തിരിച്ചറിഞ്ഞ സ്നേഹം 2

Posted on

M. V. (ദൈവമേ അ കണ്ണുകളിൽ ഞാൻ ലോക്കായിപ്പോയല്ലോ

ഹ്രദയത്തിൽ ഇത് വരെ തോന്നാത്ത ഒരു ഫീൽ ഹോ

എൻ്റെ ഉള്ളിലെ പിടക്കോഴി പെട്ടന്ന് ചാടി എഴുന്നേറ്റല്ലോ

ഹാ അടങ്ങി കിടക്ക് കോഴി നമ്മുക്ക് സമാധാനം ഉണ്ടാക്കാം

ദൈവമേ അമ്മുൻ്റെ ആരായിരിക്കും അത് രണ്ട് പേരേയും കണ്ടിട്ട് നല്ല മാച്ചിങ്ങ് ആണല്ലോ

ഇനി അത് ആരാണന്ന് അറിയാതെ ഒരു സമാധാനവും ഇല്ലല്ലോ
എൻ്റെ മാതാവേ അങ്ങേർ അവടെ കസിൻ ആകാവൊള്ളെ ഇത്രയും ആലോചിച്ച് ഞാൻ അവരുടെ അടുത്ത് നടന്ന് എത്തി )

എടി അന്നമ്മേ എന്നൊരു കുലുക്കി വിളിയിലാണ് ഞാൻ തിരിച്ച് വരുന്നത്

അപ്പോൾ ഞാൻ ആദ്യം കേൾക്കുന്നത് നീ എന്നാ ഓർത്തിരിക്കുവാണന്നണ്

M.V.(അത് ഞാൻ ഇവളോട് എങ്ങനെ പറയും)

എന്നാ നീ പറഞ്ഞത്

അപ്പോൾ ഞാൻ വിളിച്ചത് നീ കേട്ടില്ലേ

M. v.( പിന്നെ കിളി പോയി ഇരിക്കുമ്പേഴല്ലെ നീ പറയുന്നത് കേൾക്കുന്നത്, )

എ ആഹാ ഞാൻ കേട്ടു

എടി ഇത് എൻ്റെ ചേട്ടായി ബിജു ജോസഫ്

M. V.(ഹാവു സമാധാനം ആയി ആള് ഇവടെ ചേട്ടായി ആണല്ലേ)

( വീണ്ടും പിടക്കോഴി പതിയെ തലപൊക്കി നോക്കി ആ ഇനി അത് നോക്കട്ടെ അത് കൊണ്ട് അത് മൈൻ്റിയില്ല)

M.V.(ബിജു ജോസഫ് നല്ല കലക്കൻ പേരാണല്ലോ. ദൈവമേ അവടെ ചേട്ടായി ആണന്നറിഞ്ഞ സന്തോഷത്തിൽ ഒരു ഹായ് പോലും പറയാൻ പറ്റിയില്ലല്ലോ.

ഹേ എൻ്റെ നാക്കും ബ്ലോക്കായോ ആള് നല്ല കട്ട ശരീരം കട്ടി മീശ ഉറച്ച കൈകൾ മൊത്തത്തിൽ ആള് സൂപ്പറ

ദൈവമേ ആൾക്ക് വേറേ ലൈനൊന്നും കാണല്ലേ

അതൊക്കെ ഈ പൊട്ടിക്കാളിടെ കൈയ്യിൽ നിന്നും പൊക്കാം )

അപ്പോൾ ആണ് പുള്ളി
ഹായ് അന്നമ്മ

M. V. (എന്നാ പിന്നെ പഴയ കടം അങ്ങ് വീട്ടിയേക്കാം )

ഞാനും തട്ടി വിട്ടു ഹയ് ഏട്ട

അന്നമ്മ ഏത് സബ്ജക്റ്റാ പടിക്കുന്നത്

ഞാനും അമ്മുവും ഒരേ സബ്ജക്റ്റാ പടിക്കുന്നത്

എന്നാ ശരി ചേട്ടായീ എന്ന് പറഞ്ഞ് അമ്മു എൻ്റെ കൈയ്യിൽ പിടിക്കുന്നു.

M. V.(എടി പ്രാന്തി എനിക്ക് ഇവിടുന്ന് പോകണ്ട വിടടി പ്രാന്തി എൻ്റെ കൈയ്യിൽ നിന്നും)

പെട്ടന്ന് ആള് അവളെ വിളിച്ച് എന്തോ പറഞ്ഞ് കൈയ്യിൽ പൈസാ കൊടുക്കുന്നത് കണ്ടു

അവൾ തിരിഞ്ഞ് എൻ്റെ കൈയ്യും പിടിച്ച് നടന്നു

M. V. (അയ്യോ എന്നെ വിടടി എനിക്ക് ഇവിടുന്ന് പോകണ്ടേ)

നടന്ന് കോളെജിൻ്റെ വാതിലുമായി എന്നപ്പിന്നെ തിരിഞ്ഞ് ഒന്നു നോക്കിയേക്കാം ആള് നമ്മളെ നോക്കുമോന്ന് അറിയാമെല്ലോ

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആള് ഞങ്ങളെ നോക്കി ചിരിച്ച് നിക്കുന്നു

അത് കണ്ടപ്പം എനിക്ക് ആകെ നാണമായി പിന്നെ ഒന്നും നോക്കിയില്ല ആൾക്ക് നല്ല ഒരു പുഞ്ചിരി അങ്ങ് കൊടുത്തു

പുള്ളിയെ കണ്ടപ്പോൾ മുതൽ ശരീരം ആകെ മെൽറ്റായിപ്പോകുവാണല്ലോ എൻ്റെ പാറെ മാതാവെ ആളെ എനിക്ക് തന്നെ തന്നേക്കാ
ഇനി ബാക്കി കാര്യങ്ങൾ അറിയാൻ പയ്യെ ഇവൾടെ അടുത്ത് നമ്പരിട്ട് നോക്കിയാലോ

ഈ പൊട്ടിക്കാളിക്ക് വെല്ലതും മനസ്സിലാകുമോ

ഏയ് അതിന് ഉള്ള ബോധം ഇവൾക്ക് കാണത്തില്ല )

എടി അമ്മു നമ്മുക്ക് കാൻ്റിനിൽ പോയാലോ

ആ പോകാം പക്ഷെ ചിലവ് നിൻ്റെ വക

ഓ സമ്മതിച്ച്

എന്നാ ന ട ക്ക്

എടി അമ്മു നീ ഇന്ന് ബൈക്കിനാണോ വന്നത്

ആടി ഈ ആഴ്ച്ച മുഴുവൻ ചേട്ടായിക്ക് സിറ്റിയിലാ പണി അത് കാരണം ഈ ആഴ്ച എനിക്ക് മിസ്സിൻ്റെ വായിന്ന് കേൾക്കണ്ട

M V, (അത് ശരി അപ്പാൾ ഈ ആഴ്ച മുഴുവൻ അങ്ങേരെ കാണമല്ലേ നാളെ മുതൽ നേരത്തേ വന്ന് നിൽക്കണം )

അങ്ങനെയാണങ്കിൽ അമ്മു ഞാൻ നാളെ ഗെയ്റ്റിനടുത്ത് രാവിലെ നിന്നെ നോക്കി നിൽക്കാം

അന്നമ്മക്ക് അതൊരു ബുദ്ധിമുട്ടാകില്ലെ

എനിക്കോ ഹേ എനിക്ക് എന്ത് ബുദ്ധിമുട്ട് ഞാൻ രാവിലെ അവിടെ കണും
എടിപിന്നെ നിൻ്റെ ചേട്ടായിക്ക് ലൈൻ വല്ലതും കാണുമായിരിക്കും അല്ലേ ഇത്രയും സുന്ദരനായതു കൊണ്ട് ചൊദിച്ചതാ

അമ്മു.M. V. (എടി കാട്ടുകോഴി നീ കൊത്തി കൊത്തി എങ്ങോട്ടാ കേറുന്നത് എന്ന് എനിക്ക് മനസ്സിലായി ഉം നോക്കട്ടെ എവിടം വരെ പോകുവെന്ന്)

അറിയത്തില്ലടി എന്നൊട് ചേട്ടായി അതൊന്നും പറയത്തില്ല

M. V. (ദൈവമേ ഇവളെ പിന്നെ എന്തിന് കൊള്ളാം സ്വന്തം ആങ്ങളക്ക് ലൈൻ ഉണ്ടോന്ന് പോലും അറിയത്തില്ല ഹോ ഇവളെ ഞാൻ തന്നെ തല്ലിക്കൊല്ലേണ്ടി വരുമോ)

ചേട്ടായിക്ക് +2 പടിച്ചോണ്ടിരുന്നപ്പം ഒരൊ ണ്ണം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

അന്നേരമല്ലേ അച്ഛൻ മരിക്കുന്നത് പിന്നെ ചേട്ടായി അത് വിട്ടു

ഇപ്പം അതിൻ്റെ കല്യാണം കഴിഞ്ഞന്നാ കേട്ടത്

പിന്നെ എൻ്റെ അറിവിൽ വേറെ ഇല്ല

അന്നമ്മ, ഹാവു ആശ്വാസം

അന്നമ്മേ എന്താ പറഞ്ഞത്

അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

എന്നിട്ട് നീ എന്തോ ആശ്വാസമായി എന്ന് പറഞ്ഞതോ

എടി അത് നമ്മൾ നടന്ന് വന്ന് കാൻ്റീനി കേറി ഫാനിൻ്റെ കാറ്റ് കൊണ്ടപ്പം ആശ്വാസമായി എന്ന് പറഞ്ഞതാ
ഉം ആയ്ക്കേട്ടെ കുറച്ച് നേരമായി എല്ലാം പരസ്പര വിരുദ്ധമായിട്ടാ സംസാരിക്കുന്നത്

ആ അത് വിട്’ നിനക്ക് കഴിക്കാൻ എന്താ വേണ്ടത്

എനിക്ക് പഫ്സും ചായയും

ചേട്ടാ രണ്ട് പഫസ്സും രണ്ട്യ ചയയും

ചായയും പഫ്സും അടിച്ച് ക്ലാസ്സിലേക്ക് പോണ വഴി

അമ്മു എന്നാടി നമ്മുക്ക് ഓണാഘോഷത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോകെണ്ടത്

അത് നമ്മുക്ക് തിങ്കളാഴ്ച എടുക്കാടി

ആണ്ടടി അന്നമ്മ നിൻ്റെ സ്ഥിരം വായിനോക്കി ഇരിക്കുന്നു

അവന് എത്രകേട്ടാലും നാണം ഇല്ലാത്തവൻ ആടി

അവൻ്റെ ഇളി കണ്ടിട്ട് എന്തോ പണി വരുന്നുണ്ട് അവറാച്ച എന്ന് തോന്നുന്നു

എല്ലാം നിന്നെയാടി ടാർഗറ്റ് ചെയ്യുന്നത് അന്നമ്മേ

എന്ന ഇന്ന് അവമ്മാർ എൻ്റെ വായിന്ന് കേക്കും
(അവിടെ ഇരിക്കുന്ന മെയിൻ വായിനോക്കിയുടെ കൂട്ടുകാർ)

എന്നാ അന്നമ്മേ ഇത്ര ഗൗരവം നമ്മളെക്കുടി മൈൻ്റിട്ട് പോ

എന്നാ നീ നിൻ്റെ അമ്മയേയും പെങ്ങളെയേയും വിളിച്ചോണ്ട് വാടാ കോളേജിലേക്ക് നിങ്ങളെ മൈൻ്റ് ചെയ്യാൻ

അതിൽ ഒരുത്തൻ, എടി നിന്നെ ഞാൻ

മെയിൻ വായിനോക്കി, എടാ, എടാ,വേണ്ട എൻ്റെ അന്നമ്മേ അങ്ങ് വിട്ടേര്

അന്നമ്മ. എൻ്റെ അന്നമ്മയോ

എടാ ടോമി നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് നീ എൻ്റെ പുറകെ മണപ്പിച്ച് നടക്കരുതെന്ന് ഇനി നീ ഒരു പ്രാവിശ്യം കൂടി എൻ്റെ പുറകെ നീ വിവരം അറിയും

ടോമി, നി എന്നെ എന്ത് ഉണ്ടാക്കാനാടി

നീ പോടാ മരമാക്രി. ഞാഞ്ഞൂലെ

ടോമി. അന്നമ്മേ നീ മേടിക്കും കേട്ടോ

കൈയ്യോങ്ങി കൊണ്ട് അന്നമ്മയുടെ അടുത്തേക്ക് വന്നു.

അന്നമ്മ. ഈട്ടിപ്പറമ്പിൽ അലക്സ് കുര്യൻ്റെ പെങ്ങളെ അടിക്കാൻ ആഞ്ഞിലി മുറ്റത്തെ ടോമിക്ക് ചങ്കൂറ്റം ഒണ്ടെ അടിക്കടാ ഞാൻ ഒന്നു കാണട്ടെ എന്നാ ഞാൻ പറയാം നീ ആണാണന്ന്

അപ്പോൾ ടോമി കൈ താഴ്ത്തിയിട്ടു
അന്നമ്മ. അവൻ നടക്കുന്നു ആണാന്നു പറഞ്ഞ്

വാടി അന്നമ്മേ നമ്മുക്ക് ക്ലാസ്സിൽ പോകാം

എന്ന് പറഞ്ഞ് അന്നമ്മയുടെ കൈയ്യു പിടിച്ച് വലിച്ചോണ്ട് നടന്നു

പോണ വഴി

അമ്മു, നീ എന്തൊക്കെയാടി അവനോട് പറഞ്ഞത്

അത് സാരമില്ല അവന് അത് വേണ്ടത അവന് കൊറച്ച് നാളായി ഓങ്ങിവെച്ചത ഇത്രയും നാൾ ഒരു ഫാമിലി ഫ്രണ്ടിൻ്റെ മകനാന്ന് പറഞ്ഞ്ഷമിച്ചു പോട്ടെ പോട്ടെ എന്ന് വെക്കുമ്പം അവൻ കേറി അങ്ങ് വെളയുവ

ആ അത് വിട് നീ നടക്ക് ക്ലാസ്സിലേക്ക്

ക്ലാസ്സിൽ കേറിചെല്ലുമ്പം

ആണ്ടടി അന്നമ്മേ അടുത്ത നശൂലം

അവളാ.ടേമിയെ കണ്ട് ഇളകുന്ന താടി അമ്മു

ഓ തമ്പുരാട്ടിമാര് രണ്ടും എഴുന്നള്ളിയോ ഒന്നു വഴിമാറി.കൊടുത്തേരടി

അമ്മു. നയനെ നന്ദിയുണ്ട് എൻ്റെ ജിവതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എൻ്റെ മുഖത്ത് നോക്കി ആരേലും തമ്പുരാട്ടി എന്ന് വിളിക്കണമെന്ന് ഉള്ളത് അത് നീ സാധിച്ച് തന്നല്ലോ അത് കൊണ്ട് അടിയാത്തി അങ്ങട് മാറി നിൽക്വാ.ഈ തമ്പുരാട്ടിമാർ ഒന്നു കടന്ന് പൊയ്ക്കോട്ടെ

വരുക്വാ അന്നമ്മ തമ്പുരാട്ടി
ഈ കഥയിൽ കോളേജിലെ കാര്യങ്ങൾ പറഞ്ഞ് അധികം ലാഗടിപ്പിക്കുന്നില്ല ഈ കഥയിൽ ആവിശ്യമുള്ള കഥാപാത്രങ്ങളെ ഉൾക്കൊള്ളിക്കുവാനും അവർക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുവാനും വേണ്ടി കഥയിൽ കുറച്ച് സ്ഥലങ്ങളിൽ കോളെജും ബാക്കി കഥാപാത്രങ്ങളും കടന്ന് വരും

തുടരട്ടെ

അങ്ങനെ കോളെജിലെ വിരസതയാർന്നതും അല്ലാത്തതുമായ അവറുകൾ കഴിഞ്ഞ് പൊയ്ക്കൊണ്ടെയിരുന്നു

അങ്ങനെ ക്ലാസ്സ് കഴിക്ക് അമ്മുവല്ല അന്നമ്മയും വീട്ടിലേക്ക് പോകുന്ന ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴി

അമ്മു നാളെ നീ ഇന്നു വന്ന പോലെ രാവിലെ വരില്ലെ

ആടി ചേട്ടായിടെ കൂടെ വരുവാണങ്കിൽ ഞാൻ ഇന്ന് വന്ന പോലെ രാവിലെ വരും

ഏ. അപ്പോൾ നീ രാവിലെ പറഞ്ഞു ചേട്ടായിക്ക് ഈ ആഴ്ച ടൗണിലാ പണിയെന്ന്

അമ്മു. M.V. (കാട്ട് കോഴി നാളെ ചേട്ടായി വരുമോന്ന് കൺഫോം ചെയ്യുവ)

ആടി ഞാൻ പറഞ്ഞുന്നേയുള്ളു

അന്നമ്മ.M.V. (അത് കേട്ട മതി അത് കഴിഞ്ഞുള്ള ദിവസങ്ങൾക്ക് ഉള്ളത് ഞാൻ നോക്കിക്കൊള്ളാം എൻ്റെ ഇച്ചനെ വളച്ച് നിന്നെ എൻ്റെ നാത്തൂൻസ് ആക്കിയിരിക്കും മോളെ)

ദേണ്ടടി നമ്മുക്കുള്ള ബസ്സ് വന്നു.
അന്നമ്മക്കും അമ്മുവിനും ഒരു റൂട്ടിലാണ് ബസ്സിൽ പോകേണ്ടത് അമ്മുവിൻ്റെ സ്റ്റോപ്പ് കഴിഞ്ഞ് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞാണ് അന്നമ്മയുടെ സ്റ്റോപ്പ് അവിടെ മെയിൻ റോഡ് സൈഡിൽ തന്നെയാണ് വിടും

അങ്ങനെ ബസ്സിൽ കയറി യാത്ര തുടർന്ന അന്നമ്മയും അമ്മുവും അമ്മുവിനറങ്ങേണ്ട സ്റ്റോപ്പായപ്പോൾ അമ്മു അന്നമ്മയോട് നാളെ കാണാം എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി
ഇനി നമ്മുക്ക് അന്നമ്മ എന്ന കഥാപാത്രത്തിൻ്റെ കൂടെ യാത്ര ചെയ്യാം

ബസ്സിറങ്ങി വീട്ടിലേക്ക് കയറുന്ന അന്നമ്മ ബാഗ് ഹാളിലിട്ട് നേരേ അടുക്കളയിലേക്ക്

അന്നമ്മക്ക് രണ്ട് ആങ്ങളമാർ മൂത്ത ആൾ ജനിച്ച് കുറെ നാൾ കഴിഞ്ഞാണ് ബാക്കി രണ്ട് പേർ ജനിച്ചത് മൂത്ത ആളുമായി അന്നമ്മക്ക് 26 വയസ്സ് വിത്യാസം ഉണ്ട് രണ്ടാമത്തെ ആളുമായി 6 വയസ്സ് വിത്യാസം ഉണ്ട് ഇപ്പോൾ വീട്ടിൽ മൂത്തയാളം ഭാര്യയും രണ്ട് കുട്ടികളു അന്നമ്മയും മാത്രം നടുക്കത്തെയാൾ ഓസ്ട്രേലിയയിൽ ആണ്

അന്നമ്മയെ അവരുടെ അമ്മ ഗർഭിണിയായി ഇരിക്കുമ്പോൾ ആണ് അവരുടെ അച്ഛൻ മരിക്കുന്നത് അതിനെ തുടർന്ന് അവരുടെ അമ്മയുടെ ആരോഗ്യനില വഷളാകുകയും അന്നമ്മയെ പ്രസവിച്ച് ഏതാനും മണിക്കൂറ്കൾക്ക് ശേഷം മരണമടയുകയും ചെെയ്തു അതിന് ശേഷം അന്നമ്മയെ വളർത്താൻ വേണ്ടി 26 വയസ്സുള്ള മൂത്തയാൾ വിവാഹിതനാകുകയും ചെയ്തു

അടുക്കളയിൽ കയറിയ അന്നമ്മ ചേച്ചിയമ്മേ എന്ന് വിളിച്ച് ചേട്ടത്തിയെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു

ആ ചേച്ചിയമ്മയുടെ പൊന്നു വന്നോ

എന്ന് പറഞ്ഞ് തിരിഞ്ഞ് നിന്ന് അന്നമ്മയുടെ മുഖം ഇരു കൈകളാൽ ഉയർത്തി നെറ്റിയൽ ഒരു ഉമ്മ വെച്ചു

ഇന്ന് എൻ്റെ പൊന്നു ഭയങ്കര സന്തോഷത്തിൽ ആണല്ലോ

അങ്ങനെ ഒന്നും ഇല്ല ചേച്ചിയമ്മേ

പിന്നെ എൻ്റെ പൊന്നുനെ ഞാൻ എന്ന് മുതല് കാണുന്നതാ.ഈ മുഖത്തെ എല്ലാ മാറ്റങ്ങളും എനിക്ക് പെട്ടന്ന് മനസ്സിലാകും

അതേ ഞാൻ.ഡ്രസ്സും മാറി വാഷ് റൂമിലും കേറി വരാം അന്നേരത്തേക്ക് ചേച്ചിയമ്മ ചായ എടുക്ക് കെട്ടോ സുന്ദരികുട്ടി

ഉം .ഉം.വിഷയം മാറ്റി പോക്കൊ ഞാൻ പിന്നെ പിടിച്ചോളാം
റൂമിലേക്ക് പോയ അന്നമ്മ യുടെ, ( ആത്മ) ആദ്യ ഞാൻ അതൊന്ന് ശരിയാക്കട്ടെ എന്നിട്ട് എൻ്റെ ചേച്ചിയമ്മയേടെ ആദ്യം അത് പറയു

ഡ്രസ്സും മാറ്റി തിരിച്ച് വരുമ്പോൾ ചേട്ടൻ്റെയും ചേട്ടത്തിയുടെയും മക്കൾ രണ്ട് പേരും സ്കൂൾ കഴിഞ്ഞ് വന്ന് ചായ കുടിക്കുന്നു

ആ ആൻ്റിടെ പൊന്നു മണികൾ വന്നോ അവരുടെ നടുക്ക് കസേര വലിച്ചിട്ട് ഇരുന്നിട്ട് പറഞ്ഞു

ഇനി രണ്ട് പേരും ആൻ്റിക്ക് ഒരു ഉമ്മ തന്നെ ഉടനെ മാളു അന്നമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു (മാളു എന്ന് വീട്ടിൽ വിളിക്കുന്ന പേരാ ഒർജിനൽ റിൻസി അലക്സ് കുര്യൻ

എടാ കുറുമ്പാ നീ ആൻ്റിക്ക് ഉമ്മ തരുന്നില്ലേ

പോ ഞാൻ പിണക്കമ

അതെന്തിനാ ആൻറിടെ പാപ്പിക്കുഞ്ഞ് പെണങ്ങിയിരിക്കുന്നത്

അത് എനിക്ക് ആൻ്റി ഇന്നലെ ചോക്കോബാർ മേടിച്ച് തന്നില്ലല്ലോ

അതിന് എൻ്റെ പാപ്പിക്കുഞ്ഞിന് ഞാൻ ഇന്ന് മേടിച്ച് വെച്ചിട്ടുണ്ടല്ലോ

സത്യായിട്ടും മേടിച്ചിട്ടുണ്ടോ
ഉം ആണ്ടെ ആൻ്റി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് ഇനി എനിക്ക് ഉമ്മ തരാല്ലോ

അപ്പോൾ കാപ്പിയുമായി വന്ന ചേട്ടത്തി

നീയാ ഇവനെ വഷളാക്കുന്നത്

അത് സാരമില്ല ചേച്ചിയമ്മേ അവൻ എൻ്റെ മുത്തല്ലേ പിന്നെ കുളി കഴിഞ്ഞ് പടിത്തവും ഭക്ഷണവും കഴിഞ്ഞ് ചോക്കോബാർ കഴിച്ചാൽ മതിട്ടോ

,,,,,,,,,,,,,,,,,,,,,,,,,,

ജേലി കഴിഞ്ഞ് ജിമ്മിലെത്തിയ ബിജു വർക്കു ഔട്ട് ചെയ്യന്ന ആൻ്റണിയുടെ അടുത്തേക്ക് നടന്നു ചെന്നു എന്നിട്ട് വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി

ബിജു, അവൻ വിളിച്ചോ

ഉം അവിടുന്ന് ഇറങ്ങി എന്ന് പറഞ്ഞു

അവനിന്ന് ജിമ്മിൽ കയറുന്നുണ്ടോ

ഇല്ല അവൻ നേരേ അങ്ങോട്ട് വന്നേക്കാം എന്ന് പറഞ്ഞു

7 മണി ആകുമ്പം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ഇപ്പം ആറര ആയി

എന്നാ താമസിപ്പിക്കേണ്ട പോയെക്കാം

20 മിനിറ്റോളം ജിമ്മിൽ ചിലവഴിച്ച ശേഷം അവർ അവരുടെ സ്ഥിരം സ്ഥലമായ തോട്ടിലേക്ക് പോയി ബിജുവിൻ്റെ വീടിൻ്റെ പുറകിലായ് ഒരു തോടുണ്ട് അങ്ങോട്ട് ആരും വരത്തില്ല അതിൻ്റെ ഒരു സൈഡ് റബ്ബർ തോട്ടം മറു സൈഡ് ബിജുവിൻ്റെ പറമ്പ് ജിമ്മിൽ പോയിട്ട് നേരേ അങ്ങോട്ട് പോയി കുളി കഴിഞ്ഞാണ് വീട്ടിൽ കയറുന്നത്
അവർ അവിടെ ചെന്നപ്പോൾ സാദനവും ടച്ചിങ്ങ്സും ആയി അനൂപ് റെഡിയായിരുന്നു അവർ നേരേ തോട്ടിലിറങ്ങി കുളിയും കഴിഞ്ഞ് Mc ലിറ്റർ പൊട്ടിച്ച് അടി തുടങ്ങി

ആൻ്റണി ” എടാ സ്കൂൾ റീയൂണിയന് പോകാൻ ഉള്ള ഡ്രസ്സ് എടുക്കേണ്ടെ

ബീജു,, അതിനിപ്പം പുതിയത് എടുക്കുന്നത് എന്തിനാ തീരുവോണം കഴിഞ്ഞല്ലേ പരിപാടി അപ്പോൾ അത് തന്നെ ഇട്ടാൽ പോരെ

അനൂപ്,, അത് മതീടാ

അനൂപ് ,ബിജുവെ നിൻ്റെ പഴയ അശ്വതി വരുവായിരിക്കും അല്ലേ

ആൻ്റണി,, അവൾ വരുന്നില്ല എന്നാണ് ഗ്രൂപ്പിൽ ഇട്ടത്

ബിജു,, അത് വിടടാ അതിൻ്റെ കഥ മുഴുവൻ നിങ്ങൾക്ക് അറിയവുന്നതല്ലേ എടാ പിന്നെ വേറൊരു കാര്യം പറയാനുണ്ട്

അനൂപ്,, എന്ന ടാ

ആൻ്റണി,, നീ പറയടാ

എടാ ഇന്ന് ഞാൻ അമ്മുവിനെ കോളേജിൽ വിടാൻ പോയപ്പോൾ ഒരു കുട്ടിയെ കണ്ടു നല്ല സുന്ദരിയ അന്നമ്മ എന്നാ പേര് അമ്മുവിൻ്റെ കൂട്ടുകാരിയ

അനൂപ്,, അമ്മുവിൻ്റെ കൂട്ടുകാരിയാണങ്കിൽ എളുപ്പമായില്ലെ

ആൻ്റണി,,,, ആദ്യം അതിന് അങ്ങനെ വെല്ലതും ഉണ്ടോന്ന് അറിയാൻ നോക്ക്

ബിജു,, അതിൻ്റെ നോട്ടം കണ്ടിട്ട് അതിനും സ്പാർക്ക് അടിച്ചെന്നാ തോന്നുന്നെ ആ ഇനിം സമയം കിടക്കുവല്ലെ

പിന്നിട് രണ്ട് മണിക്കൂർ കൊണ്ട് കുപ്പി കാലിയാക്കി വീട്ടിലേക്ക് നടന്നു.

അവിടെ ഡൈനിങ്ങ് ഹാളിൽ ഭക്ഷണം എല്ലാം വിളമ്പി മൂടി വെച്ചിട്ട് അമ്മു പഠിക്കാൻ റൂമിൽ കയറി

പിന്നെ ഒന്നും നോക്കിയില്ല മത്തി വറുത്തതും മത്തിക്കറിയും അവിയലും കൂട്ടി ഒരു പിടുത്തം പിടച്ചു

തുടരും

109263cookie-checkതിരിച്ചറിഞ്ഞ സ്നേഹം 2

Leave a Reply

Your email address will not be published. Required fields are marked *