എനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Posted on

ഇല്ല എനിക്ക് കുഴപ്പം ഒന്നുമില്ല. പ്രശ്നം അതല്ല. 30000 രൂപ ബില്ല് വന്നട.. നിന്റെൽ വല്ലതും ഉണ്ടോ

5000 ഉണ്ട്..

ഡാ വീട്ടിൽ അറിഞ്ഞോ

അജിൻ :ഞാൻ പറഞ്ഞായിരുന്നു പക്ഷെ അവർ അത്‌ മൈന്റ് പോലും ചെയ്തില്ല..

അനുപമ : അഹ് അവർക്കും മതിയായി കാണും…….

ഞാൻ : എടാ എന്നേ ഇവിടെ കൊണ്ട് വന്ന ഏതെങ്കിലും നാറികൾ പുറത്തുണ്ടോ.

ഇല്ലടാ അവരൊക്കെ പോയി

ഞാൻ : ഇതിലും ഭേദം ചാകുന്നതായിരുന്നു……………..

ഇതും കേട്ട് ദേഷ്യപ്പെട്ടു അനുപമ പോയി….. ഞങ്ങൾ അടുത്ത വഴി ആലോചിക്കാൻ തുടങ്ങി…. വേറെ വഴി ഒന്നുമില്ല…. വീട്ടിൽ തന്നെ ചോദിക്കാം……..

ഞാൻ : എടാ നീ വീട്ടിൽ ചെല്ലുവോ. ഞാൻ ചോദിക്കാം……

അജിൻ : നീ ചോദിക്കണ്ടടാ അവർ തരൂല്ല….

അതെന്താടാ നീ അങ്ങനെ പറഞ്ഞത്…

നീ icu ഇൽ ആണെന്ന് ഞാൻ ചെന്ന് പറഞ്ഞിട്ട് പോലും. മൈന്റ് ചെയ്തില്ല…… അപ്പോൾ ആണ് പൈസയും തരാൻ പോണത്..

ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി പോകാൻ റെഡി ആയി ഇരിക്കാനെയിരുന്നു…….

കുറച്ചു കഴിഞ്ഞു സിസ്റ്റർ വന്നു പൊക്കോളാൻ പറഞ്ഞു…….

ഞാൻ : അപ്പൊ ബില്ല് അടക്കണ്ടേ

അത്‌ അടച്ചു

ആര്

അനുപമ മാഡം

ഞങ്ങൾ അവിടെ നിന്നും പുറത്തിറങ്ങി.. ഞാൻ അവളുടെ റൂമിൽ ചെന്ന്…. അവൾ എന്നേ മൈന്റ് പോലും ചെയ്തില്ല….

ഞാൻ : കാശ് ഞാൻ അടുത്ത ആഴ്ച തരാം

വേണ്ട അതിനു കുറച്ചു കൂടെ മേടിച് കുടിച്ചോ…

അനുപമ : എടൊ തന്നെ ഞാൻ നല്ല ഒരു ഫ്രണ്ട് ആയിട്ടാണ് ഞാൻ കണ്ടത്…. ഇങ്ങനെത്തെ ഒരു ഫ്രണ്ടിനെ എനിക്ക് ആവശ്യം ഇല്ല…

ഓക്കേ ബൈ എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോയി….. ഞങ്ങളും താഴെ എത്തി എനിക്ക് ദഹിക്കാൻ തുടങ്ങി. അടുത്തുള്ള കടയിൽ നിന്നും മിനറൽ വാട്ടർ വാങ്ങി …

അത്രയും നേരം എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നില്ല പക്ഷെ.. ആ വെള്ളം കുടിച്ചപ്പോൾ ഉള്ളിൽ മുഴുവനും ഒരു ആന്തൽ പോലെ…. തോന്നി…

അജിൻ എന്നേ വീടിന്റെ മുമ്പിൽ ഇറക്കി അവൻ പോയി……

ഞാൻ ഗേറ്റ് തുറന്ന് അകത്തു കയറി അച്ഛനും അമ്മയും വാതിൽക്കൽ തന്നെ ഇരിപ്പുണ്ട് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ തല പൊക്കി ഒന്ന് നോക്കി.. ഞാൻ അകത്തു കേറിയിട്ടും എന്നോടും ഒന്നും ചോദിച്ചില്ല…

രാത്രി ഭക്ഷണം കഴിക്കാനും വിളിച്ചില്ല.. ഞാൻ ചെന്നപ്പോൾ എല്ലാരും കഴിച്ചു കഴിഞ്ഞിരുന്നു…. സാധാരണ അമ്മ വിളമ്പി തരുന്നതായിരുന്നു.. കുറെ നാളായി ഇപ്പൊ ഞാൻ സ്വയം എടുത്ത് കഴിക്കണം…

ഞാൻ ഓർത്ത് കുടിച്ചത് കൊണ്ടുള്ള ദേഷ്യം ആയിരിക്കും എന്ന്……

ഞാൻ ഭക്ഷണം കഴിച്ചു മരുന്നും കഴിച്ചു മുറിയിൽ പോയി കിടന്ന്……

ഫോൺ എടുത്ത് അനുപമയെ വിളിച്ചു 10 തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല അവസാനം ഫോൺ കട്ട്‌ ചെയ്ത് കളഞ്ഞു…. പിന്നെ ഞാൻ വിളിച്ചില്ല…. ഫോൺ ടേബിളിൽ വെച്ചിട്ട് തിരിഞ്ഞു കിടന്നതും അവൾ കുത്തിയ സ്ഥാലത് നല്ല വേദന… എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വീണു…….

ഒരാഴ്ചയെടുത്തു ഞാൻ തിരിച്ചു പഴയത് പോലെ…… അവൻ…

പണിക്ക് പോകാൻ തുടങ്ങി….. അവൾ പിന്നെ ഇങ്ങോടും വിളിച്ചില്ല ഞാൻ

അങ്ങോടും വിളിച്ചില്ല…..

ഇനി ഏതായാലും അവൾക് കൊടുക്കാനുള്ള കാശ് ഉം ആയി അവളുടെ മുമ്പിൽ ചെല്ലുകയുള്ളു എന്നാ വാശിയിൽ ആയി ഞാൻ. അതോടു കൂടി ആ ഫ്രണ്ട്ഷിപ് അവസാനിപ്പിക്കാനും ഞാൻ തീരുമാനിച്ചു

അങ്ങനെ 3 ആഴ്ച കഴിഞ്ഞു…. വീടിന് അടുത്തുള്ള ഒരു കൂട്ടുകാരന്റെ കല്യാണം….. ആണ്

കൂട്ടുകാരൻ എന്ന് പറഞ്ഞാൽ. അവൻ ഒരു ദുശീലവും ഇല്ല…. മദ്യപിക്കില്ല പുക വലിക്കില്ല…. അങ്ങനെ ഉള്ള ഒന്നും.അവനില്ലായിരുന്നു ഒരു നല്ലവൻ ആണ്……

നേരത്തെ ഞാനും അവനെ പോലെ തന്നെ ആയിരുന്നു. അപ്പോൾ അവൻ ആയിരുന്നു എന്റെ ഏറ്റവും അടുത്ത ഫ്രണ്ട്…. മദ്യപാനം തുടങ്ങിയതിനു ശേഷം ആണ് അജിനും ആയിട്ടുള്ള ഫ്രണ്ട്ഷിപ് സ്ട്രോങ്ങ്‌ ആയത്…..

ഇവനും ആയിട്ടുള്ള ഫ്രണ്ട്ഷിപ് ന്റെ ആഴം കുറഞ്ഞു കൊണ്ടിരുന്നു…

അവന്റെ അച്ഛനും സർക്കാർ ജോലി എന്റെ അച്ഛനും സർക്കാർ ജോലി . അവന്റെ വൂട്ബി എഞ്ചിനീയർ.. അവൻ ഒരു പ്രൈവറ് കമ്പനിയിൽ ആണ് ജോലി

കല്യാണത്തിന്റെ തലേ ദിവസം. കല്യാണ ചെക്കൻ കുടിക്കില്ലെങ്കിലും. ഞങ്ങൾക് ചിലവ് തന്നു. കുടിക്കില്ല എന്നും പറഞ്ഞു പോയ ഞാൻ മറ്റുള്ളവർ ഒക്കെ നിർബന്ധിച്ചപ്പോൾ കുടിച്ചു ഫിറ്റ്‌ ആയി.

.. രാത്രി എല്ലാവരും പാട്ട് വെച്ച് തുള്ളാൻ തുടങ്ങി….. ഞാനും ആാാ കൂട്ടത്തിൽ തുള്ളി അവസാനം എല്ലാരും നിർത്തി ഞാൻ ഒറ്റക്ക് തുള്ളി.. കൊണ്ടിരുന് ഒരു ബോധവും ഇല്ലായിരുന്നു..

ഇതിടയിൽ കല്യാണ ചെക്കന്റെ വല്യച്ഛൻ വന്ന് പാട്ട് നിർത്തി. ഞാൻ പാട്ട് വെക്കാൻ പറഞ്ഞു.

അയാൾ വെച്ചില്ല

എന്നിട്ട് അയാൾ എന്റെ കൂട്ടുകാരൻ അതായത് കല്യാണ ചെക്കന്റെ നേരെ നോക്കി ചോദിച്ചു

ഈ തന്തയില്ലാത്തവനെ ഒക്കെ ആരാ കല്യാണം വിളിച്ചേ…….

ഇത് കേട്ടതും എന്റെ കണ്ട്രോൾ പോയി ഞാൻ അയാളെ ഇടിച്ചു കൂട്ടി.. അവിടെയിട്ട്.. ആളുകൾ ഒക്കെ കൂടി പ്രശ്നം ആയി.. എന്നേ ആരൊക്കെയോ പിടിച്ചു വീട്ടിൽ കൊണ്ട് ചെന്നാക്കി.

വീട്ടിൽ ആരും ഇല്ലായിരുന്നു. അവരൊക്കെ കല്യാണ വീട്ടിൽ ഉണ്ടായിരുന്നു… ഞാൻ മുറിയിൽ കേറി കിടന്നുറങ്ങി………

പിറ്റേന്ന് രാവിലെ ആണ് എന്റെ ജീവിതം മാറ്റി മരിച്ച സംഭവങ്ങൾ നടക്കുന്നത്

രാവിലെ എഴുനേറ്റ് ഹാൾ ഇൽ ചെന്നപ്പോൾ അവിടെ അച്ഛനും അമ്മയും അനിയനും ഉണ്ട്….

ഞാൻ ചെന്നപോലെ അനിയൻ ചെന്ന് മുൻ വശത്തെ വാതിൽ ഉള്ളിൽ നിന്നും അടച്ചു…..

ഞാൻ എല്ലാവരെയും നോക്കി

അച്ഛൻ : അവിടെ ഇരിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്….

ഞാൻ അവിടെ ഇരുന്നു

അച്ഛൻ : നീ എന്തിനാ ഇന്നലെ അയാളെ ഇടിച്ചതു

അത്‌ അയാൾ എന്നേ തെറി പറഞ്ഞിട്ട്

എന്ത് തെറി

എന്നേ തന്ത ഇല്ലാത്തവനെ എന്ന് വിളിച്ചു

ഒരു മിനുട്ട് ഓളം അച്ഛൻ ഒന്നും മിണ്ടില്ല…. എന്നിട്ട് പറഞ്ഞു….

അയാൾ പറഞ്ഞത് സത്യം ആണ്. നീ ഞങ്ങളുടെ മകൻ അല്ല

ഇത് കേട്ടതും. ഞാൻ ഞെട്ടിയില്ല പക്ഷെ ശരീരം മൊത്തം മരവിച്ച പോലെ. ഹൃദയംമിടിപ്പ് കൂടി. കയ്യും കാലും വിറക്കാൻ തുടങ്ങി…

ഞാൻ അമ്മയുടെ മുഖത്തു നോക്കി..

അമ്മ : സത്യം ആണ് പറഞ്ഞത്

അച്ഛൻ : നീ സമാധാനത്തോടെ കേൾക്കണം…..

ഞാൻ ഒന്നും മിണ്ടിയില്ല… തല കുനിച്ചു ഇരുന്നു

ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ ആണ് ഞങ്ങൾ നിന്നെ ദത്ത് എടുത്തത്….

രണ്ടു വർഷത്തിന് ശേഷം ആണ് ഇവൻ ഉണ്ടായത്. നിയമ പരം ആയി നിന്നെ ദത്ത് എടുത്തത് കൊണ്ട് തിരികെ അവിടെ ആകാൻ പറ്റിയില്ല…

നിന്നെ ഞങ്ങൾ വളർത്തി വലുതാക്കി.. വിദ്യാപയാസം നൽകി. അവസാനം നീ സ്വന്തം കാലിൽ നിൽകുമ്പോൾ നിന്നോട് ഇത് പറയാം എന്ന് പറഞ്ഞാണ് ഞങ്ങൾ ഇരുന്നത് എന്നാൽ നീ ബിസിനസ്‌ ചെയ്തു കൂടുതൽ കടoങ്ങൾ വരുത്തി വെച്ച്…..

ഇത് ഇവിടെ ഉള്ള ആളുകൾക്ക് എല്ലാം അറിയാം. നിന്നോട് ആരും പറയാതിരുന്നത് നീ നാട്ടിൽ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാകാതെ ഉള്ള ഒരാൾ ആയത് കൊണ്ട് ആണ്.

എന്നാൽ ഇന്ന് നീ എന്താ ചെയ്യുന്നത്…..

ഇപ്പൊ ഇവൻ ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് ആ കുട്ടിയുടെ വീട്ടുകാർക്ക് നീ ഉള്ളത് കൊണ്ട് അതിനോട് താല്പര്യമില്ല.

ഞങ്ങൾ നിനക്ക് ഇത്രയും ഒക്കെ ചെയ്ത് തന്നു. നിന്റെ ബാങ്കിലെ ലോൺ ഞാൻ അടച്ചോളാം പക്ഷെ നീ ഇനി അവകാശം ഒന്നും ചോദിച്ചു വരരുത്. നീ ഇവിടെ നിന്നും പോണം ഈ നാട്ടിന്നു തന്നെ ഇനി ഇങ്ങോട് വരരുത് നിനക്ക് ഇവിടെ ആരും ഇല്ല……. ഇത്രയും പറഞ്ഞു അവർ നിർത്തി……..

എന്റെ കണ്ണ് നിറഞ്ഞൊഴുകൻ തുടങ്ങി…..

മൂന്ന് പേരെയും ഞാൻ മാറി മാറി നോക്കി. അവർ ഒക്കെ തല കുമ്പിട്ടു നിൽക്കുന്നു… ഞാൻ പയ്യെ മുറിയിലേക്ക് പോയി.. കുറെ നേരം കരഞ്ഞു.. കുറച്ചു കഴിഞ്ഞു അമ്മ വന്നു ഒരു ബുക്ക്‌ പോലെ എന്തോ എന്റെ കയ്യിൽ തന്നിട്ട് പോയി….

അത്‌ അവരുടെ കല്യാണ ആൽബം ആയിരുന്നു. പണ്ട് ഞാൻ അത്‌ ചോദിക്കുമ്പോൾ. ഞങ്ങള്ക്ക് ആൽബം ഒന്നും ഇല്ല എന്നായിരുന്നു പറഞ്ഞത്.

ഞാൻ അത്‌ തുറന്നു .. കല്യാണ തീയതി കണ്ടു… അപ്പൊ എനിക്ക് കാര്യങ്ങൾ സത്യം ആണെന്ന് മനസ്സിലായി……… ഞാൻ ജനിച്ച 3 വർഷം കഴിഞ്ഞായിരുന്നു അവരുടെ കല്യാണം

കുറച്ചു കഴിഞ്ഞു രണ്ടു വലിയ ബാഗും കൊണ്ട് തന്നു അമ്മ. അത്‌ പുതിയത് ആയിരുന്നു.. അപ്പൊ ഇതൊക്കെ മുൻകൂട്ടി തീരുമാനിച്ചിരുന്നതാണെന്ന് എനിക്ക് മനസ്സിലായി…

പിന്നെ അച്ഛൻ വന്ന്. പറഞ്ഞു നിനക്ക് പാലക്കാട്‌ ഒരു ജോലി ശെരി ആക്കിട്ടുണ്ട് അവിടെ താമസവും ഉണ്ട്…. ഉടനെ പോണം എന്ന് ഞാൻ പറയുന്നില്ല. പക്ഷെ അധികം വൈകിക്കരുത്.. അച്ഛൻ പോയതും ഫോണിൽ ഒരു മെസ്സേജ്. ബാങ്കിൽ നിന്നും ആയിരുന്നു അക്കൗണ്ടിൽ 50000 രൂപ കേറീട്ടുണ്ട്. അനിയന്റെ അക്കൗണ്ടിൽ നിന്നും ആണ് വന്നത്……….

അങ്ങനെ ജീവനംശവും കിട്ടി. തിരിച്ചു കൊടുക്കാം എന്ന് തീരുമാനിച്ചെങ്കിലും. പോകുന്നതിനു മുൻപ് അനുപമക്ക് കാശ് കൊടുക്കണം ആയിരുന്നു……

പയ്യെ ഞാൻ ഡ്രസ്സ്‌ എല്ലാം ഒരു ബാഗ് ഇൽ ആക്കി ഓരോന്നും എടുത്തു വെക്കുമ്പോളും കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. പെട്ടന്ന് ഒരു ദിവസം അനാഥൻ ആകുന്നവർക്ക് മനസ്സിലാകും അതിന്റെ വേദന

രാത്രി 10 മണി ആയി ഇത് വരെ ഫുഡ്‌ ഒന്നും കഴിച്ചട്ടില്ല….. വിശപ്പ് തോന്നുന്നേ ഇല്ല…

വീട്ടിൽ ഇരുന്നിട്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു…..

ഞാൻ നടന്നു അജിന്റെ വീടിനു മുമ്പിൽ എത്തി അവനെ ഫോൺ വിളിച്ചു…

എടാ ഒന്ന് പുറത്തേക്ക് വാ

അവൻ വന്നു

എന്തടാ ഈ സമയത്തു നീ വാ നമ്മുക്ക് രണ്ടെണ്ണം അടിക്കാം..

എവിടെന്നു ഇന്ന് 1ആം തീയതി അട

നീ വാ നമ്മുക്ക് നോക്കാം

ശെരി ഡ്രസ്സ്‌ ഇടട്ടെ..

അവൻ വന്നു ബാറും അവധിയായിരുന്നു അന്ന് കുറെ തിരക്കി പക്ഷെ കിട്ടിയില്ല അന്ന്

ഞാൻ : എടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്

എന്താടാ പറയടാ

നീ എവിടേലും നീർത്തട വണ്ടി

അവൻ കറക്റ്റ് ആയിട്ടു ഒരു പള്ളിയുടെ മുമ്പിൽ നിർത്തി

ഞാൻ : ആ മൈര് പറയാൻ പറ്റിയ സ്ഥാലം

അജിൻ : എന്താടാ കാര്യം പറ

എടാ ഞാൻ നാളെ മറ്റന്നാളോ പോകും ഇവിടെന്ന്

എങ്ങോട്

അത്‌ അറിയില്ല

നീ എന്താ പറഞ്ഞു വരുന്നേ….

എടാ അവരൊന്നും എന്റെ ആരും അല്ലടാ…..

അവൻ പ്രേതേകിച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല….

എന്താടാ നീ ഞെട്ടത്തെ

അജിൻ : എനിക്ക് അറിയായിരുന്നടാ

അപ്പൊ ഞാൻ മാത്രേ അറിയാതെ ഉണ്ടായിരുന്നത് അല്ലെ

ഞാൻ : നിന്നോട് ആര് പറഞ്ഞു.

വീട്ടിൽ അച്ഛൻ അമ്മയ്മ് ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്…..

അജിൻ : നിന്നോട് അവർ പറഞ്ഞു അല്ലെ

71622cookie-checkഎനിക്ക് നിന്നെ വിട്ടു പോകാൻ പറ്റില്ല…1

Leave a Reply

Your email address will not be published. Required fields are marked *