എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Posted on

ഞാൻ : അതല്ലടി ഞാൻ നിന്റെ ചിലവിൽ കഴിഞ്ഞാൽ ഞാൻ നാളെ നിന്റെ

വീട്ടിൽ വന്ന് എങ്ങനെ പെണ്ണ് ചോദിക്കും……..

അനു : ഏഹ് സത്യം ആണോ നാളെ വരുവോ.. നാളത്തേക്ക് വെക്കേണ്ട. ഇന്ന് അച്ഛന് കാണുമ്പോൾ ചോദിച്ചോ

ഞാൻ : നാളെ എന്ന് പറഞ്ഞാൽ ഉടനെ അല്ല കുറച്ചു നാൾ കഴിയട്ടെ….

അനു :ചോദിച്ചിട്ട് സമ്മതിച്ചില്ലേൽ എന്ത് ചെയ്യും…

ഞാൻ : അത്‌ അവരുടെ സമ്മതം ഇല്ലാതെ എനിക്ക് കഴിയില്ല…………

അനു : അപ്പൊ ഞാനോ

എടി വേറെ ആരെക്കാളും നന്നായിട്ട് നിനക്ക് അറിയാല്ലോ… ഇനി ഞാൻ നിന്നേം കൂടി നിന്റെ വീട്ടുകാരിൽ നിന്നും അകത്താനോ. അതിന് എനിക്ക് കഴിയില്ല………….. അവർ സമ്മതിക്കുന്നത് വരെ കാത്തിരിക്കാം……. വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിക്കുമ്പോൾ ഉള്ള വേദന നിനക്ക് അറിയാഞ്ഞിട്ടാണ്……..

നീ ഒരു ഭാഗ്യം ചെയ്തവൾ ആണ്…. അച്ഛൻ അമ്മ വലിയ കുടുംബം…. വിദ്യാപിയാസം ജോലി… സൗന്ദര്യം എല്ലാം ഉണ്ട് നിനക്ക്……. അതിലുപരി നല്ല ഒരു മനസ്സും ഉണ്ട്………..

അനു : സോപ്പ് ഇട്ട് സോപ്പ് ഇട്ട് എങ്ങോട്ട് ആണ്…

ഞാൻ : എങ്ങോട്ടും അല്ല നിനക്ക് 4 മണിക്കൂർ യാത്ര ഉള്ളതാ അത്‌ കൊണ്ട് ഞാൻ ക്ഷേമിച്ചിരിക്കുന്നു… മ്മ്

അനു : നമ്മുക്ക് ഇറങ്ങിയാലോ..,..എന്നിട്ട് എവിടെങ്കിലും കറങ്ങാൻ പോകാം…….

ഞാൻ : എന്നാ വാ ഇറങ്ങാം…….

അനു : നേരത്തെ ചോദിച്ചത് കിട്ടില്ലാട്ടോ……

ഞാൻ : വേണോ… . അനു : പിന്നെ വേണ്ടേ

ഞാൻ അവളുടെ തല എന്നോട് അടുപ്പിച്ചു അവളുടെ ചുണ്ടിൽ അമർത്തി ഒരുമ്മ കൊടുത്തു……. അവൾ എനിക്കും തന്നു…..

ഞാൻ : പോകാം…

അനു : പോകാം…. പക്ഷെ ഒരു കാര്യം…..ഇവിടെ ഒറ്റക്കിരുന്നു ഓരോന്ന് ചിന്തിച്ചു വിഷമിച്ചിരിക്കരുത്……. ഉറപ്പാണെൽ പോകാം… ഇല്ലേ ഞാൻ പോണില്ല………

ഞാൻ അവളെ എന്റെ നെഞ്ചിൽ കിടത്തി തലയിൽ ഉമ്മ കൊടുത്തു.. കൊണ്ട് പറഞ്ഞു…….. ആാാ സമയം ഒക്കെ കഴിഞ്ഞദിവസം നീ എന്നേ തേടി വന്നപ്പോൾ മുതൽ കഴിഞ്ഞു……….

അനു : എന്നാ വാ പോകാം

ഞങ്ങൾ താഴെ ഇറങ്ങി കാറിൽ കേറി……..

വണ്ടി എടുത്ത് ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടു……. വണ്ടി നീങ്ങി തുടങ്ങി……

കുറേ ചെന്ന് കഴിഞ്ഞപ്പോൾ മലമ്പുഴ ഡാം എന്ന ബോർഡ്‌…..20 km

ഇത് കണ്ടതും അവൾക്ക് അങ്ങൊട് പോണം…… എന്നാ ശെരി പോയി കളയാം…….

അവിടെ എത്തി…… പക്ഷെ അങ്ങോട്ട് പ്രേവേശനം അന്ന് ഇല്ലായിരുന്നു.. നിരാശയോടെ മടങ്ങി ………

എയർപോർട്ടിൽ ലോട്ട് ഇനി അതികം ദൂരം ഇല്ല സമയം 4 മണി….. കഴിഞ്ഞിരുന്നു………

ഞാൻ വണ്ടി ഒഴിഞ്ഞ ഒരു സ്ഥാലത് നിർത്തി….

ഞാൻ : ചെന്നിട്ട് വിളിക്കണം….

അനു : വിളിച്ചില്ലങ്കിൽ….

ഈ കോട്ടയം എന്ന് പറയണത് അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലല്ല

അനു : ഓ അപ്പോൾ ഫോണിൽ എടുക്കാതിരുന്നാൽ അങ്ങനെ ഒരു ചാൻസ് ഉണ്ടല്ലേ.

ഞാൻ : അഹ് അഹ് അത്‌ വേണ്ട. ഞാൻ വന്നോളാം ഇടക്ക്..

അനു : ആ പേടി വേണം….. അല്ല ഇനി എങ്ങനെ തിരിച്ചു പോകും……..

ഞാൻ : ഓ ഇപ്പോഴെങ്കിലും ചോതിച്ചല്ലോ……. ഞാൻ ബസ് നെ പൊക്കോളാം…….

എന്നാ നമ്മുക്ക് എയർപോർട്ടിൽ പോകാം……

ഞങ്ങൾ അവിടെ എത്തി . അവളുടെ അച്ഛൻ വന്ന്… ഞാൻ മാറി നിന്നു….. കണ്ടു….

പുള്ളി വന്നതും മകളെ കെട്ടിപിടിച്… സ്നേഹം പങ്കു വെച്ച്… അത്‌ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി…….. വര്ഷങ്ങളോളം ഗൾഫിൽ കിടന്നിട്ടല്ല അയാൾ വന്നത് മാസത്തിൽ ഒരിക്കൽ പോകും അവിടെത്തെ ബിസിനസ് നോക്കാൻ.. അങ്ങെനെ പോയതാ…..

പക്ഷെ മകളോടുള്ള സ്നേഹം കണ്ടൽ. തോന്നും. പോയിട്ട് കുറെ നാൾ ആയി..എന്ന് പക്ഷെ അവൾ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുന്നത് പോലെ….. ഇനി ഞാൻ കണ്ടിട്ട് എനിക്ക് ഫീൽ ആകണ്ട എന്ന് ഓർത്ത് ആണെന്ന് എനിക്ക് മനസ്സിലായി…… ഈ പെണ്ണിന്റെ ഒരു കാര്യം ഞാൻ മനസ്സിൽ പറഞ്ഞു….

അവർ കാറിൽ കേറി അവൾ ഡോർ തുറന്ന് കൈ കാണിച്ചു പോയി അവളുട അച്ഛൻ ആണ് വണ്ടി എടുത്തത്. അത്‌ കണ്ടപ്പോൾ ഒന്നുകൂടി ആശ്വാസം ആയി….

ഞാൻ തിരിച്ചു അവിടെ നിന്നും പാലക്കാട്ക്ക് ബസ് കേറി……. ബസ്സിൽ സൈഡ് സീറ്റും പിടിച്ചു…… പാട്ടും കേട്ട് ഇരുന്നു….. കുറെ നേരം മുന്നോട്ടുള്ള കാര്യങ്ങളെ പറ്റി ഒക്കെ ചിന്തിച്ചു കൂട്ടി…. എപ്പോഴോ ഉറങ്ങി പോയി …….

10 മണി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ…….. Stair കേറി മുകളിൽ ചെന്നപ്പോൾ ആണ് ഒരു കാര്യം ഓർത്തത്….. വീടിന്റെ താക്കോൽ അവളുടെ കാറിൽ ആണെന്ന്……. ശങ്കരൻ ചേട്ടന്റെ കയ്യിൽ spare ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചു കൊണ്ട്…… അവരുടെ കാളിങ് ബെൽ അടിച്ചു….

ഭാഗ്യത്തിന് അവരുടെ കയ്യിൽ വേറെ ഉണ്ടായിരുന്നു…… ഞാൻ അകത്തു കയറി ലൈറ്റ് ഇട്ടു……. കസേരയിൽ ഇരുന്നു…..

ഇന്നലെത്തെ കാര്യങ്ങൾ ഓരോന്നും മനസ്സിലേക്ക് വന്നു….. ഇന്നലെ നീ എന്തൊക്കെ കാണിച്ചേ ഞാൻ എന്നോട് തന്നെ ചോദിച്ചു………. ഈ കാര്യങ്ങൾ ഒക്കെ ആലോചിക്കുമ്പോഴും മുഖത്തു ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി നിറഞ്ഞു…..

ഫോൺ എടുത്ത് അന്നെടുത്ത ഫോട്ടോസ് ഒക്ക്കെ നോക്കി…… മ്മ് തരക്കേടില്ല ചേർച്ച ഒക്കെ ഉണ്ട് ഞങ്ങൾ തമ്മിൽ …… ഞാൻ മനസ്സിൽ പറഞ്ഞു…. അതിൽ ഒരെണ്ണം എടുത്ത് വാൾപേപ്പേരും സെറ്റ് ചെയ്തു… ഫോൺ മേശ പുറത്ത് വെച്ച് കുളിക്കാൻ പോകാൻ തീരുമാനിച്ചു……

ഫോൺ വെച്ച് എഴുന്നേറ്റത്തും അവളുടെ കാൾ മുഴങ്ങി…..

ഞാൻ : ഹലോ ഇത്ര പെട്ടന്ന് വീട്ടിൽ എത്തിയോ

വന്ന് കേറിയാതെ ഉള്ളു………

ഞാനും വന്നിട്ട് കുറച്ചു നേരം ആയി……..

അനു : എന്നാ കുളിച് വല്ലതും കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്…… ഞാൻ പോണു…

കൊള്ളാം ഇങ്ങോട് വിളിച്ചിട്ട്….. ഇങ്ങനെ ഒക്കെ തന്നെ ചെയ്യണം കേട്ടോ…..

അനു : എന്നാ കോട്ടയത്തോട്ട് വാ…….

ഞാൻ:: സത്യം പറഞ്ഞാൽ വന്നോന്നുണ്ട്…..പിന്നെ എന്തൊക്കെയോ എന്നേ ഇവിടെ പിടിച്ചു നിർത്തുന്നു….

അനു : പേടിക്കണ്ട എല്ലാം ശെരിയാകും……

ഞാൻ : മ്മ് ശെരിയായാൽ മതിയായിരുന്നു….. അതൊക്കെ പോട്ടെ ഇന്ന് ഞാൻ ആരെ കേട്ടപ്പിടിച്ചു കിടക്കും…….

അനു : ഞാൻ അവിടെ ഉണ്ടെന്ന് കരുതി കിടന്നോ……

ഞാൻ : മ്മ് ശെരി…. എന്നാ ചെല്ല് യാത്ര ക്ഷീണം കാണും കിടന്ന് ഉറങ്ങിക്കോ.. നാളെ രാവിലെ വിളിക്കണേ……

അനു : എന്നാ നാളെ വിളിക്കാം…….

രണ്ട് ആഴ്ച ആകാറായി അവൾ പോയിട്ട്.. അവളെ കാണാൻ ഉള്ള മോഹം മനസ്സിൽ കൂടി കൊണ്ടിരുന്നു……

അവൾക്ക് ഡ്യൂട്ടി ഉള്ള ദിവസം… Op ടൈം കഴുമ്പോൾ തുടങ്ങുന്ന ഫോൺ വിളി അവസാനിക്കുന്നത് രാത്രി ഏറെ വൈകുമായിരുന്നു……രാവിലെ 8 മണിക്ക് എന്നേ വിളിച് എഴുന്നേൽപ്പിക്കും…….

അങ്ങനെ ശനിയാഴ്ച കോട്ടയേതൊട്ട് പോകാൻ തീരുമാനിച്ചു……. അവളോട് പറഞ്ഞില്ല…. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് അവൾ വിളിച്ചതും ഇല്ല. ഞാൻ വിളിച്ചിട്ട് ഫോൺ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല……. വാട്സാപ്പിൽ മെസ്സേജ് അയച്ചു റിപ്ലേ ഇല്ല………. രാവിലെ വിളിക്കും എന്ന് വിചാരിച്ചു കിടന്ന് പക്ഷെ അന്ന് ഉറങ്ങാൻ പറ്റീല്ല……

രാവിലെയും അവൾ വിളിച്ചില്ല……. അന്ന് നേരത്തെ എഴുനേറ്റ്… ട്രെയിനിൽ പിടിച്ചു കോട്ടത്തേക്ക്……….

ട്രെയിനിൽ ഇരിക്കുമ്പോഴും അവൾ എന്താ ഫോൺ എടുക്കാതെ…. ഒന്ന് കൂടെ വിളിച്ചു ഈ സമയം അത്‌ സ്വിച്ച് ഓഫ്‌ ആയിരുന്നു…….

അഞ്ജനയെ വിളിച് നോക്കാം ഹോസ്പിറ്റലിൽ ഉണ്ടെകിൽ കിട്ടുമല്ലോ…. അവളുടെ നമ്പർ ഞാൻ അന്ന് സേവ് ചെയ്തിട്ടില്ലായിരുന്നു. ട്രൂ കാളർ നോക്കി നമ്പർ കണ്ടുപിടിച്ചു വിളിച്ചു……

അഞ്ജന : ഹലോ ഇത് എവ്ടെണ് ഒരു വിവരവും ഇല്ലല്ലോ…..

ഞാൻ : അതല്ലടി അനു ഉണ്ടോ ഹോസ്പിറ്റലിൽ അവളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല…

അഞ്ജന : ആരാ ഡോക്ടർ ആണോ

അതെ

അഞ്ജന : അനു വോ അത്‌ എന്ന് തുടങ്ങി

ഞാൻ : എടി നീ കാര്യം പറ കണ്ടോ ഞാൻ ഇച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്…

അഞ്ജന : എടാ ഇന്നലെ ഒരു ആക്‌സിഡന്റ് ഉണ്ടായി. ഡോക്ടർ വണ്ടി പാർക്ക്‌ ചെയ്ത് വരുന്ന വഴി ബൈക്കിൽ വന്ന രണ്ടുപേർ ബാഗും മാലയും പൊട്ടിക്കാൻ ശ്രെമിച്ചു…….അവർ താഴെലേക്ക് വീണു ഇപ്പൊ കുഴപ്പമില്ല ബാഗ് നഷ്ടപെട്ട ഫോൺ അതിൽ ആയിരുന്നു…. ഇടത് കയ്യിൽ ചെറിയ ഫ്രക്ചർ ഉണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെക്ക് പോയി രാവിലെ തന്നെ…

ഞാൻ അ നിമിഷം ഒന്ന് സ്തംഭിച്ചു പോയി…… ഫോൺ കട്ട്‌ ചെയ്തു……

ട്രെയിൻ എത്രയും പെട്ടന്ന് കോട്ടയത്തു എത്താൻ വേണ്ടി കൊതിച്ചു……… പക്ഷെ നമ്മൾ അത്യാവശ്യത്തിന് എവിടേലും പോയാൽ അന്ന് എങ്ങും ഇല്ലാത്ത മുടക്കം ആണല്ലോ വരാറുള്ളത്…..1 മണിക്ക് എത്തണ്ട ട്രെയിൻ എത്തിയപ്പോൾ 3 മണി ആയി………

കോട്ടയത്തു ചെന്ന്…….. ഓട്ടോ പിടിച്ചു അവളുടെ വീടിനു മുമ്പിൽ ചെന്ന്….പക്ഷെ എങ്ങനെ ആ വീട്ടിലോട്ട് ചെല്ലും ആരാണെന്നു പറയും…. വേറെ ഒരു വഴിയും ഒന്നും മനസ്സിലോട്ട് വരുന്നില്ല….

ഞാൻ ഫോൺ എടുത്ത് അഞ്ജനെയെ വിളിച്ചു…

ഞാൻ : എടി നീ എവിടെ….

ഞാൻ വീട്ടിൽ ഉണ്ട്….

നീ ഒന്ന് പെട്ടന്ന് റെഡി ആകു നമ്മുക്ക് അവളുടെ വീട് വരെ പോകാം.. ഞാൻ ഒറ്റക് എന്തും പറഞ്ഞു ചെല്ലും………

അഹ് വാ ഞാൻ വരാം… ഞാൻ ഓട്ടോ പിടിച്ചു……….. അവളുടെ വീട്ടിൽ എത്തി… അപ്പോഴേക്കും അവൾ റെഡി ആയി നിന്നിട്ടുണ്ടായിരുന്നു…..

ഞങ്ങൾ ഓട്ടോയിൽ കേറി അവളുടെ വീടിനു മുമ്പിൽ എത്തി….

ഞാൻ : എടി ഞാൻ നിന്റെ ചേട്ടൻ ആണെന്ന് പറഞ്ഞാൽ മതിയാട്ടോ……….

71640cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Leave a Reply

Your email address will not be published. Required fields are marked *