ഗോലി സോഡാ Part 2

Posted on

“””””””””””””നിനക്ക് കുറച്ച് കൂടുവാ മാളു….!!”””””””””

“””””””””””””അച്ഛനെന്താ ഈ പറേണെ…..?? തെറ്റ് അവന്റെ ഭാഗത്താ. എന്നിട്ടും അവനെ ന്യായികരിക്കുവാണോ……??”””””””””””

“””””””””””””ഞാൻ ആരേം ന്യായികരിക്കുന്നത് അല്ല. കുറച്ച് മുന്നേ നീ എന്തൊക്കയാ കാട്ടി കൂട്ടിയേന്ന് വല്ലോ ബോധവും ഉണ്ടോ…..?? ആ പിള്ളേര് പാവം., അതുങ്ങള് ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു. വേറെ വല്ലോരും ആയിരുന്നേ. നിന്റെ ചുമരിന്മെന്ന് വലിച്ചെടുക്കായിരുന്നു…..!!””””””””””””

“””””””””””””അവന്മാരാണോ പാവം…..?? അതിനിടക്ക് വേറൊരുത്തൻ വന്നതായിരുന്നല്ലോ അവനെന്താക്കയെ എന്നെ പറഞ്ഞെന്ന് അച്ഛനും കേട്ടതല്ലേ….?? അച്ഛൻ പോലും ഒരുവാക്ക് മിണ്ടിയില്ലല്ലോ.””””””

“””””””””””എനിക്കൊന്നും മോശമായിട്ട് തോന്നിയില്ല. എല്ലാം നീ ചോദിച്ച് വാങ്ങിച്ചത് അല്ലേ…..??””””””””””

“””””””””””ദേ അച്ഛാ……”””””””””””

“”””””””””മ്മ് മതി നിർത്ത് വേണ്ട സാധനങ്ങളൊക്കെ വാങ്ങ് പോവാം……!!””””””””

അവന്മാരെ ഞാൻ വിടില്ല. ഇനി എന്റെ കൈയിൽ കിട്ടിയാൽ എന്റെ കൈയിലെ ചൂട് ഞാൻ അവന്മാരെ അറിയിക്കും. മനസ്സിൽ അതും കുറിച്ചിട്ട് ഞാൻ കടയിലേക്ക് കേറി. കൊറേ നാൾക്ക് ശേഷം പോണതല്ലേ എന്തേലുമൊക്കെ വാങ്ങണോല്ലോ., പണ്ട് കുട്ടന് ഏറ്റവും ഇഷ്ട്ടം പൂ കേക്കിനോടായിരുന്നു. ഇഷ്ട്ടം മാത്രമല്ല, ഒരുതരം ആർത്തിയായിരുന്നു അതിനോട് എന്റെ ചെക്കന്. പിന്നെ കണ്ണിൽ കണ്ട പലഹാര സാധനങ്ങളൊക്കെ വാങ്ങി. എല്ലാത്തിന്റെയും കാശും കൊടുത്ത് തിരിയുമ്പോഴും എന്റെ കണ്ണ് ആ കടക്കാരനിലായിരുന്നു, ഞാൻ കടയിലോട്ട് കേറിയപ്പോ തൊട്ടുള്ള ചെറഞ്ഞുള്ള നോട്ടം. ഇങ്ങരേം ഒന്ന് സ്കെച്ച് ചെയ്ത് ഇടുന്നത് നല്ലതാ…….!!

സ്ഥലമൊക്കെ വല്ലാതെ മാറീട്ടുണ്ട്. അച്ഛൻ പറഞ്ഞു, നടക്കാവുന്ന ദൂരമേ ഉള്ളൂന്ന്. പിന്നെയൊരു കൈയില് സാധങ്ങളും വച്ച് മറുകൈ അച്ഛന്റെ കൈയോട് ചേർത്ത് ഞാൻ നടന്നു ബാല്യകാലം സ്വർഗ്ഗകരമാക്കിയ ഞങ്ങടെ തറവാട്ടിലേക്ക്………!!

“””””””””””””””അമ്പോ ഒരു മാറ്റവും ഇല്ലല്ലേ അച്ഛാ……??”””””””””””””””

എന്റെ ചോദ്യത്തിന് ഉത്തരം തരുന്നത് പോയിട്ട് ഞാൻ ചോദിച്ചത് അച്ഛൻ കേട്ടൊന്ന് കൂടി അറിയില്ല. പഴേ ഓർമ്മകൾ ഒക്കെയും അയവിറക്കുവാകും……!!

ഞാൻ ഗേയിറ്റും തുറന്ന് ഉള്ളിലേക്ക് കേറി. അപ്പോഴും അച്ഛൻ പുറത്ത് തന്നെ നിപ്പാണ്. ദൈവമേ ഇനി മനസ്സ് എങ്ങാനും മാറി തിരിച്ച് പോവേണ്ടി വരോ…..??

“”””””””””””അച്ഛാ…….??”””””””””””””

“”””””””””””മോള് ചെല്ല് അച്ഛൻ വന്നോളാം….!!””””””””

ഹാവൂ., സമാധാനമായി. അച്ഛനെ നോക്കി ചിരിച്ചിട്ട് ഞാൻ നേരെ അങ്ങ് വിട്ടു. മുൻവാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്. കുറച്ച് മുന്നേ അച്ഛൻ നോക്കി നിന്നത് പോലെ ഞാനും നോക്കി നിന്നുപ്പോയി. അതിനുള്ളിലൂടെ ഓടി കളിക്കുന്ന ഞാനും കുട്ടനും. ഒരുമിച്ചിരുന്ന് പലഹാരങ്ങൾ കഴിച്ച് പാമ്പും കോണിയും കളിക്കുന്ന ചേച്ചിമാരും ഞങ്ങളും. ചുറ്റുപാടും നോക്കി എന്തോ കള്ളത്തരം മുഖത്തൊളുപ്പിച്ച് പാല് കട്ട് കൂടിക്കാൻ വരുന്ന പൂച്ചയുടെ മുഖഭാവത്തിൽ കുട്ടൻ. അവനെന്റെ അടുത്ത് വന്ന് കറങ്ങി തിരിഞ്ഞു നിക്കുന്നു. ഒന്നൂടെ ചുറ്റും നോക്കുന്നു. പിന്നെയെന്റെ കവിളിൽ അമർത്തി ചുംബിച്ചു. സ്വപ്നത്തിൽ ആണെങ്കിൽ പോലും ഞാനും ഞെട്ടി. എന്നലവിടെ കുറുമ്പ് ചിരിയുമായി എല്ലാം കാട്ടിക്കൂട്ടിട്ട് ഓടുന്ന അവനും അവന് പിന്നെ ടാ കള്ളാ ന്നും വിളിച്ചോടുന്ന ഞാനുമാത്രം. ഞെട്ടല് മാറി പകരം മുഖത്ത് നാണം തെളിഞ്ഞു.

“”””””‘””‘”””ആരാ മനസ്സിലായില്ല…….!!””””””””””””””

പിന്നിൽ നിന്നും കേട്ട ആ ശബ്ദം. എന്റെ കണ്ണ് നിറച്ചു. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എന്റെ അമ്മയുടെ ശബ്ദം കേട്ടൂ.

“”””””””‘”””””അനിതാമ്മേ……..””””””””””””””

സ്നേഹത്തിൽ ചാലിച്ച ആ വിളിയിൽ കണ്ണുനീരും ഒരുപോലെ കലർന്നിരുന്നു., അതിനാൽ തന്നെ വാക്കുകൾ മുറിഞ്ഞുപോയിരുന്നു. ഇടറുന്ന കാലുകൾ വകവയ്ക്കാതെ ഓടിച്ചെന്നാ മാറിൽ വീഴുമ്പോ കാൽ കീഴിലുള്ള ഈ ഭൂമിയും തലയ്ക്ക് മേലെയുള്ള ആകാശവും വെട്ടിപ്പിടിച്ച ഒരു തോന്നലായിരുന്നു. എല്ലാം മറന്ന് അമ്മയിലേക്ക് അലിഞ്ഞു ചേരാൻ ഞാൻ അതിയായി ആഗ്രഹിച്ചു. നിറഞ്ഞൊഴുകുന്ന മിഴികൾ അതിന് സാക്ഷിയായി.

“”””””””””””””അമ്മേടെ ഉണ്ടക്കണ്ണിയാ……??””””‘””””””

“””””””””””””””മ്മ് അനിതാമ്മേടെ ഉണ്ടക്കണ്ണി തന്നെയാ………!!””‘”””‘”””””””””

.

അമ്മ മാത്രേ അങ്ങനെ വിളിച്ചിട്ടുള്ളൂ. അതെന്റെ അമ്മക്ക് മാത്രം അവകാശപ്പെട്ട പേരാ ഉണ്ടക്കണ്ണി……!! അമ്മയുമെന്നേ ഇറുക്കെ പുണർന്നു. ആ നിമിഷം ഞാനറിഞ്ഞു ഏറെ കൊല്ലങ്ങൾക്ക് ശേഷം ഒരമ്മയുടെ സ്നേഹം…….!! നെറ്റിത്തടത്തിൽ അറിഞ്ഞ നനവ്., എന്റെ അനിതാമ്മ കരയുവാണോ…….??

“””””””””””എന്തമ്മേ…..?? എന്തിനായിപ്പോ കണ്ണ് നിറക്കണേ…….??”””””””””””””

അമ്മയിൽ നിന്നും വിട്ടുമാറി ആ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.

“””””””””””””ഈ ജന്മം കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല എന്റെ കുട്ടിയേ.””””””””””””

“”””””””””””””പക്ഷെ എനിക്കങ്ങനെ അല്ല, അനിതമ്മയെ കാണാൻ പറ്റുമെന്ന് എനിക്കുറപ്പായിരുന്നൂ…..??””””””””””””

“”””””””””””അവനെവിടെ…..?? കണ്ടില്ലല്ലോ……!!”””””””””””””

“”””””””””””അച്ഛൻ പുറത്തുണ്ട് ഗേറ്റിന് വെളിയിൽ…..!!””””””””””””

“””””””””””””അതെന്താ അവൻ അവിടെ തന്നെ നിന്നു കളഞ്ഞേ……?? മോള് അകത്തേക്ക് ചെല്ല് ഞാനവനെ പോയി വിളിച്ചിട്ട് വരാം….!!”””””””””””

“”””””””””””””അനിതമ്മക്ക് ദേഷ്യമുണ്ടോ അച്ഛനോട്…….??””””””””””””””

“””””””””‘””””””””എനിക്ക് ദേഷ്യോ……?? അവനല്ലേ ഞങ്ങളോടൊക്കെ ദേഷ്യം…..?? അതുകൊണ്ടല്ലേ ലക്ഷ്മി മരിച്ച് എഴിന്റന്ന് നിന്നേം കൂട്ടിട്ട് അവൻ ഇവിടുന്ന് ഇറങ്ങിയേ……!!””””””””””””””

“”””””””””””””അങ്ങനെയൊന്നും അല്ല അനിതമ്മേ, അച്ഛന്റെ മനസ്സ് ശെരിയല്ലായിരുന്നു…., വരുന്ന വഴി അച്ഛൻ എന്നോട് പറഞ്ഞതാ. ഇവിടെ നിന്നാ അമ്മയുടെ ഓർമ്മകൾ അച്ഛനെ വേദനിപ്പിക്കൂന്നുമൊക്കെ……!!””””””””””””

“”””””””””””മ്മ് കഴിഞ്ഞത് കഴിഞ്ഞു. ഏതായാലും ഇനി നിങ്ങളെ വിടുന്ന പരിപാടി ഇല്ലാ. മോള് അകത്തേക്ക് കേറിക്കോ……!!””””””’””””””

മാർബിൾ ഇട്ട തറയിലൂടെ ആ തണുപ്പിലൂടെ ഞാൻ നടന്ന് അകത്ത് കേറി. ആകെ മൊത്തം ഒരു പോസിറ്റീവ്നെസ്സ്. കേറി ചെല്ലുമ്പോ തന്നെ ഞാൻ കണ്ടു, എന്റെ അമ്മയേ., എന്റെ പെറ്റമ്മയെ. നിറഞ്ഞ പുഞ്ചിരിയോടെ എന്നെ തന്നെ നോക്കുന്നു. മരിച്ചൂന്ന് തോന്നണേ ഇല്ല ഇപ്പോഴും ഈ വീട്ടിൽ എന്റെയമ്മയുണ്ട്. കത്തിച്ച് വച്ച ദീപവും ഫോട്ടോയിൽ ചാർത്തിയ തുളസിമാലയും. ദേവീ…….!!

തോളിൽ അറിഞ്ഞ കരസ്പർശം ഏറ്റ് ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ ഞാൻ കണ്ടു വേറെ നാല് കണ്ണുകളെ. അതുവരേം നിറഞ്ഞ് വന്ന കണ്ണുനീര് അവരെ കണ്ടപ്പോ അടക്കി വക്കാനെനിക്ക് പറ്റിയില്ല. ഒരു കെട്ടിപ്പിടിയിലൂടെ ഞാൻ പൊട്ടിക്കരഞ്ഞുപ്പോയി. എന്റെ ചേച്ചിമാർ….!!

അവർ എന്താ നടക്കുന്നതെന്ന് പോലുമറിയാതെ അന്തം വിട്ടു നിക്കുവാണ്. കണ്ണുനിരൊന്ന് കുറഞ്ഞപ്പോ ഞാനവരിൽ നിന്നും വിട്ടുമാറി…….!!

“””””””””””””മാളുവാ. നിങ്ങടെ കുറുമ്പി.., കുറുമ്പി മാളൂട്ടിയാ ഞാൻ……!!”””””””””””””

അത് പറയാൻ വേണ്ടിയായിരുന്നോ കരച്ചില് ഒരുനിമിഷത്തേക്ക് ഷെമിച്ചത്….?? എന്ന് പോലും എനിക്ക് തോന്നിപ്പോയി. കാരണം പറഞ്ഞ് തീർന്നില്ല അതിന് മുന്നേ വീണ്ടും ഞാൻ എടുത്തടിച്ചത് പോലെ കരയാൻ തുടങ്ങി……!!

എന്നാലിപ്രാവശ്യം അവര് തന്നെ എന്നെ ചേർത്ത് നിർത്തി അശ്വസിപ്പിച്ചു. പണ്ട് കുരുത്തക്കേട് കാണിച്ച് അച്ഛന്റെന്ന് തല്ല് വാങ്ങിച്ച് കരയുമ്പോ എന്നെ ആശ്വസിപ്പിക്കുന്ന പോലെ.

“”””””””””””വാ……”””””””””””

ഒരു കൈയിൽ തങ്കി ചേച്ചിയും മറു കൈയിൽ പിങ്കി ചേച്ചിയും ചേർന്ന് പിടിച്ച് എന്നെ കൂട്ടിട്ട് പോയത് കൃഷ്ണൻ അച്ഛന്റെ റൂമിലേക്കാണ്.

“””””””””””””അച്ഛാ ഇതാരാന്ന് നോക്കിയേ…..!!””””””””

പിങ്കി ചേച്ചി വിളിച്ച് പറയുമ്പോ ഡയറി മേലെന്തോ കുറിക്കുകയായിരുന്ന അച്ഛൻ ചേച്ചിയുടെ ശബ്‌ദം കേട്ടിട്ടാവാം എന്നെ നോക്കി. എന്റടുത്തേക്കായി വന്നു.

“””””””””””””എവിടെയോ കണ്ട് മറന്ന മുഖം., അല്ലേ അച്ഛാ…….??”””””””””””

മുഖത്ത് വരുത്തിയ കള്ളചിരിയോടെ തങ്കിയേച്ചി ചോദിച്ചു.

“””””””””””””കൃഷ്ണച്ഛാ…….”””””””””””””

ആ നിമിഷം, ആ മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങൾ സന്തോഷമോ ദുഃഖമോ ആച്ഛര്യമോ അറിയില്ല. പക്ഷെ ഒന്ന് മാത്രം അറിയാം അച്ഛനെന്നെ ചേർത്ത് പിടിച്ചിരിക്കുവാ. കാക്കക്കും പരുന്തിനും കൊടുക്കാതെ തള്ളക്കോഴി കുഞ്ഞിനെ തന്റെ ചിറകിനടിയിൽ സംരക്ഷിക്കുന്ന പോലെ. ചേച്ചിമാരെ നോക്കുമ്പോ അവിടെ കണ്ണുനീരിൽ കുതിർന്ന ഒരു ചിരിയാണ് ഞാൻ കണ്ടത്. എന്നാലുമാ മുഖങ്ങളിൽ അസൂയ നിറഞ്ഞിരുന്നുവാ……?? ഇല്ല തോന്നിയതാവും.

“”””””””””””എവിടായിരുന്നു മോളെ നീ….?? എവിടൊക്കെ തിരഞ്ഞെന്നറിയോ നിന്നെ….?? രാമന് ഇപ്പഴേലും മനസ്സ് മാറിയല്ലോ., നിങ്ങളെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല ഞങ്ങൾക്ക്. വന്നല്ലോ ഇങ്ങ്., ഇനിയുണ്ടാവണം ഇവിടെ രണ്ടും പറഞ്ഞേക്കാം……..!! അവനെവിടെ പുറത്തുണ്ടോ……??”””””””””””””

രണ്ട് തോളിലുമായി പിടിച്ച് എന്നെ അകറ്റിമാറ്റിട്ട് കൃഷ്ണച്ഛൻ മുറി വിട്ട് പുറത്തേക്കിറങ്ങി.

“””””””””””””അതേ ചോദിക്കാൻ മറന്നു, സുഖാണോ മാളൂട്ടിക്ക്…….??”””””””””””

എന്റെ തടിമേൽ പിടിച്ച് കൊഞ്ചിച്ച് തങ്കിയേച്ചി ചോദിച്ചപ്പോ പഴേ മാളൂട്ടിയായി മാറിപ്പോയിരുന്നു ഞാൻ. അതിനാൽ തന്നെ എന്റെ കണ്ണുകൾ എന്റെ അനുവാദം പോലും ചോദിക്കാതെ നിറഞ്ഞൊഴുകി.

“”””””””””””അയ്യയ്യേ പോട്ടെ പോട്ടെ അവസാനമായി കാണുമ്പോ, ദേ ഇത്രേയുള്ളൂ നീ., ഇപ്പൊ ഞങ്ങടെ മാളൂട്ടി ഞങ്ങളെ പോലെ തന്നെ വളർന്നു. വലുതായി കഴിഞ്ഞിട്ടും ഈ പെണ്ണ് ഇങ്ങനെ മൂക്കൊലിപ്പിച്ചോണ്ട് നടന്ന കുട്ടൻ തന്നെ കളഞ്ഞിട്ട് പോവത്തേയുള്ളൂ…..!!””””””””””””

കുറുമ്പ് ചിരിയോടെ എന്നോടതും പറഞ്ഞ് പിങ്കി ചേച്ചി ചിരിക്കുമ്പോ അതിന്റെ കൂട്ട് പിടിച്ച് തങ്കിയേച്ചിയും ചിരിക്കാൻ തുടങ്ങി.

“””””””””””””പോ……”””””””””””””

മുഖം വീർപ്പിച്ച് തിരിഞ്ഞ് നിക്കുമ്പോ ചെറിയൊരു നാണം എന്റുള്ളിലും ഉടലെടുത്തിരുന്നു.

“”””””””””””പിണങ്ങല്ലേ പെണ്ണേ……, ദേ നോക്കിക്കേ. കുട്ടൻ ഇപ്പോഴും single തന്നാ. ഇനിയൊക്കെ നിന്റെ കൈയിലാ……!!””””””””

“”””””””””’സത്യം…….??””””””””””‘

അത് വരെ കപട ദേഷ്യം നടിച്ച ഞാൻ പിങ്കി ചേച്ചി അത് പറഞ്ഞ് തീർന്നതും അഭിനയം ഒകെ കളഞ്ഞ് ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“”””””””””””””ഈ പെണ്ണ് കടിക്കോ…..?? പേടിച്ച് പോയി ഞാൻ. അഹ് സത്യം തന്നാ. വാ വന്നേ……..””””””””””

പിങ്കിയേച്ചി എന്നേം വലിച്ചിട്ട് പോവുമ്പോ പിന്നാലെ തന്നെ തങ്കിയേച്ചിയും ഉണ്ടായിരുന്നു നേരെത്തെ പിങ്കിയേച്ചിയിൽ കണ്ട അതേ കുറുമ്പ് ചിരിയോടെ…….!!

അവരെന്നെ നേരെ കൊണ്ട് പോയത് എന്റെ തന്നെ മുറിയിലേക്കാ. എല്ലാം പഴയത് പോലെ തന്നെയുണ്ട്. നല്ല വൃത്തിയും വെടിപ്പുമായിട്ട് ഇട്ടിട്ടുണ്ട്. അതിനുള്ളിലെ ഗന്ധം., അത് ഇതിന് മുന്നേ ഞാൻ അറിഞ്ഞിട്ടുണ്ട്.

“””””””””””””””ഇതിപ്പോ കുട്ടന്റെ മുറിയാ. ഇനി നിങ്ങടെ മുറി…….!!”””””””””’””

തങ്കിയേച്ചി അതും പറഞ്ഞ് പിങ്കിയേച്ചിയുടെ തോളിലേക്ക് ചാഞ്ഞ് ചിരിക്കുമ്പോ. ആദ്യം മനസ്സിലാവാണ്ട് ഞാൻ രണ്ടാളേം മാറി മാറി നോക്കി. പിന്നെ ആ പറഞ്ഞത് കലങ്ങുമ്പോ എനിക്കാകെ നാണം തോന്നി. നാണം എന്ന് പറഞ്ഞാൽ തല പൊക്കാൻ പോലും വയ്യാതായി. ഒരു നിമിഷം ആ കട്ടിലില് ഞാനും കുട്ടനും കെട്ടിപ്പിടിച്ച് കിടക്കുന്ന രംഗം കൂടെ മനസ്സിലേക്ക് വന്നപ്പോ ഞാനങ്ങ് നിന്ന നിൽപ്പിൽ ഒരുകി പോയി…….!!

“”””””””””””നാണമില്ലാത്ത സാധനങ്ങള് എന്തൊക്കയാ ഈ പറേണെ……??”””””””””’

“””””””””””””ഓഹ് നാണം ഉള്ള ഒരാള്…..?? ഇപ്പൊ നീ ചിന്തിച്ചത് എന്താന്ന് ഞാൻ പറയട്ടെ…..?? നീയും കുട്ടനും കൂടെ…….””””””””””‘

ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തങ്കിയേച്ചിടെ വായ പൊത്തി. പിങ്കി ചേച്ചി അപ്പോഴും ചിരിക്കുവാണ്. എന്റെ തൊലിയുരിഞ്ഞു പോയി.

“”””””””””പോ നാക്കിന് എല്ലില്ലാത്തതേ….!!””””””””””””

അതും പറഞ്ഞ് ഞാൻ രണ്ടാളേം മാറി മാറി നോക്കി., പിന്നൊരു പൊട്ടിച്ചിരി ആയിരുന്നു.

“””””””””””വാ ചോദിക്കാട്ടേ…….”””””””””””‘

രണ്ടാളും ചേർന്ന് കട്ടിലിലിരിക്കുന്നതിനൊപ്പം എനിക്ക് നടുക്ക് ഇരിക്കാനൊരു ചെറിയ ഗ്യാപ്പും ഇട്ടു. ഞാൻ ഇരുന്നതും വിശേഷം തിരക്കലും, അതുവരെ ഇല്ലാത്ത പരിഭവം പറച്ചിലും ഒക്കെയായിരുന്നു. അവരുടെയൊക്കെ ചോദ്യത്തിന് ഉത്തരം കൊടുത്തും ചില സന്ദർഭങ്ങളിൽ പൊട്ടി ചിരിച്ചും ചിലയിടത്ത് കണ്ണ് നനച്ചുമൊക്കെ എത്ര നേരമെന്നറിയില്ല അവിടെ തന്നെയിരുന്നു. പഴേ സന്തോഷം തിരിച്ച് കിട്ടിയതല്ലേ, അവിടെ സമയത്തിന് എന്ത് പ്രാധാന്യം…….??

“”””””””””””””മാളൂട്ടിക്ക് എങ്ങനാ ലൈൻ ഒക്കെയുണ്ടോ……??””””””””””‘””

ആ ചോദ്യം ശെരിക്കും എന്നെ ഞെട്ടിച്ചിരുന്നു. എനിക്കോ ലൈനോ…..?? അതിനിമ്മിണി പുളിക്കണം…..!! പ്രൊപ്പോസ് ചെയ്തവരുടെ കണക്ക് നോക്കുവാണേ പിന്നെ അതിനെ നേരം കാണൂ. പക്ഷെ ഈ മനസ്സും ശരീരവും എന്നെ എന്റെ കുട്ടന് വേണ്ടി മാറ്റി വച്ചതാ ഞാൻ……!!

“””””””””””””ഞാൻ ചോദിച്ചത് കേട്ടില്ലേ…..??””””””””””””

“”””””””””””കേട്ടൂ തങ്കിയേച്ചി., ഞാനെന്താ പറയ്യാ…..?? പറഞ്ഞാൽ വിശ്വസിക്കുമോന്ന് അറിയില്ല, ഞാനിതേ വരെ ആരേം പ്രണയിച്ചിട്ടില്ല. എനിക്കാരോടും അങ്ങനൊന്നും തോന്നിട്ടില്ല……!! പക്ഷെ ഇത്രേം വർഷത്തിനിടക്ക് ഒരുപാട് പേര് പ്രൊപ്പോസ് ഒകെ ചെയ്തിട്ടുണ്ട്……!!”””””””””””””

“”””””””””””എന്നിട്ട്……??”””””””””””

“”””””””””””എന്നിട്ടെന്താ…..?? ഞാൻ കമ്മിറ്റിട് ആണെന്ന് പറയും…..!!”””””””””””

“””””””””””””അപ്പൊ ആരെയോ മനസ്സിൽ പ്രതിഷ്ഠിച്ച് വച്ചിട്ടുണ്ടല്ലേ……?? ആരാ കക്ഷി……??””””””””””””

“”””””””””””നിങ്ങൾക്കെല്ലാം അറിയാം. എന്നിട്ടും വെറുതെ എന്തിനാ വീണ്ടും വീണ്ടും ഇങ്ങനെ ചോദിക്കണേ……??””””””””””””

“”””””””””””കുട്ടനാണ് മനസ്സിലെങ്കിൽ അത് വേണ്ട മോളെ. അവന് ആൾറെഡി ആളൊക്കെ ഉണ്ട്……..!!””””””””””””

ഞാൻ ശെരിക്കും മിന്നലേറ്റ അവസ്ഥയിലായിരുന്നു അപ്പൊ. നിറഞ്ഞൊഴുകിയ കണ്ണുനീർ തുള്ളികൾ പോലും തുടച്ച് കളയാൻ മറന്നുപോയി ആ നിമിഷം……!! അങ്ങനെ വല്ലവളുമാരും അവന്റെ മനസ്സിൽ ഉണ്ടേൽ ഓടിക്കും അവരെ ഞാൻ. ദൃഢ പ്രതിജ്ഞ എടുത്ത എന്റെ മനസ്സ് പോലും പതറി പോയിരുന്നു, ആ വേളയിൽ……!!

“””””””””””””നീയൊന്ന് ചുമ്മാതിരുന്നേ തങ്കി, വെറുതെ കൊച്ചിനെ കരയിക്കാൻ…..!! അവള് വെറുതെ പറഞ്ഞതാടാ. കുട്ടന് അങ്ങനെ വല്ലതുമുണ്ടേൽ അവനാദ്യം അത് പറയുന്നത് ഞങ്ങളോടായിരിക്കും. ദൈവം സഹായിച്ച് ഇതേവരെ അവന് അങ്ങനൊന്ന് ഇല്ലേയില്ല. പക്ഷെ ഇനിയെല്ലാം നിന്റെ കൈയിലാ. ഫുൾ സപ്പോർട്ട് ഉണ്ട് ഞങ്ങടെ വക. അവന്റെ മനസ്സിൽ കേറി പറ്റിക്കോണം……!!”””””””””””””

ഒരേ സമയം പിങ്കി ചേച്ചിയെ കെട്ടിപ്പിടിച്ച് സ്നേഹം കാണിക്കുന്നതിനൊപ്പം തങ്കി ചേച്ചിയുടെ കൈയും കടിച്ചിരുന്നു ഞാൻ…..!!

“””’””’””””””അയ്യോ അമ്മേ, പണ്ടത്തെ സ്വാഭാവം ഇതേവരെ മാറ്റാറായില്ല അല്ലേടി കടിപ്പട്ടി…..!!””””””””””””

“””””””””””””ഈ….. എന്നെ കരയിപ്പിച്ചിട്ടല്ലേ……??””””””””””””

തങ്കി ചേച്ചി കപട ദേഷ്യം കാണിക്കുമ്പോൾ ഒന്നിളിച്ച് കാട്ടി ഞാനെന്റെ ഭാഗം ന്യായീകരിച്ചു. ഇപ്പൊ എല്ലാ അർത്ഥത്തിലും ഞാൻ കോൺഫിഡന്റ് ആണ്. പിന്നിൽ നിന്നും ഫുൾ സപ്പോർട്ട് തരാൻ എനിക്ക് രണ്ട് ചേച്ചിമാരുണ്ട്. അത് വരെ ചേച്ചിമാരെ കണ്ടപ്പോ തൊട്ട് തുടങ്ങിയ സംസാരത്തിനിടക്ക് ഞാൻ മറന്നൊരു കാര്യമാണ് കുട്ടന്റേത്. അതെങ്ങനെ മറന്നു എന്നുള്ള എന്റെ ചോദ്യത്തിന് ഉടനെ കിട്ടി ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുമുള്ള ഉത്തരം., സ്നേഹം. കൂടെപ്പിറപ്പുകളോടുള്ള കറ കളഞ്ഞ സ്നേഹം.

“””””””””””””ചേച്ചി കുട്ടനാളിപ്പോ എങ്ങനാ…..??”””””””””””

“””””””””””ഈ ചോദ്യമല്ലേ മോളെ ആദ്യം ചോദിക്കണ്ടേ……??”””””””””””””

“””””””””””””അതേ കുട്ടനിപ്പോ പഴേ തക്കിടിക്കുട്ടൻ അല്ലാട്ടോ……, ആര് കണ്ടാലും മോഹിക്കുന്ന, ജിമ്മൻ ബോഡിയൊക്കെ ഉള്ള നിന്റെ ചെക്കനെ ചുള്ളനാ……!!””””””””””””

അവനെ പറ്റിയുള്ള ഓരോ വാക്കും മനസ്സിൽ ഇങ്ങനെ നിറഞ്ഞ് നില്ക്കാ. എന്റെ ചെക്കൻ. കാണാൻ ഉള്ളം തുടിക്കൊട്ടുവാ. എവിടെയാ കുട്ടാ നീയ്……??

“”””””””””””””കുട്ടനെ കാണാൻ തോന്നുന്നോ…..??”””””””””””

“””””””””””””അവിനിവിടെ ഉണ്ടോ….?? എന്നിട്ടാണോ എന്നെ ഇതേ വരെ കാണാൻ വരാത്തേ…..?? എവിടാ അവൻ കാണാൻ കൊതിയാവുവാ ചേച്ചി……””””””””””””

പിങ്കി ചേച്ചിയുടെ ചോദ്യം കേട്ടപ്പോ അവനെ കാണാനുള്ള വെപ്രാളം കൂടി വന്നൂ. എന്റെ ചോദ്യങ്ങൾ ഓരോന്നും കേട്ട് വാ പൊത്തി ചിരിക്കുന്ന രണ്ടാളേം ഞാൻ മാറി മാറി നോക്കി.

“””””‘”””””””എന്തിനാ ഇങ്ങനെ ചിരിക്കണേ….??”””””””””””

“””””””””””””ഏയ്‌ ഒന്നൂല്ലാ. അവനെ കാണാനുള്ള ആ തൊര., അറിയാതെ ചിരിച്ച് പോയതാണേ…….””””””””””””””

“”””””””””””പറയേച്ചി അവനിവിടെ ഉണ്ടോ…??””””””””

“”””””””””””അവനിപ്പോ ഇവിടെ ഇല്ലാ. വേണേ ആ ചുമരിന്മേൽ നോക്ക്…….!!”””””””””””””

“””””””””””””ചുമരിന്മേലോ…….??””””””””””””

“””””””””””””അഹ്, അങ്ങോട്ട് നോക്കെടി പെണ്ണേ……..”””””””””””””

ബലമായി എന്റെ തല രണ്ടും കൂടെ ചേർന്ന് തിരിക്കുമ്പോ അതേ വരെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല ചുമര് മുഴുവൻ ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന എന്റെയെല്ലമെല്ലാമായ കുട്ടന്റെ ഫോട്ടോകൾ നിറഞ്ഞതായിരുന്നു എന്ന്……!!

അച്ഛര്യത്തോടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അടുത്തേക്ക് ഓടുമ്പോ ഹൃദയം തുടിക്കുന്നത് പോലും നിന്ന് പോവുമോ എന്ന് ഞാൻ സംശയിച്ചു. ചെറുപ്പം മുതലുള്ള എല്ലാ ഫോട്ടോസും ഞാൻ കണ്ടു. ആ കൂട്ടത്തിൽ ഞാനുമായി ഉള്ളതും ചേച്ചിമാരുള്ളതും ഫാമിലി ഫോട്ടോയും എല്ലാം ഉണ്ടായിരുന്നു. എന്നാലും എന്റെ കണ്മുന്നിൽ ഉണ്ടായിരുന്ന ഈ ഫോട്ടോകൾ ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നോർത്തപ്പോ എനിക്കെന്നോട് തന്നെ ദേഷ്യം തോന്നിപ്പോയി.

ഓരോ പ്രായത്തിലുമുള്ള ഫോട്ടോകളും വിരലാൽ തലോടുമ്പോ എന്റെ ചുണ്ടില് നിറഞ്ഞ ചിരി അത് നാണത്തിന്റെ ആയിരുന്നോ……??

പെട്ടന്ന് കണ്ണുടക്കിയത് വളർന്ന് വലുതായ കുട്ടന്റെ ഒരു ഫോട്ടോയിലാണ്. ശ്വാസം പോലും എടുക്കാൻ പറ്റാത്ത ഒരവസ്ഥ ആയിപ്പോയി. ഹൃദയം ചത്തു. കാറ്റ് പോയ ബലൂൺ കണക്കായി പോയി ഞാൻ. ഈശ്വരാ ഇതൊന്നും സത്യമാവല്ലേ…..!! കണ്ണ് അടച്ച് തിരുമി വീണ്ടും നോക്കി. പക്ഷെ ഒരു മാറ്റവും ഞാൻ കണ്ടില്ല. ദൈവമേ വീണ്ടും വീണ്ടും പരീക്ഷിക്കുവാണോ…….?? എന്റെ കുട്ടനെയാണോ കുറച്ച് മുന്നേ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞത്…..?? അവനെന്നെ മനസ്സിലായി കാണോ….?? അതുകൊണ്ടാവോ മറുത്തൊന്നും പറയാതിരുന്നത്…..??

ഒരേസമയം ആ ഫോട്ടോ കണ്ട ശേഷം മനസ്സിലേക്ക് വന്നത് ഒരുപാട് ചോദ്യങ്ങളാണ്.

“”””””””””””എന്താണ് ബോധമൊക്കെ പോയോ….?? ഏഹ്…..?? എങ്ങനുണ്ട് കക്ഷി…..?? പണ്ട് കണ്ടപ്പോ ഒരു കൊച്ചുണ്ടപ്രി അല്ലായിരുന്നോ…..?? ഇപ്പൊ കണ്ടോ മാളു, ആര് കണ്ടാലും മോഹിച്ച് പോവും ഞങ്ങടെ കുട്ടനെ. ആളത്രക്ക് ചുള്ളനല്ലേ…..??”””””””””””””

തങ്കി ചേച്ചിയുടെ ചോദ്യങ്ങളും വർണനകളും., അതൊക്കെ കേക്കുമ്പോ പോലും എന്റെ ശ്രദ്ധ മാറിയിരുന്നില്ല. എന്തോ ആ ഫോട്ടോയിൽ നിന്നും കണ്ണ് പോലും പറിച്ചെടുക്കാൻ പറ്റുന്നില്ല. ആകെ കൂടെ മനസ്സിലായൊരു കാര്യം ഞാനപ്പോ കരയുവായിരുന്നു……!!

“”””””””””””””എന്തായിത് കരയുവാ…..??”””””””””””””

“”””””””””””””ചേച്ചി……””””””””””””””””

ചെയ്ത് പോയത് തെറ്റ് തന്നെയാ., അത് വലുതോ ചെറുതോ എന്ന് മാത്രം അറിഞ്ഞാൽ മതി. പക്ഷെ കഴിഞ്ഞത് ഓരോന്ന് മനസ്സിലേക്ക് തികട്ടി വന്നപ്പോ കുട്ടന്റെ മുഖം ഓർമയിൽ വന്നപ്പോ അറിഞ്ഞോ അറിയാതെയോ പൊട്ടി കരഞ്ഞുപോയി ഞാൻ.

“””””””””””””എന്തിനാ ഇപ്പൊ ഈ കരച്ചില്….?? നീ കാര്യം പറ പെണ്ണേ….., എന്നാലല്ലേ ഞങ്ങൾക്ക് അറിയൂ……??”””””””””””””

“”””””””””””എന്താ വാവേ എന്തുണ്ടെലും പറഞ്ഞോ നീ……?? ആ ഫോട്ടോ കണ്ടപ്പോ കരയാൻ മാത്രം എന്താവുണ്ടായേ….?? കുട്ടനെ നിനക്ക് നേരത്തെ പരിചയം ഉണ്ടോ….?? അല്ലെങ്കിൽ നേരത്തെ എപ്പഴേലും എവിടേലും വച്ച് കണ്ടിട്ടുണ്ടോ…..??”””””””””””””

തോളിൽ തട്ടിയും മുടിയിൽ തലോടിയും ആശ്വസിപ്പിക്കുന്നതിനൊപ്പം ചേച്ചിമാര് ഓരോന്ന് ചോദിക്കാനും തുടങ്ങി.

“”””””””””””””ചേച്ചി അത്…….”””””””’””’

തങ്കിയേച്ചിയിൽ നിന്നുമടർന്ന് മാറി കണ്ണുനീരോപ്പി ഒരു ചെറു വിതുമ്പലോടെ ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞൊപ്പിച്ചു. എന്നാ എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ച് കൊണ്ട് എന്തോ തമാശ കേട്ടത് പോലെ അവര് പൊട്ടിച്ചിരിക്കാൻ തുടങ്ങി.

“”””””””””””അപ്പൊ പ്രാണനാഥനെ നേരത്തെ കണ്ടു., പരിചയപ്പെട്ടല്ലേ……??”””””””””””””

“””””””””””””””””അയ്യേ ഇതിനാണോ ഇങ്ങനെ മോങ്ങിയത്………?? ഏഹ്……?? അയ്യയ്യേ കഷ്ട്ടം…….!!””””‘””””””””

എന്നെ കളിയാക്കാൻ വേണ്ടിട്ട് മാത്രം ചിരി ഒരുനിമിഷം നിർത്ത് വച്ചത് പോലെ രണ്ടാളും ചോദിച്ചു. പിന്നീട് അതേ ചിരി തന്നായിരുന്നു.

“””””””””””””പോ, എന്നെ എന്തിനായിങ്ങനെ കളിയാക്കാണേ…..?? ഉള്ളില് തീയാ. അറിയതാണേലും ഞാൻ കാണിച്ച് കൂട്ടിയത് അച്ഛൻ പറഞ്ഞത് പോലെ കുറച്ച് കൂടിപ്പോയൊന്ന് ഒരു സംശയം. ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സന്തോഷിച്ചതും കുട്ടനെ കാണാലോ എന്നോർത്താ. എന്നാ അതേ കുട്ടനോടാ ഞാൻ അങ്ങനെയൊക്കെ പെരുമാറിയേ. എനിക്കിപ്പോ നിങ്ങളെല്ലാവരെയും കിട്ടി, പക്ഷേങ്കി കുട്ടൻ., അവനെന്നെ പഴേ കൂട്ട് സ്നേഹിക്കോ….?? എന്നെ കാണുമ്പോ തന്നെ അവനെന്നോട് വെറുപ്പ് തോന്നില്ലേ……?? എല്ലാം കൂടി ഓർത്തിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്റുള്ളിലുള്ളത് പറഞ്ഞപ്പോ നിങ്ങള് രണ്ടാളും ഒരേചിരി…….!!””””””””””””””

“””””””””””””””ദേ വീണ്ടും. എടി പെണ്ണെ ഇതിനും മാത്രം കരച്ചില് എവിടുന്ന് അണ പൊട്ടിയൊഴുകുവാ നിനക്ക്……?? ഇങ്ങ് വന്നേ…….??”””””””””””

വീണ്ടും ചെറുതായി വിതുമ്പലടിച്ച് വന്ന എന്നെ പിങ്കിയേച്ചി പിടിച്ച് കാട്ടിലിന്മേൽ ഇരുത്തി. കൂടെയവരും.

“”””””””””””എന്റെ വാവേ, ഈയൊരു നിസ്സാര കാര്യത്തിനാണോ ഇത്രെയൊക്കെ സെന്റി അടിച്ചതും കരഞ്ഞതും…..??”””””””””””””

“”””””””””””””നിനക്കോർമ്മയുണ്ടോ പെണ്ണേ പണ്ട് കുഞ്ഞുന്നാളില് അവനെയരേലും ഒന്ന് വഴക്ക് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ മിണ്ടണോങ്ങി ഒരാഴ്ച കഴിയണം. അതിപ്പോ ആരേലും ഒരാളവനെ വഴക്ക് പറഞ്ഞാൽ മതി മുഖവും വീർപ്പിച്ച് നടക്കാൻ. എന്നാലതിനൊരു ചെയ്ഞ്ചു വന്നതേ നീ അവനെ വഴക്ക് പറയുമ്പോഴുള്ള അവന്റെ മാറ്റമാ. ദേഷ്യം വന്ന് കഴിഞ്ഞാൽ രണ്ടും കണക്കാ, അവൻ മൂക്കിലിടിക്കും ഇവിടൊരാള് തോളിൽ കടിക്കും. ഇപ്പോഴും ഉണ്ടോടി ആ ശീലം…..??”””””””””””

തങ്കി ചേച്ചി പറയുന്നതോടൊപ്പം അവസാനം കുസൃതിയായി അത് ചോദിച്ചപ്പോ ആ അവസ്ഥയിൽ പോലും ഞാനും ചിരിച്ച് പോയ്‌. ആ ശീലം കെട്ടിയിട്ട് അടിച്ച മാറത്തില്ല…..!!

“”””””””””””” അവന്റെ കൈലിരുപ്പ് കൊണ്ട് ദേഷ്യം വന്ന് നീയവനെ കടിക്കും., ദേഷ്യപ്പെടേം ചെയ്യും.ഉടനെ നിന്നേം കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് പറയും പേങ്ങല്ലേയേച്ചി, പേങ്ങല്ലേയേച്ചി എന്ന്…..!!””””””””””””

തങ്കി ചേച്ചി പറഞ്ഞ് നിർത്തിയതിന്റെ ബാക്കി ഓർത്തെടുത്ത് പിങ്കി ചേച്ചിയും പറഞ്ഞു. ശെരിയാ., ഞാനെന്ത് പറഞ്ഞാലും കേട്ടോണ്ട് നിക്കും, പിന്നീട് പിണങ്ങല്ലേ പിണങ്ങല്ലേ ന്നും പറഞ്ഞ് പിന്നാലെ വരും. ചേച്ചിമാര് പറഞ്ഞതും കുറയൊക്കെ ഓർത്തെടുത്തതും എന്റെ മനസ്സ് നിറഞ്ഞു. ഇപ്പൊ ഒരു സമാധാനമൊക്കെയുണ്ട്. കണ്ണിൽ നിറഞ്ഞ് വന്ന കണ്ണുനീര് മാറി ചുണ്ടിൽ നിറഞ്ഞ ചിരി അതിനൊരു ഉദാഹരണമാണ്. അല്ലേ തന്നെ എന്റെ കുട്ടനെ അല്ലേ ഞാൻ വഴക്ക് പറഞ്ഞേ…..?? അതിനുള്ള അവകാശവും അധികാരവും എനിക്കില്ലേ…..?? എന്നാലും ചെയ്ത തെറ്റിന് ഒരു സോറി പറയേണ്ടത് എന്റെ മര്യാദാ. അവനെ കാണട്ടെ, കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്തിട്ട് ഒരു സോറി അങ്ങ് പറയാം. പിന്നെ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല., ആള് ചുള്ളൻ തന്നെയാ………!!

“””””””””””””ഓന്തിന്റെ സ്വഭാവമാ ഈ പെണ്ണിന്…., നേരത്തെ കരഞ്ഞു, ദേ ഇപ്പൊ ചിരിക്കുന്നു. എന്താടി……..??”””””””””””””

“”””””””””ഒന്ന് പോ ചേച്ചി…….””””””””””

ചുണ്ടിൽ നിറഞ്ഞ് വന്ന ചിരിയെ വിരലാൽ മറച്ച് ഞാൻ അവിടുന്ന് ഇറങ്ങി വെളിയിലേക്കോടി. ഹാളിൽ എത്തുമ്പോ കൃഷ്ണാച്ഛനും അനിതാമ്മയും അച്ഛനും ഒക്കെയായി വർഷങ്ങളായുള്ള വാർത്തമാനവും പറഞ്ഞ് സോഫയിൽ ഇരിക്കുന്നത് കണ്ടു. പിന്നെയവർക്കൊരു കൂട്ടിനെന്ന പോലെ ഞാനും ആ വാർത്തമാനത്തിൽ പങ്ക് ചേർന്നു. ഏറെ കാത്തിരിക്കേണ്ടി വന്നില്ല ചേച്ചിമാരും ഒത്തുചേർന്നു. ഒരാളുടെ കുറവ് വല്ലാതെ എന്നെയലട്ടി. തുറന്നിട്ട വാതിലിന് വെളിയിലേക്കുള്ള എന്റെ ചുഴിഞ്ഞു നോട്ടം കണ്ടണെന്ന് തോന്നുന്നു, എതിരെ ഇരുന്ന ചേച്ചിമാര് അർത്ഥം വച്ച് ചിരിക്കാൻ തുടങ്ങി.,

ഫോൺ എടുക്കുന്നതും ഒരു നിമിഷം എന്തോ നോക്കി പിന്നീട് അത് ചെവിയോട് ചേർക്കുന്നതും ഞാനൊളി കണ്ണാലേ കണ്ടിരുന്നു.

“””””””””””കുട്ടാ നീ എവിടാ പെട്ടന്ന് വീട്ടിലോട്ട് വന്നേ. അത്യാവശ്യാ…….”””””””””””

കുട്ടാ എന്നുള്ള തങ്കിയേച്ചിയുടെ വിളി കേട്ടപ്പഴേ മനസ്സ് കുളിർത്തു. ഒരു ഭാരം ഒഴിഞ്ഞു പോയത് പോലെ. അത്ര മാത്രേ ചേച്ചി പറഞ്ഞുള്ളൂ. വേറൊന്നും പറയാതെ ചേച്ചി കാൾ കട്ടാക്കി.

“””””””””ഞാനവനെ വിളിക്കാൻ പറയാനിരുന്നതാ. അവൻ എവിടെയാ മോളെ……?? ഇപ്പോ “””””””””””””

കുടുംബ സംസാരത്തിനിടെ ഒരു ചെറിയ ഗ്യാപ്പെടുത്ത് അനിതമ്മ ചോദിച്ചു.

“””””””””””””ആവോ വരുമായിരിക്കും. ഇവിടെ അവനെ കാണാതെ ഒരാള് വെളിയിലേക്ക് കണ്ണും നാട്ടിരിക്കുന്നത് കണ്ട് വിളിച്ചതാ….!!”””””””””””

അവസാനം എന്നെയൊന്ന് ആക്കി കൊണ്ട് തങ്കി ചേച്ചി മറുപടി കൊടുത്തു. അത് കേട്ടാ പാടെ ചേച്ചിമാരൊഴികെ മൂന്നാളും എന്നെ തന്നെ നോക്കി. ഞാനാണേ ചമ്മി നാണം കേട്ടുപ്പോയി. അവരുടെ മുഖത്തും ഒരു ചിരി വിരിഞ്ഞുവോ….?? ആവോ ഞാൻ കണ്ടിരുന്നില്ല…….!!

പിന്നീട് ഞാൻ നോക്കുമ്പോ കാണുന്നത് പിങ്കി ചേച്ചി നേരത്തെ തങ്കി ചേച്ചിയെ പോലെ ഫോണിൽ നോക്കുന്നു, പിന്നെ ചെവിയോട് ചേർക്കുന്നതുമാണ്.

“”””””””””””””ഒരു സർപ്രൈസ് ഉണ്ട് മോനെ….!!””””””””””””

മറുതലക്കൽ എന്തോ പറഞ്ഞു., അതിനുത്തരം എന്നോണം ചേച്ചി മറുപടി കൊടുത്തു. സർപ്രൈസ് എന്നത് ഞാനാണെന്ന് മനസ്സിലായി.

“”””””””””””എന്റെ അനിയൻകുട്ടാ, അത് ഫോണിലൂടെ പറയേണ്ടത് അല്ല., നേരിട്ട് കണ്ട് അറിയണം. എന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ. കുട്ടൻ വേഗം ഇങ്ങോട്ട് വാ.’”””””””””””””

അത്രേം പറഞ്ഞ് ചേച്ചിയും കാൾ കട്ടാക്കി. പാവം രണ്ടും കൂടി എന്റെ കുട്ടനെ കൊരങ്ങ് കളിപ്പിക്കൂവാ. രണ്ടാളുടേം ആക്കിയ ചിരി തുടർന്നു കൊണ്ടേയിരിക്കുന്നു…….!! അപ്പൊ തന്നെ ഒരു കാര്യം മനസ്സിലായി കുട്ടൻ വരുന്നൂ. പിന്നെയും കാത്തിരിപ്പ് തുടർന്ന് കൊണ്ടേയിരുന്നു…….!!

കാതിലേക്ക് വീഴുന്ന യമഹയുടെ ശബ്‌ദം കേട്ടപ്പോ എപ്പോഴോ പഴേ ഓർമ്മകൾ മനസ്സിലേക്ക് വന്നു. കൃഷ്ണാച്ഛന്റെ പിന്നിലിരുന്ന് കറങ്ങാൻ പോകുന്ന ആ കൊച്ചു മാളൂട്ടിയും കുട്ടനും…….!!

ഇപ്പോഴും തകൃതിയായി വർത്തമാനം തുടരുന്നു…… എന്തോ പറഞ്ഞ് തിരിഞ്ഞ തങ്കി ചേച്ചിയെ കണ്ടു, പിന്നൊരു കൂവലായിരുന്നു.,

“””””””””””””ദേ കുട്ടൻ വന്നൂ……!!””””””””””””

ഒരു കള്ള ചിരിയോടെ ഉള്ള ചേച്ചിയുടെ കൂവല് കേട്ട് ഞെട്ടണോ സന്തോഷിക്കണോ എന്നറിയാതെ ഇരുന്നിടത്ത് നിന്ന് ഞാൻ എഴുന്നേറ്റു.

“”””””””””””””മോനെ കുട്ടാ…….””””””””””””””

സോഫയിൽ നിന്നും അച്ഛൻ എഴുന്നേറ്റ് ചെന്ന് അവനെ കെട്ടിപ്പിടിച്ച് വർഷങ്ങൾ നീണ്ട സ്നേഹം പ്രകടിപ്പിച്ചു. എന്നാലവന്റെ കണ്ണപ്പോഴും എന്നിലേക്ക് ആയിരുന്നു. ആ കണ്ണുകളിൽ പ്രണയമായിരുന്നോ…..??

❤️ പ്രണയം ❤️

അമിതാബച്ചൻ എന്നെ ഞെക്കി കൊല്ലോ…..??

“”””””””””””””മോനെ എന്റെ കുട്ടാ സുഖമാണോ ടാ നിനക്ക്……….??””””””””””””””

ആ പിടിത്തം വിട്ടിട്ട് ചോദിക്ക് കെളവാ…… ശ്വാസം മുട്ടിച്ച് കൊല്ലാനായിട്ട്…….

“””””””””””””എന്താ നീയൊന്നും മിണ്ടാത്തേ ഏഹ്……?? പെണക്കാണോ അമ്മാവനോട്…….??”””””””””””

ഇതേത് അമ്മാവൻ…..?? മുഖം കണ്ടിട്ട് എന്തെക്കെയോ ഓർമ വരുന്നുണ്ട് പക്ഷെ ശെരിക്കും അങ്ങോട്ട് അത് വ്യക്തമാവുന്നില്ല.

“”””””””””””””എന്റെ കുട്ടി അങ്ങ് ക്ഷീണിച്ചു പോയി.””””””””””””

ഇപ്പോ ക്ഷീണിച്ചിരിക്കുന്നതേ ഉള്ളൂ കുറച്ചൂടെ കഴിഞ്ഞാൽ ഞാൻ തട്ടി പോവും., അതിന് മുന്നേ ഒന്ന് മോചിപ്പിച്ച് വിടെന്നേ……

“””””””””””””എന്റെ രാമാ അവനൊന്ന് ശ്വാസം വിട്ടോട്ടെ, പിടിച്ച പിടിയാലേ ഇത്രേം ചോദിച്ചാൽ അവനെങ്ങനെ മറുപടി പറയും…..??””””””””””””

ഓഹ് മാതാശ്രീ യുവർ ഗ്രേറ്റ്‌……!!

“”””””””””””കൊറേ വർഷങ്ങൾക്ക് ശേഷം അല്ലെ ഞാനെന്റെ കുട്ടനെ കാണുന്നേ., അതാ….”””””””””””

അതും പറഞ്ഞ് വീണ്ടും എന്നെ ചേർക്കാൻ വന്നതും ഭയപ്പാടോടെ ഞാൻ സോഫയിലേക്ക് ഇരുന്നു. എന്നിട്ടും വിടില്ല എന്നാ മട്ടിൽ എന്നോടൊപ്പം എന്നെ ചേർന്ന് പുള്ളിയും ഇരുന്നു. ദൈവമേ ഈ കാലൻ എന്നേം കൊണ്ടേ പോവൂ……..!!

“””””””””””””എന്താ മോനെ അമ്മാവനെ മനസ്സിലായില്ലേ നിനക്ക്…….??””””””””””””

ആരാണ് എന്താണ്……?? ചേച്ചിമാരെ മാറി മാറി നോക്കി ഞാൻ അത് ചോദിക്കാതെ കണ്ണും പുരികവും കൊണ്ട് ആംഗ്യം കാണിച്ചപ്പോ അവര് കൈ മലർത്തി കാണിച്ചു. ദുഷ്ട്ടാസ്സ്………!!

“”””””””””””കുട്ടാ എന്തേലുമൊന്ന് പറയടാ., ദേ നോക്കിയേ, ഇവനെന്താ എന്നോടുള്ള പിണക്കം ഇതേ വരെ മാറിയില്ലേ……??”””””””””””

പകുതി എന്നോടും ബാക്കി പകുതി മറ്റുള്ളവരോടും ചോദിച്ച് പുള്ളി എന്റെ മുടിയിൽ തലോടി. ന്നാലും ഇതരാണോ എന്തോ…..?? എവിടെയോ കണ്ടു മറന്ന മുഖമാണ്, പക്ഷെ നേരത്തെ പറഞ്ഞ പോലെ ഒന്നും അങ്ങോട്ട് വ്യക്തമാവുന്നില്ല…!!

“”””””””””””കുട്ടാ ഇതാരാന്ന് നോക്കിയേ, നിന്റെ മാളൂട്ടി……!!””‘”””””””””””

അതുവരേം അമ്മാവൻ എന്നാ സാമാനത്തെ ഓർത്തെടുക്കാൻ ശ്രമിക്കുവായിരുന്നു ഞാൻ തങ്കി ചേച്ചി വിളിച്ച് പറയുമ്പഴാണ് അത് വിട്ട് അടുത്തതിനെ നോക്കുന്നേ…….!!

“””””””””””’”ദേ നോക്കുന്നത് കണ്ടില്ലേ അവന് നിന്നേ മനസ്സിലായി…….!!”””””‘””””””

അവളെ കണ്ടപ്പോ കഴിഞ്ഞതെല്ലാം ഓർമ വന്നൂ. എന്തൊക്കെയോ ഈ ജന്തു അവിടെ വച്ച് പറഞ്ഞേ…..?? ഇവൾക്ക് ഏറ്റവും വലിപ്പം ഉള്ളത് ഇവൾടെ നാക്കാ., അഹങ്കാരി. വലിച്ച് കീറണം. അവളേം നോക്കി ഇതൊക്കെ ചിന്തിക്കുമ്പഴാണ് പിങ്കിയേച്ചി പറയണത്. ഈ രണ്ട് ചേച്ചിമാരും കൂടെ അനിയന്നിട്ട് പര പണിയുന്നത് ഈയിടയായി കുറച്ച് കൂടുന്നുണ്ട്……!! ഒന്നും പറയാനും പറ്റില്ല, പിങ്കിയേച്ചി ബ്ലാക്ക് ബെൽറ്റാ., ഉറക്കി കളയും.

ഒന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു, പിങ്കിയേച്ചി അത് പറയുമ്പോ അവളിൽ വന്ന നാണം. ശവം, നാണിക്കാൻ പറ്റിയ ഒരു മുതല്…….!!

“””””””””””””””നീ എന്താ പെണ്ണേ ഇങ്ങനെ മിഴിച്ചിരിക്കുന്നേ….?? അവനെ കാണാൻ വെരളി പിടിച്ച് ഇരുന്നിട്ടിപ്പോ, അവൻ വന്നപ്പോ ഒന്നും പറയാനില്ലേ…….??””””””””””””

ഇവറ്റകൾക്ക് ഇതെന്തിന്റെ കേടാന്ന് അറിയാൻ വയ്യല്ലോ……?? രണ്ടും കൂടെ എന്തിനുള്ള പുറപ്പാടാണോ എന്തോ….??

ചേച്ചിമാര് രണ്ടും അവളെ ഉന്തി തള്ളി എന്റടുത്തേക്ക് വിടുന്നത് കണ്ടു. നാണിച്ച് തല താഴ്ത്തി മന്ദം മന്ദം വരുന്ന അവളെ കണ്ടപ്പോ എന്റെ സകല നിയന്ത്രണവും വിട്ടുപ്പോയിരുന്നു. അവളുടെ മുഖത്തേ പതർച്ച അധരങ്ങളിലെ വിറയൽ., എന്തോ എന്നോട് സംസാരിക്കാൻ വരുന്നുണ്ട്…..!!

“”””””””””””””മ്മ് പൊക്കോ ഞങ്ങളീ നാട്ടിൽ തന്നെ കാണും. എന്റെ കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ…..!!”””””””””””

പെട്ടന്ന് കാതിലേക്ക് വന്ന ശബ്‌ദം അവളുടേത് തന്നെയാണ്. അതൂടെ കേട്ടതും പരിസരം പോലും മറന്ന് ചുറ്റുമുള്ളവരെ പോലും മറന്ന് ഞാൻ പൊട്ടിത്തെറിച്ചു…..!!

“””””””””””””അതേ നിങ്ങളാരാന്നൊന്നും എനിക്ക് മനസ്സിലായിട്ടില്ല., ആരായാലും ശെരി എന്റെ കണ്മുന്നിൽ നീ വന്നേക്കരുത്., എനിക്ക് നിന്നേ കാണണതേ വെറുപ്പാ. ഞാനൊന്നും മറന്നിട്ടില്ല, നിനക്കുള്ള പണി എന്നായാലും തരും. ഒരമ്മാവനും മോളും വന്നേക്കുന്നു ശല്യങ്ങള്…….!!””””””””””””””

ചുറ്റുമുള്ളത് മറന്ന് ഞാനലറി. എന്റെ നേരെ നിന്ന അവളെ ഇടിച്ച് കളഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി. വാതില് അടക്കാൻ നേരം ഞാൻ കാണുന്നുണ്ടായിരുന്നു, കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കുന്ന അവളെ.

“”””””””””””””ശവം……!!”””””””””””””

ഇത്തിരി ഉറക്കെ എല്ലാരും കേൾക്കേ തന്നെ ഞാനത് പറഞ്ഞ് വാതില് വലിച്ചടക്കുമ്പോ അതിന്റെ ശബ്ദത്തേക്കാളേറെ എന്റെ കാതിൽ വീണത് അവളുടെ പൊട്ടിക്കരച്ചിൽ ആണ്. എന്തോ ഒന്ന് കുളിർത്തു എന്റെ മനസ്സ്. വിടില്ലേടി നിന്നേ. നീ ആരാണെന്നൊന്നും എനിക്കറിയില്ല., പക്ഷെ ഇവിടെ, എന്റെ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും നീ അനുഭവിക്കും……!! ആദിയാ പറേണെ……..!!

144460cookie-checkഗോലി സോഡാ Part 2

Leave a Reply

Your email address will not be published. Required fields are marked *