എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Posted on

ഞാൻ : എന്താണ് പ്രോഗ്രാം. ഒന്നുല്ലേ ഇന്ന്

അനുപമ : അങ്ങനെ പ്രേതേകിച് ഒന്നും ഇല്ല. വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോ ചെറിയ ഷോപ്പിംഗ് നെ ഇറങ്ങിയതാ

ഞാൻ :ഇതാണോ ചെറുത്.. അവളുടെ ട്രോളി മുഴുവൻ നിറഞ്ഞിരുന്നു….. അവൾ ചിരിച്ചു

അനുപമ : വല്ലപ്പോഴും അല്ലെ അപ്പൊ കുറച്ചു മേടിക്കും. അല്ല ഷർട്ട്‌ എടുത്തില്ലേ.

ഞാൻ : അവിടെ രണ്ടെണ്ണം എടുത്ത് വെച്ചിട്ടുണ്ട്. എന്നാലും ബാക്കി കൂടെ നോക്കല്ലന്നെ വെച്ച്…..

എന്നാ വാ നോക്കാം. അങ്ങനെ കുറച്ചു സമയം പോകും…..

ഞങ്ങൾ ഷർട്ട്‌ നോക്കി നോക്കി അവസാനം അവൾ ഒരു നേവി ബ്ലൂ ഷർട്ട്‌. എടുത്തു കൊണ്ട് വന്നു.

ഇന്നാടോ ഇത് എടുത്തോ ഇത് തനിക്ക് ചേരും. ട്രൈ ചെയ്ത് നോക്ക്…

ഞാൻ ട്രയൽ റൂമിൽ കേറി ഷർട്ട്‌ ഇട്ട് പുറത്തിറങ്ങി….

ഡോക്ടറെ എങ്ങനെണ്ട്.

എടൊ തന്നോട് അല്ലെ ഞാൻ പറഞ്ഞെ ഡോക്ടറെ ന്ന് വിളിക്കണ്ടെന്ന്..

ഞാൻ : സോറി ഞാൻ മറന്നു പോയി… എങ്ങനെണ്ട്.

അത്‌ എടുത്തോ തനിക്ക് ചേരുന്നുണ്ട്..

അത്‌ ഞാൻ സെലക്ട്‌ ചെയ്തു നേരത്തെ എടുത്ത ഒരെണ്ണം അവിടെ തന്നെ ഇട്ടു……. ഇത് കണ്ട് അവൾ ചോദിച്ചു….

അല്ല ആ ഷർട്ട്‌ എടുക്കുന്നില്ലേ….

ഞാൻ : ഏയ്‌ അതും കൂടി എടുത്ത ബഡ്ജറ്റ് സമ്മതിക്കൂല്ല ?

അനുപമ : അത്‌ കുഴപ്പമില്ല അതിന്റെ ഞാൻ കൊടുത്തോളം

ഞാൻ : വേണ്ട അതൊന്നും വേണ്ട

അനുപമ : ഇല്ല എടുത്തോ കുഴപ്പമില്ല

ഞാൻ : വേണ്ട ഞാൻ അങ്ങനെ ആരോടും ഒന്നും മേടിക്കാറില്ല. കുറച്ചു അഭിമാനം ഉണ്ടെന്ന് കൂട്ടിക്കോ.. ??

അനുപമ : എന്നാ ഞാൻ ആയിട്ട് അഭിമാനം കളയുന്നില്ല…….

ഞങ്ങൾ മാളിൽ നിന്നും പുറത്തിറങ്ങി.. അവിടെ. ഒരു പാനി പൂരി കട കണ്ടു…..

ഞാൻ : ഞാൻ ഏതായാലും വന്നതല്ലേ. പാനി പൂരി കഴിച്ചിട്ട് പോകാം

അനുപമ : ഏയ്യ് ഞാൻ ഇല്ല. സ്ട്രീറ്റ് ഫുഡ്‌ ഒന്നും ഞാൻ കഴിക്കാറില്ല

ഞാൻ : പാനി പൂരി കഴിച്ചിട്ടുണ്ടോ

ഇല്ല

ആഹ്ഹ് നിങ്ങൾ ഡോക്ടർ മാർ അത്‌ കഴിക്കാൻ പാടില്ല ഇത് കഴിക്കാൻ പാടില്ല എന്നൊക്ക പറഞ്ഞു പറഞ്ഞു. നിങ്ങളും അതെ പോലെ ആയല്ലോ ?.. അതൊന്നും കഴിച്ചെന്നും പറഞ്ഞു ചത്തു പോകുകയൊന്നുമില്ല.

അനുപമ : ഇനി അഥവാ ചത്തു പോയാലോ

ഞാൻ : പോയ പോട്ടെന്നു വെക്കണം. മരണത്തെ പേടിച്ചു ഇഷ്ടപെട്ട കാര്യങ്ങൾ ഒന്നും വേണ്ടെന്നു വെക്കാൻ എന്നേ കൊണ്ട് പറ്റിയെല. നിങ്ങളൊക്കെ പിന്നെ ജീവിക്കുന്നതിന് ഒരു അർത്ഥം ഇല്ലല്ലോ……

അനുപമ :അപ്പൊ ഇപ്പോഴും മദ്യപാനം ഉണ്ടല്ലേ.

ഏയ്യ് ഇപ്പൊ ഇല്ല തത്കാലം നിർത്തി പക്ഷെ മരുന്ന് തീരുമ്പോൾ ഞാൻ കുടിക്കും……

അനുപമ : മതി മതി വാ കഴിക്കാം

ഞാൻ : എന്നാ വാ.. പാനി പൂരി കടയിൽ ചെന്ന് ഭായിയോട്. രണ്ടെണ്ണം ഓർഡർ ചെയ്ത്…..

ആദ്യം അവൾക് കൊടുത്തു….. അവൾ അത് കഴിച്ചും. പിന്നേം കഴിച്ചു… എന്നിട്ട് എന്നേ നോക്കി ചിരിച്ചു ആ ചിരിയിൽ അത്‌ ഇഷ്ടപെട്ടെന്ന് എനിക്ക് മനസ്സിലായി…. 2 സമൂസ ചാറ്റ് കൂടി ഓർഡർ ചെയ്തു അതും കഴിച്ചു പൈസയും കൊടുത്തു ഞങ്ങൾ ഇറങ്ങി..

ഞാൻ ആണ് പൈസ കൊടുത്തത്…കാശ് കൊടുത്തു ഇറങ്ങിയത്തും അവൾ

പറഞ്ഞു

കണ്ട എനിക്ക് ഇങ്ങനെ ഉള്ള ദുരഭിമാനം ഒന്നും ഇല്ല…… എന്നേ ഒന്ന് ആക്കിയത് ആണെന്ന് എനിക്ക് മനസ്സിലായി

ഞാൻ : എന്താണ് ഇപ്പൊ ഇഷ്ടപെട്ട…. ഫുഡ്

മ്മ് ഈ സ്ട്രീറ്റ് ഫുഡ്‌ നെ ഒക്കെ ഇത്രയും ടെസ്റ്റ് ഉണ്ടെന്ന് ഇന്നാണ് മനസ്സിലായത്.

അങ്ങനെ ഞങ്ങൾ by പറഞ്ഞു അവൾ അവളുടെ കാർ എടുത്ത് കൊണ്ട് പോയി

ഞാനും തിരിച്ചു വീട്ടിലെക്ക്……..

വീട്ടിൽ പതിവ് പോലെ ഒരു വെത്യാസം ഇല്ല…. രണ്ടാഴ്ച കഴിഞ്ഞേ വീണ്ടും റിസൾട്ടും ആയി ഹോസ്പിറ്റലിൽ ചെന്ന്.

അന്ന് o p ടൈം തീരാറായപ്പോൾ ആണ് ചെന്നത്…..

അനുപമ : ഇന്നെന്താ op തീരാറായപ്പോൾ ആണല്ലോ ഞാൻ വീട്ടിൽ പോകാൻ തുടങ്ങനെയിരുന്നു…….

അവൾ റിസൾട്ട്‌ മേടിച് നോക്കാൻ തുടങ്ങി…

അഞ്ജന അവിടെ ഉണ്ടായിരുന്നു….. ആഹ് ഡോക്ടർ തിരക്കിയ ആൾ വന്നല്ലോ അഞ്ജന പറഞ്ഞു…….

അനുപമ : ഞങ്ങൾ ഇന്ന് രാവിലെ തന്റെ കാര്യം പറഞ്ഞതെ ഉള്ളു… രണ്ട് ആഴ്ച കഴിഞ്ഞട്ടും കാണാനില്ലല്ലോന്ന്…

ഞാൻ : കുറച്ചു തിരക്ക് ആയി പോയി

അഞ്ജന : വെറുതെ ആണ്. ഒരു പണിം ഇല്ല എന്റെ ചേട്ടൻ ചൊറി കുത്തി വീട്ടിൽ ഇരിപ്പുണ്ട്…..

അനുപമ : mba പഠിച്ചിട്ടെന്താ പെയിന്റ് പണിക്ക് പോണേ വേറെ എന്തെങ്കിലും നോക്കി കൂടെ..

ഞാൻ : പണ്ടത്തെ പോലെ അല്ലടോ ഇപ്പൊ mba കാർക്ക് ഒന്നും ജോലി ഇല്ല ഒരു വിലയും ഇല്ല

അനുപമ : പിന്നെ എന്റെ ചേട്ടനും കസിൻസ് ഒക്കെ ഉണ്ട് mba പഠിച്ചത് അവർക്ക് ഒക്കെ ജോലി ഉണ്ടല്ലോ… ഞാൻ വേണേൽ അവരോട് പറഞ്ഞു ജോലി റെഡി ആക്കാം

ഞാൻ : വേണ്ട അത്‌ പിന്നെ തനിക് പണി ആകും.

ഏഹ്ഹ് അതെന്താ

അത്‌ എന്നേ ആരും ഭരിപ്പിക്കുന്നത് എനിക്ക് ഇഷ്ടം അല്ല.. എല്ലാരേയും സർ എന്നും വിളിച് പുറകെ നടക്കാൻ ഒന്നും എന്നേ കൊണ്ട് കഴിയേല. ബിസിനസ്‌ തുടങ്ങാൻ ആണ് mba പഠിച്ചത്.

എന്നാ പിന്നെ തുടങ്ങാൻ പാടില്ലേ…

മ്മ് തുടങ്ങി തുടങ്ങി 6 ലക്ഷം കടം ആയി

6 ലക്ഷമോ ഇതെങ്ങനെ ഒപ്പിച്ചെടുത്തു.

അതൊക്കെ വന്ന് എന്നേ ഇനി അത്‌ ഒന്നും ഓർമിപ്പിക്കല്ലേ….

റിസൾട്ട്‌ ഇൽ കുഴപ്പമില്ല. പക്ഷെ മരുന്ന് കഴിക്കണം. ഞാൻ പറയാതെ നിർത്തരുത്.

ഇതിന് ഒരു ആന്ധ്യം ഇല്ലേ ഡോക്ടറെ

ഒരു 2 മാസം കൂടി കഴിക്ക്. അല്ലതെ വേറെ വഴി ഇല്ല… പിന്നെ മദ്യം തൊടരുത്…

അന്ന് കുറെ സംസാരിച്ചു…. ഏകദേശം 1 മണിക്കൂർ കഴിഞ്ഞാണ് ഞൻ പുറത്തിറങ്ങിയത്….. അവസാനം അവൾ പറഞ്ഞു.. ഇനി ഹോസ്പിറ്റലിൽ വരാൻ മടി ആണേൽ ടെസ്റ്റ്‌ ചെയ്തിട്ട് റിസൾട്ട്‌ എനിക്ക് വാട്സ്ആപ്പ് ചെയ്താൽ മതി. വെറുതെ ഇവിടെ ഫീ കൊടുക്കണ്ടല്ല…

അതേതായാലും നന്നായി.. അവൾ എന്റെ നമ്പർ വാങ്ങി മിസ്സ്ഡ് കാൾ അടിച്ചു.. ഞാൻ സേവ് ചെയ്തു…..

പിന്നീട് വാട്സ്ആപ്പ് ഇൽ ഇടക്ക് ഒക്കെ ചാറ്റ് ചെയ്യും. മറ്റേ ചാറ്റ് ഒന്നും അല്ലാട്ടോ. Casual ചാറ്റ്. ഇടക്ക് ഞാൻ ഒരേ ചളി ഒക്കെ അടിക്കും. അങ്ങനെ എനിക്ക് ഒരു നല്ല ഫ്രണ്ട് നെ കിട്ടി. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി… ആദ്യമായി ആയിരുന്നു ഒരു ഡോക്ടർ ഫ്രണ്ട് ആയിട്ടു കിട്ടിയത്..

പിന്നെ പിന്നെ പനി വന്നാലും എന്തു വന്നാലും ഫ്രീ കണ്ൺസൽറ്റേഷൻ….. ഇടക്ക് ഫ്രണ്ട്‌സ് നെ വേണ്ടിയും ഞാൻ വിളിക്കും ആയിരുന്നു.

അവൾക്ക് അതിൽ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു……

അങ്ങനെ 3 മാസം കഴിഞ്ഞു. മരുന്ന് കഴി ഒക്കെ നിർത്തി ഞാൻ വീണ്ടും ഓക്കേ ആയി……

പക്ഷെ ആ ഫ്രണ്ട്ഷിപ് ഇപ്പോളും ഉണ്ട് കേട്ടോ………….

ഇതിനിടക്ക് രണ്ടു വെട്ടം ഞങ്ൾ പാനി പൂരി കഴിക്കാൻ പോയി. .. പിന്നെ എനിക്ക് പുതിയ ക്രെഡിറ്റർ ഉം ആയി..

എത്ര രൂപ ചോദിച്ചാലും സ്പോട്ടിൽ അക്കൗണ്ടിൽ വരും… ഇടക്ക്ക് ഞാൻ മേടിക്കും എന്നിട്ട് കൊടുക്കും..

അങ്ങനെ ജീവിതം പോയ്‌ കൊണ്ടിരിക്കുമ്പോൾ ആണ്… Mba ക്ക് കൂടെ പഠിച്ച കൂട്ടുകാരന്റെ കല്യാണം വിളിക്കുന്നത്.. ഇവിടെന്ന് അധികം ദൂരം ഇല്ല……

തലേ ദിവസം ആണ് എല്ലാരും പോകുന്നത് എന്ന് പറഞ്ഞു…….അവൻ ഒരു ചെറിയ റിസോർട് ഞങ്കൾക്ക് വേണ്ടി എടുത്തിരുന്നു..

കല്യാണത്തിന്റെ തലേദിവസം 5 മണി ഒക്കെ ആയപ്പോൾ അവന്റെ വീട്ടിൽ ചെന്ന് ഗിഫ്റ്റ് ഒക്കെ കൊടുത്തു ഫുഡും കഴിച്ചു.. ഞങ്ങൾ റിസോർട്ടിലേക്ക്. ഞങ്ങളുടെ കൂടെ അവന്റെ കസിൻസ് ഉണ്ടായിരുന്നു അവർക്ക് ആയിരുന്നു ഞങ്ങൾക്കുള്ള ട്രീറ്റ്ന്റെ ചുമതല……

അവന്റെ അച്ഛൻ പണ്ടേ റിച് ആയിരുന്നു. ഞാൻ കൂടിയ ഏതെങ്കിലും ബ്രാണ്ടും പ്രേതീക്ഷിച്ചു ആണ് പോയത്… പക്ഷെ അതൊന്നും കിട്ടില്ല……..

ഞങ്ങൾ മദ്യപാനം സ്റ്റാർട്ട്‌ ചെയ്തു… ഒരു പെഗ് വീതം കറക്കി….. അതിനിടക്ക് അവന്റെ ഒരു കസിൻസ് വന്നു ചോദിച്ചു…

നല്ല വാറ്റ് ഉണ്ട് ആർകെങ്കിലും വേണോ.. ഞാൻ ആണേൽ ഇതൊന്നും കുടിച്ചട്ടില്ല..

ഞാൻ : ബ്രോ എനിക്ക് വേണം

വാ അപ്പുറത്തുണ്ട്….

ഞാൻ : നിയൊക്കെ ഇവിടെ ഇരുന്നു. ഈ കൂതറ സാധനം കുടി ഞാൻ പോയി വാറ്റ് അടിച്ചിട്ട് വരാം.

അളിയാ ഞാനും വന്ന്.. ആ കൂട്ടത്തിൽ നിന്നും ശ്രീജിത്തും എഴുനേറ്റ് വന്നു

ഞങ്ങളുടെ രണ്ടു പേരും അവന്റെ കസിന്റെ കൂടെ പോയി…… തോട്ടത്തിന് നടുക്ക്. റബ്ബർ പുര ആണെന്നാണ് തോന്നുന്നത്…. അതിനുള്ളിൽ കയറി..രണ്ട് അമ്മാവന്മാർ അതിനകത്തു ഉണ്ടായിരുന്നു…..

ചെന്ന് ഒരു പെഗ് അടിച്ചതും…. ഈശ്വരാ ഞാൻ സ്വർഗം കണ്ട് പോയി…. അന്ന നാളത്തിലൂടെ ഒരു ബുള്ളറ്റ് പോയെ പോലെ…… ഞാൻ അവിടെ കിടന്ന് പുളഞ്ഞു….. ഇത് കണ്ട ശ്രീജിത്ത്‌….. എനിക്ക് വേണ്ട ഞാൻ അടിക്കുന്നില്ല…… എന്ന് അവൻ തീരുമാനിച്ചു……

ഒരു 10 മിനുട്ട് കഴിഞ്ഞു… ഓരമ്മാവൻ ഒരു പെഗ് കൂടി കൊണ്ട് വന്നു.. ന്

ഞാൻ : അയ്യോ വേണ്ടേ മതിയായി

അയാൾ : ആദ്യമായിട്ടാ ആയിരുന്നല്ലേ വാറ്റ്

അതെ.

എന്നാ ഇത് കൂടെ പിടിപ്പിച്ചോ ഇനി കുഴപ്പം ഉണ്ടാകില്ല…

അയാളുടെ വാക്ക് വിശ്വസിച്ചു. ഒരെണ്ണം കൂടി പിടിപ്പിച്ചു.. പക്ഷെ നേരത്തെ അത്രോം പ്രശ്നം ഇല്ലായിരുന്നു..

അത് കൂടെ ചെന്നപ്പോളേക്കും ഞാൻ ഫ്ലാറ്റ് ആയിരുന്നു. ഏതായാലും ഒരെണ്ണം കൂടി കഴിച്ചു അവസാനിപ്പിക്കാൻ തീരുമാനിച്ചു..

അങ്ങനെ ഒരെണ്ണം കൂടികഴിച്ചു അവിടെ നിന്നും ഇറങ്ങി എങ്ങനെ ഒക്കെയോ തിരിച്ചു റിസോർട്ടിൽ വന്നത് മാത്രം എനിക്ക് ഓർമ ഉണ്ട്…….

പിറ്റേന്ന് വൈകുന്നേരം കണ്ണ് തുറക്കുമ്പോൾ ഏതോ icu ഇൽ ആണ്……. ഞാൻ

ചുറ്റിനും നോക്കി ആരെയും കാണാൻ ഇല്ല…. പയ്യെ താഴെ ഇറങ്ങാൻ നോക്കി ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. അത് കൊണ്ട് സാധിക്കുന്നില്ല….. മെയിൻ റീസൺ അതല്ല ആകെ ഒരു ഷഡി മാത്രം ഉണ്ട് ഒരു പുതപ്പും……

അവിടെ തന്നെ കിടന്ന്. എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സലാലായി…..

കുറച്ചു കഴിഞ്ഞ് അഞ്ജന വന്നു അപ്പൊ എനിക്ക് മനസ്സിലായി ഏത് ഹോസ്പിറ്റലിൽ ആണെന്ന്…

ഈശ്വര ബിൽ എത്ര വരുവോ എന്തോ

അവൾ വന്നു നോക്ക്കിട്ട് ഉടനെ പോയി കുറച്ചു കഴിഞ്ഞു. അനുപമയും വേറെ ഒരു ആൺ ഡോക്ടറും ആയി വന്ന്…

ആൺ ഡോക്ടർ ആണ് സംസാരിച്ചത്..

എങ്ങനെ ഉണ്ട് ഇപ്പൊ..

എനിക്ക് എന്താ പറ്റിയെ…..

ഇന്നലെ എന്താ കുടിച്ചത്

ഇന്നലെ കുറച്ചു മദ്യം കുടിച്ചായിരുന്നു

എന്ത് മദ്യം

അത്‌ ബ്രാണ്ടി ആണെന്ന തോന്നണേ

ഉറപ്പാണോ

ഞാൻ അനുപമയെ നോക്കി അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന വീർത്തു ഇരിപ്പുണ്ട്..

എക്‌സൈസ് നെ അറിയിക്കേണ്ട കേസ് ആണ്. അനുപമയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞത് കൊണ്ട് ആണ് ഞങ്ങൾ അത്‌ ചെയ്യാത്തത്… ഇന്നലെ കുടിച്ച വാറ്റ് കുറച്ചു കൂടെ കുടിച്ചായിരുന്നെങ്കിൽ…. ഇന്ന് ഈ സമയത്തു കുഴിച്ചു മുടിയേനെ നിന്നെ……….. ബില്ല് അടച്ചു വീട്ടിൽ പോകാൻ നോക്ക് പിന്നെ ഇത് ആരും അറിയരുത്.. അയാൾ ദേഷ്യത്തിൽ ആണ് അത്‌ പറഞ്ഞത്.. എന്നിട്ട് അയാൾ പോയി

ഞാൻ അനുപമയെ നോക്കി ചിരിച്. പക്ഷെ അവൾ ചിരിച്ചില്ല ഞാൻ മുഖം മാറ്റി

അപ്പോൾ ഒരു സിസ്റ്റർ ഇൻജെക്ഷൻ എടുക്കാൻ വന്നത്. എന്നോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞു. ഞാൻ തിരിഞ്ഞ് കിടന്നു.. അപ്പോൾ ആണ് ഞാൻ ഓർത്തത് ഷഡി മാത്രം ഉള്ള കാര്യം… ഞാൻ പുതപ്പ് പയ്യെ താഴ്ത്തി. കൊടുത്തു….

അനുപമ : ഇൻജെക്ഷൻ ഞാൻ എടുക്കാം എന്നും പറഞ്ഞു അവൾ സിറിഞ്ച് മേടിച്ചു ബെഡിന് ഇപ്പുറത്തെ സൈഡ് ഇൽ വന്നു ….

പെട്ടന് ഒറ്റ കുത്ത് അമ്മേ എന്ന് പറഞ്ഞു ഞാൻ കാറി കൊണ്ട് എഴുനേറ്റ്. അത്‌ കുത്തി വെച്ചിട്ട് അവൾ പോയി പിന്നെ മരുന്ന് ഇൻജെക്ഷൻ ചെയ്തത് ആ സിസ്റ്റർ ആണ്

അവളുടെ ദേഷ്യം ആണ് അവൾ അങ്ങനെ തീർത്തത്. ആ സമയത്ത് കാരണം പുകച്ചു ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്..

അവൾ തിരിഞ്ഞു പോലും നോക്കാതെ പോയി………

സിസ്റ്റർ : അനുപമ മാഡത്തിന്റെ റിലേറ്റീവ് ആണോ

ഏയ്യ് അല്ല ഫ്രണ്ട് ആണ്

നല്ല ദേഷ്യത്തിൽ ആണ് മാഡം പോയത്

ഞാൻ : സിസ്റ്റർ ഇന്ന് ഡിസ്ചാർജ് ചെയ്യുവോ.

ആഹ്ഹ് ഇന്ന് പോകാം

പുറത്ത് ആരെങ്കിലും ഉണ്ടോ

അഞ്ജനയുടെ ചേട്ടൻ ഉണ്ട്

കുറച്ചു കഴിഞ്ഞേ ആ സിസ്റ്റർ ഡിസ്ചാർജ് സമ്മറി കൊണ്ട് തന്നു..

30000 രൂപ മൊത്തം

ഈശ്വര ആരാണോ ഇങ്ങോട്ട് കൊണ്ട് വന്നത്. ഇതിലും ഭേദം ചാകുന്നതായിരുന്നു..

ഞാൻ : സിസ്റ്ററെ എന്റെ ഡ്രസ്സ്‌

സിസ്റ്റർ,: അതിൽ മൊത്തം ശർദിൽ ആണ്.. അത്‌ വേസ്റ്റ് ഇൽ ഇട്ടിട്ടുണ്ട്. വേണേൽ പോകുമ്പോൾ എടുത്തോ…

അപ്പൊ ഇപ്പൊ ഞാൻ എങ്ങനെ പോകും

കൂട്ടുകാരനോട് ഡ്രസ്സ്‌ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞു അനുപമ ഒരു കവരും ആയി വന്നു എന്റെ കയ്യിൽ തന്നു…..

ഞാൻ തുറന്നു നോക്കി അതിൽ ഒരു ട്രാക്ക് സുയ്‌റ്റും ഷർട്ടും. അത് പുതിയത് ആയിരുന്നു….. അവൾ തന്നിട്ട് പോകാൻ പോയപ്പോൾ ഞാൻ വിളിച്ചു…..

പോകല്ലേ…..

എടി ഒരു 30000 രൂപ കടം തരുവോ. പഴേ 10 ഉം കൂടി ചേർത്ത് തിരിച്ചു തരാം…….

ഞാൻ എന്തിനാ തന്നെ വീട്ടിൽ നിന്നും മേടിച് അടക്..

അപ്പൊ അജിൻ ഉള്ളിലേക്ക് വന്ന്…

അജിൻ : എങ്ങനെണ്ട്

71622cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Leave a Reply

Your email address will not be published. Required fields are marked *