തിരിച്ചറിഞ്ഞ സ്നേഹം 1

Posted on

ഇത് എൻ്റെ ആദ്യ കഥയാണ് ഇവിടെ പലരുടെയും കഥകൾ വായിച്ചപ്പോൾ തോന്നിയ ആവേശത്തിൽ എഴുതുകയാണ് ഇഷ്ടപ്പെടുവെന്ന് വിശ്വസിക്കുന്നു എന്ന.തുടങ്ങട്ടെ

എൻ്റെ പേര് ബിജു ജോസഫ് എനിക്ക് 26 വയസ്സുണ്ട് ഞാൻ +2 പഠിക്കുമ്പോൾ ആണ് എൻ്റെ അച്ഛൻ മരിക്കുന്നത് അന്നു മുതൽ വയ്യാത്ത അമ്മയുടെയും സ്കൂളിൽ പഠിക്കുന്ന അനിയത്തിയുടെയും സംരക്ഷണം എൻ്റെ ചുമതലയായി അവിടുന്നു ഞാൻ ഒരു പാട് കഷ്ടപ്പെട്ടാണ് ഞാൻ ഇന്ന് ഒരു വിധം ജീവിതം എത്തിപ്പിടിച്ചത് ആദ്യകാലങ്ങളിൽ ക്ലാസ്സിൽ പോയിട്ട് വന്നിട്ട് രാത്രിയിൽ നൈറ്റ് കടയിൽ സപ്ലയറായും രാവിലെ പത്രം ഇടാൻ പോയും ശനി ഞായർ ദിവസങ്ങളിൽ കൂലിപ്പണിക്കും ബിരിയാണിപ്പണിക്കും ഒക്കെ പോയാണ് പഠനം മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോയത് ഇന്ന് ഇപ്പം ഡിഗ്രി കംപ്ലിറ്റ് ചെയ്യ്ത് ജോലിക്ക് ശ്രമിക്കുന്നു ജോലി എന്ന് പറഞ്ഞാൽ എൻ്റെ ജീവിതത്തിലെ ഏറ്റവം വലിയ ആഗ്രഹം ഒരു പോലിസ് ഓഫീസർ ആകുക എന്നതാണ് അതിന് വേണ്ടി ഞാൻ ഇപ്പഴേ പരിശ്രമിക്കുന്നുണ്ട് ജോലി കഴിക്ക് വന്ന് ജിമ്മിൽ പോകും അത് പോലെ കിക്ക് ബോക്സിങ്ങ് മാർഷൽ ആർട്ട്സ് തയ്ക്കോണ്ട PSC പoനം ഇതൊക്കെ ഞാൻ ചെയ്യുന്നുണ്ട് ഇതൊക്കെ ഞാൻ ചെയ്യുന്നുണ്ട് എന്നെങ്കിലും എൻ്റെ ആഗ്രഹം ഞാൻ സാധിക്കും അതിനെനിക്ക് ഉറപ്പുണ്ട് ജീവിതം വെട്ടിപ്പിടിക്കാൻ പൊരുതുന്നവൻ ഉറപ്പായും ജയിക്കും ആ അപ്പോൾ എൻ്റെ വീട്ടുകാരെ പരിജയപ്പെടുത്തിയില്ലല്ലോ

ആദ്യം എൻ്റെ അമ്മ മേരി ന്നാണ് പേര് 56 വയസ്സായി ഞാൻ അമ്മേന്നും വിളിക്കും മേരിയമ്മേന്നും വിളിക്കും

പിന്നെ എൻ്റെ പുന്നാരപ്പെങ്ങൾ പേര് ബിനിറ്റാ ജോസഫ് എന്നാണ് വയസ്സ് 19 ആയി അവളാണ് ഞങ്ങടെ മുത്ത്

പിന്നെ നാടും നാട്ടുകാരെക്കുറിച്ചും പറഞാൽ അച്ചൻ ഒരു സഹായി ആയിരുന്നു അതു കൊണ്ട് നാട്ടുകാരെല്ലാം നല്ല സഹകരണം ആണ് ഞങ്ങളോട് അവരൊക്കെ എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട് റോഡ് സൈഡിൽ ആണ് എൻ്റെ വീട് റോഡ് സൈഡ് എന്ന് പറഞ്ഞാൽ മെയിൻ റോഡല്ല കേട്ടോ ഇച്ചിരി അകത്തോട്ട് കേറിയാ ഞങ്ങടെ അയൽവക്കം ഒരു സൈഡിൽ ബഷീർ ഇക്കായും ഫാമിലിയും ബഷീറിക്കാൻ്റെ ബിവി സീനത്ത് ഇത്താ അവർക്ക് ഒരു മോൻ യൂസഫ് ഞങ്ങടെ യൂസു 3 വയസ്സ് അവന് ഞങ്ങടെ അമ്മു മതി കൂട്ടിന് അമ്മു അനിയത്തിനെ വിളിക്കുന്ന പേരാ
അപ്പുറുത്തെ സൈഡിൽ ബാലൻ ചേട്ടനും ഫാമിലിയും ബാലൻചേട്ടൻ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിയാ ചേട്ടൻ്റെ ഭാര്യ രേഖ സർക്കാർ നേഴ്സാ അവർക്ക് രണ്ട് മക്കൾ മൂത്തത് മകൾ ഇന്ദു 10 ൽ പഠിക്കിന്നു രണ്ടാമത്തത് ചന്തു 6 ൽ പഠിക്കുന്നു ഇതാണ്

അയൽവക്കം

അപ്പോൾ തുടങ്ങാം

അന്നും പതിവ് പോലെ വെളുപ്പിനെ എഴുന്നേറ്റു ഹാളിലേക്ക് ഇറങ്ങിയപ്പോൾ അടുക്കളയിൽ തട്ടും മുട്ടം കേൾക്കാം ഞാൻ അവിടുന്ന് നട വാതിൽ ഇറങ്ങി പുറകിലേക്ക് നടന്നു പുറകിൽ പറമ്പിൽ ഇച്ചിരി കൃഷിയുണ്ട് അധികം സ്ഥലം ഒന്നുമില്ല ങ്ങ ങ്ങൾക്ക് 12 സെൻ്റ് കുറച്ച് കപ്പയും പത്ത് വാഴയും കുറച്ച്ര ചീര’ വെണ്ട, വഴുതന, 2 കാന്താരി ഇച്ചിരി പയർ കുറച്ച് പാവൽ ഇതൊക്കെ എൻ്റെ ആദ്വാനം ആണ് ആത് നോക്കാന ഞാൻ പുറ കിലേക്ക് പോകുന്നത് ഞാൻ പോകുന്നത് കണ്ട്

എൻ്റെ കുറുമ്പി അനിയത്തി അതെ ഈ കാപ്പിയും കുടിച്ചിട്ട് പോ എനിക്ക് മേല പിന്നെ വേറേ ഇട്ട് തരാൻ ( അത് വേറോന്നമല്ല ഞാൻ അവിടുത്തെ പണി കഴിഞ്ഞ് വരുമ്പോൾ കാപ്പി തണുുത്ത് പോകും പിന്നെ ഇടാൻ കഴിയില്ല അതിന് പറയുന്നതാ)

എന്നാ കാപ്പി തന്നേര്

ഇന്നാ കാപ്പി

എന്നാ മാഡം വെലിയ ചൂടിലാണല്ലോ

അതെ ഇവിടുത്തെ പണിയും കഴിഞ്ഞ് ഞാൻ കോളേജിൽ ചെല്ലുമ്പോൾ ഞാൻ എല്ലാ ദിവസവം താമസിക്കും

ഇവിടുത്തെ പണി ചെയ്യാൻ കഴിയത്തില്ലങ്കിൽ അമ്മുട്ടി നെ അടുത്ത വർഷം കെട്ടിച്ച് വിട്ടാലോ

അങ്ങനെ ഇപ്പം എന്നെ പറഞ്ഞ് വിട്ടിട്ട് സുഖിക്കണ്ടാടാ ചേട്ടായി ചേട്ടായി കെട്ടി ചേച്ചിനോട് പോര് എടുത്തോണ്ടേ ഞാൻ ഈ വീട്ടിൽ നിന്നും പോകത്തുള്ളു

അതേ എനിക്ക് ഇതും കേട്ടോണ്ട് ഇവിടെ ഇരിക്കൻ സമയമില്ല എനിക്ക് പുറകിൽ പണിയുണ്ട്

അതും പറഞ്ഞ് ഞാൻ പറമ്പിലേക്ക് ഇറങ്ങി അവിടെ വാഴക്കും മറ്റുള്ളതിനും വെള്ളവും ഒഴിച്ച് എന്തെങ്കിലും കീടങ്ങളോ പ്രാണിയോ കേറിയോ എന്ന് നോക്കി വീട്ടിലേക്ക് നടന്നു

ആ ബിജുവേ ഇന്നു നേരത്ത തീർന്നോ

ആ തീർന്നു ബഷീർക്കാ
എന്നാ പരിപാടി ബഷിർക്കാ

കൊച്ചിൻ്റെ തുണി അലക്കുവാ അവൻ ഇന്നലെ വൈകിട്ട് ഒരു തരി ഉറങ്ങിട്ടില്ല

അപ്പോൾ ഇത്ത എഴുന്നേറ്റില്ലേ

ഇല്ല ബിജു എഴുന്നേറ്റില്ല അവള് മടുത്തു അവനെക്കൊണ്ട്

എന്നാ ഇക്കാ ഞാൻ മാറിക്കോട്ടേ ഇച്ചിരിപ്പണിയുണ്ട്

ആ ശരി

ഞാൻ അവിടുന്ന് മുറ്റത്തേക്ക് നടന്നു എനിക്ക് ഒരു ബൈക്ക് ഉണ്ട് സുസുക്കി സമുറായ് അവനെ തള്ളി പൈപ്പിൻ ചോട്ടിൽ വെച്ച് ഒന്നു കഴുകി അത് കഴിഞ്ഞ് അകത്തേക്ക് കയറി എണ്ണ വെച്ച് കുളിക്കാൻ ഉള്ള പരിപാടി നോക്കി

അമ്മുട്ടിയെ അമ്മ എഴുന്നേറ്റില്ലേ

ഇല്ല ചേട്ടായി ഇന്നലെ വൈകിട്ട് കാലിന് വേദന ആയിട്ട് താമസിച്ചാ കിടന്നത്

അമ്മക്ക് മേലാഞ്ഞിട്ട് എന്നെ എന്നാ വിളിക്കാഞ്ഞത്

അത് അമ്മ പറഞ്ഞിട്ടാ ചേട്ടായി രാത്രി പിന്നെ ചൂട് പിടിച്ചപ്പോൾ കുറഞ്ഞു എന്നിട്ടാ അമ്മ കിടന്നത്

അമ്മേടെ കുഴമ്പ് തീർന്നിട്ടല്ലല്ലോ

അത് ഇരിപ്പുണ്ട് ചേട്ടായി

ഉം ശരി

പിന്നെ ചേട്ടായി വിജയൻ ചേട്ടൻ വിളിച്ചാരുന്നു ഇന്ന് ടൗണിലാ പണിന്ന് പറഞ്ഞു

അടുക്കളയിലോട്ട് വല്ലതും മേടിക്കാനുണ്ടോ

എണ്ണ മേടിക്കണം മുളക് പൊടിയും പഞ്ചസാരയും തീർന്നു വൈകിട്ട് മേടിക്കണം

ശരി അതും പറഞ്ഞ് ഞൻ ഫോണെടുത്ത് വിജയൻ ചേട്ടനെ വിളിച്ചു ആ വിജയൻ ചേട്ടാ വിളിച്ചാരുന്നല്ലേ

ആ ടൗണിലാ പണിന്ന് പറയാൻ വിളിച്ചതാ

വേറെ ആരെക്കെയുണ്ട് ചേട്ടാ കൂട്ടത്തിൽ

അത് ഷൈമോൻ ഉണ്ട് സുരേഷ് ഉണ്ട് ഷാജി ഉണ്ട് പിന്നെ അത് ഒരാഴ്ചക്ക് ഉള്ളിൽ തീർക്കണം

അത് നമ്മുക്ക് ശരിയാക്കാം എന്നാ ശരി ചേട്ടാ

ഉം ശരിടാ

അമ്മുട്ടിയെ ആ തോർത്ത് എന്തിയേ

ചേട്ടായി വാതിൽക്കൽ വിരിച്ചിട്ടുണ്ട് പിന്നെ ചേട്ടായി പോകുമ്പം ഞാനും വരുന്നുണ്ട് കൂട്ടത്തിൽ

അമ്മു ബാലൻ ചേട്ടൻ്റെ അവിടെ ആരും ഇല്ലേ

അത് ഏട്ടാ രേഖേചേച്ചിക്ക് ഇന്ന് മുതൽ നെറ്റാ അതാരിക്കും പുറത്താരെയും കാണാത്തത്

ശരി ഞാൻ കുളിച്ചിട്ട് വരട്ടെ ഞാൻ പെട്ടന്ന് പോയി കുളിച്ചിട്ട് വന്ന് അകത്തെ മുറിയിൽ പോയി ഡ്രസ്സ് മാറി വന്നപ്പോൾ

എട്ടാ കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട് ഏട്ടായി കഴിക്കുമ്പോൾ ഞാൻ കുളിച്ചിട്ട് വരാം ഞാൻ ഭക്ഷണം കഴിച് പാത്രം കൊണ്ട് അടുക്കളയിൽ കൊണ്ട് വെച്ചിട്ട് കൈ കഴുകി വരുമ്പോൾ മേരിയമ്മ എഴുന്നേറ്റു വരുന്നുണ്ട്
ആഹാ എൻ്റെ സുന്ദരിക്കുട്ടി എഴുന്നേറ്റോ

പോടാ രാവിലെ പെറ്റ തള്ളയെ കളിയാക്കതെ

ആ ഞാൻ കളിയാക്കിയതാണോ എൻ്റെ സുന്ദരിയെ എന്നും പറഞ്ഞ് ഞാൻ ആ കവിളു രണ്ടും പിടിച്ച് വലിച്ച്

ആ അതെക്കെ പോട്ടെ കാലിന് വൈകട്ട് വേദന വന്നട്ട് എന്താ പറയാതിരുന്നത്

ഓ അത് എപ്പഴും ഉള്ളതല്ലേ വാതത്തിൻ്റെയാ അത് തണുപ്പ് കൊണ്ടാ അത് ഇച്ചിരി കഴിഞ്ഞ് മാറിക്കൊള്ളും

മാറിക്കൊള്ളും, മാറിക്കൊള്ളും എന്നെ വൈകിട്ട് ഉറക്കാതിരിക്കാൻ ഉള്ള പണിയാ ഇത്

ആ പറഞ്ഞത് അമ്മുട്ടിയ

എട്ടാ ഇനി ഇത് വെച്ചോണ്ടിരിക്കാൻ പറ്റത്തില്ല നമ്മക്ക് ഏതേലും ഡോക്ടടറെ കാണിക്കണം ഉടനെ തന്നെ

ആ ഈ ആഴ്ച തന്നെ കാണിച്ചേക്കാം

അമ്മേ ഞാൻ ഡ്രസ്സിടുമ്പോഴുത്തേക്കൂ എനിക്കും ഏട്ടനും ഉള്ള ചോറ് എടുത്തേക്കാവോ

അത് ഞാൻ എടുത്തേക്കാം

നീ പോയി പെട്ടന്ന് ഒരുങ്ങ് സമയം 7.30. ആയി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മുട്ടി ഇറങ്ങാം എട്ടാ

അമ്മുട്ടി ഈ ചോർ ബാഗിൽ എടുത്ത് വെച്ചെ

ഓഅമ്മ വിളമ്പി വെച്ചാ മതിയന്ന് ഞാൻ പറഞ്ഞതല്ലെ

അമ്മുട്ടി പെട്ടന്ന് അടുക്കളയിലേക്ക് പോയി ഞാൻ ബൈക്കിൻ്റെ ചാവിയുമെടുത്ത് മിറ്റത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി താക്കോൽ ഓൺ ചെയ്യ്ത് ഒറ്റ കിക്കറ് അടിച്ചപ്പോഴെ ആശാൻ സ്റ്റാർട്ടായ

അന്നേരത്തേക്കും അമ്മു ഓടി വന്ന് വണ്ടിയിൽക്കേറി

പോകാം ചേട്ടായി

ഞാൻ അവിടുന്ന് വണ്ടി എടുത്ത് കവലയിലേക്ക് വിട്ടു കവലയിൽ എത്തി ബസ്സ് സ്റ്റോപ്പിൽ എത്തിയപ്പോൾ എൻ്റെ കൂട പണിക്ക് വരുന്നവർ നിക്കുന്നു ഞാൻ അവരെ കണ്ട് ബൈക്ക് നിർത്തി

ഞാൻ അമ്മുനെ കോളേജിൽ വിട്ടുട്ട് സൈറ്റിലേക്ക് വന്നേക്കാം

ശരിടാ എന്നാ നീ വിട്ടോ

അപ്പോഴാണ് ഗോപി ചേട്ടൻ്റെ ചായക്കടയിൽ നിന്ന് ആൻ്റോ ഇറങ്ങി വരുന്നത്

എടാ അളിയാ വൈകിട്ട് എങ്ങനാ

നീ അവനെ കൂട്ടി നമ്മുടെ സ്ഥിരം സ്ഥലത്തേക്ക് വന്നേര്

ഈ ആൻ്റണിയും ഞാനും അനൂപും ചെറുപ്പം മുതൽ ഒന്നിച്ച് പഠിച്ചത് ആണ് ഇവമ്മാർ എൻ്റെ ചങ്ക്സ് ആണ് ആൻ്റണി പപ്പാക്ക് കവലയിൽ പലചരക്ക് കടയാണ് അവൻ ഇപ്പം പപ്പായെ സഹയിക്കയാണ് അവൻ ഒരു ആറ് മണി വരെ കടയിൽ ഇരുന്നിട്ട് ചെലവ് കാശും എടുത്ത് ജിമ്മിലേക്ക് വരും അനൂപ് ഒരു ഫാർമസൂട്ടിക്കൽ കമ്പനിയുടെ മെഡിക്കൽ റെപ്പാ അവൻ കമ്പനി കൂടുന്ന ദിവസങ്ങളിൽ കുപ്പിയും മേടിച്ച് ജിമ്മിലേക്ക് വരും ഞാൻ പണിയും കഴിഞ്ഞ് നേരേ ജിമ്മിലേക്ക് വരും
എന്നാ തുടരട്ടെ

എടാ ഞാൻ പൊക്കോട്ടെ

എന്നാ ശരിടാ വൈകിട്ട് കാണാം

ഓക്കേ ടാ’

ഞാൻ ഞാൻ അവിടുന്ന് ബൈക്കുമെടുത്ത് കോളേജ് ലക്ഷ്യമാക്കി വിട്ടു

അമ്മുട്ടി വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ. രണ്ട്കിലോ മത്തിയും മേടിച്ചോണം സജീവ് ഏട്ടൻ്റെ കടയിൽ നിന്നും വൈകിട്ട് ഉണ്ണാൻ അവമ്മാരും കാണും

ഓ അത് വൈകിട്ടെന്താ പരിപാടിന്ന് ചോദിച്ചപ്പോഴെഎനിക്ക് പിടി കിട്ടി പിന്നെ അധികം ഓവറാക്കണ്ട പരിപാടി

ഞാനോ? ചേട്ടായി എന്നാ ഓവറാക്കിയത് അമ്മുട്ടി

ഇപ്പോൾ എടക്ക് എടക്ക് ഈ പരിപാടി ഉണ്ട് അത് വേണ്ടാ എന്നാ ഞാൻ പറഞ്ഞത്

അപ്പോഴെക്കും ബൈക്ക് കോളേജിൻ്റെ വാതിൽക്കൽ എത്തി അമ്മു ബൈക്കിൽ നിന്നും ഇറങ്ങിയപ്പോൾ പുറകിൽ നിന്നും ഒരു വിളി വന്നു.

അമ്മു

ആ വിളി കേട്ട് ഞൻ തിരിഞ്ഞ് നോക്കിയപ്പോൾ

എൻ്റെ ഹ്രദയം നിലക്കുന്നതു പോലെ തോന്നി
ഞങ്ങളുടെ നേരേ ബസ് സ്റ്റോപ്പിൽ നിന്നും നടന്നു വരുന്ന ഒരു പെൺകുട്ടി അവളുടെ ആ കണ്ണുകൾ ഒരു നിമിഷം എൻ്റെ ഹ്രദയം നിലച്ച് പോയോ എന്ന് പോലും ഞാൻ സംശയിച്ചു ആ കണ്ണുകളിൽ നോക്കും തോറും ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം എൻ്റെ ഹ്രദയം വല്ലാതെ ഇടിക്കുന്നു എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു അവൾ നടന്ന് ഞങ്ങ ളുടെ അടുത്ത് വന്ന നിമിഷം ദൈവമേ എൻ്റെ ശരീരം തളരുന്ന പോലെ ആ മിഴികൾ വെല്ലാതെ പിടക്കുന്നു ആ നോട്ടം എന്നെ കീഴ്പ്പെടുത്തി കളയുവാണല്ലോ

അന്നമ്മേ എന്നൊരു വിളിയാണ് എനിക്ക് ഒരു ഞെട്ടലോടെ മുഖം അവളിൽ നിന്നും തിരിക്കാൻ സാധിച്ചത്

അന്നമ്മേ? എടി അന്നമ്മേ നീ എന്നാ ഓർത്തോണ്ടിരിക്കുവ

എഹ്. എന്നാ നീ പറഞ്ഞത്

അപ്പോൾ ഞാൻ വിളിച്ചത് നീ കേട്ടില്ലെ

ആ കേട്ടു

എ ടി ഇത് എൻ്റെ ചേട്ടായി ബിജു ജോസഫ്

ചേട്ടായി ഇത് എൻ്റെ കൂട്ടുകാരി അന്നമ്മ

അപ്പോൾ ആണ് ഞാൻ ആളെ കൂടുതൽ ശ്രദ്ധിക്കുന്നത് ആളൊരു സുന്ദരിക്കുട്ടിയാണല്ലോ ആ വട്ട മുഖവും ഉരുണ്ട കവിളിണകളും നുണക്കുഴിയും കൺമഷിയെഴുതിയ നീണ്ട കണ്ണുകളും തുടുത്ത ചുണ്ടുകളും അഴിച്ചിട്ട പനങ്കുല പോലുള്ള മുടിയും ആകെ മൊത്തത്തിൽ ഒരു മാലാഖയെപ്പോലെയുണ്ട്

ഹായ് അന്നമ്മ
അന്നമ്മ, ഹയ് എട്ടാ

അന്നമ്മ എത് സബ്ജക്റ്റ.പഠിക്കുന്നത്

ഞാനും അമ്മുവും ഒരേ സബ്ജക്റ്റാ. പഠിക്കുന്നത്

അതും പറഞ്ഞ് തിരിഞ്ഞ് നടന്ന അമ്മുട്ടിയോട്

ഇന്നാമോളെ ഈ പൈസാ കൊണ്ട് പൊക്കൊ ഏട്ടൻ വരാൻ വൈകുവാണെൽ വീട്ടിലേക്ക് ഉള്ള സാദനങ്ങൾ മേടിച്ചോണ്ട് പൊക്കോ

പൈസയും മേടിച്ചോണ്ട് അവർ തിരിഞ്ഞ് നടന്നപ്പോൾ അന്നമ്മയിലായി എൻ്റെ കണ്ണുകൾ നടന്ന് മറയുന്നതിന് മുമ്പായി അവൾ തിരിഞ്ഞ് നോക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നുണ്ടായിരുന്നു കോളെജിൻ്റെ ഗൈറ്റിലെത്തിയപ്പോൾ അവർ തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കിയ അന്നമ്മയുടെ കണ്ണുകൾ ഒന്നുകൂടെ തിളങ്ങിയോ ആകവിളണകൾ തുടുത്തുവോ ആ ചൊടിയിണകളിൽ പുഞ്ചിരി വിടർന്നുവോ അതോ അത് എൻ്റെ തോന്നലാണോ പിന്നിട് ഞാൻ ഒരു സ്വപ്നാടകനെപ്പോലെയാണ് അവിടുന്ന് ബൈക്കുമായി പണിസ്ഥലത്തേക്ക് പോയത്

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഞാൻ കോളെജ് സ്റ്റോപ്പിൽ ബസ്സ് ഇറങ്ങി തിരിഞ്ഞ് നോക്കുമ്പോൾ ആണ് അമ്മു ഒരു ചേട്ടൻ്റെ അടുത്ത് നിൽക്കുന്നത് കാണുന്നത് പെട്ടന്ന് ഞാൻ അമ്മു എന്ന് വിളിച്ചപ്പോൾ ആ ചേട്ടനും അമ്മുവും തിരിഞ്ഞ് നോക്കുന്നത് തിരിഞ്ഞ് നോക്കിയ ആ ചേട്ടനെ കണ്ടപ്പോൾ

109251cookie-checkതിരിച്ചറിഞ്ഞ സ്നേഹം 1

Leave a Reply

Your email address will not be published. Required fields are marked *