‘ഞാൻ ചേട്ടനോട് കുറച്ചു മുന്നേ പറഞ്ഞില്ലേ എന്നോട് ഇവിടെ ആകെ കുറച്ചു സ്നേഹം കാണിച്ചത് ചേട്ടൻ മാത്രം ആണെന്ന്….’
‘ആ പറഞ്ഞു..’
‘അത് സത്യത്തിൽ ശരിയല്ല ‘
‘എന്ന് വച്ചാൽ?
ഞാൻ കാര്യം മനസിലാകാതെ ചോദിച്ചു
‘പലരും എന്നോട് ഇങ്ങോട്ട് വന്നു കമ്പിനി ആയിട്ടുണ്ട്. ഫ്രണ്ട് ആയിട്ടുണ്ട്. കയ്യിൽ പിടിച്ചിട്ടുണ്ട്……’
എന്തോ പറയാൻ ആകാതെ അവൾ നിർത്തി. മേശപ്പുറത്തു നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു ഒരു ഗ്യാപ് ന് ശേഷം അവൾ തുടർന്നു
‘അവരുടെ ഒന്നും ഉദ്ദേശം നല്ലതല്ലായിരുന്നു. എന്റെ സമയക്കേടിന് എനിക്ക് ഇവിടെ ഒരു ചീത്ത പേര് കിട്ടി. അത് വച്ചു എന്നെ മുതലാക്കാൻ ആണ് എല്ലാവരും ശ്രമിച്ചിട്ടുള്ളു. ആരെയും തിരിച്ചറിയാൻ പറ്റാതെ അവസാനം ഞാൻ എല്ലാവരെയും ഒഴിവാക്കി. അവരുടെ ഒന്നും കൂടെ ഞാൻ ചേട്ടനെ ഒരിക്കലും കണ്ടിട്ടില്ല.. പക്ഷെ ചേട്ടന്റെ മനസിൽ എന്താണെന്ന് എനിക്ക് അറിയില്ലല്ലോ.. അതാണ് ഞാൻ എപ്പോളും ഒരു അകൽച്ച ഇട്ടത് ‘
‘ഇപ്പൊ എന്നിട്ട് എന്ത് മനസിലായി എന്നെ കുറിച്ച് ‘
‘ഈ ആൾ… ഞാൻ ഉദ്ദേശിച്ച ആൾ തന്നെ ആണ്. എന്നെ സഹായിക്കാൻ അല്ലാതെ വേദനിപ്പിക്കാൻ ഉള്ള ആൾ അല്ലെന്ന് ‘
അത് പറഞ്ഞപ്പോൾ അവളെന്നെ ഒരു തരം ആരാധനയോടെ ആണ് നോക്കിയത്. അതെനിക്ക് മനസിലാകാൻ തുടങ്ങിയപ്പോൾ അവൾ നോട്ടം പിൻവലിച്ചു. ബൈക്ക് എടുക്കണ്ട നടന്നു പോകാമെന്നു അവളാണ് എന്നോട് പറഞ്ഞത്. കുറച്ചു നേരം അവളോട് സംസാരിച്ചു നടക്കാമെന്ന ഉദ്ദേശത്തിൽ ഞാനും അത് സമ്മതിച്ചു. ഹോട്ടലിൽ നിന്ന് തിരികെ കോളേജിൽ കയറി ബൈക്കിനടുത്ത് തിരിച്ചെത്തിയപ്പോളാണ് ഇനി എന്തിനാണ് ക്ലാസ്സ് കട്ട് ചെയ്യുന്നത് എന്ന് ഞാൻ ആലോചിച്ചത്. പ്രശ്നങ്ങൾ ഒക്കെ തീർന്നല്ലോ.. ഇഷാനി കമ്പനിയുമായി.. അത് കൊണ്ട് തന്നെ ക്ലാസിൽ ഞാൻ വീണ്ടും കയറാൻ തീരുമാനിച്ചു. പക്ഷെ തിരിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോകും വഴിയാണ് ഇഷാനി എന്നോട് ക്ലാസിൽ വച്ചു അധികം മിണ്ടരുത് അടുത്ത് വന്നിരിക്കരുത് എന്നൊക്കെ എന്നോട് നിർദേശങ്ങൾ തന്നത്. അവളോട് കമ്പനി ആയി ആദ്യത്തെ ദിവസം ആയത് കൊണ്ട് മാത്രം എതിർത്തു എന്തെങ്കിലും പറഞ്ഞാൽ ഉള്ള കമ്പനി കൂടെ പോകണ്ട എന്ന് കരുതി ഞാൻ അത് സമ്മതിച്ചു കൊടുത്തു. ഞങ്ങൾ ഒരുമിച്ചല്ല ക്ലാസിൽ കയറിയത് എങ്കിലും പലർക്കും ഞങ്ങൾ ഒരുമിച്ച് ആണ് വന്നത് എന്ന് മനസിലായിരുന്നു.
‘റോക്കി ഭായിക്ക് സി ഐ ഡി പണിയും വശമുണ്ടോ?
കൃഷ്ണ ഒരു കളിയാക്കൽ ചുവയിൽ എന്നോട് ചോദിച്ചു. ഇഷാനിയുടെ നിരപരാധിത്വം തെളിയിച്ചത് ഞാൻ ആണെന്ന് എല്ലാവരും അറിഞ്ഞിരുന്നു. ഞാൻ ആണ് വീട്ടിൽ തന്നെ കാണുമെന്ന് പറഞ്ഞു അഞ്ജനയുടെ വീട്ടിലോട്ട് വിളിച്ചു ചോദിച്ചത് എന്നാണ് എല്ലാവർക്കും അറിയാവുന്ന കഥ.
‘പിന്നെ… അങ്ങനെ എന്തൊക്കെ പണികൾ അറിയാം ‘
‘കഴിഞ്ഞ വർഷം ഇതേ പോലെ ഒരു കേസിന് അവളെ പൊക്കിയതാ.. അന്ന് സി ഐ ഡി വേണ്ടതായിരുന്നു ഇവിടെ ‘
കൃഷ്ണ വീണ്ടും ചൊറിഞ്ഞോണ്ട് ഇരുന്നു. ഇവൾക്കെന്താ ഞാൻ ഇഷാനിയോട് മിണ്ടുമ്പോ മാത്രം ഒരു കുത്തൽ. കൃഷ്ണക്ക് എന്നോട് ഒരു ചെറിയ ക്രഷ് ഉള്ള പോലെ തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ ക്ലാസ്സിൽ ബാക്കി ആരുടെ അടുത്ത് സംസാരിക്കുമ്പോളും അവൾ ഇങ്ങനെ ചൊറിഞ്ഞു കണ്ടിട്ടില്ല. മുമ്പ് ഇങ്ങനെ കുറ്റം പറഞ്ഞു വന്നത് ഷാഹിന എന്റെ പുറകെ തൂങ്ങി ആടി നടന്ന സമയത്താണ്. അന്ന് ഇവളെ കൊണ്ട് പ്രയോജനം ഉണ്ടായിരുന്നു. ഷാഹിന പിന്നെ എനിക്ക് ഒരു മെസ്സേജ് പോലും വിട്ടിട്ടില്ല. പക്ഷെ ഇഷാനിയെ ഇടക്ക് വന്നു ഇങ്ങനെ കുത്തുന്നത് എനിക്ക് സുഖിക്കുന്നില്ലായിരുന്നു
ക്ലാസ്സിൽ ഇരിക്കുമ്പോ പലതവണ ഞാൻ അവൾ ഇരിക്കുന്നിടത്തേക്ക് നോക്കുന്നുണ്ട്. പക്ഷെ അവളുടെ ഇരിപ്പും ഗൗരവവും ഒക്കെ പഴയത് പോലെ തന്നെ. അവളെന്നോട് കമ്പനി ആയെന്ന് ആഷിക്കിനോട് പറഞ്ഞിട്ട് അത് വിശ്വസിപ്പിക്കാൻ ആയി എന്തെങ്കിലും ഒരു പ്രതികരണം അവളുടെ ഭാഗത്തു നിന്ന് വന്നില്ല. നോക്കി നോക്കി അവസാനം അവൾ ഞാൻ നോക്കുന്നത് ശ്രദ്ധിച്ചു. പക്ഷെ ഭാവഭേദം ഒന്നുമില്ലാതെ അവൾ നോട്ടം മാറ്റി. വീണ്ടും എനിക്കൊരു നിരാശ തോന്നി. പക്ഷെ ഏതാനും കുറച്ചു നിമിഷങ്ങൾ മാത്രമേ അത് നീണ്ടു നിന്നുള്ളു. ക്ലാസിൽ ആരും നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ എന്നോണം ചുറ്റും ഒന്ന് നോക്കിയതിനു ശേഷം അവൾ എന്റെ നേരെ നോക്കി പുഞ്ചിരിച്ചു. ഞാനും ആഷിക്കും മാത്രം അത് കണ്ടു. ആ ചിരി മായുന്നതിന് മുന്നേ തന്നെ അവൾ മാസ്ക് തിരികെ കയറ്റി അവളുടെ നിഗൂഢഭാവത്തിലേക്ക് തിരിച്ചു പോയി.
വൈകിട്ട് കോളേജ് വിട്ടതിനു ശേഷം അവളെ കാണാനായി ഞാൻ ബൈക്കുമായി വെളിയിൽ കാത്തു നിന്നു. അധികം ആൾ ഇല്ലാത്ത സ്‌ഥലം ആയത് കൊണ്ടാവും എന്റെയടുത്തു എത്തിയപ്പോ അവൾ നിന്നു.
‘നീ കടയിലോട്ട് ആണോ. ഞാൻ ആ വഴിക്കാണ് വരുന്നേൽ കേറ് ‘
ഞാൻ വളരെ സമർഥമായി ഒരു കള്ളം പറഞ്ഞു. ആ വഴിക്ക് എനിക്ക് പോകണ്ട യാതൊരു കാര്യവും ഇല്ല.
‘ഇല്ല. ചേട്ടൻ പൊക്കോ. ഞാൻ ബസിനു വന്നോളാം ‘
‘അത് വഴി പോണ കൊണ്ട് ചോദിച്ചതാ. നീ ഉണ്ടേൽ വാ. അല്ലേൽ പൊക്കോ ‘
‘എനിക്ക് ബൈക്കിൽ കയറാൻ പേടിയാ. ഞാൻ ബസിനു പൊക്കോളാം ‘
അവൾ സ്നേഹപൂർവ്വം എന്റെ ക്ഷണം നിരസിച്ചു. അതോ ബുദ്ധിപൂർവം ആണോ?
‘എങ്കിൽ ശരി. ഞാൻ പോകുവാ’
ഇത്ര പെട്ടന്ന് ഒന്നും വന്നു ബൈക്കിൽ കയറുന്ന ടൈപ്പ് കുട്ടിയല്ല അവൾ. ഞാൻ കുറച്ചു ആവേശം കൂടുതൽ കാണിക്കുന്നുണ്ട്. കണ്ട്രോൾ പണ്ണടാ അർജുൻ, കണ്ട്രോൾ പണ്ണ്.. ഞാൻ മനസിൽ അത് ഉരുവിട്ട് കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു
‘നാളെ കാണാം ‘
അവൾ മാസ്കിനുള്ളിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘നിനക്കീ കോപ്പിലെ മാസ്ക് ഒന്ന് എടുത്തു മാറ്റമോ..? ഇനി എന്റെ മുന്നിൽ ഇത് ഇട്ടോണ്ട് വന്നേക്കല്ല് ഒരുമാതിരി മാറാരോഗികളെ പോലെ..’
എന്റെ ശകാരത്തിലും അവൾ ചിരിച്ചു എന്നിട്ട് മാസ്ക് അഴിച്ചു മാറ്റി. ഇപ്പോൾ ആ ചിരി എനിക്ക് വ്യക്തമായി കാണാം.. നാളെ വരെ ഇനി അവളെ കാണാതെ ഇരിക്കണം എന്നോർത്തപ്പോൾ എന്തോ ഒരു വിഷമം. ഇവളോട് അടുക്കുന്തോറും പിരിയാൻ വയ്യാത്ത പോലെ ഒരു ഫീൽ. ബൈക്ക് തിരിഞ്ഞു പോകുന്നത് വരെ ഞാൻ മിററിലൂടെ അവളെ മാത്രം നോക്കി ആയിരുന്നു വണ്ടി ഓടിച്ചത്. എവിടെയെങ്കിലും ഇടിച്ചു കുണ്ണ കുത്തി വീഴാഞ്ഞത് എന്റെ ഭാഗ്യം.
വഴിയിൽ വച്ചു രേണുവിനെ കണ്ടു എങ്ങോട്ടോ പോകാൻ നിന്ന അവളെ നിർബന്ധിച്ചു വീട്ടിൽ കൊണ്ട് വന്നു ഞാൻ അവൾക്ക് ഷേക്ക് ഉണ്ടാക്കി കൊടുത്തു
‘ഇതെന്ത് മറിമായം. അന്ന് ചോദിച്ചപ്പോ പട്ടിഷോ കാണിച്ചവൻ ഇന്ന് പറയാതെ വിളിച്ചോണ്ട് വന്നു ഉണ്ടാക്കി തരുന്നു.’
ഞാൻ ഒരു ചിരിയിൽ മാത്രം മറുപടി ഒതുക്കി
‘എന്താണ് ഇത്ര സന്തോഷിക്കാൻ ഉള്ളത് മോനു. ഇനി മറ്റേ പെണ്ണ് വല്ലതും സെറ്റായോ ‘ കൈ കൊണ്ട് ഫിനിഷ് എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു. അത്ഭുതം നിറഞ്ഞ കണ്ണുകളുമായി എന്റെയരികിലേക്ക് ഓടി വന്നു. ‘പറയടാ.. അവളോട് നീ ഇഷ്ടം പറഞ്ഞോ.? അവൾ തിരിച്ചു എന്താ പറഞ്ഞത്.. ഇഷ്ടം ആണെന്ന് പറഞ്ഞോ..?
‘ഹി ഹി.. ഇഷ്ടം ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഇന്ന് കുറെ സംസാരിച്ചു. ഒരുമിച്ച് ലഞ്ച് കഴിച്ചു. ഇന്നാണ് ശരിക്കും കമ്പനി ആകുന്നത്. അതിന്റെ ഒരു സന്തോഷം നിന്നെ കണ്ടപ്പോൾ പങ്ക് വച്ചു ‘
‘ദൈവമേ ഒരു പെണ്ണ് സംസാരിച്ചു എന്ന് വച്ചു ഇങ്ങനെ കിളി പോകുമോ? നീ എന്റെ പഴയ അർജു തന്നെ ആണോ ‘ അവൾ അന്തം വിട്ടു എന്നെ നോക്കി ചോദിച്ചു. എനിക്കും അത് സംശയം ഉണ്ട്. ഇത്ര നിസാരകാര്യത്തിന് ഒന്നും ഇങ്ങനെ ഹൈപ്പ് കൊടുക്കുന്ന ആൾ അല്ലായിരുന്നു ഞാൻ. ‘നീ എന്തായാലും അധികം സമയം കളയാതെ ചെന്നു പറയാൻ നോക്ക്. എനിക്ക് കണ്നിറയെ കാണണം നീ പ്രേമിച്ചു നടക്കുന്നത് ‘
“പ്രേമം ഒന്നുമില്ല രേണു “എന്നൊരു നൂറ് വട്ടം പറഞ്ഞാലും അവൾ സമ്മതിച്ചു തരില്ല. ഇപ്പൊ ഞാൻ അങ്ങോട്ട് തിരുത്താനും പോകുന്നില്ല.
‘എടി ജിമിക്കി… അവളെനിക്ക് ചേരുമോ ‘
‘പിന്നെ നിങ്ങൾ നല്ല മാച്ച് ആണ് ‘ അവൾ പറഞ്ഞത് എനിക്ക് എന്തോ വിശ്വാസം വന്നില്ല
‘നീ ചുമ്മാ പറയാതെ ആലോചിച്ചിട്ട് പറ. ഞങ്ങൾ തമ്മിൽ ചേരുമോ?
‘കാഴ്ച്ചയിൽ എനിക്ക് പ്രശ്നം ഒന്നും തോന്നിയിട്ടില്ല. നിന്റെ അത്രയും പൊക്കവും വണ്ണവും ഒന്നും ഇല്ലേലും അവൾ നിനക്ക് മാച്ച് ആണ്. പക്ഷെ അവളൊരു മിണ്ടപ്പൂച്ച ടൈപ്പ് ആയത് കൊണ്ട് നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നാണ് അറിയേണ്ടത്.’
അതിനെ കുറിച്ച് ആണ് പിന്നീട് ഇരുന്നു ഞാനും ആലോചിച്ചത്. എന്റെ തല്ലിപ്പൊളി സ്വഭാവത്തിന് ഒക്കെ അവൾ ചേരുമോ.? അവളെക്കുറിച്ചും നല്ലതൊന്നുമല്ല കേട്ടിട്ടുള്ളത്. പക്ഷെ കാഴ്‌ചയിലും പെരുമാറ്റത്തിലും ഒന്നും മോശം എന്ന് പറയിക്കുന്ന ഒന്നും അവളിൽ ഞാൻ കണ്ടിട്ടുമില്ല. രേണു പോയി കഴിഞ്ഞു ഞാൻ ഫോൺ എടുത്തു കട്ടിലിൽ വന്നു കിടന്നു. ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടാകും. ഞാൻ വാട്സ്ആപ്പ് ഓപ്പൺ ആക്കി ആദ്യമേ തന്നെ അവളുടെ പ്രൊഫൈൽ എടുത്തു നോക്കി. ഇപ്പൊ ഫോൺ എടുക്കുമ്പോ എന്റെ ശീലമാണ് വെറുതെ അവളുടെ ലാസ്റ്റ് സീൻ ഒക്കെ നോക്കുന്നത്. ആൾ ഓൺലൈൻ കാണിക്കുന്നുണ്ട്. പെട്ടന്നാണ് അവളുടെ പ്രൊഫൈൽ പിക്ചർ ഉള്ളിടത്തെ ശൂന്യത മാറി ഒരു പൂച്ചയുടെ പിക് വരുന്നത്. ഇതെന്താ ഇപ്പൊ പിക് വരാൻ കാരണം..? അവൾ എന്റെ നമ്പർ സേവ് ചെയ്തത് ഇപ്പൊ ആയിരിക്കും. ഞാൻ ഞങ്ങളുടെ ചാറ്റ് എടുത്തു നോക്കി. രണ്ട് ദിവസം മുമ്പോരു ഹായ് അയച്ചിട്ട് റിപ്ലൈ ഇല്ലാതെ കിടപ്പുണ്ടായിരുന്നു. അത് അവൾ മൈൻഡ് പോലും ചെയ്തിട്ടില്ല. ഇപ്പൊ ഒരു ഹായ് അയച്ചാൽ റിപ്ലൈ തരാൻ ചാൻസ് ഉണ്ടല്ലോ.. ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുമ്പോ അവളുടെ ഭാഗത്തു നിന്നും ടൈപ്പിംഗ് എന്ന് കാണിക്കുന്നു. അവൾ എന്താണ് അയക്കുന്നത് എന്നറിയാൻ നെഞ്ചോക്കെ പടപടാ പിടക്കാൻ തുടങ്ങി. ഒടുവിൽ ആ മെസ്സേജ് വന്നു – ഹായ് രണ്ട് ദിവസം മുമ്പ് അയച്ചതിനു ഇപ്പോളാണ് അവൾ റിപ്ലൈ തരുന്നത്. അല്ലേൽ തന്നെ ഇന്നാണല്ലോ അവളെന്നെ ഒരു ഫ്രണ്ട് ആയി അംഗീകരിച്ചത്. ഞാൻ അവളോട് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. അവൾ കടയിൽ നിന്നും വന്നിട്ട് ഫുഡ് കഴിച്ചതെ ഉള്ളു. വീണ്ടും എന്തൊക്കെയോ കുശലങ്ങൾ ഞാൻ ചോദിച്ചു. എനിക്ക് സംസാരിക്കാൻ വിഷയങ്ങൾ ഒക്കെ കുറഞ്ഞു വന്നു. അപ്പോളാണ് അവളൊരു പിക് ഇങ്ങോട്ട് അയച്ചത്. ആകാംക്ഷയോടെ ഞാൻ അത് ഓപ്പൺ ആക്കി നോക്കി. ഒരു കയ്യിൽ ഒരു പൂച്ച ഇരിക്കുന്നത് ആയിരുന്നു. ആ കയ്യിലെ രുദ്രാക്ഷം തന്നെ മതിയായിരുന്നു അവളുടെ കയ്യാണ് അതെന്ന് മനസിലാക്കാൻ. അവളുടെ വെളുത്തു നീണ്ട കൈകളിലേക്ക് കണ്ണും നട്ട് ഞാൻ ഇരുന്നു. ഇതിനെന്ത് റിപ്ലൈ ആണ് കൊടുക്കുക.. തല്ക്കാലം കണ്ണിൽ പ്രണയചിഹ്നം തുളുമ്പി നിൽക്കുന്ന സ്മൈലി അയക്കാമെന്നു കരുതി അതയച്ചു. അതിന് റിപ്ലൈ ആയി അവൾ ഇതാണ് എന്റെ നൂനു എന്ന് അയച്ചു നൂനുവോ അതെന്ത്.. എനിക്ക് മനസിലായില്ല. ഞാനൊരു ചോദ്യചിഹ്നം അങ്ങോട്ട് അയച്ചു. മറുപടി ആയി എന്റെ പൂച്ചക്കുട്ടി നൂനു എന്ന് റിപ്ലൈ വന്നു. ഓ അപ്പോൾ ഇതാണ് അവളുടെ പൂച്ചക്കുട്ടി. കോളേജിൽ അവൾ മിക്കപ്പോഴും ബിസ്കറ്റ് വാങ്ങി കൊടുക്കുന്ന, ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ അവളുടെ പിറകെ ഓടി നടന്ന ആ പട്ടിക്കുട്ടിക്ക് ഇവൾ ഇട്ട പേര് ഈ പൂച്ചയെ ഓർത്തായിരുന്നു. അവളുടെപ്രൊഫൈൽ പിക്കിലും ഈ പൂച്ചയാണ്. അവൾ പിക് അയച്ചത് പൂച്ചയെ നോക്കാനാണ് കൈ നോക്കാനല്ല എന്ന് എനിക്ക് അപ്പോളാണ് കത്തിയത്. അവൾക്കത് മനസിലായി കാണില്ല. ഭാഗ്യം.
ക്ലാസ്സിൽ മിണ്ടാതെ ഇരിക്കുന്ന പ്രകൃതം ആണെങ്കിലും ചാറ്റ് ചെയ്യുമ്പോ അവൾ നല്ല ആക്റ്റീവ് ആയിരുന്നു. പരസ്പരം കുറെയൊക്കെ അന്ന് തന്നെ ഞങ്ങൾ മനസിലാക്കി. അവൾക്ക് അച്ഛനും അമ്മയും ഒന്നുമില്ല. നാട്ടിൽ അച്ഛന്റെ ചേട്ടന്റെ വീട്ടിലാണ് വളർന്നത് ഒക്കെ. അവൾ ഡാൻസും വയലിനുമൊക്കെ അറിയുന്ന ആൾ കൂടിയാണ്. എന്നെ പറ്റി ചോദിക്കാനും അവൾ മടിച്ചില്ല. വീട്ടിൽ അച്ഛൻ മാത്രം ഉള്ളു എന്നെ ഞാൻ അവളോട് പറഞ്ഞുള്ളു. ഞാൻ പ്രതീക്ഷിച്ചത് പോലെ എന്റെ അമ്മയെ പറ്റി അവൾ തിരക്കിയില്ല. ഏകദേശം പതിനൊന്നു മണി ആയപ്പോൾ പോകുവാ എന്ന് പറഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞു അവൾ പോയി. കുറച്ചു നേരം കൂടി നിക്കാൻ പറഞ്ഞെങ്കിലും ഇനി പഠിക്കാൻ പോകുവാ എന്നാണ് അവൾ പറഞ്ഞത്. അതെന്തായാലും ശല്യപ്പെടുത്തണ്ട.
പിന്നീട് എല്ലാ ദിവസവും ഇത് തുടർന്നു. ഒമ്പത് മുതൽ പതിനൊന്നു വരെ ഞങ്ങൾ ചാറ്റ് ചെയ്യും. പണ്ട് വൊഡാഫോൺ “ഹാപ്പി ഹവർ ” എന്നൊരു പദ്ധതി ഇറക്കിയിരുന്നു, വൈകിട്ട് ഒരു നിശ്ചിത സമയം ഇന്റർനെറ്റ് ഫ്രീ കൊടുത്തു കൊണ്ട്. ഒരർഥത്തിൽ ഇതാണ് എന്റെ “ഹാപ്പി ഹവർ ” ആ സമയങ്ങളിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. അവൾ കൂടുതൽ വായിച്ചിട്ടുള്ള ബുക്കുകളെ കുറിച്ചും മ്യൂസികിനെ പറ്റിയുമെല്ലാം ആണ് സംസാരിച്ചത്. അതിനെ പറ്റി ഒക്കെ ഒരു അത്യാവശ്യം അറിവ് ഉണ്ടായിരുന്ന കൊണ്ട് ഞങ്ങളുടെ ചാറ്റ് മുഷിപ്പില്ലാതെ മുന്നോട്ടു പോയി. അവളായിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. നേരിട്ട് കാണുമ്പോളുള്ള ചമ്മലും വിറയലും ഒന്നും ഇതിൽ അറിയാനില്ല. നല്ല സ്വാതന്ത്ര്യത്തോടെ അവൾ സംസാരിച്ചു. ചിലപ്പോഴൊക്കെ തമാശ പറയും, ഇടയ്ക്ക് എന്തെങ്കിലും അവസരം കിട്ടുമ്പോ എന്നെ കളിയാക്കും, അവൾക്ക് പറ്റിയ മണ്ടത്തരങ്ങൾ ഒക്കെ ആരോടും പറയില്ലെന്ന ഉറപ്പിന്മേൽ എന്നോട് മാത്രം ആയി പറയും. അങ്ങനെ ചുരുക്കം ദിവസം കൊണ്ട് തന്നെ ചാറ്റിലൂടെ ഞങ്ങൾ അടുത്തു. എന്നാൽ കോളേജിൽ തമ്മിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നത് വളരെ അപൂർവം ആയാണ്. ഗ്രൗണ്ടിന് ഓരത്തോ ലൈബ്രറിയിലോ ഒക്കെ ആണ് ആരുടെയും കണ്ണിൽ പെടാതെ ഞങ്ങൾ പരസ്പരം മിണ്ടിക്കൊണ്ട് ഇരുന്നത്. ചിലപ്പോഴൊക്കെ കുറച്ചു നേരം കോളേജ് വിട്ടു കഴിഞ്ഞു അവൾ വന്നു എന്റെയൊപ്പം ഗ്രൗണ്ടിലെ പടവുകളിൽ ഇരിക്കും ഗ്രൗണ്ടിൽ ടീം കളിക്കാൻ ഇറങ്ങുമ്പോളേക്ക് അവൾ പോകുകയും ചെയ്യും. ഒരാളോട് മിണ്ടുന്നത് എന്തിനാണ് ഇത്ര പേടിക്കുന്നത് എന്ന് ഞാൻ പലവട്ടം അവളോട് ചോദിച്ചു. അതിനൊന്നും വ്യക്തമായ ഒരുത്തരം അവളിൽ നിന്ന് കിട്ടിയില്ല. അന്നും ഇതേ കാര്യം ഞങ്ങൾ സംസാരിച്ചോണ്ട് നടക്കുകയായിരുന്നു. ഗ്രൗണ്ടിൽ ക്രിക്കറ്റ് നടക്കുന്നുണ്ടായിരുന്നു. ഫുട്ബോൾ പ്രാക്ടീസ് ഇല്ലാത്ത ദിവസങ്ങളിൽ വേറെ പിള്ളേർ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നതാണ്. ഗ്രൗണ്ടിന് ഓരത്ത് കൂടി ഞങ്ങൾ നടക്കുകയാണ് ‘നിനക്ക് ഈ കോളേജിൽ പേടി ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ഇഷാനി? അവളുടെ പേടിയെ കിട്ടാവുന്ന അവസരത്തിൽ ഒക്കെ ഞാൻ വിമർശിക്കും
‘പേടിച്ചിട്ട് ഒന്നുമല്ല.. വെറുതെ ഓരോ പ്രശ്നത്തിൽ ചാടണ്ടല്ലോ എന്ന് വച്ചിട്ടാണ് ‘
‘എന്ത് പ്രശ്നം.. നീ അത് പറ ‘ അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല. എന്തെങ്കിലും ഒന്ന് പറഞ്ഞു വിഷയം തിരിക്കണമെന്ന് ഇഷാനി മനസ്സിൽ ചിന്തിച്ചതെ ഉള്ളു ഗ്രൗണ്ടിൽ നിന്ന് ഒരു ആരവം കേട്ടത്. ഞാൻ ഒന്ന് തല വെട്ടിച്ചു നോക്കിയതും ഒരു ബോൾ താഴ്ന്നു ഞങ്ങൾക്ക് നേരെ വരുന്നത് കണ്ടു. അത് ദേഹത്ത് കൊള്ളാതെ ഇരിക്കാനാണ് ഗ്രൗണ്ടിൽ കളിക്കുന്നവർ ഞങ്ങൾക്ക് നേരെ ശബ്ദം ഉണ്ടാക്കിയത്. പക്ഷെ അത് കുറച്ചു വൈകി പോയിരുന്നു.. എനിക്ക് ഇഷാനിയെ ഒന്ന് പിടിച്ചു മാറ്റാൻ പറ്റുന്നതിന് മുമ്പ് തന്നെ ബോൾ ചീറി പാഞ്ഞു അവളുടെ മുഖത്തിന് നേർക്ക് വന്നു. ഇഷാനിയുടെ മുഖത്ത് ബോൾ വന്നു പതിക്കുന്നതിന് തൊട്ട് മുന്നേ പന്തിനേക്കാൾ വേഗത്തിൽ കൈ ചലിപ്പിച്ചു ഞാൻ ആ പന്ത് കൈക്കുള്ളിലാക്കി. കണ്ണടച്ചു ഒരു ഞെട്ടലോടെ നിന്ന ഇഷാനി ബോൾ എവിടെ പോയെന്ന് അത്ഭുതപ്പെട്ടു. അതേ സമയം പെട്ടന്ന് കയറി വശമില്ലാത്ത ആംഗിളിൽ നിന്ന് പിടിച്ചത് കൊണ്ടാവണം എന്റെ വിരലിനു നല്ല വേദന തോന്നി… മൈര് സ്റ്റിച്ച് ബോൾ ആയിരുന്നു. ചുമ്മാതെ അല്ല ഇത്ര വേദന. അത് പിടിച്ചത് നന്നായി. അല്ലെങ്കിൽ ഇവളുടെ മുഖമിപ്പോ കുളം ആയേനെ. ഞാൻ വേദനിച്ച കൈവിരൽ അമർത്തി പിടിച്ചു. എന്റെ കൈകളിൽ പന്ത് കണ്ടപ്പോൾ ഇഷാനി മുമ്പത്തെക്കാൾ അത്ഭുതപ്പെട്ടു. ഒറ്റ കൈ കൊണ്ട് അനായാസം പിടിച്ചത് കൊണ്ടാകണം ഗ്രൗണ്ടിൽ കളിച്ചോണ്ട് നിന്നവർ വെറുതെ എനിക്ക് വേണ്ടി കയ്യടിച്ചു.. ഞാൻ ബോൾ അവർക്ക് നേരെ എറിഞ്ഞു കൊടുത്തു.. വേദന വീണ്ടും കൂടി വരുന്നു.. ബോൾ വല്ല കാട്ടിലും എറിഞ്ഞാൽ മതിയായിരുന്നു എന്നെനിക്ക് തോന്നി. ഈ പറിക്കറ്റ് മൈര്കളെ ഇനി ഗ്രൗണ്ടിൽ ഇറക്കരുത് എന്ന് ഞാൻ മനസ്സിൽ കരുതി. കോപ്പ് വേദന സഹിക്കാനും വയ്യ.. അതിനിടയിൽ ഇഷാനി എന്റെ ക്യാച്ച് നെ പറ്റിയോ അവൾ പേടിച്ചു പോയതിനെ പറ്റിയോ ഒക്കെ എന്നോട് പറഞ്ഞു. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മോതിരവിരലിലേ വേദനയിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ പോയത്. അത് അവൾക്കും മനസിലായി
‘കൈ എന്താ കുടയുന്നത്..? ബോൾ കൊണ്ട് നൊന്തോ?
‘ആ.. പെട്ടന്ന് പിടിച്ചത് കൊണ്ട് വിരൽ മടിഞ്ഞ പോലെ തോന്നുന്നു ‘
പെട്ടന്ന് കുടഞ്ഞോണ്ട് ഇരുന്ന എന്റെ കൈ പിടിച്ചു അവൾ വിരൽ പരിശോധിച്ചു. ‘അയ്യോ ഇത് നീര് വച്ചു വരുന്നുണ്ടല്ലോ’
‘സ്റ്റിച്ച് ബോൾ അല്ലെ.. അതിന്റെയാ..’
‘ഹോസ്പിറ്റലിൽ കാണിക്കണം. നല്ല വേദന ഉണ്ടോ?
കൈക്ക് വേദന ഉണ്ടെങ്കിലും അവളോട് ഇല്ലെന്ന് ഞാൻ കള്ളം പറഞ്ഞു ‘ഓ ഇതൊക്കെ ഹോസ്പിറ്റലിൽ പോകണ്ട കാര്യം ഒന്നുമില്ല. കളിക്കിടക്ക് ഇതൊക്കെ പറ്റാറുള്ളതാ.. കാര്യം ആക്കണ്ട ‘
ഞാൻ പറഞ്ഞത് ഗൗനിക്കാതെ അവൾ പതിയെ എന്റെ വിരലിൽ തൊട്ട് വലിച്ചു.. വേദന കൊണ്ട് അക്ഷരമാലയിലെ അധികം ഉപയോഗമില്ലാത്ത ‘ഔ’ എന്റെ നാവിൽ നിന്ന് വീണു.
‘ഇതാണോ വേദന ഇല്ലെന്ന് പറഞ്ഞത്. മര്യാദക്ക് ഹോസ്പിറ്റലിൽ പൊക്കോണം ‘ അവൾ എന്നോട് കുറച്ചു അധികാരത്തിൽ പറഞ്ഞു
‘ഇപ്പൊ വേദന ഉണ്ടെന്നേ ഉള്ളു. കുറച്ചു കഴിഞ്ഞു അത് ശരിയാകുമെന്നെ.. വാ പോകാം ‘ എന്റെ കൈ അവളുടെ കയ്യിൽ നിന്ന് വിടുവിച്ചു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു. ഞാൻ ബൈക്ക്നടുത്തു നടന്നെത്തി അതിൽ കയറി ‘ഈ കൈ വച്ചു എങ്ങനെ ബൈക്ക് ഓടിക്കും? അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു
‘അതൊക്കെ ഓടിക്കാം. ഈ വിരലിൽ മാത്രേ വേദന ഉള്ളല്ലോ. ബാക്കി വിരൽ വച്ചു ഓടിക്കാം. അല്ലേൽ ബാക്ക് ബ്രേക്ക് മാത്രം വച്ചു ഓടിക്കാം ‘ ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കാൻ തുടങ്ങുന്നതിനു മുന്നേ അവൾ കീ ഊരി എടുത്തു.
‘അത് വേണ്ട. ആദ്യം ഹോസ്പിറ്റലിൽ പോ. ബൈക്ക് ഇങ്ങനെ ഓടിക്കണ്ട.’
‘നീ കളിക്കാതെ ചാവി താ.. എനിക്ക് ഹോസ്പിറ്റലിൽ പോകാനുള്ള പ്രശ്നം ഒന്നുമില്ല ‘
‘കഷ്ടം ഉണ്ട്. ഈ കൈ വച്ചു ബൈക്ക് ഓടിക്കല്ലേ.. വാ ഞാനും വരാം ഹോസ്പിറ്റലിൽ ‘ അവളുടെ സ്വരം ഒരു അപേക്ഷയിലേക്ക് എത്തിയിരുന്നു. ഞാൻ എന്നിട്ടും കൂട്ടാക്കാതെ ഇരുന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു ബൈക്കിൽ നിന്ന് ഇറക്കി. അത് പോലെ തന്നെ എന്റെ പരിക്ക് പറ്റാത്ത കയ്യും വലിച്ചോണ്ട് അവൾ എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നു. കോളേജ് വിട്ടിരുന്നു എങ്കിലും വഴിയിൽ ഒക്കെ പിള്ളേർ പലരും നിൽപ്പുണ്ടായിരുന്നു. ഇവളെന്നെയും വലിച്ചു കൊണ്ട് പോകുന്ന കാഴ്ച അവരിൽ പലരും എന്തോ വലിയ കാര്യം എന്നോണം നോക്കുന്നത് ഞാൻ അറിഞ്ഞു. എന്ത് കൊണ്ടോ അവരൊക്കെ ശ്രദ്ധിക്കുന്നത് ഇപ്പൊ ഇഷാനിയെ ബുദ്ധിമുട്ടിക്കുന്നില്ലായിരുന്നു.. ഹോസ്പിറ്റലിൽ വന്നാൽ അവൾക്ക് കടയിൽ പോകാൻ താമസിക്കും എന്നും ഞാൻ തനിയെ ഹോസ്പിറ്റലിൽ പൊക്കോളാം എന്ന് വാക്ക് കൊടുത്തിട്ടും അവളെന്നെ വിശ്വസിച്ചില്ല. ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡ്രസ്സ് ചെയ്യുന്ന വരെ അവളെ അനുസരിക്കുക അല്ലാതെ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. തിരിച്ചു വീട്ടിലേക്ക് ഓട്ടോയിലാണ് പോയത്. ആ കൂട്ടത്തിൽ അവളെ ഞാൻ ബുക്ക് ഷോപ്പിൽ ഇറക്കി വിട്ടു. ബൈക്ക് കോളേജിൽ തന്നെ ഇരുന്നു
പിറ്റേന്ന് മുതൽ രാഹുൽ ആയിരുന്നു എന്റെ സാരഥി. കൈ ശരിയാകുന്നത് വരെ ബൈക്ക് അവന്റെ കയ്യിലായിരുന്നു ഫുൾ ടൈം. കൈ വിരലിൽ ചെറിയ വച്ചു കെട്ടായി വന്ന ആദ്യദിവസം തന്നെ എല്ലാവരും എന്താണ് കാര്യം എന്നൊക്കെ തിരക്കി. ഇഷാനി കൂടെയുള്ള കാര്യം മറച്ചു വച്ചാണ് ഞാൻ അവരോട് ഒക്കെ നടന്നത് പറഞ്ഞത്. അവരിൽ പലരും പക്ഷെ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു എന്നത് അറിഞ്ഞിരുന്നു എന്ന് തോന്നി. ക്ലാസ്സിൽ വന്നു ഏറ്റവും പിറകിലെ എന്റെ സ്‌ഥാനത്തു വന്നു ഇരുന്നപ്പോ അസാധാരണമായി ഒന്ന് സംഭവിച്ചു. ഇഷാനി വന്നു എന്റെ അരികിൽ ഇരുന്നു. ഇരുന്നു എന്ന് മാത്രം അല്ല എന്റെ കൈ എടുത്തു അവളുടെ കയ്യിൽ വച്ചു വിരലിനു വേദന കുറവുണ്ടോ എന്ന് ചോദിച്ചു. എന്റെയൊപ്പം ഇരിക്കുന്ന ആഷിക്കും രാഹുലുമൊഴിച്ചു ക്ലാസ്സിൽ ഇരുന്ന ബാക്കി മുഴുവൻ കുട്ടികളും എന്നെയും ഇഷാനിയെയും അന്തം വിട്ടു നോക്കി. ലാബിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു എങ്കിലും അപ്പോഴൊന്നും ഞങ്ങൾ ഇത്രയും അടുത്തിടപഴകി ഇവരാരും ഞങ്ങളെ കണ്ടിട്ടില്ല. അവരിൽ പലരും എന്തെക്കെയോ പരസ്പരം പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നാൽ ഇഷാനി അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് തോന്നി. മുമ്പായിരുന്നു എങ്കിൽ എല്ലാവരുടെയും മുന്നിൽ എന്റെയൊപ്പം നടക്കാനും എന്നെ നോക്കി ചിരിക്കാനും ഒക്കെ പേടിച്ച അവൾ ഒരു കൂസലുമില്ലാതെ എന്റെ തോളുരുമ്മി ഇരുന്നു. അവൾടെ ദേഹത്ത് കൊള്ളേണ്ട പന്ത് പിടിച്ചത് കൊണ്ട് കൈ മടിഞ്ഞത് കൊണ്ട് ആകണം അവൾ അതൊന്നും ഗൗനിക്കാതെ എന്റെയൊപ്പം വന്നിരുന്നത്. എന്തായാലും ചുറ്റുമുള്ളവരുടെ നോട്ടം അവളെ അലട്ടിയില്ല എങ്കിലും ഇപ്പൊ എനിക്ക് അസഹ്യമാകാൻ തുടങ്ങിയിരുന്നു. ഞാൻ അത് ഇഷാനിയോട് തന്നെ പങ്ക് വച്ചു
‘എന്ത് എല്ലാവരും നമ്മളെ തന്നെ ഇങ്ങനെ നോക്കുന്നത്. നീ ആദ്യമായ് ആരോടെങ്കിലും കേറി മിണ്ടുന്ന കണ്ടുള്ള അത്ഭുതം കൊണ്ടാണോ?
‘ഹേയ് അത് അതൊന്നുമല്ല.. അവരൊക്കെ പറഞ്ഞു നടന്ന പലതും സത്യം ആണെന്ന് അവർക്കിപ്പോ തോന്നുന്നുണ്ടാവും ‘
‘അവർ പറഞ്ഞു നടന്നെന്നോ? എന്താ അത്? എനിക്ക് അവൾ പറഞ്ഞത് മനസിലായില്ല. ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും അവൾ എന്നോടത് പറഞ്ഞു
‘ഞാൻ ചേട്ടനെ വളക്കാൻ നോക്കുന്നു എന്ന്..! എന്റെ മുഖത്ത് നോക്കാതെ വിരലിലെ ഡ്രസിങ്ൽ കൈ തലോടി അവൾ പറഞ്ഞു. എനിക്ക് സത്യത്തിൽ അത്ഭുതവും ചിരിയും ഒരുമിച്ചു വന്നു. ‘അതെന്ത് അവർ അങ്ങനെ ഒക്കെ പറയുന്നെ. ഞാൻ ഇവിടെ എല്ലാവരോടും കമ്പനി ഉള്ളതല്ലേ. പിന്നെയും കുറച്ചു മിണ്ടുന്നതു നിന്നോടാണ് കോളേജിൽ വച്ചു. ഈ വളക്കൽ എന്ത് ഉദ്ദേശത്തിൽ ആണ് പറയുന്നത് ‘
‘എന്തെങ്കിലും ഉണ്ടായിട്ടാണോ ഇവരൊക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നത് ‘ എന്തോ അർഥം വച്ച രീതിയിൽ അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. കുറച്ചു നേരം കൂടി എന്റെയൊപ്പം ഇരുന്നിട്ട് അവൾ തിരിച്ചു സ്വസ്‌ഥാനത്തേക്ക് പോയി. എങ്കിലും അപ്പോളും എനിക്കവളുടെ ഗന്ധം അവിടെ നിന്ന് വിട്ടു പോയത് ആയി തോന്നിയില്ല. അവളുപയോഗിക്കുന്ന സ്പ്രേ ബ്രാൻഡ് അറിയാൻ ഞാൻ രാഹുലിനോടും ആഷിക്കിനോടും തിരക്കിയപ്പോൾ അവർക്കാർക്കും അങ്ങനൊരു ഗന്ധം വന്നില്ല എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് മാത്രം അവളുടെ സൗരഭ്യം ആസ്വദിക്കാൻ എങ്ങനെ കഴിയുന്നു
‘നീ ശ്രദ്ധിച്ചോ ക്ലാസ്സ് മൊത്തം നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക ആയിരുന്നു. ഒരുമാതിരി സദാചാര അമ്മാവന്മാരെ പോലെ ‘ ആഷിക്ക് എന്നോട് പറഞ്ഞു ‘ഞാനും ശ്രദ്ധിച്ചു. അവർ എന്ത് മൈരെങ്കിലും നോക്കട്ടെ. എന്നാലും അവൾ വന്നു എന്റെ വിരലിൽ തലോടിയപ്പോൾ എന്റെ വേദന ഒക്കെ പോയ പോലെ ഒരു ഫീൽ.. ആഹാ..’ കുറച്ചു റൊമാന്റിക് ആയി അവന്മാരെ അലോസരപ്പെടുത്താൻ ഞാൻ ശ്രമിച്ചു
‘ബോൾ നിന്റെ കൈക്ക് പകരം അണ്ടിയിൽ ആണ് കൊണ്ടിരുന്നത് എങ്കിൽ അവൾ വന്നു നിന്റെ സുന തിരുമ്മി തന്നേനെ.. അതാലോചിച്ചു നോക്ക്.. ആഹാ..’ എന്റെ അതേ ട്യൂണിൽ രാഹുൽ തിരിച്ചടിച്ചു. ഇവളുടെ പുറകെ പോകാൻ തുടങ്ങിയതിൽ പിന്നെ നാറികൾ ഇടയ്ക്കിടെ എനിക്കിട്ട് ഗോൾ അടിക്കുന്നുണ്ട്. തിരിച്ചൊന്നും പറയാൻ ഇല്ലാഞ്ഞത് കൊണ്ട് ഞാൻ അവന്റെ വയറിനു ഒരു കുത്ത് കൊടുത്തു.
അന്ന് തന്നെ പലരും ഇഷാനി ആയുള്ള ബന്ധത്തെ കുറിച്ച് എവിടെയും തൊടാത്ത രീതിയിൽ എന്നോട് ചോദിച്ചു. അത് പോലെ ഒക്കെ തന്നെ ഞാനും മറുപടി കൊടുത്തു.. ഞാൻ പ്രതീക്ഷിച്ചത് പോലെ ഇഷാനിയുടെ കുറ്റം പറയാനും പുച്ഛിക്കാനും ഒന്നും കൃഷ്ണ എന്റെയടുത്തു അന്ന് വന്നില്ല. സാധാരണ കിട്ടുന്ന പുഞ്ചിരി പോലും അന്ന് അവൾ തന്നില്ല. വന്നപ്പോൾ കയ്യേ പറ്റി ചോദിച്ചത് അല്ലാതെ സത്യത്തിൽ കൃഷ്ണ എന്നെ മൈൻഡ് പോലും ചെയ്തില്ല. ആകെ എന്നോട് സത്യസന്ധമായി ഇഷാനിയെ പറ്റി തിരക്കിയത് ശ്രുതി മാത്രമാണ്. ‘നിങ്ങൾ തമ്മിൽ റിലേഷൻ ആകുന്നു എന്നൊക്കെയാണ് ഇവിടെ പറയുന്നത്. പലരും പലതാണു പറയുന്നത്. ചിലതൊക്കെ കേട്ട് എനിക്ക് തന്നെ ദേഷ്യം വന്നു ‘
‘അതെന്തൊക്കെയാ പറ ‘ ഞാൻ കേട്ട കാര്യങ്ങൾ എല്ലാം ശ്രുതിയെ കൊണ്ട് പറയിച്ചു
‘മിക്കവരും പറയുന്നത് അവൾ ചേട്ടനെ വളക്കാൻ നോക്കുന്നു എന്നാണ്. ഞാൻ ആണേൽ ഇന്നാണ് നിങ്ങൾ ശരിക്കും മിണ്ടി കാണുന്നത് തന്നെ. ഈ കഥ ഒക്കെ എങ്ങനെ ഉണ്ടാക്കുന്നോ..? പിന്നെ വേറെ ചിലരുണ്ട് അതിലും മോശം പറഞ്ഞു ഉണ്ടാക്കും ‘ അത്രയും പറഞ്ഞിട്ട് ശ്രുതി നിർത്തി
‘അതെന്താണ് എന്ന് കൂടി പറ ‘
‘അത് ഞാൻ പറയില്ല. എനിക്ക് ചേട്ടനോട് അത് പറയാൻ പറ്റില്ല. പറഞ്ഞ ആൾക്ക് ഞാൻ നല്ലത് കൊടുത്തിട്ടുണ്ട് തിരിച്ചു. അത് പോരെ ‘
‘നീ പറയടി. ഞാൻ അല്ലെ ചോദിക്കുന്നെ ‘
‘ചേട്ടനെ എനിക്കറിയാം.. അവരോട് പോയി വെറുതെ വഴക്ക് ഉണ്ടാക്കും.. ഇത് പിന്നെയും ആളുകൾ പറഞ്ഞും നടക്കും.. പറഞ്ഞ ആൾ ആരാണെന്നു പറയില്ല.. പറഞ്ഞത് പറയാം..’ കുറച്ചു ബുദ്ധിമുട്ടി തപ്പി തടവി അവൾ മുഴുവൻ ഒടുക്കം പറഞ്ഞു ‘ ചേട്ടൻ അവളെ വേറെ രീതിയിൽ ആണ് കണ്ടിരിക്കുന്നത്… അതിനാണ് ചേട്ടൻ അടുക്കുന്നത്… ചേട്ടന്റെ ഉദ്ദേശം അത് മാത്രമാണ്…. അങ്ങനെ ഒക്കെ…’ ശ്രുതിയുടെ മുഖം വല്ലാണ്ട് ആയി അത് പറയുമ്പോ.. കേട്ടിട്ട് എനിക്ക് തന്നെ ഒരു വല്ലായ്മ തോന്നി. അതൊരിക്കലും എന്നെ ഓർത്തിട്ടല്ല. ഞാൻ ഒരു കൂത്താടി മൈരൻ ആണെന്ന് ഞാൻ തന്നെ സമ്മതിച്ചു കൊടുക്കുന്ന കാര്യമാണ്.. ഷാഹിനയേ ഒക്കെ ആദ്യം തന്നെ നോട്ടമിട്ടത് ഇവിടെ വരുമ്പോൾ ഉള്ളൊരു എന്റർടൈൻമെന്റ് ആയിട്ട് മാത്രം ആണ്. വല്ലപ്പോഴും ഒന്ന് ഫ്രഞ്ച് അടിക്കാനും കുണ്ണ ഊമ്പിക്കാനും മുല ഞെക്കി പൊട്ടിക്കാനുമുള്ള ഒരു ചരക്ക് എന്ന നിലക്ക് മാത്രം. പക്ഷെ ഇഷാനി.. ഇഷാനിയെ ഒരിക്കലും ഞാൻ അങ്ങനെ കണ്ടിട്ടില്ല. അവളെ പറ്റി ആളുകൾ എന്നെ ചേർത്ത് അവരാതം പറഞ്ഞത് എനിക്ക് വേദന ഉണ്ടാക്കി. അന്ന് ഹോട്ടലിൽ വച്ചു അവളെന്നോട് പറഞ്ഞത് ഞാൻ ഓർത്തു. പലരും അവളോട് മോശം ഉദ്ദേശം മനസ്സിൽ വച്ചു സൗഹൃദം നടിച്ചു വന്ന കാര്യം. ഇത്തരം കഥകൾ ഭയന്ന് ആകണം അവൾ എല്ലാവരിൽ നിന്നും അകന്ന് നിന്നത്. എങ്കിലും എന്തിന് എല്ലാവരും അവളെ ടാർഗറ്റ് ചെയ്യണം.. ഒരുപക്ഷെ അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞത് കൊണ്ടാണോ..? ബാഗും പേഴ്സും ബുക്കുമെല്ലാം വലിച്ചിട്ടു അവളെ കള്ളിയാക്കി മുദ്ര കുത്തി എല്ലാവരും വട്ടം ചേർന്ന് ഒറ്റപ്പെടുത്തിയ ചിത്രം എന്റെ മനസ്സിൽ വന്നു. നിലത്തു വീണ അച്ഛന്റെ ഫോട്ടോ കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ച അവളുടെ വേദന വീണ്ടും എന്നെ വേട്ടയാടി ഉച്ചക്ക് ലഞ്ച് ബ്രേക്കിന് ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു അവളെന്റെ അടുത്ത് വന്നിരുന്നു. വാരി കഴിക്കാൻ വയ്യാത്തത് കൊണ്ട് കാന്റീനിൽ നിന്ന് കഞ്ഞി ആണ് ഞാൻ കഴിച്ചത്. കോളേജ് വിട്ടു കഴിഞ്ഞു പോകാൻ നേരവും ഇഷാനി എന്റെയടുത്തു വന്നു. എന്നോട് ചോദിക്കാതെ തന്നെ ബാഗ് തുറന്ന് എന്റെ ബുക്കുകൾ എല്ലാം എടുത്തു അവൾ സ്വന്തം ബാഗിൽ ഇട്ടു. വലത് കൈക്ക് പണി ആയത് കൊണ്ട് ഞാൻ നോട്ട് ഒന്നും എഴുതിയിരുന്നില്ല. അത് മുഴുവൻ എഴുതി തരാം എന്ന് പറഞ്ഞാണ് അവൾ വന്നത്. ഞാൻ വേണ്ട എന്ന് വിലക്കിയിട്ടും അവൾ ചെവിക്കൊണ്ടില്ല ‘ഇതിലേതാ അഞ്ജലി മിസ്സിന്റെ നോട്ട്?
‘ദേ ഇത് ‘ ഞാൻ ഒരു ബുക്ക് എടുത്തു അവൾക്ക് കാണിച്ചു കൊടുത്തു
‘അപ്പൊ രേണു മിസ്സിന്റെയോ?
‘അത് ഇതിന്റെ ബാക്കിൽ ആണ് എഴുതുന്നത് ‘ ആകെയുള്ള രണ്ട് മൂന്ന് ബുക്കിൽ എവിടെയൊക്കെ ആണ് ഞാൻ എല്ലാ നോട്ടും കൊള്ളിക്കുന്നത് എന്ന് കണ്ടു അവൾ അന്തം വിട്ടു. ‘സെക്കന്റ് ലാംഗ്വേജ് ഞാൻ വേറെയല്ലേ. അതിന്റെ നോട്ട് എന്റെ കയ്യിൽ ഇല്ല. അതാരുടെ എങ്കിലും കയ്യിൽ നിന്ന് വാങ്ങി തന്നാൽ ഞാൻ എഴുതി തന്നോളാം ‘
‘അത് കുഴപ്പമില്ല. ഇന്ന് എഴുതിപ്പിച്ചില്ല ‘ സത്യത്തിൽ ഞാൻ ആ ക്ലാസിൽ കയറിയില്ലായിരുന്നു. ‘അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഞാൻ കൃഷ്ണയേ കൊണ്ട് എഴുതിച്ചോളാം’ ഞാനും കൃഷ്ണയും സെക്കന്റ് ലാംഗ്വേജ് ഒരുമിച്ചാണ്. കൃഷ്ണ എന്ന് കേട്ടതും തിളങ്ങി നിന്ന ഇഷാനിയുടെ മുഖം വാടിയ പൂവ് പോലെ ആയി. ഒരു മൂളൽ മാത്രം എനിക്ക് മറുപടി ആയി കിട്ടി. എന്റെ ബുക്ക് എല്ലാം അവളുടെ ബാഗിൽ ആക്കി അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി. അപ്പൊ ഇഷാനിയുടെ പേര് പറയുമ്പോ കൃഷ്ണ മുഖം വീർപ്പിക്കുന്നത് മാത്രം അല്ല തിരിച്ചു കൃഷ്ണയുടെ പേര് പറയുമ്പോ ഇഷാനിയും മുഖം വീർപ്പിക്കും. അത്രക്ക് കുരു പൊട്ടാൻ ഇവർക്കിടയിൽ എന്താണ് വിഷയം ഉണ്ടായിരിക്കുക എന്ന് ഞാൻ ആലോചിച്ചു. ഇനി വല്ല സൗന്ദര്യപ്രശ്നവും ആകും എന്ന് ആഷിക്ക് ആണ് എന്നോട് പറഞ്ഞത്. ക്ലാസ്സിൽ ഏറ്റവും സൗന്ദര്യം ഉള്ള രണ്ട് പേര് തമ്മിൽ ഉള്ള പ്രശ്നം ആണ് സൗന്ദര്യപ്രശ്നം എന്നാണ് അവൻ പറഞ്ഞത്. മൈരൻ ചില സമയം സർക്കാസം ആണോ സീരിയസ് ആണോ എന്ന് ആർക്കും നിർവചിക്കാൻ കഴിയില്ല.
മൂന്നാല് ദിവസം ആ കൈ വച്ചു എഴുതാൻ കഴിയാഞ്ഞത് കൊണ്ട് ഇഷാനി തന്നെ ആണ് അന്നെല്ലാം എന്റെ നോട്ട് കംപ്ലീറ്റ് ആക്കി തന്നത്. അപ്പൊ തൊട്ടു കൃഷ്ണ എന്റെ അടുത്ത് അധികം വരാതെയും ആയി. ഇടക്കൊക്കെ ഞാനും ഇഷാനിയും എല്ലാവരിൽ നിന്നും മാറി ലൈബ്രറിയിലോ ഡിപ്പാർട്മെന്റ്ന് മുകളിലത്തെ ഒഴിഞ്ഞ റൂമിലോ ഒക്കെ പോയിരിക്കും. ക്ലാസ്സ് കട്ട് ചെയ്തു അവൾ അധികം നടക്കാറില്ല. അതോണ്ട് തന്നെ ഫ്രീ പീരീഡ് കിട്ടുമ്പോൾ മാത്രമേ അവൾ അവിടെയൊക്കെ പോയി ഇരിക്കൂ. ഞാൻ ആണെങ്കിൽ അവളുടെ ഒപ്പം കൂടിയിട്ട് ക്ലാസ്സ് കട്ട് ചെയ്യുന്നത് തന്നെ നിർത്തിയ പോലെ ആയിരുന്നു. ഞാൻ ആകെ കട്ട് ചെയ്തിരുന്നത് ഞാനും ഇഷാനിയും ഒരുമിച്ച് അല്ലാത്ത സെക്കന്റ് ലാംഗ്വേജ് ക്ലാസ്സ് ആണ്. അന്ന് അവസാന പീരീഡ് സെക്കന്റ് ലാംഗ്വേജ് കേറാതെ ഞാൻ ഗ്രൗണ്ടിന് അടുത്തുള്ള വാകമരച്ചോട്ടിൽ ഇരുന്നു. ഫുട്ബോൾ പ്രാക്ടീസ് നായി പിള്ളേർ വരുന്നതേ ഉള്ളു. അവിടെ ഇരുന്നാൽ നല്ല കാറ്റും കൊണ്ട് കളിയും കാണാം. ഗ്രൗണ്ടിലെ ഹരിതാഭ ആസ്വദിച്ചിരിക്കുമ്പോൾ പിന്നിലൂടെ ആരോ പതിയെ വരുന്ന കാൽപെരുമാറ്റം ഞാൻ കേട്ടു. ആരോ വരുന്നു എന്ന് ചെവി ആണ് അടയാളം തന്നത് എങ്കിൽ ആരാണ് വരുന്നത് എന്ന് മൂക്കാണ് എനിക്ക് മനസിലാക്കി തന്നത്. കാറ്റിനൊപ്പം വന്ന സുഗന്ധത്തിന് ഇഷാനിയുടെ സ്പ്രേയുടെ മണമായിരുന്നു.
‘നിനക്ക് ക്ലാസ്സ് ഇല്ലേ ലാസ്റ്റ് പീരീഡ്? ഞാൻ തിരിഞ്ഞു നോക്കാതെ അവളോട് ചോദിച്ചു. തിരിഞ്ഞു നോക്കാതെ ഞാൻ എങ്ങനെ അവളെ കണ്ടു പിടിച്ചെന്ന് ഓർത്ത് അവൾക്ക് അത്ഭുതം തോന്നി കാണണം.
‘എന്നെ എങ്ങനെ കണ്ടു. ഞാൻ വരുന്നത്..? പുറകിലൂടെ വന്നു പേടിപ്പിക്കാം എന്ന് കരുതിയതാ ‘ അവൾ ഒരു കൊച്ചു കുട്ടിയുടെ നിരാശയോടെ പറഞ്ഞു
‘ഞാൻ കണ്ടില്ല.. നീ വരുന്ന ശബ്ദം കേട്ടു ‘
‘പക്ഷെ അത് ഞാനാണെന്ന് എങ്ങനെ മനസിലായി. ക്ലാസ്സ് ഇല്ലാഞ്ഞ കാര്യം അറിയില്ലല്ലോ ചേട്ടന് ‘
‘നീ അമ്പത് മീറ്റർ ദൂരെ നിന്നാലും നിന്റെ സ്പ്രേയുടെ സ്മെൽ എനിക്ക് കിട്ടും ‘
‘സ്പ്രേയോ..? അതിന് ഞാൻ സ്പ്രേ ഒന്നും അടിക്കാറില്ലല്ലോ..? ഇഷാനി ഒന്നും മനസിലാകാത്ത പോലെ എന്നോട് ചോദിച്ചു
‘നീ സ്പ്രേ അടിച്ചിട്ടില്ലേ. സത്യം പറ ‘
‘സത്യം ഞാൻ അടിച്ചിട്ടില്ല..!
‘എങ്കിൽ വല്ല അത്തറും ഉണ്ടോ..? ഹെയർ ജെൽ..? അതോ തുണി മുക്കുന്ന ഡീറ്റെർജന്റ് വല്ലതും ‘
‘അതൊന്നും ഇല്ല ചേട്ടന് തോന്നിയതാ ‘
‘അല്ലന്നേ.. നീ അടിത്തിരിക്കുമ്പോ എനിക്ക് ആ സ്മെൽ കിട്ടാറുണ്ട്. അതല്ലേ നിന്നെ കാണാതെ നീ വരുന്നത് ഞാൻ അറിഞ്ഞേ ‘
‘ഞാൻ ഇതൊന്നും യൂസ് ചെയ്യാറില്ല പിന്നെ എങ്ങനെ ആ..? ഇനി വിയർത്തിട്ട് നാറുന്ന വല്ലോം ആണോ ‘ ഇഷാനി ഒരു വല്ലായ്മയോടെ കൈ പൊക്കി വിയർപ്പ് ഉണ്ടോ എന്ന് നോക്കി
‘എന്റെടി അതൊന്നും അല്ല. നല്ല സ്മെൽ ആയോണ്ടല്ലേ സ്പ്രേ ആണോന്ന് ചോദിച്ചത്.. പിന്നെ അതിനി എന്ത് തേങ്ങ ആണോ..?
എന്തായാലും ആ ഗന്ധത്തിന്റെ ഉറവിടം അപ്പൊ ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാക്കാൻ സാധിച്ചില്ല. ഞങ്ങളുടെ വർത്താനത്തിന് ഇടയിലേക്ക് ഫൈസി പെട്ടന്ന് കടന്ന് വന്നു. പ്രാക്ടീസ് നായി ഗ്രൗണ്ടിലേക്ക് വരുന്ന വഴി എന്നെ കണ്ടു അവിടേക്ക് വന്നതാണ്
‘അല്ല ഇത് നമ്മുടെ കൊറോണ ചേച്ചി അല്ലെ. മാസ്ക് ഒക്കെ ഊരി കളഞ്ഞോ? ഫൈസി വന്ന ഉടൻ ഇഷാനിയോട് ആണ് സംസാരിച്ചത്. അവൾ ചെറുതായ് ഒന്ന് അസ്വസ്‌ഥയായി. എന്നോട് പൂർണമായും അടുത്ത് തുടങ്ങി എങ്കിലും ഇപ്പോളും മറ്റുള്ളവരോട് അവൾക്ക് ഒരു പേടിയും അകൽച്ചയും ഒക്കെ ഉണ്ടായിരുന്നു. ആഷിക്കും രാഹുലുമാണ് അവൾ ഇതിനിടക്ക് കുറച്ചെങ്കിലും അടുത്തു എന്ന് തോന്നിയവർ. അവൾ മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു
‘അതൊക്കെ ഊരി ദൂരെ എറിഞ്ഞു ‘
‘ഇഷാനി എന്നാ ഒന്നും മിണ്ടാത്തത്. ഞാൻ അന്ന് ചൂടായത് ഓർത്തു ഇപ്പോളും പിണക്കം ആണോ? ഫൈസി തന്റെ പേര് ഓർമിച്ചത് ഇഷാനിയെ ഞെട്ടിച്ചു. അന്നത്തെ ഞങ്ങളുടെ ചൂടാകൽ നാടകത്തിനു ശേഷം അവർ ഇപ്പോളാണ് തമ്മിൽ കാണുന്നത്. ഫൈസി എന്റെ സുഹൃത്തായ കൊണ്ട് ഞാൻ പറഞ്ഞു അറിവ് ആയെന്ന് ഇഷാനി കരുതി കാണും. ‘പിണക്കം ഒന്നുമില്ല ‘ ഇഷാനി പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു. കുറച്ചു ദിവസം കൂടി ഇപ്പോളാണ് അവളുടെ പതിഞ്ഞ ശബ്ദം കേൾക്കുന്നത്.ഇത്രയും ദിവസം അവളെന്നോട് സാധാരണ രീതിയിൽ ആയിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇഷാനിയിൽ നിന്നും ഫൈസി എന്റെ വിരലിലേക്ക് ശ്രദ്ധ പതിപ്പിച്ചു. ‘റോക്കി ഭായ് ഇതിത് വരെ ഉണങ്ങിയില്ലേ. വാ നമുക്കൊരു റൗണ്ട് ഇറങ്ങാം ‘
‘രണ്ട് ദിവസം കഴിയട്ടെ ‘
‘ദേ ഇങ്ങനെ മടിപിടിച്ചു ഇരിക്കരുത്. നിങ്ങളെ നമ്മൾ കോളേജ് ടീമിൽ ഇറക്കാൻ പ്ലാൻ ഉണ്ട് ‘
‘എന്നെ ഒന്നും ഇറക്കാതെ നീ നല്ല പോലെ കളിക്കുന്ന പിള്ളേരെ ഇറക്കാൻ നോക്ക്.’
‘നിങ്ങൾ അടിപൊളി കളിയായ കൊണ്ടല്ലേ ഇറക്കാം എന്ന് പറഞ്ഞത്. ഇത്തവണ എങ്കിലും നമുക്ക് യൂണിവേഴ്സിറ്റി കപ്പ് അടിക്കണം ‘
‘കപ്പ് അടിക്കണം എങ്കിൽ നീ ഫ്രണ്ട്ഷിപ്പ് മാറ്റി നല്ലപോലെ കളിക്കുന്നവരെ ഇറക്കണം. രാഹുൽ പോലെ മിഡ് കണ്ട്രോൾ ചെയ്തു കളിക്കുന്ന ആരെങ്കിലും ഇപ്പോളത്തെ ടീമിൽ ഉണ്ടോ..? എന്നിട്ട് കളി വരുമ്പോ അവൻ സബ് ‘ ഞാൻ സീരിയസ് ആയാണ് പറഞ്ഞത്. അത് ഫൈസിക്കും പിടികിട്ടി.
‘എടാ അവന്റെ പൊസിഷൻ നിഖിൽ അല്ലെ കളിക്കുന്നെ. അത്കൊണ്ടാണ് അവൻ സബ് ആകുന്നത്. അവൻ കിണ്ണൻ പ്ലയെർ ആണെന്ന് എനിക്കറിയില്ലേ ‘
‘നിഖിൽ ആണോ അവനാണോ ബെറ്റർ എന്ന് നിനക്ക് തോന്നിയിട്ടുള്ളത്. സീനിയർ ആയത് കൊണ്ടും കുറച്ചു പ്രമുഖൻ ആയത് കൊണ്ടുമല്ലേ നീ രാഹുലിന് പകരം അവനെ ടീമിൽ ഇടുന്നത് ‘
‘എടാ ഞാൻ ഒറ്റക്ക് ഒന്നുമല്ല ടീമിടുന്നത്. പിന്നെ അവൻ ലാസ്റ്റ് ഇയർ അല്ലെ. രാഹുലിന് ഒരു വർഷം കൂടി ഇല്ലേ.’
‘അപ്പൊ നീ കളിക്കുന്നത് യൂണിവേഴ്സിറ്റി കപ്പിന് വേണ്ടിയല്ല.. നിഖിലിന് ഫെയർവെല് മാച്ച് ആയിരിക്കും ‘ ഞാൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ്. അവസാനം ആയപ്പോൾ ഞാൻ മുഷിഞ്ഞു എന്ന് ഫൈസിക്ക് മനസിലായി.
‘നീ പിണങ്ങാതെ അവന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം ‘
‘നീ എനിക്ക് വേണ്ടി അവനെ ടീമിൽ കയറ്റണ്ട.. നമ്മുടെ ടീമിന് എന്താണോ ബെസ്റ്റ് അത് ചെയ്യ്. അതിന് നിനക്ക് ഉത്തരവാദിത്തം ഉണ്ട് ‘ അത്രയും പറഞ്ഞു ഞാൻ അവിടുന്ന് എഴുന്നേറ്റ്..
പിറ്റേന്ന് ഉച്ചയോടെ ആയിരുന്നു ആ കാര്യത്തിന് തീരുമാനം ഉണ്ടായത് ഞാൻ അറിഞ്ഞത്. ഇഷാനിയോടൊപ്പം സംസാരിച്ചു കൊണ്ട് നിന്ന എന്റെയടുത്തേക്ക് സന്തോഷം കൊണ്ട് രാഹുൽ ഓടി വന്നു
‘അളിയാ ഞാൻ പ്ലെയിങ് ഇലവനിൽ ഉണ്ട്. ഞാൻ ടീമിൽ ഉണ്ട്. യൂണിവേഴ്സിറ്റി മാച്ച് കളിക്കാം എനിക്ക് ‘
‘പോടാ.. നീ സബ് അല്ലായിരുന്നോ. നിന്നെ അവർ ടീമിൽ കയറ്റിയോ ‘
തമാശ രീതിയിൽ ആണ് ഞാൻ പ്രതികരിച്ചത്. ഞാൻ കാരണം ആണ് അവനൊരു ചാൻസ് കിട്ടിയത് എന്ന് അവൻ അറിയണ്ട എന്ന് ഞാൻ കരുതി. അവന്റെ കഴിവ് കൊണ്ട് തന്നെ കിട്ടിയതായി അതിരിക്കട്ടെ
‘എടുത്തടാ.. നീ അല്ലേൽ ഫൈസീയോട് ചോദിച്ചു നോക്ക് ‘
‘അവസാനം ഫൈസിക്ക് മുന്നിൽ നിനക്ക് വഴങ്ങേണ്ടി വന്നല്ലേ.. ‘
ഞാൻ ഡബിൾ മീനിങ്ൽ അവനൊരു ഊക്ക് കൊടുത്തു. ഇഷാനി അടുത്തുള്ളത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ അവൻ ഒരു ഇടി വച്ചു തന്നിട്ട് ആഷിക്കിനെ തപ്പി പോയി. അവൾ അടുത്തുള്ളപ്പോൾ ഞങ്ങൾ പരമാവധി തെറിയും തുണ്ടും ഡബിൾ മീനിങ് ജോക്കും എല്ലാം പറയാതെ ഇരിക്കാൻ ശ്രമിക്കുമായിരുന്നു. എന്നാലും എങ്ങനെ എങ്കിലും ആരുടെ എങ്കിലും വായിൽ നിന്ന് വീഴും. ആദ്യമൊക്കെ അത് ഞങ്ങൾക്കെല്ലാം ബുദ്ധിമുട്ട് ആയിരുന്നു, പിന്നെ പിന്നെ ഞങ്ങളും അവളും അത് കാര്യമാക്കാതെ ആയി. ഞങ്ങൾ അങ്ങനെ എന്തെങ്കിലും പറയുമ്പോ അവൾ അവിടെ ഇല്ല എന്ന രീതിയിൽ മിണ്ടാതെ ഇരിക്കും. ചിലപ്പോൾ ഒക്കെ ചെറുതായ് ചിരിച്ചു കൊടുക്കാറുമുണ്ട് പല തമാശകൾക്കും.
‘ചേട്ടൻ കാരണം ആണ് ഇപ്പൊ സെലെക്ഷൻ കിട്ടിയത് എന്ന് പറയുന്നില്ലേ രാഹുലിനോട്?
ഇഷാനി എന്നോട് ചോദിച്ചു
‘അത് കൊണ്ടൊന്നും അല്ല. അവൻ നന്നായി കളിക്കുന്നത് കൊണ്ടാണ് അവന് സെലെക്ഷൻ കിട്ടിയത് ‘
‘എന്നാലും ചേട്ടൻ പറഞ്ഞത് കൊണ്ടാണ് അവനെ പരിഗണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. അത് രാഹുൽ അറിയണ്ടേ ‘
‘ഇങ്ങനെ തന്നെ വിചാരിക്കുന്നത് അല്ലെ അവന് സന്തോഷം.. പിന്നെ ഇതാകുമ്പോൾ അവനെ കൊണ്ട് എന്തെങ്കിലും ചെലവും ചെയ്യിക്കാം ‘
അത് കേട്ട് അവൾ ചിരിച്ചു. ഇപ്പൊ അവൾ പലപ്പോഴും നന്നായി ചിരിക്കാറുണ്ട്. അവളുടെ മുഖത്ത് ആകെ മൊത്തം ഒരു പ്രസാദം വന്നിട്ടുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്കവളെ മറ്റുള്ളവരുടെ അടുത്ത് കമ്പനി ആക്കാൻ പറ്റിയില്ല. അവളുടെ സൗഹൃദം എന്നിലും എനിക്ക് ചുറ്റുമുള്ള രാഹുലിലും ആഷിക്കിലും ശ്രുതിയിലും ഒക്കെ മാത്രം ഒതുങ്ങി. ശ്രുതി വഴി അവളെ ഞാൻ അവരുടെ ഒപ്പം ഇരിക്കാനും അവരുടെ ഒപ്പം കഴിക്കാനും ഒക്കെ വിളിപ്പിച്ചു നോക്കി. ഇഷാനി സ്നേഹപൂർവ്വം തന്നെ അതെല്ലാം നിരസിച്ചു എന്നാണ് ശ്രുതി പറഞ്ഞത്. സത്യത്തിൽ ഞാനിവിടെ വരുന്നതിനും മുന്നേ കഴിഞ്ഞ ഇയർ തന്നെ ശ്രുതി പലപ്പോഴും അവളോടൊരു അനുകമ്പ കാണിക്കുകയും അവളുമായി സൗഹൃദം കൂടാനുമൊക്കെ ശ്രമിച്ചിരുന്നു. ഇഷാനി ആണ് അതൊക്കെ നിരസിച്ചത്. ഒരർഥത്തിൽ അവളുടെ ഒറ്റപ്പെടൽ അവളുടെ കൂടെ തീരുമാനം ആയിരുന്നു എന്നെനിക്ക് തോന്നി.. പക്ഷെ എന്തിന്..?
ആ ചോദ്യം ഞാൻ അവളോട് തന്നെ ചോദിച്ചു. എന്ത് കൊണ്ടാണ് ശ്രുതിയിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നടന്നത്? ഇവിടെ എല്ലാവർക്കും നിന്നോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല.. ബാക്കിയുള്ളവരെ കൂടി നീയെന്തിനു അകറ്റി നിർത്തി..?
അതിനവൾ തന്ന ഉത്തരം എന്നെ വല്ലാതെ വിഷമിപ്പിച്ചു
‘എല്ലായ്‌പോഴും ഒറ്റക്ക് നടക്കാനും ആരോടും അടുപ്പം കാണിക്കാതെ നടക്കാനും ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ വന്നു ചേർന്ന സമയത്ത് എനിക്കും കുറച്ചു സൗഹൃദങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ പതിയെ അതൊക്കെ എനിക്ക് നഷ്ടമായി.. എനിക്ക് ഇവിടെ നല്ല ചീത്തപ്പേരു വന്നു.. ഞാനുമായി ബന്ധപ്പെട്ട എല്ലാമായും ആ ചീത്തപ്പേരു സഞ്ചരിച്ചു. ചേട്ടന് അറിയാമോ എന്നോട് ഇത്തിരി കെയർ കാണിച്ച ഒരു സാറുമായി ചേർത്ത് വരെ ഇവിടെ കഥ വന്നിട്ടുണ്ട്. ശ്രുതി ഒക്കെ നല്ല കുട്ടിയാണ്. ആരും ഇല്ലാത്ത സമയത്തൊക്കെ എന്റെ അടുത്ത് വരാൻ ശ്രമിച്ചിട്ടുണ്ട്. അവളുടെ കൂടെ നടക്കാഞ്ഞതും ഇരിക്കാഞ്ഞതും എല്ലാം എന്റെ ചീത്തപ്പേരിന്റെ പങ്ക് അവൾക്ക് കൂടി കിട്ടണ്ട എന്ന് കരുതി ആണ്..’
അത് പറയുമ്പോ അവളുടെ ശബ്ദം ചെറുതായി ഇടറിയ പോലെ ഉണ്ടായിരുന്നു
‘നമ്മളെ പറ്റി ഒക്കെ ഇവിടെ എന്തൊക്കെ കഥകൾ പറഞ്ഞു നടക്കുന്നുണ്ടാകും എന്ന് ചേട്ടന് വല്ല അറിവുമുണ്ടോ..?
‘എനിക്കത് ഒരു വിഷയമല്ല. നീയീ പറയുന്ന കഥയൊക്കെ ആരാണ് പറഞ്ഞു നടക്കുന്നത് എന്ന് അറിയാമോ..? നമുക്ക് ആ നാക്ക് അങ്ങ് പഴുപ്പിക്കാമായിരുന്നു ‘
‘കൊള്ളാം ഈ കോളേജ് മുഴുവൻ പഴുപ്പിക്കേണ്ടി വരും ‘
ഉള്ളിൽ വേദനയോടെ ആണെങ്കിലും അവൾ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അത് പറഞ്ഞത്
‘ആരൊക്കെയോ കഥ ഉണ്ടാക്കും ബാക്കിയുള്ളവർ അതേറ്റു പാടും സത്യം ആണെന്ന് വച്ചു. ചേട്ടന്റെ ഉറ്റ സുഹൃത്തുക്കൾ വരെ എന്നെ പറ്റി കഥകൾ ചേട്ടനടുത്ത് പറഞ്ഞിട്ടുണ്ടാകും. ഉറപ്പാണ് ‘
‘അതെങ്ങനെ നിനക്ക് ഉറപ്പുണ്ട്?
ഞാൻ ചോദിച്ചു
‘അതൊക്കെ ഊഹിക്കാവുന്നത് അല്ലെ ഉള്ളു ‘
അവൾ ചിരിയോടെ തന്നെ പറഞ്ഞു. അവൾ പറഞ്ഞത് സത്യം തന്നെ ആയിരുന്നല്ലോ. അവളെ പറ്റി ചോദിച്ചവർ എല്ലാം മോശം കഥകൾ മാത്രമേ പറഞ്ഞിട്ടുള്ളു. രേണു ഒഴിച്ച്
‘നിന്റെ ഊഹം ശരിയാണ്. നിന്നെ കുറിച്ച് ആകെ നല്ലത് പറഞ്ഞത് രേണു മാത്രമാണ്. രേണു മിസ്സ് ‘
‘പഠിക്കുന്ന കൊണ്ട് ടീച്ചേർസ്നോക്കെ എന്നെ കാര്യമാണ്.. അല്ല രേണു മിസ്സിനോട് എന്താ എന്നെ പറ്റി തിരക്കാൻ കാരണം.. എല്ലാവരോടും എന്നെ പറ്റിയുള്ള കഥകൾ ചോദിച്ചു നടക്കുവായിരുന്നോ ചേട്ടൻ?
പെട്ടന്ന് എനിക്ക് പണി പാളിയ പോലെ തോന്നി. ഞാൻ പറഞ്ഞതിൽ എവിടെ എങ്കിലും എനിക്കിവളോട് താല്പര്യം ഉള്ളത് മനസിലാകുന്ന പോലെ എന്തെങ്കിലും വീണു പോയോ..?
‘ഹേയ് അല്ല…. ഞങ്ങൾ എന്തോ ഇങ്ങനെ സംസാരിച്ചു വന്നയിടക്ക് നിന്റെ കാര്യം പറഞ്ഞതാ..’
‘ചേട്ടനും രേണു മിസ്സും ഒത്തിരി പഴയ കൂട്ടുകാരാണല്ലേ..?
‘ആ കുറച്ചു പഴയ കൂട്ടുകാരാണ്. ‘
ചെറിയൊരു മൗനത്തിനു ശേഷം ഒരു കുസൃതി ചോദ്യം ചോദിക്കുന്ന കുട്ടിയെ പോലെ എന്റെയടുത്തു നീങ്ങി വന്നിരുന്നിട്ട് അവളെന്നോട് രഹസ്യമായി ചോദിച്ചു..
‘നിങ്ങൾ കൂട്ടുകാർ മാത്രം ആയിരുന്നോ അതോ..?
‘അതോ?
അവളുടെ ചോദ്യം മുഴുവൻ ആയി വരാതെ ഉത്തരം കൊടുക്കണ്ട എന്ന് എനിക്ക് തോന്നി. ചോദിക്കണ്ട ചോദിക്കണ്ട എന്ന് പലതവണ തോന്നിയെങ്കിലും ഇഷാനി ഒടുവിൽ ആ ചോദ്യം പൂർത്തിയാക്കി
‘നിങ്ങൾ ലവേഴ്‌സ് ആയിരുന്നോ..?
‘നോ.. ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു.. എനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു ആരോടും..’
അത് പറഞ്ഞപ്പോ ഇഷാനിയുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം വന്നത് പോലെ എനിക്ക് തോന്നി. അത് വെറും തോന്നലാണോ?
‘എന്നാലും രേണു ആയി ഫ്രണ്ട്സ് എന്ന് മാത്രം പറയാൻ പറ്റില്ലായിരുന്നു.. ഞങ്ങൾ കുറച്ചു ഇന്റിമേറ്റ് ആയിരുന്നു… നിനക്ക് അത് എങ്ങനെ പറഞ്ഞു തരണം എന്നറിയില്ല ‘
അവളുടെ അടുത്ത് എന്റെ പഴയകാലജീവിതം തുറക്കണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും പറയാം എന്ന് തന്നെ കരുതി
‘ഇന്റിമേറ്റ് എന്ന് വച്ചാൽ.. എന്താ.. എനിക്ക് മനസിലായില്ല..’
അവളുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി
‘അതിപ്പോ.. ഞങ്ങൾക്കിടയിൽ ഒരു അതിർ വരമ്പ് ഇല്ലായിരുന്നു. അതായത് ഒരു ലവറിന്റെ അടുത്തുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു..’
‘മനസിലായി ‘
പെട്ടന്ന് ചാടി കയറി ഇഷാനി പറഞ്ഞു. ഒരുപക്ഷെ അവൾക്ക് കൂടുതൽ ഡീറ്റെയിൽ ആയി കേൾക്കാൻ താല്പര്യം ഇല്ലായിരുക്കും
‘നീ ഇത് ആരോടും പറയരുത്. അവൾക്കിവിടെ പഠിപ്പിക്കണ്ടതാ. അവന്മാർക്ക് പോലും അറിയില്ല. കേട്ടല്ലോ ‘
‘ഞാൻ പറയില്ല ആരോടും.. പക്ഷെ അവർക്ക് അറിയാത്തത് എന്തിനാ എന്നോട് മാത്രം ആയി പറഞ്ഞത്.’
അവൾ ന്യായമായ സംശയം ചോദിച്ചു
‘നിന്നോട് പറയാൻ തോന്നി… പറഞ്ഞു..’
അത് കഴിഞ്ഞു ഇഷാനി പെട്ടന്ന് തന്നെ സംഭാഷണം അവസാനിപ്പിച്ചു.
കയ്യിലെ പരിക്ക് മാറി കഴിഞ്ഞു കെട്ടഴിച്ചുവെങ്കിലും അവൾ എന്നോട് കാണിച്ച അടുപ്പം പിന്നീട് കുറച്ചില്ല. എന്തായാലും എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി ഇനിയിപ്പോ എന്ത് എന്ന ഭാവം ആയിരുന്നു അവൾക്കും.
കൈ ശരിയായി കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കോളേജിൽ ചെറിയൊരു പ്രശ്നം നടക്കുന്നത്. കോളേജിലേക്ക് തിരിയുന്ന ഭാഗത്തു മെയിൻ റോഡിനടുത്തായുള്ള വഴിയരികിൽ സ്‌ഥാപിച്ചിരുന്ന പാർട്ടി കൊടിമരം ആരോ ഓടിച്ചു കളഞ്ഞു. എതിർ പാർട്ടിക്കാരാണ് എന്നാണ് അവർ പറയുന്നത്. രാവിലെ വരുന്ന വഴിക്ക് അവിടെ മൊത്തം ആൾ കൂടി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരുടെയും സംസാരവും അത് തന്നെ ആയിരുന്നു. ഗോകുൽ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു. അവന്റെ പാർട്ടിക്കാരാണ് കൊടിമരം ഒടിച്ചത് എന്നാണ് പറയുന്നത്. അത് കൊണ്ട് തന്നെ സൂക്ഷിച്ചു നടന്നില്ലേൽ അടി കിട്ടാൻ ചാൻസ് ഉണ്ട്.
‘ഇന്ന് ക്ലാസ്സ് നടക്കാൻ സാധ്യത ഇല്ല. സ്ട്രൈക്ക് വിളിക്കും മിക്കവാറും. നീ തിരിച്ചു പൊക്കോ ‘
ഞാൻ വെറുതെ ഇഷാനിയുടെ അടുത്ത് പറഞ്ഞു.
‘ഓ വീട്ടിൽ പോയിട്ട് എന്നാ എടുക്കാനാണ്. സ്ട്രൈക്ക് ഒന്നും ഉണ്ടാവില്ല ‘
ക്ലാസ്സ് നടക്കണം എന്ന് ഇപ്പൊ കോളേജിൽ ആഗ്രഹിക്കുന്ന ഒരേയൊരാൾ ഇവളാണെന്ന് തോന്നുന്നു. പെട്ടന്നായിരുന്നു ഗോകുലിനു കോൾ വന്നത്. പ്രശ്നം സംസാരിക്കാൻ ചെന്ന പാർട്ടിക്കാർ തമ്മിൽ അടി. യൂണിയൻ ഭാരവാഹികളിൽ ആർക്കോ നല്ല ഇടി കിട്ടിയിട്ടുണ്ട്. സ്ട്രൈക്ക് വിളിച്ചിട്ടുണ്ട്. ഗോകുലിനോട് ആരുടെയും കണ്ണിൽ പെടാതെ കോളേജ് വിട്ടു പോകാനായിരുന്നു കോൾ വിളിച്ച ആൾ പറഞ്ഞത്. എന്നാൽ എല്ലാ ഗേറ്റ് ന്റെ അവിടെയും പാർട്ടിക്കാർ തടിച്ചു കൂടി നിൽക്കുകയാണ്. പോലീസ് ഒക്കെ പേരിന് മാത്രം ഉണ്ട്. അടി പൊട്ടിയാൽ നിന്ന് വാങ്ങിക്കുക മാത്രമേ വഴിയുള്ളു. ക്ലാസ്സിൽ നിന്ന് എല്ലാവരും പോകാൻ തുടങ്ങിയിരുന്നു. ഇഷാനി ബാഗും എടുത്തു ലൈബ്രറിയിലേക്കുള്ള വഴി പോകുന്നത് ഞാൻ കണ്ടു. പക്ഷെ ഗോകുലിനെ പുറത്തെത്തിക്കാൻ ഉള്ള തിരക്കിൽ എനിക്കവളുടെ പുറകെ പോകാൻ പറ്റിയില്ല. ഗോകുലിനെയും കൊണ്ട് ഞങ്ങൾ ബാത്‌റൂമിന് അടുത്തുള്ള മതിലിന്റെ അടുത്ത് ചെന്നു. ഒരുവിധം ഉന്തി തള്ളി ആ മുട്ടൻ മതിൽ അവനെ കൊണ്ട് ചാടിച്ചു. ആരുടെയും കണ്ണിൽ പെടാതെ അവൻ അങ്ങനെ കോളേജിന് വെളിയിൽ എത്തി. ഗോകുലിനെ വെളിയിൽ എത്തിച്ചു കഴിഞ്ഞാണ് ഞാൻ ഇഷാനിയെ തപ്പി പോയത്. ഞാൻ ചെന്നപ്പോളേക്ക് ലൈബ്രറി അടച്ചോണ്ട് ഇരിക്കുവായിരുന്നു. അതോടെ അവൾ അവിടില്ല എന്ന് എനിക്ക് മനസിലായി. ഫോൺ വിളിച്ചിട്ട് റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. തിരിച്ചു ക്ലാസ്സിൽ പോയപ്പോ അവിടെ ഒരു മനുഷ്യൻ ഇല്ല. ഞങ്ങൾ സ്‌ഥിരം പോയി ഇരിക്കാറുള്ള മുകളിലത്തെ നിലയിലേ ഒഴിഞ്ഞ റൂമിൽ അവൾ ഉണ്ടാകുമോ എന്ന സമുദായത്തിൽ ഞാൻ സ്റ്റെപ്പ് കയറി. അവിടെ പക്ഷെ ഇഷാനിക്ക് പകരം കൃഷ്ണ ആയിരുന്നു ഉണ്ടായിരുന്നത്. ഹെഡ്സെറ്റ് വച്ചു പാട്ടും കേട്ട് കണ്ണടച്ചു ഇരുന്ന അവൾ ഞാൻ വന്നത് അറിഞ്ഞില്ല. തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ അവിടെയുള്ളത് അവൾ അറിഞ്ഞത്. ഇഷാനി ആയി കമ്പനി ആയി കഴിഞ്ഞു കൃഷ്ണ എന്റെയടുത്തു വലിയ മിണ്ടാട്ടം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഒരു മുഷിച്ചിൽ അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു.
‘അവിടെ സ്ട്രൈക്ക് വിളിച്ചു. നീ ഇവിടെ പാട്ട് കേട്ടോണ്ട് ഇരിക്കുവാണോ?
‘സ്ട്രൈക്ക് വിളിച്ചാൽ പാട്ട് കേൾക്കാൻ പാടില്ലെ..? പഠിപ്പിക്കരുത് എന്നല്ലേ ഉള്ളു. പാട്ടും കേൾക്കാൻ പാടില്ലേ..?
അവൾ കുറച്ചു പരുക്കൻ ആയി എന്നെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചു.
‘ആ അത്രക്ക് ബോധം ഇല്ലാത്തവന്മാർ ആണ് ഈ സ്ട്രൈക്ക് ഒക്കെ വിളിക്കുന്നത്. നീ വാ എല്ലാവരും പോയി. നമ്മൾ മാത്രമേ ഉള്ളു ‘
അവളെ ഉന്തി തള്ളി അവിടുന്ന് പുറത്തിറക്കാൻ ഞാൻ ശ്രമിച്ചു.
‘എല്ലാവരും പോയെങ്കിൽ ചേട്ടൻ എന്തിനാണ് ഇവിടേക്ക് കേറി വന്നത്..?
‘ഡിപ്പാർട്മെന്റ് ഇപ്പൊ പൂട്ടും. ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വന്നതാണ് ഞാൻ ‘
ഞാൻ അപ്പൊ തോന്നിയ ഒരു കള്ളം അവളോട് പറഞ്ഞു. ഞങ്ങൾ രണ്ടും പുറത്തേക്ക് പോകാൻ ഇറങ്ങി. ഗ്രൗണ്ടിന്റെ അവിടെ എങ്ങാനും ഇഷാനി കാണുമോ എന്ന് എനിക്ക് സംശയം തോന്നി. അവിടെ ഞാൻ നോക്കിയില്ല.
‘പുറത്തോട്ട് പോകാൻ ഇത് വഴി വന്നൂടെ. എന്തിനാ അങ്ങോട്ട് പോകുന്നെ.?
കൃഷ്ണ എന്നോട് ചോദിച്ചു
‘നീ അത് വഴി വിട്ടോ. എനിക്ക് കുറച്ചു പരുപാടി കൂടെ ഉണ്ട്. ഞാൻ ഇപ്പൊ വരാം ‘
അതും പറഞ്ഞു ഞാൻ ഗ്രൗണ്ടിന് അടുത്തേക്ക് തിരിഞ്ഞു. കൃഷ്ണ അതിന് എതിരെയും. ഇനി ഇഷാനി എങ്ങോട്ടേലും പോയത് ഇവൾ കണ്ടിട്ടുണ്ടാകുമോ.. ഒന്ന് ചോദിച്ചേക്കാം
‘നീ ഇഷാനിയെ കണ്ടായിരുന്നോ..?
ഇപ്പൊ ഒരു പത്തു മിനിറ്റ് കൊണ്ട് കൃഷ്ണ കുറച്ചു അടുപ്പം ഒക്കെ കാണിച്ചു വന്നതായിരുന്നു. എന്റെ ഒറ്റ ചോദ്യത്തിൽ അത് ആവി ആയത് പോലെ തോന്നി. അവളുടെ മുഖത്ത് ഒരു പുച്ഛഭാവം ഉണ്ടായിരുന്നു
‘ഓ അതാണോ ഇത്ര വെപ്രാളത്തിൽ തപ്പി നടന്നത്. ഞാൻ ആരെയും കണ്ടില്ല ‘
അത് പറഞ്ഞു മുഖം കനപ്പിച്ചു അവൾ തിരിഞ്ഞു നടന്നു. നിർഭാഗ്യവശാൽ അവൾ പോയ വഴിയേ ആണ് സമരക്കാർ വന്നൊണ്ട് ഇരുന്നത്. അവരെ ഗൗനിക്കാതെ ഹെഡ് സെറ്റ് എടുത്തു വച്ചു ജാടയിൽ പോയ അവളെ അവരിൽ ഒരുവൻ തടഞ്ഞു നിർത്തി
‘നിന്റെ ക്ലാസ്സിലെ ഗോകുൽ എവിടെ..? അവൻ ക്ലാസ്സിൽ തന്നെ ഉണ്ടെന്നാണല്ലോ കേട്ടത് ‘
ആ ചോദ്യത്തിന് ഒരു മറുപടിയും കൊടുക്കാതെ അവൾ മുന്നോട്ടു നടന്നപ്പോ ചോദ്യം ചോദിച്ചവൻ അവളുടെ വഴി തടഞ്ഞു മുന്നിൽ കയറി നിന്നു
‘ചോദിച്ചത് കേട്ടില്ലേടി. നിന്റെ കൂട്ടുകാരൻ എവിടെയാ ഒളിച്ചിരിക്കുന്നത് എന്ന്..?
‘എടി പോടീന്ന് ഒക്കെ നോക്കും കണ്ടും വിളിക്കണം. നിനക്ക് കാണണ്ടവരെ തപ്പി തരൽ അല്ല എനിക്ക് പണി ‘
സാഹചര്യം നോക്കാതെ കൃഷ്ണ അവനോട് ചൂടായി
‘നിന്നെ ഞാൻ പിന്നെ മാഡം എന്ന് വിളിക്കാം. അവൻ എവിടെ എന്ന് പറഞ്ഞിട്ട് പോയാൽ മതി നീ ‘
‘ഒന്ന് പോടോ..’
എനിക്ക് തന്നതിലും ഡോസ് പുച്ഛം അവന് വാരി എറിഞ്ഞു അവനെ കടന്നു കൃഷ്ണ മുന്നോട്ടു നടന്നു. അതോടെ വാശി കയറിയ അവൻ കൃഷ്ണയുടെ കയ്യിൽ കയറി പിടിച്ചു
‘മോൾ പറയാതെ ഇവിടുന്ന് പോകുമെന്ന് കരുതണ്ട ‘
‘കയ്യീന്ന് വിടടോ.. എടൊ വിടാൻ..’
കൃഷ്ണ കുതറി
‘അഹങ്കാരം കുറച്ചൊന്നുമല്ലല്ലോ. മര്യാദക്ക് ചോദിച്ചപ്പോ അവൾക്ക് പറയാൻ മനസില്ല. നിന്നെ കൊണ്ട് പറയിക്കാമോ എന്ന് ഞാൻ നോക്കട്ടെ ‘
അവന്റെ സംസാരം തീരുന്നതിനു മുന്നേ തന്നെ അവളുടെ കൈകൾ അവന്റെ മുഖത്ത് പതിച്ചിരുന്നു. പ്രശ്നം ഗുരുതരം ആയെന്ന് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി. അടി കിട്ടിയ ഉടനെ തന്നെ അവൻ കൈ വിട്ടു. പക്ഷെ ചുറ്റുമുള്ളവരുടെ മുന്നിൽ വച്ചു ഒരു പെണ്ണ് കൈ നീട്ടി അടിച്ചത് അവന് പൊറുക്കാൻ കഴിയുമായിരുന്നില്ല. തിരിച്ചു അതെ പോലൊന്ന് അവനും കൊടുത്തു കൃഷ്ണയുടെ കവിളിൽ. ഞാൻ ഓടി അവളുടെ അടുത്തെത്തിയപ്പോളേക്കും കൈ കൊണ്ട് കവിൾ പൊത്തി കണ്ണീർ ഒലിപ്പിച്ചു നിൽക്കുന്ന കൃഷ്ണയേ ആണ് എനിക്ക് കാണാൻ സാധിച്ചത്. ചോദിക്കാനും പറയാനുമൊന്നും നിന്നില്ല കൈ ചുരുട്ടി അവന്റെ മൂക്കിന് തന്നെ ഒരെണ്ണം കൊടുത്തു. ഇടി കൊണ്ട് താഴെ വീണ അവന്റെ മൂക്കിലും ചുരുട്ടി പിടിച്ച എന്റെ കയ്യിലും ചോര മയം ഉണ്ടായിരുന്നു. കൂടെയുള്ളവൻ അടി കൊണ്ട് വീണ കണ്ടു ബാക്കിയുള്ളവരുടെ കൈ എന്റെ നേർക്ക് ഉയർന്നു. പക്ഷെ ഒരു വലിയ അടി ഉണ്ടാകുന്നതിനു മുന്നേ തന്നെ അവരുടെ തന്നെ ആളുകൾ അങ്ങോട്ട് ഓടിക്കേറി
‘ഭായ് എന്താ വിഷയം..?
അപ്പോൾ അവിടേക്ക് വന്ന ഒരു വെള്ളയും വെള്ളയുമിട്ട ഒരുത്തൻ എന്നോട് വളരെ അടുപ്പമുള്ള ആരോടോ ചോദിക്കുന്നത് പോലെ ചോദിച്ചു. രണ്ട് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഒരു പാർട്ടിയിലും ഇല്ലാത്ത ഞാൻ ഇടപെട്ടതിന്റെ കാരണം ഈ സംഭവങ്ങൾ ഒന്നും കാണാതെ അപ്പോൾ അവിടേക്ക് വന്ന ഈ നേതാവിന് മനസിലായില്ല. എന്റെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ അവനെ പണിയും എന്ന മഹാന്റെ ഭീഷണി കൂടെ ഉള്ളത് കൊണ്ട് സ്വന്തം ആളെ തല്ലിയിട്ടും വളരെ സൗമ്യമായി ആണ് അവൻ എന്നോട് ഇടപെട്ടത്
‘എന്താ വിഷയം എന്നോ.. നിങ്ങൾ ഒന്നും കണ്ടില്ലേ… അതൊ പെണ്ണുങ്ങളെ തല്ലാൻ നിങ്ങൾ ആണോ ഇവനൊക്കെ ഓർഡർ കൊടുത്തത് ‘
‘എന്തുവാടാ പെണ്ണുങ്ങളുടെ ദേഹത്ത് ആണോ നിന്റെ ഒക്കെ ദേഷ്യം തീർക്കുന്നത് ‘
നേതാവ് അടി കിട്ടിയവനെയും കൂടെ നിന്നവരെയും ശകാരിച്ചു.
‘അവൾ ആണ് ആദ്യം എന്നെ തല്ലിയത് അശ്വിൻ ചേട്ടാ’
അടി കിട്ടിയവൻ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. അതോടെ എല്ലാവരും അവളെ നോക്കി. കൃഷ്ണ അപ്പോളും കണ്ണീരൊലിപ്പിച്ചു എന്റെ പിന്നിൽ നിൽക്കുകയായിരുന്നു. എല്ലാവരും അവളുടെ മറുപടിക്ക് കാത്ത് നിൽക്കുവാണെന്ന് അവൾക്ക് മനസിലായില്ല. അത് കൊണ്ട് ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു
‘അവളുടെ കൈക്ക് കയറി പിടിച്ചു ഇൻസൾട്ട് ചെയ്യാൻ നോക്കിയിട്ടല്ലേ അവൾ പ്രതികരിച്ചത്. നിനക്കെന്താ അറിയേണ്ടത് എന്നോട് ചോദിക്ക് ഞാൻ പറയാം ഗോകുൽ എവിടെ ഉണ്ടെന്ന് ‘
ഞാൻ വീണ്ടും അവനടുത്തേക്ക് ദേഷ്യത്തോടെ നടന്നടുത്തു. അശ്വിൻ എന്ന് പേരുള്ള നേതാവ് എന്റെ വട്ടം കയറി നിന്ന് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
‘ഭായ് ഒന്ന് ക്ഷമിക്ക്.. പിള്ളേർ ആകെ മൊത്തം ഭ്രാന്ത് പിടിച്ചു നടക്കുവാണ്. അവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ‘
എന്നിട്ടും എന്റെ ദേഷ്യം ഒതുങ്ങിയില്ല എന്ന് കണ്ട അശ്വിൻ ദേഷ്യത്തോടെ അടി കൊണ്ടവനോട് പറഞ്ഞു
‘നീ ഈ മോളോട് സോറി പറ… ഇവിടുത്തെ പെൺപിള്ളേർക്ക് ഒക്കെ സുരക്ഷിതത്വം ഉണ്ടാക്കാൻ ആണ് നമ്മളൊക്കെ ഇവിടെ ഉള്ളത്. നിന്റെ കയ്യിലെ തെറ്റാണ്. ഇപ്പൊ തന്നെ മാപ്പ് പറ. പ്രശ്നം വലുതാക്കണ്ട ഇതിന് മേലെ..’
നേതാവിന്റെ സ്വരം കടുപ്പിച്ചു ആയപ്പോ അണി ഒന്ന് താണ് കൊടുത്തു. പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും അവൻ കൃഷ്ണയോട് മാപ്പ് പറഞ്ഞു. പ്രശ്നം ഒന്നും ഇല്ല എല്ലാം തീർന്നു എന്ന് എന്റെ വാക്കാൽ ഉറപ്പ് അശ്വിന് കൊടുത്തു ഞാൻ കൃഷ്ണയെയും കൊണ്ട് കോളേജിനു പുറത്തേക്ക് ഇറങ്ങി.
ഇഷാനിയെ തപ്പണം എന്ന് മനസ്സ് പറയുന്നുണ്ട് എങ്കിലും കരഞ്ഞു ഒരു പരുവം ആയിരിക്കുന്ന കൃഷ്ണയേ ഒറ്റക്കാക്കി പോകാൻ എനിക്ക് തോന്നിയില്ല. അവളെയും കൊണ്ട് കുറച്ചു നേരം അടുത്തുള്ള പാർക്കിൽ പോയിരുന്നു. അവളുടെ വിഷമം മാറ്റാൻ ഞാൻ ശ്രമിച്ചു. സ്ട്രൈക്ക് വിളിച്ചു അവധി ആയത് കൊണ്ട് ഒരുപാട് കപ്പിൾസ് പാർക്കിൽ ഉണ്ടായിരുന്നു. അവരുടെ ചുംബനങ്ങളുടെയും കുറുമ്പുകളുടെയും ഒക്കെ ഇടയിൽ നിന്നും മാറി ഓരോരത്ത് ഞാൻ കൃഷ്ണ ആയി പോയി ഇരുന്നു. കരച്ചിൽ നിന്നെങ്കിലും അവളുടെ മുഖം ആകെ വാടി ഇരുന്നു. ഞാൻ അടി കിട്ടിയ അവളുടെ കവിളിൽ പതിയെ തലോടി. പാടൊന്നും വീണിട്ടില്ല ഭാഗ്യത്തിന്. അവളെ കാണുമ്പോൾ വലിയ തന്റേടി ആയൊക്കെ തോന്നുമെങ്കിലും സത്യത്തിൽ അവളൊരു പാവമാണെന്നു അപ്പോൾ എനിക്ക് തോന്നി. കൃഷ്ണയുടെ ഒപ്പമിരുന്നു അവളുടെ മൂഡ് മാറ്റുന്ന സമയത്തൊക്കെ അവൾ കാണാതെ ഞാൻ ഇഷാനിയെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. അതെന്റെ പേടി വല്ലാതെ കൂട്ടി. ഇതിനിടയിൽ അവൾക്ക് എന്തെങ്കിലും പറ്റി കാണുമോ..? അല്ലെങ്കിൽ പിന്നെ എന്തിന് അവൾ ഫോൺ എടുക്കാതെ ഇരിക്കണം. കൃഷ്ണയേ ഒരുവിധം സെറ്റാക്കി പറഞ്ഞു വിട്ടു കഴിഞ്ഞു ഞാൻ വീണ്ടും കുറച്ചു നേരം കൂടി കോളേജ്നടുത്തൊക്കെ ഒന്ന് കറങ്ങി. ഏതെങ്കിലും വഴിയിൽ വച്ചു അവളെ കാണാമെന്ന നേരിയ പ്രതീക്ഷ മാത്രം ഉള്ളായിരുന്നു എനിക്ക്. പക്ഷെ ആ പോക്ക് ഫലം കണ്ടില്ല. ഇഷാനി ഇവിടെ എങ്ങുമില്ല.. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഇതിനിടക്ക് ഒരു പത്തു മുപ്പതു തവണ അവളെ ഞാൻ വിളിച്ചിട്ടുണ്ട്.. ഒടുവിൽ എന്റെ ഊഹം അവൾ കടയിൽ പോയിട്ട് ഉണ്ടാകും എന്നായി. ഒരുപക്ഷെ അവിടെ തിരക്കായത് കൊണ്ടാകും അവൾ ഫോൺ അറ്റൻഡ് ചെയ്യാത്തത്. ആശ്വസിക്കാൻ മനസ്സ്തന്നെ സ്വയമൊരു കാരണം കണ്ട് പിടിച്ചു
കടയുടെ മുന്നിൽ നൂറ് നൂറ്റിപ്പത്തിൽ വന്നു വണ്ടി ചവിട്ടുമ്പോ അവൾ അവിടെ കാണണേ എന്ന പ്രാർത്ഥന ആയിരുന്നു എന്റെ മനസ്സ് നിറയെ. കടയിൽ കയറിയ എന്റെ അടുത്തേക്ക് അവിടുത്തെ ഒരു സ്റ്റാഫ് ആണ് വന്നത്. എന്താണ് വേണ്ടതെന്നു അവരെന്നോട് ചോദിച്ചു. ഇഷാനിയെ വേണമെന്ന് പറയണം എന്ന് തോന്നിയെങ്കിലും അത് ഞാൻ വിഴുങ്ങി
‘ഇഷാനി വന്നിരുന്നോ ഇവിടെ..?
അവരോട് ചോദിച്ച ശേഷം ഞാൻ കൌണ്ടറിൽ ഇരുന്ന ചേച്ചിയുടെ മുഖത്തേക്ക് നോക്കി. അവരെന്നെ ഇപ്പൊ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. അന്ന് കടയിൽ വന്നപ്പോൾ ഇഷാനിയുടെ സുഹൃത്തെന്ന നിലയിൽ അവരെന്നെ കണ്ടതാണ്. എന്നെ നോക്കി അങ്ങേ അറ്റത്തെ ഷെൽഫുകളുടെ നേരെ അവർ വിരൽ ചൂണ്ടി. അവിടെ ഒരു മൂലയിൽ ഏതോ പുസ്തകം നോക്കി ഇരിക്കുന്നുണ്ട് ഇഷാനി. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ നടന്നു.. കൂട്ടത്തിൽ അവളുടെ ഫോണിലേക്ക് കോളും ചെയ്തു. ഫോൺ സൈലന്റ് അല്ല റിങ് ചെയ്യുന്നുണ്ട്. റിങ് കേട്ടയുടൻ അവൾ ഫോൺ കയ്യിലെടുത്തു നോക്കി. കോൾ എൻഡ് ആകുന്നത് വരെയും അവൾ ഒന്നും ചെയ്തില്ല. കട്ട് ആയി കഴിഞ്ഞു അർജുൻ അമ്പത്തിയാർ മിസ്സ് കോൾ എന്ന് നോട്ടിഫിക്കേഷൻ കാണിച്ചു ഫോണിൽ.. അമ്പത്തിയാർ മിസ്സ് കോൾ…! ഇഷാനിയുടെ ജീവിതത്തിൽ ആരും ഇതിന്റെ പകുതി പോലും തവണ അവളെ ഇങ്ങനെ വിളിച്ചിട്ടില്ല. അവളെ പറ്റി ഇത്രയും ആകുലതയോടെ അവളുടെ ആരുമല്ലാത്ത ഒരാൾ ടെൻഷൻ അടിക്കുന്നത് ഇഷാനി കൗതുകത്തോടെ കണ്ടു. കോൾ എടുക്കണം എന്ന് അവൾക്ക് തോന്നിയതെ ഇല്ല. ഓരോ തവണ മിസ്സ് കോൾ എണ്ണം കൂടുമ്പോളും താൻ ആർക്കൊക്കെയോ ഒരുപാട് വേണ്ടപ്പെട്ടവൾ ആണെന്ന് ഇഷാനിക്ക് തോന്നി തുടങ്ങി. ഒരല്പം ക്രൂരമാണെങ്കിലും അതിനപ്പുറം ഒന്നും അവൾ അപ്പോൾ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അർജുൻ അവളുടെ ഈ പ്രവൃത്തി ഒരു അവഗണിക്കൽ ആയാണ് കണ്ടത്. ഫോണിൽ നോട്ടിഫിക്കേഷൻ നോക്കി തലയുയർത്തി നോക്കിയപ്പോളാണ് ഇഷാനി അർജുൻ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത്. ഫോൺ എടുക്കാഞ്ഞ ജാള്യതയും പെട്ടന്ന് അർജുനെ കണ്ട പരിഭ്രമത്തിലും അവൾ ഒന്ന് അസ്വസ്‌ഥയായി