ഗോലി സോഡാ Part 3

Posted on

“”””””””””””അയ്യേ വല്യ പെങ്ങോച്ചുങ്ങള് ഇങ്ങനെ കരയാവോ……?? അയ്യയ്യേ മോശം മോശം. എന്റെ മോള് കരയണത് കാണാനല്ല എനിക്കിഷ്ട്ടം…..!! പോട്ടെ സാരല്ല. അമ്മയല്ലേ പറേണെ കരയല്ലേ ടാ…….”””””””””””’

അമ്മ ഓരോന്ന് പറഞ്ഞെന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും എനിക്ക് നിയന്ത്രിക്കാൻ ആവുന്നുണ്ടായിരുന്നില്ല. കുറച്ച് മുന്നേ എന്റെ കുട്ടൻ പറഞ്ഞ ഓരോ വാക്കുകളും ഓരോ സൂചി മുന കണക്കേ എന്റെ നെഞ്ചിൽ കുത്തി കൊണ്ടേയിരുന്നു. എല്ലാത്തിനും കാരണക്കാരി ഞാൻ തന്നെയാ., എന്റെ എടുത്ത് ചാട്ടം കാരണം കുട്ടനെന്നോടുള്ള സ്നേഹം വെറുപ്പായി മാറി. എന്റെ കുട്ടനിനി എന്നെ സ്നേഹിക്കില്ലേ….??എന്റെ ഭഗവതി, വെറുതെ പോലും അങ്ങനെയൊന്നും ചിന്തിക്കാനേ വയ്യ.

“”””””””‘””””അനിതേ ഞാൻ തിരിച്ച് പോയാലോന്ന് ആലോചിക്കുവാ…….!!””””””””””””””

അച്ഛന്റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി ഇരുന്നിടത്ത് നിന്നെഴുന്നേറ്റു.

“””””””””””””അച്ഛൻ വേണേൽ പൊക്കോ ഞാനില്ല എങ്ങോട്ടും…….!!””””””””””””

കണ്ണുനീര് തുടച്ച് മാറ്റി ഞാൻ അച്ഛനോടായി പറഞ്ഞു. അല്ല അലറി. ഉള്ളിലുണ്ടായിരുന്ന സങ്കടവും കുട്ടന്റെ പെരുമാറ്റവും ഇപ്പൊ അച്ഛൻ പറഞ്ഞതും എല്ലാം കൂടി എന്നെ തളർത്തിയിരുന്നു…….!!

“””””””””””””കുട്ടൻ പറഞ്ഞതൊക്കെ മോളും കേട്ടതല്ലേ……?? അവന് പഴേ സ്നേഹമൊന്നുമില്ല. അവൻ നമ്മളെ ഓർക്കുന്ന കൂടി ഇല്ലാ. എന്നിട്ടും എന്തിനാ….??””””””””””””

“””””””””””””മതി അച്ഛാ, എനിക്കൊന്നും കേൾക്കാണോന്നില്ല., എനിക്കിവരെ ആരേം പിരിഞ്ഞിരിക്കാൻ ഇനി പറ്റില്ലാ. ഞാനെങ്ങോട്ടും വരേം ഇല്ലാ. അച്ഛന് വേണേ പോവാം…….!!”””””””””””””

“”””””””””””””അച്ഛനും മോളും ഒന്ന് നിർത്തുന്നുണ്ടോ…..?? നിങ്ങളീ വീട്ടിൽ വന്നത് ആരോടും ചോദിച്ചിട്ടല്ല., പക്ഷെ ഇവിടുന്ന് ഇറങ്ങുവാണേ അത് ഞാൻ തീരുമാനിക്കണം. നിങ്ങള് ഇവളെ കൂട്ടിട്ട് അകത്തേക്ക് പോ…….!!”””””””””””‘

അനിതമ്മയുടെ ശബ്ദം അവിടെയുയർന്നപ്പോ കേട്ട് നിന്ന ഞാനും അച്ഛനും അടക്കം എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. ചേച്ചിമാര് എന്നേം കൂട്ടി അകത്തെ അവരുടെ മുറിയിലേക്ക് പോയി.

“””””””””””നീ ഇങ്ങനെ കരയല്ലേ മാളൂട്ടി…,”””””””””””””

“”””””””””ഞാനല്ലേ, ഞാൻ കാരണാല്ലേ എല്ലാം….?? കുട്ടനെന്നെ വെറുക്കാൻ കാരണക്കാരി ഞാനാ, ഞാനൊറ്റരുത്തി….!!”””’”””””””

“”””””””””””എന്റെ പൊന്നോ, ഇത് തന്നെത്ര പ്രാവശ്യം പറഞ്ഞോണ്ടിരിക്കും നീ…..?? അതൊക്കെ പോട്ടെ അവനെല്ലാം ഓർമ വരും. അന്നവൻ തന്നെ നിന്നോട് വന്ന് മിണ്ടും….””””””””””””

“””””””””””””എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വെറുതെ ഓരോന്ന് പറയണ്ട. എത്രയൊക്കെ അവനോട് പറഞ്ഞു, എന്നിട്ടും ഓർമ ഇല്ലാത്തത് അല്ല ഇല്ലാത്തത് പോലെ അഭിനയിക്കുന്നതാ…….!! എന്നോടുള്ള ദേഷ്യം കൊണ്ടാ. അവനിനി എന്നോട് കൂടില്ല….”””””””””””

“”””””””””””എടി മാളു ഞങ്ങള് പറയണത് ഒന്ന് ശ്രദ്ധിച്ച് കേൾക്ക്., അതവന്റെ അഭിനയം അല്ല അവന് ശരിക്കും ഓർമ ഇല്ലാത്തതാ…..!!””””””””””””””

“””””””””””””നിന്നേം അമ്മാവനെയും വെറുതെ സങ്കടപ്പെടുത്തണണ്ടാന്ന് കരുതിയാ പറയാതിരുന്നേ……!!””””””””””””””

“””””””””””””എന്താച്ചി…..?? എന്താ എന്നോട് മറക്കുന്നേ……??””””””””‘””””

“””””””””””””””മോളെ, അവനെട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ പറ്റിയ ഒരു ആക്സിഡന്റ്., മൂന്ന് വർഷം, മൂന്ന് വർഷമാ ഞങ്ങടെ കുട്ടൻ ഞങ്ങളെ ആരേം ഓർമ ഇല്ലാതെ….. ഞങ്ങടെ മുഖത്ത് നോക്കിയുള്ള അവന്റെ ആരാ ആരാന്നുള്ള ചോദ്യം കേക്കുമ്പോ ചങ്ക് പൊട്ടിപ്പോകും. ഓരോ നിമിഷവും നീറി നീറിയാ ഞങ്ങള് തള്ളിനീക്കിയേ. പതിയെ പതിയെ അവനെല്ലാം ഓർമ്മ വന്നൂ. ഞങ്ങളേം അമ്മേം അച്ഛനെയുമൊക്കെ അവൻ തിരിച്ചറിഞ്ഞു. അവന്റെയൊരു കൂട്ടുകാരൻ ഉണ്ട് വിച്ചൻ., അവനാ അതിനൊക്കെ കാരണവും., അവനില്ലായിരുന്നൂവെങ്കിൽ ഇപ്പോഴും കുട്ടൻ……..””””””””””””””

അത്രേം പറയുമ്പോ തന്നെ ചേച്ചിയുടെ കണ്ണും നിറഞ്ഞിരുന്നു.

“”””””””””””പിന്നവൻ ദേഷ്യപ്പെട്ടതിന്റെ കാരണം ഞാൻ പറയണ്ടല്ലോ., അത് നിന്റെയൊരാളുടെ കയ്യിലിരുപ്പ് കൊണ്ടാ….!!”””””””””””””

കണ്ണുനിര് തുടച്ചു മാറ്റി ചിരി വരുത്തി കൊണ്ട് ചേച്ചി പറഞ്ഞു.

“”””””””””””””കുട്ടനിപ്പോ ശെരിക്കും ആരേം ഓർമയില്ലേ ചേച്ചി……..??””””””””””””””

“”””””””””””””അവന്റെയൊർമ്മകൾ എല്ലാം എന്നേ മാഞ്ഞുപ്പോയി, ഞങ്ങള് കുറച്ച് പേരെയല്ലാണ്ട് അവനാരേം ഓർമ്മ ഇല്ല………!!”””””’”‘””””

കുറച്ച് നേരം ചിന്തിച്ച് തങ്കി ചേച്ചി പറഞ്ഞു.

“”””””””””””””അപ്പൊ ഇനിയൊരിക്കലും കുട്ടനെ എനിക്ക് കിട്ടില്ലല്ലേ……??”””””””””””””

നിറഞ്ഞ് വന്ന കണ്ണുകൾക്കൊപ്പം തോറ്റ് പോയവളുടെ ചിരിയോടെ ഞാൻ ചോദിച്ചു.

“”””””””””””””ഒറ്റ വീക്ക് വച്ച് തന്നാലുണ്ടല്ലോ പെണ്ണേ, ഞങ്ങളൊക്കെ പിന്നെയെന്തിനാ ഇവിടെ ഉള്ളേ…….?? കുട്ടൻ നിനക്കുള്ളതാ അത് ഞങ്ങള് തരുന്ന വാക്കാ…..!!””””””””””””

രണ്ടാളും എന്റെ കൈയിൽ കൈ ചേർക്കുമ്പോ എനിക്കും സന്തോഷവും സമാധാനവും തോന്നി കൂടെ അവനെ എനിക്ക് തന്നെ കിട്ടും എന്നുള്ള പ്രതീക്ഷയും.

“”””””””””””””എന്നാലും ചേച്ചി അവനെന്നോട് ദേഷ്യവും വെറുപ്പുമൊക്കെയാ, എന്നേ ശവം എന്ന് വിളിച്ചത് നിങ്ങളും കേട്ടതല്ലേ…..??””””””””””

സമാധാനത്തോടെ ഇരിക്കുന്നത് കാണാൻ എന്റെ മനസ്സിന് ഇഷ്ട്ടമല്ലാന്ന് തോന്നുന്നു, അതുകൊണ്ടാണ് ഉള്ളിന്റെ ഉള്ളിൽ നിന്നുമാ ചോദ്യം ഉടലെടുത്തത്.

“””””””””””””ദേഷ്യം വന്നാലവൻ അങ്ങനെയാ. വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയും. പീന്നീട് അതിനെ പറ്റി ഓർത്ത്‌ കുറ്റബോധം വരുമ്പോ കെട്ടിപ്പിടിച്ച് സോറി പറയാനും വരും…….!!””””””””””””

“””””””””””””അത് നിങ്ങളോടൊക്കെയല്ലേ., എന്നോടുള്ള ദേഷ്യം അങ്ങനെയൊന്നും മാറില്ല…….!!”””””””””””

“””””””””””””മാറിയില്ലെങ്കിൽ അതൊക്കെ മാറ്റം., ഞങ്ങളിവിടെ തന്നുണ്ടല്ലോ. നീ ഇപ്പൊ പോയൊന്നു കുളിച്ച് ഫ്രഷാവ്. ദേ അതാ ബാത്രൂമ്. ഞങ്ങളൊന്ന് അവനെ കണ്ടിട്ട് വരാം…….!!””””””””””””

എന്റെ കവിളിൽ തട്ടി ചേച്ചിമാരതും പറഞ്ഞ് മുറി വിട്ട് പോയി. എത്രയോ കൊല്ലം കാത്തയെനിക്ക് ഇനി കാക്കേണ്ടത് എത്ര നാളുകൾ….?? കുട്ടന്റെ അവസ്ഥയെ കുറിച്ചോർത്ത് കണ്ണ് നിറയുമ്പോഴും എന്റെയുള്ളിൽ നിറഞ്ഞ ചോദ്യം അതാണ്. അവനിനി എന്നേ പഴേ കൂട്ട് സ്നേഹിക്കോ….?? അതോ…….??

വെറുപ്പ്

ഡോറിന്മേലുള്ള നിർത്താതെയുള്ള മുട്ട് കേട്ടാണ്, ഞാൻ കണ്ണ് തുറക്കുന്നത്. ബാത്‌റൂമിൽ കേറി ഒന്ന് മുഖം കഴുകിയ ശേഷം ഞാൻ പോയി വാതിൽ തുറന്നു.

“”””””””””””””നീ ഉറങ്ങുവായിരുന്നോ……??”””””””””””””

എന്നേം തള്ളി മാറ്റി അവരകത്തേക്ക് കേറി.

“”””””””””””””ഇങ്ങ് വന്നേ……,””””””””””””””

കട്ടിലിൽ ഇരിക്കുന്നതിനൊപ്പം ഒരു ചെറിയ ഗ്യാപ്പ് ഇട്ട് അവരെന്നെ വിളിച്ചു.

“””””””””””””അഹ് വാ കുട്ടാ, വന്നിരിക്ക്….”””””””””””””

രണ്ടിനേം മാറി മാറി നോക്കുവായിരുന്നു ഞാൻ. എന്തോ ചീഞ്ഞു നാറുന്നുണ്ട്…..!! അതേ സംശയത്തോടെ തന്നെ ഞാൻ അവർക്ക് നടുക്കായി എനിക്കിട്ട ഗ്യാപ്പ് ഫില്ലാക്കി.

“””””””””””””മ്മ് എന്തേ…….??”””””””””””””

“””””””””””””ഓഹ് എന്തൊരു ഗമയാ…..??”””””””””””””

“””””””””””””””എനിക്കൊരു ഗമയുമില്ല., നിങ്ങള് വന്ന കാര്യം പറ…..!!”””””””””””””

“”””””””””””””പറയാനല്ല, ചോദിക്കാനാ ഉള്ളേ…..!!”””””””””””””

അത് വരേം ഒന്നും മിണ്ടാതിരുന്ന പിങ്കി ചേച്ചിയുടെ ശബ്ദം അവിടെ ഉയർന്നപ്പോ ഞാനൊന്ന് ഞെട്ടി. അതുവരേം പിടിച്ച് വച്ചിരുന്ന ബലം ഒറ്റ നിമിഷം കൊണ്ട് ആവിയായി പോയി.

“”””””””””””എ എന്താ ചേച്ചി……??””””””””””””””

“””””””””””””””നീ നേരത്തെ ആ കൊച്ചിന്റെ മുഖത്ത് നോക്കി പറഞ്ഞില്ലേ ഓരോന്ന്…., എന്തിനായിരുന്നു ഇത്രക്ക് ഷോ കാണിച്ചേ….?? അവളറിയാതെ ഒരു തെറ്റ് ചെയ്തു., എന്ന് കരുതി ഒരു പെണ്ണാണെന്ന് കൂടി ഓർക്കാതെ നീ എന്തെക്കെയാടാ വിളിച്ച് പറഞ്ഞേ…..?? അതാരാണെന്ന് നിനക്കറിയോ കുട്ടാ…..??””””””””””””

“””””””””””””ചേച്ചി മതി., നിർത്ത് അവളെ പറ്റി ഇനിയൊരക്ഷരം പോലും ചേച്ചി പറയാണോന്നില്ല. അതൊക്കെ കേക്കുമ്പഴേ പെരുത്ത് കേറുവാ. ഇത്രക്കൊന്നും അഹങ്കാരം ഒരു പെണ്ണിനും പാടില്ല. അവിടെ വച്ച് ഒന്നും എനിക്ക് പറയാൻ പറ്റിയില്ല. ഭൂമിയോളം താഴ്ന്നപ്പോഴും അവളെന്റെ തല ചവിട്ടി കേറാനാ നോക്കിയേ. നാശം പിടിച്ചവള്. അല്ലാ., അവളെന്തിയേ പോയോ…??”””””””””””

“”””””””””””””അവളിനി ഇവിടെയുണ്ടാവും കുട്ടാ.,”””””””””””””””

“””””””””””””””ചേച്ചിയെന്താ ഈ പറേണെ….?? കണ്ണീ കാണുന്നോരോക്കെ വിളിച്ച് പാർപ്പിക്കാൻ ഇതെന്താ സത്രോ…..??””””””””””””

“”””””””””””””അവളങ്ങനെ കണ്ണിൽ കണ്ട പെണ്ണൊന്നുമല്ല. നീ ജനിക്കും മുന്നേ അതായത് രണ്ട് കൊല്ലം മുന്നേ ഞങ്ങൾക്ക് കിട്ടിയ അനിയത്തി ആണവൾ……..!!”””””””””

“””””””””””””എങ്ങനെ…., അനിയത്തി., അതും ആര് ആ ജന്തുവോ………??”””””””””””””””””

“”””””””‘””””””ടാ വേണ്ട., നിനക്ക് രാമമ്മാവനനെ ഓർമയില്ലേ…….??”””””””””””””””

“””””””””””””എനിക്ക് രാമനേം ലക്ഷ്മണനേം ഒന്നും ഓർമയില്ല……..!!”””””””””””””””

“”””””””””””””കുട്ടാ ഒന്ന് ഓർത്ത്‌ നോക്കിക്കേ ടാ നിന്റെയാ ചേച്ചിക്കുട്ടി മാളൂട്ടിയെ…….!!””””””””””””

“””””””””””””ദേ തങ്കിയേച്ചി എന്റോർമ്മയില് എനിക്ക് രണ്ട് ചേച്ചിമാരെ ഉള്ളൂ, അത് നിങ്ങളാ…..!!””””””””””””

“”””””””””””””നിനക്കാ മുഖം ഒരു പരിചയവും ഇല്ലേ കുട്ടാ……?? ഈ മുറി ഇത് പോലും നിന്റെ മാളൂട്ടിയുടേതാ…..!!””””””””””””””

പിങ്കി ചേച്ചി അത് പറഞ്ഞ് തീർന്നതും ഞാനവളെ ഒന്ന് കലിപ്പിച്ച് നോക്കി. എന്നാ ആ കലിപ്പും ആവിയായി പോയിരുന്നു, അവൾ കൈമുഷ്ടി ചുരുട്ടി കാണിക്കുന്നത് വരെ…..!!

“”””””””””””””പേടിച്ചിട്ടൊന്നുമല്ല., എന്നാലും ഒരു സത്യം പറയാം. ആ കംസൻ ഇല്ലേ…..?? എന്നെ ഞെക്കി കൊല്ലാൻ നോക്കിയ, അയാളെ ആ കടയിൽ വച്ച് കണ്ടപ്പോ തന്നെ എവിടെയോ കണ്ട് മറന്നൊരു മുഖം പോലെ തോന്നിയതാ., പക്ഷെ എത്രയൊക്കെ ശ്രമിച്ചിട്ടും അതാരാണെന്ന് വ്യക്തമാവുന്നില്ല. ഒരുപക്ഷെ നിങ്ങള് പറഞ്ഞത് പോലെ അതെന്റെ അമ്മാവൻ തന്നായിരിക്കാം, പക്ഷെ എനിക്കൊന്നും……, എനിക്കൊന്നും ഓർമ്മയില്ലേച്ചി……..”””””””””””””””

നിസ്സഹായതയോടെ ഞാനത് പറയുമ്പോ രണ്ടാളും ചേർന്നെന്നെ ചേർത്ത് പിടിച്ചു.

“””””””””””””””കൊറെയൊക്കെ ഓർമയുണ്ട്., പല പല നിറങ്ങളിൽ വേട്ടയാടുന്ന കാഴ്ചകൾ. ആരുടെയോ മരണം. രണ്ട് കുഞ്ഞിപ്പിള്ളേര് കൈകോർത്ത് പിടിച്ച് വിതുമ്പുന്നു. രണ്ടാളും അമ്മേ അമ്മേ ന്ന് വിളിച്ച് കരഞ്ഞ് തളർന്ന് വീഴുന്നു. ചില ദിവസങ്ങള് എന്റെയുറക്കം കളയുന്ന ദുസ്വപ്നങ്ങളായി മാറുന്ന കാഴ്ചകൾ. വിച്ചനൊപ്പമുള്ള മിക്ക കാര്യവും, അതിപ്പോ അവന്റെ കൂടെ പഠിച്ചതും അവന് വേണ്ടി ലൗ ലെറ്ററുകൾ എഴുതിയതും., പിന്നെ ഗോലിസോഡയും എല്ലാം എനിക്ക് ഇന്നലെ നടന്ന പോലെ തന്നാ. അതൊക്കെ ഇപ്പോഴും ഓർക്കുമ്പോ വല്ലാത്ത സന്തോഷാ. എന്നാലും ചേച്ചി എനിക്കറിയില്ല ഞാൻ അഭിനയിക്കുന്നതല്ല വേറൊന്നും തന്നെ എനിക്കോർമ്മ കിട്ടുന്നില്ല. നിങ്ങൾക്കും വിശ്വാസം ഇല്ലേ എന്നെ…..??”””””””””””””

“””””””””””””കുട്ടാ, നിന്നെ വിഷമിപ്പിക്കാനോ നിന്നേ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. അവളുടെ സങ്കടം കണ്ടപ്പോ അവളുടെ കണ്ണുനീര് കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല. നിന്നെപ്പോലെ തന്നെയാടാ, അവള് ഞങ്ങൾക്കും. കഴിഞ്ഞത് കഴിഞ്ഞു ഇനിയുമാ പാവത്തെ വിഷമിപ്പിക്കരുത്. അത് താങ്ങൂലാ……!!””””””””””””

കണ്ണ് നിറച്ചു കൊണ്ടാണ് ചേച്ചിയത് പറഞ്ഞത്. എന്തോ ആ വാക്ക് തള്ളി കളയാനോ അതിന് മറുപടി പറയാനോ എനിക്കായില്ല. സത്യമുള്ളതായിരുന്നു ആ കണ്ണുനീര്, ആ വാക്കുകൾ.

“””””””””””””””ഞാനെന്താ വേണ്ടേ…..?? പോയി സോറി പറയട്ടെ അതിനോട്……?? നീ ഇങ്ങനെ കരയണത് കാണാൻ വയ്യാത്തത് കൊണ്ടാ. ഈ മൂടി കറുത്ത മുഖമല്ല എന്റെയേച്ചിക്ക് ഐശ്വര്യം., ചിരിക്കണം. മുഖത്ത് എപ്പോഴും കുസൃതി ഉണ്ടാവണം. എനിക്കത് കാണാനാ ഇഷ്ട്ടവും. ഞാനൊരു സോറി അവളോട് പറഞ്ഞാൽ നീ ഹാപ്പി ആവും എങ്കിൽ ഇപ്പൊ തന്നെ പറഞ്ഞേക്കാം……!!”‘””””””””””””

അതും പറഞ്ഞ് ഞാൻ ധൃതി പിടിച്ചെഴുന്നേറ്റു. എന്നാലപ്പോ തന്നെ എന്റെ കൈയിലവൾ പിടുത്തവും ഇട്ടിരുന്നു…..!!

“”””””””””””””സോറി പറഞ്ഞാൽ പ്രശ്നം തീരില്ല കുട്ടാ., അവളോട് വെറുപ്പ് കാട്ടാതെ ഇരുന്നൂടെ…?? അവളോട് ദേഷ്യം കാട്ടാതിരുന്നൂടേ……??””””””””””””””

“”””””””””””””നിങ്ങൾക്ക് സന്തോഷമാവോ….??””””””‘”””””‘”‘

“”‘”””””””””””പിന്നെ…, ഞങ്ങൾക്ക് മാത്രാല്ല., മാളൂട്ടിക്കും ഒരുപാട് സന്തോഷാവും….!!””””””””””””

“”””””””””‘”””‘”ശെരി. പക്ഷെയൊന്ന്, എന്റെ കണ്മുന്നിൽ അവള് വന്ന് പോവരുത്. എനിക്കവളെ കാണുമ്പഴേ പഴേതൊക്കെ ഓർമ വരുന്നു. അവളുടെ പെഴച്ച നാക്ക്., വലിച്ച് കീറാൻ തോന്നും. ഇപ്പോഴും അതിനോടുള്ള ദേഷ്യം മാറീട്ടൊന്നും ഇല്ലാ. പിന്നെ നിങ്ങൾക്ക് വേണ്ടി വേണേ ഞാനൊന്ന് അയയാം…..!!””””””””””””””

“”””””””””””””എന്താ കുട്ടാ നീയിങ്ങനെ…..?? എത്ര നാള് നീ ഇങ്ങനെ നടക്കും…..??”””””””””””””

“”””””””””””””അവളീ വീട്ടിൽ ഉള്ളടുത്തോളം ഞാനിങ്ങനെയായിരിക്കും……!!”””””””””””””

“””””””””””””””നിന്നോട് പറഞ്ഞാൽ നിനക്ക് കാര്യം മനസ്സിലാവൂന്ന് കരുതി. അതെന്റെ തെറ്റ്. വാ തങ്കി……!!””””””””””””””

കുറച്ച് കലിപ്പോടെ അവര് രണ്ടാളും എന്നെയൊന്ന് തറപ്പിച്ച് നോക്കി. പിന്നീട് വെളിയിലേക്ക് ഇറങ്ങി. പക്ഷെ പോവും മുന്നേ പിങ്കിയേച്ചി ഒന്നൂടെ പറഞ്ഞിരുന്നു.

“””””””””നീ കാരണം അവളുടെ കണ്ണുനീര് ഇനിയൊരു തവണ കൂടി വീഴ്ന്നാ ഞങ്ങള് പൊറുത്താലും മുകളിലുള്ള ആള് പൊറുക്കില്ല കുട്ടാ….!! അവളുടെ സ്ഥാനത്ത് ഞാനോ തങ്കിയോ ആയിരുന്നെങ്കിൽ നീ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ…??”””””””

വെള്ളിടി കണക്കേ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങി കൊണ്ടേയിരുന്നു. അവളുടെ സ്ഥാനത്ത് എന്റെ ചേച്ചിമാര് ആയിരുന്നെങ്കിൽ……??

കുളിച്ചിട്ടറങ്ങുമ്പോ ബെണ്ടിൽ എനിക്ക് മാറി ഇടാനുള്ള നൈറ്റി കിടപ്പുണ്ടായിരുന്നു. ചേച്ചിമാര് ആരേലും കൊണ്ടിട്ടതാവും. ഉള്ളിലുണ്ടായിരുന്ന സങ്കടമൊക്കെ പോയിരുന്നു. വല്ലാത്ത, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭൂതി. പെട്ടന്നാണ് എനിക്കെതിരെ ഉള്ള കണ്ണാടിയിൽ എന്റെ ദൃഷ്ടി പതിഞ്ഞത്. ഞാനിപ്പോ പൂർണ നഗ്നയാണ്. ആ ബോധം ഉള്ളിലേക്ക് വന്നതും ആകെ കൂടെ നാണം തോന്നി. ഒരു സ്വപ്നം എന്ന പോലെ കുട്ടൻ പിന്നാലെ വരുന്നു, എന്നെയമർത്തി കെട്ടിപ്പിടിക്കുന്നു, എന്റെ പിൻ കഴുത്തിൽ അമർത്തി ചുംബിക്കുന്നു. പിന്നെ., പിന്നെ…….

അയ്യയ്യേ എന്തൊക്കെയാ ആലോചിച്ച് കൂട്ടണേ വൃത്തിക്കെട്ടത്…….!!

തലക്കിട്ടൊരു കൊട്ടും കൊടുത്ത് ഞാൻ എന്നെ തന്നെ പഴിച്ചു. ഈയിടയായി ഇങ്ങനുള്ള ചിന്തകള് കൂടി വരുവാ, അതിന്റെ കാരണം മാത്രമാ മനസിലാവാത്തേ……!!

നല്ല സമാധാനവും സന്തോഷവും തോന്നുന്നുണ്ട്. മൂഡ് തന്നെ മൊത്തത്തിൽ ചേഞ്ച്‌ ആയപോലെ…..!!

നൈറ്റി എടുത്തണിഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോ എന്റെ പിന്നിലാരോ ഉണ്ടെന്നുള്ള ഒരു തോന്നൽ ഉണ്ടായി. ഹൃദയം വല്ലാണ്ട് മിടിക്കാൻ തുടങ്ങി. പ്രാണൻ പിന്നാലെ നിൽപ്പുണ്ട് തിരിഞ്ഞ് നോക്ക് എന്നാരോ പറയുമ്പോലെ. വെട്ടി തിരിഞ്ഞ് നോക്കി. കാണുന്നത് സ്വപ്നം ആകല്ലേ എന്ന് അതിയായി ആശിച്ചു.

“”””””””””””””പറഞ്ഞത് കുറച്ച് കൂടിപ്പോയി, സോറി. ഇനിയിങ്ങനെയൊന്നും ഉണ്ടാവില്ല. പെട്ടന്ന് ദേഷ്യം വന്നൂ അത്രക്കാണല്ലോ രാവിലെ മുഖത്ത് നോക്കി പറഞ്ഞത്…., അതാ പൊട്ടിത്തെറിച്ചേ. എല്ലാത്തിനും സോറി……..!!”””””””””””””

ഈശ്വരാ സ്വപ്നത്തിലാണേലും അവനെന്നോട് സംസാരിച്ചല്ലോ, എന്നോട് സോറി പറഞ്ഞല്ലോ അത് മതിയെനിക്ക്….!!

“”””””””””””അഹ് പിന്നെ ഡ്രസ്സ്‌ മാറുമ്പോ വാതിലൊന്ന് അടക്കുന്നത് നല്ലതാ. ഇങ്ങനെ ചാരി ഇട്ടത് കൊണ്ടാ ഞാൻ കേറി വന്നേ. അതിനും സോറി……!!””””””””””‘””

അത്രേം പറഞ്ഞവൻ തിരിഞ്ഞ് നടക്കുമ്പോ അവനൊന്നൂടെ എന്നെ തിരിഞ്ഞ് നോക്കിയിരുന്നു. അപ്പൊ ആ കണ്ണുകൾ എന്റെ നെഞ്ചിലേക്കായിരുന്നോ…..??

നടന്നതൊന്നും സ്വപ്നം അല്ലാന്ന് തിരിച്ചറിഞ്ഞപ്പോ ഞാനാകെ മൊത്തം നാണത്താൽ കൂമ്പിപ്പോയിരുന്നു., അവനെന്റെ എല്ലാം കണ്ടിരിക്കുന്നു, അയ്യേ….

കൈകളാൽ മുഖം പൊത്തിപ്പിടിച്ച് ഞാൻ ബെണ്ടിലേക്ക് വീണു. ശ്ശോ അവന്റെ മുഖത്ത് ഞാനെങ്ങനെ നോക്കും….?? അയ്യേ ഓർക്കുമ്പോ തന്നെ എന്തോ പോലെ. എന്നാലും വാതിലൊന്ന് അടച്ചോന്നെങ്കിലും നോക്കേണ്ടത് ആയിരുന്നു. എന്റെ ബോധമൊക്കെ എവിടെ പോയോ……?? അല്ലെ തന്നെ എന്നായാലും കാണേണ്ടവൻ തന്നാണല്ലോ കണ്ടത് അതിനിപ്പോ എന്താ…..?? കുറച്ച് നേരത്തെ ആയെന്നല്ലേ ഉള്ളൂ സാരല്ല…….!!

കൊറെയൊക്കെ ചിന്തിച്ചും മനസ്സിനെ പറഞ്ഞ് അശ്വസിപ്പിച്ചും ഞാനങ്ങനെ കിടന്നു. ആദ്യാനുരാഗത്തിൽ മൊട്ടിടുന്ന സ്വപ്നങ്ങളുമായി……….!!

ഇണക്കം

ഞാൻ എന്താ ഇത്രക്ക് ദുഷ്ടൻ ആയിപ്പോയെ……?? അവളൊരു പെണ്ണാണെന്ന് കൂടി ഓർക്കാതെ, ശ്ശേ….. പാവം ഞാൻ കാരണം അവള് കരഞ്ഞു, എന്നിട്ടും, ആ കണ്ണുനീര് കണ്ടിട്ട് പോലും എന്റെ മനസ്സ് അലിഞ്ഞില്ല., പകരം സന്തോഷം ആയിരുന്നു തോന്നിയത്. ഉള്ള സമാധാനവും പോയി. അവളെ കണ്ടൊരു സോറി പറഞ്ഞാലോ……?? അല്ലേ വേണോ..??, അവളെ കാണാണ്ട് അങ്ങ് നടന്നാ പോരെ അതാവുമ്പോ വേറെ പ്രശ്നവുമില്ല. പക്ഷെ അപ്പോഴുമുള്ള പ്രശ്നം ചേച്ചി പറഞ്ഞത് പോലെ എത്ര നാൾ……?? ഇപ്പൊ ഒരു സോറി പറഞ്ഞാൽ പിന്നെ പ്രശ്നമില്ല. മ്മ് ഒരു സോറി അല്ലെ പൈസ ചെലവ് ഉള്ള കാര്യമൊന്നും അല്ലല്ലോ അങ്ങ് പറഞ്ഞേക്കാം. അല്ലെങ്കിൽ എന്തിനാ സോറി പറയണേ രണ്ടാളുടെ ഭാഗത്തും തെറ്റില്ലേ….?? രാവിലെ അവിടെ വച്ച് നടന്നത് നോക്കുവാണേ, എന്റെ മേത്ത് വന്നിടിച്ചത് അവളാ. എന്നിട്ടോ എന്നെ പറയേണ്ടത് ഒക്കെ പറയേം ചെയ്തു. ഇപ്പൊ നടന്നത് നോക്കുവാണേ അതിനൊക്കെ ഞാൻ പകരം വീട്ടി. വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞു. ഇപ്പൊ ഇക്വൽ ആയല്ലോ. ഇനിയൊരു പ്രശ്നം ഉണ്ടാവാണ്ട് നോക്കിയാൽ പോരെ……?? അഹ് അത് തന്നെയാ ശെരി.

മനസ്സ് നിറയെ അവളുടെ കലങ്ങി നിറഞ്ഞ ആ ഉണ്ടക്കണ്ണുകൾ ആണ്. ഈശ്വരാ ഒരു സ്വസ്ഥത കിട്ടുന്നില്ലല്ലോ., തളർന്ന് പോവുവാണല്ലോ ഞാൻ………!! ഞാൻ ചെയ്തൊരു തെറ്റ്, ശെരിക്കുമത് തെറ്റാണോ…..?? എന്റെ കണ്ണില് അത് തെറ്റല്ല എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അത് തെറ്റ് തന്നാണ്. അതിൽ നിന്നുമവൾക്ക് എത്രത്തോളം വേദന എടുത്തോ, അതിനേക്കാൾ എത്രയോ മടങ്ങ് ഇപ്പൊ ഞാൻ വേദനിക്കുന്നു. ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല. വിച്ചന് മെസ്സേജ് ഇട്ടിരുന്നു. നടന്ന കാര്യങ്ങളൊക്കെയും പറഞ്ഞു., ഓഫ്‌ലൈൻ ആയത് കൊണ്ട് അവനൊന്നിനും റിപ്ലേ ചെയ്തിട്ടില്ല. അവനെ വിളിക്കാന്ന് വച്ച ആ തെണ്ടിയുടെ ഇൻകമിങ് കട്ടാണ്. ചേച്ചിമാര് നേരത്തെ വന്ന് അങ്ങനെയൊന്നും പറഞ്ഞില്ലായിരുന്നുവെങ്കിൽ ഇപ്പൊ ഈ തീ തിന്നണ്ട ആവശ്യം ഇല്ലായിരുന്നു. അവരിറങ്ങി പോവുമ്പോ തൊടുത്തുവിട്ടാ അമ്പ് ഇപ്പോഴും നെഞ്ചിലിരുന്ന് നീറുവാ……!! ഇപ്പൊ എനിക്ക് വേണ്ടത് കുറച്ചേലും സമാധാനം ആണ്. സോറി പറഞ്ഞെന്ന് കരുതി ചേച്ചി പറഞ്ഞത് പോലെ പ്രശ്നം തിരില്ലായിരിക്കും., എന്നാലുമിതെന്റെ ഒരു സമാധാനത്തിന് വേണ്ടി മാത്രാ………!!

ചേച്ചിമാർക്കായുള്ള റൂമിലായിരിക്കും അവൾ. എന്റെ വേറുമൊരു ഊഹം വച്ച് ഞാനങ്ങോട്ടേക്ക് ചെന്നു. എന്റെ റൂമിന്റെ അടുത്ത് തന്നാണ് അവരുടെ റൂമും.

വാതില് ചാരിട്ടേയുള്ളൂ., അനക്കമൊന്നും കേൾക്കാനില്ല. ഇനിയവരൊന്നും ഇവിടില്ലേ….?? അതോ കരഞ്ഞ് തളർന്ന് ഉറങ്ങി കാണോ…..?? ഞാനെന്തൊരു നീജനാണ്…..?? ഒരു പെണ്ണിനെ കരയിപ്പിച്ച് വിട്ടതും പോരാ, പോയി സുഖായിട്ട് ഉറങ്ങിയിരിക്കുന്നു ദ്രോഹി……!!

ചാരിയ വാതില് പതുക്കെ തുറന്ന് അകത്തേക്ക് കേറി. കാല് നിലത്ത് ഉറപ്പിക്കും മുന്നേ ഹൃദയം നിന്നുപ്പോയി. ആ ഉണ്ടക്കണ്ണി അവള് തന്നെ, ദേഹത്ത് ഒരു നുൽ ബന്ധം പോലും ഇല്ലാതെ കണ്ണാടിയിൽ നോക്കി സ്വപ്നം കാണുന്നു. ഒരു നിമിഷം ആ ഒരു നിമിഷം അതേ ക്ലിഷേ., ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. കുടിനീര് ഇറക്കാൻ പോലും ഞാൻ മറന്നതോ മടിച്ചതോ. കണ്ണ് അടക്കണമെന്നും തിരിച്ച് ഇറങ്ങാമെന്നും ചിന്തിച്ചിരുന്നു., എന്നാലെന്റെ പെഴച്ച മനസ്സ് അതിന് സമ്മതിച്ചില്ല. സോറി പറയാൻ വന്ന ഞാൻ അവളെ പിടിച്ച് റെയിപ്പ് ചെയ്തിട്ട് അതിനൂടെ ചേർത്ത് സോറി പറയേണ്ടി വരുമോ എന്ന് പോലും വിചാരിച്ചു. ഒന്ന് തുണിയെടുത്ത് ഒടുക്കെന്റെ പെണ്ണേ. ദൈവമേ കൺട്രോൾ കളയല്ലേ…….!!

കാഴ്ച ഒട്ട് മാറ്റാനും പറ്റുന്നില്ല, അവളൊട്ട് തുണിയും ഒടുക്കണില്ല. ആരേലും വന്നിത് കണ്ട് കഴിഞ്ഞാൽ എല്ലാം വെടിപ്പാവും. ദൈവമേ……..

എന്റെ പ്രാർത്ഥന കേട്ട പോലെ അവൾ സ്വപ്നത്തിൽ നിന്നുണർന്നു. തലക്കിട്ട് ഒരു കൊട്ട് കൊടുക്കുന്നത് കണ്ടു., പിന്നീട് ബെണ്ടിൽ കിടന്ന നൈറ്റിയും എടുത്തണിഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ചീകാൻ തുടങ്ങി.

എവിടുന്ന് തുടങ്ങും എന്നറിയില്ല., ആകെമൊത്തം ഒരു ടെൻഷൻ. പ്രതീക്ഷിക്കാതെ അവൾ വെട്ടി തിരിഞ്ഞ് നോക്കിയപ്പോ., ആ നിമിഷം ഞാനുമൊന്ന് പതറിപ്പോയി. ഞാനിനി ഒളിഞ്ഞ് നോക്കിയത് എങ്ങാനും ഇവള് കണ്ട് കാണോ…..?? എന്നാ അതിനൂടെ ചേർത്ത് ഒരു സോറി പറഞ്ഞേക്കാം.

“”””””””””””””പറഞ്ഞത് കുറച്ച് കൂടിപ്പോയി, സോറി. ഇനിയിങ്ങനെയൊന്നും ഉണ്ടാവില്ല. പെട്ടന്ന് ദേഷ്യം വന്നൂ അത്രക്കാണല്ലോ രാവിലെ മുഖത്ത് നോക്കി പറഞ്ഞത്…., അതാ പൊട്ടിത്തെറിച്ചേ. എല്ലാത്തിനും സോറി……..!!”””””””””””””

ഞാനത്രേം പറഞ്ഞിട്ടും അവളെന്നെ തന്നെ നോക്കി നിൽക്കുന്നത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ഒന്നുങ്കിൽ എന്നോട് ദേഷ്യം ആവും, അല്ലെങ്കിൽ വെറുപ്പ്, അതുമല്ലെങ്കിൽ നേരത്തെ കണ്ട് മുഴുവിപ്പിക്കാൻ പറ്റാതെ പോയ സ്വപ്നം കാണുവായിരിക്കും. ഇനിയിതിന് വല്ല അസുഖവും ഉണ്ടോ…….?? അഹ് ആർക്കറിയാം എന്തായാലും വന്ന കാര്യം പൂർത്തിയായി. പോയേക്കാം……!!

അയ്യോ മറന്നുപോയി പുല്ല്.

“”””””””””””അഹ് പിന്നെ ഡ്രസ്സ്‌ മാറുമ്പോ വാതിലൊന്ന് അടക്കുന്നത് നല്ലതാ. ഇങ്ങനെ ചാരി ഇട്ടത് കൊണ്ടാ ഞാൻ കേറി വന്നേ. അതിനും സോറി……!!””””””””””‘””

അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നൂ.രാവിലത്തെ സ്വഭാവം വച്ച് എന്നെ പിന്നീന്ന് വിളിച്ച് തള്ളക്ക് വിളിക്കേണ്ടത് ആണ്. ഇനിയവൾ കരയുവാണോ….?? അതോ ബോധം പോയോ……?? നടക്കുന്നതിനിടയിൽ ഒളികണ്ണാലെ അവളെയൊന്നൂടെ പിന്തിരിഞ്ഞു നോക്കി. എന്നാ എന്റെ പെഴച്ച കണ്ണുകള് മുഖത്തേക്ക് നോക്കാനുള്ളതിന്, നോക്കിയത് അവളുടെ നെഞ്ചിലോട്ടും. ഇപ്രാവശ്യം എന്തോ ഭാഗ്യത്തിന് കണ്ണ് പിൻവലിച്ചു. അവളെങ്ങാനും കണ്ട് കാണോ…..?? ഏഹ്, സ്വപ്നജീവി ഇപ്പോഴും വേറേതോ ലോകത്ത് എന്ന പോലെ നിൽക്കുന്നുണ്ടാവും. ഇനി സമാധാനത്തോടെ പോയി കിടന്ന് പാട്ട് കേൾക്കാം…….!!

പോയി കിടന്നതും ഹെഡ്സെറ്റ് എടുത്ത് കുത്തിയതും മാത്രം ഓർമയുണ്ട്. എപ്പോഴോ മയങ്ങി പോയ ഞാൻ പിന്നീട് എഴുന്നേൽക്കുന്നത് വിശന്നിട്ട് വയറ് കാളിങ് ബെൽ അടിച്ചപ്പോഴാണ്. സമയം രണ്ടായി. സാധാരണ പന്ത്രണ്ട് മണിക്ക് ആരേലും വന്നുണ്ണാൻ വിളിക്കുന്നതാണ്. ഇന്നാരും വന്നില്ല. എനിക്കെന്തോ പന്തികേട് തോന്നാതിരുന്നില്ല. എല്ലാർക്കും എന്നോട് ദേഷ്യമാവും….!! ഈശ്വരാ പട്ടിണി കിടക്കേണ്ടി വരോ……??

ചിന്തകൾ കാട് കേറി അവസാനിക്കും മുന്നേ ഒരു സ്വപ്നം., വിശപ്പിന്റെ വിളി കേട്ട ഒരു മാലാഖയെ പോലെ തങ്കിയേച്ചി എന്റെ മുന്നിൽ അവതരിച്ചു.

“”””””””””””വത്സാ…..”””””””””””

“”””””””””””ഏഹ്…….??””””””””””””

എന്നെയാണോ അങ്ങനെ വിളിച്ചേ….?? ഒന്നൂടെ വിളിക്കാവോ…..??

“”””””””””””ടാ പട്ടി ഇനിയെന്നെ ഇങ്ങോട്ട് വാരിത്തിക്കല്ലും. മര്യാദക്ക് താഴോട്ട് വന്നോ. വിശന്നിട്ട് മനുഷ്യൻ ചാവാറായി. നീ കൂടെ വന്നിട്ടേ വിളമ്പൂന്നമ്മ, നീ കൂടെ വന്നിട്ടേ കഴിക്കൂളൂന്ന് അവള്. രണ്ടിന്റേം ഇടക്ക് വയറും പൊത്തിപ്പിടിച്ച് ഓടുന്ന നാലാളു ഉണ്ടെന്നുള്ള കാര്യം മറക്കരുത്. മുഖം കഴുകിട്ട് വരാൻ നോക്ക്…….!!”””””””””””””

അത് സ്വപ്നവും അല്ലായിരുന്നു, വന്നത് മാലാഖയും അല്ലായിരുന്നു എന്ന് മനസ്സിലായി. പിന്നെ പോയി മുഖവും കഴുകി താഴോട്ട് ചെന്നു. ഊണ് മേശക്ക് ചുറ്റും ആറ് പേരും ഒത്തു കൂടി ഇരിക്കുന്നത് കണ്ടു. എനിക്കുള്ള ഒരു സീറ്റും ആരോ ബുക്ക്‌ ചെയ്ത് വച്ചത് പോലായിരുന്നു. വിശപ്പ് നല്ല പോലുള്ളത് കൊണ്ട് തന്നെ ബുക്ക്‌ ചെയ്ത ആളെ പോലും ഗൗനിക്കാതെ ഞാൻ പോയിരുന്നു. നല്ല ആവി പറക്കുന്ന ബിരിയാണിയും നല്ല ചൂട് ചിക്കൻ കറിയും. അമ്മയുടെ സ്പെഷ്യൽ……!! വയറ് നിറയാൻ ആ മണം മാത്രം മതി. വർണനക്ക് വേണ്ടി പറയാം., പക്ഷെ വയറ് നിറയണം എങ്കിൽ അത് കഴിച്ചേ പറ്റൂ……!! ആദ്യം എപ്പഴത്തെയും പോലെ പ്രാർത്ഥന. പിന്നീട് കഴിച്ച് തുടങ്ങി.

“”””””””””””പിങ്കി ആ രണ്ട് ലെഗ് പിസ്സ് അങ്ങ് ഇട്ട് കൊടുക്ക്…….!!””””””””””’”‘

അമ്മയുടെ ശബ്ദം കേട്ടു. വേണ്ടാന്ന് പറയണം എന്നുണ്ട്. പക്ഷെ എന്ത് ചെയ്യാം, കാലാണ് അതും നല്ലസ്സൽ കോഴികാല്. കുനിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ട് കണ്ണ് മൊത്തം പത്രത്തിലേക്ക് സ്കോപ്പ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. എന്നാ എത്രയൊക്കെ സ്കോപ്പ് ചെയ്ത് നോക്കിട്ടും, കിട്ടണ്ട സമയം കഴിഞ്ഞിട്ടും കാല് മാത്രം പാത്രത്തിലേക്ക് വീണില്ല. പക്ഷെ ഞാനറിയാതെ പോയൊരു കാര്യം., അത് വീഴണ്ട സമയത്ത് അടുത്തിരുന്ന പത്രത്തിൽ വീണിരുന്നു. അത് കണ്ട് പിടിക്കാൻ ഞാൻ കുറച്ച് വൈകി പോയി. ശെരിക്കും പറഞ്ഞാൽ കാല് പോയ ദണ്ണത്തിലാണ് തലപ്പൊക്കി നോക്കണേ. ഇവിടൊരാള് ഇങ്ങനെ കിഴങ്ങ് പോലെ ഇരിക്കുന്നുണ്ട് എന്ന് ശ്രദ്ധിക്കുക പോലും ചെയ്യാണ്ട്, വന്ന് കേറിയ അതിഥിയെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു എല്ലാരും. എന്റെ ഇടത് ഭാഗത്താണ് എല്ലാരുടേം കണ്ണും. അങ്ങോട്ടേക്ക് തല വെട്ടിച്ചപ്പോ കണ്ടത് ബിരിയാണി ആദ്യമായി കഴിക്കുന്ന അല്ലെങ്കിൽ കാണുന്ന രീതിയിൽ ആക്രാന്തം ഒട്ടും തന്നെ കാട്ടാതെ കുത്തി കേറ്റുന്ന അവളെയാണ്. ഇത്തവണ കണ്ണ് അവളുടെ പാത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു., മൂന്ന് കാലാണ് പാത്രത്തിൽ ഇരിക്കുന്നത്. എന്റെ പത്രത്തിലേക്ക് തിരിഞ്ഞതും, എനിക്കെന്നോട് തന്നെ പുച്ഛം തോന്നിപ്പോയി., ഒരു കഴുത്ത് പിന്നെ ചെറിയൊരു പീസ്. കഴിഞ്ഞു…….!!

യോഗം ഇല്ലാത്തത് കൊണ്ട് അമ്മിണിയോട് പായ മടക്കി വക്കാൻ പറഞ്ഞിട്ട് ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി. ആസ്വദിച്ച് കഴിക്കുന്നതിന് ഒരു വർണന കൂടി ആയിക്കോട്ടെന്ന് കരുതി, കണ്ണുകൾ അടച്ച് തലയാട്ടി ആ രുചിയെ പരമാവധി ഞാൻ ആസ്വദിച്ചു. അടച്ച കണ്ണ് പിന്നീട് തുറക്കുമ്പോ കാണുന്നത് അതുവരെയും പത്രത്തിൽ ഇല്ലാണ്ടിരുന്ന രണ്ട് കാലുകളെയാണ്. ഇതെന്ത് മറിമായം എന്ന് ചിന്തിച്ച് തല പൊക്കി നോക്കുമ്പോ നേരത്തേത് പോലെ തന്നെ നമ്മളെയൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അഹ് എന്തേലും ആവട്ടേന്ന് കരുതി വീണ്ടും ബിരിയാണി കറിയും കൂട്ടി കുഴച്ച് വായിലോട്ട് വാക്കുമ്പോ ഞാൻ കണ്ടു പത്രത്തിലേക്ക് വീഴുന്ന വെറൊരു മുഴുത്ത പീസിനെ. അത്ഭുതത്തോടെ ഇടത്തേക്ക് തല വെട്ടിക്കുമ്പോ, എന്റെ നോട്ടം കണ്ട് അവളൊന്ന് പതറി. ഞാൻ നോക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സാരം. നോട്ടം മാറ്റിയ അവൾ എന്നെ കാണിക്കാൻ ആവും കഴിക്കുന്നത് പോലഭിനയിച്ചു. എനിക്ക് മനസ്സിലായി അത് വരെ ഇല്ലാതിരുന്ന കാല് എങ്ങനെ വന്നൂന്ന്. ഞാനപ്പോ തന്നെ അവളിട്ട് തന്ന മൂന്ന് പീസുകളും തിരിച്ച് ഇട്ട് കൊടുത്തു. എന്നാ നിമിഷങ്ങൾക്കുള്ളിൽ തന്നെ ചുറ്റിനും ഒന്ന് കണ്ണോടിച്ച ശേഷം അവളാ പീസുകള് എന്റെ പത്രത്തിലേക്ക് തിരിച്ച് ഇട്ട് തന്നു. എന്താ എന്ന് അവളുടെ മുഖത്തേക്ക് നോക്കുമ്പോ

“””””””””””””കഴിച്ചോ…….”””””””””””””””

ചിരിയോടെ അതിനേക്കാളേറെ നാണത്തോടെ അവൾ എത്രത്തോളം പതുക്കെ ആവാമോ അത്രത്തോളം പതിയെ പറഞ്ഞു. വീണ്ടും അവൾ കഴിക്കാൻ തുടങ്ങി. വേണ്ടേ പിന്നെ നിർബന്ധിക്കുന്നില്ല., ഞാനുമൊരു ചിരിയോടെ കഴിക്കാൻ തിരിഞ്ഞു. നേരത്തെ പറഞ്ഞപ്പോ പാത്രത്തിൽ തെറിച്ച് വീണതായിരിക്കാം, ഒരു ചെറിയ നാണത്തിന്റെ പീസ് കിടപ്പുണ്ടായിരുന്നു അതും മാറ്റി വച്ച് കുത്തി കേറ്റാൻ തുടങ്ങി. അപ്പോഴും കണ്ടിരുന്നില്ല ഞങ്ങളെ മാറി മാറി നോക്കി ആക്കണ്ട പോലൊക്കെ ആക്കി ചിരിക്കുന്ന മറ്റുള്ളവരെ………!!

“”””””””””””””നീയാവളോട് സോറി പറഞ്ഞൂന്നൊക്കെ കേട്ടു…….!!””””””””””””””

ചിക്കൻ തിന്നാൽ പല്ലിന്റെ ഇടയിൽ കേറും. അതൊരു പ്രകൃതി നിയമമാ. ഉമ്മറത്ത് ഉച്ച വെയിലും നോക്കി പല്ലിൽ തൊണ്ടിയിരിക്കുമ്പഴാണ് പിങ്കിയേച്ചിയുടെ ചോദ്യം.

“””””””””””””അഹ്…….!!”””””””””””

അവളെ ഗൗനിക്കാതെ തന്നെ ഞാൻ ജോലി തുടർന്ന് കൊണ്ട് മറുപടി കൊടുത്തു.

“”””””””””””””അവളോടിപ്പോ പഴേ ദേഷ്യമൊന്നും ഇല്ലാന്നും കേട്ടു……!!””””””””””””””

“”””””””””””അഹ്., ഞാനായിട്ടിനി ഒന്നിനുമില്ല…..!! അല്ലാ ഇതൊക്കെ നീ എങ്ങനാ കേട്ടെ….??”””””””””””

“””””””””””””അഹ്, അത് ഞാൻ ചുമ്മാ ഒന്നുഹിച്ചതാ. എനിക്കെന്റെ അനിയനെ അറിഞ്ഞൂടെ……??””””””””””””

കുസൃതി ചിരി കാട്ടി എന്റെ കവിളിൽ നുള്ളി അവളതും പറഞ്ഞെന്റെ തോളിലൂടെ കയ്യിട്ടു.

“”””””””””””അല്ലാ വാലിനെ കണ്ടില്ലല്ലോ. സാധാരണ തല വരുമ്പോ കൂടെ വാലും വരുന്നതാണല്ലോ…….??”””””‘””””””

“”””””””””””വാലോ…..??””””””””””””

“””””””””””മ്മ് തങ്കിയേച്ചി……!!””””””””””

“””””””””””ചേച്ചിമാരെ തന്നെ കളിയാക്കിക്കോ…..!!”””””””””

“”””””””””””ഞാനെന്റെ ചേച്ചിമാരെ അല്ലാതെ വേറാരെയാ കളിയാക്കണ്ടേ…….??””””””””””

“”””””””””””അത് കൊള്ളാലോ, ഇനിയിപ്പോ കളിയാക്കാനും വഴക്കിടാനും തല്ല് കൂടാനും മാളൂട്ടി ഇല്ലേ കുട്ടന്……??””””””””””””

അതും പറഞ്ഞ് വീണ്ടും അവളൊരു ആക്കിയ ചിരി…..!!

“”””””””””””ഈ റൂട്ട് എങ്ങോട്ടാണ് പോണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചി. എന്തേലും ദുരുദ്ദേശം മനസ്സിൽ ഉണ്ടേൽ അതക്കെ അങ്ങ് മാറ്റിയേക്ക്……..!!”””””””””””””

“”””””””””””ഓഹ് എനിക്കൊരു ദുരുദ്ദേശവും ഇല്ലേ. കുറച്ച് മുന്നേ എന്തൊക്കെയായിരുന്നു., അവളുടെ പാത്രത്തിൽ കിടന്ന കാല് നിന്റെ പാത്രത്തിൽ വീഴുന്നു. അത് തിരിച്ച് അവൾക്ക് തന്നെ ഇട്ട് കൊടുക്കുന്നു, അവള് വീണ്ടും അതെടുത്ത് നിനക്ക് ഇട്ട് തരുന്നു. എന്റെ ഈശ്വരന്മാരെ എന്തൊക്കെയാ ഇവിടെ നടക്കണേ….??””””””””””””””

എന്നോടും ദൈവത്തിനോടുമായി പറഞ്ഞിട്ട് അവൾ വീണ്ടുമൊരു വല്ലാത്ത ചിരി ചിരിച്ചിട്ട് അകത്തേക്ക് കേറിപ്പോയി. അവരൊക്കെ എല്ലാം കണ്ടിരിക്കുന്നു. ശ്ശേ നാണക്കേട്……!!

“”””””””””””ടാ എവിടാ……??”””””””””””

“””””””””””വീട്ടിൽ…….!!”””””””””””

“”””””””””””മണി നാലായി നീ വരുന്നില്ലേ…..??””””””””””

“”””””””””””””ആഹ്ടാ, വരുവാ., ഞാനിപ്പോ കുളിച്ചിറങ്ങിയതേയുള്ളൂ. പിന്നെ നിന്നോട് അത്യാവശ്യായിട്ട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഞാൻ മെസ്സേജ് അയച്ചത് കണ്ടില്ലായിരുന്നോ……..??”””””””””””

“””””””””””””ഞാൻ കണ്ടില്ലടാ. എന്താടാ….??”””””””””””

“””””””””””””ഇനിയിപ്പോ നേരിട്ട് പറയാം. നീ ഇറങ്ങി നില്ല്……..!!”””””””’””””””

വൈകിട്ട് ഇതേ സമയം ചായ കുടിക്കാൻ പോവുന്നൊരു ശീലം ഞങ്ങൾക്കുണ്ട്. അതിലുമൊരു വൈബ് ആണ്. വിച്ചന്റെ കാളും കട്ടാക്കി ഞാനൊരു നിക്കറും ബനിയനും എടുത്തിട്ടിറങ്ങി…….!!

“”””””””””””””ഞാൻ മറന്നിട്ടില്ല വരുമ്പോ വാങ്ങീട്ട് വരാം…..!!””””””‘””””””””

വണ്ടിയിൽ കേറി ഇരുന്നപ്പോ കണ്ടു, മുൻവാതിലിന് പിന്നിൽ തല മാത്രം പുറത്തേക്ക് ഇട്ട് എത്തി വലിഞ്ഞ് നോക്കുന്ന രണ്ട് പേരെ. എന്നും പോയിട്ട് വരുമ്പോ കണ്ണിൽ കാണുന്ന എണ്ണ പലഹാരങ്ങളും വാങ്ങിക്കും. ചേച്ചിമാർക്ക് ഭയങ്കര ഇഷ്ട്ടാ….!!

“”””””””””””ഉള്ളിവട ഉണ്ടേ വാങ്ങണേ….!!”””””””””””

“””””””””””””അതിന് ആർക്കാ ഇപ്പോ ഉള്ളിവട….?? നിങ്ങൾക്ക് ഏത്തക്കാപ്പവും, ഗുണ്ടുമൊക്കെയല്ലേ ഇഷ്ട്ടം……??”””””””””””

“””””””””””””ഇത് ഞങ്ങൾക്കല്ലാ, ഉള്ളിവടയെന്ന് കേട്ട ചാവുന്നൊരു കൊതിച്ചിയുണ്ടേ അവൾക്കാ…….!!””””””””””””

ഞാനൊന്ന് തലയെത്തി നോക്കി. അതിനിടയിൽ മൂന്നാമതൊരു തല കൂടെ പ്രത്യക്ഷമായി. ഞാൻ നോക്കിയതും ആമ തല അകത്തേക്ക് വലിക്കുമാതിരി അവൾ തല വലിച്ചു കളഞ്ഞു.

“”””””””””””””വാങ്ങിട്ട് വരണേ മറക്കല്ലേ…..??””””””””””

വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുക്കുമ്പോ തങ്കിയേച്ചി വിളിച്ച് കൂവുന്നത് കേട്ടു. ഞാനുമൊരു ചിരിയോടെ വിച്ചന്റെ വീട്ടിലേക്ക് പായിച്ചു.

“”””””””””””””ഓഹ് അപ്പൊ കക്ഷി നിന്റെ മുറയാണല്ലേ…….??”””””””””””””

നടന്നതെല്ലാം അവനോട് പറഞ്ഞു. എല്ലാം കേട്ട് കഴിയുമ്പോ പൊട്ടിത്തെറിക്കും എന്ന് കരുതിയെ എന്നെ ഞെട്ടിച്ചു കൊണ്ടാണ് അവനത് ചോദിച്ചത്.

“””””””””””””നിനക്കെന്താ ദേഷ്യമൊന്നും തോന്നുന്നില്ലേ…….??”””””””””””””

“”””””””””””””എന്തിന്…….?? എടാ, ആളറിയാതെ എന്തൊക്കെയോ ഉണ്ടായി. അഹ് അത് വിട്.”””””””””””””

“””””””””””” ശെരിക്കും നിനക്കവളോട് ദേഷ്യം ഇല്ലെടാ…..??”””””””””””

“”””””””””””മ്മ്, ഇല്ലടാ അളിയാ. ഒന്നുല്ലേലും അവള് നിന്റെ മുറപെണ്ണല്ലേ…..?? അപ്പൊ എനിക്ക് നിന്റെ ചേച്ചിമാരെ പോലെയേ അവളെ കാണാൻ പറ്റൂ. ഞാൻ പറഞ്ഞില്ലേ, ആളറിയാതെ ദേഷ്യപ്പെട്ടു. ഇപ്പൊ എല്ലാം അറിഞ്ഞു. പഴേതൊക്കെ മനസ്സിന്ന് എടുത്ത് കളയേം ചെയ്തു…….!!”””””””””””””

“””””””””””””ചേച്ചിമാര് വന്നതൊക്കെ പറയുമ്പഴാടാ ചെയ്ത തെറ്റ് മനസ്സിലാവണേ. ഞാൻ കഴിഞ്ഞതൊക്കെ ഓർത്ത്‌ പൊട്ടിത്തെറിച്ചു. അവളെ ശവം എന്നും വിളിച്ചു. ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ഉള്ളിലാകെ ഒരു വിങ്ങല് പോലെ. പിന്നവര് അവസാനം പറഞ്ഞു അവളുടെ സ്ഥാനത്ത് ഞങ്ങളായിരുന്നേ നീ ഇതൊക്കെ ചെയ്യുമായിരുന്നോന്ന്….!! ഞാനാകെ വല്ലാതായിപ്പോയടാ. ഇപ്പൊ എനിക്കവളോട് ഒരു ദേഷ്യവും ഇല്ലാന്ന് തന്നെപ്പറയാം. എന്നാ എന്നെ കാണുമ്പോഴുള്ള അവളുടെ മാറ്റം, ഒരുതരം നാണം അതൊക്കെ കാണുമ്പോ എനിക്കെന്തോ പന്തികേട് തോന്നുവാ. എന്റെ പാത്രത്തിലേക്ക് ചിക്കൻ ഇട്ട് തരുന്നു. കഴിച്ചോന്ന് പറയുന്നു. ഒന്നും മനസ്സിലാവുന്നില്ല…….!!”””””””””””

“””””””””””ഇതില് മനസിലാക്കാൻ ഒന്നൂല്ലാ. അവൾക്ക് നിന്നെ ഇഷ്ട്ടാ. കുട്ടിക്കാലം മുതലേ അങ്ങനെയായിരിക്കും. ഇനിയിപ്പോ നീ അവളെ ആട്ടിപ്പായിച്ചൂന്ന് വിചാരിക്ക്. അവള് നിന്നെ വിട്ട് പോവില്ല, യഥാർത്ഥ സ്നേഹം അങ്ങനാ. വിടാണ്ട് പിടിച്ചോ കുട്ടാ നീ……..!!”””””””””””””

അവൻ പറഞ്ഞതിനെ പറ്റി ഞാൻ ചിന്തിക്കുവായിരുന്നു. ചേച്ചിമാര് പറഞ്ഞതും ഇപ്പൊ ഇവൻ പറഞ്ഞതും എല്ലാം കൂടെ നോക്കുമ്പോ…..?? എനിക്കറിയില്ല എന്തക്കയാ നടക്കണേന്ന്……!!

“”””””””””””””പിന്നളിയാ ഇപ്പൊ ഇറങ്ങുമ്പോ തന്നെ അവൾക്ക് ഉള്ളിവട ഇഷ്ട്ടാ, അത് വാങ്ങിട്ട് വരണം എന്ന് പറഞ്ഞേക്കുവാ……!!””””””””””””

“”””””””””””അഹ് വാങ്ങിച്ച് കൊട്. നിന്റെ പെണ്ണിന് തന്നല്ലേ……??””””””””””””

“””””””””””നീയത് തന്നിങ്ങനെ പറഞ്ഞോണ്ടിരിക്കല്ലേ ടാ. അവളുമാര് പറഞ്ഞ അറിവേ എനിക്കുമുള്ളൂ. അല്ലാതെ എത്രയൊക്കെ ശ്രമിച്ചിട്ടും ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല…….!!”””””””””””

“”””””””””””ഏയ്‌ വിടടാ. എല്ലാം നിനക്ക് ഓർമ്മവരും. നീ ഇനി ഓരോന്ന് ചിന്തിച്ച് വെറുതെ ബിപ്പി കേറ്റണ്ട…….!!”””””””””””

“””””‘”””’”പോടാ മൈ…….””””””””””””

“”””””””””””ചേട്ടാ മൂന്ന് ഏത്തക്കാപ്പം, മൂന്ന് ബോണ്ട…….””””””””‘”‘””

“””””””””””””ടാ ഉള്ളിവട വാങ്ങുന്നില്ലേ…….??’””””””””””

“””””””””””എന്റെ പട്ടി വാങ്ങും……..!!”””””””””””””

“””””””””””ദേ കുട്ടൻ വന്നൂ……!!”””””””””””

“””””””””””കിടന്ന് കൂവാൻ മാത്രം ഞാൻ ഗൾഫിന്ന് ലീവിന് വന്നതൊന്നും അല്ലല്ലോ….??””””””””””

അല്ലേലും തങ്കിക്കുള്ള ഒരു ദുശീലം ഇതാണ്. പരിസരം മറന്ന് വിളിച്ച് കീറും.

“””””””””’””””ഇന്നാ……”””””””””””””

കൈയിലിരുന്ന പൊതി അവളെ കൊടുത്ത് ഞാനകത്തേക്ക് കേറി. എന്നാ അകത്തൂന്ന് ഓടി വരുന്ന പെണ്ണിന് പേരിന് മാത്രേ കണ്ണുള്ളൂന്ന് തോന്നിപ്പോയി. ചീറി പാഞ്ഞു വന്ന അവൾ എന്റെ ദേഹത്ത് ഇടിച്ച് നിന്നു. രണ്ടാളും ഒരേപോലെ ഞെട്ടി. എന്നെ തലയുയർത്തി നോക്കിയവൾ ഒരു നിമിഷം അങ്ങനെ നിന്നു. പൊടുന്നനെ ഓട്ടോ പിടിച്ച് വന്ന നാണം മുഖത്താകെ സ്പ്രഡായി. പിന്നത് മതീലോ തലകുനിക്കാനും ചിരിക്കാനും…..!!

“””””””””””””””സോറി……””””””””””””””

“””””””””””””””സോറി…….””””””””””””””

അവൾ കേൾക്കെ ഞാനൊരു സോറി പറയുമ്പോ ചുണ്ടുകൾ മാത്രമനക്കി അതേ സ്പോട്ടിൽ അവളും പറഞ്ഞു സോറി…..!!

“”””””””””””ടാ ഉള്ളിവട വാങ്ങിയില്ലേ….??””””””””””””

അവളേം കടന്ന് മുറിയിലേക്ക് പോവാൻ നേരം തങ്കിയേച്ചിയുടെ അലർച്ച മുഴങ്ങി കേട്ടു. പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് ഞാനുമൊന്ന് ഞെട്ടിപ്പോയി.

“”””‘”””””””””ഇങ്ങനെ കെടന്ന് കൂവല്ലെടി പോത്തേ മനുഷ്യന്റെ ഉയിരെടുക്കാൻ……..??”””””””””””””

“”””””””””””””നീ വാങ്ങിച്ചില്ലേ…..??”””””””””””

“””””””””””ഇല്ലാ…….!!””””””””””

“””””””””””””ഇല്ലേ……??””””””””””””

തിരിഞ്ഞ് നോക്കുമ്പോ അവളെന്നേം നോക്കി നിക്കുന്നു. ആ കണ്ണുകൾ നിറഞ്ഞിരുന്നില്ല. അല്ലേലും നിസ്സാരം ഒരു ഉള്ളിവടക്ക് വേണ്ടി ആരേലും കരയോ……?? പക്ഷെ ആ മുഖത്ത് സങ്കടമാണ്. അതറിയാം……!!

“””””””””””””അഹ് ഉണ്ടുണ്ട്……!! അപ്പൊ വാങ്ങിച്ചല്ലേ…….??””””””””””’

“”””””””””””””ആദ്യം കണ്ണ് തുറന്ന് നോക്കണം. അപ്പോ കാണാം…….!!”””””””””””””

ഒരു ചിരിയോടെ പറഞ്ഞ് ഞാനെന്റെ മുറിയിലേക്ക് കേറി. തിരിഞ്ഞ് നോക്കണ്ട എന്ന് മനസ്സ് പറഞ്ഞെങ്കിലും അതിന് കഴിയാതെ ഞാൻ നോക്കിപ്പോയി. ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവളെന്തോ അനക്കിയിരുന്നു. എന്താണോ എന്തോ…?? ഇനി വല്ലോ താങ്ക്സുമാവും……..!!

“”””””””””””ചേട്ടാ മൂന്ന് ഏത്തക്കാപ്പം, മൂന്ന് ബോണ്ട…….””””””””‘”‘””

“””””””””””””ടാ ഉള്ളിവട വാങ്ങുന്നില്ലേ…….??’””””””””””

“””””””””””എന്റെ പട്ടി വാങ്ങും……..!!”””””””””””””

എന്റെ പട്ടി., ദിവാകരാ………..!!

“”””””””””””ചേട്ടാ മൂന്ന് ഉള്ളിവട കൂടെ…..!!””””””””””””

144470cookie-checkഗോലി സോഡാ Part 3

Leave a Reply

Your email address will not be published. Required fields are marked *