിൽ അടച്ചു.
“ഹഹ…എങ്കിൽ ഞങ്ങള് പോട്ടേ ശാലിനി…വൈകിട്ട് കാണാം…” എന്ന് പറഞ്ഞുകൊണ്ട് ലിയ മുറ്റത്തേക്ക് ഇറങ്ങി.
“മ്മ് ശരി ചേച്ചീ…ഞാനും പോയേക്കുവാ അങ്ങോട്ട്…അപ്പൊ ടാറ്റാ…” ശാലിനിയും മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് പറഞ്ഞു.
“ഹഹ…ടാറ്റ…” ലിയ ചിരിച്ചു.
“അപ്പോ എനിക്ക് ടാറ്റ ഇല്ലേ…” വീട് പൂട്ടിയ ശേഷം മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് ആര്യൻ ശാലിനിയോട് ചോദിച്ചു.
“നിനക്ക് ഞാൻ തരുന്നുണ്ട്…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ലിയയെ കൈ വീശി കാണിച്ചിട്ട് വീട്ടിലേക്ക് നടന്നു.
ലിയയും ആര്യനും അതുകേട്ട് ചിരിച്ച ശേഷം ആര്യൻ സൈക്കിൾ എടുത്ത് അവർ രണ്ടുപേരും അതിൽകയറി ഓഫീസിലേക്ക് യാത്രയായി.
ഓഫീസിലെത്തിയ ലിയയും ആര്യനും പതിവ് പോലെ അവരുടേതായ തിരക്കുകളിലേക്ക് കടന്നു. കത്ത് വിതരണം എല്ലാം കഴിഞ്ഞ് തിരികെ വന്ന ആര്യൻ ലിയയുടെ അടുത്തായി ഇരുന്നിട്ട് അവൻ ലിയയെ തന്നെ നോക്കിയിരുന്നുകൊണ്ട് പുഞ്ചിരിച്ചു.
“എന്താടാ നോക്കുന്നെ…?” അവൻ്റെ നോട്ടം കണ്ടിട്ട് ജോലിക്കിടയിലും ലിയ ചോദിച്ചു.
“കുറച്ച് കൺമഷി കൂടി ആയാലോന്ന് രാവിലെ ഞാൻ ചോദിച്ചത്കൊണ്ടാണോ ഇതുവരെ കണ്ണെഴുതാത്ത ആള് ഇന്ന് കണ്ണെഴുതിയത്…?” ആര്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ഹോ ഇപ്പോഴെങ്കിലും ശ്രദ്ധിച്ചല്ലോ നീയത്…!” ലിയയുടെ മറുപടി.
“ഞാൻ നേരത്തെ തന്നെ ശ്രദ്ധിച്ചതാ…പണി എല്ലാം കഴിഞ്ഞിട്ട് ചോദിക്കാം എന്ന് കരുതി ഇരിക്കുവായിരുന്നു…” ആര്യൻ വ്യക്തമാക്കി.
“ആണോ…എന്നിട്ടെങ്ങനെ ഉണ്ട്…കൊള്ളാമോ…?” ലിയ അറിയാനുള്ള ആഗ്രഹത്തോടെ ചോദിച്ചു.
“ഉം അത് പിന്നെ കൊള്ളാതിരിക്കുമോ…!” ആര്യൻ പുഞ്ചിരിച്ചു.
ലിയയുടെ മുഖത്ത് നാണം വിരിഞ്ഞു. അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ച ശേഷം ജോലിയിൽ തന്നെ മുഴുകി.
“ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല…എന്ത് പറ്റി ഇന്ന് കണ്ണെഴുതാൻ…?” ആര്യൻ വീണ്ടും ചോദിച്ചു.
“പണ്ട് സ്ഥിരം എഴുതുമായിരുന്നു പിന്നെ എപ്പോഴോ നിർത്തി…ഇന്നെന്തോ വീണ്ടും തോന്നി…ശാലിനി കൊണ്ടുവന്ന ബാഗിൽ കൺമഷി ഉണ്ടായിരുന്നതുകൊണ്ടും പിന്നെ നീ അങ്ങനെ ചോദിച്ചതുകൊണ്ടും…” ലിയ ഉത്തരം നൽകി.
“ഉം…ഇനി വേണേൽ വീണ്ടും സ്ഥിരം ആക്കിക്കോ…” ആര്യൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നുകൊണ്ട് പുഞ്ചിരിച്ചു.
“രാവിലെ ഇങ്ങനെ അല്ലായിരുന്നല്ലോ നീ പിന്നെന്തോ പറ്റി ഇപ്പോ…?” ലിയ സംശയം പ്രകടിപ്പിച്ചു.
“അത് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…കാര്യമാക്കേണ്ട…”
“ഓ തമാശ ആയിരുന്നോ…?” ലിയ അത്ഭുതം ഭാവിച്ചു.
“പിന്നെ ഞാൻ ഇതുവരെ ചേച്ചി കണ്ണെഴുതി കണ്ടിട്ടില്ലല്ലോ…ഇപ്പോഴല്ലേ അതിൻ്റെ ഭംഗി തിരിച്ചറിഞ്ഞത്…” ആര്യൻ ലിയയെ പുകഴ്ത്തി പറഞ്ഞു.
“അത്രക്ക് ഭംഗിയാണോടാ…!” ലിയ അവനെ നോക്കാതെ തെല്ലൊരു നാണത്തോടെ ചോദിച്ചു.
“ഉം അത്യാവശ്യം…” ആര്യൻ ചെറിയൊരു ചിരിയോടെ.
“ഹാ എങ്കിൽ നോക്കട്ടെ ഇനി സ്ഥിരം ആക്കാമോന്ന്…” നല്ലൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
“ഒരു ദിവസം എൻ്റെ കൂടെ നിന്നപ്പോഴേക്കും പഴയ ശീലങ്ങളൊക്കെ വീണ്ടും പൊടി തട്ടി എടുക്കാൻ തോന്നിയത് കണ്ടോ…?” ആര്യൻ യൂണിഫോമിൻ്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
“ഉം അത് ശരിയാ…” ലിയ അവൻ്റെ അഭിപ്രായത്തോട് യോജിച്ചു.
“കഥ പറയാനുള്ള മോഹം…കണ്ണെഴുതാനുള്ള മോഹം…ഇനി ഇതുപോലെ എന്തെങ്കിലും മോഹങ്ങളോ ആഗ്രഹങ്ങളോ ഉണ്ടെങ്കിൽ പറഞ്ഞാൽ മതി…എന്തിനും ഏതിനും ആര്യൻ…” അവൻ പറഞ്ഞിട്ട് ചിരിച്ചു.
“ഓഹോ…എല്ലാത്തിനും നീ ഉണ്ടാവുമോ…?” ലിയ ചെറിയൊരു നാണത്തോടെ ചോദിച്ചു.
“എന്താ സംശയമുണ്ടോ…ഉണ്ടെങ്കിൽ പറഞ്ഞോ…എന്താ ചേച്ചിക്ക് അടുത്ത ആഗ്രഹം…?” ആര്യൻ ചോദിച്ചു.
“ഒരു ആഗ്രഹം ഉണ്ട്…പക്ഷേ അത് ഞാൻ പിന്നെ പറയാം…” ലിയ പുഞ്ചിരിച്ചു.
“ഹാ ഇപ്പൊ പറയന്നേ…” ആര്യൻ അവളെ നിർബന്ധിച്ചു.
“ശെടാ…പറയാമെടാ…നല്ലപോലെ ആഗ്രഹിക്കുമ്പോൾ ഞാൻ പറയാം…പക്ഷേ നടത്തി തരണം നീ…അന്നേരം പറ്റില്ലാ എന്നൊന്നും പറഞ്ഞ് ഒഴിഞ്ഞു മാറരുത്…” അവൾ പറഞ്ഞു.
“ഒഴിഞ്ഞുമാറാനോ…ഞാനോ…എപ്പൊ നടത്തി തന്നെന്ന് ചോദിച്ചാൽ മതി…” ആര്യൻ ഉറപ്പ് കൊടുത്തു.
“ഹാ അത് മതി…അപ്പൊ സമയം ആകുമ്പോൾ ഞാൻ പറയാം…” ലിയ അവൻ്റെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു.
“ഓ മതി…”
കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ലിയയുടെ ജോലികളും കുറഞ്ഞു. അവർ മറ്റു പല കാര്യങ്ങളും സംസാരിക്കുകയും അതോടൊപ്പം തന്നെ ആര്യൻ അവളുടെ ഫോണിൽ വീട്ടിലേക്ക് വിളിച്ച് അവൻ്റെ അമ്മയോട് സംസാരിക്കാനും മറന്നില്ല.
ഊണ് കഴിഞ്ഞ ശേഷം അവർ വീണ്ടും പല കാര്യങ്ങളും സംസാരിച്ചിരുന്ന് സമയം മുൻപോട്ട് നീങ്ങി.
“അപ്പൊ ഇന്ന് എങ്ങനാ…ഇവിടാണോ അതോ വീട്ടിലോട്ടാണോ…” ആര്യൻ ലിയയോട് ചോദിച്ചു.
“നീ എന്നെ ഇവിടെ സ്ഥിരതാമസക്കാരി ആക്കുമോ…?” ലിയ ചിരിച്ചു.
“ആയാലും എനിക്ക് പ്രശ്നമൊന്നുമില്ല…” ഒരു പുഞ്ചിരിയോടെ ആര്യനും പറഞ്ഞു.
“ഉം പക്ഷേ എൻ്റെ വീട്ടിലുള്ളവർക്ക് പ്രശ്നമാണ്…” ലിയയുടെ മറുപടി.
“അപ്പോ ചേച്ചിക്ക് പ്രശ്നമില്ല അല്ലേ…” ആര്യൻ ചെറിയൊരു ചിരിയോടെ ചോദിച്ചു.
“പോടാ അവിടുന്ന്…അല്ലാ ഞാൻ എന്നും അവിടെ നിന്നിട്ട് നിനക്കെന്തിനാ…?” ലിയ അവൻ്റെ കണ്ണുകളിലേക്ക് നോക്കി.
“വെറുതേ…എനിക്കൊരു കൂട്ടിന്…പിന്നെ ചേച്ചിക്ക് കഥ പറയാം…” ആര്യൻ പ്രസന്നതയോടെ മറുപടി നൽകി.
“ഓഹോ…ഹാ ഇനി അതൊക്കെ അടുത്ത തവണ ബസ്സ് പണി മുടക്കുമ്പോൾ…” ലിയ ചിരിച്ചെങ്കിലും അവളുടെ മുഖത്ത് ചെറിയൊരു നിരാശ ഉണ്ടായിരുന്നു.
“അപ്പോൾ അത് വരെ പഞ്ഞിമെത്തയിൽ കിടക്കാൻ പറ്റില്ലെന്ന് സാരം…” ആര്യൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
“അപ്പോ അതാണ് മോൻ്റെ വിഷമം അല്ലാതെ ഞാൻ അവിടെ നിൽക്കാത്തതിൻ്റെ അല്ല…?” ലിയ വീണ്ടുമൊരു ചിരിയോടെ പറഞ്ഞു.
“ചേച്ചി നിന്നെങ്കിൽ അല്ലേ അത് പറ്റൂ…?” ആര്യനും ചിരിച്ചു.
“ഉം ഉവ്വാ…പോടാ അവിടുന്ന്…” ലിയ അവൻ്റെ കവിളിൽ ചെറുതായി തട്ടി.
“അതേ ഇങ്ങനെ ഇരുന്നാൽ ഇനി ബസ്സ് പണി മുടക്കേണ്ട ആവശ്യം വരാതെ തന്നെ ഇന്നും ഇവിടെ നിൽക്കാം…” ആര്യൻ അവൻ്റെ വാച്ചിലേക്കും നോക്കി തമാശ രീതിയിൽ പറഞ്ഞു.
“നാലായോ സമയം…” ലിയ ചോദിച്ചു.
“പത്ത് മിനുട്ട് കൂടി…”
“എങ്കിൽ നമുക്ക് ഇറങ്ങിയാലോ…” ലിയ ചോദിച്ചു.
“പിന്നെന്താ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ആദ്യം എഴുന്നേറ്റു. പിന്നാലെ തന്നെ ലിയയും എഴുന്നേറ്റ് അവർ അകത്തേക്ക് ബാഗ് എടുക്കാനായി പോയി.
“നീ ഇവിടെ ഇരുന്നേ…?” ഒരു കസേരയിലേക്ക് ചൂണ്ടി ലിയ ആയിരുന്നു പറഞ്ഞത്.
“എന്തിനാ…?” ആര്യൻ മനസ്സിലാവാതെ ചോദിച്ചു.
“ഇരിക്ക് ചെക്കാ…” എന്ന് പറഞ്ഞുകൊണ്ട് ലിയ അവൻ്റെ തോളിൽ അമർത്തി.
“മ്മ് ഇനി എന്താ…? ആര്യൻ കസേരയിലേക്ക് ഇരുന്ന ശേഷം ചോദിച്ചു.
“നിനക്ക് പഞ്ഞിമെത്തയിൽ കിടക്കണ്ടേ?…തൽക്കാലം വേണമെങ്കിൽ ഒന്ന് ചാരി ഇരുന്നോ ഇപ്പോൾ…” ലിയ അവൻ്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിയോടെയും തെല്ലൊരു നാണത്തോടെയും പറഞ്ഞു.
“ഓ അതാണോ…അത് ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ…?” ആര്യൻ അൽപ്പം ജാടയിട്ട് പറഞ്ഞു.
“ഓ അതും നിൻ്റെ തമാശ ആയിരുന്നോ…എങ്കിൽ വാ പോയേക്കാം…” ലിയയുടെ മുഖത്ത് ചെറിയൊരു പരിഭവം നിറഞ്ഞു.
അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആര്യൻ അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് അവളുടെ സാരിയിൽ പൊതിഞ്ഞ വയറിലേക്ക് അവൻ്റെ മുഖം ചായ്ച്ചു.
ലിയ അവൻ്റെ ആ പ്രവർത്തിയിൽ പുഞ്ചിരിച്ചുകൊണ്ട് സന്തോഷത്തോടെ അവൻ്റെ തലമുടിയിൽ അവളുടെ വിരലുകൾ ഇഴച്ച് അവനെ തഴുകി.
“ആരെങ്കിലും ഇവിടെ തല ചായ്ച്ച് കിടക്കേണ്ടാന്ന് പറയുമോ എൻ്റെ ലിയക്കുട്ടീ…” ആര്യൻ അവളെ ചുറ്റിക്കിടന്നുകൊണ്ട് തന്നെ പറഞ്ഞു.