എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Posted on

വീടിനു മുമ്പിൽ ചെന്ന് കാളിങ് ബെൽ അടിച്ചു……….

ആ സമയം എനിക്ക് പേടി ഒന്നും തോന്നില്ല….. കാരണം അവളെ കാണണം എന്നായിരുന്നു മനസ്സിൽ…..

അവളുടെ അമ്മ ആണ് വാതിൽ തുറന്നത്…….

അമ്മ : ആരാ

അഞ്ജന : ഞാൻ അഞ്ജന. ഡോക്ടറുടെ കൂടെ നിൽക്കുന്ന നേഴ്സ് ആണ്..

അമ്മ : അഹ് മനസ്സിലായി അവൾ പറഞ്ഞിട്ടുണ്ട്…. വാ അകത്തോട്ടു വാ ഇത് ആരാ എന്നേ നോക്കി ചോദിച്ചു…..

അഞ്ജന : ചേട്ടൻ ആണ്. ഞങ്ങൾ ഇവിടെ അടുത്ത് വരെ വന്നതാ…. കണ്ടിട്ട് പോകാം എന്ന് വിചാരിച്ചു

അമ്മ : വാ അവൾ അകത്തുണ്ട്…….

അവർ ഒരു മുറിയിലേക്ക് കൊണ്ടുപോയി……. അവൾ നല്ല ഉറക്കം ആയിരുന്നു… അവളുടെ അമ്മ അവളെ തട്ടി വിളിച്ചു…….. അനു അനു എഴുന്നേക്ക്……

കണ്ണ് തുറന്നു എന്നേ കണ്ടതും. അവൾ ഒന്ന് ഞെട്ടി. ഇത് കണ്ട് അവളുടെ അമ്മ ഞങ്ങളെ നോക്കി…

അനു : ഇത് ആര് അഞ്ജനയോ വാ ഇരിക്ക്…. അമ്മേ ചായ എടുക്ക്…. അവൾ ആ ഞെട്ടൽ മാറ്റി സാധാരണ രീതിയിൽ പറഞ്ഞു……..

അവളുടെ അമ്മ മുറിയുടെ പുറത്തേക്ക് ഇറങ്ങിയതും…. അവൾ എന്റെ കയ്യിൽ പിടിച്ചു…….. കരയാൻ തുടങ്ങി………

ഞാൻ : കരയല്ലേ ആരെങ്കിലും വന്നാൽ തീർന്ന്…….. അവൾ വേഗം കണ്ണുതുടച്ചു…..

ഞാൻ അവളുടെ കയ്യിൽ നോക്കി അത്‌ പ്ലാസ്റ്റർ ഇട്ടിരുന്നു…… അത്‌ കണ്ടപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു……

അനു : പറഞ്ഞില്ലല്ലോ വരുന്ന കാര്യം

ഞാൻ : വിളിച്ചിട്ടി കിട്ടാതെ കൊണ്ട്.. പെട്ടന്ന് പോന്നു

അനു : ഫോൺ പോയി ചേട്ടനോട് പറഞ്ഞിട്ടുണ്ട് വാങ്ങാൻ. വരുമ്പോൾ കിട്ടും….

അവളെ കണ്ടപ്പോൾ തന്നെ മനസ്സിലെ ഭാരം ഒഴിഞ്ഞു…………

അവളുട അമ്മ ചായയും ആയി വന്ന്…… പിന്നെ അവർ ഞങ്ങളുടെ കൂടെ നിന്നത് കൊണ്ട് അധികം ഒന്നും സംസാരിക്കാൻ പറ്റീല്ല……… ഒരു മണിക്കൂർ ഓളം അവിടെ ചിലവഴിച്ചു…… ഞാൻ ഒന്നും മിണ്ടിയില്ല അവർ 3 പേരും ഒരുപാട് സംസാരിച്ചു. ഞാൻ ഇടക്കിടക്കു അവളേം നോക്കി ഇരുന്നു…….. എനിക്ക് അത്‌ തന്നെ ധാരാളം ആയിരുന്നു….

അവളുടെ ചേട്ടൻ അപ്പോഴേക്കും….. മുറിയിലേക്ക് വന്ന്. അനിയത്തിക്ക് ഉള്ള പുതിയ ഫോൺ ആയിട്ടാണ് വന്നത്…..

ചേട്ടൻ എന്നേ പോലെ ഒക്കെ തന്നെ….. ഞങ്ങൾ തമ്മിൽ എന്തോ സിമിലാരിറ്റി ഉള്ളത് പോലെ. ഒരേ പൊക്കം. ശരീര പ്രകൃതി എല്ലാം അതെ പോലെ തന്നെ….. ഒരേ പ്രായം എന്നകളും 2 മാസത്തിനു മൂപ് ഉണ്ട് അവന്

അവൻ അഞ്ജനെ യെ നേരത്തെ അറിയാമായിരുന്നു….. അഞ്ജനയോട് ചോദിച്ചു ഇത് ആരാ….

അഞ്ജന : ചേട്ടൻ ആണ്…..

അവൻ എന്നോട് ചോദിച്ചു….

പേര് എന്താ

അർജുൻ

എന്ത് ചെയ്യുന്നു……

ഒരു കമ്പനി ഇൽ സൂപ്പർവൈസർ ആണ്…..

ഇവിടെ ഇരിക് ഞാൻ ഇപ്പോ വരാം എന്നും പറഞ്ഞു. അവൾക്ക് ഫോൺ കൊടുത്തു…..

ഞങ്ങൾ ഇറങ്ങട്ടെ അഞ്ജന പറഞ്ഞു…..ഞാൻ മനസ്സിൽ അവളെ തെറി പറഞ്ഞു…..

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഞാൻ ആ വീട് ശ്രെദ്ധിച്ചത്……

ഇത് വീട് ആണോ അതോ കൊട്ടാരം ആണോ……..

ആ മതിൽ കെട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ….. അഞ്ജന പറഞ്ഞു……

എടാ നീ എന്ത് അറിഞ്ഞോണ്ട ഇതൊക്കെ……

എന്താ

അവരുടെ വീട്ടുകാർ ഒന്നും സമ്മതിക്കില്ലാട്ടോ…….. വെറുത ഇനി ഒരു പ്രശ്നം കൂടി ഉണ്ടാക്കല്ലേ………

നീ വീട്ടിലെക് പൊയ്ക്കോ… പിന്നെ ഞാൻ വന്ന കാര്യം നീ അവനോട് പറയണ്ട എന്നേ കൊണ്ട് എന്നേ കൊണ്ട് കുടിക്കാൻ കഴിയേല… ഞാൻ വിളിയ്ച്ചോളാം അവനെ……..

ഞാൻ അവളുടെ വീടിനടുത്തു തന്നെ ലോഡ്ജ് ഇൽ മുറി എടുത്തു…… അവൾ ഞങ്ങൾ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വിളിച്ചു…………

ആ മാല പൊട്ടിക്കാൻ നോക്കിയ മൈരനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയ വലിച്ചു കീറിയേനെ അപ്പോൾ….

രാത്രി 10 മണി… ഞാൻ അവളെ വിളിച്ചു…..

അനു..: എന്താണ് മാഷേ ഉറക്കൊന്നൂല്ലേ…..

ഏയ്യ് ഉറക്കം വരുന്നില്ല…… അന്നേരം ഒന്നു നേരെ സംസാരിക്കാൻ പോലും പറ്റീല്ല….. ഇപ്പൊ എങ്ങനെ ഉണ്ട് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..

അനു : എന്റെ കയ്യ് ആണ് ഒടിഞ്ഞത് കാൽ അല്ല….

അതെനിക്ക് അറിയാം.. കുറച്ചു കഴിയുമ്പോൾ ഗേറ്റ് ന്റെ അവിടെ വരുവോ……

അനു : അത്‌ വേണോ ചേട്ടനും അച്ഛനും ഓക്കേ ഉണ്ട്…… കുഴപ്പം ആകുവോ….

നീ സേഫ് ആണെങ്കിൽ എന്നേ വിളിക്ക് ഞാൻ അടുത്ത് തന്നെയാ മുരിയെടുത്തത്….

12 മണി കഴിഞ്ഞപ്പോൾ അവൾ എന്നേ വിളിച് ഗേറ്റ് ഇൽ വരുമ്പോൾ വിളിക്ക്….

ഉടനെ ഞൻ ഇറങ്ങി …..

ഗേറ്റ് നു മുമ്പിൽ ചെന്നിട്ട് വിളിച്ചു…….. അവൾ വന്നു പേടിച്ചു വിറച്ചു ആണ് വന്നത്….. ഞങ്ങൾ വീടിനു ഉള്ളിൽ മതിൽ കെട്ടിന് സൈഡിൽ നിന്നും അവിടെ കുറെ ചെടികൾ ഉള്ളത് കൊണ്ട് പെട്ടന്ന് കാണില്ല.പുറത്ത് പിന്നെ cctv യും ഉണ്ട്…..

അനു : എന്താ കാണണം എന്ന് പറഞ്ഞെ…..

ഞാൻ : ഞാൻ പിന്നെ വേറെ ആരെ കാണാനാ അവളെ കെട്ടിപിടിച്ചു നിന്നു…

ഞാൻ : ഇനി എന്നാ ഹോസ്പിറ്റലിൽ പോകണ്ടേ…..

3 ആഴ്ച്ച ഇടണം എന്നാ പറഞ്ഞെ……

ഞാൻ : കുഴപ്പമില്ല പെട്ടന്ന് മാറും.. പിന്നെ ജോലിക് ഒന്നും പോകേണ്ടട്ടോ…

ഇല്ല പോണില്ല

ഞാൻ : തിരിച്ചു പോകക്കോട്ടെ……..പാലക്കാട്ടേക്ക്

അനു : നിർബന്ധം ഉണ്ടോ പോണെന്നു….

അതല്ല പോയിട്ട്. നിന്റെ കയ്യിലെ പ്ലാസ്റ്റർ വെട്ടുമ്പോൾ ഞാൻ വരാം അത് കഴിഞ്ഞു പോകില്ല……..

അനു :: ആ എന്നാ പൊക്കോ… പെട്ടന്ന് വരണം…. ഞാൻ വീട്ടിൽ പറഞ്ഞോട്ടെ… നമ്മുടെ കാര്യം……….

വേണ്ട നീ പറയണ്ട ഞാൻ പറയാം നിന്റെ അച്ഛനോട്…..

അനു : പേടി ഒക്കെ മാറിയോ..

അതൊക്കെ എവിടെയോ പോയി…….. ഉറക്കം വരുന്നുണ്ടോ നിനക്ക്

അനു : ഇല്ല……..

ഞാൻ : എന്നാ പൊയ്ക്കോ….. അധിക നേരം നിൽക്കണ്ട നല്ല മഞ് ഉണ്ട്. ഇനി പനി കൂടി പിടിപ്പിക്കണ്ട…. ഞാൻ അവളുടെ കവിളിലും ചുണ്ടിലും നെറ്റിയിലും. എന്റെ സ്നേഹ ചുംബനങ്ങൾ നൽകി……. അവൾ തിരിച്ചും……. അവൾ വീടിനുള്ളിൽ കേറുന്നത് വരെ ഞാൻ നോക്കി നിന്നു… അവൾ അകത്തു കേറിയതും ഞാനും അവിടെ നിന്നും മടങ്ങി തിരിച്ചു മുറിയിൽ വന്നു കിടന്ന്…….

എനിക്ക് ഒരു ആപത്തു വന്നപ്പോൾ എന്റെ കൂടെ നിന്നവൾക് ഇന്ന് ഒരു അപകടം വന്നപ്പോൾ എനിക്ക് അവളുടെ കൂടെ നിൽക്കാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത് എന്റെ മനസ് നീറി……..

എപ്പോഴോ ഉറങ്ങി……………

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് തിരിച്ചു പോകാൻ ആയി റെഡി ആയിരുന്നു…

അവളുടെ വീടിനു മുമ്പിൽ ചെന്ന് വിളിച്ചു അവൾ ബാൽക്കണി യിൽ വന്ന് നിന്നു… അവളെ കണ്ടു. പോകാൻ താല്പര്യം. ഇല്ലെങ്കിലും…. പോയല്ലേ പറ്റു. ….

റെയിൽവേ സ്റ്റേഷൻ ഇൽ ചെന്ന്.. ട്രെയിൻ കേറി.,…….. ഷൊർണുർ ഇറങ്ങി ബസ് പിടിച്ചു വീട്ടിൽ എത്തി….. പക്ഷെ പിറ്റേദിവസം ജോലിക്ക് പോകാൻ ഒന്നും കഴിയേല…… പിന്നെ പോകാതിരിക്കാൻ പറ്റില്ല….. കയ്യിൽ ആകെ 2000 രൂപ ഉണ്ട്. ഇനി 15 ദിവസം കൂടി കഴിയണം ശമ്പളം കിട്ടണം എങ്കിൽ…….

മനസ്സില്ല മനസ്സോടെ പോയി….. അവിടെ പോയി അവളെയും ഫോൺ വിളിച്ചോണ്ടിരുന്നു…..

ആ 15 ദിവസം പയ്യെ ആണ് പോയത്….,… ശമ്പളം കിട്ടി…… ഒരു മാസത്തെ വാടക നേരത്തെ കൊടുത്തത് കൊണ്ട്….. ഈ പ്രാവശ്യം കൊടുക്കണ്ട.. ഞാൻ അവിടെ നിന്നും കോട്ടയത്തോട്ട് പോന്നു.. ജോലിയും ഉപേക്ഷിച്ചു……………..

കോട്ടയത്തു എത്തി….. എന്തിനാണ് ജോലി ഉപേക്ഷിച്ചത് എന്ന് എനിക്ക് അറിയില്ല………… കോട്ടയത്തു തന്നെ ഒരു ജോലി കണ്ടെത്താം എന്ന് വെച്ച്………

അന്നത്തെ ലോഡ്ജ് ഇൽ തന്നെ മുരിയെടുത്തു……. ബാഗ് ഒക്കെ അവിടെ വെച്ച് അവളെ കാണാൻ പോയി…………

വീടിനു വെളിയിൽ ചെന്ന് വിളിച്ചു…. അവൾ ബാൽക്കണി യിൽ വന്ന് കണ്ടു പോന്നു…….. രാത്രി പോകാം എന്ന് വെച്ച്… അതാകുമ്പോൾ അടുത്ത് കാണാം അല്ലോ….

സമയം തള്ളി നീക്കി ഞാൻ മുറിയിൽ ഇരുന്നു…..1 മണി ആയി രാത്രി……

ഞാൻ അവളെ വിളിച്ചു …….. അവളെ അന്ന് ഒരു പേടിയും ഇല്ലാതെ ഓടി ചാടി ആണ് വന്നത്…… ഗേറ്റ് തുറന്നു ആ ചെടികൾക്കിടയിൽ തന്നെ നിന്നു……

ഞാൻ : ഇന്ന് എന്താ ഭയങ്കര സന്തോഷത്തിൽ ആണല്ലോ…..

അനു : എത്ര ദിവസം ആയി കണ്ടിട്ട്………..

ഞാൻ : അല്ല ഇന്ന് പേടി ഒന്നുമില്ലേ…..

അനു : എന്തിന്…. വാ നമ്മുക്ക് വീട്ടിൽ പോയി ഇപ്പൊ വേണേ പറയാം…….

ഞാൻ : നിനക്ക് എന്താടി പെണ്ണെ പറ്റിയെ.. ഞാൻ അവളുടെ കയ്യ് ഇൽ ഒരു ഉമ്മ കൊടുത്തു………കൊണ്ട് ചോദിച്ചു…..

അനു : ഒന്നുമില്ല.. പിന്നെ ഇനി പോകൂല്ലല്ലോ……..

ഞാൻ : പോണെങ്കിൽ പോകാം

അനു : അങ്ങനെ ഇപ്പൊ പോകണ്ട…….. ഇനി പോയാൽ ഞാൻ തിരക്കി വരൂല്ല അത്‌ ഓർത്ത് വേണം മോൻ പോകൻ ……..

ഞാൻ : ആഹാ എന്നാ അതൊന്ന് കാണണം അല്ലോ……

അനു : വേണ്ട ഞാൻ വെറുതെ പറഞ്ഞത്….കാണാൻ ഒന്നും ഇല്ല ഞാൻ വരും….. കുട്ടികൾ കെഞ്ചുന്നത് പോലെ കെഞ്ചി……..എന്നിട്ട് എന്നേ ചുറ്റി വലിഞ്ഞു…..

ഞാനും അവളെ ചേർത്ത് നിർത്തി…………….. ….

അടുത്താഴ്ച എങ്കിലും ഇ പ്ലാസ്റ്റർ വെട്ടുവോ….,.

അറിയില്ല…. വെട്ടിയ മതിയായിരുന്നു……..

ഞാൻ : ഒരു കാര്യം ചെയ്യാം. … വാ താഴെ ഇരിക്കാം…….

അനു : അവിടെ മൊത്തം അഴുക്കാണ്….

ഞാൻ : ഡോക്ടറും വൃത്തിയും ഒക്കെ അങ് ഹോസ്പിറ്റലിൽ മതി…. വാ എന്നും പറഞ്ഞു ഞാൻ താഴെ ഇരുന്നു……. അവൾ എന്റെ മടിയിൽ ഇരുന്നു……

അനു : ഇപ്പൊ ഒരു പേടിയും ഇല്ലല്ലോ…..

ഞാൻ : എന്തിനാ പേടിക്കണേ………

മ്മ് ആരെങ്കിലും കണ്ടൽ.. മതി

കണ്ടൽ എന്താ…… ഒന്നുല്ല……..

അനു :: അച്ഛനോട് സംസാരിക്കുവോ നാളെ……..

ഞാൻ :: ഇപ്പൊ ഞാൻ ഒരു ജോലി കളഞ്ഞിട്ട് ആണ് വന്നത്….. ഇവിടെ ഒരു ജോലിക്ക് കേറിയാൽ ഉടൻ തന്നെ സംസാരിക്കാം…

അനു : അല്ല എന്താണ് ചെന്ന് പറയാൻ പോണത്..,…..

ഞാൻ : എന്ത് പറയാൻ…… മകളെ എനിക്ക് ഇഷ്ടമാണ്.. എനിക്ക് കെട്ടിച് തന്നം എന്ന് പറയും…

അനു : മ്മ് ചെല്ല് ഇപ്പൊ തന്നെ നടക്കും….. അങ്ങനെ അല്ല മകൾക്ക് എന്നേ ഇഷ്ടമാണ് എന്ന് പറ…..മകൾ എന്നേ വിടുന്നില്ലന്ന് പറ…. ബാക്കി എന്റടുത്തു ചോദിക്കുമ്പോൾ ഞാൻ പറഞ്ഞോളാം…….

ഞാൻ : നീ ഇവിടെ ഇരുന്നു ഒരുപാട് ചിന്തിച്ചു കൂട്ടുന്നുണ്ടല്ലെ… അവളുടെ മൂക്കിൽ പിടിച്ചു ഞെക്കി…….

അനു : പിന്നെ എനിക്ക് ചിന്തിക്കണ്ടേ……… അല്ല പോണില്ലേ ഇന്ന്….

ഞാൻ : എന്താ പറഞ്ഞു വിടാൻ ദൃതി ആയ……..

ആയെങ്കിൽ

ഞാൻ പോണില്ല നീ എന്ത് ചെയ്യും…….

ഒന്നും ചെയ്യില്ല ഞാൻ ഇവിടെ കിടക്കും…….

ഞാൻ : ഒരുമ്മ താടി………

അവൾ എന്റെ ചുണ്ടിൽ ഒരുമ്മ തന്ന… തിരിച്ചു ചുണ്ട് എടുക്കാൻ ഞാൻ സമ്മതിച്ചില്ല…. ഞാൻ അത്‌.. എന്റെ ചുണ്ടിനോട് ചേർത്ത് തന്നെ നിർത്തി….

കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ ആണ് ഞാൻ എവിടെ ആണെന്നുള്ള ബോധ്യം വന്നത് ഞാൻ അവളെ മാറ്റി…….

ഞാൻ : മതി മതി ചെല്ല് പോയി കിടന്നോ……

അവൾ ഒന്നും മിണ്ടാതെ നടന്നു പോയി…. വീടിനു മുമ്പിൽ എത്തിയതും.. തിരിച്ചു എന്റടുത്തേക്ക് ഓടി വന്നു……. ഒരു കൈ കൊണ്ട് എന്റെ തല താഴ്ത്തി

നെറ്റിയിൽ ഒരുമ്മ തന്നു തിരിച്ചോടി…. ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി നിന്നു…………. വാതിലിനടുത് ചെന്ന് അവൾ എന്നേ നോക്കി നിന്ന് ഉള്ളിൽ കേറാതെ…..

ഞാൻ കൈകൊണ്ട് കേറി പോ എന്ന് കാണിച്ചു………. ഞാൻ ഇറങ്ങി…. നടന്നു…… നടപ്പ് എന്ന് പറഞ്ഞാൽ…… ആരുമില്ലാത്ത രോഡിൽ കിടന്ന് അങ്ങോടും ഇങ്ങോടും ഒക്കെ ഓടി……..അന്ന് ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു………. മുറിയിൽ വന്ന്…. ഡ്രസ്സ്‌ നോക്കിയപ്പോൾ മുഴുവൻ ചെളി ഇരുന്നിടത് നിന്ന് പറ്റിയതാവും…… അത് മാറ്റി ഇട്ട് കിടന്നുറങ്ങി……..

പിറ്റേന്ന് തൊട്ട് ജോലി അന്വേഷണം ആരംഭിച്ചു ……….

പക്ഷെ ഒന്നും ശെരിയായില്ല……. അവളുടെ പ്ലാസ്റ്റരുംവെട്ടി………….. അവൾ എന്നോട് ചോദിക്കാൻ തുടങ്ങി പറയുന്നില്ലേ എന്ന്.. ഇല്ലെങ്കിൽ ഞാൻ പറയാം എന്ന്…….

.. ഞാൻ ജോലിക്ക് കേറീട്ടു പറയാം എന്ന് പറഞ്ഞു…..

പക്ഷെ ജോലി ഓട്ട് റെഡി ആയതും ഇല്ല….. കയ്യിൽ ഉള്ള കാശും തീരുന്നു ഉണ്ടായിരുന്നു….. മുറി വാടക ആയിരുന്നു താങ്ങാൻ പറ്റാത്തത്…..

അവ്ടെന്നു ഇറങ്ങണ്ടി വരും എന്ന അവസ്ഥ ആയി…… അവളോട് ഞാൻ ഇത് ഒന്നും പറഞ്ഞില്ല…..ഞാൻ അവളെ ആണ് സ്നേഹിച്ചത് അല്ലാതെ അവളുടെ അച്ഛന്റെ കാശ് അല്ല…………

അവസാനം ജോലി കിട്ടി…. റെയിൽവേ സ്റ്റേഷൻ അടുത്ത് ഒരു പ്രേമുഖ ബ്രാണ്ടിന്റെ ചെരുപ്പ് കടയിൽ….. സെയിൽസ് മാൻ ആയിരുന്നു……..

ഉദ്ദേശിച്ച ജോലി ഒന്നും കിട്ടാത്തത് കൊണ്ടും.. എന്റെ സാഹചര്യം മോശം ആയതു കൊണ്ടും എനിക്ക് അവളുടെ അച്ചോനോട് സംസാരിക്കാൻ കഴിഞ്ഞില്ല……. അവസാനം ഞാൻ മനസ്സിലാക്കി… അത്‌ ഈ അവസ്ഥാ യിൽ എന്നേ കൊണ്ട് പറ്റില്ല എന്ന്……. ഞാൻ അവളോട് ഇത് പറഞ്ഞു…….

അനു : അത്‌ സാരമില്ല ഞാൻ പറഞ്ഞോളാം………. പിന്നെ എന്നേ വീട്ടിൽ എങ്ങാനും പൂട്ടി ഇട്ടാൽ വരണേ.. തമാശ രൂപേണ അവൾ അവൾ പറഞ്ഞു….,.

ഞാൻ : ഇപ്പൊ പറയണോ…….

അനു : എന്നായാലും പറയണ്ടതല്ലേ….. ഇപ്പോഴേ അറിയട്ടെ…

ഞാൻ : നിന്റെ ഇഷ്ടം പോലെ ചെയ്…. ഞാൻ വിളിക്കാം……..

ദിവസങ്ങൾ കടന്നു പോയി അവൾ ഡ്യൂട്ടിക്ക് പോകാൻ തുടങ്ങി…….. ഡ്യൂട്ടി കഴിഞ്ഞ് എന്റെ ഷോപ്പിൽ വരും എന്നിട്ടേ വീട്ടിലെക്ക് പോകു…….. ചില നേരം അവളെ കാണുമ്പോൾ എനിക്ക് സങ്കടം തോന്നും…… മുന്നോട്ടുള്ള അവളുടെ ജീവിതo എന്ത് ആകുമോ എന്തോ……….

അടുത്ത ദിവസം…… അവളുടെ ചേട്ടൻ ഷോപ്പിൽ വന്ന്…. വേറെ ഒന്നിനും അല്ലായിരുന്നു……..ഷൂസ് നോക്കാൻ ആയിരുന്നു…… കറക്റ്റ് ആയിട്ട് ഷൂ ചോദിച്ചു കൊണ്ട് എന്റടുത്തു തന്നെ വന്ന് ഞാൻ തിരിഞ്ഞു നോക്കിയതും അവളുടെ

ചേട്ടൻ……..

ഞാൻ ചിരിച്ചു……

അവൻ : ഇവിടെ ആയിരുന്നോ വർക്ക്…..

ഞാൻ : അതെ…..

പുതിയ മോഡൽ ഷൂ ഏതാ ഉള്ളത്……… അവൻ ചോദിച്ചു……

ഞാൻ ഓരോന്നെ കാണിച്ചു കൊടുത്തു…..

അവൻ അന്ന് മേടിച്ച ഷൂ വിന്റെ വില എന്റെ 5 മാസത്തെ ശമ്പളം ആയിരുന്നു………….

അന്ന് ഞാൻ ആരാണെന്നുo1… ഞങ്ങൾ തമ്മിൽ ഉള്ള അന്തരം എന്താണെന്ന് എനിക്ക് മനസ്സിലായി………….

അന്ന് ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അവളുടെ വീട്ടിൽ ചെന്ന് സംസാരിക്കില്ല എന്ന്……,….

പക്ഷെ അടുത്ത ദിവസം അവളുടെ ഫോൺ വന്ന്

അനു : ഹലോ.. ഞാൻ വീട്ടിൽ പറഞ്ഞു…

ഞാൻ ഞെട്ടി….

എടി നിന്റെ ചേട്ടൻ ഇന്നലെ ഷൂ വാങ്ങാൻ ഷോപ്പിൽ വന്നായിരുന്നു..,…….

ഞാൻ അച്ഛനോട് ആണ് പറഞ്ഞത്……..കുഴപ്പം ഒന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കാം……

ഞാൻ :നീ വെച്ചോ ഞാൻ വിളിക്കാം…………

ഞാൻ റെഡി ആയി ഷോപ്പിലോട്ട് ഇറങ്ങി…………..

മനസ്സിൽ എന്തോ പോലെ…. ഉച്ച ആയപ്പോൾ ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു…… ഉച്ചക്ക് അവളുടെ ചേട്ടൻ വന്നു…… എന്റടുത്തേക്ക് ആണ് വന്നത്….

അവൻ : കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു…….ഫ്രീ ആണെങ്കിൽ എന്റെ കൂടെ വരാമോ….

ഞാൻ….. ഓഫീസിൽ ലീവ് പറഞ്ഞു അവന്റെ കൂടെ ഇറങ്ങി……

കാറിൽ കേറി… വണ്ടി നീങ്ങി തുടങ്ങി…… അവൻ ഒന്നും മിണ്ടിയില്ല ഞാനും മിണ്ടിയില്ല……….

വണ്ടി ചെന്ന് നിന്നത് അവരുടെ ഒരു കമ്പനി ഇൽ ആയിരുന്നു…

എന്നേ അകത്തോട്ടു വിളിച്ചു.. എന്ത് ധൈര്യത്തിലാണ് ഞാൻ പോയതെന്ന് എനിക്ക് അറിയില്ലാ…… എന്നായാലും അറിയേണ്ടതല്ലേ…… കൂടി പോയാൽ ചിലപ്പോൾ അവർ എന്നേ കൊല്ലും അതിൽ കൂടുതൽ ഒന്നും സംഭിക്കില്ലല്ലോ.. ആ ഒരു ബോധത്തോടെ ആണ് ഞാൻ പോയത്…….

ഒരു ക്യാബിൻ ഇലേക്ക് ആണ് ഞങ്ങൾ പോയത് അത്‌ അവളുടെ അച്ഛന്റെ മുറി ആയിരുന്നു…….

അവൻ : ഇരിക്ക്…. ഞാൻ അവിടെ കസേരയിൽ ഇരുന്നു…. ഇനി ഇപ്പൊ ഒന്നും മിണ്ടാതിരുന്നിട്ട് കാര്യം ഇല്ല.. അവർ എന്താ പറയുന്നത് എന്ന് നോക്കട്ടെ…..

അച്ഛൻ : കാര്യം എന്താണ് എന്ന് അറിയാമല്ലോ ഇനി അത്‌ പറയണ്ടല്ലോ…..

അവൻ ടേബിലിന് സൈഡ്ഇൽ ഇരുന്നു……

ഞാൻ :അറിയാം മുഖത്തു നോക്കി പറഞ്ഞു…

അച്ഛൻ : അവൾ നിന്റെ കാര്യം എല്ലാം പറഞ്ഞു…….. നീ ആയിട്ടു എന്റെ മോളുടെ ജീവിതo നശിപ്പിക്കരുത്……നിനക്ക് എന്ത് വേണം… നീ പറയണ തുക ഞങ്ങൾ തരാം……

ഞാൻ : എനിക്ക് ഇത് കേട്ടപ്പോൾ ചിരിയാണ് വന്നത് ചിരിച്ചു കൊണ്ട് ……ഞാൻ പറഞ്ഞു ഈ കാശ് കൊടുത്താൽ കിട്ടാത്ത പലതും ഉണ്ട് ഈൗ ലോകത്ത്…..

അച്ഛൻ : പക്ഷെ നിനക്കിപ്പോൾ ആവശ്യം പണം അല്ലെ കിടക്ക്ൻ ഒരു വീട് പോലും ഇല്ലല്ലോ….. ബുദ്ധി പരമായി ചിന്തിക്ക്… എന്നിട്ട് പറ…

ഞാൻ : ആലോചിച്ചിട്ട് തന്നെയാണ് പറയുന്നത്

അച്ഛൻ : എന്താ നിന്റെ പ്ലാൻ………

എനിക്ക് അറിയാം നിങ്ങളുടെ മകളെ കെട്ടാനുള്ള യോഗ്യത ഒന്നും എനിക്ക് ഇല്ലന്ന്…. ഒരു പക്ഷെ ഞാൻ ഇന്ന് ജീവനോടെ ഉള്ളത് തന്നെ അവൾ ആ സമയത്തു എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ആണ്…….. അത്‌ നിങ്ങൾ എത്ര കാശ് തന്നലും അതിനു പകരം ആകില്ല……. നിങ്ങളുടെ സ്വത്തോ പണമോ കണ്ടിട്ടല്ല ഞാൻ അവളെ സ്നേഹിച്ചത്……. ഒരിക്കലും അത്‌ എനിക്ക് വേണ്ട…………… നിങ്ങളെ അവളിൽ നിന്നും ആകട്ടിയിട്ട് എനിക്ക് അവളെ വേണ്ട……. വേറെ ഒന്നും കൊണ്ടല്ല…….. വീട്ടുകാരെ പിരിയുമ്പോൾ ഉള്ള അവസ്ഥാ എനിക്ക് നന്നായി അറിയാം…………. ഇനി നിങ്ങൾ തീരുമാനിക്ക് മകളുടെ ജീവിതം. ……. ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ………..

പുറത്തേക്ക് ഇറങ്ങിയതും…… കുറെ ആളുകൾ രണ്ടു സൈഡിലും നിന്ന് എന്നേ ക്രൂര ഭാവത്തിൽ നോക്കുന്നു…………..

ഞാൻ അത്‌ മൈന്റ് ചെയ്തില്ല……..

ഓട്ടോ പിടിച്ചു മുറിയിൽ എത്തി…. അവളെ വിളിച്ചു……കാര്യം പറഞ്ഞു…… അന്ന് രാത്രി പോയില്ല……..

അവളോട് ഇതിനെ പറ്റി അവർ ഒന്നും ചോദിച്ചുമില്ല പിന്നീട്…… പിന്നീടുള്ള ദിവസങ്ങളിൽ……. ഹോസ്പിറ്റലിൽ കൊണ്ട് വന്ന് ആകുന്നതും കൊണ്ട് പോകുന്നതും അവളുടെ ചേട്ടൻ ആയിരുന്നു…….. എന്റെ ഷോപ്പിലും വരാറില്ല…………. പക്ഷെ ഞാൻ അവളെ കാണാൻ ഹോസ്പിറ്റലിൽ പോകും അവൻ കാണും…………..അവൾ എന്റടുത്തു വന്ന് സംസാരിക്കും എന്നിട്ട് അപ്പൊ തന്നെ

പോകും അവൻ അത് വരെ കാറിൽ വെയിറ്റ് ചെയ്യും……..

അവൻ പ്രീതികരിക്കാത്തത് എനിക്ക് ഒരു പ്രേതീക്ഷ നൽകിയിരുന്നു……… പക്ഷെ കാലം കരുതി വെച്ചിരുന്നത് മറ്റൊന്ന് ആയിരുന്നു……….

ഒരു മാസം കൂടി കടന്നു പോയി. ഇടക്ക് ഹോസ്പിറ്റലിൽ വെച്ച് സംസാരിക്കും…… പിന്നെ ഫോണിൽ വിളിക്കും അല്ലാതെ ഒന്നും ഇല്ലായിരുന്നു……….

ഒരു ദിവസം രാത്രി അവൾ വിളിച്ചിട്ട് പറഞ്ഞു ദുബായിൽ ഉള്ള ആന്റി ടെ ഹസ്ബൻഡ് മരിച്ചു. ഞങ്ങൾ എല്ലാരും അങ്ങോട്ട്‌ പോകുകയാണ്….. വാട്സ്ആപ്പ് ഇൽ മെസ്സേജ് അയക്കാം…. അന്നേരം എനിക്കും പ്രേതേകിച് ഒന്നും തോന്നില്ല……..

പിറ്റേന്ന് മെസ്സേജ് അയച്ചിട്ടൊന്നും റിപ്ലേ ഇല്ല…… ആദ്യമായി ഞാൻ ഓർത്ത് മരിച്ച വീട്ടിൽ അല്ലെ അത്‌ കൊണ്ടായിരിക്കും മെസ്സേജ് അയക്കാത്തതു……..

രാത്രി ആയിട്ടും ഓൺലൈൻ ഇല്ല… എന്ത് വന്നാലും ഒരു വെട്ടം എങ്കിലും അവൾ എന്നേ വിളിക്കുന്നതാണ്……..

ഒരു ദിവസം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു… അവളുടെ ഒരു വിവരവും ഇല്ല……ഇന്നത്തേക്ക് ഒരാഴ്ച കഴിഞ്ഞു…

അപ്പോൾ ആണ് എനിക്ക് മനസ്സിലായത്….. അവർ മനഃപൂർവം ആണ് എല്ലാം കണ്ടില്ലന്നു നടിച്ചത്……. ബുദ്ധിപരമായി അവളെ ഇവിടെ നിന്നും മാറ്റി………

എന്തായാലും അവളുടെ വീട്ടിൽ ചെന്ന് അന്വേഷിക്കാം എന്ന് വെച്ച്….. ഞാൻ അവിടെ ചെന്ന്….

ഗേറ്റ് ഇൽ പുതിയ ഒരു സെക്യൂരിറ്റി ഉണ്ട്……

ഞാൻ : ചേട്ടാ ഇവിടെ ആരും ഇല്ലേ….

സെക്യൂരിറ്റി : ഇല്ല ആരെ കാണാനാ

ഞാൻ : ഇവിടെത്ത മുതലാളി നെ ഒന്ന് കാണാൻ ആയിരുന്നു….

സെക്യൂരിറ്റി : അവർ എല്ലാം ദുബായ് ഇൽ പോയിരിക്കുകയാണ്….. മുതലാളി യുടെ മകളുടെ കല്യാണം………. ആണ്….

അത്‌ കേട്ടതും തല പൊളിയുന്നത് പോലെ തോന്നി…..

കുറച്ചു നേരം അവിടെ നിന്നു…… കരഞ്ഞില്ല. ഒരു ജന്മത്തിൽ ഉള്ള കരച്ചിൽ ഞാൻ കരഞ്ഞു തീർത്തിരുന്നു…… തിരിച്ചു മുറിയിൽ എത്തി……….

മുറിയിൽ എത്തിയപ്പോൾ ആണ്….. ശെരിക്കും ഉള്ള ഒറ്റപ്പെടൽ ഞാൻ അറിഞ്ഞത്…….അത്‌ അന്നത്തേതിലും ഭയാനകം ആയിരുന്നു

അപ്പോഴും അയാൾ പറഞ്ഞത് ഞാൻ വിശ്വസിച്ചിരുന്നില്ല…. അവൾ സമ്മതിച്ചു കൊണ്ട് ഒരിക്കലും അത്‌ നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു………..

71640cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…2

Leave a Reply

Your email address will not be published. Required fields are marked *