എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Posted on

ഫോൺ എടുത്ത് നോക്കി ഒരു വിവരവും ഇല്ല …………

ഹോസ്പിറ്റലിൽ ചെന്ന് അന്വേഷിക്കാം എന്ന് കരുതി രാവിലെ ഹോസ്പിറ്റലിൽ ചെന്ന്……..

റിസപ്ഷൻ ഇൽ ഇരിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു………

ഡോക്ടർ അനുപമ പണിക്കർ ഉണ്ടോ ഇന്ന്…..

സർ മാഡം റിസൈൻ ചെയ്തല്ലോ 2 ആഴ്ച ആയി…..ഞാൻ പ്രേതീക്ഷിച്ച മറുപടി ആയിരുന്നു അത്‌……

ഞാൻ 5 നിലയിലെ അവളുടെ മുറിയിൽ ചെന്ന്……. അവിടെത്തെ ബോർസ്

മാറ്റിയിരുന്നു……

ഡോക്ടർ സിനി മാത്യു…………

അവസാന പിടിവള്ളിയും നഷ്ടമായി.. എന്ന് ഞാൻ മനസ്സിലാക്കി…. ……..

2 ആഴ്ച ആയി ജോലിക്ക് പോയിട്ട്.. അവിടെ വേറെ സ്റ്റാഫ്‌ നെ എടുത്തു എന്ന് ആണ് ഞാൻ അറിഞ്ഞത്…….

അല്ലെങ്കിലും ഒന്നും ചെയ്യാൻ ഉള്ള മനസ് ഇല്ലായിരുന്നു………. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല 80 കിലോ തൂക്കം ഉണ്ടായിരുന്ന ഞാൻ 60 കിലോ ആയി ചുരുങ്ങി…. രണ്ടാഴ്ച കൊണ്ട്……….

എല്ലാ ദിവസവും അവളുടെ വീട്ടിൽ പോകും…….. സെക്യൂരിറ്റി ടെ വായിൽ നിന്നും പതിവ് പല്ലവി തന്നെ…… അവളുടെ അച്ഛനെയോ ചേട്ടനെയോ കണ്ടായിരുന്നെങ്കിൽ എന്തെങ്കിലും അറിയാം ആയിരുന്നു………

ഫോൺ എടുക്കുമ്പോൾ തന്നെ വാൾ പേപ്പറിൽ അവളിടെ ഫോട്ടോ കാണുമ്പോൾ…….. ഉള്ളിൽ ഒരു വിങ്ങൽ ആണ്….

പാവം ഇപ്പൊ എവിടെയാണോ………. എന്തോ …..

ദുബായിൽ പോയി തിരക്കണം എന്നുണ്ട്. പക്ഷെ എങ്ങനെ പാസ്പോർട്ട്‌ ഇല്ല. കയ്യിൽ കാശും ഇല്ല…….. അവിടെ ചെന്നാൽ എങ്ങോട് പോണം എന്ന് പോലും അറിയില്ല……..

പലവെട്ടം ജീവിതം അവസാനിപ്പിച്ചാലോന്ന് വരെ ചിന്തിച്ചു….. പക്ഷെ അവൾക്ക് കൊടുത്തൊരു വാക്ക്…. അത്‌ അതിന് അനുവദിച്ചില്ല..

3 ആഴ്ച കഴിഞ്ഞു. ഇന്നത്തേക്ക്.. അപ്പോഴേക്കും മനസ്സിന്റെ ധൈര്യം എല്ലാം പോയിരുന്നു……… ആദ്യമൊക്കെ കണ്ണിൽ നിന്നും വെള്ളം വരുമായിരുന്നു………. പിന്നെ പിന്നെ അതും വറ്റി………….

കയ്യിൽ ഉണ്ടായിരുന്ന കാശ് വാടക കൊടുത്തു തന്നെ തീർന്നു……. ഒരു രൂപ ഇല്ല കയ്യിൽ…….

ലോഡ്ജന്റെ ഓണർ…… മുറി ഒഴിയാൻ ആവശ്യപ്പെട്ടു……. രണ്ടു വലിയ ബാഗും തൂക്കി പോകാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു ഞാൻ…….. അയാളുടെ കാൽ പിടിച്ചു ബാഗ് ഞാൻ അവിടെ തന്നെ വെച്ച്…… കുറച്ചു തുണി മാത്രം ചെറിയ ബാഗിൽ ആക്കി…….. അവിടെ നിന്നും ഇറങ്ങി……….

എങ്ങോട് എന്ന് അറിയില്ല…… ഭക്ഷണം കഴിക്കാൻ പോലും കാശ് ഇല്ല……. നടന്നു അവളുടെ വീടിനു മുമ്പിൽ എത്തി….

ഞാൻ ചെന്നപോലെ സെക്യൂരിറ്റി പറഞ്ഞു മുതലാളി വന്നിട്ടില്ല………..

ഞാൻ : ഞാൻ മുതലാളിയുടെ മകളെ തിരക്കിയാണ് വന്നത്……… അവർ വരുമ്പോൾ പറഞ്ഞേക്ക് ഒരാൾ ഇവിടെ വന്നിരുനെന്ന്…….

ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം ആകുന്നു…. പൈപ്പ് ഇൽ നിന്നും വെള്ളം കുടിക്കും….. ഭക്ഷത്തിന് വേണ്ടി ശ്രെമിക്കാഞ്ഞിട്ടാണ്. ശ്രെമിച്ചാൽ കിട്ടും….. കാരണം ഇത് കേരളം ആണ്…..

വിശപ്പ് അതിന്റെ കൊടുമുടിയിൽ എത്തി… ആരോടും യാചിക്കാൻ ഞാൻ

തയ്യാർ അല്ലായിരുന്നു…….. ഭക്ഷണം കിട്ടാതെ മരിച്ചാലും കുഴപ്പമില്ല….

അപ്പോൾ ആണ് ഞാൻ ഓർത്തത് മെഡിക്കൽ കോളേജിൽ ഉച്ചക്ക് ഭക്ഷണം വിതരണം ചെയ്യുo…. നേരെ കണ്ട ബൈക്കിന് ഒക്കെ കൈ കാണിച്ചു അവിടെ എത്തി….. വണ്ടി വരാൻ കാത്തിരുന്നു…………. വണ്ടി വന്നു രണ്ടു പൊതി വാങ്ങി രണ്ടു കഴിച്ചു വയറു നിറഞ്ഞു……………

അങ്ങനെ ഭക്ഷണത്തിന്റെ വിലയും അറിഞ്ഞു……… പിന്നെ അവിടെ നിന്നും റെയിൽവേ സ്റ്റേഷൻ ലോട്ട് പോകും……. അവിടെ കിടക്കും അവിടെ ആകുമ്പോൾ ബാത്രൂം ഉണ്ട്……..

പിന്നീട് എന്റെ ജീവിതാശയലി.. മൊത്തം മാറി…… രാവിലെ അവളുടെ വീടിന്റെ മുമ്പിൽ ചെല്ലും സെക്യൂരിറ്റി കൈ കൊണ്ട് വന്നില്ല എന്ന് കാണിക്കും അവിടെ നിന്നും മെഡിക്കൽ കോളേജിലോട്ട്…..ഭക്ഷണം കഴിക്കും തിരിച്ചു അവിടെ നിന്നും റെയിൽവേ സ്റ്റേഷനലോട്ട്……. ഇതൊക്കെ തന്നെ ഇപ്പോഴത്തെ പണി………….

ഒരു മാസവും രണ്ടാഴ്ചയും കഴിഞ്ഞു…….. പയ്യെ എന്റെ ഓർമകൾ എല്ലാം മങ്ങി തുടങ്ങി………. ഞാൻ മനസ്സിലാക്കി……. ഇനി അവൾ വരില്ല………. എന്റെ ജീവിതം ഇങ്ങനെ ഒക്കെ തന്നെ…….. ആയിരിക്കും ഇനിയുള്ള കാലം…….. എവിടെ ആയാലും ജീവനോടെ ഉണ്ടല്ലോ. എന്നെങ്കിലും കാണാം എന്ന് വിശ്വസിച്ചു………

എപ്പഴോ ഇതിൽ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത മനസ്സിൽ തുടങ്ങി…….

വീണ്ടും.. ജോലി തേടി ഇറങ്ങി….. അവസാനം കിട്ടി അത്‌ ഒരു ഹോട്ടലിൽ ആയിരുന്ന… ഭക്ഷണവും താമസവും ഫ്രീ മാസം 15000 രൂപ ശമ്പളം…… അവളുടെ വീടിനടുത്തു തന്നെ ആണ് ഹോട്ടൽ……

അത്‌ എനിക്ക് ഒരു പ്രേതീക്ഷ തന്നു….. എന്റെ പതിവ് കാര്യങ്ങൾ എല്ലാം നടന്നിരുന്നു…

പക്ഷെ ഹോട്ടലിലെ ചൂടും പുകയും എന്റെ രൂപം തന്നെ മാറ്റിയിരുന്നു……. ഉടുപ്പിന് വെളിയിൽ വരുന്ന ഭാഗം മുഴുവനും കറുത്ത്….. ഉള്ളിൽ വെളുപ്പും……. മൊത്തത്തിൽ രണ്ടു പെയിന്റ് അടിച്ച പോലെ….. ബംഗാളി കളുടെ കൂടെ താമസം……..

അന്ന് ആണ് അവരെ അടുത്ത് അറിഞ്ഞത്……. അവിടെ ഒരു ബംഗാളി കൂട്ടുകാരനെയും കിട്ടി……. ബംഗാളി എന്ന് പറഞ്ഞാൽ ആന്ധ്രാ യിൽ ആണ് അവന്റെ വീട് …….. നമ്മൾ പൊതുവെ അവരെ അങ്ങനെ ആണല്ലോ വിളിക്കുന്നത്………

ആന്ധ്രാ പ്രേദേശിലെ വലിയ ഒരു ബ്രാഹ്മണ കുടുബത്തിൽ ജനിച്ചവൻ….. അച്ഛൻ മരിച്ചതോടു കൂടി അവനെയും അവന്റെ അമ്മയും ആനിയത്തിയെയും…. അച്ഛന്റെ വീട്ടുകാർ ഇറക്കിവിട്ടു…… വിദ്യാപിയാസം ഉണ്ടായിട്ടും ജോലി കിട്ടാഞ്ഞിട്ടാണ് കേരളത്തിലോട്ട് വന്നത്……..

മറ്റു ബംഗാളി കളിൽ നിന്നും അവൻ വ്യത്യസ്‌തൻ ആയിരുന്നു….. അവന്റെ അവസ്ഥായെല്ലാം അവന്റെ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു….

മാസം 15000 രൂപ…. അത്‌ മുഴുവൻ അവൻ വീട്ടിലോട്ട് അയച്ചു കൊടുക്കും….

അവിടെ അവർക്ക് വാടക അനിയത്തിയുടെ പഠനം അതിനൊന്നും വേറെ വഴിയില്ല…….. എനിക്കും മാസം 15 കിട്ടും എനിക്ക് അതിൽ 5 ന്റെ ആവശ്യം ഉള്ളു ബാക്കി ഞാൻ അവൻ കൊടുക്കും ആദ്യം ഒന്നും അവൻ മേടിച്ചില്ല പിന്നീട് അനിയത്തിക്ക് ഫീ കൊടുക്കാൻ വന്നപ്പോൾ എന്നോട് കടം ചോദിച്ചു…..അന്ന് മുതൽ ഞാൻ അവൻ കൊടുക്കും….

2 മാസം കഴിഞ്ഞു…… അവടെ ജോലി തുടങ്ങിട്ട്.. അവളെ പറ്റി ഒരു വിവരവും ഇല്ലാതായിട്ട് 3 മാസം………

ഇപ്പോഴും ഞാൻ വീടിന്റെ വാതിൽക്കൽ ചെല്ലും…….

ഒരുദിവസം പ്രേതീക്ഷ എല്ലാം നഷ്ടപെട്ട ആണ് ഞാൻ ചെല്ലുന്നത്…..

അന്നും പ്രേത്യകിച് ഒന്നും നടന്നില്ല…….

പക്ഷെ വേറെ ഒരു കാര്യം അന്ന് നടന്നു…..

അന്ന് എനിക്ക് ഒരു കാൾ വന്നു……… സാധാരണ അവൾ വിളിക്കാതായതിൽ പിന്നെ കസ്റ്റമർ കെയർ ആണ് എന്റെ ഫോണിൽ വിളിക്കുന്നത…… അന്ന് പതിവില്ലാതെ ഒരു നമ്പർ…….

ഞാൻ : ഹലോ

അർജുൻ അല്ലെ

ഞാൻ : അതെ

ഞാൻ സാബു ഞങ്ങൾ ഇപ്പൊ കോട്ടയത്തു ഉണ്ട് ഇപ്പൊ എവിടെ ഉള്ളത്… ഒന്ന് കാണണമായിരുന്നു

ഞാൻ : നിങ്ങൾ ആരാ എന്താ കാര്യം…..

സാബു : നേരിട്ട് പറയാം……

ഞാൻ ഹോട്ടലിന്റെ അഡ്രെസ്സ് കൊടുത്തു………….

അവർ അങ്ങൊട്ക്ക് വരാം എന്ന് പറഞ്ഞു……..

ഞാൻ ഹോട്ടലിൽ നിന്നും ഇറങ്ങി ആൾ ഒഴിഞ്ഞ ഒരു സ്ഥാലത്തേക് മാറിനിന്നു…..

ഒരു കാർ വന്നു നിന്നു……..ഞാൻ അടുത്തോട്ടു ചെന്നതും…… ഒരു തിരുവസ്ത്രം അണിഞ്ഞ ഒരു സ്ത്രീ പുറത്തേക് ഇറങ്ങി…. ഒരു 65 വയസ്സ് കാണുമായിരിക്കും…….

നേരെ എന്നേ കെട്ടിപിടിച് കരയൻ തുടങ്ങി.. എന്താ നടക്കുന്നത് പോലും എനിക്ക് അറിയില്ല………

ഞാൻ കൂടെ വന്ന അആളെ നോക്കി…… നിന്നെ 3 വയസുവരെ വളർത്തിയത് അവർ ആണ് എന്ന് അയാൾ പറഞ്ഞു…..

എനിക്ക് പ്രേതേകിച് ഒന്നും തോന്നില്ല……. എന്നേ നിർബന്ധിച്ചു കാറിൽ കേറ്റി ആരും ഒന്നും മിണ്ടിയില്ല…. ആ മദർ എന്റെ കയ്യിൽ നിന്നും പിടിവിട്ടില്ല………

ഞാൻ : ചേട്ട എന്നേ ഹോട്ടൽ ഇറക്കിയേക്……

മദർ : മോനെ രണ്ടു ദിവസം ഞങ്ങളുടെ കൂടെ വാ എന്നിട്ട് മോൻ പൊയ്ക്കോ……

ഞാൻ : ഇല്ല അത്‌ ശെരിയാകില്ല……..

അവസാനം അവർ കാൽ പിടിക്കാൻ വരെ തുനിഞ്ഞു…. പിന്നെ സമ്മതിക്കാതെ രെക്ഷ ഇല്ല …..

ആ കാർ ചെന്ന് നിന്നത്…. വാഗമൺ അടുത്ത് ഒരു തോട്ടത്തിന് സൈഡിൽ ഉള്ള ഒരു വീട്ടിൽ ആയിരുന്നു………

എന്നോട് ഇറങ്ങാൻ പറഞ്ഞു……. വീട്ടിലെക്ക് വിളിച്ചു……

ഞാൻ ഉള്ളിൽ കേറി ഇരുന്നു….. അതും ഒരു വലിയ വീട് ആയിരുന്നു……..

അവർ ഉള്ളിലേക്ക് പോയി ഒരു ബുക്ക്‌ പോലത്തെ എന്തോ കൊണ്ടുവന്നു ……

എന്നിട്ട് പറഞ്ഞു

എന്റെ പേര് ത്രേസ്യ ഇത് എന്റെ അനിയൻ സാബു……. ഞാൻ കുട്ടികനത്തിനടുത്തുള്ള കോൺവെന്റിൽ.. ആയിരുന്നപ്പോൾ ആണ് മോനെ നിന്നെ അവിടെത്തെ ഫാദർ ഞങ്ങളെ ഏൽപ്പിക്കുന്നത്…… ഞങ്ങൾ 25 പേര് ഉണ്ടായിരുന്നു…….അവിടെ നിന്റെ 3 വയസ്സുവരെ ഞങ്ങൾ ആണ് നിന്നെ വളർത്തിയത്………

എന്നിട്ട് അവർ ആ ആൽബം എന്റെ കയ്യിൽ തന്നു…….

ഞാൻ അത്‌ തുറന്നു…… ശെരിയാ അതിൽ മുഴുവനും എന്റെ കുട്ടികാലത്തെ ഫോട്ടോകൾ ആയിരുന്നു……. എന്റെ മുമ്പിൽ ഇരിക്കുന്നവരെ അതിൽ നിന്നും പെട്ടന് തിരിച്ചറിയാമായിരുന്നു…. അവർക്ക് അതികം മാറ്റം ഒന്നും ഇല്ല…..

പക്ഷെ അതിൽ കുറെ തിരുവസ്ത്രം അണിഞ്ഞ സ്ത്രീ കൾ എന്നേ എടുത്ത് നിൽക്കുന്ന ഫോട്ടോ.. അത്‌ എല്ലാം ദൈവത്തിന്റെ മാലാഖ മാർ ആയിരുന്നു……. അതിൽ ഏറ്റവും കൂടുതൽ…… ഫോട്ടോ എന്റെ മുമ്പിൽ ഇരിക്കുന്നവർ ആയിട്ടുള്ളത് ആയിരുന്നു

പക്ഷെ എന്റെ ഉള്ളിൽ അങ്ങനെ ഒരു ഓർമ പോലും ഇല്ല ……..

അതിൽ ഒരു ഫോട്ടോ പോലും ഞാൻ ഒറ്റക്ക് നിൽക്കുന്നത് ഇല്ലായിരുന്നു.. എല്ലാം ആരുടേങ്കിലും ഒക്കെ കയ്യിൽ അല്ലേൽ തോളിൽ.. ഇതൊക്കെ കണ്ടപ്പോൾ തീർന്നപ്പോൾ എന്റെ കണ്ണും നിറഞ്ഞു………

വീണ്ടുo ആരൊക്കെയോ കിട്ടിയത് പോലെ……… പക്ഷെ അവൾക് പകരം ആയിരുന്നില്ല…..

എന്നിട്ട് ആ അമ്മ പറഞ്ഞു…….

മോനെ നിന്നെ ഞങ്ങൾ ആർക്കും കൊടുക്കില്ല എന്ന് തീരുമാനിച്ചത് ആയിരുന്നു….. അവിടെ എല്ലാവർക്കും നിന്നെ ഇഷ്ടമായിരുന്നു…….

പക്ഷെ ഒരു ദിവസം അവർ നിന്നെ ദത്ത് എടുക്കാൻ വന്നത്…….. ആദ്യം ഞങ്ങൾ സമ്മതിച്ചില്ല…… പിന്നെ നിനക്ക് ഒരു അച്ഛനെയും അമ്മയെയും കിട്ടുമല്ലോ എന്ന് ഓർത്ത്.. മനസ്സില്ല മനസ്സോടെ നിന്നെ അവർക്ക് കൊടുത്തു…..

അന്ന് തൊട്ട് ഇന്ന് വരെ നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല… നിന്നെ കാണാൻ വരാത്തത്തും.. നീ ഇതൊന്നും ഒരിക്കലും അറിയരുത് എന്നുള്ളത് കൊണ്ട് ആയിരുന്നു……

പക്ഷെ അവർ അന്ന് ഞങ്ങൾക്ക് തന്ന വാക്ക് തെറ്റിച്ചു……. അവർ നിന്നോട് ഇങ്ങനെ ചെയ്യുമെന് ആരും കരുതിയില്ല………ഒരു പക്ഷെ അവർക്ക് ഒരു കുട്ടി ഉണ്ടായപ്പോൾ എങ്കിലും നിന്നെ ഞങ്ങൾക്ക് താരമായിരുന്നു

കഴിഞ്ഞ ദിവസം… ഈ ആൽബം എടുത്ത് നോക്കിയപ്പോൾ നിന്നെ ഒന്ന് കാണണം എന്ന് തോന്നി……..പിറ്റേന്ന് ഞങ്ങൾ അവരുടെ വീട്ടിൽ എത്തി…. അപ്പോൾ ആണ് കാര്യങ്ങൾ ഒക്കെ അറിയുന്നത്…..

ഇതും പറഞ്ഞു അവർ കരയൻ തുടങ്ങി….

എന്നിട്ട് ഒരു മുറിയിൽ കൊണ്ട് വന്ന് ആക്കി…..

എന്ത് ചെയ്യണം തിരിച്ചു പോണോ…… അറിയില്ല…….

ഞാൻ അന്ന് നന്നായി ഒന്ന് കുളിച്ചു…… കുറെ നാൾ ആയി. മര്യാദക്ക് ഒന്ന് കുളിച്ചിട്ട്…… ഹോട്ടലിൽ വെച്ച് പേരിനൊരു കുളി……അതിൽ കൂടുതൽ ഒന്നും ഇല്ലായിരുന്നു….

കുളിച് ഒരു തോർത്തും ഉടുത്ത മുറിയിൽ വന്ന്.. അവിടെ വലിയ ഒരു കണ്ണാടി ഉണ്ടായിരുന്നു …………..

ഞാൻ ആ കണ്ണാടി നോക്കി……. ഒന്ന് കുളിച്ചപ്പോഴേക്കും………… ചെറുതായിട്ട് ഒന്ന് വെളുത്തു…..,.. പക്ഷെ ക്ഷീണം എടുത്ത് അറിയാമായിരുന്നു………..

ഞാൻ അവിടെ നില്കാൻ തീരുമാനിച്ചു വേറെ ഒന്നും കൊണ്ടല്ല.. അവർ വഴി അവളുടെ വീട്ടിൽ ചെന്ന് സംസാരിക്കാൻ…

വേറെ ആരും ഇല്ലല്ലോ…..

കട്ടിലിൽ പുതിയ ഒരു ട്രാക്ക് സുയ്‌റ്റും ടി ഷർട്ടും കിടപ്പുണ്ട്…… ഞാൻ അത്‌ എടുത്തിട്ട്……. വീടിനു വെളിയിൽ ഇറങ്ങി …..

ഞാൻ കാണുന്നത് ഞാൻ ഇട്ടിരുന്ന മുഷിഞ്ഞ ഡ്രസ്സ്‌ അവർ രണ്ടു പേരും കൂടെ കത്തിച്ചു കളയുന്നു….

ഞാൻ അടുത്തോട്ടു ചെന്ന്………

മദർ : ഇനി എന്തിനാ മുഷിഞ്ഞത് അല്ലെ………

എനിക്ക് തിരിച്ചു പോണം……

മദർ : പോകാം കുറച്ചു നാൾ കഴിയട്ടെ….. വാ ഭക്ഷണം കഴിക്കാം……..എന്നും പറഞ്ഞു എന്റെ കയ്യിൽ പിടിച്ചോണ്ട് പോയി ……….

ഡൈനിംഗ് ടേബിൾ നിറയെ ഭക്ഷണം……. ഞാനും മദരും സാബു ചേട്ടനും… ഇരുന്നു…. ഞാൻ അധികം ഒന്നും കഴിച്ചില്ല……….

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ ആ ആൽബം എടുത്ത് വരാന്തയിൽ വന്നിരുന്നു………. കൂടെ മദരും സാബു ചേട്ടനും വന്ന്……..

ഞാൻ ഓരോന്നും വീണ്ടും സൂക്ഷിച് നോക്കി….. മദർ അതിലുള്ള

ഓരോരുത്തരെയും പരിജയ പെടുത്തി….. തന്നു 25 അമ്മമാർ എനിക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞു

പക്ഷെ ഇന്ന് 20 പേര് ജീവനോടെ ഉള്ളു……..

ഞാൻ : ഇത് ആരുടെ വീട് ആണ്……

സാബു ചേട്ടൻ ആണ് മറുപടി പറഞ്ഞത്….

ഇത് ഞങ്ങളുടെ തറവാട് ആണ്……ഞങ്ങൾ 6 പേരും അച്ഛനും അമ്മയും ആയി താമസിച്ച വീട്……

അച്ഛൻ ഇവിടിടുത്തെ ഒരു പ്രേമണി ആയിരുന്നു ……20 മത്തെ വയസ്സിൽ ത്രേസ്യേച്ചി മഠത്തിൽ ചേർന്നതും അപ്പൻ…. പുറത്താക്കി…..

പിന്നെ ചേച്ചി മഠത്തിൽ തന്നെ ആയിരുന്നു……………. പിന്നീട് അപ്പന്റെ പിണക്കം ഒക്കെ മാറി……. പണ്ട് നിന്നെയും കൂടി രണ്ടു ദിവസം ചേച്ചി ഇവിടെ വന്ന് നിന്നിട്ടുണ്ട്………

അപ്പന് നിന്നെ ഇഷ്ടം ആയിരുന്നു…….. പെട്ടന്ന് എല്ലാരോടും അടുക്കുന്ന പ്രെകൃതം ആയിരുന്നു നീ….. ഞങ്ങൾക്ക് എല്ലാർക്കും അറിയാമായിരുന്നു നിന്നെ……. ഒരു ദിവസം എന്തായാലും നിന്നെ കാണാൻ വരാൻ ഇരിക്കുവാരുന്നു… പക്ഷെ അത്‌ ഇത്ര പെട്ടന്ന് ഉണ്ടാകുമെന്ന് വിചാരിച്ചില്ല……

ആ വീടിനെ പറ്റി പറഞ്ഞാൽ പഴയ തറവാട് പുതുക്കി പണിത്തത് ആണ്…. മുറ്റത്തു കിണർ.. കുറെ മരങ്ങൾ………കുറച്ചു മാറി റോഡ്.. ബാക്കി മൂന്ന് വശവും തോട്ടങ്ങൾ

പ്രകൃതി യുടെ ഒരു സംരക്ഷണം ആ വീടിനും വീട്ടുകാർക്കും ഉണ്ടായിരുന്നു..,…….

വൈകുനേരം ചായകുടിച്ചു….. ഇപ്പോഴും മനസ്സിന് ഒരു നൊമ്പരം ആയി അവളുണ്ട്…………

ആ ശബ്ദം ഒന്ന് കേൾക്കാൻ ഞാൻ കൊതിച്ചു………

അവർ എന്നേ അവിടെ ഒറ്റക് ഇരുത്തിയതേ ഇല്ല എപ്പോഴും മദർ കൂടെ തന്നെ… കാണും…….

എനിക്ക് ഒന്ന് ഉറങ്ങണം എന്നുണ്ടായിരുന്നു…….അത്‌ മനസ്സിലായിട്ടാണോ എന്താണോ…….. മദർ പറഞ്ഞു ചെല്ല് പോയി ഒന്നും ഉറങ്ങാൻ അത് കേട്ടതും ഞാൻ ആാാ മുറിയിൽ പോയി കിടന്നു പെട്ടന്ന് ഉറങ്ങി പോയി………..

ഉണർന്നപ്പോൾ 10 മണി ആയി.. കണ്ണ് തുറക്കുമ്പോൾ മദർ എന്റെ അടുത്തിരിപ്പുണ്ട്………… ഒരു കയ്യിൽ എന്റെ കൈ ചേർത്ത് പിടിച്ചു മറു കൈയിൽ ജപമാലയും ആയി പ്രാർത്ഥിക്കുന്നു………

ഞാൻ കണ്ണ് തുറന്ന് നോക്കി…….

മദർ : എഴുന്നേറ്റോ വാ ഇനി കഴിച്ചിട്ട് കിടക്കാം ഇനി……….

ഞാൻ എഴുനേറ്റ് ഹാളിലേക്ക് ചെന്ന്…… അവിടെ സാബു ചേട്ടനും വേറെ മൂന്ന് പേരും ഉണ്ടായിരുന്നു………

സാബു ചേട്ടൻ അവരെ പരിചയപ്പെടുത്തി……… ഇത് ഭാര്യ മേരി….. രണ്ടു മക്കളും ഉണ്ടായിരുന്നു……. മൂത്തവൾ ലിനി ഇളയവൾ സിനി……….

രണ്ടു പേരും എന്നെക്കാളും ഇളയത് ആയിരുന്നു…..

എല്ലാരും എന്നേ നോക്കി ചിരിച് ഞാനും ചിരിച്….. ആ നിമിഷം ഞാൻ ചിന്തിച്ചത് ഞാൻ ഇവിടെ അധിക പറ്റ് ആകുകയാണോ…..

ദൈവമേ ഓരോന്ന് നഷ്ടപ്പെടുത്തിട്ട് ഓരോന്ന് തരും……… എന്താല്ലേ…….

ഭക്ഷണം കഴിച്ചു പിന്നെയും കിടന്നുറങ്ങി……

3 മാസത്തെ ഉറക്കം ഉറങ്ങി തീർത്ത ഫീൽ ആയിരുന്നു പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ…….

ഹാളിലേക്ക് ചെന്നതും ത്രേസ്യമ്മ….. ചായയും കൊണ്ട് വന്ന്.അവർ എനിക്ക് അമ്മയായി മാറി ഇരുന്നു……

അമ്മ : ചായ കുടിച്ചിട്ട് പല്ല് ഒക്കെ തേച് കുളിച്ചിട്ട് വാ ……

ഞാൻ ചായ കുടിച് വെളിയിൽ ഇറങ്ങി…. മുറ്റത് സിനിയും ലിനിയും നിൽപ്പുണ്ട് അവർ ചെടിക്ക് വെള്ളo ഒഴിക്കുകയായിരുന്നു…………

എന്നേ കണ്ടതും രണ്ടു പേരും അടുത്തോട്ടു വന്ന്

ലിനി : അഹ് ചേട്ടൻ എഴുന്നേറ്റോ…..

ഞാൻ തിരിഞ്ഞു നോക്കി എന്നേ തന്നെ ആണോ

സിനി : നോക്കണ്ട ചേട്ടനെ തന്നെ വിളിച്ചേ….

ഞാൻ : നിങ്ങൾ ഇപ്പൊ എന്ത് ചെയ്യുന്നു…

ലിനി : ഞാൻ പിജി കഴിഞ്ഞു നിൽക്കുന്നു.

സിനി : ഞാൻ ഡിഗ്രി അവസാന വർഷം….

ഞാൻ : നിങ്ങൾക് എന്നേ നേരത്തെ അറിയോ….

ലിനി : അറിയാം കണ്ടിട്ടില്ലന്നെ ഉള്ളു മൂന്ന് വയസ്സ് വരെ ഉള്ള എല്ലാ കാര്യവും അറിയാം അമ്മമ്മ പറഞ്ഞിട്ടുണ്ട്…

ഞാൻ : എന്ത് പറഞ്ഞു…..

ലിനി : അത്‌ ഞങ്ങളും അമ്മാമ്മ ആയി വഴക്കിടും ഇടക്ക് അപ്പൊ. ഞങ്ങളോട് പറയും……. എന്റെ മകൻ വരും. എന്ന് പറയും……. ചോദിക്കാനും പറയാനും ആൾ ഉണ്ടെന്ന്.. പറയും …… അത്‌ പറയുമ്പോൾ ഒക്കെ അമ്മമ്മയുടെ കണ്ണ് നിറയും…… ചേട്ടനെ ഭയങ്കര ഇഷ്ടമാണ്……. ഞങ്ങളെ കളും ഇഷ്ടമാണ് ചേട്ടനെ അത്‌ അച്ഛൻ പറഞ്ഞും ഞങ്ങൾ കേട്ടിട്ടുണ്ട്….

സിനി :: അത്‌ മാത്രം അല്ല…. ചെറുതിലെ ചേട്ടൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയും….. അങ്ങനെ ഞങ്ങള്ക് അറിയാം……. ഇടക് ഇടക് ഇത് ഞങ്ങളോട് പറയുമായിരുന്നു…….

സാബു ചേട്ടൻ ബ്രേഷും ആയി എന്റടുത്തേക് വന്ന്…….. വാ പല്ല് തേച്ചിട്ട് വരാം…..

ഞാൻ പുള്ളിയുടെ പുറകെ പോയി തോട്ടത്തിലേക്ക് ആണ് പോയത്…..

അവിടെത്തെ കാഴ്ചകൾ ഒകെ കണ്ട് നടന്നു…….

സാബു : ഇന്ന് കുറച്ച് ആളുകൾ ഒക്കെ വരും ഇവിടെ

ഞാൻ : ആരാ എന്താ കാര്യം

സാബു : ത്രേസ്യേച്ചി പറഞ്ഞില്ലേ കൺവെൻറ് ഇൽ ഉണ്ടായിരുന്നവരെ പറ്റി…….

ഇന്നലെ മോൻ ഉറങ്ങി കഴിഞ്ഞു…… ചേച്ചി അവിടെ ഉണ്ടായിരുന്ന എല്ലാരേയും വിളിച്ചു പറഞ്ഞു…… മോൻ ഇവിടെ ഉണ്ട്…… എല്ലാരോടും വിശേഷം പറഞ്ഞു…

കിടന്നപ്പോൾ 4 മണി ആയി……. എന്നിട്ട് രാവിലെ എഴുനേറ്റു…… അവിടെ അടുക്കളയിൽ ഉണ്ട്…….

മോനെ ഞാൻ എന്റെ ജീവിതത്തിൽ എന്റെ ചേച്ചിയെ ഇത്രയും സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല……

അമ്മയാകാൻ പ്രേസേവിക്കണം എന്നില്ല മോനെ …… ചേച്ചിക്ക് നീ ഇപ്പോഴും ആ പഴയ കുസൃതികരൻ തന്നെ ആണ്…..

ഞാൻ ഒന്നും മിണ്ടിയില്ല……….. എന്ത് പറയണം എന്ന് എനിക്ക് അറിയില്ല……. എനിക്ക് അവിടെ നിന്നും പോകണം ആയിരുന്നു…………. അന്ന് തന്നെ എന്റെ പതിവ് കൾ എല്ലാം തെറ്റിയിരുന്നു……….

തിരിച്ചു വീട്ടിൽ ചെന്ന് കുളിച്ചു റെഡി ആയി ഭക്ഷണം കഴിച്ചു…….. ആ ഒരു ദിവസം കൊണ്ട് ശരീരം പണ്ടത്തെ പോലെ ആകുന്നത് പോലെ തോന്നി…..

രാവിലെ വരാന്തയിൽ ഇരുന്നു……. ഒരു ഇന്നോവ കാർ ഉള്ളിലേക്കു വന്ന് ഞങ്ങൾ എഴുനേറ്റ്… ഞാൻ അമ്മയെ നോക്കി…..

എന്റെ കയ്യും പിടിച്ചു കാറിനടുത്തോട്ട് നടന്ന്…….അതിൽ നിന്നും തിരു വസ്ത്രം അണിഞ്ഞ ഒരു സ്ത്രീ ഇറങ്ങി അവർക്ക് ഒരു 50 വയസ്സ് ഒക്കെ കാണു…… അവരും എന്നേ വന്ന് കെട്ടിപിടിച് നെറ്റിയിൽ ഒരുമ്മ തന്നു… അവരുടെ കണ്ണും നിറയുന്നുണ്ടായിരുന്നു ………….

ത്രേസ്യേച്ചി ഇവൻ അങ്ങ് വലുതായി പോയല്ലേ.. ആ കാറിൽ നിന്നും പുറകെ 4 പേര് ഇറങ്ങി ഒരു ചേട്ടനും ചേച്ചിയും രണ്ടു കുട്ടികളും… കയ്യിൽ കുറെ കിറ്റുകളും…….

വന്നവരുടെ പേര് പറഞ്ഞില്ലല്ലോ ട്രീസ….

അവരും എന്റെ കയ്യിൽ നിന്നും പിടി വിട്ടില്ല…….

ബാക്കി ഉള്ളവർ വന്ന് പരിചയപെട്ടു… ആ കിറ്റുകൾ എല്ലാം എന്റെ കയ്യിൽ തന്നു… ഞാൻ വാങ്ങില്ല…… വേറെ ഒന്നും കൊണ്ടല്ല അത്‌ എല്ലാം കൂടി ഒരാൾക്ക് പിടിക്കാൻ പറ്റില്ല……..

ആ കിറ്റുകളിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു reliance ട്രെൻഡ്സ് അത്‌ ഡ്രെസ്സുകൾ ആണെന്ന് എനിക്ക് മനസ്സിലായി……….. അവർ അത്‌ എല്ലാം എന്റെ മുറിയിൽ കൊണ്ട് ചെന്ന് വെച്ച്…..

ട്രീസമ്മ എന്റടുത്തു വന്ന് ഇരുന്നു എന്നിട്ട് ആ ആൽബം എടുത്ത് തന്നെ ഇതിൽ എന്നേ കാണിക്കാൻ പറഞ്ഞു…..

ഞാൻ അത്‌ തുറന്നു നോക്കി….. പക്ഷെ ഒരു പിടുത്തവും കിട്ടുന്നില്ല……….

71640cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Leave a Reply

Your email address will not be published. Required fields are marked *