എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Posted on

അവസാനം അവർ തന്നെ കാണിച്ചു തന്നു…… ഞാൻ അതിലേക്ക് അവരുടെ

മുഖത്തേക്കും മാറി മാറി നോക്കി……. എന്നിട്ട് ചിരിച്ചു……

ആാാ ഫോട്ടോയിൽ അവർ എന്നേ അവരുടെ തോളിൽ ഇരുത്തി രണ്ടു കൈകൊണ്ടും എന്നേ താങ്ങിപിടിച്ചു നിൽക്കുന്ന ഫോട്ടോ ഞങ്ങൾ രണ്ടു പേരും നന്നായി പോസ് ചെയ്തിട്ടുണ്ട്…….

പക്ഷെ എന്നേ ഞെട്ടിച്ചത്…. അവരുടെ ഇപ്പോഴത്തെ രൂപം ആയിരുന്നു

ഫോട്ടോയിൽ കാണാൻ അതി സുന്ദരി ആയിരുന്നു……. അവർക്ക് അന്ന് 23 ഓ 24 ഓ വയസ്സ് കാണും……

ആ തിരുവസ്ത്രത്തിൽ അവർ ശെരിക്കും ഒരു മാലാഖ ആയിരുന്നു….

ട്ട്രീസമ്മ : ത്രേസ്യേച്ചി…. ഇവന്റെ ഈ തടി വടിപ്പിക്കാം… ആ പഴേ നുണ കുഴി ഉണ്ടോന്ന് നോക്കാം…..

കുറെ നാൾ ആയി തടി വടിച്ചിട്ട്…. തടി നല്ലവണ്ണം വളർന്നിരുന്…..മുടിയും വളർന്നിരുന്നു

അമ്മ : മോളെ അവൻ ഇപ്പോഴേ എവിടെന്നു പോകാൻ നിൽക്കണേ ഇനി അതും കൂടെ ആയാൽ ചിലപ്പോൾ അവൻ ഇന്ന് തന്നെ പോയ്‌ കളയും ഞാൻ ഇന്നലെ ഓർത്തതാണ് ഇത് ……

ട്രീസമ്മ : എന്നേ നോക്കി പറഞ്ഞു…. എവിടെ പോകാൻ ആണ് ഇവിടെ നിന്നോ… ഇല്ലേ ഞങ്ങളുടെ കൂടെ പോര്….വേറെ എങ്ങോട്ടും പോകണ്ടാട്ടോ…

ഞാൻ : അതല്ല എനിക്ക് ജോലിക് പോണം….

ട്രീസമ്മ : ജോലിക് ഒന്നും പോകണ്ട……മര്യാദക് ഇവിടെ നിന്നോണം…. എന്റെ കൈ ഇൽ പിടിച്ചു കൊണ്ട് ചിരിച്ചാണ് പറഞ്ഞത്……..

ഇതിനിടക്ക് സാബു ചേട്ടൻ വന്ന് എന്നേ വിളിച് കാറിൽ കേറ്റി…. വണ്ടി എടുത്തു…

ഒരു ബാർബർ ഷോപ്പിൽ ആണ് വണ്ടി നിന്നത്…….. എനിക്ക് മനസ്സിലായി ഷേവിങ് നെ ഉള്ള പരുപാടി ആണെന്ന്……. മൊത്തത്തിൽ ഒരു കാടൻ ലുക്ക്‌ ആയിരുന്നു അപ്പോൾ……

മുടി വെട്ടി…… ക്ലീൻ ഷേവ് ചെയ്തു മീശ മാത്രം ഉണ്ട് ………. കണ്ണാടി നോക്കി സാബു ചേട്ടൻ പറഞ്ഞു……. ഇതാണ് നല്ലത്…… വാ പോകാം അവർ കാത്തിരിക്കാനെയിരിക്കും………

തിരിച്ചു വീട്ടിൽ എത്തിയതും ഞാൻ അവരെ നോക്കി ചിരിച്ചു……

ട്രീസമ്മ : ത്രേസ്യേച്ചിയെ നുണ കുഴി ഒന്നും പോയിട്ടില്ല………അ പഴയ 3 വയസ്സുകാരന്റെ നുണ കുഴി തന്നെ

ഉച്ച കഴിഞ്ഞ് ഞാൻ മുറിയിൽ ചെന്ന്…. ഫോൺ എടുത്ത് വാട്സ്ആപ്പ് നോക്കി…

ഒരു വിവരവും ഇല്ല……ഇതൊന്നും കാണാൻ അവൾ ഇല്ലല്ലോ…….. എന്റെ കണ്ണ് നിറഞ്ഞു….. പെട്ടന്ന് വാതിലിൽ മുട്ടി……… ഞാൻ കണ്ണ് തുടച്ചു തുറന്ന്….

അത്‌ അവർ രണ്ടുപേരും ആയിരുന്നു…….

ഞങ്ങൾ ഇവിടെ വന്നത് നിന്നെ കാണാൻ ആണ് അന്നേരം മുറികകത് കേറി ഇരിക്കുന്നോ……..

ഞാൻ അവരുടെ കൂടെ പുറത്തേക് ഇറങ്ങി…. മനസ്സിൽ അപ്പോഴും അവൾ മാത്രം………… മുഖം മനസ്സിന്റെ കണ്ണാടി ആണല്ലോ…… അവർക്ക് കാര്യം മനസ്സിലായി ഞാൻ സങ്കടപെട്ട് ഇരിക്കാണേനെന്ന്………

എന്നോട് പോയി ഉറങ്ങിക്കോളാൻ പറഞ്ഞു……….. ഞാൻ പോയില്ല……..

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബാക്കി 18 അമ്മമാരും എന്നേ കാണാൻ വന്ന്…. അവരും കുറെ സാധങ്ങൾ കൊണ്ട് വന്ന്……. ആ മുറിയിൽ മൊത്തം കവറുകൾ ആയി……

അതിൽ തുണി മുതൽ…… സ്വർണ്ണ മാലയും…. ഐഫോണും വരെ ഉണ്ടായിരുന്നു…. പക്ഷെ ഇതൊന്നും എന്നേ സ്വാധിനിച്ചില്ല……. ഞാൻ അത്‌ ഒന്നും തുറന്നു പോലും നോക്കിയില്ല…….

4 ദിവസം ആയി ഇവിടെ വന്നിട്ട്…… ഞാൻ അമ്മയോട് കൂടുതൽ അടുത്ത്…….

പക്ഷെ എനിക്ക് തിരിച്ചു പോകണം……. ഞാൻ അത്‌ അവരോട് പറയാൻ തീരുമാനിച്ചു………..

അന്ന് രാത്രി ഭക്ഷണം കഴിച്ചു…… എല്ലാരും ഹാൾ ഇൽ ഇരുന്നപ്പോൾ ഞാൻ….. അമ്മയുടെ അടുത്ത് ചെന്നിരുന്നു…..

ഞാൻ : ഞാൻ നാളെ പോകും തിരിച്ചു…..

അമ്മ : അതെന്താ… പോകണ്ട ഇവിടെ നിന്നോ……..ഇത് നിന്റെ വീട് ആണ്……. എന്റെ അപ്പൻ എനിക്ക് തന്നതാണ് ഇത്… എനിക്ക് ഉള്ളത് എല്ലാം നിനക്ക് ആണ്……. അത്‌ മാത്രം അല്ല ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു അമ്മ മുറിയിലേക്ക് പോയി……….

3 വലിയ ഫയൽ ആയിട്ടാണ് തിരിച്ചു വന്നത് ……………..

എന്റടുത്തു ഇരുന്നു………

അമ്മ : നിന്റെ അച്ഛൻ ആരാ അമ്മ ആരാ എന്ന് ഞങ്ങൾക്ക് അറിയില്ല……

വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് വന്നതാണ് ഇതെല്ലാം…. ഇത് നിന്റെ അമ്മയുടെ വീട്ടുകാർ നിനക്ക് ആയി തന്നതാണ്……..

രണ്ടു ഫയൽ എന്റെ കയ്യിലേക്ക് തന്നു ഞാൻ അത്‌ തുറന്ന് നോക്കി… മുഴുവൻ പ്രേമണങ്ങൾ ആയിരുന്നു അത്‌…….

ഇതിലെ സ്വത്തുക്കൾ മുഴുവൻ പാലക്കാട് ആണ്….. ഇതിലുള്ള അഡ്രെസ്സ് വെച്ച് നിനക്ക് അവരെ കണ്ടു പിടിക്കാവുന്നതേ ഉള്ളു……….. പക്ഷെ വേണ്ട മോനെ…… അവർക്ക് നിന്നെ വേണ്ടാഞ്ഞിട്ടല്ലേ……

ഒരു പത്തു തലമുറയ്ക്ക് കഴിയാൻ ഉള്ളത് ഇതിൽ ഉണ്ട് പിന്നെ എന്തിനാ ആാാ ഹോട്ടലിൽ പണിക് പോകുന്നെ……. എനിക്ക് എന്റെ അപ്പൻ തന്നത് എല്ലാം നിനക്ക് ഉള്ളതാണ് അത്‌ ഞാൻ നിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്…… അതും പറഞ്ഞു ഒരു ഫയൽ ഉം കൂടി എന്റെ കയ്യിലെക് തന്നു………

ഞാൻ പോലും അറിയാതെ അവിടെ ഞാൻ ഒരു ധനികൻ ആയി

മാറുകയായിരുന്നു……………. പക്ഷെ അത്‌ ഒന്നും കണ്ടു എന്റെ കണ്ണ് മഞ്ഞളിച്ചില്ല…….

ഞാൻ : എനിക്ക് ഇതൊന്നും വേണ്ട……. അമ്മേ……….

അമ്മ : പിന്നെ ഇതൊക്കെ ആർക്കാ……. മോനെ……ഞങൾ നിനക്ക് ഒരു കല്യാണം നോക്കട്ടെ……….. കല്യാണം കഴിയുമ്പോൾ…… എല്ലാം ശെരിയാകും…. ഇപ്പോഴത്തെ ഈ സങ്കടം എല്ലാം മാറും…… മാറും. നല്ലൊരു സുന്ദരി കുട്ടീനെ തന്നെ നോക്കാം നമ്മുക്ക്………

ഞാൻ ഒന്നും മിണ്ടില്ല ഞാൻ എഴുനേറ്റ് മുറിയിലേക്ക് പോയി……….., കട്ടിലിൽ കിടന്ന് എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു……… വാതിൽ അടക്കാൻ ഞാൻ മറന്നു പോയി……… അമ്മ ഉള്ളിലേക്ക് വന്ന്…… ഞാൻ കരയുന്നത് കണ്ടു………

അമ്മ : അയ്യേ ഇതെന്താ ചെറിയ കുട്ടികളെ പോലെ കരയുന്നെ……. ചെറിയ കുട്ടി ആയിരുന്നപ്പോൾ പോലും കരയാത്ത ആളാണോ ഈ കരയുന്നത്……. അവർ എന്റെ കണ്ണ് തുടച്ചു……………. എന്നോട് ഉറങ്ങിക്കോളാം പറഞ്ഞു…. അവർ അടുത്തിരുന്നു……

കല്യാണം വേണ്ടെങ്കിൽ വേണ്ട………പക്ഷെ നിന്റെ മനസ്സിൽ എന്തോ സങ്കടം ഉണ്ട്……ഞാൻ അത്‌ ചോദിക്കാഞ്ഞിട്ട് ആണ്….

എന്നോട് പറയാൻ പറ്റുമെങ്കിൽ പറ…… എന്തായാലും നമ്മുക്ക് പരിഹാരം ഉണ്ടാക്കാം………

ഞാൻ എഴുന്നേറ്റ് ഇരുന്നു………

ഞാൻ അവളെ കണ്ടത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞു…. ഇത് പറയുമ്പോൾ….. കണ്ണിൽ നിന്നും വെള്ളം ധാര യായി താഴേക്കു ഒഴുകി…..

അമ്മ : മോനെ നീ വിഷമിക്കണ്ട അവളെ നിനക്ക് തന്നെ കിട്ടും…… സാബു നെ കൂടാതെ എനിക്ക് 5 അനിയൻമരുകൂടി ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലേ……. അവർ എല്ലാരും ദുബായിൽ സെറ്റൽഡ് ആണ്……

അവർ വിചാരിച്ചാൽ കണ്ടു പിടിക്കാവുന്നതേ ഉള്ളു……. മോൻ ധൈര്യം ആയിട്ടു ഉറങ്ങിക്കോ നാളെ വൈകുന്നേരത്തിനുള്ളിൽ എന്തെങ്കിലും വിവരം കിട്ടും………. മോൻ ഉറങ്ങിക്കോ..

എന്നിട്ട് അമ്മ മുറിയിൽ നിന്നും പോയി….

പക്ഷെ ഞാൻ ഉറങ്ങിയില്ല അവളുടെ ഫോട്ടോയും നോക്കി കിടന്ന്……..2 മണിക്കൂർ കഴിഞ്ഞു ഞാൻ ഹാളിൽ ചെന്ന്. അവിടെ സാബുച്ചായനും അമ്മയും ഉണ്ട്…… അമ്മ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്…… എന്റെ കാര്യം ആണ് പറഞ്ഞത്……

സാബു : മോൻ പോയി കിടന്നുറങ്ങിക്കോ നാളെ നേരത്തെ എഴുന്നേക്കണം…

ഞാൻ വീണ്ടും മുറിയിൽ ചെന്ന് കിടന്ന്…. ഉറക്കം വന്നില്ല…….4 മണി ആയി…..

പിന്നേം ഹാളിൽ ചെന്ന്. അവിടെ ആരും ഇല്ലായിരുന്….. ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് ….. അമ്മ കിടക്കുന്നു ഉറങ്ങിട്ടില്ല ഒരു കയ്യിൽ കൊന്തയും ഉണ്ട് പ്രാർത്ഥിക്കുക ആയിരുന്നു……..

ഞാൻ : അമ്മേ………

അമ്മ : ഉറങ്ങില്ലേ…. വാ എന്നും പറഞ്ഞു അമ്മ അവിടെ ചാരി ഇരുന്നു…….. ഞാൻ ആ മടിയിൽ കിടന്നുറങ്ങി…….

രാവിലെ 9 മണി ആയി എഴുന്നേറ്റപ്പോൾ…… അപ്പോഴും അമ്മയുടെ മടിയിൽ തന്നെ ആയിരുന്നു…..

ഞാൻ കണ്ണ് തുറന്ന് അമ്മയെ നോക്കി…….

അമ്മ : എഴുന്നേറ്റോ വേഗം പോയി കുളിച് റെഡി ആയി വ്വാ അവരുടെ വീട്ടിൽ പോയി സംസാരിക്കാം………

ഞാൻ : ഞാൻ അവിടെ ആരും ഇല്ലമേ….

അമ്മ : നമ്മുക്ക് നോക്കാം പോയി റെഡി ആയി വാ

ഞാൻ 30 മിനിറ്റിനുള്ളിൽ തന്നെ റെഡി ആയി വന്നു……

സാബുച്ചായൻ എന്റടുത്തോട്ട് വന്ന്….

സാബു : ഇന്നലെ ചേച്ചി എല്ലാം പറഞ്ഞായിരുന്നു…. ഞാൻ എന്റെ ലിനി മോൾക് വേണ്ടി നിന്നെ ആലോചിക്കാൻ ഇരിക്കുകയായിരുന്നു……… നീ ടെൻഷൻ ആകേണ്ട അവളെ നിനക്ക് തന്നെ കിട്ടും…..

അവർ ഏത് കൊമ്പത്തെ ആളുകൾ. ആയാലും ശെരി…. അവർ എവിടെ കൊണ്ടുപോയി ഒളിപ്പിച്ചാലും…. അവളെ നിനക്ക് ഞങ്ങൾ തന്നിരിക്കും……

അത്‌ എനിക്ക് ഒരു പ്രേതീക്ഷയെകി

അപ്പോളേക്കും അമ്മയും റെഡി ആയി വന്നു…… ഞങ്ങൾ 3 പേരും കോട്ടയത്ത്‌ അവളുടെ വീട്ടിൽ എത്തി…. പക്ഷ അവിടെ ആരും ഇല്ലായിരുന്നു

സാബുച്ചായൻ ആ സെക്യൂരിറ്റി യോട് കുറെ കാര്യങ്ങൾ ഒക്കെ ചോദിച്ചു എന്നിട്ട് ഫോണിൽ ആരെയെ വിളിച് സംസാരിച്ചിട്ട് ഫോൺ എന്റ കൊണ്ട് വന്ന് തന്.

ഞാൻ : ഹലോ.

മോനെ സ്റ്റീഫൻ അങ്കിൾ ആാാ…… മോൻ ടെൻഷൻ ആകേണ്ട ഞങ്ങൾ ഇവിടെ ഉണ്ടല്ലോ അന്വേഷിക്കുണ്ട്……. വൈകുന്നേരം വിളിക്കാം എന്തെങ്കിലും വിവരം കിട്ടും ………… ഫോൺ സാബു ചേട്ടന് കൊടുക്ക്…….

ഞാൻ സാബുച്ചായനെ ഫോൺ കൊടുത്തു…… എന്നിട്ട് അമ്മേനോട് ചോദിച്ചു…..

സ്റ്റീഫൻ ആരാ…

അത്‌ എന്റെ രണ്ടാമത്തെ അനിയൻ…… അവൻ വിചാരിച്ചാൽ നടക്കും…….. വിഷമിക്കണ്ട……… എന്റെ കയ്യിൽ പിടിച്ചു….പറഞ്ഞു….

സാബുച്ചായൻ വണ്ടി എടുത്ത്…….. നമ്മുക്ക് പാസ്സ്പോർട്ടിനെ അപേക്ഷിക്കാം ഇന്ന് തന്നെ…..

എന്റെ സർട്ടിഫിക്കറ്റ് എല്ലാം.. ഹോട്ടലിൽ ആണ്…

അത്‌ ഇപ്പൊ പോയി എടുക്കാം…..

ഹോട്ടലിൽ പോയി അതെടുത്തു അപേക്ഷ കൊടുത്തു തിരിച്ചു വീട്ടിൽ വന്ന്…….

…. ഒന്ന് കുളിച്ചു… അന്ന് കുറെ നാളുകൾക്കു ശേഷം. മനസിന്റെ പാതി ഭാരം ഒഴിഞ്ഞത് പോലെ………

ഞാൻ വരാന്തയിൽ വന്നിരുന്നു അമ്മ അടുത്ത് വന്നിരുന്നു……..

അമ്മ :.. നീ വിഷമിക്കണ്ട അവൾക് ഒരു കുഴപ്പം ഉണ്ടായിട്ടില്ല…….. രാത്രി വരെ ക്ഷേമിക്ക് അവർ തിരക്കുന്നുണ്ട്……

രാത്രി ലാൻഡ് ഫോൺ റിങ് ചെയ്തു…… അമ്മയാണ് ഫോൺ എടുത്തത്……

എന്നിട്ട് എന്റെ കയ്യിൽ തന്നു…….

മോനെ ഞാനാ സ്റ്റീഫൻ അങ്കിൾ ആാാ….. അവർ ഉള്ള സ്ഥാലം കിട്ടി……. കല്യാണം ഒന്നും കഴിഞ്ഞട്ടില്ല….. ഞങ്ങൾ നാളെ പോയി സംസാരിക്കാം…… പാസ്പോർട്ട്‌ കിട്ടിയാൽ ഉടനെ തന്നെ ഇങ്ങോട് കേറി പോര് കേട്ട……

ഞാൻ ആളോട് നന്ദി പറഞ്ഞു……..

സ്റ്റീഫൻ : അതെന്തിനാ നീ ഞങ്ങള്ക് അന്യൻ ആണോ…… എന്റെ മകൻ തന്നെയാണ് നീയും……… ടെൻഷൻ ആകേണ്ട………. സമ്മധനം ആയിരിക്ക്…..

അന്ന് എനിക്ക് സന്തോഷത്തിന്റെ ദിവസം ആയിരുന്നു…….. ഫോൺ വെച്ചതും ഞാൻ അമ്മയെ കെട്ടിപിടിച്ചു……….

അന്നും ഞാൻ അമ്മയുടെ മടിയിൽ കിടന്നുറങ്ങി……….

പിറ്റേന്ന് ഉച്ചക്ക് സ്റ്റീഫൻ അങ്കിൾ വിളിച്ചു……

സ്റ്റീഫൻ : മോനെ ഞങ്ങൾ അവിടെ പോയി സംസാരിച്ചു…… അവളെ അവർ ആാാ വീട്ടിൽ നിന്നും പുറത്തേക്ക് പോലും വീട്ടിട്ടില്ലായിരുന്നു……. എല്ലാം പറഞ്ഞു റെഡി ആകിയിട്ടുണ്ട് അവൾ നിന്നെ വിളിക്കും……. പിന്നെ പണ്ടത്തെ ഒന്നും ഇല്ലാത്ത നിയല്ല ഇപ്പൊ……. അത്‌ ആണ് അവർ സമ്മതിച്ചത്……. കല്യാണം നമ്മുക്ക് ഉടനെ നടത്തം…. പോരെ….ഫോൺ ചേച്ചിടെ കയ്യിൽ കൊടുത്തേ…… ഞാൻ അമ്മയുടെ കയ്യിൽ ഫോൺ കൊടുത്തു…..

പുള്ളി പറഞ്ഞത് വിശ്വസിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല………..

അമ്മ : ഇപ്പൊ സന്തോഷം ആയ എന്റെ മോന് …..

മ്മ് ഞാൻ അമ്മയെ നോക്കി ചിരിച്ചു….

അമ്മ : ഞാൻ ഒരു കാര്യം പറഞ്ഞാൽ മോൻ സമ്മതിക്കുവോ…..

എന്താ അമ്മേ

ഇവിടെ നിന്ന് പോകരുത്…… നമ്മുക്ക് ഇവിടെ താമസിക്കാം……

ഞാൻ : ഇല്ലമേ ഞാൻ ഇനി എങ്ങും പോകില്ല……

ഞാൻ അമ്മയുടെ മടിയിൽ കിടന്ന്…….

അവളുടെ ഫോൺ നെ ആയി കാത്തിരുന്നു …….

അവസാനം അതും വന്നു……..

ഞാൻ ഫോൺ എടുത്ത് ഹലോ പറഞ്ഞതും അവിടെ നിന്നും ഒരു പൊട്ടികരച്ചിൽ ആണ് കേട്ടത്……….

കുറെ നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല……..

ഞാൻ : അനു…… കരയണ്ട……. എല്ലാം ശെരിയായില്ലേ….

അനു : ഇത്രെയും നാൾ ഇവർ എന്നേ ഈ വീടിനു പുറത്തേക്ക് പോലും ഇറക്കിയില്ല……

ഞാൻ : സാരമില്ല പോട്ടെ ഇപ്പൊ എല്ലാം ശെരിയായില്ലേ….. എന്നാ വരുന്നത് ഇങ്ങോട്ട്….

അറിയില്ല….. അവിടെ വന്നാൽ ഞാൻ ഇവരുടെ അടുത്തോട്ടു പോകില്ല ഇനി……

നീ വാ എന്നിട്ട് തീരുമാനിക്കാം……നീ ഒന്ന് കുളിച് ഫ്രഷ് ആയിട്ടു വിളിക്…….. അവളുടെ കിതപ്പ് എനിക്ക് ഇവിടെ കേൾക്കാമായിരുന്നു അതാണ് ഞാൻ അങ്ങനെ പറഞ്ഞത് ..

5 മിനുട്ട് നെ ശേഷം അവൾ വീണ്ടു വിളിച്ചു……….. പിന്നെ ഉള്ള 6 മണിക്കൂർ കൊണ്ട് 3 മാസത്തെ വിശേഷവും സങ്കടവും എല്ലാം പറഞ്ഞു തീർത്തു…….

അപ്പോൾ ആണ് അമ്മയും ലിനിയും മുറിയിലേക്ക് വന്നത്…….

അമ്മ : മതിയട ബാക്കി കല്യാണം കഴിഞ്ഞിട്ട് സംസാരിക്കാം…… ഇങ്ങ് തന്നെ ഞാൻ ഒന്ന് സംസാരിക്കട്ടെ……..

എന്നിട്ട് എന്നേ പറഞ്ഞു പുറത്തേക്ക് വിട്ടു 1 മണിക്കൂർ കഴിഞ്ഞാണ് എനിക്ക് ഫോൺ തന്നത്……..

അന്ന് രാത്രി ഞാൻ നല്ലവണ്ണം ഉറങ്ങി.

സ്റ്റീഫൻ അച്ചായൻ…… രാവിലെ തന്നെ വിളിച്…..

അവർ ഇന്ന് തന്നെ……. വരും അങ്ങോട്ട് ഞാൻ പുറകെ വരാം.. കേട്ടോ…… സാബുച്ചായൻ പോയി കല്യാണത്തിന് ഡേറ്റ് ഒക്കെ എടുത്തോളും………

അവർ നാട്ടിലെത്തി അവൾ എന്നേ വിളിച്ചു…….. വീട്ടിലോട്ട് വരുവൊന്ന് ചോദിച്ചു…..

ഞാൻ: രാത്രി വരാം എന്ന് പറഞ്ഞു….

അമ്മയോടും സാബുച്ചായനോടും കൂട്ടുകാരെ കാണണം എന്നും പറഞ്ഞു വണ്ടി എടുത്തിരിറങ്ങി……

അവർക്ക് മനസ്സിലായി കാണും….. ഞാൻ അത്‌ കാര്യമാക്കില്ല…… ആവളെ കാണണം എന്നതായിരുന്നു എനിക്ക് പ്രെധാനം

വീടിനു മുമ്പിൽ ചെന്ന് അവളെ വിളിച്ചു…….. അവൾ വന്നു……….

പഴയ ചെടികൾക്കിടയിൽ തന്നെ….. സ്ഥാലം പിടിച്ചു….. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചത കൊണ്ട് സെക്യൂരിറ്റി നെ പറഞ്ഞു വിട്ടിരുന്നു…

അവളെക്കണ്ടതും…… ഞാൻ ശെരിക്കും ഞെട്ടി….. ക്ഷീണിച് ആകെ കോലം കേട്ട്…. എന്നെക്കാളും കഷ്ടമായിരുന്നു അവളുടെ കോലം

ഒന്നും സംസാരിക്കാൻ പറ്റില്ല അത്‌ കണ്ടപ്പോൾ അവളെ കെട്ടിപിടിച് കുറെ നേരം അവിടെ ഇരുന്നു………

ഞാൻ : ഇത് എന്താ ഈ കാണുന്നെ കോലം കേട്ടല്ലോ.. നീ

അപ്പൊ നിയോ……..

അത്‌ സാരമില്ല….എങ്ങനെ ഇരുന്നേച്ച പെണ്ണാണ്……. നീ

അതൊക്കെ ശെരിയായിക്കോളും……….

ഞാൻ : അന്ന് ഉപദ്രവിച്ചോ….. അവർ…

മ്മ് ശാരീരികമായല്ല… മനസികമായി….. ഉപദ്രവിച്ചു….. ഒരുപാട്. അവർ നിന്റെ പേരിലുള്ള സ്വത്തുകളുടെ കോപ്പി വരെ മേടിച് ബോധ്യപ്പെട്ടതിനു ശേഷം ആണ് അവർ കല്യാണത്തിന് സമ്മതിച്ചത്…..

ഞാൻ : ആണോ ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ…

അനു : അതൊക്കെ നടന്നു അവർ നിന്നേ ഒന്നും അറിയിച്ചില്ല…….നമ്മുടെ കല്യാണം കഴിഞ്ഞാൽ ഞാൻ ഈ വീട്ടിലെക്ക് കേറൂല്ല…..അവർക്ക് പണം ആണ് എന്നും വലുത് …..

71640cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Leave a Reply

Your email address will not be published. Required fields are marked *